പറയൂ, ആരാണ് കോമാളി

എനിക്കു തോന്നുന്നു, ഒരു സന്തോഷ് പണ്ഡിറ്റ് നമുക്കെല്ലാം അത്യാവശ്യമാണെന്ന്. നമ്മുടെയല്ലാം ഈഗോയെ സദാ തൃപ്തിപ്പെടുത്താനുള്ള ഒരാള്‍. നമ്മള്‍ മണ്ടന്‍മാരല്ല എന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന ഒരാള്‍. താഴെ നില്‍ക്കുന്ന ഒരാളോട് ഉയരത്തില്‍നില്‍ക്കുന്ന ആളുകള്‍ക്ക് തോന്നുന്ന ആ ഒരിതില്ലേ, അതു തന്നെയാണെന്ന് തോന്നുന്നു അയാള്‍ക്കെതിരെ നെഞ്ചും വിരിച്ച് നാം നടത്തുന്ന കൊലവിളികളുടെ അര്‍ഥം. ഇത് മനസ്സിലാക്കിയത് കൊണ്ടു തന്നെയാവണം സന്തോഷ് നമ്മുടെ മുന്നില്‍ കോമാളിയാവുന്നതും താരമാവുന്നതും വിജയിക്കുന്നതും. അപ്പോള്‍ തോറ്റത് ആരാണ് സാറന്‍മാരേ?-സന്തോഷ് പണ്ഡിറ്റിന്റെ ‘കൃഷ്ണനും രാധയും’ എന്ന സിനിമയുടെ കാഴ്ചാനുഭവ പശ്ചാത്തലത്തില്‍ സി.ആര്‍ ഹരിലാല്‍ എഴുതുന്നു

 

 

എം.ജി റോഡ് മുഴുവന്‍ ബ്ലോക്കായിരുന്നു. വാഹനങ്ങളില്‍ നിന്നെല്ലാം ആളുകള്‍ തല പുറത്തേക്കിട്ട് അന്തം വിട്ടു നോക്കി. അനേകം ചെറുപ്പക്കാര്‍ ഒന്നിച്ച് മുദ്രാവാക്യങ്ങളും പാട്ടും മേളവുമായി വന്നുകൊണ്ടിരുന്നു. സന്തോഷ് പണ്ഡിറ്റ് സിന്ദാബാദ് എന്നായിരുന്നു അതിലൊരു മുദ്രാവാക്യം. സന്തോഷ് പണ്ഡിറ്റിന്റെ പ്രശസ്തമായ ‘രാത്രി ശുഭരാത്രി’ എന്ന പാട്ടായിരുന്നു അവര്‍ പാടി നൃത്തം ചെയ്തത്. മലയാളി ചെറുപ്പക്കാരില്‍ സാധാരണ കാണാത്ത വിധം കളിചിരിയും നൃത്തഘോഷങ്ങളുംചേര്‍ന്ന അസാധാരണമായ ഒരു ഘോഷയാത്രയായിരുന്നു അത്. കൃഷ്ണനും രാധയും എന്ന സിനിമ കണ്ടിറങ്ങിയവരായിരുന്നു അവര്‍.

എറണാകുളം കാനൂസ് തിയറ്ററില്‍ കൃഷ്ണനും രാധയും കാണാനെത്തിയവര്‍

അവരെ നോക്കി പുച്ഛത്തോടെ ചിരിക്കുന്ന വാഹന തിരക്കുകള്‍ക്കിടയില്‍ ഞാനുമുണ്ടായിരുന്നു.
എന്റെ മുന്നിലിതാ നൃത്തം വെക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. അവരുടെ ചിരികളികള്‍. എന്തു കാരണം കൊണ്ടായാലും, അവരെ റോഡിലിറക്കി നൃത്തം ചെയ്യിച്ചെങ്കില്‍ സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യന്‍ ചില്ലറക്കാരനല്ല എന്നു തോന്നി. ആ തോന്നല്‍ തന്നെയാണ് എന്നെ തിയറ്ററിലേക്ക് എത്തിച്ചതും
റോഡില്‍ കണ്ട ഉന്‍മാദം കലര്‍ന്ന ആവേശത്തിരകള്‍ അവിടെയുമുണ്ടായിരുന്നു. എന്നാല്‍, അവിടെ ഇത്തിരി ഡോസ് കൂടുതലാണ് എന്നു തോന്നി. കളി ചിരികളുടെ ഒരുല്ലാസ മേളം. കാണുന്നതെല്ലാം ചെറുപ്പക്കാര്‍. അവര്‍ക്കെല്ലാം ഒരേ ഭാവങ്ങള്‍. പുച്ഛവും സന്തോഷവും ഒരേ മട്ടില്‍ പ്രസരിപ്പിക്കുന്ന ആള്‍ക്കൂട്ടം. പല തവണ പോയിട്ടുണ്ടെങ്കിലും അവിടെ ഇത്ര തിരക്ക് ആദ്യമായാണ് കാണുന്നത്. അത്രക്ക് ചിരിച്ചു മറിയുന്ന ഒരാള്‍ക്കൂട്ടത്തെയും ഇതിനു മുമ്പ് കണ്ടിട്ടില്ല. ടിക്കറ്റ് കിട്ടാന്‍ ഏറെ കഷ്ടപ്പെട്ടു. ആയിരം രൂപക്കാണ് ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്നത്.

പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു സിനിമ. തൂണിലും തുരുമ്പിലും സന്തോഷ് പണ്ഡിറ്റ്. നിര്‍മാണം മുതല്‍ എഡിറ്റിങ് വരെ എല്ലാ ക്രെഡിറ്റും അയാളുടെ പേരില്‍. ഓരോ ക്രെഡിറ്റ് കാണിക്കുമ്പോഴും കാണികള്‍ എഴുന്നേറ്റുനിന്ന് ആരവം മുഴക്കി. ഓരോ പാട്ടിനും ഒന്നിച്ച് നിന്ന് നൃത്തം ചവിട്ടി. ‘ഫിലോസഫി’യുടെ ഭാരം പേറുന്ന അതിലെ ഡയലോഗുകള്‍ കേള്‍ക്കെ ചിലര്‍ അയാള്‍ക്ക് സിന്ദബാദ് മുഴക്കി. മറ്റു ചിലര്‍ തെറി വിളിച്ചു. എന്നാല്‍, അവരും അടുത്ത ക്ഷണം ചിരിച്ചു. ഗൌരവം തിങ്ങിവിങ്ങുന്ന അയാളുടെ അഭിനയം കാണുമ്പോഴും വൈകാരികമായ രംഗങ്ങള്‍ വന്നപ്പോഴുമായിരുന്നു കൂട്ടച്ചിരി. സങ്കടവും രോഷവും പ്രതികാരവും ധീരതയും മാറി മാറി പ്രത്യക്ഷപ്പെടുന്ന സന്തോഷ് പണ്ഡിറ്റിന്റെ മുഖം കാണുമ്പോഴെല്ലാം ഞാനും തല കുത്തിമറിഞ്ഞു ചിരിച്ചു. ഏതാണ്ട് അതു തന്നെയായിരുന്നു ഏതാണ്ട് എല്ലാവരുടെയും അവസ്ഥ.

ആദ്യമായാണ്, തിയറ്ററുകള്‍ ഇത്ര ഇളകി മറിയുന്നത് ഞാന്‍ കാണുന്നത്. വളരെ ഗൌരവത്തോടെ സിനിമകള്‍ കാണുന്ന ശീലം വിട്ട് കസേരയില്‍ നിന്ന് എഴുന്നേറ്റ് നൃത്തം വെക്കുന്ന ആളുകള്‍ അസാധാരണമായ കാഴ്ചയായിരുന്നു. ഉച്ചത്തില്‍ പാട്ടു പാടിയും പൊട്ടിച്ചിരിച്ചും പരസ്പരം നോക്കിയും ചെറുപ്പക്കാര്‍ ആ തിയറ്റര്‍ ആഹ്ലാദം കത്തുന്ന ഒരനുഭവമാക്കി മാറ്റി. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഏതോ കുട്ടി നിര്‍മിച്ച പോലുണ്ടായിരുന്നു ആ സിനിമ. ഫോക്കസൊന്നുമില്ല. തിരക്കഥ, പാട്ടുകള്‍, നൃത്തം -എല്ലാം തോന്നുംപടി. ഏതോ കോമാളി വന്നു സംവിധാനം ചെയ്തതു പോലെ തോന്നും. എന്നാല്‍, അത്തരമൊരു സിനിമ ആണെന്ന് നൂറുശതമാനം ഉറപ്പിച്ചു തന്നെയാണ് അത് കാണാനിരുന്നത്. അതിനാല്‍ തന്നെ, അവയൊന്നും ബോറായി തോന്നിയില്ല. രസകരമായി ദൃശ്യങ്ങളില്‍നിന്ന് ദൃശ്യങ്ങളിലേക്ക് കടന്നു പോവാനായി. വെറുതെ തട്ടിക്കൂട്ടി ഉണ്ടാക്കിയതായിരുന്നില്ല ആ സിനിമ. ഒരു സിനിമ എടുക്കേണ്ട എല്ലാ ഗൌരവത്തോടും കൂടി തന്നെയാണ് സന്തോഷ് അത് ഒരുക്കിയെടുത്തത്. ചിത്രയെയും എം.ജി ശ്രീകുമാറിനെയും പോലുള്ള ഗായകരെ സഹകരിപ്പിക്കുന്നതടക്കം എല്ലാ കാര്യങ്ങളിലും ഫിലിം മേക്കര്‍ എന്ന നിലയില്‍ അയാള്‍ ഗൌരവം കാണിച്ചു. ഒരാള്‍ ഗൌരവമായി ചെയ്ത കാര്യങ്ങള്‍ നമുക്ക് ചിരി ഉണ്ടാക്കുന്നെങ്കില്‍ അതു തന്നെയല്ലേ യഥാര്‍ഥ നര്‍മം എന്നു തോന്നിപ്പോയി പലപ്പോഴും.

മൂന്ന് മണിക്കൂറെടുത്തു സിനിമ. അത് കഴിഞ്ഞപ്പോഴും കാണികള്‍ നൃത്തം തുടര്‍ന്നു. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ മനസ്സിലായി, ചെറുപ്പക്കാര്‍ മാത്രമല്ല. പല പ്രായത്തിലുള്ളവരുണ്ട്. എല്ലാവര്‍ക്കും ചിരി തന്നെയായിരുന്നു. മൊത്തത്തിലൊരു കളിചിരി മട്ട്.
ഇതിലും രസകരമായിരുന്നു യൂട്യൂബില്‍ ഇന്ന് രാവിലെ കണ്ട ദൃശ്യങ്ങള്‍. സിനിമയുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങുന്നവരായിരുന്നു അതില്‍. ചാനല്‍ ക്യാമറകള്‍ കാത്തുനിന്നതിനാലാവണം ആളുകള്‍ മുഖത്ത് തൂവാലയിട്ടും ബാഗു കൊണ്ടും മറ്റും മുഖം മറച്ചുമാണ് ഇറങ്ങി വരുന്നത്. സ്ത്രീ പീഡന കേസുകളിലും മറ്റും കോടതിയിലേക്ക് വരുമ്പോള്‍ ആളുകള്‍ ചെയ്യുന്നതു പോലെ. അത് രസകരമായി തോന്നി. ഇതെന്തോ നാണം കെട്ട ഏര്‍പ്പാട് ആണെന്ന് കരുതിയിട്ടാവുമല്ലോ അവരങ്ങിനെ ചെയ്യുന്നുണ്ടാവുക.

സന്തോഷ് പണ്ഡിറ്റിനെ തെറി വിളിക്കാന്‍
നമുക്കെന്തവകാശം?

എറണാകുളം കാനൂസ് തിയറ്ററില്‍ കൃഷ്ണനും രാധയും കാണാനെത്തിയവര്‍

സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ മനസ്സില്‍ വന്നത് പല ചിന്തകളാണ്. സത്യത്തില്‍ സന്തോഷ് പണ്ഡിറ്റ് ആരാണ്? മരമണ്ടനോ അതോ ബുദ്ധിരാക്ഷസനോ? യഥാര്‍ഥത്തില്‍ ആരാണ് വിഡ്ഢികള്‍? ആരാണ് കോമാളികള്‍? മലയാളത്തിന്റെ സിനിമാ, സംസ്കാര ചരിത്രത്തില്‍ എവിടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ ഇടം? എവിടെയാണ് നമുക്കയാളെ പ്രതിഷ്ഠിക്കേണ്ടി വരിക?

ഇത്ര നാളും അയാള്‍ നമുക്ക് പൂര്‍ണ അര്‍ഥത്തില്‍ കോമാളിയായിരുന്നു. യൂ ട്യൂബിലും ബ്ലോഗിലുമൊക്കെയായി എന്തൊക്കെയോ പാട്ടുകളുമിട്ട് ഞാനിതാ ഒരു സിനിമ എടുക്കുന്നേ എന്ന് വിളിച്ചു പറയുന്ന ഒരാള്‍. ആളുകള്‍ ചോദിക്കുന്ന പരിഹാസ ചോദ്യങ്ങള്‍ക്ക് വളരെ ഗൌരവത്തോടെ തിരുമണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്ന ഒരാള്‍. അറുവഷളെന്നു കുട്ടികള്‍ക്കു പോലും തോന്നുന്ന പാട്ടുകളാണ് അയാളെഴുതി സംഗീതം നല്‍കിയത്. ഒറ്റയടിക്ക് ബോറെന്നു വിശേഷിപ്പിക്കുന്ന രീതിയിലായിരുന്നു അയാളുടെ നൃത്തച്ചുവടുകള്‍. അയാളുടെ സിനിമാ ട്രെയിലറിലെ സംഭാഷണങ്ങളും ദൃശ്യങ്ങളുമെല്ലാ ഈ വിചാരം കനപ്പെടുത്തി. ഈ തോന്നല്‍ പ്രചരിപ്പിക്കുന്നതായിരുന്നു പല മാധ്യമങ്ങള്‍ക്ക് അയാള്‍ നല്‍കിയ അഭിമുഖങ്ങള്‍.

എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറി. ഒരിക്കലും വരില്ലെന്നു കരുതിയ അയാളുടെ സിനിമ ഇതാ ഇറങ്ങി. ലെനിന്‍ രാജേന്ദ്രനെ പോലുള്ള ഒരു സംവിധായകന്‍ പോലും തിയറ്ററുകള്‍ പ്രദര്‍ശനത്തിന് കിട്ടുന്നില്ലേ എന്നു നിലവിളിക്കുന്നതിനിടെ അയാള്‍ തന്റെ സിനിമകളെ തിയറ്ററിലെത്തിച്ചു. എല്ലാ ഷോയ്ക്കും ആളുകള്‍ തടിച്ചു കൂടുന്ന ഒന്നായി ‘കൃഷ്ണനും രാധയും’ എന്ന സിനിമയെ അയാള്‍ മാറ്റി. നോക്കൂ, കാര്യമായ ഒരു പരസ്യം പോലും അയാളിതിന് ചെയ്തിട്ടില്ല. സിനിമ ഇറങ്ങുന്ന ദിവസം പ്രമുഖ പത്രങ്ങളില്‍ നല്‍കിയ ചെറിയ പരസ്യമല്ലാതെ ഒരു പുതിയ സിനിമ ഇറക്കുമ്പോള്‍ ചെയ്യുന്ന കാര്യങ്ങളൊന്നും നടത്തിയിട്ടില്ല. എന്നിട്ടും അയാളുടെ സിനിമക്ക് ആളുകള്‍ കയറി.

സത്യത്തില്‍ അയാള്‍ നടത്തിയത് സമര്‍ഥമായ മാര്‍ക്കറ്റിങ് തന്ത്രം തന്നെയാണ്. നെഗറ്റീവ് മാര്‍ക്കറ്റിങ്. സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയും ഇന്റര്‍നെറ്റിലൂടെയും പൂര്‍ണമായി നടത്തിയ മാര്‍ക്കറ്റിങിന്റെ ഫലം തന്നെയാണ് അയാളുടെ സിനിമക്ക് കയറുന്ന ആളുകള്‍. ആ നിലക്ക് അയാളൊരു ട്രെന്റ് സെറ്റാണ്. മലയാള സിനിമയില്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത ഒരു മാര്‍ക്കറ്റിങ് തന്ത്രം വിജയകരമായി നടപ്പാക്കിയ ഒരാള്‍. സ്വയം മണ്ടനെന്ന് വിളിച്ചും മറ്റുള്ളവരെ അങ്ങനെ വിളിക്കാന്‍ പ്രേരിപ്പിച്ചും തെറി വിളികളും ഭീഷണികളും ചോദിച്ചു വാങ്ങിയും അയാള്‍ നടത്തിയത് സമര്‍ഥമായ മാര്‍ക്കറ്റിങ് തന്ത്രമല്ലാതെ മറ്റൊന്നുമല്ല.

മലയാള സിനിമയെന്ന വിശുദ്ധ പശുവിനു മേല്‍ ഒരു സാധാരണക്കാരന്‍ നടത്തുന്ന കാര്‍ക്കിച്ചു തുപ്പല്‍ കൂടിയാണ് ഈ സിനിമ. മലയാള സിനിമക്ക് അനേകം നാട്ടുനടപ്പുകളുണ്ട്. പൂജ മുതല്‍ തുടങ്ങുന്ന, താരങ്ങളുടെയും സാങ്കേതിക വിദഗ്ദരുടെയും വിതരണക്കാരുടെയും തിയറ്ററുകാരുടെയും ഒക്കെ അനുഷ്ഠാനങ്ങള്‍. അതാണ് ഇയാള്‍ സുന്ദരമായി ഭേദിക്കുന്നത്. സാറ്റലെറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് മലയാള സിനിമയെ കൂട്ടിനുള്ളിലൊതുക്കുന്ന സമ്പ്രദായങ്ങളെയും സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തുന്ന കാക്കത്തൊള്ളായിരം നിബന്ധനകളെയും ഭേദിച്ചാണ് സന്തോഷ് പണ്ഡിറ്റ് സിനിമ ഇറക്കിയത്.

കച്ചവട വിജയത്തിന് അനിവാര്യമെന്നു പറയുന്ന താരനിരയോ ഫോര്‍മുലകളോ ഒന്നും സന്തോഷിന്റെ സിനിമയിലില്ല. എല്ലാം പുതുമുഖങ്ങള്‍. നമ്മുടെ കൊട്ടിഘോഷിക്കപ്പെടുന്ന പുതുമുഖ സിനിമകളില്‍ പോലും പ്രധാന കഥാപാത്രങ്ങള്‍ ഒഴിച്ചാല്‍ മറ്റെല്ലാവരും പഴയ മുഖങ്ങള്‍ തന്നെയാവും. എന്നാല്‍, അയാളാവട്ടെ, പൂര്‍ണമായും തനിക്കു തോന്നുന്നവരെ ഉപയോഗിച്ച്, തനിക്ക് കിട്ടുന്നവരെ ഉപയോഗിച്ച്, തനിക്കറിയാവുന്ന സാങ്കേതിക കാര്യങ്ങള്‍ നിര്‍വഹിച്ച് സിനിമ ഉണ്ടാക്കിയിരിക്കുകയാണ്. ഒരര്‍ഥത്തില്‍, ജോണ്‍ ഏബ്രഹാം സിനിമയെക്കുറിച്ച് പറയുന്ന ‘അയാം ദി ഹിറ്റ് ലര്‍ ഓഫ് മൈ സിനിമ’ എന്ന സ്റ്റേറ്റ്മെന്റിന് കറുത്ത ഫലിതം കൊണ്ടൊരു തിരുത്താണ് അയാളുടെ സിനിമ.

തന്നെ മണ്ടനെന്നു വിളിച്ചവരോടുള്ള ഒരാളുടെ മധുര പ്രതികാരം കൂടിയാണിത്. മറ്റെല്ലാവരും ചെയ്യുന്നത് പോലെ അയാളും ചെയ്തത് കലാസൃഷ്ടി തന്നെയാണ്. അത് കലാപരമായി നന്നാവാം, മോശമാവാം. ഓരോരുത്തരുടെയും ഓരോ കാലത്തെയും ഭാവുകത്വമാണല്ലോ ഒരു കലാസൃഷ്ടിയെ നന്നെന്നും ചീത്തയെന്നും പറയുന്നത്. മോശം കലാസൃഷ്ടി നടത്തി എന്നതു കൊണ്ടു മാത്രം മലയാളത്തില്‍ ഒരു സംവിധായകനും ഇത്രക്കും തെറി വിളി കേള്‍ക്കേണ്ടി വന്നിട്ടില്ല. ഒരു സംവിധായകനെയും സംഗീത സംവിധായകനെയും വീട്ടില്‍ കയറി തല്ലുമെന്ന് ആളുകള്‍ സദാ ഭീഷണി മുഴക്കുന്നില്ല. ഒരു സംവിധായകനയും അയാളുടെ സിനിമയുടെ ട്രെയിലറുകള്‍ കണ്ട് ആളുകള്‍ ഫോണില്‍ തെറി വിളിക്കുകയും അത് യൂ ട്യൂബില്‍ ഇടുകയും ചെയ്തിട്ടില്ല. പിന്നെ എന്തു കൊണ്ടാണ് സന്തോഷ് പണ്ഡിറ്റിന് മാത്രം ഈയനുഭവം?

എറണാകുളം കാനൂസ് തിയറ്ററില്‍ കൃഷ്ണനും രാധയും കാണാനെത്തിയവര്‍

അല്ലെങ്കില്‍, മലയാള സിനിമയില്‍ കാര്യങ്ങളൊക്കെ അത്രക്ക് നേര്‍വഴിക്കാണോ? പത്തറുപതു വയസ്സുള്ളവര്‍ കഷണ്ടിത്തലക്കു മുകളില്‍ ആര്‍ക്കും തിരിച്ചറിയാനാവാത്ത വിധം വിഗ് വെച്ചും, കൊഴപ്പ് അടിഞ്ഞു കൂടിയ വയര്‍ ലണ്ടനിലും അമേരിക്കയിലും ചെന്ന് ശസ്ത്രക്രിയ നടത്തി കുറച്ചും, കുടവയര്‍ കെട്ടിവെച്ചുമൊക്കെ താരങ്ങളായി വിലസുന്ന നാട്ടിലെ സിനിമ തൊണ്ട വിഴുങ്ങാതെ അകത്താക്കുന്നവര്‍ക്ക് സന്തോഷ് പണ്ഡിറ്റിന്റെ സിനിമ ബോറെന്ന് നിലവിളിക്കാന്‍ എന്താണ് അവകാശം? തമിഴരെ പണ്ടു കളിയാക്കിയിരുന്നത് കടുംവെട്ട് നിറങ്ങളണിഞ്ഞ ഫോര്‍മുല ചിത്രങ്ങള്‍ കണ്ടുകൊണ്ടിരുന്നവര്‍ എന്ന മട്ടിലാണ്. തമിഴ് സിനിമ വേറെ വഴിക്കു പോയിട്ടും മലയാളം അത് തന്നെ ചവച്ചു കൊണ്ടിരിക്കുകയാണ്. അതെല്ലാം മുറയ്ക്ക് വിജയിപ്പിച്ചു കൊടുക്കുന്നവര്‍ സന്തോഷ് പണ്ഡിറ്റിനെ തെറി പറയുന്നതിനേക്കാള്‍ വലിയ തമാശ എന്താണ്? ‘ഞാന്‍ ഇംഗ്ലീഷ് സിനിമകള്‍ അതേ പടി കോപ്പിയടിക്കുകയാണ് എന്നു സമ്മതിച്ച, അങ്ങനെ ചെയ്തു കൊണ്ടിരിക്കുന്ന ഒരൊറ്റ സംവിധായകനെയും നമ്മള്‍ ഇതു പോലെ തെറി പറഞ്ഞിട്ടില്ലല്ലോ. പകരം, സംസ്ഥാനത്തെ സിനിമയുടെ മൊത്തക്കച്ചവടം നടത്തുന്ന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷനായി പിടിച്ചിരുത്തുകയല്ലേ നമ്മള്‍ ചെയ്തത്. സെന്‍സര്‍ ബോര്‍ഡില്‍ സ്വന്തം പെങ്ങളെ പിടിച്ചിരുത്തിയും, മറ്റ് പ്രധാന സ്ഥാനങ്ങളില്‍ കൂട്ടുകാരെ പിടിച്ചിരുത്തിയും ഭരണം നടത്തുന്ന ഒരു സിനിമാ മന്ത്രിയോട് നമ്മളാരും ഇതുപോലെ കെറുവ് കാട്ടിയിട്ടില്ലല്ലോ. നിങ്ങളാരും കണ്ടില്ലെങ്കിലും സാറ്റലൈറ്റ് റേറ്റ് അടക്കമുള്ള സെറ്റപ്പ് വഴി ഞങ്ങള്‍ മുടക്കുമുതല്‍ തിരിച്ചു പിടിക്കും എന്നു സദാ ഭീഷണി മുഴക്കുന്നവരുടെ നാട്ടിലെ സിനിമക്ക് എങ്ങനെയാണ് സന്തോഷ് പണ്ഡിറ്റിനെ തെറി വിളിക്കാന്‍ കഴിയുക. കൊല്ലം തോറും ഒരേ സിനിമയുടെ പല കോപ്പികള്‍ പെറ്റിടുകയും ഇതാ ഗ്രാമീണത എന്നു മാധ്യമങ്ങള്‍ വാഴ്ത്തുകയും ചെയ്യുന്ന സംവിധായകനെയോ, ഇതാ ചരിത്ര സിനിമ എന്നു പേരില്‍ നിര്‍മാതാവിന്റെ കോടികള്‍ കളഞ്ഞ് കാല്‍പ്പനിക നാടകങ്ങള്‍ പുറത്തിറക്കുകയും ചെയ്യുന്ന പുരോഗമന സംവിധായകരോടൊന്നും തോന്നാത്തത്ര കലിപ്പ് ഈ പാവം സന്താഷ് പണ്ഡിറ്റിനോടു കാണിക്കേണ്ടതുണ്ടോ എന്ന് ഇനിയെങ്കിലും ആലോചിക്കേണ്ടതുണ്ട്. അതിനുള്ള സമയമാണെന്ന് ബോധ്യപ്പെടുത്തുകയാണ് സന്തോഷിന്റെ സിനിമയുടെ വിജയം.

എന്നിട്ടും കലിപ്പ് അടങ്ങുന്നില്ലെങ്കില്‍ നമ്മുടെ നാടിന്റെ കാര്യം കൂടി ആലോചിക്കുക. സന്തോഷിന്റെ സിനിമയിലുള്ളതിനേക്കാള്‍ വളിപ്പും കോമാളിത്തരങ്ങളും തന്നെയല്ലേ സാര്‍, നമ്മുടെ രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലും. അങ്ങനെ തന്നെയല്ലേ നാം ജീവിക്കുന്ന കേരളത്തിന്റെ സത്യസന്ധമായ അവസ്ഥ. നിയമസഭയില്‍ പെണ്ണു പിടിച്ചെന്നു പറഞ്ഞ് മൂന്നാലു നാള്‍ കോലാഹലം നടത്തുകയും നാടായ നാടു മുഴുവന്‍ അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയും അതില്‍പ്പെട്ട കമ്യൂണിസ്റ്റ് യുവജനനേതാവ് മാലോകര്‍ക്കുമുന്നില്‍ വാവിട്ടു നിലവിളിക്കുകയും ചെയ്യുന്നത് സഗൌരവം കണ്ടു കൊണ്ടിരിക്കുന്ന നമുക്ക് എങ്ങനെയാണ് സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളെ തെറി വിളിക്കാന്‍ കഴിയുന്നത്? അതെ ചങ്ങാതിമാരെ, സത്യത്തില്‍ നമ്മള്‍ തെറി വിളിക്കേണ്ടത് സന്തോഷ് പണ്ഡിറ്റിനെയാണോ. വിളിക്കേണ്ട അനേകമാളുകള്‍ പുറത്തു നിര്‍ത്തുമ്പോള്‍ ഒരു പാവം മനുഷ്യനെ കട്ടക്ക് തെറി വിളിക്കാന്‍ നമുക്ക് കഴിയുന്നത് എന്തു കൊണ്ടാവും.

എനിക്കു തോന്നുന്നു, ഒരു സന്തോഷ് പണ്ഡിറ്റ് നമുക്കെല്ലാം അത്യാവശ്യമാണെന്ന്. നമ്മുടെയല്ലാം ഈഗോയെ സദാ തൃപ്തിപ്പെടുത്താനുള്ള ഒരാള്‍. നമ്മള്‍ മണ്ടന്‍മാരല്ല എന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന ഒരാള്‍. എല്ലാത്തിലും നമ്മേക്കാള്‍ താഴെയുള്ള, സെന്‍സിബിലിറ്റിയിലും, കാര്യബോധത്തിലും, വെളിവിലുമെല്ലാം നമ്മേക്കാള്‍ താഴെ നില്‍ക്കുന്ന ഒരാളാണ് നമുക്ക് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റിനേക്കാള്‍ മിടുക്കരെന്ന അഭിമാനമേ സത്യത്തില്‍ നമുക്കിപ്പോഴുള്ളൂ. താഴെ നില്‍ക്കുന്ന ഒരാളോട് ഉയരത്തില്‍നില്‍ക്കുന്ന ആളുകള്‍ക്ക് തോന്നുന്ന ആ ഒരിതില്ലേ, അതു തന്നെയാണെന്ന് തോന്നുന്നു അയാള്‍ക്കെതിരെ നെഞ്ചും വിരിച്ച് നാം നടത്തുന്ന കൊലവിളികളുടെ അര്‍ഥം. ഇത് മനസ്സിലാക്കിയത് കൊണ്ടു തന്നെയാവണം സന്തോഷ് നമ്മുടെ മുന്നില്‍ കോമാളിയാവുന്നതും താരമാവുന്നതും വിജയിക്കുന്നതും. അപ്പോള്‍ തോറ്റത് ആരാണ് സാറന്‍മാരേ?

ഒരാള്‍ സന്തോഷ് പണ്ഡിറ്റ് ആവുന്ന വിധം

സൂപ്പര്‍താരങ്ങള്‍ എന്നും സൂപ്പര്‍താരങ്ങളാണ്

47 thoughts on “പറയൂ, ആരാണ് കോമാളി

 1. യഥാര്‍ഥത്തില്‍ ആരാണ് വിഡ്ഢികള്‍? ആരാണ് കോമാളികള്‍?

  ഇത് വായിക്കേണ്ടി വന്നവര്‍ …

  • തള്ളെ, സറി തന്ന അണ്ണാ, മെനക്കെട്ടിരുന്നു വായിച്ചു

 2. ചില കൌമാര തെണ്ടികള്‍ അയാളെ വിളിച്ചു തെറി പറയുന്നത് നെറ്റില്‍ കണ്ടു. http://www.youtube.com/watch?v=FWX6wefsiXc
  തന്തയ്ക്കു വിളിച്ചിട്ട് പോലും അയാള്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്നു.
  ഒരര്‍ത്ഥത്തില്‍ അയാള്‍ ‘പണ്ഡിറ്റ്’ തന്നെ.
  പരിഹസിച്ച പരിഷകള്‍ ഇപ്പോള്‍ ശവമായി. പണ്ഡിറ്റ് സിനിമകൊണ്ട് കാശുണ്ടാകുയും ചെയ്തു.
  തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല. ഇതാണ് മലയാളി. അത് സിനിമയിലായാലും ജീവിതത്തിലായാലും ഒരുപോലെയാണ്.
  തന്നെക്കൊണ്ട് ആവാത്തത് മറ്റൊരാള്‍ ചെയ്യുമ്പോള്‍ അസൂയ മൂത്ത് അസുഖം കൂടുന്ന മല്ലൂസേ, ഇനിയെങ്കിലും പണ്ഡിറ്റിനെ വെറുതെവിടൂ.

 3. 50 രൂപ കൊടുത്തു തിയേറ്ററില്‍ പോയാല്‍ അവന്റെ തള്ളയ്ക് വിളിയ്കാം എന്ന് കുറെപേര്‍ക്കൊരു sadism! …. അതിനും താത്വിക അവലോകനം നടത്താന്‍ intellectuals ഉണ്ടല്ലോ ! . 🙂

 4. സോഫിസ്റ്റിക്കേറ്റഡ് റാംഗിംഗ് ആണ് ചാനലുകള്‍, പത്രങ്ങള്‍, ഓണ്‍ലൈന്‍ മാഗസീനുകള്‍ എന്നിവ സന്തോഷ് പണ്ഢിറ്റിനെ വച്ച് ചെയ്യുന്നത്. ഒരു മനുഷ്യനെ ഊളനാക്കി അതില്‍ ആത്മരതി കണ്ടെത്തുന്ന റിയല്‍ വള്‍ഗറിസം..

 5. സന്തോഷിന്റെ സിനിമയുടെ വിറ്റുപോകുന്ന ഒരോ ടിക്കറ്റുംമലയാളസിനിമയുടേ കൊണാസാണ്ഡ്രന്മാര്‍ക്കെതിരെയുള്ള
  പ്രതിഷേധമയും കാണാവുന്നതാണ്‌. ഹര്‍ത്താലുകളെ ഉത്സവമാക്കി പ്രതിഷേധിക്കുന്ന മലയാളിയുടെ തനത് മനോഭവം തന്നെ ഇതും

 6. when people say the Soviet Union was on war with humanity and multiplicity of cultures, they stand for the awkward sense of freedom too on the very genuine physical and so called rational needs of man. To be frank Man necessarily NOT a rati…onal animal. He needs everything. water-blood,bread-flesh, music-cries and among the recent keralite example most revered malayali sense and Krishnanum radhayum. Nothing New.Let us smell this complain abt the odour and forget abt it. Gd day

  • മനസ്സിലായില്ല അണ്ണാ…സോവിയറ്റ്‌ യൂണിയനോ? സന്തോഹ്ഷ് അവിടെ പോയെന്നോ? കള്‍ച്ചര്‍ ഇല്ലന്നോ? അണ്ണനെ പോലുള്ളവരെ kaliyaakkaanaananna pandit cinema എടുക്കുന്നത്.

 7. ഇതിലും വലിയ പുലികൾ ഇവിടെ സിനിമയെടുക്കാൻ മുക്രയിട്ട് നടക്കുന്നു. എടുത്താലോ അത് റിലീസ് ചെയ്യാൻ തീയേറ്ററില്ല. യെവനെ സമ്മതിച്ചേ പറ്റൂ. ഹാറ്റ്സ് ഓഫ്

 8. ‘ഞാന്‍ ഇംഗ്ലീഷ് സിനിമകള്‍ അതേ പടി കോപ്പിയടിക്കുകയാണ് എന്നു സമ്മതിച്ച, അങ്ങനെ ചെയ്തു കൊണ്ടിരിക്കുന്ന ഒരൊറ്റ സംവിധായകനെയും നമ്മള്‍ ഇതു പോലെ തെറി പറഞ്ഞിട്ടില്ലല്ലോ. പകരം, സംസ്ഥാനത്തെ സിനിമയുടെ മൊത്തക്കച്ചവടം നടത്തുന്ന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷനായി പിടിച്ചിരുത്തുകയല്ലേ നമ്മള്‍ ചെയ്തത്. {Great Priyadharshan]

  സെന്‍സര്‍ ബോര്‍ഡില്‍ സ്വന്തം പെങ്ങളെ പിടിച്ചിരുത്തിയും, മറ്റ് പ്രധാന സ്ഥാനങ്ങളില്‍ കൂട്ടുകാരെ പിടിച്ചിരുത്തിയും ഭരണം നടത്തുന്ന ഒരു സിനിമാ മന്ത്രിയോട് നമ്മളാരും ഇതുപോലെ കെറുവ് കാട്ടിയിട്ടില്ലല്ലോ. [Ganesh Kumar]

  കൊല്ലം തോറും ഒരേ സിനിമയുടെ പല കോപ്പികള്‍ പെറ്റിടുകയും ഇതാ ഗ്രാമീണത എന്നു മാധ്യമങ്ങള്‍ വാഴ്ത്തുകയും ചെയ്യുന്ന സംവിധായകനെയോ, [Sathyan Anthikkad]

  ഇതാ ചരിത്ര സിനിമ എന്നു പേരില്‍ നിര്‍മാതാവിന്റെ കോടികള്‍ കളഞ്ഞ് കാല്‍പ്പനിക നാടകങ്ങള്‍ പുറത്തിറക്കുകയും ചെയ്യുന്ന പുരോഗമന സംവിധായകരോടൊന്നും തോന്നാത്തത്ര കലിപ്പ് ഈ പാവം സന്താഷ് പണ്ഡിറ്റിനോടു കാണിക്കേണ്ടതുണ്ടോ {PT Kunjimohammed}

  എന്ന് ഇനിയെങ്കിലും ആലോചിക്കേണ്ടതുണ്ട്. അതിനുള്ള സമയമാണെന്ന് ബോധ്യപ്പെടുത്തുകയാണ് സന്തോഷിന്റെ സിനിമയുടെ വിജയം.

  Kollaam…thurannezhuthu…:)

 9. I totally agree with the writer. It’s all kinda dark comedy against the hogwash called Malayalam movie industry ruled by mafia kings who double up as super stars

 10. മലയാളീയുടെ ഹിപ്പോക്രസിയുടെ പ്രതിഫലനം കൂടിയാണ് ഈ ആഘോശേങ്ങള്‍ ! പുരയക്ക്‌ മുകളില്‍ കയറി തെറി പറയുകയും ഒപ്പേം തുവാല കൊണ്ട് മുഖം മറച്ചു സിനിമ കാണുകയും ചെയുക,,യൌടുബില്‍ ഫസിബൂകിലും ഈ മനുഷ്യന്റെ സൃഷ്ടികള്‍ കാണുകയും ഒപ്പും പള്ളു പരയുകം ചെയുക്ക..” നിങ്ങള്‍ക്ക് ഇഷടമല്ലെങ്കില്‍ കാണാതെ ,ഇര്രികുക ,അങ്ങനെ ഇതിന്റെ rating കുറയ്ക്കുക ” എന്ന് പറഞ്ഞ ഈ മനുഷ്യന്‍ ഒരു കോമാളി അല്ല ! മലയാളിയുടെ കൊടിഘോസികുന്ന ആസ്വധന നിലവാരത്തിന്റെ പോല്ലതാരത്തെ ശരിയായി മനസില്‍ ആക്കിയ മാര്‍ക്കറ്റിംഗ് വിധഘ്തന്‍ തന്നെ .
  കുറെ കാലം മുന്‍പേ ഇരിങ്ങിയ മമ്മുട്ടി സിനിമയില്‍ അയാള്‍ ഡാന്‍സ് പഠിക്കുന്ന ഒരു seen anu orama varunathe ..bharat മമ്മുട്ടി vare komaliyayi abhinyichittu തെറി parayatha malayali hypcrisy യുടെ മേല്‍ ഈ മനുഷ്യന്‍ krishananyi kaliyamardhanam nadathatte..

 11. നമ്മുടെ ഈ നാട്ടില്‍ ഉള്ള ഒരു വിധം ആള്‍ക്കാരും സ്വന്തം മുഖമൊന്നു പത്രത്തിലും , ടിവിയിലും , വരാന്‍ കാത്തിരിക്കുന്നവരാണ് .. അല്ലെങ്കില്‍ സ്വന്തമായി ആല്‍ബം എടുത്തും കാശ് കളയുന്ന ഒരു പാട് പേര്‍ ഉണ്ട് . സന്തോഷ്‌ ചെയ്തത് മറ്റൊരു തന്ത്രമാണ് .. യുട്യുബ് എന്ന് പറയുന്നത് കൂടുതലും കൈകാര്യം ചെയ്യുന്നത് ചെറുപ്പക്കാരാണ് . അവര്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന് സ്വയം കോമാളി ആയി ഒരു ബിസിനസ്സ് തന്ത്രം മെനഞ്ഞു അയാള്‍ . അതും പത്തു പൈസ ചിലവില്ലാതെ . ആ പടം ഇറങ്ങി , ഒറ്റ ഷോ ക്ക് കിട്ടിയ പണം മതി , ആ പടത്തിനു ചിലവായതും … അതിന്റെ പതിന്മടങ്ങ്‌ ലാഭത്തിനും .. ഭാക്കി കിട്ടുന്നത് മുഴുവന്‍ അയാളുടെ ലാഭം .. … ഈ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഇയാളുടെ അത്രയ്ക്ക് പണവും , പ്രശസ്തിയും , ഉണ്ടാക്കിയ ഒരു സാധാരണക്കാരനെ , സന്തോഷിനെ കുറ്റം പറയുന്ന ആരെങ്കിലും കാണിച്ചു തരുമോ ? എല്ലാവരും ഫേസ് ബുക്കും , യുട്യുബും , നോക്കി ഇരുന്നു .. മറ്റുള്ളവരുടെ കുറ്റം പറയുമ്പോഴും … ആ ബുദ്ധി രാക്ഷസന്‍ പണവും പ്രശസ്തിയും ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു . മലയാളത്തിലെ എല്ലാ പ്രമുഖ ചാനലുകളിലും വന്നു അഭിമുഖം … ഇനി ആരുടെയെങ്കിലും ഭാഗ്യത്തിന് , വേറെ ഏതെങ്കിലും ഒരു പടത്തില്‍ കയറിപറ്റി അഥവാ ഒരു നടന്‍ വല്ലതും ആയാല്‍ , ഇപ്പോള്‍ ഇങ്ങിനെ വിമര്‍ശിച്ച ഒരു _____________ മാരും അപ്പോള്‍ ഉണ്ടാവില്ല . അതാണ്‌ മലയാളി , ചിലതെല്ലാം വളരെ വേഗത്തില്‍ മറക്കും ..

  ഈ സന്തോഷിനെ പച്ച തെറി പറഞ്ഞ ഒരു കൂട്ടരുണ്ടായിരുന്നു , അവരൊക്കെ ഇപ്പോള്‍ ശരിക്കും ഞെട്ടിയിട്ടുണ്ടാവും , ഇത് വെറും ഒരു കോമാളി ആല്‍ബം മാത്രമാണ് , ആ പെണ്ണുങ്ങളെ വെറുതെ തൊടാന്‍ വേണ്ടിയാണ് , എന്നെല്ലാം ചിന്തിചിരുന്നവര്‍ തീയേറ്ററില്‍ പടം എത്തി എന്നറിഞ്ഞപ്പോള്‍ ഞെട്ടിയിട്ടുണ്ടാവും .. നല്ല പണവും പ്രശസ്തിയും , പ്രഗല്‍ഭരും , ആയിട്ടുള്ളവരുടെ പടങ്ങള്‍ പോലും ഇപ്പോഴും പെട്ടിയില്‍ തന്നെ ഇരിക്കുന്നു , കോടികള്‍ മുടക്കി എടുക്കുന്ന സുപ്പര്‍ സ്റ്റാര്‍ പടങ്ങള്‍ പോലും ഇറക്കിയ കാശ് കിട്ടാതെ നിര്‍മ്മാതാവ് കരയുമ്പോള്‍ , ബുദ്ധി കൊണ്ട് കളിച്ചു ജയിച്ച സന്തോഷ്‌ പണ്ഡിറ്റ് തന്നെ ആണ് ” താരം ” … ഈ പടം എന്ന് പറയുന്ന പടം ” കൃഷ്ണനും രാധയും ” ആരുടേയും കോപ്പി അടിച്ചതൊന്നും അല്ലല്ലോ .. ഈ കുറ്റം പറയുന്നതില്‍ ആര്‍ക്കൊക്കെ സന്തോഷിന്റെ അത്രയ്ക്ക് കഴിവ് ഉണ്ട് , സ്വന്തമായി ഒരു നാല് വരിപോലും എഴുതാന്‍ അറിയാത്തവരാണ് ഈ കുറ്റം പറയുന്നത് മുഴുവന്‍ …… ഈ കമന്റ് എഴുതിയതിനു എല്ലാവരും കൂടെ ഈ പാവത്തിന്റെ നേരെ തിരിയണ്ട … ഇനി തിരിഞ്ഞാല്‍ തന്നെ … മത്തായി പറഞ്ഞത് പോലെ ആണ് …………

 12. ഇന്നലെ വരെ എന്റെ ചിന്ത ഒരു സിനിമ ഇറക്കുന്നത്‌ അതിനായി ജനിച്ച കുറച്ചു ആളുകളും അവരുമായി ബന്ധപെട്ട വേറെ കുറച്ചു ആളുകളും ചേര്‍ന്ന് ആണെന്നായിരുന്നു…
  ആ ഒരു കാഴ്ചപാട് തന്നെ മാറി..കൃഷ്ണനും രാധയും ഇറങ്ങിയപ്പോള്‍….

  സ്വന്തമായി കാശിറക്കി എന്തൊക്കെയോ കാട്ടി കൂട്ടിയിട്ടാണ് എങ്കില്‍ പോലും അയാള്‍ ഒരു പടം തിയേറ്ററില്‍ എത്തിച്ചില്ലേ? നമ്മളില്‍ ആര്‍ക്കു കഴിയും 5 മിനുട്ടെങ്കിലും ഉള്ള എന്തെങ്കിലും ഒരു വീഡിയോ എടുത്തു യു ടുബില്‍എങ്കിലും അപ്‌ലോഡ്‌ ചെയ്യാന്‍ ????????

  ആ സിനിമയുടെ നിലവാരത്തെ കുറിച്ച് ആര്‍ക്കും ഒരു തര്‍ക്കമില്ല.പക്ഷേ ആളുകള്‍ക്ക് ആ കച്ചറ കണ്ടിട്ടാനെങ്കിലും ഒന്ന് ചിരിക്കാന്‍ പറ്റിയല്ലോ?

  പാട്ട് സീനില്‍ കുറച്ചു അശ്ലീല രംഗങ്ങള്‍ ഉണ്ട് എന്നത് ഒരു സത്യമാണ് …അത് പക്ഷേ അയാള്‍ ക്ക് അറിയാതെ പറ്റി പോയതായിരിക്കാം..അങ്ങിനെ വല്ല ഉദ്ദേശവും ഉള്ള ആള്‍ ആണെങ്കില്‍ അത് രഹസ്യമായി തന്നെ ചെയ്യാന്‍ ഉള്ള അവസരം അയാള്‍ക്കുണ്ടല്ലോ ?? അഭിനയിക്കുന്നതിന്ടക്ക് ആളുകളെ കാണിച്ചു ചെയ്യേണ്ട കാര്യമില്ലല്ലോ?

  വീട്ടില്‍ ചോദിക്കാനും പറയാനും ആളില്ലാത്ത ഒരു കോമാളി …..അയാള്‍ കുറെ കോമാളിത്തരം കാണിക്കുന്നു..അയാളെ ചീത്ത പറയാന്‍ കുറെ ആളുകള്‍ അയാളുടെ പിറകെ കൂടുന്നു.അങ്ങിനെ അയാള്‍ കുപ്രസിദ്ധന്‍ ആകുന്നു.. അത്രയേ ഇവിടെ സംഭവിച്ചുള്ളൂ …

  ഏതായാലും ഒരു സിനിമ എന്ന് പറഞ്ഞാല്‍ ഇത്രയൊക്കെയേ ഉള്ളൂ എന്ന് എല്ലാവര്ക്കും മനസ്സിലായല്ലോ?
  ഇനി ഇവന്‍ സിനിമയെ നശിപിച്ചു ,കലയെ നശിപ്പിച്ചു എന്ന് കരയുന്നവരില്‍ അടൂരിന്റെയും മറ്റും പടങ്ങള്‍ തിയേറ്ററില്‍ പോയി കണ്ടവര്‍ എത്ര പേര്‍ ഉണ്ടാകും ..
  ഒരു ഓസ്കാര്‍ കിട്ടിയതിനു ശേഷമാണ് റസൂല്‍ പൂക്കുട്ടിയെ നമ്മള്‍ എല്ലാവരും അറിയുന്നത്.,.വളഞ്ഞ വഴിയിലൂടെ ആണെങ്കിലും ഇയാള്‍ പൂക്കുട്ടിയെക്കളും അറിയപ്പെട്ടില്ലേയ് കേരളത്തില്‍ ?

  പണ്ട് നാട്ടില്‍ സെക്കന്റ്‌ ഷോകള്‍ കണ്ടു നടക്കുന്ന കാലത്ത് ഞങള്‍ നിര്‍ത്താതെ കൂവിയ 2 സിനിമകളാണ് ..മേരാ നാം ജോകര്‍ പിന്നെ മജീഷ്യന്‍ മഹേന്ദ്ര ലാല്‍ ഫ്രം മുംബൈ എന്നോ മറ്റോ പേരില്‍ ജഗതിയുടെ ഒരു പടം…
  അതിനു ശേഷവും ആ കാറ്റഗറിയില്‍ പെട്ട കുറെ പടങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും കാണാന്‍ നിന്നിട്ടില്ലാ.
  ഇതും അതുപോലെ ഒരു സിനിമ എന്ന് കരുതി സമധാനിചൂടെ ????

  ചുരുക്കുന്നു….സന്തോഷ്‌ ചെയ്ത അക്രമത്തെ ന്യായീകരികുകയല്ല ഞാന്‍
  . രണ്ടു മൂന്നു നല്ല കാര്യങ്ങള്‍ ചൂണ്ടി കാണിച്ചു എന്നെ ഉള്ളൂ…

  ചാര്‍ളിചാപ്ലിനിന്റെ തമാശയുടെ ഒരു 0.05 % എങ്കിലും വരുന്ന ഒരു ഹാസ്യ നടന്‍ എന്ന പരിഗണന എങ്കിലും ഈ പാവം കോമാളിക് നമുക്ക് കൊടുത്തു കൂടെ ???

 13. എന്തയാലും സന്തോഷ്‌ ഒരു ബുദ്ധിമാന്‍ തന്നെ അവന്‍ അവനാണ് നടന്‍ അവന്‍ ബുദ്ധി ഉപയോഗിച്ച് കാശ് ഉണ്ടാക്കി .ഞാന്‍ അവനെ അഭിനദിക്കുന്നു …

 14. അയാളുടെ വെബ്‌സൈറ്റില്‍ അയാള്‍ ഒരു പാട് ഡിഗ്രി എടുത്തതായി കാണിക്കുന്നു…. ഇപ്പൊ അയാള്‍ ചെയ്യുന്നത് Now doing Master degree in Psychology. അവന്‍ നമ്മുടെയെല്ലാം Psychology പഠിക്കുവാനു എന്ന്……

 15. “ഒന്നുകില്‍ ഇയാള്‍ ലോകത്തിലെ ഏറ്റവും വലിയ വിഢിയാണ്. അല്ലെങ്കില്‍ ഈ കാലഘട്ടത്തെ നോക്കി അയാള്‍ അസാമാന്യമായ ഒരു ലോജിക്കോടെ സമര്‍ഥമായി ചിരിച്ചുകൊണ്ട് അയാള്‍ അല്ലാത്ത എല്ലാവരെയും വിഢികളാക്കുകയാണ്.”

 16. 6 am thamburanum 7am thamburanum kandu madutha janam oru mattathinu kothikkunnu,kilavanmar fans associationte belathil film release chjeyyumpol, Santhosh Panditinu abhimanikkam theerchayayum.
  nammal ivarude pattukale kurichu kuttam parayunnu, main malayalam film songs like gopalaaa gokulapala, pinne angane ulla athra undakki pattukal kettittum athilonnum kuttam kanatha malayali, oru vidham maya lokathanu.

 17. ee pandit vijayam chilappo adutha cinema koodi nilkkum athinu shesham malayalikke theri parayan adutha alu varum…. pinne ee articlelil paranja pole pandit athra midukkanonnum alla. mattu samvidhayakar onnallenghil vere oru tharathil cenima kanunnavare thripthi peduthunnu. eyalude purake alukal pokunnath oru rasam kondane aarante ammaykke pranth pidikkumbol kanan nalla rasam athraye ullu……..

 18. എന്നെ വലിയ സാഹിത്യ കലാ സംഗീത വിരുദ്ധ നായി ചിത്രീ കരിക്കാന്‍ കുറെ അസൂയാലുക്കള്‍ നടത്തിയ ശ്രമം വളരെ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ അവര്‍ക്ക് രക്ഷപെടാന്‍ കിട്ടിയ പിടിവള്ളി ആയിരുന്നു, ഇയാള്‍ . അവന്‍ പക്ഷെ അത് സമര്‍ഥ മായി മുതലെടുത്തു. ഇവര്‍ ലക്ഷ്യമാക്കുന്നത് സത്യത്തില്‍ എന്നെ തന്നെ ആണ്. ഈ തമാശയ്ക്ക് മറയില്‍ അവരുടെ അസ്ത്രം ലകഷ്യമാക്കുന്നത് എന്നെ തന്നെയാണ്.

 19. വിഢികളായ മല്ലൂസിനെ വീണ്ടും സന്തോഷ് വിഢികളാക്കി എന്നു പറഞ്ഞ് അവനെ കൊച്ചാക്കല്ലെ. എന്ത് വിളമ്പിയാലും തിന്നാന്‍ റെഡിയായിരിക്കുന്ന പ്രബുദ്ധരായ മലയാളികള്‍ക്ക് ഇതില്‍ കൂടുതല്‍ എന്തു നല്‍കാന്‍. സന്തോഷ്കീ ജെയ്.

 20. മലയാള സിനിമാക്കാരോട് രണ്ടു വാക്ക്:
  1. ‘ഒരു പട്ടിക്കു അതിന്റെ വാല് കൊണ്ട് നാണം മറക്കാന്‍ ആവില്ല ‘
  2 ‘നീ വലിയവാകാം എന്ന് കരുതി ഞാന്‍ ചെറിയവനാനെന്നു അര്‍ത്ഥമില്ല ‘
  ————————————————————————————-മലയാള സിനിമാക്കാരെ…
  അവനവന്‍ ഇരിക്കെണ്ടിടത് അവനവന്‍ ഇരുന്നില്ലെങ്കില്‍ അവിടെ സന്തോഷ്‌ പണ്ഡിറ്റ്‌ കേറി ഇരിക്കും !

 21. നമ്മള്‍ പതിറ്റാണ്ടുകളായി ആരാധിക്കുന്ന സംവിധായകരും നടന്മാരും ഒരേ വിഭവം വീണ്ടും വീണ്ടും വിളമ്പുന്നു,ഒരു ലോജിക്കും ഇല്ലാത്ത കോമാളി രംഗങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു സാറ്റലൈറ്റ് റൈറ്റിന്‍റെ ബലത്തില്‍ പ്രേക്ഷകന്‍റെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന സിനിമകള്‍ പടച്ചു വിടുന്ന സിനിമാക്കാര്‍ക്കിടയില്‍ വിഡ്ഢിത്തരം ആണെന്ന് അറിഞ്ഞു കൊണ്ട് സന്തോഷ്‌ പണ്ടിട്ടിന്‍റെ സിനിമ കാണാന്‍ ആളുകള്‍ കയറുന്നത് അയാളുടെ ഒരു വിജയം തന്നെയാണ്.ഇയാളുടെ സിനിമ മാറ്റി നിര്‍ത്തേണ്ട കാര്യമില്ല കാരണം മലയാളത്തില്‍ ഇറങ്ങുന്ന മറ്റെല്ലാ സിനിമകളും ക്ലാസ്സിക്ക് ഒന്നുമല്ലല്ലേ

 22. സത്യത്തില്‍ അയാള്‍ നടത്തിയത് സമര്‍ഥമായ മാര്‍ക്കറ്റിങ് തന്ത്രം തന്നെയാണ്. നെഗറ്റീവ് മാര്‍ക്കറ്റിങ്. സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയും ഇന്റര്‍നെറ്റിലൂടെയും പൂര്‍ണമായി നടത്തിയ മാര്‍ക്കറ്റിങിന്റെ ഫലം തന്നെയാണ് അയാളുടെ സിനിമക്ക് കയറുന്ന ആളുകള്‍.

  ഒരിക്കലും ഇതിനെ സമ്മതിക്കാന്‍ കഴിയില്ല. ഇങ്ങനെ ഒരു മാര്‍ക്കറ്റ്‌ ഇന്‍റര്‍നെറ്റില്‍ കിട്ടും എന്ന് അങ്ങേര്‍ പോലും വിചാരിച്ചു കാണില്ല. ചുമ്മാ കണ്ടപ്പോള്‍ തമാശ തോന്നിയ വീഡിയോ നമ്മള്‍ തന്നെ friendsനു ഷെയര്‍ ചെയ്തു ഇതിനു പബ്ലിസിറ്റി കൊടുക്കയാണ് ചെയ്തെ.
  Actually ഇയാളെ മറ്റുള്ളവര്‍ tease ചെയുന്നതയാണ് എനിക്കു തോന്നിയിട്ടുല്ലേ. അത് അയാള്‍ക്ക് മനസിലാകുന്നും ഇല്ല.
  കുറച്ചു കാഷ് കിട്ടി കാണും. അതാണോ വേണ്ടേ?

 23. ഒരര്‍ത്ഥത്തില്‍ ഈ പണ്ടിറ്റിനെ തെറി വിളിക്കുന്നവരല്ലേ മണ്ടന്മാര്‍ തന്നെ തെറിവിളിക്കാന്‍ പ്രേരിപ്പിക്കുകയും അതിലൂടെ തന്റെ മാര്‍ക്കറ്റിംഗ് മേഖല വിപുലമാകുകയും ചെയ്യുന്ന ഒരു മഹാ പണ്ടിതനല്ലേ ഈ പണ്ഡിറ്റ്‌
  ഇവടെ മണ്ടനും മരമാണ്ടാനുമാവുന്നത് ആര്…? ഈ പണ്ടിട്ടോ അതല്ല ഇയാളുടെ കോമാളിത്തം കണ്ടു ഒരഹങ്കാരതോടെ പുചിക്കുന്ന ഞാനോ ,നീയോ …..?

 24. ഈ സന്തോഷ്‌ പണ്ടിടിന്റെ ഒരു സിനിമ വിജയിച്ചെന്നു കരുതി ഇനിയും ഇയാള്‍ സിനിമ എടുത്താല്‍ ഇതുപോലെ ആളുകള്‍ പോയി കാണുമോ ?ഒരു അടൂരോ ലെനിന്‍ രാജേന്ദ്രനോ സിബി മലയിലോ ലാല്‍ ജോസോ സിദ്ധിക്കോ ലാലോ ആവാന്‍ അയാള്‍ക്ക് കഴിയുമോ?..ഈ വക തന്ത്രങ്ങള്‍ കൊണ്ട് എത്ര കാലം മലയാളികളെ വിഡ്ഢികളാക്കാം ?. ഒരു സിനിമകൊണ്ട് പൈസ ഉണ്ടാക്കാനാണ് ഉദേശമെങ്കില്‍ ചിലപ്പോള്‍ ഈ വക പരിപാടികള്‍ ഒക്കെ നടന്നേക്കാം..പക്ഷേ സ്ഥിരം ഈ വക മണ്ടത്തരങ്ങള്‍ക്ക് ആരധകരാകാന്‍ മാത്രം ബുദ്ധിയില്ലാത്തവരും ഭ്രാന്തന്മാരും ആണോ മലയാളികള്‍?.

 25. ഒന്നുകില്‍ ഇയാള്‍ ലോകത്തിലെ ഏറ്റവും വലിയ വിഢിയാണ്. അല്ലെങ്കില്‍ ഈ കാലഘട്ടത്തെ നോക്കി അയാള്‍ അസാമാന്യമായ ഒരു ലോജിക്കോടെ സമര്‍ഥമായി ചിരിച്ചുകൊണ്ട് അയാള്‍ അല്ലാത്ത എല്ലാവരെയും വിഢികളാക്കുകയാണ്.

 26. ok agree with a lot of what you said. a lot of it was obvious also, if i may say so. that he is working on the negative marketing funda is something that was realisable long long back. and may be his movie does remind one of all that is bad about malayalam cinema and society as such today. the taste of the malayali audience itself has taken a turn for the worse in recent times, what with movies like seniors doing a 100 days in box office. so it is no surprise that people like lenin rajendran get no distributors for their movie. but while all that is true none of it is a justification for pandit coming out with a movie. it is bad, and i shall not watch it, for the simple reason that i do not want to be a contributing factor to his profits out of this venture, which may spur him on to more such creations. Of course my not watching would make little difference to what he earns, but at least I can be in peace that “enikku aa rakthathil pankillaayirunnu”.

 27. chilathinodu yojikkunnu…Pakhse oruluppum illaathe Priyadarsane poleyulla nalla samvidhaayakare naanam ketta reethiyil avaheilichathu van over aayippoyi sireee……..

  Pinne ingerude parachil kettaal thonnum padam 100 theaterukalil rls aayi ennu.. aakekoodi 3 theaterukalilaanu padam rleease cheythath….athu vech Santhosh panditine polullavare thaarathamyappeduthaan malayala cinemak anekam nalla chithrangal nalkiya chilare..
  Chithram,Abhimanyu,Aryan,Vellanakalude Naadu,Kilukkam,Adwaitham,Thenmavin Kombath,Kalapani,Kanjivaram okke ethu english padatheennanu mashe direct copyadichath ennu koodi parayaamo???Vimarshikkumbol nalla std aayi vimarshikkoo..allenkil anganeathe items athil cherkkaathirkkoo….

 28. ഇത് നെഗറ്റീവ് മാര്കെറ്റിങ്ങും മണ്ണാങ്കട്ടയും ഒന്നും അല്ല… നാണവും മാനവും ഇല്ലാത്തവന്റെ കുറെ കോമാളിത്തരങ്ങള്‍… അവന്‍ മുഖ്യധാര സിനിമകളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി പോലും… ചക്ക ഇട്ടപ്പോ മുയല് ചത്തതിനു ഓരോരുത്തരുടെ വ്യാഖ്യാനങ്ങള്‍…. പണ്ട് പൂരപ്പറമ്പില്‍ നിലവാരമില്ലാത്ത പരിപാടികള്‍ അവതരിപ്പിചിരുന്നപ്പോഴും ഇതേപോലെ ഉള്ള തെറിവിളിയും ചീമുട്ടയേറും ഒക്കെ ഉണ്ടായിരുന്നു… കാലം പുരോഗമിച്ചപ്പോള്‍ അത് യൂട്യൂബിലെക്കും ഫേസ്ബുക്കിലെക്കും ഒക്കെ മാറി എന്നേ ഉള്ളൂ… അയാള്‍ ഇത്തരത്തിലുള്ള പബ്ലിസിറ്റി ആണ് ഉദേധശിച്ചിരുന്നതെങ്കില്‍ ഒരിക്കലും ചിത്രയേയും എം.ജി. ശ്രീകുമാറിനെ കൊണ്ടും ഒന്നും പാടിപ്പിക്കില്ലായിരുന്നു…

  ഏതായാലും അമ്മയെ തച്ച്ചാലും രണ്ടു അഭിപ്രയക്കാരുണ്ടെന്നത് സന്തോഷ്‌ പാണ്ടിറ്റിന്റെ കാര്യത്തില്‍ അന്വര്‍ത്ഥമായി…

 29. എങ്ങനെയെങ്കിലും ഗള്‍ഫിലോ നാടിലോ കഷ്ടപ്പെട്ട് 4 കാശുണ്ടാകി, വഴിയെ മീനും ഐസ് മിട്ട്ടായി യും വിറ്റു നടക്കുന്ന ചെക്കന്മാരെയും, പത്തില്‍ തോറ്റു നല്ല കല്യാണ ആലോചന വരാതെ വീടുകാര്ക് തലവേദനയായി പോര നിറഞ്ഞു കവിഞ്ഞു ചുമ്മാ ഇരിക്കുന്ന 17 ഉം 18 ഉം പ്രായമായ പെണ്പില്ലെരെയും വെച്ച് മാപ്പിള ഗാനങ്ങളെന്നും ഭക്തി തുളുമ്പുന്ന സംഗീത ശില്പമെന്നും പേരുകൊടുത് പടച്ചുണ്ടാകി വിടുന്ന കച്ചറ കളെയൊന്നും കുറ്റം പറയുന്നില്ല എങ്കില്‍ …, പാവം സന്തോഷ്‌ പണ്ഡിറ്റ്‌ നെ എന്തിനു നാം തെറി വിളിക്കണം???

 30. hi harilal…..njan ningaludae abipraythodu poornamayum yogikunilla..njan oru sadaran preshakanannu.enik santhoshinae pollae cinema edukanum patilla ariyamengil mathram a paniku poyal porae…nigaludae cinemayae patiyulla dharana vallarae thettanu..cinema enu paranjal kurae perudae jeevitha margamanu..oru nalla cinema endukondu keralathil vijayikunilla?sri bharathan,padamarajan,lohitdas enivar jeevicha ee keralathil santhoshinae polae ullavarae nigal ethrayum pokazthi paryunnathu endokandnnu..sri vayallarum,devarangan master,ennivar anaswaramakiya malayala ganagaludae peru kalayan vendiyno santhosh eganae oru sahathinu muthirnathu?.santhosh veedum oru cinema pedikukayanengil ethra malayalee preshakar athu kanum?

 31. നല്ല ലേഖനം. സന്തോഷിനെ തെറി വിളിക്കുന്നത്‌ കണ്ടാല്‍ തോന്നും ഇതു വരെ കേരളത്തില്‍ ഇറങ്ങിയതെല്ലാം ലോകോത്തരം സിനിമ ആണെന്ന്!

 32. ee vijayam nammal positive aayedukkanam/ kazhivulla cherupppakkaar directersinteyum producersinteyum purake nadakkathe ithupole(ingane mosam film edukkanam ennallatto) thante kazhivu theliyikkanam………………..!!!

  • നമ്മള്‍ നമ്മളെതന്നെ മറക്കാതിരിക്കുക .സന്തോഷ്‌ ബുദ്ധിമാനോ വിഡ്ഢിയോ ആയിക്കൊള്ളട്ടെ നമ്മള്‍ നില്കെണ്ടടത്തു നമ്മള്‍ നില്‍കുക അവന്റെ പുറത്തു കേറാന്‍ എന്തിനാണ് പോകുന്നത് ,പിന്നെ മലയാളികള്‍ അത്രയ്ക്ക് വിഡ്ഢിയോ സംശയിക്കണം,കാരണം ഇത് മാര്‍ക്കറ്റിംഗ് ആണെന്ന് നേരെത്തെ പറഞ്ഞവരുമുണ്ട്.അല്ലെങ്കിലും സ്വയം വിഡ്ഢിയായി പണം ഉണ്ടാക്കുന്നത് എന്തിനാണ് അതല്ലേ ഏറ്റവും വലിയ വിഡ്ഢിത്തം.

Leave a Reply to Abbas O.m Cancel reply

Your email address will not be published. Required fields are marked *