മൂക്കുത്തിയണിഞ്ഞ പക്ഷികള്‍

 

 

 

ഇത്‌ വിബ്ജിയോര്‍. കുഞ്ഞുങ്ങളുടെ പംക്‌തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്‌ടികള്‍
-കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക്‌ അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്‌ക്കായി കാത്തിരിക്കുന്നു.
വിലാസം:nalamidm@gmail.com

 

 

ഈ പംക്തിയില്‍ ഇത്തവണ
ഓസ്ട്രേലിയയില്‍നിന്നുള്ള
നൈന സുരേഷിന്റെ ചിത്രങ്ങള്‍.
നാലര വയസ്സ് പ്രായം.
രണ്ട് വയസ്സുമുതല്‍ ചിത്രം വരക്കാന്‍ തുടങ്ങി.
ടി.വിയിലും ചുറ്റുപാടുമൊക്കെ കാണുന്നതാണ്
കുഞ്ഞുനയ്നയുടെ ചിത്രങ്ങള്‍.

 

 

സിഡ്നിയില്‍ താമസിക്കുന്ന
സുരേഷിന്റെയും ദീപ്തിയുടെയും
മകളാണ് നൈന.
അനിയത്തി നമിതക്ക് രണ്ട് വയസ്സ്.

 

ബോള്‍പേനയും കളര്‍ ജെല്‍ പേനയുംകൊണ്ട്
വരയ്ക്കാനാണ് നൈനക്ക് ഇഷ്ടം.
തോന്നുന്നത്, തോന്നുന്ന നേരത്തു മാത്രമേ വരക്കൂ.
എന്ത് ,എപ്പോള്‍ വരക്കണമെന്ന് പറഞ്ഞു കൊടുത്താല്‍
അവള്‍ക്ക് പിടിക്കില്ലെന്ന് അച്ഛന്‍ പറയുന്നു.
അതിനാല്‍, ചിത്രങ്ങള്‍ക്ക് തെളിച്ചം കുറവെങ്കിലും
ഇഷ്ടപ്പെട്ട ബോള്‍പേന തന്നെ അവള്‍ സദാ
ഉപയോഗിക്കുന്നു. അതിന്റെ സൂക്ഷ്മതയും
തെളിച്ചവുമാണ് അവളുടെ ചിത്രങ്ങളെ
വേറിട്ടുനിര്‍ത്തുന്നതും.

 

പക്ഷികള്‍, ഡ്രാഗണ്‍,
മകനെക്കുറിച്ച് ഓര്‍ത്തിരിക്കുന്ന ഇളയമ്മ,
ആകാശത്തേക്ക് കണ്ണുനട്ടിരിക്കുന്ന പക്ഷി
എന്നിങ്ങനെ തന്റേതായ കാഴ്ചകളാണ്
നൈനയുടെ ചിത്രങ്ങളാവുന്നത്.
ഒരു പൂമ്പാറ്റച്ചിത്രത്തിന് അവളിട്ടപേര്
‘ഡാഡി ബട്ടര്‍ഫ്ലൈ’.
ഡാഡി ആയതിനാലാണ് പൂമ്പാറ്റക്ക്
മീശയെന്ന് അവള്‍ പറയുന്നു:)

 

 

 

മയില്‍

 

 

പൂവും പക്ഷികളും

 

 

ഡ്രാഗണ്‍

 

 

mamma bird

 

 

‘ഡാഡി ബട്ടര്‍ഫ്ലൈ’.

 

 

 

 

12 thoughts on “മൂക്കുത്തിയണിഞ്ഞ പക്ഷികള്‍

  1. കൂളിംഗ്‌ ഗ്ലാസ്‌ വെച്ച സൂര്യന്‍ ,മീശ വെച്ച ശലഭം , മൂക്കൂത്തി അണിഞ്ഞ പക്ഷികള്‍ ….നൈനമോള്‍ടെ ഭാവനക്കും നൂറ് മാര്‍ക്ക്. നന്നായി വരച്ചിട്ടുമുണ്ട്‌….. .,ആശംസകള്‍

    • കുഞ്ഞു വല്ല്യ മിടുക്കി! നല്ല പടങ്ങള്‍ മോളൂസ് !

Leave a Reply

Your email address will not be published. Required fields are marked *