നഗരത്തില്‍ മലയാളികള്‍ 20 ലക്ഷം: ഇവരില്‍ കുറ്റവാളികള്‍ എത്ര?

“നഗരത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ 6000, ഇവരില്‍ കുറ്റവാളികള്‍ എത്ര” എന്നായിരുന്നു പടവലങ്ങാ അക്ഷരത്തില്‍ ജനുവരി 16ന്റെ കോഴിക്കോട്ടെ മെട്രോ മനോരമയില്‍ വന്ന, അക്ഷരാര്‍ത്ഥത്തില്‍ ഭയങ്കരമായ, മുന്‍ പേജ് വാര്‍ത്ത. “വിശദവിവരങ്ങള്‍ ശേഖരിക്കാനാവാതെ പോലീസ്” എന്നും “കള്ളനോട്ട് വിതരണത്തിന് പിന്നില്‍ പുതിയ റാക്കറ്റ്” എന്നും സബ് ഹെഡിംഗ്. ഇനിയും ഇഫക്റ്റ് പോരാതെ വരണ്ട എന്ന് കരുതി ഇരുട്ടില്‍ കറുത്ത മുഖംമൂടിയിട്ട് നില്‍ക്കുന്ന രണ്ടുപേരുടെ പടവും-സുദീപ് കെ.എസ് എഴുതുന്നു

 

 

‘നഗരത്തില്‍ മലയാളികള്‍ 20 ലക്ഷം : ഇവരില്‍ കുറ്റവാളികള്‍ എത്ര?’ അങ്ങനെയും വേണമെങ്കില്‍ ഒരു വാര്‍ത്ത കൊടുക്കാവുന്നതേ ഉള്ളൂ. പക്ഷേ അതിനൊരു ഗുമ്മു പോര.

“നഗരത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ 6000, ഇവരില്‍ കുറ്റവാളികള്‍ എത്ര” എന്നായിരുന്നു പടവലങ്ങാ അക്ഷരത്തില്‍ ജനുവരി 16ന്റെ കോഴിക്കോട്ടെ മെട്രോ മനോരമയില്‍ വന്ന, അക്ഷരാര്‍ത്ഥത്തില്‍ ഭയങ്കരമായ, മുന്‍ പേജ് വാര്‍ത്ത. “വിശദവിവരങ്ങള്‍ ശേഖരിക്കാനാവാതെ പോലീസ്” എന്നും “കള്ളനോട്ട് വിതരണത്തിന് പിന്നില്‍ പുതിയ റാക്കറ്റ്” എന്നും സബ് ഹെഡിംഗ്. ഇനിയും ഇഫക്റ്റ് പോരാതെ വരണ്ട എന്ന് കരുതി ഇരുട്ടില്‍ കറുത്ത മുഖംമൂടിയിട്ട് നില്‍ക്കുന്ന രണ്ടുപേരുടെ പടവും.

“കോഴിക്കോട് : നഗരത്തില്‍ ആറായിരത്തിലധികം അന്യ സംസ്ഥാന തൊഴിലാളികളുണ്ടെന്ന് പോലീസിന്റെ പ്രാഥമിക കണക്കെടുപ്പില്‍ വ്യക്തമായി. എന്നാല്‍, ഇവരെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ശേഖരിക്കാനാവാതെ പോലീസ് കുഴങ്ങുന്നു..” അതാണ് കാര്യം.

“ബംഗാളില്‍ നിന്നുള്ള തൊഴിലാളികളില്‍ പലരും കോഴിക്കോട്ടേക്ക് കള്ളനോട്ട് എത്തിക്കുന്നുണ്ടെന്ന സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഓരോരുത്തരെയും കുറിച്ചുള്ള പൂര്‍ണ്ണവിവരം ശേഖരിക്കാന്‍ തീരുമാനമുണ്ടായത്”, “കരാറുകാര്‍ ആവശ്യപ്പെടുന്നതിനനുസരിച്ചാണ് മുന്‍പ് ബംഗാളില്‍ നിന്ന് തൊഴിലാളികള്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ മുന്‍കൂട്ടി തൊഴില്‍ ഉറപ്പാക്കാതെ കൂട്ടം കൂട്ടമായി ബംഗാളികള്‍ എത്തുകയാണ്”, “തൊഴില്‍ കിട്ടാത്ത പലരും സാമൂഹിക വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതായും പോലീസിനു വിവരമുണ്ട്”, “കോഴിക്കോട്ടെ പെണ്‍കുട്ടിയുമായി പ്രണയത്തിലായ ശേഷം അവരുമായി സ്വദേശത്തേയ്ക്ക് കടന്നതിന് (അവര്‍ രണ്ടുപേരും കൂടി പോയതിനല്ല) രണ്ടുപേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റര്‍ ചെയ്തു” എന്നിങ്ങനെയുള്ള വിജ്ഞാനശകലങ്ങള്‍ വാര്‍ത്തയില്‍ വേണ്ടുവോളമുണ്ട്. ഏതൊരു മലയാളിയുടെയും രക്തം തിളപ്പിക്കാന്‍ വേണ്ടത്രയും അതിലധികവും.

 

 

അതില്‍ നിന്നില്ല. അടുത്ത ദിവസം പിന്നെയും ഒന്നാം പേജില്‍ത്തന്നെ ഇതിന്റെ തുടര്‍വാര്‍ത്ത: “ഇവരില്‍ ചിലര്‍ കുറ്റവാളികള്‍” എന്ന് തലക്കെട്ട്. തലേന്നത്തെ വാര്‍ത്തയുടെ പടവുമുണ്ട്. “പെരുവയല്‍ പഞ്ചായത്തിലെ കുറ്റിക്കാട്ടൂരും മാവൂരും അന്യസംസ്ഥാന തൊഴിലാളികളുടെയും ക്രിമിനലുകളുടെയും താവളമായി മാറിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നിരീക്ഷണമോ നടപടികളോ ഇല്ല” എന്ന് തുടങ്ങുന്ന ഈ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലുണ്ട് “ഷട്ടര്‍ മുറികളിലും ലൈന്‍ ക്വാര്‍ട്ടെഴ്സുകളിലും പ്രാഥമിക കര്‍ത്തവ്യത്തിനുപോലും സൌെകര്യമില്ലാതെയാണ് പല കുടുംബങ്ങളും താമസിക്കുന്നത്.” ഏയ്, അപ്പോള്‍ ബില്‍ഡര്‍ അവര്‍ക്ക് മാന്യമായ സൌെകര്യങ്ങള്‍ ഉറപ്പുവരുത്തണം എന്നോ മറ്റോ ആണ് പറയാന്‍ പോകുന്നത് എന്ന് തെറ്റിദ്ധരിക്കണ്ട. “കെട്ടിട ഉടമകള്‍ ആവശ്യപ്പെടുന്ന എത്ര തുകയും വാടകയായി നല്‍കാന്‍ ഇവര്‍ തയ്യാറാവുന്നത് നാട്ടുകാരെപ്പോലും അതിശയിപ്പിക്കുകയാണ്” എന്നാണ് അടുത്ത വരി.

(മലയാളികളല്ല എന്നതുകൊണ്ട് കുളി, വൃത്തി എന്നീ കാര്യങ്ങളിലൊന്നും അവര്‍ക്ക് വിശ്വാസമുണ്ടായിരിക്കില്ല. അല്ലെങ്കില്‍ “എത്ര തുകയും” വാടകയായി കൊടുക്കാനുള്ള അവര്‍ ഇത്രയും മോശം സ്ഥലങ്ങളില്‍ കഴിയുകയില്ലല്ലോ!)

ഈ ബംഗാളികളെക്കൊണ്ടും ഒഡീസക്കാരെക്കൊണ്ടും തുച്ഛമായ കാശിന് പണിയെടുപ്പിച്ച് കെട്ടിപ്പൊക്കുന്ന ഫ്ലാറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഈ മാന്യരായ നമ്മള്‍ ‘നാട്ടുകാര്‍’ക്ക് യാതൊരു മനസ്താപവും ഇല്ല എന്നുവേണം കരുതാന്‍.

വാല്‍ക്കഷണം

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത് വെച്ച് നാല് മലയാളി ചെറുപ്പക്കാരാല്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട പതിനേഴുകാരി ബംഗാളി പെണ്‍കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളെജിലുണ്ട്. ‘നഗരത്തിലെ ബംഗാളി പെണ്‍കുട്ടികള്‍ 250, ഇവരില്‍ ബലാല്‍സംഗത്തിന് പ്രേരിപ്പിക്കുന്നവര്‍ എത്ര’ എന്ന് അടുത്ത ദിവസത്തെ മലയാളം പത്രത്തില്‍ വാര്‍ത്ത കണ്ടാല്‍ ഞാന്‍ അത്ഭുതപ്പെടില്ല.

7 thoughts on “നഗരത്തില്‍ മലയാളികള്‍ 20 ലക്ഷം: ഇവരില്‍ കുറ്റവാളികള്‍ എത്ര?

 1. മലയാളത്തിന്‍റെ സുപ്രഭാതത്ത്തിനു വേരുപ്പിക്കലിന്റെ മനസ്സുകമുണ്ട്…. നാളെയോ നാടോ അവരെ അലോസരപ്പെടുത്താറില്ല….

 2. Let Manorama write wat ever they like ..But its a fact that these people are up coming terror for Kerala…Defnitely they will make our life miserable..Request the writer to travel in a local train general compartment from Mumbai to Calicut and you will get the real dirty pictur of these guys…..

 3. വാര്‍ത്തകളും ചിലരുടെ വര്‍ത്തമാനവും കേട്ടാല്‍ കുടിയേറ്റ തൊഴിലാളികള്‍ വന്നതില്‍ പിന്നെയാണ് കേരളത്തില്‍ കുഴപ്പങ്ങളെല്ലാം തുടങ്ങിയത് എന്നോര്‍ക്കും. പത്രങ്ങളുടെ കൊലവെറി നിറുത്താന്‍ ഞാന്‍ നോക്കിയിട്ട് ഒറ്റ വഴിയേ കാണുന്നുള്ളൂ. ഈ പാവങ്ങള്‍ തമ്പാക്ക് വാങ്ങുന്ന പൈസക്ക് ദിവസേന പത്രം വാങ്ങുക^ലഹരിയിലും വിഷാംശത്തിലും പത്രങ്ങള്‍ കഴിഞ്ഞേ വരൂ പാന്‍പരാഗ്. ഇവരെ പിണക്കിയാല്‍ 6000 കോപ്പി കുറയുമെന്ന് കണ്ടാല്‍ അതിരുകള്‍ ഭേദിച്ച സേവനം, ഇവര്‍ പറയുന്നു മനുഷ്യത്വത്തിന്റെ ഭാഷ തുടങ്ങിയ തലക്കെട്ടുകള്‍ വായിക്കാന്‍ കഴിഞ്ഞേക്കും.

  കുറഞ്ഞ കമീഷന് പത്രമിടാന്‍ പറ്റില്ല എന്ന് നാട്ടിലെ പത്രം ഏജന്റുമാര് അറുത്തുമുറിച്ചു പറഞ്ഞതോടെ ഈ പാവങ്ങളുടെ ദയാദാക്ഷിണ്യത്തില്‍ ആശ്രയിച്ചാണ് പലയിടത്തും പത്രവിതരണം

 4. മലയാളികളെ ‘ചംരച്ചിച്ചാന്‍’ ഒരു ‘മനോ’രമയുള്ളത് ഭാഗ്യം!

 5. മാനം, ഉളുപ്പ്, മനുഷ്യത്തം തുടങ്ങിയ വികാരങ്ങള്‍ മനോരമയില്‍ നിന്നു പ്രതീക്ഷിച്ച ലേഖകനാണ് തെറ്റിയത്, റബറും വിറ്റേച്ച് രണ്ടെണ്ണം വിട്ടു ആറായിരം സ്ക്വേയര്‍ ഫീറ്റ് വീട്ടില്‍ കിടന്നു ഉറങ്ങുന്നവനെയേ മനോരമയ്ക്ക് അറിയൂ മനോരമയുടെ വീക്ഷണത്തില്‍ അവര്‍ക്കെ ജീവിക്കാന്‍ അര്‍ഹതയുള്ളൂ
  കടമുറിയില്‍ കിടക്കുന്നവനോ ? ഛെ അശ്ലീലം

 6. Dear My name is red,
  I think it will be an over-simplification to make it out to be just a class issue. And I really wish someone (who talk for those who live in ‘kadamuri’ or ‘peedikatthinna’) take up the issue of ensuring good living conditions to migrant labourers and stop criminalizing them.

Leave a Reply

Your email address will not be published. Required fields are marked *