സിനിമയിലെ പാട്ടുവഴികളെക്കുറിച്ച് സംവിധായകന്‍ ശ്യാമപ്രസാദ് സംസാരിക്കുന്നു
പശ്ചാത്തല സംഗീതമായാണ് സംഗീതത്തെ ഉപയോഗിക്കുന്നത് എതാണ്. അതാണ് ഒരു കലാകാരനെ നിലയില്‍ എന്നെ ഏറെ പ്രചോദിപ്പിക്കുന്നത്. എന്റെ സിനിമകളില്‍ ഗാനങ്ങള്‍ ഞാന്‍ ഉപയോഗിക്കാറുണ്ട്. പലപ്പോഴും അവ ഒഴിച്ചുകൂടാനാവാത്ത ശല്യമായിട്ടാണ് ഉപയോഗിക്കുന്നത്. അത് ഇല്ലെങ്കില്‍ പറ്റില്ലല്ലോ എന്നതുകൊണ്ടുമാത്രം ചെയ്യുന്നതാണ്. ഗാനങ്ങള്‍ അങ്ങിനെ ഉപയോഗിക്കുന്നതിനോട് എനിക്ക് പ്രത്യേക പ്രതിപത്തിയൊന്നുമില്ല-പതിവു വഴികളില്‍നിന്നു മാറി സിനിമാ സംഗീതത്തെ വേറിട്ടുപയോഗിക്കുന്ന സംവിധായകന്‍ ശ്യാമപ്രസാദുമായി അനുപമ രാമചന്ദ്രന്‍ നടത്തിയ അഭിമുഖം.
സിനിമയുടെ ഭാവസംവേദനത്തെ ശക്തിപ്പെടുത്തുന്നതില്‍ സംഗീതത്തെ ക്രിയാത്മകമായി ഉപയോഗിക്കാറുള്ള സംവിധായകനാണ് താങ്കള്‍. താങ്കളെ സംബന്ധിച്ച് സിനിമയില്‍ സംഗീതം എത്രത്തോളം പ്രധാനമാണ്?
സിനിമയില്‍ സംഗീതം ഉപയോഗിക്കുന്നതിനോട് വളരെ വ്യക്തമായ നിലപാടുകള്‍ എക്കാലത്തും കൊണ്ടുനടന്ന ഒരാളാണ് ഞാന്‍. എന്ത് തരത്തിലുള്ള സംഗീതമാണ് ഉപയോഗിക്കേണ്ടത്, അത് എങ്ങിനെ ഉപയോഗിക്കണം എതൊക്കെ വളരെ പ്രധാനമാണ്. സംഗീതം ഗാനങ്ങള്‍ എന്ന രൂപത്തില്‍ സിനിമയില്‍ നിലനില്‍ക്കുന്നത്ഏഷ്യന്‍ സിനിമകളില്‍ മാത്രമാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമകളില്‍. സിനിമ എന്ന നിലയ്ക്ക് അത്ആ മാധ്യമത്തിന് ചേര്‍ന്ന പരിപാടിയായി തോന്നുന്നില്ല. അതുകൊണ്ടാണ് അടൂര്‍ ഗോപാലകൃഷ്ണന്റെതുപോലുള്ള സിനിമകളില്‍ കഥാപാത്രങ്ങള്‍ എഴുന്നേറ്റുനിന്ന് പാടുന്ന രീതി ഇല്ലാത്തത്. ഇന്നത്തെ പുതിയ ന്യൂജനറേഷന്‍ എന്നുപറയുന്ന സിനിമകളില്‍ പാട്ടിനേക്കാള്‍ കൂടുതല്‍ പശ്ചാത്തലസംഗീതമാണ് ഉപയോഗിക്കുന്നത്. മറ്റൊന്ന് പശ്ചാത്തല സംഗീതമായാണ് സംഗീതത്തെ ഉപയോഗിക്കുന്നത് എതാണ്. അതാണ് ഒരു കലാകാരനെ നിലയില്‍ എന്നെ ഏറെ പ്രചോദിപ്പിക്കുന്നത്. എന്റെ സിനിമകളില്‍ ഗാനങ്ങള്‍ ഞാന്‍ ഉപയോഗിക്കാറുണ്ട്. പലപ്പോഴും അവ ഒഴിച്ചുകൂടാനാവാത്ത ശല്യമായിട്ടാണ് ഉപയോഗിക്കുന്നത്. അത് ഇല്ലെങ്കില്‍ പറ്റില്ലല്ലോ എന്നതുകൊണ്ടുമാത്രം ചെയ്യുന്നതാണ്. ഗാനങ്ങള്‍ അങ്ങിനെ ഉപയോഗിക്കുന്നതിനോട് എനിക്ക്പ്രത്യേക പ്രതിപത്തിയൊന്നുമില്ല.
അനുപമ രാമചന്ദ്രന്‍
സിനിമയില്‍ ഒരു കഥാപാത്രത്തിന്റെ വിവിധ ഭാവങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ പശ്ചാത്തല സംഗീതം എത്രത്തോളം ഫലപ്രദമാണ്?
അത് ഞാന്‍ സോദ്ദേശ്യമായി ചെയ്യുന്നതാണ്. സിനിമകളില്‍ പശ്ചാത്തലസംഗീതം പലപ്പോഴും ഒരു ഊന്നുവടിയായിട്ടാണ് ഉപയോഗിക്കുന്നത്. ഒരു സീനില്‍ അതിന്റെ തനതായ ക്വാളിറ്റികൊണ്ടോ കഥാപാത്രത്തിന്റെ മികവ് കൊണ്ടോ ദുഖമുണ്ടാകാതിരിക്കുമ്പോള്‍ അവിടെ ഒരു വയലിനോ മറ്റോ വായിച്ച് ദുഖമുണ്ടാക്കുന്നത് വളരെ ബോറന്‍ ഏര്‍പ്പാടാണ്. സിനിമകളില്‍ പശ്ചാത്തലസംഗീതം പലതരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നു. യാന്ത്രികമായി ദുഖമുണ്ടാക്കാന്‍ സംഗീതോപകരണങ്ങള്‍ വായിക്കുന്നത് വളരെ തരംതാഴ് പരിപാടിയായിട്ടാണ് എനിക്ക് തോന്നുന്നത്. അവിടെ ഒരു ഊന്നുവടിയായി സംഗീതത്തെ ഉപയോഗിക്കുന്നു. തമാശ തോന്നേണ്ട സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ഫലിതം തോന്നിക്കാന്‍ അവിടെ ഒരു ഫലിതാത്മകമായ പശ്ചാത്തലസംഗീതം കൊടുക്കുന്നത് ഒരു നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുന്നു.
താങ്കളുടെ അഭിപ്രായത്തില്‍, മറ്റുസംഗീതത്തില്‍ നിന്നും പശ്ചാത്തലസംഗീതത്തെ വേറിട്ടു നിര്‍ത്തുന്ന ഘടകങ്ങള്‍?
പശ്ചാത്തലസംഗീതം ഊന്നുവടിയല്ലാത്ത രീതിയില്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്കോ അല്ലെങ്കില്‍ സന്ദര്‍ഭത്തിനോ മറ്റൊരു അര്‍ഥം കൂടി കൊടുക്കാവുന്ന രീതിയില്‍ ഉപയോഗിക്കണം. അത് ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ദൃശ്യത്തിന് കൊടുക്കാന്‍ പറ്റാത്തൊരു തലം അതാണ് ശബ്ദം അല്ലെങ്കില്‍ സംഗീതം നല്‍കേണ്ടത്. രണ്ടാമത്തെ പ്രധാനപ്പെട്ട അവബോധം എന്നുപറയുത് , സംഗീതം എന്നത് സൌണ്ട്ട്രാക്കിന്റെ ഒരു ഭാഗം മാത്രമാണ്. മറ്റൊരു പ്രധാന ഘടകമാണ് നിശãബ്ദത. നിശãബ്ദത ഇല്ലെങ്കില്‍ സംഗീതത്തെ നമുക്ക് ഡിമാര്‍ക്ക് ചെയ്യാന്‍ പറ്റില്ല. സംഗീതം സൌണ്ട് ഇഫക്ടിന്റെ ഒരു ഭാഗമാണ്. അത് മനസ്സിലാക്കാന്‍ നമുക്കൊരു കാറ്റിന്റെ ശബ്ദം മാത്രം മതിയാവും. വാസ്തവത്തില്‍ പാട്ടിലും ഇന്‍സ്ട്രുമെന്റിലും മാത്രമല്ല. ഒരു കുട്ടി അമ്മയെ വിളിക്കുന്നതിലും സംഗീതമുണ്ട്. സംഗീതം എത് ഭാവത്തെയും ഉയര്‍ത്തിക്കാണിക്കുന്ന ഒന്നാണ്. സിനിമയില്‍ സന്ദര്‍ഭത്തിന്റെ കാര്യത്തില്‍ സംഗീതത്തിന് ഒരു റഫറന്‍സ് പോയിന്റാവാന്‍ കഴിയും. സംഗീതത്തിന് ഒരുപാട് തലങ്ങളുണ്ട്.
സംഗീതത്തിന്റെ കാര്യത്തില്‍ താങ്കള്‍ക്ക് ഏതെങ്കിലും പ്രത്യേകതരം ആഭിമുഖ്യങ്ങള്‍ ഉണ്ടോ?
ഇല്ല. എല്ലാതരം സംഗീതവും എനിക്ക് ഇഷ്ടമാണ്. ഞാന്‍ ആസ്വദിക്കാറുണ്ട്. ഓരോ സിനിമയ്ക്കും ഓരോ സാംസ്കാരിക തലമുണ്ട്. ആ സിനിമ പ്രകാശിപ്പിക്കുന്ന ഒരു പ്രത്യേക അന്തരീക്ഷമുണ്ട്. എന്റെ ഓരോ സിനിമയിലെയും പശ്ചാത്തലം വളരെ വ്യത്യസ്തമാണ്. ‘ഋതു’ വിലെ അന്തരീക്ഷമല്ല ‘അരികെ’ യിലേത്. അതില്‍നിന്നും വ്യത്യസ്തമാണ് ‘അകലെ’യിലേത്. അങ്ങിനെ ഓരോന്നും. ഉദാഹരണത്തിന് ‘ഒരേകടലി’ല്‍ ഞാന്‍ ഉപയോഗിച്ച ശുഭപന്തുവരാളി രാഗം. ആ രാഗമാണ് സിനിമയിലെ സംഗീതത്തെയും പശ്ചാത്തലത്തെയും ഒരുമിച്ച് കേന്ദ്രീകരിച്ച് നിര്‍ത്തുന്നത്. അതുപോലെ ‘അരികെ’യിലെ സംഗീതം. ഒരേ സമയം അത്ആര്‍ദ്രവും ദൈന്യവും എന്നാല്‍ കുറച്ച് ഹാസ്യാത്മകതയും നിറഞ്ഞതാണ്.
പശ്ചാത്തല സംഗീതം കഥാപാത്രത്തിനും സന്ദര്‍ഭത്തിനും വേണ്ട പശ്ചാത്തലസംഗീതം തീരുമാനിക്കപ്പെടുന്നത് എപ്പോഴാണ്? ചിത്രീകരണവേളയിലാണോ അതോ സ്ക്രിപ്റ്റിംഗ് സമയത്തോ?
ചിലപ്പോഴൊക്കെ സ്ക്രിപ്റ്റിംഗ് സമയത്ത് മ്യൂസിക്കല്‍ ആശയങ്ങള്‍ കൂടെ വരാറുണ്ട്. ചില സിനിമകളൊക്കെ നമ്മള്‍ എഴുതുമ്പോള്‍ ചില സംഗീതം പ്ലേ ചെയ്തുകൊണ്ടിരിക്കും. അതിനുപറ്റിയ സംഗീതം ഉപയോഗിച്ചുകൊണ്ടിരിക്കും. അതെന്നെ കൂടുതല്‍ പ്രചോദിപ്പിക്കാറുണ്ട്. അതൊരു മാന്ത്രികവലയമായി നമ്മളെ അതിലേക്ക് ബന്ധിപ്പിക്കുന്ന ഒരുതരം പ്രോസസാണ്.
കര്‍ണ്ണാടിക്, വെസ്റ്റേണ്‍, ഹിന്ദുസ്ഥാനി, അറേബ്യന്‍, പേര്‍ഷ്യന്‍, പോപ് തുടങ്ങിയവയില്‍ താങ്കളെ ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ച സംഗീതം ഏതാണ്?
അങ്ങിനെ പ്രത്യേകതരം വിഭാഗമൊന്നുമില്ല. എല്ലാതരം സംഗീതവും എ സ്പര്‍ശിച്ചിട്ടുണ്ട്. അതേക്കുറിച്ച് ഞാന്‍ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ എല്ലാതരം സംഗീതവും ഒന്നുതന്നെയാണ്. അത് കമ്യൂണിക്കേറ്റ് ചെയ്യുന്നതും ഒരേ അര്‍ഥം തന്നെയാണ്. സംഗീതം ശ്രുതിമാധുര്യം സൃഷ്ടിക്കുന്നു. നമ്മളിലേക്ക് കാറ്റുവീശുന്ന ഗതിയും കടലിന്റെ തിരമാലയിലും ഉള്ളത് ആ ഒരു പ്രത്യേക ശ്രുതിമാധുര്യമാണ്. ആത്യന്തികമായി മനുഷ്യന് വേണ്ടത് ശാന്തിയും സുഖവുമാണ്. എല്ലാതരം സംഗീതശാഖകള്‍ക്കും അതിനുള്ള കഴിവുണ്ട്. ലയമാണ് അതിന്റെ ഏറ്റവും അടിസ്ഥാനമായ കാര്യം. ഭഗവാനെ പ്രാര്‍ഥിക്കുന്നതിലും നാം കണ്ടെത്തുന്നത്് അത് തന്നെയാണ്.
അവാര്‍ഡുകള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ധാരാളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇത്തരം അവാര്‍ഡുകള്‍ മുന്നോട്ടുള്ള യാത്രയ്ക്ക് എത്രത്തോളം പ്രചോദനമായിട്ടുണ്ട്?
അവാര്‍ഡുകള്‍ പലതരത്തില്‍ ഉണ്ടായിട്ടുണ്ട്. ഞാനൊക്കെ ഫിലിംമേക്കിംഗ് തുടങ്ങുന്ന സമയത്ത് അവാര്‍ഡുകള്‍ വളരെ ചുരുക്കമായിരുന്നു. അന്നൊക്കെ ഒരു നാഷണല്‍ അവാര്‍ഡുണ്ടാവും ഒരു സ്റേറ്റ് അവാര്‍ഡുണ്ടാവും. അത്രേയുള്ളൂ. അതിന് അതിന്റേതായ ഒരു മൂല്യമുണ്ടായിരുന്നു. വ്യത്യസ്തതയാര്‍ന്ന സിനിമകള്‍, അതില്‍ പങ്കെടുക്കുന്ന ആളുകള്‍, അതിനോടനുബന്ധിച്ച് നടത്തുന്ന ചര്‍ച്ചകള്‍, എല്ലാത്തിനും അതിന്റേതായ നിലവാരമുണ്ടായിരുന്നു. ആ സ്ഥിതി ഇന്ന് മാറി. ഇന്ന് അവാര്‍ഡ് എത് ഒരു ഇവന്റ് മാത്രമാണ്. അത് ഒരു ഫങ്ഷനോ ഇവന്റോ നടത്താനുള്ള കാരണം മാത്രമായിത്തീരുന്നു. അവാര്‍ഡ് കൊടുക്കുക എതിലുപരി ആളുകള്‍ കാണുന്നിടത്തുവച്ച്കൊടുക്കുക എന്നതായി. അതുകൊണ്ടുതന്നെ അവാര്‍ഡുകളുടെ പ്രചോദിപ്പിക്കുന്ന തലം എനിക്കെന്നല്ല പല സംവിധായകര്‍ക്കും കലാകാരന്മാര്‍ക്കും ഇല്ല താനും.
അവാര്‍ഡു സിനിമകള്‍
മികച്ച ചിത്രങ്ങളായിട്ടും താങ്കളുടെ സിനിമകള്‍ വന്‍ ഹിറ്റുകളാവാത്തതിനു കാരണം? പൊതുവെ ഇന്ന് ഭൂരിപക്ഷം ആളുകളും ഒരുതരം നേരംപോക്കാണ് സിനിമയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഔട്ടിംഗിന്റെ ഭാഗം മാത്രമായിട്ടാണ് പലരും സിനിമയെ സമീപിക്കുന്നത്. ‘ലെറ്റ്സ് ഹാവ് ഫണ്‍’ എന്ന രീതിയില്‍. എന്റര്‍ടെയിന്‍മെന്റ് എന്ന രീതിയല്ലാതെ സിനിമ വികാരപരമായി ഹൃദയത്തില്‍ സ്പര്‍ശിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ഒരു വര്‍ക്കിനായി സമയം ചിലവിടുമ്പോള്‍ അത് യാഥാര്‍ഥ്യമായി അവരിലേക്ക് തന്നെ പ്രതിഫലിക്കുന്നതാവണം. അത് അത്രയ്ക്ക് സുഖകരമല്ലല്ലോ. കഴിവതും ധാരാളം പ്രേക്ഷകര്‍ എന്റെ സിനിമ കാണണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. നൂറോ ഇരുന്നൂറോ ദിവസം ഓടണമെന്നു തന്നെയാണ്. പക്ഷെ അതിനുവേണ്ടി ഞാന്‍ ഞാനല്ലാതാവാന്‍ എനിക്ക് പറ്റില്ല. അത് എന്റെയൊരു പരിമിതിയാണെന്നു വേണമെങ്കില്‍ പറയാം. അതുകൊണ്ട് ഒരുപാട് ഗുണങ്ങള്‍ നഷ്ടപ്പെടുന്നുണ്ടായിരിക്കാം. പക്ഷെ ഞാന്‍ ഇതില്‍ സംതൃപ്തനാണ്. പ്രേക്ഷകരോട് സംവദിക്കുമ്പോള്‍ സ്വയം സന്തോഷം അനുഭവിക്കുകയും ചെയ്യുന്നു.
‘ഇലക്ട്ര’ ഇതുവരെ പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ല. അവാര്‍ഡിനായി മാത്രം സിനിമ നിര്‍മ്മിക്കുന്ന പ്രവണതയുണ്ടോ? അത് നല്ലതാണോ?
ഇലക്ട്ര വരാതിരിക്കുന്നത് നിലവിലുള്ള നമ്മുടെ സിനിമാ വിതരണ പ്രദര്‍ശന സമ്പ്രദായത്തിനകത്തുള്ള ഒരുപാട് ദുഷിച്ച പ്രവണതകള്‍ കൊണ്ടാണ്.അല്ലാതെ ഇലക്ട്ര പോലുള്ള സിനിമകള്‍ ഒരിക്കലും അവാര്‍ഡിനുവേണ്ടി എടുത്ത സിനിമയേ അല്ല. അവാര്‍ഡ് കിട്ടിയാല്‍ നിഷേധിക്കുന്നില്ലെന്നുമാത്രം.
പ്രേക്ഷകര്‍ പ്രേക്ഷകരുടെ അഭിപ്രായങ്ങളെക്കുറിച്ച് എന്ത് തോന്നുന്നു? ജനങ്ങള്‍ പൊതുവെ അശാന്തരാണ്. പലരും പലതരം സമ്മര്‍ദ്ദത്തിനു പുറത്താണ് സിനിമ കാണാന്‍ വരുത്. അല്ലെങ്കില്‍ ഒരു കമ്പനി രസത്തിനുവേണ്ടി. അവരുടെ സഹനശക്തി ഒരുപാട് വര്‍ദ്ധിച്ചിട്ടുണ്ടെന്നു പറയാം. അതൊരു സത്യമാണ്. വൃത്തികെട്ട കാര്യങ്ങള്‍ക്ക് കുറച്ച് സഹനം ഫാമിലിയില്‍ പോലും കുറേയൊക്കെ അനുവദനീയമായി വരുന്ന ഒരു കാലമാണ്. പത്തു മുപ്പതു വര്‍ഷം മുന്‍പുവരെ നാം സഹിക്കാത്ത ഒരുപാട് വള്‍ഗാരിറ്റീസ് ഇന്ന് നമ്മള്‍ വളരെ കാഷ്വലായി എടുക്കാന്‍ തയ്യാറായിരിക്കുന്നു. മറ്റൊന്ന് സിനിമാ നിരൂപകര്‍ അതുപോലെ ഇന്റര്‍നെറ്റ് ഒക്കെ ഉള്ളതുകൊണ്ടാവാം ഏറ്റവും ആദ്യം വരുന്ന കമന്റുകളില്‍ ഉള്ള ഒരു വാക്ക് മിക്ക ത്രഡിലുമുള്ള വാക്ക് ‘ലാഗ്’ ചെയ്യുന്നു ‘സ്ലോ’ എന്നൊക്കെയാണ്. അവിടെ പ്രേക്ഷകരുടെ അക്ഷമയാണ്. ഒരാളൊരു കാര്യം പറയാന്‍ കുറച്ച് സമയമെടുക്കുന്നു എന്ന ചിന്തപോലുമില്ലാതെ ഈ പറഞ്ഞ ബോറടി തന്റെ വ്യക്തിപരമായ ഒരു കാര്യം മാത്രമാണെന്നുപോലും ചിന്തിക്കാതെ അതിനെ ജനറലി ഒരു ജഡ്ജ്മെന്റിന്റെ ഭാഗമാക്കി മാറ്റുന്നത് ഭയങ്കര അപകടം തന്നെയാണ്.
സോഷ്യല്‍ മീഡിയ ഒക്കെ വന്നുകഴിഞ്ഞപ്പോള്‍ മിക്കവാറും സിനിമകളുടെ ആദ്യ റിവ്യൂ നമ്മള്‍ കാണുന്നത് ഫേസ്ബുക്കിലൊക്കെയാണ്. അവിടെ നിലവാരമുള്ള പ്രേക്ഷകരും നിലവാരമില്ലാത്തവരും ഉണ്ട്. എന്താണ് അഭിപ്രായം?
എല്ലാത്തിനും നന്മ തിന്മകള്‍ സഹജമാണല്ലോ. സിനിമയെ അറിഞ്ഞ് ആഴത്തില്‍ വിലയിരുത്തുന്നവരുണ്ട്. അത്തരം പ്രേക്ഷകരുണ്ടെറിയുന്നതില്‍ സന്തോഷമുണ്ട്. അതൊരു പ്രചോദനമാണ്. പക്ഷെ കമ്യൂണിക്കേഷന്‍ ഇത്രമാത്രം ഡമോക്രാറ്റിക് ആയ സ്ഥിതിക്ക് ആര്‍ക്കും കേറി എന്തും പോസ്റ്റ് ചെയ്യാമെന്നായിട്ടുണ്ട്. അത്തരം റിവ്യൂകള്‍ അധികവും സബ്ജക്ടീവ് റിയാക്ഷന്‍സ് ആണ് ഉണ്ടാക്കുന്നത്.
വാണിഭച്ചന്തയിലെ ഐ.പി.എല്‍ ബഹളങ്ങള്‍ക്കിടെ ഒരു ക്രിക്കറ്റ് ആരാധകന് പറയാനുള്ളത് .സംഗീത് ശേഖര്‍ എഴുതുന്നു
എന്തിനാണ് റിക്കി പോണ്ടിംഗ് ഈ ഭാരം ചുമക്കുന്നത്? നിങ്ങളും ടെണ്ടുല്‍ക്കറും ലക്ഷ്മണും ലാറയും ദ്രാവിഡും ഇന്‍സമാമും ഒക്കെ അടങ്ങിയ ഒരു തലമുറയാണ് ഞങ്ങളെപ്പോലുള്ളവരെ ഈ കളിയോട് അടുപ്പിച്ചു നിര്‍ത്തിയത്. ഇത്രയും നാള്‍ കൊണ്ട് നിങ്ങള്‍ നേടിയെടുത്ത ആദരവും സല്‍പ്പേരും ഈ കാര്‍ണിവല്‍ നടത്തിപ്പുകാരുടെ പക്കല്‍ നിങ്ങള്‍ പണയം വെക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ വേദനിക്കുന്നു. പണമാണോ പ്രശസ്തിയാണോ നിങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത് ? ഇത് രണ്ടും ആവശ്യത്തിലധികം നേടിയവരല്ലേ നിങ്ങള്‍? ഇന്നലെ ലക്ഷ്മണ്‍, ഇന്ന് പോണ്ടിംഗ,നാളെ അത് സച്ചിന്‍ ആകാതിരിക്കട്ടെ-സംഗീത് ശേഖര്‍ എഴുതുന്നു
ഐ .പി.എല്‍ കാര്‍ണിവല്‍ അരങ്ങു തകര്‍ക്കുകയാണ്.ചിയര്‍ ഗേള്‍സും താര ലേലവും ഒത്തുകളിയും എല്ലാം കൊഴുക്കുന്നു. തീര്‍ച്ചയായും ഐ.പി.എല്‍ എന്ററര്‍ടെയിന്റ്മെന്റ് തന്നെയാണ്. പക്ഷെ ക്രിക്കറ്റ് പ്രേമികളെ വേദനിപ്പിക്കുന്ന ഒരു മറുവശം കൂടെയുണ്ട് ഈ മാമാങ്കത്തിന്. ക്രിക്കറ്റ് എന്ന ഗെയിം തന്നെ വിഷലിപ്തമായിരിക്കുന്നു. ജന്റില്‍ മാന്‍സ് ഗെയിം എന്നാണ് ഈ കളി ഒരിക്കല്‍ അറിയപ്പെട്ടിരുന്നത്. മാന്യന്മാരുടെ കളി. ഇപ്പോള്‍ മാന്യത ക്രിക്കറ്റില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. പണമെറിഞ്ഞു പണം വാരുന്ന ഒരു ബിസിനസ് മാത്രമാണിന്നു ക്രിക്കറ്റ്. ഒത്തുകളി കൂടുതല്‍ വ്യാപകമാകുന്നത് ഐ.പി.എല്ലിന്റെ വരവോടെയാണ്.
സംഗീത് ശേഖര്‍
മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെട്ട ഏറ്റവും പുതിയ ഒത്തുകളി വിവാദം ഐ .പി .എല്ലിന്റെ മുഖം കൂടുതല്‍ വിക്യ്രതമാക്കിക്കഴിഞ്ഞു. കാണികളും മാറികൊണ്ടിരിക്കുന്നു. ഏകദിനങ്ങളോ ടെസ്റ് മത്സരങ്ങളോ ഇപ്പോള്‍ അവരില്‍ ആവേശം ഉണര്‍ത്തുന്നില്ല.എല്ലാവര്‍ക്കും വേണ്ടത് കുട്ടി ക്രിക്കറ്റിന്റെ ഈ പുതിയ മുഖം തന്നെ. 40 ഓവര്‍ കൊണ്ട് അവസാനിക്കുന്ന മത്സരങ്ങള്‍. കാണികള്‍ പ്രതീക്ഷിക്കുന്നത് സിക്സറുകളും ബൌണ്ടറികളും മാത്രം. അല്‍പമൊന്നു സ്കോറിംഗ് റേറ്റ് കുറച്ചാല്‍ ആ ബാറ്റ്സ്മാന് നേരെ കൂരമ്പുകള്‍ പ്രവഹിക്കുന്നു. എന്തും സംഹരിക്കാന്‍ തക്ക കരുത്തുമായി ക്രിസ് ഗെയിലിനെ പോലുള്ളവര്‍ നില്‍ക്കുമ്പോള്‍ തികഞ്ഞ ബൌളിംഗ് പിച്ചുകളില്‍ ഒഴികെ ബൌളര്‍മാര്‍ക്ക് കാര്യമായ റോള്‍ ഒന്നുമില്ല.
മുംബൈ ഇന്ത്യന്‍സിന്റെ സൈഡ് ബഞ്ചിലേക്കൊന്നു നോക്കിയപ്പോള്‍ അറിയാതെ ഉള്ളു കാളിപോയി.ബഹിഷ്കരിക്കപ്പെട്ടവനെപ്പോലെ അവിടെ ഇരിക്കുന്നത് സാക്ഷാല്‍ റിക്കി പോണ്ടിംഗ് ആയിരുന്നു. ബ്രാഡ്മാന് ശേഷം ഓസ്ട്രേലിയ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദരിക്കപ്പെടുന്ന ഒരു പേരാണ് റിക്കി പോണ്ടിംഗ്. അഗ്ഗ്രസ്സീവ് ബാറ്റ്സ്മാന്‍ഷിപ്പിന്റെ പ്രതീകം.
മനസ്സില്‍ ഒരേയൊരു ചോദ്യം മാത്രം. എന്തിനാണ് റിക്കി ഈ ഭാരം നിങ്ങള്‍ ചുമക്കുന്നത്? നിങ്ങളും ടെണ്ടുല്‍ക്കറും ലക്ഷ്മണും ലാറയും ദ്രാവിഡും ഇന്‍സമാമും ഒക്കെ അടങ്ങിയ ഒരു തലമുറയാണ് ഞങ്ങളെപ്പോലുള്ളവരെ ഈ കളിയോട് അടുപ്പിച്ചു നിര്‍ത്തിയത്. ഇത്രയും നാള്‍ കൊണ്ട് നിങ്ങള്‍ നേടിയെടുത്ത ആദരവും സല്‍പ്പേരും ഈ കാര്‍ണിവല്‍ നടത്തിപ്പുകാരുടെ പക്കല്‍ നിങ്ങള്‍ പണയം വെക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ വേദനിക്കുന്നു. പണമാണോ പ്രശസ്തിയാണോ നിങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത് ? ഇത് രണ്ടും ആവശ്യത്തിലധികം നേടിയവരല്ലേ നിങ്ങള്‍? ഇന്നലെ ലക്ഷ്മണ്‍, ഇന്ന് പോണ്ടിംഗ്,നാളെ അത് സച്ചിന്‍ ആകാതിരിക്കട്ടെ.
മുംബൈ ഇന്ത്യന്‍സിന്റെ സൈഡ് ബഞ്ചിലേക്കൊന്നു നോക്കിയപ്പോള്‍ അറിയാതെ ഉള്ളു കാളിപോയി.ബഹിഷ്കരിക്കപ്പെട്ടവനെപ്പോലെ അവിടെ ഇരിക്കുന്നത് സാക്ഷാല്‍ റിക്കി പോണ്ടിംഗ് ആയിരുന്നു.
പോണ്ടിംഗ്, മുംബൈ ഇന്ത്യന്‍സിന്റെ സൈഡ് ബഞ്ച് അല്ല നിങ്ങള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം പ്രിയപ്പെട്ട റിക്കി തോമസ് പോണ്ടിംഗ്, ആ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ ദയവായി നിങ്ങള്‍ ആ പഴയ നല്ല നാളുകളെക്കുറിച്ചൊന്നു ചിന്തിക്കുക. നിങ്ങള്‍ ഒരു പക്ഷെ മറന്നിരിക്കാം പക്ഷെ ഞങ്ങള്‍ എങ്ങിനെ മറക്കും 2003 ലോകകപ്പിന്റെ ഫൈനല്‍ .കോടിക്കണക്കിനു ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ ചവിട്ടി മെതിച്ച നിങ്ങളുടെ ആ ഇന്നിംഗ്സ്. ശ്വാസം നിലച്ചു പോകുന്ന രീതിയിലുള്ള നിങ്ങളുടെ തകര്‍പ്പന്‍ പുള്‍ ഷോട്ടുകള്‍ ബൌണ്ടറി ലൈനിനു മീതെ കൂടെ പറന്നു പോയ ആ ദിവസം .എന്തൊരു ഇന്നിംഗ്സ് ആയിരുന്നു അത് . ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനും ആശിഷ് നെഹ്രയും ഹര്‍ഭജനും അടങ്ങിയ ഇന്ത്യന്‍ ബൌെളിംഗ് നിര ആ കൊടുങ്കാറ്റില്‍ പറന്നു പോയി .’കാര്‍ണേജ്’ എന്നാണ് ആ ഇന്നിംഗ്സ് ഒറ്റ വാക്കില്‍ വിശേഷിക്കപ്പെട്ടത് .
ഒരൊറ്റ ഇന്നിംഗ്സ് കൊണ്ട് നിങ്ങള്‍ ഇന്ത്യയെ അന്ന് ലോകകപ്പില്‍ നിന്നും അകറ്റി. നിങ്ങളുടെ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ പരാജയം സമ്മതിച്ചിരുന്നു. അതാണ് ഞങ്ങളുടെ മനസ്സിലുള്ള റിക്കി പോണ്ടിംഗ്. യാതൊരു കാരുണ്യവും കൂടാതെ ഇന്ത്യന്‍ ബൌെളര്‍മാരെ പ്രഹരിച്ച നിങ്ങളെ അന്ന് ഞങ്ങള്‍ വെറുത്തിരുന്നു. പിന്നീട് കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് ഞങ്ങള്‍ നിങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞത്.
ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ ബഞ്ചില്‍ നിസ്സഹായനായി ഇരിക്കുന്നത് ആ പഴയ പോണ്ടിംഗിന്റെ നിഴല്‍ മാത്രം. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ല എന്നൊരു ചൊല്ലുണ്ട്, പക്ഷെ നിങ്ങള്‍ സ്വയം തൊഴുത്തില്‍ പോയി നിന്നല്ലോ സുഹ്യ്രത്തെ. നിങ്ങളുടെ 17 കൊല്ലത്തെ വിയര്‍പ്പിന്റെ മൂല്യം അംബാനിക്ക് വിലപറഞ്ഞു വില്‍ക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു പോണ്ടിംഗ് ? റിക്കി പോണ്ടിംഗിന്റെ പുള്‍ ഷോട്ടുകള്‍ എന്നൊരു പദം തന്നെ ക്രിക്കറ്റ് ഡിക്ഷണറിയില്‍ എഴുതി ചേര്‍ത്ത മഹാനായ ബാറ്റ്സ്മാന്‍ എന്ന ലേബല്‍ മാത്രം മതി നിങ്ങള്‍ക്ക് ശേഷിച്ച ജീവിതം ജീവിച്ചു തീര്‍ക്കാന്‍. തീര്‍ച്ചയായും മുംബൈ ഇന്ത്യന്‍സിന്റെ സൈഡ് ബഞ്ച് അല്ല നിങ്ങള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം .
കഴുത്തില്‍ ഒരു പ്രൈസ് ടാഗുമായി കളിക്കാര്‍ നില്‍ക്കുന്നു. ടെണ്ടുല്‍ക്കര്‍,ഗാംഗുലി, ലക്ഷ്മണ്‍,പോണ്ടിംഗ്, മുരളി തുടങ്ങിയ ഇതിഹാസങ്ങളും അവരിലുണ്ട്. അംബാനിമാരും മല്യമാരും തങ്ങളുടെ ശിങ്കിടികള്‍ക്കൊപ്പം ശീതികരിച്ച ലേലഹാളില്‍ ഇരുന്നു കൊണ്ട് ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളെ വില പേശി വാങ്ങുന്നു. Image Courtesy: Holdingwilleys.com
ചാപ്പകുത്തിയ കാലികളും ഐ.പി.എല്‍ കങ്കാണിമാരും കന്നുകാലികളെ വില പേശി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു ചന്ത പോലെ തോന്നിച്ചു ഐ.പി.എല്‍ ലേല ഹാള്‍. കഴുത്തില്‍ ഒരു പ്രൈസ് ടാഗുമായി കളിക്കാര്‍ നില്‍ക്കുന്നു. ടെണ്ടുല്‍ക്കര്‍,ഗാംഗുലി, ലക്ഷ്മണ്‍,പോണ്ടിംഗ്, മുരളി തുടങ്ങിയ ഇതിഹാസങ്ങളും അവരിലുണ്ട്. അംബാനിമാരും മല്യമാരും തങ്ങളുടെ ശിങ്കിടികള്‍ക്കൊപ്പം ശീതികരിച്ച ലേലഹാളില്‍ ഇരുന്നു കൊണ്ട് ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളെ വില പേശി വാങ്ങുന്നു. ഗാംഗുലിയും ലക്ഷ്മണും ആര്‍ക്കും വേണ്ടാത്തവര്‍ ആയിരിക്കുന്നു. വി.വി.എസ് സത്യത്തില്‍ ട്വെന്റി ട്വെന്റി ക്ക് പറ്റിയ കളിക്കാരനല്ല.എന്നിട്ടും അയാള്‍ക്കെന്തോ തെളിയിക്കാന്‍ ഉള്ളത് പോലെ തോന്നിച്ചു. കൊല്‍ക്കത്തയിലെ ഒരൊറ്റ ഇന്നിംഗ്സ് മതി ക്രിക്കറ്റ് നിലനില്‍ക്കുന്ന കാലത്തോളം അയാളെ ഓര്‍ക്കാന്‍. എന്നിട്ടും ഈ വിലപേശലിനു നിന്ന് കൊടുക്കാന്‍ അയാള്‍ തയ്യാറായി എന്നത് വിശ്വസിക്കാനാകുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച ബൌെളിംഗ് നിരയുമായി ക്രിക്കറ്റ് ലോകം അടക്കി വാണ ഓസ്ട്രേലിയന്‍ മേല്‍ക്കോയ്മക്ക് നേരെ വര്‍ഷങ്ങളോളം ഒറ്റയാള്‍ പോരാട്ടം നടത്തിയ റിസ്റ് മാന്ത്രികന്‍ കറിവേപ്പില പോലെ വലിച്ചെറിയപ്പെടും എന്നറിഞ്ഞു കൊണ്ട് തന്നെ അതിനു നിന്ന് കൊടുക്കുന്നു .
ആദം ഗില്‍ക്രിസ്റിന്റെ സുവര്‍ണ കാലത്ത് അയാളുടെ നേരെ ഒരു ഷോര്‍ട്ട് പിച്ച് പന്ത് എറിയാന്‍ ധൈര്യമുള്ള ഒരു ബൌെളറും ഉണ്ടായിരുന്നില്ല. തന്റെ നിഴല്‍ മാത്രമായ ഇന്നത്തെ ഗില്ലിക്ക് നേരെ പന്തെറിയുന്ന ഇപ്പോഴത്തെ കുട്ടികള്‍ അയാള്‍ ബീറ്റണ്‍ ആകുമ്പോള്‍ ആക്രോശിക്കുന്ന കാഴ്ച ദയനീയമാണ്. ഇവരൊക്കെ ഗില്ലിയുടെ നല്ല കാലത്ത് അയാള്‍ക്ക് നേരെ പന്തെറിഞ്ഞിരുന്നു എങ്കില്‍ പന്ത് ഗാലറിയില്‍ നിന്നും പെറുക്കാനേ നേരമുണ്ടാകുമായിരുന്നുള്ളൂ . മുംബൈ ഇന്ത്യന്‍സിന്റെ ഒരു മത്സരത്തില്‍ ഇന്നിംഗ്സിന്റെ അവസാന പന്ത് മാത്രം ബാക്കി നില്‍ക്കെ ഫീല്‍ഡിങ്ങിനിടെ പൊള്ളാര്‍ഡിനു പരിക്കേറ്റു . ആ ഒരൊറ്റ പന്തിനു വേണ്ടി പകരം ഫീല്‍ഡ് ചെയ്യാന്‍ വന്നയാളെ കണ്ടപ്പോള്‍ ചിരിക്കണോ കരയണോ എന്ന സംശയം ബാക്കിയായി. വന്നത് മറ്റാരുമല്ല സാക്ഷാല്‍ റിക്കി പോണ്ടിംഗ് തന്നെ.
ലക്ഷ്മണ്‍ അയാളെ അനുകരിക്കാന്‍ ശ്രമിക്കുന്ന കാഴ്ച ദയനീയമായിരുന്നു. അയാള്‍ക്ക് സ്വാഭാവികമായി വരുന്ന ഒന്നായിരുനില്ല വെടിക്കെട്ട് ബാറ്റിംഗ്. തന്നിലെ ക്ളാസ് ബലി കഴിച്ചു കൊണ്ട് അന്ന് ലക്ഷ്മണ്‍ കളിച്ച രീതിവേദനിപ്പിച്ചു
പ്രിയ താരങ്ങളെ, ഞങ്ങളെ ഓര്‍മ്മിക്കാന്‍ അനുവദിക്കുക വേദി കൊച്ചി. 2011 ഐ.പി.എല്‍ ,കൊച്ചിന്‍ ടസ്കേഴ്സ് ബാംഗളൂരിനെ നേരിടുന്നു. കൊച്ചിയുടെ ഓപ്പണര്‍മാര്‍ ഇറങ്ങിവരുന്നു. ബ്രെണ്ടന്‍ മക്കലവും വി.വി.എസ് ലക്ഷ്മണും. ബ്രെണ്ടന്‍ മക്കല്ലം എന്ന ബെല്ലെ ഡാന്‍സറിനൊപ്പം ലക്ഷ്മണ്‍ എന്ന ക്ളാസിക്കല്‍ ഡാന്‍സര്‍ ഇറങ്ങി വരുന്നു. പതിവ് പോലെ മക്കല്ലം തന്റെ വെടിക്കെട്ട് തുടങ്ങി . ലക്ഷ്മണ്‍ അയാളെ അനുകരിക്കാന്‍ ശ്രമിക്കുന്ന കാഴ്ച ദയനീയമായിരുന്നു. അയാള്‍ക്ക് സ്വാഭാവികമായി വരുന്ന ഒന്നായിരുനില്ല വെടിക്കെട്ട് ബാറ്റിംഗ്. തന്നിലെ ക്ളാസ് ബലി കഴിച്ചു കൊണ്ട് അന്ന് ലക്ഷ്മണ്‍ കളിച്ച രീതി ക്രിക്കറ്റ് പ്രേമികളെ വേദനിപ്പിച്ചു . തുടക്കത്തിലെ കുറച്ചു മത്സരങ്ങള്‍ക്ക് ശേഷം അദ്ദേഹം പതിയെ ബഞ്ചിലൊതുങ്ങി.ഐ .പി.എല്‍ ഒരിക്കലും കഴിവിന്റെ മാറ്റുരക്കുന്ന വേദിയായിരുന്നില്ല .
പണ്ട് നെറ്റ്സില്‍ ലക്ഷ്മണ്‍ ബാറ്റ് ചെയ്യുന്ന സമയം അന്നത്തെ ഇന്ത്യന്‍ കോച്ച് ജോണ്‍ റൈറ്റ് ഇന്ത്യയുടെ യുവ താരങ്ങളോട് പറഞ്ഞത് ഓര്‍മ വരുന്നു .”അയാള്‍ ബാറ്റ് ചെയ്യുന്നത് കാണുക ,അയാളെ ആരാധിക്കുക .ഒരിക്കലും അയാളെ അനുകരിക്കാന്‍ ശ്രമിക്കരുത് .കാരണം അത് പോലെ ബാറ്റ് ചെയ്യാന്‍ അയാള്‍ക്ക് മാത്രമേ സാധിക്കൂ “. ഞങ്ങള്‍ ഇന്നും ആരാധിക്കുന്ന നിങ്ങളുടെയൊക്കെ പഴയ കളികളുടെ വീഡിയോകള്‍ ഇന്നും യൂ ട്യൂബില്‍ തിരഞ്ഞു പിടിച്ചു കണ്ടു കൊണ്ടിരിക്കുന്ന ഒരു തലമുറയുടെ പ്രതിനിധി ആയത് കൊണ്ട് മാത്രം പറഞ്ഞു പോകുന്നു , ഞങ്ങള്‍ ഓര്‍മകളില്‍ ജീവിക്കാന്‍ ഇഷ്ടപെടുന്നു, ദയവായി ഞങ്ങളെ അതിനനുവദിക്കുക .
ആഗോളതാപനം കാടിനോടും കാടരോടും ചെയ്തത്. രഞ്ജിത് കാവുങ്കര എഴുതിയ ലേഖനത്തിന്റെ ആദ്യ ഭാഗം.
വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുകയാണ് കേരളം. താപനില റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു. വരള്‍ച്ചയും കുടിവെള്ളക്ഷാമവും നമ്മുടെ തൊണ്ടകളടയ്ക്കുന്നു. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രതിഫലനമാണ് ഇവയെല്ലാം. എന്നാല്‍, നമ്മളല്ല ദുരന്തത്തിന്‍റെ ആദ്യ ഇരകള്‍. കാടും കടലുമാണ്. അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. എന്നാല്‍ ആവലാതികള്‍ പറഞ്ഞുബോധ്യപ്പെടുത്താനാവാത്ത വിധം അവര്‍ അരികുകളിലാണ്. കാലാവസ്ഥാ മാറ്റം പിടിച്ചുലച്ച ആ അരിക് ജീവിതങ്ങളുടെ ജീവിതത്തിലേക്ക് ജാഗ്രതയുടെ കേരളീയം മാസിക നടത്തിയ അന്വേഷണം നാലാമിടം തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഗുരുതരമായ പരിക്കുകളാണ് കാടിനും അതുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ആദിമ വിഭാഗങ്ങള്‍ക്കിടയിലും ഏല്‍പ്പിച്ചത്. സഹ്യാദ്രി മലനിരകളുടെ തെക്കന്‍ ഭാഗങ്ങളായ നെല്ലിയാമ്പതി, പറമ്പിക്കുളം ഭാഗങ്ങളില്‍ കഴിയുന്ന കേരളത്തിലെ അഞ്ച് പ്രാക്തന ഗോത്രങ്ങളില്‍ ഒന്നായ കാടര്‍ ആദിവാസികള്‍ അവരില്‍ പെടുന്നു. ചാലക്കുടി നദീതടത്തിലാണ് 200ല്‍ താഴെയുള്ള കാടര്‍ ആദിവാസികള്‍ വസിക്കുന്നത്. കാടര്‍ക്കിടയില്‍ പ്രകടമായി കണ്ടു തുടങ്ങിയ കാലാവസ്ഥാ മാറ്റത്തിന്റെ പ്രതിഫലനങ്ങളെ ശാസ്ത്രീയ പഠനങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും വെളിച്ചത്തില്‍ പരിശോധിക്കുന്ന ലേഖനം രണ്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു. രഞ്ജിത് കാവുങ്കര എഴുതിയ ലേഖനത്തിന്റെ ആദ്യ ഭാഗം.
‘ചൂടാണ് സാറേ… ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് ചൂട് തീരെ സഹിക്കന്‍ പറ്റൂല. നാട്ടുകാര്‍ക്ക് ചൂട് വല്ല്യ പ്രശ്നമല്ല. പക്ഷെ കാടനങ്ങനെയല്ല. ഒരിത്തിരി ചൂട് കൂടിയാല്‍പോലും ഞങ്ങള്‍ക്ക് വല്ലാത്ത അസ്വസ്ഥതയാ. അതുകൊണ്ടാ ഈ കാടു വിട്ട് ഞങ്ങളെങ്ങും പോകാത്തത’. ” കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ചോദിച്ചപ്പോള്‍ ബാലന്‍ കുട്ടിമാമന്‍ വേഗം വാചാലനായെങ്കിലും താളപ്പിഴകള്‍ നിറയുന്ന പ്രകൃതി ആ വാക്കുകളില്‍ ഇടറിനില്‍പ്പുണ്ടായിരുന്നു. 75 വയസ്സുള്ള ബാലന്‍ കുട്ടിമാമന്‍ വാഴച്ചാല്‍ കാടര്‍ കോളനിയിലെ എറ്റവും പ്രായം കൂടിയ കാടര്‍ ആദിവാസിയാണ്. ആദ്യം സംസാരിക്കാന്‍ കൂട്ടാക്കാതിരുന്ന ബാലന്‍ കുട്ടിമാമന്‍, ഒരു കാടന്റെ നിഷ്കളങ്കമായ ലജ്ജ മാറി സംഭാഷണത്തിലേക്കെത്താന്‍ ഒരുപാട് സമയമെടുത്തു. പക്ഷെ സംസാരം തുടങ്ങിയപ്പോള്‍, ഭൂമിക്കോ പ്രകൃതിക്കോ മുറിവൊന്നുമേല്‍പ്പിക്കാതെ, അത്യന്തം കരുതലോടെ ജീവിക്കുന്ന പ്രാക്തനമായ ഒരു മനുഷ്യവിഭാഗം കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ എങ്ങനെയൊക്കെയാണ് അനുഭവിക്കുന്നത് എന്നതിന്റെ നേര്‍ സാക്ഷ്യങ്ങള്‍ വേദനകളായി പുറത്തുവന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ വ്യത്യസ്ത സമൂഹങ്ങള്‍ എങ്ങനെയെല്ലാമാണ് അനുഭവിക്കാന്‍ പോകുന്നതെന്ന്, അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇനിയും വേണ്ടത്ര മനസ്സിലാക്കിത്തുടങ്ങിയിട്ടില്ല. പ്രകൃതിയോടും പ്രകൃതിവിഭവങ്ങളോടും നേരിട്ട് ഇടപഴകുന്ന ജനവിഭാഗങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം ഭീകരമായി ബാധിക്കുന്നത് എന്നാണ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന ഇന്റര്‍ ഗവണ്‍െമന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയിഞ്ച് (Intergovernmental Panel on Climate Change IPCC) പറയുന്നത്.
പ്രകൃതിയുടെ ഭാഗമായി ജീവിച്ചിരുന്ന ജനത നാഗരികതകള്‍ പടുത്തുയര്‍ത്തി ആര്‍ഭാട സൌകര്യങ്ങളിലേക്കും വേഗതകളിലേക്കും കുടിയേറിപാര്‍ത്തെങ്കിലും ചെറിയൊരു വിഭാഗം മനുഷ്യര്‍ ഇപ്പോഴും കാടിന്റെയും മലകളുടെയും പുഴകളുടേയും ആര്‍ദ്രതയില്‍ തന്നെ ജീവിതം തുടരുന്നുണ്ട്. കാടര്‍ അക്കൂട്ടത്തില്‍പ്പെടുന്ന ഒരു ആദിവാസി വിഭാഗമാണ്. അമൂല്യമായ ജൈവസമ്പത്തും അതുമായി ബന്ധപ്പെട്ട അപാരമായ പാരിസ്ഥിതിക വിജ്ഞാനവും തലമുറകളായി കൈമാറി സൂക്ഷിക്കുന്നവര്‍. ചോലക്കാടുകളെ സംരക്ഷിച്ച് പുഴകളെ സമ്പന്നമാക്കുന്നവര്‍. താഴ്വാരങ്ങള്‍ക്കും തീരങ്ങള്‍ക്കും വേണ്ടി മലകളില്‍ നിന്നും പുഴകളെ താഴേക്ക് ഒഴുക്കുന്നവര്‍, അപൂര്‍വ്വതകളുടേയും നിഗൂഢതകളുടേയും കാവല്‍ക്കാര്‍. കാട് തങ്ങളുടേതാണ് എന്ന് ഒരിക്കലും പറയാതെ, തങ്ങള്‍ കാടിന്റേതാണെന്ന ബോധത്തില്‍ ജീവിതം തുടരുന്നവര്‍.
സഹ്യാദ്രി മലനിരകളുടെ തെക്കന്‍ ഭാഗങ്ങളായ നെല്ലിയാമ്പതി, പറമ്പിക്കുളം ഭാഗങ്ങളിലാണ് കാടര്‍ ആദിവാസികള്‍ ജീവിച്ചുവരുന്നത്. കേരളത്തിലെ അഞ്ച് പ്രാക്തന ഗോത്രങ്ങളില്‍ ഒന്നാണിവര്‍. ചാലക്കുടി നദീതടത്തിലാണ് 200ല്‍ താഴെയുള്ള കാടര്‍ ആദിവാസികള്‍ വസിക്കുന്നത്. ജീവസന്ധാരണത്തിന് കാടിനേയും പുഴയേയും ആശ്രയിക്കുന്ന ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം മീന്‍പിടുത്തവും വനവിഭവശേഖരണവുമാണ്. ഭക്ഷണം, ആരാധന, വിവാഹം, മരണാനന്തരചടങ്ങുകള്‍ തുടങ്ങിയ ജീവിതത്തിലെ എല്ലാ ചെറിയ, വലിയ കാര്യങ്ങള്‍ക്കും അവര്‍ പുഴയേയും കാടിനേയും കൂടെക്കൂട്ടുന്നു. പുഴയില്‍ മീനിനോ കാട്ടിലെ തേനിനോ ചെറിയ കുറവുണ്ടായാല്‍ പോലും ഒരു കാടന്റെ ജീവിതത്തെ അത് പ്രതികൂലമായി ബാധിക്കും.
കേരളത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മാത്രം കാണപ്പെടുന്ന ഇവര്‍ കാലക്രമേണ പുഴയുടെ വഴിയേ സഞ്ചരിച്ച് അതിരപ്പിള്ളി, വാഴച്ചാല്‍ മേഖലകളില്‍ എത്തിപ്പെടുകയായിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനടുത്തും പെരിങ്ങല്‍ക്കുത്ത് ചോലയാര്‍ മേഖലകളിലും പുഴയോരത്ത് ഇവര്‍ ജീവിതം തമ്പടിച്ചു. 1980 കള്‍ക്ക് ശേഷം അതിരപ്പിള്ളിയില്‍ നിന്നും കയറി വാച്ചുമരം, പൊകലപ്പാറ എന്നീ പ്രദേശങ്ങളിലേക്ക് വാസസ്ഥലങ്ങള്‍ മാറ്റുകയും പിന്നീട് മാറിവന്ന നിയമ പശ്ചാത്തലത്തില്‍ ഊരുകളായി താമസിച്ചുതുടങ്ങുകയും ചെയ്തു. 1940ല്‍ കാടര്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം താമസിച്ചതിന് തെളിവുകള്‍ ലഭ്യമാണ്.
ഫോട്ടോ: രജനീഷ്
കാടരും പുഴയും കാടരുടെ ജീവിതത്തില്‍ കാടിനുള്ള അത്രതന്നെ പ്രാധാന്യമുണ്ട് പുഴയ്ക്കും. കാടരുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ പുഴത്തീരങ്ങളെ അടിസ്ഥാനമാക്കിയാണ് അവര്‍ വാസസ്ഥലങ്ങള്‍ തിരഞ്ഞെടുത്തിരുന്നത് എന്ന് കാണാന്‍ കഴിയും. കുടിക്കാനും മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കും വെള്ളം ശേഖരിക്കുന്നത് മുതല്‍ തങ്ങളുടെ സവിശേഷമായ ആചാരങ്ങള്‍ക്കുവരെ ഇവര്‍ പുഴയെ ആശ്രയിക്കുന്നു. കാലാവസ്ഥ മാറുന്നതുമൂലം പുഴയുടെ ഒഴുക്കിന്റെ തനത് താളം ആകെ മാറിമറയുന്നു. വെള്ളത്തിന്റെ ഗുണനിലവാരത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
ഈ മാറ്റങ്ങള്‍ കാടരുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. ഏതൊരു മനുഷ്യന്റെയും ജീവിത ചര്യകള്‍ക്ക് ഒരു ക്രമമുണ്ടാകും. ഒരു സാധാരണ മനുഷ്യന് രാവിലെ വെള്ളം ആവശ്യമായിവരുന്നത് പ്രാഥമിക കൃത്യങ്ങള്‍ക്കാണ്. രാവിലെ പുഴയിലൂടെ വെള്ളം ഒഴുകുന്നില്ലെങ്കില്‍ അഥവാ ഒഴുകുന്ന വെള്ളം ശുദ്ധമല്ലെങ്കില്‍ പ്രാഥമിക കാര്യങ്ങള്‍ ആകെ അവതാളത്തിലാകും. ഇങ്ങനെ ഓരോരോ സമയത്തും ആവശ്യത്തിന് വെള്ളമില്ലാത്തത് പുഴയുമായി ബന്ധപ്പെട്ട് കാടര്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളേയും ബാധിക്കുന്നു.
കാടര്‍ ആശ്രയിക്കുന്ന ചാലക്കുടിപുഴയില്‍ ആ പുഴക്ക് താങ്ങാവുന്നതിലധികം അണക്കെട്ടുകളും ജലസേചന പദ്ധതികളും ഉണ്ട്. ആവശ്യത്തിന് മഴ പെയ്താല്‍ മാത്രമേ ഈ അണക്കെട്ടുകളും ജലസേചന പദ്ധതികളും ഒക്കെ കടന്ന് കാടര്‍ക്ക് ആവശ്യമുള്ള വെള്ളം ലഭിക്കൂ. വിഭവ ദൌര്‍ലഭ്യമുണ്ടാകുമ്പോള്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഏറ്റവും പിന്നിലായിരിക്കും കാടരുടെ സ്ഥാനം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ലിംഗപരമായ പക്ഷപാതിത്വം പ്രസിദ്ധമാണ്. അതായത് കാലാവസ്ഥാ വ്യതിയാനക്കെടുതികള്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് കൂടുതലായി അനുഭവിക്കേണ്ടി വരുന്നത്.
പ്രാഥമിക കാര്യങ്ങള്‍ക്കും മറ്റുമുള്ള ബുദ്ധിമുട്ടുകള്‍ മുതല്‍ അനാരോഗ്യകരമായ സ്ത്രീപുരുഷ ബന്ധത്തിലേക്ക് വരെ ഇതു നീളുന്നുണ്ട്. ‘കാടര്‍ ദമ്പതിമാര്‍ക്കിടയില്‍ ഉണ്ടാകുന്ന വഴക്കിന് വരെ കാലാവസ്ഥാ വ്യതിയാനം കാരണമാകുന്നുണ്ട്’ ചാലക്കുടിപുഴ സംരക്ഷണ സമിതിയില്‍ ജോലിചെയ്യുന്ന രജനീഷ് പറയുന്നു.
‘പുഴയില്‍ ശുദ്ധജലം ഇല്ലാത്തതിനാല്‍ വീടുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാന്‍ സ്ത്രീകള്‍ക്ക് പ്രയാസം നേരിടുന്നു. സമയത്തിന് ഭക്ഷണമുണ്ടാക്കാനും മറ്റും വൈകുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വഴക്കിന് കാരണമാകുന്നുണ്ട്. ശുദ്ധജലത്തിന്റെ അഭാവം കാരണം വയറിളക്കം പോലെയുള്ള രോഗങ്ങള്‍ കുട്ടികള്‍ക്കിടയില്‍ പതിവായി കാണുന്നുണ്ട്’.
ഉപജീവനം കാടരുടെ പ്രധാനപ്പെട്ട ഉപജീവനമാര്‍ഗ്ഗങ്ങളെല്ലാം തന്നെ കാടുമായി ബന്ധപ്പെട്ടുള്ളതാണ്. വനവിഭവ ശേഖരണവും മീന്‍ പിടുത്തവുമാണ് ഇതില്‍ പ്രധാനം. കാലാവസ്ഥാ വ്യതിയാനം വനവിഭവങ്ങളിലുണ്ടാക്കിയ കുറവും വനത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ശോഷണവും ഇവര്‍ക്ക് കാടിന് പുറത്ത് പോയി ജോലിചെയ്യേണ്ടിവരുന്ന സാഹചര്യം സൃഷ്ടിച്ചു.
ഉപജീവനത്തിനായി കാടര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന വനവിഭവമാണ് തേന്‍. തേനും തേനീച്ചയുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയിലുള്ള അനേകം കഥകളും ചൊല്ലുകളും കാടരുടെ ജീവിതത്തില്‍ തേനിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നു. തേനിനെയും തേനീച്ചകളെയും തേനെടുക്കേണ്ട രീതികളെയും കുറിച്ച് അപാരമായ ജ്ഞാനമുള്ളവരാണ് കാടര്‍. തേന്‍ കയ്യിലെടുത്ത് പരിശോധിച്ച് ഏതേത് പൂവില്‍നിന്നെടുത്ത തേനാണ് അതെന്ന് വരെ കാടര്‍ക്ക് പറയാനാകും.
ലേഖകന്‍ ഒരിക്കല്‍ രുചിച്ച തേനിന്റെ സുഗന്ധത്തെ പറ്റി ചോദിച്ചപ്പോള്‍ കാടരുടെ മറുപടി ‘ചുരുളി പൂത്താല്‍ തേന്‍ മണക്കും’ എന്നായിരുന്നു. അതായത് ചുരുളി എന്ന കാട്ടുചെടി പൂത്തുകഴിഞ്ഞാല്‍ ആ പൂക്കളില്‍ നിന്നും തേനീച്ചകള്‍ ധാരാളമായി തേന്‍ ശേഖരിക്കും. ചുരുളിപ്പൂവിന്റെ തേനായതുകൊണ്ടാണ് അതിന് സുഗന്ധമുണ്ടായത്. ‘വെള്ളപ്പൈന്‍ പൂത്താല്‍ കുരുന്തേന്‍ കുത്തും’ എന്നത് ഇവര്‍ക്കിടയിലുള്ള മറ്റൊരു ചൊല്ലാണ്. കുറുന്തേനീച്ചയുടെ പ്രജനന കാലത്താണ് വെള്ളപൈന്‍ പൂക്കുന്നത് എന്ന അറിവാണ് മേല്‍പറഞ്ഞ ചൊല്ലിലൂടെ കാടര്‍ തലമുറകളിലേക്ക് കൈമാറുന്നത്.
തേന്‍ എന്ന വസ്തു ഉണ്ടാകണമെങ്കില്‍ തേനീച്ച ഉണ്ടാകണമെന്നും, തേനീച്ചക്ക് തേന്‍ ശേഖരിക്കണമെങ്കില്‍ കാട്ടില്‍ പൂക്കളുണ്ടാകണമെന്നും കാട്ടുചെടികള്‍ പൂക്കണമെങ്കില്‍ കാലാവസ്ഥ കൃത്യമാകണമെന്നുമുള്ള മഹത്തായ പാരിസ്ഥിതിക വിവേകത്താല്‍ അനുഗൃഹീതരാണ് ഈ മനുഷ്യര്‍. ഇത്തവണ കാലവര്‍ഷം വല്ലാതെ വൈകി. മഴ പെയ്യേണ്ടപ്പോള്‍ പെയ്തില്ല. കാട്ടുചെടികള്‍ പൂത്തതുമില്ല. അതുകൊണ്ട് ഉള്‍ക്കാട്ടിലല്ലാതെ മറ്റെവിടെയും ഇത്തവണ തേനില്ല. ‘ഇതു പറയുമ്പോള്‍ വാഴച്ചാല്‍ കോളനിയിലെ സുരേഷിന്റെ ശബ്ദത്തില്‍ നിരാശയും നിസ്സഹായതയും പ്രകടമായിരുന്നു.
കാടര്‍ എടുക്കുന്ന തേനിന് ആവശ്യക്കാര്‍ ഏറെയാണ്. പക്ഷെ താളം തെറ്റിപ്പെയ്യുന്ന മഴ കാടിനേയും കാടരേയും പ്രതിസന്ധിയിലാക്കുന്നു. മഴ തെറ്റിപ്പെയ്താല്‍ പൂക്കളും തേനും കുറയുന്നത് മാത്രമല്ല പ്രശ്നം. ഇക്കുറി വൈകിവന്ന കാലവര്‍ഷം ഇരട്ട പ്രഹരമാണ് കാടര്‍ക്ക് ഏല്‍പ്പിച്ചത്. തേനെടുക്കേണ്ട സമയത്താണ് ഇത്തവണ മഴ പെയ്തത്. ആകെപ്പാടെ ഉണ്ടായിരുന്ന തേനും മഴകൊണ്ട് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായി. തേനടകളില്‍ വെള്ളം നിറഞ്ഞു. ‘മഴപെയ്തു തുടങ്ങിയാല്‍ തേനീച്ചകള്‍ തന്നെ തേന്‍ കുടിച്ച് തീര്‍ക്കും. ഊര്‍ജ്ജനഷ്ടം സംഭവിക്കാതിരിക്കാനാണിത്. കാലാവസ്ഥ മാറുമ്പോള്‍ വലിയതോതില്‍ നാശം സംഭവിക്കുന്ന വനവിഭവമാണ് തേന്‍’. കാടര്‍ക്കിടയില്‍ അനേകവര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഡോ. അമിതാ ബച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു.
ആഗോളതാപനം സമുദ്രതീര പരിസ്ഥിതിയോട് ചെയ്തത്. ഓംജി ജോണ്‍ എഴുതിയ ദീര്‍ഘ ലേഖനം അവസാനിക്കുന്നു
വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുകയാണ് കേരളം. താപനില റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു. വരള്‍ച്ചയും കുടിവെള്ളക്ഷാമവും നമ്മുടെ തൊണ്ടകളടയ്ക്കുന്നു. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രതിഫലനമാണ് ഇവയെല്ലാം. എന്നാല്‍, നമ്മളല്ല ദുരന്തത്തിന്‍റെ ആദ്യ ഇരകള്‍. കാടും കടലുമാണ്. അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. എന്നാല്‍ആവലാതികള്‍ പറഞ്ഞുബോധ്യപ്പെടുത്താനാവാത്ത വിധം അവര്‍ അരികുകളിലാണ്. കാലാവസ്ഥാ മാറ്റം പിടിച്ചുലച്ച ആ അരിക് ജീവിതങ്ങളുടെ ജീവിതത്തിലേക്ക് ജാഗ്രതയുടെ കേരളീയം മാസിക നടത്തിയ അന്വേഷണം നാലാമിടം തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഗുരുതരമായ പരിക്കുകളാണ് തീര-സമുദ്ര പരിസ്ഥിതിക്ക് ഏല്‍പ്പിച്ചത്. പ്രകടമായി കണ്ടു തുടങ്ങിയ കാലാവസ്ഥാ മാറ്റത്തിന്റെ പ്രതിഫലനങ്ങളെ ശാസ്ത്രീയ പഠനങ്ങളുടെയും തീരദേശ ജീവിതാനുഭവങ്ങളുടെയും വെളിച്ചത്തില്‍ ഓംജി ജോണ്‍ എഴുതിയ ലേഖനത്തിന്റെ അവസാന ഭാഗം
ദൈര്‍ഘ്യമേറിയ തീരപ്രദേശമുള്ള കേരളത്തിലെ കടല്‍ജലനിരപ്പ് ഉയരുന്നതോടെ താഴ്ന്ന ഇടങ്ങളില്‍ ഉപ്പുവെള്ളം കയറുകയും കൃഷി, കുടിവെള്ളം, ഭൂഗര്‍ഭജലം എന്നിവയുടെ സ്രോതസ്സുകള്‍ മലിനവും ഉപയോഗശൂന്യവുമാവുകയും ചെയ്യും. കോഴിക്കോട് തീരത്തിന്റെ തെക്കെ അറ്റത്തുള്ള കടലുണ്ടിക്കടവ്, ചാലിയം, ബേപ്പൂര്‍, കോരപ്പുഴ, മൊറാട്ട്പുഴ എന്നിവിടങ്ങളില്‍ വര്‍ദ്ധിച്ച തോതിലുള്ള ഉപ്പുജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിനുവേണ്ടി കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് കേരളം കടല്‍ ജലനിരപ്പ് ഉയരുന്നതുമൂലമുള്ള കടുത്ത ഭീഷണിയിലാണെന്ന് വ്യക്തമാക്കുന്നു.’1990 മുതല്‍ 2100 വരെ കടല്‍ ജലനിരപ്പ് 8.8 സെ.മീ മുതല്‍ 87.8 സെ.മീ വരെ ഉയരാമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇത് തീരഭൂഗര്‍ഭ ജലത്തില്‍ ഉപ്പുവെള്ളം കലരുന്നതിനും ചതുപ്പുനിലങ്ങള്‍ നശിക്കുന്നതിനും തീരദേശ ഭൂമി വെള്ളപ്പൊക്കത്തില്‍ ഉപയോഗശൂന്യമാകുന്നതിനും ഇടയാക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
‘പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ സമുദ്രനിരപ്പ് പരിശോധിച്ചുവന്നതിന്റെ രേഖകളുണ്ട്. സാറ്റലൈറ്റ് മുഖേന ഇന്ന് എല്ലാ ദിക്കും കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയും. ഇരുപതാംനൂറ്റാണ്ടില്‍ സമുദ്രനിരപ്പ് ഉയര്‍ന്നതിന്റെ ശരാശരി, പ്രതിവര്‍ഷം 1.7 മി.മീ ആയിരുന്നു. 1993^2003 ദശകത്തില്‍ ഇത് 3.1 മി.മീ. ആയി. 2003ന് ശേഷം അല്പം താഴ്ന്ന് 2.5 മി.മീ ആയിട്ടുണ്ട്. മഞ്ഞുപാളികള്‍ ഉരുകിയുണ്ടാകുന്ന ജലപ്പെരുപ്പമാണ് ഇപ്പോള്‍ സമുദ്രനിരപ്പ് കൂടാന്‍ മുഖ്യകാരണമായി പറയുന്നത്. ഇത് തുടര്‍ന്നാല്‍ 2200 എത്തുമ്പോള്‍ മഞ്ഞുപാളികള്‍ അപ്രത്യക്ഷമാകും. കടലിരമ്പി തീരത്തെ വിഴുങ്ങും. തീരഭൂമി ഒലിച്ച് കടലിലേക്കിറങ്ങും. തീരത്തുള്ള അപൂര്‍വ സസ്യസമ്പത്തുകള്‍ എല്ലാം അപ്രത്യക്ഷമാകും. സമുദ്രം ഇറങ്ങിയുണ്ടായ കേരളത്തിന്റെ തീരഭൂമി സമുദ്രം തിരികെ വാങ്ങാന്‍ തയ്യാറായാല്‍ ഉണ്ടാകാവുന്ന ദുരന്തം വര്‍ണനാതീതമായിരിക്കും”. (കാലാവസ്ഥയും രാഷ്ട്രീയവും-ഡോ. ജോര്‍ജ് വര്‍ഗ്ഗീസ്)
ഇന്ത്യന്‍ തീരത്ത് കഴിഞ്ഞ 20 വര്‍ഷമായി നടത്തിക്കൊണ്ടിരിക്കു നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം ശരാശരി 1.3 മി.മീ എന്ന തോതില്‍ കടല്‍ ജലനിരപ്പ് ഉയരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 54 വര്‍ഷത്തെ ലഭ്യമായ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം കൊച്ചി തീരത്തെ കടല്‍ ജലനിരപ്പ് പ്രതിവര്‍ഷം 1.75 മി.മീ തോതിലാണ് ഉയര്‍ന്നത്. കൊച്ചിയുടെ തീരമേഖലയുമായി ബന്ധപ്പെട്ട 169 ച.കി.മീ പ്രദേശം കടല്‍ ജലനിരപ്പ് ഉയരുന്നത് മൂലമുള്ള വെള്ളപ്പൊക്കത്തിന്റെ കെടുതി അനുഭവിക്കുന്നുണ്ട്. ഭൂഗര്‍ഭജല ഉറവിടങ്ങളിലേക്ക് ലവണജലം കിനിഞ്ഞിറങ്ങുന്നതും ചതുപ്പുനിലങ്ങളില്‍ ഉപ്പുവെള്ളം നിറയുന്നതുമാണ് ആഗോള കാലാവസ്ഥാ വ്യതിയാനം കേരളതീരത്ത് സൃഷ്ടിക്കുന്ന കടുത്ത ആഘാതങ്ങളില്‍ പ്രധാനപ്പെട്ടത് എന്ന് ത്രിവിക്രമാജി നടത്തിയ പഠനത്തില്‍ (2008) നിരീക്ഷിക്കുന്നുണ്ട്.
സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണത്തില്‍ കൊച്ചി, പനങ്ങാട് കോളേജ് ഓഫ് ഫിഷറീസിലെ കെ.എസ്. പുരുഷന്‍ അഭിപ്രായപ്പടുന്നത് ഇപ്രകാരമാണ്. ‘കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി പ്രതിവര്‍ഷം ശരാശരി 8^9 മി.മീ കടല്‍ നിരപ്പ് ഉയരുമെന്ന് അനുമാനിക്കപ്പെടുന്നു. ഈ നില തുടര്‍ന്നാല്‍ വരുന്ന 50 വര്‍ഷംകൊണ്ട് കടല്‍ ജലനിരപ്പ് 30-40 സെ.മീ ഉയരും. ഇന്ത്യന്‍ തീരമേഖലയിലും പ്രത്യേകിച്ച് കേരള തീരത്തും ഇത് കടുത്ത പാരിസ്ഥിതിക-മാനുഷിക ദുരന്തത്തിന് കാരണമാകും’. ഇത് പരമ്പരാഗത നെല്‍വയലുകളെയും തീരമേഖലയിലുള്ള 90,000 ഹെക്ടര്‍ ചെമ്മീന്‍ മത്സ്യകുളങ്ങളെയും നാമാവശേഷമാക്കും. തീരത്തെ ജനങ്ങളുടെ തൊഴില്‍, ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് ഈ അവസ്ഥ കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അടിത്തറ തന്നെ തകര്‍ന്നു തരിപ്പണമാകും.
കേരളത്തിന്റെ ആകെ തീരത്തില്‍ ഏതാണ്ട് 1.3 ശതമാനം മണ്ണൊലിപ്പ് ബാധിതമാണ്. കടല്‍ഭിത്തിപോലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഏതാണ്ട് 310 കി.മീ. ഓളം നിര്‍മ്മിച്ചിട്ടുണ്ട്. കേരള തീരവുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ താഴെ പറയും പ്രകാരമാണ്. മണ്ണൊലിപ്പ് കൂടിയ മേഖലയുടെ വ്യാപ്തി 2.3 കി.മീ ഉം (0.40%) മിതമായ മണ്ണൊലിപ്പ് മേഖല 9.2 കി.മീ ഉം (1.57%) മണ്ണൊലിപ്പ് കുറഞ്ഞ മേഖല 49.2 കി.മീ ഉം (8.37%) കൃത്രിമതീരം 309.7 കി.മീ ഉം (52.69%) സുസ്ഥിര തീരം 46.3 കി.മീ ഉം (7.87%) ആണ്. (കടപ്പാട്: നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റയിനബിള്‍ കോസ്റല്‍ മാനേജ്മെന്റ് ).
കണ്ടല്‍ക്കാടുകളുടെ ഒരു കലവറ തന്നെയായിരുന്നു ഒരു കാലത്ത് ഈ തീരഭൂമി. നിലംപറ്റി വളരുന്ന വള്ളിച്ചെടികളും പച്ചപുതച്ച മണല്‍ കൂനകളും ചെറുതീരവനങ്ങളും കാവുകളും എല്ലാം തീരസുരക്ഷയ്ക്ക് ആവശ്യം വേണ്ടിയിരുന്ന ജൈവകവചങ്ങളായിരുന്നു.
ജൈവസമ്പത്തിന്റെ നാശം അമൂല്യമായ ജൈവവൈവിധ്യം കൊണ്ട് സമ്പന്നമാണ് അറബിക്കടലും കേരള തീരവും. കണ്ടല്‍ക്കാടുകളുടെ ഒരു കലവറ തന്നെയായിരുന്നു ഒരു കാലത്ത് ഈ തീരഭൂമി. നിലംപറ്റി വളരുന്ന വള്ളിച്ചെടികളും പച്ചപുതച്ച മണല്‍ കൂനകളും ചെറുതീരവനങ്ങളും കാവുകളും എല്ലാം തീരസുരക്ഷയ്ക്ക് ആവശ്യം വേണ്ടിയിരുന്ന ജൈവകവചങ്ങളായിരുന്നു. കടലിലെ പ്ലവകങ്ങളും അസംഖ്യം മത്സ്യഇനങ്ങളും ഈ ജൈവ സംഘാതത്തിന്റെ ചലനാത്മകസാന്നിധ്യമാണ്.
ഒരു കാലത്ത് ഏകദേശം 700 ച.കി.മീ വിസ്തൃതിയില്‍ വ്യാപിച്ചു കിടന്ന കേരളത്തിലെ കണ്ടല്‍ക്കാടുകള്‍ മനുഷ്യന്റെ അജ്ഞതയും ആര്‍ത്തിയും കാരണം 17 ച.കി.മീ ആയി കുറഞ്ഞിരിക്കുന്നു. കേരളത്തിലെ കണ്ടല്‍ക്കാടുകളുടെ ജില്ലാതല വിതരണം ഹെക്ടര്‍ കണക്കില്‍ ഇപ്രകാരമാണ്. തിരുവനന്തപുരം-23, കൊല്ലം-58, ആലപ്പുഴ-90, എറണാകുളം-260, തൃശൂര്‍-21, മലപ്പുറം-12, കോഴിക്കോട്-293, കണ്ണൂ-755, കാസര്‍ഗോഡ-79, ആകെ വിസ്തീര്‍ണം -1671 ഹെക്ടര്‍. (കടപ്പാട്: കേരള വനംവകുപ്പ്).
കേരളത്തിലെ ഏകദേശം 88 ശതമാനം കണ്ടല്‍ക്കാടുകളും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലാണുള്ളത്. അതുകൊണ്ടുതന്നെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം അസാധ്യമാണ്. പരിസ്ഥിതി സന്തുലനത്തിലുപരി ലാഭവും മറ്റ് താല്പര്യങ്ങളുമാണ് ഈ സ്വകാര്യ ഉടമകളെ സ്വാധീനിക്കുന്നത്. മനുഷ്യന്റെ കടന്നാക്രമണത്തിനൊപ്പം കടല്‍ നിരപ്പുയരുന്നതും കണ്ടല്‍ക്കാടുകളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നു.
കടല്‍ ജലനിരപ്പ് ഉയരുന്നതും അപ്രതീക്ഷിതമായ കടലാക്രമണവും തീരം ഒലിച്ചുപോകുന്നതിനിടയാക്കുകയും മത്സ്യബന്ധന ഉപകരണങ്ങളും മറ്റും സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഇടം നഷ്ടപ്പെടുകയും ചെയ്യുന്നു.
തകരുന്ന തൊഴില്‍ മേഖല 590 കി.മീ ദൈര്‍ഘ്യമുള്ള കേരളത്തിന്റെ തീരപ്രദേശത്തെ ജനങ്ങളുടെ തൊഴില്‍ മേഖലയെ കാലാവസ്ഥാ വ്യതിയാനം ഏറെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യയുടെ തീരപ്രദേശത്തിന്റെ ഏതാണ്ട് 10 ശതമാനം മാത്രമാണ് കേരളതീരം, അതേസമയം രാജ്യത്തെ മത്സ്യബന്ധന തൊഴിലാളികളുടെ 25 ശതമാനവും കേരളത്തിലാണ്. ഇതിന് ആനുപാതികമാണ് കേരളത്തിലെ മത്സ്യ ഉല്‍പ്പാദനവും.
കാലാവസ്ഥാവ്യതിയാനം മത്സ്യബന്ധന തൊഴിലിനെ പലവിധത്തിലാണ് ബാധിക്കുന്നത്. കടല്‍ ജലനിരപ്പ് ഉയരുന്നതും അപ്രതീക്ഷിതമായ കടലാക്രമണവും തീരം ഒലിച്ചുപോകുന്നതിനിടയാക്കുകയും മത്സ്യബന്ധന ഉപകരണങ്ങളും മറ്റും സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഇടം നഷ്ടപ്പെടുകയും ചെയ്യുന്നു. കോഴിക്കോട് ജില്ലയിലെ മുഖദാര്‍, നൈനാംവളപ്പ് പ്രദേശങ്ങള്‍ രൂക്ഷമായ കടലാക്രമണത്തിന്റെയും തൊഴില്‍ നഷ്ടത്തിന്റെയും ഇരകളാണ്. തിരുവനന്തപുരം ജില്ലയിലെ വേളി തീരഗ്രാമം മറ്റൊരു ഉദാഹരണമാണ്. മുപ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള അറുപതോളം വീടുകളാണ് ഏതാനും വര്‍ഷം മുമ്പുണ്ടായ രൂക്ഷമായ കടലാക്രമണത്തില്‍ മൂന്ന് ദിവസംകൊണ്ട് നാമാവശേഷമായത്.
മത്തി, അയല തുടങ്ങിയ മത്സ്യങ്ങളുടെ ഉല്പാദനവും വിതരണവും കാലാവസ്ഥാ വ്യതിയാനം മൂലം തകിടം മറിഞ്ഞിട്ടുണ്ട്. ചരിത്രപരമായി മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ തെക്കുപടിഞ്ഞാറന്‍ തീരമായ (80-160 ഡിഗ്രി ഉത്തര അക്ഷാംശം) മലബാര്‍ കടല്‍ മേഖലയിലാണ് കണ്ടുവന്നിരുന്നത്. എന്നാല്‍ 1989ന് ശേഷം ഇവയുടെ വ്യാപനത്തില്‍ സുവ്യക്തമായ ഒരു മാറ്റം നിരീക്ഷിക്കുകയുണ്ടായി
മത്തിക്കും അയലക്കും സംഭവിക്കുന്നതെന്ത്? മത്സ്യ ഇനങ്ങളുടെ വൈവിധ്യത്തിലും ലഭ്യതയിലും ഉണ്ടായിട്ടുള്ള ഏറ്റക്കുറച്ചിലുകളും തൊഴില്‍ മേഖലയുടെ മുരടിപ്പിന് കാരണമായിട്ടുണ്ട്. കേരള തീരത്ത് സമൃദ്ധമായിട്ടുളള പെലാജിക് ഇനത്തില്‍പ്പെട്ട മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ കടലിന്റെ താപനിലയിലുണ്ടായ വ്യതിയാനം മൂലം മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുകയോ കടലിന്റെ അടിത്തട്ടിലേക്ക് മാറിപ്പോകുകയോ ചെയ്യുന്നതായി ശാസ്ത്രീയ നിരീക്ഷണങ്ങളും മത്സ്യത്തൊഴിലാളികളുടെ അനുഭവങ്ങളും വെളിപ്പെടുത്തുന്നു. പടിഞ്ഞാറന്‍ തീരത്ത് നിന്ന് നെയ്ച്ചാള കൂട്ടത്തോടെ കിഴക്കന്‍ തീരത്തേക്കും വടക്കുപടിഞ്ഞാറന്‍ തീരത്തേക്കും നീങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മത്സ്യലഭ്യതയിലുണ്ടായ ഈ കുറവ് തൊഴില്‍-വിപണി മേഖലകളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ചില മത്സ്യ ഇനങ്ങളുടെ ഒഴിഞ്ഞുപോകലും പുതിയ ഇനങ്ങളുടെ വരവും പരിചിതമല്ലാത്ത പ്രതിഭാസമായതിനാല്‍ എങ്ങനെ നേരിടണമെന്ന് മത്സ്യത്തൊഴിലാളികള്‍ പഠിക്കേണ്ടിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നതിനൊപ്പം കടല്‍ താപനില ഉയരുകയും മത്സ്യ ഇനങ്ങളുടെ ലഭ്യതയിലുള്ള അവ്യവസ്ഥ ക്രമാതീതവും വേഗത്തിലും ആയിത്തീരുമെന്ന് ശാസ്ത്രജ്ഞന്മാര്‍ മുറിയിപ്പ് നല്‍കുന്നു. (സി.എം.എഫ്.ആര്‍.ഐ. പഠനം)
വാണിജ്യ പ്രാധാന്യമുള്ള പെലാജിക് വര്‍ഗ്ഗത്തില്‍പ്പെട്ട മത്തി, അയല തുടങ്ങിയ മത്സ്യങ്ങളുടെ ഉല്പാദനവും വിതരണവും കാലാവസ്ഥാ വ്യതിയാനം മൂലം തകിടം മറിഞ്ഞിട്ടുണ്ട്. ചരിത്രപരമായി മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ തെക്കുപടിഞ്ഞാറന്‍ തീരമായ (80-160 ഡിഗ്രി ഉത്തര അക്ഷാംശം) മലബാര്‍ കടല്‍ മേഖലയിലാണ് കണ്ടുവന്നിരുന്നത്. എന്നാല്‍ 1989ന് ശേഷം ഇവയുടെ വ്യാപനത്തില്‍ സുവ്യക്തമായ ഒരു മാറ്റം നിരീക്ഷിക്കുകയുണ്ടായി. ഇന്ത്യയുടെ തെക്കുകിഴക്കന്‍ തീരക്കടലിലെ ഒരു പ്രധാന ഇനമായി നെയ്മത്തി മാറുകയും അയല മത്സ്യം വടക്കുപടിഞ്ഞാറന്‍ കടല്‍ മേഖലയിലേക്ക് പലായനം ചെയ്യുകയുമുണ്ടായി. മറ്റ് ഉഷ്ണമേഖല പെലാജിക് മത്സ്യങ്ങളെപ്പോലെ ഈ രണ്ട് ഇനങ്ങളുടെ കാര്യത്തിലും ഉല്പാദന ക്ഷയവും ഉല്പാദന വര്‍ദ്ധനവും മാറിമാറി പ്രത്യക്ഷപ്പെട്ടു.
‘പണ്ടുള്ള പോലൊരു ചിട്ട, മത്സ്യം കിട്ടുന്ന കാര്യത്തില്‍ ഇന്നില്ല, പിടിക്കുന്ന മത്സ്യത്തിന്റെ അളവ് കൂടുതലും കുറവുമായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ കച്ചവടത്തിന്റെ കാര്യത്തില്‍ ഒരു നിശ്ചയവുമില്ല’-കോഴിക്കോട് കടപ്പുറത്തെ ബഷീര്‍ എന്ന മത്സ്യത്തൊഴിലാളിയുടെ പരാതിയാണിത്. പെലാജിക് ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ക്ക് കുറഞ്ഞ ആയുര്‍ദൈര്‍ഘ്യമാണുള്ളതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി മത്തി, അയല തുടങ്ങിയവയുടെ ആവാസമേഖലയായ പെലാജിക് തീരകടലില്‍ ക്രമാതീതമായ തോതില്‍ താപവ്യതിയാനം ഉണ്ടാവുകയും അത് ഈ മത്സ്യ ഇനങ്ങളുടെ കൂട്ടപലായനത്തിനോ നാശത്തിനോ കാരണമാകുകയും ചെയ്യുന്നു. നാളിതുവരെ ഉണ്ടാകാത്ത വിധം കടല്‍ താപനിലയില്‍ സംഭവിക്കുന്ന അവ്യവസ്ഥിതമായ ഏറ്റക്കുറച്ചിലുകള്‍ ഏല്‍നിനോ, ലാനിന കാറ്റുകളെയും ബാധിക്കുന്നുണ്ട്െ നിരീക്ഷിക്കപ്പെടുന്നു. എല്‍നിനോ വേണ്ടവിധം രൂപപ്പെടാത്തതാണ് 2012ല്‍ കാലവര്‍ഷത്തെ പിന്നോട്ടടിച്ചതെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരുന്നു. ഈ പ്രതിഭാസങ്ങളും തീരക്കടലിലെ മത്സ്യസമ്പത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നുണ്ട്.
'കേരളത്തില്‍ പടര്‍ന്നുപിടിക്കുന്ന ചിക്കുഗുനിയ, ഡെങ്കു, മലേറിയ എന്നീ രോഗങ്ങളുടെ പ്രധാന കാരണം ആഗോള താപനമാണ്. ഈ വൈറസ് ജന്യരോഗങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ശക്തി പ്രാപിക്കുകയും കൂടുതല്‍ ജനങ്ങളും പുതിയ പ്രദേശങ്ങളും അതിന് ഇരയായിത്തീരുകയും ചെയ്യും'
കേരളം രോഗാതുരം കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വിവിധ പഠനങ്ങള്‍ അടിവരയിടുന്നു. ഡങ്കിപനി, ജപ്പാന്‍ ജ്വരം, ചിക്കുഗുനിയ, മന്ത് തുടങ്ങിയവ കേരളത്തില്‍ മിക്കയിടങ്ങളിലും, പ്രത്യേകിച്ച് തീരദേശ ജില്ലകളില്‍ പടര്‍ന്നു പിടിക്കുകയും ഒട്ടേറെ ജീവന്‍ കവരുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമാണ് ഈ പകര്‍ച്ചവ്യാധികളെന്ന് ആരോഗ്യപ്രവര്‍ത്തകരും വിദഗ്ധരും നിരീക്ഷണ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു. ‘കേരളത്തില്‍ പടര്‍ന്നുപിടിക്കുന്ന ചിക്കുഗുനിയ, ഡെങ്കു, മലേറിയ എന്നീ രോഗങ്ങളുടെ പ്രധാന കാരണം ആഗോള താപനമാണ്. ഈ വൈറസ് ജന്യരോഗങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ശക്തി പ്രാപിക്കുകയും കൂടുതല്‍ ജനങ്ങളും പുതിയ പ്രദേശങ്ങളും അതിന് ഇരയായിത്തീരുകയും ചെയ്യും’-2008ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
എങ്ങനെ നേരിടാം? രണ്ട് സമീപനങ്ങള്‍ അവശ്യം വേണ്ടതുണ്ട്. ഒന്ന്, ദുരന്തത്തിന്റെ ആഘാതം കുറയ്ക്കല്‍. രണ്ട്, കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന ദുരിതാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള കഴിവ് നേടല്‍. തങ്ങളുടേതല്ലാത്ത കാരണത്താലാണ് തീരദേശ ജനസമൂഹവും ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും അനന്തരഫലങ്ങള്‍ നേരിടുന്നത്. എത്ര തടയാന്‍ ശ്രമിച്ചാലും ഈ ദുരന്തം അവരുടെ പടിവാതിലില്‍ എത്തും. ആധുനിക സാങ്കേതിക വിദ്യകളും അശാസ്ത്രീയമായ പദ്ധതികളും പരാജയപ്പെടുന്നിടത്ത് പരമ്പരാഗതമായ നാട്ടറിവുകളും സങ്കേതങ്ങളും വിജയിക്കുന്നത് ചരിത്ര പാഠമാണ്. ആ രീതിയിലുള്ള ചില ശ്രമങ്ങള്‍ തീരപ്രദേശത്തെ പരിസ്ഥിതിയിലും ജനസമൂഹങ്ങള്‍ക്കിടയിലും തുടങ്ങിവച്ചിട്ടുണ്ട്.
കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കുന്നത് വ്യാപകമാക്കുക; അഴിമുഖത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും മറ്റ് ചതുപ്പ് പ്രദേശങ്ങളിലും കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കുക.
ചില നിര്‍ദ്ദേശങ്ങള്‍ 1. കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കുന്നത് വ്യാപകമാക്കുക; അഴിമുഖത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും മറ്റ് ചതുപ്പ് പ്രദേശങ്ങളിലും കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കുക. 2. മണല്‍പ്പരപ്പില്‍ വ്യാപകമായി വളര്‍ന്നിരുന്ന അടമ്പുവള്ളി പോലുള്ള വള്ളിച്ചെടികള്‍ വളര്‍ത്തുക. 3. സ്വഭാവിക തീരവനങ്ങള്‍, മണല്‍ക്കൂനകള്‍ എന്നിവ സംരക്ഷിക്കുക. 4. കേരളതീരം മുഴുവന്‍ ഒരു ജൈവ കവചം മെനഞ്ഞെടുക്കുക. 5. തീരനിയന്ത്രണമേഖല വിജ്ഞാപനം കര്‍ശനമായി നടപ്പിലാക്കുക; കടലിനോട് ചേര്‍ന്ന് അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലക്കുക. 6. മത്സ്യത്തൊഴിലാളികള്‍ കടലില്‍നിന്ന് കഴിയുന്നത്ര അകലത്തില്‍, സുരക്ഷിത സ്ഥാനത്ത് പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുക. 7. ക്രമരഹിതവും അവ്യവസ്ഥിതവുമായ മത്സ്യഉത്്പാദനത്തിന്റെ ഭീഷണി തിരിച്ചറിയുക. 8. മാറിയ സാഹചര്യത്തില്‍ സാമൂഹ്യ മാനേജ്മെന്റ് സംവിധാനങ്ങള്‍ക്ക് രൂപം കൊടുത്ത് വിപണിയില്‍ സക്രിയമായി ഇടപെടാന്‍ ശ്രമിക്കുക. 9. മത്സ്യബന്ധനത്തിന് പോകുമ്പോഴുള്ള ദുരന്തത്തെ നേരിടാന്‍ സാങ്കേതിക വിദ്യകളുടെ സഹായം തേടുക. 10. മത്സ്യം ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ സാങ്കേതികജ്ഞാനം നേടുക. സഹകരണ സംഘങ്ങള്‍, കുടുംബശ്രീ എന്നിവ വഴി ഉല്പാദനവും വിപണനവും ഏകോപിപ്പിക്കുക. 11. അപ്രതീക്ഷിതമായുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച് മുന്‍ക്കൂട്ടി അറിയാന്‍ കമ്മ്യൂണിറ്റി റേഡിയോ, ടി.വി തുടങ്ങിയ വാര്‍ത്താവിനിമയ സംവിധാനങ്ങളും വിഭവള്‍വിവര കേന്ദ്രങ്ങളും തുടങ്ങുക. 12. ദുരന്തകാലത്തേക്കുള്ള ഭക്ഷണം, ശുദ്ധജലം എന്നിവ കാലേക്കൂട്ടി സംഭരിച്ചുവയ്ക്കുവാനുള്ള സംവിധാനങ്ങള്‍ക്ക് രൂപംനല്‍കുക. 13. കടലില്‍ മാലിന്യം തള്ളുന്നതിനെ എതിര്‍ക്കുക.
ചിക്കാഗോ സമരത്തിന്റെ സ്മരണകള്‍ നെഞ്ചിലേറ്റേണ്ട അമേരിക്കന്‍ തൊഴിലാളി സംഘടനകള്‍ എന്ത് കൊണ്ട് അവരുടെ പൂര്‍വികരുടെ രക്തം പുരണ്ട ചിക്കാഗോ സമര ദിനം (മേയ് ഒന്ന്) തൊഴിലാളി ദിനമായി അംഗീകരിക്കുന്നില്ല?
അമേരിക്കയ്ക്ക് പോലും വേണ്ടാത്ത മേയ് ദിനം എന്തിനാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇത്ര പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നത്? മേയ് ദിനം ഇന്ത്യയില്‍ പൊതു അവധിയാണ്. ഇന്ത്യയ്ക്ക് ഒരു ദേശീയ തൊഴിലാളി ദിനം ഇല്ലാത്തത് കൊണ്ടാണോ മേയ് ദിനത്തിന് ഇത്ര പ്രാധാന്യം നല്‍കപ്പെടുന്നത്? കേന്ദ്ര അഡ്വര്‍ടൈസിംഗ് ആന്റ് വിഷ്വല്‍ പബ്ളിസിറ്റി ഡയറക്ടറേറ്റിന്റെ രേഖകള്‍ പ്രകാരം മേയ് അഞ്ചാം തീയതി ദേശീയ തൊഴിലാളി ദിനമാണ്. ഇന്ത്യയിലെ തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ത്യാഗോജ്ജ്വല സമര ചരിത്രത്തിന്റെ ഓര്‍മ്മ ദിവസമായി കണക്കാക്കേണ്ട മേയ് അഞ്ചിന് ദേശീയ തൊഴിലാളി ദിനാചരണങ്ങള്‍ നടക്കുന്നതായി തോന്നുന്നില്ല. അതേ ദിവസം ഇന്ത്യയില്‍ പൊതു അവധിയുമല്ല. കാരണമെന്തായിരിക്കും-സജികുമാര്‍. എസ് ചോദിക്കുന്നു
മേയ് ഒന്നാം തീയതിയാണ് ലോകമെമ്പാടുമുള്ള തൊഴിലാളികളും തൊഴിലാളി പ്രസ്ഥാനങ്ങളും അന്തരാഷ്ട്ര തൊഴിലാളി ദിനം ആചരിക്കുന്നത് . 1886 ല്‍ ചിക്കാഗോയില്‍ നടന്ന രക്തരൂക്ഷിതമായ തൊഴിലാളി സമരത്തിന്റെ അനുസ്മരണമായാണ് തൊഴിലാളികള്‍ മേയ് ദിന യോഗങ്ങളും പ്രകടനങ്ങളും നടത്തി വരുന്നത്. എന്നാല്‍, ചിക്കാഗോ ഉള്‍പ്പെടുന്ന അമേരിക്കയില്‍ മേയ് ഒന്ന് ശിശു^ആരോഗ്യ ദിനമാണ്. അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറാം തീയതിയായിരുന്നു ‘തൊഴിലാളി ദിനം’.
ചിക്കാഗോ സമരത്തിന്റെ സ്മരണകള്‍ നെഞ്ചിലേറ്റേണ്ട അമേരിക്കന്‍ തൊഴിലാളി സംഘടനകള്‍ എന്ത് കൊണ്ട് അവരൂടെ പൂര്‍വികരുടെ രകരം പുരണ്ട ചിക്കാഗോ സമര ദിനം (മേയ് ഒന്ന്) തൊഴിലാളി ദിനമായി അംഗീകരിക്കുന്നില്ല? എന്ത് കൊണ്ട് ചിക്കാഗോ സമര ദിനം പില്‍ക്കാലത്ത് അമേരിക്കയില്‍ ശിശു^ആരോഗ്യ ദിനമായി മാറ്റിയെഴുതപ്പെട്ടു? ആരാണു ലോകതൊഴിലാളി പ്രസ്ഥാനത്തിന്റെ വിപ്ലവ സ്മരണകളിലെ ചുവന്ന നക്ഷത്രത്തിന്റെ ഭാഗധേയം തിരുത്തി എഴുതിയത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനുള്ള ശ്രമമാണു ഈ ലേഖനം.
മേയ് ദിനം അഥവാ അന്താരാഷ്ട്ര തൊഴിലാളി ദിനവും അമേരിക്കന്‍ തൊഴിലാളി ചരിത്രവും പരസ്പരം ഇഴ ചേര്‍ന്നു കിടക്കുകയാണെങ്കിലും, അമേരിക്കന്‍ ഭരണ കൂടങ്ങള്‍ ആ ചരിത്രത്തെ വക്രീകരിക്കാനും അംഗീകാരം നല്‍കാതിരിക്കാനും ശ്രമിച്ചിട്ടുണ്ട്. അമേരിക്കയ്ക്ക് സംസ്കാരം, ചരിത്രം തുടങ്ങിയവയെ അതേപടി അംഗീകരിക്കാന്‍ മടിയാണെന്നു വേണം പറയാന്‍. മറ്റ് രാജ്യങ്ങള്‍ പിന്തുടരുന്ന രീതികളും നിയമങ്ങളും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണു അമേരിക്കയുടെ വിദേശ നയം പോലും എഴുതപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെയും, ഇറാഖിലെയും ഭരണഘടനകളെയും, നിയമങ്ങളെയും അമേരിക്ക അംഗീകരിക്കാത്തത് കൊണ്ടാണു ആ രാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കി ‘പാവ സര്‍ക്കാരുകളെ’ അവിടെ അവരോധിച്ചത്.
സംസ്കാരത്തിലോ, സാംസ്കാരിക പൈത്യകത്തിലോ അമേരിക്ക വിശ്വസിക്കാത്തത് കൊണ്ടാണ് ചിരപുരാതനമായ മെസപ്പൊട്ടേമിയന്‍ സംസ്ക്കാരത്തിന്റെ ശേഷിപ്പുകളെ തകര്‍ത്തെറിഞ്ഞതും അവയെ യൂറോപ്യന്‍ കമ്പോളത്തില്‍ വില്‍പനക്ക് വച്ചതും. സ്വന്തം രാജ്യ താല്‍പര്യങ്ങള്‍ (ഭരണവര്‍ഗ സാമ്രാജ്യത്വ )താല്‍പര്യങ്ങള്‍ സം രക്ഷിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകും. ചരിത്രവും (രേഖപ്പെടുത്തിയതും അല്ലാത്തതും) സംസ്കാരവുമെല്ലാം അമേരിക്ക സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് തിരുത്തിയെഴുതും.
സജികുമാര്‍. എസ്
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യപ്പെട്ട കാറുകളുടെ വര്‍ദ്ധിച്ച് വന്ന വ്യാപാരത്തിനു മുന്നില്‍ ഫോര്‍ഡ് കമ്പനിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അമേരിക്ക മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത്, ഇടത് വശ ഡ്രൈവിങ് എന്ന രീതി നടപ്പിലാക്കുകയും അതു വഴി വലതു വശ ഡ്രൈവിങ് അടിസ്ഥാനമാക്കി നിര്‍മിക്കപ്പെട്ട വിദേശകാറുകള്‍ക്ക് അമേരിക്കന്‍ വിപണി ലഭിക്കാത്ത സാഹചര്യം സ്യഷ്ടിക്കുകയും ചെയ്തു. ഇതേ രീതിയില്‍ സ്വന്തം സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രവും നിയമങ്ങളും കീഴവഴക്കങ്ങളുമെല്ലാം അട്ടിമറിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണു, അമേരിക്കന്‍ ഭരണകൂടത്തെയും അവിടെ നിലനിന്ന ചൂഷണാടിസ്ഥാനത്തിലുള്ള തൊഴില്‍ വ്യവസ്ഥകളെയും കടപുഴകിയെറിയാന്‍ ശ്രമിച്ച സമരത്തിന്റെ ചരിത്ര ത്തെയും, മേയ് ദിനത്തെയും, അമേരിക്കന്‍ തൊഴിലാളി ദിനത്തേയും വിലയിരുത്തേണ്ടത്.
മേയ് ദിനത്തിന്റെ ചരിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കയിലും കാനഡയിലും മറ്റ് മുതലാളിത്ത രാജ്യങ്ങളിലും ലക്ഷക്കണക്കിനു തൊഴിലാളികള്‍ വളരെ മോശമായ തൊഴില്‍ സാഹചര്യങ്ങളില്‍ കഠിനമായ ചൂഷണങ്ങള്‍ക്ക് വിധേയരായി പണിയെടുത്തിരുന്നു. ദിവസവും ഇവരുടെ ജോലി സമയം പതിനാറു മണിക്കൂറിനും മുകളിലായിരുന്നു. ഇത്തരം ചൂഷണങ്ങള്‍ക്കെതിരായി തൊഴിലാളികള്‍ നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധത്തിന്റെ ഓര്‍മ്മപ്പെടുത്തലാണു മേയ് ദിനം. ‘എട്ട് മണിക്കൂര്‍ ജോലി’ എന്ന മുദ്രാവാക്യത്തിന്‍ കീഴില്‍ ലോകത്ത് ആദ്യമായി പ്രക്ഷോഭം സംഘടിപ്പിക്കപ്പെട്ടത് ആസ്ട്രേലിയയിലായിരുന്നു. തുടര്‍ന്ന് 1856 ഏപ്രില്‍ 21 നു ബംഗാളിലെ റെയില്‍വേ തൊഴിലാളികള്‍ പ്രക്ഷോഭവുമായി രംഗത്തെത്തി.
1862 മേയ് മാസത്തില്‍ 1200 തൊഴിലാളികള്‍ ഹൌറ സ്റ്റേഷനില്‍ രണ്ട് ദിവസം നീണ്ട സമരം നടത്തിയെങ്കിലും അതിന്റെ അലയൊലികള്‍ ആ പ്രദേശത്തിനു പുറത്തെത്തിയില്ല എന്നു വേണം പറയാന്‍. 1866 ആഗസ്റ്റ് 20 നു ബാല്‍ട്ടിമൂറില്‍ ചേര്‍ന്ന നാഷണല്‍ ലേബര്‍ യൂണിയന്റെ സ്ഥാപക സമ്മേളന അംഗീകരിച്ച പ്രമേയത്തില്‍ എട്ട് മണിക്കൂര്‍ പ്രവ്യത്തി ദിനം അമേരിക്കന്‍ സംസ്ഥാനങ്ങളിലാകെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ നടപ്പിലാക്കിയെടുക്കുന്നതിനുള്ള ശ്രമങ്ങളാണു മേയ് ദിന സംഭവങ്ങള്‍ക്ക് കാരണമായത്. 1866 സെപ്റ്റംബറില്‍ ജനീവയില്‍ ചേര്‍ന്ന ഒന്നാം ഇന്റര്‍നാഷണലിന്റെ കോണ്‍ഗ്രസ്സ് ‘എട്ട് മണിക്കൂര്‍ ജോല’ എന്ന ആശയം എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികളുടെ പൊതുവായ അവകാശമായി അംഗീകരിച്ചു.
തൊഴിലാളികളുടെ ജോലി സമയം എട്ടു മണിക്കൂറാക്കി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് 1860 മുതല്‍ പല സമരങ്ങളും നടന്നിട്ടുണ്ടെങ്കിലും 1880ല്‍ മാത്രമാണു തൊഴിലാളികളുടെ ജോലി സമയം എട്ടു മണിക്കൂറാണെന്നു സ്വയം പ്രഖ്യാപിക്കാനുള്ള ധൈര്യം അമേരിക്കയിലെ തൊഴിലാളി സംഘടനകള്‍ക്കുണ്ടായത്. ഈ പ്രഖ്യാപനം തൊഴിലുടമകളുടെ സമ്മതത്തോടെ അല്ലായിരുന്നുവെന്നത് ശ്രദ്ധേയമാണു. പത്തൊമ്പതാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് ചിന്തകരില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഈ സമരത്തില്‍ സമൂഹത്തിന്റെ കീഴ്ശ്രേണിയിലുള്ള തൊഴിലാളികളുടെയും സാധാരണക്കാരുടെയും സാന്നിദ്ധ്യം ശക്തമായിരുന്നു.
1870 കളില്‍ അമേരിക്കയിലും ഇതര മുതലാളിത്ത രാജ്യങ്ങളിലും തൊഴിലാളി പ്രസ്ഥാനങ്ങള്‍ ശക്തമാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. ഭരണകൂടങ്ങള്‍ ഉരുക്കു മുഷ്ടി പ്രയോഗിച്ചു കൊണ്ട് തൊഴിലാളി സമരങ്ങളെയെല്ലാം അടിച്ചമര്‍ത്തുകയാണുണ്ടായത്. 1873 ല്‍ നടന്നതും സോഷ്യലിസ്റ്റ് അനുകൂല സംഘടനകള്‍ നടത്തിയതുമായ സമരങ്ങളെ ‘റൊട്ടി സമരങ്ങള്‍’ എന്നാണു അമേരിക്കന്‍ ഭരണപക്ഷ പത്രങ്ങളും സര്‍ക്കാരും വിളിച്ചത്. കഠിനമായ ചൂഷണങ്ങള്‍ക്ക് ഇരയായി കുറഞ്ഞ കൂലിക്ക് പണിയെടുത്ത് പട്ടിണി കിടക്കേണ്ടി വരുന്നതിനേക്കാള്‍ നേരിട്ട് പട്ടിണി കിടക്കുന്നതാണു ഉചിതമെന്ന് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചു.
1877ല്‍ വെസ്റ്റ് വെര്‍ജീനിയയില്‍ ആഞ്ഞു വീശിയ പ്രക്ഷോഭത്തിന്റെ കാറ്റ്, കുംബര്‍ലാന്റ്, ന്യൂയോര്‍ക്ക്, ബാല്‍ട്ടിമൂര്‍, പിറ്റ്സ്ബര്‍ഗ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ഭരണ വര്‍ഗത്തിന്റെ തോക്കുകളും ലാത്തികളു തൊഴിലാളികളുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ പല സമയത്തും അപ്രസക്തമായി. അമേരിക്കന്‍ പത്രങ്ങളും ഇടത് പക്ഷ സ്വാധീനമുള്ള സമരങ്ങളെ വിമര്‍ശിച്ചു കൊണ്ട് മുഖപ്രസംഗം എഴുതി സര്‍ക്കാരിന്റെ കൈയടി നേടി. പട്ടാളത്തിന്റെ സഹായത്തോടെ സമരത്തെ അടിച്ചമര്‍ത്തുകയും നേതാക്കളെ ജയിലിലടക്കുകയും ചെയ്യപ്പെട്ടു. 1884ലെ സമ്മേളനത്തില്‍ വച്ചു അമേരിക്കന്‍ തൊഴിലാളി ഫെഡറേഷന്‍ 1886 മെയ് മാസം ഒന്നാം തീയതി മുതല്‍ തൊഴിലാളികളുടെ ജോലി സമയം എട്ടു മണിക്കൂറായിരിക്കും എന്നു പ്രഖ്യാപിച്ചു.
ചോരച്ചുവപ്പുള്ള മെയ് ഇതിന്റെ പ്രതിഫലനമെന്നോണം 1886 മേയ് ഒന്നാം തീയതി അമേരിക്കയില്‍ മൂന്ന് ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ ജോലി ബഹിഷ്കരിച്ചു തെരുവിലിറങ്ങി പ്രകടനം നടത്തി. 1886 മേയ് 1നു ആരംഭിച്ച പണിമുടക്കുകളില്‍ ലക്ഷക്കണക്കിനു തൊഴിലാളികള്‍ പങ്കെടുക്കുകയും പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കപ്പെടുകയും ചെയ്തു. മേയ് 3ന് സെന്‍ട്രല്‍ ലേബര്‍ യുണിയന്‍ സംഘടിപ്പിച്ച റാലിയില്‍ ഓഗസ്റ്റ് സ്പൈസ് പ്രസംഗിച്ചുകൊണ്ട് നില്‍ക്കുന്ന സമയത്ത് സമരം പൊളിക്കാനെത്തിയ കരിങ്കാലികളുടെയും ഒത്താശ ചെയ്ത പോലീസിന്റെയും സംഹാര താണ്ഡവത്തില്‍ ആറു തൊഴിലാളികള്‍ മരിച്ചു വീണു.
ഇതിന്റെ പ്രതിഷേധമെന്ന നിലയില്‍ തൊട്ടടുത്ത ദിവസം ഹേയ് മാര്‍ക്കറ്റ് സ്ക്വയറില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കാന്‍ യൂണിയന്‍ തീരുമാനിച്ചു. സ്പൈസ് തന്റെ ലേഖനത്തില്‍ കിരാതമായ ഈ നടപടിയെ നിശിതമായി വിമര്‍ശിച്ചു. യജമാനന്മാരുടെ ചൂഷണത്തിനെതിരെ ശബ്ദമുയത്തുന്നവരെ കൊല്ലുമെന്നാണു ഭീഷണി. ഇതു സഹിച്ച് തൊഴിലാളികള്‍ എത്ര കാലം പട്ടിണി സഹിച്ച് പിടിച്ചു നില്‍ക്കും? ജീവിതത്തിനും പട്ടിണി മൂലമുള്ള സാവകാശമരണത്തെക്കാള്‍ സമരം ചെയ്ത്് രക്തസാക്ഷിയാകുന്നതാണെന്ന് തൊഴിലാളികള്‍ കരുതി.
ഒരു സായുധ സമരത്തിനൊന്നുമല്ല ഹെയ് മാര്‍ക്കറ്റ് സ്ക്വയറില്‍ തൊഴിലാളികള്‍ സംഘടിച്ചത്. അവരുടെ സഖാക്കളുടെ വിയോഗത്തില്‍ പ്രതിഷേധിക്കുകയെന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഈ പ്രതിഷേധ യോഗത്തെ പൊളിക്കുന്നതിനു ഭരണവര്‍ഗ^മുതലാളിത്ത ശക്തികള്‍ എല്ലാ വിധ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ആല്‍ബെര്‍ട്ട് പാര്‍സണ്‍സ്, ജോഹാന്‍ മോസ്റ്റ്, ആഗസ്റ്റ് സ്പൈസ്, ലൂയിസ് ലിന്‍ഗ് തുടങ്ങിയവരായിരുന്നു സമരത്തിന്റെ മുന്നണിയില്‍. യോഗത്തിലെ അവസാന പ്രസംഗം നടക്കുന്ന സമയത്ത് പോലീസ് യോഗം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയും മുന്‍ കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ എവിടുന്നോ ഒരു ബോംബു വീണു പൊട്ടുകയും, പോലീസ് യോഗത്തിലെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.
തുടര്‍ന്നു ചിക്കാഗോ നഗരം കണ്ടത് തൊഴിലാളി സമര ചരിത്രത്തിലെ ഏറ്റവും വലിയ നരനായാട്ട് തന്നെയായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് നാലു തൊഴിലാളികളും ഏഴു പോലീസുകാരും മരിച്ചു. നൂറു കണക്കിനു തൊഴിലാളികള്‍ക്ക് പരിക്കു പറ്റി. അമേരിക്കയില്‍ തൊഴിലാളി പ്രസ്ഥാനത്തെ തന്നെ വന്ധീകരിക്കുന്നതിനുള്ള അവസരം ഒത്തു കിട്ടിയ ഭരണ വര്‍ഗ്ഗ മുതലാളിത്ത കൂട്ടുകെട്ട് ഇരുന്നൂറോളം നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സ്പൈസ്, ഫീല്‍ഡന്‍, ഫിഷര്‍, ഏംഗല്‍, ലിംഗ്, ഷ്വാബ്, നീബെ തുടങ്ങി 31 നേതാക്കള്‍ക്കെതിരെ പോലീസുദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമാണു ചാര്‍ത്തിയത്.
തുടര്‍ന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെയും മുതലാളിമാരുടെയും അവിശുദ്ധ ബന്ധത്തില്‍ പിറന്ന സന്തതിയെപ്പോലെ പക്ഷപാതപരമായി നടന്ന വിചാരണയ്ക്കൊടുവില്‍ അന്നത്തെ ജനകീയരായ തൊഴിലാളി നേതാക്കളില്‍ നല്ലൊരു ഭാഗം ഇല്ലായ്മ ചെയ്യപ്പെടുകയും അമേരിക്കയില്‍ തൊഴിലാളി പ്രസ്ഥാനങ്ങളും ഇടതു പക്ഷ പ്രസ്ഥാനങ്ങളും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യപ്പെട്ടു. അഡോള്‍ഫ് ഫിഷര്‍, ജോര്‍ജ്ജ് ഏംഗല്‍, ആല്‍ബര്‍ട്ട് പാഴ്സന്‍സ്, ആഗ്സ്റ്റ് സ്പൈസ് എന്നീ നേതാക്കളെ തൂക്കിക്കൊല്ലുകയും, ലൂയി കിംഗ് തടവറയില്‍ വച്ച് കൊല്ലപ്പെടുകയും, സമുവല്‍ ഫീല്‍ഡന്‍, ഓസ്കാര്‍ നീബെ, മൈക്കിള്‍ ഷ്വാബ് എന്നിവര്‍ക്ക് ജീവപര്യന്തം കഠിന തടവു ലഭിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള മനുഷ്യ സ്നേഹികള്‍ ചിക്കാഗോ സമര നായകര്‍ക്ക് വേണ്ടി ഒപ്പുശേഖരണം നടത്തുകയും ദയാഹര്‍ജികള്‍ സമര്‍പ്പിക്കുകയും ചെയ്തുവെങ്കിലും അമേരിക്കന്‍ ഭരണകൂടം അവയെ ത്യണവത്ഗണിച്ചു കൊണ്ട് തങ്ങള്‍ ആലോചിച്ച് ഉറപ്പിച്ച അജണ്ട നടപ്പിലാക്കുക തന്നെ ചെയ്തു.
ആദ്യത്തെ തൊഴിലാളി ദിനാഘോഷം ന്യുയോര്‍ക്കിലാണു ആദ്യത്തെ തൊഴിലാളി ദിനാഘോഷം നടന്നതായി രേഖകളുള്ളത്. ഇതു നടന്നത് 1882 സെപ്റ്റംബര്‍ അഞ്ചിനാണ്. ന്യൂയോര്‍ക്കിലെ കേന്ദ്ര തൊഴിലാളി യൂണിയനാണു തൊഴിലാളി ദിനം സംഘടിപ്പിച്ചത്. തുടര്‍ന്നു 1883 സെപ്റ്റംബര്‍ അഞ്ചിനും തൊഴിലാളി ദിനാഘോഷങ്ങള്‍ നടന്നു. എന്നാല്‍, 1884 മുതല്‍ സെപ്റ്റംബറിലെ ആദ്യത്തെ തിങ്കളാഴ്ച തൊഴിലാളി ദിനമായി ആചരിച്ചു വന്നു. ന്യൂയോര്‍ക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും സെപ്റ്റംബറിലെ ആദ്യത്തെ തിങ്കളാഴ്ച തൊഴിലാളി ദിനം ആചരിച്ചു തുടങ്ങി. 1886 മേയ് മാസത്തിലെ ചിക്കാഗോ സമരത്തിനു ശേഷം,ക്യത്യമായി പറഞ്ഞാല്‍, 1890 മുതല്‍ എല്ലാ മേയ് ഒന്നാം തിയതിയും അമേരിക്കയിലെ തൊഴിലാളികള്‍ പ്രകടനവും യോഗങ്ങളും സംഘടിപ്പിക്കണമെന്ന് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ 1888 ഡിസംബറില്‍ തീരുമാനിച്ചു. 1889 ജൂലൈ 14 നു പാരീസില്‍ വച്ചു നടന്ന സോഷ്യലിസ്റ്റുകളുടെ കോണ്‍ഗ്രസ്സില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെയ് ഒന്നിനു പ്രകടനങ്ങളും യോഗങ്ങളും നടത്താന്‍ തീരുമാനിച്ചു.
മേയ് ദിന പ്രസക്തിയെക്കുറിച്ച്, ഫ്രഡറിക് ഏംഗല്‍സ് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയുടെ നാലാമത്തെ ജര്‍മന്‍ പതിപ്പിനുള്ള ആമുഖമായി, 1890 മേയ് 1ന്, ഇങ്ങനെയെഴുതി: “ഞാന്‍ ഈ വരികള്‍ എഴുതുമ്പോഴേയ്ക്കും അമേരിക്കയിലെയും യൂറോപ്പിലെയും തൊഴിലാളി വര്‍ഗ്ഗം അവരുടെ ശക്തി തെളിയിക്കുകയായിരിക്കും; അവര്‍ ആദ്യമായി ഒരു സേനയായി, നിയമപരമായി സ്ഥാപിക്കപ്പെട്ട ഒരു കുടക്കീഴില്‍, ഒരു ലക്ഷ്യത്തിനായി (എട്ടു മണിക്കൂര്‍ ജോലി) പോരാടുന്നു. ഇന്നു നാം കാണുന്ന ശ്രദ്ധേയമായ കാഴ്ച ലോകമെമ്പാടുമുള്ള മുതലാളിമാരും ഭൂവുടമകളും തൊഴിലാളി വര്‍ഗ ഐക്യത്തെ തിരിച്ചറിയുന്നതാണ്. ഇതു കാണാന്‍ മാര്‍ക്സ് എന്നോടൊപ്പം ഇല്ലാതെ പോയി”.
മാര്‍ക്സിയന്‍ ചിന്തകരായ ലെനിന്‍, റോസ ലക്സംബര്‍ഗ് തുടങ്ങിയവരെല്ലാം മേയ് ദിന സ്മരണകളുടെയും തൊഴിലാളി വര്‍ഗ്ഗ ഐക്യത്തെക്കുറിച്ചും എഴുതുകയും ലോകം മുഴുവനും മേയ് ദിന സന്ദേശങ്ങള്‍ പ്രചരിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി തൊഴിലാളി പ്രസ്ഥാനങ്ങളും ഇടതു പക്ഷ പ്രസ്ഥാനങ്ങളും ശക്തമായ സാന്നിദ്ധ്യമറിയിച്ച രാജ്യങ്ങളിലെല്ലാം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മേയ് ഒന്നിന് ലോക തൊഴിലാളി ദിനം ആചരിക്കപ്പെട്ടു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ ചരിത്രം അട്ടിമറിക്കപ്പെട്ടു.
അട്ടിമറിക്കപ്പെട്ട ചരിത്രം 1917 ലെ റഷ്യന്‍ വിപ്ലവം വരെ അമേരിക്കയില്‍ മേയ് ദിനാഘോഷങ്ങളും പ്രകടനങ്ങളും നടന്നു വന്നു. കമ്മ്യൂണിസ്റ്റ് ചിന്താഗതിയിലും വര്‍ഗ്ഗ സമരത്തിലും തൊഴിലാളി വിപ്ലവത്തിലും വിശ്വസിക്കുന്ന തൊഴിലാളി പ്രസ്ഥാനങ്ങള്‍ അമേരിക്കയിലും യൂറോപ്പിലും ഈ കാല ഘട്ടത്തില്‍ രൂപം കൊണ്ടു. തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഇത്തരത്തിലെ വളര്‍ച്ച മുതലാളിത്തം എന്ന സാമൂഹിക വ്യവസ്ഥയ്ക്ക് തന്നെ വെല്ലുവിളിയാകുമെന്ന് തിരിച്ചരിഞ്ഞ അമേരിക്കന്‍ ഭരണകൂടവും മുതലാളിമാരും തൊഴിലാളി പ്രസ്ഥാനങ്ങളെ ഷണ്ഡീകരിക്കുന്നതിനുള്ള ഗൂഢാലോചനകള്‍ നടത്തി.
അമേരിക്കയിലെയും ഇതര രാജ്യങ്ങളിലെയും തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വേരോടുന്നതിന്റെ അപകടം മണത്ത മുതലാളിത്ത അനുകൂലികള്‍ ചിക്കാഗോ സമരത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളെത്തന്നെ മായ്ക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഈ കാലഘട്ടങ്ങളിലെ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബറിന്റെ നേതാക്കള്‍ കമ്മ്യുണിസ്റ്റുകാരില്‍ നിന്ന് അകലം പാലിക്കാന്‍ ആഗ്രഹിക്കുകയോ അമേരിക്കന്‍ സര്‍ക്കാരിന്റെയോ കുത്തക മുതലാളിമാരുടെയോ സ്വാധീന വലയത്തില്‍പ്പെടുകയോ ചെയ്തിരുന്നുവെന്നു കരുതാന്‍ തക്ക കാരണങ്ങളുണ്ട്.
അട്ടിമറി ഇതിനായി അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബറില്‍ തന്നെ ഒരു വിമത ഗ്രൂപ്പ് സ്യഷ്ടിച്ച് ഫെഡറേഷന്റെ നിയന്ത്രണം ഭരണ വര്‍ഗ്ഗ മുതലാളിത്ത പിന്തുണയുണ്ടായിരുന്ന ‘പാവ നേതാക്കള്‍’ ഏറ്റെടുത്തു. തുടര്‍ന്ന്, കമ്മ്യൂണിസ്റ്റ് ചായ്വുള്ള തൊഴിലാളി പ്രസ്ഥാനങ്ങള്‍ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബറിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഈ അഭിനവ നേതാക്കള്‍ വിലയിരുത്തുകയും കമ്മ്യൂണിസ്റ്റ് ചിന്താഗതിയില്‍ നിന്ന് അകലം പാലിക്കാന്‍ തീരുമാനിക്കുകയും ചെയരു. 1888 ഡിസംബറിലെ തീരുമാനത്തിനു വിരുദ്ധമായി, അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബറിന്റെ കണ്‍വെന്‍ഷന്‍ എക്സിക്യുട്ടിവ് കമ്മിറ്റി 1928 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു.
‘കമ്മ്യൂണിസ്റ്റ്കാര്‍ ഇപ്പോഴും മേയ് ഒന്നു തൊഴിലാളി ദിനമായി ആചരിക്കുന്നു. (അമേരിക്കന്‍) കോണ്‍ഗ്രസ്സ് പാസ്സാക്കിയ പ്രമേയമനുസരിച്ച് പ്രസിഡന്റ് അമേരിക്കന്‍ ഐക്യ നാടുകളിലെ ജനങ്ങളോട് മേയ് ഒന്ന് ശിശു^ആരോഗ്യ ദിനമായി ആചരിക്കാന്‍ വിളംബരം ചെയരതനുസരിച്ച് ഇനി മുതല്‍ മേയ് ഒന്ന് ശിശു^ആരോഗ്യ ദിനമായി അറിയപ്പെടും. ഇതിന്റെ ലക്ഷ്യം വര്‍ഷം മുഴുവന്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണമെന്ന വികാരം സ്യഷ്ടിക്കുകയാണ്. ഇതൊരു ഏറ്റവും വിലപ്പെട്ട ലക്ഷ്യമാണ്. അതോടൊപ്പം തന്നെ ഇനിമേല്‍ മേയ് ഒന്ന് ‘സമര ദിന’മെന്നോ ‘കമ്മ്യൂണിസ്റ്റ് ദിന’മെന്നോ അറിയപ്പെടുകയില്ല” (സമ്പത്ത്, 2007, മേയ് ദിനം:ചരിത്രവും രാഷ്ട്രീയവും).
മേയ് ദിന സമരത്തിന്റെ ഓര്‍മ്മകള്‍ മായ്ച്ചു കളയുന്നതിന്റെ അടുത്ത പടിയായി, ഫെഡറേഷന്‍ മുന്‍പ് ഉപേക്ഷിച്ച സെപ്റ്റംബറിലെ തൊഴിലാളി ദിനത്തെ പൊടി തട്ടിയെടുക്കുകയും മേയ് ദിനത്തിനു ബദലായി പ്രയോഗിക്കുകയും ചെയ്തു. അന്നു മുതല്‍ അമേരിക്കയിലെ തൊഴിലാളി ദിനം സെപ്റ്റംബറിലെ ആദ്യത്തെ തിങ്കളാഴ്ചയാണ്. അമേരിക്കന്‍ ഭരണകൂടം ഈ ദിവസം നിര്‍ബന്ധിത ഒഴിവു ദിനമായി പ്രഖ്യാപിച്ചു കൊണ്ട് അവരുടെ തൊഴിലാളി സ്നേഹം പ്രകടിപ്പിച്ചു. സ്വന്തം സമര ചരിത്രത്തെത്തന്നെ അന്യവത്കരിച്ചു കൊണ്ട് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ ഈ തീരുമാനമെടുത്തതിനു അവരുടേതായ ന്യായങ്ങള്‍ ഉണ്ടാകാം.
എന്നാല്‍, ചിക്കാഗോ സമര ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളി സമരങ്ങള്‍ നടക്കുകയും, മേയ് ദിനം ഇപ്പോഴും ആചരിക്കപ്പെടുകയും ചെയ്യുന്നുവെന്നത് ചിക്കാഗോ രകരസാക്ഷികള്‍ ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ ആശയങ്ങള്‍ കൊണ്ടു തന്നെയായിരിക്കും. അമേരിക്കന്‍ തൊഴിലാളി ചരിത്രത്തില്‍ ചുവന്ന മഷി കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന മേയ് ദിന സമരത്തെ അമേരിക്കന്‍ പൌരസമൂഹവും തൊഴിലാളി സംഘടനകളും എങ്ങനെ വിലയിരുത്തിയാലും ലോക രാജ്യങ്ങളിലെ തൊഴിലാളി സംഘടനകളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ചിക്കാഗോ സമര സ്മരണകള്‍ സ്വന്തം ഹ്യദയത്തില്‍പ്പേറുന്നതിന്റെ തെളിവാണു ലോകമെമ്പാടും മേയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കപ്പെടുന്നത്.
ബാക്കിയായ ചില ചോദ്യങ്ങള്‍ എന്നാല്‍ ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു. അമേരിക്കയ്ക്ക് പോലും വേണ്ടാത്ത മേയ് ദിനം എന്തിനാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇത്ര പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നത്? മേയ് ദിനം ഇന്ത്യയില്‍ പൊതു അവധിയാണ്. ഇന്ത്യയ്ക്ക് ഒരു ദേശീയ തൊഴിലാളി ദിനം ഇല്ലാത്തത് കൊണ്ടാണോ മേയ് ദിനത്തിന് ഇത്ര പ്രാധാന്യം നല്‍കപ്പെടുന്നത്? കേന്ദ്ര അഡ്വര്‍ടൈസിംഗ് ആന്റ് വിഷ്വല്‍ പബ്ളിസിറ്റി ഡയറക്ടറേറ്റിന്റെ രേഖകള്‍ പ്രകാരം മേയ് അഞ്ചാം തീയതി ദേശീയ തൊഴിലാളി ദിനമാണ്.
ഇന്ത്യയിലെ തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ത്യാഗോജ്ജ്വല സമര ചരിത്രത്തിന്റെ ഓര്‍മ്മ ദിവസമായി കണക്കാക്കേണ്ട മേയ് അഞ്ചിന് ദേശീയ തൊഴിലാളി ദിനാചരണങ്ങള്‍ നടക്കുന്നതായി തോന്നുന്നില്ല. അതേ ദിവസം ഇന്ത്യയില്‍ പൊതു അവധിയുമല്ല. കാരണമെന്തായിരിക്കും? അത് ഇന്ത്യയിലെ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ഏറ്റെടുക്കാത്തത് കൊണ്ടാണോ? ഇന്ത്യയില്‍ നടന്ന തൊഴിലാളി സമരങ്ങള്‍ക്ക് മേയ് ദിനത്തിന്റെ അത്ര ഗ്ലാമര്‍ പോര എന്നാണോ? അതോ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ചരിത്ര ബോധമില്ലാത്തതു കൊണ്ടാണോ? അതോ എല്ലാ സമരങ്ങളും ആന്റി അമേരിക്കന്‍ ആയിരിക്കണമെന്ന് കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ക്ക് നിര്‍ബന്ധമുള്ളത് കൊണ്ടായിരിക്കുമോ? നമുക്ക് ചിന്തിക്കാം.
References: 1.Babu P Remesh,2005, Labour Day in September : The History and Contemporary, Labour File, Vol.3No.5, pp 43 45 2. Trachtenberg, A, 1932, The History of May Day, International Pamphlets (Marxist internet archive) 3. Luxemburg, R, On May Day (Marxist internet archive) 4. സമ്പത്ത്, 2007, മേയ് ദിനം: ചരിത്രവും രാഷ്ട്രീയവും
എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട, കൂടംകുളം ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ മധുരാജ് സംസാരിക്കുന്നു. സി.വി സിനിയ നടത്തിയ അഭിമുഖം
തീപ്പിടിച്ച നേരുകളുടെ കാലത്ത് ഒരു ക്യാമറ എന്തു ചെയ്യണം?
വാര്‍ത്തകള്‍ക്കൊപ്പമാണ് സദാ ന്യൂസ് ഫോട്ടോഗ്രാഫറുടെ ജീവിതം. വാര്‍ത്തകളെയും പത്ര ശരീരത്തെയും പൂരിപ്പിക്കുക, പല ഖണ്ഡികകളില്‍ പറയാവുന്ന വാര്‍ത്തകള്‍ ഒറ്റ ചിത്രത്തിലൂടെ പ്രകാശിപ്പിക്കുക എന്നിവയാണ് ന്യൂസ് ഫോട്ടോഗ്രാഫുകളുടെ സാധാരണ സാധ്യതകള്‍. ഇതിന്റെ ഭാഗമായി വാര്‍ത്ത നടക്കുന്ന ഇടങ്ങളില്‍ സജീവമായി നില്‍ക്കുക, വാര്‍ത്തകളുടെ പിറവിയിലും പരിണാമങ്ങളിലും ക്യാമറക്കണ്ണുമായി അനുധാവനം ചെയ്യുക എന്നീ സാധ്യതകള്‍ ഒരു ഫോട്ടോ ജേണലിസ്റ്റിനു മുന്നിലും സദാ തുറന്നു കിടക്കുന്നുണ്ട്.
സി.വി സിനിയ
എന്നാല്‍, നമ്മുടെ നാട്ടിലേതുപോലുള്ള മാധ്യമ സാഹചര്യങ്ങളില്‍ ന്യൂസ് ഫോട്ടോഗ്രാഫറുടെ റോള്‍ പലപ്പോഴും പരിമിതമാണ്. വല്ലപ്പോഴും കിട്ടുന്ന പ്രത്യേക ചിത്രങ്ങള്‍ക്കപ്പുറം പ്രത്യേകിച്ചൊന്നും ചെയ്യാന്‍ സാധ്യതയില്ലാത്ത ഒരിടുങ്ങിയ വഴി കൂടിയാണ് ഇവിടെ ന്യൂസ് ഫോട്ടോഗ്രാഫി. അതിനാലാണ് കവല പ്രസംഗങ്ങളും ഉദ്ഘാടനങ്ങളും അപകടങ്ങളും അക്രമങ്ങളുമൊക്കെ സാധാരണ നിലയില്‍ പകര്‍ത്തുക എന്നതിലേക്ക് നമ്മുടെ നാട്ടിലെ ന്യൂസ്ഫോട്ടോഗ്രാഫറുടെ ദിവസങ്ങള്‍ ഒതുങ്ങിപ്പോവുന്നത്. സാധാരണ സംഭവങ്ങളെ വ്യത്യസ്തമായി പകര്‍ത്തുന്നതിലൂടെ ഈ പരിമിതികള്‍ ഉല്ലംഘിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തുന്ന ചിലരൊഴികെ നമ്മുടെ ഫോട്ടോ ജേണലിസ്റ്റുകള്‍ മടുപ്പിന്റെ ഒരു വൃത്തത്തിലേക്കു ചുരുങ്ങിപ്പോവുന്നതും ഇതിനാലാവണം.
മലയാളി മനസ്സിന്റെ മുന്‍വിധികള്‍ക്കപ്പുറത്തേക്ക് എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട, കൂടംകുളം ഇഷ്യൂകളെ തൊടുത്തുവിട്ട ഫോട്ടോഗ്രാഫുകളിലൂടെ ശ്രദ്ധേയനായ മധുരാജിനും പറയാനുണ്ടായിരുന്നത് വാര്‍ത്താ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സഹജമായുള്ള ഇത്തരം പരിമിതികള്‍ തന്നെയായിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട ഫോട്ടോ ജേണലിസ ജീവിതത്തില്‍ പതിനഞ്ചു വര്‍ഷവും മധുരാജ് ന്യൂസ് ബ്യൂറോയിലായിരുന്നു. എന്നാല്‍, മറ്റാര്‍ക്കും കഴിയാത്ത വിധത്തില്‍ ഇത്തരം പരിമിതികള്‍ മുറിച്ചു കടക്കാന്‍ ഈ മനുഷ്യന്‍ ശ്രമങ്ങള്‍ നടത്തി. ഉള്ളിലെന്നേ വേരുറച്ച പാരിസ്ഥിതിക രാഷ്ട്രീയ ബോധവും ആക്റ്റിവിസത്തിന്റെ വിത്തുകളുമാണ്, ധര്‍ണ്ണകളുടെ പടമെടുത്ത് ഫയല്‍ ചെയ്യുന്ന സാധാരണത്വത്തില്‍നിന്ന് മുന്നോട്ടു നീങ്ങാന്‍ മധുരാജിന് തുണയായത്. ആഴത്തിലുള്ള വായനയും കുറിക്കു കൊള്ളുന്ന മനോഹരമായ എഴുത്തും ഒപ്പം ചേര്‍ന്നപ്പോള്‍ ഇന്നു നാമറിയുന്ന മധുരാജിന്റെ ചിത്രങ്ങള്‍ സാധ്യമായി. എന്നാല്‍, ഈ അഭിമുഖത്തിലൊരിടത്ത് അദ്ദേഹം പറയുന്നത് പോലെ, നിലപാടുള്ള,കാമ്പുള്ള, ദൃശ്യബോധമുള്ള ഒരെഡിറ്ററും അത്തരമാളുകള്‍ക്ക് ഇടമുള്ള ഒരു മാധ്യമസ്ഥാപനവും കൂടി ചേരുമ്പോള്‍ മാത്രമേ ഈ സാധ്യതകള്‍ പൂര്‍ണ്ണമാവുന്നുള്ളൂ.
മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച എന്‍ഡോസള്‍ഫാന്‍ പ്രത്യേക പതിപ്പ്
എന്‍ഡോസള്‍ഫാന്‍ ചിത്രങ്ങളിലൂടെയാണ് മലയാളി മധുരാജിനെ അടുത്തറിഞ്ഞത്. എന്നാല്‍, അതിനു മുമ്പ് കണ്ണൂര്‍ ബ്യൂറോയില്‍ നില്‍ക്കുമ്പോഴേ വാര്‍ത്ത ചിത്രങ്ങള്‍ക്കകത്തെ മനുഷ്യപ്പറ്റ് കണ്ടെടുക്കപ്പെട്ട അനേകം പത്രവായനാ ദിനങ്ങളിലൂടെ മധുരാജ് മാതൃഭൂമി വായനക്കാര്‍ക്ക് സുപരിചിതനായിരുന്നു. എന്‍ഡോസള്‍ഫാന്‍ വിതയ്ക്കുന്ന ദുരന്തങ്ങളെക്കുറിച്ച അനേകം പത്രവാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കും ആക്റ്റിവിസ്റ്റ് ഇടപെടലുകള്‍ക്കും മധ്യേയാണ് മധുരാജിന്റെ ചിത്രങ്ങള്‍ കാഴ്ചക്കാരുടെ അലസനേരങ്ങള്‍ പിടിച്ചു കുലുക്കിയെത്തിയത്. ഫോട്ടോഗ്രാഫി സാങ്കേതികതയ്ക്കനുസരിച്ച് ഭംഗിയുള്ള ഫ്രെയിമുകളില്‍, നിഴലും വെളിച്ചവും ആവശ്യാനുസരണം നിറച്ച കലാസൃഷ്ടികളായിരുന്നില്ല, പച്ച ജീവിതത്തിന്റെ നേരായിരുന്നു ആ ചിത്രങ്ങളില്‍. ക്ലോസപ്പ് ചിത്രങ്ങളേക്കാള്‍ ഒബ്ജക്റ്റിന്റെ പരിസരം കൂടി കടന്നു വരുന്ന, അതിനു പിന്നിലെ രാഷ്ട്രീയം കൂടി ഭാഗഭാക്കാവുന്ന വൈഡ് ആംഗിളുകളാണ് മധുരാജ് തെരഞ്ഞെടുത്തത്. അതൊരു തരത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ നിലപാട് പ്രഖ്യാപനം കൂടിയാണ്. ഒബ്ജക്റ്റ് മാത്രമല്ല, അതിനപ്പുറവും ഇപ്പുറവുമുള്ള പരിസരം കൂടി കടന്നു വരുമ്പോഴേ ചിത്രം പൂര്‍ണ്ണമാവുന്നുള്ളൂ എന്ന പ്രഖ്യാപനം.
നാരായണ നായിക്. ഇരുപത് പിന്നിട്ട നാരായണ നായിക് എന്‍മഗജെ പഞ്ചായത്തിലാണ്. 2001ല്‍ എടുത്ത ചിത്രം.
കവിത. ബദിയടുക്ക പഞ്ചായത്തിലെ പള്ളത്തടുക്കയിലാണ് വീട്. ഉള്ളിലേക്ക് വലിക്കാനാവാത്ത നാവാണ് കവിതയ്ക്ക്. 2010 ഡിസംബറില്‍ മരിച്ചു
മുഹമ്മദ് റഫീഖ്. ചെങ്ങറ പഞ്ചായത്തിലെ പുണ്ടൂര്‍ കോടിമൂലയിലാണ് വീട്. അഞ്ചുവയസ്സുവരെ ഒരു പ്രശ്നവുമില്ലായിരുന്നു റഫിഖിന്. കാലുവേദനയായാണ് രോഗം വന്നത്. രണ്ടു വര്‍ഷമായി സ്കൂളില്‍ പോകുന്നില്ല.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പിന്നെയും പല ഫോട്ടോ പരമ്പരകള്‍ മധുരാജിന്റെ ക്യാമറയില്‍നിന്നു വന്നു. അതൊക്കെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളായിരുന്നു. കളി ചിരിക്കിടയിലുള്ള ഇത്തിരി നേരത്തെ അലസ വായനയുടെ നേരങ്ങളെ തീ പിടിപ്പിക്കുന്ന എന്തോ ചിലത് അതിലുണ്ടായിരുന്നു. കേരളം മുഴുവന്‍ ഒന്നിച്ച് എന്‍ഡോസള്‍ഫാനെതിരെ ശബ്ദമുയര്‍ത്തിയ ആ നാളുകള്‍ പിറന്നത് ആ ചിത്രങ്ങള്‍ കൂടി ഇഴ നെയ്ത ഒരു സാമൂഹിക അവബോധത്തിന്റെ പുറത്തായിരുന്നു. പ്ലാച്ചിമടയിലും കൂടംകുളത്തുമെല്ലാം ആ ക്യാമറകള്‍ ഇതേ കണ്ണോടെ ചെന്നു. കാണാത്തതും അറിയാത്തതും പറയാത്തതും മാത്രമല്ല കണ്ടതിന്റെ മറച്ചു വെച്ച നേരുകളും അവ പുറത്തു കാട്ടി. പ്രാദേശിക ഗ്രൂപ്പുകളുടെ സഹായത്തോടെ നടത്തപ്പെട്ട ഫോട്ടോപ്രദര്‍ശനങ്ങള്‍ അവയെ ഒരു പാട് മനുഷ്യരില്‍ എത്തിച്ചു.
നിലപാടും അത് പറയാനുള്ള ദൃശ്യ ഭാഷയുമുണ്ടെങ്കില്‍ ഒരു ന്യൂസ് ഫോട്ടോഗ്രാഫര്‍ക്ക് ജനങ്ങള്‍ക്കുവേണ്ടി ചെയ്യാനാവുന്നത് എന്തെന്ന് തെളിയിക്കുകയായിരുന്നു മധുരാജിന്റെ ചിത്രങ്ങള്‍. പുതു തലമുറയിലെ ഫോട്ടാഗ്രാഫര്‍മാര്‍ക്ക് അത്തരമൊരു വഴി തുറന്നിടാന്‍ കെല്‍പ്പുള്ള ചിത്രങ്ങള്‍. അത്തരം ചിത്രങ്ങളെടുത്ത ഒരാളോടുള്ള സാധാരണ ചോദ്യങ്ങളാണിത്. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സാധാരണ ചോദ്യങ്ങള്‍. എന്നാല്‍, അതിനപ്പുറം, സംവാദങ്ങളുടെ വിശാലമായ സാധ്യതകള്‍ തുറന്നിടുന്നുണ്ട് ആ ഉത്തരങ്ങള്‍.
മധുരാജ്
ഫോട്ടോഗ്രാഫറായത് എങ്ങനെ?
ഫോട്ടോഗ്രാഫി ഒരു കുലതൊഴിലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. പയ്യന്നൂരിലെ രണ്ടാമത്തെ സ്റുഡിയോ ആയ സീക്കോ അച്ഛന്റെതായിരുന്നു. അതിനാല്‍, ചെറുപ്പം മുതല്‍ ഫോട്ടോഗ്രഫിയുമായി അടുപ്പം ഉണ്ടായിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രഫിയുടെ കാലമായിരുന്നു. 1975 മുതല്‍ 1983 വരെ സ്കൂള്‍ വിട്ട് നേരെ പോകുന്നത് അച്ഛന്റെ സ്റുഡിയോയിലേക്ക് ആണ്. ഫോട്ടോ കഴുകാനും മറ്റുമായി നിരന്തരം സ്റുഡിയോയില്‍ പോകാറുണ്ടായിരുന്നു. സ്റുഡിയോ അടച്ച് രാത്രിയില്‍ അച്ഛനൊപ്പമായിരുന്നു അന്നൊക്കെ വീട്ടിലേക്ക് വരാറ്. അച്ഛന്‍ ഒരുപാട് പുസ്തകങ്ങള്‍ കൊണ്ടുവരാറുണ്ടായിരുന്നു. അന്നുമുതല്‍ക്കേ വായനയും ശീലമായിരുന്നു.
ഓര്‍മ്മക്കുറവുള്ള വിജയകുമാരിയും ബുദ്ധിമാന്ദ്യമുള്ള സഹോദരന്‍മാരും. വാണിനഗര്‍ പ്രൈമറി സ്കൂളില്‍നിന്നുള്ള ദൃശ്യം
ഫോട്ടോജേര്‍ണലിസത്തിലേക്ക് വന്നതെപ്പോഴാണ്?
ചെറുപ്പം മുതല്‍ ഫോട്ടോഗ്രാഫിയില്‍ അതിയായ താല്‍പ്പര്യം ഉണ്ടായിരുന്നു. അച്ഛന്റെ സ്റുഡിയോ അതിന് ഒരു നിമിത്തമായി. കാമ്പസിലേക്ക് വന്നതോടു കൂടി വായനയുടെ സ്വഭാവം മാറി. സിനിമാട്ടോഗ്രാഫി പഠിക്കണമെന്ന ആഗ്രഹം വന്നു. ഇല്ലസ്ട്രേറ്റഡ് വീക്കിലിയില്‍ വരുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു അതില്‍ നിന്നാണ് ഫോട്ടോ ജേര്‍ണലിസത്തില്‍ ആകൃഷ്ടനാകുന്നത്. വായന അപ്പോഴും തുടര്‍ന്നുകൊണ്ടേയിരുന്നു. ഇന്ത്യയിലെ മികച്ച ഫോട്ടോഗ്രാഫി പുസ്തകങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ഈ സമയത്തായിരുന്നു.
കേരളത്തിലെ തന്നെ ആദ്യകാല പരിസ്ഥിതി കൂട്ടായ്മയായ പയ്യന്നൂരിലെ സീക്കുമായി (സൊസൈറ്റി ഫോര്‍ എന്‍വയോണ്‍മെന്റ് എജ്യുക്കേഷന്‍ ഇന്‍ കേരളാ) ബന്ധപ്പെട്ടതോടെ വീണ്ടും മാറ്റമുണ്ടായി. സീക്കിന്റെ പ്രകൃതി പഠന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. വനയാത്രകള്‍ തുടങ്ങി. സീക്ക് ലൈബ്രറിയും ഏറെ ഗുണപ്രദമായിരുന്നു. ഇന്ത്യയിലെ മികച്ച ഫോട്ടോ പ്രസിദ്ധീകരണങ്ങളുമായും ഫോട്ടോകളുമായും അടുത്തിടപഴകാനും ബന്ധംസ്ഥാപിക്കാനും ഇക്കാലത്ത് സാധിച്ചു.
സ്റുഡിയോയില്‍ മാത്രം ഒതുങ്ങാന്‍ എനിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. പത്രഫോട്ടോഗ്രാഫിയിലും സിനിമാട്ടോഗ്രാഫിയിലും താല്‍പ്പര്യം കൂടിക്കൊണ്ടേയിരുന്നു. പൂനെ ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ പ്രവേശന പരീക്ഷ എഴുതിയെങ്കിലും ലഭിച്ചില്ല. കൊമേഴ്സില്‍ ബിരുദമെടുത്ത ശേഷം 1993ല്‍, 23ാം വയസ്സില്‍ കണ്ണൂര്‍ മാതൃഭൂമിയില്‍ പ്രവേശിച്ചു. പിന്നിടങ്ങോട്ട് 15 വര്‍ഷത്തോളം വാര്‍ത്താ ചിത്രങ്ങളെടുത്തു. ഇപ്പോള്‍ 20 വര്‍ഷമായി.
ഓട്ടോഡ്രൈവറായ ഹമീദിന്റെ മകന്‍ സുഹൈല്‍. സെറിബ്രല്‍ പാള്‍സിയാണ് രോഗം. മുതലപ്പാറയിലാണ് വീട്.
ന്യൂസ് ഫോട്ടോഗ്രാഫിയില്‍ നിന്ന് ട്രാവല്‍ ഫോട്ടോഗ്രാഫിയിലേക്ക് പോകുന്നതെപ്പോഴാണ്?
15 വര്‍ഷത്തോളം ന്യൂസ് ഫോട്ടോഗ്രാഫിയിലായിരുന്നു. 1985^86 കാലത്തിനു ശേഷമാണ് മാതൃഭൂമിയില്‍ കളര്‍ ഫോട്ടോഗ്രാഫി വരുന്നത്. ഫോട്ടോഗ്രാഫിയിലുള്ള താല്‍പര്യം ജോലിയുടെ എല്ലാ സമ്മര്‍ദ്ദങ്ങളെയും മാറ്റിനിര്‍ത്തി. അന്നൊക്കെ ഉച്ചയ്ക്ക് മുന്‍പ് ഒരു ഫോട്ടോ എടുത്ത് ഉച്ചയ്ക്ക് കോഴിക്കോട് എത്തിച്ച് അത് ഡവലപ്പ് ചെയ്ത് പ്രിന്റ് എടുത്ത് തിരിച്ച് കണ്ണൂരിലേക്ക് എത്തിച്ചാല്‍ മാത്രമേ പിറ്റേദിവസത്തെ പത്രത്തില്‍ അച്ചടിച്ചു വരികയുള്ളൂ. ഫോട്ടോഗ്രാഫിയുടെ മാറ്റങ്ങളിലൂടെ പോയൊരാളാണ് ഞാന്‍. ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്ന് കളറിലേക്കും കളറില്‍ നിന്ന് ഡിജിറ്റലിലേക്കും ഉള്ള മാറ്റം. 2007 ലാണ് ഞാന്‍ മാതൃഭൂമി പീരിയോഡിക്കല്‍ വിഭാഗത്തിലേക്കു വരുന്നത്. ന്യൂസ് ഫോട്ടോയല്ല അവിടെ വേണ്ടത്. പല തരം മാഗസിനുകളിലേക്കുള്ള ഫീച്ചര്‍ പടങ്ങളാണ്. ‘യാത്ര’ മാഗസിന്‍ വന്നതോടെ കൂടുതലായും ട്രാവല്‍ ഫോട്ടോകളാണ്. മാതൃഭൂമി ആഴ്ചപതിപ്പിനും മറ്റ് മാസികകള്‍ക്കു വേണ്ടിയും ഫോട്ടോ എടുക്കാറുണ്ട്.
സോഷ്യല്‍ മീഡിയയുടെ കാലമാണല്ലോ. ഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക്ക് ഫേസ്ബുക്ക് പോലുള്ള ഇടങ്ങള്‍ തരുന്ന തുറസ്സിനെപ്പറ്റി എന്ത് പറയുന്നു?
ഫേസ്ബുക്ക് ഒരു നവമാധ്യമമാണ്. മനുഷ്യന്‍ സംവേദനത്തിനായി പുതിയ പുതിയ ഇടങ്ങള്‍ കണ്ടെത്തി കൊണ്ടേയിരിക്കും. ഏതെങ്കിലുമൊന്നില്‍ അത് ഒതുങ്ങി നില്‍ക്കില്ല. സാങ്കേതികവിദ്യക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും.
ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് ഓരോവ്യക്തിയുടെയും ചിന്തകളെയും മനോഭാവത്തെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും. അത് വ്യക്തികളുടെ താല്‍പര്യത്തിന്റെ ഭാഗമായിരിക്കുകയും ചെയ്യും. ഫേസ്ബുക്ക് ഉപയോഗിക്കുന്നതും ഓരോ വ്യക്തിയുടെ ചിന്താഗതിക്കനുസരിച്ചാണ്.
എന്‍ഡോസള്‍ഫാന്‍ ദുരന്തം പോലുള്ള അധികമാരും അറിയാതിരുന്ന, തികച്ചും സാങ്കേതികതയിലൂന്നിയ ഒരു സംഭവത്തെ ഒറ്റയടിക്ക് മനസ്സിലാക്കാനാവുന്ന വിധം എല്ലാ തീവ്രതയോടെയും ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ മധുരാജിന്റെ ഫോട്ടോകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതൊരു നിലപാട് കൂടിയാണ്. അത്തരമൊരു മാനസികാവസ്ഥയിലേക്ക് എത്തിയത് എങ്ങനെയാണ്?
വളര്‍ന്നുവന്ന ചുറ്റുപാട് എന്നുതന്നെ കാരണം പറയാം. ചെറുപ്പം മുതല്‍ സീക്കില്‍ പ്രവര്‍ത്തിച്ച, പാരിസ്ഥിതിക രംഗത്തെ വലിയ വ്യക്തിത്വങ്ങള്‍ക്കൊപ്പം കഴിഞ്ഞ അനുഭവം ജീവിത വീക്ഷണത്തെയും സ്വാധീനിച്ചിട്ടുണ്ടാവണം. എന്റെ ഫോട്ടോഗ്രാഫുകളിലേറെയും കേന്ദ്രീകരിക്കുന്നത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും സംഘര്‍ഷവുമാണ് എന്നിപ്പോള്‍ തിരിച്ചറിയാനാവുന്നു. 2001 ല്‍ മാതൃഭൂമിയുടെ അസൈന്‍മെന്റിന്റെ ഭാഗമായാണ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ഫോട്ടോ എടുക്കാന്‍ ചെന്നത്. എസ്.ഡി വേണുകുമാര്‍ എന്ന റിപ്പോര്‍ട്ടറോടൊപ്പമാണ് ഞാന്‍ അവിടെ ചെല്ലുന്നത്. മൂന്ന് ദിവസം അവിടെ താമസിച്ച് ചിത്രങ്ങളെടുത്തു. മരണവും രോഗവും വിതയ്ക്കുന്ന കീടനാശിനിക്കിരുപുറം നിസ്സഹായരായി കഴിയുന്ന മനുഷ്യരായിരുന്നു അവിടെ മുഴുവന്‍. ഞെട്ടിക്കുന്ന ആ അനുഭവം പുറത്തെത്തിക്കാനുള്ള വഴിയായി ആ ഫോട്ടോകളെ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
കാസര്‍ഗോട്ടെ കശുവണ്ടി തോട്ടങ്ങള്‍ക്കടുത്തുള്ള മനുഷ്യരുടെ ജീവിതങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന ജീവനാശിനി എന്തുമാറ്റങ്ങളാണ് വരുത്തിയതെന്ന് ലോകത്തോടു പറയാന്‍ എനിക്കുള്ള പ്രധാന മാര്‍ഗം ആ ഫോട്ടോകളായിരുന്നു. ക്യാംപയിനിംഗ് പോലെ അത് ആളുകളിലെത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ചിത്രം മാത്രം എടുത്ത് കാണിച്ചിട്ട് കാര്യമില്ല. നിരന്തരമായി പ്രദര്‍ശിപ്പിക്കണം. എന്നാല്‍ മാത്രമേ ആളുകളുടെ മനസ്സു മാറൂ എന്ന് തിരിച്ചറിഞ്ഞു. 2006ല്‍ വീണ്ടും കാസര്‍ഗോഡ് എത്തി ചിത്രങ്ങളെടുത്തു. മുന്‍പ് കണ്ട ആളുക്ില്‍ പലരും അപ്പോള്‍ അവിടെ ബാക്കിയുണ്ടായിരുന്നില്ല. അതിന് പകരം പുതിയ ചിലരെ കൂടി കണ്ടു. പുതിയ ഇരകള്‍.
പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി 2010ല്‍ വീണ്ടും കാസര്‍ഗോഡ് പോയി. ഇതിനകം ഒരുപാട് സ്ഥലങ്ങളില്‍ ഫോട്ടോപ്രദര്‍ശനങ്ങള്‍ നടത്താന്‍ അവസരമുണ്ടായി. മൂന്നാമത് കാസര്‍ഗോഡ് സന്ദര്‍ശിച്ചപ്പോള്‍ മൂന്ന് ദിവസം താമസിച്ച് കുറച്ച് സ്ഥലങ്ങളില്‍ നിന്ന് മാത്രം ചിത്രങ്ങളെടുത്ത് സര്‍വ്വെയും നടത്തിയ ശേഷമാണ് തിരിച്ച് പോരുന്നത്. അപ്പോഴേക്കും ആളുകള്‍ എന്നെ തിരിച്ചറിഞ്ഞിരുന്നു. ആദ്യ ചിത്രങ്ങള്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അതിലൂടെ ഗുണപരമായ ഒരു മാറ്റവും ഉണ്ടായി. അവിടെയുള്ള ആളുകള്‍ എന്നെ സന്തോഷത്തോടെ സ്വീകരിച്ചു. അവര്‍ക്കെന്നെ വലിയ താല്‍പ്പര്യവുമായിരുന്നു.
എന്‍ഡോസള്‍ഫാന്‍ മാത്രമല്ല, മറ്റ് ചില പ്രധാന ഇഷ്യൂകളും ഫോക്കസ് ചെയ്ത് ഫോട്ടോകള്‍ പുറത്തുകൊണ്ടവരാന്‍ കഴിഞ്ഞിട്ടുണ്ട്. പ്ലാച്ചിമട, കൂടംകുളം ഇഷ്യൂകള്‍ ഉദാഹരണം. ഇതൊക്കെ മനുഷ്യനും പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. ഇങ്ങനെ ഫോട്ടോ എടുക്കാനും പ്രദര്‍ശിപ്പിക്കാനും എനിക്ക് അവസരമുണ്ടായത് ഞാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ മാതൃഭൂമി നല്‍കുന്ന പിന്തുണയും താല്‍പ്പര്യത്താലുമാണ്.
ഇത്തരം ജനകീയ പ്രശ്നങ്ങള്‍ ക്യാമറയിലാക്കി കഴിഞ്ഞാല്‍, ഫോട്ടോ പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ആ പ്രശ്നത്തോടുള്ള ഉത്തരവാദിത്വം അവസാനിക്കുന്നുണ്ടോ ? ഒരു ഫോട്ടോ ജേണലിസ്റ്റിനെ സംബന്ധിച്ചിടത്തോളം വീണ്ടും ആ പ്രശ്നത്തില്‍ അല്ലെങ്കില്‍ സമരത്തില്‍ പങ്കാളികളാവേണ്ടതുണ്ടോ?
ഇത് ഇഷ്യൂവിനോടുള്ള സമീപനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും പ്രശ്നമാണ്. ഇതിനെ അടിസ്ഥാനമാക്കി ഞാനെപ്പോഴും പറയാനാഗ്രഹിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്.
സൌത്ത് ആഫ്രിക്കന്‍ ഫോട്ടോഗ്രാഫറായ കെവിന്‍ കാര്‍ട്ടറിന്റെ ഒരനുഭവമുണ്ട്. സുഡാന്‍ സന്ദര്‍ശന വേളയില്‍ 1993 മാര്‍ച്ചില്‍ അദ്ദേഹം ഒരു പടമെടുത്തു. പട്ടിണികോലമായ ഒരു കുട്ടിയെ തിന്ന് വിശപ്പടക്കാന്‍ തക്കം നോക്കിനില്‍ക്കുന്ന ഒരു കഴുകന്റെ ചിത്രം. ആ രാജ്യത്തെ പട്ടിണിയുടെ ദയനീയ മുഖം തിരിച്ചറിയാന്‍ ആ ഒരൊറ്റ ചിത്രം മതിയായിരുന്നു. എന്നാല്‍, ഫോട്ടേ എടുക്കുന്ന നേരത്ത് ആ കുട്ടിയെ രക്ഷിക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
1972ലെ വിയറ്റ്നാം യുദ്ധകാലത്ത് ബോംബില്‍ നിന്ന് രക്ഷപ്പെട്ട് നഗ്നയായി ഓടിവരുന്ന പെണ്‍കുട്ടിയുടെ ചിത്രം കാണാത്തവര്‍ കുറവായിരിക്കും. അസോസിയേറ്റ് പ്രസ്സിന്റെ ഫോട്ടോഗ്രാഫറായ നിക് ഉട്ട് ആ ചിത്രം പകര്‍ത്തിയതിനു ശേഷം കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഈ സംഭവങ്ങള്‍ ഒരു ഫോട്ടോ ജേണലിസ്റ്റിന്റെ ധര്‍മ സങ്കടങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഞെട്ടിക്കുന്ന ഒരു ദുരന്തത്തിന്റെ ചിത്രം എടുക്കുന്നതാണോ ആ പ്രശ്നം പരിഹരിക്കാന്‍ വല്ലതും ചെയ്യുന്നതാണോ പ്രധാനമെന്ന കാതലായ ചോദ്യമാണത്.
നമുക്ക് കിട്ടുന്ന അസൈന്‍മെന്റ് നല്ല രീതിയില്‍ ചെയ്യുക, തുടര്‍ന്നുള്ള നടപടികള്‍ ഫോട്ടോഗ്രാഫറുടെ നിലപാടിനും ജീവിത വീക്ഷണത്തിനും അനുസൃതമായിരിക്കും. ഒരു ക്ലിക്കിലൂടെയാണ് ഒരു ഫോട്ടോ ജനിക്കുന്നത്. ഫോട്ടോ എടുക്കുന്ന വ്യക്തി പോലും ഒരുപക്ഷെ അതറിഞ്ഞിട്ടുണ്ടാവില്ല. അത് ഉള്ളില്‍ നിന്നും വരുന്നതാണ്.ഒരു വ്യക്തി അതില്‍ പങ്കുചേരണമെങ്കില്‍ ആ പ്രശ്നത്തോടുള്ള കാഴ്ചപ്പാട് പോലെയിരിക്കും.
കൂടംകുളം ആണവ നിലയത്തിനടുത്തുള്ള ഗ്രാമങ്ങളില്‍നിന്ന് മധുരാജ് പകര്‍ത്തിയ ചിത്രങ്ങളിലൊന്ന്
കേരളത്തിന്റെ മാധ്യമ ചരിത്രത്തില്‍ ഒരു മാധ്യമം എടുത്ത ഏറ്റവും ധീരമായ എഡിറ്റോറിയല്‍ തീരുമാനമായിരുന്നു മാതൃഭൂമി ആഴ്ചപതിപ്പിന്റെ എന്‍ഡോസള്‍ഫാന്‍ പ്രത്യേക പതിപ്പ്. ആ പതിപ്പില്‍ താങ്കളെടുത്ത എന്‍ഡോസള്‍ഫാന്‍ ഫോട്ടോകളും അടിക്കുറിപ്പുകളും മാത്രമായിരുന്നു. ആ അനുഭവത്തെക്കുറിച്ച് പറയാമോ?
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ കമല്‍ റാം സജീവിന്റെ തീരുമാനമായിരുന്നു അത്. ആദ്യം 50 പേജ് പ്രസിദ്ധീകരിക്കാം എന്നായിരുന്നു തീരുമാനം. അത് പിന്നീട് 100 പേജാക്കാന്‍ തീരുമാനിച്ചു. അവസാനം, 115 പേജാക്കി പുറത്തിറക്കി. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ അദ്ദേഹത്തിനുള്ള പ്രത്യേക താല്‍പര്യവും നിലപാടും മാത്രമാണ് ആ എന്‍ഡോസള്‍ഫാന്‍ പ്രത്യേക പതിപ്പ് സാധ്യമായത്. വളരെ അര്‍പ്പണ ബോധമുള്ള എഡിറ്റര്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ.
കൂടംകുളം ആണവ നിലയത്തിനടുത്തുള്ള ഗ്രാമങ്ങളില്‍നിന്ന് മധുരാജ് പകര്‍ത്തിയ ചിത്രങ്ങളിലൊന്ന്
ഇത്തരം ചിത്രങ്ങള്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുമ്പോഴും പ്രദര്‍ശനം നടത്തുമ്പോഴും എന്താക്കെ മാറ്റങ്ങളാണുണ്ടാവുക?
2001ഡിസംബറിലാണ് കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആദ്യ എക്സിബിഷന്‍ നടത്തുന്നത്. സുഹൃത്തും പ്രശസ്ത ചിത്രകാരനുമായ ഭാഗ്യനാഥും ഞാനും ചേര്‍ന്നാണ് എക്സിബിഷന്‍ നടത്തിയത്. എന്‍ഡോസള്‍ഫാന്‍ രോഗബാധിതരായ നാരായണ നായ്കിന്റെ അച്ഛന്‍ ദേവ നായ്ക് ആയിരുന്നു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും പ്രദര്‍ശനം തുടങ്ങി പിന്നീട് ഓരോ ജില്ലാ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിച്ച് പ്രശ്നത്തെകുറിച്ച് ആളുകളില്‍ അവബോധമുണ്ടാക്കി. എന്‍ഡോസള്‍ഫാന്‍ പ്രശ്നവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പല ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തുകയുണ്ടായി.
അതിന് ശേഷമാണ് പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളായി ചേര്‍ന്ന് സ്കൂള്‍, കോളേജ് കബുകള്‍, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രദര്‍ശനം നടത്താനുള്ള ശ്രമങ്ങള്‍. ഏതു വിധേനയും അത് ജനങ്ങളിലെത്തുകയായിരുന്നു വേണ്ടത്. ആവശ്യമുള്ള ഇടങ്ങളിലേക്ക് അയച്ചു കൊടുക്കാറുണ്ട്. അയച്ചുകഴിഞ്ഞ് രണ്ട്മാസം ഒക്കെ കഴിഞ്ഞാണ് ചിത്രങ്ങള്‍ തിരിച്ചുവരിക. ആദ്യത്തെ ഒരു മാസം പ്രധാനപ്പെട്ട സ്ഥലങ്ങളിലൊക്കെ ഞാന്‍ തന്നെ കൊണ്ട് പോയി പ്രദര്‍ശിപ്പിക്കുകയാണുണ്ടായത്. ഇപ്പോഴും ഇ മെയിലിലും മറ്റുമായി സൌജന്യമായി അയച്ചു കൊടുക്കാറുണ്ട്. ആഴ്ചപതിപ്പില്‍ കാണുന്നതില്‍നിന്ന് വ്യത്യസ്തമായാണ് പ്രദര്‍ശനത്തോടുള്ള ആളുകളുടെ പ്രതികരണം എന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍, ആഴ്ചപ്പതിപ്പില്‍ പ്രാധാന്യത്തോടെ അതു വരുമ്പോള്‍ ഉണ്ടാക്കുന്ന ഇംപാക്റ്റ് വളരെയേറെയാണ്. അഭിപ്രായ രൂപവല്‍കരണം നടത്തുന്ന വലിയ വിഭാഗത്തിലേക്കാണ് ആഴ്ചപ്പതിപ്പ് നേരിട്ടു ചെല്ലുന്നത്.
കൂടംകുളം ആണവ നിലയത്തിനടുത്തുള്ള ഗ്രാമങ്ങളില്‍നിന്ന് മധുരാജ് പകര്‍ത്തിയ ചിത്രങ്ങളിലൊന്ന്
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വാര്‍ത്തകള്‍, കാംപയിനുകള്‍, സമരങ്ങള്‍ എന്നിവയ്ക്ക് ജനങ്ങളില്‍ എത്രമാത്രം അവബോധമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട? ഇതിലുപരിയായി ക്യമറയ്ക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ?
ഫോട്ടോഗ്രാഫിയുടെ പ്രധാന ഗുണം പ്രകാശന സാധ്യതയാണ്. സിനിമ, ഡോക്യുമെന്ററി എന്നിവയൊക്കെ വളരെ ശക്തിയുള്ള മാധ്യമങ്ങളാണെങ്കിലും അവ പ്രദര്‍ശിപ്പിക്കാന്‍പ്രത്യേക ഇടം വേണം. ഉദാഹരണത്തിന് വിയറ്റ്നാം യുദ്ധത്തില്‍ നഗ്നമായി നിലവിളിച്ചോടിവരുന്ന പെണ്ടകുട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നും ലഭ്യമാണ്. എന്നാല്‍ നിക് ഉട്ട് പകര്‍ത്തിയ സ്റില്‍ ഫോട്ടോയുടെ വ്യാപ്തി ആ വീഡിയോ ക്ലിപ്പില്‍നിന്ന് ഫീല്‍ ചെയ്യില്ല എന്ന് തോന്നുന്നു. ഒരു പ്രശ്നത്തിന്റെ ആഴം പെട്ടെന്ന് മനസ്സിലാക്കാന്‍ ഫോട്ടോഗ്രാഫിയാണ് കുറച്ചു കൂടി ശക്തം എന്നാണ് വ്യക്തിപരമായ എന്റെ അഭിപ്രായം.
ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ ഒരു വ്യക്തിയിലെ ഫോട്ടോഗ്രാഫറെന്ന ആര്‍ട്ടിസ്റ് , ആക്റ്റിവിസ്റ് ഇവരില്‍ ആരാണ് മുമ്പില്‍ നില്‍ക്കേണ്ടത്?
ഞാന്‍ എന്നെ തിരിച്ചറിഞ്ഞത് ഒരു ആക്റ്റിവിസ്റായാണ്. അടിസ്ഥാന പരമായി ഞാനൊരു ആക്റ്റിവിസ്റാണ്. അതുകൊണ്ട് ഒരു മീഡിയ കണ്ടെത്തി, നിരന്തരം ഫോട്ടോ എക്സിബിഷനും നടത്തിയിട്ടുണ്ട്. മാതൃഭൂമിയില്‍ നിന്നതുകൊണ്ടാണ് എനിക്കിങ്ങനെയൊക്കെ ചെയ്യാന്‍ കഴിഞ്ഞത്. ഒരു അസൈന്‍മെന്റ് കിട്ടിയാല്‍ ഫോട്ടോ എടുക്കുക എന്നത് ഉത്തരവാദിത്തമുള്ള കാര്യമാണ്.
കൂടംകുളം ആണവ നിലയത്തിനടുത്തുള്ള ഗ്രാമങ്ങളില്‍നിന്ന് മധുരാജ് പകര്‍ത്തിയ ചിത്രങ്ങളിലൊന്ന്
എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട, കൂടംകുളം തുടങ്ങി താങ്കള്‍ ക്യാമറയുമായി ഇടപെട്ട പ്രശ്നങ്ങളിലെല്ലാം വികസനം ആണല്ലോ പ്രധാന വില്ലന്‍ ?
വികസനത്തിന് പലപ്പോഴും ഊന്നല്‍ നല്‍കുന്നത് മധ്യവര്‍ഗ്ഗക്കാരാണ്. അവരാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതും. മനുഷ്യനെ കാര്‍ന്ന് തിന്നുന്ന തരത്തിലുള്ള വികസനം നടപ്പാക്കരുത്. വികസനം എന്നു പറയുന്നത് ഓരോ മാറ്റങ്ങളാണ്. ഒരു വലിയ ശതമാനം ആളുകളെ പാപ്പരാക്കി കൊണ്ട് ഒരു പ്രത്യേക വിഭാഗത്തിന്റെ ആധിപത്യമാണ് നമ്മളീ പറയുന്ന വികസനം. വികസനം ആവശ്യമാണ് അത് നല്ല രീതിയിലും ഗുണകരമാകുന്ന തരത്തിലും മാത്രം.
ഗുജറാത്തിലെ ഇരകളുടെ മനസ്സില്‍ മാത്രം മോഡി അസ്വീകാര്യന്‍ ആകുന്ന കാലമാവാം വരാന്‍ പോകുന്നത്-എസ് മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു
ഇന്ന് ഇന്ത്യയിലെ കോര്‍പറേറ്റുകളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണ്. മോഡിയോട് ആരാധനയുള്ള വ്യക്തികളുടെ കൂട്ടത്തില്‍ കേരളത്തിലെ തൊഴില്‍ വകുപ്പ് മന്ത്രിയും, ധന വകുപ്പ് മന്ത്രിയും, എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനും, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും പിന്നെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയും, മുന്‍ എസ് ഫ് ഐ നേതാവും ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവുമായ അബ്ദുള്ളക്കുട്ടിയും ഉണ്ട് , ഇവര്‍ക്കൊക്കെ ഒരു പോലെ ആരാധന തോന്നുന്നതിനു പിന്നില്‍ വര്‍ഗ താല്‍പര്യം മാത്രമല്ല സാമ്പത്തിക താല്‍പര്യവും ഉണ്ട്-മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്എ് സോഷ്യല്‍ സയന്‍സസിലെ അധ്യാപകന്‍ എസ് മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു
ഹിറ്റ് ലറുടെ തിരിച്ചുവരവിന്റെ കാലമാണിത്. ഹിറ്റ് ലറോട് ആരാധന ഉള്ള നവ ഫാസിസ്റ്റുകളുടെ എണ്ണം ലോകമെങ്ങും വര്‍ദ്ധിച്ചു വരികയാണ്. ഹിറ്റ് ലര്‍ ശക്തനായ ഭരണകര്‍ത്താവായിരുന്നു, നല്ല പ്രജാ സ്നേഹി ആയിരുന്നു എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ട് . നോര്‍വേയില്‍ നിരപരാധികളായ മനുഷ്യരുടെ നേരെ വെടിയുതിര്‍ത്ത ബ്രെവ്റിക്ക് ഒരു നവ നാസിയായിരുന്നു . ഭരിക്കാനായി ജനിച്ചവരാണ് ആര്യന്‍മാര്‍ എന്ന ആശയത്തിന്റെ വിശദീകരണത്തിനാണ് ഹിറ്റ് ലറുടെ ആത്മകഥയില്‍ പ്രാധാന്യം. നവ ഫാസിs,റ്റുകളുടെ പ്രധാന ആശയവും ഇത് തന്നെയാണ്. ഭരണം എന്നത് തന്റെ വംശത്തിന്റെ മാത്രം നേട്ടത്തിനായി ഉപയോഗിക്കുന്ന രീതിയാണ് ഇവരെ ഒരു വംശത്തിനു മാത്രം പ്രിയപ്പെട്ടവരാക്കുന്നത്.
എസ് മുഹമ്മദ് ഇര്‍ഷാദ്
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഈ വശീയ വിശുദ്ധിയുടെ വക്താവാണ് എന്ന് തെളിയിച്ചു കഴിഞ്ഞതാണ്. ഇന്ന് മോഡിയെ അംഗീകരിക്കുന്നതില്‍ വലതുപക്ഷ തീവ്രവാദികള്‍ മുതല്‍ രാജ്യത്തെ കോര്‍പറേറ്റ് ഭീമന്‍മാര്‍ വരെയുണ്ട്. ഇന്ന് ഇന്ത്യയിലെ കോര്‍പറേറ്റുകളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണ്. മോഡിയോട് ആരാധനയുള്ള വ്യക്തികളുടെ കൂട്ടത്തില്‍ കേരളത്തിലെ തൊഴില്‍ വകുപ്പ് മന്ത്രിയും, ധന വകുപ്പ് മന്ത്രിയും, എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനും, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും പിന്നെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയും, മുന്‍ എസ് ഫ് ഐ നേതാവും ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവുമായ അബ്ദുള്ളക്കുട്ടിയും ഉണ്ട് , ഇവര്‍ക്കൊക്കെ ഒരു പോലെ ആരാധന തോന്നുന്നതിനു പിന്നില്‍ വര്‍ഗ താല്‍പര്യം മാത്രമല്ല സാമ്പത്തിക താല്‍പര്യവും ഉണ്ട്. മാത്രമല്ല, കഴിഞ്ഞ കേരള സര്‍ക്കാറിന്റെ വ്യവസായ മന്ത്രിക്കും മോഡിയോട് ഒരുതരം ആരാധനയുണ്ടായിരുന്നു.
മുതലാളിത്ത വികസന മാതൃകയാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിന് മോഡി ഇന്ന് ആരാധനാ പാത്രമാണ്. വ്യവസായിയും മന്ത്രിയും ആയ ഷിബു ബേബിജോണിനും ധനമന്ത്രി കെ.എം മാണിക്കും നരേന്ദ്ര മോഡി ഒരു ഫാസിസ്റ് ഭരണാധികാരിയല്ല, മറിച്ച മൂലധനസംരക്ഷകന്‍ കൂടിയാണ്. കേരളത്തിലെ തൊഴില്‍ മന്ത്രിക്കും ധനകാര്യമന്ത്രിക്കും നരേന്ദ്ര മോഡിയുടെ ചരിത്രം മറക്കാന്‍ കഴിഞ്ഞത് അവര്‍ കേവലം വ്യവസായികള്‍ ആയതു കൊണ്ട് മാത്രമാണോ എന്ന് കൂടി പരിശോധിക്കണം. ഫാസിസത്തിന്റെ ചാരിത്രം എല്ലായ്പ്പോഴും മറവിയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത് ഇത്തരം മറവികള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കാന്‍ കഴിയുന്നിടത്താണ് ഫാസിസം നിലനില്‍ക്കുന്നത്. അധികാരം നിലനിര്‍ത്താന്‍ ഫാസിസം എല്ലായ്പ്പോഴും ഇത്തരം മറവികളെ സൃഷ്ടിക്കും. ഇത്തരം മറവികള്‍ അധികാര ബന്ധങ്ങളില്‍ നിന്ന് തന്നെയുണ്ടാകുമ്പോള്‍ അതിന് ചരിത്രത്തെ നിഷേധിക്കാന്‍ കഴിയും . ഇത്തരം നിഷേധങ്ങള്‍ രൂപപ്പെടുന്നത് തന്നെ വര്‍ഗീയ ഫാസിസ്റ് പ്രത്യയ ശാസ്ത്രങ്ങളെ ആരാധിക്കുന്ന ഒരു മാനസിക ബോധത്തില്‍ നിന്നാണ് .
വികസന നിലപാടുകള്‍ ഫാസിസം കേവലം ഒരു കേന്ദ്രീകൃത പ്രത്യയശാസ്ത്രം മാത്രമല്ല, ഇന്ന് സമൂഹത്തിലെ സമസ്ത മേഖലകളിലും അതിന്റെ സ്വാധീനം കാണാന്‍ കഴിയും . ഫാസിസം രൂപപ്പെടുന്നതിന്റെ മൂലകാരണങ്ങളെ മൂലധന യുക്തി കൊണ്ട് വിശകലനം ചെയ്യുന്നത് ഇതിന് ഉദാഹരണമാണ്. നരേന്ദ്ര മോഡിയുടെ വികസന മാതൃക നല്ലതാണ് എന്ന ആശയം ഭരണകുട ആശയം കൂടിയാണ്, അതുകൊണ്ടാണ് പലപ്പോഴും മോഡിക്ക് ഒരു നല്ല ഭരണാധികാരി എന്ന ലേബല്‍ വളരെ എളുപ്പം നേടിയെടുക്കാന്‍ കഴിഞ്ഞത്. നല്ല ഭരണം എന്നത് ഇവിടെ കൂടുതല്‍ സ്വകാര്യ മൂലധനം എന്നത് കുടിയാണ്. ഇത്തരം മൂലധനത്തെ ആകര്‍്ഷിക്കാന്‍ മത്സരിക്കുന്ന കേരളത്തിലെ ഇടതുവലത് മുന്നണികള്‍ക്ക് മോഡിയുടെ വികസന മാതൃക ഒരിക്കലും അസ്വീകാര്യം ആകില്ല.
വലതു പക്ഷ രാഷ്ട്രീയക്കാരനായ ഷിബു ബേബി ജോണിനും, പതിറ്റാണ്ടിന്റെ (വലതു പക്ഷ) രാഷ്ട്രീയ പാരമ്പര്യം ഉള്ള കെ എം മാണിക്കും അതിനു കഴിയുന്നതില്‍ അതിശയോക്തി ഒന്നും തന്നെയില്ല. തികച്ചും സ്വാഭാവികം മാത്രം. മോഡിയോട് പ്രശ്നം ഒന്നും ഇല്ല എന്നും മറിച്ച് ബി ജെ പി യോടാണ് എതിര്‍പ്പ് എന്നും മാണി പറയുമ്പോള്‍ അത് കേരള കോണ്‍ഗ്രസ്സും ബി .ജെ.പി യും തമ്മിലുള്ള ആശയ വ്യത്യാസം എന്ന ഒരു അര്‍ഥം ഉണ്ടാകുന്നുണ്ട്. ഒരു തരത്തില്‍ ഈ രണ്ടു പാര്‍ട്ടികളും തമ്മിലുള്ള ആശയ വൈരുധ്യം എന്നത് വളരെ നേര്‍ത്തതാണ്. ഇതിന്റെ തെളിവാണ് മോഡിയെ അംഗീകരിക്കുന്നതിലൂടെ മാണിയും ചെയ്തത്. കേരള കോണ്‍ഗ്രസ്സും, ബി ജെ പിയും തമ്മില്‍ വികസന രാഷ്ടീയ സമീപനത്തില്‍ വ്യത്യാസം ഒന്നും ഇല്ല എന്ന വസ്തുത ഊട്ടി ഉറപ്പിക്കുന്നതായിരുന്നു കെ എം മാണിയുടെ പ്രസ്താവന.
ആരുടെ വികസനം? 1991 മുതല്‍ 2011 വരെയുള്ള കണക്കുകള്‍ പ്രകാരം ചത്തിസ്ഗഢും, ഒറീസയും കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ നിക്ഷേപം ഉണ്ടായത് ഗുജറാത്തിലാണ് . തൊഴില്‍ സാധ്യത കുറഞ്ഞ, സാങ്കേതിക വിദ്യക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള വികസനം മൂലധനത്തിന്റെ വികസനം മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത് . വികസനത്തിന്റെ സാമ്പ്രദായിക അളവുകോല്‍കൊണ്ട് വിശകലനം ചെയ്താല്‍ ഗുജറാത്തിലെ സാമ്പത്തിക വളര്‍ച്ച മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്നതാണ്. ഗുജറാത്തിലെ വികസനം നഗരത്തിലെ ധനികരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ് എന്ന് പല പഠനങ്ങളും തെളിയിച്ചതാണ്. ഇന്ത്യ യെ പോലെ അസമത്വങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമുഹത്തിന് ഇത്തരം വികസന മാതൃക അപര്യാപ്തമാണ് . ഗുജറാത്തിലെ വികസന മാതൃക, ദാരിദ്യ്രം ഇല്ലാതാക്കാന്‍ അപര്യപ്തമാണെന്ന് Atul Sood എഡിറ്റ് ചെയ്ത Poverty Amidst Prosperity എന്ന പുസ്തകത്തില്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട് . എന്നാല്‍ ഇത്തരം വിലയിരുത്തലുകളെ പാടെ നിരസിക്കുന്ന കാഴ്ചപ്പാടിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുന്നുണ്ട് . കാരണം ഈ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളും ഗുജറാത്തിനൊപ്പമാണ്.
ഗുജറാത്തില്‍ നിന്ന് വ്യത്യസ്തമായി എന്ത് വികസന മാതൃകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉള്ളത്? ഇടതു പക്ഷത്തിനും ഈ കാര്യത്തില്‍ വ്യക്തമായ ഒരു ഉത്തരം ഇല്ല. 3000 ത്തിലധികം മനുഷ്യരുടെ രക്തത്തിന്റെ കറ മായ്ച്ചു കളയാന്‍ ഏറ്റവും നല്ല മാര്‍ഗം വികസനം എന്ന ആശയം തന്നെയാണ് എന്ന് ഫാസിസം നേരത്തെ തെളിയിച്ചതാണ്. മോഡിയെ ആരാധിക്കുന്ന വ്യക്തികളും, പ്രസ്ഥാനങ്ങളും വ്യാപകമാവുന്ന നവ ഫാസിസത്തിന്റെ വക്താക്കളല്ലാതെ മറ്റാരുമല്ല. മതേതര മുഖം ഉണ്ട് എന്ന് പൊതുസമൂഹം വിശ്വസിക്കുന്ന വ്യക്തികള്‍ കൃത്യമായ ഒരു നിലപാട് ഈ കാര്യത്തില്‍ സികരിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഇവരുടെ ഇത്തരം പ്രസ്താവനകള്‍. നേരത്തെ സൂചിപ്പിച്ച പോലെ വലതുപക്ഷ രാഷ്ടീയകക്കാരായ നമ്മുടെ മന്ത്രിമാര്‍ക്ക് മോഡിയോട് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യതാസം തോന്നേണ്ട കാര്യം ഇല്ല. ലേഖനത്തിന്റെ ആദ്യം സൂചിപ്പിച്ച വ്യക്തികള്‍ക്ക് മാത്രമല്ല അവര്‍ പ്രതിനിധീകരിക്കുന്ന സാമ്പത്തിക വ്യവസ്ഥയ്ക്കും മോഡി തികച്ചും സ്വീകാര്യന്‍ തന്നെയാണ്.
ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ നാളിതുവരെ ഫാസിസ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അകറ്റിനിര്‍ത്തിയിരുന്നു, എന്നാല്‍ മോഡിയെ പോലെ ഒരാളെ അംഗീകരിക്കുക വഴി ശ്രീ നാരായണ ദര്‍ശനങള്‍ തെറ്റായ രീതിയില്‍ വ്യഖ്യാനിച്ചു എന്ന പിണറായി വിജയന്റെ പ്രസ്താവന തികച്ചും ഉചിതം തന്നെയായിരുന്നു. എന്നാല്‍ ശ്രീനാരായണ ദര്‍ശനത്തിന്റെ തെറ്റായ വ്യഖ്യാനം അല്ലെങ്കില്‍ ആ ദര്‍ശനത്തിന്റെ വക്താക്കള്‍ എന്ന് അവകാശപ്പെടുന്നവരുടെ ബൌദ്ധികമായ അപചയം എന്നിവയില്‍ ഏതാണ് ഏതാണ് കേരളത്തില്‍ സംഭവിക്കുന്നത് എന്ന് വിലയിരുത്തേണ്ട സമയം കൂടിയാണിത്. ഇത്തരം വിലയിരുത്തല്‍ കേരളത്തിന്റെ പൊതു ആവശ്യം ആയി മാറുമ്പോള്‍ മാത്രമേ ഇതിന് പ്രസക്തിയുള്ളൂ. ഈപൊതു ആവശ്യത്തെ നിരസിക്കുന്ന തരത്തിലേക്ക് കേരളീയ സാമൂഹിക പരിസരം മാറുന്നുണ്ടോ എന്ന് സംശയി ക്കേണ്ടിയിരിക്കുന്നു.
ഒരു പക്ഷെ, ഗുജറാത്തിലെ ഇരകളുടെ മനസ്സില്‍ മാത്രം മോഡി അസ്വീകാര്യന്‍ ആകുന്ന കാലമാവാം വരാന്‍ പോകുന്നത്!
കവി മാത്രമായിരുന്നില്ല, ഒരുപാട് തലമുറയെ ജീവിതത്തിലുറപ്പിച്ചു നിര്‍ത്തിയ ഗുരു കൂടിയായിരുന്നു ഡി.വിനയചന്ദ്രന്‍. കോട്ടയം എം.ജി സര്‍വകലാശാലാ കാമ്പസിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സിലായിരുന്നു അധ്യാപകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാന കാലം. ആ കാലം സജീവമായി കടന്നുവരുന്ന ഓര്‍മ്മക്കുറിപ്പ്. കവിയും കാലിക്കറ്റ് സര്‍വകാലാശാലയില്‍ അധ്യാപകനുമായ എം.ബി മനോജ് എഴുതുന്നു
വ്യാഴാഴ്ച ഉച്ചകഴിയുമ്പോള്‍ സ്വന്തം മുറിയുടെ വാതില്‍ക്കല്‍ നിന്നും നടുത്തളത്തില്‍ നിന്നും നീട്ടിക്കൂവിക്കൊണ്ടാവും തുടക്കം. ചിലപ്പോള്‍ ഹാരിസ് മാഷും തീയറ്ററിലെ സുഹൃത്തുക്കളും കൂവാനുണ്ടാവും. ആ നീട്ടിക്കൂവല്‍ എനിയ്ക്കു പരിചിതമായിരുന്നു. എന്റെ വീട് വനത്തോട് ചേര്‍ന്നാണ്. വര്‍ഷാവര്‍ഷം ആനവരികയും ഞങ്ങളുടെ കൃഷി നശിപ്പിക്കുകയും ചെയ്തുവന്നു. രാത്രികാലങ്ങളില്‍ ആനയെ ഓടിക്കുവാനായി ഞങ്ങള്‍ നീട്ടിക്കൂവാറുണ്ട്. സാറിന്റെ കൂവലുകള്‍ക്ക് അതിനോട് സാദൃശ്യമുണ്ട്. എഴുതിയ പല കവിതകളും ആദ്യമായിവായിക്കുന്ന ഒരു കളരിയായിരുന്നു എനിക്കത്. ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ കൊണ്ടുവന്ന് ഇരിയ്ക്കുന്നവര്‍ക്ക് കൊടുക്കും. അവര്‍ക്കും ഇടപെടാം. പി.ബാലചന്ദ്രന്‍ മാഷാവട്ടെ, നാടകത്തിന്റെ ചെറുപരിശീലനങ്ങളും നടത്തിയിട്ടുണ്ട്. അധ്യാപകരും ഓഫീസ് സ്റാഫുകളും എത്തും-ഡോ.എംബി. മനോജ് എഴുതുന്നു
ഡി.വിനയചന്ദ്രന്‍ മാഷിന്റെ കവിതകള്‍ പരിചയപ്പെടുത്തിത്തന്നത് ഇടുക്കി മുണ്ടിയെരുമ സ്വദേശി ഷായെന്ന ചിത്രകാരനാണ്. കട്ടപ്പനയിലെ ആര്‍ട്ടിസ്റ് ചിത്രാഷാജിയുടെ ബാനറെഴുത്തുമുറിയില്‍ കുറേക്കാലം കഴിഞ്ഞുകൂടുകയുണ്ടായി. സി.ആര്‍.സി.സിപി.ഐ.എം. എല്‍ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലും അതിന്റെ വിദ്യാര്‍ത്ഥി ബഹുജനഘടകങ്ങളിലും പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു അത്. അക്കൂടെത്തന്നെ പ്രീഡിഗ്രി വിദ്യാഭ്യാസവും നടത്തിയിരുന്നു. കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍, സാഹിത്യമത്സരങ്ങളില്‍, പാടുവാനായി ഷാ പറഞ്ഞുതന്ന കവിതകളിലൊന്നായിരുന്നു “യാത്രപ്പാട്ട്’. രാത്രിയില്‍ പരസ്യബോര്‍ഡ് എഴുതിക്കൊണ്ടിരിയ്ക്കെ അടുത്തിരുന്ന് കവിതകളെഴുതിയെടുത്തുകൊണ്ടേയിരുന്നു. പിന്നീട് സുഹൃത്തുക്കളിലൂടെ “വീട്ടിലേയ്ക്കുള്ള വഴി’യുടെ കയ്യെഴുത്തുപകര്‍പ്പ് കിട്ടി.
സച്ചിദാനന്ദന്റെ “വിശപ്പ്,’ “കയറ്റം’, എന്നീ കവിതകള്‍, “അന്തര്‍ദ്ദേശീയ തൊഴിലാളിവര്‍ഗ്ഗഗാനം’, കുഞ്ഞപ്പ പട്ടാനൂരിന്റെ ചില കവിതകള്‍, ചുള്ളിക്കാടിന്റെയും കടമ്മനിട്ടയുടെയും കവിതകള്‍ പരിചയപ്പെട്ടു. ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ സമ്മേളനങ്ങളിലും മീറ്റിങ്ങുകളിലും കവിതയാലപിച്ചിരുന്നു അക്കാലത്ത്. ഇടുക്കി തടിയമ്പാടുള്ള ബാര്‍ബര്‍ഷോപ്പില്‍ കവിത കേള്‍ക്കുന്ന ഒരു സുഹൃദ് വലയം അക്കാലത്തുണ്ട്. അവര്‍ പ്രായം കൊണ്ട് മുതിര്‍ന്നവരുമായിരുന്നു.
മഴയുടെ കലണ്ടര്‍ ഡിഗ്രിപഠനകാലത്ത് എറണാകുളത്ത് മഹാരാജാസിലെത്തുമ്പോള്‍ പരിചിത കവിതകളില്‍ നിന്നും വ്യത്യസ്തമായ കുറച്ചുകവിതകള്‍ മനസ്സിലാക്കിത്തുടങ്ങി. കെ.ജി.എസ്സിന്റെ കവിതകളും ആറ്റൂരിന്റെ കവിതകളും അതിലുണ്ട്. അതേസമയത്തുത്തന്നെയാണ് വിനയചന്ദ്രന്‍മാഷിന്റെ “വാക്ക്’, “മഴയുടെ കലണ്ടര്‍’ തുടങ്ങിയ കവിതകള്‍ “സമകാലിന കവിത’ യെന്നും “കേരളപഠനങ്ങള്‍’ എന്നുമുള്ള ആനുകാലികങ്ങളും പരിചയപ്പെടുന്നത്. ഇക്കവിതകളൊക്കെയും എന്റെ വീട്ടില്‍ ചിരപരിചിതമായിരുന്നു. വീട്ടിലെ അംഗങ്ങളെല്ലാം തന്നെ കവിതയെഴുതുകയൊ, വായിക്കുകയൊ, ചര്‍ച്ചചെയ്യുകയൊ ചെയ്യുന്നവരായിരുന്നു. ഔപചാരിക വിദ്യാഭ്യാസമല്ല കവിതയുടെ സൌന്ദര്യമളക്കുന്നത് കവിതയെ മനസ്സിലാക്കിക്കുന്നത് എന്ന് അന്നെനിക്കുമനസിലായി.
പ്രൊഫ. ടി.എം. യേശുദാസന്‍സാറിന്റെയും ആന്റി (ലൌലിസ്റീഫന്‍) യുടെയും സാമ്പത്തിക സഹായത്താലും സംരക്ഷണയാലുമാണ് ഞാന്‍ എം.എ പഠനത്തിനായി, എം. ജി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെത്തുന്നത്. ആദ്യമായി വിനയചന്ദ്രന്‍മാഷിനെ കണ്ടുമുട്ടുന്നത് അവിടെവെച്ചാണ്. അന്ന് നേരിട്ട് പരിചയപ്പെടാന്‍ കഴിയാതെ പോയവരും, അവിടെ പഠിക്കുകയും വന്നു പോവുകയും ചെയ്യുന്നവരുമായിരുന്നു അന്‍വര്‍ അലി, എസ്. ജോസഫ്, മനോജ് കുറൂര്‍ തുടങ്ങിയ ഒരു പറ്റം കവികള്‍.
സ്കൂള്‍ ഓഫ് ലെറ്റേഴ്സ് അവിടുത്തെ എം.എ പദ്ധതിയുടെ, രണ്ടാം സംഘത്തിലായിരുന്നു ഞങ്ങള്‍. പി.കെ. ശ്രീകുമാര്‍, ശ്രീജിത്ത് പെരുന്തച്ചന്‍, ടോം മാത്യു, ധന്യ തുടങ്ങി സാഹിത്യത്തെ ശ്രദ്ധയോടെ നിരീക്ഷിയ്ക്കുന്ന ഒരു സംഘമായിരുന്നു ഞങ്ങളുടേത്. അജയ് ശേഖര്‍ അടക്കമുള്ളവരുടെ ഇംഗ്ലീഷ് ബാച്ചും വന്നു. അന്‍വര്‍ അബ്ദുള്ളയും രതീഷും അടങ്ങുന്നവര്‍ ഞങ്ങള്‍ക്ക് മേലുള്ളവരും, എം. ഫിലില്‍, ശ്രീനാഥ്, ശ്രീജേഷ്, പി.എസ്. ദേവരാജന്‍, ആര്‍.ഐ പ്രശാന്ത് അടങ്ങുന്ന ഒരു സജീവവൃന്ദവും അവിടെയക്കാലത്തുണ്ട്.
സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ പഴയകെട്ടിടമായ ഹസന്‍ മന്‍സിലില്‍ കവിതയുടെ ക്ലാസ്സ് എടുത്തുകൊണ്ട്, വിനയചന്ദ്രന്‍ മാഷ് ഞങ്ങളെ അഭിസംബോധന ചെയ്തു. സാര്‍ അന്ന് ഡയറക്ടര്‍ ആയിരുന്നു. സാറിന്റെ ക്ലാസ്സുകള്‍ അപ്പാടെ ഞാന്‍ എഴുതിയെടുത്തിരുന്നു. മാഷിന് അതില്‍ താല്‍പര്യമില്ലായിരുന്നു. ക്ലാസ്സ് കേട്ടിരിയ്ക്കാന്‍ പറഞ്ഞിരുന്നെങ്കിലും ഞാന്‍ മുറിഞ്ഞുപോവാതെ എഴുതിയെടുത്തുകൊണ്ടേയിരുന്നു.
ചെടികളും മരത്തൈയ്കളും
അവധിയിലായിരുന്ന നരേന്ദ്രപ്രസാദ് സാറ് തിരികെവന്നതും അക്കാലത്താണ്. പിന്നീട് ഞങ്ങള്‍ കാമ്പസ്സിനുള്ളിലെ പുതിയ കെട്ടിടത്തിലേക്ക് മാറി. അന്ന് ഞങ്ങളുടെ ലെറ്റേഴ്സ് പുതുമണ്ണിനു നടുവിലുള്ള രണ്ടുനിലക്കെട്ടിടമായിരുന്നു. അവിടുത്തെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്ന്. ആസമയം വി.സി.യുടെ ഓഫീസ് പഴയകെട്ടിടത്തിലാണു താനും. ലെറ്റേഴ്സിന്റെ ചുറ്റും മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്നതായിരുന്നു ഒന്നാം സെമസ്ററുകാരായ ഞങ്ങളുടെ ജോലി. വിനയചന്ദ്രന്‍ മാഷ് പൈപ്പും ഓസും വാങ്ങി പലയിടത്തുനിന്നായി ചെടികളും മരത്തയ്യുകളും കൊണ്ടുവന്നു. പലപ്പോഴായി യാത്രയിലൊക്കെപ്പോയിവരുമ്പോള്‍ അക്കാലത്ത് തൈകള്‍ കൊണ്ടുവന്നിരുന്നു. നനയ്ക്കേണ്ട ചുമതല കുട്ടികളെയേല്പിച്ചു. ലെറ്റേഴ്സിനുചുറ്റും ഞങ്ങള്‍ പലതരം മരത്തൈയ്കള്‍ നട്ടു. സങ്കല്പിക്കാത്തതിലും വലുതായിക്കൊണ്ട് അവ വളര്‍ന്നു, ഇരുനിലകള്‍ക്കും തണലായിക്കൊണ്ട്, അവ പൂക്കുകയും കായ്ക്കുകയും ഇലപൊഴിക്കുകയും ചെയ്തു.
മാഷ് ഇടയ്ക്കൊക്കെപ്പറയും അപൂര്‍വ്വം ശലഭങ്ങള്‍ ഇവിടെ വരാറുണ്ട്. നാലുമണിക്ക് എല്ലാവരും പോയശേഷം എത്തുന്ന പ്രത്യേകതരം ശലഭക്കൂട്ടമുണ്ട്. ചില ചെറു പക്ഷികളുമുണ്ട്. അതോടൊപ്പം പാമ്പും ഉണ്ടായിരുന്നു. ലൈബ്രറിയിലും വിനയന്‍ മാഷിന്റെ മുറിയിലുമടക്കം പാമ്പ് വന്നിട്ടുണ്ട്. ചിലതിനെ ഓടിച്ചുവിട്ടിട്ടുണ്ട്. ഏറെയെണ്ണത്തിനെയും തല്ലിക്കൊന്നു.
വ്യാഴവട്ടങ്ങളിലൊന്ന് Image Courtesy: School of Letters Blog
വ്യാഴവട്ടം “വ്യാഴവട്ടം’ എന്ന സാഹിത്യക്കൂട്ടായ്മ ലെറ്റേഴ്സിനെ സമ്പന്നമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചകഴിയുമ്പോള്‍ സ്വന്തം മുറിയുടെ വാതില്‍ക്കല്‍ നിന്നും നടുത്തളത്തില്‍ നിന്നും നീട്ടിക്കൂവിക്കൊണ്ടാവും തുടക്കം. ചിലപ്പോള്‍ ഹാരിസ് മാഷും തീയറ്ററിലെ സുഹൃത്തുക്കളും കൂവാനുണ്ടാവും. ആ നീട്ടിക്കൂവല്‍ എനിയ്ക്കു പരിചിതമായിരുന്നു. എന്റെ വീട് വനത്തോട് ചേര്‍ന്നാണ്. വര്‍ഷാവര്‍ഷം ആനവരികയും ഞങ്ങളുടെ കൃഷി നശിപ്പിക്കുകയും ചെയ്തുവന്നു. രാത്രികാലങ്ങളില്‍ ആനയെ ഓടിക്കുവാനായി ഞങ്ങള്‍ നീട്ടിക്കൂവാറുണ്ട്. സാറിന്റെ കൂവലുകള്‍ക്ക് അതിനോട് സാദൃശ്യമുണ്ട്. എഴുതിയ പല കവിതകളും ആദ്യമായിവായിക്കുന്ന ഒരു കളരിയായിരുന്നു എനിക്കത്. ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ കൊണ്ടുവന്ന് ഇരിയ്ക്കുന്നവര്‍ക്ക് കൊടുക്കും. അവര്‍ക്കും ഇടപെടാം. പി.ബാലചന്ദ്രന്‍ മാഷാവട്ടെ, നാടകത്തിന്റെ ചെറുപരിശീലനങ്ങളും നടത്തിയിട്ടുണ്ട്. അധ്യാപകരും ഓഫീസ് സ്റാഫുകളും എത്തും. കാമ്പസിലെത്തന്നെ മറ്റെഴുത്തുകാര്‍, ജെ. ആര്‍. കുറുപ്പ്, രാജു വള്ളിക്കുന്നം, പ്രിയ എ.എസ്, അജീര്‍ കുട്ടി തുടങ്ങി പലരും മറ്റു ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നെത്തുന്ന കുട്ടികളും ഒക്കെക്കൊണ്ടവിടം നിറയും.
കോട്ടയത്ത് എത്തുന്ന എഴുത്തുകാരെ കിട്ടിയാല്‍ അവരെ കൂട്ടിക്കൊണ്ടുവരുന്നതിനും മാഷ് ശ്രദ്ധിക്കും. ജോര്‍ജ്ജ് ജോസഫ്.കെ. അയപ്പപ്പണിക്കര്‍ സാറ്, ഭാസ്കരന്‍, അങ്ങനെയോത്രയോ പേര്‍. മാഷ് രൂപം കൊടുത്ത സിലബസ്സുകള്‍ പലതും പുതുമയുള്ളതായിരുന്നു. ലോകകവിതകളുടെ സിലബസ്സ് ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു. ലോകകവിതകളെയും ലോകസാഹിത്യത്തെയും രാഷ്ട്രീയത്തെയും വിശദീകരിച്ചു. “കറുത്ത കവിത’, “സൂര്യശില’ തുടങ്ങിയവ മുമ്പുതന്നെ പരിചയപ്പെട്ടിരുന്നു. നസ്സിംഹിക്മത്ത്, വോള്‍സോയിങ്ക, ലോര്‍ക്ക, റില്‍ക്കെ, ബേദ്ലെയര്‍, നിക്കാനോര്‍പാറാ സെസാര്‍വയഹോ, അയ്മെസെസെയര്‍, നിക്കോളാസ് ഗിയന്‍, ലാങ്സറ്റന്‍ ഹ്യൂാഗ്സ്, ഗബ്രിയേല്‍ ഒകാറ എന്നിങ്ങനെ വ്യാപിച്ചുകിടന്ന കവിതയുടെ ലോകം.
ഇന്ത്യന്‍ കവിതകളില്‍ത്തന്നെ, ജീവനാനന്ദദാസ്, പുതുമൈപ്പിത്തന്‍, നിരവധി കാവ്യപ്രസ്ഥാനങ്ങള്‍, ഇതരഭാഷാകവികള്‍, കവിതകള്‍. കവിതാചര്‍ച്ചകള്‍ക്കിടയിലാവാം യാത്ര വന്നുപെടാറുള്ളത്. കാഞ്ചിയിലെയും ബനാറസ്സിലെയും പണ്ടകളെക്കുറിച്ച്, അവര്‍ ഒരു തരം ഗുണ്ടകളാണെന്നുള്ള സാറിന്റെ കമന്റ്, സാറിനെ അവര്‍ തടഞ്ഞിട്ടുണ്ടാവാം എന്ന ഞങ്ങളുടെ പിറുപിറുക്കല്‍. തന്നെ തടഞ്ഞുവെന്നും, ഈശ്വവാസ്യവും ഗായത്രിമന്ത്രവും മറ്റും താന്‍ ചൊല്ലുന്നതുകേട്ട് അവന്മാരുടെ കണ്ണ് തള്ളിപ്പോയെന്നുമൊക്കെപ്പറയും സുഹൃത്തുക്കളോടെന്നപോലെ. ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ല, മനോഹരമായശില്പങ്ങള്‍, കൊത്തുപണികള്‍, ചുവര്‍ചിത്രങ്ങള്‍ അവയൊക്കെയുണ്ട്. അവിടെയൊള്ളവര്‍ക്കൊന്നും അതിന്റെ പ്രാധാന്യമറിയില്ല. വെളക്ക് കത്തിച്ച് വെറുതേ കരിച്ച് പൊകച്ചുകളയും. മാര്‍ത്താണ്ഡം കന്യാകുമാരിയാത്രയുടെ പ്രാധാന്യം പറഞ്ഞത്, തമിഴ്നാടിന്റെ കാര്‍ഷികസമൃദ്ധിയുടെ തിരിച്ചറിവുമായി ചേര്‍ത്തായിരുന്നു. വാഴത്തോട്ടങ്ങളുടെ സമൃദ്ധി, പഴത്തോട്ടങ്ങള്‍ അങ്ങനെ പലതും.
ഞങ്ങള്‍ക്കുപുറകെയും ഊര്‍ജ്ജസ്വരായ സംഘങ്ങളാണ് വന്നു കൊണ്ടിരുന്നത്. കെ.പി. ജയകുമാര്‍, കെ.പി. റഷീദ്, വര്‍ഗ്ഗീസാന്റണി, ഇ. സനീഷ്, ഒ.കെ സന്തോഷ് അഞ്ജുരാജ് എന്നിങ്ങനെയത് നീളുന്നു. അതുകൊണ്ടുതന്നെ സാറിന് കൂടുതല്‍ സജീവമാവാന്‍ കഴിഞ്ഞു. ഇതിനിടയിലെന്നെ വിളിപ്പിച്ചിട്ട്, സര്‍വ്വകലാശാലയ്ക്കായി ദളിത് സാഹിത്യത്തിന് ഒരു പാഠ്യപദ്ധതി തയ്യാറാക്കുന്നതിനായി ഒരു ദിവസമിരിയ്ക്കണമെന്നു പറഞ്ഞു. എനിക്കറിയാവുന്ന എഴുത്തുകാരുടെയും കൃതികളുടെയും പേര് ഞാനെഴുതിക്കൊടുത്തു, കേരളത്തിലെ സര്‍വ്വകലാശാലകളില്‍ത്തന്നെ ദളിത് സാഹിത്യത്തിന് ഒരു പാഠ്യരൂപം ആദ്യമുണ്ടാവുന്നത് ആ സമയത്താണെന്നുതോന്നുന്നു. ദളിത് എഴുത്തിന് ദളിത് സമൂഹങ്ങളിലുള്ളവര്‍ക്ക് പ്രാധാന്യവും കൂടാതെ ദളിത്പക്ഷ എഴുത്ത് എന്ന ഒരുപിന്‍ബലവും ചേര്‍ത്തുകൊണ്ടുള്ള ഒരു രൂപരേഖയായിരുന്നു മാഷ് അന്ന് തയ്യാറാക്കിയത്. അത് സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കുകയും പലപ്പോഴായി ഉള്‍പ്പെടുത്തുകയും ചെയ്തുവന്നു.
എം.എ പാഠപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അവസാനപാദ ചെറുഗവേഷണത്തിനായി അമ്പത് ദളിത്ള്‍ആദിവാസി കവിതകളും പാട്ടുകളും ഞാന്‍ വിവര്‍ത്തനം ചെയ്യുകയും പിന്നീട് സഹോദരന്‍ പ്രസിദ്ധീകരണം അത് പുസ്തകമാക്കുകയും ചെയ്തു.
എം.ബി മനോജ്
സമസ്ത കേരളം പി.ഒ സാറിന്റെ കവിത, സമസ്തകേരളം പി.ഒ. പുസ്തകമാവുമ്പോള്‍ ഞങ്ങള്‍ പി.ജി കഴിഞ്ഞിരുന്നില്ല. സംക്രാന്തി അമ്പലത്തിലെ ഹാളില്‍ കവിതചര്‍ച്ചയും വായനയും നടന്നു. നരേന്ദ്രപ്രസാദ് സാറും, കെ.എം., വേണുഗോപാല്‍ അടക്കമുള്ളവരും ഉണ്ടായിരുന്നു. ഞങ്ങളെല്ലാം അക്കാലത്ത് കവിതയില്‍ കൂടുതല്‍ ലഹരിയുള്ളവരായി. കേരളകവിതയില്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ കുട്ടികളില്‍ നിന്ന് കവിതവാങ്ങിയിരുന്നു. പണക്കുറവുകൊണ്ടൊക്കെ അക്കാലത്ത് പ്രകാശനത്തിനൊന്നും പോകുമായിരുന്നില്ല. മാഷ് ഞങ്ങള്‍ക്കുള്ള കോപ്പികള്‍ കൈപ്പറ്റിക്കൊണ്ടുവന്നിരുന്നു. അക്കാലത്ത്, കുങ്കുമം വാരികയില്‍ കരുതല്‍ എന്ന കോളം ചെയ്തിരുന്നു, മാഷ്. എന്റെ ഒരു കവിതയും ഒപ്പം ശാന്തന്റെ കവിതയും അതില്‍ ഉള്‍പ്പെടുത്തുകയും ഞങ്ങളെ പുതുകവികള്‍ എന്ന നിലയില്‍ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.
ബി.എഡിന് ചേരാനും, മാസച്ചിലവിനും എനിക്ക് പണം കുറവായിരുന്നു. കെ.എം. കൃഷ്ണന്‍മാഷും കുര്യാസ് മാഷും ആദ്യ സമയത്ത് സഹായിച്ചു. വിനയചന്ദ്രന്‍സാര്‍ എനിക്ക് കുറച്ചു രൂപതന്നു. ഒരു തിരക്കുള്ളതിനാല്‍ മാഷ് എവിടെയോപ്പോയിരുന്നു. എന്നോട് എത്താന്‍ പറഞ്ഞ ദിവസം മാഷിനെ അവിടെ കണ്ടില്ല. അടുത്തവീട്ടില്‍, ഡി.വൈ.എസ്.പി. ചെല്ലപ്പന്‍ സാറിന്റെ വശം കവറില്‍ പണം ഏല്‍പ്പിച്ച് പേരും എഴുതിക്കൊടുത്തിട്ടായിരുന്നു മാഷ് പോയിരുന്നത്. ഇതിനിടയില്‍ സാറിന്റെ റിട്ടയര്‍മെന്റ് കഴിഞ്ഞു. വിസിറ്റിംഗ് പ്രൊഫസറായി എത്തുവാന്‍ മാഷിന് താല്പര്യമുണ്ടായിരുന്നുവെങ്കിലും സര്‍വ്വകലാശാല അധികാരികള്‍ക്ക് അതില്‍ താല്പര്യമില്ലായിരുന്നു. തിരുവനന്തപുരത്ത് സരസ്വതി കൃഷ്ണയില്‍വെച്ച് അപൂര്‍വ്വമായി കണ്ടു. മാഷിന്റെ കയ്യൊപ്പോടുകൂടിയ ഒരു ടെസ്റിമോണിയല്‍ സ്വന്തമാക്കിവെച്ചു. സോവിയറ്റ്/റഷ്യന്‍ കവിതയുടെ വിവര്‍ത്തനത്തിന്റെ ഒരു കോപ്പി പിന്നീടൊരിക്കല്‍ തന്നു. സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ പൊതുവാചാപരീക്ഷകള്‍ക്കായി വന്നപ്പോഴും അധികം സമയം നില്‍ക്കാറില്ലായിരുന്നു. ഞാന്‍ ലെറ്റേഴ്സില്‍ ഗവേഷണവും അതിഥി അധ്യാപനവും നടത്തി.
സ്കൂള്‍ ഓഫ് ലെറ്റഴ്സിലെ എം.എ ബാച്ചിന്റെ പഠന യാത്രക്കിടെ ഡി.വിനയചന്ദ്രന്‍. സഫിയയുടെ ഫോട്ടോ ശേഖരത്തില്‍ നിന്ന്
കാടും പച്ചപ്പും കാടുകളോടും പച്ചപ്പിനോടുമുള്ള പ്രത്യേക അറിവുകളായിരുന്നു എനിക്ക് മാഷിലുള്ള മറ്റൊരു പുതുമ. മരങ്ങളുടെ പേരുകള്‍, പൂക്കള്‍ നിറഞ്ഞ കല്‍ക്കുഴികള്‍ക്കകത്തെ നിശ്ചലജലം പലമട്ടിലുള്ള നില്പ്പുകള്‍, പൂക്കുന്ന കാലങ്ങള്‍, പൂക്കള്‍ വീണു നിറയുന്ന ഞങ്ങളുടെ തോടുകളിലെ ചെറുകുഴിജലം, വന്യജീവികള്‍ മേല് ഉരച്ചമരങ്ങള്‍, കാട്ടുപന്നി ഉഴുതുമറിച്ച മണ്ണ്, പുല്‍ക്കാടുകള്‍, നീണ്ടപാറകള്‍, സഹ്യനേക്കാള്‍ തലപ്പൊക്കം എന്നൊക്കെ മാഷ് കവിത ചൊല്ലുമ്പോള്‍ അവ എനിയ്ക്ക് ഞാന്‍ ജീവിക്കുന്ന ചുറ്റുപാടുകളായിരുന്നല്ലൊ. എന്റെ ജീവിത പരിസരമായിരുന്നല്ലൊ.
ഹൈറേഞ്ചിനെക്കുറിച്ചും മാഷിന് നല്ല അറിവുണ്ടായിരുന്നു. മഴകള്‍, പലതരം മഴകള്‍, മഞ്ഞ്, പലതരം മഞ്ഞ്, വിവരണങ്ങള്‍, ഭൂമിയുടെയറ്റത്തോളം ചെന്നെത്തുന്ന വിവരണങ്ങള്‍. ഒന്നൊന്നുബന്ധിച്ച്, അതിപുരാതനം മുതല്‍ സമകാലികതവരെയെത്തുന്ന ഒന്നിനൊന്നെന്ന അതേസമയം അവയുടേതായ വ്യതിരിക്തതകള്‍ വിശകലനം ചെയ്യുന്ന വൈകരികവും ചടുലവും ശാന്തവും സമതലപരവുമായ വിവരണങ്ങള്‍. ഗില്‍ഗിലമേഷിന്റെ കഥയില്‍, യുദ്ധത്തില്‍ മരിച്ച പൂര്‍വ്വികരുടെ അസ്ഥികള്‍ എലികള്‍ കൊണ്ടുവരുമെന്നു കരുതുന്ന കുട്ടികളുടെ കഥയില്‍, കുറുങ്കവിതകളില്‍, മഹാകാവ്യങ്ങളില്‍ എന്നിങ്ങനെ ഭൂമിയുടെ നട്ടെല്ലോളം പോകുന്ന അധ്യായനങ്ങള്‍, പാഠ്യായാനങ്ങള്‍.
ശബ്ദമുഖരിതം കാണികളുടെ ആന്തരികതയെ സ്പര്‍ശിയ്ക്കും വിധത്തിലുള്ള ശബ്ദമുഖരിതമായ ക്ലാസുകള്‍, അതിന്റെ അവര്‍ണ്ണനീയ വേലിയേറ്റം താളം ശബ്ദവീചികള്‍ ഈണത്തിലുള്ള ചൊല്ലലുകള്‍ കവിതയുടെ വിഭിന്നസ്വരസ്ഥാനങ്ങള്‍. “മേലിലുച്ചലം വാനം താഴ്ന്നുവന്നതായ് തോന്നി’ എന്നു ചെല്ലുമ്പോള്‍ സുഗതകുമാരി ടീച്ചര്‍ അടുത്തിരിയ്ക്കുന്നതായി തോന്നും. അപൂര്‍വ്വമായെങ്കിലും വത്സലകുമാരി ടീച്ചര്‍ അത് കേട്ടുകൊണ്ടു നില്‍ക്കും. “അമേരിക്ക നിന്റെ ഹൃദയരേഖയെവിടെയാണെന്ന്’ ചോദിക്കുമ്പോള്‍ അയ്യപ്പപ്പണിക്കരെയും ബുഷിനെയും സദ്ദാമിനെയും ക്ലാസ്മുറിയില്‍ കൊണ്ടുവരും. “അമേരിക്ക വീണ്ടും അമേരിക്കയാവട്ടെ എന്ന’ കോഫി അവന്യൂറിന്റെ കവിതയൊ, “എബ്രഹാംലിങ്കണ്‍ ന്യൂ ഓര്‍ലിന്‍സിലേയ്ക്ക് പോയപ്പോള്‍, മിസ്സിസ്സിപ്പി ചിരിക്കുന്നതു ഞാന്‍ കണ്ടു’ എന്ന ലാങ്സ്റണ്‍ ഹ്യൂഗ്സിന്റെ വരികളൊ അക്കൂടെ ഓര്‍മ്മിപ്പിയ്ക്കും. പ്രരോദനം പഠിപ്പിക്കുമ്പോള്‍ ഭാരതപ്പുഴയുടെ കൊടുംചൂടും മുരിക്കും പൂവുകള്‍ തീഷ്ണമായ മണല്‍ക്കാടുകളും ക്ലാസിക് കവികളുടെ സാന്നിധ്യങ്ങളും കാട്ടിത്തരും. സച്ചിദാനന്ദന്റെയും മാഷിന്റെയും കവിതകളിലെത്തുമ്പോള്‍ നിങ്ങള്‍ സ്വന്തമായി പഠിച്ചോളാന്‍ പറയും. കവിതയാലപിച്ചു നടന്ന ഇടുക്കി ജില്ലയിലെ ബസ് സ്റോപ്പുകളെ ഞാന്‍ ഓര്‍മ്മിയ്ക്കും. അവിടെ ഞാന്‍ ആലപിച്ചിട്ടുള്ള കവിതകളെ, താമസസ്ഥലത്തുപോയി അതേയീണത്തില്‍ നീട്ടിയാലപിയ്ക്കും.
അന്‍വര്‍ അലിയുടെ “മഴക്കാലം’ ഇറങ്ങിയതൊക്കെ അങ്ങേയറ്റം സന്തോഷത്തോടെയും അഭിമാനത്തോടെയുമായിരുന്നു മാഷ് ഞങ്ങളോടു പറഞ്ഞിരുന്നത്. ഉത്തരാധുനിക കവിത എന്ന നിലയില്‍, അത് ചര്‍ച്ചചെയ്യുകയും ഉത്തരാധുനികതയെ പഠിയ്ക്കാന്‍ പി.പി രവീന്ദ്രന്‍ മാഷിനെക്കേട്ടിരിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ എന്ന നിലയിലും ഞങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പുതുകവിതകള്‍ പഠിച്ചു.
പുറം കവിതകള്‍ ഗബ്രിയേല്‍ ഒകാറയുടെ പിയാനോവും ചെണ്ടകളും ഞാന്‍ കാണാതെ പഠിച്ചിരുന്നു. “പുലരിയില്‍ പുഴയോരത്ത്’ എന്നു തുടങ്ങുന്ന കവിത, സാറിന്റെ ആവശ്യപ്രകാരം പലയിടത്തും ഞാനത് ചൊല്ലിയിട്ടുണ്ട്. ഞങ്ങളുടെ വാചാപരീക്ഷയ്ക്കുവന്നത് ദേശമംഗലം രാമകൃഷ്ണന്‍ സാറായിരുന്നു. അവിടെവെച്ചും വിനയചന്ദ്രന്‍ മാഷ് എന്നോടാവശ്യപ്പെട്ടത് ആ കവിത ചൊല്ലാനായിരുന്നു. ഞാന്‍ അവര്‍ക്കുമുന്നിലാക്കവിത ചൊല്ലിക്കേള്‍പ്പിച്ചു. എന്റെ വാചാപരീക്ഷ കഴിഞ്ഞു. അക്കാലത്ത് നെഗ്രിറ്റ്യൂഡിനെക്കുറിച്ച് വിശദമായ ഒരു പഠനം തയ്യാറാക്കി പല മാസികകള്‍ക്കും അയച്ചെങ്കിലും ആരും പ്രസീദ്ധീകരിച്ചില്ല.
“ഡേഡന്‍ കിമത്തിയെന്ന’ നാടകം, ഉബുമ്പായുടെ ജീവിതം, ന്‍ഗൂഗിവാത്തി ഓംഗോ, സാരോമുഗോ, ഡെറിക് വാല്‍ക്കോട്ട്, സെങ്കോര്‍, “റോഡ് ‘എന്ന നെല്‍സണ്‍ മണ്ടേലയുടെ ജീവചരിത്രം അടക്കം ഒരു പിടി ബ്ലാക്ക് എഴുത്തുകാര്‍ അവരെ അടുത്തറിയുവാന്‍ ഡിപ്പാര്‍ട്ട്മെന്റ് ലൈബ്രറിയും മെയിന്‍ ലൈബ്രറിയും യേശുദാസന്‍ സാറിന്റെ സ്വകാര്യലൈബ്രറിയും കൂടുതലായി ആശ്രയിച്ചതും അക്കാലത്താണ്. മാഷിന്റെ പ്രേരണ അതിനു പിന്നില്‍ അറിയാതെയുണ്ടായിരുന്നു. “ഗ്രെയ്ന്‍ ഓഫ് വീറ്റി’ന്റെ പ്രാധാന്യം ഒരു ചര്‍ച്ചയില്‍ മാഷ് പറയുകയും മറ്റൊരുസമയം യേശുദാസന്‍ മാഷില്‍നിന്നും കേള്‍ക്കുകയും ചെയ്തതുമോര്‍ക്കുന്നു. എന്റെ സുഹൃത്ത് ജി.ശശി മധുരവേലിയോട് ബ്ലാക്ക് കവികള്‍ക്കു സമാനമായി താങ്കളെ ഞാന്‍ കാണുന്നു എന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ കൊണ്ടുവന്ന് പരിചയപ്പെടുത്തിയിട്ടുണ്ട്. ജി.ശശിയെ ഓര്‍മ്മയുണ്ടെന്ന് മാഷ് പറഞ്ഞത് അദ്ദേഹത്തിന് വലിയ സന്തോഷമായിരുന്നു.
എസ്.ജോസഫിന്റെ വീടന്വേഷിച്ച്, ഒരു ദിവസം ഞാനും എം.ആര്‍, രേണുകുമാറും പട്ടിത്താനം മുഴുവന്‍ കറങ്ങി. ഒരുവിധത്തില്‍ കണ്ടുപിടിച്ച് വീട്ടിലെത്തിയപ്പോള്‍ അദ്ദേഹമവിടെയില്ലായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടാനുള്ള യാത്രയായിരുന്നു അത്. യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നത് എന്നു പറഞ്ഞപ്പോള്‍ വിനയചന്ദ്രന്‍ സാറുണ്ടോ അവിടെ എന്ന ആകാംക്ഷയിലായി ജോസഫ് സാറിന്റെ അമ്മ. സാറിനെക്കുറിച്ച് ആ അമ്മയ്ക്ക് നൂറുനാവായിരുന്നു. സാറാണ് അവനെ ഈ നിലയ്ക്ക് വളര്‍ത്തിയത് എന്നും ജോസഫ് സാറിന്റെ അമ്മ പറഞ്ഞു. അതിരമ്പുഴയില്‍ മാഷ് താമസിച്ചിരുന്നിടത്ത്, മാഷിന്റെ കവിതകളും നോവലുകളും മറ്റും പകര്‍ത്തിയെഴുതിക്കൊടുത്തിരുന്ന ഒരു പെണ്‍കുട്ടിയെയും പരിചയപ്പെടാന്‍ ഇടയായി. അവര്‍ക്കും കുടുംബത്തിനും സാറെന്നു പറഞ്ഞപ്പോള്‍ സന്തോഷമായിരുന്നു. കോട്ടയത്ത് കവിത വളരില്ല, റബ്ബറ് മാത്രമേ വളരൂ എന്നൊക്കെ സാറ് ഇടയ്ക്ക് പറയും.
കാഴ്ചപ്പാടുകള്‍ രസസിദ്ധാന്തത്തെ വിമര്‍ശിച്ചുകൊണ്ട് ഞാനെഴുതിയ അനുബന്ധപാഠപ്രവര്‍ത്തനത്തിന്, അത്തരം വിമര്‍ശനങ്ങള്‍ വികസിച്ചുവരണം എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ആസ്വാദനത്തിന്റെ അടിസ്ഥാനം രസമോ/ബോധമോ എന്ന നിലയില്‍ രണ്ടു വ്യത്യസ്തഘടകങ്ങളെ പരിശോധിക്കുവാനാണ് ശ്രമിച്ചത്. ഈ നിലയ്ക്കുള്ള അന്വേഷണങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു, പ്രധാനമായും ബ്ലാക്ക് സാഹിത്യ നിരൂപണത്തില്‍ ചില പുതുവഴികളുണ്ട് എന്നിങ്ങനെ ഒരു കുറിപ്പോടെയാണ് എനിയ്ക്ക് മടക്കിത്തന്നത്.
ചങ്ങമ്പുഴയെ പറയുമ്പോഴും അദ്ദേഹത്തിന്റെ രചനയുടെ വിപുലതയെ മനസ്സിലാക്കാതെ മദ്യപാനിയെന്നമട്ടിലുള്ള കുറ്റപ്പെടുത്തലുകളെ വിനയന്‍മാഷ് വിമര്‍ശിച്ചിരുന്നു. ചങ്ങമ്പുഴയുടെ ദീര്‍ഘമായ കവിതയെഴുത്ത്, വിവര്‍ത്തനം പഠനം അവയുടെ വ്യാപ്തിയെ ചിന്തിയ്ക്കാതെയുള്ള ഏകപക്ഷീയതയ്ക്ക് പകരം ചങ്ങമ്പുഴയെ പിന്തുണച്ചത് കേസരിയെപ്പോലെ ചിലരെയുള്ളു എന്നൊക്കെ പറയുമ്പോള്‍, മാഷും വികാരധീനനാകും.
കൂടുതല്‍ പഠിയ്ക്കേണ്ടതും പാഠ്യപദ്ധതികള്‍ അവഗണിച്ചതും കേരളത്തിനു കൂടി അവകാശപ്പെട്ടതുമായ തിണസിദ്ധാന്തങ്ങളെക്കുറിച്ച് മാഷ് നിരന്തരം പറഞ്ഞിരുന്നു. തിണയുടെ പുതിയ അംശങ്ങളെ പരിചയപ്പെടുത്താന്‍ ശ്രമിച്ചിട്ടുമുണ്ട്. മലയാളപണ്ഡിതര്‍ തിണയെ കാലപരമായി ചുരുക്കിക്കളയുകയും മലയാള സാഹിത്യത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്തതിനെ മാഷ് പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്.
രാഷ്ട്രീയമായി അപൂര്‍വ്വം ചില സന്ദര്‍ഭങ്ങള്‍ക്കു മാത്രമേ ഞങ്ങള്‍ നിന്നു കൊടുത്തിട്ടുള്ളൂ. എന്റെ ആക്ടിവിസത്തെക്കുറിച്ചൊന്നും ഒന്നും പറഞ്ഞിട്ടില്ല. അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതിനെക്കുറിച്ചൊരു ദിവസം പറഞ്ഞു. അത് ശരിയായില്ല എന്ന അഭിപ്രായമായിരുന്നു സാറിന്റേത്. അത് എന്തുകൊണ്ട് ശരിയായില്ല എന്ന എന്റെ സംശയത്തിന് സാറ് മറുപടിയൊന്നും തന്നില്ല. ഇന്ത്യന്‍ സാംസ്കാരികാടിത്തറയില്‍ ബുദ്ധന്, പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പുനര്‍ജന്മത്തില്‍ വിശ്വാസമില്ലെന്നും ഉണ്ടെങ്കില്‍ത്തന്നെ അടുത്ത ജന്മത്തില്‍ ബുദ്ധനാവണമെന്നും മറ്റൊരുഘട്ടത്തില്‍ മാഷ് പറഞ്ഞിട്ടുണ്ട
സാറിന്റെ കവിത “വീട്ടിലേയ്ക്കുള്ള വഴി’യില്‍, “ഗംഗയില്‍നിന്ന് മുങ്ങിയെടുത്ത നൂറ്റെട്ടുശിലയും, അമ്മൂമ്മ ഉണ്ണിക്കു നല്‍കിയ രാമായണം കിളിപ്പാട്ടും’ മതപരമായാണോ കാണേണ്ടത് എന്നായിരുന്നു മറ്റൊരവസരത്തില്‍ എന്റെ സംശയം, മതാതീതമായി അതിനെക്കാണണമെന്നും ഒരു സാംസ്കാരിക സാന്നിധ്യമായിട്ടാണ് അതിനെ കാണുന്നതെന്നും അത്തരം അന്വേഷണങ്ങള്‍ക്കാണ് ശ്രമിച്ചിട്ടുള്ളതെന്നും മാഷ് വ്യക്തമാക്കുകയും ചെയ്തു.
ലെറ്റേഴ്സിലെ കവികള്‍ തൃശãൂര്‍ കേരളവര്‍മ്മ കോളേജില്‍, “അഞ്ചിതള്‍ വിനായകം’പഠിപ്പിച്ചപ്പോള്‍, സാറിനോട് അതിനെക്കുറിച്ച് ചോദിച്ചു. ലഡാക്കിലെ കാഴ്ചകളും നിറങ്ങളുമാണ് അതിനു പ്രേരിപ്പിച്ചത് എന്നായിരുന്നു മറുപടി. കാലചക്രവുമായി അതിനെ ബന്ധപ്പിയ്ക്കാമെന്ന് പറയുമ്പോഴേയ്ക്കും അദ്ദേഹം ഏതോ യാത്രയിലായിരുന്നതിനാല്‍ ഫോണ്‍ ഇടമുറിഞ്ഞുപോവുകയും ചെയ്തു. അധ്യാപക ജോലിക്ക് മാത്രമായി കാത്തിരുന്ന് സമയം കളയരുത് എന്നും. നല്ല ഒറ്റ പോസ്റുകള്‍ വരുമെന്നും അവിടെ കയറണമെന്നും ഡിപ്പാര്‍ട്ട്മെന്റ് വണ്ടിയും ഒക്കെയുള്ള നല്ല പോസ്റുകളുണ്ട് എന്നും അവിടെച്ചെന്നാലും കവിതയെഴുതാമെന്നും അത് കുറേക്കൂടി നല്ല കവിതകളായിരിക്കുമെന്നും കൂടെക്കൂടെ പറഞ്ഞിരുന്നു. കവിത, ജീവിതത്തെയട്ടിമറിയ്ക്കരുതെന്ന് പറയുന്നതുപോലെ തോന്നിച്ചിട്ടുണ്ട്.
ബിനു സചിവോത്തമപുരത്തിന്റെ താല്പര്യപ്രകാരം “ലെറ്റേഴ്സിലെ കവികള്‍’ എന്ന നിലയില്‍ ഒരു പുസ്തകത്തിന് ശ്രമിക്കുകയും അതിലേയ്ക്ക് “ലെറ്റേഴ്സിലെ ഓര്‍മ്മകള്‍’ എന്ന നിലയില്‍ ഒരു കുറിപ്പ് മാഷില്‍നിന്ന് എഴുതിവാങ്ങുകയും ചെയ്തു. അതില്‍ കൈപ്പേറിയ ഒരു പാട് അനുഭവങ്ങളും സംഭവങ്ങളും ഉണ്ട് എന്നതിനാല്‍ ആ കുറിപ്പ് ഒരിടത്തും പ്രസിദ്ധീകരിയ്ക്കാന്‍ കൊടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. പ്രസ്തുത പുസ്തകത്തിന്റെ പ്രവര്‍ത്തനവും ഇടയ്ക്ക് നിലച്ചുപോയി.
സ്കൂള്‍ ഓഫ് ലെറ്റഴ്സിലെ എം.എ ബാച്ചിന്റെ പഠന യാത്രക്കിടെ ഡി.വിനയചന്ദ്രന്‍. സഫിയയുടെ ഫോട്ടോ ശേഖരത്തില്‍ നിന്ന്
അപരിചിത ഭാവുകത്വം കവിത അതിന്റെ ഗദ്യംവിട്ട് പുറത്തുവരണം എന്ന് മാഷ് പറഞ്ഞിരുന്നു. “ഏരി ഏരേരോ’ എന്ന നാടന്‍ പാട്ടുമുതല്‍ നിരവധി നാടന്‍ പാട്ടുകള്‍ “ആര്‍പ്പോ ഇര്‍ര്‍റോ’വരെ അദ്ദേഹം കുട്ടികളോട് ചേര്‍ന്ന് പാടിയിരുന്നു. അതിന്റെ സാമൂഹ്യമാനങ്ങള്‍ വിശദീകരിച്ചിരുന്നു. ഏതെങ്കിലുമൊക്കെ പുതുകവികളെ പരിചയപ്പെടുത്തിക്കൊണ്ടേയിരുന്നു. സര്‍വ്വകലാശാലയുടെ സാഹിത്യക്യാമ്പുകള്‍ നോക്കി നടത്തിയിരുന്നു. “ആദ്യം ആരും ശ്രദ്ധിച്ചില്ല’. (ചരിത്രം) എന്ന കവിതയുടെ ആലാപനത്തില്‍ ശരീരം പ്രത്യേകമായി ക്രമീകരിച്ചിരുന്നു. പദങ്ങളും സ്വരങ്ങളും കൊണ്ടുള്ള ശില്പനിര്‍മ്മിതി ആ കവിതയുടെ ഓരോ വരികളിലുമുണ്ട്. ചരിത്രത്തിന്മേലുള്ള പുനരെഴുത്തായിരുന്നു ആ കവിത. “മൂര്‍ത്തി’ എന്ന കവിതയില്‍ “ചരിത്രം’ എന്ന കവിതയുടെ തുടര്‍ച്ചയുണ്ട്. “പിച്ചക്കാര പിച്ചക്കാര പിച്ചച്ചട്ടിയിലെന്തുണ്ട്’, തുടങ്ങിയ കവിതകളിലെത്തുമ്പോള്‍ മലയാള കവിത അതുവരെ പറയാതിരുന്ന മറ്റൊരു ഭാവുകത്വത്തെ കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഹിന്ദുസ്ഥാനി/കര്‍ണാടിക് ഗാനങ്ങളുടെ ചിട്ടപ്പെടുത്തിയ ഈണങ്ങളല്ല കവിതയുടെ താളം എന്ന് അദ്ദേഹം നിരന്തരം പറഞ്ഞു.
വായ്ത്താരികള്‍, താളങ്ങള്‍, പദങ്ങളുടെ പ്രത്യേകതയാര്‍ന്ന നിരത്തലുകള്‍, ആശയസംക്രമണങ്ങള്‍ക്കായുള്ള ചേര്‍ക്കലുകള്‍, വാക്കുകള്‍ക്കുള്ളിലെ ആന്തരാശയങ്ങള്‍, ഈണങ്ങള്‍, വിഭജിത പദരീതികള്‍, എഴുത്തിന്റെ രാഷ്ട്രീയം, കവിതയിഷ്ടമില്ലാത്തവര്‍ക്കായുള്ള മറുപടികള്‍, ഭാഷയെന്നാല്‍ അത് കച്ചവടച്ചരക്കുകാരുടെ ലാഭക്കൊതിയല്ലെന്ന ഉത്തരങ്ങള്‍, ദേശത്തിന്റെ രാഷ്ട്രീയം, ഒരുവന്‍ എത്രയോ പുറത്തേയ്ക്കുണ്ടൊ അത്രയും തന്നെ അകത്തേയ്ക്കുമുണ്ടെന്ന കാഴ്ചകള്‍, രചനയുടെ അപാരസ്ഥലികള്‍, നിര്‍ത്താതെ പറഞ്ഞുകൊണ്ടേയിരിക്കുക, പുസ്തകങ്ങളെ പരിചയപ്പെടുത്തുക, വ്യക്തികള്‍ കടന്നുവരിക, കമന്റു പറഞ്ഞ് സ്വയം ചുരുങ്ങിക്കൂടിക്കൊണ്ട് ചിരിയ്ക്കുക, കണ്ണുകള്‍ ഒരു പ്രത്യേകതയാലെ പുറത്തേയ്ക്ക് തുറിപ്പിച്ചുകൊണ്ട് കളി തമാശ പറയുക, കല്‍ക്കണ്ടമൊ പുസ്തകമോ പരിചിതര്‍ക്ക് കൊടുക്കുക, അങ്ങനെയുള്ള വിനയചന്ദ്രന്‍മാഷ്.
വ്യാഴവട്ടങ്ങളിലൊന്ന് Image Courtesy: School of Letters Blog
ശബ്ദമിടറുന്നു കോഴിക്കോട് ഓള്‍ ഇന്ത്യ റേഡിയോ 2013 ഒക്ടോബറില്‍ വയലാര്‍ രാമവര്‍മ്മ അനുസ്മരണത്തിന് ഒരു ചിത്രീകരണം തയ്യാറാക്കുന്നതിനായി എന്നോട് ഒരു സ്ക്രിപ്റ്റ് ആവശ്യപ്പെട്ടിരുന്നു. അതില്‍ വയലാറിനെക്കുറിച്ച് സംസാരിയ്ക്കാനായി ഞാന്‍ മാഷിനോട് ആവശ്യപ്പെട്ടു വിളിച്ചു. മറ്റൊരാള്‍ കാരശേãരി മാഷായിരുന്നു. അന്ന് വിനയ ചന്ദ്രന്‍ മാഷിന്റെ ശബ്ദത്തിന് പതിവ് ഉറപ്പും വേഗതയും കുറഞ്ഞിരുന്നതായി തോന്നി.
സാര്‍, ശബ്ദത്തിനെന്തു പറ്റിയെന്നു ഞാന്‍ ചോദിച്ചു. കുറച്ചു പ്രശ്നങ്ങളൊക്കെയുണ്ടെന്ന് മറുപടിയും പറഞ്ഞു. സാര്‍ മരുന്ന് വാങ്ങിയ്ക്കണം എന്നും ഞാന്‍ പറഞ്ഞു. റേഡിയോയില്‍ നിന്നുവിളിച്ചോളാന്‍ പറ എന്നും സാറ് പറഞ്ഞു. നവംബറില്‍ വിശ്വമലയാള സമ്മേളനത്തിന് “ഇലകള്‍ പൊഴിയുന്നു’ എന്ന കവിത ശബ്ദശില്പത്തെ /ശില്പങ്ങളെ ശരീരം കൊണ്ട്, കൈകള്‍കൊണ്ട് രൂപപ്പെടുത്തി ആലപിക്കുന്നതും ആള്‍ക്കൂട്ടത്തിലിരുന്ന് കണ്ടു.
തുടര്‍ന്ന് ബുക്പോര്‍ട്ട് നടത്തിയ, ബെന്‍ ഒക്രിയുമായുള്ള സംവാദത്തില്‍ കവിതകള്‍ക്കുള്ള നിര്‍വചനം ആവശ്യപ്പെട്ടു. സച്ചിദാനന്ദന്‍ മാഷടക്കം നിരവധിയാളുകള്‍ അഭിപ്രായം പറഞ്ഞു. കവിതകള്‍ കുട്ടികളെപ്പോലെ നിഷ്കളങ്കമാവണം എന്ന് വിനയചന്ദ്രന്‍ മാഷ് പറഞ്ഞത്. ബെന്‍ ഒക്രിയക്കും അത് ഇഷ്ടപ്പെട്ടു. ഓരോരുത്തരോടും രണ്ടു വരികള്‍ ചൊല്ലുവാനാവശ്യപ്പെട്ടു. “ഏനിന്നലെ ചൊപ്പനംകണ്ടപ്പാ ചൊപ്പനം കണ്ടേ കൂനനുറുമ്പണിചേര്‍ന്നൊരാനയെ കൊന്നേ’ എന്ന പാട്ടാണ് മാഷ് പാടിയത്. മാഷിന് മാഷിന്റേതായ ഒരു ജീവിതവും ചിട്ടയും ഭക്ഷണവും ഒക്കെയുണ്ടായിരുന്നു. സ്വന്തമായി എണ്ണകാച്ചിയാണ് തലയില്‍ പുരട്ടുന്നത് എന്നതടക്കം സാറിന്റേതായ ഒരു ലോകം വേറെയുണ്ടായിരുന്നു.
ആഗോളതാപനം സമുദ്രതീര പരിസ്ഥിതിയോട് ചെയ്തത്. ഓംജി ജോണ്‍ എഴുതിയ ദീര്‍ഘ ലേഖനത്തിന്റെ ആദ്യ ഭാഗം
വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുകയാണ് കേരളം. താപനില റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു. വരള്‍ച്ചയും കുടിവെള്ളക്ഷാമവും നമ്മുടെ തൊണ്ടകളടയ്ക്കുന്നു. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രതിഫലനമാണ് ഇവയെല്ലാം. എന്നാല്‍, നമ്മളല്ല ദുരന്തത്തിന്‍റെ ആദ്യ ഇരകള്‍. കാടും കടലുമാണ്. അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. എന്നാല്‍ആവലാതികള്‍ പറഞ്ഞുബോധ്യപ്പെടുത്താനാവാത്ത വിധം അവര്‍ അരികുകളിലാണ്. കാലാവസ്ഥാ മാറ്റം പിടിച്ചുലച്ച ആ അരിക് ജീവിതങ്ങളുടെ ജീവിതത്തിലേക്ക് ജാഗ്രതയുടെ കേരളീയം മാസിക നടത്തിയ അന്വേഷണം നാലാമിടം തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഗുരുതരമായ പരിക്കുകളാണ് തീര^സമുദ്ര പരിസ്ഥിതിക്ക് ഏല്‍പ്പിച്ചത്. പ്രകടമായി കണ്ടു തുടങ്ങിയ കാലാവസ്ഥാ മാറ്റത്തിന്റെ പ്രതിഫലനങ്ങളെ ശാസ്ത്രീയ പഠനങ്ങളുടെയും തീരദേശ ജീവിതാനുഭവങ്ങളുടെയും വെളിച്ചത്തില്‍ പരിശോധിക്കുന്ന ആദ്യ ലേഖനം രണ്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു. ഓംജി ജോണ്‍ എഴുതിയ ലേഖനത്തിന്റെ ആദ്യ ഭാഗം.
‘പണ്ടെല്ലാം കാറ്റിന്റെ ഗതിയും കടലിലെ തിരയിളക്കവും പക്ഷികളുടെ കൂട്ടംകൂടലുമൊക്കെ നോക്കിയാണ് തോണിയിറക്കുക. ഏതുതരം മത്സ്യം എവിടെ കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇന്നതെല്ലാം തകിടംമറിഞ്ഞിരിക്കുന്നു. കാലംതെറ്റി പെയ്യുന്ന മഴ, പെട്ടെന്ന് വീശിയടിക്കുന്ന കൊടുങ്കാറ്റ്, ഉറങ്ങിയുണരുമ്പോഴേക്കും കടലെടുത്ത് കഴിഞ്ഞിരിക്കുന്ന തീരവും വീടുകളും; ചിലയിനം മീനുകളെ കിട്ടാനേയില്ല. എങ്ങുന്നോ പുതിയ മീനുകള്‍ എത്തിച്ചേരുന്നു. തൊഴിലിന് ഒരുറപ്പും ഇല്ലാതായി’.
കോഴിക്കോട് കടപ്പുറത്തെ രവികുമാര്‍ എന്ന മത്സ്യതൊഴിലാളിയുടെ വിലാപങ്ങളാണിവ. ഇന്ത്യയുടെ തീരപ്രദേശത്തെ ഏതാണ്ടെല്ലാ മത്സ്യതൊഴിലാളികളും ഈ സന്നിഗ്ദ്ധാവസ്ഥ പങ്കുവെയ്ക്കുന്നവരാണ്. അമ്പതാണ്ട് മുമ്പുവരെ പ്രകൃതിയുടെ സൂചനകളും മുന്നറിയിപ്പുകളും നിരീക്ഷിച്ചാണ് മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ പ്രവൃത്തികള്‍ ക്രമപ്പെടുത്തിയിരുന്നത്. ഏറെക്കുറെ കൃത്യതയുള്ളതായിരുന്നു ആ നിരീക്ഷണങ്ങള്‍. പരമ്പരാഗതവും പ്രാദേശികവുമായ അത്തരം അറിവുകള്‍ ഈ തൊഴില്‍ മേഖലയുടെ സുസ്ഥിരതയ്ക്ക് ശക്തമായ സാങ്കേതിക അടിത്തറ പാകിയിരുന്നു.
എന്നാല്‍ കഴിഞ്ഞ അഞ്ച് ദശകങ്ങള്‍ക്കിടയില്‍ തീരവും കടലും അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. മനുഷ്യനിര്‍മ്മിതമായ മാറ്റങ്ങളാണ് ഇവയില്‍ മുഖ്യം. ഒപ്പം കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന അപ്രതീക്ഷിതമായ മാറ്റങ്ങളും പ്രശ്നത്തിന്റെ സങ്കീര്‍ണത വര്‍ദ്ധിപ്പിക്കുന്നു. വികസനാവശ്യങ്ങള്‍ക്കായി അനിയന്ത്രിതവും അശാസ്ത്രീയവുമായ രീതിയില്‍ കടല്‍ത്തീരം ഉപയോഗപ്പെടുത്തുന്നതുവഴി തീര^സമുദ്ര പരിസ്ഥിതിക്കുണ്ടാവുന്ന ആഘാതം കനത്തതാണ്. ആഗോളതലത്തില്‍ തന്നെ കടല്‍ത്തീരങ്ങളും അവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളും വികസനാധിഷ്ഠിത നഗരവത്ക്കരണത്തിന്റെയും വ്യവസായവത്ക്കരണത്തിന്റെയും മുഖ്യ ഇടങ്ങളായി മാറ്റപ്പെട്ടിരിക്കുന്നു.
Painting: Albert Bierstadt
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തീരദേശത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിനും ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ പഠനവിധേയമായിക്കൊണ്ടിരിക്കുന്നതേയുള്ളൂ. കേരളത്തില്‍ ഈ ദിശയിലുള്ള ആധികാരിക ശാസ്ത്രീയ പഠനങ്ങള്‍ നടക്കുന്നില്ല എന്നുപറയാം. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായി പ്രത്യക്ഷത്തില്‍ മനസിലാക്കാന്‍ കഴിയുന്നുണ്ട്. കടല്‍ ചൂടാകുന്നതും മത്സ്യ ഇനങ്ങള്‍ അപ്രത്യക്ഷമാകുന്നതും കടല്‍ ജലനിരപ്പ് ഉയരുന്നതും കടലാക്രമണം രൂക്ഷമാകുന്നതും പാര്‍പ്പിടങ്ങള്‍ നശിക്കുന്നതും മണ്ണൊലിപ്പ് കാരണം തീരം ഇല്ലാതാകുന്നതും എല്ലാം തീരദേശവാസികളുടെ നിത്യാനുഭവങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ നില തുടര്‍ന്നാല്‍ 2026 ഓടെ ആഗോളതാപനം ലോകത്തിന്, പ്രത്യേകിച്ച് കടല്‍ത്തീര രാജ്യങ്ങള്‍ക്ക് വന്‍ഭീഷണി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
കേരളത്തിന്റെ കടല്‍ത്തീരവും കടലും കഴിഞ്ഞ അഞ്ച് ദശകങ്ങളായി അഭൂതപൂര്‍വ്വമായ ഭീഷണികളെ നേരിടുകയാണ്. മനുഷ്യനിര്‍മ്മിതമായ ഇടപെടലുകളാണ് ഇതിന് പ്രധാന കാരണം. ജീവിതശൈലിയിലെ മാറ്റം, അനിയന്ത്രിതമായ ഉപഭോഗതൃഷ്ണ, വാഹനപ്പെരുപ്പം, കാടിന്റെയും കുന്നുകളുടെയും ശോഷണം, വ്യവസായവല്‍ക്കരണത്തിന്റെ ഭാഗമായുണ്ടാകുന്ന വായുള്‍ജല മലിനീകരണം, ഗാര്‍ഹിക ഉപകരണങ്ങള്‍ സൃഷ്ടിക്കുന്ന കാര്‍ബണ്‍ പുറന്തള്ളല്‍ ഇവയെല്ലാം ചൂട് ഉയരുന്നതിനും കാലാവസ്ഥയില്‍ ക്രമരഹിതമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു.
‘അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിനെ ആഗിരണം ചെയ്യാന്‍ സമുദ്രത്തിന് വളരെയധികം ശേഷിയുണ്ട്. എന്നാല്‍ സമുദ്രത്തിന്റെ ഉപരിതലത്തില്‍ അമ്ലാംശം കൂടുന്നതോടെ ഈ ശേഷി കുറയുന്നു. സമുദ്രജീവികള്‍ അവയുടെ തോടില്‍ കാത്സ്യം കാര്‍ബണേറ്റ് ശേഖരിച്ച് കാര്‍ബണ്‍ അടങ്ങിയ വാതകത്തെ കുറയ്ക്കുന്നു. ഇതൊക്കെ ഒരു ചാക്രികപ്രക്രിയപോലെ പ്രകൃതിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍, അതിനെല്ലാം താളപ്പിഴകള്‍ സംഭവിച്ചുതുടങ്ങിയിരിക്കുന്നു. സമുദ്രത്തിലെ ഉപരിതലജലത്തിന്റെ അംമ്ലാംശം മുപ്പതു ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ അംശം കൂടുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്.
സമുദ്രത്തിന്റെ പാരിസ്ഥിതിക സന്തുലനത്തെയാകെ തകര്‍ക്കുന്നവിധത്തിലാണ് കാര്‍ബണ്‍ വര്‍ദ്ധിക്കുന്നത്. കടലിലെ പുറ്റുകളും തോടുകളുള്ള വിവിധ ജീവികളും ഈ ദുരന്തത്തില്‍പ്പെട്ട് നശിക്കുന്നു. സമുദ്രോപരിതലം ചൂടാകുന്നതു കാരണം ദിശ തെറ്റിയടിക്കുന്ന കാറ്റ് എല്‍നിനോ എന്ന പേരില്‍ അറിയപ്പെടുന്ന കൊടുങ്കാറ്റിനെ സൃഷ്ടിക്കുന്നു. അതിശക്തമായി വീശിയടിക്കുന്ന കാറ്റാണിത്. സമുദ്രസഞ്ചാരികള്‍ക്ക് ഇത് വിനയാകാറുണ്ട്. എല്‍നിനോ തീരപ്രദേശങ്ങളിലും വലിയ തോതിലുള്ള നാശമാണുണ്ടാക്കുന്നത്.” (കാലാവസ്ഥയും രാഷ്ട്രീയവും ^ഡോ. ജോര്‍ജ് വര്‍ഗ്ഗീസ്)
അനിയന്ത്രിതവും അശാസ്ത്രീയവുമായ രീതിയില്‍ കടലിന്റെ അടിത്തട്ട് പോലും ഇളക്കി മറിച്ചുള്ള മത്സ്യബന്ധനം, ആഴക്കടലിലെ ആണവ പരീക്ഷണം, തീരദേശത്തെ വികസനപദ്ധതികള്‍, മണല്‍ ഖനനം, ടൂറിസം പദ്ധതികള്‍, ഇവയെല്ലാം കടല്‍ പരിസ്ഥിതി, തീരപരിസ്ഥിതി, ആവാസവ്യവസ്ഥ എന്നിവയെ താറുമാറാക്കുന്നു. കോഴിക്കോടിനടുത്തുള്ള കൊളാവിപ്പാലം കടപ്പുറത്ത് മുട്ടയിട്ട് വിരിയിക്കാനെത്തുന്ന ഒലിവ് റിഡ്ലി ആമകളുടെ ദുരന്തകഥ ഇതിന് ഉദാഹരണമാണ്. മണല്‍ ഖനനവും കണ്ടല്‍ നശീകരണവും കടലാക്രമണവുമാണ് നൂറ്റാണ്ടുകളായി ആമകള്‍ മുട്ടയിടാനെത്തിയിരുന്ന കൊളാവിപ്പാലം ബീച്ച് അപ്രത്യക്ഷമാകാനിടയാക്കിയത്.
ടൂറിസം സ്റേറ്റ് ഓഫ് ദി എന്‍വയോണ്‍മെന്റ് റിപ്പോര്‍ട്ട്, കേരള സ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്റ് എന്‍വയോമെന്റ് വഴി നടത്തിയ സര്‍വ്വേ പ്രകാരം ടൂറിസം വ്യവസായമാണ് മാലിന്യം തള്ളല്‍, അമിതമായ ഭൂമി ഉപയോഗം, തീരദേശ എഞ്ചിനീയറിംഗ് പ്രവൃത്തികള്‍, മണല്‍ ഖനനം തുടങ്ങിയ ഇടപെടലുകളിലൂടെ സമുദ്രത്തെയും, സമുദ്രതീര പരിസ്ഥിതിയെയും മുഖ്യമായും ചൂഷണം ചെയ്യുന്നത് എന്ന് കാണാന്‍ കഴിയുന്നു. കൊച്ചിക്കായല്‍, ആലപ്പുഴ, കായംകുളം, കൊല്ലം, പറവൂര്‍, വേളി തുടങ്ങിയ തീരങ്ങള്‍ ടൂറിസത്തിന്റെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന സ്ഥലങ്ങളാണ്. ഹൌസ് ബോട്ടുകളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും പ്ലാസ്റിക് അവശിഷ്ടങ്ങളും കായലുകളുടെ പരിസ്ഥിതി നാശത്തിന് കാരണമാകുന്നു.
സാമ്പത്തിക വികസനത്തിന് ആനുപാതികമല്ലാത്ത മനുഷ്യ (സാമൂഹിക) വികസന സൂചികയാണ് കേരളത്തിന്റെ പ്രത്യേകത. ആളോഹരി വരുമാനത്തില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന കേരളം ആളോഹരി ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്താണ്. ഉപഭോഗ സംസ്ഥാനമെന്ന നിലയില്‍ തുടരുന്ന ജീവിതശൈലിയും വികസനപ്രവര്‍ത്തനങ്ങളും ഊര്‍ജ്ജ ഉപഭോഗവും അളവില്‍ക്കവിഞ്ഞ കാര്‍ബണ്‍ പുറന്തള്ളലിന് കാരണമായിക്കൊണ്ടിരിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ ആളോഹരി കാര്‍ബണ്‍ പുറന്തള്ളല്‍ 0.205 ടണ്ണും കൊച്ചിയിലേത് 0.40 ടണ്ണും ആണ്. ക്രമാതീതമായി വര്‍ദ്ധിക്കുന്ന മാലിന്യങ്ങളും ഫലപ്രദമല്ലാത്ത മാലിന്യ നിര്‍മ്മാര്‍ജ്ജനവും കടല്‍ള്‍തീരപരിസ്ഥിതിയെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. വര്‍ദ്ധിച്ച തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളലിനും മലിനീകരണം കാരണമാകുന്നു.
ചൂട് കൂടുന്നു; മഴ കുറയുന്നു കേരളത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയായ അറബിക്കടല്‍ ആഗോള താപനത്തിന്റെ സ്വാധീന വലയത്തിലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. 1904 മുതല്‍ 1994 വരെ അറബിക്കടലിന്റെ ഉപരിതലജലവിതാനത്തില്‍ ഏകദേശം 0.5 ഡിഗ്രി സെല്‍ഷ്യസിന്റെ താപവര്‍ദ്ധനവ് നിരീക്ഷിക്കപ്പെട്ടിട്ടു ണ്ട്. 0.25 ഡിഗ്രി വടക്കും 45^80 ഡിഗ്രി കിഴക്കും അക്ഷാംശങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന അറബിക്കടലില്‍ 1960 മുതല്‍ 1995 വരെ വളരെ ചെറിയ തോതിലുള്ള താപവര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. (International Comprehensive Ocean Atmosphere Data Set ICOADS, National Oceanic and Atmospheric Administration NOAA, KAPLAN)
എന്നാല്‍ 1995ന് ശേഷമാണ് കടലിലെ ഉപരിതല ജലത്തിന്റെ ചൂട് കൂടുന്നതായി നിരീക്ഷിക്കപ്പെട്ടത്. 1995 വരെ സൂര്യന്റെ ചാക്രികഗതിക്കനുസരിച്ചാണ് താപവ്യതിയാനം അനുഭവപ്പെട്ടിരുന്നത്. 95ന്ശേഷം താപനിലയില്‍ മുമ്പ് ഇല്ലാത്തവിധം മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി. സൂര്യതാപം കുറഞ്ഞ കാലയളവിലും ജലോപരിതല താപത്തില്‍ (SST) കുറവ് അനുഭവപ്പെട്ടിട്ടില്ല. നേരേമറിച്ച് താപനില ഉയര്‍ന്നു തന്നെ നില്‍ക്കുന്നതായി കാണുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നതായി ഈ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1995 വരെ കാര്‍ബണ്‍ഡയോക്സൈഡിന്റെ തോത് ശ്രദ്ധേയമായിരുന്നില്ല. 1995 മുതല്‍ 2005 വരെയുള്ള ഒരു ദശകത്തില്‍ മാത്രം 20 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 200 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഒരു മാറ്റമാണ് ഇത്. ഇക്കാരണങ്ങളാല്‍ അറബിക്കടലിലെ ഉപരിതല ജലത്തിന്റെ താപനിലയിലുണ്ടായ വര്‍ദ്ധനവ് കാര്‍ബണ്‍ അനുബന്ധ ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും സ്വാധീനത്താലാണെന്ന് ന്യായമായും അനുമാനിക്കാം. (S. Prasannakumar, Response of the Arabian Sea to global warming and associated regional climate shift)
പൂനെയിലുള്ള ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയറോളജി വടക്കന്‍ കേരളത്തിലെ കോഴിക്കോട്, തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ 1901 മുതല്‍ 2007 വരെ ഉണ്ടായ താപനില വര്‍ദ്ധനവ് പഠന വിധേയമാക്കുകയുണ്ടായി. വടക്കന്‍ കേരളത്തില്‍ 100 വര്‍ഷത്തിനിടയില്‍ പരമാവധി വാര്‍ഷിക താപനില 1.2 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിച്ചു. തെക്കന്‍ കേരളത്തില്‍ 100 വര്‍ഷത്തിനിടയില്‍ പരമാവധി വാര്‍ഷിക താപനില 1.0 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിച്ചു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകൊണ്ട് താപനിലയിലുണ്ടായ വര്‍ദ്ധനവ് 0.4 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ (ഐ.എം.ഡി) പൂനയിലെ നാഷണല്‍ ഡേറ്റാ സെന്റര്‍ കഴിഞ്ഞ 50 വര്‍ഷമായി കേരളത്തിലെ ഏഴ് ഇടങ്ങളില്‍ നിന്ന് ശേഖരിച്ച താപനില സ്ഥിതിവിവരക്കണക്കുപ്രകാരം 0.64 സെല്‍ഷ്യസിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 1950ന് ശേഷം ആഗോളതാപനനില 0.7 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പെട്രോളിയവും കല്‍ക്കരിയും പോലെയുള്ള ഇന്ധനങ്ങളുടെ അമിത ഉപയോഗം മൂലം ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ ക്രമാതീതമായ തോതില്‍ വ്യാപിക്കുന്നതാണ് ആഗോളതാപനത്തെ ത്വരിതപ്പെടുത്തുന്നത്. കേരളത്തിന്റെ ഉപരിതല താപനിലയില്‍ വീണ്ടും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഐ.എം.ഡിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
1901 മുതല്‍ 2007 വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയ മണ്‍സൂണ്‍ വര്‍ഷപാത സ്ഥിതി വിവരക്കണക്ക് പ്രകാരം കേരളത്തിലെ മഴലഭ്യത കുറഞ്ഞുവരുന്നതായാണ് കാണുന്നത്. ഭൂഗര്‍ഭജല ലഭ്യതയുടെ കാര്യവും ആശങ്കാജനകമാണ്. ചില സ്ഥലങ്ങളില്‍ ഭൂഗര്‍ഭ ജലത്തിന്റെ തോത് അപകടകരമാംവിധം കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് നിരീക്ഷിച്ചിട്ടുണ്ട്. തീരപ്രദേശത്തെ മഴയുടെ ലഭ്യതയിലുണ്ടാകാവുന്ന ഏറ്റക്കുറച്ചിലുകളും പഠനവിധേയമായിട്ടുണ്ട്. പടിഞ്ഞാറന്‍ തീരത്തെ മഴയുടെ ലഭ്യതയിലുണ്ടായ വ്യതിയാനം 965+185.33 മില്ലിമീറ്റര്‍ മുതല്‍ 1794+247 മില്ലിമീറ്റര്‍ വരെയാണ്; 6 ശതമാനം മുതല്‍ 8 ശതമാനം വരെ വര്‍ദ്ധനവ്. ജൂണ്‍, ജൂലൈ, ഓഗസ്റ് മാസങ്ങളിലെ കാലവര്‍ഷ ലഭ്യതയില്‍ 1970 നെ അപേക്ഷിച്ച് 2030ഓടെ ശരാശരി 8 മി.മി. വര്‍ദ്ധനവ് പ്രതീക്ഷിക്കാം. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലെ മഴയുടെ ലഭ്യതയില്‍ ശരാശരി 19 മി.മി കുറവ് പ്രതീക്ഷിക്കുന്നു. 1970നെ അപേക്ഷിച്ച് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ മഴയുടെ ലഭ്യതയിലും കുറവ് ഉണ്ടാകുമെന്നാണ് സൂചന.
ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘ആമേനും’ ദുസാന്‍ മലിക് സംവിധാനം ചെയ്ത ഗുച്ച ഡിസ്റ്റന്റ് ട്രമ്പറ്റ് എന്ന സിനിമയും തമ്മിലെന്ത്? വര്‍ഗീസ് ആന്റണി എഴുതുന്നു
കഥയും കഥാപാത്രങ്ങളും മാത്രമല്ല സീനുകള്‍ പോലും അതേപടി പകര്‍ത്തിയിരിക്കുകയാണ് ആമേനില്‍. ഗുച്ചയുടെ ആദ്യ സീന്‍ തന്നെ ആമേനില്‍ നമുക്ക് കാണാം. ആകാശത്ത് അമിട്ടുകള്‍ പൊട്ടുകയും ആഘോഷത്തിന്റെ ആരവമുയരുകയും ചെയ്യുന്ന ഈ സീന്‍ ആമേനില്‍ രണ്ടാമത്തെ സീനായാണ് ചേര്‍ത്തിരിക്കുന്നത്. ആകാശത്ത് പൊട്ടുന്ന അമിട്ടിന്റെ ശബ്ദം വിദൂരതയില്‍ നിന്നു കേള്‍ക്കുന്നതിന്റെ കാല്‍പ്പനീകമായ ഭംഗി ഗുച്ച തുടക്കത്തില്‍ പങ്കുവക്കുന്നു. ഈ സൗണ്ട് എഫക്ട് അതേ രൂപത്തില്‍്ത്തന്നെ ലിജോ കോപ്പിയടിച്ചിട്ടുണ്ട്- വര്‍ഗീസ് ആന്റണി എഴുതുന്നു
മറ്റൊരു സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പുതിയ സിനിമകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. അത്തരം പ്രവര്‍ത്തനങ്ങളെ കലാസംബന്ധിയായി തന്നെയാണ് കാണാനാവുക. എന്നാല്‍ ഒരു സിനിമയുടെ പ്രമേയത്തെ മറ്റൊരു സാംസ്‌കാരിക പരിസരത്തേക്ക് പറിച്ചു നട്ട് പുതിയ പ്രമേയം എന്ന വ്യാജേന പ്രേക്ഷകരെ കബളിപ്പിക്കുന്നതിനെ കലാസംബന്ധിയായ പ്രവര്‍ത്തനമായി കാണാനാകില്ല. പ്രചോദനമായ കലാസൃഷ്ടിയേക്കുറിച്ച് പ്രേക്ഷകരോട് പറയാതിരിക്കുമ്പോള്‍ അതൊരു മോഷണം മാത്രമാകുന്നു. വാണിജ്യ സിനിമയില്‍ മോഷണങ്ങള്‍ വിരളമല്ല. മലയാളത്തില്‍ ഈ വിരുതിന്റെ അപ്പോസ്‌തോലന്‍മാര്‍ തന്നെയുണ്ട്. അവരുടെ ചുവടുപിടിച്ചാണ് ന്യൂജനറേഷനും വളരുന്നതെന്നാണ് ‘ആമേന്‍’ എന്ന സിനിമ സൂചിപ്പിക്കുന്നത്. അടുത്തകാലത്തിറങ്ങിയ ഏറ്റവും മനോഹരമായ മലയാള സിനിമ എന്നായിരുന്നു ആമേനിന് ലഭിച്ച നിരൂപക വിശേഷണം. ട്രീറ്റ്‌മെന്റിലും പ്രമേയത്തിലും മലയാളത്തിന് അത്ര പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച ആമേന്‍ അത് അര്‍ഹിക്കുന്നതായി പ്രേക്ഷകരും കരുതിയിരിക്കണം. ബോക്‌സ് ഓഫീസിലും സിനിമക്ക് മികച്ച പ്രതികരണമാണ് കിട്ടിയത്. എന്നാല്‍ ഇതിനൊക്കെ ശേഷം ആമേനേക്കുറിച്ച് ദു:ഖകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്.
‘ഗുക്കാ, ഡിസ്റ്റന്റ് ട്രമ്പറ്റ്’ മനോഹരമായ ഒരു സിനിമയുടെ പ്രമേയത്തെ മാന്യതയില്ലാത്തവിധം അനുകരിച്ചെടുത്തതാണ് ആമേന്‍. ദുസാന്‍ മിലിക് സംവിധാനം ചെയ്ത സെര്‍ബിയന്‍ ചിത്രമായ ‘ഗുച്ച, ഡിസ്റ്റന്റ് ട്രമ്പറ്റ്’ എന്ന ചിത്രത്തെയാണ് ലിജോ ജോസ് പല്ലിശ്ശേരി മോഷണത്തിനിരയാക്കിയിരിക്കുന്നത്. 2006-ല്‍ ഇറങ്ങിയ ഈ ചിത്രം ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടിയിട്ടുണ്ട്.
വിഷ്വല്‍ ട്രീറ്റ്‌മെന്റില്‍ ‘അമേലി’ എന്ന ചിത്രത്തെയാണ് ആമേന്‍ അനുകരിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യ സീനുകളില്‍ തന്നെ ഇത് മനസിലാകും. പക്ഷേ പ്രമേയപരമായ ഭംഗികൊണ്ട് അമേലി കണ്ടിട്ടുള്ളവര്‍ പോലും ആമേനെ വിമര്‍ശനാത്മകമായി സമീപിക്കുകയുണ്ടായില്ല. സറ്റയര്‍ ഭാഷയില്‍ മനോഹരമായി പറഞ്ഞിട്ടുള്ള കഥയാണ് അമേലിയുടേത്. അതിനെ വികലമാക്കാതെ പകര്‍ത്തിയെടുക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്. കുമരങ്കരി എന്ന ഗ്രാമത്തിന്റെ മിത്തിക്കല്‍ ഭംഗി എല്ലാത്തിനും മുകളിലായിരുന്നു. ഒരുതരം മിസ്റ്റിക് ഭാവം പൂണ്ടാണ് അതിന്റെ കഥ വികസിച്ചത്. ആ കഥയാകട്ടെ ‘ഗുച്ച, ഡിസ്റ്റന്റ് ട്രമ്പറ്റ്’ എന്ന ചിത്രത്തിന്റെ പച്ചയായ അനുകരണം മാത്രമാണ്. ചില കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കൂട്ടിച്ചേര്‍ത്ത് ഗുച്ചയെ മലയാളീകരിക്കുക മാത്രമാണ് ആമേനിന്റെ തിരക്കഥാകാരന്‍ ചെയ്യുന്നത്.
അനുകരണം അഥവാ കോപ്പിയടി കഥയും കഥാപാത്രങ്ങളും മാത്രമല്ല സീനുകള്‍ പോലും അതേപടി പകര്‍ത്തിയിരിക്കുകയാണ് ആമേനില്‍.ഗുച്ചയുടെ ആദ്യ സീന്‍ തന്നെ ആമേനില്‍ നമുക്ക് കാണാം. ആകാശത്ത് അമിട്ടുകള്‍ പൊട്ടുകയും ആഘോഷത്തിന്റെ ആരവമുയരുകയും ചെയ്യുന്ന ഈ സീന്‍ ആമേനില്‍ രണ്ടാമത്തെ സീനായാണ് ചേര്‍ത്തിരിക്കുന്നത്. ആകാശത്ത് പൊട്ടുന്ന അമിട്ടിന്റെ ശബ്ദം വിദൂരതയില്‍ നിന്നു കേള്‍ക്കുന്നതിന്റെ കാല്‍പ്പനീകമായ ഭംഗി ഗുച്ച തുടക്കത്തില്‍ പങ്കുവക്കുന്നു. ഈ സൗണ്ട് എഫക്ട് അതേ രൂപത്തില്‍്ത്തന്നെ ലിജോ കോപ്പിയടിച്ചിട്ടുണ്ട്.
ഗുച്ചയുടെ കഥയിങ്ങനെയാണ്: 16 വയസുകാരിയായ ജൂലിയാന പ്രസിദ്ധനായ ട്രമ്പറ്റ് വാദകന്‍ സാച്ച്‌മോ യുടെ മകളാണ്. സമ്പന്നമായ കുടുംബ സാഹചര്യങ്ങളിലാണ് ജൂലിയാന വളരുന്നത്. സാച്ച്‌മോയുടെ
വര്‍ഗീസ് ആന്റണി
എതിര്‍ ഗ്രൂപ്പായ റോമ ഓര്‍ക്കസ്ട്രയിലെ ട്രമ്പറ്റ് വായനക്കാരനാണ് റോമിയോ. ജൂലിയാനയും റോമിയോയും പ്രണയത്തിലാകുന്നു. (ആമേനില്‍ ശലമോനും ശോശന്നയുമാണ് നായികാ നായകന്‍മാര്‍. ഗുച്ചയില്‍ റോമിയോയും ജൂലിയാനയും) പിതാവിന്റെ എതിര്‍പ്പ് മറികടന്നാണ് പ്രണയം വളരുന്നത്.
റോമ ഓര്‍ക്കസ്ട്രയുടെ സങ്കേതം ഒരു ബാറും ടീം ഉടമയുടെ വീടുമൊക്കെയാണ്. ആമേനില്‍ ഇത് കള്ളുഷാപ്പ് ആകുന്നു. പലവിധമായ പരിശീലനമാണ് നടക്കുന്നത്. ഇതിനിടയില്‍ റോമിയോയും ജൂലിയാനയും ഒളിച്ചോടുന്നു. ആമേനിലും കഥയുടെ ഒരു ഘട്ടത്തില്‍ നായികാനായകന്‍മാര്‍ ഒളിച്ചോടുന്നുണ്ട്. ഒടുവില്‍ മത്സരം എത്തിച്ചേരുകയാണ്. ജൂലിയാനയുടെ പിതാവിനെ തോല്‍പ്പിച്ചാല്‍ പ്രണയം സഫലമാകും. മത്സരവേദിയില്‍ ജൂലിയാന ഉണ്ടാകരുത് എന്ന് കരുതി അവളെ സാച്ച്‌മോ പൂട്ടിയിടുന്നു. ആമേനിലും നായികയെ പൂട്ടിയിടുന്ന സന്ദര്‍ഭം ഓര്‍ക്കുക. ഉദ്വേഗജനകമായ സംഭവങ്ങള്‍ക്കൊടുവില്‍ മത്സരം ആരംഭിക്കുന്നു. റോമിയോ യുടെ പ്രകടനം മുന്നേറുമ്പോള്‍ പിന്‍വാതില്‍ പൊളിച്ച് ജൂലിയാന മത്സരവേദിയിലെത്തുന്നു. റോമിയോ മത്സരം വിജയിക്കുന്നു. വേദിയില്‍ നിന്നും ഇറങ്ങിവന്ന റോമിയോ ജൂലിയാനയെ പുണരുന്നു. അവനോട് ബഹുമാനം തോന്നുന്ന സാച്ച്‌മോ മകളുടെ പ്രണയത്തെ അംഗീകരിക്കുന്നു. എല്ലാവരും ഒത്തുചേര്‍ന്നൊരുക്കുന്ന സംഗീതത്തില്‍ സിനിമ അവസാനിക്കും.
സീന്‍ ഒന്നു മുതല്‍ അവസാനം വരെ ഇതു തന്നെയാണ് ആമേനിലെ പ്രമേയം. ഫഹദ് ഫാസിലിന്റെ സോളമന്‍ റോമിയോയെ പോലെ സദാ സമയവും ട്രമ്പറ്റും തൂക്കിയാണ് നടപ്പ്. നിര്‍ദ്ധനനായ അയാള്‍ നാട്ടിലെ സമ്പന്ന കുടുംബത്തിലെ ശോശന്നയെ പ്രണയിക്കുന്നു. ട്രമ്പറ്റ് മാത്രമാണ് സോളമന്റെ ആയുധം. പക്ഷേ അയാള്‍ക്ക് ടീമില്‍ വലിയ സ്ഥാനമൊന്നുമില്ല. സോളമന്റെ കഴിവു കണ്ട് അയാളെ ടീമിലെടുക്കുകയാണ് ആമേനില്‍. എന്നാല്‍ ടീമിലെ ഒരുവന് വയറിളകാനുള്ള മരുന്ന് കൊടുത്താണ് ‘ഗുച്ച’ യിലെ റോമിയോ ടീമില്‍ കയറിപ്പറ്റുന്നത്. ഇത്തരം ചെറിയ മാറ്റങ്ങളേയുള്ളു രണ്ടു സിനിമകളും തമ്മില്‍.
വിദൂരങ്ങളില്‍ ഇരുന്ന് ട്രമ്പറ്റ് കൊണ്ട് മത്സരിക്കുന്ന സാച്ച്‌മോയും റോമിയോയും ആമേനില്‍ മറ്റൊരു സാഹചര്യത്തിലാണ് കാണുക. രാത്രി കായലില്‍ തോണിയിലിരുന്നാണ് സോളമന്‍ പാടുന്നത്. കായല്‍ പരിസരത്താണ് രണ്ടു സിനിമയുടേയും കഥ വികസിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. സീനുകളും സംഭവങ്ങളും കഥാപാത്രങ്ങളുടെ സ്വഭാവങ്ങളുമടക്കം യാതൊരു ലജ്ജയുമില്ലാതെ പകര്‍ത്തിയെടുത്തിരിക്കുകയാണ് ലിജോയും സംഘവും. ക്ലൈമാക്‌സ് ഏതാണ്ട് അതേപോലെ തന്നെയാണ് ആമേനിലെക്ക് പകര്‍ത്തിയിരിക്കുന്നത്. ആമേനിലെ കള്ളുഷാപ്പ് നടത്തിപ്പുകാരി (കൊളപ്പുള്ളി ലീല) എതിര്‍ വിഭാഗം എറിയുന്ന ബിയര്‍ കുപ്പി ഫുട്‌ബോള്‍ കളിക്കാരിയേപ്പോലെ തലകൊണ്ട് തടുക്കുന്ന ഒരു രംഗമുണ്ട്. ഗുച്ചയില്‍ ഇത് എതിര്‍ പക്ഷത്തെ ട്രമ്പറ്റ് പരിശീലകനാണ് ചെയ്യുന്നത്. ഇത്തരത്തില്‍ നിരവധി രംഗങ്ങള്‍ തന്നെ അതേപടി പകര്‍ത്തിയിരിക്കുകയാണ് ആമേനില്‍.
സംഗീതവും ? ആമേന്‍ ഒരു പള്ളിയുടെ പരിസരത്തിലാണ് വികസിക്കുന്നത്. അങ്ങനെയൊരു പള്ളി ഗുച്ചയിലുമുണ്ട്. ഒറ്റ സീനിന്റെ പ്രാധാന്യം മാത്രമുള്ളതാണ് പള്ളി. അതിലെ വികാരിയുടെ ഗെറ്റപ്പിലാണ് ഫാ. എബ്രഹാം ഒറ്റപ്ലാക്കനെ (ജോയി മാത്യു) ആമേനില്‍ നമ്മള്‍ കാണുക. നീട്ടിവളര്‍ത്തി അലക്ഷ്യമായി നെറ്റിയിലേക്കിട്ട മുടി കേരളത്തിലെ പള്ളീലച്ചന്‍മാര്‍ക്ക് സാധാരണ കാണാറില്ല. മോഷ്ടിക്കുമ്പോള്‍ അതും കൂടി പോരട്ടെ എന്ന് കരുതിക്കാണും ലിജോയും സംഘവും. ഫാ. വട്ടോളി (ഇന്ദ്രജിത്ത്)യേപ്പോലെ മിഴിവുള്ള ചിലാ കഥാപാത്രങ്ങലെ സൃഷ്ടിക്കാനായി എന്നത് ആമേന്‍ എന്ന ചിത്രത്തിന്റെ ഗുണമായി ഇപ്പോഴും പറയേണ്ടിവരും. അത് മറ്റേതെങ്കിലും ചിത്രത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് തെളിയും വരെ അങ്ങനെ പറയാതിരിക്കാനാകില്ല. ഗുച്ചയിലെ മനോഹരമായ സംഗീതത്തിന് ആമേനിന്റെ സംഗീതവുമായി സാമ്യമുണ്ട്. രണ്ടും സുഷിര വാദ്യമായതിനാല്‍ ഇത് കോപ്പിയടിയോളം ചേര്‍ന്നു നില്‍ക്കുന്നതായാണ് തോന്നുന്നത്.
തൊണ്ടിമുതല്‍ ബോളിവുഡ് രീതിയില്‍ ഒരു മ്യൂസിക്കല്‍ പ്രണയ കഥ പറയണമെന്ന ആഗ്രഹമാണ് ‘ഗുച്ച, ഡിസ്റ്റന്റ് ട്രമ്പറ്റ്’ എന്ന ചിത്രത്തിലേക്ക് തന്നെയെത്തിച്ചതെന്ന് സംവിധായകന്‍ ദുസാന്‍ മിലിക് പറയുന്നു. എങ്ങനെയെങ്കിലും ഒരു വിജയസിനിമയുണ്ടാക്കണം എന്ന ആഗ്രഹമാകണം ലിജോ ജോസ് പല്ലിശ്ശേരിയേക്കൊണ്ട് ഈ മോഷണത്തിന് പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ ആദ്യ രണ്ടു സിനിമകളായ നായകനും, സിറ്റി ഓഫ് ഗോഡും ബോക്‌സ് ഓഫീസില്‍ പരാജയങ്ങള്‍ ആയിരുന്നു. രണ്ടും മോഷണ സ്ന്മകളാണെന്ന വിമര്‍ശനവും നേരിട്ടിരുന്നു. അങ്ങനെയൊരു സംവിധായകനില്‍ നിന്നും മൗലികവും മനോഹരവുമായ ഒരു സിനിമ വരും എന്ന് പ്രതീക്ഷിച്ചവരാണ് വിഡ്ഡികള്‍. പ്രേക്ഷകരെ എക്കാലത്തേക്കും കബളിപ്പിക്കാനാകില്ല എന്ന യാഥാര്‍ത്ഥ്യം മലയാളത്തിലെ മുതിര്‍ന്ന പല സംവിധായകരും അടുത്ത കാലത്ത് തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തും ഇരുപതും വര്‍ഷം മുന്‍പ് മലയാളത്തില്‍ വന്ന സിനിമകളുടെ ഒറിജിനലുകള്‍ അടുത്തകാലത്തായി പുറത്ത് വന്നത് ഓര്‍ക്കുമല്ലൊ. ഇതിപ്പോള്‍ മൂന്ന് മാസം കൊണ്ട് പിടിക്കപ്പെട്ടു എന്നേയുള്ളു.
Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers