കാട് മറ്റൊരു രാജ്യമാണ്

അയല്‍രാജ്യങ്ങളെന്ന നിലയില്‍ കാടിന്റെയും നാടിന്റെയും ഇടങ്ങള്‍ അടയാളപ്പെടുത്തുന്നു, ടി.വി സജീവ്: എല്ലാക്കാലവും നാട്ടുകാരില്‍ നിന്ന് രക്ഷപെടാനായി സംരക്ഷണവ്യൂഹങ്ങളുയര്‍ത്തുന്നതു കൊണ്ടു മാത്രമല്ല നാടും കാടും ശത്രു രാജ്യങ്ങളാകുന്നത്. അതിരുകളില്‍ നിന്ന് വനമെന്ന സ്ഥലരാശിയൊരുക്കുന്ന മരങ്ങളെ വെട്ടിവീഴ്ത്തിയാണ് കാടെന്ന രാജ്യത്തെ നാട് ആക്രമിച്ചു തുടങ്ങുക.

ബാലന്‍

ബാലനെ കാട്ടില്‍ നിന്നെടുത്ത് സ്നേഹിച്ച്, ജോലി കൊടുത്ത് അവസാനം കള്ളനെന്ന് വിളിച്ച് സസ്പെന്‍ഡ് ചെയ്തതിനോട് ബാലന്‍ പ്രതികരിച്ചത് അത്യധികം ആഹ്ലാദത്തോടെ ഇത്ര നാളും പലരീതിയില്‍ അനുഭവിച്ച മാനസിക പീഡനങ്ങളത്രയും ഒഴിവാക്കി കാട്ടിലേക്ക് പോയി മറഞ്ഞു കൊണ്ടായിരുന്നു.
വെള്ളത്തിലേക്ക് തിരിച്ചിടപ്പെട്ട മീനിനെപ്പോലെ.
നല്ല അസൂയണ്ടെനിക്ക്, ബാലനോട്.