എന്‍.എസ് മാധവന്റെ ആരാധകന്‍ എന്ന നിലയില്‍ എന്റെ ജീവിതം

21 വര്‍ഷം പിന്തുടര്‍ന്ന ശേഷം എന്‍. എസ് മാധവനെ കണ്ടു മുട്ടിയ എനിക്ക് മുമ്പില്‍ മാധവന്‍ അഭിമുഖത്തിന്റെ വാതില്‍ തുറന്നു.ഹിഗ്വിറ്റയിലെ ജബ്ബാറിനെ മുസ്ലിമാക്കിയതിലെ ദുരൂഹത ചൂണ്ടിക്കാട്ടിയപ്പോള്‍ ‘മുംബൈ’യും ‘നിലവിളി’യും എഴുതിയ അതേ സ്ഥൈര്യത്തോടെ ജബ്ബാറിനെ ബ്രാഹ്മണനാക്കാന്‍ ഭൂമിശാസ്ത്രപരമായ സാഹചര്യമില്ലായിരുന്നു എന്ന് തീര്‍ത്തു പറഞ്ഞു. തന്റെ ബഷീര്‍ വിമര്‍ശനത്തില്‍ ഉറച്ചുനിന്ന് താന്‍ ബഷീര്‍ സാഹിത്യത്തോട് ചെയത് വലിയ സേവനമാണതെന്ന് ഊന്നി. വായനക്കാരായ ആരാധകരെ കാണണമെങ്കില്‍ ബീഹാറില്‍ ചെല്ലണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചെറുതായി. എത്തരം സിനിമകള്‍ കാണുന്നു എന്ന ചോദ്യത്തിന് ‘ദില്ലി ബെല്ലി’ പോലുള്ള ഹിന്ദി സിനിമകള്‍ എന്ന് പറഞ്ഞ് എന്നെ അമ്പരപ്പിച്ചു. ബുദ്ധിജീവി എന്ന സാമാന്യ യുക്തിയുമായി എന്‍. എസ് മാധവനെ ബന്ധിപ്പിക്കാനായില്ല. ഒറ്റ ഇരിപ്പില്‍ 21 വര്‍ഷം ഞാനീ മനുഷ്യന്റെ കഥപറച്ചിലിനെ പിന്തുടര്‍ന്നത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് മറുപടി കിട്ടി-ഇന്ന് സംപ്രേഷണം ചെയ്യുന്ന എന്‍.എസ് മാധവന്റെ അഭിമുഖ പശ്ചാത്തലത്തില്‍ ഷാജഹാന്റെ കുറിപ്പ്. ചിത്രങ്ങള്‍: എം.എ ഷാനവാസ്

 

 

‘പെനാല്‍റ്റി കിക്ക് കാത്ത് നില്ക്കുന്ന ഗോളിയുടെ ഏകാന്തത’ എന്ന നോവല്‍ ഞാന്‍ വായിച്ചിിട്ടില്ല .1990ലെ തണുപ്പ് കാലത്ത് ഹിഗ്വിറ്റ എന്ന കഥ വായിക്കും വരെ അത്തരമൊരു ഏകാന്തതയെക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ടേ ഇല്ലായിരുന്നു. ലാറ്റിനമേരിക്കന്‍ ചൂരുള്ള ചുഴിനോട്ടവുമായി മൈതാനത്തിന് നെടുകെയും കുറുകെയും നടന്ന് എതിര്‍ടീമിലെ ഫോര്‍വേഡുമായി കൊച്ചുവര്‍ത്തമാനം പറഞ്ഞ ഹിഗ്വിറ്റ എന്ന കൊളംബിയന്‍ ഗോളിയുടെ കുസൃതിയേക്കാള്‍ എന്നെ അമ്പരപ്പിച്ചത് അതേ വരെ വായിച്ച കഥകളെയൊക്കെ പാടെ മറവിയിലേക്ക് തള്ളിവിടാന്‍ മാത്രം കൌശലമുള്ള കഥാകൃത്താണ്. ആ ഒറ്റക്കഥയാണ് പിന്നീടെന്റെ വായനയുടെ ദിശ നിയന്ത്രിച്ചത്. വാക്കുകളെ ധ്യാനിച്ചും വാല്‍സല്യം കാണിച്ചും ചെത്തിമിനുക്കിയും നേര്‍രേഖയുടെ അലോസരമില്ലാതെ കഥ പറഞ്ഞും എന്‍ എസ് മാധവന്‍ പല കുറി വീണ്ടുമെന്നെ അമ്പരപ്പിച്ചു. കപ്പിത്താന്റെ മകള്‍ മാളവിക എന്നെ പ്രലോഭിപ്പിച്ചു.കെ കെ ചുല്യാറ്റും അസീസും എന്നെ രോഷം കൊള്ളിച്ചു. ഗോവിന്ദന്‍ കുട്ടിയുടെ സ്പേസ് യാത്രയും അത് കഴിഞ്ഞുള്ള സിറിലിക് ലിപികളിലെ ഭ്രമണവും എന്റെ ഹൃദയം ഇടത്തോട്ട് ചെരിച്ചു. ആരാധനയുടെ ഇടങ്ങളില്‍ നിന്ന് താരങ്ങളിറങ്ങിപ്പോയി. ഹിഗ്വിറ്റ എന്ന ചെറുകഥാസമാഹാരാത്തിന്റെ പിന്‍കവറില്‍ നിന്ന് കൌബോയ് മീശയുമായി ഇറങ്ങി വന്ന് എന്‍.എസ് മാധവന്‍ അവിടെയിരുന്നു.

ഷാജഹാന്‍

കാമ്പസിലെ രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കിടയില്‍ ഞാന്‍ നെരൂദയ്ക്കും ഇ. എം. എസിനും പകരം എന്‍. എസ് മാധവനെ ഉദ്ധരിച്ചു. തര്‍ക്ക മന്ദിരം എന്നത് വെട്ടി ബാബ് രി മസ്ജിദ് എന്നെഴുതിയ ചുല്യാറ്റിന്റെ മതേതരത്വം. വന്മരം വീണപ്പോള്‍ മുറിക്കേണ്ടി വന്ന ജഗ്ഗിയുടെ മുടി എന്നിങ്ങനെ വെടിയുപ്പ് പുരണ്ട പ്രതികരണങ്ങള്‍. കേട്ടിരുന്നവര്‍, പിന്നെ പിന്നെ അതാ വരുന്നു മാധവന്റെ ആരാധകന്‍ എന്ന് ചുണ്ടി.എം എ ക്ലാസില് പഠ്ക്കുമ്പോള്‍ ഞാന്‍ പിച്ച വെക്കുന്ന കാലത്തില്‍ എഴുതപ്പെട്ട ജിബ്രാള്‍ട്ടര്‍ കഥ നാടകമാക്കി.നാടകസംവിധാനത്തില്‍ മുന്‍്പരിചയമില്ലാത്ത ഞാന്‍ നാടകം ചെയ്യാമെന്ന് ആര്‍ട്സ് ഫെസ്റിന്റെ ചുമതലയുള്ള അബ്ബാസ് സാറിനോട് ഏറ്റത് മാധവനോടുള്ള ആരാധന ഒന്നു കൊണ്ട് മാത്രം. പരാജയപ്പെട്ട നാടകം സോണല്‍ ഫെസ്റിവലില്‍ അരങ്ങേറിയപ്പോള്‍ ഒന്നാം കാണി പറഞ്ഞു, നാടകം ഇപ്പോഴും കഥ തന്നെ..ഹഹ..ഇപ്പോഴും എപ്പോഴും. മലയാളത്തിലെ ഒരു വാരിക സ്വത്വ രാഷ്ട്രീയത്തിന്റെ ഭ്രംശക്കണ്ണാടി വെച്ച് മാധവനെ ക്രൂശിച്ചപ്പോള്‍ അതെന്ത് വായന എന്ന് പരസ്യമായി പരിഹസിച്ച് ഞാന്‍ നിരക്ഷരനായി.ആ ചര്‍ച്ചയുടെ ലാവണം മൌലികമായ ഇടമായിരുന്നില്ലെന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്യം എനിക്കുണ്ട്.

അങ്ങിനെയിരിക്കേ, ക്ഷുഭിതയൌവനമെന്ന് ഞാന്‍ കരുതിക്കൊണ്ടിരുന്ന മാധവന്‍ ഓരോ വാര്‍ഷികപ്പതിപ്പുകളിറങ്ങുമ്പോഴും പ്രായം കൂടിക്കൊണ്ടേയിരുന്നു. പിന്നെ ആ കൌബോയ് മീശ പോലുമില്ലാതെ കീന് ഷേവ് മാധവനായി. തൃശൂരിലെ ബാറില്‍വെച്ച് മാധവനെ കണ്ട് എന്റെ സഹപ്രവര്‍ത്തകന്‍ എന്‍.എസ് മാധവനല്ലേ എന്ന് ചോദിച്ചതോടെ മിണ്ടാതെ പോയത്രേ..(അത് മാധവനും മല്ലനുമല്ലായിരുന്നു.) ഇങ്ങിനെ അമൂര്‍ത്തിയായ മാധവന്‍ പല തലത്തില്‍ എന്നെ വട്ടം കറക്കി.

എന്‍.എസ് മാധവന്റെ പ്രിയ കളിയായ കാല്‍പന്തില്‍ ഗോളടിക്കാരന്റെ യൌവനവും ഫോമും അതാത് കാലത്തേക്ക് പരിമിതപ്പെട്ടതിനാല്‍ ഞാനദ്ദേഹത്തെ അദ്ദേഹത്തിന് അത്ര പഥ്യമല്ലാത്ത ക്രിക്കറ്റിലെ ചില നായകര്‍ നടത്തുന്ന തിരിച്ചുവരവുകളോടാണ് താരതമ്യപ്പെടുത്തുന്നത്. ഹുമയൂണിന്റെ ശവകുടിരം പോലുള്ള കഥകള്‍ക്ക് ശേഷം ‘ശേഷം’ എഴുതാന്‍ തീയുള്ള മാധവന്‍ പിന്നെ കഥയെ പിന്തുടരാതെ നോവലെന്ന ടെസ്റ് മല്‍സരം കളിക്കാനിറങ്ങുന്നു^ബ്രയാന്‍ ലാറയെ ഓര്‍മ്മിപ്പിക്കുന്ന ശില്‍പചാതുരിയുള്ള കഥ പറച്ചിലിന് ശേഷം ഗൃഹാതുരത്വം പ്രകടിപ്പിക്കാതെ രണ്ടാം ഇന്നിംഗ്സില്‍ ക്ഷുരകന്‍ പോലൊരു കഥ. അത് കഴിഞ്ഞ് വാം അപ് വേളയില്‍ വുവുസേല ഊതി ദക്ഷിണാഫ്രിക്കയിലെ നാടന്‍ പബ്ബില്‍ പോയി ഒരു ഫുട്ബോള്‍ കഥനം. എഴുത്തിന്റെ വഴി നിജപ്പെടുത്തിയിട്ടിലാത്ത ഒരു ജീനിയസിന് എഴുത്ത് അവനവനിടം തന്നെയാണ് . എന്നെ പോലുള്ളവര്‍ ഭൂഖണ്ഡങ്ങളുടെ ഭേദമില്ലാതെ അത് പിന്തുടരുന്നു.

 

 

 

ഇങ്ങിനെ 21 വര്‍ഷം പിന്തുടര്‍ന്ന ശേഷം എന്‍. എസ് മാധവനെ കണ്ടു മുട്ടിയ എനിക്ക് മുമ്പില്‍ മാധവന്‍ അഭിമുഖത്തിന്റെ വാതില്‍ തുറന്നു.ഹിഗ്വിറ്റയിലെ ജബ്ബാറിനെ മുസ്ലിമാക്കിയതിലെ ദുരൂഹത ചൂണ്ടിക്കാട്ടിയപ്പോള്‍ ‘മുംബൈ’യും ‘നിലവിളി’യും എഴുതിയ അതേ സ്ഥൈര്യത്തോടെ ജബ്ബാറിനെ ബ്രാഹ്മണനാക്കാന്‍ ഭൂമിശാസ്ത്രപരമായ സാഹചര്യമില്ലായിരുന്നു എന്ന് തീര്‍ത്തു പറഞ്ഞു. തന്റെ ബഷീര്‍ വിമര്‍ശനത്തില്‍ ഉറച്ചുനിന്ന് താന്‍ ബഷീര്‍ സാഹിത്യത്തോട് ചെയത് വലിയ സേവനമാണതെന്ന് ഊന്നി. വായനക്കാരായ ആരാധകരെ കാണണമെങ്കില് ബീഹാറില്‍ ചെല്ലണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചെറുതായി.
എത്തരം സിനിമകള് കാണുന്നു എന്ന ചോദ്യത്തിന് ‘ദില്ലി ബെല്ലി’ പോലുള്ള ഹിന്ദി സിനിമകള്‍ എന്ന് പറഞ്ഞ് എന്നെ അമ്പരപ്പിച്ചു. ബുദ്ധിജീവി എന്ന സാമാന്യ യുക്തിയുമായി എന്‍. എസ് മാധവനെ ബന്ധിപ്പിക്കാനായില്ല. ഒറ്റ ഇരിപ്പില്‍ 21 വര്‍ഷം ഞാനീ മനുഷ്യന്റെ കഥപറച്ചിലിനെ പിന്തുടര്‍ന്നത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് മറുപടി കിട്ടി.ഞാന്‍ കൊടുത്ത എന്റെ ഹിന്ദി ചലച്ചിത്ര പഠന പുസ്തകത്തിന് മൂന്നാം പക്കം എസ്എംഎസിലൂടെ അഭിനന്ദനമറിയിച്ചു .

കപ്പിത്താന്റെ മകളിലെ മാളവിക അടച്ചിട്ട മുറി തുറപ്പിക്കാന്‍ വന്നവന് യേശുവാണെന്ന് നടിക്കുമ്പോള്‍ മറുപടി പറഞ്ഞതോര്‍മ്മയില്ലേ?
വെള്ളം വീഞ്ഞാക്കിയവനെ? നിനക്ക് ഒരു വാതില് തുറക്കാനാണോ ഇത്രയും ബുദ്ധിമുട്ട്?

കഥ പറച്ചില്‍ ഒരു ജനിതക രീതിയാണ്.മുത്തശãിക്കഥക്കാലം മുതല്‍ നാം കൊണ്ട് നടക്കുന്ന ആ രസച്ചരട് പല ക്രോമോസോമുകളുടെ പകര്‍ന്നാട്ടം കൊണ്ട് കാലത്തെ അതിജീവിക്കുന്നു.എന്‍. എസ് മാധവന്റെ എഴുത്തിന്റെ ആരാധകന്‍ എന്ന നിലയിലുള്ള എന്്റെ ജീവിതത്തില്‍ അത് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

 

Part 1

Part 2

 

NEW YEAR WITH MASTERS

മാര്‍കേസ്: എഴുത്ത് പണ്ടത്തെക്കാള്‍ ശ്രമകരം

മുറകാമി: എഴുതുമ്പോള്‍ ഞാനൊരു വീഡിയോ ഗെയിം കളിക്കാരന്‍

എം.ടി: ഈ നാടിന്റെ ചിന്ത എനിക്ക് മനസ്സിലാവുന്നില്ല

എന്‍.എസ് മാധവന്റെ ആരാധകന്‍ എന്ന നിലയില്‍ എന്റെ ജീവിതം

(ലക് നൌ) പയ്യന്‍സ് കഥകള്‍

11 thoughts on “എന്‍.എസ് മാധവന്റെ ആരാധകന്‍ എന്ന നിലയില്‍ എന്റെ ജീവിതം

  1. ആ എം.ടി. അന്‍സാരി ഇപ്പോള്‍ ഇവിടെയുണ്ട്? അന്നയാളോടും അയാളുടെ മാധവന്‍ വിരോധമെന്ന വിവരക്കേട് പ്രസിദ്ധീകരിച്ച വാരികയോടും എന്തെന്നില്ലാത്ത അരിശം തോന്നി. ഒരൊറ്റ ദുഃഖം ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ എനിക്കീ അഭിമുഖം കാണാന്‍ കഴിയില്ല.

  2. that ansari is still alive, As the director of Center for Comparative literature, University of Hyderabad….More powerful than before…U keep on going as a Madhavan Fan… of course Madhavan is a good writer having good craftsmanship….But the way he represented particular community was scrutinized by Ansari…What is wrong in that…he put forth his reading of that particular story…u r looking through your view point…let it be so…and please don’t criticize someone merely for stating the truth

  3. എന്‍ എസ്‌ മാധവന്‍ എനിക്കേറ്റവും പ്രിയപ്പെട്ട മലയാള ചെറു കഥാകൃത്ത് ആണ്. വന്മരങ്ങള്‍ വീഴുമ്പോള്‍ എന്ന കഥയും അതിനു ശശി കുമാര്‍ ഒരുക്കിയ ദ്രിശ്യാവിഷ്കാരവും മനസ്സില്‍ തറച്ചു നില്‍ക്കുന്ന ചില തിരിച്ചറിവുകളാണ് സമ്മാനിച്ചത്‌.. കുതുബുദ്ദീന്‍ അന്‍സാരിയുടെ നിലവിളിയും, സുഹ്റ(അത തന്നെയാണ് പേര് എന്നാണ് എന്റെ ഓര്മ) യുടെ സ്വത്വ പ്രതിസന്ധിയും(അതെ, ആര്‍ക്കിഷ്ട്ടപ്പെട്ടില്ലേലും അതിനെ സ്വത്വ പ്രതിസന്ധിയായി കാണാന്‍ തന്നെയാനെനിക്കിഷ്ടം) അസീസിന്റെ നിസ്സഹായതയുമെല്ലാം വളരെ വ്യത്യസ്തമായ വായനാനുഭാവങ്ങളായി എന്റെ ഓര്‍മയില്‍ ഉണ്ട്. മാധവന്‍ എത്രത്തോളം പ്രിയപ്പെട്ട എഴുതുകാരനാണോ അതിലും അത്രയധികമോന്നും കുറവില്ലാത്ത പ്രിയം എം ടി അന്‍സാരി എന്ന അധ്യാപകനോട്‌ എനിക്കുണ്ട്. എന്നാല്‍, തന്റെ ഹിഗ്വിറ്റ എന്ന നോവലിനെ കുറിച്ച് അന്‍സാരി നടത്തിയ പഠനത്തെ അല്പം അസഹിഷ്ണുതയോടെയല്ലേ മാധവന്‍ കണ്ടത് എന്നത് എന്നെ ഇപ്പോഴും അത്ബുതപെടുതുന്നു. ബഷീര്‍ കൃതികളെ താന്‍ വിമര്‍ശിച്ചത് പുതിയൊരു വായന ബഷീറിന് സാധ്യമാക്കാന്‍ വേണ്ടിയാണെന്ന് അവകാശപെടുന്ന മാധവന്‍ എന്ത് കൊണ്ട് തന്റെ കഥയെ അതിവായന നടത്താനുള്ള സ്വാതന്ത്ര്യം അന്സരിക്കോ അല്ലെങ്കില്‍ ഹരിസിനോ നല്‍കുന്നില്ല? പുറം മറുപുറം എന്നാ തന്റെ ലേഖന സമാഹാരത്തില്‍ ബഷീര്‍ സാഹിത്യത്തിലെ ഇരുണ്ട ഗര്തങ്ങളെ കുറിച്ചുള്ള പഠനത്തില്‍ മാധവന്‍ ഫൂക്കോയുടെയും ബാര്ത്തിന്റെയും രചയിതാക്കളെ കുറിച്ചും ക്ര്തിയെ കുറിച്ചുമുള്ള നിഗമനങ്ങള്‍ പങ്കു വെക്കുന്നതായാണ് എനിക്ക് തോന്നിയത്‌… അതെ ചിന്തകന്മാരുടെ ടൂളുകള്‍ ഉപയോഗിച്ചുള്ള ഒരു പഠനം തന്നെയാണ് അന്‍സാരി നടത്താന്‍ ശ്രമിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞ വര്ഷം മത്രുഭുമിക്ക് നല്‍കിയ ഒരഭിമുഖത്തില്‍ മാധവന്‍ പറയുകയുണ്ടായി വിദ്യാര്‍ഥിയായിരുന്ന അന്‍സാരിയുടെ അപക്വമായ വായനയാണ് അദ്ദേഹത്തിന്റെ ഹിഗ്വിട്ടയെ കുറിച്ചുള്ള പഠനമെന്നു. അന്‍സാരിക്ക് പക്വത എത്തിയിട്ടില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആ സ്ഥിതിക്ക ആ വിമര്‍ശനം നടത്തിയിരുന്ന കാലത്ത് അന്‍സാരി അപക്വമായിരുന്നേല്‍ അദ്ദേഹം രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രം ഇറങ്ങിയ തന്റെ പുസ്തകത്തില്‍ ആ പഠനം ഉള്പ്പെടുതില്ലയിരുന്നു

  4. എഴുത്തില്‍ എഴുത്തുകാരന്റെ വ്യക്തിപരത മാത്രം. വായിച്ചു തീര്‍ന്നപ്പോള്‍ നിരാശ…

  5. ‘എൻ.എസ്. മാധവൻറെ ആരാധകൻ എന്ന നിലയിൽ എൻറെ ജീവിതം’ എന്നൊക്കെ പറയുന്നത് തെരുവിൽ സർക്കസ് കളിക്കുന്ന കിട്ടുണ്ണിയും, കൊച്ചിൻ ഹനീഫ ഓർമ്മിപ്പിച്ചിരുന്ന ചില നാടൻ തെരുവു മനുഷ്യരുമാണ്. എനീക്ക്ക്കിന്നും ഇഷ്ടപ്പെട്ട കഥാകാരന്മാരിൽ ഒരാളാണ് ബഷീർ. അദ്ദേഹത്തെ വിമർശിച്ചതിൻറെ പേരിൽ ബഷീർ കുത്തനേ താഴേയ്ക്ക് വീഴുകയൊന്നുമില്ല. അതിൻറെ പേരിൽ മാധവനോടോ, ഗുപ്തൻ നായരോടോ ദേഷ്യപ്പെടേണ്ട കാര്യവുമില്ല. ജബ്ബാറിൻറെ സ്ഥാനത്ത് ‘ജഗദീഷ് കുമാർ മിശ്ര’പറ്റില്ലെന്ന് എത് വായനക്കാരനും മനസ്സിലാകും. ‘ദില്ലി ബെല്ലി’ ഒരു തെരുവ് ജീവിതത്തിൻറെ പച്ചയായ ആവിഷ്ക്കാരം ആയത് കൊണ്ട് നാം വെറുക്കണോ?

    ഷാജഹാൻ എനിക്കിന്നും രോമാഞ്ചമാണ്. അഭിമാനത്തോടെ പറയാൻ കഴിയുന്ന ഒരു രോമാഞ്ചം. അത് നീ ജബ്ബാറിനെ മുസ്ലീമാക്കി കൈയ്യടി നേടേണ്ട. 

  6. എന്‍ എസ് മാധവന്‍റെ കഥകളിലായിരുന്നു എന്‍റെ ഈ ദിനങ്ങള്‍ .. ചില കഥകളൊക്കെ എത്ര തവണ വായിച്ചിട്ടും പുതുമ.. “

Leave a Reply to steephen George Cancel reply

Your email address will not be published. Required fields are marked *