അശ്ലീലമാകുന്ന കണക്കുകള്‍

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. അവരുടെ കടക്കണക്കുകള്‍ കുടുംബങ്ങള്‍ വെളിപ്പെടുത്തുന്നു, കൂടിപ്പോയാല്‍ രണ്ടു ലക്ഷം. ഈ വായ്പത്തുക എഴുതിത്തള്ളുകയോ , ഇളവുനല്‍കുകയോ , തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചു നല്‍കുകയോ ചെയ്യാനാകാത്തത്ര ഗുരുതരമായ സാമ്പത്തിക അവസ്ഥയിലാണു സംസ്ഥാന , കേന്ദ്ര ഭരണ കൂടങ്ങള്‍ എന്നു നാം മനസ്സിലാക്കിയില്ലെങ്കില്‍ പിന്നെ മറ്റാരാണു മനസ്സിലാക്കുക-സ്മിത മീനാക്ഷി എഴുതുന്നു

 

 

കണക്കുകള്‍ കള്ളം പറയില്ല എന്നാണു പ്രമാണം. പക്ഷേ നമ്മുടെ നിത്യജീവിതക്കാഴ്ചകളില്‍ ചില കണക്കുകള്‍ സത്യമാണെങ്കില്‍ കൂടി വല്ലാതെ അശ്ലീലമാകുകയാണ് . പത്രവാര്‍ത്തകളില്‍ , ചാനല്‍ ചര്‍ച്ചകളില്‍ എല്ലാം സംഖ്യകളുടെ ഒരു എണ്ണമില്ലാക്കളി. പലതും ചേര്‍ത്തു വായിക്കുമ്പോള്‍ നാം ജീവിക്കുന്ന ലോകം എത്ര വിചിത്രമാണെന്നു ചിന്തിച്ചുപോകുന്നു. ഈ അശ്ലീലങ്ങള്‍ കാണാനും കേള്‍ക്കാനുമാകാതെ കണ്ണും കാതും പൊത്തുന്നു.

കേരളമുള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളിലും കടക്കെണിയില്‍ പെട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. അവരെല്ലാവരും പണം കടമെടുത്തിരിക്കുന്നതു അനധികൃത സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നു മാത്രമല്ല, സ്വകാര്യ, ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും കൂടിയാണ്. ആത്മഹത്യ ചെയ്യുന്നവരുടെ കടക്കണക്കുകള്‍ ജീവനൊടെ ബാക്കിയാകുന്ന കുടുംബങ്ങള്‍ വെളിപ്പെടുത്തുന്നു, ഒന്നേകാല്‍ ലക്ഷം, ഒന്നരലക്ഷം , കൂടിപ്പോയാല്‍ രണ്ടു ലക്ഷം. ഈ വായ്പത്തുക എഴുതിത്തള്ളുകയോ ,അതില്‍ ഇളവുനല്‍കുകയോ , തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചു നല്‍കുകയോ ചെയ്യാനാകാത്തത്ര ഗുരുതരമായ സാമ്പത്തിക അവസ്ഥയിലാണു സംസ്ഥാന , കേന്ദ്ര ഭരണ കൂടങ്ങള്‍ എന്നതു നാം മനസ്സിലാക്കിയില്ലെങ്കില്‍ പിന്നെ മറ്റാരാണു മനസ്സിലാക്കുക? അതുകൊണ്ടു തന്നെ അനുശോചനങ്ങളും പ്രഖ്യാപനങ്ങളും രാഷ്ട്രീയ മുതലെടുപ്പുകളുമായി നാടകങ്ങള്‍ നടത്താനേ അവര്‍ക്കു കഴിയൂ. വാഴയും ഇഞ്ചിയും നെല്ലും കടുകും കരിമ്പും കൃഷി ചെയ്ത്, വിളവെടുപ്പിനു കാത്തു നില്‍ക്കാതെ കര്‍ഷകര്‍ ജീവിതമവസാനിപ്പിക്കുന്നു. അവസാനിക്കുന്നതു അവരുടെ ജീവിതങ്ങള്‍ മാത്രമാണ്. മരിച്ച കര്‍ഷകന്റെ ജീവനോടെ ബാക്കിയാകുന്ന കടം കുടുംബം ഏറ്റുവാങ്ങുന്നു.

ഇനി ഈ കണക്കിന്റെ മറുവശം, 22,850 കോടിയുടെ ആസ്തി വെളിപ്പെടുത്തുന്ന ഒരു ബിസിനസ്സ് ഗ്രൂപ്പിന്റെ 7000 കോടിയുടെ കടം ( പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ബാങ്കുകളില്‍ നിന്നുള്ള )എങ്ങനെ പരിഹരിക്കാമെന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും വ്യോമയാന വകുപ്പുമന്ത്രിയും പിന്നെ ബാക്കിയുള്ളവരും ചേര്‍ന്നു തല പുകഞ്ഞാലോചിക്കുന്നു. സ്വകാര്യ മേഖലയിലെ ലാഭ നഷ്ടങ്ങളില്‍ ഗവണ്മെന്റിന്റെ പങ്കെന്തെന്നു സാധാരണക്കാരനു മനസ്സിലാകുന്നില്ലെങ്കില്‍ അതവന്റെ പിഴ. കടക്കെണിയില്‍ പെട്ട വിമാനസര്‍വ്വീസുകള്‍ക്കായി മറ്റു രാജ്യത്തെ ഗവണ്മെന്റുകള്‍ പലതും ചെയ്യുന്നുവെന്ന് ബിസിനസ്സ് ഗ്രൂപ്പ് തലവന്‍ അവര്‍ക്കു പറഞ്ഞുകൊടുക്കുന്നു. ഫോര്‍മുല വണ്‍ കാറോട്ടത്തിനു രാജ്യത്തെ സ്പോണ്‍സര്‍ ചെയ്ത വ്യക്തിയാണ്, 450 കോടിയുടെ സുഖവാസ കപ്പലും 200 പന്തയക്കുതിരകളും ഉള്ളയാളാണ്, എ 380 എയര്‍ ബസ് എന്ന ഭീമന്‍ വിമാനം വാങ്ങുന്നതിനുള്ള ഓര്‍ഡര്‍ ഇന്ത്യയില്‍ നിന്നു ആദ്യമായി നല്‍കിയ ബിസിനസ്സുകാരനാണ്, ഇങ്ങനെയൊരാളെ എങ്ങനെയാണ് ഭരണകൂടത്തിനു ഉപേക്ഷിക്കാനാകുന്നത്? ഇഞ്ചിയും വാഴയും ഗോതമ്പും കൃഷിചെയ്യുന്ന ദരിദ്ര നാരായണന്‍‌മാരെപ്പോലെയാണോ ഇദ്ദേഹം? ( ഇദ്ദേഹത്തിന്റേതുള്‍പ്പടെയുള്ള സ്വകാര്യ വ്യോമയാന പദ്ധതികള്‍ ‌ലാഭത്തിലാക്കുവാന്‍ രാജ്യത്തിന്റെ സ്വന്തം വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ചിറകരിഞ്ഞ കഥ വേറെ, അതില്‍ കണക്കുകള്‍ മാത്രമല്ലല്ലോ ഉള്ളത് ! )

കോടികളുടെ കഥകള്‍ സാധാരണക്കാരന്‍ അറിയുന്നത് അഴിമതിക്കഥകളില്‍ നിന്നാണ്. കാലാകാലങ്ങളായി നാം കേള്‍ക്കുന്ന ഇത്തരം കണക്കുകളില്‍ ആയിരം കോടി രൂപയില്‍ കൂടുതല്‍ തട്ടിപ്പുനടന്ന ചില ഇനങ്ങള്‍ നോക്കൂ.

ഹര്‍ഷദ് മേത്തയുടെ ഓഹരി കുംഭകോണം
പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റ് അഴിമതി
വളം ഇറക്കുമതി അഴിമതി
സുഖ്‌റാം ടെലികോം അഴിമതി
തേക്ക് തോട്ടം ധനാപഹരണം
യു.ടി.ഐ. അപവാദം
കേതന്‍ പരേഖ് ഓഹരി അപവാദം
സ്‌കോര്‍പീന്‍ മുങ്ങിക്കപ്പല്‍ അഴിമതി
പഞ്ചാബ് സിറ്റി സെന്റര്‍ പ്രോജക്ട് അഴിമതി
സത്യം അഴിമതി
ആര്‍മി റേഷന്‍ വെട്ടിപ്പ്
അരി കയറ്റുമതി കുംഭകോണം
ഒറീസ ഖനി അഴിമതി
മധു കോഡ മൈനിങ് തട്ടിപ്പ്

നൂറുമുതല്‍ ആയിരം കോടി വരെ അഴിമതി നടന്ന സംഭവങ്ങള്‍ അവതരിപ്പിക്കുവാന്‍ വലിയൊരു പട്ടിക തന്നെ വേണം. കൂടാതെ ഇപ്പോള്‍ ഓരോ ദിവസവും നാം കേട്ടുഇകൊണ്ടിരുക്കുന്ന സ്പെക്ട്രം അഴിമതി ഒരു ലക്ഷത്തി എഴുപതിനായിരം കോടിയുടെ കണക്കാണു പറയുന്നത്. കോമണ്‍ വെല്‍ത്ത് അഴിമതിയുടെ വലിയ കോടിക്കണക്കുള്‍പ്പടെ ഇനിയും ഈ പട്ടികയില്‍ ഇടം നേടാനുള്ളവ അവശേഷിക്കുന്നുണ്ട് . സ്വിസ്സ് ബാങ്കു നിക്ഷേപങ്ങളുടെയും കള്ളപ്പണത്തിന്റെയും കണക്കുകള്‍ വേറെയും.

ഒരു കോടി രൂപ എന്ന സമ്പത്തിന്റെ അളവിനെപ്പറ്റി യാതൊരു അറിവുമില്ലാത്ത സാധാരണ ഇന്ത്യാക്കാരനെ അവഹേളിക്കുകയാണ് ഈ കണക്കുകള്‍ ചെയ്യുന്നത്. ആ അവഹേളനം പൂര്‍ത്തിയാക്കുന്നത് ആസൂത്രണ കമ്മീഷന്റെ ബുദ്ധിപരമായ മറ്റൊരു അസൂത്രണത്തിലൂടെയാണ്. ഒരു കുടുംബത്തിനു ഗ്രാമങ്ങളില്‍ 25 രൂപ കൊണ്ടും നഗരങ്ങളില്‍ 32 രൂപ കൊണ്ടും ഒരു ദിവസം ജീവിക്കാമെന്നവര്‍ ഉറപ്പുകൊടുക്കുന്നു. ഈ തുകയില്‍ ആഹാരവും വസ്ത്രവും പാര്‍പ്പിടവും വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും എല്ലാം ഉള്‍പ്പെടുന്നു. ‘ കണക്കുകള്‍ ഉണ്ടാക്കുന്നതു ഞങ്ങള്‍ അറിവുള്ളവരുടെ മാത്രം ജോലിയാണ് , പറയുന്നതു വിശ്വസിക്കുകയാണു നിങ്ങളുടെ കടമ ‘ എന്നവര്‍ നമ്മോടു പറയുന്നു. അപ്പോള്‍ രാജ്യം ചില്ലറ നാണയങ്ങള്‍ നിര്‍മ്മിക്കുന്നതു ഇവിടുത്തെ സാധാരണക്കാരനു വേണ്ടിയാണെന്നും അതിലൊതുങ്ങുന്ന ജീവിതമേ ആകാവൂ എന്നും ആണിതിലൂടെ നാം മനസ്സിലാക്കേണ്ടത്. ഇത്തരം കഥകളില്‍ രാഷ്ട്രീയ, ആദര്‍ശ വ്യത്യാസങ്ങളൊന്നും കാണുന്നില്ല. ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ടു വിഭാഗം മാത്രമാണു നിലനില്‍ക്കുന്നത്.

ഇനി 100 കോടിയുടെ മറ്റൊരു കണക്ക്. ഒരു കുംഭകോണ വാര്‍ത്തയില്‍ , തെറ്റായി കാണിച്ച ഒരു ഫോട്ടൊയുടെ പേരില്‍ ഒരു ജഡ്ജിയ്ക്ക് മാനനഷ്ടമായി , ചാനല്‍ കൊടുക്കേണ്ട തുകയാണു നൂറു കോടി. ഈ ശതകോടിയും സാധാരണക്കാരന്റെ ബുദ്ധിയ്ക്ക് ദഹിക്കാതെ ബാക്കിയാകുകയാണ്.ആളുമാറി അറസ്റ്റ് ചെയ്യപ്പെടുകയും അതുമൂലം ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ നാം വായിക്കുന്നു. കള്ളനാണെന്നു കരുതി പോലീസ് അറസ്റ്റ് ചെയ്ത നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമ്പോള്‍ കൂടിപ്പോയാല്‍ ഒരു ലക്ഷം രൂപ ജീവനഷ്ടവും മാനനഷ്ടവും എല്ലാം ചേര്‍ത്ത് നല്‍കി പുസ്തകമടയ്ക്കുന്ന കാഴ്ചകള്‍ നമുക്ക് അപരിചിതമല്ല.

അപ്പോള്‍, വാസ്തവത്തില്‍ എത്ര ഇന്ത്യയുണ്ട്? നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യാ തത്വം കൊണ്ട് ഇതാണോ ഉദ്ദേശിക്കുന്നത്?

( ഗവണ്മെന്റില്‍ നിന്ന് സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ബാങ്കുകളില്‍ നിന്ന് അര്‍ഹിക്കുന്ന പ്രവര്‍ത്തന മൂലധനവര്‍ദ്ധനവ് മാത്രമാണ് ആവശ്യപ്പെട്ടതെന്നും കിംഗ് ഫിഷര്‍ തലവന്‍ വ്യക്തമാക്കിയതായി പുതിയ വാര്‍ത്ത. പക്ഷേ ഭരണകൂടത്തിന്റെ അവിശുദ്ധകൂട്ടുകെട്ടുകള്‍ അങ്ങനെയൊന്നും അവസാനിക്കില്ലല്ലോ. )

13 thoughts on “അശ്ലീലമാകുന്ന കണക്കുകള്‍

 1. ‘ഒരു കോടി രൂപ എന്ന സമ്പത്തിന്റെ അളവിനെപ്പറ്റി യാതൊരു അറിവുമില്ലാത്ത സാധാരണ ഇന്ത്യാക്കാരനെ അവഹേളിക്കുകയാണ് ഈ കണക്കുകള്‍ ചെയ്യുന്നത്.’……………….കോടി എന്നത് വല്ല അഞ്ചോ പത്തോ ആകാം എന്നാകും ഇപ്പോഴും ഒരു നാട്ടിന്‍ പുറത്തുകാരന്റെ ചിന്ത !!! ഒരു ലക്ഷം കടം എന്നു കേള്‍ക്കുമ്പോള്‍ അത്മഹത്യ ചെയ്യുന്ന ആ പാവങ്ങള്‍ക്ക് കോടികളുടെ മറിമായം അറിയില്ലല്ലോ ……………. ഇപ്പോള്‍ ഇവര്‍ ചാകുമ്പോള്‍ ഈ ചത്തവരുടെ ജാതകം തിരയുകയാ നമ്മുടെ യേമാന്മാര്‍…………..ശക്തമായ ലേഖനം സ്മിത . അഭിനന്ദനങ്ങള്‍ ……ഇനിയും തുടരൂ …………….

 2. ഇവിടെ കൃഷി ചെയാന്‍ തല്പര്യമുല്ലവരെകൂടി അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന തരത്തില്‍ ആണ് നമ്മുടെ ഇവിടുത്തെ രാഷ്ട്രീയകരും ഉദ്യോഗസ്ഥര്കും താല്പര്യം.

 3. Taking apart the Corporate issue from Farmers’ suicide.
  (കാരണം നമ്മള്‍ ഒരു കാര്യത്തിനെ എതിര്‍ക്കുവാന്‍ തീരുമാനിച്ചാല്‍, അതിനുകാരണം കൊണ്ടുവരാന്‍ വല്യ ബുദ്ധിമുട്ടില്ല, ഇത്രമാത്രം പട്ടിണിയുള്ള നാട്ടില്‍ 500 രൂപ കൊടുത്ത്‌ ക്രിക്കറ്റ്‌ കാണുന്നതിനെയും, അയല്‍ക്കാരന്‌ സൈക്കിള്‍ പോലുമില്ലാത്തപ്പോള്‍ സ്വന്തമായി കാറു വാങ്ങുന്നതും, അല്ലെങ്കില്‍ നാട്ടിലെല്ലാവര്‍ക്കും ഒരു റേഡിയോ പോലും സ്വന്തമായി ഇല്ലാത്തപ്പോള്‍ ടി വി വാങ്ങുന്നതിനെയുമെല്ലാം വിമര്‍ശിക്കാം)

  (കേരളത്തിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ച്‌ ഫേസ്‌ബുക്കില്‍ എഴുതിയത്‌)

  മാതൃഭൂമി പത്രത്തില്‍ (22/11/2011) മൂന്നു കര്‍ഷക ആത്മഹത്യകളെപ്പറ്റി പറയുന്നുണ്ട്‌. ആത്മഹത്യ ചെയ്തവര്‍ ഏതെങ്കിലും ബാങ്കില്‍ നിന്നും വായ്പയെടുത്തവരാണെങ്കില്‍ ബാങ്കുകാരായി കുറ്റക്കാര്‍. ആരു പ്രതിപക്ഷത്താണെങ്കിലും അതു ഭരണപക്ഷത്തിന്റെ വീഴ്ച്ചയെന്നാണ്‌ പ്രതിപക്ഷത്തിന്റെ നിലപാട്‌. ഇന്നത്തെ മൂന്ന് ആത്മഹത്യകളെ മാത്രം വിലയിരുത്താം. ഭേദമാവാത്ത രോഗം, അപകടങ്ങളിലോ മറ്റോ പറ്റിയ ഗുരുതമായ അംഗവൈകല്യം ഇതൊന്നുമല്ലാതെ കൃഷി പോയതിനും കടം കേറിയതിനും മറ്റും ആത്മഹത്യ ചെയ്യുന്നത്‌ വളരെ ചീപ്പ്‌ ആണെന്ന അഭിപ്രായമാണ്‌ ഇതെഴുതുന്നയാള്‍ക്ക്‌.

  ആദ്യത്തെയാള്‍ക്ക്‌ സ്വന്തമായി രണ്ടരയേക്കര്‍ സ്ഥലമുണ്ട്‌. അതില്‍ കൃഷി ചെയ്യുന്നത്‌ കൂടാതെ ഒരേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത്‌ ഇഞ്ചിക്കൃഷി ചെയ്തിരുന്നു. എന്റെ അഭിപ്രായത്തില്‍ ഒരു മാതിരി തൃപ്തിയോടെ ജീവിക്കാന്‍ അത്രയും സ്ഥലത്ത്‌ സ്വന്തം നിലയ്ക്ക്‌ കൃഷി നടത്തിയാല്‍ മതിയാവും. ഒന്നര വര്‍ഷം മുമ്പെടുത്ത രണ്ട്‌ ലക്ഷം രൂപയുടെ കാര്‍ഷികവായ്പ്പയായിരുനു അദ്ദേഹത്തിന്‌ ഉണ്ടായിരുന്നത്‌. കേരളത്തില്‍ സ്വന്തമായി രണ്ടരയേക്കര്‍ സ്ഥലമുള്ളയാള്‍ രണ്ട്‌ ലക്ഷം രൂപയുടെ വായ്പതിരിച്ചടയ്ക്കാന്‍ സ്വല്‍പം സ്ഥലം വില്‍ക്കാതെ ആത്മഹത്യ ചെയ്തത്‌ ബാങ്കുകാരുടെ കുറ്റം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല.

  രണ്ടാമത്തെയാള്‍ക്ക്‌ ഒരു ലക്ഷത്തിലേറെ കടമുണ്ടായിരുന്നു, രണ്ടു പെണ്മക്കളെ വിവാഹം ചെയ്തയച്ചതിനാല്‍ സാമ്പത്തികബാധ്യതയുണ്ടായിരുന്നു.

  മൂന്നാമത്തെയാള്‍ 50 സെന്റ്‌ സ്ഥലവും വീടും പണയം വച്ച്‌ 500000 രൂപ വായ്പയെടുത്തു. (അത്രയും വലിയ വായ്പ കാര്‍ഷിക വായ്പ്പയായിരിക്കില്ല.) അദ്ദേഹത്തിനും മകളുടെ വിവാഹത്തെ തുടര്‍ന്ന് വന്‍ സാമ്പത്തിക ബാധ്യതയായിരുന്നത്രേ.

  മരിച്ചവരോടുള്ള സകലബഹുമാനവും നിലനിര്‍ത്തിക്കൊണ്ട്‌ പറയട്ടേ, ആരാണ്‌ ഈ മരണങ്ങള്‍ക്ക്‌ ഉത്തരവാദി. പെണ്മക്കളുടെ വിവാഹം എന്തുകൊണ്ടാണ്‌ സാമ്പത്തിക ബാധ്യതയാവുന്നത്‌? എങ്ങനെയാണ്‌ ബാങ്കുകാര്‍ ഇത്തരം മരണങ്ങള്‍ക്ക്‌ ഉത്തരവാദികളാവേണ്ടത്‌? അടുത്തുള്ള വീട്ടിലെ അബ്കാരിയും കള്ളപ്പണക്കാരനും എയിഡഡ്‌ സ്കൂള്‍ അധ്യാപകനും മക്കളുടെ വിവാഹം നടത്തുന്നത്‌ കണ്ട്‌ ആ മോടിയോട്‌ മല്‍സരിക്കുകയാണോ അതിനു പാങ്ങില്ലാത്തവന്‍ ചെയ്യേണ്ടത്‌. കുടുംബത്തിന്‌ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന രീതിയില്‍ ഒരു വിവാഹം വേണ്ടെന്ന് പെണ്‍മക്കള്‍ക്ക്‌ പറയാനാവില്ലേ. അതെങ്ങനെ? വിവാഹത്തിനു മുന്‍പ്‌ എതിര്‍ലിംഗക്കാരനായ ഒരാളോടു സംസാരിക്കാനോ പരിചയപ്പെടാനോ ഇവിടെ പാടില്ലല്ലോ, മോറല്‍ പോലീസുണ്ടല്ലോ. എന്നിട്ട്‌ പെണ്ണുകാണലും ചായകുടിയും സ്ത്രീധനമുറപ്പിച്ചുള്ള കച്ചവടവുമായി, നമ്മുടെ നിലയെന്തുമാവട്ടേ അയല്‍ക്കാരന്‍ നടത്തിയതേക്കാള്‍ ഗമയില്‍ മോളുടെ വിവാഹവും നടത്തി, അതിനായി ഒരു കാര്‍ഷികവായ്പയും സംഘടിപ്പിച്ച്‌, ഗതിയില്ലാതെ, മിത്യാഭിമാനം സംരക്ഷിക്കാന്‍ ജീവനൊടുക്കുന്നത്‌, കഷ്ടം തന്നെ.

  ബാങ്കുകാര്‍ വായ്പ നല്‍കുന്നത്‌ പലിശയടക്കം തിരിച്ചുപിടിക്കാന്‍ തന്നെയാണ്‌. പണം നിക്ഷേപിച്ചവന്‍ വരുമ്പോള്‍, വായ്പയെടുത്തയാള്‍ തിരിച്ചടച്ചില്ല, അത്‌ അടയ്ക്കുമ്പോള്‍ തരാം എന്നു പറയാനാവില്ലല്ലോ. കൃത്യമായി തിരിച്ചടച്ചവരെ പറ്റിച്ച്‌ ഒന്നും അടയ്ക്കാത്തവര്‍ക്ക്‌ മാത്രമാണ്‌ കഴിഞ്ഞതവണ വായ്പ എഴുതിത്തള്ളിക്കിട്ടിയത്‌. അതുകാരണം കൃത്യമായി തിരിച്ചടയ്ക്കാന്‍ ആര്‍ക്കും താത്പര്യവുമില്ല. അടയ്ക്കാന്‍ പറഞ്ഞുചെല്ലുന്ന ബാങ്കുദ്യോഗസ്ഥരെ തടയുക, ചീത്ത പറയുക എന്നിവയും സാധാരണം.

  ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വായ്പ എഴുതിത്തള്ളുന്നത്‌, കടത്തിലായവരെ വീണ്ടും ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിക്കുണ്ടാവില്ലേ. അപ്പോള്‍ സര്‍ക്കാര്‍ നിലപാട്‌ ജനവിരുദ്ധമാണെന്നു വരും.

  Ref : http://www.mathrubhumi.com/online/malayalam/news/story/1290743/2011-11-22/kerala

  • ഓരോരുത്തര്‍ക്കും ഓരോ ജീവിത നിയമങ്ങള്‍ എന്നല്ലേ ? അതാണോ നാനത്വത്തിലെ ഏകത്വമെന്നു എന്റെ ചോദ്യം . പിന്നെ 11 വര്‍ഷം ഒരു ബാങ്കിന്റെ ഉത്തരവാദിത്വപ്പെട്ട തസ്തികയില്‍ ജോലി ചെയ്ത അനുഭവത്തില്‍ നിന്ന് ബാങ്കിനു എന്തു ചെയ്യാന്‍ കഴിയും എന്തു ചെയ്യന്‍ കഴിയില്ല എന്നു ഞാന്‍ വ്യക്തമായി തന്നെ മനസ്സിലാക്കിയിട്ടുണ്ട്. നമ്മുടെ ഇന്ത്യ സാമൂഹ്യമായും സാമ്പത്തികമായും വിഘടിക്കപ്പെടുന്നത് ഭരണകൂടം അറിഞ്ഞുകൊണ്ടുതന്നെയാണ്. പാവപ്പെട്ടവനു മൂന്നു നേരത്തെ ആഹാരത്തിന്റെ ആഡംബരമെന്ത് എന്നു ചോദിക്കാന്‍ എന്തെളുപ്പം ?

  • അതൊരു സത്യം മാത്രം. അമിത ലാഭം പ്രതീക്ഷിച്ച് (ബ്ലേഡ് പോലെ) കൃഷി ചെയ്യുന്നവര്‍ക്കാണീ പ്രശ്നം. നെല്‍കൃഷിയും മറ്റും ഉപേക്ഷിച്ച് പറ്റുന്നിടത്തൊക്കെ റബ്ബര്‍ വച്ചാണ് ഇന്ന് കര്‍ഷകന്‍ രക്ഷപ്പെടുന്നത്.

 4. ഇന്ത്യയിലെ പോളിടിച്യന്‍ വെറും ഒരു മുന്നകിട പിമ്പ് ആയി മാറുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത് . സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി രാജ്യത്തെ ഒറ്റികൊടുക്കുന്ന ഈ വര്‍ഗം എന്ന് നന്നവുന്നുവോ അന്നേ ഇന്ത്യ രക്ഷപെടുകയുല്ലും .

 5. Well said !
  ഇന്ത്യന്‍ പാര്‍ലമെന്റിലെ മൂന്നില്‍ രണ്ടു ഭാഗവും ,ശത കോടി ഈശ്വരന്മാര്‍ ആണ് എന്ന കണക്കു കൂടി ചേര്‍ത്ത്
  വയ്യുക്കുംബോഴാണ് , ഇന്ത്യന്‍ ജനധ്യ്പധ്യതിന്റെ ഏകത്വം വെളിവാകുനത് !

 6. vinay ,
  കേരളത്തില്‍ സ്വന്തമായി രണ്ടരയേക്കര്‍ സ്ഥലമുള്ളയാള്‍ രണ്ട്‌ ലക്ഷം രൂപയുടെ വായ്പതിരിച്ചടയ്ക്കാന്‍ സ്വല്‍പം സ്ഥലം വില്‍ക്കാതെ ആത്മഹത്യ ചെയ്തത്‌ ബാങ്കുകാരുടെ കുറ്റം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല.( Yes, thats what our real suicidal end, all the agricultural lands shall be divided among the real estates corporates . )

  Reading you, I remembered

  “If they have no bread ,let them eat cake”

  Smitha was pointing the widening disparity of indian social inequalities wherein the ppls govt (socalled) stands with whom.
  The message is so clear ,and disagreeing with you, the corporate issues are intertwined with the farmers death while the corporates gainig their monopoly on seeds,the manure ,even the agricultural lands.

 7. നല്ല ലേഖനം സ്മിത.നമ്മുടെ നാട്ടിലെ തൊണ്ണൂറ് ശതമാനം ജനങ്ങള്ക്കും കോടിയുടെ വിലയറിയില്ല.അത് ദുഖഃകരമായ സത്യമാണ്.

 8. എന്റെ പ്രിയ സുഹൃത്തേ
  കണക്കുകള്‍ കൊണ്ടുള്ള ചെപ്പടി വിദ്യ കാണിച്ചു പാവം ജനത്തിനെ ഇങ്ങനെ പറ്റിക്കണോ ? മാധ്യമ ധര്‍മം ഇപ്പോള്‍ ഇതായിരിക്കുന്നു വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്ന കോമാളികളുടെ കൂടാരമാണ് ഇന്നത്തെ ദൃശ്യ മാധ്യമങ്ങള്‍ ഇത് ഒരിക്കലും പട്ടിണി പാവങ്ങളെ നന്നാക്കാനല്ല മറിച്ച് സ്വന്തം ഉദര നിമിത്തമാണ് എന്ന് ബുദ്ധി ഉള്ള എല്ലാര്ക്കും മനസിലാകും
  ജുബ്ബയിട്ടവനെ ഗ്വാ ഗ്വാ വിളിക്കുന്ന കാലത്ത് ജീവിക്കുന്ന മാന്യ മഹാ ജനങ്ങളെ ആത്മഹത്യാ കാരണങ്ങള്‍ പലതാണ് രാഷ്ട്രീയം ഇടപെട്ടിലെങ്ങില്‍ അത് പുറത്തു വരും

 9. Great Article. As a lay man, If this was in English It would Have been better. This website is Good. But I feel that an English Channel is also necessary.

 10. അഴിമതിയെ എതിര്‍ക്കുമ്പോള്‍ തന്നെ ഈ നുറ്റി ഇരുപതു കോടി ജനങ്ങള്‍ക്കിടയില്‍ ഇന്ന് പണ്ടത്തെപ്പോലെ പട്ടിണി മരണങ്ങള്‍ സാധാരണമല്ല എന്നത് ഭരണ വര്‍ഗ്ഗത്തിന്‍റെ വലിയ ഒരു നന്മയാണ് എന്നത് കൂടെ ഓര്‍ക്കണം.. ഒരു ക്ഷാമം വന്നാല്‍ മരിച്ചു വീഴുന്നത് എത്ര ലക്ഷമായിരിക്കും !!!!

Leave a Reply

Your email address will not be published. Required fields are marked *