അച്യുതാനന്ദന്‍ എങ്ങോട്ട്?

വി.എസ്സിന്റെ സി.പി.എം ജീവിതത്തിനു പൂര്‍ണവിരാമം വീണിരിക്കുന്നു. ഇനി അതിനകത്തു ജഡതുല്യമായി കിടക്കണോ കമ്യൂണിസ്റു രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാവണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. കേരളത്തിന്‍ ജനശക്തി കൈനീട്ടി വിളിക്കുന്നത് ഏതൊരാളും കാണുന്നുണ്ട്. വരൂ, നമുക്കു രക്തസാക്ഷികളാവാം എന്നു വിജയന്‍മാഷ് പറഞ്ഞത് ഒരു വി എസ്സിനോടല്ല. അണിചേരുന്ന ധീരന്മാരില്‍ വി.എസ്സുമുണ്ടാകണം എന്നു പക്ഷേ കേരളം ആഗ്രഹിക്കുന്നു

വിന്‍സന്‍ എം പോളിന് ഒരു തുറന്ന കത്ത്‌

അണ്ടി കോര്‍പ്പറേഷനിലേക്കോ , ചകിരി കോര്‍പ്പറേഷനിലേക്കോ ,ട്രെയിനിംഗ് ക്യാമ്പിലെക്കോ നിര്‍ബന്ധിത മാറ്റം കിട്ടി പോകുന്നതിനു മുമ്പ് , സാര്‍ അതുവരെ അറിഞ്ഞ കാര്യങ്ങള്‍ ,ഒരു പത്രസമ്മേളനം നടത്തി വിളിച്ചു പറയുക സര്‍. ഒന്നിനുമല്ല .മറ്റൊരു ക്രൈമും അതിനെ പിന്തുടര്‍ന്ന് ഉണ്ടാവില്ല . സാറിന് ഒരു പാട് നഷ്ടങ്ങള്‍ ഉണ്ടാവുമെങ്കിലും വിളിച്ചുപറയുക സര്‍ .സാര്‍ മുന്നും പിന്നും നോക്കാതങ്ങു പറയുക സര്‍ .

ഇറ്റാലിയന്‍ കപ്പലും മാധ്യമ പിത്തലാട്ടവും 

ഈ ഇറ്റാലിയന്‍ ബസും അതില്‍ കയറി കേരള പോലീസും, പിറവം ജയിക്കാന്‍ പുറപ്പെട്ടോരുങ്ങിയിറങ്ങിയ യു ഡി എഫും ചെളി തെറിപ്പിച്ചു പാഞ്ഞു പോകുന്നത് കണ്ടു ‘ഹെന്തൊരു സ്പീഡ്’ എന്ന് അന്തം വിടുന്ന ഈ ഫോര്ത്ത് എസ്റ്റെട്ടു കാരില്‍ നിന്നും രക്ഷപെടാന്‍ ഒറ്റ വഴിയെ ഉള്ളൂ . എത്ര വില കുറച്ചു തന്നാലും ഈ മുതലൊന്നും  വാങ്ങി വായിക്കില്ല എന്ന് തീരുമാനിക്കുക .

കടമ്മനിട്ടയ്ക്കപ്പുറവും ഇടമുണ്ട് കടമ്മനിട്ടക്കവിതയ്ക്ക്

പ്രമുഖമായൊരു ഊര്‍ജ്ജമായിരിക്കെ തന്നെ തുല്യമായ പല ഊര്‍ജ്ജധാരകള്‍, പലലോകങ്ങള്‍, പലകാലങ്ങള്‍, പലഭാവുകത്വങ്ങള്‍ ആ കവിതകളിലുണ്ട്. അതുകൊണ്ട് തന്നെ കടമ്മനിട്ടക്കവിതകള്‍ക്ക് പടയണിയുടെ പരസ്യവണ്ടി ആകേണ്ടതില്ല

വാര്‍ത്തകള്‍ മരിക്കുന്നതെങ്ങനെ?

തുടങ്ങിയേടത്തു തന്നെ അവസാനിക്കുന്ന വാര്‍ത്തകള്‍ക്ക് അപ്പുറത്തേക്ക് കടക്കാനുള്ള ചങ്കൂറ്റം ഉണ്ടാകുമ്പോഴേ നോക്കിനില്‍ക്കലില്‍ നിന്ന് ഇടപെടലിലേക്കുള്ള ദൂരം താണ്ടാന്‍ നമ്മുടെ ചാനല്‍പ്പുരകള്‍ക്കും കഴിയൂ

ആ പുസ്തകം അടയുമ്പോള്‍ 

മലയാള പ്രസാധന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരാള്‍ കൂടി വിട വാങ്ങി. റെയിന്‍ബോ ബുക്സ് ഉടമ എന്‍. രാജേഷ് കുമാര്‍.

കപ്പയില്‍ നിന്ന് ഓട്സിലേക്കുള്ള ദൂരം

നാട്ടുമ്പുറങ്ങളില്‍ ചോറിനൊപ്പം സാമ്പാര്‍ ,അവിയല്‍ ,മത്തി ക്കറി, പിന്നെ ചക്ക,മാങ്ങാ,പപ്പായ,കശുവണ്ടി ഒക്കെ ലഭ്യത അനുസരിച്ച് കഴിക്കുന്നവര്‍ക്ക് ഓട്സ് ആവശ്യമാണോ?

ബദലില്ല, ഈ അഗ്നിക്ക്

കേള്‍ക്കുന്നതെല്ലാം ജന്മികളുടെയും പോലീസിന്റെയും ക്രൂരതയുടെയും കൊടിയ മര്‍ദ്ദനത്തിന്റെയും കഥകള്‍. തീച്ചൂളയില്‍ മുളച്ചുപൊന്തിയ ഈ കമ്യൂണിസ്റിന് ബദല്‍ ഇനിയില്ല.

പിറവം – അവസാനം, ഞെട്ടിയത് യു ഡി എഫ്

യുഡിഎഫിന്റെ പ്രതീക്ഷകളെപ്പോലും മറികടക്കുന്ന വിജയമാണ് പിറവംകാര്‍ സമ്മാനിച്ചത്. ഇതിന് ഒരൊറ്റ കാരണമേ ഉള്ളൂ. യുഡിഎഫിനോട് താത്പര്യമുള്ള നിഷ്പക്ഷ വോട്ടുകളെല്ലാം അനൂപിന് അനുകൂലമായി ബീപ് ചെയ്തു.

കേസരിയെ വീണ്ടും വായിക്കുമ്പോള്‍

കേസരി എ ബാലകൃഷ്ണപ്പിള്ളയെ വീണ്ടും വായിക്കുന്നു, ഷിബു ഷണ്‍മുഖം. ‘ലോകവാണി മാസികയില്‍ പ്രസിദ്ധീകരിച്ച, നിലവിലെ സമാഹാരങ്ങളിലൊന്നും ഉള്‍പ്പെടാത്ത ലേഖനങ്ങളുടെ വെളിച്ചത്തില്‍ കേസരിയുടെ സമകാലികത്വം പരിശോധിക്കുന്നു

ഒറ്റക്കസേരയും മൂന്ന് ‘യോഗ്യന്‍മാ’രും: കോട്ടയത്ത് കളി മുറുകുന്നു

മാധ്യമ പഠനത്തിനുള്ള ദേശീയ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (ഐ.ഐ.എം.സി) കോട്ടയത്ത് മേഖലാ കേന്ദ്രം തുടങ്ങുന്നുവെന്നും അടുത്ത അധ്യയന വര്‍ഷത്തോടെ ക്ളാസുകള്‍ തുടങ്ങുന്നുവെന്നും ഉറപ്പായതോടെ ശക്തമായ കസേര കളിയിലും ഈ സാഹചര്യത്തില്‍ വലിയ അസ്വാഭാവികതയൊന്നും കാണേണ്ടതില്ല.

അത് പഴയ വീഞ്ഞ് തന്നെ

നഗരം, ആധുനിക ഹൈടെക് ജീവിത പരിസരം എന്നിങ്ങനെ മറ്റൊരു ദിശയിലേക്ക് സിനിമ മാറുകയാണ്. സൂക്ഷ്മവായനയില്‍ ഈ വ്യതിയാനം ഭാവുകത്വപരമായിരുന്നില്ലെന്നും അറിവും അധികാരവും സമന്വയിക്കുന്ന ഹൈടെക് വരേണ്യതയെ ആന്തരവല്‍ക്കരിച്ച കാഴ്ചകളാണ് നിര്‍മ്മിക്കപ്പെടുന്നതെന്നും മനസ്സിലാക്കാം. നിലനില്‍ക്കുന്ന സാമൂഹ്യസദാചാര വ്യവസ്ഥക്കും ജാതിവിചാരങ്ങള്‍ക്കും അതിന്റെ സാംസ്കാരിക മൂല്യസങ്കല്‍പ്പങ്ങള്‍ക്കും കോട്ടംതട്ടാത്തവിധം മെനഞ്ഞെടുത്ത സിനിമകള്‍ മാറുന്ന കാലത്തിന് പാകമായ നാഗരികവരേണ്യ മധ്യവര്‍ഗ്ഗത്തെ സമൂഹകേന്ദ്രത്തില്‍ സങ്കല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പ്രേക്ഷകരുടെ മനോഭാവവും സിനിമയുടെ പ്രമേയവും ഒന്നാകുന്ന അവസ്ഥ. എന്തായിരുന്നു ഈ അര്‍ബന്‍ സിനിമകള്‍ സമൂഹത്തോട് പറയാന്‍ ശ്രമിച്ചത്-യുവ ചലച്ചിത്ര നിരൂപകരില്‍ ശ്രദ്ധേയനായ കെ. പി ജയകുമാറിന്റെ അവലോകനം

നമുക്കു ചാടാന്‍ കുറിക്കെണികള്‍…

ആട് തേക്ക് മാഞ്ചിയം മുതല്‍ ആപ്പിള്‍ ഫ്ലാറ്റ് വരെയുള്ള തട്ടിപ്പുകള്‍ക്ക് തലവെച്ചുകഴിഞ്ഞ മലയാളി ഇനി ചാടാന്‍ പോകുന്ന തട്ടിപ്പ് എന്താവും? മാധ്യമ പരസ്യങ്ങളുടെ അളവും തോതും വെച്ചുനോക്കിയാല്‍ മനസ്സിലാക്കാം, വന്‍കിട കുറിക്കമ്പനികള്‍ തന്നെയാവുമത്.

ഇറാഖ്: രണ്ട് കുഞ്ഞിക്കണ്ണുകള്‍ കൂടി അടയുന്നു

അമേരിക്കന്‍ ആക്രമത്തില്‍ കൊല്ലപ്പെട്ട ഇറാഖി കുട്ടികളെക്കുറിച്ച കരളലിയിക്കുന്ന റിപ്പോര്‍ട്ട്.

വിളപ്പില്‍ശാല: ഈ മനുഷ്യരെ ഇനിയും കൊല്ലരുത്

ഒരു വ്യാഴവട്ടക്കാലം അതിന്റെ ദുരന്തങ്ങള്‍ സഹിച്ചുപോന്ന അതേ മനുഷ്യര്‍ക്കെതിരെയാണ് കൈയൂക്ക് കൊണ്ട് യുദ്ധം നടത്താന്‍ ഇന്ന് സര്‍ക്കാര്‍ ശ്രമിച്ചത്-ഷിബു കെ. നായര്‍ എഴുതുന്നു

മഞ്ഞില്‍ മറയാതെ അവളുടെ കാല്‍പ്പാടുകള്‍

സ്നേഹം സ്നേഹത്തെ തിരിച്ചറിയുന്ന അസാധാരണ അനുഭവം. കാനഡയിലെ ഋതുഭേദങ്ങളും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള തീവ്രമായ അടുപ്പത്തിന്റെ ഇലയനക്കങ്ങളും ലയിച്ചു ചേരുന്ന മനോഹര വാങ്മയ ചിത്രം. കോശി മലയില്‍ എഴുതുന്നു

നഴ് സിങ് സമരം: വേണ്ടത് സഹതാപമല്ല, നിയമം നടപ്പാക്കല്‍

നഴ്സുമാരുടെ ജീവല്‍സമരത്തെ കാല്‍പ്പനികവല്‍ക്കരിക്കുകയും കണ്ണീരുതിര്‍ക്കുകയുമല്ല വേണ്ടത്. നീറുന്ന ഈ തൊഴില്‍ പ്രശ്നം പരിഹരിക്കാനുള്ള, കൃത്യമായ പഴുതുകളില്ലാത്ത നിയമനിര്‍മ്മാണവും പരിപാലന മേല്‍നോട്ടവും ഉറപ്പു വരുത്താനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടുകയാണ് വേണ്ടത്.

സ്കൂള്‍ കലാമേളക്ക് ആര് മണികെട്ടും?

52 വര്‍ഷമായി കേരളത്തില്‍ തഴച്ചുവളരുന്ന സ്കൂള്‍ കലോല്‍സവം എന്ന ഏഷ്യയിലെ ഏറ്റവും വലിയ അസംബന്ധ നാടകം ഇതാ വിളിപ്പാടകലെ എത്തിയിരിക്കുന്നു. മേളകളിലെ അസംബന്ധ കാഴ്ചകള്‍ പകര്‍ത്തുന്നു, സി.ആര്‍ ഹരിലാല്‍

കുടുംബം ഒരു റിയാലിറ്റി ഷോ

കുടുംബവിപണിയുടെ മൊത്തക്കച്ചവടം ഏറ്റെടുത്തത് മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള മഴവില്‍ മനോരമ എന്ന ചാനലാണ്. സമ്പൂര്‍ണ്ണ എന്റര്‍ടയിന്‍മെന്റ് ചാനല്‍ എന്ന വിശേഷണത്തോടെ അവതരിച്ച ചാനല്‍ സമ്പൂര്‍ണ്ണമായി സ്ത്രീപ്രേക്ഷകരെ ഉന്നം വയ്ക്കുന്ന പരിപാടികളാണ് അവതരിപ്പിക്കുന്നത്.

അപ്പോള്‍ നീനാമ്മ പറഞ്ഞു: മിസ്റ്റര്‍ അദ്വാനി, നൌ യൂ ആര്‍ സ്പീക്കിങ് ലൈക്ക് ഹിറ്റ് ലര്‍!

ദേശീയ മാധ്യമ രംഗത്ത് സജീവമായിരുന്ന ആര്‍ജവമുള്ള ജേണലിസ്റ്റ് നീന വ്യാസ് ഈ ഡിസംബര്‍ 31ന് 68ാമത്തെ വയസില്‍ സജീവ റിപ്പോര്‍ട്ടിങ്ങിനോട് വിടപറഞ്ഞു. നീനയ്ക്ക്, പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകന്റെ യാത്രാമൊഴി. ഡി. ശ്രീജിത്ത് എഴുതുന്നു

ആശുപത്രി മുതലാളിമാര്‍ സമരത്തിനിറങ്ങുമ്പോള്‍

മാന്യമായ രീതിയില്‍ നഴ്സുമാരുടെ പ്രശ്നം പരിഹരിക്കാന്‍ മാര്‍ഗം മുന്നിലുള്ളപ്പോഴും ധാര്‍ഷ്ഠ്യം കാണിക്കുന്ന ആശുപത്രിക്കാര്‍ അവസാനം ‘നഴ്സസ് ഫ്രണ്ട് ലി’യായി മാറേണ്ടി വരികതന്നെ ചെയ്യുമെന്ന മുന്നറിയിപ്പാണ് തൃശൂരിലെ ആശുപത്രികള്‍ നല്‍കുന്നത്.

ബുള്ളറ്റ് പ്രൂഫ് ലവ്: പാലാ മുതല്‍ പാലി വരെ

ഓരോ ബുള്ളറ്റും അടുത്തതില്‍ നിന്ന് വ്യത്യസ്ഥമായിരിക്കാനാണ് ഞങ്ങളുടെ ആഗ്രഹം. പിന്നിലെ ടയറിന്റെയും പെട്രോള്‍ ടാങ്കിന്റെയും വലിപ്പം കൂട്ടുന്നതും വണ്ടിയെ ആകെപ്പാടെ ക്രോമിയത്തില്‍ മുക്കുന്നതുമൊക്കെ ചെറിയ നമ്പറുകളാണ്.

അബോധ ആനന്ദങ്ങളുടെ ഏജന്റ്

ബുള്ളറ്റിനെ കുറിച്ചുള്ള ആരാധനയും വര്‍ണ്ണനയും കേട്ടാല്‍ ഈ വണ്ടി ജനാധിപത്യബോധം ഉള്‍ക്കൊള്ളാത്ത കോമാളിയാണെന്ന് നിസ്സംശയം പറയാനാകും. ജാതി-കൊളോണിയല്‍ നെഗളിപ്പുകളുടെ കൊടിയടയാളമാണ് (ഈ വാക്കിന് അന്തരിച്ച എ.സോമന്‍ സാറിനോട് കടപ്പാട്) അതിന്റെ ശബ്ദം. ഒരു തരം ‘പട്ടാളപരത’ ബുള്ളറ്റില്‍ അടിമുടിയുണ്ട്.

ബുള്ളറ്റ് മുതലാളി

ബുള്ളറ്റ് വ്യഖ്യാനങ്ങളില്ലാത്ത വികാരമാണ്. നിനക്ക് ബുള്ളറ്റല്ലാതെ മറ്റൊന്നും ചേരില്ലെന്നും ബുള്ളറ്റില്ലാത്ത നിന്നെ ഞാന്‍ കെട്ടില്ലെന്നും പറയുന്ന കാമുകി ഒരു സ്വകാര്യ അഹങ്കാരമാണ്.

മെയ്ഡ് ഫോര്‍ ഈച്ച് അദര്‍

ഈ ലോകത്തില്‍ രണ്ടു വിഭാഗം മനുഷ്യരെ ഉള്ളൂ എന്ന് പോലും ചിലപ്പോള്‍ ആ ഒരു അഹങ്കാരം കൊണ്ട് തോന്നിയിട്ടുണ്ട് . സ്വന്തമായി ബുള്ളറ്റ് ഉള്ളവരും അന്യന്‍ ബുള്ളറ്റില്‍ പോവുന്നത് കൊതിയോടെ/കേറുവോടെ നോക്കി നിക്കുന്നവരും എന്നീ രണ്ടു വിഭാഗം!

കൂവുന്നവര്‍ക്ക് ഇനി പാസില്ല

ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ സിനിമാ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം

ചുണ്ണാമ്പു ചിറയ്ക്കപ്പുറമിപ്പുറം

വൈക്കോയുടെ സമരത്തിന്‌ പോവുന്നില്ലേ എന്ന ചോദ്യത്തിന് പോ കുഞ്ഞേ, മണ്ണില്‍ പണിയെടുക്കുന്നവന് മനുഷ്യന്റെ മനസ് അറിഞ്ഞുകൂടെ എന്നു ഉത്തരം.

മുല്ലപ്പെരിയാര്‍: ജലബോംബും ഭയബോംബുകളും

മുല്ലപ്പെരിയാര്‍ ഇല്ലെങ്കില്‍ പോലും ഇടുക്കി സുരക്ഷിതമല്ല. അത്രയേറെ ഡാമുകള്‍ ചേര്‍ന്ന് അനേകം ഭൂകമ്പ പ്രഭവ കേന്ദ്രങ്ങളാണ് തീര്‍ത്തു വെച്ചിരിക്കുന്നത്. അവിടെയല്ലെങ്കില്‍ സമീപപ്രദേശങ്ങളില്‍ ഭൂകമ്പം സ്വാഭാവികം.

എന്റെ ബിര്‍സാ!

ആദിവാസി നേതാവായ ബിര്‍സാ മുണ്ടയുടെ ജന്മദിനമാണ് ഇന്ന്. മുണ്ടയെക്കുറിച്ച് മറാത്തി കവി ഭുജന്‍ഗ് മെശ്രാം, ഗോന്ദി എഴുതിയ കവിത