റഷ്യയില്‍ പുസി റയറ്റ് പെണ്‍കൂട്ടായ്മ നടത്തുന്ന സര്‍ഗാത്മക പോരാട്ടങ്ങള്‍ക്ക് ഒരാമുഖം. പി പ്രജിത എഴുതുന്നു
പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ഭരണത്തിനെതിരെ സംഗീതത്തിലൂടെ പോരാട്ടം നടത്തുന്ന റഷ്യന്‍ പെണ്‍ ബാന്‍ഡാണ് പുസി റയറ്റ് . മോസ്കോയിലെ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തിയ പ്രതിരോധ സംഗീത അവതരണത്തെ തുടര്‍ന്ന് കൂട്ടായ്മയിലെ മൂന്ന് പെണ്‍കുട്ടികള്‍ ജയിലിലടക്കപ്പെട്ടു. ബാന്‍ഡിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളിലാണ് ഭരണകൂടം. എന്നാല്‍, ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗിച്ച്, സംഗീതത്തിന്റെ വിധ്വംസകശേഷിയിലൂടെ അവര്‍ പ്രസരിപ്പിച്ച ഊര്‍ജം റഷ്യയിലാകെ കൊടുങ്കാറ്റ് പോലെ പടരുകയാണ്. സ്വാതന്ത്യ്രത്തിനും ജനാധിപത്യത്തിനും നീതിക്കും വേണ്ടി ലോകമെങ്ങും നടക്കുന്ന പോരാട്ടങ്ങള്‍ക്ക് കരുത്തേകുന്ന പുസി റയറ്റ് പെണ്‍കൂട്ടായ്മയുടെ സര്‍ഗാത്മക പോരാട്ടങ്ങള്‍ക്ക് ഒരാമുഖം. കോഴിക്കോട് വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യുട്ടിലെ എം.സി.ജെ 3ാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി പി പ്രജിത എഴുതുന്നു
അവരുടെ പാട്ടുകള്‍ പാഴായില്ല. റഷ്യയിലെങ്ങും ഭരണകൂട വിരുദ്ധ വികാരം ആളിപ്പടരുകയാണ്. ക്രമക്കേടുകളുടെയും താന്‍പോരിമയുടെയും അധികാരക്കസേരയിലേക്ക് മൂന്നാമതും ചാടിവീണ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെതിരായ പ്രതിഷേധം നേര്‍ക്കുനേര്‍ തലയുയര്‍ത്തുകയാണ്. ഇക്കഴിഞ്ഞ 16ാം തീയതി മോസ്കോയില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ അതിനുദാഹരണമാണ്. ജീവിതത്തിന്റെ പല തലങ്ങളിലുള്ള, ഭിന്ന വിശ്വാസങ്ങളും നിലപാടുകളും പങ്കുവെക്കുന്ന ആള്‍ക്കൂട്ടം ‘പുടിനില്ലാത്ത റഷ്യ’ എന്ന മുദ്രാവാക്യവുമായി തെരുവുകള്‍ കവിയുകയായിരുന്നു. റഷ്യയിലാകെ നിറയുന്ന അസംത്പ്തിയുടെയും വിയോജിപ്പിന്റെയും ഉച്ചസ്വരമായിരുന്നു നിറതോക്കുകള്‍ക്കു മുന്നില്‍ ആ മനുഷ്യര്‍ പ്രകടിപ്പിച്ചത്.
പി പ്രജിത
മോസ്കോയിലെ തടവറയില്‍ കഴിയുന്ന മൂന്ന് പെണ്‍കുട്ടികളാണ് അടക്കിപ്പിടിച്ച ജനകീയ രോഷങ്ങളെ ചേര്‍ത്തുപിടിച്ച് മോസ്കോയുടെ നെഞ്ചിലേക്ക് വഴിനടത്തിയത്. അവരുടെ പാട്ടുകളാണ്, മര്‍ദ്ദക ഭരണകൂടത്തിനെതിരെ അസാമാന്യ ധീരതയോടെ അവര്‍ പറത്തിയ തീപ്പൊരികളാണ് ഒരു ജനതയുടെ കനലുകള്‍ വീണ്ടും ആളിക്കത്തിച്ചത്. സംഗീതത്തിന്റെ വിധ്വംസകശേഷിയെ ഭയക്കുന്ന, തുനീഷ്യയില്‍ തുടങ്ങി ഈജിപ്റ്റിലൂടെ പടരുന്ന പുതുകാലത്തിന്റെ മുല്ലപ്പുവിപ്ളവങ്ങളെ ചങ്കിടിപ്പോടെ കാണുന്ന പുടിന്‍ ഭരണകൂടം നീതിയുടെ സര്‍വവാതിലുകളുമടച്ച് തടങ്കലിലിട്ടിട്ടും ആ സ്വരങ്ങള്‍ റഷ്യന്‍ അതിരുകള്‍ ഭേദിച്ച് ലോകമാകെ പടരുകയാണ്.
പുസി റയറ്റ് പറയുന്നത് പുസി റയറ്റിനെക്കുറിച്ചാണ് (Pussy Riot). റഷ്യയിലെ പെണ്‍ സംഗീത ബാന്‍ഡിനെക്കുറിച്ച്. അനീതിക്കും ലിംഗസമത്വത്തിനും ജനാധിപത്യത്തിനും വേണ്ടി കഴിഞ്ഞ വര്‍ഷം ഒരുമിച്ചു ചേര്‍ന്ന ഫെമിനിസ്റ്റ് സംഗീത കൂട്ടായ്മയെക്കുറിച്ച്. രോഗാതുരമായ റഷ്യന്‍ സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കും സര്‍വാധികാരങ്ങളും കൈക്കലാക്കാന്‍ മത വിശ്വാസങ്ങളെ കൂട്ടുപിടിക്കുന്ന വ്ലാദിമിര്‍ പുടിന്റെ സ്വേച്ഛാ പ്രവണതകള്‍ക്കുമെതിരെയുള്ള ചെറുത്തുനില്‍പ്പിലാണ് ഈ പങ്ക് ബാന്‍ഡ് (Punk Band) .
സ്ത്രീവാദ രാഷ്ട്രീയത്തിന്റെയും അരാജക സര്‍ഗാത്മകതയുടെയും കരുത്തും ഇന്റര്‍നെറ്റിന്റെ മാധ്യമ സാധ്യതകളും ഉപയോഗിച്ചാണ് ഗ്രൂപ്പ് പൊരുതുന്നത്. വ്യത്യസ്തമായ രീതിയില്‍ പൊതു ഇടങ്ങളില്‍ സംഗീതാവതരണം നടത്തുന്ന ഗ്രൂപ്പ് അതിന്റെ എഡിറ്റ് ചെയ്ത വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. 15 പേരടങ്ങുന്ന ബാന്‍ഡ് ഇതുവരെ റെയില്‍വേ സ്റ്റേഷനുകളിലും തെരുവുകളിലുമായി 10 അവതരണങ്ങള്‍ നടത്തുകയും ആറോളം വീഡിയോ ഗാനങ്ങള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. വീിഡിയോയുടെ ഷൂട്ടിങ്, എഡിറ്റിങ് വര്‍ക്കുകള്‍ ഇവര്‍ തന്നെയാണ് ചെയ്യുന്നത്.
ഒടുവിലത്തെ ഇവരുടെ അവതരണം ഇക്കഴിഞ്ഞ ഫെബ്രുവരി 21നായിരുന്നു. മോസ്കോയിലെ ഓര്‍ത്തഡോക്സ് പള്ളിയിലാണ് ‘പങക് പ്രാര്‍ത്ഥന’ എന്നവര്‍ പേരിട്ട പ്രതിഷേധ പരിപാടി അരങ്ങേറിയത്. ബാന്‍ഡിലെ അഞ്ച് അംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഗീത പരിപാടി സെക്കന്റുകള്‍ക്കുള്ളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റിലൂടെ പരന്നതിനെ തുടര്‍ന്ന് കൂട്ടായ്മയിലെ മൂന്നുപേര്‍ അറസ്റ്റിലായി.
22കാരിയും ഫിലോസഫി ബിരുദധാരിയുമായ നദേദ തോളോകോനിക്കോവ ((Nadezhda Tolokonikova) ),പരിസ്ഥിതി , ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 24കാരി മരിയ അലേഖിന (MariaAlekhina), കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ബിരുദധാരിയായ 30 കാരി കത്രീന സനുസ്തേവിച്ച് ( Yekatrina Sanustevich) എന്നിവര്‍. റഷ്യന്‍ നീതിന്യായവ്യവസ്ഥയുടെ സമ്പൂര്‍ണപരാജയം വ്യക്തമാക്കിയ വിചാരണ നാടകങ്ങള്‍ക്കുശേഷം ഇവര്‍ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ടു. ലോകമാകെ പ്രതിഷേധം വ്യാപിക്കാനാണ് ഇതിടയാക്കിയത്.
ഈ വരുന്ന രണ്ടാം തീയതിയാണ് ഇവരുടെ കേസ് മോസ്കോ സിറ്റി കോടതി പരിഗണിക്കുന്നത്. നൂറ്കണക്കിന് കിലോമീറ്ററുകള്‍ക്കകലെ, വിദൂരമായ ജയിലറകളിലേക്ക് ഇവരെ മാറ്റാനുള്ള നീക്കം ഇതിനിടെ നടക്കുന്നുണ്ട്. ബലാല്‍സംഗവും മരണവുമടക്കമുള്ള സാധ്യതകളാണ് ജയില്‍ മാറ്റം ഇവര്‍ക്കു മുന്നില്‍ വെക്കുന്നതെന്ന് അഭിഭാഷക പറയുന്നു. തങ്ങളെ മോസ്കോ ജയിലില്‍ തന്നെ കഴിയാന്‍ അനുവദിക്കണമെന്ന ഇവരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാനിടയില്ലെന്നാണ് സൂചനകള്‍.
മരിയ അലേഖിന , യകത്രീന സനുസ്തേവിച്ച് , നദേദ തോളോകോനിക്കോവ
പുടിന്റെ ഭയം തുടര്‍ച്ചയായി മൂന്നാം തവണയും പ്രസിഡന്റുപദവിയില്‍ പ്രവേശിച്ച പുടിന്‍ എന്തിനാണ് ഈ പാട്ടുകളെ ഭയന്നത്? ഈ പാട്ടുകാരി പെണ്‍കുട്ടികളെ എന്തിനാണ് തടവറയുടെ ഇരുട്ടിലേക്ക് തള്ളിയത്?
ഈ ചോദ്യങ്ങള്‍ക്കുത്തരം ഈ ബാന്‍ഡു തന്നെയാണ്. അവരുടെ സംഗീതം തന്നെയാണ്. അവരുടെ വാക്കുകള്‍ തന്നെയാണ്.
1990 കളില്‍ അമേരിക്കയില്‍ കൊടുങ്കാറ്റഴിച്ചുവിട്ട അണ്ടര്‍ഗ്രണ്ട്് ഫെമിനിസ്റ് റോക് മൂവ്മെന്റ് ആയ Riot Grrrl ന്റെയും അമേരിക്കന്‍ പങ്ക് റോക്ക് ബാന്‍ഡ് ആയ ബിക്കിനി കില്‍ (bikini kill) ന്റെയും സ്വാധീന ഫലമാണ് പുസി റയറ്റ്.
മുഖംമൂടി ധരിച്ചുകൊണ്ട് തെരുവോരങ്ങളിലും റയില്‍വേ സ്റ്റേഷനുകളിലും മറ്റും പ്രതിരോധസംഗീതത്തിന്റെ ശക്തമായ അവതരണങ്ങളാണ് പുസ്സിറയറ്റ് നടത്തുന്നത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കുമുന്നില്‍ ജനാധിപത്യത്തിന്റെ തന്നെ പേര് പറഞ്ഞ്് പുടിന്‍ തീര്‍ത്ത അവകാശലംഘനങ്ങളുടെ കറുത്ത മറയെ, കപടമായ ആവരണങ്ങളെ പ്രതിനിധാനം ചെയ്യുന്ന മുഖംമൂടികള്‍ ധരിച്ചാണ് ബാന്‍ഡിന്റെ അവതരണം. അറസ്റിനുമുമ്പ് നടത്തിയ അഭിമുഖങ്ങളിലും ഇവരുടെ മുഖത്ത് മുഖം മൂടിയുണ്ടായിരുന്നു.
പങ്ക് പ്രയര്‍ ഫെബ്രുവരി 12ന് മോസ്കോയിലെ പുരാതനമായ കതീഡ്രല്‍ ഓഫ് ക്രൈസ്ററ് ദ സേവിയര്‍ (Cathedral of Christ the Saviour) ദേവാലയത്തില്‍ പ്രസിഡന്റ് പുടിന്റെ ഏകാധിപത്യഭരണത്തിനെതിരെ ഇവര്‍ പങ്ക് പ്രയര്‍ ( punkprayer) സംഘടിപ്പിച്ചു. പുടിനു ക്ഷോഭം വന്നു. പാട്ടുപാടിയ പെണ്‍കുട്ടികള്‍ ആഗസ്റ് 17ന് രണ്ടുവര്‍ഷത്തെ കഠിനതടവിനു വിധിക്കപ്പെട്ടു.
റഷ്യന്‍ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുന്ന സംഗീത അവതരണങ്ങള്‍ സംഘം ഇതിനുമുമ്പും നടത്തിയിട്ടുണ്ട്. എങ്കിലും ദേവാലയത്തില്‍ നടന്ന ‘പ്രാര്‍ത്ഥന’ ഭരണകൂടത്തെ അത്രയേറെ പ്രകോപിപ്പിച്ചു. മരം കോച്ചുന്ന തണുപ്പില്‍, വര്‍ണശബളമായ വസ്ത്രങ്ങള്‍ ധരിച്ച് പങക് പ്രാര്‍ത്ഥന നടത്തിയ അഞ്ചംഗ സംഘം അതിനുശേഷം അള്‍ത്താരയിലൂടെ നടന്നുനീങ്ങി. വൈകുന്നേരമാകുമ്പോഴേക്കും സംഘം എഡിറ്റ് ചയ്ത ദൃശ്യങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്തു. .”Punk prayer; Holy Mother Chase putin Away” എന്ന തലവാചകത്തോടെ. “Mother of God Drive out Putin” എന്നതാണ് പെര്‍ഫോമന്‍സിന്റെ മുദ്രാവാക്യം.
ബാന്‍ഡിലെ മൂന്ന് പെണ്‍കുട്ടികളെ കൂടി വേട്ടയാടാന്‍ ഇതിനിടെ, പുടിന്‍ ഭരണകൂടം ശ്രമിച്ചിരുന്നെങ്കിലും സാഹസികമായ രീതിയില്‍ അവര്‍ രക്ഷപ്പെടുകയായിരുന്നു. സംഘത്തിലെ 15 പേരെങ്കിലും റഷ്യയില്‍ രഹസ്യമായി പ്രവര്‍ത്തനം തുടരുന്നതായി, തടവില്‍ കഴിയുന്ന നദേദ തോളോകോനിക്കോവയുടെ ഭര്‍ത്താവ് പ്യോര്‍ വെര്‍സിലോവ് പറയുന്നു.
Punk-Prayer “Virgin Mary, Put Putin Away”
(choir)
Virgin Mary, Mother of God, put Putin away Рut Putin away, put Putin away
(end chorus) … Black robe, golden epaulettes All parishioners crawl to bow The phantom of liberty is in heaven Gay-pride sent to Siberia in chains
The head of the KGB, their chief saint, Leads protesters to prison under escort In order not to offend His Holiness Women must give birth and love
Shit, shit, the Lord’s shit! Shit, shit, the Lord’s shit!
(Chorus)
Virgin Mary, Mother of God, become a feminist Become a feminist, become a feminist
(end chorus)
The Church’s praise of rotten dictators The cross-bearer procession of black limousines A teacher-preacher will meet you at school Go to class – bring him money!
Patriarch Gundyaev believes in Putin Bitch, better believe in God instead The belt of the Virgin can’t replace mass-meetings Mary, Mother of God, is with us in protest!
(Chorus)
Virgin Mary, Mother of God, put Putin away Рut Putin away, put Putin away
(end chorus)
പോപ് താരം മഡോണ ഒളിമ്പസ് സ്കൈ സ്റേഡിയത്തില്‍ നടത്തിയ മ്യൂസിക് ഷോ. ശരീരത്തിന്റെ പുറം ഭാഗത്ത് 'പുസ്സി റയറ്റ്' എന്ന് എഴുതിയത് കാണാം. പുസ്സി റയറ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ധരിച്ച മാസ്കും കാണാം.
പടരുന്ന പോര്‍വീര്യം സംഗീതം ആയുധമാക്കി ഈ പെണ്‍കുട്ടികള്‍ നടത്തിയ ചെറുത്തുനില്‍പ്പ് വെറുതെയായില്ലെന്ന് തെളിയിക്കുകയാണ് റഷ്യയില്‍നിന്നുള്ള വാര്‍ത്തകള്‍. എഴുത്തുകാരും കലാകാരന്‍മാരും വിമത ലൈംഗിക ആക്റ്റിവിസ്റ്റുകളും വിദ്യാര്‍ത്ഥികളും അധ്യാപകരും തൊഴിലാളികളും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം ഒന്നിച്ചുള്ള പോരാട്ടങ്ങളുടെ വഴിയിലാണ്. ചെസ് ഇതിഹാസം ഗാരി കാസ്പറോവ് അടക്കമുള്ള പ്രമുഖര്‍ ഈ പെണ്‍കുട്ടികള്‍ക്കായി തെരുവിലിറങ്ങി അറസ്റ്റ് വരിച്ചു കഴിഞ്ഞു. പെണ്‍കുട്ടികളെ മോചിപ്പിക്കണമെന്ന് പ്രധാനമന്ത്രി ദ്മിത്രി മെദ്വദേവ് ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. മനുഷ്യാവകാശ സംഘടനകളും ശിക്ഷാവിധിക്കെതിരെ രംഗത്തുണ്ട്.
പോപ് താരം മഡോണ ആഗസ്ററ് 21ന് ഒളിമ്പസ് സ്കൈ സ്റേഡിയത്തില്‍ നടത്തിയ മ്യൂസിക് ഷോയ്ക്കു ശേഷം ജാക്കറ്റഴിച്ചപ്പോള്‍ ശരീരത്തിന്റെ പുറം ഭാഗത്ത് ‘പുസ്സി റയറ്റ്’ എന്ന് എഴുതിയത് കാണാമായിരുന്നു. ഷോയിലുടനീളം പുസ്സി റയറ്റിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് മാസ്ക് ധരിക്കുകയും ചെയ്തു, മഡോണ.
തടവിലടക്കപ്പെട്ട പുസി റയറ്റ് അംഗം നദേദ തോളോകോനിക്കോവ ജയിലില്‍ ഗാര്‍ഡിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. ‘രാഷ്ട്രീയം തന്നെയാണ് കല’. ഇതു തന്നെയാണ് ഈ കൂട്ടായ്മയുടെ നിലപാട്. അതു തന്നെയാണ്, നാം ജീവിക്കുന്ന കാലത്തിന്റെ ഇതിഹാസമായി ഈ പെണ്‍കുട്ടികളെ മാറ്റുന്നതും.
ഹിന്ദുസ്ഥാനി സംഗീത പ്രതിഭ അന്നപൂര്‍ണാദേവിയുടെ നിശ്ശബ്ദ ജീവിതം. സി.എന്‍ ജയരാജന്‍ എഴുതുന്നു
ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ബാബ അല്ലാവുദ്ദീന്‍ ഖാന്റെ ഇളയ മകള്‍. ലോക പ്രശസ്ത സിതാര്‍ വാദകന്‍ അലിഅക്ബര്‍ ഖാന്റെ സഹോദരി, സംഗീത മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ ഭാര്യ. സ്വയമാവട്ടെ, പരിമിതികള്‍ ഭേദിച്ചു തെഴുത്ത പ്രതിഭയുടെ ഒരു വന്‍മരം. എന്നിട്ടും അന്നപൂര്‍ണദേവി പുറംലോകത്തിന് അന്യ. ഇന്ന് അവര്‍ക്ക് 85 വയസ്സ്.മുംബൈയിലെ ഒരു ഫ്ളാറ്റില്‍ ലോകത്തിന് നേരെ വലിച്ചടച്ച മുറിയ്ക്കുള്ളില്‍ കഴിയുന്നു. നാല്‍പ്പത് വര്‍ഷത്തിനിടെ ചുരുക്കം തവണ മാത്രമേ അവര്‍ പുറത്തിറങ്ങിയിട്ടുള്ളൂ. ചുരുക്കം ശിഷ്യര്‍ക്കായി പാതിരാവുകളില്‍ മാത്രം അവര്‍ സംഗീതാഭ്യസനം നടത്തി. എന്നിട്ടും അവരെത്തേടിയെത്തിയത് പത്മഭൂഷണ്‍,സംഗീത നാടക അക്കാദമി പുരസ്കാരം, വിശ്വഭാരതി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് പദവി, സംഗീതനാടക അക്കാദമിയും ഭാരത സര്‍ക്കാരും ചേര്‍ന്ന് വ്യക്തി രത്നമെന്ന ആജീവനാനന്ത അംഗീകാരം എന്നിവ. എന്നാല്‍ ഒരു പുരസ്കാരത്തിനും വേണ്ടിയും അവര്‍ തന്റെ വാതില്‍ തുറന്നില്ല- അന്നപൂര്‍ണാ ദേവിയുടെ അസാധാരണമായ വ്യക്തി-സംഗീത ജീവിതത്തിലൂടെ കലാരംഗത്തെ പെണ്ണവസ്ഥകളിലേക്ക് ഒരു സഞ്ചാരം. സി.എന്‍ ജയരാജന്‍ എഴുതുന്നു
അന്നപൂര്‍ണ്ണയുടെ ജീവിത ചരിത്രാഖ്യാനമോ അവരുടെ മഹത്തായ സംഗീതത്തിന്റെ സൌന്ദര്യാസ്വാദനമോ ഈ ലേഖനത്തിന്റെ ലക്ഷ്യമല്ല. അവര്‍ പിന്നിട്ട ജീവിതത്തെ കുറിച്ചുള്ള അറിവുകള്‍ ഇന്ന് നിരവധി വഴികളിലൂടെ ലഭ്യമായിരിക്കുന്നു. അതിലെല്ലാം അവരുടെ സംഗീതപാടവത്തെ കുറിച്ചുള്ള സൂചനകള്‍ ലഭ്യമാണ്. അതേ സമയം, സഹൃദയ മനസ്സുകളില്‍ നിന്ന് വിവിധ കാരണങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ട വ്യക്തിത്വങ്ങളെ കുറിച്ചു ചിന്തിക്കുന്നവരിലേക്ക് അന്നപൂര്‍ണ്ണയെ കുറിച്ചുള്ള ചില വിവരങ്ങള്‍ എത്തിക്കുക എന്നതു മാത്രമാണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്.
സി.എന്‍ ജയരാജന്‍
ഇത്തരത്തില്‍ തങ്ങളുടെ സംഭാവനകള്‍ തമസ്കരിക്കപ്പെടുകയോ തിരസ്കരിക്കപ്പെടുകയോ ചെയ്തവരില്‍ സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ് എന്നത് പ്രകടമായിരിക്കെ, അതിനുള്ള കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന വിശകലനങ്ങള്‍ മരങ്ങളെ കാണുകയും കാടു കാണാതിരിക്കുകയും ചെയ്യുന്നതു പോലെയാണ് ഏറെ വന്നു ഭവിച്ചിട്ടുള്ളത്. സ്ത്രീ എഴുത്തുകാരില്‍ ആത്മഹത്യാശ്രമം, മനോരോഗം തുടങ്ങിയ പ്രവണതകള്‍ കൂടുതല്‍ കാണപ്പെടുന്നു എന്ന രീതിയില്‍ കണക്കുകള്‍ നിരത്തുകയും അതിനുള്ള മനശãാസ്ത്രപഠനങ്ങള്‍ കേവലമായി നടത്തുകയും സാഹിത്യസാംസ്കാരിക രംഗത്തു തന്നെ പ്രവര്‍ത്തിക്കുന്ന ചിലര്‍ ഇതിന് ഉപോല്‍ബലകമായി നിലപാടെടുക്കുകയും അവരുടെ സ്വഭാവശുദ്ധിയിലേക്ക് ഇടയ്ക്കിടെ ഒളിച്ചു നോട്ടം നടത്തുകയും ചെയ്യുന്നതും വരെ കാര്യങ്ങളെത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അന്നപൂര്‍ണ്ണയുടെ ജീവിതകഥാംശങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കാനുള്ള ഈ ശ്രമം.
അന്നപൂര്‍ണ ദേവി പിതാവിനൊപ്പം
അടഞ്ഞുപോവുന്ന നാദങ്ങള്‍ നിര്‍ധനരായ കുട്ടികളെ സൌജന്യമായി സംഗീതം പഠിപ്പിച്ചിരുന്ന ബാബ അല്ലാവുദീന്‍ ഖാന്റെ മാനുഷികതയുടെ നൈര്‍മ്മല്യം ഏറ്റു വളര്‍ന്ന ഇളയ കുട്ടിയാണ് പില്‍ക്കാലത്ത് അന്നപൂര്‍ണ്ണാ ദേവിയെന്നറിയപ്പെട്ട റോഷന്‍ ആരഖാന്‍. തന്റെ വലിയ വീട് കാണാന്‍ പുറത്തു കൊതിയോടെ നോക്കി നിന്ന ഒരു പാവം സ്ത്രീയെ സ്നേഹത്തോടെ കൈ പിടിച്ചു അകത്തു കൊണ്ടു വന്നിരുത്തിയതിന് ശേഷം അവരുടെ കാല്‍ കഴുകാന്‍ ബാബ അല്ലാവുദ്ദീന്‍ ഖാന്‍ തന്നോട് പറഞ്ഞത് തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പാഠമാണെന്ന അന്നപൂര്‍ണ്ണയുടെ അഭിപ്രായം ശ്രദ്ധേയമാണ്.
ലോക പ്രശസ്ത സംഗീതജ്ഞനായ അലിഅക്ബര്‍ ഖാനേക്കാള്‍ ഏഴു വയസ്സ് ഇളയ അനിയത്തി. 14 വയസ്സായപ്പോള്‍ മുതല്‍ ലോകപ്രശസ്ത സിതാര്‍ സംഗീതജ്ഞനായ പണ്ഡിറ്റ് രവിശങ്കറിന്റെ ഭാര്യ. സംഗീത ലബ്ധിക്കിനിയെന്തു വേണം?
എന്നാല്‍ സംഗീതം സ്ത്രീകള്‍ക്ക് നിഷിദ്ധമാണെന്ന് കരുതുന്ന നിരവധി യാഥാസ്ഥിതിക കുടുംബങ്ങള്‍ കേരളത്തില്‍ പോലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നിരിക്കെ മഹത്തായ സംഗീത പാരമ്പര്യമുള്ള കുടുംബങ്ങളില്‍ നിന്നു പുറത്തു വരുന്ന സ്ത്രീകള്‍ക്ക് സ്വന്തം വീടുകളില്‍ പോലും അച്ചടക്കം വളര്‍ത്തിയെടുക്കുന്നതിന്റെ പേരില്‍ സംഗീതപഠനം നിഷേധിക്കപ്പെടുന്നുണ്ട് എന്നത് അപൂര്‍വ്വമല്ല. സംഗീതം ഒരു സശãബ്ദ പ്രക്രിയയാണ് എന്നതു കൊണ്ടു തന്നെ അത് രഹസ്യമായി പ്രയോഗിക്കാന്‍ ബുദ്ധിമുട്ടാണ്.
അലാവുദ്ദീന്‍ ഖാനും അലി അക്ബര്‍ ഖാനും പിന്നീട് പണ്ഡിറ്റ് രവിശങ്കറും വിരാജിച്ച കുടുംബത്തില്‍ നിന്ന് ഒരു വിദുഷി, അന്നപൂര്‍ണ്ണയുടെയും അലി അക്ബര്‍ ഖാന്റെയും ചേച്ചി ജഹനാര, സ്വന്തം സംഗീതബോധത്തിന്റെ പേരിലാണ് ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിനിരയായത്. ഭര്‍ത്താവിന്റെ അമ്മ തന്റെ തംബുരുവെടുത്തു ചുട്ടു കരിച്ചപ്പോള്‍ തളര്‍ന്നു സ്വവസതിയിലേക്ക് മടങ്ങിയ അവര്‍ താമസിയാതെ സ്വന്തം അമ്മയുടെ കയ്യില്‍ കിടന്നു മരിച്ചു. ഇത് അലാവുദ്ദീന്‍ ഖാന് ഒരു പാഠമായിരുന്നു.
അന്നപൂര്‍ണ ദേവി
ഏകലവ്യന് ഒരു പെണ്‍പകര്‍പ്പ് സ്ത്രീകളുടെ ഭാവി ശോഭനമാകണമെങ്കില്‍ അവര്‍ സംഗീതം അഭ്യസിച്ചു കൂടാ എന്ന നിഗമനത്തിലേക്ക് ആ സാത്വികന്‍ എത്തിച്ചേരുകയും അതിന്റെ തുടര്‍ച്ചയായി അന്നു കുട്ടിയായിരുന്ന അന്നപൂര്‍ണ്ണയെ സംഗീത ശിക്ഷണത്തില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുകയും ചെയ്തു. സുര്‍ബാഹറിനും സിത്താറിനും സരോദിനും ഹാര്‍മോണിയത്തിനും ഇടയിലൂടെ മുട്ടിലിഴഞ്ഞു നടന്ന അന്നപൂര്‍ണ്ണയെന്ന രോഷനാര ഖാന് അങ്ങിനെ അതൊക്കെ അപ്രാപ്യമായി.
എന്നാല്‍ ഏകലവ്യന്റെ സ്ത്രീ സാക്ഷാത്ക്കാരമായിരുന്നു അന്നപൂര്‍ണ്ണ. ലോക പ്രശസ്തനായി മാറുന്നതിനുള്ള അടിസ്ഥാന പാഠങ്ങള്‍ അലിഅക്ബര്‍ഖാന്‍ പഠിക്കുമ്പോള്‍ പിന്നണിയിലിരുന്ന് വേഗത്തില്‍ അന്നപൂര്‍ണ്ണ ഹൃദിസ്ഥമാക്കുകയും ചേട്ടന്റെ പിഴവുകള്‍ തിരുത്തിക്കൊടുക്കുകയും ചെയ്തു. അന്നപൂര്‍ണ്ണയുടെ സംഗീതാഭിരുചിയ്ക്കും ജ്ഞാനത്തിനും മുന്നില്‍ അലാവുദ്ദീന് ഒടുവില്‍ തന്റെ നിലപാട് മാറ്റേണ്ടി വന്നു.
അലാവുദ്ദീന്‍ ഖാന്‍ അപ്രകാരം അന്നപൂര്‍ണ്ണയിലേക്ക് സംഗീതം പകര്‍ന്നു നല്‍കുമ്പോള്‍ തന്നെയാണ് ലോകപ്രശസ്ത നര്‍ത്തകന്‍ ഉദയ് ശങ്കറിന്റെ കൂടെ നൃത്തച്ചുവടുകളുമായി വന്ന സഹോദരന്‍ രവിശങ്കര്‍ അലാവുദ്ദീന്‍ ഖാന്റെ സിതാര്‍ പഠിക്കാന്‍ തുടങ്ങുന്നത്. തുടര്‍ന്ന് അലി അക്ബര്‍ഖാന്റെ സരോദിനോടും രവിശങ്കറിന്റെ സിതാറിനോടും ഒപ്പം സിതാറിലും സിതാറിന്റെ ഘന രൂപമായ സുര്‍ബഹാറിലുമായി അന്നപൂര്‍ണ്ണയും 5000 വര്‍ഷത്തെ മഹത്തായ പാരമ്പര്യമുള്ള ഹിന്ദുസ്ഥാനി സംഗീതസാഗരത്തില്‍ അലകള്‍ തീര്‍ത്തു.
പണ്ഡിറ്റ് രവിശങ്കര്‍
പണ്ഡിറ്റ് രവിശങ്കര്‍ ചെയ്തത് 14ാം വയസ്സില്‍ രവിശങ്കറിനെ വിവാഹം കഴിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും സുഭേന്ദ്ര ശങ്കറിന് അവര്‍ ജന്മം നല്‍കി. എന്നാല്‍ സുഹ്റ സെഹ്ഗലിന്റെയും കമലയുടെയും സുകന്യയുടെയും ഇടയില്‍ അല്‍പ്പനേരത്തേക്കുള്ള ഇടത്താവളമായിരുന്നു രവിശങ്കറിന് താന്‍ എന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. ഹിന്ദുവായ രവിശങ്കറിന് മുസ്ലിമായ രോഷനാരയെ വിവാഹം കഴിച്ചു കൊടുത്ത അലാവുദ്ദീന്‍ ഖാന്‍ ഒരേ സമയം ശാരദാംബയേയും അല്ലാഹുവിനേയും ആരാധിക്കാന്‍ തക്ക വിശാലമനസ്സുള്ള വ്യക്തിത്വമായിരുന്നു. പൌെര്‍ണ്ണമി രാവില്‍ പിറന്നതിനാല്‍ രോഷനാര അന്നപൂര്‍ണ്ണയായി. അന്നപൂര്‍ണ്ണ രവിശങ്കറിനോടും മകനോടും കൂടി മെയ്ഹര്‍ വിട്ട് മുംബൈയില്‍ താമസമാക്കി.
ഇക്കാലയളവില്‍ രവിശങ്കറോടൊപ്പം ചേര്‍ന്ന് നടത്തിയ സംഗീതക്കച്ചേരികളില്‍ പലപ്പോഴും അന്നപൂര്‍ണ്ണ ഭര്‍ത്താവിനേക്കാള്‍ വളരെ മുകളിലാണ് തന്റെ വൈദഗ്ദ്ധ്യം എന്ന് തെളിയിച്ചു. ഇതു ചര്‍ച്ചയാകാന്‍ തുടങ്ങിയപ്പോള്‍ ഹിന്ദുസ്ഥാനിയിലെ ശുദ്ധസംഗീത പാരമ്പര്യം കച്ചേരിയില്‍ അവതരിപ്പിക്കേണ്ടതില്ല എന്ന മുടന്തന്‍ ന്യായം അവതരിപ്പിച്ച് തന്റെ പ്രതിഛായയെ രക്ഷിക്കാന്‍ രവിശങ്കര്‍ ശ്രമിച്ചു. അലാവുദ്ദീന്‍ ഖാനിലൂടെ തനിക്ക് പകര്‍ന്നു കിട്ടിയ സേനിയ മെയ്ഹര്‍ ഖരാനയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ഉറച്ചു നിന്നു കൊണ്ട് അന്നപൂര്‍ണ്ണ സുര്‍ബഹാറില്‍ കാലത്തെ വെല്ലുന്ന പ്രകടനത്തിലൂടെ ആസ്വാദകരില്‍ അവാച്യമായ അനുഭൂതി സൃഷ്ടിച്ചു.
ആ സംഗീതപ്പെരുമഴയില്‍ തന്റെ സിതാര്‍ വാദനം കുത്തിയൊലിച്ചു പോകുന്നത് അസൂയയോടെ രവിശങ്കര്‍ തിരിച്ചറിഞ്ഞു. കാലത്തിനൊത്ത പരിഷ്കാരിയാവാതെ പഴഞ്ചന്‍ വസ്ത്രധാരണം നടത്തുന്നുവെന്ന വില കുറഞ്ഞ ആരോപണം കൂടി അടിച്ചേല്‍പ്പിച്ചു കൊണ്ട് രവിശങ്കര്‍ ആ മഹാസംഗീതജ്ഞയെ പൊതുവേദിയില്‍ കച്ചേരി നടത്തുന്നതില്‍ നിന്ന് തടഞ്ഞു.
അന്നപൂര്‍ണ ദേവി
ഒറ്റക്കൊരു സിത്താര്‍ അന്നപൂര്‍ണ്ണയ്ക്ക് വായ്പ്പാട്ടിലും സിതാറിലും സുര്‍ബഹാറിലും അപാരമായ പ്രാവീണ്യം ഉണ്ടായിരുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ കണ്ണു നട്ടിരുന്ന രവിശങ്കര്‍ സംഗീതം ജനകീയമാക്കുന്നതിന്റെ പേരില്‍ അതിനെ ജനപ്രിയമാക്കുന്നതിന്റെ തിരക്കിലായിരുന്നു. സിതാര്‍ ശുദ്ധസംഗീതവുമായിട്ടുള്ള കച്ചേരിയ്ക്ക് യോജിച്ചതല്ലെന്നും ജനങ്ങള്‍ അന്നപൂര്‍ണ്ണയുടെ ശുദ്ധസംഗീതത്തിന് നേരെ ചീഞ്ഞ തക്കാളിയേറു നടത്തുമെന്നും പറഞ്ഞു കൊണ്ട് സിതാര്‍ കയ്യൊഴിയാനും സുര്‍ബഹാറിലേക്ക് മാത്രമായി ഒതുങ്ങി നില്‍ക്കാനും അന്നപൂര്‍ണ്ണയോട് അദ്ദേഹം ആവശ്യപ്പെട്ടു.
അല്ലാവുദ്ദീന്റെയും രവിശങ്കറിന്റെയും സംഗീതത്തിന്റെ വഴികള്‍ വ്യത്യസ്തങ്ങളായിരുന്നുവെന്ന് അന്നപൂര്‍ണ്ണ തന്നെ പറഞ്ഞിട്ടുണ്ട്. അല്ലാവുദ്ദീന്റെ ശിഷ്യര്‍ സംഗീതാഭ്യാസനത്തിനിടയില്‍ ആനന്ദലഹരിയില്‍ കണ്ണീര്‍വാര്‍ക്കുന്നത് സാധാരണയായിരുന്നുവത്രെ. സംഗീതത്തിനോടുള്ള വൈകാരികവും സൌെന്ദര്യശാസ്ത്രപരവുമായ സമീപനം വ്യക്തിനിഷ്ഠമായിരിക്കണമെന്ന അലാവുദ്ദീന്‍ ഖാന്റെ നിലപാട് എക്കാലവും അന്നപൂര്‍ണ്ണ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.
അന്നപൂര്‍ണ്ണയെ തള്ളിക്കളഞ്ഞു കൊണ്ട് രവിശങ്കര്‍ കമലയോടൊപ്പം വിഹരിക്കാന്‍ തുടങ്ങിയപ്പോള്‍ മുംബൈയിലെ വസതിയിലും മെയ്ഹറിലുമായി മാറിമാറിത്താമസിച്ചു കൊണ്ട് തന്നിലേക്ക് തന്നെ സംഗീതത്തെ അന്നപൂര്‍ണ്ണ ഒതുക്കി നിര്‍ത്തി. എല്ലാ പൊതു പരിപാടികളില്‍ നിന്നും അവര്‍ വിട്ടു നിന്നു. സംഗീതത്തിന്റെ ചേരുവകളില്‍ കണ്ണഞ്ചിക്കുന്ന നിറക്കൂട്ടുകള്‍ ചേര്‍ത്തു കൊണ്ട് രവിശങ്കര്‍ വിദേശത്ത് പ്രശസ്തിയുടെ പടവുകള്‍ ചവിട്ടിക്കയറിയപ്പോള്‍ അതില്‍ ആവേശം കൊണ്ട് മകനും അമ്മയെ വിട്ട് അച്ഛന്റെ കൂടെ പോയി.
1962ല്‍ രവിശങ്കറുമായി അവര്‍ വിവാഹമോചനം നടത്തി. അലാവുദ്ദീന്റെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട ജീവിതം നയിച്ച അന്നപൂര്‍ണ്ണ പിന്നീട് 55ാമത്തെ വയസ്സില്‍ തന്നേക്കാള്‍ 13 വയസ്സ് ഇളയതായ രൂഷി കുമാര്‍ പാണ്ഡ്യയെ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് വിവാഹം കഴിച്ചു. ഇതിനെ കുറിച്ച് അന്നപൂര്‍ണ്ണ പറയുന്നത് അദ്ദേഹത്തിന്റെ പരിചരണമില്ലായിരുന്നെങ്കില്‍ താന്‍ ജീവിച്ചിരിക്കയില്ലായിരുന്നെന്നാണ്.
അന്നപൂര്‍ണ ദേവി പണ്ഡിറ്റ് രവിശങ്കറിനൊപ്പം
പാതിരാവിന്റെ രാഗങ്ങള്‍ 1950കളിലാണ് അന്നപൂര്‍ണ്ണ കച്ചേരി നടത്തിയിട്ടുള്ളത്. ആകെ 11 കച്ചേരികള്‍ മാത്രമാണ് ഈ വിശ്വോത്തര കലാകാരി നടത്തിയിട്ടുള്ളത്. അതില്‍ ആറെണ്ണം പൊതുവേദിയില്‍ നടന്നതാണ്. രവിശങ്കറുണ്ടാക്കിയ വിവിധ പ്രശ്നങ്ങളില്‍ മനം നൊന്തു പൊതുവേദികളെയും സ്വകാര്യ വേദികളെയും വിട്ടൊഴിഞ്ഞ് നില്‍ക്കെയാണ് ജ്യേഷ്ഠനും വിശ്രുത കലാകാരനുമായ അലിഅക്ബര്‍ ഖാന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് വേണ്ടി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നത്. തന്റെ ശബ്ദമോ സംഗീതമോ റെക്കോര്‍ഡ് ചെയ്യപ്പെടരുതെന്നും തന്റെ സംഗീതം ദൈവത്തിനുള്ള അര്‍പ്പണം മാത്രമാണെന്നും നിലപാടുള്ള അന്നപൂര്‍ണ്ണ തന്റെ കച്ചേരി ശബ്ദലേഖനം നടത്തിയ റെക്കോര്‍ഡുകള്‍ ക്ഷോഭത്തോടെ തകര്‍ത്തു കളഞ്ഞു.
വളരെ അപൂര്‍വ്വം പേരേ അവരുടെ കച്ചേരികള്‍ കേട്ടിട്ടുള്ളൂ. അവര്‍ നടത്തിയ സംഗീത സദസ്സുകളുടെ മൂന്നു ശകലങ്ങള്‍ അവരുടെ വ്യക്തിത്വത്തിന്റെ പ്രതിധ്വനിയെന്നോണം യു ട്യൂബില്‍ ലഭ്യമാണ്. വളരെ കുറച്ചു പേരേ അവരുടെ സംഗീതക്കച്ചേരി കേട്ടിട്ടുള്ളൂ. എന്തിന്, വളരെ കുറച്ചു പേരേ അവരെ കണ്ടിട്ടുള്ളൂ.
അതേ സമയം, ഹിന്ദുസ്ഥാനി സംഗീത ലോകത്തെ വിഖ്യാതരായ പലരും അന്നപൂര്‍ണ്ണയുടെ ശിഷ്യരാണ്. അന്നപൂര്‍ണ്ണയെ ‘മാ’ എന്നു വിളിയ്ക്കുന്ന പ്രശസ്ത ബാംസുരി വാദകന്‍ ഹരിപ്രസാദ് ചൌരസ്യയും യശശãരീനായ സരോദ് വിദഗ്ദ്ധന്‍ നിഖില്‍ ബാനര്‍ജിയും അന്നപൂര്‍ണ്ണയെ പില്‍ക്കാലത്ത് വിവാഹം കഴിച്ച രൂഷി കുമാര്‍ പാണ്ഡ്യയും അവരില്‍ ചിലര്‍ മാത്രം. ഡാനിയേല്‍ ബ്രാഡ്ലിയെ പോലുള്ള പാശ്ചാത്യ സംഗീതകാരന്മാരും ശിഷ്യഗണത്തില്‍ പെടുന്നു.
പാതിരാത്രി കഴിഞ്ഞുള്ള യാമങ്ങളിലാണ് അവര്‍ പഠിപ്പിച്ചിരുന്നത്. സൌജന്യമായി പഠിപ്പിച്ചു കൊണ്ട് അച്ഛന്റെ സമ്പ്രദായം അവര്‍ തുടര്‍ന്നു. സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു തന്ന അനിയത്തിയുടെ അടുത്തേയ്ക്ക് മക്കളായ ആശിശ് ഖാനെയും ധ്യാനേശ് ഖാനെയും അലിഅക്ബര്‍ ഖാന്‍ സംഗീതാഭ്യാസനത്തിന് അയച്ചു. അല്ലാവുദ്ദീന്‍ ഖാന്‍ സംഗീതാഭ്യസനം നടത്തുന്ന കാലത്തും അന്നപൂര്‍ണ്ണയ്ക്ക് ശിഷ്യരേറെയുണ്ടായതിന് മറ്റൊരു കാരണം കൂടിയുണ്ട്. അല്ലാവുദ്ദീന്റെ കാര്‍ക്കശ്യത്തെയും മുന്‍കോപത്തെയും സംഗീതം പഠിക്കാന്‍ വരുന്നവര്‍ ഭയപ്പെട്ടിരുന്നു. ഇതിന്റെ ഫലമായിട്ടാണ് പണ്ഡിറ്റ് നിഖില്‍ ബാനര്‍ജിയെയും ഉസ്താദ് ബഹദൂര്‍ഖാനെയും പോലുള്ളവര്‍ അന്നപൂര്‍ണ്ണയ്ക്ക് ശിഷ്യപ്പെടുന്നത്.
മറ്റൊരു കഥ കൂടിയുണ്ട്. രവിശങ്കര്‍ സംഗീതം പഠിക്കാന്‍ വീഴ്ച വരുത്തുന്നതു കണ്ടപ്പോള്‍ അന്നപൂര്‍ണ്ണയുടെ അടുത്തു നിന്ന് പഠിക്കാന്‍ അദ്ദേഹം അക്ഷമനായി പറഞ്ഞുവത്രെ. ഇതും അന്നപൂര്‍ണ്ണ രവിശങ്കറുമായിട്ട് ഒന്നിച്ച് സംഗീതവേദികള്‍ പങ്കെടുക്കുന്നതിന് തടസ്സമായി.
അന്നപൂര്‍ണ ദേവി
മുറിക്കുള്ളില്‍ ഒരു നദി ഇന്ന് അന്നപൂര്‍ണ്ണാദേവിയ്ക്ക് 85 വയസ്സ്.മുംബൈയിലെ അംബര ചുംബിയായ ഒരു ഫ്ളാറ്റിലെ ആറാം നിലയില്‍ ലോകത്തിന് നേരെ വലിച്ചടച്ച മുറിയ്ക്കുള്ളില്‍ ഈ മഹാകലാകാരി തന്റെ നിഴലുമായി കഴിഞ്ഞു കൂടുന്നു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ വിരലിലെണ്ണാവുന്ന തവണ മാത്രമേ അവര്‍ പുറത്തിറങ്ങിയിട്ടുള്ളൂ.പല്ലുകള്‍ ഡോക്ടറെ കാണിക്കാന്‍ മാത്രമായിരുന്നു അത്. അവരുടെ ഫ്ളാറ്റിന്റെ മുന്‍വശത്ത് അന്നപൂര്‍ണ്ണ എന്ന പേര് തൂക്കിയതിനടുത്ത് മറ്റൊരു ഫലകം തൂക്കിയിട്ടുണ്ട്. അതില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു:
1. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും വാതില്‍ തുറക്കുന്നതല്ല. 2. മൂന്നു തവണ മാത്രം കോളിംഗ് ബെല്‍ അമര്‍ത്തുക. 3. എന്നിട്ടും ആരും വാതില്‍ തുറന്നില്ലെങ്കില്‍ പേരും വിലാസവും എഴുതി വെച്ചിട്ടു പോകുക. നന്ദി. അസൌെകര്യം നേരിട്ടതില്‍ ഖേദിക്കുന്നു.
എന്നിട്ടും ലോകം കാണാത്ത, വീടുവിട്ടിറങ്ങാത്ത ഈ മഹാപ്രതിഭയെത്തേടി നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തി. ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനകീയ അംഗീകാരമായ പത്മഭൂഷണ്‍ 1977ലും കലാരംഗത്തെ രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ സംഗീത നാടക അക്കാദമി അവാര്‍ഡ് 1991ലും വിശ്വഭാരതി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് പദവി 1999ലും തേടിയെത്തി. 2004ല്‍ സംഗീതനാടക അക്കാദമിയും ഭാരത സര്‍ക്കാരും ചേര്‍ന്ന് വ്യക്തി രത്നമെന്ന ആജീവനാനന്ത അംഗീകാരം നല്‍കി. എന്നാല്‍ ഒരു പുരസ്കാരത്തിനും വേണ്ടി അവര്‍ തന്റെ വാതില്‍ തുറന്നില്ല.
തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നതു പോലെ അന്നപൂര്‍ണ്ണയുടെ ആത്മകഥയുടെ സംക്ഷിപ്താവിഷ്കരണമല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. സര്‍ഗ്ഗ വൈഭവമുള്ളവര്‍ പല തരത്തില്‍ നിശãബ്ദരാക്കപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തില്‍, ജീവിച്ചിരിക്കുന്ന അന്നപൂര്‍ണ്ണയെ പോലുള്ളവര്‍ സംഗീതവിഹായസ്സില്‍ ഏറ്റവും ഉജ്ജ്വലമായ താരപ്രഭയെ എപ്രകാരം മറച്ചു പിടിക്കുന്നു എന്നതിലേക്കു ശ്രദ്ധ തിരിച്ചു വിടാനും അതിന്റെ കാരണങ്ങളിലേക്ക് ഒന്നെത്തിനോക്കാനുമുള്ള ശ്രമം മാത്രമാണിത്.
സുര്‍ബാഹര്‍
മൌനത്തിന്റെ രാഷ്ട്രീയം അന്നപൂര്‍ണ്ണ തെരഞ്ഞെടുത്ത മാര്‍ഗ്ഗം ശരിയായിരുന്നുവോ എന്ന വിഷയം സംവാദാത്മകമാണ്. സായിബാബ എന്ന ആള്‍ദൈവത്തിന്റെ സന്ദര്‍ശനാഭ്യര്‍ത്ഥന നിഷേധിക്കുകയും സംഗീതം ഈശ്വരാര്‍ച്ചനയാണെന്ന് വാദിക്കുകയും ചെയ്ത നിലപാടിന് താരതമ്യേന ഗുണപരമായ വശങ്ങളാണുള്ളത്. അതേ സമയം, സാമ്രാജ്യത്വം അതിന്റെ മുഖഛായയില്‍ ലോകത്തെ സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഭാഗമായി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമവകാശപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതസദസ്സുകളിലും മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത് ഗുണപരമായിട്ടല്ല, മറിച്ച് വിനാശകരമായിട്ടാണ്. സംഗീതവേദികളില്‍ അണിഞ്ഞൊരുങ്ങി വരുന്നത് സംഗീതപരിപാടിയുടെ അവിഭാജ്യഘടകമാകുന്നതു വരെ മാത്രമേ അംഗീകരിക്കാനാവൂ. ഫ്യൂഷന്‍ സംഗീതം ഇന്ത്യന്‍ സംഗീതത്തിന് എന്നല്ല സംഗീത സംസ്കാരത്തിന് ഗുണം ചെയ്യുകയില്ല. പാശ്ചാത്യലോകത്ത് നിന്ന് കടം കൊണ്ട വയലിനും ഗിത്താറും പോലുള്ള ഉപകരണങ്ങള്‍ പോലും വിധേയമായി പ്രവര്‍ത്തിച്ചപ്പോള്‍ മാത്രമാണ് ഇന്ത്യന്‍ സംഗീതത്തിന് ഗുണപരമായ പരീക്ഷണമായത്.
രവിശങ്കര്‍ അന്നപൂര്‍ണ്ണയുടെ വസ്ത്രധാരണത്തെയും ശുദ്ധസംഗീതത്തെയും എതിര്‍ത്തതിന് കാരണം വ്യക്തിപരമായ അസൂയ മാത്രമല്ല. സംഗീതവും സാര്‍വ്വദേശീയ തലത്തില്‍ കമ്പോളവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വ്യവസായമായി മാറിക്കൊണ്ടിരുന്ന കാലത്ത് അതിന്റെ വിദഗ്ദ്ധനായ വക്താവായിരുന്നു രവിശങ്കര്‍. അതിന്റെ ഭാഗമായി കൂടിയാണ് അദ്ദേഹം അന്നപൂര്‍ണ്ണയോട് ആകര്‍ഷണീയമായ നൂതന വേഷഭൂഷാദികള്‍ കൈക്കൊള്ളാനും ശുദ്ധസംഗീതത്തെ കയ്യൊഴിയാനും ആവശ്യപ്പെട്ടത്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ചന്തക്കച്ചേരിയ്ക്ക് ഇണങ്ങുന്ന രീതിയില്‍ സിത്താര്‍ ഉപയോഗിക്കാന്‍ കഴിയില്ലെങ്കില്‍ അതുപേക്ഷിക്കാനും സുര്‍ബഹാറില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഏറ്റവും കഠിന രൂപമായ ധ്രുപദ് ശൈലിയുമായി സ്വയം ആസ്വദിച്ചിരിക്കാനും കൂടി അദ്ദേഹം അന്നപൂര്‍ണ്ണയോട് പറഞ്ഞു.
ഈയൊരു ഘട്ടത്തില്‍ അന്നപൂര്‍ണ്ണയ്ക്ക് ഒറ്റയ്ക്ക് എന്താണ് ചെയ്യാന്‍ കഴിയുന്നത്? പ്രശസ്തിയുടെ പളപളപ്പില്‍ അന്നപൂര്‍ണ്ണയെ ഒറ്റയ്ക്കാക്കി മകന്‍ സുഭേന്ദ്ര അച്ഛനോടൊപ്പം പോയി. തീര്‍ച്ചയായും സുബ്ഹേന്ദ്രയ്ക്കോ രവിശങ്കറിന്റെ സദാ സമയം കച്ചേരികളില്‍ കൂടെയുള്ള മറ്റൊരു ഭാര്യയിലെ മകളായ അനൂക്ഷയ്ക്കും അന്നപൂര്‍ണ്ണയുടെ ഏഴയല്‍പക്കത്തു വരാനുള്ള സംഗീതബോധം ഉണ്ടായില്ല എന്നുള്ള കാര്യം സ്വാഭാവികമാണല്ലോ.
മല്‍സരത്തിന്റേതായ സംഗീതലോകത്ത് പൊതുവേദികളില്‍ താനെന്തിനാണ് കച്ചേരി നടത്തുന്നത് എന്നൊരിക്കല്‍ അന്നപൂര്‍ണ്ണ ചോദിച്ചു. (അന്നപൂര്‍ണ്ണയുമായി നടന്ന അപൂര്‍വ്വം അഭിമുഖസംഭാഷണങ്ങളിലൂടെയാണ് അവരുടെ അഭിപ്രായങ്ങള്‍ പുറത്തു വന്നിട്ടുള്ളത്.) താരശോഭ കൊണ്ട് ഏവര്‍ക്കും സുപരിചിതമായ പേരുകളാണ് സിതാറില്‍ രവിശങ്കറിന്റേയും സരോദില്‍ അംജദ് അലിഖാന്റെയും. എന്നാല്‍ അവരേക്കാള്‍ താരതമ്യേന കുറഞ്ഞ പ്രശസ്തരായ വിലായത്ഖാനും അലിഅക്ബര്‍ഖാനും ഇവരേക്കാള്‍ കേമന്മാരാണ് എന്നുള്ള വാദങ്ങള്‍ പല മാധ്യമങ്ങളിലേയും സംഗീത നിരൂപകര്‍ മുതല്‍ ലേഖകന്റെ ഹിന്ദുസ്ഥാനി പ്രിയരായ സുഹൃത്തുക്കള്‍ വരെ ഉയര്‍ത്തി കേട്ടിട്ടുണ്ട്.
മറ്റെല്ലാ രംഗങ്ങളിലെയും പോലെകൂടുതല്‍ ജനപ്രിയനാകാനുള്ള മല്‍സരം സംഗീതരംഗത്തും ഹീനമായ രീതിയില്‍ തുടരുന്ന സന്ദര്‍ഭത്തില്‍ ഇത്തരം ഒരു നിലപാട് ശുദ്ധസംഗീതത്തിന്റെ പേരില്‍ അന്നപൂര്‍ണ്ണ കൈക്കൊണ്ടാല്‍ അവരെ എങ്ങിനെ കുറ്റം പറയാന്‍ പറ്റും? മാത്രമല്ല, നമ്മുടെ സമകാലീനരായ മറ്റു സംഗീതജ്ഞരുടെ വാചകമടിയില്‍ നിന്ന് വ്യത്യസ്തമായി സംഗീതം ഈശ്വരാര്‍ച്ചനയാണ് എന്ന് സ്വന്തം ജീവിതത്തിലൂടെ അവര്‍ തെളിയിച്ചു കാണിക്കുകയായിരുന്നു ചെയ്തത്.
അന്നപൂര്‍ണ ദേവി
കരിയറിസത്തിന് ചില മറുപടികള്‍ കുടുംബ ജീവിതത്തില്‍ വന്ന തകര്‍ച്ച അവരെ എല്ലാ മേഖലകളിലും നിന്ന് മാനസികമായി പിന്നോട്ടടിപ്പിച്ചു എന്നത് ശരിയാണ്. അതിനെ തരണം ചെയ്ത് മുന്നോട്ടു വന്നു കൊണ്ട് ജനങ്ങള്‍ക്ക് അന്നപൂര്‍ണ്ണ തന്റെ മഹത്തായ സംഗീതസമ്പത്ത് പകര്‍ന്നു നല്‍കണമെന്ന് ലേഖകനും മറ്റെല്ലാവരെയും പോലെ ആഗ്രഹിക്കുകയും വാര്‍ദ്ധക്യം കൊണ്ട് വിറയാര്‍ന്നതായാല്‍ പോലും അവരുടെ കരങ്ങളിലൂടെ സുര്‍ബഹാര്‍ സംഗീതം പൊഴിയ്ക്കുന്നത് കാണാന്‍ കൊതിച്ചിരിക്കയും ചെയ്യുന്നുണ്ട്. എന്നാല്‍ അതിനുള്ള വേദി ആരാണ്, എപ്രകാരമാണ് ഒരുക്കാന്‍ കഴിയുക?
സദസ്യരുടെ അഭിരുചിയ്ക്ക് വേണ്ടി സംഗീതത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ല എന്ന പ്രസ്താവന അന്നപൂര്‍ണ്ണ നടത്തിയിട്ടുണ്ട്. ഇത് ദക്ഷിണേന്ത്യന്‍ സംഗീത വിദ്വാനും കേരളീയ സംഗീതപ്രേമികള്‍ക്ക് സുപരിചിതനുമായ എം ഡി രാമനാഥന്‍ പറഞ്ഞിട്ടുള്ളതാണ്. ഭാരതീയ സംഗീതത്തിന്റെ ഔന്നത്യങ്ങളിലേക്ക് സാധാരണ ജനങ്ങളുടെ ബോധത്തെ എത്തിക്കാനുള്ള സത്യസന്ധമായ ശ്രമങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു പിടിയ്ക്കുകയായിരുന്നില്ല ഈ പ്രഗത്ഭമതികള്‍ ചെയ്തത്. മറിച്ച്, പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി നിലവിലുള്ള പ്രാദേശികവും സാമൂഹികവും സാംസ്കാരികവും മതപരവുമടക്കമുള്ള സാഹചര്യങ്ങളെ മുതലെടുത്തു കൊണ്ട് നടത്തുന്ന ഹീനമായ മായം ചേര്‍ക്കലുകളെയാണ് അവര്‍ എതിര്‍ത്തത്.
ഇത് ശരിയാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കയാണ്. ആഗോളീകരണത്തിന്റെ ലോകത്ത് ഉദാരീകരണത്തിന്റെയും നവ കോളനീകരണത്തിന്റെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കു വിധേയമായിട്ടുള്ള രാജ്യാന്തര മൂലധനപ്രക്രിയകള്‍ സംസ്കാരത്തെയും കമ്പോളവുമായി ബന്ധപ്പെടുത്തുമ്പോള്‍, സംഗീതജ്ഞരും കരിയറിസ്ററുകളായി അധ:പതിക്കുമ്പോള്‍, കമ്പോളാധിഷ്ഠിത സംസ്കാരം സംഗീതമേഖലയിലേക്ക് അലയടിച്ചു കയറുമ്പോള്‍, ബദല്‍ സാംസ്കാരിക സംഘടിത ജനകീയ മുന്നേറ്റങ്ങളുടെ അഭാവത്തില്‍ അന്നപൂര്‍ണ്ണയും എം ഡി രാമനാഥനും അത്തരമൊരു നിലപാടെടുത്തതിന് ഒരു ചെറുത്തുനില്‍പ്പിന്റെ ഭാവം കൈവരുന്നില്ലേ?
അന്നപൂര്‍ണ ദേവി
നിശ്ശബ്ദതയുടെ പെണ്‍വഴികള്‍ ലേഖനത്തിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതു പോലെ സ്ത്രീകളായ എഴുത്തുകാരില്‍ വിശേഷിച്ച് കവയിത്രികളില്‍ വിഷാദരോഗത്തിന്റെയും ആത്മഹത്യാപ്രവണതയുടെയും ആധിക്യം കണക്കുകളെടുത്തു കൊണ്ട് ചൂണ്ടിക്കാണിക്കുകയും മരിക്കുന്നത് ഒരു കലയാണെന്ന് പ്രഖ്യാപിച്ച സില്‍വിയ പ്ലാത്തിന്റെ പേരുമായി ബന്ധപ്പെടുത്തി സില്‍വിയാ പ്ലാത്ത് ഇഫക്ട് ആയി ഇത്തരം മനോഭാവങ്ങളെ ഒതുക്കുകയും ചെയ്തിരിക്കയാണ് മനശãാസ്ത്രജ്ഞര്‍. തീര്‍ച്ചയായും ഇതില്‍ ശാസ്ത്രീയതയുള്ളപ്പോള്‍ തന്നെ എന്തു കൊണ്ട് സ്ത്രീകളില്‍ അത് പ്രകടമാകുന്നുവെന്നതിന്റെ കാരണം സമൂര്‍ത്തമായ വര്‍ത്തമാന സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് കൂടി കണ്ടെത്തേണ്ടതുണ്ട്. ഇത്തരത്തില്‍ മനശãസ്ത്രമേഖലയും സാമൂഹിക സാഹചര്യങ്ങളും സമഗ്രമായി പരിശോധിച്ചു കൊണ്ടു വേണം ഇതിന് പരിഹാരം കാണേണ്ടത്. അന്നപൂര്‍ണ്ണയുടെ ഏകാന്തവാസവും ഇതിലേക്കുള്ള ചൂണ്ടു പലകയാണ്.
ഇനിയും ജീവിച്ചിരുന്നാല്‍ താന്‍ കഥകള്‍ ഇനിയും എഴുതുമെന്നും അതു കൊണ്ട് താന്‍ പോകുകയാണെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് പ്രശസ്ത കഥാകാരിയും നോവലിസ്റ്റുമായ രാജലക്ഷ്മി ജീവത്യാഗം ചെയ്തത്. താന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് മറ്റുള്ളവര്‍ക്കും അവരുടെ സമ്പ്രദായങ്ങള്‍ക്കും ബുദ്ധിമുട്ടാവുമെന്ന് ബോദ്ധ്യപ്പെട്ടതു കൊണ്ടാണ് പൊതുലോകം വെടിയുന്നതെന്ന് അന്നപൂര്‍ണ്ണയും പറഞ്ഞിട്ടുണ്ട്. (അലി അക്ബര്‍ ഖാന്‍ ഒരു തവണ പോലും അന്നപൂര്‍ണ്ണയുടെ സാന്നിദ്ധ്യത്തില്‍ സരോദ് പൊതുവേദിയില്‍ വായിച്ചിട്ടില്ല എന്നത് വിസ്മയിപ്പിക്കുന്ന വിവരമാണ്. അന്നപൂര്‍ണ്ണ നടത്തിയ ഒടുവിലത്തെ കച്ചേരി അലി അക്ബര്‍ ഖാന്റെ അപേക്ഷ പ്രകാരമായിരുന്നു എന്നിരിക്കെ, കുട്ടിക്കാലത്ത് ഇടയ്ക്കൊക്കെ തന്നെയും പില്‍ക്കാലത്ത് തന്റെ കുട്ടികളെ രണ്ടു പേരെയും പഠിപ്പിച്ച സ്വന്തം അനിയത്തിയോടൊപ്പം ഒരു സംഗീതസദസ്സ് പങ്കിടുന്നത് സംഗീതപ്രേമികളുടെ ചിരകാല മോഹമെന്നിരിക്കെ, ആ വേദിയിലെങ്കിലും അലി അക്ബര്‍ ഖാന്‍ അത്തരമൊരു ഉദ്യമത്തിന് മുതിരാതിരുന്നത് അന്നപൂര്‍ണ്ണയുടെ മുന്നില്‍ തന്റെ പെരുമയ്ക്ക് കോട്ടം തട്ടുമോ എന്ന ഭയത്താലാണോ എന്ന് സംശയിത്തെ ചെറുതായിട്ടെങ്കിലും ജനിപ്പിക്കുന്നുണ്ട്. അലി അക്ബര്‍ ഖാന്റെ അപാരമായ പാണ്ഡിത്യത്തിന് മുന്നില്‍ തല കുനിച്ചു കൊണ്ടു തന്നെ ഈ വളരേ നേരിയ സംശയം ഉന്നയിച്ചു പോയതായി മാത്രം കാണുക.)
രവിശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം സിതാര്‍ കൈവെടിഞ്ഞ് സുര്‍ബഹാറിലേക്ക് മാറിയത് തന്റെ കീഴടങ്ങലായിട്ടാണ് അന്നപൂര്‍ണ്ണ വ്യാഖ്യാനിക്കുന്നത്. എന്നാല്‍ അത്തരം കീഴടങ്ങലുകള്‍ നിരവധി കുടുംബങ്ങളിലെ സ്ത്രീകള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റു തരത്തില്‍ നടത്തുന്നുണ്ട്. അന്നപൂര്‍ണ്ണ തന്റെ ജീവിതത്തിലെ ദുരന്തങ്ങളെ അഭിമുഖീകരിച്ചു ദശാബ്ദങ്ങള്‍ പിന്നിട്ടതിന് ശേഷം നടത്തിയ ഒരു അഭിപ്രായ പ്രകടനം സംഗീതലോകത്തിനപ്പുറത്ത് സ്ത്രീകളുടെ സാമൂഹിക, കുടുംബ യാഥാര്‍ത്ഥ്യങ്ങളെ അവരുടെ അനുഭവങ്ങളിലൂടെ സ്വാംശീകരിച്ചതാണ്:
“തന്റെ വിശ്വാസങ്ങള്‍ക്കായി നില കൊള്ളുകയും സ്ത്രീകളുടെ ഉന്നതിയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്ന ഘടകങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്യുന്ന സ്ത്രീകളോട് എനിക്ക് വളരെ ബഹുമാനമാണ്. വിവാഹവും സ്ത്രീകളുടെ പ്രൊഫഷനും ഒന്നിച്ചു പോകില്ല എന്നു പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഭാര്യയും ഭര്‍ത്താവും തമ്മില്‍ പരസ്പരം ബഹുമാനം നിലനിര്‍ത്തുകയും അസൂയ ഒഴിവാക്കുകയും ചെയ്താല്‍ ഇരുവരുടെയും പ്രൊഫഷനുകള്‍ മെച്ചപ്പെടുകയും അവരുടെ ദാമ്പത്യം സന്തോഷകരമായിരിക്കുകയും ചെയ്യും.”
തമ്മിലറിയില്ല ഞങ്ങള്‍. കണ്ടിട്ടുമില്ല. ജീവിച്ച ജീവിതമാവട്ടെ, ഒരിക്കലും കൂട്ടിയോജിക്കാത്തത്. എന്നിട്ടും ആ മരണം എന്റെ ജീവിതാനന്ദങ്ങളുടെ കൊടിക്കൂറ താഴ്ത്തിക്കെട്ടുന്നു. മ്ലാനചിത്തയാക്കുന്നു. മുറിഞ്ഞ പല്ലി വാല്‍പോലെ അനാഥയാക്കുന്നു. എന്തുകൊണ്ടാവാമത്? ഉറപ്പായും,അവര്‍ പറഞ്ഞു വച്ച കാര്യങ്ങള്‍. പാടിയ ഗാനങ്ങള്‍. എഴുതിവച്ച കഥകള്‍. അതിലെല്ലാം ഞാനുമുണ്ടായിരുന്നു. എല്ലാത്തിലും നാമാഗ്രഹിക്കുന്ന, പറയാന്‍ കരുതി വെച്ചിരുന്ന വാക്കുകളായിരുന്നു. ഓങ്ങി നിര്‍ത്തിയ വികാരങ്ങളായിരുന്നു. അങ്ങനൊരാള്‍ വിട്ടകലുമ്പോള്‍ അനാഥമാവാതിരിക്കുന്നത് എങ്ങനെ-മരണത്തിലേക്ക് മറഞ്ഞ, ലോകത്തിന്റെ പ്രിയ ഗായിക വിറ്റ്നി ഹൂസ്റ്റണിന് ഓര്‍മ്മ കൊണ്ട് ഒരു യാത്രാമൊഴി. സരിത കെ. വേണു എഴുതുന്നു
കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കില്‍ രണ്ടുമൂന്നു സുഹൃത്തുക്കള്‍ I will always love you എന്ന ഗാനത്തിന്റെ ലിങ്ക് ഷെയര്‍ചെയ്തതു കണ്ടപ്പോള്‍ കരുതി, വാലന്റൈന്‍സ് ഡേ അല്ലേ, രണ്ടു ദിവസം മുമ്പേ അവന്‍മാര്‍ പണിതുടങ്ങി എന്നാണ്. പെട്ടെന്നാണ് അതിനോടൊപ്പമുണ്ടായിരുന്ന ചെറിയ അക്ഷരത്തിലുള്ള വാര്‍ത്ത കണ്ടത്. വിറ്റ്നി ഹൂസ്റ്റണ്‍ എന്ന ഗായിക, ഇനിയില്ല! അവരുടെ ഗാനങ്ങളും സിനിമകളും മാത്രം ബാക്കി!
സരിത കെ. വേണു
ഞെട്ടലുണ്ടാക്കി, ആ തിരിച്ചറിവ്. മരണം അത് എത്ര പെട്ടെന്നാണ് എല്ലാം കീഴടക്കുന്നത്. 48 വര്‍ഷം അവര്‍ ചിരിച്ച ചിരികള്‍, കരഞ്ഞ ദുഖങ്ങള്‍, അനുഭവിച്ച നെഞ്ചിടിപ്പുകള്‍, നേടിയ വിജയങ്ങള്‍, പരാജയങ്ങള്‍…സ്വന്തമെന്ന് നിനച്ചതെല്ലാം ബാക്കി. ജീവിതത്തിന്റെ നടപ്പുവഴികളില്‍ അവര്‍ മാത്രമില്ലാതാവുന്നു. മായാജാലക്കാരന്‍ മരണം ഒറ്റയടിക്കില്ലാതാക്കുന്നു, നമ്മില്‍നിന്നെല്ലാം. ഒരു തിരിച്ചുവരവില്ലെന്ന പൂര്‍ണ ബോധ്യത്തിലായിരുന്നു വിറ്റ്നിയും അറ്റുവീണത്.
തമ്മിലറിയില്ല ഞങ്ങള്‍. കണ്ടിട്ടുമില്ല. ജീവിച്ച ജീവിതമാവട്ടെ, ഒരിക്കലും കൂട്ടിയോജിക്കാത്തത്. എന്നിട്ടും ആ മരണം എന്റെ ജീവിതാനന്ദങ്ങളുടെ കൊടിക്കൂറ താഴ്ത്തിക്കെട്ടുന്നു. മ്ലാനചിത്തയാക്കുന്നു. മുറിഞ്ഞ പല്ലി വാല്‍പോലെ അനാഥയാക്കുന്നു. എന്തുകൊണ്ടാവാമത്?
ഉറപ്പായും,അവര്‍ പറഞ്ഞു വച്ച കാര്യങ്ങള്‍. പാടിയ ഗാനങ്ങള്‍. എഴുതിവച്ച കഥകള്‍. അതിലെല്ലാം ഞാനുമുണ്ടായിരുന്നു. എല്ലാത്തിലും നാമാഗ്രഹിക്കുന്ന, പറയാന്‍ കരുതി വെച്ചിരുന്ന വാക്കുകളായിരുന്നു. ഓങ്ങി നിര്‍ത്തിയ വികാരങ്ങളായിരുന്നു. അങ്ങനൊരാള്‍ വിട്ടകലുമ്പോള്‍ അനാഥമാവാതിരിക്കുന്നത് എങ്ങനെ?
വിറ്റ്നി
”നീ ഞങ്ങളുടെ നവോമി കാംബെല്‍ ആണെന്നു പറയുമ്പോള്‍ എനിക്ക് വിറ്റ്നി ഹൂസ്റ്റണ്‍ ആവാനായിരുന്നു ഇഷ്ടം”. ഡോ.ജോണ്‍ മത്തായി സെന്ററിലെയും പിന്നീട് കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാംപസ് നാളുകളിലെയും പ്രിയ ശബ്ദമായിരുന്നു അവര്‍. പഠിച്ചിരുന്ന കാലത്ത് മനസില്‍ ചേക്കേറിയ, വിട്ടകലാത്ത ശബ്ദം.
അന്നൊക്കെ എം ടി.വിയില്‍ ഞാന്‍ കൂടുതല്‍ കണ്ടതും കേട്ടതും അവരുടെ ഗാനങ്ങള്‍ തന്നെ. ഒരു ലോകത്തിന്റെ മുഴുവന്‍ സൌന്ദര്യവും പടര്‍ത്തിയിട്ട ശബ്ദമാധുരിയില്‍ വിറ്റ്നി പാടിയത് മുഴുവന്‍ എനിക്ക് പറയാനുള്ള വാക്കുകളാണെന്ന് തോന്നിയിരുന്നു. വിറ്റ്നിയുടെ ഗാനങ്ങളുടെ ശീര്‍ഷകങ്ങള്‍ കോര്‍ത്തിണക്കി ഒരിക്കല്‍ എന്റെ ക്രിസ്തുമസ് ഫ്രെന്റിനു ഞാന്‍ കത്തുകളെഴുതി. അതിനെങ്ങനെ മറുപടി അയക്കാനാവും എന്ന കൌതുകത്തോടെ കാത്തുനിന്നു.
പ്രണയകാലത്തും, പിന്നീടും അവരുടെ പാട്ടുകളിലൂടെ ഏറെ ദൂരം ഞാന്‍ നടന്നു. കടുത്ത ഇഷ്ടം കൊണ്ടു മൂടി. പ്രണയത്തിന്റെ മൂര്‍ധാവിലേക്ക് മധുരം പകര്‍ന്ന് കറുത്തുസുന്ദരിയായ ഒരു സ്ത്രീ പാടുന്നു ‘I will Always love you’ ഓ, സുന്ദരം! അതുകൊണ്ടാവണം എനിക്ക് വിറ്റ്നിയാവണമെന്ന് കൊതിയായത്.
നഷ്ട പ്രണയത്തിന്റെ തീച്ചിറകുകള്‍ എന്നെ പറത്തുമ്പോഴും അവര്‍ കൂട്ടുവന്നു. ‘Saving all my love for you’ എന്ന ഗാനം വീണ്ടും വീണ്ടും മുറിവാഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു. പ്രണയത്തെക്കുറിച്ച് എഴുതാന്‍ പ്രേരിപ്പിക്കപ്പെട്ട ലേഖനത്തിന് ആദ്യം മനസ്സില്‍ വന്ന വരി ഒരു ചോദ്യമായിരുന്നു. Where do the broken hearts go?
പിന്നെ, കാല്‍പ്പനികതയുടെ പഞ്ഞിക്കെട്ടുകളില്‍നിന്ന് ജീവിതം നമ്മെ അടര്‍ത്തി മാറ്റുന്നു. ഒരു പക്ഷേ, വിറ്റ്നിയെ അടര്‍ത്തി മാറ്റിയത് അതാവാം. അത്ര കാല്‍പ്പനികമല്ലാത്ത തിരക്കുകള്‍. ജോലി നീട്ടിയെറിയുന്ന സമയമില്ലായ്മകള്‍. പതിയെ, ഒരു തൂവല്‍ക്കനമായി അവരെന്നില്‍നിന്ന് ഇറങ്ങിപ്പോയത് അങ്ങനെ തന്നെയാവണം. എന്നിട്ടും, പക്ഷെ ഓര്‍മ്മയിലുണ്ടായിരുന്നു, മയില്‍പ്പീലിക്കണ്ണുകളുള്ള ആ ശബ്ദം. ചാഞ്ഞും ചെരിഞ്ഞുമെത്തുന്ന സ്വപ്നാടനത്തിന്റെ നേരങ്ങളിലെ എന്റെ സഞ്ചാരങ്ങള്‍ക്ക് ആ സ്വരം പശ്ചാത്തല സംഗീതമായി.
ഇത്രയും പ്രതിഭാസമ്പന്നയായ അവര്‍ക്ക് എന്താണ് പറ്റിയതെന്ന് നമുക്കറിയാം. പ്രതിഭകൊണ്ട് അവര്‍ നമ്മുടെ സന്തോഷത്തിന്റെ വിടവുകള്‍ നികത്തിയപ്പോള്‍ അവര്‍ക്ക് ആ സന്തോഷം ലഭിച്ചിരുന്നേയില്ല. ഡോളി പാര്‍ടണ്‍ പറഞ്ഞതു പോലെ ‘വിറ്റ്നിയുടെ മരണത്തില്‍ മുറിവേറ്റ ദശലക്ഷക്കണക്കിന് ഹൃദയങ്ങളി’ല്‍ ഒന്നുമാത്രമാണ് എന്റേത്. മോഡലിങ് കാലത്ത് വര്‍ണവിവേചനത്തിനെതിരേ ശബ്ദമുയര്‍ത്തിയ വിറ്റ്നിക്ക് നമ്മുടെ ഓര്‍മ്മകളില്‍നിന്ന് ഓടിപ്പോവാനാവില്ല. മനസ്സിന്റെ മുറിപ്പാടുകളില്‍നിന്ന് ആ ഗാനങ്ങളെ ആര്‍ക്കും അപഹരിക്കാനും കഴിയില്ല. അവര്‍ നേടിയ ഗ്രാമികള്‍ക്കും, എമ്മി അവാര്‍ഡുകള്‍ക്കും, ബില്‍ ബോര്‍ഡ് മ്യൂസിക് അവാര്‍ഡുകള്‍ക്കുമൊക്കെ അതീതമായി കണ്ണുപൂട്ടാതിരിക്കുന്നു, ആ ഗാനങ്ങള്‍. അതിന്റെ മാന്ത്രിക സ്പര്‍ശം.
സ്ഥല കാലങ്ങള്‍ക്കപ്പുറമുള്ള ഏകാഗ്രമായ ധ്യാനമാണ് ആ സംഗീതം. സൂഫി സംഗീതവും വേദമന്ത്രജപവും പോലെ പ്രാര്‍ഥനാ നിര്‍ഭരം. മിഴികള്‍ പൂട്ടിയാല്‍ നക്ഷത്രങ്ങളും നിലാവും നിറഞ്ഞ ആകാശത്തിലൂടെ സഞ്ചാരം. കശ്മീര്‍ താഴ്വരകളില്‍ മഞ്ഞുപൊഴിയും പോലെ. ദാല്‍ തടാകത്തിലെ ഓളപ്പരപ്പിലൂടെയുള്ള യാത്രപോലെ. അദ്ദേഹം ആളും അരങ്ങും മറന്ന് സ്വരവിസ്മയങ്ങള്‍ തീര്‍ത്തു. സാന്ത്വനവും സ്നേഹവും ജന്മാന്തര വേദനയും ആസ്വാദകര്‍ അറിഞ്ഞു. ആ സംഗീതവര്‍ഷം പെയ്തുതീര്‍ന്നപ്പോള്‍ ഉള്‍മഴ നനഞ്ഞ്, സ്വയം മറന്ന് നിശബ്ദമായി സദസ്സ് -സന്തൂറില്‍ ഋതുഭേദങ്ങള്‍ വായിക്കുന്ന പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മയെ കേട്ട നാളിന്റെ ഓര്‍മ്മ. ഒരു മണിക്കൂറോളം അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ തുളുമ്പുന്ന സ്മൃതികള്‍. ചെന്നൈയിലെ പാട്ടുറവകളില്‍നിന്ന് ആ ഓര്‍മ്മ കണ്ടെടുക്കുന്നു, മാധ്യമപ്രവര്‍ത്തകനായ പി.ബി അനൂപ്
ഉച്ചവെയില്‍, സന്ധ്യയോടെ ചെറിയ തണുപ്പിന് വഴിമാറും. സ്വര,ലയ,നാദ വിസ്മയങ്ങളുമായി ചെന്നൈയിലിത് മാര്‍ഗഴി വസന്തത്തിന്റെ നാളുകള്‍. സായന്തനങ്ങള്‍ സംഗീത സദസ്സുകള്‍ക്കായര്‍പ്പിച്ച കലാ വിശുദ്ധിയുടെ വ്രതഭരിത മാസം. ‘പന്തുവരാളിയുടെ’ പടികള്‍ കയറി ‘മോഹന’ ഭക്തിനിറവില്‍ ‘അമൃതവര്‍ഷിണി’ നനഞ്ഞ് ‘ഹംസധ്വനി’യുടെ ചിറകില്‍ ‘മദ്ധ്യമാവതി’യില്‍ ലയം. മോക്ഷത്തിലേക്കുള്ള പരമ മാര്‍ഗ്ഗം, സംഗീതം. ആ നാദപ്രഭാവം ഉള്ളിലാകെ തീര്‍ത്തത് സ്വയം വിസ്മൃതി. ഒറ്റക്കൊരു ലോകത്തില്‍ ചെന്നുപെട്ടതുപോലെ. ചുറ്റും കടലുപോലെ സംഗീതം. സംഗീതം മാത്രം. പെട്ടെന്ന്, മൊബൈല്‍ ഫോണ്‍ വിറച്ചു. സുഹൃത്ത് ശ്രുതി ചതുര്‍ലാലിന്റെ സന്ദേശം. സാധാരണ വാക്കുകള്‍. പക്ഷേ, അസാധാരണമായ ഒരോര്‍മ്മയിലേക്ക് അത് വാതില്‍ തുറന്നു. ഓര്‍മ്മയില്‍ ദില്ലിയുടെ ഡിസംബര്‍ മഴയുടെ നനവ്. തണുപ്പില്‍ സന്തൂറിന്റെ തുളുമ്പല്‍. പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ! മരം പെയ്യും പോലെ ഓര്‍മ്മയില്‍നിന്ന് ഇപ്പോഴും സന്തൂര്‍. ആത്മാവിനു മീതെ വീണ്ടും സംഗീതത്തിന്റെ പുതപ്പ്.
രണ്ടു വര്‍ഷം മുമ്പ് ദില്ലിയിലുണ്ടായിരുന്നപ്പോഴാണ്. ഒരു ശനിയാഴ്ച്ച വൈകുന്നേരം പണ്ഡിറ്റ് ചതുര്‍ലാല്‍ മെമ്മോറിയല്‍ സൊസൈറ്റിയുടെ പ്രോഗ്രാം കോഡിനേറ്റര്‍ കൂടിയായ ശ്രുതിയുടെ ക്ഷണമെത്തി,’നാളെ പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മയുടെ സംഗീത സന്ധ്യ. നീ വരണം’.സൌഹൃദത്തിന്റെ ആനുകൂല്യമെടുത്ത് ഞാനൊരു ഉപാധിവെച്ചു. ‘ഒരു ഇന്റര്‍വ്യൂ. എനിക്കദ്ദേഹത്തോട് സംസാരിക്കണം’. ‘നോക്കൂ, അദ്ദേഹം ഒരു പ്രത്യേക സ്വഭാവക്കാരനാണ്. ഒന്നും മുന്‍കൂട്ടി പറയാന്‍ കഴിയില്ല. ഞാന്‍ ഉറപ്പൊന്നും പറയുന്നില്ല’-അവളുടെ മറുപടി എന്നെ അല്‍പ്പം നിരാശപ്പെടുത്തി.
ബാല്യത്തിന്റെ ഈണങ്ങള്‍
പി.ബി അനൂപ്
ദൂരദര്‍ശന്‍ മാത്രം പാടിയാടിയ കുട്ടിക്കാലത്ത് ഞായറാഴ്ചകളുടെ ആലസ്യത്തില്‍നിന്നുണര്‍ത്തിയത് ‘രംഗോലി’യ്ക്ക് ശേഷമുള്ള ‘മിലേ സുര്‍ മേരാ തുമാരയും’ പണ്ഡിറ്റ് ഹരി പ്രസാദ് ചൌരസ്യയുടെ വേണു നാദവും, പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടെ സന്തൂര്‍ സ്വരവുമൊക്കെയായിരുന്നു. വെണ്‍പട്ടു പുതച്ച ഹിമാലയ ശൃംഖങ്ങളുടെ പശ്ചാത്തലത്തില്‍ അതേ തലയെടുപ്പോടെ സന്തൂര്‍ വായിക്കുന്ന ശിവ കുമാര്‍ ശര്‍മ്മ കുട്ടിക്കാലത്തിന്റെ ആല്‍ബത്തിലുണ്ട്. കാവിലെ ‘കളമെഴുത്തുപാട്ടിന് വേലായുധപ്പാണന്‍ കൊണ്ടുവരാറുള്ള ‘നന്തുണി’ പോലുള്ള എന്തോ ഒന്നാണ് അദ്ദേഹവും വായിക്കുന്നത് എന്നതിനപ്പുറം അന്ന് ഏറെയൊന്നും അറിയില്ലായിരുന്നു.
വെള്ളിയിഴകള്‍ വീണ, ചുരുണ്ട് അലക്ഷ്യമായിക്കിടക്കുന്ന തലമുടിയിലായിരുന്നു ശ്രദ്ധ മുഴുവന്‍. പിന്നീട് സ്കൂള്‍ വിജ്ഞാനപ്പരീക്ഷക്കായുള്ള ഒരു ചോദ്യാത്തരമായി പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ വീണ്ടും ഓര്‍മ്മയില്‍വന്നു. പണ്ഡിറ്റ് ശിവകുമാര്‍-ശര്‍മ സന്തൂര്‍, പണ്ഡിറ്റ് ഹരി പ്രസാദ് ചൌരസ്യ- പുല്ലാംകുഴല്‍, ബിസ്മില്ലാഖാന്‍- ഷെഹനായി എന്നിങ്ങനെ ‘ചേരുംപടി ചേര്‍ത്ത്’ പഠനം. അതു കഴിഞ്ഞേറെ കാലം കഴിഞ്ഞപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതം ചെവിയിലേക്ക് മെല്ലെ തുളുമ്പി തുടങ്ങി. ബിസ്മില്ലാ ഖാന്റെ ഷഹനായിയായിരുന്നു കതക് തുറന്നത്. തുറന്ന വാതിലിലൂടെ അനേക ലോകങ്ങള്‍ ഇരമ്പി കയറി നിന്നു.
സിരി ഫോര്‍ട്ട് ഓഡിറ്റോറിയം അതങ്ങനെ. ഇപ്പോള്‍, നില്‍ക്കുന്നത് ദില്ലിയില്‍. ദില്ലി സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തിലെ സംഗീത വേദി. ആളുകള്‍ നിറഞ്ഞിരുന്നു. കൃത്യ സമയത്തുതന്നെ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയെത്തി. സദസ്സിനെ വണങ്ങി. സന്തൂര്‍ ശ്രുതിചേര്‍ത്ത് നാദ വീചികളിലൂടെ സഞ്ചാരം തുടങ്ങി. ആനന്ദധാരയില്‍ സദസ്സ്. സന്തൂറെന്ന വാദ്യാപകരണമായും ആ സ്വര പ്രപഞ്ചവുമായും പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു. ഒരു പര്യായപദം പോലെ. മനസ്സ് പൂര്‍ണ്ണമായ് പകര്‍ന്നു നല്‍കിയാലറിയാം, ആ വിരലുകള്‍ തൊട്ടുണര്‍ത്തുന്നത് നമ്മുടെ ഹൃദയ തന്ത്രികളെത്തന്നെയാണ്. മുട്ടിവിളിക്കുന്നത് അഭൌമമായ സ്ഥല^കാല രാശികളിലേക്കാണ്. സ്മൃതി വനങ്ങളെയാണ്. സ്ഥല കാലങ്ങള്‍ക്കപ്പുറമുള്ള ഏകാഗ്രമായ ധ്യാനമാണ് ആ സംഗീതം. സൂഫി സംഗീതവും വേദമന്ത്രജപവും പോലെ പ്രാര്‍ഥനാ നിര്‍ഭരം. മിഴികള്‍ പൂട്ടിയാല്‍ നക്ഷത്രങ്ങളും നിലാവും നിറഞ്ഞ ആകാശത്തിലൂടെ സഞ്ചാരം. കശ്മീര്‍ താഴ്വരകളില്‍ മഞ്ഞുപൊഴിയും പോലെ. ദാല്‍ തടാകത്തിലെ ഓളപ്പരപ്പിലൂടെയുള്ള യാത്രപോലെ. അദ്ദേഹം ആളും അരങ്ങും മറന്ന് സ്വരവിസ്മയങ്ങള്‍ തീര്‍ത്തു. സാന്ത്വനവും സ്നേഹവും ജന്മാന്തര വേദനയും ആസ്വാദകര്‍ അറിഞ്ഞു. ആ സംഗീതവര്‍ഷം പെയ്തുതീര്‍ന്നപ്പോള്‍ ഉള്‍മഴ നനഞ്ഞ്, സ്വയം മറന്ന് നിശബ്ദമായി സദസ്സ്. ” ആസ്വാദകരുടെകൈയടിയല്ല, നിശãബ്ദമായ മുഴുകലാണ് എനിക്കിഷ്ട’മെന്ന പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടെ ആഗ്രഹം പോലെ. മൌനതിന്റെ പല മാത്രകള്‍ പിന്നിട്ട് സദസ്സിലേക്ക് പതിയെ തുടങ്ങി അലസമായി മുറുകി പതഞ്ഞുയര്‍ന്ന കരഘോഷം. സദസ്സിനെ വണങ്ങി വേദിയില്‍നിന്ന് നടന്നകലവെ എതിരെ വന്ന പണ്ഡിറ്റ് ബിര്‍ജു മഹാരാജിനെ അദ്ദേഹം നെഞ്ചോട് ചേര്‍ത്തുപിടിച്ചു. രണ്ട് മഹാ നദികളുടെ സംഗമം.
photo: guneet khurana
മുന്നിലൊരു നിലാവ് ഗ്രീന്‍ റൂമില്‍ ചെന്ന്, പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മയെ കണ്ടു. അദ്ദേഹം യാത്രക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. സ്നേഹഭരിതമായ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അദ്ദേഹം ഇന്റര്‍വ്യൂവിന് സമ്മതം മൂളി. കടും ചുവപ്പുനിറത്തിലുള്ള സില്‍ക്ക് കുര്‍ത്ത മുഖത്തെ തിളക്കത്തിനൊപ്പം മിന്നി. ആകര്‍ഷമായ കണ്ണുകള്‍. ഹിമ ശൃംഖത്തിന്റെ തലയെടുപ്പ്. കശ്മീര്‍ താഴ്വരയിലെ നാടോടി സംഗീതോപകരണമാണ് സന്തൂര്‍. നൂറ് തന്ത്രികളുള്ളതിനാല്‍ ശതതന്ത്രി എന്നും അറിയപ്പെടുന്ന സന്തൂര്‍ ശാസ്ത്രീയ സംഗീതോപകരണമായോ, സ്വതന്ത്ര സംഗീതോപകരണമായോ പരിഗണിക്കപ്പെട്ടിരുന്നില്ല. സൂഫി പ്രാര്‍ത്ഥനകളാണ് സന്തൂറിന്റെ ലോകം. പന്ത്രണ്ടു വര്‍ഷം നീണ്ട പരീക്ഷണങ്ങളിലൂടെ വാല്‍നട്ട് കൊണ്ടുള്ള ഈ നാടോടി സംഗീതോപകരണത്തിന് പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മ ഏറെ രൂപമാറ്റങ്ങള്‍ വരുത്തി. പാരമ്പര്യവാദികളുടെ കന്മതിലുകള്‍ തകര്‍ത്ത് സന്തൂറിനെ ശാസ്ത്രീയ സംഗീതോപകരണമാക്കി. ‘അതൊരു വലിയ യാത്രയായിരുന്നു. എല്ലാ വശത്തുനിന്നും ശക്തമായ എതിര്‍പ്പുകള്‍. സന്തൂറിനും ഒരുപാട് പരിമിതികളുണ്ടായിരുന്നു. എല്ലാ രാഗങ്ങളും ഇതില്‍ വായിക്കാന്‍ പറ്റില്ല. ഋഗ്വേദത്തില്‍ ശതതന്ത്രിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ആ പാരമ്പര്യം വീണ്ടെടുക്കാനുള്ള ശ്രമമായിരുന്നു എന്റേത്’-ആഴമുള്ള സ്വരത്തില്‍ ആ വാക്കുകള്‍.
1938 ജനുവരി 13 ന് ജമ്മുവില്‍ ജനനം. താഴ്വരയുടെ സംഗീതം സിരകളില്‍ നിറഞ്ഞു തുളുമ്പിയ ബാല്യം. പിതാവ് ഉമാദത്ത് ശര്‍മ്മയ്ക്ക് കീഴില്‍ സന്തൂറില്‍ ഹരിശ്രീ കുറിച്ചു. മകനിലൂടെ സന്തൂറിന് ഒരു പുതിയ അസ്തിത്വം- അതായിരുന്നു ഉമാദത്ത് ശര്‍മ്മയുടെ സ്വപ്നം. ‘നാലര വയസ്സിലാണ് ഞാന്‍ സംഗീത പഠനം തുടങ്ങിയത്. ആദ്യം പഠിച്ചത് തബല. 13 വയസ്സുള്ളപ്പോള്‍ അച്ഛന്‍ സന്തൂര്‍ സമ്മാനിച്ചു. ഇതിന് ഒരാത്മാവുണ്ടെന്നും അത് കണ്ടെത്തണമെന്നും അച്ഛന്‍ പറഞ്ഞു.-പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മയുടെ ഓര്‍മ്മകള്‍. 1955ല്‍ മുംബൈയില്‍ അരങ്ങേറ്റം. 1967 ല്‍ പണ്ഡിറ്റ് ഹരി പ്രസാദ് ചൌരസ്യയ്ക്കും ബ്രിജ് ഭൂഷനുമൊപ്പം ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ‘കാള്‍ ഓഫ് ദി വാലി’ എന്ന ആല്‍ബം ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീത ചരിത്രത്തിലെ ഒരു പുതിയ അധ്യായമായിരുന്നു.
മുഖ്യധാരാ സിനിമയുടെ സെല്ലുലോയ്ഡ് വഴികളിലും ആ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. പണ്ഡിറ്റ് ഹരി പ്രസാദ് ചൌരസ്യക്കൊപ്പം അദ്ദേഹം സംഗീതം നല്‍കിയ ‘ജാതൂ തേരി നസര്‍’ ഏറെ ജനപ്രിയമായിരുന്നു. ‘ഡര്‍’ എന്ന ചിത്രത്തില്‍ ഉദിത് നാരായണ്‍ പാടിയ പാട്ട് ഈ കൂട്ടുകെട്ടിന്റെ ഏക ബേചാളിവുഡ് സൃഷ്ടിയല്ല. ‘സില്‍സില’, ‘ലംഹേ’, ‘ചാന്ദിനി’ തുടങ്ങിയ ചിത്രങ്ങളിലും ‘ശിവ് -ഹരി ‘മാര്‍ ഒന്നിച്ചു. ബോളീവുഡിന്റെ ഇഷ്ടങ്ങള്‍ മാറിയതോടെ ഈ രസതന്ത്രവും വഴിപിരിഞ്ഞു. ‘അത് ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു. വ്യത്യസ്ത സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍. വ്യത്യസ്ത ഇഷ്ടാനിഷ്ട്ടങ്ങളുള്ളവര്‍… സംഗീതമായിരുന്നു ഞങ്ങളെ ഒരുമിച്ച് നിര്‍ത്തിയിരുന്നത്. അനുകൂലമായ അവസരം വന്നാല്‍ വീണ്ടും ഒന്നിക്കാവുന്നതേയുള്ളൂ ‘-ആ സംഗീത സൌഹൃദത്തെക്കുറിച്ച് പണ്ഡിറ്റ് ശിവ കുമാര്‍ ശര്‍മ്മ പറയുന്നു.
അനവധി വേദികളില്‍ മലയാളിയും അനുഭവിച്ചറിഞ്ഞിട്ടുണ്ട് ആ നാദ വിസ്മയം. ‘എനിക്ക് കേരളത്തില്‍ സംഗീത പരിപാടികള്‍ നടത്താന്‍ വളരെ ഇഷ്ടമാണ്. ഒരുപാട് വേദികളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. നല്ല ആളുകള്‍. സംഗീതം ആത്മാര്‍ത്ഥമായി ആസ്വദിക്കുന്ന സദസ്സ്. അതിലുമേറെ നല്ല ഭക്ഷണം. ‘സാമ്പാറും’ ‘അവിയലും’ എനിക്കേറെ ഇഷ്ടം’- ചിരിയോടെ അദ്ദേഹം വെളിപ്പെടുത്തുന്നു, കേരളത്തെക്കുറിച്ചുള്ള ഇഷ്ടം.
മകന്‍ രാഹുലും സന്തൂര്‍ വഴിയേയാണ്… ‘അവന് സ്വതസിദ്ധമായ കഴിവുണ്ട് അല്ലാതെ ഞാന്‍ നിര്‍ബന്ധിട്ടില’-മകനൊപ്പം വേദി പങ്കിടുന്നതിനെക്കുറിച്ച് അച്ഛന്റെ വാക്കുകള്‍. ‘പത്ത് മിനിറ്റെന്ന അനുമതിയുമായി തുടങ്ങിയ അഭിമുഖം ഒരുമണിക്കൂര്‍ നീണ്ടു. പിരിയാന്‍ നേരത്ത് അദ്ദേഹം സ്നേഹത്തോടെ ഹസ്തദാനം ചെയ്തു. നാദ വിസ്മയങ്ങള്‍ ഒളിപ്പിച്ചു വെച്ച ആ കൈക്ക് നല്ല തണുപ്പ്.
വീണ്ടും ചെന്നൈ വീണ്ടുമിപ്പോള്‍ ചെന്നൈ. മാര്‍ഗഴി വസന്തം. അകലെ നടക്കുന്ന സംഗീത നിശയില്‍ തനിമയുള്ള സ്വര സംശുദ്ധിയുമായി സുധാ രഘുനാഥന്‍ പാടുന്നു …’നീ ആടാത് അസങ്കാത് വാ കണ്ണാ’. മദ്ധ്യമാവതിയുടെ മാന്ത്രികതയ്ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ പാരമ്പര്യങ്ങളെ നിഷേധിക്കാതെ പാട്ടിന്റെ പുത്തന്‍ വന്‍കര തേടിയുള്ള പ്രയാണം. ആലാപനത്തില്‍, നിറയുന്ന സ്നേഹം. പാട്ടിന്റെ ദേശാന്തര ഗമനം.
എന്തു കൊണ്ടാണ് പ്രഗത്ഭനായ ഒരു ഉസ്താദിനെ തെരഞ്ഞെടുക്കുന്നതിന് പകരം എന്നെ തെരഞ്ഞെടുത്ത് എന്ന് ചോദിച്ചപ്പോള്‍ എം.എഫ് ഹുസൈന്‍ പറഞ്ഞു, ‘ഉസ്താദിനെയല്ല, താങ്കളെപ്പോലെയുള്ള ഒരു ഉന്‍മാദിയെ തന്നെയാണ് എനിക്കുവേണ്ടത്’. പറയുന്നത് ഭൂപന്‍ ഹസാരിക. റെഡിഫിനുവേണ്ടി വര്‍ഷങ്ങള്‍ക്കുമുമ്പ് സുഭാഷ് കെ. ഝാ ഭുപന്‍ ഹസാരികയുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
കംപോസര്‍ എന്ന നിലയില്‍ മുംബൈയിലെ ആദ്യ നാളുകള്‍ എങ്ങനെയായിരുന്നു?
സലില്‍ ചൌധരി, ബല്‍രാജ് സാഹ്നി, തുടങ്ങിയ മാര്‍ക്സിസ്റ്റ് ബുദ്ധിജീവികള്‍ക്കൊപ്പം ഇപ്റ്റ (ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍) പ്രവര്‍ത്തനത്തിനായാണ് ഞാന്‍ മുംബൈയിലെത്തിയത്. ഇപ്റ്റയില്‍ വെച്ചാണ് ഹേമന്ദ് കുമാറിനെ ഞാന്‍ വീണ്ടും കാണുന്നത്. നേരത്തെ ഒരിക്കല്‍ കണ്ടിരുന്നു. അദ്ദേഹമാണ് മുംബൈയിലെ പ്രധാന സംഗീതജ്ഞരെയും ഗായകരെയും പരിചയപ്പെടുത്തിയത്. ലതാജിയുമായുള്ള ആദ്യ കൂടിക്കാഴ്ച ഇപ്പോഴും ഓര്‍മ്മയുണ്ട്. എന്നെ നോക്കി ലത പറഞ്ഞു: ‘കാണാന്‍ ചെറുതെങ്കിലും കുന്നോളമുണ്ടല്ലോ പ്രശസ്തി’. ഞാനന്ന് അമേരിക്കയില്‍നിന്ന് തിരിച്ചു വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. ലതയെ ഞാന്‍ കണ്ടിട്ടേയില്ല. ഞാന്‍ സംവിധായകനാവുന്ന ആദ്യ ചിത്രത്തില്‍ അവരെ പാടിക്കാനായിരുന്നു കണ്ടത്. അവര്‍ സമ്മതിച്ചു. പാടി. മനോഹരമായിരുന്നു അത്. തന്റെ പ്രിയ ഗാനങ്ങളിലൊന്നായി കരുതി ലത അത് ആദ്യ ഗോള്‍ഡന്‍ ഡിസ്കില്‍ ഉള്‍പ്പെടുത്തി.
ലത മംഗേഷ്കര്‍
ഹേമന്ദ് ആണോ ലതാജിയെ പരിചയപ്പെടുത്തിയത്? അതെ. ഹേമന്ദിനൊപ്പമാണ് അവരെ കാണാന്‍ പോയത്. വാല്‍കേശ്വറിലെ വീട്ടിലെ നിലത്തിരുന്ന് പട്ടിക്കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുകയായിരുന്നു ലത. അവരുടെ ജാലകത്തിലൂടെ നോക്കിയാല്‍ കടലു കാണാമായിരുന്നു. ഒഴുക്കുള്ള ബംഗാളിയിലാണ് ലത സംസാരിച്ചത്. എനിക്കു വേണ്ടി പാടാമെന്ന്, പെട്ടെന്ന് തന്നെ, അവര്‍ സമ്മതിച്ചു. ലത പാടിയ ആ നിമിഷം എന്റെ സിനിമ വാങ്ങാന്‍ വിതരണക്കാര്‍ തയ്യാറായി. പിന്നെയൊരിക്കലും അത്രയും പണം എനിക്കു തിരിച്ചു കിട്ടിയില്ല.
ഹേമന്ദ് കുമാര്‍
അസാമാന്യ സുഹൃത്തായിരുന്നു ഹേമന്ദ് ദാ. അത്ര ഉദാരനായ ഒരാളെ കാണാന്‍ കഴിയില്ല. അദ്ദേഹമെന്നെ മിക്കപ്പോഴും സ്വന്തം വീട്ടില്‍ കൊണ്ടുപോവും. താമസിക്കാന്‍ മക്കളുടെ മുറികള്‍ തരും. ഹേമന്ദ് ദായും ഞാനും ലതയും പിന്നീട് സുഹൃത്തുക്കളായി. പൂനയിലെ സ്ഥലങ്ങള്‍ കാണാന്‍ ഞങ്ങള്‍ ഒന്നിച്ച് പോയി. ഹേമന്ദ് ദായുടെ ഭാര്യ ബേലാജി സഹൃദയ ആയിരുന്നു. റെക്കോര്‍ഡിങ് സ്റ്റുഡിയോക്കായി മുംബൈയില്‍ ചെല്ലുമ്പോഴൊക്കെ ഹേമന്ദ് ദാ സ്റ്റുഡിയോ ഒഴിഞ്ഞു തന്ന് എനിക്ക് സൌകര്യമൊരുക്കി. ലതാജിയും ഏറെ സഹായിച്ചിട്ടുണ്ട്.അത്തരം ബന്ധങ്ങള്‍ ഇക്കാലത്ത് വിരളമാണ്. സത്യത്തില്‍ അത് ഇല്ലാതായി. ഹേമന്ദ് ദാ ഉത്തംകുമാറിന്റെ ജീബോന്‍ തൃഷ്ണയില്‍ പാടാന്‍ കൊണ്ടുപോയത് ഞാനോര്‍ക്കുന്നു. ഉത്തം കുമാറിന്റെ പതിവ് ഗോസ്റ്റ് സിംഗറായിരുന്നു ഹേമന്ദ്ദാ. ബംഗാളി സൂപ്പര്‍താരത്തിനു വേണ്ടി പാടുന്നത് എന്നെ ഏറെ പ്രശസ്തനാക്കിയിരുന്നു. ആ പാട്ട് തന്റെ സിനിമയില്‍ പാടണമെന്ന് ഉത്തം കുമാര്‍ നിര്‍ബന്ധിച്ചു. ഹേമന്ദ്ദാ അല്ലാതെ മറ്റാര് ഉത്തം കുമാറിന് വേണ്ടിയാലും പ്രശ്നമാണെന്ന് പറഞ്ഞ് ഞാന്‍ ഒഴിയാന്‍ നോക്കി. എന്നാല്‍ ഹേമന്ദ്ദാ എന്നെ നിര്‍ബന്ധിച്ചു. സാഗര്‍ സംഗമാ എന്ന ആ പാട്ട് പിന്നീട് വളരെ പ്രശസ്തമായി. പിന്നീട് ഗുല്‍സാര്‍ അത് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തു. മേ ഓര്‍ മേരാ സായാ എന്ന എന്റെ ആല്‍ബത്തില്‍ അതുണ്ട്.
പോപ്പുലര്‍ സിനിമകള്‍ക്കിടയില്‍പെട്ട് നമ്മുടെ ക്ലാസിക്കല്‍ സംഗീത ശാഖ നശിക്കുകയല്ലേ?
30കള്‍ മുതല്‍ ആള്‍ ഇന്ത്യാ റേഡിയോ നമ്മുടെ ശാസ്ത്രീയ സംഗീത പ്രതിഭകളുടെ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്നു.ഇത് നമ്മുടെ മഹാ ഭാഗ്യമാണ്. ആകാശവാണി ശേഖരങ്ങളില്‍ അമൂല്യങ്ങളായ അനവധി സംഗീത പ്രതിഭകളുണ്ട്. നമ്മള്‍ ഇനി ആ ശേഖരം പ്രമോ ട്ട് ചെയ്യുകയും മാര്‍ക്കറ്റ് ചെയ്യുകയുമാണ് വേണ്ടത്.
പുതിയ കാലത്തെ സംഗീത ട്രെന്റുകളെ എങ്ങനെ കാണുന്നു സത്യത്തില്‍ ഇത്തിരി സങ്കടമുണ്ട്. അഞ്ച് പതിറ്റാണ്ടുകളിലെ മാറ്റങ്ങളും ട്രെന്റുകളും അടുത്തുനിന്നു കണ്ട ഒരാളാണ് ഞാന്‍. നിങ്ങള്‍ക്കൊരിക്കലും ഭെരവി പോലൊരു രാഗത്തെ കൊല്ലാനാവില്ല. ഹേമന്ദ് കുമാറിന്റെയും ലതാജിയുടെയും പാട്ടുകളെ നശിപ്പിക്കാനാവില്ല. എന്തിനാണ് അവര്‍ സ്കൂളുകളില്‍ സംഗീതം ഒരു വിഷയമായി നിലനിര്‍ത്തുന്നത് എന്നറിയില്ല. എന്തിനാണ് അവര്‍ പശ്ചാത്യ രീതി കുട്ടികള്‍ക്ക് പഠിപ്പിക്കുന്നത്. എന്തുകൊണ്ട് സരിഗമ പഠിപ്പിക്കുന്നില്ല. അഭിരുചി മാറുന്നതിന് കുട്ടികളെ മാത്രം പറഞ്ഞിട്ടു കാര്യമില്ല. വഷളന്‍ പാട്ടുകള്‍ മാര്‍ക്കററ് ചെയ്യുന്ന സംഗീത കമ്പനികളെയാണ് ആദ്യം വിമര്‍ശിക്കേണ്ടത്.
ഗജ ഗാമിനി പോസ്റ്റര്‍
എം.എഫ് ഹുസൈന്റെ ഗജഗാമിനിയില്‍ സംഗീതം ചെയ്തിരുന്നല്ലോ. എന്തായിരുന്നു ആ അനുഭവം എല്ലാ അര്‍ഥത്തിലും പുത്തന്‍ അനുഭവം. പാട്ട് രംഗങ്ങള്‍ മനസ്സിലാക്കുന്നതിന് ആളുകള്‍ സാധാരണയായി നമുക്ക് സ്ക്രിപ്റ്റ് തരും. എന്നാല്‍, ഹുസൈന്‍ ഭായിയാവട്ടെ, വളരെ അബ്സ്ട്രാക്റ്റ് ആയ തന്റെ സങ്കല്‍പ്പം വിനിമയം ചെയ്യാനാണ് ശ്രമിച്ചത്. ഇരുവരുടെയും ആവശ്യങ്ങള്‍ പ്രകാരം ട്യൂണ്‍ ഒരുക്കാനാണ് ശ്രമിച്ചത്. അതിന് കഠിനമായി അധ്വാനിക്കേണ്ടിയിരുന്നു. മാധുരി ദീക്ഷിത് അവതരിപ്പിച്ച കഥാപാത്രത്തിലൂടെ നമ്മുടെ സംസ്കാരത്തിന്റെ 5000 വര്‍ഷങ്ങള്‍ കൊണ്ടുവരാനാണ് ഹുസൈന്‍ ഭായി ശ്രമിച്ചത്. ഒരു സമയ പരിധിയില്‍നിന്ന് മറ്റൊന്നിലേക്ക് കുതിച്ചു ചാടുന്നവയായിരുന്നു ആ കഥാപാത്രം. സംഗീതത്തിലൂടെ അവയ്ക്കിടയില്‍ ഒരു നൈരന്തര്യബോധം വിനിമയം ചെയ്യാന്‍ ഞാന്‍ ശ്രമിക്കേണ്ടിയിരുന്നു.
എങ്ങനെ അത് ശ്രമിച്ചു? എന്തായിരുന്നു ഫലം.? ശരിക്കും കഠിനാധ്വാനം ചെയ്യേണ്ടി വന്നു. നിരവധി സംഗീത പ്രതിഭകളിലൂടെ കടന്നു പോവേണ്ടി വന്നു.ദീപക് രാഗത്തില്‍ ഒതു പാട്ട് കംപാസ് ചെയ്യണമായിരുന്നു. ഇതിനായി ഏറെ ഗവേഷണം നടത്തേണ്ടി വന്നു.ജഗ് മഗ് ജഗ് മഗ് എന്നൊരു പാട്ടുണ്ട്, സൈഗാളിന്റേതായി. ശരിക്കുമത് ദീപക് രാഗത്തിലല്ല. ഒരു തരം മിശ്ര രാഗമാണ്. അപ്പോള്‍, ഉസ്താദുമാരോടു തിരക്കേണ്ടി വന്നു,യഥാര്‍ഥ ദീപക് രാഗം എങ്ങനെയിരിക്കുമെന്ന്. പിന്നീട് ഹരിഹരനും മ്യൂസിക് അറേഞ്ചര്‍ അനില്‍ മോഹിലയും ഞാനും ഒന്നിച്ചിരുന്നാണ് ആ ഗാനം തയ്യാറാക്കിയത്.
ഭുപന്‍ ഹസാരിക-ഒരു പഴയ ചിത്രം
ഗജഗാമിനി കംപോസ് ചെയ്യുമ്പോള്‍ എന്താണ് ഏറ്റവും ആസ്വദിച്ചത്? പാശ്ചാത്യവും പൌരസ്ത്യവുമായ സംഗീതത്തിന്റെ ജുഗല്‍ബന്ദി. അപാരമായ പ്രചോദനം തരുന്നതായിരുന്നു അവ തമ്മിലുള്ള സംഘര്‍ഷം. ധാരാളം വിദേശ ഇന്ത്യക്കാര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. അവരെരല്ലാം എം.എഫ് ഹുസൈന്റെയും മാധുരിയുടെയും ആരാധകരായിരുന്നു.
ഹുസൈന്‍ സാബിന്റെ പ്രചോദനം മാധുരിയായിരുന്നു. താങ്കള്‍ക്കും അങ്ങനെയായിരുന്നോ? ഗജഗാമിനിക്കു മുമ്പ് എനിക്ക് മാധുരിയെ അറിയില്ലായിരുന്നു. പക്ഷേ, നല്ല കുട്ടിയായി അവള്‍ പെരുമാറി. ഹുസൈന്‍ സാബിനോട് മാധുരിക്ക് അതിയായ ബഹുമാനമായിരുന്നു. ഹുസൈന്‍ സാബിനോടു പെരുമാറുമ്പോള്‍ അവര്‍ക്കുള്ളതു പോലെ പ്രശ്നം എനിക്കും ഉണ്ടോയെന്ന് മാധുരി ഒരിക്കല്‍ എന്നോട് ചോദിച്ചിരുന്നു. അബ്സ്ട്രാക്റ്റ് ആയ തന്റെ ധാരണകളാണ് ഹുസൈന്‍ സാബ് ഞങ്ങള്‍ക്ക് പറഞ്ഞു തന്നത്. ഒരു ദിവസം ഒരു നൃത്തപ്രകടനത്തിനു ശേഷം മാധുരി ചോദിച്ചു, നന്നായില്ലേ എന്ന്. അതിമനോഹരമായിരുന്നു നൃത്തം . ശരിക്കും, കടുപ്പമേറിയ, വെല്ലുവിളി ഉയര്‍ത്തിയ സിനിമ ആയിരുന്നു ഗജഗാമിനി. എന്റെ മികച്ച മൂന്ന് ഗാനങ്ങള്‍ ഈ ചിത്രത്തിലാണ്. കവിത കൃഷ്ണമൂര്‍ത്തിയുടെ ഏറ്റവും മികച്ച ഗാനം ഈ സിനിമയിലേതാണ് എന്നാണ് ഞാന്‍ കരുതുന്നത്.
എം.എഫ് ഹുസൈന്‍
അപ്പോള്‍ ഗജഗാമിനി ശരിക്കും ആസ്വദിച്ചു, അല്ലേ? ഹുസൈന്‍ സാബ് പറഞ്ഞു: ഭുപേന്‍, ഗാനങ്ങളിലൂടെ നിങ്ങള്‍ പെയിന്റ് ചെയ്യുന്നു. എന്നാല്‍, എന്റെ ബ്രഷ് കൊണ്ട് എനിക്ക് പാടാനാവില്ല. എന്റെ സൃഷ്ടിയില്‍ ഈ വിടവ് നികത്താന്‍ താങ്കള്‍ക്കാവും. അതിനാലാണ് താങ്കളെ ഞാന്‍ തെരഞ്ഞെടുത്തത്. എന്തു കൊണ്ടാണ് പ്രഗത്ഭനായ ഒരു ഉസ്താദിനെ തെരഞ്ഞെടുക്കുന്നതിന് പകരം എന്നെ തെരഞ്ഞെടുത്ത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ഉസ്താദിനെയല്ല, താങ്കളെപ്പോലെയുള്ള ഒരു ഉന്‍മാദിയെ തന്നെയാണ് എനിക്കുവേണ്ടത്.
ഓണ്‍ലൈന്‍ ലോകത്തിന്റെ ചങ്ങാത്ത ചെരിവിലാണവര്‍ കണ്ടു മുട്ടിയത്. പല രാജ്യങ്ങളിലുള്ളവര്‍. കേരളത്തിലെ പല നാടുകളില്‍ നിന്ന് പലയിടത്തേക്ക് പരന്നവര്‍. കൂട്ടു കൂടി തുടങ്ങിയപ്പോഴേ അവര്‍ക്കു തിരിച്ചറിയാനായി, ഉള്ളിലെ ഈണങ്ങള്‍. പറഞ്ഞു തുടങ്ങിയപ്പോഴെല്ലാം അവര്‍ പാട്ടിലേക്കു വഴി മാറി. പിന്നെപ്പിന്നെ തിരിച്ചറിഞ്ഞു. സംഗീതമാണ് തങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യമായ സൌഹൃദച്ചരടെന്ന്. പല നാടുകളില്‍ പല ബ്ലോഗുകളിലായി അവര്‍ മൂളിത്തുടങ്ങിയ ഈണങ്ങള്‍ ചേര്‍ത്തുവെക്കണമെന്ന ആഗ്രഹം അവരെ ‘ഈണ’ത്തിലെത്തിച്ചു. മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ സംഗീത കൂട്ടായ്മ. അത് കഴിഞ്ഞിപ്പോള്‍ രണ്ട് വര്‍ഷമാവുന്നു. ഇപ്പോള്‍ ഈ ഈണങ്ങളുടെ കൂടാരത്തില്‍ ആളുകളനവധിയാണ്. അവരെ കേള്‍ക്കാന്‍ ലോകത്തിന്റെ പല ദേശങ്ങളില്‍നിന്നു തുറക്കുന്ന കാതുകളും നിരവധി. ഓണം വിത്ത് ഈണം എന്നു പേരിട്ട രണ്ട് ആല്‍ബങ്ങള്‍ക്കു ശേഷം അവര്‍ ഈ ഓണത്തിന് പുതിയ സംഗീത വിരുന്നൊരുക്കുകയാണ്. മലയാളത്തിന്റെ വരികള്‍ക്ക് പാട്ടിന്റെ പുതപ്പണിയിക്കുന്ന മികച്ച അനുഭവം. 2009ലായിരുന്നു അവരുടെ കൂടിച്ചേരല്‍. സംഗീത ബ്ലോഗുകള്‍ ചെയ്തിരുന്ന ചിലരുടെ ഒത്തു ചേരല്‍. ഖത്തറില്‍ ജോലി ചെയ്യുന്ന കിരണ്‍സ് എന്നറിയപ്പെടുന്ന അജു തോമസ് പണിക്കര്‍, ബഹുവ്രീഹി എന്ന ബ്ലോഗ് നാമത്തിലറിയപ്പെടുന്ന സന്തോഷ്, എന്നിവര്‍ അഭിലാഷ് എന്ന പൊതുസുഹൃത്തുമായി ചേര്‍ന്ന് ഒരു കവിതക്ക് സംഗീതം നല്‍കി പോഡ്കാസ്റ്റ് ചെയ്തു. ബഹുവ്രീഹിയായിരുന്നു സംഗീതം. കിരണ്‍സ് പാടി. അതേറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട്, ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാജേഷ് രാമനും കിഴക്കന്‍ ആഫ്രിക്കയിലുള്ള നിഷികാന്ത് ചെറിയനാടനും ഇവര്‍ക്കൊപ്പം ചേര്‍ന്നു. പത്ത് ഭാവങ്ങളില്‍ വിരിയുന്ന ഒരു സംഗീത ആല്‍ബത്തിന്റെ പിറവിയായിരുന്നു ഫലം. ഓണം വിത്ത് ഈണം എന്ന് പേരിട്ട ആദ്യ ആല്‍ബം വന്‍ ഹിറ്റായതോടെ സംഗീതവും വാക്കും മേളിക്കുന്ന അനേകം മനസ്സുകള്‍ ഈണത്തിലേക്കൊഴുകി. അതേ പേരിട്ട രണ്ടാമത്തെ ആല്‍ബവും വന്‍ ഹിറ്റായിരുന്നു. പല സംഗീത ശാഖകളുടെ കൂടിച്ചേരലായിരുന്നു അതും. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ ആല്‍ബം. പത്ത് പാട്ടുകളാണ് ഇതിലും. വിശദ വിവരങ്ങള്‍ ഇങ്ങനെ. 1) പൂവേപൊലി പാടിവന്നു… രചന : നിശീകാന്ത് സംഗീതം : ബഹുവ്രീഹി പശ്ചാത്തല സംഗീതം : നിശീകാന്ത് ആലാപനം : രാജേഷ് രാമൻ & ഗായത്രി
2) ഒരു നല്ല പൂപ്പാട്ടുമായ് രചന : രാഹുൽ സോമൻ സംഗീതം : ഉണ്ണികൃഷ്ണൻ പശ്ചാത്തല സംഗീതം : സിബു സുകുമാരൻ ആലാപനം : ഉണ്ണികൃഷ്ണൻ സമൂഹാലാപനം : അജീഷ് കുമാർ, സുശാന്ത് ശങ്കർ, ഉണ്ണികൃഷ്ണൻ, രാഹുൽ സോമൻ & സിബു സുകുമാരൻ
3) ചിങ്ങപ്പൂക്കളവർണ്ണം രചന, സംഗീതം, പശ്ചാത്തല സംഗീതം : നിശീകാന്ത് ആലാപനം : രതീഷ് കുമാർ
4) ഒന്നാം മലയുടെ രചന : ചാന്ദ്നി സംഗീതം : മുരളി രാമനാഥൻ പശ്ചാത്തല സംഗീതം : പ്രകാശ് മാത്യു ആലാപനം : മുരളി രാമനാഥൻ & ഊർമ്മിള വർമ്മ
5) അഞ്ജനക്കണ്ണെഴുതി രചന, സംഗീതം: നിശീകാന്ത് പശ്ചാത്തല സംഗീതം : ജയ്സൺ ആലാപനം : ദിവ്യ മേനോൻ
6) ഓർമ്മയിലാദ്യത്തെ രചന : ഗണേശ് ഓലിക്കര സംഗീതം : നിശീകാന്ത് പശ്ചാത്തല സംഗീതം: ജയ്സൺ ആലാപനം : സണ്ണി ജോർജ് 7) പൂവണിക്കതിരണി രചന : ഗീത കൃഷ്ണൻ സംഗീതം : പോളി വർഗ്ഗീസ് പശ്ചാത്തല സംഗീതം : ജി നിശീകാന്ത് ആലാപനം : നവീൻ എസ്
8 ) ആവണിപ്പുലരിതൻ രചന : ഡാനിൽ സംഗീതം : കൃഷ്ണകുമാർ ചെമ്പിൽ പശ്ചാത്തല സംഗീതം : ജയ്സൺ ആലാപനം : ഹരിദാസ്
9) ഓർമ്മയിലാദ്യത്തെ രചന : ഗണേശ് ഓലിക്കര സംഗീതം : ജി നിശീകാന്ത് പശ്ചാത്തല സംഗീതം : ജയ്സൺ ആലാപനം : അഭിരാമി
10) തത്തക്കിളിച്ചുണ്ടൻ രചന: നിശീകാന്ത് സംഗീതം: രാജേഷ് രാമൻ പശ്ചാത്തല സംഗീതം:നിശീകാന്ത് ആലാപനം: വിജേഷ് ഗോപാൽ
ജയ്സൺ ഡാനിയൽ, സിബു സുകുമാരൻ, പ്രകാശ് മാത്യു, ജി. നിശീകാന്ത് എന്നിവരാണ് പശ്ചാത്തല സംഗീത സംവിധാനം. റെക്കോഡിങ്ങ് & മിക്സിങ്ങ് നവീൻ. എസ്, നവനീതം ഡിജിറ്റൽ, പന്തളം.
പലയിടങ്ങളിലുള്ള സംഗീതജ്ഞര്‍, ഗായകര്‍, കവികള്‍, സാങ്കേതിക വിദഗ്ദര്‍ എന്നിവരെ ഓണ്‍ലൈന്‍ വഴി കൂട്ടിയിണക്കിയാണ് ഇവരുടെ ഈ ആല്‍ബവും യാഥാര്‍ഥ്യമാക്കിയത്. ഈണത്തിന്റെ കോര്‍ ടീം തെരഞ്ഞെടുത്ത കവിതകളും ഈണങ്ങളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈണത്തിലേക്കുള്ള വഴികള്‍ ഇവയാണ്.
Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers