ഡാം 999 റിവ്യൂ : മെലോഡ്രാമ അണപൊട്ടുമ്പോള്‍

സിനിമയിലുടനീളം കുത്തിനിറക്കപ്പെട്ട സോ കോള്‍ഡ് മലയാളി ബിംബങ്ങള്‍ എന്തിനായിരുന്നു എന്ന് ഇപ്പോഴും സംശയം. കഥകളി, കളരി, വള്ളംകളി, ജങ്കാര്‍ എന്നിങ്ങനെ തുടങ്ങി സെറ്റുമുണ്ടും നിലവിളക്കുമൊക്കെയായി ഒരു ടൂറിസം സിനിമയുടെ രൂപത്തിലേക്ക് ഡാം 999 ചുരുങ്ങുന്നു. മോശം സംവിധായകന് കീഴില്‍ പരിചയ സമ്പന്നരായ അഭിനേതാക്കളും പുതുമുഖങ്ങളും ഒരേപോലെ യന്ത്രങ്ങളായി പോകുമെന്ന സിനിമയേ സംബന്ധിച്ച തത്വം ഡാം 999-ല്‍ അക്ഷരംപ്രതി ശരിയാകുന്നു-വി.എ സംഗീത് എഴുതുന്നു

 

 

മലയാളി സംവിധാനം ചെയ്ത ഹോളിവുഡ് സിനിമ എന്ന നിലയിലും മുല്ലപ്പെരിയാറിന്റെ തകര്‍ച്ചയുടെ കഥ എന്ന നിലയിലും മാധ്യമ ശ്രദ്ധ നേടിയ ചിത്രമാണ് ഡാം 999. ചിത്രീകരണ സമയത്തു തന്നെ വിവാദങ്ങളില്‍പ്പെട്ട സിനിമ റിലീസിംഗ് ഘട്ടത്തിലും അതാവര്‍ത്തിച്ചു. വിവാദ കോലാഹലങ്ങള്‍ക്കിടെ തീയേറ്ററുകളിലെത്തിയ ചിത്രം മെലോഡ്രാമയുടേയും നിലവാരമില്ലാത്ത ഗ്രാഫിക്സിന്റേയും ഒഴുക്കില്‍ ശരാശരി നാലാംകിട മലയാള ചിത്രം പോലെ പ്രേക്ഷകനെ മുഷിപ്പിക്കുകയാണ്.

മലയാളം കുപ്പിയിലെ ഹോളിവുഡ്
പ്രമേയപരമായി ഒരു മലയാള ചിത്രം തന്നെയാണ് ഡാം 999. പ്രമേഹരോഗിയായ മകനേയും കൂട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തുന്ന നായകനില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. വിയയ് റായി അവതരിപ്പിക്കുന്ന വിനയ് എന്ന കഥാപാത്രമാണ് നായകന്‍. ഒരുപാട് ഓര്‍മ്മകളിലൂടെയാണ് അയാള്‍ കടന്നുവരുന്നത്. മലയാള സിനിമ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉപേക്ഷിച്ച കടലാസു തോണിമുതല്‍ ഇപ്പോഴും ആവര്‍ത്തിക്കുന്ന തോട്ടിറമ്പ് വരെ ഇതില്‍പ്പെടുന്നു. മലയാളി പ്രേക്ഷകര്‍ക്ക് മുന്‍കൂട്ടി പ്രവചിക്കാമെന്നതു പോലെ ഒരു ബാല്യകാല സഖി അയാളെ കാത്തിരിക്കുന്നു.

വിമല രാമന്‍ അവതരിപ്പിക്കുന്ന മീര എന്ന ഈ കഥാപാത്രവുമായി വിനയ് പ്രണയത്തിലായിരുന്നു. എന്നാല്‍ വിനയ് യുടെ അച്ഛനായ ശങ്കരന്‍ (രജത് കപൂര്‍) ഇവരുടെ ബന്ധത്തെ എതിര്‍ക്കുന്നു. പതിവു കാരണം തന്നെ. ജാതകം ചേരില്ല. അച്ഛന്‍ മായാമയൂരത്തിലെ തിലകനേപ്പോലെ ഒരു വിഷഹാരിയാണ്. മന്ത്രവാദവും കളരിയും യോഗയും ജ്യോതിഷവും ഒപ്പമുണ്ട്. ഇവരുടെ പ്രണയം ആരംഭിക്കുമ്പോള്‍ത്തന്നെ ദുര്‍ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നുണ്ട്.

അമ്മ കുളത്തില്‍ മുങ്ങി മരിക്കുന്നതാണ് ഇതിലൊന്ന്. പ്രശ്നത്തിന് പരിഹാരമെന്നവണ്ണം മീരയെ മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ശങ്കരന്‍ ശ്രമിക്കുന്നു. ഇതില്‍ മനംനൊന്ത് നാടും വീടും വിട്ടുപോയ വിനയ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മകനുമായി തിരിച്ചെത്തുകയാണ്. ടെലിവിഷന്‍ റിപ്പോര്‍ട്ടറായ അയാളുടെ ഭാര്യ സാന്ദ്രയും അവിടേക്ക് എത്തിച്ചേരുന്നു. ഈ നഗരത്തിന്റെ മേയര്‍ അഴിമതിക്കാരനായ ദുരൈ ആണ്. ദുരൈ കാട്ടിക്കൂട്ടുന്ന കുഴപ്പങ്ങള്‍ക്ക് നായകനും സംഘവും പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ട്. ദുരൈ അഴിമതി നടത്തി നിര്‍മ്മിച്ച ഡാം തകരാന്‍ ഇടയുണ്ടെന്ന് സാന്ദ്ര വാര്‍ത്ത നല്‍കുന്നു. ഇതിനിടെ വിനയ്-മീര പ്രണയം വീണ്ടും പൂവിടുന്നു. അത് ദുരന്തകാരണമാകുമെന്ന് ശങ്കരന് മനസിലാകുകയും മഴ തോരാതെപെയ്യുന്ന ഒരു സായന്തനത്തില്‍ അയാള്‍ അഥര്‍വ്വത്തിലെ മമ്മൂട്ടിയേപ്പോലെ പൂജ ആരംഭിക്കുകയും ചെയ്യുന്നു.

അങ്ങനെ ദോഷജാതകങ്ങള്‍ ഒന്നിച്ചതിനാല്‍ 25 ലക്ഷം പേരുടെ ജീവനെടുത്തുകൊണ്ട് ഡാം പൊട്ടിയൊഴുകുകയാണ്. എല്ലാം കഴിഞ്ഞിട്ടും നാടകം തീരാതെ മീരയോടുള്ള പ്രണയത്തില്‍ വിവശനായി വിനയ് മാനസീക രോഗിയാകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയാണ് ഡാം 999 എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പരിമിതി. കഥാഗതിയെ മുന്നോട്ട് നയിക്കാതെ അത് ചിത്രത്തെ ആദ്യപകുതിയില്‍ വിരസമാക്കുന്നു. രണ്ടാം പകുതിയിലാകട്ടെ കൃത്യമായി പാലിക്കാന്‍ കഴിയാത്ത സീന്‍ ഓര്‍ഡര്‍ മൂലം കഥയുടെ ഫോക്കസ് മാറിപ്പോവുകയും ചെയ്യുന്നു.

ജാതകദോഷമുള്ള പെണ്ണിനെ പ്രേമിച്ചാല്‍ ദുരന്തങ്ങള്‍ വരുമെന്ന സന്ദേശമാണോ സിനിമ നല്‍കുന്നത്? വിധി മാറ്റിമറിക്കാനാകാത്ത ഒന്നാണെന്ന് തിരക്കഥാകാരന്‍ വിശ്വസിക്കുന്നു. നഷ്ടപ്പെടുന്ന പ്രണയത്തേക്കുറിച്ച് പറയാനായിരിക്കണം സിനിമ ശ്രമിച്ചത്. പറഞ്ഞു വന്നപ്പോള്‍ മറ്റെന്തൊക്കെയോ ആയിപ്പോയതാകാനും ഇടയുണ്ട്.

ദുര്‍ബലമായ തിരക്കഥ;
സംവിധായകന്റെ പരിചയമില്ലായ്മ

മികച്ച ഒരു സീനെങ്കിലും കണ്ടെടുക്കാന്‍ കഴിയാത്ത വിധം ദുര്‍ബലമാണ് തിരക്കഥയെന്ന് പറയാതിരിക്കാന്‍ കഴിയില്ല. വിവിധ ഭാഷകള്‍ ഇടകലരുന്നതാണ് സംഭാഷണം. ഇംഗ്ളീഷും ഹിന്ദിയും മലയാളവുമൊക്കെ പലവിധത്തില്‍ സിനിമയില്‍ കേള്‍ക്കാം. ഇന്ത്യന്‍ വാണിജ്യ സിനിമകളില്‍ കാണുന്ന വിധം ഇടക്കിടെ പാട്ടുകള്‍. (ഞാനിപ്പോളും ഈ സിനിമക്ക് ഹോളിവുഡ് പരിഗണന തന്നെയാണ് നല്‍കുന്നത്..!)

പാട്ടുകളിലും ഭാഷാനിരപേക്ഷത കാത്തുസൂക്ഷിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ മൂന്ന് ഭാഷകളില്‍ മാറിമാറി വരികയാണ് അവ. മലയാളത്തിലിറങ്ങുന്ന ആല്‍ബം പാട്ടുകളുടെ നിലവാരം പോലുമില്ലാത്ത വരികളില്‍ വലിഞ്ഞിഴയുന്ന സംഗീതമാണ് സഹിക്കേണ്ടിവരുന്നത്.

സംവിധായകന്റെ പരിചയമില്ലായ്മ നിഴലിക്കുന്ന സീനുകളിലൂടെയാണ് സിനിമ വികസിക്കുന്നത്. ഓരോ സീനും പ്രേക്ഷകനെ ഇക്കാര്യം ഓര്‍മ്മപ്പെടുത്തും. പരിചരണത്തിലും ആവിഷ്കാരത്തിലുമുള്ള കൈയടക്കമില്ലായ്മ പല വൈകാരിക സീനുകളേയും മെലോഡ്രാമയിലേക്ക് കൊണ്ടെത്തിക്കുന്നു. മീര തന്റെ കഥ പറയുന്ന രംഗം മുതല്‍ ടൈല്‍ എന്‍ഡില്‍ വിനയ് പ്രണയാര്‍ദ്രനാകുന്ന രംഗം വരെ നീണ്ടു കിടക്കുകയാണ് ഈ ദുരവസ്ത. ക്യാമറക്ക് മുന്നില്‍ നടീനടന്‍മാരെ സ്വാഭാവികമായി പെരുമാറാന്‍ പ്രേരിപ്പിക്കുന്ന എത്രയോ സംവിധായകര്‍ മലയാളത്തിലുണ്ട്. അവരില്‍ ആരില്‍ നിന്നെങ്കിലും അല്‍പം പരിശീലനം നേടാന്‍ ക്ഷമ കാണിച്ചിരുന്നെങ്കില്‍ സോഹന്‍ റോയിക്ക് ഇത്ര അബദ്ധം പിണയില്ലായിരുന്നു.

ടൂറിസം സിനിമ
സിനിമയിലുടനീളം കുത്തിനിറക്കപ്പെട്ട സോ കോള്‍ഡ് മലയാളി ബിംബങ്ങള്‍ എന്തിനായിരുന്നു എന്ന് ഇപ്പോഴും സംശയം. കഥകളി, കളരി, വള്ളംകളി, ജങ്കാര്‍ എന്നിങ്ങനെ തുടങ്ങി സെറ്റുമുണ്ടും നിലവിളക്കുമൊക്കെയായി ഒരു ടൂറിസം സിനിമയുടെ രൂപത്തിലേക്ക് ഡാം 999 ചുരുങ്ങുന്നു. മോശം സംവിധായകന് കീഴില്‍ പരിചയ സമ്പന്നരായ അഭിനേതാക്കളും പുതുമുഖങ്ങളും ഒരേപോലെ യന്ത്രങ്ങളായി പോകുമെന്ന സിനിമയേ സംബന്ധിച്ച തത്വം ഡാം 999-ല്‍ അക്ഷരംപ്രതി ശരിയാകുന്നു.

മലയാള സിനിമകളുമായി താരതമ്യം ചെയ്താല്‍ തരക്കേടില്ലാത്ത ക്യാമറാ വര്‍ക്കാണ് ഈ സിനിമക്കായി അജയന്‍ വിന്‍സന്റ് ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതവും സൌണ്ട് എഫക്ട്സും എഡിറ്റിംഗും മലയാള സിനിമയുടെ നിലവാരം പുലര്‍ത്തുന്നു.
ഗ്രാഫിക്സ് ഉള്‍പ്പെടെ സാങ്കേതിക വശങ്ങളില്‍ സിനിമ അമ്പേ പരാജയപ്പെടുകയാണ്. ടെലിവിഷനില്‍ കാണിക്കുന്ന ട്രെയ്ലറുകളില്‍ ഡാം പൊട്ടിയൊഴുകുന്ന ദൃശ്യങ്ങള്‍ കാണാം. സിനിമ സാങ്കേതികമായി മികച്ചതാണെന്ന തോന്നലുളവാക്കുന്നതാണ് ഇത്. ബിഗ് സ്ക്രീനില്‍ ശരാശരി ഇന്ത്യന്‍ സിനിമയിലെ ഗ്രാഫിക്സ് പോലെ അമച്വര്‍ ആകുന്നു ഇത്. വിശദാംശങ്ങള്‍ ഉല്‍പ്പെടുത്താതെ ടു ഡി ഗ്രാഫിക്സ് എന്നപോലെയാകുന്നു ഇത്. വിനയന്റെ അതിശയനിലും കമലഹാസന്റെ ദശാവതാരത്തിലും കണ്ട ഗ്രാഫിക്സ് ദൃശ്യങ്ങളില്‍ നിന്ന് അധികം മേന്‍മയൊന്നും ഇതിന് അവകാശപ്പെടാനില്ല.

ത്രീഡി എഫക്ടില്‍ വെള്ളം തെറിക്കുന്നതിനൊപ്പം ഡാമിന്റെ ഫോട്ടോ പറന്നുപോകുന്നത് കാണിക്കാന്‍ ഹോളിവുഡ് സ്റ്റുഡിയോയുടെ ആവശ്യമൊന്നും ഇപ്പോളില്ല. ഹൈദരാബാദിലോ ചെന്നൈയിലോ കൊച്ചിയില്‍ തന്നെയോ ഇതൊക്കെ ഇപ്പോള്‍ സാധ്യമാണ്. ഗ്രാഫിക്സ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ എല്ലാം മങ്ങിയ വെളിച്ചത്തിലാക്കാനുള്ള ബുദ്ധി സംവിധായകന്‍ കാണിക്കുന്നുണ്ട്. പ്രേക്ഷകര്‍ ഭാഗ്യവാന്‍മാരാണ്. വിശദാംശങ്ങളില്ലാത്ത ഗ്രാഫിക് രൂപങ്ങള്‍ അങ്ങനെ പ്രേക്ഷകന്റെ കണ്ണില്‍പ്പെടാതെ പോകുന്നു.

ഡാം പൊട്ടിയൊഴുകി, ‘2012’ എന്ന ഹോളിവുഡ് സിനിമയിലെന്ന പോലെ കേരളമാകെ മുങ്ങുന്നത് കാണാന്‍ ചെല്ലുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും നിരാശപ്പെടും. ഡാം പൊട്ടുന്ന രംഗം കഷ്ടിച്ച് അഞ്ചു മിനിറ്റില്‍ അവസാനിക്കുന്നു. ഒന്നേ മുക്കാല്‍ മണിക്കൂര്‍ നീളുന്ന മുഴുനീള മെലോഡ്രാമയില്‍, കൊതിയോടെ കാത്തിരുന്ന ഡാം പൊട്ടല്‍ രംഗങ്ങള്‍ കണ്ണുചിമ്മുന്ന നേരംകൊണ്ട് തീര്‍ന്നു പോകുന്നത് എങ്ങനെ സഹിക്കാനാണ്.

ത്രീഡി, ത്രീഡി
എറണാകുളം മറൈന്‍ഡ്രൈവിലെ കെട്ടിടങ്ങളുടെ ഫോട്ടോ വെള്ളത്തിനൊപ്പം പറന്നുപോകുന്നത് കണ്ടാല്‍ ഏത് കുട്ടിയും ചിരിക്കും. ഇനി ത്രീഡി എന്ന അവകാശവാദത്തിന്റെ കഥയെടുക്കാം. വളരെ അപൂര്‍വ്വം സമയങ്ങളില്‍ മാത്രം ത്രീഡിയുടെ സ്വഭാവം കാണിക്കുന്ന ചിത്രമാണ് ഡാം 999. കണ്ണടയൂരി വച്ചാലും സുന്ദരമായി സിനിമ കാണാം. യഥാര്‍ത്ഥ ത്രീഡിയില്‍ ഇത് കണ്ണ് വേദനിക്കാന്‍ ഇടയാക്കും.

മലയാള സിനിമകള്‍ ചിത്രീകരിക്കുന്ന ആരി 435 എന്ന ക്യാമറയാണ് ഡാം 999 ചിത്രീകരിക്കാന്‍ ഉപയോഗിച്ചത്. ഇത്തരത്തിലുള്ള ടുഡി ചിത്രത്തെ പിന്നീട് ത്രീഡി കണ്‍വേര്‍ഷന് വിധേയമാക്കുകയായിരുന്നു. ഇതിന് യഥാര്‍ത്ഥ ത്രീഡിയുടെ യാതൊരു സ്വഭാവവും കാണാനാകില്ല. ഗ്രാഫിക്സ് ഉപയോഗിക്കുന്നിടത്ത് മാത്രമാണ് ത്രീഡി പ്രതീതി ലഭിക്കുന്നുള്ളു. ത്രീഡി എന്ന പേരില്‍ ടിക്കറ്റ് ചാര്‍ജില്‍ ഭീമമായ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.

80 രൂപക്ക് ബാല്‍ക്കണി ടിക്കറ്റ് കിട്ടുന്ന എറണാകുളം ശ്രീധര്‍ തീയേറ്ററില്‍ 110 രൂപയാണ് ഡാം 999 ഈടാക്കുന്നത്. ടുഡി ക്യാമറയില്‍ ചിത്രീകരിച്ച ഷാറൂഖ് ഖാന്റെ റാ വണ്‍ ഇത്തരത്തില്‍ ത്രീഡി ആക്കിയിരുന്നു. മുംബൈയില്‍ ഒരു തീയേറ്ററില്‍ പ്രേക്ഷകര്‍ തീയേറ്റര്‍ ഓഫീസ് ഉപരോധിച്ച് അധികപണം തിരിച്ചു വാങ്ങിയത് ചരിത്രമാണ്.

സോഹന്‍ റോയിയുടെ ത്രീഡി വഞ്ചനക്ക് (ബാക്കിയുള്ള വഞ്ചനകള്‍ പ്രേക്ഷകന്റെ വിധിയാണല്ലൊ!) കേരളത്തില്‍ ആരാണ് തീയേറ്ററുകള്‍ ഉപരോധിക്കുക? എന്തായാലും ഒരു കാര്യം ഉറപ്പാണ്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടുന്നതിലും എളുപ്പത്തില്‍ ഡാം 999 പൊട്ടും.

MORE STORIES ON MULLAPPERIYAR

ഡാം 999 റിവ്യൂ : മെലോഡ്രാമ അണപൊട്ടുമ്പോള്‍\വി.എ സംഗീത്

മുല്ലപ്പെരിയാര്‍: ജലബോംബും ഭയബോംബുകളും\ടി.സി രാജേഷ്

അരുത്, നാം ശത്രുക്കളല്ല\പി.ബി അനൂപ്

മുല്ലപ്പെരിയാര്‍: ആശങ്കകള്‍ക്കപ്പുറം\ കെ.പി ജയകുമാര്‍

അണക്കെട്ടോ അരക്കെട്ടോ അല്ല;ഹൃദയമില്ലാത്തതാണ് പ്രശ്നം\സവാദ് റഹ്മാന്‍

16 thoughts on “ഡാം 999 റിവ്യൂ : മെലോഡ്രാമ അണപൊട്ടുമ്പോള്‍

 1. Dear Friend,
  rather than thinking about the problem of the move,
  please consider this as a malayalees effort to make the public aware about the mullaperiyar dam issue. at least sohan roy as a malayalee has done this much, we each one shall try to show our brothers and sisters about the disaster that hangs on top of our head. and so please think about the mullaperiyar dam issue, not about frames and camera movement.

  regards

  Sony George

 2. ഒരു Dam തകരുന്ന പ്രമേയം ഉള്ളതോഴിച്ചാല്‍. സഹിക്കാന്‍ വളരെ പാടാണ്…സംഭാഷണം മലയാളമായിരുന്നെങ്കില്‍ കുറച്ചു കൂടെ ഭേദമായേനെ…ഇപ്പോള്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലാണ് സംഭാഷണം…

  വളരെ മോശം സംവിധാനം, മോശം തിരകഥ…

  3D ആണെന്ന് പറഞ്ഞു കണ്ണടയും വച്ചിരിന്നു…എപ്പഴോ ഒരു വവ്വാല്‍ പോയതല്ലാതെ വേറൊന്നും കണ്ടില്ല…മൂക്ക് വേദനിച്ചത്‌ മിച്ചം…(ഒരു കണ്ണട ഉള്ളതിന്റെ മുകളിലാണേയ് ഞാന്‍ 3D glass വച്ചത് )

  Kerala tourism -ഇന്റെ പരസ്യചിത്രമാണോ എന്നും സംശയിക്കാം…

  Recommended: NO

 3. മുല്ലപ്പെരിയാര്‍ ഡാം പൊട്ടുന്നതിലും എളുപ്പത്തില്‍ ഡാം 999 പൊട്ടും.

 4. dam 999 enna film thanne oru abadham aanu,,,,,ee film il dam enna word avideyum ivideyum thottum thodatheyum mention cheyyunnund ennathozhichal dam enna athinte title word um aayit yaathoru bandhavum ila..last 5 minutes il dam main portion aayit kaanikkunnu ennathirlupari onnum thanne ee film il illa enthu paramamaaya sathyam mathram.. english film ennu paranj irakkiyit kochu kuttikalk vare manassilaakunna type il ulla wordings language and pronouncation….enthaayalum abadham pattiyath patti…ini onnum cheyyan pattilla,,,…

 5. മന്ദബുദ്ധികള്‍ക്കായി –
  മന്ദബുദ്ധികളെ വിളിച്ചുണര്‍ത്തി മുല്ലപ്പെരിയാറിന്റെ ഭീഷണ മുഖം കാണിച്ചു തന്നത് , മുഖ്യമായും , DAM 999 എന്ന സിനിമയാണ്. ആ ഒരൊറ്റ ഗുണം മതി സോഹന്‍ റോയിക്ക് കേരളത്തിന്റെ ആദരം എക്കാലത്തേക്കും നേടാന്‍. ദശ ലക്ഷങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ കേരളത്തിന്റെ ആയുധമാണ് ആ സിനിമ. സൌന്ദര്യ തലവും കഥയും മാത്രം നോക്കി ഇന്ന് ( അതെ , ഇന്ന് ) അതിനു വിലയിടുന്നവര്‍ക്കായി മലയാളം കാത്തു വച്ചിട്ടുള്ള വാക്കാണ്‌ ” മന്ദബുദ്ധികള്‍ ” എന്നത്.

 6. മന്ദബുദ്ധികളെ വിളിച്ചുണര്‍ത്തി മുല്ലപ്പെരിയാറിന്റെ ഭീഷണ മുഖം കാണിച്ചു തന്നത് , മുഖ്യമായും , DAM 999 എന്ന സിനിമയാണ്. ആ ഒരൊറ്റ ഗുണം മതി സോഹന്‍ റോയിക്ക് കേരളത്തിന്റെ ആദരം എക്കാലത്തേക്കും നേടാന്‍. ദശ ലക്ഷങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ കേരളത്തിന്റെ ആയുധമാണ് ആ സിനിമ. സൌന്ദര്യ തലവും കഥയും മാത്രം നോക്കി ഇന്ന് ( അതെ , ഇന്ന് ) അതിനു വിലയിടുന്നവര്‍ക്കായി മലയാളം കാത്തു വച്ചിട്ടുള്ള വാക്കാണ്‌ ” മന്ദബുദ്ധികള്‍ ” എന്നത്.

 7. Durbalamennu ee lekhakan parayunna thirakkatha pennengane Oscar Librariyil vannu, lekhakanu athine kurichenthanu parayanullathu

 8. വളരെ നല്ല റിവ്യൂ!!…പിന്നെ റിവ്യൂനെ കുറിച്ച് മോശമായി കമെന്റ് ചെയ്തവര്‍ ഒക്കെ യദാര്‍ത്ഥത്തില്‍ പടം കണ്ടിരുന്നോ എനിക്കറിയില്ല…തികച്ചും നിലവാരമില്ലാത്ത തിരക്കഥ സംവിധാനം, വിഷയം തീക്ഷണമായി അവതരിപ്പിക്കുന്നില്ല….പ്രേമം ആണോ ഡാം പോട്ടുന്നതാണോ യദാര്‍ത്ഥ പ്രശ്നം എന്നു മനസ്സിലാകുന്നില്ല, നായകന് എന്താണ് അഭിനയം എന്നു അറിയില്ല….തികച്ചും ബോറിംഗ്….90% സമയതിലേറെ സംഭാഷണം ഉള്ള പടം എന്തിനാണ് 3D ആകിയത് എന്നത് വേറൊരു തമാശ…CID മൂസയിലെ അതെ വില്ലന്‍, പക്ഷെ CID മൂസ എത്രയോ കേമം ആയിരുന്നു….തമിഴന്മാര് എന്തിനാണ് ഈ പടം ബാന്‍ ചെയ്തത് എന്നത് വലിയ ഒരു ചോദ്യ ചിഹ്നം…lol

 9. ഞാനും ലേഖകനോട് പൂര്‍ണമായും യോജിക്കുന്നു.
  3D പക്കാ വേസ്റ്റ്. മുല്ലപ്പെരിയാര്‍ എന്നാ ആനുകാലിക വിഷയത്തിന്റെ സാധ്യത മുന്നില്‍ക്കണ്ട് എടുത്ത പടം. മുല്ലപ്പെരിയാര്‍ വെറും marketinginu വേണ്ടി മാത്രം ഉപയിഗിച്ചതാണെന്ന് തോന്നും . ശരാശരി മലയാളം പടത്തിന്റെ നിലവാരം.

 10. ഒരു സത്യം പറഞ്ഞാല്‍ കേരള ദേശീയ വാദികള്‍ പിണങ്ങരുത്,plz ദണ്ടപാണീ എന്ന് മാത്രം വിളിക്കരുതേ ?
  ഞാനും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പക്കാ മലയാളി തന്നെ , എങ്കിലും dam 999 ഒരു അറു ബോറന്‍ പടമാണ്, പറയാതെ ഇരിക്കാന്‍ ഒരു നിര്‍വാഹവുമില്ല . പടം തല്ലിപ്പൊളി . രാഷ്ട്രിയത്തിന്റെ പേരില്‍ പിന്തുണയ്കാന്‍ആഗ്രഹമുണ്ട് പക്ഷെ 999 മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രിയം തീര്‍ത്തും പ്രതിലോമാകാരവും . 3d അല്ല കണ്ടത് ,അത് കൊണ്ട് വെള്ളപ്പൊക്കത്തിന്റെ visual effect ഗംഭീരം എന്ന് പറയാനും നിവര്‍ത്തിയില്ല . ഈ സാധനം കാണുന്നതിലും ഭേദം ക്ലൈമാക്സിലെ ആ വെള്ളപ്പൊക്കത്തില്‍ അങ്ങ് തട്ടി പോകുന്നതായിരുന്നു .

 11. I think this review is not really true as IMDB , a very credible award winning website is rating it in its weeks best 5000 movies at 737th place.

  Multilingual movie DAM999, the tale of a dam built during colonial rule cracking, has got a good rating from IMDB, the award winning movie website.

  The $10-million film directed by Sohan Roy has received huge popularity on IMDb and is rated among the 5,000 best movies of the week worldwide at 737th, a press statement said.

  At present, according to the IMDb ratings, Roy is the most popular Malayalam director of the week.

  DAM999 was released end of last month in 550 theatres across the country and got a huge boost on account of the ongoing dispute between Kerala and Tamil Nadu over the leaking Mullaperiyar Dam in Kerala.

  Tamil Nadu banned the film,saying it portrays the collapse of the dam and this had hurt the sentiments of the Tamil community.

  Also, there were allegations that the movie was funded by the Kerala government for political reasons.

  Roy has now approached the apex court against the banning of his film by the Tamil Nadu government.

  The film revolves around nine characters and their emotions which revolve around the central edifice of a dam.

  Produced by Dubai-based BizTV Network, the movie with a social cause highlights hazards a dam can cause. It creates awareness about the impending dangers of a dam collapse, if not attended on time.

  The unique subject motivated the audience to watch the movie and it was housefull in Kerala for a week.

  -dnaindia.com

Leave a Reply

Your email address will not be published. Required fields are marked *