ഓപ്പസിഷന്‍ സിന്‍ഡ്രോം: കേരള മോഡല്‍

എന്റെ പിന്നാലെ വരുന്നവന്റെ ചെരിപ്പിന്റെ വാറഴിക്കാന്‍ പോലും എനിക്ക് യോഗ്യതയില്ലെന്നു സ്നാപക യോഹന്നാന്‍ പറഞ്ഞത് 13ാം കേരള നിയമസഭയിലെ പ്രതിപക്ഷത്തെക്കുറിച്ചാണെന്നു തെളിയിക്കുന്നതാണ് അവരുടെ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍. അല്ലെങ്കില്‍ സഭയില്‍ ചെയറിന്റെ മുഖത്തുനോക്കി താന്‍ എവിടുത്തെ സ്പീക്കറാടോ എന്നു ചോദിക്കാനുള്ള ആത്മവീര്യം കോടിയേരി ബാലകൃഷ്ണന്റെ ശിഷ്യന്‍മാര്‍ക്കല്ലാതെ ആര്‍ക്കു കിട്ടും -പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കെ.പി റെജിയുടെ വേറിട്ട നിരീക്ഷണം

കപ്പിനും ചുണ്ടിനുമിടയിലുണ്ടാവുന്ന നഷ്ടത്തിന്റെ വേദന പറഞ്ഞറിയിക്കാനാവാത്തതാണ്. വിജയങ്ങളേക്കാള്‍ ചില പരാജയങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാവുന്നതും അതുകൊണ്ടുതന്നെയാണ്. ലോസ് ആഞ്ചലസ് ഒളിമ്പിക്സില്‍ സെക്കന്‍ഡിന്റെ നൂറിലൊന്നു വ്യത്യാസത്തില്‍ മെഡല്‍ പോയ പി.ടി ഉഷയുടെ നഷ്ടം മലയാളി ഉള്ളിടത്തോളം നെഞ്ചില്‍ മായാതെ നില്‍ക്കും. അവസാന പോയന്റില്‍ അല്‍പ്പംകൂടി ഒന്നാഞ്ഞിരുന്നെങ്കില്‍, കാലുകള്‍ക്കു തെല്ല് കരുത്ത് കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് ഉഷ തന്നെ പലപ്പോഴും ചിന്തിക്കുന്നുണ്ടാവും. പക്ഷേ, കായികതാരങ്ങള്‍ക്ക് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്ന സവിശേഷ ഗുണമുള്ളതിനാല്‍ തലനാരിഴയുടെ മികവില്‍ മെഡല്‍ അണിഞ്ഞ റൂമാനിയക്കാരി ക്രിസ്റ്റീന ജോ കാരുവിനോട് തെല്ലും വിദ്വേഷം മനസ്സില്‍ വെച്ചതായി അറിയില്ല. ഇവിടെയാണ് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും വ്യത്യസ്തരാവുന്നത്.

കേരള നിയമസഭയിലേക്ക് കഴിഞ്ഞ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടീം മാനേജര്‍മാര്‍പോലും പ്രതീക്ഷിക്കാത്ത കുതിപ്പാണ് എല്‍.ഡി.എഫ് നടത്തിയത്. അവസാന ലാപ്പില്‍ തൊട്ടുതൊട്ടെന്ന മട്ടിലെത്തിയ ഇടതുമുന്നണി കേവലം രണ്ടു സീറ്റിന്റെ വ്യത്യാസത്തിലാണു ഭരണത്തില്‍നിന്നു പുറത്തായത്. നേരത്തേ പറഞ്ഞ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഉണ്ടായിരുന്നെങ്കില്‍ എന്തായിരുന്നിരിക്കാം സംഭവിക്കുക? ഇപ്പോള്‍ എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത്?

രണ്ടു സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന സമത്വ സുന്ദര മോഹന സമവാക്യവുമായാണ് എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നാടുനീളെ സ്വാശ്രയ കോളജുകള്‍ നട്ടുവളര്‍ത്താന്‍ സഭകള്‍ക്കും സമുദായ സംഘടനകള്‍ക്കും സഹകരണം എന്ന പേരില്‍ കച്ചവട സംഘങ്ങള്‍ക്കും അനുമതി നല്‍കിയത്. സര്‍ക്കാര്‍ പറയുന്നതുപോലെ കച്ചവടം നടത്തിയാല്‍ കീശ നിറയില്ലെന്നു ബോധ്യമായ സഭകളും മറ്റും അന്നേ ഇടങ്ങേറു തുടങ്ങിയതാണ്. പാവം ആന്റണി അതിനെതിരെ തുറന്നു പ്രതികരിച്ചതിന് എന്തെല്ലാം പഴികളാണു കേട്ടത്. ഇപ്പോഴത്തെ ഭരണസംഘത്തിലെ ചില പ്രമുഖരാണ് ഈ സ്വാശ്രയ കച്ചവടത്തിന് ഒത്താശ ചെയ്തതെന്ന് അന്നേ അണിയറ സംസാരം ഉണ്ടായിരുന്നെന്നതു വേറെ കാര്യം.

എല്ലാ വര്‍ഷവും എഞ്ചിനീയറിങ് പ്രവേശനം തുടങ്ങാറാവുമ്പോഴേക്കും കോലാഹലവും ഉയരുകയായി. പണ്ടാരാണ്ടു പറഞ്ഞതുപോലെ ചര്‍ച്ചയായി, പരീക്ഷയായി, ഫീസായി, തര്‍ക്കമായി, ആളായി അടിപൊളിയായി. അങ്ങനെ വര്‍ഷമേറെ കഴിഞ്ഞു. എല്‍.ഡി.എഫിനെ നവസാംസ്കാരിക നായകന്‍ സാക്ഷാല്‍ എം.എ ബേബി അഞ്ചു വര്‍ഷം അമര്‍ന്നിരുന്നു വിദ്യാഭ്യാസം ഭരിച്ചിട്ടും ഒന്നും സംഭവിച്ചില്ല. സ്വാശ്രയ മാനേജ്മെന്റുകള്‍ അവരുടെ വഴിക്കുപോയി. സര്‍ക്കാര്‍ പതിവുപോലെ നിസ്സഹായരായി നോക്കിനിന്നു. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സ്വാതന്ത്യ്രം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ് പാടി അതിന് ഓശാന പാടി. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റതോടെ കളം മാറി. വിദ്യാഭ്യാസ കച്ചവടത്തിനെതിരെ കുട്ടി സഖാക്കളുടെ രോഷം അണപൊട്ടി. സ്വന്തം സ്ഥാപനത്തില്‍ പി.ജി മെഡിക്കല്‍ പ്രവേശനത്തിനുള്ള കോഴ കോടിയോളം വളര്‍ന്നതും യുവജന നേതാവ് തന്നെ 35 ലക്ഷം കൊടുത്തു മകള്‍ക്കു സീറ്റ് വാങ്ങിയതുമൊന്നും സമരാവേശത്തിന് തടയിടാന്‍ മതിയാവുമായിരുന്നില്ല.

ഉമ്മന്‍ചാണ്ടി മന്ത്രിസഭ 50 ദിവസം തികക്കുന്നതിനു മുമ്പേ എസ്.എഫ്.ഐക്കാര്‍ സ്വാശ്രയ പ്രശ്നം പരിഹരിക്കാത്ത സര്‍ക്കാര്‍ അനാസ്ഥക്കെതിരെ കല്ലേറുമായിറങ്ങുകയും പൊലീസ് തിരിച്ചടിക്കുകയും ചെയ്തതോടെ കേരളത്തിലെ പല തെരുവുകളും യുദ്ധക്കളങ്ങളായി മാറുകയായിരുന്നു. ഒടുവില്‍ സമരത്തിന്റെ പൊള്ളത്തരം ജനം തിരിച്ചറിഞ്ഞു തുടങ്ങിയെന്നു മനസ്സിലായതോടെ പ്രത്യേകിച്ചൊരു ഫലവുമുണ്ടാക്കാതെ സമരം ഏകപക്ഷീയമായി ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ, എണ്ണമറ്റ വിദ്യാര്‍ഥികളുടെയും പൊലീസുകാരുടെയും ചൊരയാണ് ഈ സമരാഭാസത്തിന്റെ പേരില്‍ കേരളത്തിന്റെ തെരുവുകളില്‍ വീണു പടര്‍ന്നത്. ടി.വി രാജേഷ് പറഞ്ഞതുപോലെ അവര്‍ക്കും അച്ഛനും അമ്മയുമുണ്ടായിരുന്നു. പലര്‍ക്കും ഭാര്യമാരും.

ധനബില്‍ വോട്ടെടുപ്പ് മറ്റൊരു നഷ്ടസ്വപ്നമാണ് പ്രതിപക്ഷത്തിന് സമ്മാനിച്ചത്. ഭരണപക്ഷത്തിനു ഭൂരിപക്ഷം ഇല്ലാതിരുന്ന വേളയില്‍ ധനമന്ത്രി കെ.എം മാണി മൂന്നാം വായനക്കുശേഷം വലിച്ചുനീട്ടി നടത്തിയ മറുപടി പ്രസംഗത്തിനൊടുവില്‍ യു.ഡി.എഫിന്റെ ക്രൈസിസ് മാനേജര്‍മാര്‍ ഏറെ വിയര്‍പ്പൊഴൂക്കി എം.എല്‍.എ ഹോസ്റ്റലില്‍ ഉണ്ടുറങ്ങിക്കഴിഞ്ഞിരുന്നവരെയടക്കം തടുത്തുകൂട്ടി കൊണ്ടുവന്നപ്പോഴേ ചിത്രം വ്യക്തമായതാണ്. വോട്ടെടുപ്പില്‍ ബില്‍ പാസായപ്പോള്‍ അതംഗീകരിക്കുന്നതിനു പകരം ഭരണപക്ഷം കള്ളവോട്ട് നടത്തിയെന്ന പ്രചാരണവുമായി ഇറങ്ങാനായിരുന്നു സഭാ നടപടികളും വോട്ടെടുപ്പ് രീതികളും നന്നായി അറിയുന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവരുടെ വ്യഗ്രത. ഇര നഷ്ടമായ വന്യമൃഗത്തിന്റെ ക്രുദ്ധതയാണ് വി.എസ് കാണിക്കുന്നതെന്ന് തുറന്നുപറയാന്‍ യു.ഡി.എഫ് പക്ഷപാതികളല്ലാത്ത നിരീക്ഷകര്‍പോലും നിര്‍ബന്ധിതരായ സന്ദര്‍ഭമായിരുന്നു അത്. നൂറു ദിവസം തികക്കാത്ത സര്‍ക്കാറിനെ മറിച്ചിടാനുള്ള വന്യമായ തൃഷ്ണയാണ് അവിടെയും പ്രകടമായത്. ഒടുവില്‍ വീഡിയോ ദൃശ്യങ്ങളുടെ പരിശോധനക്ക് ഭരണപക്ഷം തയാറായപ്പോള്‍ അതില്‍ പങ്കെടുക്കാതെ വിട്ടുനിന്ന വി.എസും കൂട്ടരും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സഹജ സവിശേഷതയായ ഓപ്പസിഷന്‍ സിന്‍ഡ്രോമിന്റെ കടുത്ത രോഗാവസ്ഥയിലാണു തങ്ങളെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയായിരുന്നു.

പിന്നെയാണ് ഇപ്പോഴത്തെ കോലാഹലങ്ങള്‍ക്കു കാരണമായ നിര്‍മല്‍ മാധവ് വിവാദം. മദമിളകിയ കൊലയാനയുടെ ശരീരഭാഷക്കു തുല്യമായ രീതിയില്‍ കാര്യമായ പ്രകോപനമില്ലാതെ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത അസിസ്റ്റന്റ് കമീഷണര്‍ രാധാകൃഷ്ണ പിള്ളയുടെ ക്രൌര്യത്തേക്കാള്‍ ഒട്ടും പുറകിലായിരുന്നില്ല എസ്.എഫ്.ഐക്കാരുടെ പേക്കൂത്തുകള്‍. റാഗിങ്ങിനെതിരെ എന്നും നിലകൊള്ളുന്നു എന്നു പറയുന്ന വിപ്ലവ വിദ്യാര്‍ഥി സംഘടന പക്ഷേ, റാഗിങ്ങിനെതിരെ പരാതിപ്പെട്ടതിന്റെ പേരില്‍ പഠനം മുടങ്ങിപ്പോയ ഒരു വിദ്യാര്‍ഥിയുടെ യാതന കാണാന്‍ തയാറാവാതിരുന്നത് അയാള്‍ നക്ഷത്രാങ്കിത വെള്ളക്കൊടിക്കു പുറകില്‍ മുഷ്ടി ചുരുട്ടി വാനിലിടിക്കാന്‍ തയാറാവാതിരുന്നതുകൊണ്ടാവും. എന്‍ട്രന്‍സ് പരീക്ഷയില്‍ 20000ത്തില്‍ താഴെ റാങ്കായിപ്പോയത് അയാളുടെ മേല്‍ എന്ത് അതിക്രമവും കാണിക്കാനുള്ള ലൈസന്‍സ് ആകുന്നില്ല.

പക്വമായ തീരുമാനങ്ങളെടുക്കുമെന്ന് കേരളത്തിലെ നല്ലൊരു വിഭാഗം ആളുകള്‍ വിശ്വസിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഇവിടെ പിഴച്ചുപോയി. സ്വാശ്രയ കോളജില്‍ പ്രവേശനം നേടിയ നിര്‍മല്‍ മാധവിനെഏതെങ്കിലും സ്വാശ്രയ കോളജിലേക്കാണു മാറ്റിയിരുന്നതെങ്കില്‍ എസ്.എഫ്.ഐക്കാര്‍ക്ക് ഈ വടി വീണു കിട്ടില്ലായിരുന്നു. അവരാകട്ടെ, കിട്ടിയ വടി എടുത്ത് നന്നായി പ്രയോഗിക്കുന്നതിനു പകരം കാടന്‍ ആക്രമണത്തിനാണു തുനിഞ്ഞത്. അതിന്റെ പേരില്‍ നിയമസഭയില്‍ അരങ്ങേറിയ നാടകങ്ങളായിരുന്നു ഏറെ വിചിത്രം. ചരിത്രത്തിലാദ്യമായി വനിതാ വാച്ച് ആന്റ് വാര്‍ഡ് കൈയേറ്റത്തിനിരയായ സംഭവത്തില്‍ ഭരണപക്ഷത്തിന്റെ പാളിച്ചകളേക്കാള്‍ മുഴച്ചുനിന്നത് പ്രതിപക്ഷത്തിന്റെ പേക്കൂത്തുകളായിരുന്നു.

ഒടുവില്‍ മെഗാ പരമ്പരകളെ വെല്ലുന്ന വിധത്തില്‍ ടി.വി രാജേഷിന്റെ പൊട്ടിക്കരച്ചിലും. വാര്‍ത്താചാനലുകളില്‍ കരച്ചിലിന്റെ തല്‍സമയ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സ്ഥിതിയോര്‍ത്ത് നല്ലൊരു ശതമാനം ആളുകളും വിങ്ങി. അമ്മയും അച്ഛനും ഭാര്യയുമുള്ള തന്നെക്കുറിച്ച് ഇങ്ങനെ പറഞ്ഞല്ലോ എന്നാണ് രാജേഷിന്റെ സങ്കടം. ഈ ന്യായമനുസരിച്ചാണെങ്കില്‍ അനാഥരും അവിവാഹിതരുമല്ലാത്ത എല്ലാ ആളുകളും രക്ഷപ്പെട്ടു. ഭാര്യാ-പിതാ ന്യായമെന്ന പേരില്‍ ഇത് ഭാവിയില്‍ തര്‍ക്കശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കാം.

എന്റെ പിന്നാലെ വരുന്നവന്റെ ചെരിപ്പിന്റെ വാറഴിക്കാന്‍ പോലും എനിക്ക് യോഗ്യതയില്ലെന്നു സ്നാപക യോഹന്നാന്‍ പറഞ്ഞത് 13ാം കേരള നിയമസഭയിലെ പ്രതിപക്ഷത്തെക്കുറിച്ചാണെന്നു തെളിയിക്കുന്നതാണ് അവരുടെ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍. അല്ലെങ്കില്‍ സഭയില്‍ ചെയറിന്റെ മുഖത്തുനോക്കി താന്‍ എവിടുത്തെ സ്പീക്കറാടോ എന്നു ചോദിക്കാനുള്ള ആത്മവീര്യം കോടിയേരി ബാലകൃഷ്ണന്റെ ശിഷ്യന്‍മാര്‍ക്കല്ലാതെ ആര്‍ക്കു കിട്ടും? മൂത്ത സഖാവ് സാക്ഷാല്‍ എം.വി രാഘവനെ സഭയില്‍ എടുത്തിട്ടു പെരുമാറിയ കഥ പാണന്‍മാര്‍ പാടി നടന്നതു കേട്ടു വളര്‍ന്നവരല്ലേ അവര്‍!

21 thoughts on “ഓപ്പസിഷന്‍ സിന്‍ഡ്രോം: കേരള മോഡല്‍

 1. “u d f syndrome” this title seems to be the most suited title for this article sports man spirit doesn’t mean that opposition should keep silence on nepotism done by ruling front
  even nursery kid knows what made ommen chandy rethink his decision to admit nirmal madhav in govt college where students got admission on grounds of merit only
  nirmal madhav’s political influence doesn’t mean he can violate university norms
  cant you see what k p mohanan done in assembly is it parliamentary ? or is it suited for a minister ?,you should have write something on sobhana george the then udf legislator who attacked speakers chair and forcefully sat there, is that parliamentary ?

 2. nhaan oru paarttiyudeyum vakthaavalla pakshe ee rajyatthe itthrattholam nasippicchthinulla utthravaadhitthwam nehruvinum ayalude kudumba paarttikkumaanennu parayaathe vayya. nikuthidaayakante paise 90 sathamaanavum kollayadikkumbozhum, baakki 10 sathamaanam chilavaakkunnathinnu muzhuvan aa kudumbatthile raajyadhrohikalude perittu anaswaramaakumbozhum anna hazareyepolullavarude mel aaropanangal unnayikkan ivarkku oru uluppum kandilla! gandhijiyude swapnam- congressinte pirichuvidal- nadannirunnuvengil nammude orupaadu prasnangal ozhivaakumaayirunnu!

 3. ജെയിംസ് മാത്യു സ്പീക്കറെ താന്‍ എവിടുത്തെ സ്പീക്കറാടോ എന്ന് വിളിച്ചു എന്നത് കേട്ടത് പി.സി ജോർജ്ജ് മാത്രം. ജോർജ്ജ് മാതൃകാ പുരുഷനാകുന്ന കാലത്ത് രെജിയെപ്പോലെ ഉള്ള മാധ്യമപ്രവർത്തകരുടെ ചാകരക്കാലമാണ്. വനിതാ വാച്ചാൻ വാർഡിനെ കൈയേറ്റം ചെയ്തു എന്ന് പറഞ്ഞതും പി.സി ജോർജ്ജാണ് പിന്നെ പലരും അത് ഏറ്റുപിടിക്കുകയും ചെയ്തു. പക്ഷെ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല എന്ന് സ്പിക്കർ പോലും പറയുകയും ആ ദൃശ്യങ്ങളിൽ ഒന്നും അങ്ങൻ എഒന്ന് ഇല്ലാതിരിക്കുംപ്പ്ഴും ആ നുണ പറഞ്ഞ ജോർജിന്റെ അടുത്ത നുണയും ഏറ്റുപിടിക്കേൺറ്റി വരുന്നത് ച്ഇല മാധ്യമപ്രവ്ർത്തക്ക് ക്രഡിറ്റാണ്.

 4. ഗീബൽസിനു പി സിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ പോയിട്ട് പൊടി തട്ടാൻ പോലും യോഗ്യതയില്ലെന്ന് ഈ മാധ്യമ സംഗങ്ങൾ എന്നു മനസ്സിലാക്കും. പി സിയും മാധ്യമങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ ഒരു നിഷ്പക്ഷ അന്വേഷനത്തിനു വിധേയമാക്കേണതാണ്. ഓഫ് റിക്കോർഡിൽ അയാൾ പകരുന്ന അമേധ്യങ്ങളാണ് കഴിഞ്ഞ കുറേ കാലമായി മാധ്യമങ്ങൾ ബൈറ്റായി ചർദ്ദുക്കുന്നത്

 5. കുഴലൂത്ത് തൊഴിലാക്കിയവര്‍(Pun Intended) മാധ്യമപ്രവര്തതകന്‍ എന്ന ലേബലില്‍ ഇറങ്ങിയാല്‍ ഇങ്ങനെയിരിക്കും . ജോര്ജ്ജ് പുലമ്ബുന്ന പച്ചക്കള്ളങ്ങള്‍ ഏറ്റുപിടിച്ച് വിശ്വാസ്യത ഉണ്ടാക്കാന്‍ ചിലപ്പോള്‍ അയാള്‍ തന്നെ നിയോഗിച്ച ക്വട്ടേഷന്‍ ടീമംഗമാവും ഈ അവതാരം .

 6. “അല്ലെങ്കില്‍ സഭയില്‍ ചെയറിന്റെ മുഖത്തുനോക്കി താന്‍ എവിടുത്തെ സ്പീക്കറാടോ എന്നു ചോദിക്കാനുള്ള ആത്മവീര്യം കോടിയേരി ബാലകൃഷ്ണന്റെ ശിഷ്യന്‍മാര്‍ക്കല്ലാതെ ആര്‍ക്കു കിട്ടും?”
  താന്‍ എവിടുത്തെ മാധ്യമ പ്രവര്ത്തകനാടോ?

 7. ആണോ, അപ്പോള്‍ താങ്കള്‍ ആരുടെ ക്വട്ടേഷനാണ് എടുത്തത്, അജ്മല്‍. ക്വട്ടേഷന്‍ അല്ലാതെ ആളുകള്‍ സ്വന്തം നിലക്ക് അഭിപ്രായം പറയില്ലെന്ന വല്ല ധാരണയുമുണ്ടോ താങ്കള്‍ക്ക്?
  ഭരണപക്ഷത്തിരുന്നപ്പോള്‍ ഇതേ ആളുകള്‍ ചെയ്ത കാര്യങ്ങള്‍ നമുക്കറിയുന്നതല്ലേ. അന്നേരമൊക്കെ എവിടെയായിരുന്നു ഈ യുവജന, വിദ്യാര്‍ഥി രോഷം. പെട്ടിക്കട പോലെ അന്നുമുണ്ടായിരുന്നല്ലോ
  സ്വാശ്രയം. അങ്ങോട്ട് സഖാക്കള്‍ വെച്ച് പിടിക്കുകയായിരുന്നില്ലേ അന്നൊക്കെ.
  മാര്‍ട്ടിന്‍ ദേശാഭിമാനിക്ക് കാശു കൊടുത്തതും ഫുട്ബാള്‍ കളിച്ചതും ഒക്കെ അറിവുള്ളതല്ലേ. അതൊക്കെ ചെയ്ത് നാറി കുത്തുപാളയെത്തടുത്തവര്‍ കോണ്‍ഗ്രസുകാരുടെ കൊള്ളരുതായ്മ കൊണ്ടു മാത്രമാണ് ഇത്തവണ കരകയറിയത്.
  ഇതൊക്കെ അത്ര പെട്ടെന്നു മറന്നു പോയോ.
  കാറ്റു മാറുമ്പോള്‍ ഇടതുപക്ഷ യുവജനങ്ങള്‍ക്ക് തൂറ്റലു പിടിക്കും. സ്വാഭാവികം. അതു കണ്ട് ഇതാ വിപ്ലവ പ്രവര്‍ത്തനം വരുന്നേയെന്ന് നിലവിളിക്കുന്നത് എല്ലാവരും സമ്മതിച്ചു തരണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ അത് ക്വട്ടേഷനാണെന്നും പറയുന്നത്
  എന്തോന്ന് ജനാധിപത്യം?

 8. നിര്‍മ്മല്‍ മാധവിനു സ്വാശ്രയ കോളേജില്‍ നിന്ന് ഗവണ്‍‌മെന്റ് കോളേജിലെക്ക് മാറ്റിയ ചട്ട ലംഘനം ഈ ലേഖകനു പ്രശ്നമല്ല….ഓര്‍ഡറില്ലാതെ പോലീസുകാരന്‍ സമരക്കാരെ വെടിവച്ച ചട്ടലംഘനം ഈ ലേഖകനു പ്രശ്നമല്ല….ജയിലില്‍ കിടക്കുന്ന ഒരു യുഡി എഫ് നേതാവ് നിയമം ലംഘിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വേണ്ടപ്പെട്ടവരെ എല്ലാം വിളിച്ചത് ഈ ലേഖകനു പ്രശ്നമല്ല…ഒരു യു ഡി എഫ് എം പിയുടെ ഗണ്‍‌മാന്‍ പെരുമ്പാവൂരില്‍ തലക്കടിച്ച് ഒരു പാവത്തിനെ കൊന്ന് കാട്ടു നീതി നടപ്പിലാക്കിയത് ഈ ലേഖകനു ചിന്താ വിഷയമല്ല…നിയമസഭക്കുള്ളില്‍ കാലുപൊക്കി ഒരു മന്ത്രി എഴുനേറ്ററ്റും മേശപ്പുറത്ത് കയറാന്‍ ശ്രമിച്ചതും ഈ ലേഖകന്‍ കാണുന്നതേ ഇല്ല….എന്നാല്‍ ഒരിക്കലും നടന്നിട്ടില്ലാത്ത “വനിതാ പോലീസ് കയ്യേറ്റം “ ഈ അന്ധനായ ലേഖകന്‍ നന്നായി കണ്ടു…ജയിംസ് മാത്യു ഒരിക്കലും നടത്തിയിട്ടില്ലാത്ത “സ്പീക്കറെ ചീത്തവിളി” കമ്യൂണിസ്റ്റു വിരുദ്ധത കൊണ്ട് അന്ധതയും ബധിരതയും ബാധിച്ച ഈ കൂലിയെഴുത്തുകാരന്‍ നന്നായി കേട്ടു…

  നാലാമിടത്തിന്റെ ഇടം ഇത്തരം നാലാംകിടകള്‍ക്ക് നല്‍കണോ?

 9. അതല്ല, സുനില്‍ കൃഷ്ണാ.
  ഇതു മാത്രമാണോ ആ ഓര്‍മ്മയില്‍ ശേഷിക്കുക.
  കഴിഞ്ഞ ഭരണകാലത്ത് എന്തൊക്കെയായിരുന്നു പുകില്‍.
  മറന്നുപോയോ വി.എസു പിണറായിയും ചേര്‍ന്ന്
  അലക്കിയ അലക്കില്‍ പുറത്തുവന്ന കാര്യങ്ങള്‍.
  റിലയന്‍സിനും മാര്‍ട്ടിനുമടക്കം സകല മുതലാളിമാര്‍കം
  ചെയ്തു കൊടുത്ത കാര്യങ്ങള്‍. സ്വാശ്രയ കച്ചവടങ്ങള്‍.
  ചില കാലങ്ങളില്‍ മാത്രം ഓര്‍മ്മ വരിക
  എന്നത് ഒരു പ്രത്യേക തരം അസുഖമല്ലേ.
  കഴിഞ്ഞ അഞ്ചു വര്‍ഷം മറന്ന് ഈ ലേഖനത്തെ ചൊല്ലി മാത്രം ഓര്‍മ്മയുടെ പൂരപ്പാട്ടു പാടുന്നതും ആ അസുഖമല്ലാതെ മറ്റെന്ത്?

 10. സഖാക്കന്മാര്‍ ഒരു കാര്യം പറഞ്ഞാല്‍ കൊള്ളാമായിരുന്നു, ലതികയുടെ പരിക്ക് ആവിയായിപ്പോയോ? ദേശാഭിമാനിയിലെ ലേഖകന്മാരൊന്നും കുഴലൂത്തുകാരല്ല, ആരെങ്കിലും നമുക്കനുകൂലമായി എഴുതിയില്ലെങ്കില്‍ അപ്പോള്‍ അവര്‍ കുഴലൂത്തുകാരായി, അല്ലേ സഖാക്കന്മാരേ?

 11. പി സി ജോര്‍ജ്ജ് അന്ന് പത്രസമ്മേളനം നടത്തുമ്പോള്‍ത്തന്നെ സ്പീക്കറെ അങ്ങനെ വിളിക്കുന്നത് തങ്ങളാരും കേട്ടില്ലെന്ന് നിയമസഭയിലുണ്ടായിരുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. താങ്കള്‍ അന്ന് നിയമസഭാ പ്രസ്സ് ഗാലറിയില്‍ ഉണ്ടായിരുന്നോ? അല്ലെങ്കില്‍ അവിടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരോട് ഈ കാര്യം അന്വേഷിച്ചിരുന്നോ?

  ദയവു ചെയ്ത് മറുപടി തരാന്‍ താഴ്മയായി അപേക്ഷിക്കുന്നു.

 12. അന്നിറങ്ങിയ മാതൃഭൂമി പത്രത്തിന്റെ മുഖ്യവാര്‍ത്തയില്‍ തന്നെ തന്നെ അക്കാര്യം പറഞ്ഞിട്ടുണ്ടല്ലോ. ആരെയും ഉദ്ധരിക്കാതെ ലേഖകന്റെ സ്വന്തം റിപ്പോര്‍ട്ട്. നിയമ സഭയിലെ പത്രക്കാരുടെ കൂട്ടത്തില്‍ മാതൃഭൂമി ലേഖകന്‍ വരില്ലേ. ഇനി, മാതൃഭൂമി പത്രം തന്നെയല്ലേ?

  • @ cv muhammad
   മാതൃഭൂമി പത്രമാണോ എന്നാ ചോദ്യം വളരെ പ്രസക്തമാണ്‌. എല്ലാ നേരികെടുകളുടെയും വലതുപക്ഷ ഭാഷ്യം അച്ചടിക്കാനുള്ള യെല്ലോ പേജുകള്‍ എന്ന് വേണമെങ്കില്‍ പറയാം. വി എസ്‌ എന്നാ വ്യക്തിയെ തെരന്നെടുപ്പിനു മുന്‍പ് വരെ പത്രത്തില്‍ കവര്‍ ചെയ്ത രീതിയും, തെരന്നെടുപ്പിനു തൊട്ടു മുന്‍പ് മുതല്‍ കവര്‍ ചെയ്ത രീതിയും ഒരു വലിയ പഠന വിഷയം തന്നെയാണ്. ചിലപ്പോള്‍ പെയ്ഡ് നയൂസുകളുടെ നാറുന്ന കഥകള്‍ കേള്‍ക്കാം. ( ശ്രേയംസിനു എതിരായി വിധി വരും വരെ സമരം നടത്തിയ ആദിവാസികളെ താറടിച്ചു കൊണ്ടിരുന്ന പത്രം കൂടിയാണത്. ഇപ്പൊ അതിനെക്കുറിച്ച് മിണ്ടാട്ടമേ ഇല്ല.)

 13. പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കെ.പി റെജിയുടെ വേറിട്ട നിരീക്ഷണം?? എന്താണ് ഇതില്‍ വേറിട്ടിത് ? ഒരു പത്രപ്രവത്രകന്റെ തോലിട്ട കോണ്‍ഗ്രസ്‌ കാരനെന്റെ ആത്മഗതം !

  വേറിട്ടിത് ഈ ലിങ്കില്‍ വായിക്കാം ..http://www.madhyamam.com/news/126747/111019 രജി ഇതൊകെ വായിച്ചു പടിക്കു ,വെറുതെ സമയം പാഴാക്കാതെ …..

 14. കേവലം രണ്ടാളുടെ ഭൂരിപക്ഷംകൊണ്ട് പിരിമുറുക്കം അനുഭവിക്കുന്ന ഭരണപക്ഷം നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ പ്രകോപനമുണ്ടാക്കി പ്രതിപക്ഷത്തിന്‍െറ ശ്രദ്ധ തിരിക്കുകയാണെന്ന ആരോപണത്തില്‍ ശരിയുണ്ടെങ്കില്‍ അത്രതന്നെ ശരിയുണ്ട് ബാലിശങ്ങളായ കാര്യങ്ങളുടെ പേരില്‍ പ്രകോപിതരായി നിരന്തരം സഭ സ്തംഭിപ്പിക്കാനും ബഹിഷ്കരിക്കാനുമാണ് പ്രതിപക്ഷം നേരം കളയുന്നതെന്ന വാദഗതിയില്‍.

  http://www.madhyamam.com/news/126747/111019
  ഇത് അപ്പറഞ്ഞ ലിങ്കില്‍ കണ്ടത്. ഇത് പഠിക്കാന്‍ അതു വായിക്കണോ.
  അതു തന്നെയല്ലേ ഈ ലേഖനവും പറയുന്നത്.
  ഇപ്പോള്‍ ആരു ആരുടെ കുപ്പായമാണ് ഇടുന്നത്?

 15. @മുഹമ്മദ്‌
  യ്യോ, അങ്ങനെയല്ല, ഇടതു പക്ഷ പത്ര പ്രവര്‍ത്തനമാണ് സംശുദ്ധമായ പത്ര പ്രവര്‍ത്തനം. അല്ലാത്തതെല്ലാം കുഴലൂത്ത് 🙂 ഹ ഹ ഹ… അതാണ്‌ അണ്ണന്മാരുടെ ലൈന്‍..

 16. We all have seen monday’s assembly on video. No one can hear those words from James Mathew. Only UDF MLAs were heard it. On friday also, 3 ministers (including UC) were explaining with lot of acting. Icecream minister was telling he heard a sound like “Teppe”.. When public and speaker saw that they couldnt find anything. So as public we cannot take the words from PC and UC and other UDF MLA because they lost trust. If some one has 20000+ rank in entrance exam, how can he study in a college where the last admitted rank was 1800. Sp Mr KP Reji, dont ever dumb this type of waste to kerala community because we have ears to hear and eyes to see.

 17. നല്ല തമാശ. കള്ളനു ഫൈവ് സ്റ്റാര്‍ ആശുപത്രിയില്‍ ചികിത്സ, മെറിറ്റ്‌ ഇല്ലാത്തതു ഒരു യോഗ്യത കുറവ് അല്ലേയല്ല, ഉത്തരവില്ലാതെ “വെടി” വെക്കുന്നവര്‍ കുറ്റക്കാരല്ല, തറ മാത്രം സംസാരിക്കുന്ന ജോര്‍ജിനെ കൊണ്ട് ജഡ്ജിയെ ഓടിച്ചത് കുറ്റമല്ല, സ്പീക്കെരുടെ ഓഫീസില്‍ നിന്ന് വനിതാ കോണ്‍ഗ്രസുകാര്‍ നിരങ്ങുന്നതും നെറികെട്ട ഫക്സുകള്‍ അയക്കുന്നതും കുറ്റമല്ല, വാല്കത്തു ജീവച്ചവമാക്കിയ മനുഷ്യനെ – പെണ്ണ്, തീവ്രവാദം, പണം കൈമാറ്റം – എല്ലാം പറന്ന് അപമാനിച്ചു കൊണ്ടിരിക്കുന്നത് കുറ്റമല്ല, കോഴിക്കോട്ടു പെന്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തതും ഐസ് ക്രീമും തമ്മില്‍ ബന്ധമില്ലെന്ന് കോടതിക്ക് മുന്‍പേ ചാണ്ടി പരന്നതും കുറ്റമല്ല, മന്ത്രിയായി ആദ്യം തന്നെ സ്വന്തം മക്കള്‍ക്ക്‌ സീറ്റ്‌ വാങ്ങി കൊടുത്തത് കുറ്റമല്ല, ട്രെശരി ബാങ്കിംഗ് മാറ്റി പ്രൈവറ്റ് കുത്തകള്‍ക്ക്‌ ഗവണ്മെന്റ് ഇടപാടുകള്‍ കൈമാറിയതില്‍ അഴിമതി ഇല്ല…. ഞാന്‍ സുല്ലിട്ടു എന്റെ രേജിക്കുട്ടാ….

  ഇതിനെതിരെ മിണ്ടുന്നത് തന്നെയാണ് കുറ്റം…. എല്ലാരും മുണ്ട് അഴിച് മുഖം മൂടിക്കോ!!!

 18. ബൈബിളിൽ ഇങ്ങനെയും പറഞ്ഞിട്ടുണ്ട്!
  അനേകം കള്ള പത്രപ്രവർത്തകർ (പ്രവാചകർ) എന്റെ പേരു പറഞ്ഞുവരും! ഞാനാണ് മശിഹ, ഞാനാണ് മശിഹാ എന്ന് അവകാശപ്പെട്ടുകൊണ്ട്! അതൊരു സൂചനമാത്രമാണ്!

Leave a Reply

Your email address will not be published. Required fields are marked *