ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല

ത്രിശൂലമേന്താത്തതും, ബാബ്‍രി മസ്ജിദിന്‍റേയോ ഗുജറാത്തിന്‍റേയോ പാടുകള്‍ നെറ്റിയില്‍ പേറാത്തതും, എന്നാല്‍ സംഘ്പരിവാറിന്‍റെ ഹിന്ദുത്വ ലോകവീക്ഷണത്തോട് ഇടഞ്ഞു നില്‍ക്കാത്തതും, മുതലാളിത്ത സാമ്പത്തികസ്വതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഒരു പ്രസ്ഥാനത്തിന്‍റെ ഇടമാണ്‌ ഈ പാര്‍ട്ടി തേടുന്നത്. സംവരണമായാലും, കാഷ്മീര്‍ പ്രശ്നമായാലും, പൊതു സിവില്‍ കോഡായാലും, ഇതുവരെ വ്യക്തമാക്കാതെ വെച്ച ഒരു പാട് വിഷയങ്ങളോടുള്ള നിലപാടുകള്‍ അപ്പോള്‍ തികച്ചും യുക്തിസഹമായി ഒഴുകിയിറങ്ങും. സംവരണത്തിനെതിരായ യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന പ്രസ്ഥാനത്തിലൂടെയാണ്‌ അരവിന്ദ് കേജ്‍രിവാള്‍ പൊതുരംഗത്ത് ആദ്യമായി ഇറങ്ങിയതെന്ന ജീവചരിത്രപാഠം വേണമെങ്കില്‍ ഓര്‍മ്മിക്കാം. ഫലപ്രദമാകുമെന്ന് ഉറപ്പ് വന്നാല്‍ – നമുക്കിപ്പോള്‍ അസംഭവ്യം എന്നു തോന്നുമെങ്കിലും- രാഷ്ട്രീയ സ്വയം സേവക് സംഘ് ബി.ജെ.പി യെ തല്‍ക്കാലം അരികിലേക്ക് മാറ്റി, ഈ കുഞ്ഞിനെ മടിയിലിരുത്തി മുലയൂട്ടിയെന്നു വരാം-ഉദയ് കിരണ്‍ എഴുതുന്നു

ഒരു ഹീറോ ഉണ്ടാക്കപ്പെടുന്ന വിധം

കൂടംകുളത്തെ പൊലീസ് നായാട്ട്,മധ്യപ്രദേശിലെ ഇന്ദിരാസാഗറിലെ ജലസമരം, തൊട്ടടുത്ത ഹാര്‍ദയില്‍ ഇപ്പോഴും തുടരുന്ന ജലസമരം…അതിജീവന സമരങ്ങള്‍ തുടരുകയാണ്. എന്നാല്‍, നമ്മുടെ മാധ്യമ റഡാറുകളില്‍ ഇവയൊന്നും പതിയുന്നേയില്ല. പതിയുന്നത്തന്നെ ഭരണകൂട ഭാഷ്യം മാത്രമാണ്. നമുക്ക് വേണ്ടി ഉറക്കെ സംസാരിക്കുമെന്ന് കരുതുന്ന മാധ്യമങ്ങള്‍ ബോധപൂര്‍വം കണ്ണടക്കുകയാണെന്ന് വ്യക്തം. എന്നാല്‍, മാധ്യമ കണ്ണാടിയില്‍ എല്ലാ സമരങ്ങളും ഒരു പോലെയല്ല. ഇതേ സമയത്ത് തന്നെ നടന്ന കാര്‍ടൂണിസ്റ്റ് അസീം ത്രിവേദിയുടെ അറസ്റ്റ് ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ വലിയ കാന്‍വാസിലേക്ക് നീട്ടിപ്പരത്തിയതും മണിക്കൂറുകള്‍ ചര്‍ച്ച ചെയ്ത് വിവാദമായി വളര്‍ത്തിയതും മാധ്യമങ്ങള്‍ തന്നെയാണ്.

ചോര കലങ്ങിയ രണ്ട് കത്തുകള്‍ക്കിടയില്‍ സോനി സോരിയുടെ ജീവിതം

മാവോയിസ്റ്റുകള്‍ക്കും പൊലീസിനുമിടയില്‍ കുരുങ്ങിയ ഛത്തിസ്ഗഢിലെ ആദിവാസി ജീവിതത്തിന്റെ പ്രതീകമായ സോനി സോരി ജയിലിലെ കൊടും പീഡനങ്ങള്‍ക്കിടെ സുപ്രീംകോടതിക്കയച്ച രണ്ടാമത്തെ കത്ത് പുറത്തുവന്ന സാഹചര്യത്തില്‍ ഉള്ളുപൊളിക്കുന്ന അവരുടെ ജീവിതത്തിലേക്ക് ഒരു സഞ്ചാരം

കീഴ്ജാതി, പെണ്ണ്, പിന്നെ കവിതയുമോ? അരിയണം ആ വിരലുകള്‍

അതുകൊണ്ട് നമുക്ക് ആ കവിതയിലേക്ക് മടങ്ങിപ്പോയേ മതിയാവൂ. സുഗതകുമാരി ടീച്ചറുടെ മുന്നിലിരുന്ന്, സ്നേഹബഹുമാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്, മീനാ കന്ദസാമിയുടെ ‘മോഹന്‍ദാസ് കരംചന്ദ്’ എന്ന കവിത വായിച്ചേ മതിയാവൂ.

ഒരു പത്രാധിപര്‍ ഇറങ്ങിവന്ന് ഒരു കവിത അടച്ചുവെക്കുന്നു

ഭരണായുധങ്ങള്‍ കൊണ്ട് ഭരിക്കുന്നവരുടെയും, ഭരണവര്‍ഗ നിഷേധാശയം കൊണ്ട് ന്യായമായും നിലനില്‍ക്കുന്ന ഭരണാര്‍ഥികളുടെയും നേര്‍വിപരീത ദിശയില്‍, ഒരു കാലാളിന്റെ അപകടകരമായ ഏകാന്തതയില്‍ നിന്നു കൊണ്ടാണ് ജയചന്ദ്രന്‍ നായരുടെ ഈ ചെറുനീക്കം എന്നതിനെ അടയാളപ്പെടുത്താനാണ്, ആവിഷ്കാര നിഷേധത്തിന്റെ പരിചിത മാതൃകകളെ മുന്നില്‍ നടത്തിച്ചത് .

വിന്‍സന്‍ എം പോളിന് ഒരു തുറന്ന കത്ത്‌

അണ്ടി കോര്‍പ്പറേഷനിലേക്കോ , ചകിരി കോര്‍പ്പറേഷനിലേക്കോ ,ട്രെയിനിംഗ് ക്യാമ്പിലെക്കോ നിര്‍ബന്ധിത മാറ്റം കിട്ടി പോകുന്നതിനു മുമ്പ് , സാര്‍ അതുവരെ അറിഞ്ഞ കാര്യങ്ങള്‍ ,ഒരു പത്രസമ്മേളനം നടത്തി വിളിച്ചു പറയുക സര്‍. ഒന്നിനുമല്ല .മറ്റൊരു ക്രൈമും അതിനെ പിന്തുടര്‍ന്ന് ഉണ്ടാവില്ല . സാറിന് ഒരു പാട് നഷ്ടങ്ങള്‍ ഉണ്ടാവുമെങ്കിലും വിളിച്ചുപറയുക സര്‍ .സാര്‍ മുന്നും പിന്നും നോക്കാതങ്ങു പറയുക സര്‍ .

മുസോളിനി പാര്‍ക്കുന്നത് നമ്മുടെ അയലത്താണ്

പൊതു ഇടങ്ങള്‍ നഷ്ടപ്പെടുന്നത് അറിയാതെയാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത് . പാര്‍ട്ടികള്‍ക്ക് വെളിയില്‍ രാഷ്ട്രീയം സംസാരിക്കാവുന്നതും, മതങ്ങള്‍ക്ക് വെളിയില്‍ ആത്മീയത അന്വേഷിക്കാവുന്നതും, സാഹിത്യസംഘങ്ങള്‍ക്ക് വെളിയില്‍ എഴുതാവുന്നതും ,കവിക്കൂട്ടങ്ങള്‍ക്ക് വെളിയില്‍ കാവ്യാനുശീലനം നടത്താവുന്നതും, താരസംഘടനകള്‍ക്ക് വെളിയില്‍ നടിക്കാവുന്നതുമായ ഇടങ്ങള്‍. പതിയെ, പതിയെ രക്തത്തില്‍ പടരുന്ന വിഷം പോലെ ഭയം നമ്മെ മൂടിക്കൊണ്ടിരിക്കുന്നു .

ശീര്‍ഷകം വെട്ടിനുറുക്കപ്പെട്ട ഒരു കവിത

സമവായങ്ങളാല്‍ മലിനപ്പെടാത്ത ധീരമായ ജീവിതമായിരുന്നു, വടകരക്കടുത്ത്വെച്ച് അക്രമിസംഘം വെട്ടിക്കൊന്ന ടി.പി ചന്ദ്രശേഖരന്റേത്. രാഷ്ട്രീയം കത്തുന്ന തെരുവുകളില്‍ ജീവിതം മുഴുവന്‍ നടന്നുതീര്‍ത്ത അദ്ദേഹത്തെ ചൊല്ലി തെരുവുകളില്‍ ഇപ്പോഴും വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. മനുഷ്യത്വത്തിന്റെ ഭാഷ മായ്ച്ചുകളയുന്ന കക്ഷിരാഷ്ട്രീയ വടംവലിയാണ് അരങ്ങുതകര്‍ക്കുന്നത്. അതിന്റെ ക്രൂര യുക്തികള്‍ക്കും മനുഷ്യപ്പറ്റില്ലാത്ത ന്യായാന്യായങ്ങള്‍ക്കുമിടയിലാണ് ഒരു കവിത ‘നാലാമിട’ത്തിന് ഇ മെയിലില്‍ അയച്ചു കിട്ടുന്നത്. എല്ലാം കണ്ടുകൊണ്ടേയിരിക്കുന്ന സാധാരണ മനുഷ്യരുടെ അടഞ്ഞുപോയ ഭാഷയില്‍, അവരുടെ വ്യഥകളുടെ നേര്‍പകര്‍പ്പു പോലൊരു കവിത. വ്യക്തിപരതയില്‍നിന്ന് രാഷ്ട്രീയത്തിലേക്കു വളരുന്ന സ്ഫടിക മുനയുള്ള ആ കവിത ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.