Category archives for: സമകാലികം 

ഇനിയിത്തിരി നേരം തിരൂരിലെ ആ കുഞ്ഞിനെ കുറിച്ചു സംസാരിക്കാം

 
 
 
 
തിരൂരിലെ ആ കുഞ്ഞു പെണ്‍കുട്ടിയുടെ മുറിവുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്-സി.ആര്‍ ഹരിലാല്‍ എഴുതുന്നു
 
 

ഏറിയാല്‍ രണ്ടു മൂന്നു നാളുകള്‍. അതു കഴിഞ്ഞാല്‍, ആ കുട്ടി ഐ.സി.യുവില്‍നിന്ന് വാര്‍ഡിലേക്കു മാറും. മുറിവുകളുണങ്ങാനുള്ള മരുന്നുകള്‍ക്ക് ശരീരത്തിന്റെ വിള്ളലുകള്‍ ഭേദമാക്കാനുള്ള കഴിവുള്ളതിനാല്‍ അവളിപ്പോള്‍ ഓള്‍റൈറ്റ് ആണെന്ന് ഡോക്ടര്‍ തീര്‍ച്ചയായും പറയുന്നൊരു നാള്‍ വരും. ദിവസങ്ങളോളം പണിക്കുപോവാതെ പട്ടിണിയിലായ ആ അമ്മ ജീവിക്കാന്‍ വേണ്ടി മാത്രം വീണ്ടും തെരുവിലേക്കിറങ്ങാന്‍ ധൃതി കൂട്ടും. തല്‍ക്കാലം ഇവിടെ നിന്ന് മാറി നില്‍ക്ക്, എന്നല്ലാതെ ഉത്തരവാദിത്തമുള്ള ഒരു പോലിസുകാരനും പറയാനാവില്ല അന്നേരം. സ്വന്തം നാട്ടിലേക്കു പോവാനുള്ള വണ്ടിക്കൂലിയും നല്‍കി അവരെ പറഞ്ഞയച്ചില്ലെങ്കില്‍ പിന്നെ കേസും കൂട്ടവുമായി നടക്കേണ്ടി വരുമെന്ന് ഒരു പൊലീസുകാരനെ ആരും പഠിപ്പിക്കേണ്ടതില്ല. അങ്ങനെ ആ പിഞ്ചു കുഞ്ഞ്, ജീവിതത്തിന്റെ വ്യകരണം മുഴുവന്‍ മാറ്റിയെഴുതാന്‍ പര്യാപ്തമായ അനേകം ഉണങ്ങാത്ത മുറിവുകള്‍ മനസ്സില്‍ വഹിച്ച്, വളര്‍ച്ചയിലേക്കോ ഒരു പക്ഷേ, അടുത്ത ദുരിതത്തിലേക്കോ അടിവെച്ചു നടക്കേണ്ടി വരും-ബലാല്‍സംഗ വാര്‍ത്തകള്‍ക്കും ആണ്‍ കൂട്ടായ്മകളുടെ സൈബര്‍ നിലവിളികള്‍ക്കുമിടയില്‍ ഒറ്റപ്പെട്ടു പോവുന്ന ഒരു വിലാപം. സി.ആര്‍ ഹരിലാല്‍ എഴുതുന്നു

 

 

ഇത്തിരി മുമ്പ് ഒരു കോഴിക്കോട് യാത്രക്കിടെയാണ് ആ സ്ത്രീയെ കണ്ടത്. ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിറങ്ങി ആളൊഴിഞ്ഞ കടത്തിണ്ണയില്‍ ആര്‍ക്കോ ഫോണ്‍ചെയ്തു നില്‍ക്കുമ്പോള്‍ അവിചാരിതമായി പരിചയപ്പെട്ടു. പേരോര്‍ക്കുന്നില്ല. പക്ഷേ, ഏതോ ഒരു സാധാരണ ചോദ്യത്തിന് ഒരു കലക്കവെള്ളം തുറന്നുവിട്ടതുപോലെ അവര്‍ പറഞ്ഞ ഉത്തരങ്ങള്‍ ഉള്ളു പൊള്ളിക്കുന്നതായിരുന്നു. അവയെല്ലാം ഇപ്പോഴും ഓര്‍മ്മയിലുണ്ട്.

അവര്‍ക്ക് പത്തു നാല്‍പ്പതു വയസ്സായിക്കാണും. നാട് തമിഴ്നാട്ടിലാണ്. കുറേക്കാലമായി കേരളത്തില്‍. ഭര്‍ത്താവൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ എവിടെയോ. കൂടെ, ആ ബന്ധത്തില്‍ പിറന്ന ഒരു പെണ്‍കുട്ടിയുണ്ട്. നാലു വയസ്സുകാരി. ഞാന്‍ ഫോണുംപിടിച്ചു നിന്ന ആ കടത്തിണ്ണയിലാണ് പരിചയമുള്ള, ഒന്നിച്ചു കൂലിപ്പണി ചെയ്യുന്ന നാലഞ്ചു സ്ത്രീകള്‍ക്കൊപ്പം, അവരുടെ രാപ്പാര്‍പ്പ്. ഞാന്‍ കാണുന്നതിന് കഷ്ടിച്ച് പത്തു ദിവസം മുമ്പാണ്, അവര്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന ഒരു സ്ത്രീയെ ഒരു രാത്രിയില്‍ വായപൊത്തി എടുത്തുകൊണ്ടുപോവാന്‍ ശ്രമം നടന്നത്. എടുത്തുകൊണ്ടുപോവുന്നതിനിടെ, തന്നെ മുറുകെപ്പിടിച്ച കൈകളിലൊന്ന്, തന്റെ എല്ലാ പല്ലുകളുടെയും മൂര്‍ച്ച ഒന്നിച്ചുകൂട്ടി കടിച്ചുമുറിച്ചതിനാല്‍ മാത്രം അവളിപ്പോഴും ബാക്കിയായി അവര്‍ക്കൊപ്പമുണ്ട്.

ഞാന്‍ നില്‍ക്കുന്നതിന് കുറച്ചകലെ ഏതോ തുണിക്കഷണങ്ങള്‍ ഒരു കടലാസ് പെട്ടിയില്‍ നിറച്ചുകൊണ്ടിരിക്കുന്ന ഒരു മധ്യവയസ്കയെ ചൂണ്ടി അവര്‍ പറഞ്ഞു-’അതാ അവളാണ്. അവളാണെന്ന് രക്ഷപ്പെട്ടത്’.

സങ്കടം കനത്ത ഒരു നോട്ടം എന്റെ കണ്ണുകളില്‍നിന്ന് ആ മുഖത്തു പോയി തിരിച്ചെത്തുന്നതിനിടെ അവര്‍ കൂട്ടിച്ചേര്‍ത്തു-’അതിനു ശേഷം പിന്നെ നല്ലോണം ഉറങ്ങിയിട്ടില്ല. പേടിയാണ്. പോവാന്‍ വേറെ ഇടമില്ല. ഇപ്പോള്‍ സാരിത്തലപ്പുകള്‍ പരസ്പരം കൂട്ടിക്കെട്ടിയാണ് എന്നും ഉറങ്ങാന്‍ കിടക്കാറ്’

ഞെട്ടിപ്പോയി! പരസ്പരം വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി കിടന്നുറങ്ങുന്നവരുടെ അവസ്ഥ സങ്കല്‍പ്പത്തിനപ്പുറത്തുചെന്ന് ഉള്ള് പൊള്ളിച്ചു. എങ്ങനെയായിരിക്കും അവരുടെ രാത്രികള്‍? ഭയത്തില്‍ മുങ്ങി, ആശങ്കകളില്‍ താഴ്ന്ന്, നേരം പുലരുംവരെ വിറച്ച് വിറച്ച്. ഏതുനേരത്തും ചില കൈകള്‍ അതിക്രമിച്ചെത്താം. വായപൊത്തിപ്പിടിച്ച് ഏതെങ്കിലും ഇരുട്ടിലേക്ക്, മുറിവുകളിലേക്ക്, വേദനയുടെ മുള്‍ത്തലപ്പിലേക്ക് വലിച്ചെറിയാം. തീരാത്ത വേദനകളിലേക്കുള്ള വാതില്‍ തുറന്നിടപ്പെടാം. എല്ലാം തീര്‍ക്കുന്ന മരണത്തിന്റെ തണുപ്പു കൊണ്ട് പുതപ്പിക്കാം. സാധ്യതകളുടെ പൊള്ളിക്കുന്ന വെറും നിലങ്ങളില്‍ ആ അമ്മമാരുടെ വിറയ്ക്കുന്ന ഉടലുകള്‍ ഓരോ രാത്രികളിലും നേരംവെളുപ്പിക്കുന്നതിന്റെ ആലോചന ആ ദിവസം മുഴുവന്‍ വേട്ടയാടി.പിന്നെയും കുറേ നാളുകള്‍ അതങ്ങിനെ കിടന്നു.

 

 
തിരൂരിലൊരു കുഞ്ഞ്
ഭയവും രാവും നെഞ്ചിടിപ്പും കൂടിക്കുഴഞ്ഞ ഓര്‍മ്മയുടെ ആ തണുത്ത കൈകള്‍ ഇന്നു പിന്നെയും വന്നു തൊട്ടു. രാവിലത്തെ പത്രവായനയില്‍. ഒന്നാം പേജിലുണ്ടായിരുന്നു ആ പെണ്‍കുഞ്ഞിന്റെ വാര്‍ത്ത. മൂന്നു വയസ്സുകാരി. തിരൂരിനടുത്ത് അമ്മക്കൊപ്പം കിടന്നുങ്ങറങ്ങുകയായിരുന്നു അവള്‍. ഒരു പക്ഷേ, ഈയടുത്താവാം അവള്‍ അമ്മയുടെ മുലപ്പാല്‍ കുടിക്കുന്നത് നിര്‍ത്തിയത്. അമ്മയുടെ ചൂടില്‍നിന്ന് അവളെ പറിച്ചെടുത്ത് ഇരുട്ടിലേക്ക് നടന്ന കൈകകള്‍ അവളൊരിക്കലും അര്‍ഹിക്കാത്ത വേദനയുടെ, മുറിവുകളുടെ തീക്കനലുകളിലേക്കാണ് വലിച്ചെറിഞ്ഞത്. രാവിലെ മകളെ കാണാതെ ഭയന്നിരുന്ന അമ്മയുടെ ആശങ്കയിലേക്ക് തറഞ്ഞു മുറിഞ്ഞ്, ഉടലാകെ മുറിവുകളുമായി, പൊള്ളുന്ന പനിയോടെ ആ കുഞ്ഞു പെണ്‍കുട്ടി തിരിച്ചെത്തി.

ഇപ്പോഴവള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വാര്‍ഡിലാണ്. ടെലിവിഷന്‍ വാര്‍ത്തകള്‍ പറയുന്നതു പ്രകാരം മലദ്വാരവും ഗുഹ്യഭാഗവും തറഞ്ഞുമുറിഞ്ഞ്, ആന്തരികാവയവങ്ങളില്‍ ഗുരുതരമായ പരിക്കുകളോടെ, രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞ തളര്‍ച്ചയില്‍, അവളെപ്പോലൊരു കുട്ടിക്ക് ഒരിക്കലും തിരിച്ചറിയാന്‍ പോലുമാവാത്ത അനുഭവത്തിന്റെ തീപ്പുകയില്‍ കിടക്കുകയാവും ആ ചെറിയ കുഞ്ഞ്. ആശുപത്രി മുറിയില്‍ അവള്‍ സുരക്ഷിതായായിരിക്കും. ജീവിതത്തില്‍ ഇന്നേവരെ അവളോ അമ്മയോ അനുഭവിക്കാനിടയില്ലാത്ത സുരക്ഷ! ഇത്ര ചെറുപ്പത്തിലേ ബലാല്‍സംഗത്തിന്റെ കൂര്‍ത്തു മൂര്‍ത്ത അനുഭവങ്ങളില്‍ തറഞ്ഞുപോയ ആ പെണ്‍കുട്ടിയുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അശ്ലീലമാണ് ആ വാക്ക്, സുരക്ഷ!

 


 
എന്നിട്ട് …?
ഞാനടക്കം ഈ ലോകത്തിലെ അനേകം മനുഷ്യര്‍ തീര്‍ച്ചയായും അവളുടെ മുറിവിന്റെ പൊള്ളിക്കുന്ന വേദനയെക്കുറിച്ചോര്‍ത്ത് ഇതു പോലെ ഉറക്കമറ്റിരിക്കുന്നുണ്ടാവും. ഇന്ന് മറ്റൊരു സംഭവവുമില്ലാത്തതിനാല്‍ ഉറക്കമറ്റിരിക്കുന്നു -എന്ന് സത്യസന്ധതയോടെ വേണമെങ്കില്‍ പറയാം. കാരണം, ഇന്ന് വേദനിപ്പിച്ചത് അവളുടെ മുറിവു മാത്രമായിരുന്നു. ഇന്നലെ അതു മറ്റൊരു കുഞ്ഞിന്റെ നിശ്ശബ്ദമായ കരച്ചിലായിരുന്നു. നാളെ മറ്റൊരു കുഞ്ഞ്. മറ്റൊരു പെണ്‍കുട്ടി. മറ്റൊരു യുവതി. മറ്റൊരു മധ്യവയസ്ക. മറ്റൊരു അമ്മ. മറ്റൊരു മുത്തശ്ശി.

സ്ത്രീ എന്ന് പേരിനുതാഴെയുള്ള കള്ളിയില്‍ എഴുതാന്‍ വിധിക്കപ്പെട്ട ആര്‍ക്കും വഴുതിപ്പോവാന്‍ പറ്റാത്ത വിധം ഉറപ്പുള്ള ആ യാഥാര്‍ത്ഥ്യം-ആക്രമിക്കപ്പെടാനുള്ള സാധ്യത, ശരീരം കീറിമുറിക്കപ്പെടാനും ബലാല്‍സംഗത്തിന്റെ അറപ്പിക്കുന്ന മണിക്കൂറുകള്‍ അനുഭവിക്കാനുമുള്ള യോഗം-മുന്നിലങ്ങനെ കൂര്‍ത്തുനില്‍ക്കുകയാണ്. ഏതുപ്രായത്തിലുമുള്ള സ്ത്രീകളുടെയും ജീവിതം കൈയേറാന്‍ ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന് കാലങ്ങളായി ഉറച്ചുവിശ്വസിക്കുന്ന അളിഞ്ഞു വ്രണം വമിപ്പിക്കുന്ന ഒരാണത്തം തെരുവുകളിലും വീട്ടകങ്ങളിലും ഓഫീസുമുറികളിലും വാഹനങ്ങളിലുമെല്ലാം ഇങ്ങനെ നാക്കു നീട്ടിയിരിക്കുന്നു. ആ കൊതിക്കണ്ണുകള്‍ക്കു മുന്നില്‍ പെട്ടുപോവുന്നവരൊക്കെ അനുഭവിക്കേണ്ടി വരും. ആ വേദനകള്‍ മാധ്യമങ്ങളില്‍ വായിച്ചോ കണ്ടോ വിവരമറിയുന്നവരൊക്കെ അതാത് ദിവസത്തെ സങ്കടവും വേദനയും ഇങ്ങനെ എഴുതിയോ ആലോചിച്ചോ പറഞ്ഞോ തീര്‍ക്കേണ്ടിയും വരും.

എന്തായാലും ഒരു കാര്യം ഉറപ്പാണ്. നമ്മുടെയെല്ലാം ഓര്‍മ്മയുടെ റഡാറില്‍ അധികകാലമൊന്നുമുണ്ടാവില്ല ആ പെണ്‍കുഞ്ഞ്. ഇത്തിരി കഴിയുമ്പോള്‍, പി.സി ജോര്‍ജോ വി.എസ്സോ, ബണ്ടി ചോറോ മറ്റൊരു വാര്‍ത്തയുമായി വരും. മറ്റനേകം രാഷ്ട്രീയ -സിനിമാ -കൌതുക വാര്‍ത്തകള്‍ മുന്നില്‍ വന്നു നിറയും. നമ്മളെപ്പോലെ സാമൂഹിക ബോധമുള്ള ഒരു ജനതയ്ക്ക് അന്നേരം അവയില്‍ നിന്നെങ്ങനെ കണ്ണു മാറ്റാനാവും? അല്ലെങ്കില്‍ വീണ്ടുമെത്തും അനേകം ബലാല്‍സംഗ വാര്‍ത്തകള്‍. അന്നേരം സങ്കടപ്പെടേണ്ടി വരും. ഇത്തിരി കഴിഞ്ഞ് അതു മറക്കേണ്ടിയും.

 


 
ആ കുട്ടി ഇനി
ആരെയും തെറ്റു പറയാന്‍ പറ്റില്ല. ഇത്രയേറെ സംഭവങ്ങള്‍ മുന്നില്‍ വന്നു കൊത്തുമ്പോള്‍ ആര്‍ക്കെങ്ങനെയാണ്, പഴയതൊക്കെ ആലോചിച്ചെടുക്കാനാവുക. അതിനാല്‍, ഏറിയാല്‍ രണ്ടു മൂന്നു നാളുകള്‍. അതു കഴിഞ്ഞാല്‍, ആ കുട്ടി ഐ.സി.യുവില്‍നിന്ന് വാര്‍ഡിലേക്കു മാറും. മുറിവുകളുണങ്ങാനുള്ള മരുന്നുകള്‍ക്ക് ശരീരത്തിന്റെ വിള്ളലുകള്‍ ഭേദമാക്കാനുള്ള കഴിവുള്ളതിനാല്‍ അവളിപ്പോള്‍ ഓള്‍റൈറ്റ് ആണെന്ന് ഡോക്ടര്‍ തീര്‍ച്ചയായും പറയുന്നൊരു നാള്‍ വരും. ദിവസങ്ങളോളം പണിക്കുപോവാതെ പട്ടിണിയിലായ ആ അമ്മ ജീവിക്കാന്‍ വേണ്ടി മാത്രം വീണ്ടും തെരുവിലേക്കിറങ്ങാന്‍ ധൃതി കൂട്ടും. തല്‍ക്കാലം ഇവിടെ നിന്ന് മാറി നില്‍ക്ക്, എന്നല്ലാതെ ഉത്തരവാദിത്തമുള്ള ഒരു പോലിസുകാരനും പറയാനാവില്ല അന്നേരം. സ്വന്തം നാട്ടിലേക്കു പോവാനുള്ള വണ്ടിക്കൂലിയും നല്‍കി അവരെ പറഞ്ഞയച്ചില്ലെങ്കില്‍ പിന്നെ കേസും കൂട്ടവുമായി നടക്കേണ്ടി വരുമെന്ന് ഒരു പൊലീസുകാരനെ ആരും പഠിപ്പിക്കേണ്ടതില്ല.

അങ്ങനെ ആ പിഞ്ചു കുഞ്ഞ്, ജീവിതത്തിന്റെ വ്യകരണം മുഴുവന്‍ മാറ്റിയെഴുതാന്‍ പര്യാപ്തമായ അനേകം ഉണങ്ങാത്ത മുറിവുകള്‍ മനസ്സില്‍ വഹിച്ച്, വളര്‍ച്ചയിലേക്കോ ഒരു പക്ഷേ, അടുത്ത ദുരിതത്തിലേക്കോ അടിവെച്ചു നടക്കേണ്ടി വരും. പൊലീസ് ചോദ്യം ചെയ്യാന്‍ പിടിച്ചുവെന്നു ഇന്ന് മാധ്യമങ്ങള്‍ നമ്മോടു പറയുന്നവരില്‍ കുറ്റമേറ്റു പറഞ്ഞ ആരെങ്കിലുമുണ്ടെങ്കില്‍ അവിടെ ബാക്കിയാവും. ശരിക്കുമുള്ള പ്രതിയെങ്കില്‍ അധികം നാള്‍ വേണ്ടി വരില്ല വീണ്ടും പുറത്തിറങ്ങാന്‍. അല്ലാത്തവര്‍ നാളെയോ മറ്റന്നാളോ പുറത്തേക്കിറങ്ങും.

പിടിക്കപ്പെടുന്നത് കുറ്റവാളിയാവാം. അല്ലായിരിക്കാം. തല്‍ക്കാലത്തേക്കുള്ള ചില മുട്ടു ന്യായങ്ങള്‍ എന്നതിനപ്പുറം അല്ലെങ്കിലും ഇതിനൊക്കെയെന്തു പ്രസക്തിയാണ്. സംശയമുള്ളവര്‍ക്ക്, സൂര്യനെല്ലി ഗ്രാമത്തില്‍നിന്ന് നിത്യദുരിതങ്ങളുടെ പില്‍ക്കാലത്തേക്കു വളര്‍ന്ന ആ പഴയ ഒമ്പതാം ക്ലാസുകാരിയുടെ ജീവിതമോര്‍ക്കാം. ന്യായാധിപരും പൊലീസുകാരും പത്രക്കാരും രാഷ്ട്രീയക്കാരും സിനിമാക്കാരുമെല്ലാം ഒരു സംശയവുമില്ലാതെ ഇപ്പോഴും പ്രതിയാക്കി ബാലവേശ്യയാക്കി മുറിവേല്‍പ്പിച്ചുകൊണ്ടേയിരിക്കുന്ന അവളെ തന്നെ ഓര്‍ക്കണമെന്നുമില്ല.

 


 
ഇരകളും വേട്ടക്കാരും അരങ്ങും
താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലോ വീടകങ്ങളുടെ ഇരുട്ടിലോ ആരോപണങ്ങളുടെയും സംശയങ്ങളുടെയും യുക്തിഭദ്രമായ തര്‍ക്കങ്ങളുടെയും ഇരകളായി പില്‍ക്കാലം അസഹ്യമായി തീര്‍ന്ന, പല ദേശങ്ങളുടെ പേരുകളില്‍ അറിയപ്പെടുന്ന, മറ്റനേകം ഇരകളുടെ ജീവിതം ആരാലും തിരിഞ്ഞുനോക്കാനില്ലാതെ, വെറുമൊരു കേസ് നമ്പര്‍ മാത്രമായി കഴിയുന്നുണ്ട്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേരിനൊപ്പമുള്ള നാടുകണ്ട് കണ്ട് ഉത്തേജനമുണ്ടാവാന്‍ ടാക്സി വിളിച്ചു പോവുന്നവരുടെയും അവളുടെ ദുരന്തം അച്ചടി മലയാളത്തില്‍ വായിച്ച് ഉണര്‍ത്തപ്പെടാന്‍ കണ്ണുനട്ടിരിക്കുന്നവരുടെയും അതുവിറ്റു കാശുണ്ടാക്കാന്‍ ക്യാമറയും പേനയും ഒരുക്കി നിര്‍ത്തുന്നവരുടെയും അതു വായിച്ചും കണ്ടും നിര്‍വൃതിയടയുന്നവരുടെയും വര്‍ത്തമാന കേരളം ഈ ചെറിയ പെണ്‍കുട്ടിയെ ഓര്‍മ്മിക്കുക എന്നത് എത്ര മാത്രം അശ്ലീലമാണ് എന്ന ഒന്നാലോചിച്ചാല്‍ ആര്‍ക്കും ബോധ്യമാവും.

ലിംഗം കൊണ്ട് ചിന്തിക്കുന്നവരുടെ സ്വന്തം നാട്ടില്‍നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നു തന്നെയാണ് ഓരോ ദിനവും ബോധ്യപ്പെടുത്തുന്നത്. നാട്ടില്‍ മാത്രമല്ല വിര്‍ച്വല്‍ നാടുകളിലും-സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും-ഇതു തന്നെ അവസ്ഥ. നല്ല നിലയില്‍ പരീക്ഷകള്‍ പാസ്സായും സര്‍ടിഫിക്കറ്റു വാങ്ങിയും നല്ല കാശുള്ള മുന്തിയ ജോലികള്‍ ചെയ്തും യോഗ്യരെന്നു ഒരു സംശയവുമില്ലാതെ ആര്‍ക്കും വിളിക്കാവുന്ന നമ്മുടെ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും പീഡിപ്പിക്കപ്പെടുന്ന ആണുങ്ങളെക്കുറിച്ചുള്ള വിലാപങ്ങളില്‍ അഭിരമിക്കുകയാണ്. വേണമെങ്കില്‍ ഫേസ്ബുക്കില്‍ അവളുടെ വാര്‍ത്തയ്ക്കു താഴെ ഇതു ചെയ്തവന്റെ ലിംഗം മുറിച്ചു കളയണം എന്ന് വന്യമായി മുരളാം, അത്ര തന്നെ.

അതു കഴിഞ്ഞാലുടന്‍ ഫേസ്ബുക്കില്‍ വേറെ പണി കിടപ്പുണ്ട്. രജിത്കുമാറെന്ന താടിനീട്ടിയ വിവരക്കേടിനു വേണ്ടി പ്രചാരണ വേലയ്ക്കിറങ്ങണം. അമൃതയ്ക്കും ആര്യയ്ക്കുമെതിരെ അറിയാവുന്ന സ്ത്രീ ലൈംഗികാവയവങ്ങളുടെ പേരു മുഴുവന്‍ തെറിയാക്കി വിവര്‍ത്തനം ചെയ്ത് പൊങ്കാലയിടണം. ആണ്‍വര്‍ഗം അപകട മുനമ്പിലെന്നും അതിന്റെ രക്ഷയ്ക്ക് ലിംഗമേധ യാഗം നടത്തണമെന്നും പറഞ്ഞ് കണ്ണില്‍ കണ്ട പെണ്ണുങ്ങളെ മുഴുവന്‍ പച്ചത്തെറി കൊണ്ട് ഞെട്ടിക്കണം.പിന്നെയും സമയമുണ്ടെങ്കില്‍, ഉണ്ടെങ്കില്‍ മാത്രം വല്ല സാധു പെണ്ണുങ്ങളും റേപ്പ് ചെയ്യപ്പെട്ടുവെന്ന വാര്‍ത്തയ്ക്കു താഴെ വീണ്ടും അമര്‍ത്തി മുരളണം.

ഇതിലപ്പുറം എന്താണ് സര്‍ പ്രതീക്ഷിക്കേണ്ടത്, ലിംഗത്തിനപ്പുറം മനസ്സു സഞ്ചാരിക്കാത്തൊരു ജനതയില്‍നിന്നും…?
 
 
 
 

വരണ്ടുണങ്ങും മുമ്പ് കേരളത്തോട് പറയാനുള്ളത്

 
 
 
 
മഹാരാഷ്ട്രയിലെ വരണ്ട ഗ്രാമങ്ങളിലൂടെ ഒരു യാത്രാനുഭവം. എസ്. മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു

 
 
മഹാരാഷ്ട്ര ഗ്രാമങ്ങളിലെ യാത്ര കഴിഞ്ഞെത്തിയപ്പോഴാണ് ആ വാര്‍ത്ത കണ്ടത്. കേരളത്തെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കാനുള്ള നടപടികളെക്കുറിച്ച്. കേന്ദ്രസഹായമാണ് ലക്ഷ്യമെങ്കിലും സത്യത്തില്‍ വരള്‍ച്ചയിലേക്കുള്ള വഴിയില്‍ തന്നെയാണ് കേരളം. ഇത്ര ജല സമൃദ്ധമെങ്കിലും എല്ലാ ജലസ്രോതസ്സുകളും ഇല്ലാതാക്കി, എല്ലാ നദികളും വറ്റിച്ച്, എല്ലാ പാടങ്ങളും നികത്തി, എല്ലാ കാടുകളും വീതം വെച്ച്, കുഴല്‍ക്കിണറുകളും കുടിവെള്ളക്കച്ചവടവുമായി നമ്മള്‍ ആ ദുരന്തത്തിലേക്കുള്ള വഴിദൂരം പിന്നിടുക തന്നെയാണ്. അധികം നാള്‍ വേണ്ടിവരില്ല കേരളം മഹാരാഷ്ട്രയാവാന്‍ …വരള്‍ച്ചയുടെ പൊള്ളുന്ന കാഴ്ചകള്‍. മഹാരാഷ്ട്രയിലെ വരണ്ട ഗ്രാമങ്ങളിലൂടെ ഒരു യാത്രാനുഭവം. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ അധ്യാപകന്‍ എസ്. മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു

 

 

മഹാരാഷ്ട്ര സംസ്ഥാനത്തെ പിന്നോക്ക ജില്ലകളില്‍ ഒന്നും വരള്‍ച്ച ബാധിത ജില്ലയുമായ, തുള്‍ജാപൂരിലെ കര്‍ഷകര്‍ക്ക് വരള്‍ച്ചയെന്നാല്‍ ഒരു പുതിയ പ്രതിഭാസമല്ല. ഓരോ രണ്ടു വര്‍ഷം കുടുമ്പോഴും വരച്ച രൂക്ഷമാകും. കഴിഞ്ഞ മുപ്പതു വര്‍ഷമായി ഇതു തന്നെയാണ് അവസ്ഥ. വെള്ളം കിട്ടാതെ മനുഷ്യര്‍ മാത്രമല്ല ഇവിടെ കഷ്ടപ്പെടുന്നത്. പശു, ആട് , കാള തുടങ്ങിയ എല്ലാ മൃഗങ്ങളും ഇവിടങ്ങളില്‍ നരകിക്കുന്നു.
എസ്. മുഹമ്മദ് ഇര്‍ഷാദ്
മൂവായിരം രൂപക്ക് പതിനായിരം ലിറ്റര്‍ വെള്ളം വാങ്ങി കൃഷി ചെയ്യുന്ന ഒരു കര്‍ഷകന്റെ ലാഭം ഒരിക്കലും അയാളെ കൃഷിയില്‍ തുടരാന്‍ അനുവദിക്കില്ല. പ്രത്യേകിച്ച് അയാള്‍ വെറും രണ്ട് എക്കറില്‍ കൃഷി ചെയ്യുന്ന ഒരു കര്‍ഷകന്‍ മാത്രമാകുമ്പോള്‍. ഒന്നുകില്‍ കൃഷി ഉപേക്ഷിക്കുക, അല്ലെങ്കില്‍ മറ്റ് തൊഴില്‍ തേടുക^ ഇതു മാത്രമാണ് അയാള്‍ക്കു മുന്നിലെ പോംവഴി.

പതിനഞ്ച് ഏക്കര്‍ ഭൂമിയുള്ള ഒരു കര്‍ഷകനെ കണ്ടു. കൃഷിയല്ല അദ്ദേഹത്തെയും കുടുംബത്തെയും ജീവിപ്പിക്കുന്നത്. ദിവസം മൂന്ന് ലിറ്റര്‍ പാല് നല്‍കുന്ന ഒരു പശുവാണ്. വന്‍ വിലക്കു വെള്ളം വാങ്ങി കൃഷി ചെയ്യാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ ഇദ്ദേഹത്തിന് കൃഷി ഒരു ഉപജീവന മാര്‍ഗമല്ല. കിണറ്റില്‍ വെള്ളം കിട്ടാതായിട്ട് ഒരു വര്‍ഷമാകുന്നു. പുതിയ ജല സ്രോതസ്സിനായി കുഴല്‍ കിണര്‍ കുഴിച്ചാലും വെള്ളം കിട്ടാറില്ല.

 

പതിനഞ്ച് ഏക്കര്‍ ഭൂമിയുള്ള ഒരു കര്‍ഷകനെ കണ്ടു. കൃഷിയല്ല അദ്ദേഹത്തെയും കുടുംബത്തെയും ജീവിപ്പിക്കുന്നത്. ദിവസം മൂന്ന് ലിറ്റര്‍ പാല് നല്‍കുന്ന ഒരു പശുവാണ്. വന്‍ വിലക്കു വെള്ളം വാങ്ങി കൃഷി ചെയ്യാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ ഇദ്ദേഹത്തിന് കൃഷി ഒരു ഉപജീവന മാര്‍ഗമല്ല.


 

പണവും വെള്ളവും തമ്മില്‍
വെള്ളം ഇല്ലാത്തതല്ല ഇവിടെ പ്രശ്നം. ഉള്ള വെള്ളം ചില സംഘടനകളും വ്യക്തികളും കൈയടക്കിയതാണ്. മഹാരാഷ്ട്രയിലെ കരിമ്പ് കൃഷിക്കാരുടെ ലോബിയെ ഉദാഹരണമായി എടുക്കാം. ഭുഗര്‍ഭ ജലസ്രോതസുകളെ രൂക്ഷമായി ബാധിക്കുന്നതാണ് ഇവരുടെ കൃഷി. ജലത്തിന്‍റെ ഭൂരിഭാഗവും വിനിയോഗിക്കുന്നത് ഇവരാണ്. എന്നാല്‍, ഇത്തരം കൃഷി രീതിയെ മറികടക്കാന്‍ ആര്‍ക്കുമാവില്ല. അത്ര പ്രബലരായതിനാല്‍ കൃഷി വകുപ്പ് അക്കാര്യം ആലോചിക്കുകയേയില്ല.

കാര്യം, വരള്‍ച്ചയാണെങ്കിലും ആ പ്രദേശങ്ങളിലെ വന്‍കിട കരിമ്പ് തോട്ടങ്ങളില്‍ കൃത്യമായി വെള്ളം എത്തും. ജലവിതരണത്തെ നിയന്ത്രിക്കുന്ന സഹകര ണസൊസൈറ്റികളാണ് ഇവ സാധ്യമാക്കുന്നത്. ജില്ലയില്‍ ഇന്ന് 298 സ്വകാര്യ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുന്നു. പഞ്ചായത്തുകള്‍ സൌെജന്യമായി വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും സ്വകാര്യ ടാങ്കറുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നു.

അതിനാല്‍, ടാങ്കര്‍ ലോറികള്‍ വന്‍കിടക്കാര്‍ക്ക് ആവശ്യത്തിന് വെള്ളമെത്തിക്കും. ജനങ്ങള്‍ക്ക് വെള്ളം കിട്ടാക്കനിയാണ്. വെള്ളത്തിന്റെ നിയന്ത്രണം പൂര്‍ണമായും സ്വകാര്യ വ്യക്തികള്‍ക്കാണ്. 2008 ലെ ഒരു കണക്ക് പ്രകാരം 100 കോടി രൂപയാണ് സര്‍ക്കാര്‍ ഇത്തരം സ്വകാര്യ വ്യക്തികള്‍ക്ക് ജലവിതരണത്തിന് വിതരണം ചെയ്തത്.

നാണ്യവിളകള്‍ ജലസ്രോതസ്സുകളെ കൂടുതലായി വറ്റിച്ചു കൊണ്ടിരിക്കുമ്പോഴും, ഇവയെ നിയന്ത്രിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറിന് കഴിയില്ല. ചെറുകിട കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആണ് ഇതിന്റെ കെടുതി മുഴുവന്‍ അനുഭവിക്കുന്നത്. അതിനാലാവണം സര്‍ക്കാറിന് ഇതിലൊന്നും ഒരു ആശങ്കയുമില്ലാത്തത്.

 

അതിനാല്‍, ടാങ്കര്‍ ലോറികള്‍ വന്‍കിടക്കാര്‍ക്ക് ആവശ്യത്തിന് വെള്ളമെത്തിക്കും. ജനങ്ങള്‍ക്ക് വെള്ളം കിട്ടാക്കനിയാണ്. വെള്ളത്തിന്റെ നിയന്ത്രണം പൂര്‍ണമായും സ്വകാര്യ വ്യക്തികള്‍ക്കാണ്.


 

ജലലഭ്യത മാത്രമല്ല, വരള്‍ച്ച
ഇവിടെ വെള്ളം കിട്ടാന്‍ കിലോ മീറ്ററുകള്‍ നടക്കണം. ദിവസവും 10 കിലോമീറ്ററിലേറെ യാത്ര ചെയ്താണ് സ്ത്രീ കളും കുട്ടികളും പലപ്പോഴും വെള്ളം ശേഖരികുന്നത്. ശേഖരിക്കുന്നത് എന്നതിനര്‍ത്ഥം വന്‍തോതിലുള്ള സംഭരണമല്ല, മറിച്ച് കേവലം വീട്ടാവശ്യത്തിനുള്ള വെള്ളമേ കിട്ടൂ. പാചകം മുതല്‍ മറ്റ് എല്ലാ ആവശ്യവും നടത്തുന്നത് ഈ വെള്ളം കൊണ്ടാണ്.

വെള്ളത്തിനുള്ള ഈ നടപ്പുകള്‍ പലപ്പോഴും കുട്ടികളുടെ വിദ്യാഭ്യാസം പോലും മുടക്കുന്നു. രാപ്പകല്‍ വ്യത്യസമില്ലതെ കുടിവെള്ള കന്നാസുകളുമായി നീങ്ങുന്ന കുട്ടികള്‍ ഇവിടെ പതിവു കാഴ്ചയാണ്. പാവപ്പെട്ട, അടിസ്ഥാന സമൂഹത്തില്‍ നിന്നുള്ള കുട്ടികളാണ് ഇവരെല്ലാം. വരള്‍ച്ച എന്നത് ഇവര്‍ക്ക് കേവലം ജല ലഭ്യത മാത്രമല്ല . ജീവിതത്തെ പരുവപ്പെടുത്തുന്ന നിര്‍ണായക ഘടകമാണ്. ജലക്ഷാമം കാരണം ഇവിടെ ആശുപത്രികള്‍ പോലും പ്രവര്‍ത്തിക്കാറില്ല. വരള്‍ച്ച ദുരിതാശ്വാസം എന്ന പേരില്‍ ലഭിക്കുന്ന സൌജന്യ കുടിവെള്ള വിതരണത്തില്‍ തീരുന്നു എല്ലാ സര്‍ക്കാര്‍ സഹായവും.

അപ്സിങ്ങെ എന്ന ഗ്രാമത്തിലെ അവശേഷിക്കുന്ന ഏക ജലസ്രോതസ്സ് മാലിന്യം നിറഞ്ഞ ഒരു കിണര്‍ ആണ്. ആ കിണര്‍ നില്‍ക്കുന്ന ഭുമിയുടെ ഉടമസ്ഥന്‍ 500 ലിറ്റര്‍ വെള്ളം 300 രൂപക്ക് വില്‍ക്കുകയാണ്. ജല വിതരണക്കാരുടെ വക ലാഭമെടുക്കല്‍ വേറെയുമുണ്ട്. വരള്‍ച്ച ഒരു വിഭാഗത്തിന് ദുരിതം സമ്മാനിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ അതില്‍ നിന്നും ലാഭം കൊയ്യുന്നുണ്ട്. ലാഭം കൊയ്യുന്നവരുടെ കൂടെയാണ് ഭരണകൂടം എന്നതാണ് ഏറ്റവും പ്രകടമായ വസ്തുത.

 

അപ്സിങ്ങെ എന്ന ഗ്രാമത്തിലെ അവശേഷിക്കുന്ന ഏക ജലസ്രോതസ്സ് മാലിന്യം നിറഞ്ഞ ഒരു കിണര്‍ ആണ്. ആ കിണര്‍ നില്‍ക്കുന്ന ഭുമിയുടെ ഉടമസ്ഥന്‍ 500 ലിറ്റര്‍ വെള്ളം 300 രൂപക്ക് വില്‍ക്കുകയാണ്.


 

വാല്‍ക്കഷണം:
മഹാരാഷ്ട്ര ഗ്രാമങ്ങളിലെ യാത്ര കഴിഞ്ഞെത്തിയപ്പോഴാണ് ആ വാര്‍ത്ത കണ്ടത്. കേരളത്തെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കാനുള്ള നടപടികളെക്കുറിച്ച്. കേന്ദ്രസഹായമാണ് ലക്ഷ്യമെങ്കിലും സത്യത്തില്‍ വരള്‍ച്ചയിലേക്കുള്ള വഴിയില്‍ തന്നെയാണ് കേരളം. ഇത്ര ജല സമൃദ്ധമെങ്കിലും എല്ലാ ജലസ്രോതസ്സുകളും ഇല്ലാതാക്കി, എല്ലാ നദികളും വറ്റിച്ച്, എല്ലാ പാടങ്ങളും നികത്തി, എല്ലാ കാടുകളും വീതം വെച്ച്, കുഴല്‍ക്കിണറുകളും കുടിവെള്ളക്കച്ചവടവുമായി നമ്മള്‍ ആ ദുരന്തത്തിലേക്കുള്ള വഴിദൂരം പിന്നിടുക തന്നെയാണ്. അധികം നാള്‍ വേണ്ടിവരില്ല കേരളം മഹാരാഷ്ട്രയാവാന്‍…!

 
 
 

ഇത്ര ജല സമൃദ്ധമെങ്കിലും എല്ലാ ജലസ്രോതസ്സുകളും ഇല്ലാതാക്കി, എല്ലാ നദികളും വറ്റിച്ച്, എല്ലാ പാടങ്ങളും നികത്തി, എല്ലാ കാടുകളും വീതം വെച്ച്, കുഴല്‍ക്കിണറുകളും കുടിവെള്ളക്കച്ചവടവുമായി നമ്മള്‍ ആ ദുരന്തത്തിലേക്കുള്ള വഴിദൂരം പിന്നിടുക തന്നെയാണ്.


 
 
 

വെള്ളത്തിനുള്ള ഈ നടപ്പുകള്‍ പലപ്പോഴും കുട്ടികളുടെ വിദ്യാഭ്യാസം പോലും മുടക്കുന്നു. രാപ്പകല്‍ വ്യത്യസമില്ലതെ കുടിവെള്ള കന്നാസുകളുമായി നീങ്ങുന്ന കുട്ടികള്‍ ഇവിടെ പതിവു കാഴ്ചയാണ്.


 
 
 

പങ്കെടുത്തതില്‍ അഭിമാനിക്കുന്നു; അരുന്ധതി റോയി വിലക്കിയിട്ടും

 
 
 
 
ഡല്‍ഹി പ്രക്ഷോഭങ്ങളെക്കുറിച്ച അരുന്ധതിറോയിയുടെ വിമര്‍ശനങ്ങള്‍ക്ക് ഒരു വിയോജനക്കുറിപ്പ്
-ജോ മാത്യു എഴുതുന്നു

അരുന്ധതി റോയിയൊക്കെ പറയുന്നതാവുമ്പോള്‍ അബദ്ധത്തിനുമുണ്ടാവുമല്ലോ ഒരു സ്റ്റാന്‍ഡേഡൊക്കെ. പീഡനത്തിനിരയായ കുട്ടി ഉന്നതജാതിക്കാരിയായതു കൊണ്ടും, പീഡകര്‍ താഴ്ന്ന ജോലിചെയ്യുന്നവരായതുകൊണ്ടുമാണ്‌ (അവരുടെ ജാതിസര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പുകള്‍ കിട്ടിയിട്ടുണ്ടാവില്ല) ഇത്ര വലിയ പ്രതിഷേധം എന്നതാണ്‌ ഈ കണ്ടുപിടുത്തം. മാര്‍ട്ടിന്‍ നിമോളറുടെ പ്രശസ്തമായ ഫാഷിസ്റ്റ് വിരുദ്ധകവിതയുടെ ഒരു പാരഡി വരെ ഇന്‍റര്‍നെറ്റില്‍ കറങ്ങിനടക്കാന്‍ തുടങ്ങി. വെന്‍റിലേറ്ററില്‍ കിടക്കുന്ന ആ പെണ്‍കുട്ടിയെ കുറിച്ച് പരാമര്‍ശിക്കാന്‍ മാധ്യമങ്ങളൊക്കെ പല പേരുകളാണ്‌ ഉപയോഗിക്കുന്നതെന്നിരിക്കെ, ആ കുട്ടിയുടെ ജാതിയും, സാമ്പത്തികനിലയുമൊക്കെ അരുന്ധതി റോയിക്കെങ്ങനെ മനസ്സിലായി? -ജോ മാത്യു എഴുതുന്നു
 
 

 
 
സ്വാര്‍ത്ഥരാഷ്ട്രീയക്കാരും, റൌഡികളുമൊക്കെ നുഴഞ്ഞുകയറി ഡെല്‍ഹിയിലെ യുവജനപ്രക്ഷോഭത്തിന്‍റെ ദിശ മാറ്റിയെന്ന് ഒരു പക്ഷം. തികച്ചും അരാഷ്ട്രീയമായ ഒരു വൈകാരിക ആള്‍ക്കൂട്ടത്തിന്‍റെ അനിവാര്യമായ ശിഥിലാന്ത്യം ശരിയായി പ്രവചിച്ചത് ഓര്‍ത്തും, പേര്‍ത്തും ആത്മനിര്‍വൃതിയുടെ ചാരുകസേരയില്‍ കിടന്ന് ന്യൂസ് ചാനലുകള്‍ മാറ്റി, മാറ്റിക്കാണുന്ന മറ്റൊരു അടക്കിപ്പിടിച്ച പക്ഷം. ഞായറാഴ്ച ഉച്ച വരെ ഒരു മലയാളി സാംസ്കാരിക സംഘടനയുടെ ഭാഗമായി ഇന്ത്യാഗേറ്റിലെ ഐക്യദാര്‍ഢ്യപ്രകടനത്തിലും , വൈകിട്ട് സമീപനഗരമായ നോയിഡയില്‍ മറ്റൊരു പ്രകടനത്തിലും പങ്കെടുത്ത് മടങ്ങിവരുമ്പോള്‍ ഈ രണ്ടുപക്ഷങ്ങളെയും സമീപിക്കാതെ വയ്യ. ആദ്യത്തെ പക്ഷത്തിനുള്ള ആദ്യത്തെ മറുപടി ആരുടെയും ആഹ്വാനമില്ലാതെ ഇത്രയേറെ യുവജനങ്ങള്‍ ഒത്തുകൂടുമ്പോള്‍ മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ അവിടെയെത്തിച്ചേരുമെന്നത് മുന്‍കൂട്ടി പ്രതീക്ഷിക്കാന്‍ കഴിയാത്ത കാര്യമൊന്നുമായിരുന്നില്ല എന്നതാണ്‌. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും, പീഡനങ്ങളെയും നിസ്സംഗമായി കണ്ടുശീലിച്ച ഒരു സമൂഹബോധത്തെ ശക്തിയായി പിടിച്ചുലയ്ക്കുക എന്ന ധര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ, മറ്റാര്‍ക്കെങ്കിലും വളച്ചൊടിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന ലക്ഷ്യവും,ദിശയുമൊന്നും ഈ പ്രക്ഷോഭത്തിനില്ല എന്നതാണ്‌ രണ്ടാമത്തെ ഉത്തരം. രാംദേവോ, കേജ്‍രിവാളോ , യുവമോര്‍ച്ചയോ മറ്റാരെങ്കിലുമോ ഈ വിഷയങ്ങള്‍ ഏറ്റെടുത്താല്‍ അവരെക്കൊണ്ട് ഇതേറ്റെടുപ്പിക്കാന്‍ കഴിഞ്ഞുവല്ലോ എന്ന സന്തോഷമേ സമരത്തിനിറങ്ങിയ കുട്ടികള്‍ക്കുണ്ടാവൂ. ഉണ്ടാകാവൂ.

ജോ മാത്യു

വ്യവസ്ഥാപിതരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ആലോചിച്ച്, തീരുമാനിച്ച് ഏറ്റെടുക്കുന്നതിനു വെളിയില്‍ ഉയരുന്ന ഏത് ശബ്ദത്തേയും വിശേഷിപ്പിക്കാനുപയോഗിക്കാവുന്ന അസഭ്യപദമായി ‘അരാഷ്ട്രീയത’ എന്ന അമ്പ് ആവനാഴിയില്‍ സൂക്ഷിക്കുന്ന വില്ലാളികളോട് അങ്കത്തിനില്ല. ആയിരക്കണക്കിന്‌ ബലാല്‍സംഗങ്ങള്‍ നടക്കുന്ന നമ്മുടെ നാട്ടില്‍ ഈ ഒരു സംഭവത്തിനു മാത്രം കിട്ടുന്ന വാര്‍ത്താപ്രാധാന്യത്തെയോര്‍ത്ത് രാഷ്ട്രീയതത്വചിന്താപരമായി വിയര്‍ക്കുന്നവരുടെ കൂടെയിരിക്കാന്‍ തോന്നുന്നില്ല. ഞങ്ങള്‍ ആഹ്വാനം ചെയ്യാതെ എങ്ങനെയാണ്‌ ഒരു “ജനരോഷം” ഉണ്ടാവുക എന്ന ന്യായമായ ശങ്ക തീര്‍ക്കാന്‍ അവര്‍ തടിച്ച പുസ്തകങ്ങള്‍ വീണ്ടും മറിച്ചുനോക്കട്ടെ. തുടക്കം ഈ സംഭവത്തില്‍ നിന്നാണെങ്കില്‍ അങ്ങനെയാകട്ടെ എന്നേ കരുതുന്നുള്ളു. ഇനിയും മാംസഖണ്ഡങ്ങള്‍ കൂടിച്ചേര്‍ന്ന് രൂപപ്പെടേണ്ട ഒരു സ്ത്രീശരീരം മനസ്സിലൊരു തീവ്രപരിചരണമേശയില്‍ കിടന്നു പിടയുന്നതുകൊണ്ടാണ്‌ അതെങ്കില്‍ അങ്ങനെയാകട്ടെ. ആ വൈകാരികതയെ രാഷ്ട്രീയബോധത്തില്‍ നിന്ന് അന്യമായി കാണാന്‍ കഴിയുന്നില്ല.

ഇങ്ങനെ കണ്ടിട്ടില്ല മുമ്പൊരിക്കലും ഈ നഗരത്തില്‍. ട്രക്കുകളിലും, ബസ്സുകളിലും കൊണ്ടുവന്നു തട്ടിയിടുന്ന നിഷ്കളങ്ക ഗ്രാമീണമുഖങ്ങളില്‍ നിന്ന് നഗരകാഴ്ചാകുതൂഹലം ക്രമേണ വാര്‍ന്നൊഴിഞ്ഞ് പടരുന്ന വിരസതയും, നിര്‍വികാരതയും കണ്ടു കണ്ടാണ്‌ ഈ തെരുവുകളിലെ വന്മരങ്ങള്‍ പുകഴ്പെറ്റ മഹാറാലികളുടെ ഒടുവിലത്തെ യാമങ്ങളില്‍ കണ്ണ് ചിമ്മിയിട്ടുള്ളത്. ഈ തണുത്ത ദിവസങ്ങളില്‍ അതായിരുന്നില്ല കാഴ്ച. നേതാക്കളില്ലാത്ത സ്ത്രീകളുടെയും, യുവാക്കളുടെയും ചെറുസംഘങ്ങള്‍ പ്രതിരോധത്തിന്‍റെ ജലപീരങ്കികളിലേയ്ക്ക് നടന്നടുക്കുന്നു. ലിംഗസമത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന പോലീസ് ലാത്തികള്‍ കോളജ് പെണ്‍കുട്ടികളെ നിലത്തു വീഴ്ത്തുന്നു. നീതി നടപ്പിലാക്കണമെന്നും, സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും മുദ്രാവാക്യങ്ങള്‍ ഉയരുന്നു. മലയാളികള്‍ മാത്രമായി തുടങ്ങിയ നോയിഡയിലെ ചെറുപ്രകടനത്തില്‍ മുദ്രാവാക്യങ്ങളും, പ്ലക്കാര്‍ഡുകളും കണ്ട് മറ്റു നാട്ടുകാരും കൂടിച്ചേരുന്നു. ദേശീയതലസ്ഥാനമേഖലയില്‍ പലയിടത്തും സാധാരണജനങ്ങള്‍ ഇത്തരം ജാഥകള്‍ സംഘടിപ്പിക്കുന്നു. ഈ പ്രതിഷേധങ്ങളുടെ നൈസര്‍ഗ്ഗികതയാണ്‌ ഇതിന്‍റെ രാഷ്ട്രീയം. ഇത് മറ്റെവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍ അതും.
 
 

ഡെല്‍ഹിയില്‍ തന്നെ വടക്കുകിഴക്കന്‍ സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ നിരന്തരം അപമാനിക്കപ്പെടുകയും, ആക്രമിക്കപ്പെടുകയും ചെയ്യുന്നു. ഇതൊക്കെ യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ , അപ്പോഴൊന്നുമുണ്ടാകാത്ത പ്രതിഷേധം ഇപ്പോള്‍ എന്തുകൊണ്ടുണ്ടാകുന്നു എന്നൊരു ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്.

 

എന്തു കൊണ്ട് ഈ പ്രതിഷേധം?

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആദ്യത്തെ ക്രൂരകൃത്യമല്ല ഇത്. കൊലക്കയറില്‍ കുടുക്കപ്പെടുകയോ, ഷണ്ഡീകരിക്കപ്പെടുകയോ ചെയ്യേണ്ടുന്ന ആദ്യപറ്റം കശ്മലന്മാരുമല്ല ഇവര്‍. ഏത് കലാപത്തിലേയും, സൈനികനടപടിയിലേയും കണക്കുകളില്‍ പെടാത്ത ഇരകള്‍ സ്ത്രീകളാണ്‌. വാര്‍ത്ത പുറത്ത് വരാതെ, പ്രതിഷേധസ്വരങ്ങളുയരാതെ, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ കടന്നു പോകുന്ന ആയിരക്കണക്കിന്‌ സംഭവങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ഗര്‍ഭിണികള്‍ക്കെതിരെ പോലും നടന്ന നരാധമത്വത്തിന്‍റെ നെഞ്ചുപിളര്‍ത്തുന്ന കഥകള്‍ ഗുജറാത്ത് കലാപത്തിനുശേഷം നമ്മെ തേടി വന്നു. സിഖ് കൂട്ടക്കൊലക്കാലത്തും നടന്നു അസംഖ്യം നിഷ്ഠൂരതകള്‍. പല വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയും സൈനികസേവനങ്ങളിലെ എണ്ണത്തില്‍ പെടാത്ത ഒരു ധര്‍മ്മം ബലാല്‍സംഗമാണെന്ന കാര്യം നമ്മെ ബോധ്യപ്പെടുത്താന്‍ അവിടുത്തെ സ്ത്രീകള്‍ക്ക് “ഞങ്ങളെ ബലാല്‍സംഗം ചെയ്യൂ” എന്ന ബാനര്‍ പിടിച്ച് നഗ്നരായി തെരുവില്‍ പ്രതിഷേധിക്കേണ്ടിവന്നിട്ടുണ്ട്. ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന ഇറോം ശര്‍മ്മിളയുടെ നിരാഹാരസമരത്തിന്‍റെ തുടക്കം തന്നെ സൈനികര്‍ സ്ത്രീകളോട് നടത്തുന്ന ലൈംഗികാതിക്രമമാണ്‌. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ ദളിതര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലെ പ്രധാന ഇരകള്‍ സ്ത്രീകളാണ്‌. ഡെല്‍ഹിയില്‍ തന്നെ വടക്കുകിഴക്കന്‍ സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ നിരന്തരം അപമാനിക്കപ്പെടുകയും, ആക്രമിക്കപ്പെടുകയും ചെയ്യുന്നു. ഇതൊക്കെ യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ , അപ്പോഴൊന്നുമുണ്ടാകാത്ത പ്രതിഷേധം ഇപ്പോള്‍ എന്തുകൊണ്ടുണ്ടാകുന്നു എന്നൊരു ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. ബോധപൂര്‍വ്വം ഈ ചോദ്യം ചോദിക്കുന്നവരോട് പ്രതിഷേധവും, ആലോചനയില്ലാതെ അതേറ്റുപാടുന്നവരോട് സങ്കടവും അറിയിക്കാന്‍ കൂടെയാണ്‌ ഈ കുറിപ്പ്.
 
 

ഡെല്‍ഹിയിലെ ഉപരിമധ്യവര്‍ഗ്ഗത്തെ ബാധിക്കുന്ന ചില കൊലപാതകക്കേസുകള്‍ക്ക് വളരെയേറെ മാധ്യമശ്രദ്ധ ലഭിക്കുന്നത് ഇന്ത്യാഗേറ്റിലെ മെഴുകുതിരി കത്തിക്കലിലൂടെയാണ്‌. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നടന്ന എത്രയോ കൊലപാതകങ്ങള്‍ എവിടെയൊക്കെയോ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം ചില കേസുകള്‍ ദേശീയ വിഷയങ്ങളായി മാറാറുണ്ട്, പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കപ്പെടാറുമുണ്ട്.

 

രണ്ട് വിമര്‍ശനങ്ങള്‍
രണ്ട് വിമര്‍ശനനിരീക്ഷണങ്ങളാണ്‌ മുഖ്യമായും ഉയര്‍ന്നു വരുന്നത്. ഒന്ന്, ഡെല്‍ഹിയിലെ ഇന്ത്യാഗേറ്റില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധപ്രകടനം നടത്താന്‍ പറ്റിയാല്‍ മാത്രമേ നീതി പെട്ടെന്ന് ലഭിക്കൂ എന്നതാണ്‌. ഇതില്‍ കുറേയേറെ വാസ്തവമുണ്ട്. ഡെല്‍ഹിയിലെ ഉപരിമധ്യവര്‍ഗ്ഗത്തെ ബാധിക്കുന്ന ചില കൊലപാതകക്കേസുകള്‍ക്ക് വളരെയേറെ മാധ്യമശ്രദ്ധ ലഭിക്കുന്നത് ഇന്ത്യാഗേറ്റിലെ മെഴുകുതിരി കത്തിക്കലിലൂടെയാണ്‌. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നടന്ന എത്രയോ കൊലപാതകങ്ങള്‍ എവിടെയൊക്കെയോ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം ചില കേസുകള്‍ ദേശീയ വിഷയങ്ങളായി മാറാറുണ്ട്, പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കപ്പെടാറുമുണ്ട്.

എന്നാല്‍, ഇപ്പോഴത്തെ ഈ ജനകീയപ്രതികരണത്തെ ആ വിഭാഗത്തില്‍ തീരെ പെടുത്താനാവില്ല എന്നതാണ്‌ വാസ്തവം. ഉത്തരാഖണ്ഡിലെ ഏതോ പര്‍വ്വതമടക്കിലെ ഒരു ദരിദ്രകുടുംബത്തിലെ പെണ്‍കുട്ടിയാണത്. ഈ തണുപ്പുകാലത്ത്, ഇന്ത്യാഗേറ്റില്‍ വഴുവഴുത്ത കാറുകളില്‍ വന്നിറങ്ങി, മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കാന്‍ ആ കുട്ടിയുടെ ക്രെഡെന്ഷ്യലുകള്‍ മതിയാവില്ല ഡെല്‍ഹിയിലെ ഉപരിവര്‍ഗ്ഗത്തിന്‌. വന്നത് വിദ്യാര്‍ത്ഥികളാണ്‌, മെട്രോയിലും ബസ്സിലുമൊക്കെയായി.

രണ്ടാമത്തേത് ഇത്രയും നിസ്സാരമായ ഒരു അബദ്ധമല്ല. അരുന്ധതി റോയിയൊക്കെ പറയുന്നതാവുമ്പോള്‍ അബദ്ധത്തിനുമുണ്ടാവുമല്ലോ ഒരു സ്റ്റാന്‍ഡേഡൊക്കെ. പീഡനത്തിനിരയായ കുട്ടി ഉന്നതജാതിക്കാരിയായതു കൊണ്ടും, പീഡകര്‍ താഴ്ന്ന ജോലിചെയ്യുന്നവരായതുകൊണ്ടുമാണ്‌ (അവരുടെ ജാതിസര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പുകള്‍ കിട്ടിയിട്ടുണ്ടാവില്ല) ഇത്ര വലിയ പ്രതിഷേധം എന്നതാണ്‌ ഈ കണ്ടുപിടുത്തം. മാര്‍ട്ടിന്‍ നിമോളറുടെ പ്രശസ്തമായ ഫാഷിസ്റ്റ് വിരുദ്ധകവിതയുടെ ഒരു പാരഡി വരെ ഇന്‍റര്‍നെറ്റില്‍ കറങ്ങിനടക്കാന്‍ തുടങ്ങി. വെന്‍റിലേറ്ററില്‍ കിടക്കുന്ന ആ പെണ്‍കുട്ടിയെ കുറിച്ച് പരാമര്‍ശിക്കാന്‍ മാധ്യമങ്ങളൊക്കെ പല പേരുകളാണ്‌ ഉപയോഗിക്കുന്നതെന്നിരിക്കെ, ആ കുട്ടിയുടെ ജാതിയും, സാമ്പത്തികനിലയുമൊക്കെ അരുന്ധതി റോയിക്കെങ്ങനെ മനസ്സിലായി?

തങ്ങളുടെ തൊട്ടടുത്ത് നടന്ന അതിക്രൂരമായ ഒരു സംഭവത്തെക്കുറിച്ച് അറിഞ്ഞ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ ആധുനിക ആശയവിനിമയസമ്പ്രദായങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ രോഷവും, വേദനയും പങ്കുവെച്ചപ്പോള്‍ സംഭവിച്ചതാണ്‌ അഭൂതപൂര്‍വ്വമായ ഈ ഒത്തുചേരല്‍. ഹോസ്റ്റലുകളില്‍ നിന്നും, അയല്‍നഗരങ്ങളായ നോയിഡയില്‍ നിന്നും, ഗുഡ്ഗാവില്‍ നിന്നുമാണ്‌ ഭൂരിഭാഗം കുട്ടികളുമെത്തിയത്. ആ കുട്ടികളെ ഏതെങ്കിലും വര്‍ഗ്ഗത്തിന്‍റെ പ്രതിനിധികളായും, അവരുടെ പ്രവൃത്തിയെ ഒരു വര്‍ഗ്ഗതാല്‍പര്യമായും കാണുന്നത് അബദ്ധമാവും. അഭിപ്രായം പറയുകയെന്നത് ഒരു അധികാരവും, ചുമതലയുമായി കരുതുന്നവര്‍ക്ക് മുന്‍ധാരണകളുടെ ഫോര്‍മുലകളിലേക്ക് ഇന്ത്യാഗേറ്റ്, മെഴുകുതിരി, സൌത്ത് ഡെല്‍ഹി എന്നിങ്ങനെയുള്ള ഡാറ്റകള്‍ കയറ്റിവിട്ടാല്‍ പുറത്തുവരുന്നതരം റെഡിമെയ്ഡ് അബദ്ധങ്ങളാണിത്.


വൈകാരിക പ്രതികരണം
ഇതുവരെ നടന്നതും, ഇപ്പോഴും നടക്കുന്നതുമായ പരശ്ശതം സ്ത്രീപീഡനങ്ങളുടെ സന്ദര്‍ഭത്തിലൊന്നും ഇതു പോലൊരു പ്രതിഷേധം സംഭവിക്കാത്തതിനാല്‍, ഈ സന്ദര്‍ഭത്തിലും അത് സംഭവിക്കരുത് എന്ന് ശഠിക്കുന്നത് ക്രൂരവും ബാലിശവുമാണ്‌. മുന്‍തീരുമാനമില്ലാത്ത ഒരു വൈകാരിക പ്രതികരണം മാത്രമായി വിദ്യാര്‍ത്ഥികളുടെ സമരത്തെ കണ്ടാല്‍ മതി. കൃത്യത്തിലടങ്ങിയ ക്രൂരതയോടുള്ള വൈകാരികപ്രതികരണമായി കുറ്റവാളികളെ തൂക്കിലേറ്റുക, അവരെ ഷണ്ഡീകരിക്കുക മുതലായ മുദ്രാവാക്യങ്ങളാണ്‌ ഉയര്‍ന്നത് എന്നതും ശരിയാണ്‌.

ഇത്തരം കുറ്റകൃത്യങ്ങള്‍ ഭയം കൂടാതെ നടത്താനനുവദിക്കുന്ന ഡെല്‍ഹിയുടെ സാമൂഹ്യഘടനയുടെ അടിസ്ഥാനപ്രശ്നങ്ങളെ അവര്‍ അഭിമുഖീകരിക്കുന്നുമില്ല. വിദ്യാര്‍ത്ഥികളുടെ ഒരു ക്ഷിപ്രപ്രതികരണത്തില്‍ നിന്ന് പ്രതീക്ഷിക്കാനാവുന്നതല്ലെങ്കിലും അരുന്ധതി റോയിക്ക് കഴിയാത്തതല്ല അത്. ഈ കുറിപ്പിന്‍റെ പരിധിയില്‍ നിന്നു കൊണ്ട് പരിശോധിക്കാനാവുന്നതല്ല ആ വിഷയമെങ്കിലും ഏറ്റവും പ്രസക്തമായ ഏതാനും കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കാനാഗ്രഹിക്കുന്നു.

പ്രസക്തമായ ചില കാര്യങ്ങള്‍

ഒന്ന്.

ഉത്തരദായിത്തം(Accountaability) തീരെ കുറഞ്ഞതോ, അവ്യക്തമോ ആയ ഒരു പോലീസ് സേനയാണ്‌ ഡെല്‍ഹിയിലേത്. ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിന്‌ ഉത്തരം കൊടുക്കേണ്ട യാതൊരു ബാധ്യതയും ഇവിടുത്തെ പോലീസിനില്ല. സാങ്കേതികമായി ഉത്തരം കൊടുക്കേണ്ടത് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ വഴി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനാണ്‌. സവിശേഷ സാഹചര്യം ഒന്നും ഉണ്ടായില്ലെങ്കില്‍ കമ്മീഷണര്‍ തന്നെ ഡെല്‍ഹി പോലീസിന്‍റെ പരമാധികാരി എന്നര്‍ത്ഥം. സേനയിലെ ഒരു പകുതിയുടെ ജോലി വിശിഷ്ട വ്യക്തികളെയും, അവരുടെ വാസസ്ഥലങ്ങളെയും സം‍രക്ഷിക്കുക എന്നതാണ്‌. ബാക്കി പകുതിയുടെ പകുതി നടന്നു കഴിഞ്ഞതും, രേഖയില്‍ സ്വീകരിച്ചതുമായ കേസുകളുടെ അന്വേഷണവും മറ്റു കാര്യങ്ങള്‍ക്കുമായി മാറ്റിവെയ്ക്കപ്പെടുന്നു. അവശേഷിക്കുന്ന കാല്‍ ഭാഗമാണ്‌ ഈ മഹാനഗരത്തിന്‍റെ ക്രമസമാധാനപാലനം നടത്തുന്നത്.

രണ്ട്.
അധികാരത്തിന്‍റെ ഇടപെടല്‍ കൊണ്ട് ഇളവ് നേടാവുന്നതരം നിയമങ്ങളാലാണ്‌ ഈ നഗരം പുലരുന്നത്. അധികാരം എന്നത് കൊണ്ട് രാഷ്ട്രീയക്കാരോ, ഉദ്യോഗസ്ഥരോ പ്രയോഗിക്കുന്ന അധികാരവും, സ്വാധീനവും മാത്രമല്ല വിവക്ഷ. അതൊരു സംസ്കാരവും രീതിയുമാണ്‌. ഏതൊരു സാധാരണവ്യക്തിക്കും പൊതുമണ്ഡലത്തിലെ സന്ദര്‍ഭങ്ങളില്‍ വിശിഷ്ടവ്യക്തിയായി ഭാവിക്കാനുള്ള പ്രവണതയായി പടര്‍ന്നിരിക്കുന്ന ഒരു സംസ്കാരമാണത്. വിശിഷ്ടവ്യക്തിത്വങ്ങളുടെ അതിപ്രസരം തന്നെയാവാം ഈ പൊതു ബോധവും, അന്തരീക്ഷവും സൃഷ്ടിച്ചത്. വരുന്നിടത്ത് വെച്ച് നോക്കാം എന്നതാണ്‌ ഏത് നിയമത്തോടുമുള്ള ഒരു ശരാശരി ഡെല്‍ഹിക്കാരന്‍റെ നിലപാട്. അത് അവന്‍ നോക്കുകയും ചെയ്യും. അതിന്‍റെ പിന്‍ബലം പണമാകാം, ഏതെങ്കിലും തരത്തില്‍ അധികാരമുള്ള ആരോടെങ്കിലുമുള്ള പരിചയമാകാം, സ്വന്തനിലയ്ക്കുള്ള ഹൂങ്കാകാം, സംഘബലമാകാം, ഒന്നുമില്ലെങ്കില്‍ ഒച്ചയുയര്‍ത്തി സംസാരിക്കാനുള്ള കഴിവാകാം. ഇവിടുത്തെ റോഡുകളിലെ ഒരു സ്ഥിരം കാഴ്ച ഇതാണ്‌. ട്രാഫിക്ക് പോലീസ് എന്തെങ്കിലും നിയമലംഘനത്തിന്‍റെ പേരില്‍ ഒരു കാര്‍ തടഞ്ഞുനിര്‍ത്തുന്നുവെന്നിരിക്കട്ടെ.

അതിലുള്ളത് ഒരാളായാലും, നാലാളായാലും പുറത്തിറങ്ങി ഉടന്‍ മൊബൈലില്‍ ഏതോ നമ്പര്‍ ഡയല്‍ ചെയ്യുന്നു. എന്നിട്ട് ആ ഫോണ്‍ ട്രാഫിക്കുകാരന്‌ നേര്‍ക്ക് നീട്ടുന്നു. ” ലോ, ബാത്ത് കരോ”. ഫോണിന്‍റെ അങ്ങേത്തലയ്ക്കല്‍ പിടിക്കപ്പെട്ടവന്‍റെ അമ്മാവനോ, ഇളയച്ഛനോ ആണ്‌. അയാള്‍ ആ പൊലീസുകാരന്‌ തിരിച്ചറിയാന്‍ കഴിയുന്ന രാഷ്ട്രീയക്കാരനോ, മറ്റൊരു പോലീസുദ്യോഗസ്ഥനോ ഒന്നുമാകണമെന്നില്ല. സ്വരം കേട്ടാല്‍ മനസ്സിലാകും ഇത് വലിയ ആരോ ആണെന്ന്. കാര്‍ വിട്ടയക്കപ്പെടുകയും ചെയ്യും. “ജാന്‍തെ ഹോ, മെ കോന്‍ ഹും?”( അറിയുമോ , ഞാന്‍ ആരാണെന്ന്) എന്ന കനപ്പിക്കല്‍ കൊണ്ട് ഏതു നിയമത്തേയും ഉരുക്കാന്‍ കഴിയുന്ന ഖാസ് ആദ്മികള്‍ (വിശിഷ്ട വ്യക്തിത്വങ്ങള്‍) ഈ നഗരത്തില്‍ പതിനായിരക്കണക്കിനൊന്നുമല്ല, ലക്ഷക്കണക്കിനാണ്‌. നിര്‍ത്താതെ ഓടിച്ചു പോകുന്നവരും, നിരായുധരായ ട്രാഫിക്ക് പോലീസുകാരെ ആക്രമിച്ചു കടന്നുകളയുന്നവരും വേറെ.

മൂന്ന്.
സാധാരണക്കാര്‍ക്കോ, മധ്യവര്‍ഗ്ഗത്തിനോ വേണ്ടി പോലും രൂപകല്‍പ്പന ചെയ്തിട്ടുള്ളതല്ല ഈ നഗരം. രണ്ടു തരത്തിലാണ്‌ ഈ നഗരം വികസിച്ചതും, വികസിക്കുന്നതും. ഒന്ന്, നിയമാനുസൃതമായി സര്‍ക്കാര്‍ ഏജന്‍സികള്‍ പണിയുന്ന പാര്‍പ്പിടകോളണികളിലൂടെ രണ്ട്, തികച്ചും നിയമവിരുദ്ധമായി വികസിക്കുകയും പിന്നീട് നിയമാനുസൃതം എന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്ന കോളണികളിലൂടെ‍. (നിയമവിരുദ്ധ കോളണികള്‍ നിയമവിധേയമാക്കും എന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനം നടത്തുന്ന ഒരേയൊരു സംസ്ഥാനം ഡെല്‍ഹിയായിരിക്കും.) നിയമാനുസൃതകോളണികള്‍ തന്നെ കെട്ടിപ്പൊക്കുമെന്നല്ലാതെ മറ്റ് അടിസ്ഥാനസൌകര്യങ്ങള്‍ അവയോടനുബന്ധിച്ച് ഉണ്ടായിക്കൊള്ളണമെന്നില്ല. നിത്യജീവിതത്തിലെ മിക്ക ആവശ്യങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ പര്യാപ്തമായ അളവില്‍ നിയമവിധേയസംവിധാനങ്ങളില്ല എന്നു പറയാം.

എന്നാല്‍ ആ സംവിധാനങ്ങളെല്ലാം തന്നെ ഉയര്‍ന്നു വരുന്നത് നിയമപരിപാലന ഏജന്‍സികളുമായുള്ള വ്യപസ്ഥാപിതമായ ധാരണകളിലൂടെയാണ്‌. പോലീസ് ഉള്‍പ്പെടെയുള്ള ചില സര്‍ക്കാര്‍ ഏജന്‍സികള്‍ കൈക്കൂലി വാങ്ങല്‍ ഇന്ന് നിര്‍ത്തിയാല്‍ വി.ഐ.പി ജില്ലകള്‍ക്കു വെളിയിലെ ജീവിതം അങ്ങേയറ്റം ദുഷ്കരമായിത്തീരും. പാലും, പച്ചക്കറിയും കിട്ടില്ല, അരിയും സാധനങ്ങളും വാങ്ങാന്‍ അംഗീകൃതമാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന പലചരക്കുകട ഒരു പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ എവിടെയാണുള്ളതെന്ന് ഒരു ധാരണയുമില്ല. മലയാളിക്കട എന്ന സംഗതിയേ ഉണ്ടാവില്ല. (ഞാന്‍ താമസിക്കുന്ന കോളണിയിലെ അംഗീകൃത മാര്‍ക്കറ്റുകളുടെ താഴത്തെ നിലയില്‍ വിദേശമദ്യം, തന്തൂരി ചിക്കന്‍, സോഡാ,ഗ്ലാസ്,ടച്ചിംഗ്സ് എന്നിവ ലഭ്യമാകുന്ന കടകള്‍ മാത്രമാണുള്ളത്. മേലത്തെ നിലയില്‍ ബാങ്കുകളും, മുത്തൂറ്റാദി പണമിടപാട് സ്ഥാപനങ്ങളും, കോച്ചിംഗ് സെന്‍ററുകളും പ്രവര്‍ത്തിക്കുന്നു) പെട്ടെന്ന് ഒരു ദിവസം എല്ലാം നിയമപ്രകാരം നടക്കാന്‍ തുടങ്ങിയാല്‍ പിറ്റേന്ന് ഭാര്യ ഓഫീസില്‍ പോകില്ല. സ്വന്തം വാഹനം എടുത്തില്ലെങ്കില്‍ എനിക്ക് സമയത്ത് ഓഫീസിലെത്താനാവില്ല. കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകുന്ന പ്രൈവറ്റ് ബസ് വരില്ല. പൂര്‍വ്വകാലപ്രാബല്യത്തോടെ നടപ്പില്‍ വരുത്തിയാല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ തന്നെ അവിടെയുണ്ടാവില്ല. ആയിരക്കണക്കിന്‌ പാര്‍പ്പിടകോളണികളിലെ അധികമുറികളും, ബാല്‍ക്കണികളും തകര്‍ന്ന് ഡെല്‍ഹി മാസ്റ്റര്‍പ്ലാനിന്‍റെ ഒരു കാരിക്കേച്ചറായി നഗരം സ്വയം രൂപാന്തരപ്പെടും.

നാല്‌.
പോലീസിനു കൃത്യമായി മാസപ്പടി കൊടുക്കുന്നു എന്ന സുരക്ഷിതത്വബോധത്തോടെ പൊതുജനങ്ങളോട് തികഞ്ഞ അഹങ്കാരത്തോടെ പെരുമാറുന്ന സേവനദാതാക്കളിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ്‌ പൊതുഗതാഗതനടത്തിപ്പുകാര്‍. മെട്രോ വരുന്നതിനു മുമ്പ്, അടിമുടി അഴിമതിയില്‍ കുളിച്ച ഡി.ടി.സി എന്ന ശുഷ്കമായ സര്‍ക്കാര്‍ ഗതാഗതസംവിധാനമൊഴിച്ചാല്‍ ഈ നഗരത്തിലെ പൊതുഗതാഗതം മുഴുവന്‍ ഇക്കൂട്ടരുടെ കൈയിലായിരുന്നു. വിദ്യാര്‍ത്ഥികളും, സ്ത്രീകളുമടങ്ങുന്ന പൊതുജനം അക്ഷരാര്‍ത്ഥത്തില്‍ ഇവരുടെ കാരുണ്യത്തിലാണ്‌ കഴിഞ്ഞു പോന്നത്. കുറേയൊക്കെ മെട്രോ വ്യാപിക്കുകയും, ഡി.ടി.സി കാര്യക്ഷമമാവുകയും ചെയ്തതിനുശേഷവും പലരൂപത്തില്‍ ഈ സമ്പ്രദായം നിലനില്‍ക്കുന്നു. ഡി.ടി.സി ഫീഡര്‍ ബസുകളായും, ചാര്‍ട്ടേഡ് ബസ്സുകളായുമൊക്കെ. അഞ്ചും എട്ടും ഗുണ്ടകള്‍ ചേര്‍ന്നാണ്‌ ഒരു ബസ്സ് നടത്തുക. ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവരൊക്കെയായി മാറാവുന്നവരാണ്‌ ഇവരൊക്കെ. മുന്‍കൂട്ടി നിശ്ചയിച്ച തരം ധിക്കാരവുമായി പണം വാങ്ങാന്‍ നിങ്ങളുടെയടുത്തെത്തുന്നത് ചിലപ്പോള്‍ പതിനാറ് തികയാത്ത പയ്യനായിരിക്കും. അവരുടെ തന്നെ കൂട്ടുകാര്‍ ഒരു പിച്ചാത്തി ആയുധമാക്കി ഒരു മുഴുവന്‍ ബസ്സും കൊള്ളയടിച്ചു കൊണ്ടുപോയെന്നും വരും. ഇപ്പോഴും നടക്കുന്ന കാര്യങ്ങളാണിവ. ഇതിലൊക്കെ അരുന്ധതി റോയി പറയുന്ന അടിസ്ഥാനതൊഴിലാളി വര്‍ഗ്ഗമേത് , ഇതിന്‍റെ മുതലാളിയാര്‌ , ബാഗ് തുറന്ന് പണമെടുത്തുകൊടുക്കുമ്പോള്‍ പോലീസ് കാര്യാലയത്തിന്‍റേയും, സ്റ്റേഷനുകളുടേയും മുന്നിലൂടെ ഈ വാഹനം ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്നതെങ്ങനെ, ഒച്ചയും ബഹളവുമായി ഈ ബസ് ഭരിച്ചുകൊണ്ടിരുന്ന സ്റ്റാഫ്/ഗുണ്ടാ സംഘം എവിടെ എന്നൊന്നും സാധാരണ യാത്രികര്‍ക്ക് മനസ്സിലാവാറില്ല.

കൊള്ളയ്ക്കു പകരം സ്ത്രീകളെ കടന്നു പിടിക്കലാണ്‌ കാര്യപരിപാടിയെങ്കിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ന് ബസ്സില്‍ വരുമ്പോള്‍ ഒരു ജുവനൈല്‍ എന്‍റെ ബാഗ് തുറക്കാനാവശ്യപ്പെട്ടു, ഞാന്‍ വിസമ്മതിച്ചപ്പോള്‍ തൊഴിലാളി വര്‍ഗ്ഗത്തില്‍ നാളെ ചേര്‍ന്നേക്കാമെന്നു തോന്നിക്കുന്ന മറ്റൊരു ജുവനൈല്‍ എന്നെ കത്തി കാണിച്ചു പേടിപ്പിച്ചു എന്നൊക്കെയാണ്‌ ജോലിസ്ഥലത്ത് നിന്ന് മടങ്ങിവരുന്ന സ്ത്രീകള്‍, പൊളിറ്റിക്കലി കറക്ട് ആയി, അരുന്ധതി റോയിമാരെ പേടിയുള്ള ഭര്‍ത്താക്കന്മാരോട് പറയുന്നത്. ഒരു കുറ്റകൃത്യവും അത് തടയേണ്ടവരോ, പിടിക്കേണ്ടവരോ അറിയാതെ നടക്കുന്നില്ല. “സ്വാധീന”മുള്ളവന്‍, വേണ്ട വിധം പരാതിപ്പെട്ടാല്‍ അര മണിക്കൂര്‍ കൊണ്ട് മടങ്ങിയെത്താത്ത ഒരു സ്വര്‍ണ്ണമാലയും, പേഴ്സും എവിടെയും മോഷ്ടിക്കപ്പെടുന്നില്ല. ഈ ‘സ്വാധീന സംസ്കാര’ ത്തിന്‍റെ ഇരകളാണ്‌ ഈ നഗരത്തിലെ പൊതുജനം.

അഞ്ച്.
നല്ല പി. ആര്‍ ഏജന്‍സിയെ വാടകയ്ക്കെടുത്തത് കൊണ്ട് മനോഹരമായ മുദ്രാവാക്യങ്ങള്‍ കൂറ്റന്‍ ഫ്ലക്സ് ബോഡുകളില്‍ എഴുതിവെച്ചിട്ടുണ്ടെന്നല്ലാതെ ഇവിടുത്തെ പോലീസ് ജനങ്ങളെ സേവിക്കാനുള്ളതല്ല. ഒരു ഓട്ടോറിക്ഷ ഓട്ടം പോകാന്‍ വിസമ്മതിച്ചാല്‍, അത് അത്രയേറെ പരിചിതമായ നിത്യാനുഭവമായതിനാല്‍, പോലീസിനോട് പരാതിപ്പെടാം എന്നൊരു ചിന്ത പോലും ആര്‍ക്കുമുണ്ടാവില്ല. അങ്ങനെയാരെങ്കിലും സമീപിച്ചാല്‍ പോലീസുകാര്‍ക്ക് തന്നെ ചിരി വരും. വെറുതെ കാണുന്നവരോടൊക്കെ വഴക്ക് കൂടുന്ന ഡെല്‍ഹിയിലെ പൊതുജനം വാസ്തവത്തില്‍ നിസ്സഹായരായ ഇരകളുടെ കൂട്ടമാണ്‌. ആ വഴക്കുശീലവും വഴങ്ങാത്ത വലിയ ഒരു ജനവിഭാഗത്തില്‍ നിന്നാണ്‌ തികച്ചും അപ്രതീക്ഷിതമായി ചില കൂട്ടര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്, വിദ്യാര്‍ത്ഥികളും സ്ത്രീകളും. ആ പെണ്‍കുട്ടിയോടും, സുഹൃത്തിനോടും കാട്ടിയ ക്രൂരത പ്രതിഷേധത്തിന്‍റെ പൊട്ടിത്തെറിക്കലിന്‌ ഒരു നിമിത്തമോ, പ്രേരകഘടകമോ ആയി. ലൈംഗികതയിലേക്കും, ബലാല്‍സംഗത്തിലെ സാമൂഹ്യ ഉത്തരവാദിത്തത്തിലേക്കും, ദളിത് പരിപ്രേക്ഷ്യത്തിലേക്കുമൊക്കെ ഈ സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നീളുന്നുണ്ട്.

എന്നാല്‍ , നിയമപാലകരുമായുള്ള അത്ര രഹസ്യമല്ലാത്ത ബാന്ധവത്തിലൂടെ , എന്തു കുറ്റകൃത്യവും ഭയം കൂടാതെ ചെയ്ത് രക്ഷപ്പെട്ടു പോകാന്‍ ക്രിമിനലുകള്‍ക്ക് അനുവാദം ലഭിക്കുന്ന ഒരു നഗരഭരണസംവിധാനത്തിനെതിരെ അതിന്‍റെ ഇരകളില്‍പ്പെടുന്ന ചോരത്തിളപ്പുള്ള യുവത്വം പ്രതിഷേധസമരങ്ങളുടെ ചിട്ടവട്ടങ്ങള്‍ക്കപ്പുറത്തേയ്ക്ക് തുളുമ്പിയതാണെന്ന നിരീക്ഷണം അവഗണിക്കപ്പെടുന്നു. ഈ സംഭവത്തില്‍ ഉള്‍പെട്ട യാദവ് ബസ്സിലെ തഴ്ന്നവര്‍ഗ്ഗക്കാരായ ഡ്രൈവര്‍മാരും, കണ്ടക്ടര്‍മാരും മദ്യത്തിന്‍റെ ലഹരിയില്‍ ഒരു ഉന്നതകുലജാതയെ കണ്ടപ്പോള്‍ അടിച്ചമര്‍ത്തിവെച്ച ലൈംഗികവികാരം / വര്‍ഗ്ഗവൈരം ബലാല്‍സംഗമായി അണപൊട്ടിയൊഴുകിയതൊന്നുമല്ല ഇത്.

നാല്‍പ്പതോളം ബസ്സുകളുള്ള ഈ കമ്പനി നിത്യേന, യാത്രികരോടും, നിരത്തിലെ മറ്റു വാഹനങ്ങളോടും, ഒരു വ്യവസ്ഥാപരമായ സുരക്ഷാബോധത്തിന്‍റെ ബലത്തില്‍ നിര്‍ഭയം ചെയ്തുപോരുന്ന ധിക്കാരനടപടികളില്‍ ഇതൊരെണ്ണം ഇത്തിരി കടുത്തുപോയെന്നും, വിധിവൈപരീത്യം കൊണ്ട് പിടിക്കപ്പെട്ടുവെന്നും മാത്രമേയുള്ളു. (ഇതൊരു ഒറ്റപ്പെട്ട കമ്പനിയൊന്നുമല്ല. എത്രയെങ്കിലുമുണ്ട്. രാഷ്ട്രീയക്കാരും, പോലീസുകാരുമൊക്കെയാണ്‌ പലതിന്‍റെയും ഉടമസ്ഥര്‍.) ആ പെണ്‍കുട്ടിയോട് ചെയ്ത ക്രൂരതയ്ക്ക് ആ അഞ്ചുപേരോടൊപ്പം വേറെയും ഒരുപാടാളുകള്‍ പ്രതികളാണ്‌. അതില്‍ മുതലാളിമാരും, നിയമപാലകരും, ഭരണകര്‍ത്താക്കളുമൊക്കെയുണ്ട്. അവര്‍ക്കൊക്കെ എതിരെയുള്ള പ്രതിഷേധമായി വിദ്യാര്‍ത്ഥികളുടെ ക്ഷിപ്രപ്രതികരണത്തെ വായിക്കാനായിരുന്നു ഡെല്‍ഹി വാസാനുഭവവും, ആക്ടിവിസ്റ്റ് പരിചയവും, താന്‍ പറയുന്നത് ഒരുപാട് ആളുകളെ സ്വാധീനിച്ചേയ്ക്കാം എന്ന ഉത്തരവാദിത്തബോധവും അരുന്ധതി റോയിയെ പ്രേരിപ്പിക്കേണ്ടിയിരുന്നത്.

 

മുന്നൊരുക്കമില്ലാത്ത ഒരു പൊട്ടിത്തെറി മാത്രമായിരുന്നു അത്. ഏത് പൊട്ടിത്തെറിയും പോലെ ക്ഷണികവും. ക്രാന്തിസേനക്കാരും, രാംദേവിന്‍റേയും, വി.കെ സിംഗിന്‍റേയും അനുയായികളും നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കുന്നതിനു മുമ്പേ, പിന്‍വലിയാമായിരുന്നു എന്നു വേണമെങ്കില്‍ പറയാം.

 

പ്രതിഷേധത്തിന്‍െറ പ്രസക്തി
ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരു വാര്‍ത്ത പോലുമാകാതെ പോകുന്നതിലെ പ്രതിഷേധം പങ്കുവെയ്ക്കുന്നയാളാണ്‌ ഈ ലേഖകന്‍. ഡെല്‍ഹിയുടെ തൊട്ടടുത്ത് , ഹരിയാനയിലെ കര്‍ണാലില്‍ ഓരോ ആഴ്ചയും ദളിത് സ്ത്രീകള്‍ പീഠിപ്പിക്കപ്പെടുന്നു. ആരുടെയും പ്രതികരണത്തെ ഉണര്‍ത്താതെ. എന്നാല്‍ അതൊന്നും ഡെല്‍ഹിയിലെ കുട്ടികളുടെ പ്രതികരണത്തെ ബ്രാന്‍ഡ് ചെയ്യാനുള്ള കാരണങ്ങളല്ല. അവര്‍ അവരുടെ പരിസരത്തെ ഒരു സംഭവത്തോടാണ്‌ പ്രതികരിച്ചത്. അതിനു ദേശീയപ്രാധാന്യം അവര്‍ ഉണ്ടാക്കിയതല്ല. ബലാല്‍സംഗത്തെക്കാള്‍ ആ കൃത്യത്തിലെ ക്രൂരതയാവാം അവരെ പ്രകോപിച്ചിട്ടുണ്ടാവുക. ചില പാശ്ചാത്യനഗരങ്ങളില്‍ ഉണ്ടാകുന്ന ജനകീയപ്രതിഷേധമാതൃകകള്‍ അവര്‍ക്ക് പ്രചോദനമായിട്ടുണ്ടാവാം.

ഏതു സംഭവത്തോടുമുള്ള പ്രതികരണം താന്‍ അംഗമായിരിക്കുന്ന മത,രാഷ്ട്രീയ സ്ഥാപനത്തിന്‍റെ നിലപാടിന്‌ അനുരൂപമായിരിക്കണമെന്ന ബോധ്യവും, ശാഠ്യവും കൊച്ചുകുട്ടികള്‍ പോലും പുലര്‍ത്തുന്നത് കൊണ്ടാണ്‌ മലയാളികള്‍ക്ക് അത്തരം ചട്ടക്കൂടുകള്‍ക്ക് വെളിയിലുള്ള പ്രതികരണങ്ങള്‍ അദ്ഭുതമുണ്ടാക്കുന്നത്. ഈ അദ്ഭുതത്തെ മറികടക്കാനാണ്‌ വലിയ സിദ്ധാന്തവല്‍ക്കരണങ്ങളില്‍ അവര്‍ അഭയം തേടുന്നതും. ഫേസ്ബുക്കും, ട്വിറ്ററുമുപയോഗിച്ച് സാമൂഹ്യവിപ്ലവം നടത്താമെന്ന നാഗരികയുവജനത്തിന്‍റെ വ്യാമോഹമെന്ന് തള്ളിക്കളയാന്‍ ധൃതി കൂട്ടേണ്ടതില്ല.

മുന്നൊരുക്കമില്ലാത്ത ഒരു പൊട്ടിത്തെറി മാത്രമായിരുന്നു അത്. ഏത് പൊട്ടിത്തെറിയും പോലെ ക്ഷണികവും. ക്രാന്തിസേനക്കാരും, രാംദേവിന്‍റേയും, വി.കെ സിംഗിന്‍റേയും അനുയായികളും നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കുന്നതിനു മുമ്പേ, പിന്‍വലിയാമായിരുന്നു എന്നു വേണമെങ്കില്‍ പറയാം. നരേന്ദ്ര മോഡിയുടെ ദേശീയരാഷ്ട്രീയ പ്രവേശത്തേയും, സച്ചിന്‍ ടെണ്ടൂല്‍ക്കരുടെ വിടവാങ്ങലിനേയും വരെ നിഷ്പ്രഭമാക്കിക്കൊണ്ട്, സ്ത്രീകള്‍ക്കെതിരായ ക്രൂരതയെ ദേശത്തിന്‍റെ ആലോചനകളുടെ കേന്ദ്രസ്ഥാനത്ത് , കുറച്ചു നേരത്തേയ്ക്കെങ്കിലും പ്രതിഷ്ഠിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. യുവരോഷത്തിന്‍റെ ഒരു ചെറിയ ശരിയുണ്ടതില്‍. വലിയ രാഷ്ട്രീയശരികളുടെ ലാത്തികളും, സിദ്ധാന്തജലപീരങ്കികളും കൊണ്ട് നമുക്കതിനെ തടുക്കാതെയിരിക്കുകയെങ്കിലുമാവാം.

അവര്‍ അവരുടെ പരിസരത്തെ ഒരു സംഭവത്തോടാണ്‌ പ്രതികരിച്ചത്. അതിനു ദേശീയപ്രാധാന്യം അവര്‍ ഉണ്ടാക്കിയതല്ല. ബലാല്‍സംഗത്തെക്കാള്‍ ആ കൃത്യത്തിലെ ക്രൂരതയാവാം അവരെ പ്രകോപിച്ചിട്ടുണ്ടാവുക. ചില പാശ്ചാത്യനഗരങ്ങളില്‍ ഉണ്ടാകുന്ന ജനകീയപ്രതിഷേധമാതൃകകള്‍ അവര്‍ക്ക് പ്രചോദനമായിട്ടുണ്ടാവാം.

അടിക്കുറിപ്പ്
“ആദ്യം അവര്‍ ദളിത് സ്ത്രീയെ ബലാല്‍സംഗം ചെയ്തു. ഞാന്‍ ശബ്ദമുയര്‍ത്തിയില്ല, കാരണം ഞാന്‍ ഒരു ദളിത് സ്ത്രീ ആയിരുന്നില്ല” എന്നു തുടങ്ങി ” ഒടുവില്‍ അവര്‍ ഉന്നതകുലജാതയായ സ്ത്രീയെ ബലാല്‍സംഗം ചെയ്തു, അപ്പോള്‍ വലിയ ശബ്ദമുയര്‍ന്നു” എന്നോ മറ്റോ നീളുന്ന , നിമോളറുടെ ഫാഷിസ്റ്റ് വിരുദ്ധകവിതയുടെ ഒരു ദുരുപയോഗം ഇതിനിടെ കണ്ടു. വ്യവസ്ഥയുടെ അടിച്ചമര്‍ത്തലിനു വിധേയമാകുന്ന, എല്ലാ വര്‍ഗ്ഗത്തിലും പെട്ട സ്ത്രീകളോട് ഒരു വര്‍ഗ്ഗമെന്ന നിലയില്‍ താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്ത ദളിത് സ്വത്വബോധത്തോട് സംശയങ്ങളുണ്ട്.

ബലാല്‍സംഗം ഒരു സാമൂഹ്യപ്രയോഗമാണ്

വയനാട്ടിലെ കടുവക്കുരുതി

 
 
 
 
വയനാട്ടില്‍ വീണ കടുവയുടെ ചോര നമ്മോടു പറയുന്നത്.
എസ്. സതീഷ്ചന്ദ്രന്‍ എഴുതുന്നു

 
 

ഇപ്പോള്‍ വയനാട്ടിലെ കടുവയാണെങ്കില്‍ അധികകാലമായില്ല തെക്ക് അഗസ്ത്യമലച്ചരിവുകളിലെ കൊലകൊല്ലി എന്ന പേരിട്ട ആനയെ കൊന്നത്. ഇനി ആരെയെങ്കിലും മുമ്പില്‍ നിര്‍ത്തി സമൂഹത്തിന്റെ പൊതുനന്‍മയെ, കെട്ടുറപ്പിനെ, അടിസ്ഥാന സ്വത്തിനെ തകര്‍ക്കുന്ന ഈ പ്രവണത ഇനിയും ശക്തിപ്പെട്ടു കൂടായ്കയില്ല. ഈ കടുവവേട്ടയും ഒരു രാഷ്ട്രീയ കൊലപാതകമാണ്. ജനത്തെ ഇളക്കുക, പോര്‍വിളികള്‍ക്കിടയ്ക്ക് കൊല്ലുക. നീതിയും ന്യായീകരണവും രണ്ടാണ്. മനുഷ്യന്‍ ഉള്‍പ്പെടെ എല്ലാ ജീവനും നിലനില്‍ക്കാന്‍ വേണ്ടുന്ന പൊതുവായ എല്ലാത്തിനേയും നാണയത്തില്‍ വിലയിട്ടിട്ടാണെങ്കിലും അല്ലെങ്കിലും കാര്‍ന്നു നശിപ്പിക്കുന്ന സ്വാര്‍ത്ഥതയുടെ, അഹന്തയുടെ ഭാഗം തന്നെയായിരുന്നു ഈ കടുവവേട്ടയും. വയനാട്ടില്‍ അരങ്ങേറിയ ഈ പൈശാചികനാടകത്തെ അതിന്റെ സങ്കീര്‍ണ്ണ പശ്ചാത്തലത്തില്‍ കണ്ടുകൊണ്ടു തന്നെ പൊതുസമൂഹം വിശകലനം ചെയ്ത് വിലയിരുത്തേണ്ടതുണ്ട്- എസ്. സതീഷ്ചന്ദ്രന്‍ എഴുതുന്നു

 

 

ഒരിക്കല്‍ കൂടി. സമ്പൂര്‍ണ്ണ സാക്ഷരതയും രാഷ്ട്രീയ പ്രബുദ്ധതയും പരിസ്ഥിതിബോധത്തിന്റെയും സംരക്ഷണപ്രതിരോധപ്രവര്‍ത്തനങ്ങളുടേയും ചരിത്രവുമുണ്ടെന്ന് കരുതപ്പെടുന്ന കേരളത്തില്‍ ഇതാ ആഘോഷത്തോടെ ഒരു പരിസ്ഥിതി സംഘര്‍ഷ സാഹചര്യം കൂടി. എമര്‍ജിങ്ങ് കേരളയും ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റിവലും ഒക്കെ പോലെ. മാവൂരും ഏലൂരും മുത്തങ്ങയും പ്ളാച്ചിമടയും മൂന്നാറും എന്‍ഡോസള്‍ഫാനും മുല്ലപ്പെരിയാറും ഒക്കെ പോലെ ഒന്നു കൂടി, വയനാട്ടിലെ കടുവ. ഈ പ്രശ്നങ്ങളൊക്കെയും യഥാര്‍ത്ഥവും തീക്ഷ്ണവും ആയിരുന്നിട്ടും ചോദ്യമേ തെറ്റിയിട്ടാണോ അതോ ഉത്തരം വേണ്ടാഞ്ഞിട്ടാണോ അതോ ചോദ്യവും ഉത്തരവും അവതരിപ്പിക്കുന്നവരുടെ ലക്ഷ്യങ്ങളൊക്കെ വേറെന്തോ ആയതുകൊണ്ടാണോ ആദ്യത്തെ പുകയും ചൂടും മാധ്യമശ്രദ്ധയും കഴിഞ്ഞ് പരിഹാരങ്ങളില്ലാതെ പ്രശ്നങ്ങള്‍ അതേപടി തുടരുന്നു.

 

ഇന്ത്യയുടെ വിശാലതയില്‍ 120 കോടി മനുഷ്യര്‍ക്കിടയ്ക്ക് ഇന്ന് ബാക്കി നില്‍ക്കുന്നത് കഷ്ടിച്ച് ആയിരം കടുവകള്‍ Photo: NA Naseer..


 

മുറിഞ്ഞ കാടുകളില്‍ ബാക്കിയായത്
എല്ലാ ജീവജാലങ്ങള്‍ക്കും മനുഷ്യനും ഭൂമുഖത്തു ജീവിക്കാന്‍ വേണ്ടുന്ന പ്രകൃതിസാഹചര്യത്തിലെ നിര്‍ണ്ണായക ഘടകമായ ഹരിതവനങ്ങളുടെ ആരോഗ്യത്തിന്റെ ലക്ഷണമാണ് കടുവ. ലോകത്ത് വന്യഭൂപ്രദേശത്തെ കടുവയുടെ നിലനില്പ്പ് ഇന്ത്യയില്‍ മാത്രമേ സാദ്ധ്യമാവൂ എന്നത് ശാസ്ത്രസത്യം. ഇന്ത്യയുടെ വിശാലതയില്‍ 120 കോടി മനുഷ്യര്‍ക്കിടയ്ക്ക് ഇന്ന് ബാക്കി നില്‍ക്കുന്നത് കഷ്ടിച്ച് ആയിരം കടുവകള്‍..

ഇതിലിന്ന് ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ളതും നിലനില്‍ക്കാന്‍ സാദ്ധ്യതയുള്ളതും കേരളം, കര്‍ണ്ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നീലഗിരിപര്‍വ്വതങ്ങള്‍ക്കു ചുറ്റുമുള്ള ഏകദേശം 4500 ചതുരശ്ര കിലോമീറ്റര്‍ ഏറെ വ്രണിതമാക്കപ്പെട്ട, തുടര്‍ച്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വനഭൂമിയില്‍. കടുവകളുടെ എണ്ണത്തെ കുറിച്ചുള്ള ഔദ്യോഗിക കണക്കുകള്‍ക്ക് വലിയ പ്രസക്തിയില്ല. രാജസ്ഥാനിലെ സരിസ്ക്ക കടുവസങ്കേതത്തിലെ കടുവകളുടെ എണ്ണത്തെ കുറിച്ചുള്ള കണക്കുകള്‍ ഇന്നാരും ഓര്‍ക്കാറില്ലല്ലോ.

 

പകുതി മയക്കി അനങ്ങാതായ കടുവയെ വെടിവച്ച് കൊന്ന് മനുഷ്യന്‍ പ്രകൃതിയുടെ മേലുള്ള അധീശത്വം ഒരിക്കല്‍ കൂടി സ്ഥാപിക്കാന്‍ ശ്രമിച്ചു. യഥാര്‍ത്ഥത്തില്‍ ആ കുരുതി പുതു വയനാടന്‍ കുലവന്‍മാര്‍ തിരഞ്ഞെടുപ്പ് തെയ്യം കെട്ടലിന് തയ്യാറെടുപ്പിന് ബപ്പിടല്‍ നടത്തിയതായിരുന്നു.


 

അതിരുകളറിയാത്ത കടുവ
കേരളത്തില്‍ നീലഗിരിക്കു ചുറ്റുമുള്ള ഈ അന്തര്‍സംസ്ഥാന വനശ്രേണിയില്‍ കടുവകള്‍ക്ക് ഇടമുള്ളത് വയനാട്ടിലെ 344 ച.കി.മി. വിസ്തൃതിയുള്ള വയനാട് വന്യജീവിസങ്കേതത്തിലെ ക്ഷയിച്ച കാടുകളാണ്. ബന്ധമില്ലാത്ത രണ്ട് തുണ്ടുകളായി മുറിഞ്ഞ, എല്ലാ വര്‍ഷവും കത്തുന്ന വനപുനരുജ്ജീവനമില്ലാത്ത തേക്കിന്‍തോട്ടങ്ങളും യൂക്കാലിപ്റ്റസ് തോട്ടങ്ങളും ഉള്ളില്‍ കൃഷിയിടങ്ങളും ഒക്കെയുള്ളതാണ് വയനാട് വന്യജീവിസങ്കേതം.

ഇവിടെ സംസ്ഥാന അതിരുകള്‍ അറിയാത്ത വന്യമൃഗങ്ങളില്‍ ഒരു കടുവ ആരേയും ആക്രമിക്കാതെ വിശപ്പിന് മറ്റൊന്നും കിട്ടാതെ പശുവിനെയോ ആടിനേയോ കൊന്നുതിന്നാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് ഓടിക്കപ്പെട്ട് പത്തു പതിനഞ്ചു ദിവസം പട്ടിണി സഹിച്ച് ഡിസംബര്‍ രണ്ടാം തിയതി കാലത്ത് കൊല്ലപ്പെട്ടു. പകുതി മയക്കി അനങ്ങാതായ കടുവയെ വെടിവച്ച് കൊന്ന് മനുഷ്യന്‍ പ്രകൃതിയുടെ മേലുള്ള അധീശത്വം ഒരിക്കല്‍ കൂടി സ്ഥാപിക്കാന്‍ ശ്രമിച്ചു. യഥാര്‍ത്ഥത്തില്‍ ആ കുരുതി പുതു വയനാടന്‍ കുലവന്‍മാര്‍ തിരഞ്ഞെടുപ്പ് തെയ്യം കെട്ടലിന് തയ്യാറെടുപ്പിന് ബപ്പിടല്‍ നടത്തിയതായിരുന്നു.

 

മനുഷ്യന്‍ ഉള്‍പ്പെടെ എല്ലാ ജീവനും നിലനില്‍ക്കാന്‍ വേണ്ടുന്ന പൊതുവായ എല്ലാത്തിനേയും നാണയത്തില്‍ വിലയിട്ടിട്ടാണെങ്കിലും അല്ലെങ്കിലും കാര്‍ന്നു നശിപ്പിക്കുന്ന സ്വാര്‍ത്ഥതയുടെ, അഹന്തയുടെ ഭാഗം തന്നെയായിരുന്നു ഈ കടുവവേട്ടയും.


 

ഇത് രാഷ്ട്രീയ കൊലപാതകം
ഇന്നാട്ടിലെ എല്ലാ വന-വന്യജീവി സംരക്ഷണ നിയമങ്ങളേയും ലംഘിച്ചായിരുന്നു ഈ കൊല. എല്ലാ പൊതുമര്യാദകളേയും ലംഘിച്ചായിരുന്നു അവിടെ സമൂഹനേതൃത്വം ഇതിനു മുമ്പില്‍ നിന്നത്. അതേസമയം ഈ അരുംകൊല ഒഴിവാക്കാന്‍, ജീവനീതി നടപ്പാക്കാന്‍ എല്ലാ നിയമങ്ങളും സാമൂഹ്യ സംവിധാനങ്ങളും സാഹചര്യങ്ങളും അവിടെ തന്നെ ഉണ്ടായിരുന്നു താനും. എല്ലാ കൊലകള്‍ക്കും കാരണം നീതിബോധമുള്ളവരുടെ നിശ്ശബ്ദതയായിരിക്കാം. എവിടെയും കൊലക്കൈകള്‍ക്ക് ശക്തി നല്‍കുന്നത് സമൂഹം നിയമനിര്‍വഹണ സംരക്ഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നവരുടെ ഭീരുത്വമോ നിസ്സംഗതയോ സ്വാര്‍ത്ഥതയോ ഒക്കെയുമാവാം.

ഇപ്പോള്‍ വയനാട്ടിലെ കടുവയാണെങ്കില്‍ അധികകാലമായില്ല തെക്ക് അഗസ്ത്യമലച്ചരിവുകളിലെ കൊലകൊല്ലി എന്ന പേരിട്ട ആനയെ കൊന്നത്. ഇനി ആരെയെങ്കിലും മുമ്പില്‍ നിര്‍ത്തി സമൂഹത്തിന്റെ പൊതുനന്‍മയെ, കെട്ടുറപ്പിനെ, അടിസ്ഥാന സ്വത്തിനെ തകര്‍ക്കുന്ന ഈ പ്രവണത ഇനിയും ശക്തിപ്പെട്ടു കൂടായ്കയില്ല. ഈ കടുവവേട്ടയും ഒരു രാഷ്ട്രീയ കൊലപാതകമാണ്. ജനത്തെ ഇളക്കുക, പോര്‍വിളികള്‍ക്കിടയ്ക്ക് കൊല്ലുക. നീതിയും ന്യായീകരണവും രണ്ടാണ്. മനുഷ്യന്‍ ഉള്‍പ്പെടെ എല്ലാ ജീവനും നിലനില്‍ക്കാന്‍ വേണ്ടുന്ന പൊതുവായ എല്ലാത്തിനേയും നാണയത്തില്‍ വിലയിട്ടിട്ടാണെങ്കിലും അല്ലെങ്കിലും കാര്‍ന്നു നശിപ്പിക്കുന്ന സ്വാര്‍ത്ഥതയുടെ, അഹന്തയുടെ ഭാഗം തന്നെയായിരുന്നു ഈ കടുവവേട്ടയും. വയനാട്ടില്‍ അരങ്ങേറിയ ഈ പൈശാചികനാടകത്തെ അതിന്റെ സങ്കീര്‍ണ്ണ പശ്ചാത്തലത്തില്‍ കണ്ടുകൊണ്ടു തന്നെ പൊതുസമൂഹം വിശകലനം ചെയ്ത് വിലയിരുത്തേണ്ടതുണ്ട്.

 

ഇവിടെ തന്നെയാണ് ഡി.എഫ്.ഒ. തലത്തിലെ ഉദ്യോഗസ്ഥരെ നിയമം നടപ്പിലാക്കിയതിന് ഊരുവിലക്ക് കല്‍പ്പിച്ച് ജില്ലയില്‍ കടക്കാതാക്കിയതും പിടിച്ചെടുത്ത വാഹനങ്ങള്‍ ബലംപ്രയോഗിച്ച് വിടുവിച്ചു കൊണ്ടുപോയതും. ഇവിടെതന്നെയാണ് രാഷ്ട്രീയ ഇടപെടലില്‍ പെരിയയിലെ സ്വകാര്യ വനഭൂമി കൈയ്യേറിയതിന് ഒരുതെറ്റും ചെയ്യാത്ത, സംഭവകാലത്ത് ജോലിയില്‍ കടന്നയുടന്‍ ഉദ്യോഗസ്ഥര്‍ക്ക് നീണ്ടകാലം സസ്പെന്‍ഷന്‍ നല്‍കിയതുമൊക്കെ.


 

വനപാലകരോട് ചെയ്യുന്നത്
ഈ ദാരുണസംഭവത്തിന്റെ പശ്ചാത്തലമായിരുന്ന വയനാട്ടിലെ മുത്തങ്ങ കാടുകള്‍ക്ക് അതിന്റെതായ പ്രാദേശിക പാരിസ്ഥിതിക, സാമൂഹ്യ ചരിത്രപശ്ചാത്തലമുണ്ട്. എന്നാല്‍ മുത്തങ്ങയില്‍ സംഭവിച്ചത് എവിടെയും ആവര്‍ത്തിക്കാന്‍ സാദ്ധ്യതയുള്ള പൊതുഭരണ സംവിധാനങ്ങളുടെ അപര്യാപ്തതകളും അപചയങ്ങളുമാണ്. ഇത് കേരളത്തില്‍ എവിടെ വേണമെങ്കിലും ആവര്‍ത്തിക്കാം. ഇവിടെ നടന്ന വളരെ അസ്വീകാര്യമായ ഏറെ ഇടപെടലുകള്‍ കേരളത്തിലെവിടെയും ഏത് ‘ജനരോഷപ്രകടന’ത്തിന്റെയും സ്ഥിരം ശൈലിയായി മാറിക്കൂടെന്നില്ല. പൊതുസമൂഹത്തിന് പക്വമായ ദിശാബോധത്തോടെയുള്ള നേതൃത്വം ആരു നല്‍കുമെന്നുള്ളത് ഒരു യഥാര്‍ത്ഥ ജനാധിപത്യസമൂഹത്തിന് മാത്രമേ തീരുമാനിക്കാനാവൂ.

മുത്തങ്ങ ആദ്യമായല്ല പൊതുശ്രദ്ധ ആകര്‍ഷിക്കുന്നത്. പത്തു വര്‍ഷം മുമ്പ് നടന്ന മനുഷ്യക്കൊലയില്‍ അവസാനിച്ച ആദിവാസി ഭൂസമരം അതിലൊന്നു മാത്രമായിരുന്നു. വയനാട്ടില്‍ തന്നെ വനവും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പ്രശ്നഭൂമിയായി മുത്തങ്ങ എങ്ങനെ മാറിയെന്നത് അന്വേഷിക്കേണ്ടതുണ്ട്. ഇന്നതിനെ പുത്തന്‍ വിനോദസഞ്ചാര ലക്ഷ്യമാക്കുന്നതിന്റെ സ്വീകാര്യതയും വിലയിരുത്തേണ്ടതുണ്ട്.

കേരളത്തില്‍ എല്ലായിടത്തും, പ്രത്യേകിച്ച് വയനാട്ടില്‍ ഔദ്യോഗിക വനചൂഷണ, സംരക്ഷണ പരിപാലനപ്രവര്‍ത്തനങ്ങള്‍ക്ക് കുറേ ശരിയുടേതും ഏറെ തെറ്റുകളുടേതുമായ ഒരു നീണ്ട ചരിത്രമുണ്ട്. ഈ ചരിത്രത്തെ വ്യക്തമായി പഠിച്ച് തിരുത്താന്‍ ശ്രമിച്ചില്ലായെങ്കില്‍ തെറ്റുകളുടെ പരിണിതഫലങ്ങളുടെ വ്യാപ്തിയും തീക്ഷ്ണതയും ഇനിയും കൂടുതല്‍ രൂക്ഷമാവുകയേ ഉള്ളൂ. ഏകവിള വനവൃക്ഷത്തോട്ടങ്ങളുടെ വിനാശകരമായ പ്രത്യാഘാതങ്ങളും മുള പൂത്തു പട്ടതും കാട്ടുതീയും അനിയന്ത്രിത ടൂറിസം വികസനവുമൊക്കെ ഇതില്‍ പെടും.

വയനാട്ടിന്റെ നാണ്യവിളക്കൃഷിക്കു മുന്‍തൂക്കമുള്ള ഭൂപരിപാലനത്തില്‍ വന്ന മാറ്റങ്ങളും കാലാവസ്ഥാമാറ്റവും തുടരുന്ന കാര്‍ഷികത്തകര്‍ച്ചയും അതുമൂലമുള്ള സാമൂഹിക അസ്വസ്ഥതകളും നീണ്ടകാലമായുള്ള വയനാട്ടിലെ സമൂഹത്തിലെ അസമത്വവും ആദിവാസി ചൂഷണവും ഒക്കെയും ഈ കടുവവേട്ടയില്‍ അവസാനിച്ച പ്രക്ഷോഭണത്തിന്റെ പശ്ചാത്തലമായുണ്ട്. അസ്വസ്ഥവും ആശങ്കാകുലവുമായ ഈ സാഹചര്യത്തിലാണ് പൊതുസ്വത്തിനെ സംരക്ഷിക്കുന്ന, പ്രത്യേകിച്ച് വനംവകുപ്പ് പോലുള്ള ഭരണവിഭാഗങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കേണ്ടത്. ഡി.എഫ്.ഒ. വരെയുള്ള വനംവകുപ്പിലെ ഫീല്‍ഡ് ജീവനക്കാര്‍ക്ക് നേതൃത്വവും പരിചയവും ആത്മശക്തിയുമൊക്കെ മറ്റു പല വനമേഖലകളേക്കാളും കൂടുതല്‍ വേണ്ടത് വയനാട്ടിലാണ്.

ഇവിടെ തന്നെയാണ് ഡി.എഫ്.ഒ. തലത്തിലെ ഉദ്യോഗസ്ഥരെ നിയമം നടപ്പിലാക്കിയതിന് ഊരുവിലക്ക് കല്‍പ്പിച്ച് ജില്ലയില്‍ കടക്കാതാക്കിയതും പിടിച്ചെടുത്ത വാഹനങ്ങള്‍ ബലംപ്രയോഗിച്ച് വിടുവിച്ചു കൊണ്ടുപോയതും. ഇവിടെതന്നെയാണ് രാഷ്ട്രീയ ഇടപെടലില്‍ പെരിയയിലെ സ്വകാര്യ വനഭൂമി കൈയ്യേറിയതിന് ഒരുതെറ്റും ചെയ്യാത്ത, സംഭവകാലത്ത് ജോലിയില്‍ കടന്നയുടന്‍ ഉദ്യോഗസ്ഥര്‍ക്ക് നീണ്ടകാലം സസ്പെന്‍ഷന്‍ നല്‍കിയതുമൊക്കെ. ഈയടുത്ത കാലത്താണ് മാധ്യമങ്ങളില്‍ വന്ന ഗണ്‍മാന്‍ സംഭവവും ഡി.എഫ്.ഓവിന് ഏറ്റുവാങ്ങേണ്ടി വന്ന അഭിഷേകവും. നയപരമായ ന്യൂനതകള്‍ കാരണം ശരി ചെയ്യാനാകാത്തതു പോലെ മനോവീര്യം കെടുത്തുന്നതായിരിക്കും അപക്വമായ ഭരണനേതൃത്വത്തിന്റെ ഇടപെടലുകളും.

 

കടുവസങ്കേതമായാല്‍ വീടിന് പച്ചച്ചായമടിക്കണമെന്നും രാത്രി വിളക്കണയ്ക്കണമെന്നും ശബ്ദമുണ്ടാക്കാതിരിക്കണം എന്നുമൊക്കെ വയനാടന്‍ ജനതയെ കൊണ്ട് വിശ്വസിപ്പിക്കണമെങ്കില്‍ എവിടെയോ എന്തോ ഒരു വലിയ പരാജയമുണ്ട്.


 

ജനപങ്കാളിത്തത്തിന്‍റെ പരാജയം
എന്താണെങ്കിലും ഇതിന്റെ പരിണിതഫലം വയനാടന്‍ ജനതയ്ക്ക് നിലനില്‍ക്കാന്‍ ഏറ്റവും അവശ്യം ആവശ്യമായ വനത്തിന്റെ നാശം മാത്രമായിരിക്കും.
വനനശീകരണത്തിന്റെ തുടര്‍ക്കഥകള്‍ക്ക് വയനാട് കേള്‍വികേട്ടതാണെന്ന പോലെ തന്നെ വനസംരക്ഷണത്തിന്റെ കേരളത്തില്‍ മറ്റൊരിടത്തും ഇല്ലാത്തത്ര ശ്രദ്ധേയമായ ചരിത്രവും വയനാടിനുണ്ട്. പൊതുസമൂഹം പൊതുസ്വത്തായ വനത്തെ സംരക്ഷിക്കാന്‍ വനംവകുപ്പിന്റെ കൂടെ എത്ര നില്‍ക്കുന്നു എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. സമൂഹത്തെ വനസംരക്ഷണ ആവശ്യത്തെ കുറിച്ച് ബോദ്ധ്യപ്പെടുത്താനും വനംവകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാനും വനംവകുപ്പ് ദയനീയമായി പരാജയപ്പെടുന്നു എന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് ഇപ്പോള്‍ നടന്ന കടുവക്കുരുതി.

കടുവസങ്കേതമായാല്‍ വീടിന് പച്ചച്ചായമടിക്കണമെന്നും രാത്രി വിളക്കണയ്ക്കണമെന്നും ശബ്ദമുണ്ടാക്കാതിരിക്കണം എന്നുമൊക്കെ വയനാടന്‍ ജനതയെ കൊണ്ട് വിശ്വസിപ്പിക്കണമെങ്കില്‍ എവിടെയോ എന്തോ ഒരു വലിയ പരാജയമുണ്ട്. 1996ല്‍ തുടങ്ങിയ ജനപങ്കാളിത്ത വനപരിപാലനത്തിന്റെ വി.എസ്.എസ്സുകളും ഇ.ഡി.സികളും എത്ര പരാജയപ്പെട്ടു എന്നു കാണിക്കുന്നു ഇപ്പോള്‍ നടന്ന ഈ പ്രക്ഷോഭണവും എല്ലാ ആണ്ടിലും തുടരുന്ന കാട്ടുതീയും. വനാശ്രിത സമൂഹത്തിന് ഒരു പ്രയോജനവുമില്ലാതെ വനസംരക്ഷണത്തിന്റെ ചുമതലകളൊന്നുമേല്‍ക്കാത്ത ടൂറിസം വരുമാനം മാത്രം ലക്ഷ്യമാക്കിയ ജീപ്പ് ഡ്രൈവര്‍മാരുടെ ഇ.ഡി.സികള്‍ കാട്ടുതീ കാലത്ത് വന്യജീവിസങ്കേതം എപ്പോള്‍ അടച്ചിടണമെന്ന് തീരുമാനിക്കുന്നതില്‍ എത്തി നില്‍ക്കുന്നു ജനപങ്കാളിത്തത്തിന്റെ പരാജയം.

 

 

വിപല്‍ സൂചനകള്‍
ഇന്ത്യന്‍ ഭരണഘടന നമ്മെ ഓരോരുത്തരേയും ചുമതലപ്പെടുത്തിയിരിക്കുന്നു, ഇവിടത്തെ കാടുകളേയും വന്യജീവികളേയും സംരക്ഷിക്കാന്‍.. വന്യജീവികളുടെ സംരക്ഷണത്തിനും ഒപ്പം അവ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായാല്‍ എന്തു ചെയ്യണമെന്നതിനും നമുക്ക് വഴികാട്ടികളായി വ്യക്തമായ നിയമ നടപടിക്രമങ്ങളുണ്ട്. ഇവയൊന്നും വിലകല്‍പ്പിക്കാതെ തെറ്റായ തീരുമാനങ്ങളെടുക്കാന്‍ ഉദ്യോഗസ്ഥരെ നിര്‍ദ്ദേശിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെ എങ്ങനെ നിയന്ത്രിക്കണമെന്നും സമൂഹം ചര്‍ച്ചചെയ്യേണ്ടതുണ്ട്. നിയമ ക്രമസമാധാന പരിപാലനത്തിന് വനനിയമങ്ങളേക്കാളും ശക്തമായ മറ്റു നിയമങ്ങളും വനംവകുപ്പിനേക്കാളും ശക്തമായ പോലീസ് സംവിധാനവുമുള്ള ഇന്നാട്ടില്‍ ഒരു വര്‍ഗ്ഗീയ കലാപമോ ആഭ്യന്തര യുദ്ധമോ പോലെ ജനത്തെ ഇളക്കി വിട്ട് ജനാധിപത്യ ഭരണവ്യവസ്ഥകളെ, നിയമസംവിധാനത്തെ അട്ടിമറിക്കുന്നതിനെ എങ്ങനെ നേരിടണമെന്നത് നീതിന്യായപീഠവും ഇലക്ഷന്‍ കമ്മീഷനുമൊക്കെ ഇടപെടേണ്ടുന്ന സാഹചര്യങ്ങളാണ്.

അന്തര്‍സംസ്ഥാന പാത അടച്ചും സര്‍ക്കാറിന്റെ വനംവകുപ്പ് ആപ്പീസ് അടിച്ചുപൊളിച്ചും ദൈനംദിന ജനജീവിതം സ്തംഭിപ്പിച്ചത് ആരേയും ആക്രമിക്കാതെ വിശപ്പിന് മറ്റ് വഴി കാണാത്ത ഒരു കടുവ ഏതോ വളര്‍ത്തു മൃഗങ്ങളെ കൊന്നപ്പോഴാണെങ്കില്‍ ഇതിന് ജനജീവിതം സ്തംഭിപ്പിച്ച ജനനേതൃത്വ പരിശീലനം നാളെ കൊല്ലപ്പെട്ട പശുവിനും ആടിനും പൊന്നും വില ഈടാക്കുന്നതിനപ്പുറം വിജയിച്ച് ആരേയെങ്കിലും നരബലി നടത്തി അത് കടുവയിലോ ആനയിലോ ആരോപിച്ച് എന്തും പിടിച്ച് വാങ്ങാമല്ലോ! നഷ്ടപരിഹാരത്തിന്റെ വിലപേശലിന് നീതിക്കും പൊതുനന്‍മയ്ക്കും വേണ്ടിയുള്ള ലക്ഷ്മണരേഖയെവിടെയോ വരയ്ക്കേണ്ടതുണ്ട്.

 

വരള്‍ച്ചക്കാലത്ത് കബനി വരണ്ടത് കൊണ്ട് പ്രതിഷേധം പുഴത്തടത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുന്നതിലെത്തുന്നില്ല. എന്നാല്‍ കാട്ടില്‍ നിന്ന് ആനയിറങ്ങുന്നതിന് പ്രതിഷേധം കാടിന് തീയിട്ടാണ്. നാട്ടില്‍ പാമ്പുകടിച്ചാല്‍ പ്രതിഷേധം എങ്ങനെ കാണിക്കും? Photo: NA Naseer


 

ധാര്‍ഷ്ഠ്യം വനത്തോട്
പ്രതിഷേധം തിരുത്തലല്ല, പ്രശ്നത്തിലേക്ക് ശ്രദ്ധതിരിക്കല്‍ മാത്രമാണ്. കേരളത്തില്‍ വന്യമൃഗങ്ങളും വനവുമായി ബന്ധപ്പെട്ട പെരുപ്പിച്ചു കാണിക്കുന്ന പല പ്രശ്നങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിലും വസ്തുവകകള്‍ നശിപ്പിക്കുന്നതിലും എത്തിനില്‍ക്കുന്നു. അധികകാലമായില്ല സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പടിഞ്ഞാറന്‍ ചരിവില്‍ റബ്ബര്‍ തോട്ടത്തില്‍ ആനയക്ക് മുമ്പില്‍ പെട്ട് ഒരു മനുഷ്യന്‍ മരിച്ചതിന് ഫോറസ്റ് സ്റേഷന്‍ തീയിട്ട് തകര്‍ത്ത്, ജീപ്പ് നശിപ്പിച്ച്, ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് തോക്കെടുത്ത് കൊണ്ട് പോയിട്ട്. വ്യക്തമായ ഒരന്വേഷണം പോലുമുണ്ടായില്ല. മൂന്നു നാള്‍ കഴിഞ്ഞ് തോക്ക് തിരിച്ചു കിട്ടിയത് ഭാഗ്യമെന്ന് കരുതാം.

വരള്‍ച്ചക്കാലത്ത് കബനി വരണ്ടത് കൊണ്ട് പ്രതിഷേധം പുഴത്തടത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുന്നതിലെത്തുന്നില്ല. എന്നാല്‍ കാട്ടില്‍ നിന്ന് ആനയിറങ്ങുന്നതിന് പ്രതിഷേധം കാടിന് തീയിട്ടാണ്. നാട്ടില്‍ പാമ്പുകടിച്ചാല്‍ പ്രതിഷേധം എങ്ങനെ കാണിക്കും? നഗരമാലിന്യം പുഴത്തടത്തില്‍ നിക്ഷേപിച്ച് കുടിവെള്ളത്തിലൂടെ രോഗങ്ങള്‍ പടരുന്നതിന് മുന്‍സിപ്പല്‍ ആപ്പീസോ ജലവിതരണ ഉദ്യോഗസ്ഥരേയോ ആക്രമിച്ചതായി കേട്ടിട്ടില്ല.

വനവും വനംവകുപ്പും ഇത്രയേറെ പ്രതിഷേധത്തിന് പാത്രമാകുന്നത് രാഷ്ട്രീയ നേതൃത്വത്തിനും സമൂഹത്തിലൊരു വിഭാഗത്തിനും അത് കൈക്കലാക്കാന്‍ പറ്റാത്തതിന്റെ നിരാശയിലാവാനേ സാദ്ധ്യതയുള്ളൂ. സമൂഹത്തിന്റെ ജീവിതമൂല്യങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തിന് കേന്ദ്രസ്ഥാനം വന്നേ പറ്റൂ. ഭരണ പ്രവര്‍ത്തനങ്ങളില്‍, തീരുമാനങ്ങളില്‍ വനംവകുപ്പിന്റെ നിലപാടുകള്‍ക്കു പ്രസക്തപ്രാധാന്യം നല്‍കിയേ പറ്റൂ.

 

എക്കാലവും മനുഷ്യന്‍ ആശ്രയിക്കേണ്ട എല്ലാത്തിനേയും തകര്‍ത്തു തരിപ്പണമാക്കാന്‍ മുന്നോട്ടിറങ്ങുന്ന ആസുരശക്തികളെ തിരിച്ചറിഞ്ഞ് തിരുത്തുക സങ്കുചിത പരിസ്ഥിതിസംരക്ഷണമല്ല, എല്ലാ നല്ലതിന്റെയും തുടര്‍ച്ചയ്ക്കായി നാമൊക്കെ ചെയ്യേണ്ടുന്ന ജീവധര്‍മ്മം മാത്രമാണ്. Photo: NA Naseer


 

ഇത് വിഡ്ഢിക്കളി
കേരളത്തെ ഗ്രസിച്ചിരിക്കുന്ന പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനു പകരം തറവാട് കത്തുമ്പോള്‍ കഴുക്കോലെടുത്തോടുന്ന പോലെയുള്ള പ്രതികരണമാണ് നമ്മുടെ എല്ലാ തലത്തിലുമുള്ള സമൂഹനേതൃത്വത്തിലും കാണുന്നത്. കാടും കടുവയും സംരക്ഷിക്കപ്പെടണമെന്ന ആവശ്യത്തേക്കാള്‍, ആഗ്രഹത്തേക്കാളുപരി കേന്ദ്ര ധനസഹായം കടുവസങ്കേതങ്ങള്‍ക്ക് കൂടുതല്‍ കിട്ടുമെന്നുള്ളതാണ് വയനാട് കടുവസങ്കേതമാക്കാനുള്ള ചിന്തയുടെ പിന്നിലെങ്കില്‍ അതുപോലെ തെറ്റു തന്നെയാണ് കടുവസങ്കേതം വന്നാല്‍ വീടിനു പച്ച ചായമടിക്കണമെന്നും രാത്രി വിളക്കണച്ച് മിണ്ടാതിരിക്കണമെന്നുള്ള വിഡ്ഢി പ്രചരണത്തിന് കാതു കൊടുക്കുന്ന ജനവും ചെയ്യുന്നത്.

മൃഗശാലയില്‍ നിന്നോ സര്‍ക്കസ്സില്‍ നിന്നോ അധികപ്പറ്റ് കടുവകളെ വയനാട്ടില്‍ ഇറക്കിവിടുകയാണെന്നു പറഞ്ഞ് ജനത്തെ പ്രകോപിപ്പിക്കുന്നവര്‍ ജനത്തെ വിഡ്ഢിയാക്കുകയല്ലേ ചെയ്യുന്നത്? അവര്‍ ആഗ്രഹിക്കുന്നതു പോലെ വിഡ്ഢിക്കളി കളിക്കുകയല്ലേ ജനവും ചെയ്യുന്നത്? ഇടയ്ക്ക് കിട്ടുന്നത് നഷ്ടപരിഹാരമായി നേടാന്‍ ശ്രമിക്കുന്ന ഒരു കൂട്ടര്‍ ഇളക്കി വിട്ട ജനത്തിന് നേതൃത്വവും നല്‍കുന്നു.

ഇത് മുത്തങ്ങയിലോ വയനാട്ടിലോ മാത്രമൊതുങ്ങുന്ന ഒരു പ്രശ്നമല്ല. ഒന്നുമറിയാത്ത കടുവ ഈ നാടകത്തിലൊരു കഥാപാത്രമായി പോയെങ്കിലും ആരെയും കഥാപാത്രമാക്കി സമൂഹത്തിന്റെ കെട്ടുറപ്പിനെയും നിലനില്‍ക്കാന്‍ എക്കാലവും മനുഷ്യന്‍ ആശ്രയിക്കേണ്ട എല്ലാത്തിനേയും തകര്‍ത്തു തരിപ്പണമാക്കാന്‍ മുന്നോട്ടിറങ്ങുന്ന ആസുരശക്തികളെ തിരിച്ചറിഞ്ഞ് തിരുത്തുക സങ്കുചിത പരിസ്ഥിതിസംരക്ഷണമല്ല, എല്ലാ നല്ലതിന്റെയും തുടര്‍ച്ചയ്ക്കായി നാമൊക്കെ ചെയ്യേണ്ടുന്ന ജീവധര്‍മ്മം മാത്രമാണ്.

 
 

 
 
ധന്യ ബാലന്‍ എഴുതുന്നു
ഭൂമിയുടെ അവകാശികളും വയനാട്ടിലെ കടുവകളും
 
 
 
 

ഭൂമിയുടെ അവകാശികളും വയനാട്ടിലെ കടുവകളും

 
 
 
 
വയനാട് ജില്ലയിലെ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നീങ്ങുന്നത് എങ്ങോട്ട്?
ഗവേഷകയായ ധന്യ ബാലന്‍ എഴുതുന്നു

 
 
വയനാട് ജില്ലയില്‍ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള ‘സംഘര്‍ഷങ്ങള്‍’ –അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. കാട്ടിലിടമില്ലാതെ പുറത്തിറങ്ങുന്ന വന്യമൃഗങ്ങളും കാടിനടുത്ത് താമസിക്കുന്ന മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പതിവെങ്കിലും വയനാട്ടില്‍ അത് മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. കടുവയുടെ ആക്രമണവും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി വളര്‍ത്തുന്ന വിധത്തിലുള്ള മാധ്യമ ശ്രമങ്ങളും റിയല്‍ എസ്റ്റേറ്റ്-ടൂറിസ്റ്റ് താല്‍പ്പര്യങ്ങളും രാഷ്ട്രീയ ഇടപെടലുകളുമെല്ലാം ചേര്‍ന്ന സങ്കീര്‍ണ്ണമായ അവസ്ഥയാണ് സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ ഇപ്പോള്‍. ഹര്‍ത്താലുകളും ദേശീയ പാതാ ഉപരോധങ്ങളും കാടിളക്കി വേട്ടകളും നായാട്ടുസംഘങ്ങളുടെ തിരിച്ചുവരവിനുള്ള മുറവിളികളുമെല്ലാം സൂചിപ്പിക്കുന്നത് സംഭവങ്ങളുടെ അടിയന്തിര പ്രാധാന്യമാണ്. സാഹചര്യങ്ങളെ വസ്തുനിഷ്ഠമായും വിവേകത്തോടെയും സമീപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നു, ഗവേഷകയായ ധന്യ ബാലന്‍

 

 

മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള ‘സംഘര്‍ഷങ്ങള്‍’ – എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് ആ ബഷീറിയന്‍ കഥയാണ് ‘ഭൂമിയുടെ അവകാശികള്‍’. പിന്നെ സൈലന്റ് വാലി മുക്കാലിയില്‍ തങ്ങിയ ഒരു രാത്രി, കാട്ടില്‍നിന്നിറങ്ങിയ ആനയെ ഓടിക്കുന്ന ആളുകളുടെ ബഹളവും സ്ത്രീകളുടെ കരച്ചിലും. ഏറ്റവുമൊടുവില്‍, കഴിഞ്ഞ ആഴ്ചയിലെ ‘മാതൃഭൂമി’ പത്രത്തിന്റെ ഒന്നാം പേജില്‍ കണ്ട ‘വില്ലന്‍ കടുവ’യുടെ കണ്ണിലെ തിരിച്ചറിയാനാവാത്ത വികാരം. അതിനൊപ്പം, പല വളര്‍ത്തുമൃഗങ്ങളുടെ കൊലകള്‍, കൊലയാളിയായ കടുവക്കായുള്ള വേട്ട, ഹര്‍ത്താല്‍, വഴി തടയല്‍, കാടിളക്കി വേട്ട, മന്ത്രിതല പ്രഖ്യാപനങ്ങള്‍…

ധന്യ ബാലന്‍


നായാടി എന്ന കാട്ടുവാസിയില്‍ നിന്ന്, അഥവാ മൃഗങ്ങളുടെ കൂടെ ജീവിച്ചവരില്‍ നിന്ന്, കൃഷിക്കാരന്‍ അഥവാ നാട്ടില്‍ ജീവിക്കുന്നവന്‍ എന്ന നിലയിലേക്കുള്ള മാറ്റം മുതലാവാം ഇത്തരം പ്രശ്നങ്ങള്‍ സങ്കീര്‍ണമായത്. പിന്നെ, വേട്ട പണ്ടേയുണ്ട്-അതിന്റെ ആണത്ത, തറവാടിത്ത, ആഢ്യ പ്രകടനങ്ങളും ഉള്ളിനുള്ളിലെ പഴയ ചുരമാന്തലും. പഴയ രാജഭരണ കാലത്തെ ചിത്രങ്ങളിലുണ്ട്, കൊന്ന കടുവയുടെ തലയ്ക്കു മുന്നില്‍ നെഞ്ചുംവിരിച്ചുള്ള ആ നില്‍പ്പ്. ബ്രിട്ടീഷ് ഭരണകാലത്തും അത് സുലഭം. ബ്രിട്ടീഷ് ഓഫീസര്‍മാരുടെ മൃഗയാവിനോദങ്ങള്‍, ശിക്കാര്‍ കോലാഹലങ്ങള്‍, ‘അമ്പട ഞാനേ’യെന്ന ഞെളിഞ്ഞുനില്‍പ്പുകള്‍. ഏറ്റവും ഇങ്ങേത്തലയ്ക്കല്‍, നമ്മുടെ നാട്ടിന്‍പുറങ്ങളില്‍പോലും കാണാവുന്ന, മൃഗത്തലകള്‍കൊണ്ട് ആഢ്യത്വം വിളംബരം ചെയ്യുന്ന തറവാട്ടു വീടുകള്‍. വന്യ മൃഗങ്ങളെ കൊന്നൊടുക്കുന്ന വിനോദങ്ങള്‍ക്കായി ബ്രിട്ടിഷുകാര്‍ തുടങ്ങിയ ‘ഗെയിം സാങ്ച്വറി’കളാണ് പിന്നീട് വന്യ മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ ആയി മാറിയത് എന്നത് ചരിത്രം. നെല്ലിക്കംപെട്ടി ഗെയിം സാംങ്ച്വറിയാണ് പിന്നീട് പെരിയാര്‍ വന്യമൃഗ സംരക്ഷണകേന്ദ്രമായി മാറിയത്.

 

Photo: VD Mohandas Image Courtesy: The Hindu


 

എന്ത് കൊണ്ട് അവര്‍ കാടിറങ്ങുന്നു?
നിവൃത്തിയില്ലാത്ത നിസ്സഹായതയാണ് കാട്ടുമൃഗത്തെ സ്വന്തം ആവാസവ്യവസ്ഥയില്‍നിന്ന് പുറത്തെത്തിക്കുന്നത്. ഭക്ഷണവും വെള്ളവും ഇരതേടാനുള്ള വഴികളുമടയുമ്പോഴാണ് കാട്ടില്‍നിന്നുള്ള ആ പുറത്താവല്‍. ഒരര്‍ത്ഥത്തില്‍ അതൊരു പുറത്താക്കല്‍ കൂടിയാണ്. കാട് വന്‍തോതില്‍ കൈയേറുന്ന മനുഷ്യര്‍ നടത്തുന്ന പുറത്താക്കല്‍. അപരിചിത വഴികളിലൂടെ, അപരിചിത സാഹചര്യങ്ങളിലൂടെ, വാഹനവും തോക്കും ആള്‍ക്കൂട്ടവും കൂടും ബഹളവുമെല്ലാം കൂടിക്കുഴഞ്ഞ, അപരിചിത ഇടങ്ങളിലേക്കുള്ള നെട്ടോട്ടം കൂടിയാണത്.

ജീവശാസ്ത്രപരമായി ചിന്തിച്ചാല്‍ മനുഷ്യ-മൃഗ തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അതിന്റെതായ ന്യായങ്ങള്‍ കാണാം. വലിയ ശരീരവും, സവിശേഷമായ സാമൂഹ്യ ജീവിതവും, താഴ്ന്ന ജനസാന്ദ്രതയും, വിസ്തീര്‍ണ്ണം കൂടിയ ആവാസവ്യവസ്ഥയുടെ ആവശ്യകതയുമെല്ലാം വന്യ മൃഗങ്ങളെ പ്രത്യേകിച്ചും കടുവയും, പുലിയും ഉള്‍പ്പെടുന്ന മാംസഭോജികളെ മറ്റു വന്യ ജീവികളില്‍ നിന്ന് വ്യത്യസ്തരാക്കുന്നു. സ്വാഭാവിക വനങ്ങള്‍ കൃഷിയിടങ്ങളായി മാറിയതും കാടിനു അതുമൂലമുണ്ടായ വിഭജനവുമെല്ലാം (fragmentation of forests) കാട്ടില്‍ നിന്നും മനുഷ്യന്‍ നാടാക്കി മാറ്റിയ ഇടങ്ങളിലേക്ക് ഇറങ്ങാന്‍ വന്യമൃഗങ്ങളെ പ്രേരിപ്പിക്കുന്നു. വനത്തിനകത്തെ ഇരകളുടെ കുറവും ജല അപര്യാപ്തതയുമെല്ലാം ഇതിനുള്ള മറ്റു കാരണങ്ങള്‍ ആണ്.

നമ്മുടെ ഓരോ വന്യമൃഗസംരക്ഷണ കേന്ദ്രവും ഒരര്‍ത്ഥത്തില്‍ ഒറ്റപ്പെട്ട ചെറു ദ്വീപുകള്‍ ആണ്. പ്രായപൂര്‍ത്തിയെത്തുന്ന കടുവകളെപ്പോലുള്ള മൃഗങ്ങള്‍ക്ക് അവയുടെ ജന്മ വാസന അനുസരിച്ച് പുതിയ വാസസ്ഥാനങ്ങള്‍ തേടേണ്ടിവരുന്നു. സംരക്ഷണ മേഖല ചെറുതാകുമ്പോള്‍ അവ സ്വഭാവികമായും മനുഷ്യ വാസമുള്ള പുറം മേഖലകളിലേക്ക് നീങ്ങുന്നു. കടുവാ സങ്കേതങ്ങളെ കണ്ണടച്ച് എതിര്‍ക്കുമ്പോള്‍ നാം മറക്കുന്ന ഒരു സത്യമുണ്ട് -സുഖമായി താമസിക്കാനും കൃഷി നടത്താനും ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ പണിയാനും നാം കൈവശപ്പെടുത്തിയ കാട് മാത്രമാണ് ഈ മിണ്ടാപ്രാണികളുടെ ഇടം. നമുക്ക് ആ കാട്ടിലെ വിഭവങ്ങള്‍ വേണം, അതിന്റെ സൌന്ദര്യം വില്‍ക്കുന്ന ടൂറിസം വേണം, അവിടത്തെ വെള്ളത്തെ തടഞ്ഞു നിര്‍മിക്കുന്ന വൈദ്യുതി വേണം, പക്ഷെ അവിടത്തെ മൃഗങ്ങളെ മാത്രം വേണ്ട.

 

 

നിയമങ്ങള്‍, വിധികള്‍,ശാസ്ത്രീയ പഠനങ്ങള്‍
1972ലെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ Core Zone-Buffer Zone പ്രദേശങ്ങള്‍ പ്രഖ്യാപിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. ഈ നിയമ പ്രകാരം core zoneനും മനുഷ്യവാസ സ്ഥലങ്ങള്‍ക്കുമിടയില്‍ വരുന്ന buffer zone ന്റെ സംരക്ഷണം പ്രത്യേകം ഉറപ്പു വരുത്തണം. ഈ നിയമ പരിധിക്കുള്ളില്‍ വരുന്ന ജീവിയാണ് Panthera tigris എന്ന ശാസ്ത്രീയ നാമമുള്ള കടുവകള്‍. മാത്രമല്ല ജുലൈ നാലിനു മുമ്പ് buffer zone പരിധി നിര്‍ണയിക്കാന്‍ ഈ കഴിഞ്ഞ ഏപ്രില്‍ നാലിന് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു.

പശ്ചിമഘട്ട പാരിസ്ഥിതിക വിദഗ്ദ സമിതിയും ( Western Ghat Ecology Expert panel -WGEEP) ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പാരിസ്ഥിതിക ദുര്‍ബല മേഖല (Ecological Sensitive Zone -ESZ) സംരക്ഷിത മേഖലയുടെ ചുറ്റളവ് സംരക്ഷിക്കണമെന്നും നിര്‍ദേശിക്കുന്നു. ഇതിന്റെ നടത്തിപ്പിന് ഗ്രാമപഞ്ചായത്ത് മുതല്‍ നഗരപാലിക തലം വരെ ഉള്‍ക്കൊള്ളുന്ന പൊതുജനപങ്കാളിത്തം ഉള്ള കമ്മിറ്റികളുടെ (Monitoring Committee) രൂപീകരണവും ചുമതലയും പ്രത്യേകം നിഷ്കര്‍ഷിക്കുന്നുമുണ്ട്.

വയനാട് വന്യജീവി സങ്കേതത്തിലെ സംരക്ഷണ മേഖലയില്‍ പലയിടങ്ങളിലായി ചിതറി കിടക്കുന്ന ആദിവാസികളുടേതടക്കമുള്ള 110 അധിവാസ കേന്ദ്രങ്ങളുണ്ടെന്ന് 2010ല്‍ കേരള വന ഗവേഷണ കേന്ദ്രത്തിലെ ഡോ. എസ് ശങ്കര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. കോര്‍ ഏരിയയില്‍ മാത്രം 20 സെറ്റില്‍മെന്റുകളുണ്ട്. ( മുത്തങ്ങ റേഞ്ചില്‍ 27 സെറ്റില്‍മെന്റുകളിലായി 658 കുടുംബങ്ങള്‍, സുല്‍ത്താന്‍ ബത്തേരി റേഞ്ചില്‍ 34 സെറ്റില്‍മെന്റുകളിലായി 910 കുടുംബങ്ങള്‍, കുറിച്ചിയാട്ട് റേഞ്ചില്‍ 27 സെറ്റില്‍മെന്റുകളിലായി 496 കുടുംബങ്ങള്‍, തോല്‍പ്പെട്ടി റേഞ്ചില്‍ 22 സെറ്റില്‍മെന്റുകളിലായി 527 കുടുംബങ്ങളുമുണ്ട്. ഇവരില്‍ ഏകദേശം 50% ആളുകളും പുനരധിവാസത്തിന് സന്നദ്ധത അറിയിച്ചതായി പഠനം വ്യക്തമാക്കുന്നു.

 

 

നാടിളക്കലിനു പിന്നില്‍
ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം കടുവകള്‍-ഏകദേശം 80 കടുവകള്‍– വയനാട് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഇതിനകം പ്രക്ഷുബ്ധത സൃഷ്ടിച്ച വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട് (WWF) റിപ്പോര്‍ട്ട് പറയുന്നു (അവലംബം: safe haven report). ഇത്രയും ‘ഭീകരര്‍’ ഒരേ സ്ഥലത്ത് തമ്പടിക്കുന്നു എന്ന മട്ടിലാണ് മാധ്യമങ്ങള്‍ ഈ റിപ്പോര്‍ട്ടിനെ കൈകാര്യം ചെയ്തത്. തല്‍പ്പര കക്ഷികളും റിയല്‍ എസ്റ്റേറ്റ് മാഫിയയും റിസോര്‍ട്ട് ഉടമകളുമെല്ലാം ഈ മാധ്യമ സമീപനത്തെ നിര്‍ണയിച്ചിട്ടുണ്ട്. സെന്‍സേഷനല്‍ സമീപനങ്ങളിലൂടെ ജനവികാരം ആളിക്കത്തിക്കാന്‍ മാധ്യമങ്ങളും ഈ ഘടകങ്ങളും ഒത്തൊരുമിക്കുകയും ചെയ്തിട്ടുണ്ട്.

എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ മേഖലയിലും കോഴിക്കോട് ജില്ലയിലെ ബാലുശേãരിക്കടുത്തുമെല്ലാം ‘പുലി’ ഇറങ്ങി കാടിനടുത്തുള്ള വീട്ടുമൃഗങ്ങളെ ഉപദ്രവിച്ച അനേകം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനെയൊക്കെ മാധ്യമങ്ങളും പൊതുസമൂഹവും കൈകാര്യം ചെയ്ത രീതിയില്‍നിന്ന് തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് വയനാട്ടില്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്ന് കാണാം. മാധ്യമങ്ങളില്‍ വരുന്നത് സ്തോഭജനകമായ റിപ്പോര്‍ട്ടുകളും അവതരണവുമാണ്. ഹര്‍ത്താലുകളടക്കം പ്രഖ്യാപിച്ച് രാഷ്ട്രീയ നേതൃത്വങ്ങളും ഈ സംഭവം കൈകാര്യം ചെയ്യുന്നത് മുമ്പ് കാണാത്ത രീതികളിലാണ്.

തീര്‍ച്ചയായും ഇവിടെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത് മാത്രമല്ല ഇപ്പോഴുള്ള കാടിളക്കലിനു പിന്നിലെന്നു കാണാം. വയനാട് വന്യജീവി സങ്കേതം ടൈഗര്‍ റിസര്‍വാക്കുന്നു എന്ന പ്രചാരണമടക്കം അനേകം ഘടകങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നുണ്ട്. എന്തു കൊണ്ടാണ്, ഇവിടെ കാര്യങ്ങള്‍ക്ക് മറ്റൊരു സ്വഭാവം കൈവരുന്നതെന്ന് ആഴത്തില്‍ ചിന്തിക്കേണ്ടതാണ്. ഇടുക്കി ജില്ലയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി തല്‍പ്പര കക്ഷികളും ബിസിനസ്, കൈയേറ്റ താല്‍പ്പര്യങ്ങളും, മാധ്യമ^രാഷ്ട്രീയ നിലപാടുകളും ചേര്‍ന്ന് നടത്തിപ്പോരുന്ന നാടിളക്കലുമായി ഏറെ സമാനതകളുണ്ട് ഈ സംഭവവികാസങ്ങള്‍ക്ക്.

 

A leopard is shot with a tranquiliser dart in the residential area of Jyotikuchi in Guwahati, the capital city of the north-eastern state of Assam Photo: Biju Boro


 

വേണ്ടത് വിവേകം
വന്യമൃഗങ്ങളും മനുഷ്യരുമായുള്ള സംഘര്‍ഷങ്ങളെ കുറച്ചു കൂടി വിവേകത്തോടെ സമീപിക്കേണ്ട കാലമാണിത്. വയനാട്ടിലെ ജനങ്ങളെ ഇക്കാര്യത്തില്‍ ബോധവല്‍കരിക്കുകയും അവര്‍ക്കും വനത്തിനും നാശം വരുത്താത്ത രീതിയിലുള്ള പ്രശ്നപരിഹാരങ്ങള്‍ ഉണ്ടാവുകയുമാണ് വേണ്ടത്. സര്‍ക്കാര്‍ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, മാധ്യമ-രാഷ്ട്രീയ-സാമൂഹിക സംഘടനാ തലങ്ങളിലുള്ള വിവേകപൂര്‍ണമായ പ്രവര്‍ത്തനങ്ങളും ഇതിന് അനിവാര്യമാണ്. വൈകാരികമായ കൊടുങ്കാറ്റുകള്‍ ഇളക്കിവിടാനുള്ള ആസൂത്രിത ഗൂഢാലോചനകളെ തുറന്നു കാട്ടുകയാണ് വേണ്ടത്. അതിനു പകരം താല്‍ക്കാലിക ലാഭങ്ങള്‍ക്കായി കണ്ണടക്കുന്നത് പ്രത്യാഘാതങ്ങള്‍ ഗുരുതരമാക്കും.

മധ്യ ഇന്ത്യയിലെ കാടിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ കാടിറങ്ങുന്ന പുലികളെക്കുറിച്ച് പഠനം നടത്തുന്ന വിദ്യ അത്രേയയുടെ നിരീക്ഷണങ്ങള്‍ (http://www.projectwaghoba.in/) ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. radio collaring data പ്രകാരം, വനങ്ങളിലേക്കാള്‍ മനുഷ്യവാസമുള്ള സ്ഥലങ്ങളിലാണ് പുലികളെ കൂടുതല്‍ കണ്ടെത്തുന്നതെന്ന് വിദ്യ അത്രേയ പറയുന്നു. ‘ എന്നാല്‍, മനുഷ്യരുമായുള്ള സമ്പര്‍ക്കം പുലികള്‍ പരമാവധി ഒഴിവാക്കുന്നു. അവിടെ കര്‍ഷകര്‍ കൃഷി ചെയ്യുന്നതിനടുത്തോ, വീടിന്റെ വരാന്തയിലോ വരെ പുലിയെ ചിലപ്പോള്‍ കാണുന്നു. എങ്കിലും മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങള്‍ കുറവാണ്’. പ്രൊജക്റ്റ് വഘോബ എന്നാണ് വിദ്യയുടെ പഠന പദ്ധതിയുടെ ശീര്‍ഷകം. മധ്യ ഇന്ത്യയിലെയും കിഴക്കേ ഇന്ത്യയിലെയും ആദിവാസികള്‍ കാലങ്ങളായി ആരാധിക്കുന്ന ഒരു ഭീമന്‍ പൂച്ച ദൈവത്തിന്റെ പേരാണ് വഖോബാ.

 

Photo: NA Naseer


 

കടുവയെക്കുറിച്ച് ചില വസ്തുതകള്‍
നമ്മുടെ ദേശീയ മൃഗമായ കടുവ 1986ല്‍ തന്നെ International Union for Conservation of Nature ( IUCN) റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് (http://www.iucnredlist.org/details/15955/0).

ടൈഗര്‍ സെന്‍സസ് അനുസരിച്ച് 2001^2002ല്‍ ഏകദേശം 3642 കടുവകളുണ്ടായിരുന്ന സ്ഥാനത്ത് 2010ല്‍ ഏകദേശം 1706 കടുവകളാണ് ശേഷിക്കുന്നത്. (http://projecttiger.nic.in/populationinindia.asp#)

ഒരു മുതിര്‍ന്ന കടുവ ഒരു വര്‍ഷം 3000 കിലോ മാംസം കഴിക്കുന്നു, അതായത് ഒരു ആഴ്ച അതിന് ഒരു മാന്‍ തന്നെ ധാരാളം. (പിന്നെ എങ്ങനെയാണ് നമ്മുടെ വയനാട്ടിലെ കടുവ ദിവസവും കന്നുകാലികളെ പിടിക്കുന്നത്? അതിനു കാരണമായി പറയുന്നത് ചില കാര്യങ്ങളാണ്. കൊല്ലുന്ന കന്നുകാലികളെ തിന്നാന്‍ കടുവയ്ക്ക് കഴിയുന്നില്ല. അവയെ അന്നേരം തന്നെ നാം മറവു ചെയ്യുന്നു. അതിനാല്‍, കടുവ പുതിയ ഇരയെ തേടേണ്ടി വരുന്നു. കൊന്ന മൃഗത്തെ കാട്ടില്‍ ഉപേക്ഷിക്കുമെങ്കില്‍ അടുത്ത ആക്രമണം ഒഴിവാക്കാമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

കടുവ കാടിന്റെ flagship species ആണ്. അതായത് ഒരു കടുവക്ക് ജീവിക്കാനുള്ള അതിന്റെ home range/ territory ആയ 7-10sq കാടിനെ നാം സംരക്ഷിക്കുമ്പോള്‍ അതിനൊപ്പം ആ കാടിനെ, അതിലെ മരങ്ങളെ, ജീവികളെ അത് തരുന്ന മഴയെ, ആ മണ്ണിനെ എല്ലാം നമ്മുടെ വരും തലമുറക്കായീ സംരക്ഷിക്കുന്നു.

കടുവകളെ സംരക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 1973ല്‍ പ്രൊജക്റ്റ് ടൈഗര്‍ ആരംഭിക്കുമ്പോള്‍ 268 എണ്ണം കടുവകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2010 ലെ ടൈഗര്‍ സെന്‍സസ് അനുസരിച്ച് ഏകദേശം 1706 കടുവകളാണ് എപ്പോള്‍ ഇന്ത്യയില്‍ ശേഷിക്കുന്നത്. 1950ല്‍ ഇവ പൂര്‍ണമായും വംശനാശത്തനിരയാകും എന്നായിരുന്നു 1930ല്‍ ജിം കോര്‍ബെറ്റ് അഭിപ്രായപ്പെട്ടത് എന്നതോര്‍ക്കുമ്പോള്‍ സംരക്ഷണ ശ്രമങ്ങളുടെ പ്രസക്തി ബോധ്യമാവും.

 

 

ജനങ്ങള്‍ക്ക് ജീവിതവൃത്തിയും കാടിന് സംരക്ഷണവും
പക്ഷെ, ശേഷിക്കുന്നവയില്‍ മുപ്പതു ശതമാനം കടുവകളും സംരക്ഷിത വനമേഖലയിലല്ല എന്നതാണ് വാസ്തവം. ജനങ്ങളുടെ അവകാശങ്ങളെ അംഗീകരിച്ചു കൊണ്ട് ഈ ദേശീയമൃഗത്തെ സംരക്ഷിക്കുക എന്നത് തികച്ചും വെല്ലുവിളി തന്നെയാണ്. മാത്രമല്ല കടുവ സംരക്ഷണം കടുവ ടൂറിസത്തിലേക്ക് വഴി മാറുമ്പോള്‍ സംഭവിക്കാവുന്ന അപകടങ്ങളും തള്ളിക്കളയാന്‍ ആവില്ല.

ടൂറിസം തദ്ദേശ വാസികള്‍ക്ക് തൊഴില്‍ നല്‍കും എന്ന മുഖംമൂടിക്കു പിന്നില്‍ വന്‍കിട റിസോര്‍ട്ട്, ടൂറിസം മേഖലയുടെ കച്ചവടക്കണ്ണുകള്‍ കാണാതിരുന്നുകൂടാ. 2010ല്‍ കൃതി കാരന്ത് ഇന്ത്യയിലെ വിവിധ സംരക്ഷിത വന മേഖലകളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്, വെറും 0.01% തദ്ദേശ വാസികള്‍ക്ക് മാത്രമാണ് ടൂറിസം പദ്ധതികള്‍ ഉപകാരപ്പെടുന്നത് എന്നതാണ്.

കച്ചവടക്കണ്ണോടു കൂടിയ ശ്രമങ്ങള്‍ക്കു പകരം, ആദിവാസികളും അല്ലാത്തവരുമായ ജനങ്ങള്‍ക്ക് ജീവിതവൃത്തിയും കാടിനു സംരക്ഷണവും എന്ന നിലയിലേക്ക് എത്താന്‍ വനം വകുപ്പിന്റെയും, വന്യമൃഗ ഗവേഷകരുടെയും, എന്‍.ജി.ഒ, പരിസ്ഥിതി പ്രവര്‍ത്തകരുടെയും എല്ലാത്തിനും ഉപരി ജനങ്ങളുടെയും കൂട്ടായ തീരുമാനങ്ങളും പരസ്പരവിശ്വാസത്തിലൂന്നിയ ശ്രമങ്ങളും അനിവാര്യമാണ്. ഒപ്പം തന്നെ കടുവകളുടെ Ecology, Behaviour Study, Relocation Problem, habitat Requirements, Radio collaring, DNA studies തുടങ്ങിയ മോണിറ്ററിങ് സംവിധാനങ്ങളും കൃത്യമായി നടപ്പാക്കേണ്ടതുണ്ട്.

കോടികള്‍ ചിലവിട്ട് നമ്മുടെ ദേശിയ മൃഗത്തെ –സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം ശ്രമങ്ങള്‍ നടത്തുമ്പോള്‍ കാടിളക്കിയുള്ള വേട്ടകള്‍ കൊണ്ടും തോക്കുകള്‍ കൊണ്ടുമാവരുത് കേരളം ആ യത്നത്തില്‍ പങ്കാളികളാവേണ്ടത്.

 

വിദ്യ അത്രേയ


 

വിദ്യ അത്രേയയുടെ ലേഖനങ്ങള്‍

Living with Leopards Outside Protected Areas in India

Human — Leopard Conflict; Lessons from Junnar, Maharashtra

Lessons from Human – WIldlife Conflicts

Role of Media
 
 
 
 

ജാസ്മിന്‍ഷാ പറയുന്നു: ആത്മഹത്യ ഞങ്ങളുടെ വഴിയല്ല

 
 
 
 
നഴ്സ് സമരത്തിന്റെ പത്തു മാസങ്ങളുടെ തിരിഞ്ഞുനോട്ടം.
ആത്മഹത്യാ സമരങ്ങള്‍ക്കു പിറകിലെ യഥാര്‍ത്ഥ സംഭവങ്ങള്‍.
യു.എന്‍.എ അധ്യക്ഷന്‍ ജാസ്മിന്‍ഷായുമായി ജനയുഗം തൃശൂര്‍ ബ്യൂറോ ചീഫ് വത്സന്‍ രാമംകുളത്ത് നടത്തിയ അഭിമുഖം

 
 

അടിമപ്പണിക്കും ന്യായമായ തൊഴില്‍സാഹചര്യങ്ങള്‍ക്കും പരിഹാരം കാണുന്നതിന് കേരളത്തിലെ നഴ്സ് സമൂഹം പോരാട്ടമാരംഭിച്ചിട്ട് പത്തുമാസം തികയുന്നു. മുംബൈയിലെ ബീനാ ബേബി എന്ന നഴ്സിന്റെ ആത്മഹത്യ ഉണ്ടാക്കിയ തുടര്‍ചലനമായി രൂപം കൊണ്ട യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ) എന്ന സംഘടനയാണ് അരാഷ്ട്രീയമെന്ന് മുദ്രകുത്തപ്പെട്ട ഒരു മേഖലയില്‍ വിപ്ലവത്തിന്റെ തീക്കാറ്റായി മാറിയത്. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കാന്‍ നേരമില്ലാത്തത്ര സമരങ്ങളായിരുന്നു. മര്‍ദനങ്ങള്‍, കുപ്രചാരണങ്ങള്‍, ചാപ്പകുത്തലുകള്‍, പ്രലോഭനങ്ങള്‍, കരാര്‍ വഞ്ചനകള്‍ അങ്ങനെയങ്ങിനെ ഏറെക്കഥകള്‍. ഒന്നിനും വഴങ്ങാത്ത നിശ്ചയദാര്‍ഢ്യത്തോടെ, ഒരേ മനസ്സോടെ നഴ്സ് സമൂഹം യു.എന്‍.എ എന്ന സംഘടനക്കു പുറകില്‍ അടിയുറച്ചു നില്‍ക്കുകയായിരുന്നു. ചിലയിടങ്ങളില്‍ കരാറുകള്‍ ലംഘിക്കപ്പെട്ടെങ്കിലും ഭൂരിപക്ഷം ആശുപത്രികളിലും ഇന്ന് നഴ്സുമാരുടെ അവസ്ഥകള്‍ ഏറെ മാറിക്കഴിഞ്ഞു.

എന്നാല്‍, സമരവീര്യം കളയാതെ അവകാശങ്ങള്‍ പൂര്‍ണമായും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമരരംഗത്തുതന്നെയാണ് ഇന്നും യു.എന്‍.എ. ഇതിശന തകര്‍ക്കാന്‍ എല്ലാ വഴികളും പ്രയോഗിക്കപ്പെട്ടു. പ്രലോഭനങ്ങളും മര്‍ദ്ദനങ്ങളും മറ്റും വിലപ്പോവാതെ വന്നപ്പോള്‍ ഉള്ളില്‍നിന്നു തകര്‍ക്കാന്‍ വരെ ശ്രമങ്ങള്‍ നടന്നു. എന്നാല്‍, അതിനൊന്നിനും സംഘടനയുടെ ആത്മവീര്യം തകര്‍ക്കാനായില്ലെന്നതാണ് കാലം തെളിയിക്കുന്നത്.

ബീനബേബിയുടെ ആത്മഹത്യ മുതല്‍ നഴ്സുമാരുടെ പോരാട്ടങ്ങള്‍ക്കൊപ്പമായിരുന്നു നാലാമിടം. അമൃതാ ആശുപത്രിയില്‍വെച്ചുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് യു.എന്‍.എയുടെ സംസ്ഥാന അധ്യക്ഷന്‍ ജാസ്മിന്‍ഷായുടെ അഭിമുഖം നാലാമിടം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. അതിനുശേഷവും ജാസ്മിന്റെ വിശദ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാസങ്ങള്‍ക്കുശേഷം ജാസ്മിന്റെ ഒരഭിമുഖം കൂടി പ്രസിദ്ധീകരിക്കുകയാണ്.

ഇതൊരു തിരിഞ്ഞുനോട്ടമാണ്. പത്ത് മാസം നീണ്ട പോരാട്ടത്തിന്റെ കഥ. സംഘടനയുടെ വളര്‍ച്ചയുടെ ഓര്‍മ്മകള്‍. സമരത്തിരക്കില്‍ ഒഴുകിപ്പോയ ജീവിതങ്ങളുടെ കഥ. അതോടൊപ്പം, സമരം അട്ടിമറിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും സമരത്തിന്റെ ദിശമാറുന്നുവെന്ന് സംശയിക്കത്തക്ക വിധം നടക്കുന്ന പുത്തന്‍ പ്രവണതകളെക്കുറിച്ചും ജനയുഗം തൃശൂര്‍ ബ്യൂറോ ചീഫ് വത്സന്‍ രാമംകുളത്തുമായി ജാസ്മിന്‍ ഷാ സംസാരിക്കുന്നു.
 


 

മുംബൈയിലെ മലയാളി നഴ്സ് ബീനാ ബേബിയുടെ ആത്മഹത്യക്ക് തൊട്ടുപിന്നാലെ കേരളത്തില്‍ രൂപം കൊണ്ട യു.എന്‍.എ (യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍) അതിനു ശേഷം ഇന്നുവരെ പോരാട്ടങ്ങളുടെ വഴിയിലാണ്. എവിടെ എത്തി നഴ്സുമാരുടെ സമരങ്ങള്‍?

 

വത്സന്‍ രാമംകുളത്ത്


 

നോക്കൂ, ഞങ്ങളിപ്പോഴും സമരം തുടരുകയാണ്. തൃശൂര്‍ മദര്‍ ആശുപത്രിയില്‍ ഇപ്പോള്‍ സമരം നടക്കുകയാണ്. സമരത്തെ തുടര്‍ന്ന് ഉണ്ടാക്കിയ കരാര്‍ ലംഘിച്ച മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം 11 മുതല്‍ യു.എന്‍.എ സമരത്തിന് നോട്ടീസ് നല്‍കിയിരുന്നു. അതിനിടെ, നഴ്സുമാരെ തലങ്ങും വിലങ്ങും ഡിപ്പാര്‍ട്മെന്റ് മാറ്റി. ഇതില്‍ പ്രതിഷേധിച്ച ഞങ്ങളുടെ 18 നഴപ്രവര്‍ത്തകരെ മാനേജ്മെന്റ് സ്ഥലം മാറ്റങ്ങളിലൂടെ ദ്രോഹിക്കുകയാണ്. ഇതിനെതിരെ സമരമാരംഭിച്ചതോടെ പൊലീസിനെ ഇറക്കി സമരത്തെ തകര്‍ക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. അതവരുടെ വിവരക്കേടാണ്. അങ്ങനെ തകര്‍ക്കാനാവുന്ന ഒന്നല്ല നീതിക്കുവേണ്ടിയുള്ള ഈ സമരം.

ഇന്ന് തിരുവനന്തപുരത്ത് നടന്ന വ്യവസായ ബന്ധ സമിതി യോഗത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അവിടെയുണ്ടായിരുന്ന തൊഴില്‍ മന്ത്രി ഷിബു ബേബിജോണിനോട് ഇക്കാര്യത്തിലുള്ള ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നഴ്സുമാരെ ദ്രോഹിക്കുന്ന മാനേജ്മെന്റുകളെ നിലക്കു നിര്‍ത്തുന്നില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

യു.എന്‍.എ ഇന്നും സമരപാതയിലാണ്. ചുരുങ്ങിയ കാലയളവില്‍ നഴ്സുമാരുടെ അവകാശങ്ങളെല്ലാം നേടിയെടുക്കാനായെന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍, കാര്യങ്ങളില്‍ ഏറെ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ദേശീയ യൂണിയനുകളടക്കം പതിറ്റാണ്ടുകളോളം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തതാണ്. ദുര്‍ബലമായ സമരങ്ങളും ദുരൂഹമായ ഒത്തുതീര്‍പ്പുകളുമാണ് ഈ ഘട്ടങ്ങളിലെല്ലാം കണ്ടത്. യു.എന്‍.എ നഴ്സുമാരുടെ പ്രശ്നം ഏറ്റെടുത്തതോടെ അവസ്ഥ ഏറെ മാറി. വ്യക്തമായ വ്യവസ്ഥകളും കരാറുകളുമുണ്ടാക്കിയാണ് സമരങ്ങള്‍ക്ക് തീര്‍പ്പ് കണ്ടത്. ഭൂരിപക്ഷം ആശുപത്രികളിലും സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വേതനം നഴ്സുമാര്‍ക്ക് ലഭിച്ചുതുടങ്ങി. 2013 ജനുവരിയോടെ എല്ലായിടങ്ങളിലും ശമ്പള പരിഷ്കരണം ഉള്‍പ്പടെ അവകാശങ്ങള്‍ നേടിയെടുക്കാനാവുമെന്നാണ് യു.എന്‍.എയുടെ വിശ്വാസം.

യു.എന്‍.എയുടെ നേതൃത്വത്തില്‍ മദര്‍ ആശുപത്രിക്കു പുറത്ത് മറ്റെവിടെയും ഇപ്പോള്‍ സമരം നടക്കുന്നില്ല. പക്ഷെ, സ്വകാര്യ ആശുപത്രികളിലെ സ്ഥിതി സ്ഫോടനാത്മകമാണ്. കരാര്‍ ലംഘനവും കൂട്ടത്തോടെ പുറത്താക്കലും ആശുപത്രികളില്‍ ഉണ്ടാവുന്നുണ്ട്. ധാരണപ്രകാരമുള്ള മൂന്ന് ഷിഫ്റ്റ് രണ്ട് ഷിഫ്റ്റായി ചുരുക്കുന്നതും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. അതിനാല്‍, ഏത് നിമിഷവും അതിശക്തമായ സമരത്തിലേക്ക് ഞങ്ങള്‍ക്ക് ഇനിയും നീങ്ങേണ്ടി വരും.

 

കോതമംഗലം ബസേലിയസ് ആശുപത്രിയിലെ സമരം


 

ആത്മഹത്യയല്ല ഞങ്ങളുടെ വഴി
 
നഴ്സുമാരുടെ സമരം മറ്റ് വഴികളിലേക്ക് നീങ്ങുകയാണോ? മാസങ്ങളായി കേരളത്തില്‍നടക്കുന്ന നഴ്സുമാരുടെ സമരത്തിന്റെ ദിശ മാറുകയാണെന്ന് സംശയിക്കാവുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആത്മഹത്യാ ഭീഷണി മുഴക്കി സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിധത്തിലേക്ക് മാറുകയാണോ നിങ്ങള്‍?

ഒരിക്കലുമല്ല. ആത്മഹത്യ ഞങ്ങളുടെ മാര്‍ഗമല്ല. ബീനാ ബേബിയുടെ ആത്മഹത്യ ഉയര്‍ത്തിയ കടുത്ത വേദനയിലാണ് ഈ പ്രസ്ഥാനം ഉണ്ടാവുന്നത്. ഇനിയുമൊരു നഴ്സിന് ബീനയുടെ അവസ്ഥ ഉണ്ടാവരുതെന്ന അടങ്ങാത്ത ആഗ്രഹത്താലാണ് ഞങ്ങള്‍ തെരുവിലിറങ്ങി പോരാട്ടമാരംഭിച്ചത്. അതിനാല്‍, ആത്മഹത്യ എന്ന സമരമുറ ഞങ്ങള്‍ക്കൊരിക്കലും അംഗീകരിക്കാനേ കഴിയില്ല.

പിന്നെ, നിങ്ങള്‍ സൂചിപ്പിച്ചത് കോതമംഗലം ബസേലിയസ് ആശുപത്രിയിലെ നഴ്സിങ് സമരത്തിന്റെ കാര്യമല്ലേ? അത് ഞങ്ങളുടെ സംഘടന നടത്തുന്ന സമരമല്ല. ലേക്ഷോര്‍ ആശുപത്രി സമരത്തിനിടെ, ഞങ്ങള്‍ക്കെതിരെ നുണപ്രചാരണങ്ങള്‍ അഴിച്ചു വിട്ട് ആരംഭിച്ച പുതിയ സംഘടനയാണ് അവിടെ സമരം നടത്തിയത്. അവിടെയുള്ള പാവപ്പെട്ട നഴ്സ് സഹോദരിമാരെ ആത്മഹത്യാ നാടകത്തിലേക്ക് വലിച്ചിഴച്ചത് ഞങ്ങളല്ല. ഞങ്ങളുടെ രീതിയേയല്ല അത്.

കോതമംഗലത്ത് നടന്നത്
 
കോതമംഗലം സമരത്തില്‍ ആദ്യം ഇടപെട്ടതും കരാറുണ്ടാക്കിയതും യു.എന്‍.എ ആയിരുന്നല്ലോ. പിന്നെ എങ്ങനെയാണ് നിങ്ങള്‍ അതില്‍നിന്ന് പുറത്തായത്?

ലേക്ഷോര്‍ സമരം നടക്കുന്നതിനിടെ അതിനെ തളര്‍ത്തുന്ന രീതിയില്‍ പത്രസമ്മേളനം നടത്തിയാണ് പുതിയ സംഘടന രൂപം കൊണ്ട വിവരം അവര്‍ അറിയിച്ചത്. അവര്‍ക്ക് പിടിച്ചെടുക്കാന്‍ കഴിഞ്ഞ ഏക യൂണിറ്റ് കോതമംഗലം മാര്‍ ബസേലിയേസിലേതാണ്. അവിടെ യു.എന്‍.എ കൊടുത്ത നോട്ടീസ് പ്രകാരം ചര്‍ച്ച നടക്കുകയും 2012 മാര്‍ച്ച് അഞ്ചിന് ഇരുവിഭാഗവും കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. 95 ശതമാനം കാര്യങ്ങളും ആശുപത്രി അധികൃതര്‍ പാലിക്കുകയും ചെയ്തു. എന്നിട്ടും സമരത്തിനുവേണ്ടി സമരം നടത്തുകയായിരുന്നു അവിടെ.

മൂന്ന് ഷിഫ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അവിടെ മാനേജ്മെന്റ് യു.എന്‍.എയുമായുണ്ടാക്കിയ കരാര്‍ ലംഘിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ചര്‍ച്ചക്ക് യു.എന്‍.എ നേതാക്കള്‍ അവിടെ ചെന്നപ്പോള്‍ പുതിയ സംഘടനക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തി. കരാര്‍ ലംഘനം ചൂണ്ടിക്കാട്ടാതെ നഴ്സുമാരുടെ ഇന്‍ക്രിമെന്റ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ സമരത്തിന് നോട്ടീസ് നല്‍കിയത്. അവര്‍ നടത്തിയ ആത്മഹത്യാ സമരത്തിനൊടുവിലും മാനേജ്മെന്റ് അംഗീകരിച്ചിരിക്കുന്നത് മാര്‍ച്ച് അഞ്ചിന് യു.എന്‍.എയുമായി ഉണ്ടാക്കിയ കരാര്‍ തന്നെയാണ്. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ സമരപന്തലില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ പുതിയ സംഘടന പരാജയപ്പെട്ടതില്‍ ദുരൂഹതകളുണ്ട്.

 

ബീന ബേബി


 

ആത്മഹത്യാ ഭീഷണിയിലൂടെയാണ് കോതമംഗലം സമരം കോളിളക്കം സൃഷ്ടിച്ചത്. അത്തരം സമര രീതികളെ യു.എന്‍.എ എങ്ങനെയാണ് കാണുന്നത്?

ഒരു സമരമുറയെയും തള്ളിപ്പറയാന്‍ യു.എന്‍.എ ആഗ്രഹിക്കുന്നില്ല. വളരെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നാണ് ഭൂരിപക്ഷം നഴ്സുമാരും വരുന്നത്. ഇനിയും ഒരു ബീനാ ബേബി ഉണ്ടാവാന്‍ പാടില്ലെന്ന് നെഞ്ചില്‍ കൈവെച്ച് പറഞ്ഞാണ് യു.എന്‍.എ എന്ന സംഘടന ഉണ്ടായത്. ഇനിയും ആത്മഹത്യ ഉണ്ടാവാതിരിക്കാനാണ് ഇപ്പോഴും ഞങ്ങള്‍ പൊരുതുന്നത്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നാണ് യു.എന്‍.എ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടില്ലെന്നും ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും കോതമംഗലത്തെ മൂന്ന് നഴ്സുമാര്‍ മാധ്യമങ്ങളോട് പറഞ്ഞതാണ്. പക്ഷെ, ഇവര്‍ മുകളിലെത്തിയതും ഇവര്‍ക്കരികില്‍ വിഷക്കുപ്പികള്‍ കണ്ടെന്ന് പറയപ്പെടുന്നു. ഇതുസംബന്ധിച്ച ആലോചനകള്‍ നടന്നത് കുപ്രസിദ്ധ വാരികയുടെ എറണാകുളത്തെ ഓഫിസിലാണെന്ന് കേള്‍ക്കുന്നു. ആരാണ് ഇതിന് പ്രേരണ നല്‍കിയെന്നത് അന്വേഷിക്കണം.

നഴ്സുമാര്‍ക്കെതിരെ കേസടുത്താല്‍ നോക്കിനില്‍ക്കില്ല
 
നഴ്സുമാരുടെ സമരത്തില്‍ ക്രൈം നന്ദകുമാര്‍ അടക്കമുള്ളവരുടെ ഇടപെടല്‍ ഏറെ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതിനെ യു.എന്‍.എ എങ്ങനെ കാണുന്നു?

വളരെ ആപത്കരമായ ഇടപെടലാണ് ഇത്. കേരളത്തില്‍ അനേകം സമരങ്ങള്‍ നടന്നിട്ടുണ്ട്. അവിടെയൊന്നും കാണാത്ത ഒരു മുഖം, പൊതുസമൂഹത്തില്‍ ഏറെ എതിരഭിപ്രായങ്ങളുള്ള ഒരാള്‍ നഴ്സ് സമരമുഖത്ത് പരിഹാരങ്ങളുമായി പ്രത്യക്ഷപ്പെട്ടത് ദൌര്‍ഭാഗ്യകരമാണ്. ഇയാളെ മാറ്റി നിര്‍ത്തേണ്ടതായിരുന്നു. ഇത്തരക്കാരുടെ ഗൂഢലക്ഷ്യങ്ങള്‍ക്ക് നഴ്സുമാരെ മറയാക്കാനുള്ള നീക്കങ്ങളെ ചെറുക്കുക തന്നെ ചെയ്യും. ആര്‍ക്കു വേണ്ടിയാണ് ഇത്തരക്കാര്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ആലോചിക്കേണ്ടതാണ്. എങ്ങനെയും നഴ്സുമാരുടെ പോരാട്ടത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ ഇത്തരം ഇടപെടലുകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കോതമംഗലം സമരക്കാര്‍ക്കെതിരെ കേസെടുക്കുന്നതടക്കമുള്ള സാഹചര്യങ്ങള്‍ യു.എന്‍.എ എങ്ങനെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ യു.എന്‍.എ ഇടപെടുമോ?

അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ഭരണകൂടങ്ങളുടെ ഭീരുത്വമാണ്. കോതമംഗലത്ത് കേസെടുക്കേണ്ടതും അന്വേഷണം നടത്തേണ്ടതും അത്തരമൊരു സമരമുറയിലേക്ക് പ്രേരിപ്പിച്ചവര്‍ക്കെതിരെയാണ്. സമരം തീര്‍ക്കാന്‍ തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയതും പ്രതിപക്ഷനേതാവ് വായിച്ചതുമായ കരാര്‍, സമരം എന്തിനായിരുന്നുവെന്ന് ചിന്തിപ്പിക്കുന്നതാണ്. അതേസമയം, നഴ്സുമാരെ വഞ്ചിക്കാനും അവരെ അറസ്റ്റുചെയ്യാനും ശ്രമമുണ്ടായാല്‍ യു.എന്‍.എ ഇടപെടും.

വേറെയും നഴ്സിങ് സംഘടനകള്‍ രംഗത്തുണ്ടല്ലോ? നഴ്സുമാരുടെ പ്രശ്നങ്ങളില്‍ അവരുടെയൊക്കെ നിലപാട് എന്തൊക്കെയാണ്? അവരോടുള്ള യു.എന്‍.എയുടെ സമീപനം എന്തൊക്കെയാണ്?

മറ്റു നഴ്സിങ് സംഘടനകളെല്ലാം പേരിനുമാത്രമായി ചുരുങ്ങി. യു.എന്‍.എക്കെതിരെ കൈകോര്‍ക്കാന്‍ ഒരു വേളയില്‍ ശ്രമങ്ങളുണ്ടായി. പക്ഷെ, നഴ്സുമാരുടെ പിന്തുണ ഇല്ലാതായതോടെ വിഫലമായി. ഒരു നഴ്സിങ് സംഘടനയുടെ പ്രതിനിധിയായ ഹൈബി ഈഡന്‍ എം.എല്‍.എ സര്‍ക്കാറിന്റെ വ്യവസായ ബന്ധ സമിതിയില്‍ അംഗമാണെങ്കിലും ഒരു യോഗത്തിനുമാത്രമാണ് ആകെ ഹാജരായത്.

ഒരു നഴ്സിങ് സംഘടനയോടും യു.എന്‍.എക്ക് വിരോധമില്ല. എന്നാല്‍, മാനേജ്മെന്റുകള്‍ക്കു വേണ്ടി സംഘടന പിളര്‍ത്താന്‍ ശ്രമിച്ച് ഇറങ്ങിപ്പോയവരോട് ഒരു വിട്ടുവീഴ്ചക്കും തയ്യാറുമല്ല. നഴ്സുമാരുടെ ഉന്നമനത്തിന് വേണ്ടി രാഷ്ട്രീയ^ഇതര ഗൂഡലക്ഷ്യങ്ങളില്ലാത്ത സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് യു.എന്‍.എയുടെ സമീപനം.

 

സമരത്തിന്റെ ഭാഗമായി പ്രിന്‍സ് എന്ന യു.എന്‍.എ പ്രവര്‍ത്തകന്‍ നടത്തിയ ശയനപ്രദക്ഷിണം


 

അന്ന് അങ്കമാലിയില്‍ തള്ളിയതാണ് ആത്മഹത്യാ സമരമുറ
 
സംഘടനയുടെ നിയമ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന അഡ്വ.മിനി സ്വന്തം നഴ്സിങ് സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടയായ സാഹചര്യങ്ങള്‍ എന്തൊക്കെയായിരുന്നു

അമൃതയില്‍ സമരം നടക്കുമ്പോള്‍ അവിചാരിതമായാണ് അവര്‍ യു.എന്‍.എക്ക് പിന്തുണയുമായി കടന്നുവരുന്നത്. തുടക്കക്കാരെന്ന നിലയില്‍ ഞങ്ങളിലുണ്ടായ ന്യൂതകളെ മുതലെടുത്ത അവര്‍ യു.എന്‍.എയുടെ ലീഡല്‍ അഡ്വൈസറാകാമെന്നേറ്റു. തുടര്‍ന്നുള്ള സമരങ്ങളിലും തൊഴില്‍ തര്‍ക്ക ചര്‍ച്ചകളിലും കോടതികളിലും എന്നാല്‍, അവര്‍ പലപ്പോഴും സ്വീകരിച്ചത് മാനേജ്മെന്റ് അനുകൂല നിലപാടായിരുന്നു. അങ്കമാലിയിലും എലൈറ്റിലും ഇതേ ശ്രമങ്ങള്‍ ഉണ്ടായി. ലേക് ഷോറിലെ സമരത്തില്‍ മാനേജ്മെന്റിന് അനുകൂലമായി സംസാരിച്ചപ്പോള്‍ യു.എന്‍.എ ഭാരവാഹികളും നഴ്സുമാരും ശക്തമായി പ്രതികരിച്ചു. ഹാജരായ കേസുകളിലെല്ലാം യു.എന്‍.എക്കെതിരായ വിധികളുണ്ടായി.

ലേക് ഷോറിലെയും കോലഞ്ചേരിയിലെയും കേസുകള്‍ ഹൈക്കോടതിയിലെ ഒരേ ബഞ്ചിലാണ് കേട്ടത്. അവര്‍ ഹാജരായ ലേക് ഷോറില്‍ നഴ്സുമാര്‍ക്കെതിരായിരുന്നു കോടതി വിധി. എന്നാല്‍, മറ്റൊരു അഭിഭാഷകനെ നിയോഗിച്ച കോലഞ്ചേരി കേസില്‍ അതേ വിഷയത്തില്‍ നഴ്സുമാര്‍ക്ക് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായി. ഇത് സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് യു.എന്‍.എ ലീഗല്‍ അഡ്വൈസര്‍ പദവിയില്‍ നിന്ന് അവരെ നീക്കം ചെയ്തത്. തുടര്‍ന്ന്, ലേക്ഷോര്‍ സമരപന്തലില്‍വെച്ച് അവര്‍, ആറ് മാസത്തിനകം യു.എന്‍.എ പൊളിക്കുമെന്ന ഭീഷണി മുഴക്കിയാണ് അവര്‍ മടങ്ങിയത്. ഇതിനു ശേഷമാണ് യു.എന്‍.എയുടെ ഭാരവാഹികളില്‍ രണ്ടോ മൂന്നോ പേരെ ഒപ്പം നിര്‍ത്തി ഐ.എന്‍.എ എന്ന പുതിയ സംഘടനയുണ്ടാക്കിയത്. ഈ സംഘടനയാണ് കോതമംഗലം സമരം നടത്തിയത്.

അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ആശുപത്രിയില്‍ നടന്ന തീപാറിയ സമരത്തിനിടയില്‍ ഞങ്ങള്‍ക്കു മുന്നിലും വന്നിരുന്നു ആത്മഹത്യാ ഭീഷണി മുഴക്കുകയെന്ന സമരരീതി. ഇതേ ലീഗല്‍ അഡ്വൈസറുടെ ഭാഗത്തുനിന്നാണ് ആ നിര്‍ദേശം വന്നത്. അപ്പോള്‍ തന്നെ ഞങ്ങളത് തള്ളിക്കളഞ്ഞു. നഴ്സ് സഹോദരങ്ങളുടെ ജീവന്‍ പണയം വെച്ചുള്ള ആത്മഹത്യാ നാടകങ്ങള്‍ക്ക് ഞങ്ങളില്ലെന്ന് ഐകകണ്ഠ്യേന വ്യക്തമാക്കി. അത്തരം സമരത്തിനൊന്നും ഞങ്ങളെക്കിട്ടില്ല. വേണമെങ്കില്‍, ജയിലില്‍ പോവാന്‍ തയ്യാറാണെന്ന് ഞങ്ങളവരോട് പറഞ്ഞു. അതവിടെ തീര്‍ന്നു. പിന്നെയത് കേട്ടത് കോതമംഗലത്താണ്.

 

യു.എന്‍.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സുദീപ് കൃഷ്ണന്‍ ഒരു സമരത്തിനിടെ പൊലീസ് കസ്റ്റഡിയിലായപ്പോള്‍


 
ഒരു നഴ്സിങ് സംഘടനയോടും വിരോധമില്ല
 
യു.എന്‍.എയുടെ ഫേസ്ബുക്ക് പേജില്‍ വിദേശ നഴ്സുമാര്‍ എന്നു പറഞ്ഞ് ചിലര്‍ സംഘടനക്കെതിരെ വ്യാപകമായി നടത്തിയ പ്രചാരണങ്ങളുടെ വസ്തുത എന്താണ്? ഇപ്പോഴതിന്റെ സ്ഥിതിയെന്താണ്?

ആശുപത്രി മുതലാളിമാരും ഐ.എം.എയും ചില നിക്ഷിപ്ത താല്‍പര്യക്കാരും തുടക്കം മുതലേ എതിര്‍പ്പുകളുമായി രംഗത്തുണ്ടായിരുന്നു. പ്രലോഭനവും മര്‍ദനവും കള്ളപ്രചാരണങ്ങളും ഫലം കാണാതെ വന്നപ്പോള്‍ അവര്‍ സംഘടനക്കുള്ളില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ശ്രമങ്ങള്‍ നടത്തി. അതിന്റെ ഭാഗമായിരുന്നു അത്തരം പ്രചാരണങ്ങളെന്നാണ് കരുതുന്നത്.

വിദേശ നഴ്സുമാരില്‍ ഭൂരിഭാഗവും യു.എന്‍.എയുടെ പ്രവര്‍ത്തനങ്ങളെ ഇപ്പോഴും അങ്ങേയറ്റം പിന്തുണക്കുന്നവരും സഹായിക്കുന്നവരുമാണ്. എന്നാല്‍, അവരുടെ പേരു പറഞ്ഞ്, ചിലര്‍ അനാവശ്യ ഇടപെടലുകള്‍ നടത്തി സംഘടനക്കെതിരെ നീക്കം നടത്തുകയായിരുന്നു. കേരളത്തിലെ നഴ്സുമാരുടെ അവസ്ഥയും ഇവിടത്തെ അവസ്ഥകളും പരിഗണിക്കാതെ വ്യാജപ്രചാരണങ്ങളിറക്കുകയായിരുന്നു അവര്‍.

ഇവരുടെ കടന്നുവരവിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല. വിദേശരാജ്യങ്ങളിലെ നിയമവും നീതിയും കേരളത്തില്‍ നടപ്പാക്കണമെന്ന ബാലിശമായ ആവശ്യങ്ങളാണ് ഇവരില്‍ നിന്ന് കേട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത മിനിമം വേജസ് തീരുമാനം നടപ്പാക്കാന്‍ പോലും ഇച്ഛാശക്തിയില്ലാത്ത സര്‍ക്കാരിനുമുന്നിലേക്കാണ് ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ നിരത്തിയത്. യു.എന്‍.എ കരാറുകളെ ഇഴകീറി വിമര്‍ശിച്ച ഇക്കൂട്ടര്‍ക്കുള്ള വ്യക്തമായ മറുപടിയായിരുന്നു സമരത്തിനുവേണ്ടി സമരം നടത്തിയ കോതമംഗലത്തെ കരാറും ഒത്തുതീര്‍പ്പും.

 

സമരത്തിനിടെ


 

പോര്‍മുഖങ്ങള്‍
 
പത്ത് മാസത്തോളാമായി നിരന്തര സമരങ്ങളിലാണ് നിങ്ങള്‍. ഇതുപോലുള്ള പല അനുഭവങ്ങള്‍ ഉണ്ടായിക്കാണും. അതിനെക്കുറിച്ച് പറയാമോ? ഈ സമരങ്ങളുടെ ഗുണഫലം എന്തൊക്കെയെന്നും…?

തൃശൂരിലെ മദര്‍ ആശുപത്രിയിലായിരുന്നു സമരങ്ങള്‍ക്ക് തുടക്കമിട്ടത്. ഞങ്ങളില്‍ പലരും പഠിച്ചിറങ്ങിയ മദര്‍ ആശുപത്രിയിലെ പ്രശ്നം മാത്രമായിരുന്നു പുതുതായി രൂപം കൊണ്ട സംഘടനയുടെ മുന്നില്‍. കേവലം മൂന്നുമണിക്കൂര്‍ നേരം കൊണ്ട് അന്ന് സമരം ഫലം കണ്ടു. ഇത് കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ക്ക് ഒരു താക്കീതായിരുന്നു. തുടര്‍ന്നങ്ങോട്ട്, വിവിധ ആശുപത്രികളില്‍ അടിമകളെപോലെ പണിയെടുക്കുന്ന നഴ്സുമാരുടെ പരാതികള്‍ ഞങ്ങള്‍ക്ക് മുന്നിലെത്തി. പ്രക്ഷോഭം കൊടുങ്കാറ്റായി. യു.എന്‍.എ എന്ന സംഘടയുടെ ശക്തമായ മുന്നേറ്റമാണ് പിന്നീടുണ്ടായത്. കേരളത്തിലെ ആശുപത്രികളില്‍ ബോണ്ട് സമ്പ്രദായം നടപ്പാക്കില്ലെന്ന് എല്ലാ മാനേജ്മെന്റുകളെക്കൊണ്ടും പറയിപ്പിക്കാന്‍ മദറിലെ സമരത്തിനായി. അടിസ്ഥാന വേതനവും മൂന്ന് ഷിഫ്റ്റ് സമ്പ്രദായവും അനുവദിക്കപ്പെട്ടു.

അമൃത ആശുപത്രിയായിരുന്നു രണ്ടാമത്തെ സമരമുഖം. ചോരകൊടുത്താണ് ഞങ്ങള്‍ക്ക് അവിടെ സമരവുമായി മുന്നോട്ട് പോകാനായത്. ഞങ്ങളുടെ പ്രിയപ്പെട്ട സമരപോരാളികള്‍ക്ക് മാനേജ്മെന്റ് ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്നു. മര്‍ദ്ദിച്ചവശനാക്കി ഫോറന്‍സിക്കിലേക്ക് തള്ളാന്‍ നിശ്ചയിച്ച ലിസു മൈക്കിളെന്ന ഞങ്ങളുടെ ഉശിരന്‍ നേതാവിന്റെ ജീവന്‍ തിരിച്ചുകിട്ടിയത് അവിടത്തെ നഴ്സുമാരുടെ ഒറ്റ നിമിഷത്തെ ജാഗ്രതകൊണ്ടുമാത്രമാണ്.

തൃശൂര്‍ എലൈറ്റിലാണ് നാല് ദിവസം നീണ്ട മൂന്നാമത്തെ സമരം നടന്നത്. അവിടെയും മാനേജ്മെന്റ് അവരുടേതായ ക്രൂരതകള്‍ പുറത്തെടുത്തു. എന്നാല്‍, അവിടെയും അമൃതയിലെന്നതുപോലെ മാനേജ്മെന്റ് മുട്ടുമടക്കി. രണ്ടിടത്തും അടിസ്ഥാന വേതനം നടപ്പാക്കി. മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടി സംബന്ധിച്ച് വ്യക്തമായ ധാരണയായി.

അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രിയിലായിരുന്നു നാലാമിടം. നഴ്സുമാരുടെ ജീവിത നിലവാരവും സേവനങ്ങളും പൊതുമധ്യത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടത് അങ്കമാലി സമരത്തിലൂടെയാണ്. ക്രിസ്ത്യന്‍ മാനേജ്മെന്റ് നിയന്ത്രിക്കുന്ന ആശുപത്രിക്കുള്ളില്‍ അടിമ വേല ചെയ്യുന്ന നഴ്സുമാരുടെ വേദന ജനങ്ങള്‍ ഏറ്റെടുത്ത കാഴ്ചയായിരുന്നു അവിടെ. രാഷ്ട്രീയ^സാംസ്കാരിക^സാമൂഹിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം അങ്കമാലിയിലെത്തി ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലാതിരുന്ന മാനേജ്മെന്റ് ഒടുവില്‍ അടിസ്ഥാന വേതനമുള്‍പ്പടെ നഴ്സുമാര്‍ക്ക് അനുവദിക്കാന്‍ നിര്‍ബന്ധിതരായി.

എറണാകുളം ലേക് ഷോറിലാണ് യു.എന്‍.എയുടെ നേതൃത്വത്തില്‍ അതിശക്തമായ സമരം പിന്നീട് നടന്നത്. രാജ്യം ആദരിച്ച വ്യവസായ പ്രമുഖന്‍ അധ്യക്ഷപദം ആലങ്കരിക്കുന്ന ആശുപത്രിയിലെ നഴ്സുമാരുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ വന്‍കിട മാധ്യമങ്ങള്‍പോലും ഭയന്നിരുന്നു. ഞങ്ങളെ നേരിടാന്‍ ആശുപത്രിക്കുള്ളില്‍ പലവിധ കുടിലതന്ത്രങ്ങള്‍ മെനഞ്ഞ മാനേജ്മെന്റിന്റെ ആളുകള്‍, വാഹനം കയറ്റി കൊലപ്പെടുത്താന്‍പോലും ശ്രമിച്ചു. വിവിധ സംഘടനകളുടെയും സമീപവാസികളുടെയും പിന്‍ബലത്തില്‍ മുന്നോട്ടുപോയ സമരം മാനേജ്മെന്റുമായി കരാറുണ്ടാക്കി അവസാനിപ്പിച്ചു. അടിസ്ഥാന വേതനവും മൂന്ന് ഷിഫ്റ്റ് സമ്പ്രദായവും ഏര്‍പ്പെടുത്തി.

ലേക് ഷോര്‍ സമരം കത്തിയാളുന്നതിനിടെയാണ് തൃശൂര്‍ മെട്രോ പൊളിറ്റന്‍ ആശുപത്രിയിലെ നഴ്സുമാര്‍ യു.എന്‍.എയുടെ നേതൃത്വത്തില്‍ സമരത്തിനിറങ്ങിയത്. മനുഷ്യത്വം നഷ്ടപ്പെട്ട മെട്രോ മാനേജ്മെന്റ് സമരത്തെ അതിക്രൂരമായാണ് നേരിട്ടത്. സമരത്തിനിരുന്ന വനിതാനഴ്സുമാരുടെ ഹോസ്റ്റല്‍ മുറികളടച്ചിട്ടു. അവിടെ മനുഷ്യ വിസര്‍ജ്യം കൊണ്ടിട്ടു. കള്ളക്കേസുകള്‍ നല്‍കി. ഒടുവില്‍ കരാറുകളുണ്ടാക്കുകയും മാറ്റിമറിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചിട്ടുപോലും വിലവെക്കാത്ത മാനേജ്മെന്റിന് പക്ഷെ, യു.എന്‍.എയുടെ കരുത്തിനുമുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. വ്യക്തമായ കരാറുണ്ടാക്കിയാണ് സമരം അവസാനിപ്പിച്ചത്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ മഞ്ചേരി പ്രശാന്തി ആശുപത്രിയിലും സമരം നടന്നു. മറ്റു നിരവധി ആശുപത്രികളില്‍ യു.എന്‍.എ അവകാശ പത്രിക സമര്‍പ്പിക്കുകയും പാലിക്കപ്പെടുകയും ചെയ്തു. ചിലയിടങ്ങളില്‍ അവകാശം നേടിയെടുക്കാന്‍ സമരനോട്ടീസ് നല്‍കേണ്ടിവന്നു.

 

ഒരു സമരത്തിനിടെ ജാസ്മിന്‍ ഷാ


 

കരാറുകള്‍ക്കെന്ത് സംഭവിച്ചു
 
സമര പശ്ചാത്തലത്തില്‍ മാനേജ്മെന്റുകള്‍ യു.എന്‍.എയുമായി ഉണ്ടാക്കിയ കരാറുകളുടെ അവസ്ഥ എന്താണ്? അവ പാലിക്കപ്പെട്ടോ?

മുഴുവന്‍ ആശുപത്രികളിലും കരാറുകള്‍ പാലിക്കപ്പെട്ടെന്ന് പറയാനാവില്ല. കരാറുകളില്‍ പറയുന്ന ചില ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചിലത് നിരാകരിക്കുകയും ചെയ്തുവെന്നതാണ് വാസ്തവം. മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുന്നതിലാണ് ഇപ്പോഴും കരാര്‍ ലംഘനം നടക്കുന്നത്. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തീരുമാനിച്ച മൂന്ന് ഷിഫ്റ്റ് സമ്പ്രദായം രണ്ടായി ചുരുക്കിയ നടപടിയും ഉണ്ടായി. മൂന്ന് ഷിഫ്റ്റ് സംബന്ധിച്ച് തൃശൂര്‍ എലൈറ്റ് ആശുപത്രി മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതില്‍ മറ്റുചില ആശുപത്രി മാനേജ്മെന്റുകളും കക്ഷി ചേര്‍ന്നിട്ടുണ്ട്. എന്നാല്‍, കോടതി വിധി വരുന്നതുവരെ പ്രത്യേക നിബന്ധന തയ്യാറാക്കിയാണ് സമരം അവസാനിപ്പിക്കുന്ന കരാര്‍ ഒപ്പുവച്ചത്.

കരാര്‍ പ്രകാരം ഉണ്ടാക്കിയ മൂന്ന് ഷിഫ്റ്റ് സമയക്രമം, നഴ്സുമാര്‍ക്ക് വന്നുപോകുന്നതില്‍ അസൌകര്യങ്ങളുള്ള വിധത്തിലാണെന്നത് എലൈറ്റില്‍ പിന്നീട് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. മിക്കിയിടങ്ങളിലും ഈ രീതി തര്‍ക്കങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. തൃശൂരിലെ വെസ്റ്റ് ഫോര്‍ട്ട്, ഹൈടെക് ആശുപത്രികളില്‍ ഉണ്ടാക്കിയ കരാര്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൂന്ന് ഷിഫ്റ്റ് സമ്പ്രദായം ഐ.ആര്‍.സി അംഗീകരിച്ച് സര്‍ക്കാരിന് കൈമാറിയിരിക്കുകയാണ്. ഇതുസംബന്ധിച്ച ഉത്തരവിറങ്ങുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് യു.എന്‍.എ.

എവിടെയൊക്കെയാണ് വീണ്ടും സമരം ചെയ്യേണ്ടി വന്നത്? അവയുടെ ഫലമെന്തായിരുന്നു?

വീണ്ടും സമരത്തിനിറങ്ങേണ്ടിവന്നത് എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലാണ്. ഒന്നാം ഘട്ട സമരത്തിനിറങ്ങിയവരെ കൂട്ടത്തോടെ പിരിച്ചുവിട്ടും കരാര്‍ ലംഘിച്ചതുമാണ് രണ്ടാംഘട്ട സമരത്തിന് വഴിയൊരുക്കിയത്. യു.എന്‍.എയെ പ്രതിരോധത്തിലാക്കാനായിരുന്നു മാനേജ്മെന്റിന്റെ നീക്കം. ഇതിനെതിരെ സമരം ശക്തമായതോടെ കരാര്‍ പാലിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. പുറത്താക്കിയവരെ തിരിച്ചെടുക്കാമെന്ന് ഉറപ്പുനല്‍കിയതോടെ സമരം പിന്‍വലിച്ചു. എന്നാല്‍, പുറത്താക്കിയവരെ തിരിച്ചെടുക്കാനുള്ള തീരുമാനം ഇനിയും കൈകൊണ്ടിട്ടില്ല. വീണ്ടുമൊരു സമരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.

 

യു.എന്‍.എയുടെ നേതൃനിര


 

ഗുണഫലങ്ങള്‍
 
നഴ്സിങ് സമരം ഉണ്ടാക്കിയ ഗുണഫലങ്ങള്‍ എന്തൊക്കെയാണ്? നഴ്സിങ് സമൂഹത്തില്‍ ഏത് വിധത്തിലുള്ള മാറ്റങ്ങളാണ് അത് സൃഷ്ടിച്ചത്?

അരാഷ്ട്രീയതയും അടിമത്വവും അടക്കി വാണ നഴ്സിങ് മേഖലയില്‍ രാഷ്ട്രീയ ബോധവും അവകാശം ചോദിച്ചുവാങ്ങാനുള്ള ഇച്ഛാശക്തിയും നഴ്സുമാര്‍ക്ക് കൈമുതലായി എന്നതാണ് സമരത്തിന്റെ ഏറ്റവും വലിയ ഗുണഫലം. മാനേജ്മെന്റ് പ്രതിനിധികളെ ഭയന്ന് അവരുടെ എച്ചില്‍പാത്രം കഴുകാന്‍ വരെ വിധിക്കപ്പെട്ടിരുന്ന വലിയൊരു കൂട്ടം നഴ്സുമാര്‍ തങ്ങളുടെ ജോലി ആതുരസേവനം മാത്രമാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. സ്ത്രീകള്‍ മാത്രം ജോലിചെയ്യുന്ന ആശുപത്രികളില്‍ പോലും സമരം നടത്താതെതന്നെ അവകാശങ്ങള്‍ അംഗീകരിച്ചുനല്‍കാന്‍ മാനേജ്മെന്റുകള്‍ തയ്യാറായി.

സര്‍ക്കാറിന്റെ സമീപനത്തില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടായോ?

സമാനതകളില്ലാത്തതും അതിശക്തവുമായ സമരങ്ങളുടെ ഫലമാണ് ഡോ.എസ്.ബലരാമന്‍ കമ്മിറ്റി. സര്‍ക്കാര്‍ നിയോഗിച്ച ഈ കമ്മിറ്റി സ്വകാര്യ ആശുപത്രി മേഖലയെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിലത്രയും യു.എന്‍.എ നേരത്തെ ചൂണ്ടിക്കാട്ടിയ വസ്തുതകളാണ്. ഭേദപ്പെട്ട അടിസ്ഥാന വേതനം നല്‍കണമെന്ന കമ്മിറ്റിയുടെ ശിപാര്‍ശയടക്കം കൈകാര്യം ചെയ്യാന്‍ ഈ മേഖലക്ക് വ്യവസായ ബന്ധ സമിതിയെയും സര്‍ക്കാര്‍ നിശ്ചയിച്ചു. ട്രേഡ് യൂണിയനുകളുടെയും ആശുപത്രി മാനേജ്മെന്റുകളുടെയും പ്രതിനിധികളടങ്ങുന്ന ഐ.ആര്‍.സിയില്‍ (ഇന്റസ്ട്രിയല്‍ റിലേഷന്‍ഷിപ്പ് കമ്മിറ്റി) യു.എന്‍.എയുടെ പ്രതിനിധിയെയും ഉള്‍പ്പെടുത്തി. നഴ്സുമാരുടെ യഥാര്‍ഥ ശബ്ദം ഈ കമ്മിറ്റിയിലും ഉയരുന്നുണ്ട്.

ആദ്യ കാലങ്ങളില്‍ നഴ്സുമാരുടെ പ്രശ്നങ്ങളെ കണ്ടില്ലെന്നു നടിച്ച രാഷ്ട്രീയ^സാമൂഹിക സംഘടനകളുടെ സമീപനങ്ങളോ? അവരും മാറിയോ?

രാഷ്ട്രീയ പിന്‍ബലമുളള ട്രേഡ് യൂണിയനുകള്‍ മാത്രമായിരുന്നു നേരത്തെ നഴ്സിങ് മേഖലയില്‍ ഉണ്ടായിരുന്നത്. സമരമുഖത്തുനിന്നുകൊണ്ടുള്ള യു.എന്‍.എയുടെ പിറവി ഇത്തരം യൂണിയനുകളില്‍ ആദ്യമാദ്യം അതൃപ്തികളുണ്ടാക്കിയെന്ന് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍, ചുരുങ്ങിയ നാളുകള്‍ക്കകം നഴ്സുമാരൊന്നടങ്കം യു.എന്‍.എയെ താങ്ങുംതണലുമായി നെഞ്ചോട് ചേര്‍ത്തതോടെ ഈ യൂണിയനുകള്‍ക്കും അയയേണ്ടിവന്നു. പലയിടത്തും അവര്‍ക്ക് യു.എന്‍.എക്കൊപ്പം നില്‍ക്കേണ്ടിവന്നു. ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും ലക്ഷക്കണക്കിനുവരുന്ന നഴ്സുമാരുടെ പിന്തുണ ആഗ്രഹിച്ചു. സമരമുഖങ്ങളില്‍ പിന്തുണയുമായെത്തി. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യു.എന്‍.എയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പിറവം തെരഞ്ഞെടുപ്പില്‍ യു.എന്‍.എ സ്വീകരിച്ച നിലപാട് കോണ്‍ഗ്രസിന്റെ എതിര്‍പ്പിന് വഴിയൊരുക്കിയെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഞങ്ങള്‍ക്കൊപ്പമാണെന്ന് ഒളിഞ്ഞും തെളിഞ്ഞും സമ്മതിക്കുന്നുണ്ട്.

മാധ്യമങ്ങളോ? തുടക്കം മുതല്‍ അവരുടെ സമീപനം എങ്ങനെയായിരുന്നു? അവ എങ്ങനെ മാറി? ഇപ്പോള്‍ എന്താണ് സമീപനം?

സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കംമുതല്‍ മാധ്യമങ്ങള്‍ ഞങ്ങളോടൊപ്പമില്ലായിരുന്നു. മാധ്യമം ദിനപത്രം മാത്രമാണ് അക്കാര്യത്തില്‍ അപവാദം. അതിക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങളും പീഡനങ്ങളും നഴ്സിങ് മേഖലയില്‍ നടന്നിട്ടും മാധ്യമങ്ങള്‍ കണ്ടഭാവം നടിച്ചിരുന്നില്ല. റേററിങിനെ അടിസ്ഥാനപ്പെടുത്തിയാവാം പിന്നീട് ചാനലുകളുടെ നിലപാടില്‍ വലിയ മാറ്റങ്ങളുണ്ടായി. ഇപ്പോള്‍, സമരവുമായി ബന്ധപ്പെട്ട ദീര്‍ഘസമയ ചര്‍ച്ചകള്‍പോലും ചില മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

 

ലേക് ഷോര്‍ സമരത്തിനിടെ കാറിടിച്ച് പരിക്കേറ്റ യു.എന്‍.എ പ്രവര്‍ത്തകന്‍


 

പ്രലോഭനങ്ങളും ക്രൂരമര്‍ദനങ്ങളും
 
സമരം തുടങ്ങിയതോടെ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? മാനേജ്മെന്റുകള്‍ എങ്ങനെയൊക്കെയാണ് യു.എന്‍.എയെ നേരിട്ടത്?

പ്രലോഭനങ്ങളും അക്രമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ഇടപെടലുകളും ജാതി^മത ശക്തികളെ ഉപയോഗിച്ചുള്ള ചെറുത്തുനില്‍പ്പും കോഴ വാഗ്ദാനങ്ങളും കള്ളക്കേസുകളും കുപ്രചാരണങ്ങളും ഒക്കെയുണ്ടായി. ഗുണ്ടകളെ ഉപയോഗിച്ചുള്ള ഭീഷണിയാണ് ഇക്കാര്യത്തില്‍ അധികം നേരിടേണ്ടിവന്നത്. അത് ഇന്നും തുടരുന്നു. ഏറ്റവുമൊടുവില്‍ തൃശൂര്‍ മദര്‍ ആശുപത്രിയിലെ നഴ്സും യു.എന്‍.എ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ അരുണ്‍ വില്‍സനെ ബൈക്കില്‍ തടഞ്ഞുനിര്‍ത്തി ഒരു സംഘം ഗുണ്ടകള്‍ വധ ഭീഷണി മുഴക്കി. നഴ്സിങ് സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റുകളുടെ നിയമനടപടികളും നടക്കുന്നു. ഡോക്ടര്‍മാരുടെ ശമ്പള വര്‍ധനവിന് വേണ്ടി ദിവസങ്ങളോളും സമരം നടത്തിയ ഐ.എം.എ പോലും യു.എന്‍. എ നടത്തുന്ന സമരങ്ങള്‍ക്കെതിരെ കൊലവെറിയുമായാണ് നടക്കുന്നത്.

ആക്രമണങ്ങള്‍ കൊണ്ട് അടിയറ പറയിക്കാന്‍ ശ്രമങ്ങള്‍ നടന്നത് എവിടെയൊക്കെയാണ്?

സമരം നടന്ന എല്ലായിടത്തും അതുണ്ടായി.

മതവിരുദ്ധരെന്നും നക്സലെന്നുമുള്ള പ്രചാരണങ്ങളും ഉണ്ടായിരുന്നില്ലേ?

അതെ. എല്ലായിടത്തും ഉണ്ടായിരുന്നു. ജനങ്ങളെ എതിരാക്കുവാനായിരുന്നു അത്തരം പ്രചാരണങ്ങള്‍. എന്നാല്‍, നല്ലവരായ ജനങ്ങള്‍ അത് തിരിച്ചറിഞ്ഞു. അവര്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. പിന്തുണച്ചു. അമൃതയിലും ലിറ്റില്‍ ഫ്ലവറിലും ലേക് ഷോറിലും എലൈറ്റിലും മെട്രോയിലും ഈ ജനപിന്തുണ ഞങ്ങള്‍ക്കു തുണയായി. ലിറ്റില്‍ ഫ്ലവറിനും ലേക്ഷോറിനും മുന്നിലെ ടാക്സി ഡ്രൈവര്‍മാരാണ് ഞങ്ങളുടെ ഭക്ഷണകാര്യം പോലും ശ്രദ്ധിച്ചിരുന്നത്. അങ്കമാലിയില്‍ രോഗികളും അവരുടെ പരിചാരകരും നഴ്സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നോട്ടീസ് വിതരണം ചെയ്തു.

മാനേജ്മെന്റുകള്‍ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമം നടത്തിയോ?

തീര്‍ച്ചയായും. തുടക്കത്തില്‍ പലതരത്തിലുള്ള ഓഫറുകള്‍ ഉണ്ടായിട്ടുണ്ട്. ഇടനിലക്കാരെ ഉഫയോഗപ്പെടുത്തിയും നേരിട്ടും യു.എന്‍.എ നേതാക്കളെ പണം നല്‍കി വശീകരിക്കാന്‍ ശ്രമിച്ചു. സംഘടനയുടെ ഭാരവാഹികളായിരുന്നവരില്‍ ചിലര്‍ മുന്‍ ലീഗല്‍ അഡ്വൈസര്‍ക്കൊപ്പം പുറത്തുപോയത് മാനേജ്മെന്റുകളുടെ പ്രലോഭനങ്ങളുടെ വലയില്‍ കുരുങ്ങിയാണെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍, മഹാഭൂരിപക്ഷം നഴ്സുമാരും നേതാക്കളും യു.എന്‍.എക്കൊപ്പം അടിയുറച്ചുനിന്നു. ഒരു പ്രലോഭനത്തിലും വീഴാതെ, യു.എന്‍.എ ജീവന്‍ മരണ പോരാട്ടത്തിന്റെ വഴി തന്നെ തെരഞ്ഞെടുത്തു.

നഴ്സുമാരുടെ കുടുംബങ്ങള്‍ ഇക്കാര്യത്തില്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്?

സമ്പൂര്‍ണ്ണ പിന്തുണയാണ് അവരില്‍ നിന്നുണ്ടായത്. രാവും പകലും സമരവേദികളില്‍ ഞങ്ങളുടെ സംരക്ഷണം അവര്‍ ഏറ്റെടുത്തിരുന്നു. സമരനാളുകളില്‍ മാനേജ്മെന്റുകള്‍ക്ക് ശക്തമായ താക്കീതായി രക്ഷിതാക്കളും അവരുടെ സംഘടനയും കൂടെ തന്നെയുണ്ടായിരുന്നു.

യു.എന്‍.എ നേതൃത്വത്തിനെതിരെ നിലവില്‍ എത്രകേസുകളുണ്ട്. ഇതിന്റെയൊക്കെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. നിയമസഹായം നല്‍കുന്നത് ആരൊക്കെയാണ്.

നൂറിലധികം കേസുകളാണ് നിലവിലുള്ളത്. ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകള്‍ വിദഗ്ധരായ നാലംഗ അഭിഭാഷക സമിതിയാണ് കൈകാര്യം ചെയ്യുന്നത്. ജില്ലാ, മജിസ്ട്രേറ്റ് കോടതികളിലെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും രണ്ടംഗ പാനലുണ്ട്. അമൃതയില്‍ യു.എന്‍.എ നേതാക്കളെ മര്‍ദിച്ച കേസില്‍ കുറ്റപത്രമായി. സര്‍ക്കാര്‍ നിലപാട് ചിലയിടത്ത് യു.എന്‍.എക്ക് അനുകൂലമാണ്. നഴ്സിങ് സമരത്തെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കക്ഷിചേരുന്നത് സംബന്ധിച്ച് യു.എന്‍.എ നിയമോപദേശം തേടിവരികയാണ്. സാമ്പത്തിക പ്രയാസങ്ങള്‍ കേസുകളുടെ മുന്നോട്ട് പോക്കിന്റെ വേഗം കുറച്ചിട്ടുണ്ട്.

 

തൃശൂര്‍ ദയാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍.എയുടെ സൌജന്യ ഡയാലിസിസ് യൂനിറ്റ്


 

സമരസംഘടന മാത്രമല്ല യു.എന്‍.എ
 
യു.എന്‍.എയില്‍ ഇപ്പോള്‍ എത്ര അംഗങ്ങളുണ്ട്? മറ്റ് സംസ്ഥാനങ്ങളില്‍ യുണിറ്റുകളുണ്ടോ? മറ്റു പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

യു.എന്‍.എയില്‍ ഇപ്പോള്‍ മൂന്ന് ലക്ഷത്തോളം നഴ്സുമാരുണ്ട്. തമിഴ്നാട്ടിലും ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും കൊല്‍ക്കത്തിയിലും യൂണിറ്റുകളുണ്ട്. കോയമ്പത്തൂരിലെ പി.എസ്.ജി ആശുപത്രിയില്‍ യു.എന്‍.എ നേതൃത്വത്തില്‍ നടന്ന സമരം വിജയം കണ്ടിരുന്നു. പ്രസിഡന്റിനുപുറമെ, സെക്രട്ടറി സുധീപ് കൃഷ്ണനും ട്രഷറര്‍ ശ്രീജിനും 14 സഹഭാരവാഹികളും 23 അംഗ എക്സിക്യൂട്ട് കമ്മിറ്റിയുമടക്കം 45 അംഗ സംസ്ഥാന കമ്മിറ്റിയാണ് നിലവിലുള്ളത്.

സമരസംഘടന മാത്രമല്ല യു.എന്‍.എ. രൂപവല്‍കരിച്ച് ഒമ്പത് മാസം പൂര്‍ത്തിയാകുമ്പോഴേക്കും നൂറുകണക്കിനാളുകള്‍ക്ക് ചികിത്സാ സഹായങ്ങളും രക്തദാനവും സൌജന്യ ഡയാലിസിസും നല്‍കി. രോഗാവസ്ഥയില്‍ കഴിയുന്നവരെ വീടുകളിലെത്തി സൌജന്യമായി പരിചരിക്കുന്ന സേവനവും യു.എന്‍.എ പ്രവര്‍ത്തകര്‍ നടത്തുന്നു. നഴ്സുമാര്‍ക്കിടയില്‍ നിരാലംബരും രോഗികളുമായവരെ നിരന്തരം സഹായിക്കുന്നു. കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് യു.എന്‍.എ അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടു നല്‍കി വരുകയാണ്. ഇതിനകം പതിനായിരത്തിലേറെ പേര്‍ സമ്മതപത്രം കൈമാറി കഴിഞ്ഞു.

ഓരോ ആശുപത്രി യൂണിറ്റുകളിലും രക്തദാനത്തിന് സമ്മതരായ അംഗങ്ങള്‍ സജീവമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അപേക്ഷകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത് സംഘടനയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാല്‍, ഈ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് ഞങ്ങളുടെ കടമയായതിനാല്‍ സാമ്പത്തിക സമാഹരണത്തിനും പദ്ധതിയിട്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ സ്റ്റാര്‍ മെഗാ ഷോ സംഘടിപ്പിക്കുന്നുണ്ട്.
ഡിസംബര്‍ ഒന്നിന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനത്തും രണ്ടിന് ചങ്ങനാശേരി മുനിസിപ്പല്‍ മൈതാനത്തും എട്ടിന് പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലും ഒമ്പതിന് പെരിന്തല്‍മണ്ണ നഗരസഭാ ഹൈസ്കൂള്‍ സ്റ്റേഡിയത്തിലും 15ന് തൃശൂര്‍ കോര്‍പറേഷന്റെ പറവട്ടാനി സ്റ്റേഡിയത്തിലുമാണ് പരിപാടികള്‍.

നഴ്സ് സമൂഹത്തെ സംഘടനാപരമായി ശക്തരാക്കാന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്?

രാപ്പകല്‍ ജോലിയില്‍ മുഴുകേണ്ടിവരുന്ന ഞങ്ങളില്‍ പലര്‍ക്കും പുറംലോകത്തെ സംഭവങ്ങളും മാറ്റങ്ങളും വേണ്ടവിധത്തില്‍ അറിയാന്‍ കഴിയുന്നില്ലെന്നത് വസ്തുതയാണ്. ഇതിനാണ് യു.എന്‍.എ ജേണല്‍ എന്ന സംരംഭം ആരംഭിച്ചത്. ഓരോ മാസത്തെയും പ്രധാന സംഭവങ്ങളുടെ വിവരണം ജേര്‍ണലിലൂടെ അംഗങ്ങളെ അറിയിക്കുന്നു. സംഘടനാ തീരുമാനങ്ങള്‍ അറിയിക്കുന്നതിനും തുടര്‍ വിദ്യാഭ്യാസത്തെക്കുറിച്ചും ആരോഗ്യരംഗത്തെ പുതിയ മാറ്റങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കുന്നതിനും ജേണല്‍ സഹായകമാണ്. വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പൊതുകാഴ്ചപ്പാടും പ്രതികരണങ്ങളും ജേര്‍ണലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് നഴ്സുമാരില്‍നിന്ന് ലഭിക്കുന്നത്.

തൊഴില്‍ വകുപ്പ് അംഗീകരിച്ച രജിസ്ട്രേഡ് യൂണിയനാണ് ഇന്ന് യു.എന്‍.എ. കഴിഞ്ഞ കാലയളവിലെ സമരങ്ങളും ആശയപോരാട്ടങ്ങളും ഒരുപരിധിവരെ നേതാക്കളിലും അംഗങ്ങളിലും രാഷ്ട്രീയ ബോധമുണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും സംഘടനാ ക്ലാസുകളും നേതൃക്യാമ്പുകളും സംഘടിപ്പിച്ചുവരികയാണ്.

 

മാനേജ്മെന്റുമായി നടന്ന ഒരു ചര്‍ച്ചക്കിടെ യു.എന്‍.എ നേതൃനിര


 

ഇന്നിപ്പോള്‍ മനസ്സ് തഴമ്പിച്ച അവസ്ഥയാണ്
 
എന്തൊക്കെയാണ് യു.എന്‍.എയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍
നഴ്സിങ് മേഖലയിലെ ഏറ്റവും വലിയ സംഘടനയെന്ന നിലയില്‍ മുന്നോട്ട് വച്ച കാല്‍ പിറകിലേക്ക് വെക്കാന്‍ ശ്രമിക്കില്ല. പുതിയ നിരയെ വളര്‍ത്തിയെടുക്കാനും ചുമതലകളേല്‍പ്പിക്കാനുമുള്ള സംഘടനാപരമായ തീരുമാനത്തിലാണ് യു.എന്‍.എ. യൂണിയന്റെ ഒന്നാം വാര്‍ഷികം നംവബറിലാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സംഘടനാ സമ്മേളനങ്ങള്‍ക്കുമാണ് വാര്‍ഷികവേള പ്രയോജനപ്പെടുത്തുന്നത്. ഒക്ടോബര്‍ 31നകം എല്ലാ യൂനിറ്റ് സമ്മേളനങ്ങളും പൂര്‍ത്തിയാക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ജില്ലാ സമ്മേളനങ്ങളും 2013 ജനുവരി രണ്ടാം വാരത്തില്‍ സംസ്ഥാന സമ്മേളനവും നടത്തും. പോഷക സംഘടനകളായ യുണൈറ്റഡ് നഴ്സിങ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ (യു.എന്‍.എസ്.എ), യുണൈറ്റഡ് നഴ്സിങ് ടീച്ചേഴ്സ് അസോസിയേഷന്‍(യു.എന്‍.ടി.എ) എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ നടക്കുന്നുണ്ട്.

അവിചാരിതമായി ഒരു സംഘടനയിലേക്കും നിരന്തര പ്രക്ഷോഭങ്ങളിലേക്കും വന്നുപ്പെട്ടവരാണ് യു.എന്‍.എ ഭാരവാഹികളെല്ലാം. ജീവിതമാകെ മാറിപ്പോയ അവസ്ഥയുണ്ടോ?

തീര്‍ച്ചയായും. ഈ ചോദ്യത്തോടെയാണ് ഞങ്ങള്‍ അത്തരം ഒരു തിരിഞ്ഞുനോട്ടത്തിനുപോലും മുതിരുന്നത്. കുടുംബ ജീവിതം പോലും മറന്നാണ് പലരും അവകാശ പോരാട്ടവീഥിയിലേക്ക് കടന്നുവന്നത്. ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമരമുഖത്തുനിന്ന് ഏറ്റുവാങ്ങേണ്ടിവന്ന ക്രൂരമര്‍ദ്ദനം പലരുടെയും ആരോഗ്യാവസ്ഥയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സമരങ്ങളുടെ ആറുമാസം തുടര്‍ച്ചയായി ഓടി നടന്നതിന് ശേഷമാണ് ചുരുക്കം പേര്‍ക്കെങ്കിലും ചികിത്സ പൂര്‍ത്തിയാക്കാനായത്. ഇന്നിപ്പോള്‍ മനസ്സ് തഴമ്പിച്ച അവസ്ഥയാണ്. നിരാലംബരായ ഒരുകൂട്ടം നഴ്സുമാരുടെ ജീവിതം മാത്രമാണിപ്പോള്‍ മുന്നില്‍. നടന്നതത്രയും ഒരു തുടക്കം മാത്രമായി കാണുന്നു. വലിയ കര്‍മ്മമാണ് ചെയ്തുതീര്‍ക്കാനുള്ളതെന്നാണ് വിശ്വാസം.

ജോലിക്കു പോലും പോവാനാവാത്ത അവസ്ഥയിലാണല്ലോ ജാസ്മിനടക്കമുള്ള യു.എന്‍.എ നേതൃനിര. എന്താണ് നിങ്ങളുടെയെല്ലാം ഭാവി പരിപാടികള്‍?

ഒരു ഘട്ടത്തില്‍ സ്വന്തം ജോലിയേക്കാള്‍ വലുത് സഹജീവികളുടെ തൊഴില്‍ സുരക്ഷിതത്വമാണെന്ന് കരുതി ഇറങ്ങി തിരിച്ചവരാണ് ഞങ്ങള്‍. നേരത്തെ പറഞ്ഞല്ലോ, സംഘടനാ ചുമതലകള്‍ പുതിയ നിരയെ ഏല്‍പ്പിക്കണം. അവരെ സഹായിക്കുന്നതിനൊപ്പം തൊഴില്‍ രംഗത്തും സജീവമാകണം.
 
 
നഴ്സ് സമരവുമായി ബന്ധപ്പെട്ട് നാലാമിടം പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍
 
 
നഴ്സിങ് സമരം: തൊഴില്‍ മന്ത്രിക്ക് ഒരു തുറന്ന കത്ത്

നഴ് സിങ് സമരം: വേണ്ടത് സഹതാപമല്ല, നിയമം നടപ്പാക്കല്‍

ലേക് ഷോര്‍: ഈ സമരം തോല്‍ക്കരുത്

വരൂ കേരളമേ, ഈ ഇടനാഴികളിലെ രക്തം കാണൂ…

അങ്കമാലി നഴ്സസ് സമരം: മാധ്യമങ്ങള്‍ മൂടിവെക്കുന്ന സത്യങ്ങള്‍

‘അമൃതയില്‍ നടന്നത് ഞങ്ങളെ കൊല്ലാനുള്ള ശ്രമം’

നഴ്സ് സമരം: മാധ്യമങ്ങള്‍ ഭയക്കുന്നതാരെ?

ആശുപത്രി മുതലാളിമാര്‍ സമരത്തിനിറങ്ങുമ്പോള്‍

നഴ് സുമാരുടെ സമരം റാഞ്ചിയതാര്?

‘അവര്‍ ഞങ്ങളെ വഞ്ചിച്ചു’

ബീനയുടെ ചോര നമ്മോട് നിലവിളിക്കുന്നത്
 
 
നാലാമിടം ഒന്നാം പിറന്നാള്‍ കുറിപ്പ്:
 
വരൂ, ഇന്ന് നമ്മുടെ ആദ്യ പിറന്നാള്‍…
 
 
 
 

ബിയന്നലെ: അഴിമതി മാത്രമല്ല വിഷയം

 
 
 
 
കൊച്ചി-മുസിരിസ് ബിയന്നലെയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒരിടപെടല്‍.
പ്രശസ്ത ചിത്രകാരന്‍ ജോണ്‍സ് മാത്യു എഴുതുന്നു

 
 

ബിയന്നലെ നല്ലതാണോ, അതോ ചീത്തയാണോ എന്നതല്ല, പകരം, ബിയന്നലെകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന “സൌന്ദര്യ ബോധവും, കലയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും” ആണ് വിശകലനം ചെയ്യണ്ടത്. അല്ലാതെ അഴിമതി എന്ന വിഷയം മാത്രമല്ല. ഇന്ത്യയില്‍ ഇപ്പോള്‍ ഒരു ബിയന്നലെ എന്തുകൊണ്ട് എന്നതിന് ശരിയായ ഉത്തരം അതിന്റെ സംഘാടകര്‍ക്കാവണം കൂടുതല്‍ അറിയേണ്ടത്. പുറത്തു നിന്നു നോക്കിക്കാണുമ്പോള്‍, ഇപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച അവസ്ഥയില്‍, നിക്ഷേപകര്‍ക്ക് അവരുടെ ലാഭവിഹിതം നിക്ഷേപിക്കുവാന്‍ പുതിയൊരു ഇടം ഉണ്ടാക്കിയെടുക്കുക എന്നതാവാം ഉദ്ദേശം-കൊച്ചി-മുസിരിസ് ബിയന്നലെയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒരിടപെടല്‍. പ്രശസ്ത ചിത്രകാരന്‍ ജോണ്‍സ് മാത്യു എഴുതുന്നു

 

 

ആദ്യമായി ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരും.

M.F.A ചിത്രകലാ പഠനം അവസാന വര്‍ഷ പരീക്ഷക്ക് കുറച്ചു നാള്‍ക്കു മുമ്പായി ഞാന്‍ ഉപേക്ഷിച്ചത് ‘റാഡിക്കല്‍ ഗ്രൂപ്പിന്റെ’ അവസാന മീറ്റിംഗില്‍ രൂപപ്പെട്ട ചില തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. പിന്നീട് ഡല്‍ഹിയിലെ രണ്ടര വര്‍ഷത്തെ അനുഭവങ്ങളിലൂടെയാണ്, സര്‍ട്ടിഫിക്കറ്റുകള്‍ ആണ് ഒരു സാധാരണ ഇന്ത്യാക്കാരന്റെ ജീവിതത്തെ മുന്‍പോട്ടു നയിക്കുന്ന പ്രധാന ഘടകം എന്ന് തിരിച്ചറിയുന്നത്. ഇതോടൊപ്പം,ഡല്‍ഹിയില്‍ ഒരു ജോലി ലഭിക്കാന്‍ “ബന്ധങ്ങള്‍” അത്യാവശ്യമാണെന്നും തിരിച്ചറിഞ്ഞു.

B.F.A ക്ക് മെറിറ്റ് scholarship ലഭിച്ചു പാസ്സായ എനിക്ക്, അപേക്ഷിച്ച മൂന്നു നാല് സ്കൂളുകളില്‍ നിന്നും ഒരു മറുപടിയും ലഭിച്ചില്ല.. പിന്നീടറിഞ്ഞു, ‘ശക്തമായ ബന്ധങ്ങള്‍ ” ഉള്ള കലാകാരന്മാര്‍ക്കാണ് ഇത്തരം ജോലികള്‍ സ്വാഭാവികമായും ലഭിക്കുന്നത് ! ഇതെല്ലാം പുതിയ തിരിച്ചറിവുകള്‍ ആയിരുന്നു. ‘ഗ്രൂപ്പിന്റെ ബലത്തില്‍’ ഇത്തരം കാര്യങ്ങള്‍ ആലോചിക്കേണ്ടതില്ലയിരുന്നു.

പിന്നീട് പതുക്കെ ആണ്, ഡല്‍ഹിയില്‍ ഞാന്‍ ഒറ്റക്കാണെന്ന തിരിച്ചറിയല്‍ എന്നെ വീര്‍പ്പുമുട്ടിച്ചത്. ചെറിയ പരിചയങ്ങള്‍ മാത്രം കൂട്ടിന്, ജോലിയില്ലെങ്കിലും, താമസിക്കാന്‍ നാട്ടുകാരനായ, ജ്യേഷ്ടന്റെ സുഹൃത്തിന്റെ servant’s quarters. അതിലെ പഴയ പത്രങ്ങളുടെ കെട്ടുകള്‍ എനിക്ക് കിടക്കയായി. ഇടക്ക് അമ്മയോ, അച്ഛനോ, ചേച്ചിയോ അയച്ചുതരുന്ന ചെറിയ പോക്കറ്റ് മണി ഒഴിച്ചാല്‍ വരവ് ഒന്നും തന്നെയില്ല. കലാപഠന കാലത്ത് തിരിച്ചറിയാത്തത് പലതും പഠന കാലത്തിനു ശേഷമാണ് അനുഭവിച്ചത്.

ഏകദേശം ഒന്നര വര്‍ഷത്തെ ഡല്‍ഹി വാസത്തിനു ശേഷമാണ്, പത്രത്തില്‍ കണ്ട ഒരു പരസ്യം വഴി എനിക്ക് തുണിയില്‍ ഡൈ ഉപയോഗിച്ച് ചിത്രം വരയ്ക്കുന്ന ജോലി ലഭിച്ചത്. പിന്നീട് ജോലിയിലെ മടുപ്പും, കൃഷ്ണകുമാറിന്റെ വേര്‍പാടും, ‘കൂട്ടുകാര്‍’ എന്ന് കരുതിയവരുടെ വേര്‍പാടുകളും, ഡല്‍ഹി എന്ന വന്‍ നഗരത്തിന്റെ ആത്മാര്‍ത്ഥത ഇല്ലാത്ത ബന്ധങ്ങളും എന്നെ തിരിച്ചു നാട്ടിലേക്ക് കൊണ്ടുവന്നു.

കൊച്ചിയിലെ താമസത്തിനിടയില്‍ പരിചയപ്പെട്ട ഒരു ഗ്രീക്ക് പൌരനുമായുള്ള സൌഹൃദം, പിന്നീടു അദ്ദേഹത്തോടൊപ്പം കേരളത്തിലും, മറ്റു സംസ്ഥാനങ്ങളിലും ഒരു ഡോക്യുമെന്ററിയുടെ പേരില്‍ യാത്രചെയ്യുവാനും, തുടര്‍ന്ന് ഗ്രീസിലെ താമസത്തിനും, നിര്‍ത്തിവെച്ച ചിത്ര കല വീണ്ടും തുടങ്ങുവാനുള്ള പ്രചോദനത്തിനും ഇടയാക്കി.

ചിത്ര കലാ രംഗത്ത് ഞാന്‍ കുറേക്കാലം ‘invisible mode’ ല്‍ ആയിരുന്നൂ എങ്കിലും, ചെറിയ പ്രദര്‍ശനങ്ങള്‍ ഇന്ത്യക്ക് പുറത്തു സംഘടിപ്പിച്ചത് ഗാലറികളില്‍ ആയിരുന്നില്ല. സുഹൃത്തിന്റെ വീടായിരുന്നു ഗ്രീസിലും ജെര്‍മനിയിലും ഞാന്‍ ഗാലറിയാക്കി മാറ്റിയത്. കേരളത്തില്‍ ആദ്യമായി ഒരു ഏകാംഗ പ്രദര്‍ശനം നടത്തുന്നത് 2002 ല്‍ കൊച്ചിയിലെ ദര്‍ബാര്‍ ഹാളില്‍ ആയിരുന്നു.

 

ജോണ്‍സ് മാത്യു


 

പ്രദര്‍ശനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയോ, ചിത്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയോ ആയിരുന്നില്ല എനിക്ക് താല്പര്യം. പകരം, പഠിച്ചതിനെ മാറ്റി, പഠിക്കാതെ വിട്ട കലയിലെയും, ജീവിതത്തിന്റെ മറ്റു തുറകളിലേയും കാര്യങ്ങള്‍ എങ്ങിനെ ചിത്ര കലയില്‍ ഉള്‍പ്പെടുത്താം എന്ന ശ്രമങ്ങള്‍ക്കായിരുന്നൂ കൂടുതല്‍ പ്രാധാന്യം കൊടുത്തത്.

വര്‍ഷത്തില്‍ മൂന്നോ നാലോ മാസത്തെ ഇന്ത്യക്ക് പുറത്തെ താമസത്തിനിടയിലും കേരളത്തിലെയും, പൊതുവേ ഇന്ത്യയിലെയും കലാ രംഗത്തെ മുന്നേറ്റങ്ങളും, കുതിച്ചു കയറ്റങ്ങളും ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇടയ്ക്കു ചിലപ്പോള്‍ ബോംബെയില്‍ വച്ച് കാണുവാന്‍ തരപ്പെട്ട ചില പ്രദര്‍ശനങ്ങള്‍ ഇന്ത്യയിലെ കലാ രംഗത്തെ മാറ്റങ്ങളുടെ ഒരു ചിത്രം എനിക്ക് നല്‍കി. അവിടെയും ബന്ധങ്ങള്‍ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു.

റാഡിക്കല്‍ ഗ്രൂപ്പിന്റെ തിരോധാനം അവര്‍ കലാ രംഗത്ത തുടങ്ങിവച്ച പല ചിന്താധാരകള്‍ക്കും ഇടം ലഭിക്കാതെ ഇന്ത്യയില്‍ പല ദിക്കുകളിലും അര്‍ഥം നഷ്ടപ്പെട്ട കലാ പ്രവര്‍ത്തനങ്ങളില്‍ കണ്ടുതുടങ്ങിയതും ഈ കാലത്താണ് . ഈ കാലത്ത് രൂപപ്പെട്ട ഒരു “Art Vacuum ” ( I mean those art works created/produced during this period without any particular aims similar to radical group ) ഇന്ത്യക്ക് പുറത്തു സംഭവിച്ച മറ്റു പല സാമൂഹിക മാറ്റങ്ങളുടെയും പ്രതിഫലനമായിരുന്നൂ.

ഉദാഹരണത്തിന് , ജര്‍മനികള്‍ക്കിടയിലെ മതിലുകള്‍ മണ്ണായി തീര്‍ന്നതും, U.S.S.R എന്ന സാമ്രാജ്യത്തിലെ കൊച്ചു രാജ്യങ്ങള്‍ സ്വതന്ത്രമായതും, ഇന്ത്യ ഗ്ലോബലൈസേഷന് തയ്യാറെടുക്കുന്നതും, ലോക ബാങ്കില്‍ നിന്നും മറ്റു പല സാമ്പത്തിക സ്രോതസ്സുകളില്‍ നിന്നും വലിയ തുകകള്‍ ഇന്ത്യയിലെ വ്യവസായ സംരംഭങ്ങളെ പുഷ്ടിപ്പെടുത്തിയതും , അതിലൂടെ ലഭിക്കുന്ന ലാഭ വിഹിതങ്ങള്‍ നിക്ഷേപിക്കുവാന്‍ വ്യവസായ-കലാ-സാംസ്കാരിക സംരംഭങ്ങളും തുടങ്ങുന്നത് ഈ കാലത്താണ്.

ഇതേ കാലത്താണ് ഇന്ത്യയില്‍ പ്രൈവറ്റ് ഗാലറികള്‍ പെട്ടെന്ന് വളര്‍ന്നു വലുതാകുന്നതും, കലാകാരന്മാര്‍ ഗാലറികളെ ആശ്രയിച്ചു ജീവിക്കാന്‍ തുടങ്ങിയതും. ( ഞാനും ചെറുതായി ഒന്ന് ശ്രമിച്ചു നോക്കി എങ്കിലും, കലാകാര- ഗാലറി- വ്യവസായ- നിക്ഷേപ കോട്ടകളുടെ താല്‍പര്യങ്ങള്‍ മറ്റു ചിലതായതിനാലാവാം എനിക്ക് ഇടം ലഭിച്ചില്ല ) കലാ സൃഷ്ടികള്‍ക്കും, കലാകാരീ കലാകാരന്മാര്‍ക്കും സമൂഹത്തില്‍ ഒരു പ്രത്യേക ‘വില നിലവാരം ‘ ഉണ്ടായത്.

എന്നാല്‍ അടുത്ത കാലത്തായി രൂപപ്പെട്ട ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ പതുക്കെ ഇന്ത്യയിലെ വ്യവസായങ്ങളിലും, മറ്റു ഇതര മേഖലകളിലും പ്രതിഫലിച്ചതിന്റെ പ്രതിപ്രവര്‍ത്തനമായി വന്‍ ഗാലറികള്‍ പ്രവര്‍ത്തനം നിര്‍ത്തുകയും, കലാ പ്രദര്‍ശനങ്ങള്‍ പലതും ഉപേക്ഷിക്കുകയും ചെയ്തു. മുമ്പ് കലാ പ്രവര്‍ത്തനങ്ങളുടെ നഗരമായി മാറിയ ബോംബെ പൊടുന്നനെ നിശ്ചലമായി. തുടര്‍ന്ന് കേരളത്തിലെ പല പ്രധാന ഗാലറികളും പ്രവര്‍ത്തന പരിധി വെട്ടി കുറച്ചു.

ഈ അവസ്ഥയിലാണ് കൊച്ചി- മുസിരിസ്-ബിയന്നലെ കേരളത്തില്‍ വിളംബരം ചെയ്യന്നത്, തുടര്‍ന്നുള്ള അഴിമതി വാര്‍ത്തകളും, സംവാദങ്ങളും, ചീത്തവിളികളും, ഭീഷണികളും, സംഘാടകരുടെ വിശദീകരണ യാത്രകളും മറ്റും നടക്കുന്നത്.

ബിയന്നലെ എന്ന ആശയം നടപ്പാക്കാന്‍ കാണിക്കുന്ന തിടുക്കവും, അതിലെ അഴിമതി വാര്‍ത്തകളും, അതിലെ സുതാര്യത ഇല്ലായ്മയും, ഇതിനെല്ലാത്തിനും പുറമേ കേരളത്തിലെ കലാ പഠനം കഴിഞ്ഞു ജോലിയോ, അന്തസ്സായി കലാ പ്രവര്‍ത്തനം നടത്തി ജീവിക്കുവാന്‍ മാര്‍ഗങ്ങളോ ഇല്ലാത്ത കേരളത്തിലെ കലാകാരീ/ കലാകാരന്മാരെ ഉള്‍പ്പെടുത്താതെ, വെറും നോക്കുകുത്തികളാക്കി സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ച്, നാട്ടിലെ എല്ലാ കലാകാരന്മാര്‍ക്കും ഉപയോഗിക്കേണ്ട ദര്‍ബാര്‍ ഹാള്‍ കൈക്കലാക്കി നടത്താന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതി എന്തുകൊണ്ടൊക്കെയോ എന്നില്‍ മതിപ്പുണ്ടാക്കുന്നില്ല.

വിദേശത്തെ ഒരു ബിയന്നലെയും ഞാന്‍ നേരില്‍ കണ്ടിട്ടില്ല, ഗാലറികളും മ്യൂസിയങ്ങളും പിന്നെ ചില Retrospective കളും മാത്രമേ കണ്ടിട്ടുള്ളൂ..
ബിയന്നലെ എന്ന പദ്ധതി ലോക മഹാ യുദ്ധങ്ങള്‍ക്ക് ശേഷമാണ് കൂടുതലായും വളര്‍ന്നത് എന്നത് കൌതുകകരമായ ഒരു വസ്തുതയാണ്.
അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. http://en.wikipedia.org/wiki/Venice_Biennale#History.

ലോക മഹാ യുദ്ധങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികള്‍ യുദ്ധക്കെടുതിയില്‍ ഉള്‍പ്പെട്ട എല്ലാ രാജ്യങ്ങളും അനുഭവിച്ചപ്പോള്‍ ആവാം നിക്ഷേപകരായ വര്‍ഗം, സാമ്പത്തിക ലാഭം നിക്ഷേപിക്കാന്‍ ഇടമില്ലാതെ കലാ സൃഷ്ടികളിലേക്ക് ശ്രദ്ധിച്ചത് എന്നാണു എന്റെ വിലയിരുത്തല്‍.
ഈ കാലത്താണ്, കലാ സൃഷ്ടികള്‍ക്ക് സാമ്പത്തികമായി വില വര്‍ധിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

എന്തായിരിക്കും ഒരു ചിത്രകാരനെ തന്റെ കലാ സൃഷ്ടിക്കു അമിതമായി വിലയിടാന്‍ പ്രേരിപ്പിക്കുന്ന ഘടകം ?

ഒരു കലാ സൃഷ്ടിക്കു വില നിര്‍ണയിക്കുന്നതില്‍ കമ്പോളത്തിലെ ഏതെല്ലാം നിയന്ത്രണ ശക്തികള്‍ ഇടപെടുന്നു ?

കലാ സൃഷ്ടികള്‍ നിക്ഷേപ^വിനിമയത്തിനുള്ള ഉല്പന്നം ആണെങ്കില്‍ അതിന് ഒരു ഉല്പന്നത്തിന്റെ അടിസ്ഥാനത്തില്‍ വില നിശ്ചയിച്ചാല്‍ മതിയാവില്ലേ?

 

എറണാകുളത്തെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി


 

ബിയന്നലെ നല്ലതാണോ, അതോ ചീത്തയാണോ എന്നതല്ല, പകരം, ബിയന്നലെകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന “സൌന്ദര്യ ബോധവും, കലയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും” ആണ് വിശകലനം ചെയ്യണ്ടത്. അല്ലാതെ അഴിമതി എന്ന വിഷയം മാത്രമല്ല.

ഇന്ത്യയില്‍ ഇപ്പോള്‍ ഒരു ബിയന്നലെ എന്തുകൊണ്ട് എന്നതിന് ശരിയായ ഉത്തരം അതിന്റെ സംഘാടകര്‍ക്കാവണം കൂടുതല്‍ അറിയേണ്ടത്.

പുറത്തു നിന്നു നോക്കിക്കാണുമ്പോള്‍, ഇപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച അവസ്ഥയില്‍, നിക്ഷേപകര്‍ക്ക് അവരുടെ ലാഭവിഹിതം നിക്ഷേപിക്കുവാന്‍ പുതിയൊരു ഇടം ഉണ്ടാക്കിയെടുക്കുക എന്നതാവാം ഉദ്ദേശം.

‘ജനകീയ സമരങ്ങള്‍ക്ക് അവധി കൊടുക്കേണ്ട സമയമായി’

 
 
 
 
മൂന്ന് പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ പരിസ്ഥിതി ഗവേഷണ രംഗത്ത് സജീവമായ ഒരാളുടെ തിരിഞ്ഞുനോട്ടങ്ങള്‍, തിരിച്ചറിവുകള്‍.
ഡോ. എസ് ശങ്കറുമായി യുവഗവേഷക ധന്യബാലന്‍ നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാഗം

 
 
ആദ്യ ഭാഗം
ഡോ. ശങ്കര്‍: പരിസ്ഥിതി സമരങ്ങള്‍ അനുഷ്ഠാനമായി

രണ്ടാം ഭാഗം
‘മ്യൂസിയം പീസുപോലെ വനത്തില്‍ സൂക്ഷിക്കേണ്ടവരല്ല, ആദിവാസികള്‍’

 
 

കേരളത്തിന്റെ പാരിസ്ഥിതിക അവസ്ഥ വളരെ പരിതാപകരമാണ്. അയ്യപ്പപണിക്കരുടെ കവിതയില്‍ പറയുന്നപോലെ സ്ഥിതി, പരിസ്ഥിതി, പരിതാപസ്ഥിതി എന്ന അവസ്ഥയിലേക്കാണ് നാം പോകുന്നത്. വളരെ പ്രധാനമായി തോന്നിയ ഒരു കാര്യം പരിസ്ഥിതിവാദികള്‍ ഉറങ്ങുകയാണ് എന്നതാണ്. എല്ലാം ജയിച്ചു എന്ന ഭാവത്തിലുള്ള ഉറക്കം. അവരെ ഉണര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ ജലാശയങ്ങള്‍, കുന്നും കാടും മലകളും തീരങ്ങളുമെല്ലാം ഹൃസ്വ ലാഭത്തിന് വേണ്ടി ഭയങ്കരമായി ചൂഷണം ചെയ്യപ്പെടുകയാണ്.
പണ്ടൊക്കെ ശത്രുക്കളുടെ എണ്ണം പരിമിതമായിരുന്നു. പാര്‍ട്ടി നേതാക്കളോ വ്യവസായ മുതലാളിമാരോ മാത്രമായിരുന്നു ശത്രുക്കള്‍. ഇന്നവര്‍ മാത്രമല്ല ശത്രുക്കള്‍. അനേകം ചെറുകിട ശത്രുക്കളുടെ കാലമാണിത്. ജനായത്തഭരണം അഥവാ പഞ്ചായത്തിരാജ് വന്നപ്പോള്‍ പരിസ്ഥിതിയെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമായി. കൈരളി ചാനലില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തക സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു, പണ്ട് ഒരു പ്രശനത്തില്‍ ഇടപെടാന്‍ എളുപ്പമായിരുന്നു കാരണം അവിടെ പ്രശ്നമുണ്ട് ,ഇവിടെ പ്രശ്നമുണ്ട് എന്നൊക്കെ പറഞ്ഞിരുന്നത് കുട്ടിസഖാക്കളാണ് . ഇന്ന് വലിയ സഖാക്കള്‍ വിളിച്ച് പറയുന്നു. കുട്ടി സഖാക്കള്‍ വടിയുമായി നമുക്കെതിരെ അണിനിരയ്ക്കുന്നു-ഡോ. ശങ്കറുമായി ധന്യ ബാലന്‍ സംസാരിക്കുന്നു

 

 

വെറുതെയാരും കാടു നന്നാക്കില്ല
 
അക്കാദമിക് ഗവേഷകന്‍ എന്ന നിലയില്‍ പതിറ്റാണ്ടുകളായി സജീവമാണ് താങ്കള്‍. താങ്കള്‍ എപ്പോഴും പറയുന്നതുപോലെ from soil science to people.മണ്ണിനെ പഠിക്കുന്നതില്‍ നിന്ന് മനുഷ്യനെ അറിയുന്നതിലേക്കുള്ള മാറ്റം. ശാസ്ത്രജ്ഞനെന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന കാലത്ത് ഗവേഷണത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും മറ്റുമുണ്ടായിരുന്ന ധാരണകള്‍ തന്നെയാണോ ഇന്നും? പല കാലങ്ങള്‍ എങ്ങനെയൊക്കെയാണ് താങ്കളുടെ ധാരണകളെ മാറ്റിമറിച്ചത്?

ധാരണകളില്‍ അല്ല, സമീപനങ്ങളിലാണ് മാറ്റങ്ങള്‍ ഉണ്ടായത്. ഒരു മണ്ണു ഗവേഷകന്‍ (soil scientist) എന്ന നിലയില്‍ 15 വര്‍ഷത്തോളം ഞാന്‍ മണ്ണിനെ അടുത്തറിഞ്ഞു. മണ്ണിനെ സംരക്ഷിക്കുക, മണ്ണിന്റെ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ വെള്ളം സംഭരിക്കാന്‍ അനുവദിക്കുക, മണ്ണിന്റെ വളക്കൂറ് നന്നാക്കുക-ഇതെല്ലാം മനസ്സിലാക്കി. മാത്രമല്ല, ഇതിനെല്ലാം മരങ്ങള്‍ വളരെ അത്യാവശ്യമാണ് കേരളത്തിന്റെ ചെരിഞ്ഞ ഭൂതലത്തില്‍ ധാരാളം മഴ ലഭിക്കുമ്പോള്‍ മണ്ണു സംരക്ഷിക്കാന്‍ മരങ്ങള്‍ വേണം, കാടു വേണം, വൃക്ഷസമൂഹം വേണം.

കാട്ടിലെ മരങ്ങള്‍ നാം സംരക്ഷിക്കുന്നുണ്ട്, നാട്ടിലും ഒരു agro forestry വേണമെന്നതാണ് ്എന്റെ സമീപനം. നമ്മുടെ വീട്ടുവളപ്പില്‍ ഒരു ‘കാര്‍ഷിക വനവത്ക്കരണം’ എന്ന സമീപനത്തിലേക്കാണ് 15 വര്‍ഷത്തെ soil science ‘യുദ്ധ’ത്തിനു ശേഷം ഞാന്‍ എത്തിയത്. കൃഷിയിടങ്ങളില്‍ മരങ്ങള്‍ നടുക നമ്മുടെ മണ്ണിന്റെ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക ഉത്പാദനം മെച്ചപ്പെടുത്തി നമുക്കാവശ്യമുള്ള സാധനങ്ങള്‍ സ്വയം ഉത്പാദിപ്പിക്കുന്ന അവസ്ഥയില്‍ എത്തിച്ചേരുക.

ആദ്യം ഞാന്‍ മണ്ണിനെ മനസ്സിലാക്കി മണ്ണ് സംരക്ഷിക്കാനായി 15 വര്‍ഷത്തോളം ജനങ്ങളെ ബോധവത്ക്കരിച്ചു. മരങ്ങള്‍ നടാനായി പ്രേരിപ്പിച്ചു പിന്നീട് ചിന്തിച്ചപ്പോള്‍ മണ്ണ് സംരക്ഷിക്കാന്‍ മരം വേണം, മരം നടാന്‍ മനുഷ്യരും. മണ്ണ് , മരം , മനുഷ്യന്‍ എന്ന ത്രിത്വം – അതായത് മൂന്ന് ഘട്ടങ്ങള്‍ ആണ് എന്റെ ജീവിതത്തിലുണ്ടായത് . മണ്ണ് ശാസ്ത്രജ്ഞന്‍, കാര്‍ഷിക വനവത്ക്കരണ ശാസ്ത്രജ്ഞന്‍, സാമൂഹ്യ ശാസ്ത്രജ്ഞന്‍.

ജനങ്ങള്‍ മരങ്ങള്‍ നടണമെങ്കില്‍, അവരുടെ പ്രശ്നങ്ങള്‍ ആദ്യമേ പരിഹരിക്കപ്പെടണം. സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടാല്‍ മാത്രമേ ജനം മണ്ണിനേയോ മരത്തേയോ വനത്തേയോ സംരക്ഷിക്കുകയുള്ളൂ. അതായത്, കാര്യങ്ങള്‍ ഒരു enterprise എന്ന തലത്തിലേക്ക് പോവുകയാണ്. ചെറിയ ചെറിയ സുസ്ഥിരാധിഷ്ഠിത ജൈവവിധ്യ സംരംഭങ്ങളിലൂടെ ഇത് നടപ്പിലാക്കാം. വെറുതെ കാടു നന്നാക്കാന്‍ ആരും മുന്നോട്ടു വന്നുവെന്നു വരില്ല.

കഴിഞ്ഞ ദിവസം,നമ്മള്‍ സംസാരിച്ച ഒരു ആദിവാസി അയാള്‍ക്ക് അറിയാവുന്ന ഒരു ചെടിയ്ക്ക് ക്യാന്‍സറിനെതിരായ മരുന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു പറഞ്ഞു. അതയാള്‍ക്ക് ചെയ്യാനായാല്‍, അയാള്‍ക്ക് ലാഭമുണ്ടായാല്‍ അതിലൊരു വിഹിതം വനംസംരക്ഷണത്തിന് അല്ലെങ്കില്‍ ജൈവവൈവിധ്യസംരക്ഷണത്തിനായി അയാള്‍ക്ക് ചെലവിടാനാകും. Enterprises can always save the world and biodiversity. കച്ചവടമനോഭാവം എന്ന് വേണമെങ്കില്‍ ഇതിനെ വിമര്‍ശിക്കാം പക്ഷെ, വെറും മനസ്സിന്റെ ഗുണം അല്ലെങ്കില്‍ ഒരു നേര്‍ച്ച പോലെ ദൌത്യം പോലെ പ്രകൃതി സംരക്ഷണം നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടാകും. അതുകൊണ്ടു തന്നെ enterprise എന്ന ചിന്താഗതിയിലേക്ക് എല്ലാവരും മാറേണ്ടിവരും.

 

 

റോഡു വരുമ്പോള്‍ കാടുകള്‍ക്ക് സംഭവിക്കുന്നത്
 
താങ്കളുടെ ആദ്യകാല പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് കാണുന്നത്? തിരിഞ്ഞുനോക്കുമ്പോള്‍ സ്വന്തം സാധ്യതകളെ, പരിമിതികളെ, തിരിച്ചറിവുകളെ എങ്ങനെ കാണുന്നു?

70കളുടെ ആദ്യം സയലന്റ് വാലി പ്രസ്ഥാനമാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവരുടെ കണ്ണു തുറന്നത്. വനം നശിച്ചു പോകുമ്പോള്‍ ഒരു പരിസ്ഥിതി ശോഷണം (degradation) നടക്കുന്നുണ്ട് കാടു നശിക്കുമ്പോഴുള്ള ഇത്തരം ശോഷണത്തെക്കുറിച്ചായിരുന്നു ഞാന്‍ പി.എച്ച്.ഡി ചെയ്തത്. കാട്ടുമണ്ണ് അതിന്റെ മുകളിലെ മരങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ എങ്ങനെ പാറയാകുന്നു? പാറയില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ മണ്ണുണ്ടാകുന്നത്. തിരിച്ച് മണ്ണ് നഷ്ടപ്പെടുമ്പോള്‍ ഒരു laterization നടക്കുന്നു. ഇങ്ങനെയാണ് വനസംരക്ഷണം എന്ന ആശയത്തിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെട്ടത്.

അങ്ങനെയാണ്, ഒരുപാടു സ്ഥലങ്ങളില്‍ നിയമനം ലഭിച്ചിട്ടും പീച്ചിയിലെ കേരള വന ഗവേഷണ കേന്ദ്രത്തിലേക്ക് (KFRI) എത്തിയത്. 32 കൊല്ലത്തെ സേവനത്തിന് ശേഷം പടിയിറങ്ങുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. ഒത്തിരി നല്ല കാര്യങ്ങള്‍ ചെയ്യാനായി, ഒത്തിരി കാണാനായി, ഒത്തിരി പേരെ പരിചയപ്പെടാനിടയായി. ഏറ്റവും പ്രധാനം, വളരെയധികം വനത്തെ സംരക്ഷിക്കാനായി എന്നതാണ്.

വികസനത്തില്‍നിന്നും കോടാലിയില്‍ നിന്നും വനത്തെ സംരക്ഷിക്കാന്‍ കഴിഞ്ഞു. 14 പരിസ്ഥിതി ആഘാത പത്രികകള്‍ പഠിച്ച് സമര്‍പ്പിച്ചു. അതില്‍ 13 എണ്ണവും വനം സംരക്ഷിക്കണം എന്നുതന്നെയായിരുന്നു. കുഞ്ഞോം മുതല്‍ പാനൂര്‍ വരെ കാടിന് അകത്തുള്ള റോഡായാലും മാഹിപ്പുഴയുടെ മുകളിലേക്കുള്ളതോ പറമ്പിക്കുളത്തേക്കുള്ളതോ ആയ റോഡായാലും, സൈലന്റ് വാലിയിലേക്കുള്ള റോഡായാലും നെല്ലിയാമ്പതിയില്‍ നിന്നും വാഴച്ചാലിലേക്കുള്ള റോഡായാലും ഇതെല്ലാം വേണ്ട എന്നു പറയുമ്പോള്‍ നാം പറയുന്നത് വനത്തെ റോഡുകളില്ലാതെ സംരക്ഷിക്കണം എന്നതാണ്. കാരണം, എവിടെയൊക്കെ റോഡു വരുന്നുവോ അവിടെയെല്ലാം മനുഷ്യനും വരുന്നു. വികസനം വരുന്നു. ആ പ്രദേശത്തെ ഇല്ലാതാക്കുന്നു.

buffer zone ഇക്കോ ടൂറിസം മറ്റൊരു പ്രധാന ഇടപെടലായിരുന്നു. ഇക്കോ ടൂറിസം വക്താക്കള്‍ വിഭാവനം ചെയ്ത ടൂറിസം കാട്ടിനകത്തായിരുന്നു. നമ്മള്‍ അതിനെ കാട്ടില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുവന്നു. കാടിന്റെ buffer zone സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം എന്ന നിലയിലേക്ക് മാറ്റി. അതായത് Eco tourism vs responsible tourism എന്ന നിലയിലേക്ക് മാറ്റി. ഇന്ന് എല്ലാവരും ഇതേ ആശയം പറയുന്നു. ഉത്തരവാദിത്വമുള്ള ടൂറിസവും പരിസ്ഥിതി സംരക്ഷണ ടൂറിസവും ഇതൊക്കെയാണ് പറയുന്നത് ്.

ഇതില്‍ enterprise എന്ന നിലയില്‍ നാട്ടുകാര്‍ക്ക് ഗുണമുണ്ടാകുന്നു. സന്ദര്‍ശകരും സന്തോഷിക്കുന്നു. മറ്റൊരു പ്രധാന കാര്യം നിര്‍ദ്ദേശിച്ചിരുന്നത് സന്ദര്‍ശകര്‍ക്കുള്ള ബോധവത്കരണമാണ് നിങ്ങളൊരു ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് പോകുമ്പോള്‍ പ്രകൃതിയുമായി ചേര്‍ന്നുപോവുന്നവിധം ജീവിക്കാനാണ് പഠിക്കേണ്ടത്. കാട് സംരക്ഷിക്കണം എന്നും മരത്തിനെ സ്നേഹിക്കണമെന്നും മൃഗങ്ങളെ ഉപദ്രവിക്കാന്‍ പാടില്ലെന്നുമെല്ലാം പഠിച്ചാണ് നിങ്ങള്‍ തിരിച്ചുവരുന്നത്. അങ്ങനെയൊരു ടൂറിസത്തിന്റെ അടിത്തറ ഉണ്ടാക്കാന്‍ ഇക്കോ ടൂറിസത്തിന് കഴിഞ്ഞു.

ഒരു ടൂറിസം കേന്ദ്രത്തില്‍ എത്ര സന്ദര്‍ശകര്‍ വേണം, അല്ലെങ്കില്‍ ഒരു ടൂറിസം മേഖലക്ക് പരമാവധി എത്ര പേരെ താങ്ങാന്‍ കഴിയുമെന്നും പഠനം വിഭാവനം ചെയ്തു. പക്ഷേ അത് നടപ്പിലാക്കാനായില്ല. അങ്ങനെ കഴിഞ്ഞിരുന്നെങ്കില്‍ നമുക്ക് കേരളത്തിലെ മിക്ക വനപ്രദേശങ്ങളിലും ഇന്ന് നടക്കുന്ന വിനാശകരമായ, ആഭാസകരമായ^ ടൂറിസം എന്ന പേരില്‍ നടക്കുന്ന, കാട് മുഴുവന്‍ നശിപ്പിക്കുന്ന അപകടം ഒഴിവാക്കാനാവുമായിരുന്നു. കോര്‍ ഏരിയയിലെ ജീപ്പ് സവാരിയും, കാടിനകത്തെ ബഹളവും മദ്യപാനവും പിന്നെ പെരിയാറിലെപോലുള്ള ബോട്ട് സവാരിയും, തിരക്കും, അപകടങ്ങളും, മരണവും ഒഴിവാക്കാമായിരുന്നു. കുറുവാദ്വീപിനെപോലുള്ള കോര്‍ഏരിയയില്‍ ജില്ലാ ടൂറിസം പ്രമോഷനല്‍ കൌണ്‍സില്‍ നടത്തുന്ന ആഭാസടൂറിസവും സൈലന്റ് വാലിയിലെ കോര്‍ പ്രദേശത്തെ ടൂറിസവും എല്ലാം മാറ്റാനാകുമായിരുന്നു. ഇതാണ് ചെയ്യാന്‍ വിട്ട് പോയ ഒരു കാര്യം. ബാക്കി നില്‍ക്കുന്ന പ്രവൃത്തി.

 

ധന്യ ബാലന്‍


 

ജനങ്ങളെ അറിയാതെ ഗവേഷണം നടത്താനാവില്ല
 
ആക്റ്റിവിസവും അക്കാദമിക പ്രവര്‍ത്തനവും ചേര്‍ന്നുപോവാന്‍ ബുദ്ധിമുട്ടാണെന്ന് പൊതുവെ ഒരഭിപ്രായമുണ്ട്. ആ പൊതു അഭിപ്രായത്തിന് വെളിയിലാണ് താങ്കളുടെ ജീവിതം. എങ്ങനെയാണ്, ഇവ രണ്ടും ഒന്നിച്ചു കൊണ്ടുപോവാന്‍ കഴിഞ്ഞത്?

സഖാവ് അച്യുതമേനോന്‍ വിഭാവനം ചെയ്ത കേരള വനഗവേഷണ കേന്ദ്രം (KFRI ) ഉള്‍പ്പെടുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ലക്ഷ്യം രാജ്യത്തെ വിഭവങ്ങള്‍ എങ്ങനെ പരിപാലിക്കാം എന്നുളളതായിരുന്നു. അല്ലാതെ വെറും ഒരു ആണവ ഗവേഷണമോ, ഭൌതികശാസ്ത്ര ഗവേഷണമോ മൈക്രോസ്കോപ്പിലൂടെ നോക്കുന്ന ബയോടെക്നോളജിയോ ആയിരുന്നില്ല. ജനങ്ങളുമായി ബന്ധമുള്ള, വികസനവുമായി ബന്ധമുള്ള, വിഭവസംരക്ഷണവുമായി ബന്ധമുള്ള സ്ഥാപനങ്ങായിരുന്നു അദ്ദേഹം തുടങ്ങിവെച്ചത്.

KFRI യില്‍ ജോലി ചെയ്യുമ്പോള്‍ Activism ഇല്ലാതെ, ജനങ്ങളുടെ വികാരം മനസ്സിലാക്കാതെ, ജനങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കാതെ ജനങ്ങളെ ബോധവത്കരിക്കാതെ നമുക്ക് ഗവേഷണം നടത്താനാവില്ല. ആര്‍ക്ക് വേണ്ടി ഗവേഷണം നടത്തുന്നു എന്നുള്ള ചോദ്യം എപ്പോഴും ഇവിടെ ഉയരുന്നു. ദന്തഗോപുരത്തിലെ ശാസ്ത്രജ്ഞരായി, താഴെ ഇറങ്ങാതെ ഒരുപാട് പേപ്പറുകള്‍ പ്രസിദ്ധീകരിച്ച്, നരച്ച കോട്ടുമിട്ട് രാജ്യാന്തര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് സ്വന്തം ബയോഡാറ്റ വലുതാക്കുന്നതിന് പകരം, നിങ്ങള്‍ എന്താണ് സാധാരണ മനുഷ്യന് വേണ്ടി ചെയ്യുന്നത് എന്ന് ചിന്തിക്കുക.

ഉദാഹരണമായി അട്ടപ്പാടിയിലെ ഒരു വികസനം, അതിന്റെ കാഴ്ചപ്പാട് എന്താവണം, അല്ലെങ്കില്‍ ഒരു റോഡുനിര്‍മ്മാണം പരിസ്ഥിതി അനുസൃതമായി എങ്ങനെ നിര്‍മ്മിക്കാം ഈ കാടുകള്‍ എങ്ങനെ സംരക്ഷിക്കാം, അതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നിങ്ങനെ. ആ പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ ഗവേഷണം ആക്റ്റിവിസമായി മാറുകയാണ്. ഏതൊരു സംഗതി ആയാലും^ പൂയംകുട്ടിയായാലും പാത്രക്കടവ് ആയാലും സയലന്റ്വാലി ആയാലും നമ്മള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ഗവേഷണം ചെയ്യുന്നു. അതിന്റെ ഫലങ്ങള്‍ പ്രസിദ്ധികരിക്കുന്നു അതിന്റെ കൂടെ തന്നെ നാട്ടുകാരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുന്നു.

ഉദാഹരണമായി തെന്‍മല പാക്കേജിന്റെ കാര്യം. ഗവേഷണ റിപ്പോര്‍ട്ട് കൊടുത്തശേഷം നമ്മള്‍ ഒരു 10 തവണയെങ്കിലും ആ നാട്ടുകാരെ ലളിതമായി ഭാഷയില്‍ കാര്യങ്ങള്‍ മനസ്സിലാക്കിക്കണം അതൊരു ദൌത്യമാണ്. അവര്‍ പദ്ധതിക്ക് എതിരാണെങ്കില്‍ നമ്മള്‍ അതിന് കൂട്ട് നില്‍ക്കണം. നമ്മള്‍ ആക്റ്റിവിസത്തിന്‍ൊപ്പം കാര്യങ്ങള്‍ പഠിക്കുകയാണ്. എന്നെ പഠിപ്പിച്ചത് ഏറ്റവും ഉല്‍പ്പാദനക്ഷമമായത് (most productive) നിത്യഹരിതവനങ്ങള്‍ ആണെന്നാണ്. ഞാന്‍ പഠിപ്പിച്ചത് പവിഴപ്പുറ്റുകള്‍ ആണ് അതെന്നാണ്. ഇപ്പോള്‍ എന്നെ പഠിപ്പിക്കുന്നത് തണ്ണീര്‍ത്തടങ്ങളാണ് ഏറ്റവും ഉല്‍പ്പാദനക്ഷമതയുള്ളത് എന്നാണ്.

 

പശ്ചിമ ഘട്ട രക്ഷായാത്രയിലെ ദൃശ്യം


 

ആക്റ്റിവിസത്തിന് ഇടങ്ങളുണ്ട്
 
എന്തുതന്നെയായാലും ഒരു സര്‍ക്കാര്‍ സ്ഥാപനമാണ് കേരള വനഗവേഷണ കേന്ദ്രവും. സര്‍ക്കാര്‍ സ്ഥാപനങ്ങളുടേതായ ചിട്ടവട്ടങ്ങള്‍ സ്വാഭാവികമാണ്. അവയോടൊക്കെ യോജിച്ചു പോവാനാവുക എന്നത് താങ്കളെപ്പോലുള്ള ഒരാള്‍ക്ക് എളുപ്പമാവില്ല. പ്രത്യേകിച്ച് ആദ്യ കാലങ്ങളില്‍. എങ്ങനെയാണ്, ഇത്തരം പ്രശ്നങ്ങള്‍ അതിജീവിച്ചത്?

എനിക്ക് തോന്നുന്നത്, അങ്ങനെ ഒരു ബുദ്ധിമുട്ട് ഇവിടെ ഉണ്ടായില്ല എന്നു തന്നെയാണ്. കാരണം അച്യുതമേനോനാണ് ഈ സ്ഥാപനം വിഭാവനം ചെയ്തത്. ഇതിന്റെ ആദ്യ ഡയറക്ടര്‍ നെഹ്റൂവിയന്‍ ജനാധിപത്യത്തില്‍ ആഴത്തില്‍ വിശ്വസിച്ചിരുന്നഒരാളായിരുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാവരും തന്നെ ആക്റ്റിവിസ്റ്റുകളുമായിരുന്നു. ഡോ. വിജയനാവട്ടെ, ഡോ. ഈസയാവട്ടെ^എല്ലാവരും. അങ്ങനെ എല്ലാവരും ആക്റ്റിവിസ്റ്റുകളായതു കൊണ്ട് ഇവിടെ ഒരു ആക്റ്റിവിസ്റ്റ് ഇടമുണ്ടായിരുന്നു. അതിനാല്‍ തന്നെ, സര്‍ക്കാര്‍ ചട്ടക്കൂടുകളുടേതായ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല.

തൊഴില്‍പരമായ യാതൊരു വീഴ്ചകളും അത് കാരണം ഉണ്ടായിട്ടില്ല. നമ്മുടെ ആവശ്യത്തിന്, നമ്മുടെ അഭിപ്രായം മാത്രം മാനിച്ചാണ് അത് നടന്നത്. ഒരിക്കലും ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എഴുതാന്‍ പാടില്ല എന്നോ ഇത് ഇങ്ങനെയല്ല വേണ്ടതെന്നോ ആരും മുകളില്‍ നിന്ന് നിര്‍ദ്ദേശിച്ചിട്ടില്ല. കാരണം വനംവകുപ്പാണ് നമ്മുടെ പ്രൊജക്റ്റുകള്‍ എല്ലാം തരുന്നത്. വനം സംരക്ഷിക്കുക എന്നത് നമ്മുടെ ദൌത്യവുമാണ്. വനം സംരക്ഷിക്കേണ്ടതില്ല എന്നവര്‍ ഒരിക്കലും പറയില്ല. വനമില്ലാതാക്കി റോഡ് വേണ്ട എന്ന് റിപ്പോര്‍ട്ട് എഴുതുവാന്‍ വളരെ എളുപ്പമാണ്. റോഡ് വേണം എന്ന് വനംവകുപ്പ് തന്നെ പറയുമ്പോഴാണ് പ്രയാസം.

 

ഡോ. ശങ്കര്‍ 1975ല്‍.


 

ചെറുകിട ശത്രുക്കളുടെ കാലമാണിത്
 
കേരളത്തിന്റെ പാരിസ്ഥിതികപ്രശ്നങ്ങളെ പല കാലങ്ങളായി അടുത്തറിയുന്ന ഒരാളാണ് താങ്കള്‍. എന്താണ് ഇപ്പോള്‍ നമ്മുടെ അവസ്ഥ? പല തലമുറകളായി വിതച്ച അവബോധത്തിന്റെ വിത്തുകള്‍ പടര്‍ന്നു പന്തലിച്ചോ?

കേരളത്തിന്റെ പാരിസ്ഥിതിക അവസ്ഥകള്‍ വളരെ പരിതാപകരമാണ്. അയ്യപ്പപണിക്കരുടെ കവിതയില്‍ പറയുന്നപോലെ സ്ഥിതി, പരിസ്ഥിതി, പരിതാപസ്ഥിതി എന്ന അവസ്ഥയിലേക്കാണ് നാം പോകുന്നത്. വളരെ പ്രധാനമായി തോന്നിയ ഒരു കാര്യം പരിസ്ഥിതിവാദികള്‍ ഉറങ്ങുകയാണ് എന്നതാണ്. എല്ലാം ജയിച്ചു എന്ന ഭാവത്തിലുള്ള ഉറക്കം. അവരെ ഉണര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ ജലാശയങ്ങള്‍, കുന്നും കാടും മലകളും തീരങ്ങളുമെല്ലാം ഹൃസ്വ ലാഭത്തിന് വേണ്ടി ഭയങ്കരമായി ചൂഷണം ചെയ്യപ്പെടുകയാണ്.

പണ്ടൊക്കെ ശത്രുക്കളുടെ എണ്ണം പരിമിതമായിരുന്നു. പാര്‍ട്ടി നേതാക്കളോ വ്യവസായ മുതലാളിമാരോ മാത്രമായിരുന്നു ശത്രുക്കള്‍. ഇന്നവര്‍ മാത്രമല്ല ശത്രുക്കള്‍. അനേകം ചെറുകിട ശത്രുക്കളുടെ കാലമാണിത്.

ഭരണത്തെ പ്രാദേശിക തലത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ പാരിസ്ഥിതികമായി സംഭവിച്ചത് വലിയ ഐറണികളാണ്. പഞ്ചായത്ത് തലത്തിലുള്ള തീരുമാനങ്ങളുടെ കാലം വന്നപ്പോള്‍ പാരിസ്ഥിതിക വിനാശം വര്‍ധിക്കുകയാണ്. പണ്ട് വലിയ തീരുമാനങ്ങളുടെ കാലമായിരുന്നു. ഉദാ: പൂയംകുട്ടി പദ്ധതി വരണമെന്ന തീരുമാനം. അവിടെ കാര്യങ്ങള്‍ വ്യക്തമാണ്. എതിര്‍ക്കാന്‍ ഒരു ശത്രുവേയുള്ളൂ. ഒരു വൈദ്യുതിമന്ത്രി, ഒരു വൈദ്യുതി ബോര്‍ഡ്. ശത്രുവിനെ ഒറ്റയടിക്ക് നമുക്കറിയാം.

എന്നാല്‍, ഇന്നതല്ല അവസ്ഥ. ഓരോ പഞ്ചായത്തിലും കുന്നും തോടുമെല്ലാം വെട്ടിവെളുപ്പിച്ച്, നന്നാക്കുന്നു. ഒരു ശത്രുവിന് പകരം അനേകം ശത്രുക്കള്‍ വരുന്നു. ഒരു വമ്പന്‍ തീരുമാനത്തിന് പകരം അനേകം വശങ്ങളില്‍നിന്ന് അനേകം ചെറു തീരുമാനങ്ങള്‍. കൂടംകുളത്ത് ഉദയകുമാറിന് ഒരു മുഖ്യശത്രുവേ ഉള്ളൂ ^കേന്ദ്ര സര്‍ക്കാര്‍. പക്ഷേ, കേരളത്തിലെ അനേകം തോടുകള്‍, കാടുകള്‍, പുഴകള്‍ ഇവയ്ക്കെല്ലാം ശത്രുക്കള്‍ പലതാണ്. പല തട്ടിലുള്ളവര്‍. തത്പരകക്ഷികള്‍ അനേകം. അതായത് കാശുണ്ടാക്കാന്‍ താത്പര്യമുള്ള കക്ഷികള്‍.

ജനായത്തഭരണം അഥവാ പഞ്ചായത്തിരാജ് വന്നപ്പോള്‍ പരിസ്ഥിതിയെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമായി. കൈരളി ചാനലില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തക സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു, പണ്ട് ഒരു പ്രശനത്തില്‍ ഇടപെടാന്‍ എളുപ്പമായിരുന്നു കാരണം അവിടെ പ്രശ്നമുണ്ട് ,ഇവിടെ പ്രശ്നമുണ്ട് എന്നൊക്കെ പറഞ്ഞിരുന്നത് കുട്ടിസഖാക്കളാണ് . ഇന്ന് വലിയ സഖാക്കള്‍ വിളിച്ച് പറയുന്നു. കുട്ടി സഖാക്കള്‍ വടിയുമായി നമുക്കെതിരെ അണിനിരയ്ക്കുന്നു.

എല്ലാവരും പരിസ്ഥിതി വാദികളാവുന്ന കാലം കൂടിയാണിത്. നല്ലതിനെയും ചീത്തയേയും എല്ലാത്തിനെയും എതിര്‍ക്കുന്നത് ശരിയല്ല.

അട്ടപ്പാടിയില്‍ കാറ്റാടി വരുന്നത് ആദിവാസി ഭൂമിയിലാണ്, ആ ഭൂമി എങ്ങനെ ഏറ്റെടുക്കും എന്നു ചിന്തിക്കുന്നതിനു പകരം കാറ്റാടിയുടെ ഇടയിലൂടെ വരുന്ന കാറ്റ് കൊണ്ടാല്‍ തെങ്ങ് കായ്ക്കില്ല, മാവ് കായ്ക്കില്ല എന്നൊക്കെയാണ് പറയുന്നത്. ഇപ്രകാരമുള്ള ദുഷ്പ്രചരണങ്ങളും പരിസ്ഥിതി മേഖലയെ ബാധിക്കുന്നുണ്ട്. കാര്യങ്ങള്‍ ഗൌരവമായി പഠിക്കാത്ത പലരും വെറും ആവേശത്തിന്റെ പേരില്‍ പലതും പറഞ്ഞുപോകുകയാണ്. കറണ്ടെടുത്താല്‍ വെള്ളത്തിന്റെ ശക്തി പോകും മുതലായ വാദങ്ങള്‍ പോലെ. ആ ഒരു സ്വഭാവത്തില്‍ നിന്നും മാറണം. പരിസ്ഥിതി പ്രശ്നങ്ങള്‍ കേരളത്തില്‍ ഭീകരപ്രശ്നം തന്നെയാണ്. വലിയ പദ്ധതികള്‍ ഒന്നും നടക്കാന്‍ പോകുന്നില്ല. പക്ഷെ, ചെറിയ അനേകം പദ്ധതികള്‍ വന്നക്കാം.

 

ഡോ. ശങ്കര്‍ മോസ്കോയിലെ പഠനകാലത്ത്


 

ഇത്തിരി നേരം വെറുതെയിരിക്കാം
 
നമ്മുടെ പരിസ്ഥിതി സമരങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ എന്താണിപ്പോള്‍? ജനകീയ സമരങ്ങള്‍ ഏതു വഴിക്കാണ് നീങ്ങുന്നത്?

എനിക്ക് തോന്നുന്നത് കുറച്ചു കാലത്തേക്ക് സമരങ്ങള്‍ക്ക് അവധി കൊടുത്ത് കാര്യങ്ങള്‍ ചിന്തിക്കാം എന്നാണ്. ഇപ്പോള്‍ നടക്കുന്നത് എന്തിനെയും എതിര്‍ക്കുക എന്നതാണ്. അതിനൊരിക്കലും ജനകീയ പിന്തുണ ഉണ്ടാകില്ല. ഒരു വിട്ടുവീഴ്ച മനോഭാവം ഇന്നത്തെ സമരങ്ങള്‍ക്കില്ല. ഒരു reconciliation ലേക്ക് പോകുന്നതിനുള്ള സാവകാശം നമുക്ക് വേണം. കാര്യപ്രസക്തമായ സമരങ്ങള്‍ ഇല്ലെങ്കില്‍ , അതിന്റെ ഭാഗമായ ഒത്തിരി കാര്യങ്ങള്‍ നമ്മള്‍ ആസൂത്രണം ചെയ്യുന്നു.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന നെല്ലിയാമ്പതി സംരക്ഷണത്തിനു വേണ്ടിയുള്ള കൂടിച്ചേരല്‍ ഓര്‍മ്മയുണ്ട്. അതൊരു യോഗമായിരുന്നു. ഒപ്പം തന്നെ, ഗവേഷകനായ ഗവേഷകനായ അമിതാബ് ബച്ചന്‍ കാടര്‍ക്ക് വേണ്ടി രചിച്ച പാഠപുസ്തക പ്രകാശനവും ഇവിടെ ഉണ്ടായിരുന്നു. ഇതിലേതില്‍ പോകണം എന്നതാണ് ഒരു പ്രശ്നം നെല്ലിയാമ്പതി പ്രശ്നത്തിനായി ഒരു മീറ്റിങ് നടത്തി നമുക്കാരുടെയും ശ്രദ്ധ ആകര്‍ഷിക്കാനാവില്ല. അവിടത്തെ ഒരോ എസ്റേറ്റിലും പോയി അവരുടെ പ്രശ്നം മനസ്സിലാക്കി അവിടെയുള്ളവരുടെ തീരുമാനവും അഭിപ്രായവും അറിയുകയാണ് ആദ്യം വേണ്ടത്. ജനകീയസമരങ്ങള്‍ക്ക് തല്‍ക്കാലം ഒരു അവധി പ്രഖ്യാപിക്കേണ്ട സമയമായി എന്നു തന്നെ പറയാം.

 

ഇത്ജെ.സി.ബിയുടെ യുഗമാണ്. ഒന്നോ രണ്ടോ മനുഷ്യര്‍ കുന്നിടിക്കുമ്പോള്‍ നമുക്കത് തടയാന്‍ കഴിയും ഒരു രാത്രികൊണ്ട് ഒരു കുന്നിനെ ജെ.സി.ബി അദൃശ്യമാക്കുമ്പോള്‍ നാമെന്ത് ചെയ്യും?


 

ജെ.സി.ബി കാലത്തെ പരിസ്ഥിതി വ്യവഹാരം
 
പരിസ്ഥിതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളുടെ അവസ്ഥയെന്താണ്? വരും കാലത്തെ എങ്ങിനെയാണ് പ്രതീക്ഷിക്കുന്നത്?

വ്യവഹാരങ്ങള്‍ എല്ലാം വളരെ ധൃതിപ്പിടിച്ചും ഭയങ്കര ആഘാതം സൃഷ്ടിച്ചും ആണ് നടക്കുന്നത് കാരണം ഇത്ജെ.സി.ബിയുടെ യുഗമാണ്. ഒന്നോ രണ്ടോ മനുഷ്യര്‍ കുന്നിടിക്കുമ്പോള്‍ നമുക്കത് തടയാന്‍ കഴിയും ഒരു രാത്രികൊണ്ട് ഒരു കുന്നിനെ ജെ.സി.ബി അദൃശ്യമാക്കുമ്പോള്‍ നാമെന്ത് ചെയ്യും? വലിയ ടിപ്പര്‍ ലോറികള്‍, കരിങ്കല്‍ മാഫിയ ഇവയെല്ലാം ഇന്ന് പ്രശ്നങ്ങളാണ്.

32 വര്‍ഷത്തെ പീച്ചി വാസത്തിനിടെ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് ആനക്കൂട്ടം NH47 വരെ വന്നത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ ഭൂചലനം ഉണ്ടായത്. 3.6 റിക്ടര്‍ സ്കെയിലിന്റെ ഭൂചലനം. ഇത്തരം ചലനങ്ങള്‍ ഭൂകമ്പ സാധ്യതയേറിയ പ്രദേശങ്ങളുടെ വികസനം എങ്ങനെ നടത്തണമെന്ന ആലോചനകളിലേക്ക് നയിക്കണം. കഠിനമായ പഠനങ്ങള്‍ വേണം. പക്ഷേ അവയൊന്നും നടക്കുന്നില്ല..

 
“]
 

പ്രതീക്ഷ ചെറുമാധ്യമങ്ങളില്‍
 
ഇനിയുള്ളകാലം പരിസ്ഥിതി സംരക്ഷണത്തിന് മാധ്യമങ്ങളില്‍നിന്ന് വല്ലതും പ്രതീക്ഷിക്കാനാവുമോ? വികസനം, പരിസ്ഥിതി ഇവയിലെ മാധ്യമ ഇടപ്പെടലുകള്‍ വരും കാലത്ത് എങ്ങനെയായിരിക്കും?

മാധ്യമങ്ങളെ മാത്രം പഴിച്ചിട്ട് കാര്യമില്ല. കാരണം അവരെ നിയന്ത്രിക്കുന്നത് മുതലാളിമാരാണ്. മുതലാളിമാരെ നിയന്ത്രിക്കുന്നത് സര്‍ക്കുലേഷന്‍, പരസ്യ താല്‍പ്പര്യങ്ങളാണ്. പണമാണ്. പരസ്യക്കാശ് കിട്ടണമെങ്കില്‍ അവര്‍ എന്തു ചെയ്യേണ്ടിവരുമെന്ന് നമുക്കറിയില്ല. ആവശ്യമുള്ള താത്പര്യകക്ഷികളില്‍ നിന്ന് പരസ്യത്തിനായി കാശ് വാങ്ങുമ്പോള്‍ ഏത് വാര്‍ത്ത കൊടുക്കണം , കൊടുക്കരുത് എന്ന സമ്മര്‍ദ്ദം ഉണ്ടാകും.

വലിയ മാധ്യമങ്ങള്‍ക്ക് വലിയ പരിസ്ഥിതി ഇടപെടലുകള്‍ ഉണ്ടാക്കാന്‍ ഇനിയാവില്ല. എന്നാല്‍, ചെറിയ മാധ്യമങ്ങള്‍ക്ക് പ്രസക്തിയേറെ ഉണ്ട്. റോബിന്റെ കേരളീയം മാസികയെപ്പോലെ, ലിറ്റില്‍ മാഗസിനുകളെപ്പോലെ, പ്രാദേശിക പരിസ്ഥിതി മാഗസിനുകളെപ്പോലെയുള്ളവയുടെ കാലമായിരിക്കും ഇനി. ഇവയെല്ലാം നാളെ കൂടുതല്‍ വായിക്കപ്പെടും. അത്തരം ശ്രമങ്ങള്‍ക്ക് ഇനി പ്രസക്തിയേറും.

(അവസാനിച്ചു)

 
 
ആദ്യ ഭാഗം
ഡോ. ശങ്കര്‍: പരിസ്ഥിതി സമരങ്ങള്‍ അനുഷ്ഠാനമായി

രണ്ടാം ഭാഗം
‘മ്യൂസിയം പീസുപോലെ വനത്തില്‍ സൂക്ഷിക്കേണ്ടവരല്ല, ആദിവാസികള്‍’
 
 

മേരെ യെ ഗീത് യാദ് രഖ്നാ

 
 
 
 

അനശ്വര ഗായകന്‍ കിഷോര്‍ കുമാര്‍ മറഞ്ഞിട്ട് കാല്‍നൂറ്റാണ്ട്. ഓര്‍മ്മയുടെ പാട്ടുവഴികളിലൂടെ കിഷോര്‍ദായ്ക്കൊപ്പം ഒരു നടത്തം. സരിത കെ വേണു എഴുതുന്നു
 
 

കിഷോര്‍കുമാര്‍ അത്തരമൊരു ചിത്രശലഭം. മറഞ്ഞിട്ടും ഈണമായി പില്‍ക്കാലം കവിഞ്ഞൊഴുകുന്ന സംഗീത നദി. വരും കാലത്തിന്റെ കാതുകള്‍ മുഴുവന്‍ എന്നേ വിലക്കെടുത്ത കാതര സ്വരം. ആ പാട്ടുകള്‍ക്കൊത്ത് ചുണ്ടനക്കിയ സിനിമകള്‍ സെല്ലുലോയ്ഡ് പ്രതലങ്ങളില്‍ നിന്ന് മറവികളിലേക്ക് പൂണ്ടുപോയിട്ടും കിഷോറിന്റെ മധുരസ്വരം മാത്രം കാലങ്ങള്‍ക്ക് പിന്നിലേക്ക് മുഴങ്ങുന്നത്, നമ്മുടെ കാലത്തെ ചെറുപ്പങ്ങളും തീവ്രാനുരാഗത്തോടെ ആ സംഗീതം ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുന്നത് അതുകൊണ്ടു മാത്രമാവണം. റഫി, മുകേഷ്, മന്നാഡെ തുടങ്ങിയ മഹാരഥന്‍മാരുടെ ഓര്‍മ്മകള്‍ കത്തിനിന്ന ഹിന്ദി ചലചിത്രസംഗീതത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍നിന്ന് ഇപ്പോഴും ഇടതടവില്ലാതെ ഒഴുകുകയാണ് കിഷോര്‍.- സരിത കെ വേണു എഴുതുന്നു

 

 

ചില മനുഷ്യരുണ്ട്. കാലഘട്ടങ്ങളെ സ്വന്തം പേരിലേക്ക് വിവര്‍ത്തനം ചെയ്യുന്നവര്‍. സഹജീവികളെ മുഴുവന്‍ പ്രതിഭയാല്‍ മായ്ച്ചുകളഞ്ഞ് കാലത്തിന്റെ ചുവരെഴുത്തുകള്‍ മുഴുവന്‍ തങ്ങളുടേതാക്കുന്നവര്‍. പില്‍ക്കാലം ആ കാലങ്ങളെ ഓര്‍ത്തെടുക്കുന്നത് അവരുടെ പേരുകളിലായിരിക്കും. അന്നത്തെ ഓരോ രാപ്പകലുകള്‍ക്കും അവരുടെ മുദ്രകള്‍. ഓരോ ഇലയനക്കത്തിനും അവരുടെ വാഴ്വുകള്‍. ഓരോ കടലിരമ്പത്തിലും അവരുടെ ജീവശ്വാസം.

കിഷോര്‍കുമാര്‍ അത്തരമൊരു ചിത്രശലഭം. മറഞ്ഞിട്ടും ഈണമായി പില്‍ക്കാലം കവിഞ്ഞൊഴുകുന്ന സംഗീത നദി. വരും കാലത്തിന്റെ കാതുകള്‍ മുഴുവന്‍ എന്നേ വിലക്കെടുത്ത കാതര സ്വരം. ആ പാട്ടുകള്‍ക്കൊത്ത് ചുണ്ടനക്കിയ സിനിമകള്‍ സെല്ലുലോയ്ഡ് പ്രതലങ്ങളില്‍ നിന്ന് മറവികളിലേക്ക് പൂണ്ടുപോയിട്ടും കിഷോറിന്റെ മധുരസ്വരം മാത്രം കാലങ്ങള്‍ക്ക് പിന്നിലേക്ക് മുഴങ്ങുന്നത്, നമ്മുടെ കാലത്തെ ചെറുപ്പങ്ങളും തീവ്രാനുരാഗത്തോടെ ആ സംഗീതം ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുന്നത് അതുകൊണ്ടു മാത്രമാവണം. റഫി, മുകേഷ്, മന്നാഡെ തുടങ്ങിയ മഹാരഥന്‍മാരുടെ ഓര്‍മ്മകള്‍ കത്തിനിന്ന ഹിന്ദി ചലചിത്രസംഗീതത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍നിന്ന് ഇപ്പോഴും ഇടതടവില്ലാതെ ഒഴുകുകയാണ് കിഷോര്‍.

25 വര്‍ഷം മുമ്പാണ് ആ ഉടല്‍ അവസാനമായി പാട്ടായത്. കൃത്യമായി പറഞ്ഞാല്‍, 1987 ഒക്ടോബര്‍ 13ന്. മരണമെഴുതിയ വരികള്‍ അപാരമായ ആഴത്തില്‍ മൂളി അന്നദ്ദേഹം നടന്നുപോയി. അതു കഴിഞ്ഞിത്ര നാള്‍. കൂടുന്നേയുള്ളൂ, ആ സ്വരത്തിന് ആരാധകര്‍. തലമുറകളില്‍നിന്ന് തലമുറകളിലേക്ക് ആനന്ദത്തിന്റെയും ഉന്‍മാദത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും അനശ്വര മുദ്രകള്‍ പകര്‍ന്ന് കിഷോറിപ്പോഴും നമുക്കിടയിലിരുന്ന് പാടുന്നു…

 

 

അഭിനയം മുതല്‍ സംഗീതം വരെ
മധ്യപ്രദേശിലെ ഖണ്ഡ്വയില്‍ 1929 ആഗസ്ത് 4ന് ജനിച്ച അബ്ബാസ് കുമാര്‍ ഗാംഗുലിയാണ് കിഷോര്‍ കുമാര്‍ എന്ന പേരില്‍ പിന്നീട് നടനും ഗായകനും രചിയിതാവും, സംഗീതസംവിധായകനും നിര്‍മാതാവുമൊക്കെയായി നമ്മുടെ നിത്യജീവിതത്തില്‍ നിറഞ്ഞത്. തലത്ത് മഹ്മൂദ്, മുഹമ്മദ് റഫി, മുകേഷ്, തുടങ്ങി അസാമാന്യ ഗായകര്‍ അരങ്ങുവാണിരുന്ന കാലമാണത്. ഒരുപാട് കാലമെടുത്തു കിഷോര്‍ എന്ന ഗായകന് സ്വന്തം ഇടം ഉറപ്പിക്കാന്‍.

നീണ്ട 21 വര്‍ഷങ്ങള്‍. അഭിനയമായിരുന്നു ആദ്യ തട്ടകം. നടനും ജേഷ്ഠസഹോദരനുമായ അശോക് കുമാറിന്റെ നിര്‍ബന്ധപ്രകാരമാണ് നടനായത്. അപ്പോഴും സംഗീതമായിരുന്നു മനസിലാകെ. ഷൂട്ടിങ് സെറ്റുകളില്‍ അദ്ദേഹം പാടിക്കൊണ്ട് നടക്കുന്നത് സംഗീത സംവിധായന്‍ ഖേം ചന്ദ് പ്രകാശ് ശ്രദ്ധിച്ചിരുന്നു. ആദ്യകാലങ്ങളില്‍ ചെയ്ത ചിത്രങ്ങള്‍ പരാജയങ്ങളായിരുന്നു. പക്ഷെ അവയിലെല്ലാം അദ്ദേഹത്തിന് പാടാന്‍ അവസരം ലഭിച്ചിരുന്നു.

സംഗീത സംവിധായകന്‍ സചിന്‍ ദേബ് ബര്‍മന്‍ അശോക് കുമാറിന്റെ വീടു സന്ദര്‍ശിച്ച വേളയില്‍ വളരെ യാദര്‍ശ്ചികമായാണ് അപ്പുറത്തെ മുറിയില്‍ സൈഗാളിനെ അനുകരിച്ച് പാടിക്കൊണ്ടിരുന്ന കിഷോറിനെ കേള്‍ക്കാന്‍ ഇടയായത്. അവിടെ പിറന്നു കിഷോര്‍ എന്ന നക്ഷത്രം. ശാസ്ത്രീയ സംഗീതം പഠിച്ചിരുന്നില്ല എന്ന ഒറ്റകാരണത്താല്‍ സലീല്‍ ചൌെധരി കിഷോറിനെക്കൊണ്ട് പാടിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. പിന്നീട് പാടിക്കേട്ടതിന് ശേഷമാണ് അദ്ദേഹത്തിന്റെ മനസ്സ് മാറിയത്.

എന്നിട്ടും കിഷോര്‍ നടനാവണമെന്നു തന്നെയായിരുന്നു ജേഷ്ഠന്‍ അശോക് കുമാറിന്റെ താല്‍പ്പര്യം. ജേഷ്ഠനെ പിണക്കാതെ തന്നെ അഭിനയത്തില്‍ നിന്ന് കിഷോറിന് ഒഴിഞ്ഞുമാറണമായിരുന്നു. അതിന് കണ്ടെത്തിയ സൂത്രമായിരുന്നു, അനാവശ്യ ചേഷ്ടകളൊടെയുള്ള അഭിനയം. മികച്ച കോമഡി നടനെന്ന ഖ്യാതിയാണ് പകരം കിട്ടിയത്. കോമഡി സിനിമകള്‍ ചെയ്യുന്ന നിര്‍മാതാക്കള്‍ കിഷോറിന്റെ ഡേറ്റിനായി കാത്തിരുന്നു. ‘ന്യൂദല്‍ഹി’ (1957), ‘ആശ’ (1957), ‘ചല്‍തി കാ നാം ഗാഡി’ (1958), ‘ജുംരൂ’ (1961), ‘ഹാഫ് ടിക്കറ്റ്’ (1962), ‘പഡോസന്‍’ (1968) എന്നീ സിനിമകളിലൂടെ എല്ലാം തികഞ്ഞൊരു കോമിക് നായകനായി കിഷോര്‍ പേരെടുത്തു.

 

 

ഉന്‍മാദിയുടെ ഉച്ചസ്വരം
ഉന്‍മത്തമായിരുന്നു അദ്ദേഹത്തിന്റെ രീതികള്‍. സമാനതകള്‍ ഇല്ലാത്ത കിറുക്കുകളുടെ കൂടായിരുന്നു ആ പ്രകൃതം. അതുതന്നെയായിരിക്കും കിഷോര്‍ ഇന്നും വെറുമൊരു ഗാനത്തിനുമപ്പുറം ഓര്‍ക്കപ്പെടുന്നതും ആരാധിക്കപ്പെടുന്നതും. കോമഡിയായാലും, മെലഡിയായാലും, ശാസ്ത്രീയ സംഗീതമായാലും കേള്‍ക്കുന്നവന്റെ ഹൃദയം തകര്‍ത്തുകൊണ്ട് ഇത്ര ആത്മാര്‍ത്ഥമായി പാടാന്‍ കിഷോറിനുള്ള സിദ്ധി മറ്റാര്‍ക്കുമുണ്ടാവില്ല, ഒരര്‍ത്ഥത്തില്‍ റഫി സാബിനു പോലും.

അനേകം ആകാശങ്ങള്‍ ഉള്ളില്‍ നിറയ്ക്കുന്ന അനേകം കിഷോര്‍ ഗാനങ്ങളുണ്ട്. വിഷാദത്തിന്റെ പതിവു വഴിക്കപ്പുറം ഉന്‍മത്ത ഭാവങ്ങളുടെ വേലിയേറ്റമാണ് അവയില്‍ പലതിനും. അദ്ദേഹം നിര്‍മിക്കുകയും സംഗീതസംവിധാനം നിര്‍വഹിക്കുകയും ആലപിക്കുകയും ചെയ്തൊരു ഗാനം അവയില്‍ വേറിട്ടു നില്‍ക്കുന്നു?

‘കോയി ഹം ദം ന രഹാ,
കോയി സഹാര ന രഹ,
ഹം കിസി കാ ഭി ന രഹാ,
കോയി ഹമാര ന രഹ…

പല നേരങ്ങളുണ്ട് ജീവിതത്തില്‍. ഒറ്റപ്പെടലിന്റെ ഇരുള്‍ത്തുരുത്തിലേക്ക് ജീവിതം നമ്മെ വലിച്ചെറിയുന്ന നേരം നെഞ്ചോട് ചേര്‍ത്ത് പ്രതീക്ഷയിലേക്ക് വേച്ചുവേച്ചു നടക്കാന്‍ ഈയൊരൊറ്റ ഗാനം മതി.

 

കിഷോറും റഫിയും


 

കിഷോറും റഫിയും
റഫിയാണോ കിഷോറാണോ ഏറ്റവും മികച്ച ഗായകന്‍ എന്ന തര്‍ക്കം ലോകാവസാനം വരെ നീണ്ടുനില്‍ക്കും. അടുത്ത കാലം വരെ കോഴിക്കോട്ട് അത്തരം തര്‍ക്കങ്ങളും കൈയാംകളികളുമൊക്കെ പതിവായിരുന്നെന്ന് ഉള്ളില്‍ പാട്ടിന്റെ കടലുമാകാശവും സൂക്ഷിക്കുന്ന മുതിര്‍ന്ന തലമുറ പറയാറുണ്ട്.

എന്തൊക്കെ പറഞ്ഞാലും കിഷോര്‍ദയുടെ ശൈലി എന്നും വ്യതിരിക്തമായിരുന്നു. ആരാധകരെ ത്രസിപ്പിക്കുന്ന ആലാപാന ശൈലി. അതു തന്നെയാവണം ആരുടെ പാട്ടുകളാണ് ഏറെയിഷ്ടം എന്നുചോദിച്ചാല്‍ അഞ്ചില്‍ മൂന്നുപേരും പറയുന്ന മറുപടി കിഷോര്‍ എന്നായത്. അതിനര്‍ത്ഥം അവര്‍ക്ക് റഫിയുടെ പാട്ടുകള്‍ ഇഷ്ടമല്ല എന്നല്ല, കിഷോറിന്റെ ഗാനങ്ങളിലെ ഫീല്‍ അവര്‍ ഏറെ ഇഷ്ടപ്പെടുന്നു എന്നാണ്. അനുനാസികത്വം നിറഞ്ഞ ശബ്ദം, അനായാസേന പാടാനുള്ള കഴിവ്, ഒരു പുഴ നാം അറിയാതെ നമുക്കരികിലൂടെ ഒഴുകുന്നതു പോലെ തോന്നും കിഷോര്‍ ദാ പാടുമ്പോള്‍.

കിഷോറിന്റെ പാട്ടുകള്‍ക്ക് ആവശ്യമേറിയപ്പോള്‍ നിര്‍മാതാക്കള്‍ക്ക് റഫിയെ മാറ്റി കിഷോറിനെക്കൊണ്ട് പാടിക്കേണ്ടിവന്നിട്ടുണ്ട്. റോയല്‍റ്റി പ്രശ്നത്തോടെ എല്ലാവരും റഫിയെ ഏകദേശം ബഹിഷ്കരിച്ചപ്പോള്‍ അതിന്റെ പ്രയോജനം ലഭിച്ചതും കിഷോറിനായിരുന്നു. റഫി സാബിന് തന്റെ കരിയര്‍ അവസാനിപ്പിച്ചാലോ എന്നു പോലു തോന്നിയ കാലമായിരുന്നത്രെ അതൊക്കെ. എന്നാലും കിഷോറിന് റഫിയെ വലിയ ബഹുമാനമായിരുന്നു. അവര്‍ ഒന്നിച്ചുപാടിയിട്ടുള്ള ദോസ്താനയിലെ ഗാനം ‘ബനേ ചാഹെ ദുഷ്മന്‍ സമാനാ ഹമാരാ, സലാമത്ത് രഹേ ദോസ്താന ഹമാര” അതിനൊരു തെളിവാണ്.

 

 

കിഷോര്‍ -ഖന്ന- ബര്‍മ്മന്‍ കൂട്ടുകെട്ട്
1969ലിറങ്ങിയ ‘ആരാധന’ ചിലരുടെയൊക്കെ ജാതകം മാറ്റിയെഴുതിയ ചിത്രമാണ്. എല്ലാ അര്‍ത്ഥത്തിലും സൂപ്പര്‍ ഹിറ്റ്. കിഷോറിന്റെ ജീവിതത്തില്‍ വഴിത്തിരിവായതും ആരാധനയാണ്. സച്ചിന്‍ ദേബ് ബര്‍മനായിരുന്നു സംഗീതസംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങള്‍ മുഴുവനും റഫിക്കും ലതയ്ക്കും വേണ്ടിയായിരുന്നു അദ്ദേഹം ചിട്ടപ്പെടുത്തിയിരുന്നത്. എന്നാല്‍ മുഴുവന്‍ പൂര്‍ത്തിയാവുന്നതിന് മുന്‍പ് അദ്ദേഹം രോഗാതുരനായി. ബാക്കി പാട്ടുകള്‍ റെക്കോഡ് ചെയ്യുക എന്ന ജോലി അദ്ദേഹം മകന്‍ ആര്‍.ഡി ബര്‍മനെ ഏല്‍പ്പിച്ചു.

അതില്‍ രണ്ട് പാട്ടുകള്‍ ‘മേരി സപ്നോം കി റാണി’, ‘രൂപ് തെരാ മസ്താനാ’ എന്നിവ ആര്‍.ഡി ബര്‍മന്‍ കിഷോറിനെക്കൊണ്ടു പാടിച്ചു. അതു വന്‍ഹിറ്റായി. കിഷോറും രാജേഷ്ഖന്നയും താരപദവിയിലേക്ക് ഉയര്‍ന്നു. കിഷോര്‍ -രാജേഷ്ഖന്ന- ആര്‍. ഡി ബി ത്രയം സിനിമാ പ്രേമികളുടെ ഇഷ്ടകൂട്ടുകെട്ടായി. ആരാധന(1969)യില്‍ തുടങ്ങിയ കിഷോര്‍ തരംഗം പത്ത് വര്‍ഷത്തിലധികം നീണ്ടു നിന്നു.

എഴുപതുകള്‍ കിഷോറിന്റേതായിരുന്നു. ആര്‍ ഡി ബര്‍മന്‍ ഇക്കാലത്ത് ചിട്ടപ്പെടുത്തിയ പാട്ടുകളെല്ലാം തന്നെ കിഷോറിന് വേണ്ടി മാത്രമായിരുന്നു എന്നുതോന്നിപ്പോവും. യേ ശ്യാം മസ്താനി (കടി പതംഗ്), കുച്തോ ലോഗ് കഹേം ഗേ (അമര്‍ പ്രേം), ദിയാ ജല്‍തേ ഹേ (നമക് ഹറാം), ഹമേ തുംസേ പ്യാര്‍ കിത്നാ (ഖുദ്റത്), വോ ശ്യാം കുച്ഛ് അജീബ് ഥീ (ഖാമോശീ), മെരെ നൈനാ സാവന്‍ ഭാദോം ( മെഹബൂബാ), മേരാ ജീവന്‍ ഖൊരാ കാഗസ് (ഖൊരാ കാഗസ്), ദില്‍ ഐസാ കിസീ നെ മേരാ തോഡാ(അമാനുഷ്) എന്നിങ്ങനെ .

അന്നത്തെ മിക്ക നായകന്‍മാര്‍ക്കും ഇണങ്ങുന്ന അനുനാസികത്വമാര്‍ന്ന ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. അതിനാല്‍, കിഷോര്‍ ശബ്ദം നല്‍കാത്ത നടന്‍മാരും കുറവാണ്. അക്കാലത്തെ എല്ലാ നായകന്‍മാര്‍ക്കും വേണ്ടി അദ്ദേഹം പാടി. എന്നാല്‍ ദേവാനന്ദിനും രാജേഷ് ഖന്നയ്ക്കുമാണ് ആ ശബ്ദം ഏറെ ഇണങ്ങിയത്.

ലക്ഷ്മികാന്ത്പ്യാരേലാലും കല്യാണ്‍ജി ആനന്ദ്ജിയും കിഷോറിന് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. മെരെ ദില്‍മെ ആജ് ക്യാ ഹെ (ദാഗ്1973), യേ ജീവന്‍ ഹേ (പ്യാര്‍ കാ ഗര്‍1972) എന്നിവ ലക്ഷ്മികാന്ത് പ്യാരേലാലും, ഓ, സാത്തിരേ (മുഖദര്‍ കാ സികന്ദര്‍), ഖയി കേ പാന്‍ ബനാറസ് വാലാ (ഡോണ്‍), എന്നിവ കല്യാണ്‍ജി ആനന്ദ്ജിയും നല്‍കിയ മികച്ച ഗാനങ്ങളാണ്. പിന്നീട് രംഗത്തു വന്ന രാജേഷ് റോഷന്റെ ആദ്യ ഹിറ്റായ ജൂലിയിലെ ‘ദില്‍ ക്യാ കരേ ജബ് കിസീകെ’, ബപ്പി ലാഹിരിയുടെ ‘ചല്‍തെ ചല്‍തെ’ എന്നിവ അക്കാലത്തെ ജനപ്രിയ ഗാനങ്ങളായി.

 

 

ആ ഉറക്കം കളിയായിരുന്നില്ല
കിഷോര്‍ദ വല്ലാത്തൊരു നിഗൂഢതയായിരുന്നു. കേള്‍ക്കാന്‍ സുഖമുള്ള ഒരു മിസ്ററി. തന്റെ ഉന്‍മത്തത കൊണ്ട് അദ്ദേഹം തീര്‍ത്ത ലോകം മറ്റൊന്നായിരുന്നു. പിശുക്കനും പണക്കൊതിയനുമായിരുന്നെന്നും അദ്ദേഹത്തെ കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരുകൊച്ചുകുട്ടിയുടെ സ്വഭാവമായിരുന്നു അദ്ദേഹത്തിന്. മദ്യപിക്കില്ല, പുകവലിയില്ല. അനാവശ്യകൂട്ടുകെട്ടില്ല, പാര്‍ട്ടികളില്‍ പങ്കെടുക്കില്ല. ജോലികഴിഞ്ഞ് വീട്ടില്‍ വന്നാല്‍ തനിക്ക് ഇഷ്ടമുള്ള ഹൊറര്‍ മൂവി കാണാനും, കളിപ്പാട്ടങ്ങള്‍കൊണ്ടുകളിക്കാനും, മരങ്ങളോട് സംസാരിക്കാനുമാണ് തനിക്കിഷ്ടമെന്ന് അദ്ദേഹം ഒരിക്കല്‍ എഴുതിയിട്ടുണ്ട്. ഹാസ്യനടന്‍ മഹ്മൂദായിരുന്നു ആത്മാര്‍ത്ഥ സുഹൃത്ത്്.

ബംഗാളി നടിയായ റൂമ, ഹിന്ദി സിനിമ കണ്ട എറ്റവും സുന്ദരിയായ മധുബാല, നടിമാരായ യോഗിതാ ബാലി, ലീന ചന്ദ്രവര്‍ക്കര്‍ എന്നിവരൊക്കെ കിഷോറിന്റെ ഭാര്യമാരായിരുന്നു. ജീവിതത്തിലും മരണത്തിലും അദ്ദേഹം തന്റെ കുട്ടിത്തം വിട്ടില്ല. മരിച്ചപോലെ കിടക്കുക അദ്ദേഹത്തിന്റെ പ്രിയ വിനോദമായിരുന്നു. എന്നാല്‍ 1987 ഒക്ടോബര്‍ 13ന് ആ ഒളിച്ചുകളി കാര്യമായി. ആ ഉറക്കം അദ്ദേഹം ഉണര്‍ന്നില്ല. ഹൃദയാഘാതമായിരുന്നു.

ബാക്കിയായ അനേകം ഗാനങ്ങളില്‍ ഇതുമുണ്ട്. ഓരോ മറവിയെയും ഓര്‍മ്മകളിലേക്ക് പറത്തുന്ന ആ പാട്ട്.

ബീച് രാഹ് മേ ദില്‍ബര്‍
ബിഛട് ജായേ കഹി ഹം അഗര്‍
ഓര്‍ സൂനി സി ലാഗെ തുംഹെ
ജീവന്‍ കീ യെ ഡഗര്‍
ഹം, ലൌട് ആയേങ്കെ…
തും യൂഹി ബുലാത്തെ രഹ് നാ
കഭി അല്‍വിദാ നാ കഹ് നാ…
കഭി അല്‍വിദാ നാ കഹ് നാ…
 
 
 
 

ശുചിത്വ കേരളത്തെ ആര്‍ക്കാണ് ഭയം?

 
 
 
 
ഗ്രാമങ്ങളെ നഗരങ്ങളുടെ ചവററുകൊട്ടയാക്കുന്ന മാലിന്യ സംസ്കരണ സംസ്കാരത്തിനെതിരെ കേരളത്തിലെ അനേകം ദേശങ്ങള്‍
കാലങ്ങളായി സമരത്തിലാണ്. ഈ സമരങ്ങള്‍ സര്‍ക്കാറിനെ കണ്ണുതുറപ്പിച്ചോ?
ഇല്ലെന്ന് വ്യക്തമാക്കുന്നു ഷിബു കെ നായര്‍
നാലാമിടം പ്രസിദ്ധീകരിച്ച മാലിന്യ പ്രശ്നങ്ങളെക്കുറിച്ച പോസ്റ്റുകളുടെ തുടരന്വേഷണം

 
 

മാലിന്യവുമായി ബന്ധപ്പെട്ട ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനല്ല അതു നിലനിര്‍ത്തി ലാഭക്കച്ചവടം നടത്താനാണ് സര്‍ക്കാറിന്റെ ശ്രദ്ധ. മാലിന്യ സംസ്കരണ മേഖലയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കി സ്വകാര്യമുതലാളിമാര്‍ക്ക് ഈ രംഗം തീറെഴുതുകയാണ് സര്‍ക്കാര്‍. ഇതിനായി കേരള ശുചിത്വ മിഷനും തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സഹായ സമിതികളും പിരിച്ചുവിടാന്‍ തീരുമാനമെടുത്തു കഴിഞ്ഞു.. പകരം, കേരള വേസ്റ് മാനേജ്മന്റ് എന്ന കമ്പനി രൂപവല്‍കരിക്കും. സര്‍ക്കാറിന് 26 ശതമാനം ഓഹരി പങ്കാളിത്തം മാത്രമുള്ള ഈ കമ്പനിയുടെ ശിഷ്ട ഓഹരികള്‍ മാലിന്യക്കച്ചവടക്കാര്‍ക്കും സേവന ദാതാക്കള്‍ക്കും ദല്ലാളന്‍മാര്‍ക്കുമായിരിക്കും. അപ്രായോഗികമെന്നു തെളിഞ്ഞ കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കി അതിനുള്ള ഫീസ് പിരിക്കുക ഇവരായിരിക്കും- നാലാമിടം പ്രസിദ്ധീകരിച്ച മാലിന്യ പ്രശ്നങ്ങളെക്കുറിച്ച പോസ്റ്റുകളുടെ തുടരന്വേഷണം.ഷിബു കെ നായര്‍ എഴുതുന്നു

 

 

മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട ജനകീയ സമരങ്ങള്‍ കേരളത്തില്‍ ഇപ്പോഴും തുടരുകയാണ്. കോടതി വിധിയായും സര്‍ക്കാര്‍ നല്‍കിയ പാഴ് വാഗ്ദാനങ്ങളായും തദ്ദേശഭരണസ്ഥാപനങ്ങളുടെ ഉറപ്പുകളുമായുമൊക്കെ താല്‍ക്കാലികമായി അടങ്ങിയെങ്കിലും പൊട്ടിത്തെറികള്‍ക്കു മുകളിലാണ് കേരളത്തിലെ അനേകം സമരദേശങ്ങള്‍. ഏത് നിമിഷവും മാലിന്യ പ്രശ്നം സ്ഫോടനാത്മകമായ അവസ്ഥയിലെത്താം. വിളപ്പില്‍ശാലയും ലാലൂരും അടക്കമുള്ള പ്രദേശങ്ങള്‍ അത്തരമൊരു നിശ്ശബ്ദതയിലാണിന്ന്.

ഷിബു കെ നായര്‍


ഇതോടാപ്പം തന്നെയാണ് വര്‍ധിക്കുന്ന മാലിന്യനിക്ഷേപം. ഓരോ നിമിഷവും കുന്നുകൂടി കൊണ്ടിരിക്കുകയാണ് ഉപഭോഗകേരളം പുറത്തേക്ക് തള്ളുന്ന മാലിന്യങ്ങള്‍. സംസ്കരിക്കാന്‍ മാര്‍ഗമില്ലാതെ, പാതയോരങ്ങളിലും പുഴയിറമ്പുകളിലും പുറമ്പോക്കുകളിലും അവ കൂമ്പാരമായി മാറുന്നു. സ്വന്തം വീടിനു പുറത്തുള്ള എല്ലായിടങ്ങളും മാലിന്യം തള്ളാനുള്ളതാണെന്ന മലയാളിയുടെ മനോഭാവവും മാലിന്യസംസ്കരണം ഇനിയും ഗൌരവമായി കണക്കാക്കാത്ത സര്‍ക്കാര്‍ നയങ്ങളുമെല്ലാം ചേര്‍ന്ന് പ്രശ്നം വഷളാക്കുകയാണ്.

എല്ലാ അര്‍ത്ഥത്തിലും സ്ഫോടനാത്മകമായ അവസ്ഥ. അടിയന്തിര പരിഹാരങ്ങള്‍ ആവശ്യമുള്ള പ്രശ്നങ്ങള്‍. സാമാന്യബോധമുള്ള ഒരു ഭരണകൂടത്തിനും അവഗണിക്കാനാവാത്ത വിഷയങ്ങളെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തം. എന്നാല്‍, കേരളം ഭരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് മാത്രം ഇക്കാര്യം ബോധ്യമായിട്ടില്ല. മാലിന്യവുമായി ബന്ധപ്പെട്ട ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനല്ല അതു നിലനിര്‍ത്തി ലാഭക്കച്ചവടം നടത്താനാണ് സര്‍ക്കാറിന്റെ ശ്രദ്ധ. മാലിന്യ സംസ്കരണ മേഖലയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കി സ്വകാര്യമുതലാളിമാര്‍ക്ക് ഈ രംഗം തീറെഴുതുകയാണ് സര്‍ക്കാര്‍. ഇതിനായി തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സഹായ സമിതികള്‍ പിരിച്ചുവിട്ടു. കേരള ശുചിത്വ മിഷന്‍ പിരിച്ചുവിടാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. പകരം, കേരള വേസ്റ് മാനേജ്മെന്റ് എന്ന കമ്പനി രൂപവല്‍കരിക്കും. സര്‍ക്കാറിന് 26 ശതമാനം ഓഹരി പങ്കാളിത്തം മാത്രമുള്ള ഈ കമ്പനിയുടെ ശിഷ്ട ഓഹരികള്‍ മാലിന്യക്കച്ചവടക്കാര്‍ക്കും സേവന ദാതാക്കള്‍ക്കും ദല്ലാളന്‍മാര്‍ക്കുമായിരിക്കും. അപ്രായോഗികമെന്നു തെളിഞ്ഞ കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കി അതിനുള്ള ഫീസ് പിരിക്കുക ഇവരായിരിക്കും.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ മാലിന്യക്കച്ചവടക്കാരും ദല്ലാള്‍മാരും അധികാരത്തിന്റെ ഇട നാഴികളില്‍ വട്ടമിട്ടു പറക്കുകയാണ്. അവര്‍ ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ നടക്കുന്നു എന്നാണ് തെളിയുന്നത്. കേരളം ഒരു തീവെട്ടി കൊള്ളക്ക് കൂടി സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്.

 

വിളപ്പില്‍ശാലയിലെ പൊലീസ് നടപടിയുടെ പശ്ചാത്തലത്തില്‍ നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പ്


 

കേരള ശുചിത്വ മിഷന്‍
കഴിഞ്ഞ സര്‍ക്കാര്‍ 2008ല്‍ ക്ലീന്‍ കേരള മിഷനെയും ടോട്ടല്‍ സാനിറ്റേഷന്‍ മിഷനെയും ലയിപ്പിച്ച് കേരള ശുചിത്വ മിഷന്‍ തുടങ്ങിയത്. സംസ്ഥാന തലത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആളുകള്‍ ഉള്ള ക്ലീന്‍ കേരള മിഷന്റെ പരിമിതി മറികടക്കുന്നതിനും താഴെ തട്ടിലെ മാലിന്യ നിര്‍മാര്‍ജന പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കി ഇടപെടലുകള്‍ നടത്തുന്നതിന് പ്രാപ്തി കൈവരുത്തുന്നതിനും ഈ ലയനം സഹായിച്ചു.

ദീര്‍ഘ കാല അനുഭവ പരിചയവും നേതൃ പാടവവുമുള്ള സാനിറ്റേഷന്‍ മിഷന്‍ ഉദ്യോഗസ്ഥരുടെ സഹായവും ദേശീയ ശുചിത്വ പരിപാടിയുടെ ധനസഹായവും കോര്‍ത്തിണക്കി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാന്‍ ശുചിത്വ മിഷനിലൂടെ കഴിഞ്ഞു. കേരളത്തിന്റെ സാഹചര്യത്തില്‍ സാനിറ്റേഷന് പുറമേ ഖര മാലിന്യ നിര്‍മാര്‍ജനം കൂടി പ്രഥമ പരിഗണന അര്‍ഹിക്കുന്നുവെന്ന ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായാണ് മേല്‍പറഞ്ഞ പുന:സംഘാടനം നടത്തിയത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍മല്‍ ഭാരത് അഭിയാന്‍ എന്ന സമ്പൂര്‍ണ ശുചിത്വ പദ്ധതി അഞ്ചു വര്‍ഷം മുമ്പേ നടപ്പിലാക്കാന്‍ ശ്രമം തുടങ്ങിയ ഒരു സംസ്ഥാനം കേരളം ആയിരുന്നു.

ജനകീയ ആസൂത്രണ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ജന പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയില്‍ ആയിരുന്നു ഈ പുന: സംഘാടനം. എല്ലാ ജന പ്രതിനിധികള്‍ക്കും പല ഘട്ടങ്ങളില്‍ ആയുള്ള പരിശീലനം. പരിശീലനം സിദ്ധിച്ച ഉദ്യാഗസ്ഥരും ജന പ്രതിനിധികളും സന്നധ പ്രവര്‍ത്തകരുമുള്ള വര്‍ക്കിംഗ് ഗ്രൂപ്പുകള്‍, ത്രിതല പഞ്ചായത്തുകളില്‍ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അടങ്ങിയ സാങ്കേതിക സഹായ സമിതികള്‍ എന്നിവയൊക്കെ ഇതിന്റെ ഭാഗമായിരുന്നു.

ജനങ്ങളുടെ കാഴ്ചപ്പാടിലും സ്വഭാവത്തിലും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബോധവല്‍ക്കരണ, ശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ കേരളത്തിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ എന്ന തിരിച്ചറിവിലാണ് ജനകീയ ആസൂത്രണത്തിന് ശേഷം ഇത്ര ബൃഹത്തായ ഒരു പരിപാടിക്ക് കഴിഞ്ഞ സര്‍ക്കാര്‍ ചുക്കാന്‍ പിടിച്ചത്.

 

മാലിന്യ നിക്ഷേപത്തിനെതിരെ നടക്കുന്ന ജനകീയ സമരങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നിലപാടുകളെ കുറിച്ച് നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പ്


 

ശുചിത്വമിഷനെ തകര്‍ത്തതിങ്ങനെ
മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ഒരുക്കുന്ന സേവന ദാതാക്കളും, സാങ്കേതിക വിദ്യാ കച്ചവടക്കാരും മറ്റു കമ്പനികളും പഞ്ചായത്തുകളെ വഴി തെറ്റിക്കുന്നു എന്നതായിരുന്നു ഈ ഘട്ടത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും വലിയ പ്രശ്നം . ഇതിനു പരിഹാരമായി കേരളത്തില്‍ ഫലപ്രദമാകുന്ന സാങ്കേതിക വിദ്യകള്‍ ഏതൊക്കെയെന്നു തീരുമാനിക്കുകയും അതിന്റെ നടത്തിപ്പിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു. പദ്ധതി നടത്തിപ്പ് സുതാര്യമാക്കുക വഴി തെറ്റായ നീക്കങ്ങള്‍ക്ക് തടയിടാനും കഴിഞ്ഞു.

ഇത് കേരളത്തില്‍ സജീവമായിരുന്ന സേവന ദാതാക്കളെയും അവരുടെ ദല്ലാളന്മാരെയും അഴിമതി തല്‍പരരായ ചില ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. സുഗമവും സ്വതന്ത്രവുമായ പദ്ധതി നടത്തിപ്പിന് തടസ്സം നില്‍ക്കുന്നു എന്ന മട്ടില്‍ ചില ഭാഗങ്ങളില്‍ നിന്നും പ്രതിഷേധങ്ങളും എതിര്‍പ്പുകളും ഉണ്ടാക്കിയത് ഈ പശ്ചാത്തലത്തിലായിരുന്നു.

മന്ദഗതിയില്‍ ആണെങ്കിലും മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്ക് അനിവാര്യമായ സംഘടന സംവിധാനം, ക്രിയാത്മകമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍, ശാക്തീകരണം എന്നിവ സൃഷ്ടിക്കുന്നതില്‍ ശുചിത്വ മിഷന്‍ മുന്‍കൈയില്‍ വലിയൊരു മുന്നേറ്റം തന്നെ നടന്നു. ഒപ്പം ആവശ്യമായ പണം പഞ്ചായത്തുകള്‍ തോറും ലഭ്യമാക്കുകയും ചെയ്തു.

വികേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളും മാലിന്യ ലഘൂകരണ പരിപാടികളും മുന്‍ നിര്‍ത്തിയുള്ള മിഷന്റെ പരിപാടികള്‍ക്ക് പലവിധ എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ പ്രധാനമായത് ഇന്‍സിനറേറ്റര്‍ കമ്പനികളുടെ ഭാഗത്തുനിന്നായിരുന്നു. വേസ്റ് ടു എനര്‍ജി എന്ന പേരില്‍ മാലിന്യങ്ങള്‍ കേന്ദ്രീകൃതമായി കത്തിക്കുന്നതിനുള്ള ഇന്‍സിനറെറ്ററുകളുടെ വിപണി കോടികള്‍ മറിയുന്നതാണ്. ഇതിനാല്‍, തങ്ങള്‍ക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിന് സഹായകമായ വിധത്തില്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ഇന്‍സിനറേറ്റര്‍ കമ്പനികള്‍ പലവിധത്തില്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.

പുതുതായി നിലവില്‍ വന്ന പഞ്ചായത്ത് ഭരണ സമിതികളില്‍ ഏറെ പേരും ഈ പദ്ധതിയോട് മുഖം തിരിക്കുകയോ പരിപാടികള്‍ മന്ദീഭവിപ്പിക്കുകയോ ആയിരുന്നു. ഇത് സ്വാഭാവികമായിരുന്നില്ലെന്നും വലിയ ഗൂഢാലോചന തന്നെ ഇതിനു ഇതിനു പിന്നില്‍ ഉണ്ടായിരുന്നുവെന്നുമാണ് ഇപ്പോള്‍ തെളിയുന്നത്. ശുചിത്വ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമം അല്ല എന്ന് വരുത്തി തീര്‍ക്കേണ്ടത് ചിലരുടെ ആവശ്യമായിരുന്നു. ദുഷ്ടലാക്കോടെ അവര്‍ നടത്തിയ നീക്കങ്ങള്‍ ഗുണം കാണുന്നതാണ് ഇപ്പോള്‍ കാണുന്നത്

 

വിളപ്പില്‍ശാലയിലെ പൊലീസ് നടപടി


 

കെണി ഒരുങ്ങുന്നു
പുതിയ സംസ്ഥാന സര്‍ക്കാര്‍ ആദ്യം ചെയ്തത്, ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വന്‍ അഴിച്ചു പണി നടത്തുകയായിരുന്നു. അതിനു ശേഷം, അതുവരെ സര്‍ക്കാര്‍ കൈക്കൊണ്ട നയങ്ങള്‍ക്ക് കടക വിരുദ്ധമായി കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന സാങ്കേതിക വിദ്യകള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇത്തരം സാങ്കേതിക വിദ്യകളെക്കുറിച്ച സാധ്യതാ പഠനത്തിന് മിഷനെ ചുമതലപ്പെടുത്തി. (അങ്ങനെയാണ് ലോകത്തില്‍ നിലവില്‍ ഇല്ലാത്ത ഒരു സാങ്കേതിക വിദ്യ അന്വേഷിച്ച് ഒരു സംഘം ജര്‍മനിയില്‍ വിനോദ സഞ്ചാരത്തിനു പോയി വെറും കയ്യോടെ തിരിച്ചു വന്നത് !)

അതായത്, പരിഹാരം എന്താവണമെന്ന് ആദ്യമേ നിശ്ചയിച്ചുറപ്പിച്ച പ്രശ്നങ്ങള്‍ തേടിയിറങ്ങല്‍. അതിനു വേണ്ടി പഞ്ചായത്ത് തലം തുടങ്ങി മേലോട്ടുള്ള മാലിന്യ നിര്‍മാര്‍ജന പരിപാടികള്‍ മനപൂര്‍വം വൈകിപ്പിച്ചു. മഴക്കാല പൂര്‍വ ശുചീകരണം സമയത്ത് നടത്താതിരുന്നു. ഇതോടെ മാലിന്യ പ്രശ്നം കലശലായി. ജനമുണര്‍ന്നു. മാധ്യമങ്ങള്‍ നിലവിളി തുടങ്ങി. അങ്ങനെ കേന്ദ്രീകൃത സംവിധാനങ്ങള്‍ക്കാവശ്യമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തി.

സബ്സിഡികള്‍ പ്രഖ്യാപിച്ചെങ്കിലും അവ നടപ്പിലാക്കുന്നതില്‍ വലിയ കാലതാമസം വരുത്തുകയും പത്ര മാധ്യമങ്ങള്‍ വഴി ഉടന്‍ വരാന്‍ പോകുന്ന വന്‍കിട ഹൈ ടെക് പദ്ധതികള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയും ചെയ്തു. പ്രശ്നങ്ങള്‍ ഇല്ലാത്തിടത്ത് കൂടി പ്രശ്നം ഉണ്ടാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷന്‍ പ്ലാററ്ഫോറം നിര്‍മാണത്തിന് മാലിന്യം ഉപയോഗിക്കാനുള്ള ശ്രമങ്ങളും തുടങ്ങി.

ശുചിത്വ മിഷന് മരണം

ഇത്രയുമായപ്പോള്‍ അടുത്ത ഘട്ടം തുടങ്ങി. ത്രിതല പഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സാങ്കേതിക സഹായ സമിതികളായിരുന്നു ആദ്യ ഇരകള്‍. (സര്‍ക്കാറിന് ഒരു പൈസ പോലും ചിലവില്ലാത്ത ഏര്‍പ്പാടായിരുന്നു ഏര്‍പ്പാടായിരുന്നു ഈ സമിതികള്‍). എന്നിട്ടും കൂളായി അവ പിരിച്ചു വിട്ടു.

അടുത്ത വെട്ട് കേരള ശുചിത്വ മിഷനു നേരെയായിരുന്നു. അതും പിരിച്ചു വിടാന്‍ തീരുമാനിച്ചു കഴിഞ്ഞു. പകരമായി കേരള വേസ്റ് മാനേജ്മന്റ് എന്ന കമ്പനി രൂപവല്‍കരിക്കാനും തീരുമാനമായി. സര്‍ക്കാറിന് വെറും 26 ശതമാനം ഓഹരി പങ്കാളിത്തമേ ഉണ്ടാവൂ ഈ കമ്പനിയില്‍. ബാക്കി ഓഹരികള്‍ മാലിന്യക്കച്ചവടക്കാര്‍ക്കും സേവന ദാതാക്കള്‍ക്കും ദല്ലാളന്‍മാര്‍ക്കുമായിരിക്കും. അവരെല്ലാം ചേര്‍ന്ന് കേരളത്തിലെ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കും. അതിനുള്ള ഫീസ് പിരിക്കും. കച്ചവടം നടത്തും. പണപ്പെട്ടിയുടെ താക്കോല്‍ ഇതാ കാത്തിരുന്ന കറക്കു കമ്പനിയുടെ കൈയില്‍.

 

പെട്ടിപ്പാലം സമരത്തിനിടെയുണ്ടായ പൊലീസ് നടപടിയില്‍ പെണ്‍കുട്ടിയെ പൊലീസ് നീക്കുന്നു


 

വരാനുള്ള ദുരന്തങ്ങള്‍

കാര്യങ്ങള്‍ ആരൊക്കെയോ ആസൂത്രണം ചെയ്ത വഴിക്കു തന്നെ നീങ്ങി. നാടിന്റെ ഭാവി അവരുടെ കൈകളിലാണ്. അവര്‍ തീരുമാനിക്കും, കേരളത്തിന്റെ മാലിന്യ സംസ്കരണം എന്താവണമെന്ന്.

കേരളത്തില്‍ നിലവിലുള്ള ചെറുകിട സേവന ദാതാക്കള്‍ പൂര്‍ണമായി തുടച്ചു മാറ്റപ്പെടുകയായിരിക്കും ആദ്യ ഫലം.ബയോഗ്യാസ് , കമ്പോസ്ററിംഗ് , മണ്ണിര കമ്പോസ്ററിംഗ് എന്നിവ പൂര്‍ണമായും തുടച്ചു മാറ്റപ്പെടും. പുതുതായി നിലവില്‍ വന്ന കമ്പനി സംവിധാനത്തില്‍ കാര്യങ്ങളെല്ലാം സ്വകാര്യ കമ്പനികള്‍ക്ക് അനുകൂലമായിരിക്കും. കോടികളുടെ ആസ്തികളുള്ള വേസ്റ് ടു എനര്‍ജി കമ്പനികള്‍ക്കായിരിക്കും ഓഹരികളുടെ കണ്‍സോളിഡേഷന്‍ എളുപ്പം സാധ്യമാവുക. കേരള വേസ്റ് മാനേജ്മെന്റ് കമ്പനി എന്നത് കുത്തക ആയി മാറും.

കേരളത്തില്‍ ഒട്ടും (ഇന്ത്യയില്‍ തന്നെയും ) വിജയകരമല്ലാത്ത, വളരെയധികം മലിനീകരണവും സാമ്പത്തിക ബാധ്യതകളും വരുത്തി വെക്കുന്ന സാങ്കേതിക വിദ്യകള്‍നടപ്പിലാക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി നാടിനെയും നാട്ടാരെയും ബലികഴിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ നടക്കുന്ന ജനകീയ സമരങ്ങളില്‍ നിന്നും ഒന്നും പഠിച്ചിട്ടില്ല. പകരം, ഈ സമരങ്ങളെ തന്നെ തങ്ങളുടെ കച്ചവടത്തിനുള്ള മാര്‍ഗമായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. ബഹുജന മുന്നേറ്റങ്ങളെ നിരോധനാജ്ഞകളും നൂറ്റിനാല്‍പ്പത്തിനാലുകളും പ്രയോഗിച്ച് അടിച്ചമര്‍ത്താം. വൈകാതെ അവര്‍ക്ക് മേലെ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാം. ഇതാണ് സര്‍ക്കാറിന്റെ കണക്കു കൂട്ടല്‍.

എന്നാല്‍, ഒട്ടും സുതാര്യതയില്ലാത്ത ഈ മൂന്നാം കിട നാടകത്തിന്റെ വരുംവരായ്കള്‍ അധികം വൈകാതെ തുറന്നുകാട്ടപ്പെടുക തന്നെ ചെയ്യും. മാലിന്യ സംസ്കരണമെന്ന ഉത്തരവാദിത്തം സ്വകാര്യ മുതലാളിമാര്‍ക്കു മുന്നില്‍ അടിയറവെച്ച്, കാറ്റുകൊണ്ടിരിക്കാമെന്നാണ് ഭരണകൂടത്തിന്റെ കൌശലമെങ്കില്‍ അത് തകരാന്‍ ഏറെ നേരമെടുക്കില്ല. അങ്ങനെയെങ്കില്‍, ഇനി വരാനുള്ളത് ഈ കണ്ടതിലും തീച്ചൂടുള്ള ജനകീയ പ്രക്ഷോഭങ്ങളാവും. കേരളത്തിന്റെ മാലിന്യ പ്രശ്നത്തിന്റെ ഭാവി നിര്‍ണയിക്കുക ആ നാളുകളാവും.
 
 
മാലിന്യ പ്രശ്നത്തെക്കുറിച്ച് നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പുകള്‍
 
വിളപ്പില്‍ശാല: ഈ മനുഷ്യരെ ഇനിയും കൊല്ലരുത്
ജാലിയന്‍ വാലാബാഗ്, കൂടംകുളം, വിളപ്പില്‍ശാല, പെട്ടിപ്പാലം…
 
 
നാലാമിടം ഒന്നാം പിറന്നാള്‍ കുറിപ്പ്:
 
വരൂ, ഇന്ന് നമ്മുടെ ആദ്യ പിറന്നാള്‍…
 
 
 
 

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers