അമേരിക്ക കുലുങ്ങിയാലും ഇന്ത്യന്‍ ബി.പി.ഒ അനങ്ങില്ല

അമേരിക്കയിലും യൂറോപ്പിലും മാന്ദ്യത്തിന്റെ ചെറുകാറ്റടിച്ചാല്‍ ആടി ഉലയുക ഇങ്ങ് ഇന്ത്യയിലെ ഐ.ടി നഗരങ്ങളാവും. ഏറ്റവും ഒടുവില്‍ യു.എസ് കടപ്പത്രങ്ങളുടെ റേറ്റിങിന് ഇടവി തട്ടിയപ്പോഴും അതിന് മാറ്റമൊന്നുമുണ്ടായില്ല. ഓഹരി വിപണിയില്‍ ഐ.ടി കമ്പനികളുടെ ഓഹരികള്‍ ചീട്ടുകൊട്ടാരം പോലെ വീണു.
ഓഹരി വിപണി പിന്നെ എപ്പോഴും അങ്ങനെയാണ്. കാള പെറ്റുവെന്ന് കേട്ടലും ഒന്ന് ഇടിഞ്ഞ ശേഷമേ സംഭവം എന്താണെന്ന് ആലോചിക്കൂ. പിന്നെ ഒരൊറ്റ തിരിച്ചു വരവാണ്.
ഏറ്റവും ഒടുവിലത്തെ യു.എസ് പ്രതിസന്ധിയുടെ അനന്തര ഫലവും മറ്റൊന്നല്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ നിര ഐ.ടി കമ്പനികളുടെ ഓഹരികള്‍ ഒരു തിരിച്ചു വരവ് നടത്തിയതിന്റെ കാരണവും മറ്റൊന്നല്ല. ഐ.ടി കമ്പനികളെ മാന്ദ്യം ബാധിച്ചാല്‍ പോലും ബി.പി.ഒ ഈ കാറ്റിലും കുലുങ്ങില്ല. പറയുന്നത് മറ്റാരുമല്ല. ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ സംഘടനയായ ‘നാസ്കോ’മിന്റെ പ്രസിഡന്റ് സോം മിത്തല്‍ തന്നെ.
പ്രതിവര്‍ഷം 1700 കോടി ഡോളര്‍ (ഏകദേശം 75,000 കോടി രൂപ) വിറ്റു വരവ് നേടുന്ന മേഖലയാണ് ഇന്ത്യന്‍ ബി.പി.ഒ വ്യവസായം. ഈ മേഖല നടപ്പ് സാമ്പത്തിക വര്‍ഷം നേടുമെന്ന് പ്രതീക്ഷിക്കുന്ന വളര്‍ച്ചയില്‍ ഒരു ശതമാനം പോലും കുറവ് വരുത്തേണ്ട സാഹചര്യം നില നില്‍ക്കുന്നില്ലെന്ന് സോം മിത്തല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 16മുതല്‍ 18 ശതമാനം വരെയാണ് നടപ്പ് സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ച.
അമേരിക്കയിലെയും യൂറോപ്പിലേയും കമ്പനികള്‍ക്ക് ഇപ്പോഴത്തെ മാന്ദ്യത്തെ അതിജീവിക്കുന്നതിന് ചെലവ് കുറച്ചേ മതിയാകൂ. അതിന് ഇന്ത്യന്‍ ബി.പി.ഒ സ്ഥാപനങ്ങളുടെ സഹായം ഇല്ലാതെ കഴിയില്ല. അപ്പോള്‍ ഫലത്തില്‍ മാന്ദ്യമെന്ന സമ്പന്ന രാജ്യങ്ങളുടെ ശാപം ഇന്ത്യയിലെ ബി.പി.ഒ സ്ഥാപനങ്ങള്‍ക്ക് ഉപാകാരമാവുകയാവും ചെയ്യുക.
മാന്ദ്യം ശക്തമാവുകയാണെങ്കില്‍ കൂടുതല്‍ ജോലികള്‍ ഇന്ത്യയിലെ ബി.പി.ഒ സ്ഥാപനങ്ങള്‍ക്ക് ലഭിക്കാനാണ് സാധ്യതയെന്ന് ഇഎക്സ്എല്‍ സര്‍വീസസ് ചെയര്‍മാന്‍ വിക്രം തല്‍വാറിനെ പോലുള്ളവര്‍ വിലയിരുത്തുന്നു. ഇത്തരം ഒരു സഹാചര്യമുണ്ടായാല്‍ ബി.പി.ഒ മേഖലയുടെ വളര്‍ച്ച 20 ശതമാനം വരെ എത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ സാചര്യം വരും നാളുകളില്‍ കൂടുതല്‍ തൊഴിലവസരങ്ങളാവും ബി.പി.ഒ മേഖലയില്‍ സൃഷ്ടിക്കപ്പെടുക. ഏയ്ജീസ് നാലായിരം പേരെയും ഹിന്ദൂജ ഗ്ലോബല്‍ 3000 പേരെയും ഈ വര്‍ഷം നിയമിക്കുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.

One thought on “അമേരിക്ക കുലുങ്ങിയാലും ഇന്ത്യന്‍ ബി.പി.ഒ അനങ്ങില്ല

  1. It was the situation in the industry yet now. But it’s reported that, even if the sales and production is normal the research and development sector has started to show the first signs of the economic crisis. Let’s hope the best anyway.

Leave a Reply

Your email address will not be published. Required fields are marked *