പത്രഏജന്റുമാര്‍ ജനങ്ങളില്‍ പെടില്ലേ?

കേരളത്തിലെ പത്ര ഏജന്റുമാര്‍ നടത്തി വരുന്ന സമരം രണ്ടാഴ്ച പിന്നിടുന്നു. കേരളത്തിലെ ഏറ്റവും ലാഭത്തിലോടുന്ന പത്രങ്ങളായ മലയാള മനോരമ, മാതൃഭൂമി എന്നിവയാണ് സമരത്തിനെതിരെ പൂര്‍ണമായും പുറം തിരിഞ്ഞു നില്‍ക്കുന്നതും അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും.

എങ്കില്‍ പത്രമുതലാളിമാര്‍ കണക്ക് പരസ്യമാക്കട്ടെ

വേതനം വര്‍ധപ്പിച്ചാല്‍ പത്രം പൂട്ടിപ്പോവുമെന്ന് പറയുന്നവര്‍ക്ക് ഇനിയെങ്കിലും തങ്ങളുടെ കണക്കുകളള്‍ മുഴുവന്‍ പൊതുസമൂഹത്തിന്റെ മുമ്പാകെ വെക്കാന്‍ ധൈര്യമുണ്ടോ? അതിനവര്‍ തയ്യാറുണ്ടോ? ധൈര്യമുണ്ടെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ തങ്ങളുടെ വ്യവസായത്തിന്റെ ലാഭനഷ്ടങ്ങളുടെയും ചെലവിന്റെയും കണക്കുകള്‍ പത്രമുടമകള്‍ പരസ്യമാക്കട്ടെ.

നഴ്സ് സമരം: മാധ്യമങ്ങള്‍ ഭയക്കുന്നതാരെ?

ഭൂരിഭാഗം വന്‍കിട ആശുപത്രികളും സമുദായ ശക്തികളുടെ കൈകളിലാണ്. രാഷ്ട്രീയക്കാരെ പോലെ തന്നെ മാധ്യമങ്ങള്‍ക്കും പേടിയാണ് ഈ സമുദായ ശക്തികളെ. ഈ സമുദായപ്പേടി അവര്‍ നടത്തുന്ന ആശുപത്രികളോടും ഉണ്ടായി പ്പോവുന്നു എന്നതാവാം ഇതില്‍ പ്രധാനം.

ഗിഫ് റ്റഡ് ജേര്‍ണലിസം

ഇത് ഓര്‍മ്മിക്കാന്‍ കാരണം ഈ വാര്‍ത്ത വന്ന അന്നത്തെ പത്രത്തില്‍ തന്നെ കണ്ട മറ്റൊരു വാര്‍ത്തയാണ്. ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ വിജയത്തിന് സംഭാവന നല്‍കുന്ന അച്ചടി, ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് സമ്മാനം നല്‍കാന്‍ സംഘാടകര്‍ തീരുമാനിച്ചതായിട്ടായിരുന്നു വാര്‍ത്ത. ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഉന്നതാധികാര സമിതിയാണ് ഈ തീരുമാനമെടുത്തത്. ഫെസ്റ്റിവലിന് പരമാവധി ‘സഹകരണം’ നല്‍കുന്ന മാധ്യമത്തിന് ഒരു ലക്ഷം രൂപയും ശില്‍പ്പവും ഫലകവും സമ്മാനിക്കും. ഇക്കാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന് അര ലക്ഷം രൂപയും അനുസാരികളും സമ്മാനിക്കും.

മാധ്യമപ്രവര്‍ത്തനത്തിന്റെ വായില്‍ പാര കയറുമ്പോള്‍

വലിയ ഒരു തമസ്കരണപ്രക്രിയയാണ് ഈ വിവാദ നിര്‍മാണത്തിലൂടെ നടന്നത്. അധ്യാപകനെ മര്‍ദിച്ച കേസില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ബാലകൃഷ്ണപ്പിള്ളയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ കാര്യം ഒറ്റ ദിവസം കൊണ്ട് വിസ്മരിക്കപ്പെട്ടു. തടുവുപുള്ളി എന്ന നിലയില്‍ ഈ നിയമവിരുദ്ധ ആനുകൂല്യം മാധ്യമ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. അതുപോലെ, അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കുന്നതിലെ പിള്ള അനുകൂല സമീപനവും ചര്‍ച്ച ചെയ്യാതെ പോയി.

മാധ്യമങ്ങള്‍ റിലയന്‍സ് അഴിമതി വിഴുങ്ങിയ വിധം

സ്പെക്ട്രത്തേക്കാള്‍ വ്യാപ്തിയും ഗൌരവവുമുള്ള അഴിമതി.രണ്ട് മന്ത്രിമാരെയും തുറന്നു കാണിച്ച് മാധ്യമങ്ങള്‍ വരും ദിവസങ്ങളില്‍ ആഞ്ഞടിക്കുമെന്ന് കരുതാനുള്ള സ്വാഭാവിക സാഹചര്യം. എന്നാല്‍, അസ്വാഭാവികമായിരുന്നു മാധ്യമങ്ങളുടെ പ്രതികരണം. അവര്‍ വായടച്ചു. സെപ്തംബര്‍ അവസാനിക്കാറായിട്ടും ആ വായ തുറന്നിട്ടേയില്ല.

ഫോര്‍ത്ത് എസ്റ്റേറ്റിലെ ഫോര്‍ത്ത് ക്ലാസ് വേതനം

പത്രവ്യവസായത്തിലെ വേതനപരിഷ്കരണം അനിശ്ചിതമായി നീളുമെന്ന് ഉറപ്പായി. മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ പത്രമുടമകള്‍ സുപ്രീം കോടതിയില്‍ കൊടുത്ത കേസ് ഇനി എടുക്കുക അടുത്ത ഫെബ്രവരി ഒന്നിനാണ്. കേസ് ദീര്‍ഘകാലത്തേക്ക് മാറ്റിവെപ്പിക്കാനുള്ള ശ്രമത്തിലാണ് പത്രമുടമകളുടെ സംഘടന

വി.എസിന്റെ വിമര്‍ശവും മാധ്യമ പൊതുബോധവും.- എന്‍ പത്മനാഭന്‍

മലയാളിയെ കബളിപ്പിച്ച ഓരോ തട്ടിപ്പിന്റയും പിന്നില്‍ മാധ്യമങ്ങളായിരുന്നില്ലേ മുഖ്യ പങ്ക് വഹിച്ചത്. ആംവേയും നാനോ എക്സലും ബിസയറുമടക്കമുള്ള സാമ്പത്തിക തട്ടിപ്പുകളുടെ മുഴുവന്‍ പ്രചാരണങ്ങളിലും മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ലല്ലോ. അതെല്ലാം പരിശോധിക്കുമ്പോള്‍ കേരളീയ സമൂഹത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് കാലത്തിനു ചേര്‍ന്നതല്ലെന്ന വി.എസ് അച്യുതാനന്ദന്റെ നിരീക്ഷണം, വിമര്‍ശനം അങ്ങേയറ്റം പ്രസക്തമാവുന്നു.