പോത്തിറച്ചിയുടെ സഞ്ചാര സ്വാതന്ത്ര്യങ്ങള്‍

കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ കേരളം ചെയ്ത ഏറ്റവും പൊളിറ്റിക്കലായ ചുരുക്കം ചില കാര്യങ്ങളിലൊന്ന് പോത്തിറച്ചിയോട് ഒളിഞ്ഞും തെളിഞ്ഞും അടുപ്പം കാണിച്ചു എന്നതായിരിക്കും. ‘ഓക്സ്ടെയ്ല്‍’ സൂപ്പ് കുടിച്ച് ഏമ്പക്കം വിടുന്നവരുടെ നാടല്ല ഇത്. ഒരു പശുവിനെ കൊന്നാല്‍ പത്തു മനുഷ്യരെ കൊല്ലുന്ന നാടാണ്. ആ നാട്ടില്‍ പോത്തിറച്ചിയോട് കാണിക്കുന്ന ഏതൊരു അവഗണനയും അരാഷ്ട്രീയും തീവ്രവലതുപക്ഷരാഷ്ട്ര നിര്‍മ്മാണത്തിനോടുള്ള മൌനവുമാണ്-എ.വി ഷെറിന്‍ എഴുതുന്നു

‘we are what we eat’എന്നത് പഴഞ്ചൊല്ലാണോ,കേവലം ഒരു പ്രയോഗമാണോ എന്നറിയില്ല. എങ്കിലും ഇത് അതിപ്രചാരമുള്ള ഒരു വാചകമാണ്. നിങ്ങള്‍ കഴിക്കുന്നതെന്തോ അതാണ് നിങ്ങള്‍. എങ്കില്‍ പോത്തിറച്ചി (അതിന്റെ രുചി ഉള്‍ക്കൊണ്ടു പറയണമെങ്കില്‍ ‘പോത്തെര്‍ച്ചി’ എന്നു തന്നെ പറയണം) കഴിക്കുന്നയാള്‍ വെട്ടുപോത്തിന്റെയും വെണ്ടക്ക തിന്നുന്നയാള്‍ വെണ്ടയുടെയും സ്വഭാവം കാണിക്കുമെന്നര്‍ഥം. അജമാംസ രസായനത്തില്‍ പോത്തിറച്ചി ചേര്‍ത്താല്‍ മതിയാവില്ല. പോത്തിന്‍ ദ്രാവകം ഉണ്ടാക്കാന്‍ ആടിന്റെ എല്ലും പോര. ഇതെല്ലാവര്‍ക്കുമറിയാം. ഇതേക്കുറിച്ച് ആരും വേവലാതിപ്പെടുന്നത് കണ്ടിട്ടുമില്ല. അങ്ങനെയാണെങ്കില്‍ ‘നിങ്ങള്‍ കഴിക്കുന്നതാണ് നിങ്ങള്‍’ എന്ന് പറയുന്നത് ആരായിരിക്കും?

അച്ചടിയുടെ വ്യാപനത്തിലൂടെ ദേശീയത പാകപ്പെട്ടതിനെക്കുറിച്ച് ബെനഡിക്റ്റ് ആന്‍ഡേഴ്സണ്‍ പറഞ്ഞ (Benedict Anderson, Imagined Communities, 1983) ന്യായത്തില്‍, ദേശീയത എന്ന ബോധം നിര്‍മ്മിച്ചെടുക്കാന്‍ ഭക്ഷണത്തെക്കുറിച്ചുള്ള അലിഖിത നിയമങ്ങള്‍ സഹായകമായെന്ന് ഈ മേഖലയില്‍ നടന്ന പഠനങ്ങള്‍ പറയുന്നുണ്ട്. എത്ര ചെറിയ രാഷ്ട്രമായാല്‍ പോലും ഒരറ്റത്തു താമസിക്കുന്നയാള്‍ക്ക് മറ്റേ അറ്റത്തുള്ളയാളെ അറിയണമെന്നില്ല. എങ്കിലും ഒന്നെന്ന ബോധം നിര്‍മ്മിക്കപ്പെടുന്നു. ( the members of even the smallest nation will never know most of their fellow members, meet them, or hear of them, yet in the mind of each lives the image of their communion.)

സാംസ്കാരിക വ്യതിയാനവും വൈജാത്യവും തിരിച്ചറിയുക എന്നത് ‘എതിര്‍ സ്വത്വ’ത്തെ നിര്‍മ്മിച്ചെടുക്കുന്നതിന്റെ അടിസ്ഥാനമാണ്. അതുകൊണ്ടാണ് പോത്തുതിന്നുന്നവന്‍ ഒരു രാഷ്ട്രവും പോത്തുതിന്നാത്തവന്‍ മറ്റൊരു രാഷ്ട്രവുമാകുന്നത്.പോത്തുതിന്നാത്ത കോഴിക്കോട്ടുകാരന് പോത്തുതിന്നാത്ത തിരുവനന്തപുരത്തുകാരനെ പരിചയമുണ്ടാകണമെന്നില്ല. എന്നാല്‍ ഇവര്‍ തമ്മില്‍ പങ്കിടുന്ന ഒരു സവിശേഷമായ ഭക്ഷണബോധം ഒരു രാഷ്ട്രത്തെ നിര്‍മിച്ചെടുക്കുന്നുണ്ട്. ഇത് പോത്തുതിന്നല്‍ അവിവേകമായ ഒരു സമൂഹത്തില്‍ പോത്തു തിന്നുന്നവര്‍ക്കിടയിലും സംഭവിക്കുന്നുണ്ട്.

ഈയിടെ തലശേരിയില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി വാഴയില ഉപയോഗിക്കരുതെന്ന് അധികൃതര്‍ ഉത്തരവിറക്കി. ഈ ഉത്തരവിനെതിരെ പ്രതിഷേധവുമായി വന്നവരുടെ ഒരു വാദം സ്റ്റീല്‍ പ്ലെയിറ്റില്‍ ഭക്ഷണം വിളമ്പിയാല്‍ അത് വ്രതമുള്ളവര്‍ക്ക് അശുദ്ധിയുണ്ടാക്കും എന്നാണ്. അതായത്, പോത്തും പന്നിയും വിളമ്പിയ പ്ലെയിറ്റില്‍ വെണ്ടക്കാ സാമ്പാര്‍ വിളമ്പിയിട്ടും കാര്യമില്ല എന്നര്‍ഥം. ഇതേ വാദം നോണ്‍ വെജിറ്റേറിയന്‍ മാത്രം ഇഷ്ടപ്പെടുന്നവര്‍ തിരിച്ചുപറഞ്ഞാല്‍ എങ്ങിനെയാകും ജനം പ്രതികരിക്കുക?അതായത്, നിങ്ങള്‍ സാമ്പാര്‍ വിളമ്പിയ പാത്രത്തില്‍ ഞങ്ങള്‍ക്ക് പോത്തിറച്ചി വേണ്ട എന്നു പറഞ്ഞാല്‍ അതൊരു ന്യായമായി കണക്കാക്കപ്പെടുമോ?

പോത്തിറച്ചി ചില്ലറക്കാരനല്ല. പോത്തിറച്ചി ഉപയോഗിച്ച് ബീഫ് ചില്ലി മാത്രമല്ല; കലാപങ്ങളും ഉണ്ടാക്കാം എന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. കേരളം വിട്ടാല്‍ ന്യൂനപക്ഷ പ്രാതിനിധ്യമുള്ള പ്രദേശങ്ങളിലെല്ലാം പോത്തിറച്ചി ഒരു കള്ളക്കടത്ത് വസ്തുപോലെ വില്‍ക്കുന്നത് കാണാം. തൊട്ടടുത്ത് മൈസൂരില്‍ പോലും ദസറയും റംസാനും ഒന്നിക്കുന്ന വേളകളില്‍ പോത്തിറച്ചിയുടെ ഉപയോഗം ഒരു പ്രധാന ചര്‍ച്ചയാണ്.

കേരളം ഒരു പ്രധാനഭക്ഷണം എന്ന നിലക്ക്, ഒട്ടേറെ ഉപാധികളോടെയാണെങ്കിലും പോത്തിറച്ചിയെ സ്വീകരിച്ചു എന്നത് ചില്ലറ കാര്യമല്ല. പക്ഷേ, പൊതുസ്ഥലങ്ങളിലും വീടുകളിലും പൂര്‍ണമായ സ്വീകാര്യത ഇപ്പോഴും അതിന് ലഭിച്ചിട്ടില്ല. ഉദാഹരണത്തിന് മലബാറിലെ കൊട്ടിഘോഷിക്കപ്പെട്ട റെസ്റ്റോറന്റായ കോഴിക്കോട്ടെ ‘പാരഗണി’ലെ എ.സി വിഭാഗത്തില്‍ ബീഫ് കിട്ടില്ല. എന്നാല്‍ അവിടെത്തന്നെയുള്ള ലോക്കല്‍ വിഭാഗത്തില്‍ ബീഫ് കിട്ടും. അതായത് കോഴിയും ആടും ഇരിക്കേണ്ട സ്ഥലത്ത് ഇരിക്കാന്‍ യോഗ്യതയുള്ളയാളല്ല പോത്ത് എന്നര്‍ഥം.
പോത്തുതിന്നുന്നവരുടെ അപരലോകം അടയാളപ്പെടുത്തി സ്വന്തം ഇടങ്ങളുടെ അതിരുകള്‍ വ്യക്തമാക്കാനുള്ള വെമ്പല്‍ സംഘപരിവാര്‍ ശക്തികളില്‍ എന്നും പ്രകടമാണ്. ആര്‍.എസ്.എസ് മുഖപത്രമായ ‘ഓര്‍ഗനൈസറി’ല്‍ 2004ല്‍ സി.ഐ ഐസക് എന്ന ചരിത്രാധ്യാപകന്‍ എഴുതിയ ലേഖനത്തില്‍ കേരളത്തിലെ ചെറുപ്പക്കാരുടെ ബീഫ് ആഭിമുഖ്യം ഒരു ന്യൂനപക്ഷ ഗൂഢാലോചനയാണ് (a conspiracy is going on to force the younger generation of Hindus to become beefeaters) എന്നാണ് പറയുന്നത്.

ഒട്ടും ചരിത്രബോധമോ, സാമൂഹിക ബോധമോ ഇല്ലാത്ത ഈ സംഘപരിവാര്‍ ആധികളെ കൊന്നുകൊലവിളിച്ച ഒരു കുറിപ്പ് ടി.ടി.ശ്രീകുമാര്‍ ‘ഹിന്ദുത്വാസ് ഡെമോഗ്രാഫിക് വറീസ്’ എന്ന പേരില്‍ എഴുതിയിട്ടുണ്ട്.

‘ഹോളി കൌ: ബീഫ് ഈറ്റിംഗ് ഇന്‍ ഇന്ത്യന്‍ ഡയറ്ററി ട്രഡീഷന്‍സ്’ എന്ന പുസ്തകമെഴുതിയതിന്റെ പേരില്‍ പ്രൊഫ. ഡി.എന്‍ ഝാ ( D.N.Jha)നിരന്തരം വധഭീഷണി നേരിട്ട സാഹചര്യത്തില്‍ രാംപുനിയാനി എഴുതിയ ഒരു ലേഖനത്തില്‍ കേരളത്തില്‍ അസ്പൃശ്യരല്ലാത്തവര്‍ ഉള്‍പ്പെടെ 72 ഓളം സമുദായങ്ങള്‍ പോത്തിറച്ചി കഴിക്കുന്നവരാണെന്ന് പറയുന്നുണ്ട്.

ആരോഗ്യത്തിന് ഹാനികരം എന്നതാണ് പോത്തിറച്ചിയെ തളക്കാന്‍ പാരമ്പര്യ വാദികള്‍ ഒടുക്കം കൈയിലെടുക്കുന്ന ആയുധം. ഗ്രാംഷിയെ കടമെടുത്താല്‍ ഈ വാദം സമൂഹത്തിന്റെ ‘കോമണ്‍സെന്‍സ്’ ആയി മാറിത്തുടങ്ങിയിട്ടുണ്ട് എന്നും പറയാം.അതായത്, സംഗതി രുചികരമാണെങ്കിലും ഈ മേത്തന്‍ സാധനത്തിന് മേന്‍മ പോരാ എന്ന് ന്യായം. പാട മാറ്റാത്ത കട്ടിപ്പാലൊഴിച്ച് നാലു നേരം ഫില്‍റ്റര്‍ കോഫി മോന്തുന്നവരാണിത് പറയുന്നതെന്ന് ഓര്‍ക്കണം. ഊണിന് വെളിച്ചെണ്ണയില്‍ കിടന്ന് മൊരിഞ്ഞ ‘പൊരിയലും’ ഇവര്‍ക്ക് ഒഴിവാക്കാന്‍ പാടായിരിക്കും. ഇതോടൊപ്പം ‘എനിക്ക് കള്ളു കുടിയില്ല; പക്ഷേ ബിയറുണ്ടെങ്കില്‍ രണ്ടെണ്ണം (രണ്ടു കുപ്പി) ആകാം’ എന്നു പറയുന്നതു പോലെ, നോണ്‍ വെജ് മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി കോഴിക്കു പിന്നാലെ പായുന്നവരുമുണ്ട്. എല്ലാം ഒരു ഹാസ്യചിത്രം പോലെ കണ്ടു ചിരിക്കാനേ സാധിക്കൂ.

വെണ്ടക്കയോ തക്കാളിയോ കോഴിയിറച്ചിയോ അയക്കൂറയോ ഒരു സഞ്ചിയിലാക്കി കൊണ്ടുവരുന്നത്രയും ലാഘവത്തോടെ ഇപ്പോഴും നമുക്ക് പോത്തിറച്ചി വാങ്ങി വീട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നുണ്ടോ? എന്താണ് സഞ്ചിയില്‍ എന്ന് ചോദിച്ചാല്‍ ‘ഒരു പാക്കറ്റ് തൈരാണ്’ എന്നു പറയും പോലെ ഒരു കിലോ പോത്തിറച്ചിയാണെന്ന് പറയാനാകുമോ? സംശയമാണ്.
ഇപ്പോഴും പല വീടുകളിലും പോത്തുവെക്കാന്‍ പ്രത്യേക ചട്ടിയാണ്. അതില്‍ വേറൊന്നും വെക്കില്ല. പണ്ട് മൈസൂര്‍ പഴം വാങ്ങുമ്പോള്‍ ഞെട്ടിരിഞ്ഞു പോയത് വേണ്ടെന്ന് പറയുന്ന ഒരു അമ്മായി ഞങ്ങള്‍ക്കുണ്ടായിരുന്നു. ‘മാപ്ലമാര്‍ പോത്തെര്‍ച്ചി ത്ന്ന കയ്യോണ്ട് തൊട്ട്ട്ട്ണ്ടാവും’ എന്നായിരുന്നു അവരുടെ ന്യായം.

കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ കേരളം ചെയ്ത ഏറ്റവും പൊളിറ്റിക്കലായ ചുരുക്കം ചില കാര്യങ്ങളിലൊന്ന് പോത്തിറച്ചിയോട് ഒളിഞ്ഞും തെളിഞ്ഞും അടുപ്പം കാണിച്ചു എന്നതായിരിക്കും. ‘ഓക്സ്ടെയ്ല്‍’ സൂപ്പ് കുടിച്ച് ഏമ്പക്കം വിടുന്നവരുടെ നാടല്ല ഇത്. ഒരു പശുവിനെ കൊന്നാല്‍ പത്തു മനുഷ്യരെ കൊല്ലുന്ന നാടാണ്. ആ നാട്ടില്‍ പോത്തിറച്ചിയോട് കാണിക്കുന്ന ഏതൊരു അവഗണനയും അരാഷ്ട്രീയും തീവ്രവലതുപക്ഷരാഷ്ട്ര നിര്‍മ്മാണത്തിനോടുള്ള മൌനവുമാണ്.

40 thoughts on “പോത്തിറച്ചിയുടെ സഞ്ചാര സ്വാതന്ത്ര്യങ്ങള്‍

 1. നിങ്ങള്‍ കഴിക്കുന്നതെന്തോ അതാണ് നിങ്ങള്‍.

  പച്ചക്കറി മാത്രം തിന്ന് ജീവിച്ച ബ്രാഹ്മണരുടെ പഴയകാല ചെയ്തികൾ‌ വച്ച് ഈ തിയറി ഒന്ന് റീ ഓപ്പൺ‌ ചെയ്യണം

  • പച്ചക്കറി മാത്രം തിന്നുന്നവരുടെ വര്‍ത്തമാനകാല ചരിത്രവും വെറുപ്പിന്റെ രാഷ്ട്രീയം (കാവി രാഷ്ട്രീയ ബുദ്ധി കേന്ദ്രം- I mean ) കളിക്കുന്നവരുടെതാണ്

 2. Kiran Thomas: “പച്ചക്കറി മാത്രം തിന്ന് ജീവിച്ച ബ്രാഹ്മണരുടെ പഴയകാല ചെയ്തികൾ‌ …” അവര്‍ പച്ചക്കറി മാത്രം തിന്നാനു ജീവിച്ചതെന്നു ആരാ പറഞ്ഞത്?

 3. പാവം പോത്തും ഇറച്ചിയും ഒരു നിമിത്തം മാത്രം. സമീപ കാലത്ത് കര്‍ണ്ണാടകയിലും, ഹരിയാനയില്‍ ജ്ഹാജരിലും യഥാക്രമം മുസ്ലിങ്ങളെയും ദളിതുകളെയും പോലീസ് നോക്കി നില്‍ക്കെ “നാട്ടുകാര്‍” ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് അവരുടെ വിശുദ്ധ മൃഗം ആയ പശുവിന്റെ തോല്‍ ഉരിഞ്ഞ് എടുത്തു കച്ചവടം ചെയ്യുന്നു എന്ന് ആരോപിച്ചായിരുന്നു എന്നാണ് ഓര്‍മ്മ. ഗോവധം തടയുന്നതിന് നിയമം ഉണ്ടാക്കുന്നതിനെ അനുകൂലിച്ചവര്‍ എല്ലാം തീവ്ര ഹിന്ദുത്വ വര്‍ഗീയ വാദികള്‍ ആണെന്ന് പറയാന്‍ കഴിയുകയില്ലെങ്കിലും, പില്‍ക്കാലത്ത് മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നതിന് ഈ നിയമത്തെ പല സംസ്ഥാനങ്ങളിലും ഉയോഗിച്ചു വരുന്നത് അവര്‍ ആണ്.
  .ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേര്സിട്ടിയിലും മറ്റ് ചില സര്‍വകലാശാലകളിലും ജാതീയതയ്ക്കെതിരായ പ്രതീകാത്മകമായ ഒരു സമര മുഖം എന്ന നിലയില്‍ ബീഫ് കഴിക്കാനുള്ള അവകാശത്തിനു വേണ്ടി ഓ ബീ സീ – ദളിത്‌ വിദ്യാര്‍ഥികള്‍ ഹോസ്ടല്‍ ഇല്‍ നടത്തിയ ബീഫ് ഫെസ്റിവല്‍ ഹിന്ദുത്വ പക്ഷത്തെ വിദ്യാര്‍ഥി ഗുണ്ടകള്‍ അടിച്ചു തകര്‍ത്തപ്പോള്‍ മൃദുഹിന്ദുത്വ സവര്‍ണ്ണരുടെ അനുഗ്രഹാശിസ്സുകളോടെ അല്ലെന്നു ആര്‍ക്കാണ് ഉറപ്പിക്കാന്‍ കഴിയുക?

  • ചെറിയൊരു തിരുത്ത്‌. ബീഫ് ഫെസ്റിവല്‍ നടന്നത് ഹൈദരാബാദ് സെന്‍ട്രല്‍ യുനിവേര്സിടിയില്‍ അല്ല, ഇ എഫ് എല്‍ യുനിവേര്സിടിയിലാണ്. അതെ സമയം, ബീഫിനുള്ള അപ്രഖ്യാപിത വിലക്ക് സെന്‍ട്രല്‍ യുനിവേര്സിടിയില്‍ നില നില്‍ക്കുന്നുണ്ട്. കൊല്ലത്തിലൊരിക്കല്‍, annual cultural festival ആയ Sukoon നടക്കുമ്പോള്‍ Dalit students Union നടത്തുന്ന ബീഫ് ബിരിയാണി stalil നിന്ന് ബീഫ് ബിരിയാണി കഴിച്ചാണ് പലരും തൃപ്തി അടയാരുള്ളത്.

 4. ഒരു പശുവിനെ കൊന്നാല്‍ പത്തു മനുഷ്യരേ കൊള്ളും എന്ന ആഹ്വാനം അല്ലെങ്കില്‍ രീതി (അത് ആരെങ്കിലും നടപ്പകിയിട്ടുന്ടെകില്‍ അല്ലെങ്കില്‍) തികച്ചും ഹീനം തെന്നെ. ഇവരുട യീ വിളച്ചില്‍ പശ്ച്യാത്ത രാജ്യങ്ങളില്‍ ചെന്നുപരഞ്ഞാല്‍ ഇവന്മാര്‍കയിരിക്കും തട്ട് കിട്ടുക. കാരണം ലോകത്ത് പോത്തിറച്ചി അല്ലെങ്കില്‍ ബീഫ്‌ കഴികത ഒരു രാജ്യവും ഉണ്ട് എന്ന് തോന്നുന്നില്ല. ഇവിടുത്തെ മത തീവ്ര വാദികള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ എപ്പോളും ഉണ്ടാക്കുവാന്‍ വേണ്ടി ഇങ്ങന കുറേ കുതന്ത്രങ്ങള്‍ കൊണ്ട് നടക്കുന്നു എന്ന് പറയണേ പറ്റു. മനുഷ്യ ജീവന്റ വിലയോളം വരുമോ ഒരു ‘മൃഗത്തിന്റ’ ജീവന്‍. ജീവന്‍ അതെല്ലാം വിലപ്പെട്ടത്‌ തന്നേയ്. എന്നാല്‍ ഇന്ന് തെരുവുകളില്‍ ഇടുങ്ങിയ വഴിയോരങ്ങളില്‍ പരസ്യമായും രഹസ്യമായും കൊല ചായ പ്പെടുന്ന മനുഷ്യ നു വേണ്ടി എന്തേ യീ ‘മൃഗങ്ങള്‍’ സംസാരിക്കുന്നില്ല. പഞ്ചാബില്‍ ഒരിക്കല്‍ നടന്നു എന്ന് പറഞ്ഞു കേട്ട സംഭവം പറയാം.. അവിടെ വഴിയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാള കൂറ്റന്‍ മാര്‍ ഒരുപാടുണ്ട്. അതില്‍ ചിലത് ആക്രമസക്തരും ആണ്. ഇത്തരത്തില്‍ ഒരെണ്ണം ഒരിക്കല്‍ ഖന്ന എന്ന സ്ഥലത്ത് ഒരു കുട്ടിയ ആക്രമിച്ചു. കണ്ടുകൊണ്ടു നിന്നിരുന്ന ചില ചെറുപ്പക്കാര്‍ യാ കാളയെ ആക്രമിച്ചു കുട്ടിയെ രക്ഷപെടുത്തി. ഒരുപാടു പരിക്കുകള്‍ കുട്ടിക്കും കാലക്കും പറ്റി. എന്നാല്‍ സ്വല്പ സമയം കഴിഞ്ഞപ്പോള്‍ യാ കാള ചത്ത്‌ പോയി. അപ്പോളേക്കും കാവിപ്പട അവിടെ പഞ്ഞെതി. യാ ചെറുപ്പക്കാരേ തല്ലാന്‍ തുടങ്ങി.. പോലീസ് എത്തി.. കേസെടുത്തു.. ആരുട പേരില്‍????? അതേയ് കാവിപ്പടയുട പേരിലല്ല.. യാ പാവം കുട്ടിഎയ് രക്ഷിച്ച ധീരരായ നല്ല ചെറുപ്പക്കാര്‍ക്ക് എതിരായി. കാളയെ കൊന്നതിനു. പിന്നേ യാ കേസ് എന്തായി എന്നറിയില്ല. തീര്‍ച്ചയായും തടവ്‌ ശിക്ഷ കിട്ടി ക്കാനും. വെറുതേ ചിലര്‍ക്ക് ചില വട്ടുകള്‍ തോന്നി നടത്തുന്ന കൊപ്രയങ്ങലല്ലേയ് ഇതൊക്കെ… ഒരു മൃഗങ്ങളെയും കൊല്ലത്തെ നോക്കുക.. ഒപ്പം മനുഷ്യനെയും.

 5. “കേരളം ഒരു പ്രധാനഭക്ഷണം എന്ന നിലക്ക്, ഒട്ടേറെ ഉപാധികളോടെയാണെങ്കിലും പോത്തിറച്ചിയെ സ്വീകരിച്ചു എന്നത് ചില്ലറ കാര്യമല്ല.” I am not aware of any special restrictions on beef in Kerala.
  Would also like to know the author’s opinion on eating pork. In the run up to the Beijing olympics there was lot of talk about how americans were flabbergasted about dog meat being a part of the chinese diet. Whether you agree with it or not, there is a cultural context to this.

  • @ brahma: i support eating pork, snake,dog or whatever.(must say that koorg version of pork curry is really yummy!) it must be the eater`s choice. in a multi cultural society, people should learn to respect the ‘other’s priorities. without that, democracy will loose its meaning. as u said, the argument is cultural and so, it is completely political. compared to the north, kerala doesnt have much restrictions in beef eating. but still, as the hegemony of the hindu upper class values prevails in the various spheres of the kerala society, it still sees beef eating as an inferior business.

 6. I see you have drastically changed you views on restrictions, in your words ‘ഒട്ടേറെ ഉപാധികളോടെയാണെങ്കിലും’. There is no such thing and as long as it is so, you should be seeing it as a positive that Kerala society has managed to rise above such cultural biases and is truly multicultural (at least in this case). That the ‘hindu upper class’ look down upon beef eating is neither here nor there. It would be the same case if you tried selling pork to jews or muslims or dog meat to americans. I fear the consequences would be much worse. So in my opinion you are barking up the wrong tree here.

  • i never tried to belittle kerala`s achievements. the issue revolves around the quality of its achievement. not on quantity. mediocrity can sit at peace seeing the comparable greatness of the state. that is their choice. no problem. being a multi cultural space, we cannot compare kerala with israel or saudi arabia or any other state in which religion plays vital roles. i tried to articulate my argument on the basics of the ideals of secularism. so the question of pork never comes as a political question here.

 7. എങ്ങനെയാണ് സര്‍ ‘ഉപാധികളോടെ’ പോത്തിറച്ചി കഴിക്കുക ? പോത്തിന്റെ പ്രായമാണോ , അതോ ജാതിയാണോ ഈ പറഞ്ഞ ഉപാധി ?

  പണ്ട് കാളനോടൊപ്പം കാളയും വേണമെന്ന് കെ ഇ ന്‍ പറഞ്ഞത് തന്നെ വേറെ തരത്തില്‍ പറയുന്നു . ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക് കാളയും കാളനും ഒരേ പോലെ പ്രിയം . പക്ഷെ മറ്റൊരു പ്രിയപ്പെട്ട ഭക്ഷണമായ പന്നി കഴിക്കാന്‍ തൃശൂര്‍ വരെ പോണം ! കോഴിക്കോട്ടും മലപ്പുറത്തും നടക്കുന്ന ബോതപൂര്‍വമല്ലാത്ത അരാഷ്ട്രീയവത്കരണമാണോ ഇതിനു കാരണം ?. പോത്തിനെ കുറിച്ച് വാചാലനാകുന്നവര്‍ എന്തു കൊണ്ട് പന്നിയെ കുറിച്ച് മിണ്ടുന്നില്ല എന്ന് ചോദിച്ചാല്‍ , ഉടന്‍ നിങ്ങള്‍ക്കെന്നെ ആര്‍ എസ് എസ് കാരനാക്കാം ; അതാണല്ലോ പതിവും . അപ്പോള്‍ നടക്കട്ടെ പോത്ത് രാഷ്ട്രീയം ……

  • സര്‍ ഇനി ഈ പറയുന്ന പച്ചക്കറികളില്‍ നിങ്ങള്‍ തിന്നുന്നതിനേക്കാള്‍ കായകളും ഇലകളും ഫലങ്ങളും നിങ്ങള്‍ തിന്നാതതായി ഇല്ലേ? നിങ്ങള്‍ പച്ചക്കറി കഴിക്കുന്നവരാണ്‌ എന്ന് കരുതി വല്ല മാവിന്റെയോ പ്ലവിന്റെയോ ഇല കരി വച്ച് തന്നാല്‍ നിങ്ങള്‍ രുചികരമായി ബാക്ഷിക്കുമോ? ഇനി ടാസ്ടിന്റെ കരയമാനെങ്കില്‍ രുചിയുള്ള പലതും വിഷമുല്ലതയിരിക്കും. അത് പോലെ അത്ര നല്ല ഗുണങ്ങളുള്ള മംസമല്ല പന്നി മാംസം അത് ശാശ്ത്രീയമായി തെളിഞ്ഞതാണ് ഈ പന്നിപ്പനി എന്ന പനി മനുഷയരിലെതിയത് പന്നി മാംസം ക്ഴിക്കുന്നതിലൂടെയാണ്

   • അപ്പോള്‍ പന്നി മാംസം അപകടകാരിയാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞത് കൊണ്ടാണ് ആളുകള്‍ പന്നി തിന്നതത്?
    അല്ലാതെ അതിനു മതപരമായി യാതൊരു ബന്ധവുമില്ല?? സുഹൃത്തേ സെകുലര്‍ എന്നാല്‍ ഒരു പ്രത്യേക മതത്തിന്റെ മുകളില്‍ കുതിര കയറല്‍ അല്ല!
    എന്നെ ദയവ് ചെയ്തു ഹിന്ദുത്വ വാദി എന്ന് വിളിക്കരുത്.

 8. പശു, ആന തുടങ്ങിയ അനേകം ജീവ ജാലങ്ങളെ പോലെ മനുഷ്യന്റെ പല്ലുകളും, ഉമി നീരും, ആമാശയവും, അന്ന നാളവും എല്ലാം നിര്‍മിക്ക പെട്ടിരികുന്നത്‌ സസ്യാഹാരം മാത്രം കഴിക്കാന്‍ പാകത്തിനാണ്‌. സസ്യാഹാരം എല്ലാം പാകം ചെയ്യാതേയും കഴിക്കാം എന്നിരിക്കെ തനിക്ക്‌ കഴിക്കാന്‍ യോഗ്യമല്ലാത്ത മാംസആഹാരം മനുഷ്യന്‍ ഇഷ്ടാനുസരനം പാകം ചെയ്തു കഴിക്കുന്നു. എന്നാല്‍ കടുവ, പുലി, സിംഹം, നായ, തുടങ്ങി അനേകം ജീവ ജാലങ്ങളുടെ കാര്യമെടുത്താല്‍ അവയുടെ പല്ലുകളും, ആമാശയവും അനുബന്ധിത അവയവങ്ങളും മാംസഹാരം കഴിക്കാന്‍ പാകത്തിനുള്ളവതന്നെയാണ്‌. പാകം ചെയ്തിലെങ്കിലും അവ ദഹിക്കും.

  സസ്യാഹാരം മാത്രം കഴിച്ചു ജീവിച്ചിരുന്ന മനുഷ്യന്‍ മാംസദാഹി ആയി തീര്‍ന്നത്‌ കാട്ടുതീയില്‍ പെട്ടു മരിച്ച മൃഗത്തിന്റെ വെന്ത ഇറച്ചിയുടെ ഗന്ധവും രുചിയും അറിഞ്ഞതിനു ശേഷം ആണ് എന്നു ശാസ്ത്രജ്ഞ്ര്‍ പറയുന്നു. കാലം കഴിഞ്ഞു ഇപ്പോള്‍ അതു ആചാരമായി, സംസ്കാരമായി, അവകാശമായി, മൃഗങ്ങളെ കൊന്നു മാംസം പാകം ചെയ്തു കഴിക്കാന്‍ ദൈവം പറിഞ്ഞിട്ടുണ്ട്‌ എന്നായി. ഓരോ മൃഗത്തിന്റെ മാംസവും ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ചു വര്‍ജ്യവും, സ്വീകാര്യവും ആയി. ഒരു പ്രത്യേക ജാതി മൃഗത്തിന്റെ മാംസം ഉപയോഗിക്കരുത്‌ എന്നു ഒരു വിഭാഗം, ഉപയോഗിക്കണം എന്നു മറു പക്ഷം.

  ചത്ത മൃഗത്തിന്റെ ജാതിക്കും അവകാശത്തിനും വേണ്ടി നമുക്ക് പൊറുതി മരിക്കാം.

  സസ്നഹം,
  മറ്റൊരു മാംസദാഹി

  • പശു, ആന തുടങ്ങിയവയ്ക്ക് അണപ്പല്ലുകള്‍ മാത്രമേ ഉള്ളോ അത് പോലെ പുലി കടുവ എന്നിവയ്ക്ക് ഉളിപ്പലുകള്‍ മാത്രവും മനുഷ്യര്‍ക്ക്‌ ഇത് രണ്ടും ഉണ്ട് മനുഷ്യാ.. മിശ്ര ഭോജികലായി ധാരാളം ജീവികള്‍ ഈ ലോകത്ത് ജീവിക്കുന്നുണ്ട് ! എല്ലാ തിനെയും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആയി കാണുന്ന അല്ലെങ്കില്‍ അസുരന്മാരും ദേവന്മാരും ആയി കാണുന്ന ബ്രാഹ്മനിക്കല്‍ പൈങ്കിളി ലോക വീക്ഷനടിന്റെ വൈകല്യമാനിതും. കറുപിനും വെളുപ്പിനും ഇടയില്‍ കുറെ ചര നിറത്തിലുള്ള മേകലകളും ഉണ്ടാകും എന്ന് ഈ തൈര് മുണ്‌ങ്ങികള്‍ എന്നാണ് മനസിലാക്കുക അതോ മനസ്സിലകതതായി അനുഭവിക്കുകയോ?

 9. ഈ വന്നത് ആരാ ! പോതോ പശുവോ ,,,ഏതായാലും നമ്മുക്ക് കുശാല്‍,, ഇജു ഇങ്ങട് വാ……..

 10. പാരഗണ്‍ റസ്റ്റോറന്റില്‍ ഏസിയിലെ കിട്ടാത്ത ബീഫും, പാരഗണിലെ കാഷ്യറുടെ മേശമേലുള്ള സേവാഭാരതിയുടെ ധര്മ്മപ്പെട്ടിയും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് വിശ്വസിക്കാലോ, അല്ലേ?

 11. താങ്കളെ പോലുള്ള നവ മാധ്യമ വക്താക്കള്‍ ഒരു മാതിരി ഹിന്ദു ഫാസിസ്റ്റ് രീതിയില്‍ സംസാരിക്കരുത്, ആരാണ് അല്ലെങ്കില്‍ എന്ന് മുതലാണ്‌ പശു അല്ലെങ്കില്‍ ബീഫ് നിങ്ങളുടെ ഇഷ്ട മൃഗവും പ്രജാരാണായുധവുമായത് ഇന്നും R S S, V H P വക്താക്കള്‍ തങ്ങളുടെ പ്രജരണ ഫ്ലെക്സ്കളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ശ്രീ സ്വാമി വിവേകാനന്ദനെപ്പറ്റി സ്വാമി നിഖിലാനന്ദ എഴുതിയ രാമകൃഷ്ണമഠം പുറത്തിറക്കിയ ജീവചരിത്രത്തില്‍ ഇങ്ങനെ പറയുന്നു.
  “One day, asked about what he considered the most glorious period of Indian history, the Swami mentioned the Vedic period, when ‘five brahmins used to polish off one cow.’ He advocated animal food for the Hindus if they were to cope at all with the rest of the world in the present reign of power and find a place among the other great nations, whether within or outside the British Empire. “

  (ഒരു ദിവസം ഭാരതചരിത്രത്തിലെ സുവര്‍ണ്ണകാലമേതെന്ന് സ്വാമിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഉത്തരം പറഞ്ഞത് വേദകാലമെന്നാണ്. “അഞ്ച് ബ്രാഹ്മണന്മാര്‍ ചേര്‍ന്ന് ഒരു പശുവിനെ ശരിപ്പെടുത്തിയിരുന്ന സമയം“. സ്വാമി പറഞ്ഞു.. ബ്രിട്ടീഷ് സാമ്രാജ്യത്തിനകത്തോ പുറത്തോ നിന്ന് ഇന്നത്തെ ഭരണവ്യവസ്ഥയില്‍ ലോകത്തുള്ള മറ്റു മഹാരാജ്യങ്ങളോട് പിടിച്ച് നില്‍ക്കുകയും അവയുടെയിടയില്‍ ഒരു സ്ഥാനം കണ്ടെത്തുകയും വേണമെങ്കില്‍, ശേഷിയ്ക്കുന്ന ലോകത്തോട് പിടിച്ചുനില്‍ക്കണമെങ്കില്‍,ഹിന്ദുക്കള്‍ മാംസഭക്ഷണം കഴിയ്ക്കണമെന്ന് അദ്ദേഹം അഭിപ്രാ‍യപ്പെട്ടു. )
  എന്തായാലും സ്വാമി വിവേകാനന്ദന്‍ പറഞ്ഞപോലെ ഒരു പൈസായ്ക്കുപോലും വിലയില്ലാത്ത ദൈവരൂപങ്ങളേ കാണിച്ച് വിവേകാനന്ദനേയും ശ്രീനാരായണനെപ്പോലെയുമുള്ളവരെപ്പോലും ശിവകാശിപ്പടമായി നാട്ടുകാര്‍ക്ക് വിറ്റ്, കള്ളത്തരവും വെറുപ്പും അക്രമവുമഴിച്ച് വിട്ട് അതിനെ വോട്ടാക്കി സംഘപരിവാര്‍ അവരുടെ വിദ്വേഷം നാട്ടിലെമ്പാടും വളര്‍ത്തുന്നു. അവര്‍ ബീഫിനെപ്പറ്റിപ്പറഞ്ഞാലും അമ്പലത്തെപറ്റിപ്പറഞ്ഞാലും ആദ്യം പേടിയ്ക്കേണ്ടത് ഹൈന്ദവരെന്ന് പറയുന്നവരാണ്. കാരണം ഹൈന്ദവര്‍ക്ക് സമാധാനമായി ജീവിയ്ക്കാനുള്ള അവസരമാണ് അവര്‍ ആദ്യം നിഷേധിയ്ക്കുക. താലിബാനികള്‍ ഏറ്റവും നാശമുണ്ടാക്കിയത് മുസ്ലീങ്ങള്‍ക്കാണ് എന്നതുപോലെതന്നെ.

  രാഖി കെട്ടിയവനെ കല്യാണം കഴിച്ചെന്ന കാരണം പറഞ്ഞ് ദമ്പതിമാരെ കൊന്നതും ആചാരമെന്ന പേരില്‍ ശിശുവിവാഹം നടത്തിയതിനെ എതിര്‍ത്ത സാമൂഹ്യ പ്രവര്‍ത്തകയെ വെട്ടി തുണ്ടം തുണ്ടമാക്കിയതും നടന്ന സംഭവങ്ങളാണ്. മുസ്ലീങ്ങളെ തിരഞ്ഞ്പിടിച്ച് കൊന്ന സ്റ്റേറ്റ് സ്പോണ്‍സേഡ് ആധുനിക വംശഹത്യ ഗുജറാത്തില്‍ നടന്നിട്ട് വര്‍ഷമധികമായില്ല. അതിനു മുന്‍‌കൈയ്യെടുത്തവന്‍ വികസന പടുവാണ് നട്ടെല്ലില്ലാത്ത ചില അബ്ദുള്ളക്കുട്ടിമാര്‍ക്ക്.ഹിറ്റ്ലറിന്റെ സമയമാണ് ജര്‍മനിയില്‍ ഏറ്റവും വികസനമുണ്ടായതെന്ന ചരിത്രം പഠിയ്ക്കാന്‍ അവന് കണ്ണില്ലാഞ്ഞിട്ടല്ല, സ്റ്റാലിനെന്ന അതിക്രൂരനായ ഭരണാധികാരിയാണ് റഷ്യയെ വികസനത്തിലെത്തിച്ചതെന്ന് അവന് നല്ലവണ്ണമറിയാം.കര്‍ണാടകത്തില്‍ വര്‍ഗീയ കൂലിപ്പട്ടാളത്തെ അഴിച്ച് വിട്ട് മറ്റൊരു ഗുജറാത്താക്കാന്‍ തുടങ്ങിയത് നമ്മള്‍ എന്നും കണ്മുന്നില്‍ കാണുന്നു. ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ എവിടെയെങ്കിലും ഒരു ആരാധനാലയം തകര്‍ത്തിട്ടുണ്ടേങ്കില്‍ അതിന്റെ ആണിക്കല്ലായി നിന്ന അദ്വാനി മഹാനായ നേതാവാണിന്ന്.

  ആദ്യം അവര്‍ മുസ്ലീങ്ങളെ തല്ലാന്‍ നിങ്ങളെ കൂട്ടുപിടിയ്ക്കും, പിന്നെ പള്ളിപൊളിയ്ക്കാന്‍, പിന്നെ ബീഫ് തിന്നുന്നവനെ തല്ലാന്‍, പിന്നെ പബില്‍ പോകുന്നവനെ കൊല്ലാന്‍, അങ്ങനെയങ്ങനെ അവസാനം അവനല്ലാത്തവനെയെല്ലാം തിരഞ്ഞ് പിടിച്ച് അവന്‍ തല്ലും, ഭാരതം ഹൈന്ദവതാലിബാനാക്കും.കുറിയിടാതെ നടന്നാല്‍ ചാട്ടവാറടിയും സീമന്തരേഖയില്‍ സിന്ദൂരമണിയാത്ത സ്ത്രീകളെ പരസ്യമായി തലവെട്ടാനും വിധിയ്ക്കും.അമ്പലത്തിലെ ദീപാരാധനയ്ക്ക് പോകാത്തവരെ ചത്താല്‍ ദഹിപ്പിയ്ക്കിക്കില്ലെന്ന് വിധിയ്ക്കും. സംശയിയ്ക്കേണ്ട, ലോകത്തെമ്പാടും യാതൊരു സംശയവുമില്ലാതെ ഫാസിസ്റ്റ് ഗ്രൂപ്പുകളുടെ സ്വാഭാവികപരിണാമം അങ്ങനെയാണെന്ന് ചരിത്രം പഠിപ്പിയ്ക്കുന്നുണ്ട്. ഭാരതത്തിലും അത് ആവര്‍ത്തിയ്ക്കും.
  കടപ്പാട്:- http://abhibhaashanam.blogspot.com/2009/03/blog-post.html

 12. @ Shaju K.S ആരോഗ്യപരമായും സാമൂഹ്യ കാലാവസ്ഥാ വ്യതിയാനങ്ങളനുസരിച്ചും അതാതിടത്തെ പരിതസ്ഥിതിയ്ക്കനുസരിച്ചും ലോകത്തെമ്പാടും പലതരത്തിലുള്ള ഭക്ഷണശീലങ്ങള്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. ചിലത് നല്ലത് ചിലത് മോശം എന്ന് ഉറപ്പിച്ചങ്ങ് പറയാനൊന്നുമാവില്ല. കാരണം ഒരു പഠനം നടത്തി താരതമ്യപ്പെടുത്താവുന്നതിനേക്കാള്‍ കുഴഞ്ഞ് മറിഞ്ഞതാണിത്. പക്ഷേ ഒരു കാര്യം ഉറപ്പായുമറിയാം. പൂരിത കൊഴുപ്പുകള്‍, ചിലതരം മാംസം (റെഡ് മീറ്റ്), നാരുള്ള ഭക്ഷണത്തിന്റെ അഭാവം എന്നിവയുടേ അമിതമായുള്ള (വാക്ക് ശ്രദ്ധിയ്ക്കുക അമിതമായുള്ള:) ഉപയോഗം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. സംശയമില്ല. ഭക്ഷണം കഴിക്കുന്നതിലെ വ്യത്യാസം കാരണം മനുഷ്യരില്‍ സ്വഭാവത്തില്‍ മാറ്റമൊന്നുമുണ്ടാകുന്നില്ല എന്നും വ്യക്തമായി അറിയാം. സ്വഭാവത്തില്‍ മാറ്റം വരണമെങ്കില്‍ ചാരായമോ കഞ്ചാവോ കറുപ്പോ ഒക്കെ ഭക്ഷണമാക്കണം.:)(അത് മൂന്നും പ്യുവര്‍ വെജ് ആണുതാനും:)

  പക്ഷേ നമ്മുടെ നാട്ടില്‍ മാംസഭക്ഷണം കഴിയ്ക്കുന്നതില്‍ ചില കുഴപ്പങ്ങളുണ്ട് എന്ന് പറയാതെ വയ്യ. അതിന് മാംസമെന്നതിനേക്കാളും ചേര്‍ക്കുന്ന മറ്റ് ചേരുവകളാണ് കാരണം. അതിനെപ്പറ്റി ഒട്ട് ശ്രദ്ധിയ്ക്കേണ്ടതുണ്ട്. ഒന്നാമതായി മാംസം ഉണ്ടാക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ഉപയോഗിയ്ക്കുന്ന എണ്ണ. സ്പാനിഷ്കാരനും ഇറ്റാലിയനും മാംസമുണ്ടാക്കുമ്പോള്‍ നല്ല ഒന്നാന്തരം ഒലിവെണ്ണ ഉപയോഗിയ്ക്കും.കലോറിയെന്ന കാര്യം ഒഴിവാക്കിയാല്‍ ശരീരത്തിന് ഏറ്റവും നല്ല എണ്ണയാണത്.

  നമ്മള്‍ ഡാല്‍ഡയോ (ഹൈഡ്രോജിനേറ്റഡ് വെജിറ്റബിള്‍ വോയില്‍) പാമോയിലോ റബറുകുരുവെണ്ണ കലക്കിയ വെളിച്ചെണ്ണയോ ഒക്കെ ഉപയോഗിയ്ക്കും. ഫലം പൂരിത കൊഴുപ്പുകള്‍.ഹാര്‍ട്ടറ്റാക്ക്, സ്ട്രോക്ക്. വറുക്കാനുപയോഗിയ്ക്കുന്ന എണ്ണ വീണ്ടും ഉപയോഗിച്ചാല്‍ ഫലം കാന്‍സര്‍. ഹോട്ടലിലാണെങ്കില്‍ ഇപ്പോ കളറു ചേര്‍ക്കാത്ത മാംസാഹാരം കിട്ടാനില്ല. ഒരുതരം വൃത്തികെട്ട ചുവപ്പ് നിറം. എന്താ ചേര്‍ക്കുന്നതെന്ന് അറിയില്ല. എന്തായാലും അംഗീകൃത ഭക്ഷണ നിറങ്ങളൊന്നും നിയന്ത്രിതമായ അളവില്‍ ചേര്‍ക്കുമെന്ന് വിചാരിയ്ക്കാന്‍ വയ്യ. അങ്ങനെയല്ലെങ്കില്‍ ഫലം ചില വാതരോഗങ്ങളും കാന്‍സറും. ഒപ്പം മാംസാഹാരത്തിനൊപ്പം അധികമായി ചേര്‍ക്കുന്ന എരിവ് മസാലകള്‍ ..വയറ്റിലെ സ്തംഭനം, ഗാസ് രാവിലെ നല്ലപോലെ പോയില്ലെന്നുള്ള തോന്നല്‍ (ആ സംഭവം ചിലപ്പോ സ്വഭാവത്തില്‍ അല്‍പ്പം മാറ്റമുണ്ടാക്കിയന്ന് വരാം:) എന്നിവയ്ക്കൊക്കെ ഒരു വലിയ കാരണം മാംസമല്ല കൂടെയുള്ള എരിവ് മസാലകളാണെന്ന് ആരെങ്കിലുമോര്‍ക്കുമോ? എന്തായാലും ഗോബീ മഞ്ചൂരിയനും പനീര്‍ കട്ടറും പോലെയുള്ള സസ്യാഹാരങ്ങള്‍ക്കൊക്കെയും മേല്‍പ്പറഞ്ഞത് ബാധകമാണ്

 13. @ Arya
  മംസാഹരികള്‍ ആയ മൃഗങ്ങള്‍ (സിംഹം, കടുവ, മുതല, നരി etc.) തടങ്ങിയവയുടെ സ്വഭാവവും, സസ്യാഹാര ഭോജികള്‍ (ആന, പശു, മുയല്‍ etc.) ആയവ യുടെ സ്വഭാവവും താരതമ്യം ചെയ്തു നോക്കിയാല്‍ സസ്യാഹാര ഭോജികള്‍ പൊതുവേ ശാന്ത സ്വഭാവം ഉള്ളവയായി കാണപെടുന്നു. ഇതു മനുഷ്യനിലും ബാധകമാണ്‌. മംസാഹരികള്‍ ആയ മനുഷ്യര്‍ പൊതുവേ വികാരങ്ങള്‍ നിയന്ത്രികുന്നതില്‍ സസ്യാഹരികളെ അപേക്ഷിച്ചു പിന്നിലായിരിക്കും. വിശദമായി ഒന്നു താരതമ്യം ചെയ്താല്‍ ഇതു വ്യക്തമാകും. ഈ പറഞ്ഞതിനര്‍ഥം മംസാഹാരികള്‍ എല്ലാം ദുഷ്ടന് മാരും, സസ്യാഹാരികള്‍ എല്ലാം നന്മ നിറഞ്ഞ വരും എന്നല്ല.

  ഇനി എണ്ണയുടെ കാര്യം ഓലീവ് എണ്ണ എന്നല്ല ഏതു എണ്ണ ആയാലും പാചകത്തിനു ഉപയോഗിച്ചാല്‍, അതായത്‌ ചുടാക്കിയാല്‍ അതു ശരീരത്തിനു ദോഷം തന്നെ ആണ്. ഓലീവ് എണ്ണയുടെ ഗുണം കിട്ടണമെങ്കില്‍ അതു ചൂടാക്കാതെ തന്നെ ഉപയോഗിക്കണം.

  • നൂടണ്ടുകള്‍ ഇവിടെ അവര്‍ണരെന്നും പറഞ്ഞു മനുഷ്യ മക്കളെ മൃഗങ്ങളെക്കാള്‍ മോശമായി അതി മൃഗീയമായി പീടില്‍=പ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തവരും നല്ല സസ്യഹരികലയിരുന്നു. ആ പാവങ്ങളോട് അല്പം എന്കിലുംന്‍ മനുഷ്യത്വം കാണിച്ചത്‌ മംസഹരികല്യിരുന്നു എന്ന് ചരിത്രം. ഇന്നും ഈ സസ്യഹരികളുടെ പിന്‍ തലമുറക്കാര്‍ ഇവരെ യൊന്നും തങ്ങള്‍ക്കു സമന്മാരായി കാണുന്നില്ല., അത്രയ്ക്കും ക്രൂമായ മനസ്സ് ആണ് സസ്യാഹാരം കഴിക്കുന്നതില്ലോടെ ഒരാള്‍ക്ക് ഉണ്ടാകുന്നതു അത് മനസ്സിനെ മരവിപ്പിക്കും ഒരു തരം കണക്കപ്പില്ലകലാകും. അല്‍പ രക്തത്തിന് ചൂടും വൈകരിഅക്തയും ഒക്കെ ഉണ്ടാകുംബോയെ സ്നാഹെവും കരുണയും ഒക്കെ ഉണ്ടാകൂ അല്ലെങ്കില്‍ ഈ ബ്രഹാമാന്രെ പ്പോലെ തനി കണക്കപ്പില്ലകളും സ്വര്തരും ഒക്കെ ആയി മാറും. ഇതിനു ചരിത്രത്തില്‍ നിന്ന് എത്രയും തെളിവുകള്‍ ഉദ്ധരിക്കാം . ഇങ്ങനെത്തെ ഗുണങ്ങളാണ് സസ്യാഹാരം അമ്ത്രം കഴിക്കുന്നതിലൂടെ ലഭിക്കുനതെങ്കില്‍ നിങ്ങള്‍ അത് ഉപേക്ഷിക്കണം.

   • @Josh
    അതൊക്കെ അന്നത്തെ സാമൂഹ്യ അനാചാര അന്ധ വിശ്വാസങ്ങളുടെ ഭാഗമായിരുന്നു. കാലം കഴിഞ്ഞപ്പോള്‍ അതൊക്കെ തിരുത്തപെട്ടു.പിന്നെ സസ്യാഹരികള്‍ നല്ലവരും മംസാഹരികള്‍ ദുഷ്ടന്മാരും എന്നല്ല ഉദ്ദേശിച്ചത്‌ എന്നു ഞാന്‍ പറഞ്ഞിരുന്നു. അനാചാരങ്ങള്‍ എല്ലാ വിഭാഗങ്ങളിലും കാണാം. ഒരു ജാതിയേയും മതതതേയും ഉദ്ദെശിച്ചല്ല പറഞ്ഞത്. അങ്ങനെ തോന്നിയാല്‍അതു നിങ്ങളുടെ ഉള്ളിലെ അപകര്‍ഷത ബോധം മാത്രം. സസ്യാഹാരം മാനോ വിചാരങ്ങളെ നിയന്ത്രിക്കാന്‍ വളരെ സഹായിക്കും. ആദികാലത്തെ ഋഷിമാരും മറ്റുമൊക്കെ അതിനു നല്ല ഉദാഹരണമാണ്‌ .

   • dear sir,
    Hope you will understand that all social reformers of India and kerala are practiced vegetarian life style. ..even EMS also…hope u can understand the important of veg life style. Go with modern science and try to realize and study healthy life style then you naturally turn to veg . Because of this reason our ancient people suggest veg life style.

 14. v cud see wat “the vegetarian people” did with the flesh of human beings in gujarat. it s worth remmbring a poem by kadammanitta titled “kya…” wrote soon aftr d “gujrat human flesh festival”

 15. ശരീര ഘടനയില്‍ മനുഷന്‍ സസ്യഭുക്കാണ്
  —————————————————–
  ശരീര ഘടന- മാംസഭുക്ക്

  1. കുടലിന്റെ നീളം – ഉടലിന്റെ മൂന്നിരട്ടി
  2. ആമാശയത്തില്‍ ആഹാരം കിടക്കുന്ന സമയം- കുടലില്‍ ആഹാരം അധിക നേരം കിടക്കുന്നില്ല.
  3. ആമാശയത്തിലെ അമ്ലത്തിന്റെ അളവ് – 6%
  4. താടിയെല്ല്- മുകളിലേക്കും താഴേക്കും മാത്രം ചലിപ്പിക്കാം.
  5. പല്ലുകള്‍- കടിച്ചു കീറാന്‍ പറ്റിയ കൂര്‍ത്തുമൂര്‍ത്ത പല്ലുകള്‍
  6. നഖങ്ങള്‍- കൂര്‍ത് മൂര്‍ച്ചയുള്ളതും, അകത്തേക്ക് വലിക്കാവുന്നവയും.
  7. വെള്ളം കുടിക്കുന്ന വിധം- നാക്ക് കൊണ്ട് നക്കി കുടിക്കുന്നു.
  8. ഉറങ്ങുന്ന സമയം- പകല്‍.
  9. ജനിക്കുമ്പോള്‍- 4-5 ദിവസം കണ്ണടഞ്ഞിരിക്കും.
  10. കണ്ണിന്റെ കാഴ്ച- രാത്രിയിലും കാഴ്ചയുണ്ട്.
  11. ഭക്ഷണ രീതി- വിഴുങ്ങുന്നു.
  12. ത്വക്കിന്റെ ഘടന- വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ല. ശരീരത്തിലെ ജലാംശം മൂത്രത്തിലൂടെ പുറത്തു പോകുന്നു

  സസ്യഭുക്ക്, മനുഷ്യന്‍

  1. കുടലിന്റെ നീളം- ഉടലിന്‍റെ 21 ഇരട്ടി. ഉടലിന്‍റെ 12 ഇരട്ടി (കുരങ്ങിനും ഇതുതന്നെ)
  2. ആമാശയത്തില്‍ ആഹാരം കിടക്കുന്ന സമയം- ആഹാരം ഏറെ നേരം കിടന്നു പോഷകങ്ങള്‍ മുഴുവന്‍ വലിച്ചെടുക്കുന്ന സംവിധാനമാനുള്ളത്
  3. ആമാശയത്തിലെ അമ്ലത്തിന്റെ അളവ്- 1.16%
  4. താടിയെല്ല്- മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും ചലിപ്പിക്കാം.
  5. പല്ലുകള്‍- കടിക്കാനും ചവച്ചരക്കാനും പറ്റിയ പല്ലുകള്‍.
  6. നഖങ്ങള്‍- പരന്നു ചലിപ്പിക്കാന്‍ പറ്റാത്ത പല്ലുകള്‍.
  7. വെള്ളം കുടിക്കുന്ന വിധം- ചുണ്ടുകള്‍ കൊണ്ട് വലിച്ചു കുടിക്കുന്നു.
  8. ഉറങ്ങുന്ന സമയം- രാത്രിയില്‍
  9. ജനിക്കുമ്പോള്‍- കണ്ണുകള്‍ തുറന്നിരിക്കും.
  10. കണ്ണിന്റെ കാഴ്ച- രാത്രിയില്‍ കാഴ്ചയില്ല.
  11. ഭക്ഷണ രീതി- ചവച്ചരച്ചു കഴിക്കുന്നു.
  12. ത്വക്കിന്റെ ഘടന- വിയര്‍പ്പു ഗ്രന്ഥികള്‍ ഉണ്ട്.

  ഇതില്‍ നിന്നും നമുക്ക് മനസിലാക്കാം മനുഷ്യന്‍ സസ്യഭുക്ക് ആണ് എന്ന്.

 16. @prasad: നിങ്ങക്ക് താരതമ്യം ചെയ്യാവുന്ന മാംസഭുക്കുകള്‍ ഇരയെ ആക്രമിച്ചുപിടിച്ച് കടിച്ചുകീറി പച്ചക്കു തിന്നുന്നവയും, സസ്യഭുക്കുകള്‍ പുല്ലും ഇലകളും പഴങ്ങളും കിഴങ്ങുകളും പച്ചക്കു തിന്നുന്നവയും ആണെന്നിരിക്കേ, അവയുടെ ശരീരഘടനയും, മനുഷ്യന്റേതും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ എന്താണു പ്രസക്തി സുഹൃത്തേ? ഈ പറഞ്ഞ ആവശ്യങ്ങള്‍ക്കു വേണ്ടിത്തന്നെ ആയിരിക്കുമല്ലോ സ്വാഭാവികമായും അവരുടെ ശരീരത്തിന്റെ ഡിസൈന്‍‌? ചുരുക്കം ചില പ്രകൃതിഭോജനക്കാരൊഴിച്ചാല്‍ മിക്കമനുഷ്യരും നൂറ്റാണ്ടുകളായി പാചകം ചെയ്ത ഭക്ഷണം കഴിക്കുന്നവരാണ്.. അത്തരത്തിലുള്ള ഒരു ജീവിയുമില്ല നമുക്ക് ശരീരഘടന താരതമ്യം ചെയ്യാന്‍‌.. അപ്പോള്‍ ഈ താരതമ്യത്തിലുള്ളത് സത്യാന്വേഷണമല്ല, ചില നിക്ഷിപ്ത താല്പ്പര്യങ്ങള്‍ തന്നെയാണ് എന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല.. 🙂

  ഇതിനൊക്കെപ്പുറമേ, പറഞ്ഞിരിക്കുന്നതില്‍ വസ്തുതാപരമായ തെറ്റുകളും ഉണ്ട്..(ഉദാഹരണത്തിനു വിയര്‍പ്പുഗ്രന്ഥികളുടെകാര്യം: ആന വിയര്‍‌ക്കുമോ സുഹൃത്തേ?). പിന്നെ മിശ്രഭുക്കുകള്‍‌ എന്ന ഒരു സാധ്യതയേ പരിഗണിക്കുന്നില്ല..

  ഇനി കയ്യിന്റേം കാലിന്റേം നീളവും, നഖത്തിന്റെ പരപ്പും, നട്ടെല്ലിലെ കശേരുക്കളുടെ എണ്ണവും പറഞ്ഞ് മനുഷ്യന്‍ നാല്‍ക്കാലിയാണെന്നു സ്ഥാപിച്ചാല്‍, നാളെമുതല്‍ ഞാന്‍ നാലുകാലില്‍ നടക്കണോ സാര്‍‌?

  ഷെറിന്‍‌, വളരെ നന്നായിരിക്കുന്നു… ബീഫിന്റെ രാഷ്ട്രീയം തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതുതന്നെ..
  “കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ കേരളം ചെയ്ത ഏറ്റവും പൊളിറ്റിക്കലായ ചുരുക്കം ചില കാര്യങ്ങളിലൊന്ന് പോത്തിറച്ചിയോട് ഒളിഞ്ഞും തെളിഞ്ഞും അടുപ്പം കാണിച്ചു എന്നതായിരിക്കും” likes…

 17. ചാണകം പാകിയ വീട്ടുകാര്‍ മാത്രമാണ് എന്പതി നാലിലെ ഭോപാല്‍
  ഗ്യാസ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

  ചാണകവുമായി ഇടപഴകുന്ന വീട്ടമ്മമാര്‍ക്ക് സുഖപ്രസവം പ്രാപ്യമാകുന്നു.
  സിസേരിയനില്‍ നിന്ന് രക്ഷ.

  എരുമ, ജെര്സി പശു തുടങ്ങിയവയുടെ പാല്‍ കുടിക്കുന്നവര്‍,
  ദേശി പശുവിന്‍ പാല്‍ ഉപയോഗിക്കുന്നവരേക്കാള്‍ കൂടുതല്‍
  കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു.

  പശുവിനു മാത്രമേ മനുഷ്യനെ രക്ഷിക്കാന്‍ ആവൂ.
  അതിനെ തൊട്ടാല്‍ മതി, രക്ത സമ്മര്‍ദം നോര്‍മല്‍ ആകുന്നു.

  http://www.indianexpress.com/news/bjps-cow-dung-gems-stops-csec-nradiation/897891/1See more

 18. Eth sanga parivaran ammavan paranjalum shari ..innu chak njan POTHIRACHI thanne kazhikkan theerumanihu…Yummiieee…………..

Leave a Reply

Your email address will not be published. Required fields are marked *