വിപണികളില്‍ തിരിച്ചു വരവിന് സാധ്യത

 

ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് ഉറക്കമില്ലാത്ത രാവുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. രാജ്യാന്തര പ്രശ്നങ്ങളില്‍ ആടിയുലഞ്ഞ വിപണി പല ദിവസങ്ങളിലും അപ്രതീക്ഷിത തകര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിച്ചതോടെ ഡേട്രേഡര്‍ കടുത്ത പ്രതിസന്ധിയിലാണ്. ദീര്‍ഘകാല ലക്ഷ്യം വെച്ച് നിക്ഷേപങ്ങളിറക്കിയവര്‍ക്കാണെങ്കില്‍ ഇപ്പോള്‍ മൂലധന നഷ്ടവും.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ തകര്‍ച്ചയോടെ മികച്ച ഓഹരികള്‍ ഏറെയും ആകര്‍ഷകമായ നിലവാരങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. ഇത് വരും ദിവസങ്ങളില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കാര്യമായ തോതില്‍ നിക്ഷേപങ്ങള്‍ എത്താന്‍ സഹായകമാകും. തുടര്‍ച്ചയായ തകര്‍ച്ചകളില്‍ മനം മടുത്ത സാധാരണ നിക്ഷേപകരും ഇപ്പോഴത്തെ വില നിലവാരത്തില്‍ ആകൃഷ്ടരായി വിപണിയില്‍ തിരിച്ചെത്തിയേക്കും. ഇത് വരും ദിവസങ്ങളില്‍ വിപണിയില്‍ നല്ലൊരു തിരിച്ചു വരവിന് വഴിയൊരുക്കാനാണ് സാധ്യത.
നിലവിലെ സാഹചര്യം മികച്ച ഓഹരികള്‍ ലക്ഷ്യമിടുന്നവര്‍ക്ക് വളരെ അനുകൂല സാഹചര്യമാണ് ഒരുക്കിയിരിക്കുന്ന്. മികച്ച ഓഹരികള്‍ സ്വന്തമാക്കാനുള്ള ഒരു കനകാവസരം.
എന്നാല്‍ ഓഹരി വിലകളില്‍ ഏറ്റക്കുറച്ചിലുകള്‍ വരും ദിവസങ്ങളിലും തുടരുമെന്നതിനാല്‍ ഊഹ കച്ചവടത്തിന് ഇറങ്ങുന്നവരെ സംബന്ധിച്ചിടത്തോളം കാത്തിരിക്കുന്നതും അപകട ദിനങ്ങള്‍ തന്നെയായിരിക്കു. കരുതലോടെ നീങ്ങിയില്ലെങ്കില്‍ കൈപൊള്ളുമെന്ന് ഉറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *