ബ്യാരി: ലിപിയില്ലാത്ത ജീവിതങ്ങള്‍

ബ്യാരി ഒരു ഭാഷയാണോ എന്ന തര്‍ക്കം ഏറെ വര്‍ഷങ്ങളായി ഭാഷാശാസ്ത്രത്തെ അലട്ടുകയാണ്. എങ്കില്‍ ‘മൊകണ്ടാ എടപെട്വണ്ണ’ എന്നതും മലയാളമാണല്ലോ എന്നാണ് പറയുന്നത്. ഇത് ഭാഷയുടെ പ്രാദേശിക വഴക്കമാണ് എന്നും ‘യോടേ പോന്നേ’ എന്നത് മലയാളമല്ല എന്നുമാണ് ബ്യാരി വാദികള്‍ വാദിക്കുന്നത്. ഹിന്ദിയുള്‍പ്പടെയുള്ള വലിയ ഭാഷകള്‍പോലും അപഭ്രംശഭാഷയുടെ പട്ടികയിലാണ്പെടുന്നത്. അതുപോലെ എന്തുകൊണ്ട് ബ്യാരിയെയും ഉള്‍പ്പെടുത്തികൂടാ എന്ന വാദമാണ് ബ്യാരികള്‍ നിരത്തുന്നത്. കന്നടഭാഷയിലും പ്രാദേശിക വകഭേദങ്ങള്‍ ഉണ്ട്. മംഗലാപുരത്തെ കന്നടയല്ല ബാംഗ്ലൂരുവില്‍ സംസാരിക്കുന്നത്.

ണ്ട ന്ത ഞ്ഞ ഞ്ച മ്മ ണ്ണ ന്ന വ്വ = ഭാരത് മെഡിക്കല്‍സ്

കാസര്‍കോട്ടെ മലയാളത്തിന്റെ നിലവാരം ഗവ. കോളജ് പരിസരത്ത് നിന്നുത്ഭവിക്കുന്ന പത്രക്കുറിപ്പുകളില്‍ കാണാം. ‘പത്രകുരിപ്പ്’ ആണ് ഇറക്കുക. ‘രെഡിമേട്’ കടകള്‍ കാസര്‍കോട്ട് കടകള്‍ യഥേഷ്ടം. തനത് ഭാഷകള്‍ വേറെ തന്നെയുണ്ട്. മലയാളം വികലമായി സംസാരിച്ചപ്പോള്‍ പുതിയ ഭാഷതന്നെയുണ്ടായി. അതാണ് ബ്യാരി ഭാഷ. ഒരു […]

‘മൈരെ’ ഷേണി ആവേണ്ടതുണ്ടോ?

കാസര്‍കോട് താലൂക്കില്‍ എന്‍മകജെ പഞ്ചായത്തിലെ മൈരെ എന്ന സ്ഥലപ്പേര് മാറ്റാന്‍ മലയാളി ഉദ്യോഗസ്ഥരുടെ ശ്രമം തകൃതി.

എന്‍ഡോസള്‍ഫാന്‍ വിധി: ആഹ്ലാദിക്കാന്‍ നമുക്കെന്തവകാശം?

എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം, ഉപഭോഗം എന്നിവക്ക് 2011മെയ് 13ന് സുപ്രീംകോടതി ഇടക്കാല നിരോധം ഏര്‍പെടുത്തിയിരുന്നു. സെപ്തംബര്‍ 30ന് ഈ ഉത്തരവ് തുടരും എന്ന ഉത്തരവിനു പുറമെ ഇന്ത്യയില്‍ ബാക്കിയുള്ള എന്‍ഡോസള്‍ഫാന്‍ ആവശ്യമുള്ള രാജ്യങ്ങളിലേക്ക് കയറ്റിഅയക്കാം എന്നും കോടതി പറഞ്ഞു. ഇതില്‍ മാധ്യമങ്ങളും എന്‍ഡോസള്‍ഫാന്‍ സമരക്കാരും ഹരജിക്കാരായ ഡി.വൈ.എഫ്.ഐയും ഏറെ ആഹ്ലാദിക്കുന്നത് കണ്ടു

ഇവിടെ മഹാബലി രണ്ട് തവണ വരും

ഞങ്ങള്‍ കാസര്‍കോട്ടുകാര്‍ (ഞങ്ങളും കേരളീയരാണ്) ഇതിലേറെ അനുഗ്രഹീതരാണ്. മഹാബലി കാസര്‍കോട്ട് രണ്ട് തവണ വരും. ഒന്ന് ഓണത്തിന് മറ്റൊന്ന് ദീപാവലിക്ക്.

വര്‍ഗീയതക്കും വിഷമഴക്കും മുന്നില്‍ പതറാതെ

യുവാക്കളുടെ കൂട്ടായ്മകളും ക്ലബ്ബുകളും മരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പുഞ്ചിരി ക്ലബ് അനേകം പുതു സാധ്യതകളാണ് തുറന്നിടുന്നത്. ക്ലബ്ബുകള്‍ ആയാല്‍ ഇങ്ങനെയിരിക്കണം.