വിബ്ജിയോര്‍: അമ്മുവിന്റെ ലോകം

ഇത്‌ കുഞ്ഞുങ്ങളുടെ പംക്‌തി. കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി തൊടാനാവുന്ന വരയും വര്‍ണങ്ങളും. നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്‌ടികള്‍ -കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ എന്തും നാലാമിടത്തിലേക്ക്‌ അയക്കുക. കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍ അവയ്‌ക്കായി കാത്തിരിക്കുന്നു. വിലാസം:editor@nalamidm.com

ഈ പംക്തിയില്‍ ഇത്തവണ അമ്മുവിന്റെ ചിത്രങ്ങളും എഴുത്തുകളും. തിരുവനന്തപുരത്തെ വഴുതക്കാട് ശിശുവിഹാര്‍ യു.പി സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഈ കൊച്ചു മിടുക്കി ഇതിനകം ഒരു ചിത്ര പ്രദര്‍ശനം നടത്തി. ഒരു ഷോര്‍ട്‌ ഫിലിമില്‍ അഭിനയിച്ചു. കാക്കത്തൊള്ളായിരം കഥകള്‍ പറഞ്ഞു.
അമ്മുവിന്റെ നാലു കവിതകളും ആറ്‌ ചിത്രങ്ങളുമാണ്‌ നാലാമിടം പ്രസിദ്ധീകരിക്കുന്നത്‌. അമ്മുവിന്റെ e-mail: ananthara4@gmail.com

സുഗന്ധമുള്ള റോസാപ്പൂവ്

റോസാപ്പൂവെ റോസാപ്പൂവെ
സുഗന്ധമുള്ളോരു റോസാപ്പൂവെ
മണ്ണിന്നുള്ളില്‍ വെരുംവെച്ചു
ഇരിക്കും നല്ലൊരു റോസാപ്പൂവെ
ചുവന്ന ഉടുപ്പും പട്ടുപാവാടയും
നിനക്ക് തന്നതാരാണ്

ആമക്കുട്ടന്‍

ആമക്കുട്ടാ ആമക്കുട്ടാ
പാറക്കുട്ടാ പാറക്കുട്ടാ
നിന്നുടെ തോടിന്നുള്ളില്‍
എന്നെക്കൂടെ ഇരുത്താമോ

സര്‍ക്കസുകാരന്‍ കുരങ്ങച്ചന്‍

കുരങ്ങച്ചാ കുരങ്ങച്ചാ
മാവിന്മുകളില്‍ തൂങ്ങിക്കിടക്കും
സര്‍ക്കസുകാരന്‍ കുരങ്ങച്ചാ
മാമ്പഴമൊന്നു തരുമോ നീ
സൂത്രക്കാരാ കുരങ്ങച്ചാ

മഴ

ചാറിപ്പെയ്യും മഴ
കണ്ണുനീര്‍ പോലൊരു മഴ
തുള്ളിയായി പെയ്യുന്ന മഴ
ചാറിപ്പെയ്യും മഴയത്ത്
തവളകള്‍ ചാടിക്കളിക്കുന്നു

12 thoughts on “വിബ്ജിയോര്‍: അമ്മുവിന്റെ ലോകം

 1. അമ്മുവിന് അഭിനന്ദനങ്ങള്‍..!
  കവിതകള്‍ നന്നായിട്ടുണ്ട്.. ചിത്രങ്ങള്‍ അല്പം മോഡേണ്‍ ആയിപ്പോയി .. 🙂

 2. നന്നായിട്ടുണ്ട് അമ്മു. ഇനിയും വരയ്ക്കുക, എഴുതുക..നന്മ നേരുന്നു.

 3. അമ്മു,
  ആമക്കുട്ടന്‍ എനിക്ക് ഏറ്റവും ഇഷ്ടമായി..
  സ്നേഹം
  ചന്ദ്രശേഖരന്‍
  കാതികുടം.

Leave a Reply to rejoy Cancel reply

Your email address will not be published. Required fields are marked *