ചോരപ്പുഴകളുടെ ആഴമളന്ന ചെറുപുഞ്ചിരി

ശ്രീലങ്കന്‍ വംശഹത്യയുടെ പശ്ചാത്തലത്തില്‍ പൊള്ളുന്നൊരനുഭവം. എ.വി ഷെറിന്‍ എഴുതുന്നു: സ്കൂളിലെ മുതിര്‍ന്ന അധ്യാപകരിലൊരാളാണ് രോഹിണി മിസ്. രണ്ട് പതിറ്റാണ്ടായി മാലെയിലാണ്. സദാ പ്രസന്നവതി. മുഖത്തെപ്പോഴും സ്നേഹവും കരുണയും നിറഞ്ഞൊരു ചിരി കാണും. അത് കുട്ടികളെയും സഹപ്രവര്‍ത്തകരെയും ഒരേപോലെ അവരിലേക്കടുപ്പിച്ചു. ശ്രീലങ്കന്‍ തമിഴ് വംശജയായ അവര്‍ ചോരപ്പുഴ ഒഴുകിയ പലനാളുകളുടെ സാക്ഷിയാണ് അവര്‍. ലങ്കന്‍ ആഭ്യന്തരയുദ്ധത്തിനിടെ, നിരവധി പേര്‍ അരുംകൊല ചെയ്യപ്പെട്ടത് അവരുടെ തൊട്ടുമുന്നിലായിരുന്നു. അതിനും മുമ്പ് നടന്ന ഒരു ചോരക്കളിയിലാണ് ഉറ്റബന്ധുക്കള്‍ മുഴുവന്‍ അവര്‍ക്ക് നഷ്ടമായത്. എങ്കിലും എല്ലാ മുറിവുകളും മറയ്ക്കുന്ന അഭൌമ മന്ദഹാസവുമായി എപ്പോഴും അവര്‍ ഞങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്നു-ശ്രീലങ്കന്‍ വംശഹത്യയുടെ പശ്ചാത്തലത്തില്‍ പൊള്ളുന്നൊരനുഭവം. എ.വി ഷെറിന്‍ എഴുതുന്നു

പോത്തിറച്ചിയുടെ സഞ്ചാര സ്വാതന്ത്ര്യങ്ങള്‍

കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ കേരളം ചെയ്ത ഏറ്റവും പൊളിറ്റിക്കലായ ചുരുക്കം ചില കാര്യങ്ങളിലൊന്ന് പോത്തിറച്ചിയോട് ഒളിഞ്ഞും തെളിഞ്ഞും അടുപ്പം കാണിച്ചു എന്നതായിരിക്കും. ‘ഓക്സ്ടെയ്ല്‍’ സൂപ്പ് കുടിച്ച് ഏമ്പക്കം വിടുന്നവരുടെ നാടല്ല ഇത്. ഒരു പശുവിനെ കൊന്നാല്‍ പത്തു മനുഷ്യരെ കൊല്ലുന്ന നാടാണ്. ആ നാട്ടില്‍ പോത്തിറച്ചിയോട് കാണിക്കുന്ന ഏതൊരു അവഗണനയും അരാഷ്ട്രീയും തീവ്രവലതുപക്ഷരാഷ്ട്ര നിര്‍മ്മാണത്തിനോടുള്ള മൌനവുമാണ്-എ.വി ഷെറിന്‍ എഴുതുന്നു

ചാരായഷാപ്പ് കേരളത്തില്‍ ചെയ്തത്

സര്‍ക്കാര്‍ കുത്തക വന്ന് ‘നിങ്ങളുടെ വീട്ടു മുറ്റത്തെ തെങ്ങ് ചെത്തിക്കുടിക്കരുതെന്നും നിങ്ങള്‍ ശര്‍ക്കരവെള്ളത്തില്‍ കള്ളിന്റെ മട്ടൊഴിച്ച് ചാരായം നിര്‍മ്മിക്കരുതെന്നും’ പറഞ്ഞതോടെയാണ് നാട്ടില്‍ കള്ളുകുടിയന്‍മാരുടെ അധോഗതി തുടങ്ങുന്നത്.സര്‍ക്കാര്‍ കുത്തക മദ്യത്തിനുമേല്‍ വരുന്നതിനു മുമ്പ് എങ്ങിനെയാകും മലയാളി കള്ളുകുടിച്ചിട്ടുണ്ടാവുക?

സെക്യുലറിസ്റ്റിന്റെ മരണക്കിടക്ക

കമ്മ്യൂണിസ്റ്റുകാരനായിരുന്ന എന്റെ പിതാവ് മരണപ്പെട്ട് മണിക്കൂറുകള്‍ക്കകം സ്ഥലത്തെ സഖാക്കള്‍ വന്ന് മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചിരുന്നു. ആ ഐക്യദാര്‍ഢ്യം ഞാനുള്‍പ്പെടെയുള്ളവരെ ആവേശഭരിതരാക്കി. കാലത്തായിരുന്നു മരണം. വൈകുന്നേരത്തോടുകൂടി സംസ്കാരം നടത്തണമെന്നതിനാല്‍ ഉച്ചയോടുകൂടി കാര്യങ്ങള്‍ എവിടെ, എങ്ങിനെ എന്നീ ചര്‍ച്ചകള്‍ തുടങ്ങി. സ്ഥലത്തെ പ്രധാന സഖാവ് വന്ന് എന്നോട് ‘ചടങ്ങുകളെങ്ങിനെ’ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ചടങ്ങുകളൊന്നും വേണമെന്നില്ലെന്ന് വ്യക്തമാക്കി. അപ്പോള്‍ കുഴങ്ങിയത് പാര്‍ട്ടിക്കാരാണ്.അങ്ങിനെ പറ്റില്ലെന്നും എന്തെങ്കിലുമൊന്ന് ചെയ്യണമെന്നുമായി അവര്‍.എവിടെയെങ്കിലും വച്ചൊന്നു തീര്‍ക്കണ്ടേ എന്നാണ് അദ്ദേഹം ചോദിച്ചത്.അതായത് ഒരു ഫുള്‍സ്റ്റോപ്പിടല്‍. അത്തരമൊന്ന് സെക്യുലര്‍ ജീവിതമോ മതനിരാസ ജീവിതമോ നയിച്ചവര്‍ക്കില്ലേ?

തിയ്യാ, പരപീഡ ചെയ്യൊലാ!

ഒരു ബന്ധവും തമ്മിലില്ലാത്ത ഈഴവരെയും തിയ്യരെയും ഒരുമിച്ചാണ് വിലയിരുത്താറുള്ളത്. ഭാഷ,ശൈലി, ഭക്ഷണം,രൂപം എന്നിങ്ങനെ ഒന്നും കൊണ്ടും ഒത്തുപോകാത്ത ഈ രണ്ടു കൂട്ടരെയും ഒരു നുകത്തില്‍ കെട്ടിയതിന്റെ യുക്തിയെന്താണെന്ന് കിണഞ്ഞു തന്നെ ആലോചിക്കണം.

“ങ്ങളേതാ കാസ്റ്റ്?”

“ങ്ങളേതാ കാസ്റ്റ്” എന്ന ചോദ്യത്തിന്റെ മലയാളം ‘ജാതിപറയെടാ പട്ടീ’ എന്നാണ്. ഈ ചോദ്യം ജീവിതത്തില്‍ പല ഘട്ടങ്ങളില്‍, പലയിടങ്ങളില്‍ അഭിമുഖീകരിച്ചവരാണ് ഓരോ മലയാളിയും. അങ്ങനെയല്ല കാര്യമെങ്കില്‍ നിങ്ങളുടെ പേരില്‍ തന്നെ ജാതി/മതം മണക്കുന്നുണ്ടാവണം-പിന്നാലെ പായുന്ന ജാതി,മത വാലിനെ കുറിച്ച് എ.വി. ഷെറിന്‍ എഴുതുന്നു

പത്രക്കാരും ഓട്ടോക്കാരും: ഒരു താരതമ്യ പഠനം

ഓട്ടോക്കാരന് സ്ഥലം മാറ്റമില്ല. തിരുവനന്തപുരത്താണ് ഓട്ടോക്കാരനാകുന്നതെങ്കില്‍ ജീവിതകാലം മുഴുവന്‍ സ്റ്റാച്ച്യുവിലും, കരമനയിലും തമ്പാനൂരിലും ഓടി നടക്കാം. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് ഒരു ട്രിപ്പു പോലും ജീവിതത്തില്‍ ലഭിക്കാനിടയില്ല.

പത്രക്കാരന്‍ മക്കളെ സ്കൂളില്‍ ചേര്‍ത്ത് ഫീസടച്ചാല്‍ ഉടന്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വരാം. അത് കോയമ്പത്തൂരേക്കോ, പാറ്റ്നയിലേക്കോ ആകാം. അവിടെ ഓഫീസുകള്‍ തന്നെ ഉണ്ടായിക്കൊള്ളണമെന്നില്ല.

പൊറോട്ടയുടെ ജാതി വിരുദ്ധ പോരാട്ടങ്ങള്‍

പൊറോട്ട മെയ്ക്കര്‍ മൈദ മാവു കുഴച്ച് വെളിച്ചെണ്ണയും ചേര്‍ത്ത് ചപ്പാത്തിപ്പരുവത്തിലാക്കി വീശി വീശി നേര്‍പ്പിക്കുമ്പോള്‍ ഒരു ജാതിവിരുദ്ധ പോരാട്ടം തന്നെയാണ് നടത്തുന്നത്. അത് കൊഞ്ഞനം കുത്തുന്നത് ഒരു ദുഷിച്ച വ്യവസ്ഥക്കുനേരെയാണെങ്കില്‍ പൊറോട്ട തിന്ന് നമ്മുടെ ദഹനവ്യവസ്ഥയാകെ നശിച്ചാലെന്ത്-എ.വി ഷെറിന്‍ എഴുതുന്നു.

പാര്‍ട്ടി മെംബര്‍ഷിപ്പ് @ 1994

ആറാമനായിരുന്ന ഞാന്‍. എന്റെ ഊഴത്തില്‍ ‘മദ്യപന്റെ അപരലോകവും മാര്‍ക്സിന്റെ അപരലോകവും എതാണ്ട് ഒന്നു തന്നെയാണെന്നും മദ്യവിരുദ്ധ സദാചാരം തൊഴിലാളി വര്‍ഗസദാചാമല്ലെന്നും’ വാദിച്ചു. നിലനില്‍ക്കുന്ന സാമൂഹിക ക്രമം താങ്ങിനിര്‍ത്തുന്ന ചില ബൂര്‍ഷ്വാ ദുരാചാരങ്ങള്‍ക്ക് വിടുപണി ചെയ്യേണ്ട ബാധ്യത കമ്മ്യൂണിസ്റ്റുകള്‍ക്കില്ലെന്നും അതുകൊണ്ട് ഞാന്‍ ‘ഫിറ്റാ’കാറുണ്ടെന്നും പറഞ്ഞു. കള്ളു കുടിച്ചാല്‍ എന്താണ് തെറ്റെന്നും അതെങ്ങിനെയാണ് ആന്റി മാര്‍ക്സിസ്റ്റ് ആകുന്നതെന്നും ചോദിച്ച് ഞാന്‍ നിര്‍ത്തി.