സകല കലകളുടേയും സൌന്ദര്യം അറിയുകയും അനുഭവിക്കുകയും പകുക്കുകയും ചെയ്ത കവിയായിരുന്നു വിനയചന്ദ്രന്‍ -സര്‍ജു എഴുതുന്നു
വാക്കുകള്‍ കാടുകേറുന്ന രാത്രികളിലെപ്പോലെ, ദേ ഇങ്ങോട്ട് നോക്യേ, ഇത് കേള്‍ക്കുന്നുണ്ടോ എന്ന് വിനയര്‍ ഇപ്പോഴും ശ്രദ്ധ ക്ഷണിക്കുന്നു.
പോകുന്നേന്‍ പോകുന്നേനോ ഞാനോ ഞാന്‍ പോകുന്നേന്‍ , എന്ന് പതിഞ്ഞുപാടുന്നു -സര്‍ജു എഴുതുന്നു

നീയൊരു സൂഫിയുടെ വേഷമിടുന്നോ?
ജിപ്സികളുടെ നാടകത്തിലെ
സൂത്രധാരനാകുന്നോ?
നാലുകയ്യുള്ള കുപ്പായമണിയുന്നതിന്റെ രഹസ്യം തിരക്കിയവരുണ്ട്.മറ്റുചിലരാകട്ടെ അധികമുള്ള കരങ്ങളില്‍ നാരദവീണപോലൊരു വാദ്യം കരുതി നടക്കുന്നതും ഊരുകളും മനുഷ്യരും പ്രകൃതിയും മാറുന്നതനുസരിച്ച് അതില്‍നിന്നു പല ചിട്ടകളുള്ള സംഗീതമുതിരുന്നതും അറിഞ്ഞിരുന്നു. സകല കലകളുടേയും സൌെന്ദര്യം അറിയുകയും അനുഭവിക്കുകയും പകുക്കുകയും ചെയ്ത കവിയായിരുന്നു വിനയചന്ദ്രന്‍.
ദൂരദേശങ്ങളില്‍, ഉത്തരാധുനിക ഫാഷനുകളുടെ അങ്ങാടികളില്‍ കവിയക്കൊപ്പം അലഞ്ഞിട്ടുണ്ട്. അതിലൊന്നും വിനയര്‍ക്ക് അത്ര കമ്പം തോന്നിയിട്ടില്ല.ലളിതവും നിസാരവുമായ രിതികളുള്ള, ആകര്‍ഷകവും പുതുക്കങ്ങള്‍ക്ക് മുന്നേ പോകുന്നതുമായ ഒരു സെല്‍ഫ് ഡിസൈന്‍, ചമയ സമ്പ്രദായം അദ്ദേഹത്തിനുണ്ടായിരുന്നു.മുന്തിയ ഡിസൈനേഴ്സിന്റെ കടപൂട്ടിക്കാന്‍ പോന്ന അവഗാഹങ്ങളില്‍ നിന്നായിരുന്നു ആ ഒരുങ്ങി വരവുകള്‍.
കാല്‍നൂറ്റാണ്ടപ്പുറത്ത്, തിരോന്തരത്ത് യൂണിവേഴ്സിറ്റി കോളേജിനും ലൈബ്രറിയ്ക്കും വി.ജെ.റ്റി ഹാളിനുമിടയ്ക്കുള്ള തെരുവില്‍, ബസ് സ്റ്റോപ്പില്‍ ധര്‍മ്മരാജയിലെ ഏതോ കഥാപാത്രത്തെപ്പോലെ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. വരപഠിക്കാന്‍ ഫൈനാര്‍ട്ട്സിലെ പിള്ളേരില്‍ നിന്ന് അച്ചാരം വാങ്ങിയുള്ള നില്‍പ്പോ, അതൊരു തുറന്ന സ്റുഡിയോയോ എന്ന് ശങ്കിച്ച്, പരിചയത്തിന്റെ ബലത്തില്‍ ശാസ്തമംഗലത്തേയ്ക്കുള്ള ബസല്ലേ കാത്തുനില്‍ക്കുന്നത് എന്ന് തിരക്കിയിട്ടുണ്ട്. സമകാലിക കലയിലെ ആര്‍ട്ടിസ്റുകള്‍ക്ക് അവരുടെ ശരീരത്തെക്കൂടി പങ്കെടുപ്പിച്ച് കൊണ്ട് ചില ആവിഷ്കാരങ്ങള്‍ നടത്തുന്ന ഏര്‍പ്പാടുണ്ട്. ഉടലിനെ ആവിധം പങ്കാളിയാക്കിയ കവിയായിരുന്നു വിനയചന്ദ്രന്‍. മലയാളത്തിന്റെ വാമൊഴി വഴക്കങ്ങളോടും പാട്ടുപാരമ്പര്യത്തോടും ആധുനിക കവിതയെ ഇണക്കി എന്ന് പുറം പൂച്ചിന് പറയുന്നതില്‍ ‘ഇരുട്ടേ വന്ന് ഈ ഓട്ടയിലിരിക്ക്’ എന്ന മനസാണുള്ളത്.
സന്ധ്യാവായനയുടെ വെട്ടം ഉള്ളില്‍ വീണ് തെളിച്ചമുണ്ടായ കവികള്‍ നിരവധിയാണ്. വായന ഒരാളുടെ ആനന്ദമാര്‍ഗമായിരുന്നില്ല. മറ്റുള്ളവര്‍ക്കുകൂടിയായിരുന്നു. സ്വരമുയര്‍ത്തിയുള്ള പാരായണവഴി, പാരമ്പര്യം , ആത്മീയതയുടെയോ കവിതയുടെയോ മാത്രമായിരുന്നില്ല. കുട്ടികള്‍ വായിക്കുന്നത് ഊര്‍ജ്ജതന്ത്രമായാലും ഭൂമിശാസ്ത്രമായാലും വഴിയില്‍ മുഴങ്ങുമായിരുന്നു. അടക്കവും മൌെനവും വശമാകുമ്പോഴാണ് ആളുകള്‍ വായനശാലകളില്‍ അംഗത്വത്തിന് അപേക്ഷിച്ചിരുന്നത്.എഴുത്തച്ഛന്‍ കവിതപോലെ ചൊല്‍ക്കവിതയായി പടര്‍ന്നവ ലോകത്തില്‍ത്തന്നെ അപൂര്‍വ്വമായിരിക്കും.കവിയല്ല ചൊല്ലിയത് എന്നവ ്യത്യാസമേ അതിലുള്ളൂ. ഇതര ദേശങ്ങളില്‍ പെര്‍ഫോമിംഗ് പൊയട്രി എന്നൊരിനമുണ്ട്. കവി തന്നെ നേരിട്ട് അവതരിപ്പിക്കുന്നത്. ആളുകള്‍ റ്റിക്കറ്റെടുത്ത കയറുന്ന ഒരു കലാപരിപാടി.ഉണ്ണായിവാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍ തുടങ്ങി പെര്‍ഫോമിംഗ് പൊയട്രിയിലെ മഹത്തുക്കള്‍ക്കു മുന്നില്‍ ഡി. വിനയചന്ദ്രന്‍ ഒരു കുഞ്ഞനുണ്ണി.
ചൊല്ലുമ്പോള്‍ ഭാവം തികയ്ക്കാന്‍ അങ്ങേര്‍ അറുമുഖനാവുമായിരുന്നു. വായുവില്‍ എഴുതിമായ്ക്കുന്ന നൃത്തം വയ്ക്കുന്ന കരങ്ങളെത്ര എന്ന് സരസ്വതിയോടും ചോദിക്കണം.ഹൃദിസ്ഥമായവയുടെ അപാരമായ ഒഴുക്കിനും വ്യാപ്തിക്കും മുന്നില്‍ അന്തംവിട്ടുനിന്ന ഒരറബിക്കവിയോട് അങ്ങേരുടെ ഹൃദയത്തിന് നാല്‍പത് അറകള്‍ എന്ന് പറയേണ്ടിവന്നിട്ടുണ്ട്. കവിതയും വിശേഷപ്പെട്ട ഒരു മനക്കണക്ക്.
വാക്കിന്റെ മുന്നില്‍ ബ്രഹ്മാവിനെപ്പോലെ വിനയനാകുക
ആണ്ടിലൊരിക്കല്‍ മൂകനായി ഊരുചുറ്റുക
കല്ലില്‍കൊത്തിയെടുത്ത സൂര്യരഥം കാണുക
കറുത്തപക്ഷിയുടെ ഭൈരവി കേള്‍ക്കുക
കുട്ടിക്കാലത്തെ ഇടവഴികള്‍ ഓര്‍ക്കുക;

ഇങ്ങനെ കവിത മനസിലാകാത്തവരോട് വിനയചന്ദ്രന്‍ പലകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സുഹൃത്തിന്റെ മരണംകഴികെ പെരുമഴയില്‍ ഒറ്റയ്ക്ക് നടന്നുപോവുക എന്നും. ഒരറുതി എന്ന് വിശ്വസിക്കുക വയ്യ.അവരോഹണത്തില്‍ ചില സിംഫണികള്‍. മൌനത്തിന്റെ ആഴംതൊടുമ്പോള്‍ അതവസാനിച്ചു എന്ന് നാം തെറ്റിദ്ധരിക്കുന്നപോലൊരു മരണം.ആര്‍പ്പുവിളികള്‍ക്കോ കുരവകള്‍ക്കോ ഇടയില്‍ വന്നുപെടുന്ന നന്നേ നേര്‍ത്ത നിശബ്ദത. അതിനപ്പുറമെന്ത്? കവി അനേകം ഋതുക്കളാകുന്നു.മരിച്ചതും പിറക്കാനിരിക്കുന്നതുമായ നക്ഷത്രരാശികളും എന്ന് വിനയര്‍ മുന്നേ എഴുതി.
അവനിന്നു നമ്മളെ
കടവില്‍ത്തനിച്ചാക്കി
നദികടന്നപ്പുറം പോയി
അവനിന്നു നമ്മളെ
തടവില്‍തനിച്ചാക്കി
മലകടന്നപ്പുറം പോയി
വിരിയുന്ന പൂക്കളില്‍
മരണം കുറിച്ചിട്ട
മറുലിപികള്‍ നീയിന്നു കണ്ടോ?
മരണമെന്നപോലെ എഴുത്തും മറ്റൊരാളെ കൂട്ടാവുന്ന ഒന്നല്ല.സാമാന്യമായി എഴുത്തുകാര്‍ അന്തര്‍ജനങ്ങളാണ്.ഏകാന്തതയാണ് പലരേയും മെനഞ്ഞ മണ്ണ്.കവിയും സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായിരുന്ന കുമാരനാശാന്‍ മറ്റൊരു വംശഗതി. ഏതു ഭാഷയിലുമെന്നപോലെ ആ ധാര മലയാളത്തിലും വൃദ്ധിക്ഷയങ്ങളോടെ നിലനിന്നു. രാഷ്ട്രീയ ആവേശം പുറമേ പുലര്‍ന്ന എഴുപതുകളിലാണ് വിനയചന്ദ്രന്റെ കവിത സജീവതനേടുന്നത്.എന്നാല്‍ ആവേശത്തിര അടങ്ങിയ, രാഷ്ട്രീയ കൂറുകള്‍ കൊണ്ടുനടക്കാനാവാതെ വന്ന എമ്പതുകളാണ് ആ കവിതകളുടെ വികാസഘട്ടം.
ഭാഷാപ്രവര്‍ത്തനവും സാംസ്കാരിക പ്രവര്‍ത്തനവും എന്ന നിലയില്‍ മലയാള കവിത മൌെലികതയിലും വ്യക്തിത്വത്തിലും ശക്തിസ്വരൂപിച്ച ഒരു ഘട്ടമായിരുന്നു എമ്പതുകള്‍.മറ്റകമ്പടികളും ആശ്രയങ്ങളുമില്ലാതെ തനിച്ചു നില്‍ക്കാനും പോകാനുമുള്ള പ്രാപ്തികള്‍ വിപുലമായി.കവിതയ്ക്കുള്ളിലെ സാമൂഹിക തലം വികസിപ്പിക്കുകയും കവിത കൂടുതല്‍ ജനാധിപത്യ വത്ക്കരിക്കപ്പെടുകയും ചെയ്യുന്നതില്‍ എമ്പതുകളിലെ കവിത പൊതുവായും വിനയചന്ദ്രന്റെ കവിത വിശേഷിച്ചും നിര്‍ണ്ണായക പങ്ക് വഹിച്ചു.
സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥപോലെ സാംസ്കാരിക വ്യവസ്ഥയും ഒരു യാഥാര്‍ഥ്യമാണ്.വ്യവസ്ഥയെ രൂപപ്പെടുത്തുകയും നിര്‍ണ്ണയിച്ച് പരിപാലിക്കുകയും ചെയ്യുന്ന ഘടകങ്ങള്‍ ഒന്നും വ്യവസ്ഥാമാറ്റത്തെ പിന്തുണയ്ക്കുകയില്ല.അതുകൊണ്ട് തന്നെ സാംസ്കാരിക മാറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നാല്‍ പുതുവഴിവെട്ടുക എന്നാണ്.
മുഖ്യമായും ഗ്രാമീണ കാര്‍ഷിക ജീവിതവും കാര്‍ഷികപ്രവര്‍ത്തനങ്ങളും ഉപജീവിച്ചുള്ള ഒരു പാട്ടു വഴിയിലൂടെ ആയിരുന്നില്ല വിനയചന്ദ്രന്റെ കാവ്യസഞ്ചാരം. പച്ചമണ്ണുകിളയ്ക്കുന്ന കുശവനിലൂടെ,എല്ലാ പാറയും അഹല്യയാണെന്നു പറയുന്ന മുക്കുവത്തിയുടെ സുവിശേഷത്തിലൂടെ, ഉടുത്തതറ്റഴിയാതെ വെപ്പുവേലകള്‍ ചെയ്യുന്ന, അടിച്ചുതളിക്കുന്ന കൂന്തച്ചേച്ചിയിലൂടെ ബഹുവിധങ്ങളായ മനുഷ്യപ്രവര്‍ത്തനങ്ങളെ വിനയചന്ദ്രന്‍ കവിതയുടെ ഉള്ളടരുകളിലേയ്ക്ക് കൊണ്ടു വന്നു.അമ്മ എനിക്ക് കമ്പിളിനൂലുകൊണ്ട് ഒരു പന്തുണ്ടാക്കിത്തന്നു എന്നെഴുതിയതിലും കൈ വേലകള്‍ക്കുള്ള ഒരു വാഴ്ത്ത് വായിക്കാനാകും.
കോട്ടവാതിലനടുത്തു
പുതിയ റോഡുവെട്ടിയപ്പോള്‍
ചില പഴയ കലങ്ങളും
കത്തികളും കിട്ടി.
സന്ധ്യയ്ക്ക് അമ്പലത്തില്‍
പോയിവരുമ്പോള്‍
ഞാന്‍ അമ്മയോട് ചോദിച്ചു;
ഹാരപ്പയിലെ ആളുകള്‍
നമ്മുടെ പൂര്‍വ്വികരാണോ?
കുന്നിലെ ഊറ്റരികില്‍ നിന്നും
കറുത്ത പശമണ്ണ് എടുത്തുകൊള്ളാന്‍
അമ്മ പറഞ്ഞു.
വീടെത്തി അതുകൊണ്ടുഞാന്‍
വള്ളത്തിന്റെ പടിയിലിരിക്കുന്ന
പെണ്ണിന്റെ രൂപം മെനഞ്ഞു
പിന്നെ ഒരാട്ടുകല്ലും കുഴവിയും ( അമ്മമാരും ചരിത്രവും).
വയലിലോ പറമ്പിലോ ഉള്ള കാര്‍ഷികമായ അദ്ധ്വാനമായിരുന്നു പ്രധാനമായും പരിഗണിക്കപ്പെട്ടിരുന്നത്.വീട്ടിനുള്ളിലെ സ്ത്രീയുടെ അദ്ധ്വാനത്തെ ചരിത്രംതൊട്ട് തെളിച്ച് കാട്ടുന്ന കവിതയാണ് അമ്മമാരും ചരിത്രവും.കൂന്തച്ചേച്ചിയില്‍ തന്നെ അതിന്റെ പതിഞ്ഞ ആഖ്യാനമുണ്ട്.ശാന്ത, കുറത്തി തുടങ്ങിയ കവിതകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുറമേയ്ക്ക് രാഷ്ട്രീയ സ്വഭാമുള്ള കവിതയല്ല കൂന്തച്ചേച്ചി.എന്നാല്‍ ആനന്ദവും ആശ്വാസവുമറിയാത്ത അടിത്തട്ടിലെ സ്ത്രീ ജീവിതത്തേയും അവിരാമമായ ശാരീരിക അദ്ധ്വാനത്തേയും, ഒറ്റപ്പെടലിനേയും ആവിഷ്കരിക്കുന്ന കവിതയില്‍ രാഷ്ട്രീയമാനങ്ങള്‍ താനേതെളിഞ്ഞു.സ്ത്രീ രാഷ്ട്രീയം എന്ന് സ്ത്രീയേയും രാഷ്ട്രീയത്തേയും ചേര്‍ത്തുച്ചരിക്കല്‍ മലയാളത്തില്‍ അന്ന് സാധാരണമായിരുന്നില്ല.വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഇരുകരകളിലായിപ്പോയ പെണ്‍കുട്ടികളെക്കുറിച്ച് അമ്മമാരും ചരിത്രവും എന്ന കവിതയില്‍ അമ്മപറഞ്ഞ കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്,
ഇപ്പോഴും നദിയുടെ ഇങ്ങേത്തല
കുഞ്ഞേ കുഞ്ഞേയെന്നും
അങ്ങേത്തല ചേച്ചീ ചേച്ചീയെന്നും
കരഞ്ഞുകൊണ്ടൊഴുകുന്നു
വിനയചന്ദ്രന്റെ കാവ്യാലാപനത്തിന്റെ ഉയര്‍ന്നസ്ഥായികള്‍ ഓര്‍ക്കുന്നതിനൊപ്പം അധികമാരും തിരിച്ചറിയാത്ത, ആറ്റുതീരത്ത് ധ്യാനത്തോടെ നിന്നാല്‍ മാത്രം കേള്‍ക്കുന്ന ആ കവിതയിലെ നന്നേ പതിഞ്ഞ സ്വരങ്ങളും തിരിച്ചറിയേണ്ടതാണ്. ഗ്രാമത്തിലെ കൊല്ലന്‍ പഴുത്ത ഇരുമ്പില്‍ അവന്റെ കൂടം ആഞ്ഞടിച്ചപ്പോഴും ആ ശബ്ദം ഒരു രഹസ്യത്തോളം താഴ്ന്നുപോയിരുന്നു.
ആദ്യം ആരും ശ്രദ്ധിച്ചില്ല.
എല്ലാവരുമുണരുന്നതിനു മുമ്പ്
ഗ്രാമത്തിലെ കൊല്ലന്‍ അവന്റെ ഉലയില്‍ തീയൂതി
ഉലയില്‍ തീ ചെമന്നു
ഉലയില്‍ കിടന്ന് ഇരുമ്പു ചെമന്നു
ഉലയില്‍ കിടന്ന് തീ പോലെ പകലും ചെമന്നു ( ചരിത്രം).
പാരമ്പര്യത്തിന്റെ കൊടി പാതി താഴ്ത്തിക്കെട്ടിയിരുന്നെങ്കിലും താരതമ്യേന പാരമ്പര്യക്കുറുള്ള കവിതയായിരുന്നു അത്. എന്നാല്‍ അപാരമ്പര്യത്തിലും വിനയര്‍ ഉന്മേഷത്തോടെ എഴുതി.നമ്മുടെ സാഹിത്യത്തിന്റെ സാമൂഹികതലം വികസ്വരമാകുകയും കൂടുതല്‍ ജനാധിപത്യ വല്‍ക്കരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്ന ഉറച്ച ബോധ്യം വെളിവാക്കുന്ന ആവിഷ്കാരങ്ങളായിരുന്നു കവിതകള്‍ക്കൊപ്പം ആ കഥകളും, നോവലുകളും , വിവര്‍ത്തനങ്ങളും. വിട്ടുമാറിനില്‍ക്കുന്നവയുടെ ചേര്‍ത്തു വയ്പ്, വിചിത്രങ്ങളായവയെ ഒരുമിപ്പിക്കുന്ന ഒരു ബന്ധുത്വം, ബഹുസ്വരങ്ങളെ മൂടി നില്‍ക്കുന്ന ഒരു വിശേഷ സ്വരം, നാനാവിധമായവയുടെപെരുക്കം, വിനയചന്ദ്രന്റെ കവിതകളുടെ അടിസ്ഥാന സ്വഭാവമായിരുന്നു.ആ ബഹുലതകളെ സുഹൃത്തുക്കളും ശിഷ്യരില്‍പ്പെട്ടവരും ആനമയിലൊട്ടകം എന്ന് കളിയാക്കിയപ്പോഴൊക്കെ,
നീയെന്റെ ദൈന്യമേ നിന്നു പെരുകുന്നു
നീ അനേകങ്ങളായി നിന്നു കരയുന്നു, എന്ന് കവി ചുറ്റുവട്ടങ്ങളിലേയ്ക്ക് കൈചൂണ്ടി.
ഗുഹതന്‍ മുഖംനോക്കി നില്ക്കുന്നിടശേരി;
വരുവതു പാലാണോ ചോരയാണോ?
എന്ന സച്ചിദാനന്ദന്റെ രണ്ടു വരിയില്‍ ബാലിസുഗ്രീവകഥയുടെ ഉപഖ്യാനമുണ്ട്. ആ ഓര്‍മ്മയിലേയ്ക്ക് പോകാതെയും ഒരാള്‍ക്ക് കവിത വായിച്ചുപോകാം. പൂര്‍വാധുനികര്‍ക്ക് ഒരു ഖണ്ഡകാവ്യത്തിനുള്ള വകയാണ് ഇവിടെ നാലു വാക്കുകളില്‍ ഒതുങ്ങി നില്‍ക്കുന്നത്. ആധുനിക കവിതയയുടെ സ്വഭാവവിശേഷങ്ങളില്‍ ഒന്നാണിത്.പാരമ്പര്യവുമായുള്ള ബന്ധം, സ്വാംശീകരണം, ആവിഷ്കാരം ഇതൊക്കെ ഇവിടെ വേറിട്ടരീതിയില്‍ ഉള്ളതാണ്.
രാത്രിയെന്‍ ശൈശവത്തില്‍ സ്വാമിയയ്യപ്പ
നീറ്റപ്പുലികള്‍, കറന്നപാല്‍ക്കിണ്ടികള്‍
അമ്മിഞ്ഞസ്വപനത്തിലൂറുന്നൊരമ്പിളി
അമ്മ മണക്കുന്ന പൂക്കളും പൂഴിയും (രാത്രി)
വിനയ ചന്ദ്രന്റെ ഈ വരികളില്‍; സ്വാമി അയ്യപ്പന്‍, ഈറ്റപ്പുലികള്‍, കറന്നപാല്‍ക്കിണ്ടികള്‍ ഇങ്ങനെ മൂന്നു വാക്കുകളില്‍ ഒരു ഐതീഹ്യം വായിക്കാം.
അങ്ങനെ അല്ലാതെയും മുലപ്പാല്‍ നിലാവായൊഴുകുമ്പോള്‍ മണ്ണിലും പൂക്കളിലും അമ്മയെ മണത്ത് പുലിപെറ്റുകിടക്കുന്ന രാത്രി പാലായിവെളുക്കും.അതിനപ്പുറം കാടും മേടും മലയും താണ്ടിയുള്ള കവിയുടെ യാത്രകള്‍ ശൈശവത്തിന്റെ പ്രഭാതങ്ങളില്‍ നിന്നുള്ള പുറപ്പെടലാകുന്നു. ജനകീയവും ആത്മീയവുമായ ഉള്ളൊഴുക്കുകള്‍ വിനയരുടെ കവിതയുടെ പൊതുസ്വഭാവവുമാണ്. എന്നാല്‍ ചിന്നിചിതറുന്ന ഒരു നിമിഷത്തില്‍ തിങ്ങി നിറയുന്നതിനെ ആവിഷ്കരിക്കുമ്പോള്‍ ആ ശൈലി കൂടുതല്‍ ഫലപ്രദമായി വെളിപ്പെട്ടു.
എന്തുഞാനോര്‍ത്തു മറന്നതെന്നോര്‍ക്കുവാന്‍
പിന്നെ ശ്രമിച്ചു കുഴഞ്ഞു നടക്കുമ്പോള്‍
ഫാസ്റ് പാസഞ്ചറതുമിതും വാരി
നിറച്ച മുനിസിപ്പാലിറ്റി വണ്ടി, തടിലോറി
വീപ്പയില്‍ വെള്ളം നിറച്ചൊരോട്ടോറിക്ഷ,
ഷാപ്പുകാര്‍ക്കുള്ളകന്നാ,സൈസ്ക്രീം പെട്ടി
പൂട്ടിയടച്ച ശവപ്പെട്ടി, യാന
പ്പുറത്തു ലാറ്റക്സിന്‍ പരസ്യത്തിടമ്പുകള്‍ (നിരാസം).
അക്കലണ്ടറിനറ്റത്തിരിക്കുന്നു ദിക്കിലെട്ടുകാലുള്ളൊരു ജീവിതം എന്ന് വലിഞ്ഞുമുറുകുമ്പോള്‍ എല്ലാപ്പടിയുമിടിഞ്ഞകുളത്തില്‍ വന്നൊറ്റയ്ക്കിരിക്കുന്നു.അക്കുളത്തിന്റെ വക്കത്തിരിക്കുമ്പൊഴും എത്തിനോക്കിക്കുതിക്കുന്നു,പിണ്ഡമുണ്ടുപറക്കുന്നു^ആധുനിക മലയാള കവിതയേയും വായനക്കാരേയും കാര്യമായിസ്വാധീനിച്ചിട്ടുള്ള വിനയചന്ദ്രന്റെ കവിതകളാണ് യാത്രപ്പാട്ടും വീട്ടിലേയ്ക്കുള്ള വഴിയും.
യാത്രപ്പാട്ട് ലോകം കൂടുതല്‍ ചലനാത്മകമായൊരു കാലത്തിന്റേതായിരുന്നു. ലോകത്തിലേയ്ക്കുള്ള ഇറക്കം, സ്വാതന്തൃത്തിന്റെ വഴിതേടല്‍, ജീവിതം കണ്ടെത്തല്‍, വേറെ നിവൃത്തിയില്ലാത്തതുകൊണ്ടുള്ള വിട്ടുപോകലുകള്‍,പലതരം നഗരങ്ങളിലെ വാടകജീവിതം, സ്വകാര്യതയേയും സാമൂഹികതയെയും കുറിച്ചുള്ള പുതിയ ധാരണകള്‍, വേര്‍പാടിന്റെ സങ്കടങ്ങള്‍ ^സാമൂഹികസന്ദര്‍ഭത്തെക്കൂടി അടയാളപ്പെടുത്തിയ കവിതയായിരുന്നു യാത്രപ്പാട്ട്.ബാല ചന്ദ്രന്റെ യാത്രമൊഴി ഉള്‍പ്പെടെ നൂറുകണക്കിനു കവിതകള്‍, പ്രത്യേകമായി സമാഹരിച്ച് പഠിക്കാന്‍ പോന്നവിധം അതിനെത്തുടര്‍ന്നു മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.
കാലത്തിന്റെ ഒരിടദൂരം താണ്ടിനിന്നുള്ള എഴുത്തായിരുന്നു വീട്ടിലേയ്ക്കുള്ള വഴി.
വീട്ടിലേയ്ക്ക് എന്നു പോകുന്നു എന്ന ചോദ്യത്തെ നേരിട്ടിട്ടില്ലാത്ത ഒരാളെ സങ്കല്‍പ്പിക്കുക തന്നെ പ്രയാസമായ കാലഘട്ടത്തിലാണ് ആ കവിതയുടെ പിറവി. വീട്ടിലേയ്ക്കുള്ള ഒരുക്കം, വീടിന്റെ സ്നേഹസ്പര്‍ശങ്ങള്‍, അഭയങ്ങള്‍, വീട്ടില്‍ നിന്നുള്ള മടക്കം, ഉണ്ടായിട്ടും ഇല്ലാതാകുന്ന വീടുകള്‍, വീടേ ഇല്ലാത്തവര്‍, ഇങ്ങനെ പല അവസ്ഥകളെ ചേര്‍ത്തെഴുതിയ കവിത, ഒരു മടക്കമായിരുന്നില്ല.
വെള്ളപ്പൊക്കത്തില്‍ ഒഴുകി വന്ന
പശുവിന്റെ ജഡമല്ലേ പത്തായം
അഴുകി നാറുന്ന കതക് തുറന്നിട്ടപ്പോള്‍
ഇടയ്ക്കിടയ്ക്ക് മൂക്കടയ്ക്കുന്നു- എന്ന് വായിച്ചത് മുത്തേടത്ത് അനന്തന്‍ പിള്ളയ്ക്ക് എഴുത്തു വരുന്ന ദിവസത്തിലാണ്. മുടികരിയുന്നതും കര്‍പ്പൂരമെരിയുന്നതും ഇടകലര്‍ന്ന ഘ്രാണത്തെ അതിടയ്ക്കിടെ കൊണ്ടുവരും.
ജീവിതം നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നോ? ഓരോ ദിവസവും കൂടുതല്‍ വേദനിപ്പിക്കുന്നു. അപമാനിക്കുന്നു. നമ്മുടെ അറിവുകള്‍ എല്ലാം ക്ഷണികവും പുതിയ അറിവുകളുടെ മുമ്പില്‍ പിശകുകളും ആണെന്ന് ആക്ഷേപിക്കുന്നു. നമുക്കുണ്ടെന്ന് വിശ്വസിക്കുന്ന കവിയുടെ പ്രവചനശേഷി അല്പരും ദുര്‍ബലരുമായ മനുഷ്യരുടെ ആയുസ്സിലേ ഫലിക്കുന്നുള്ളൂ ^അനുഭവം ഓര്‍മ യാത്ര എന്ന പുസ്തകത്തിന്റെ അവസാന പേജുകളിലെ ഈ വാക്കുകളിലെത്തിയപ്പോള്‍ വിനയരിലെ പ്രസന്നതകളെ കാലം എടുത്തുകൊണ്ടുപോകുന്നതായി തോന്നിയിരുന്നു.
എന്നാല്‍ തുടര്‍ന്നു വന്ന വാക്കുകള്‍ അത് തിരുത്തി പ്രപഞ്ചത്തില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടോ?ഉണ്ടെങ്കില്‍ തന്നെ കൊച്ചു ഭൂമിയും സൌെരയൂഥവും നമ്മുടെ കുഞ്ഞു ക്ഷീരപഥവും അതില്‍പ്പെടുമോ? ഇത്തരം കാര്യങ്ങള്‍ ആലോചിച്ചാല്‍ അന്തം വിട്ട ഒരു ശൂന്യതയാണ് മറുപടി. നമ്മള്‍ നടന്നുപോകുമ്പോള്‍ എറുമ്പുകളുടെ മുകളില്‍ ചവിട്ടുമ്പോള്‍ അവ ചത്തു പോകുന്നതു പോലെ ഭൌമേതര ജീവികള്‍ നമ്മെ ചതച്ചരച്ചു കൂടെന്നില്ല. ഭൌമ സഹജമായ കാരുണ്യത്തിന്റെ വിവശത അവര്‍ക്കുണ്ടാകുമോ?
വേറിട്ട മനോവേഗങ്ങളുള്ള മനുഷ്യനായിരുന്നു.അതുകൊണ്ടാവണം
എന്റെയെന്നുള്ളൊരലിവു, മഗാധത്തി
ലെന്റെയെന്നില്ലെന്ന നിര്‍വ്വേദദീപ്തിയും, എന്ന് എഴുതാനായത്.
മൂപ്പുമുറയില്ലാതെ പെരുമാറിയിരുന്നതുകൊണ്ട് ആറ്റിലും മലയിലും കടലോരത്തും കവിയരങ്ങിലും കള്ളുഷാപ്പിലും. അറിയാത്ത ഊരുകളിലും മരുഭൂമിയിലും വിനയരോടൊത്തു പോകാനിട വന്നിട്ടുണ്ട്.കൊല്ലം പട്ടണത്തില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ട് വിനയ ചന്ദ്രനെ വായിക്കുന്ന , 1996ല്‍ എഴുതിയ ഒരു കവിത ഇതോടൊപ്പം.

വാക്കുകള്‍ കാടുകേറുന്ന രാത്രികളിലെപ്പോലെ, ദേ ഇങ്ങോട്ട് നോക്യേ, ഇത് കേള്‍ക്കുന്നുണ്ടോ എന്ന് വിനയര്‍ ഇപ്പോഴും ശ്രദ്ധ ക്ഷണിക്കുന്നു.
പോകുന്നേന്‍ പോകുന്നേനോ ഞാനോ ഞാന്‍ പോകുന്നേന്‍ , എന്ന് പതിഞ്ഞുപാടുന്നു.
ജിമ്മിജോര്‍ജിന്റെ വേര്‍പാടിന് കാല്‍നൂറ്റാണ്ട് പ്രായമാവുന്ന വേളയില്‍ സര്‍ജു എഴുതുന്നു. അപൂര്‍വ്വ ചിത്രങ്ങള്‍ക്ക് കടപ്പാട്: ജിമ്മി ജോര്‍ജ് ഫൌണ്ടേഷന്‍ ഫേസ്ബുക്ക് പേജ്

ജിമ്മിജോര്‍ജ്
മെഡിക്കല്‍ കോളേജിലെ പഠനം ഉപേക്ഷിച്ച് പന്തുകളിക്കാന്‍ പോയ ഒരു മലയാളി ഉണ്ടായിരുന്നു.കളിപ്പന്തിലൂടെ ഭൂഗോളമറിഞ്ഞ ഒരാള്‍.യൂറോപ്യന്‍ ക്ലബ്ബുകളില്‍ വോളിബാള്‍ കളിച്ച പേരാവൂരിലെ ജിമ്മിജോര്‍ജ്. ദൈവത്തിന്റെ കടല്‍ക്കരയില്‍ മരിച്ചവരുടെ ബീച്ചുവോളി നടക്കുമ്പോള്‍ അയാളുടെ ഓര്‍മ്മയ്ക്കായി മൂന്നു ഭൂഖണ്ഡങ്ങളില്‍ റ്റൂര്‍ണമെന്റുകളും സ് റ്റേഡിയങ്ങളുമുണ്ടായി.ഒരു ബാക് കോര്‍ട്ട് സ്മാഷ് പോലെ മരണം ജീവിതത്തെ തറപറ്റിക്കുമ്പോള്‍ ചില പന്തുകള്‍ ഭൂമിയില്‍ നിന്ന് തെറിച്ച് പോകുന്നു. കുടക്കച്ചിറയുടെ ആ പുരാവൃത്തങ്ങള്‍ കേരളപാഠങ്ങളിലെ അപൂര്‍വ്വതയുള്ളൊരു അദ്ധ്യായം-ജിമ്മിജോര്‍ജിന്റെ വേര്‍പാടിന് കാല്‍നൂറ്റാണ്ട് പ്രായമാവുന്ന വേളയില്‍ ആ ഓര്‍മ്മയുടെ പല വഴികളിലൂടെ ഒരു സഞ്ചാരം. സര്‍ജു എഴുതുന്നു.
അപൂര്‍വ്വ ചിത്രങ്ങള്‍ക്ക് കടപ്പാട്: ജിമ്മി ജോര്‍ജ് ഫൌണ്ടേഷന്‍ ഫേസ്ബുക്ക് പേജ്

കബഡി കബഡി എന്ന കളിവാക്ക് മുറിയാതിരിക്കാന്‍ എത്ര ആഴത്തില്‍ ശ്വാസം വേണമെന്ന് കുട്ടിക്കാലം അറിഞ്ഞത് പ്രാണായാമം പരിശീലിച്ചിട്ടല്ല. ഓടരുത്,ചാടരുത്, ഒച്ചവയ്ക്കരുത്…ഇങ്ങനെ പെരുകിയ വീട്ടുവിലക്കുകള്‍ക്കിടയില്‍, ‘പുറത്തുപോയി കളിച്ചോ’ എന്ന് പറഞ്ഞു പഴയ മരക്കസേരയിലെ മയക്കത്തിലേയ്ക്ക് പിന്നെയും ചായുന്ന പി. റ്റി മാഷ് വലിയ ഉദാരതയായിരുന്നു. അതിന്റെ അലസത അതിലുമെത്ര വലുതായിരുന്നുവെന്ന് വൈകിമാത്രം നാം തിരിച്ചറിഞ്ഞു.
ചെറു പട്ടണങ്ങളിലെ പള്ളിക്കൂടങ്ങളില്‍ കളിഇടങ്ങള്‍ ജിംനാസ്റിക് മുറികള്‍ക്ക് വഴിമാറുന്നുണ്ട്. കുഞ്ഞുങ്ങളുടെ അമിതവണ്ണത്തിനുമേല്‍ കരാട്ടെയുടെ വെള്ളക്കുപ്പായ മണിയിക്കുമ്പോള്‍ കളിയ്ക്കും അഭ്യാസത്തിനും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടെന്നു നാം അറിയുന്നില്ല. അരക്ഷിതമായൊരു മനസുണ്ടാകും അഭ്യാസങ്ങളുടെ അടിത്തട്ടില്‍, അദൃശ്യനായ ഒരു ശത്രുവും.കൈരളി സ്പോര്‍ട്സ് ക്ലബ് നിന്നിടത്താണ് ഇപ്പോള്‍ കൈരളി ജിംനേഷ്യം നില്‍ക്കുന്നത്. ആരോഗ്യമെന്നത് ഇന്ന് ശരീരത്തെക്കുറിച്ചുള്ള അതിരറ്റ ആത്മരതിയായി.മനോരോഗത്തിന്റെ വക്കോളമെത്തുന്ന ആകുലതയായി.
കൃഷിയായിരുന്നില്ല, കളിമൈതാനങ്ങളാണ് ആദ്യം നഷ്ടമായത്. ഇവ രണ്ടും മാഞ്ഞ ഇടങ്ങളിലാണ് ആശുപത്രികള്‍ പടര്‍ന്നു പൊന്തിയത്. മുടിഞ്ഞ മത്സരങ്ങളില്‍ കളിയുടെ ഹരവും ആവേശവും തുലഞ്ഞുപോയതില്‍പ്പിന്നെ യോഗ്യരെ അയോഗ്യരാക്കാനുള്ള തത്രപ്പാടില്‍ സ്പോര്‍ട്സ് ട്രാക്കുകളില്‍ ആശുപത്രിക്കിടക്കകള്‍ നിരന്നു. ഡോക്റ്റര്‍ സര്‍ട്ടിഫിക്കറ്റുകളും ഡിസ്ചാര്‍ജ് രേഖകളുമായ് ഒരാള്‍ക്കൂട്ടം.

മെഡിക്കല്‍ കോളേജിലെ പഠനം ഉപേക്ഷിച്ച് പന്തുകളിക്കാന്‍ പോയ ഒരു മലയാളി ഉണ്ടായിരുന്നു.കളിപ്പന്തിലൂടെ ഭൂഗോളമറിഞ്ഞ ഒരാള്‍. യൂറോപ്യന്‍ ക്ലബ്ബുകളില്‍ വോളിബാള്‍ കളിച്ച പേരാവൂരിലെ ജിമ്മിജോര്‍ജ്.
ജീവിതത്തിനുപുറത്തേക്ക്
തെറിച്ചുപോയൊരു പന്ത്
മെഡിക്കല്‍ കോളേജിലെ പഠനം ഉപേക്ഷിച്ച് പന്തുകളിക്കാന്‍ പോയ ഒരു മലയാളി ഉണ്ടായിരുന്നു.കളിപ്പന്തിലൂടെ ഭൂഗോളമറിഞ്ഞ ഒരാള്‍. യൂറോപ്യന്‍ ക്ലബ്ബുകളില്‍ വോളിബാള്‍ കളിച്ച പേരാവൂരിലെ ജിമ്മിജോര്‍ജ്. ദൈവത്തിന്റെ കടല്‍ക്കരയില്‍ മരിച്ചവരുടെ ബീച്ചുവോളി നടക്കുമ്പോള്‍ അയാളുടെ ഓര്‍മ്മയ്ക്കായി മൂന്നു ഭൂഖണ്ഡങ്ങളില്‍ റ്റൂര്‍ണമെന്റുകളും സ് റ്റേഡിയങ്ങളുമുണ്ടായി.ഒരു ബാക് കോര്‍ട്ട് സ്മാഷ് പോലെ മരണം ജീവിതത്തെ തറപറ്റിക്കുമ്പോള്‍ ചില പന്തുകള്‍ ഭൂമിയില്‍ നിന്ന് തെറിച്ച് പോകുന്നു. കുടക്കച്ചിറയുടെ ആ പുരാവൃത്തങ്ങള്‍ കേരളപാഠങ്ങളിലെ അപൂര്‍വ്വതയുള്ളൊരു അദ്ധ്യായം.
ഒന്നാം ലോകയുദ്ധത്തിന്റെ വിട്ടുമാറാത്ത കെടുതികളില്‍,ഫ്യൂഡല്‍കാലത്തിന്റെ അനീതികളില്‍, കുടിയിറക്കങ്ങളുടെ സാമൂഹിക സംഘര്‍ഷങ്ങളില്‍ കരുത്തും ധൈര്യവുമുള്ള മനുഷ്യര്‍ കണ്ടെത്തിയ എതിര്‍വാക്കായിരുന്നു കുടിയേറ്റം. പുതിയ ഇടം തേടി , ഭൂമി തേടി വിദൂരവും വ്യത്യസ്തവുമായ പ്രകൃതിയിലേയ്ക്കുള്ള സഞ്ചാരം. 1928ല്‍ മധ്യതിരുവിതാംകൂറില്‍ നിന്ന്. കൃത്യമായി പറഞ്ഞാല്‍ പാലായില്‍ നിന്ന് കണ്ണൂരിലെ പേരാവൂരിലേയ്ക്ക് കുടിയേറിയ ഏഴ് കുടുംബങ്ങളില്‍ ഒന്നായിരുന്നു കുടക്കച്ചിറ.

1955 മാര്‍ച്ച് എട്ടിനാണ് രണ്ടാമത്തെ മകനായി ജിമ്മിജോര്‍ജ് ജനിച്ചത്. പതിനാറാമത്തെ വയസില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നീന്തല്‍ ചാമ്പ്യനായി.ജോര്‍ജ് ജോസഫിന്റെ മൂത്തമകന്‍ ജോസ് 1971ലും 72 ലും ഗുസ്തിയില്‍ ചാമ്പ്യന്‍ ഷിപ് നേടി.വോളിബാളിനു പുറമെ വാട്ടര്‍പോളോ. ട്രിപ്പിള്‍ ജംബ്, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, റിലേ, ഹൈജംബ്, ചെസ് എന്നിങ്ങനെ നിരവധി ഇനങ്ങളിലായി മുപ്പത്തി അഞ്ച് യൂണിവേഴ്സിറ്റി മെഡലുകള്‍ കുടക്കച്ചിറയിലെത്തി
കുടക്കച്ചിറയുടെ പുരാവൃത്തങ്ങള്‍
ജോസഫ്കുട്ടിയുടേയും അന്നമ്മയുടേയും മൂന്നാമത്തെ മകനായി 1932ല്‍ ജോര്‍ജ് ജോസഫ് ജനിച്ചു.യൂണിവേഴ്സിറ്റി തലത്തില്‍ വോളിബാള്‍ കളിക്കാരനായി ശ്രദ്ധനേടി.ഒരു സഹോദരി ഹോക്കിയിലും സഹോദരനൊരാള്‍ അത് ലറ്റിക്സിലും മികവ് കാട്ടി. പേരാവൂരിലെ ആദ്യത്തെ ബിരുദധാരിയും വക്കീലുമായിരുന്നു ജോര്‍ജ് ജോസഫ്. 1952ല്‍ മേരിയെ വിവാഹം കഴിച്ചതില്‍ പിന്നെ ജോസ്, ജിമ്മി, മാത്യു, സെബാസ്റ്യന്‍, ആനിമറിയ, ഫ്രാന്‍സിസ്,സ്റാന്‍ലി, വിന്‍സ്റന്‍,റോബര്‍ട്ട് , സില്‍വിയ ഇങ്ങനെ വീടുനിറയെ മക്കളുണ്ടായി.കുടിയേറ്റക്കാരന് ആള്‍ബലം പ്രധാനമായിരുന്നിരിക്കണം.സമ്പത്തുവേണം അല്ലെങ്കില്‍ സന്താനങ്ങള്‍ വേണം എന്നതായിരുന്നു നാട്ടുമൊഴിയെങ്കിലും വക്കീല്‍ രണ്ടും ഒന്നിച്ചാഗ്രഹിച്ചതാകാം.
1955 മാര്‍ച്ച് എട്ടിനാണ് രണ്ടാമത്തെ മകനായി ജിമ്മിജോര്‍ജ് ജനിച്ചത്. പതിനാറാമത്തെ വയസില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നീന്തല്‍ ചാമ്പ്യനായി.ജോര്‍ജ് ജോസഫിന്റെ മൂത്തമകന്‍ ജോസ് 1971ലും 72 ലും ഗുസ്തിയില്‍ ചാമ്പ്യന്‍ ഷിപ് നേടി.വോളിബാളിനു പുറമെ വാട്ടര്‍പോളോ. ട്രിപ്പിള്‍ ജംബ്, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, റിലേ, ഹൈജംബ്, ചെസ് എന്നിങ്ങനെ നിരവധി ഇനങ്ങളിലായി മുപ്പത്തി അഞ്ച് യൂണിവേഴ്സിറ്റി മെഡലുകള്‍ കുടക്കച്ചിറയിലെത്തി. ഇന്ത്യയിലെ മറ്റ് യൂണിവേഴ്സിറ്റികളുമായുള്ള മത്സരങ്ങളില്‍ നിന്ന് മുപ്പത് മെഡലുകള്‍ വേറെയും.ഫ്രാന്‍സിസ് ബൈജു ജോര്‍ജ് അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ മികച്ച കായികതാരമായി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ 1979 മുതല്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഇന്റര്‍മെഡിക്കല്‍സില്‍ മാത്യുജോര്‍ജ് ചെസ് ചാമ്പ്യനായി. ഇതത്രയും കുടക്കച്ചിറയുടെ പള്ളിക്കൂടവഴികള്‍. കായികമായൊരു വിദ്യാരംഭം.

എട്ട് ആണ്‍മക്കള്‍ കളിക്കാരും അച്ഛന്‍ കോച്ചും അമ്മ മാനേജരുമായ ജോര്‍ജ് ബ്രദേഴ്സ് സംസ്ഥാന ദേശീയ തലത്തിലുള്ള നിരവധി റ്റൂര്‍ണമെന്റുകളില്‍ ട്രോഫി നേടി. സംസ്ഥാന മത്സരങ്ങളില്‍ നിന്ന് 23 മെഡലുകളും ദേശീയ മത്സരങ്ങളില്‍ നിന്ന് 25 മെഡലുകളും പേരാവൂരിലെത്തി.
കളിക്കമ്പങ്ങളുടെ വീട്
ജിമ്മി ഒമ്പത് സംസ്ഥാന വോളിബാള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചപ്പോള്‍, ജോസ് പത്തും, സെബാസ്റ്യന്‍ പതിമൂന്നും ബൈജുജോര്‍ജ് പതിനൊന്നും മാത്യു മൂന്നും വര്‍ഷങ്ങള്‍ സംസ്ഥാന ടീമില്‍ അംഗങ്ങളായിരുന്നു. ഇങ്ങനെ ജോര്‍ജ് ബ്രദേഴ്സ് എന്ന വോളിബാള്‍ ടീമുണ്ടായി. എട്ട് ആണ്‍മക്കള്‍ കളിക്കാരും അച്ഛന്‍ കോച്ചും അമ്മ മാനേജരുമായ ജോര്‍ജ് ബ്രദേഴ്സ് സംസ്ഥാന ദേശീയ തലത്തിലുള്ള നിരവധി റ്റൂര്‍ണമെന്റുകളില്‍ ട്രോഫി നേടി. സംസ്ഥാന മത്സരങ്ങളില്‍ നിന്ന് 23 മെഡലുകളും ദേശീയ മത്സരങ്ങളില്‍ നിന്ന് 25 മെഡലുകളും പേരാവൂരിലെത്തി.
1976ലും 77ലും ജോസും ജിമ്മിയും സെബാസ്റ്യനും ദേശീയ ടീമില്‍ അംഗങ്ങളായിരുന്നു. ജിമ്മിയും ജോസും ആറു നാഷണലുകളില്‍ ഒന്നിച്ചു കളിച്ചു.ജിമ്മി പത്തുവര്‍ഷവും ജോസ് ഏഴുവര്‍ഷവും സെബാസ്റ്യന്‍ ആറുകൊല്ലവും ദേശീയ വോളീബാള്‍ ടീമില്‍ പങ്കാളികളായി. 1993മുതല്‍ 2000 വരെ റോബര്‍ട്ട് ബോബി ജോര്‍ജ് ദേശീയ കായികമേളയില്‍ ട്രിപ്പിള്‍ ജംബില്‍ തുടര്‍ച്ചയായി മെഡലുകള്‍ നേടി. 1976 ലും 78ലും മാത്യുജോര്‍ജ് ദേശീയ ചെസ് ചാമ്പ്യന്‍ഷിപ് നേടി. കുടക്കച്ചിറക്കാര്‍ പതിനെട്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തു.സിയോള്‍, മാഞ്ചസ്റര്‍,ബുസാന്‍, സ് റ്റോക് ഹോം, പാരീസ് എന്നിവിടങ്ങളിലെ അന്തര്‍ദേശീയ കായിക മത്സരങ്ങളുടെ സ്റ്റേഡിയങ്ങളില്‍ നിന്ന് കളിക്കമ്പങ്ങളുടെ വീട്ടിലേയ്ക്ക് മെഡലുകള്‍ വന്നു. ഒടുവില്‍ ബോബിയുടെ ഭാര്യ അഞ് ജു ബോബി ജോര്‍ജ് ചരിത്രം കുറിച്ചു. 2003ല്‍ പാരീസില്‍ വെങ്കലമെഡല്‍ നേടിക്കൊണ്ട് ലോക അത് ലറ്റിക് മീറ്റില്‍ മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ കായിക താരം എന്ന ബഹുമതിയോടെ.
പതിനാറാമത്തെ വയസിലാണ് ജിമ്മി വോളിബാള്‍ സംസ്ഥാന ടീമില്‍ അംഗമായത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ദേശീയ ടീമിലെത്തി. 1976ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ചപ്പോള്‍ വയസ് 21.കെ സി ഏലമ്മ, വി. പി കുട്ടികൃഷ്ണന്‍,സാലിജോസഫ്, സിറില്‍,കെ ഉദയകുമാര്‍^ ഇങ്ങനെ വോളിയില്‍ അര്‍ജുന അവാര്‍ഡ്നേടിയ മികച്ച കളിക്കാര്‍ കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ അര്‍ജുന അവാര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞതാരം ജിമ്മിയായിരിക്കും.

ആ ഒഴുക്കില്‍പ്പെട്ടവര്‍ ഗള്‍ഫിലേയും അമേരിക്കയിലേയും ഗാലറികളിരുന്ന് പിന്നെയും കയ്യടിച്ചു. ചിലര്‍ കളിവേഷമിട്ടു.ഇന്ത്യയിലെ മികച്ച കളിക്കാര്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ വന്നു ഗള്‍ഫ് നഗരങ്ങളുടെ ആകാശത്തില്‍ പന്തുയര്‍ത്താന്‍ തുടങ്ങിയത് അങ്ങനെയാണ്.
ആ ഒഴുക്കില്‍പ്പെട്ടവര്‍
കേരളത്തില്‍ വോളിബാളിന് പ്രചാരം നേടിക്കൊടുത്ത കളിക്കാരില്‍ പ്രമുഖന്‍ ജിമ്മി ജോര്‍ജായിരുന്നു .വടക്കന്‍ കേരളത്തില്‍ സെവന്‍സ് ഫുട്ബാളിനു ലഭിച്ച പ്രാധാന്യമാണ് തെക്കന്‍ കേരളത്തില്‍ വോളിയ്ക്ക് ലഭിച്ചത്.ജിമ്മിയുടെ കളികണ്ട ഹരത്തില്‍ ഗ്രാമങ്ങളുടെ വെളിമ്പുറങ്ങളില്‍, മൈതാനങ്ങളില്‍ എഴുപതുകളുടെ യൌവ്വനം കളിക്കാനിറങ്ങി.പിന്നെ ഓലകൊണ്ട് കുത്തിമറച്ച ഇടങ്ങളില്‍ മരത്തിന്റെ ഗാലറികളുണ്ടാക്കി ‘പ്രവേശനം പാസ് മൂലം നിയന്ത്രിച്ച’ വോളി റ്റൂര്‍ണമെന്റുകള്‍ നടന്നു.
എണ്‍പതുകളുടെ തുടക്കത്തില്‍ തന്നെ ചെറുപ്പക്കാരുടെ സംഘങ്ങളില്‍ നിന്ന് ഓരോരുത്തരായി പിന്‍വാങ്ങാന്‍ തുടങ്ങിയിരുന്നു.കളിക്കമ്പങ്ങള്‍ കെട്ടു.ആളുകള്‍ പുറപ്പെട്ടുപോയത് ഇക്കുറി ഭൂമി തേടിയായിരുന്നില്ല, വേണ്ടത് തൊഴിലായിരുന്നു…
ആ ഒഴുക്കില്‍പ്പെട്ടവര്‍ ഗള്‍ഫിലേയും അമേരിക്കയിലേയും ഗാലറികളിരുന്ന് പിന്നെയും കയ്യടിച്ചു. ചിലര്‍ കളിവേഷമിട്ടു.ഇന്ത്യയിലെ മികച്ച കളിക്കാര്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ വന്നു ഗള്‍ഫ് നഗരങ്ങളുടെ ആകാശത്തില്‍ പന്തുയര്‍ത്താന്‍ തുടങ്ങിയത് അങ്ങനെയാണ്. പിന്നറ്റത്തുനിന്നുനീട്ടിയടിക്കുന്ന സര്‍വീസുകള്‍ ചിലപ്പോള്‍ നെറ്റിനുമീതെ ഒഴുകിയിറങ്ങാന്‍ തുടങ്ങും. അതിനെ കുന്തിച്ചിരുന്ന് ഇരുമുഷ്ടികള്‍ ചേര്‍ത്ത് എടുത്തുയര്‍ത്തുമ്പോള്‍ മടങ്ങി വരുന്ന സ്മാഷുകള്‍ നിലം തൊടാതെ മടങ്ങും. പന്ത് കൈകളിലും ആകാശത്തിലുമായി ഏറെനേരം നില്‍ക്കും. ഗാലറികളില്‍ ബലൂണുകള്‍ പൊട്ടും. അബുദബിയുടെ രാത്രിജീവിതത്തിന്റെ വാദ്യഘോഷങ്ങള്‍ ജിമ്മിയുടെ ഓര്‍മ്മതൊടും.17 വര്‍ഷമായി അബുദബിയില്‍ കേരള സോഷ്യല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ജിമ്മിജോര്‍ജ് വോളിബാള്‍ റ്റൂര്‍ണമെന്റ് നടക്കുന്നു.
ഗള്‍ഫില്‍ മാത്രമല്ല, 22 വര്‍ഷമായി വടക്കേ അമേരിക്കയിലും കേരള വോളിബാള്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ജിമ്മിജോര്‍ജ് സ്മാരക വോളി റ്റൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്. ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ,ചിക്കാഗൊ, ഡള്ളാസ്, ന്യൂ ജഴ്സി തുടങ്ങിയ നഗരങ്ങളിലെ ഇന്ത്യന്‍ വംശജരായ കളിക്കാര്‍ റ്റൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നു.ഒരോവര്‍ഷവും കളിയുടെ ഇടങ്ങള്‍ മാറുന്നു. മികച്ച കളിക്കൂട്ടങ്ങള്‍ ഉണ്ടാകുന്നു.

ഗള്‍ഫില്‍ മാത്രമല്ല, 22 വര്‍ഷമായി വടക്കേ അമേരിക്കയിലും കേരള വോളിബാള്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ജിമ്മിജോര്‍ജ് സ്മാരക വോളി റ്റൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്. ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ,ചിക്കാഗൊ, ഡള്ളാസ്, ന്യൂ ജഴ്സി തുടങ്ങിയ നഗരങ്ങളിലെ ഇന്ത്യന്‍ വംശജരായ കളിക്കാര്‍ റ്റൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നു.
ജിമ്മി ഗള്‍ഫില്‍
1979 മുതല്‍ ’82 വരെ അബുദാബി സ്പോര്‍ട്സ് ക്ലബ്ബിനു വേണ്ടി കളിച്ച കാലത്താണ് ജിമ്മി ഗള്‍ഫില്‍ പ്രശസ്തനാകുന്നത്. വലിയ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പലരും കുള്ളന്മാരുടെ കൊളാഷാണെന്ന് തിരിച്ചറിയുമ്പോള്‍ ജിമ്മി ജോര്‍ജ്ജ് വലിയ കളിക്കാരനും അതിലേറെ ഉയരമുള്ള മനുഷ്യത്വത്തിന്റെ ഉടമയുമായിരുന്നെന്ന് സുഹൃത്തുക്കള്‍ ഓര്‍മ്മിക്കുന്നു. ഗള്‍ഫ് ഗ്യാലറികളെ ഇളക്കിമറിച്ച പ്രകടനങ്ങളാണ് ജിമ്മിക്ക് യൂറോപ്യന്‍ വോളിയിലേക്ക് വഴി തുറന്നത്. 1982ല്‍ ജിമ്മി ഇറ്റലിയിലെ കൊളാറ്റോ ക്ലബ്ബില്‍ ചേര്‍ന്നു. ഇറ്റലിയില്‍ കളിക്കുന്ന കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി അറിയപ്പെടുകയും വോളിബോള്‍ കളിക്കുന്ന എല്ലായിടങ്ങളുടേയും താരമാവുകയും ചെയ്തു. യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിക്കുന്നതിന്റെ ഇടവേളയില്‍ നാട്ടിലെത്തി 1985ല്‍ സൌെദി രാജ്യാന്തര വോളി മത്സരത്തിലേയ്ക്ക് ഇന്ത്യന്‍ ടീമിനെ നയിച്ചു.
1987 നവംബര്‍ 30ന് മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ ഇറ്റലിയിലെ മിലന്‍ നഗരത്തിനടുത്ത് ഒരു കാറപകടത്തില്‍ ജിമ്മി ജോര്‍ജ്ജ് മരിച്ചു. നഗരത്തില്‍ നിന്ന് അകന്ന് ഗ്രാമീണ അന്തരീക്ഷത്തിലാണ് ജിമ്മി ജീവിച്ചത്. അതുകൊണ്ടു തന്നെ കാര്‍പെന്‍ ടോളോയിലെയും മോന്‍തിക്കേരിയിലെയും ജനങ്ങള്‍ക്ക് അദ്ദേഹം ഏറെ പ്രിയപ്പെട്ടവനായിരുന്നു. ജിമ്മിയുടേ ഓര്‍മ്മക്കായി മോന്‍തിക്കേരിയില്‍ മുപ്പതു കോടി രൂപ ചെലവില്‍ ഒരു സ് റ്റേഡിയം നിര്‍മ്മിക്കുകയും ജിമ്മിയുടെ മകന്‍ ജോ, അമ്മ ലൌലിയോടും അച്ഛന്റെ അനുജന്‍ സ്റാന്റിയോടുമൊപ്പം ഇറ്റലിയിലെത്തി അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ജിമ്മിയുടെ ഓര്‍മ്മയ്ക്കായി ഇന്നും ഇറ്റലിയില്‍ ജൂനിയര്‍ വോളിബാള്‍ ടൂര്‍ണമെന്റ് നടക്കുന്നു. മോന്‍തിക്കേരിയിലെ വോളിബാള്‍ ക്ലബ്ബിന്റെ പ്രസിഡന്റ് ലൂസിയാനോ ബരാറ്റി ജിമ്മിയെ ഇങ്ങനെ ഓര്‍മ്മിക്കുന്നു.
“Jimmy George’s humanity, his great hearts, his philosophy of life, his great jumps to reach the ball and hit it will never be forgotten.”

ജിമ്മിയുടെ വിയോഗം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ഇത് ആ വഴിക്കുള്ള ഒരു നോട്ടം കൂടിയാണ്. പന്തിലേയ്ക്ക് കയ്യെത്തിക്കാന്‍ ഭൂമി വിട്ടുയര്‍ന്നു അയാള്‍ നില്‍ക്കുന്നു.അന്തരീക്ഷത്തില്‍ ഇത്തിരി നേരം ധ്യാനസ്ഥനാകാന്‍ സിദ്ധിയുള്ളൊരു കളിക്കാരന്‍.
കായികമായൊരു ദേശാന്തരപ്പാത
മലയാളിയുടെ കുടിയേറ്റ ജീവിതത്തിന്റെ പാര്‍ശ്വ സ്ഥലങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കപ്പെട്ടിട്ടില്ല. അവിടെ കച്ചവടത്തിനും കലയ്ക്കും ആത്മീയതയ്ക്കും ഒപ്പം കായികമായൊരു ദേശാന്തരപ്പാത കൂടിയുണ്ട്. ജിമ്മിയുടെ വിയോഗം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ഇത് ആ വഴിക്കുള്ള ഒരു നോട്ടം കൂടിയാണ്. പന്തിലേയ്ക്ക് കയ്യെത്തിക്കാന്‍ ഭൂമി വിട്ടുയര്‍ന്നു അയാള്‍ നില്‍ക്കുന്നു.അന്തരീക്ഷത്തില്‍ ഇത്തിരി നേരം ധ്യാനസ്ഥനാകാന്‍ സിദ്ധിയുള്ളൊരു കളിക്കാരന്‍.
ഏതു കളിയും നിശ്ചിതമായ കളങ്ങള്‍ക്കുള്ളിലാണ്. കളിവിരുതനുസരിച്ച് ചിലര്‍ പക്കത്തെ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമൊക്കെ ജയിച്ചുവരും. ചിലര്‍ ദേശം നിറഞ്ഞ് കളിയ്ക്കും.മറ്റുചിലരാകട്ടെ ഒറ്റയ്ക്കും കൂട്ടായും രാജ്യാതിര്‍ത്തി മുറിച്ച്പോകും. അവരോടൊപ്പം ദേശാന്തരങ്ങളില്‍ രാജ്യങ്ങള്‍ തന്നെ കളിക്കാനിറങ്ങും. കളി വെറും കളിയല്ലാതാവും. അതിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക സ്വാധീനങ്ങള്‍ മറനീക്കും.

ശരീരത്തെ കയ്യേറ്റത്തിന്റേയും ബലപ്രയോഗത്തിന്റെയും ഉപാധി എന്ന നിലയില്‍ നിന്ന് കളിയുടെ ലാഘവത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യല്‍ വളരെ പ്രധാനമാണ്. ഉടലുറയ്ക്കുകയും മാനസികമായി രോഗാതുരമാകുകയും ചെയ്യുന്ന വിചിത്ര സാഹചര്യത്തില്‍ കുടക്കച്ചിറയിലെ ജോര്‍ജ് ജോസഫിനെപ്പോലുള്ളവര്‍ക്ക് സവിശേഷ സാമൂഹിക ദൌത്യമാണുള്ളത്.
അക്രമാസക്തിയില്‍നിന്ന്
കളിയുടെ ലാഘവത്തിലേക്ക്
തീവ്രദേശീയതകളേയും അതിന്റെ രാഷ്ട്രീയത്തേയും നിര്‍മ്മിക്കുന്നതില്‍ രാജ്യാന്തര കായികമേളകള്‍ വഹിച്ചിട്ടുള്ള പങ്ക് സ്പോര്‍ട്സ് ചരിത്രത്തിന്റെ ഭാഗമാണ്. ഇന്നാകട്ടെ ലോകമാധ്യമ വ്യവസായം തന്നെ രാജ്യാന്തര കായിക മേളകളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു.രാഷ്ട്രീയവും മാധ്യമങ്ങളും കലയും കച്ചവടവും എന്നപോലെ ദേശങ്ങള്‍ക്ക് കുറുകെ വഴിവെട്ടുന്നതില്‍ സ്പോര്‍ട്സിന്റെ പങ്ക് വളരെ വലുതാണ്.ആ ദേശാന്തരപ്പെരുവഴിയിലൂടെ കളിക്കാരും കാണികളും മാത്രമല്ല ചിലപ്പോള്‍ ലോകംതന്നെയും കയറിവരും.ബ്രിട്ടീഷ് സാമ്രാജ്യത്വം കോമണ്‍ വെല്‍ത്തായി കളിക്കുമ്പോള്‍ ചരിത്രം കണ്ണുകെട്ടി തൊടാന്‍ വരും.അല്ലെങ്കില്‍ കരീബിയന്‍ കടലില്‍ ജമയ്ക്കയെ പരതാന്‍ ഉസൈന്‍ ബോള്‍ട്ട് ഒരു കാരണമാകും
ഒരു സാമൂഹിക ശാസ്ത്രവിഷയത്തെ വെറും കളിയല്ലേ എന്ന് നിസാരമാക്കാനാവില്ല. പുരുഷ ശരീരങ്ങളുടെ ആഘോഷം എന്ന നില വിട്ടത് മാറിത്തുടങ്ങി.എന്നാലിന്ന് ദാരിദൃമുക്തമാകുന്ന കേരളീയ ശരീരങ്ങള്‍ അടക്കിയ അക്രമ വാസനകളെ പുറത്തെടുത്തുകൊണ്ടിരിക്കുന്നു.ജനപ്രിയ കലകളിലെ ആണ്‍ വീടുകള്‍ ഗുണ്ടകളുടെ കുടുംബപുരാണമാകുമ്പോഴും മലയാളിയെ ഹരം കൊള്ളിക്കുന്നുണ്ട്. ശരീരത്തെ കയ്യേറ്റത്തിന്റേയും ബലപ്രയോഗത്തിന്റെയും ഉപാധി എന്ന നിലയില്‍ നിന്ന് കളിയുടെ ലാഘവത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യല്‍ വളരെ പ്രധാനമാണ്. ഉടലുറയ്ക്കുകയും മാനസികമായി രോഗാതുരമാകുകയും ചെയ്യുന്ന വിചിത്ര സാഹചര്യത്തില്‍ കുടക്കച്ചിറയിലെ ജോര്‍ജ് ജോസഫിനെപ്പോലുള്ളവര്‍ക്ക് സവിശേഷ സാമൂഹിക ദൌത്യമാണുള്ളത്.

ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊപ്പം. അബൂദാബിക്കാലത്ത്.

സിയോള്‍ ഏഷ്യന്‍ ഗെയിംസിന്റെ മാര്‍ച്ച്പാസ്റ്റില്‍

സ്പോര്‍ട്സ് കൌമുദിയുടെ മുഖചിത്രം

അബൂദാബിക്കാലത്ത്.

ഇറ്റലിക്കാലത്തെ ചിത്രം
Dec 16 2012 | Posted in
വായനാമുറി,
സര്‍ജു |
Read More »
നാലാമിടം ഇന്നലെ പ്രസിദ്ധീകരിച്ച ‘ഐ.ഡി’ സിനിമാനുഭവത്തെക്കുറിച്ച് ഇത്തിരി കൂടി. ചിത്രത്തിന്റെ സംവിധായകന്‍ കെ .എം കമല്‍, സൌണ്ട് ഡിസൈനറും നിര്‍മാണ കൂട്ടായ്മയിലെ അംഗവുമായ റസൂല്‍ പൂക്കുട്ടി എന്നിവരുമായി ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ട അബൂദബി ചലച്ചിത്രമേളയ്ക്കിടെ സര്‍ജു നടത്തിയ അഭിമുഖം
കാഴ്ചാനുഭവം
ഐ.ഡി: വേരറ്റവര്‍ക്ക് ഒരു തിരിച്ചറിയല്‍ കാര്‍ഡ്
എന്റെ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ ഒരനുഭവമാണ് ഇങ്ങനെയൊരു സിനിമയിലേക്ക് നയിച്ചത്. കുഴഞ്ഞുവീഴുന്ന തൊഴിലാളിയുടെ സ്ഥാനത്ത് ഞാന്‍ എന്നെത്തന്നെ സങ്കല്‍പ്പിക്കുമ്പോഴാണ് അതെന്നെ പ്രചോദിപ്പിക്കുന്നത്. ഞാനും മറ്റൊരിടത്തുനിന്ന് വന്നയാളാണ്. അതുകൊണ്ടുതന്നെ മുംബൈ പോലുള്ള നഗരത്തിലേക്കുണ്ടാകുന്ന മനുഷ്യരുടെ ഒഴുക്കിനെക്കുറിച്ച് ആലോചിക്കുന്നു. അതില്‍നിന്നാണ് തിരക്കഥ വരുന്നത്. സിക്കിമില്‍ നിന്ന് എം. ബി. എ ഒക്കെ കഴിഞ്ഞ് മുംബൈയിലെത്തിയ ചാരു ശ്രേഷ്ഠ എന്ന പെണ്‍കുട്ടിയുടെ മൂന്ന് ദിവസത്തെ കഥയാണ് സിനിമ. അങ്ങനെ ഒരു രൂപമുണ്ടാകുന്നത് സിനിമ സ്ഥലത്തിന്റേയും സമയത്തിന്റേയും കലയായിരിക്കുന്നതുകൊണ്ടാണ്. കണ്ടെത്താതെ, തിരയല്‍ അവസാനിക്കുമ്പോഴാണ് എന്നെ സംബന്ധിച്ച് സിനിമ ശക്തമാകുന്നത്- ഐ.ഡി എന്ന ചിത്രത്തിന്റെ സംവിധായകന്‍ കെ .എം കമല്‍, സൌണ്ട് ഡിസൈനറും നിര്‍മാണ കൂട്ടായ്മയിലെ അംഗവുമായ റസൂല്‍ പൂക്കുട്ടി എന്നിവരുമായി ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ട അബൂദബി ചലച്ചിത്രമേളയ്ക്കിടെ സര്‍ജു നടത്തിയ അഭിമുഖം

ആത്മകഥ കമല്‍ എങ്ങനെ ചുരുക്കിപ്പറയും? പ്രധാനമായും കേരളത്തിലെ ജീവിതം?
ജനിച്ചത് കോതമംഗലത്താണ്. മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന് ഡിഗ്രി കഴിഞ്ഞ് പ്രസ് അക്കാദമിയില്‍ ജേര്‍ണലിസം മാസ് കമ്മ്യൂണിക്കേഷന്‍ പഠിച്ചു. തുടര്‍ന്ന് 1997 ല്‍ കെ വേണുവിന്റെ സമീക്ഷ മാസികയില്‍ സബ് എഡിറ്ററായി.
2000ല്‍ പൂനൈ ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കാന്‍ അഡ്മിഷന്‍ കിട്ടിയതോടെ ഞാന്‍ സമീക്ഷ വിട്ടു.സിനിമയിലേയ്ക്ക് വഴി തിരിയുന്നതില്‍ കെ.വേണു പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
ആദ്യ സിനിമ ?
സുഭാഷ് ചന്ദ്രന്റെ കഥയെ ആധാരമാക്കിയ ‘വധക്രമ’മായിരുന്നു എന്റെ ഡിപ്ലോമ ഫിലിം.അത് നിരവധി ഫെസ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും റിയോഡി ജനിറൊ ഫെസ്റിവലില്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടുകയും ചെയ്തു. 2005ല്‍ ഖാലിദ് മുഹമ്മദിന്റെ സില്‍സിലേ എന്ന സിനിമയില്‍ അസോസിയേറ്റ് ഡിറകറ്ററായിട്ടാണ് കരിയറിന്റെ തുടക്കം. അതില്‍ സന്തോഷ് ശിവനായിരുന്നു സിനിമാറ്റോഗ്രാഫര്‍. പിന്നീട് അനന്തഭദ്രം, ബിഫോര്‍ ദി റെയിന്‍, പ്രാരംഭ, തഹാല്‍ തുടങ്ങിയ സന്തോഷ് ശിവന്റെ സിനിമകളില്‍ അസോസിയേറ്റായി.
അതിനിടയില്‍ ഫിലിം ഇന്‍സ്റിറ്റ്യൂട്ടിലെ ആക്ടിംഗ് സ്റുഡന്റ്സിന് വേണ്ടി ഒരു ഫീചര്‍ ലെങ്ത് സിനിമ എടുക്കാനുള്ള അവസരം കിട്ടി.അലിഫ് എന്നായിരുന്നു അതിന്റെപേര്. ഒരു അക്കാഡമിക് സിനിമ ആയതിനാല്‍ പുറംവെളിച്ചം കണ്ടില്ല. മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലിലായിരുന്നു അതിന്റെ ആദ്യ പ്രദര്‍ശനം.

ഐ.ഡിയില്‍ മുഖ്യ കഥാപാത്രമാകയ ചാരുവിനെ അവതരിപ്പിച്ച ഗീതാഞ്ജലി തപാ സംവിധായകന്‍ കെ.എംകമല്‍, റസൂല്‍ പൂക്കുട്ടി എന്നിവര്‍ക്കൊപ്പം അബൂദബി ചലച്ചിത്രമേളക്കിടെ
ജീവിതത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ്
താങ്കളിലെ ചലച്ചിത്രകാരന്‍ ഐ . ഡി എന്ന സിനിമയിലേയ്ക്ക് എങ്ങനെയാണ് പ്രചോദിപ്പിക്കപ്പെട്ടത്? എങ്ങനെയാണത് ഭാവന ചെയ്തത്?
എന്റെ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ ഒരനുഭവമാണ് ഇങ്ങനെയൊരു സിനിമയിലേക്ക് നയിച്ചത്. കുഴഞ്ഞുവീഴുന്ന തൊഴിലാളിയുടെ സ്ഥാനത്ത് ഞാന്‍ എന്നെത്തന്നെ സങ്കല്‍പ്പിക്കുമ്പോഴാണ് അതെന്നെ പ്രചോദിപ്പിക്കുന്നത്. ഞാനും മറ്റൊരിടത്തുനിന്ന് വന്നയാളാണ്. അതുകൊണ്ടുതന്നെ മുംബൈ പോലുള്ള നഗരത്തിലേക്കുണ്ടാകുന്ന മനുഷ്യരുടെ ഒഴുക്കിനെക്കുറിച്ച് ആലോചിക്കുന്നു. അതില്‍നിന്നാണ് തിരക്കഥ വരുന്നത്. സിക്കിമില്‍ നിന്ന് എം. ബി. എ ഒക്കെ കഴിഞ്ഞ് മുംബൈയിലെത്തിയ ചാരു ശ്രേഷ്ഠ എന്ന പെണ്‍കുട്ടിയുടെ മൂന്ന് ദിവസത്തെ കഥയാണ് സിനിമ. അങ്ങനെ ഒരു രൂപമുണ്ടാകുന്നത് സിനിമ സ്ഥലത്തിന്റേയും സമയത്തിന്റേയും കലയായിരിക്കുന്നതുകൊണ്ടാണ്. കണ്ടെത്താതെ, തിരയല്‍ അവസാനിക്കുമ്പോഴാണ് എന്നെ സംബന്ധിച്ച് സിനിമ ശക്തമാകുന്നത്.
നമ്മുടെ സാഹിത്യവും കലയുമൊക്കെ റിയലിസത്തെ തൊട്ട് ആണയിടാറുണ്ട്. ഇത് ഇങ്ങനെ തന്നെ ജീവിതത്തില്‍ നിന്ന് എടുത്തതാണ് എന്നും മറ്റും. ഇതില്‍ കലയെ വിശ്വാസയോഗ്യമാക്കുന്നതിന്റെ അല്ലെങ്കില്‍ ആര്‍ട്ടിസ്റിന്റെ ആത്മ വിശ്വാസത്തിന്റെ പ്രശ്നങ്ങളുണ്ടോ?
അടച്ചിട്ട വീടുകള്‍, ലിഫ്റ്റുകള്‍, കോറിഡോറുകള്‍ എന്നിവിടങ്ങളിലാണ് കഥ തുടങ്ങുന്നത്. റിയലിസ്റിക്കായിട്ട് സമീപിക്കുമ്പോഴാണ് ആളുകള്‍ക്ക് അതില്‍ ഇടം കിട്ടുക.താദാത്മ്യം എളുപ്പമാവുക. മനസ്സിലാകുന്നില്ല എന്നതാണ് സമാന്തര സിനിമയെക്കുറിച്ചുള്ള പരാതി. ലൂമിയര്‍ ബ്രദേഴ്സില്‍ നിന്നുള്ള സിനിമയുടെ ചരിത്രം എടുത്തുകഴിഞ്ഞാല്‍ ട്രെയിന്‍ വരുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ് ഓടാന്‍ തുടങ്ങിയത് അതിന്റെ റിയലിസം കൊണ്ടാണ്. ഇന്നുവരെ, അബ്ബാസ് കിയറോസ്തമി വരെയുള്ളവരുടെ സിനിമകള്‍ അതാണ്. ഇതില്‍ എനിക്ക് മറ്റു രൂപങ്ങളുടെ ആവശ്യമില്ല. ഞാന്‍ മറ്റു ഘടനകള്‍ തെരയുമായിരിക്കും, ഭാവിയില്‍, മറ്റൊരുഘട്ടത്തില്‍, പ്രമേയം അതാവശ്യപ്പെടുമെങ്കില്‍.

കേരളത്തില്‍ തന്നെ കുടിയേറ്റത്തൊഴിലാളികള്‍ ഇന്ന് ഒരു സാമൂഹിക വിഷയമാണ്.അതിനെ ഗൌരവത്തോടെ സമീപിച്ചില്ലെങ്കില്‍ കേരളവും സംഘര്‍ഷാത്മകമായേക്കും. ഇക്കാര്യത്തില്‍ ഏറ്റവും സഹിഷ്ണുത പ്രകടിപ്പിക്കേണ്ട സമൂഹമാണ് മലയാളികള്‍. പക്ഷേ അനുഭവത്തില്‍ അങ്ങനെയല്ല.
ഇടം, ഐഡന്റിറ്റി
ഇടവുമായി ബന്ധിപ്പിച്ച് മാത്രം ഐഡന്റിറ്റിയെ നിര്‍വചിക്കുന്നത് മാറിയ സാഹചര്യങ്ങളില്‍ എത്രത്തോളം കൃത്യതയുള്ളതാകും?
നമ്മുടെ ഐഡന്റിറ്റിയെ തീര്‍ച്ചയായും പുനര്‍നിര്‍വചിക്കേണ്ടതുണ്ട്. ഐഡന്റിറ്റി ഇംപോസ് ചെയ്യപ്പെടുന്നത് ഒരാള്‍ പറിച്ചുനടപ്പെടുമ്പോഴാണ് (displacement) . അബുദബിയില്‍ തന്നെ തെരുവില്‍ പണിയെടുക്കുന്നവരെ നോക്കുക. തൊഴില്‍ തേടിയുള്ള പല തരം ഒഴുക്കുകളെ തടഞ്ഞ് വച്ച് രാഷ്ട്രീയ പരിഹാരങ്ങള്‍ കണ്ടെത്തുക സാധ്യമല്ല.ഇത് മുംബൈ പോലൊരു നഗരത്തിലൊതുങ്ങുന്ന പ്രതിഭാസമല്ല.
കേരളത്തില്‍ തന്നെ കുടിയേറ്റത്തൊഴിലാളികള്‍ ഇന്ന് ഒരു സാമൂഹിക വിഷയമാണ്. നെല്ലിക്കുഴി എന്ന എന്റെ ഗ്രാമം എടുത്ത് പരിശോധിച്ചാല്‍, എറണാകുളം ജില്ലയിലെ ഏറ്റവും ജന സാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ്. അവിടെ ഏകദേശം ഇരുപതിനായിരത്തോളം തൊഴിലാളികള്‍ വന്നു പാര്‍ക്കുന്നുണ്ട്. അവരുടെ ജീവിതത്തിന്റെ ഇടം ഒരു പ്രശ്നമാണ്. അതിനെ ഗൌരവത്തോടെ സമീപിച്ചില്ലെങ്കില്‍ കേരളവും സംഘര്‍ഷാത്മകമായേക്കും. ഇക്കാര്യത്തില്‍ ഏറ്റവും സഹിഷ്ണുത പ്രകടിപ്പിക്കേണ്ട സമൂഹമാണ് മലയാളികള്‍. പക്ഷേ അനുഭവത്തില്‍ അങ്ങനെയല്ല.
കുടിയേറ്റത്തൊഴിലാളികളുടെ ജീവിതാവസ്ഥകള്‍, അതിന്റെ രാഷ്ട്രീയം വളരെ വ്യക്തതയുള്ള ഒന്നാണ്. എന്നാല്‍ ചാരുവിന്റെ ജീവിതം തുല്യപ്രാധാന്യമുള്ളതാണ് സൂക്ഷ്മമായി നോക്കിയാല്‍ അതിന്റെ മധ്യവര്‍ഗ രാഷ്ട്രീയം പലപ്പോഴും അരാഷ്ട്രീയമാകുന്നത് കാണാം.
അവളുടെ ഐഡന്റിറ്റിയുടെ പ്രശ്നം പലരീതിയില്‍ അഡ്രസ്സ് ചെയ്യുന്നുണ്ട്. മറ്റുരണ്ട് സുഹൃത്തുക്കളുമായി ഫ്ലാറ്റ് ഷെയര്‍ ചെയ്യുമ്പോഴും അവള്‍ അന്യവല്‍കരിക്കപ്പെട്ട ഒരവസ്ഥയിലാണ്. പാര്‍ട്ടിസീക്വന്‍സിലൊക്കെ അതു വരുന്നുണ്ട്. ഇത് നമ്മെ പാസ്സീവാക്കും, ഇന്‍സെന്‍സിറ്റീവാക്കും. നമ്മള്‍ ആളുകളോട് സംസാരിക്കാന്‍ തന്നെ മടിക്കും.ലഭിക്കുന്ന ഒരു പരിമിതസാഹചര്യത്തില്‍ സൌെകര്യപൂര്‍ണ്ണമായ നിലപാടെടുക്കുമ്പോഴാണ് നാം ചിലത് കാണാനും പറയാനും മടിക്കുന്നത്.
ഏതൊരു ആഖ്യാനത്തിലും (narrative) ചില തെരഞ്ഞെടുപ്പുകളുണ്ട് . നമുക്ക് എല്ലാം സംബോധന ചെയ്യാന്‍ പറ്റില്ല.സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നിടത്തേയ്ക്ക് നമ്മള്‍ ചായും. പക്ഷം ചേരും.
കുടിയേറ്റതൊഴിലാളികളുടെ ജീവിതം ഗള്‍ഫില്‍ നോക്കുമ്പോള്‍ തൊഴിലിടങ്ങളും ലേബര്‍ ക്യാമ്പുകളുമൊക്കെയായി അതിന്റെ ദൃശ്യങ്ങള്‍ കൃത്യമാണ്. പക്ഷേ ഈ സിനിമയില്‍ മറ്റൊരു വിധത്തിലാണ് അത് വരുന്നത്. മുംബൈയിലെ ലേബര്‍ പോയിന്റുകള്‍ എങ്ങനെയാണ് ?
തൊഴിലാളികള്‍ ഒത്തുകൂടുന്ന ചില പ്രത്യേക സ്ഥലങ്ങളാണ് ലേബര്‍ പോയിന്റുകള്‍. ഇവരുടേതായ പ്രത്യേക വാസസ്ഥലങ്ങള്‍ ഇല്ല. ചേരികളാണുള്ളത്. അതില്‍ തന്നെ പല തട്ടുകളുണ്ട്. കോണ്‍ക്രീറ്റ് വീടുകള്‍, മെറ്റല്‍ ഷീറ്റുകള്‍, പ്ലാസ്റിക് ഷീറ്റുകള്‍ അങ്ങനെ. ചേരിയുടെ ഏറ്റവും വിളുമ്പിലായിരിക്കും ഇവരുള്ളത്.പലപ്പോഴും പ്ലാസ്റിക് ഷീറ്റുകളില്‍.ഇടയ്ക്ക് സര്‍ക്കാര്‍ ബുള്‍ഡോസര്‍ വരും ഇടിച്ച് നിരത്തും. ആളുകള്‍ പിന്നെയും വരും. കേരളത്തില്‍ ഒരു മുറി വാടകയ്ക്ക് എടുത്ത് , കുറേ ആളുകള്‍ ചേര്‍ന്ന് അരിയും ഉരുളക്കിഴങ്ങുമൊക്കെ വേവിച്ച് കഴിച്ച് ജീവിക്കും. മുംബൈയില്‍ അത്തരം ഇടം കിട്ടില്ല. അവ്യവസ്ഥ നമ്മുടെ മുഖമുദ്രയാണ്. അതിക്കാര്യത്തിലും ഉണ്ട്. ട്രേഡ് യൂണിയനുകളാകട്ടെ ശിഥിലമാണ്. മേധാപട്കറുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് മൂവ്മെന്റാണ് ചേരികളില്‍ പിന്നെയും എന്തെങ്കിലുമൊക്കെ ചെയ്യുന്നത്.

സംവിധായകന്‍ കെ.എം. കമലും റസൂല്‍പൂക്കുട്ടിയും
കൂട്ടായ്മയുടെ ഇടം
പുറംജീവിതത്തില്‍ കമല്‍ പോസിറ്റീവായി കാണുന്നതെന്തൊക്കെയാണ്?
ഈ സിനിമ തന്നെ പുറം ജീവിതത്തിലെ ഒരു കൂട്ടായ്മയാണ്. റസൂല്‍ പൂക്കുട്ടി, രാജീവ് രവി ,മധുനീലകണ്ഠന്‍, സുനില്‍ ബാബു, ബി അജിത് കുമാര്‍ തുടങ്ങിയവരാണ് സിനിമയ്ക്കാവശ്യമായ സാമ്പത്തികം സമാഹരിച്ചിട്ടുള്ളത്. ക്യാമറ, എഡിറ്റിംഗ്, സൌെണ്ട് തുടങ്ങി ചിത്രത്തിന്റെ സാങ്കേതിക ചുമതലകള്‍ വഹിച്ചിട്ടുള്ളതും ഇവര്‍ തന്നെ. എന്നെ ക്രീയേറ്റീവായി സഹായിച്ചിട്ടുള്ളവര്‍ ഒട്ടനവധിയാണ്. മുംബൈയില്‍ നമ്മള്‍ കൂടുതല്‍ ജീവിതം കാണുന്നുണ്ട്. കൂടുതല്‍ ചോദ്യങ്ങളുണ്ടാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഉത്തരങ്ങളും. എലിപ്പത്തായത്തിലെ ഒരാളാകരുത്.
കലാകാരന്‍ എന്ന നിലയില്‍ ഇവിടെ കുറേക്കൂടി അടിസ്ഥാന വിഷയങ്ങളെ നേരിടാനാകുന്നു. എല്ലാ കൃതികള്‍ക്കും അതിന്റേതായ ഒരു പ്രകരണം (context)
ഉണ്ട്. പക്ഷേ കൊറിയയില്‍ അല്ലെങ്കില്‍ അബുദബിയില്‍ അത് സ്വീകരിക്കപ്പെടുന്നത് മറ്റൊരു സാമൂഹിക സന്ദര്‍ഭത്തിലാകും. യൂണിവേഴ്സലായി ചിലതുണ്ട്. റസൂല്‍ ഒരു പുതിയ സിനിമ ആലോചിക്കുന്നത് പാകിസ്ഥാന്‍ പശ്ചാത്തലത്തിലാണ്. ആന്ധ്രാപ്രദേശ് മുതല്‍ ഒറീസ വരെ പടര്‍ന്നുകിടക്കുന്ന ദണ്ഡകാരണ്യ ഫോറസ്റ് സ്ട്രച്ചുമായി ബന്ധപ്പെട്ടാണ് ഞാന്‍ അടുത്ത സിനിമ ആലോചിക്കുന്നത്.

ഐ.ഡിയില്‍ മുഖ്യ കഥാപാത്രമാകയ ചാരുവിനെ അവതരിപ്പിച്ച ഗീതാഞ്ജലി തപാ സംവിധായകന്‍ കെ.എംകമല്‍, റസൂല്‍ പൂക്കുട്ടി എന്നിവര്‍ക്കൊപ്പം അബൂദബി ചലച്ചിത്രമേളക്കിടെ
റസൂലിന് പറയാനുള്ളത്
അടുത്ത ചോദ്യം റസൂലിനോടാണ്. ഈ സിനിമയുടെ നിര്‍മ്മാണത്തെക്കുറിച്ച് , Collective Phase One എന്ന കൂട്ടായ്മയെക്കുറിച്ച് വിശദീകരിക്കുമോ?
ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്ത് തന്നെ ഞങ്ങളുതായ ഒരു സെന്‍സിബിലിറ്റി ഉണ്ടായിരുന്നു. മധുവും രാജീവുമൊക്കെ ഒരേ കാലത്തുണ്ടായിരുന്ന വരാണ്. കമല്‍ പിന്നീടാണ് വരുന്നത്. ബോളിവുഡിലെത്തുമ്പോഴും അവിടെ സ്വീകാര്യത കിട്ടുമ്പോഴുമൊക്കെ ഞങ്ങള്‍ ആഗ്രഹിച്ച സിനിമ വേറെയായിരുന്നു.അത് യാഥാര്‍ഥ്യമാക്കാന്‍ ഒന്നര പതിറ്റാണ്ടെടുത്തു. ഞാന്‍ കണ്ട ഹിന്ദി സിനിമയും ഞാന്‍ വര്‍ക്ക് ചെയ്ത സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സാധാരണക്കാരന്റെ സിനിമ അത്യപൂര്‍വമാണ്. എല്ലാം ഒരുതരം ഫാന്റസി സെല്ലിംഗ് ആണ്. നമ്മള്‍ ജീവിക്കുന്ന സമയം പ്രതിഫലിക്കണം. അതിന്റെ ശ്രമമാണ് .ഐ.ഡി.
ഒരുകലാസൃഷ്ടിയ്ക്ക് വില ഇടുന്നത് അത്ര നല്ലകാര്യമല്ല. ഇത് വില്‍ക്കാനല്ല എന്ന് പറയാന്‍ നമ്മള്‍ ആഗ്രഹിക്കും.ഈ സിനിമ പന്ത്രണ്ടോളം രാജ്യാന്തര ഫെസ്റിവലുകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം തിയറ്റര്‍ റിലീസിന് ശ്രമിക്കും. അത് കഴിഞ്ഞ് ഫിലിം സൊസൈറ്റികളുടേയും കാമ്പസുകളുടേയും മറ്റ് നെറ്റ് വര്‍ക്കുകളുടേയും സഹകരണത്തോടെ സിനിമ സൌജന്യമായി പ്രദര്‍ശിപ്പിക്കണമെന്നാണ് ആഗ്രഹം. അതിലൂടെ ഈ ഇനിഷ്യേറ്റീവിനെ വിപുലീകരിക്കാനും ശക്തിപ്പെടുത്താനും ശ്രമിക്കും.എന്നാല്‍ പ്രാഥമികമായി ഈ സിനിമ ഒരു ലൌ ഓഫ് ലേബര്‍ ആണ്.

ആദ്യം മുംബൈയില്‍ എത്തിയപ്പോള്‍ ഇവിടെ നിന്ന് ഓടിപ്പോകണമെന്ന് തോന്നിയിരുന്നു. പക്ഷെ പതിനഞ്ചു വര്‍ഷമായി ഇവിടെ ജീവിക്കുന്നു. ഡിവൈഡറില്‍ കിടന്നുറങ്ങുന്ന ആളുകളുണ്ട്. ഒന്നു മറിഞ്ഞാല്‍ വണ്ടിക്കടിയിലാകും. നമ്മുടെ സെന്‍സിറ്റിവിറ്റിയിലെ മാറ്റം നമ്മെ ബാധിക്കുന്നുണ്ട്. നമ്മള്‍ ജോലിചെയ്യുന്ന സിനിമകളെ ബാധിക്കുന്നുണ്ട്. ഇത്തരം സിനിമകളിലൂടെ, അതിനായുള്ള ശ്രമങ്ങളിലൂടെ മാത്രമേ നമുക്കത് മറികടക്കാനാവൂ.
മുംബൈ ജീവിതം റസൂല്‍ പൂക്കുട്ടിയെ എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്?
നമ്മുടെ ജനാധിപത്യത്തിന്റെ ഒരു പരിണാമഘട്ടത്തിലാണ് പ്രാദേശിക കക്ഷികള്‍ ശക്തിപ്രാപിക്കുന്നത്. പ്രദേശം, ഭാഷ, ജാതി, മതം ഇങ്ങനെ വിഭജനത്തിന്റെ എല്ലാ ഇടച്ചുമരുകളും ശക്തിപ്പെടുത്തിയാണ് ഇത്തരം കക്ഷികള്‍ സ്വാധീനം വിപുലമാക്കിയിട്ടുള്ളത്. പ്രശ്നാധിഷ്ഠിതമായ ഒരു രാഷ്ട്രീയം മനസിലാകാത്ത വിധം ആളുകള്‍ അടിത്തട്ടില്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്. ഇത് അടിസ്ഥാന വിഷയങ്ങളുടെ പരിഹാരം അകലത്താക്കും.
ആദ്യം മുംബൈയില്‍ എത്തിയപ്പോള്‍ ഇവിടെ നിന്ന് ഓടിപ്പോകണമെന്ന് തോന്നിയിരുന്നു. പക്ഷെ പതിനഞ്ചു വര്‍ഷമായി ഇവിടെ ജീവിക്കുന്നു. ഡിവൈഡറില്‍ കിടന്നുറങ്ങുന്ന ആളുകളുണ്ട്. ഒന്നു മറിഞ്ഞാല്‍ വണ്ടിക്കടിയിലാകും. ഇപ്പോഴും തെരുവില്‍ കുട്ടികള്‍ പഠിക്കുന്നുണ്ട്. ഒരോ സീസണ്‍ മാറുമ്പോഴും സിഗ്നലുകളില്‍ താമസിക്കുന്ന കുട്ടികള്‍ വില്‍ക്കുന്ന സാധനങ്ങള്‍ മാറുന്നുണ്ട്. മഴയത്ത് കുടയായി, കളിപ്പാട്ടങ്ങളായി.എന്നും ഇത് കാണുന്നുണ്ട്. നമ്മുടെ സെന്‍സിറ്റിവിറ്റിയിലെ മാറ്റം നമ്മെ ബാധിക്കുന്നുണ്ട്. നമ്മള്‍ ജോലിചെയ്യുന്ന സിനിമകളെ ബാധിക്കുന്നുണ്ട്. ഇത്തരം സിനിമകളിലൂടെ, അതിനായുള്ള ശ്രമങ്ങളിലൂടെ മാത്രമേ നമുക്കത് മറികടക്കാനാവൂ.
കാഴ്ചാനുഭവം
ഐ.ഡി: വേരറ്റവര്‍ക്ക് ഒരു തിരിച്ചറിയല്‍ കാര്‍ഡ്
Oct 29 2012 | Posted in
സര്‍ജു,
സിനിമ |
Read More »
മലയാളിയായ കെ. എം. കമല്‍ സംവിധാനം ചെയ്ത ഐ.ഡി എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ കാഴ്ചാനുഭവം. ബോളിവുഡ് സിനിമയുടെ ഭാഗമായ മലയാളി ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ Collective Phase One സാധ്യമാക്കിയ ആദ്യ സിനിമയുടെ പ്രസക്തിയെക്കുറിച്ച വിശകലനം. സര്‍ജു എഴുതുന്നു
ബോളിവുഡ് സിനിമയുടെ ഭാഗമായ മലയാളികളായ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ Collective Phase One ആണ് ഈ സിനിമ സാധ്യമാക്കിയത്.റസൂല്‍ പൂക്കുട്ടി, രാജീവ് രവി ,മധുനീലകണ്ഠന്‍, സുനില്‍ ബാബു, ബി അജിത് കുമാര്‍ തുടങ്ങിയവരാണ് ഐ. ഡി. യുടെ നിര്‍മ്മാതാക്കള്‍. ഈ സിനിമയോളം പ്രധാനപ്പെട്ടതാണ് ഈ കൂട്ടായ്മയും. ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമ പഠിച്ചിറങ്ങിയവര്‍ തങ്ങള്‍ ആഗ്രഹിക്കുന്ന, ഇഷ്ടപ്പെടുന്ന സിനിമകള്‍ക്കായി നടത്തുന്ന ശ്രമം എന്നതിനപ്പുറം ഇതിന് സാംസ്കാരികവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ട്. മുഴുവന്‍ സമയ വാര്‍ത്താചാനലുകള്‍ രാഷ്ട്രീയത്തെ വിനോദവ്യവസായമായി മാറ്റിക്കഴിഞ്ഞ സാഹചര്യത്തില്‍, ഇത്തരം എതിര്‍ നീക്കങ്ങള്‍ വര്‍ത്തമാന കാലം ആവശ്യപ്പെടുന്നതു കൂടിയാണ്. അത് ഹിന്ദിയിലാണ് എന്നത് പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു-സര്‍ജു എഴുതുന്നു

ഐ.ഡിയുടെ സംവിധായകന്‍ കമല്‍, റസൂല്‍ പൂക്കുട്ടി എന്നിവരുമായി സര്‍ജു നടത്തിയ അഭിമുഖം നാലാമിടത്തില്‍)) നാളെ വായിക്കുക
പുസ്തകം ഒരു വ്യക്തിയെ ഏകാഗ്രമാക്കുമ്പോള്‍, ചലച്ചിത്രം വലിയൊരാള്‍ക്കൂട്ടത്തെ ഏകാഗ്രമാക്കുന്നു .ഭാഷയുടെ അതിരുകള്‍ മുറിച്ച് വിശാലതകളിലേയ്ക്ക് നീങ്ങി നിന്ന് അഭിസംബോധന ചെയ്യുകയും, പെട്ടെന്ന് സ്വതന്ത്രരാക്കുകയും ചെയ്യുകയാല്‍ അതാവശ്യപ്പെടുന്ന സമയം തീരെ ചെറുത്. ചുറ്റുപാടുകളെ ഒഴിവാക്കുന്നതിനുള്ള ഗൂഢാലോചനയില്‍ പങ്കെടുക്കുന്ന സിനിമ തന്നെയാണ് മാറുന്ന ലോകത്തിന്റെ ക്ലോസപ്പുകള്‍ കൊണ്ടു വരുന്നതും. ഏഷ്യന്‍ സിനിമ, ആഫ്രിക്കന്‍ സിനിമ, യൂറോപ്യന്‍ സിനിമ ഇങ്ങനെ വലിയ ബാനറുകള്‍ക്കു കീഴില്‍ പൊതു സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും ലോകത്തെ ഒരു വലിയങ്ങാടിയായി കാണാന്‍ ഈ സിനിമകള്‍ വിസമ്മതിക്കുന്നു.
സംഗീതത്തിനും സിനിമയ്ക്കുമൊക്കെ പ്രത്യേക സഞ്ചാരവേഗങ്ങളുണ്ട്. ചലച്ചിത്രങ്ങളിലെ ചലനത്തിനു കാറ്റുപിടിച്ചതോടെ ഫെസ്റിവലുകള്‍ക്കപ്പുറം സിനിമ സാംസ്കാരിക രാഷ്ട്രീയ വിനിമയങ്ങളുടെ പതാക പേറാന്‍ തുടങ്ങി.രാജ്യാന്തരങ്ങളില്‍ ഒന്നിക്കുന്ന സിനിമാപ്രവര്‍ത്തകരുടെ മാത്രമല്ല ഭിന്നദേശക്കാരായ കാണികളുടേയും ലോക ധാരണകളെ അത് പുതുക്കുന്നുണ്ട്.
നല്ല സിനിമയ്ക്ക് പുതിയ കമ്പോളമുണ്ടാകുന്നു, വില്‍ക്കപ്പെടുന്നു, വിതരണം കൂടുതല്‍ വിപുലമാകുന്നു, അങ്ങനെ പുതിയ ഇടങ്ങളിലേയ്ക്ക് ചെന്നുചേരുന്നു എന്ന് കാര്യങ്ങളെ ചുരുക്കാനാവില്ല. സിനിമയ്ക്കുള്ളിലെ ഇടങ്ങളും മാറുന്നു. സിനിമ കൈകാര്യം ചെയ്യുന്ന സ്പെയിസില്‍ മാറ്റം സംഭവിക്കുന്നു. പല ഇടങ്ങളും, ഇടങ്ങള്‍ മാറുന്ന മനുഷ്യരും അവരുടെ ജീവിതവും പ്രധാന പ്രമേയങ്ങളായി വരുന്നു.ഒരു ഗ്രാമത്തിന്റെ, ഒരു തെരുവിന്റെ കഥപോലെ. പലദേശങ്ങളുടെ കഥകള്‍ വരുന്നു.
ഈ മാറ്റത്തിന്റെ കാരണങ്ങളിലൊന്ന് പ്രവാസി സമൂഹങ്ങളില്‍ നിന്നുള്ള പ്രമേയങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്ന ചലച്ചിത്ര പ്രവര്‍ത്തകരുമാണ്. മറ്റൊന്ന് വിദേശങ്ങളില്‍ ചലച്ചിത്രപഠനം പൂര്‍ത്തിയാക്കിയവരുടെ വേറിട്ട അനുഭവങ്ങളും കലാസമീപനങ്ങളുമാണ്. മൂന്നാമത്തേത് പ്രതിഭയുടെ ശക്തിയും പ്രശസ്തിയും കൊണ്ട് രാജ്യാന്തര തലത്തിലേയ്ക്കുയരുന്നവരാണ്.
ഇറാനി സംവിധായകര്‍ അബ്ബാസ് കിയറോസ്തമിയെ ഉദാഹരണമായി എടുക്കാം. Like Someone In Love എന്ന ജാപ്പനീസ് സിനിമയാണ് അദ്ദേഹത്തിന്റെ പുതിയ രചന. എന്നാല്‍ ഈ ഇടങ്ങളിലേയ്ക്ക് അപൂര്‍വ്വമായേ ഇന്ത്യന്‍ സിനിമ വന്നു നില്‍ക്കുന്നുള്ളൂ. ഇത്തരം മാറ്റങ്ങളുടെ കച്ചവടപ്പതിപ്പുകള്‍ എല്ലാ ഇന്ത്യന്‍ ഭാഷകളിലും റിലീസാകുന്നുണ്ടെങ്കിലും.

വിലാസമില്ലാത്ത ഒരു മരണം
ആധുനികതയുടെ ഒരു ദാര്‍ശനിക സമസ്യയെ ഒരു ജീവിതപ്രശ്നമായി മുന്നില്‍ നിര്‍ത്തുന്നതായിരുന്നു അബുദബി ഫിലിം ഫെസ്റിവലില്‍ ഏതാനും ദിവസങ്ങള്‍ മുമ്പു കണ്ട ഐ. ഡി എന്ന ഹിന്ദി സിനിമ. സ്വത്വ പ്രതിസന്ധി, സ്വത്വശോഷണം, അവയുടെ ആകുലതകള്‍, അസ്തിത്വദു:ഖങ്ങള്‍, ഇങ്ങനെ പലതും പിന്നില്‍ നിന്ന് വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ സിനിമ ഐഡന്റിറ്റി എന്നതിനേക്കാള്‍ ഐഡന്റിഫിക്കേഷന്‍ എന്നതിലേയ്ക്കായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡുയര്‍ത്താന്‍ പറയുന്ന കാലത്തിന്റേതായിരുന്നു.
മുംബെ ഹൈ റയിസ്ഡ് ജീവിതത്തിന്റെ അകച്ചുമരുകള്‍ക്ക് ചായമിടാന്‍ വരുന്ന ഒരു തൊഴിലാളി അവിടെ കുഴഞ്ഞു വീഴുന്നു. അയാളെ ആശുപത്രിയില്‍ എത്തിച്ച് പൊലീസില്‍ വിവരമറിയിച്ച് ചാരുശ്രേഷ്ഠ എന്ന ചെറുപ്പക്കാരി അവളുടെ വഴിയിലേയ്ക്ക് തിരിയുമ്പോള്‍ അയാളുടെ മരണ വാര്‍ത്ത എത്തുന്നു. തലച്ചോറില്‍ രക്തസ്രാവ മുണ്ടായിരുന്നതിനാല്‍ല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് ഒപ്പിട്ടുകൊടുത്തപ്പോഴെന്ന പോലെ അയാളുടെ പോസ്റ്മോര്‍ട്ടത്തിനായി ഒപ്പിടുമ്പോഴും അയാളുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ചാരു ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അനാഥശവങ്ങളുടെ കൂട്ടത്തിലേയ്ക്ക് ശരീരം നീങ്ങിപ്പോകും മുമ്പ് മൊബൈല്‍ ഫോണില്‍ അയാളുടെ മുഖം പകര്‍ത്തുന്നു. ആ പടവുമായി ആളെ തിരിച്ചറിയാന്‍ അവള്‍ നടത്തുന്ന അന്വേഷണമാണ് ഐ. ഡി എന്ന സിനിമ.
പരിചിത സ്ഥലങ്ങളില്‍ നിന്ന് ജീവിതം അപരിചിതമായ ഇടങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് , ചവിട്ടിത്തള്ളപ്പെടുന്നത് എന്തുകൊണ്ട്?
മുംബെയിലെ കുടിയേറ്റത്തൊഴിലാളികളുടെ ജീവിതാവസ്ഥകളിലേയ്ക്ക്, ചേരികളിലേയ്ക്ക്, ലേബര്‍ പോയിന്റുകളിലേയ്ക്ക് ക്യാമറ നടത്തുന്ന വ്യത്യസ്തമായ സഞ്ചാരമാണ് ഈ സിനിമയേയും അതിന്റെ സംവിധായകനായ കെ. എം. കമല്‍ എന്ന മലയാളി ചെറുപ്പക്കാരനേയും രാജ്യാന്തര ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നത്.

കെ. എം. കമല്‍ Image Courtsey: The Hindu
ഇയര്‍ ഫോണിനുള്ളില്‍ നമ്മുടെ ലോകങ്ങള്‍
പേരും ഭാഷയും വേലയും ജീവിതവും മനുഷ്യര്‍ക്ക് അടയാളങ്ങളാകും. ചിലപ്പോള്‍ ഉടലിലെ മുറിപ്പാടും കാക്കപ്പുള്ളികളും. എന്നാല്‍ ഇടങ്ങള്‍ കൈവിട്ട മനുഷ്യരുടെ മേല്‍ വിലാസങ്ങളെന്ത്?എന്തുകൊണ്ട് ഒരാള്‍ ഗസ്റ് വര്‍ക്കറാകുന്നു, കരാര്‍ തൊഴിലാളിയാകുന്നു, ചിലപ്പോള്‍ അനധികൃത തൊഴിലാളിയാകുന്നു ? തീര്‍ത്തും ഒറ്റപ്പെട്ടുപോകുന്ന ഈ മനുഷ്യരെ സൃഷ്ടിക്കുന്ന സംഘടിത സാമ്പത്തിക ശക്തികളെന്തൊക്കെ ? ഇവരോടുള്ള ഭരണകൂട സമീപനമെന്ത് ? ഇവര്‍ ആരുടെ ആവശ്യമാണ് ? ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഈ സിനിമ നിമിത്തമാകുന്നു.
അതേ സമയം മറ്റൊരു വിതാനത്തിലൂടെ , സിക്കിമില്‍ നിന്ന് മുംബൈയിലെത്തിയ ചാരു എന്ന മധ്യവര്‍ഗ പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയും ഐ.ഡി സഞ്ചരിക്കുന്നു. ഷെയറിംഗ് ഫ്ലാറ്റില്‍ അവള്‍ തനിച്ചുള്ളപ്പോഴാണ് സിനിമ തുടങ്ങുന്നത്.എന്നാല്‍ ഏകാന്തതയെ മുറിച്ച് മറ്റിടങ്ങളും ആളുകളും അവളിലേയ്ക്ക് റ്റെലിഫോണിലൂടെ തിക്കിതിരക്കി വരികയും പോകുകയും ചെയ്യുന്നുണ്ട്.
പെയിന്റ് ചെയ്യാന്‍ വന്നയാള്‍ വേലയുടുപ്പുകളിലേയ്ക്ക് വേഷം മാറിക്കോട്ടെ എന്ന് അനുവാദം ചോദിയ്ക്കുന്നുണ്ട്, ഇടയ്ക്ക് കുടിക്കാന്‍ വെള്ളം ചോദിക്കുന്നുണ്ട്. ചാരു ഇയര്‍ ഫോണ്‍ തിരുകിയിരിക്കുന്നതുകൊണ്ട് അയാള്‍ക്ക് ആവര്‍ത്തിക്കേണ്ടിവരുന്നു. തന്റെ കണ്‍ മുന്നിലെ ലോകത്തോട്, സ്വകാര്യതയുടെ ഇത്തിരിവട്ടത്തിനുള്ളില്‍പ്പോലും ഇന്ദ്രിയങ്ങള്‍ അടയുന്നതിന്റെ, ബധിരയാകുന്നതിന്റെ സൂചനകള്‍ സിനിമ ആദ്യം തന്നെ തരുന്നുണ്ട്.
ഇടയ്ക്ക് അയാളെ കാണാതാകുന്നു. തെരയുമ്പോള്‍ ചുമരില്‍ കൈപ്പാട് കാണുന്നു. സോഫയ്ക്കും ചുമരിനുമിടയ്ക്ക് അയാള്‍ ബോധം കെട്ടുകിടക്കുന്നു.
അവള്‍ സഹായത്തിന് മുട്ടുന്ന വാതിലുകള്‍ അടഞ്ഞുകിടക്കുന്നു. തുറക്കുന്നതില്‍ നിന്ന് തനിച്ചു നില്‍ക്കാന്‍ ആവതില്ലാത്ത ഒരു വൃദ്ധ വരുന്നു. സെക്യൂരിറ്റി എന്ന വാക്കിന്റെ അലിഗറിയായി യൂണിഫോമിന്റെ പച്ചയില്‍ അതീവ ദുര്‍ബലനായ ഒരാള്‍ വരുന്നു. ലിഫ്റ്റുകള്‍ ചലിക്കാതാവുന്നു. അതില്‍ കുടുങ്ങിയ ആളുകള്‍ ഒച്ചവയ്ക്കുന്നു. ചാരു ആമ്പുലന്‍സിന് വിളിക്കുന്നു, ടാക്സി വിളിക്കുന്നു, പുറത്തേയ്ക്ക് ഓടുന്നു.
ജീവിതമെന്നപോലെ അത്യാഹിതങ്ങളും തനിച്ച് നേരിടുന്ന ചാരുവിനെ ഗീതാജ്ഞലി തപാ എന്ന നടി അവിസ്മരണീയമാക്കിയിട്ടുണ്ട്. മുംബൈയുടെ ജീവിത താളത്തില്‍ ചലച്ചിത്രം മുന്നോട്ടു പോകുമ്പോള്‍ , പെയിന്ററെ പറഞ്ഞുവിട്ട കരാറുകാരന്‍ ഒഴിഞ്ഞുമാറുന്നു. ചാരുവിനെ സഹായിക്കാന്‍ ഒപ്പം കൂടിയ സുഹൃത്ത് ഒഴിഞ്ഞുമാറുന്നു^ കെ.ജി എസ് എഴുതിയതുപോലെ ഒഴികഴിവിന്റെ പച്ച വിറകിന്‍മേല്‍ നമ്മുടെ ജന്മദീര്‍ഘമായ ശവദാഹം.

എതിര്‍നീക്കങ്ങളുടെ കൂട്ടായ്മ
ബോളിവുഡ് സിനിമയുടെ ഭാഗമായ മലയാളികളായ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ Collective Phase One ആണ് ഈ സിനിമ സാധ്യമാക്കിയത്.റസൂല്‍ പൂക്കുട്ടി, രാജീവ് രവി ,മധുനീലകണ്ഠന്‍, സുനില്‍ ബാബു, ബി അജിത് കുമാര്‍ തുടങ്ങിയവരാണ് ഐ. ഡി. യുടെ നിര്‍മ്മാതാക്കള്‍. ഈ സിനിമയോളം പ്രധാനപ്പെട്ടതാണ് ഈ കൂട്ടായ്മയും. ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമ പഠിച്ചിറങ്ങിയവര്‍ തങ്ങള്‍ ആഗ്രഹിക്കുന്ന, ഇഷ്ടപ്പെടുന്ന സിനിമകള്‍ക്കായി നടത്തുന്ന ശ്രമം എന്നതിനപ്പുറം ഇതിന് സാംസ്കാരികവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ട്. മുഴുവന്‍ സമയ വാര്‍ത്താചാനലുകള്‍ രാഷ്ട്രീയത്തെ വിനോദവ്യവസായമായി മാറ്റിക്കഴിഞ്ഞ സാഹചര്യത്തില്‍, ഇത്തരം എതിര്‍ നീക്കങ്ങള്‍ വര്‍ത്തമാന കാലം ആവശ്യപ്പെടുന്നതു കൂടിയാണ്. അത് ഹിന്ദിയിലാണ് എന്നത് പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഈ കൂട്ടായ്മയില്‍ പെട്ടവര്‍തന്നെയാണ് ഐ. ഡി യുടെ സാങ്കേതിക രംഗത്തുമുള്ളത്. മധുനീലകണ്ഠനാണ് സിനിമാറ്റോഗ്രാഫര്‍, എഡിറ്റര്‍ ബി .അജിത്കുമാര്‍. സൌണ്ട് റസൂല്‍ പൂക്കുട്ടി. കൊറിയയിലെ ബുസാന്‍ ഫിലിം ഫെസ്റിവലിലായിരുന്നു സിനിമയുടെ ആദ്യ പ്രദര്‍ശനം. അബുദബി ഫെസ്റിവലില്‍ ന്യൂ ഹൊറൈസണ്‍ വിഭാഗത്തില്‍ ശക്തമായ മത്സരമാണ് ഐ. ഡി കാഴ്ച വച്ചത്. ഇറ്റലി.,മൊറോക്കൊ,മുംബൈ, ഗോവ , കേരള രാജ്യാന്തര ചലചിത്രോത്സവം തുടങ്ങി പന്ത്രണ്ടോളം ഫെസ്റിവലുകളിലേയ്ക്ക് ഇതിനോടകം തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.

(ഐ. ഡിയെക്കുറിച്ച് പറഞ്ഞു തീര്‍ക്കുന്നില്ല. ഐ.ഡിയുടെ സംവിധായകന്‍ കമല്‍, സിനിമ യാഥാര്‍ത്ഥ്യമാക്കിയ നിര്‍മാണ കൂട്ടായ്മ Collective Phase One അംഗവും സൌണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി എന്നിവരുമായി സര്‍ജു നടത്തിയ അഭിമുഖം നാളെ നാലാമിടത്തില്‍))
Oct 28 2012 | Posted in
സര്‍ജു,
സിനിമ |
Read More »
പ്രവാസി എന്ന നിലയില്‍ ഗാന്ധിജിയുടെ ജീവിതം. പ്രവാസത്തിന്റെ പശ്ചാത്തലത്തില്‍ ഗാന്ധിയുടെ പില്‍ക്കാലം.
ഗാന്ധിയന്‍ പരിണാമങ്ങളുടെ മഹാ ആഖ്യാനത്തില്‍ പ്രവാസ ജീവിതത്തിന്റെ ഇടം. സര്‍ജു എഴുതുന്നു
പ്രവാസ രാഷ്ട്രീയ പശ്ചാത്തലമാണ് ഒരു പക്ഷേ ഗാന്ധിയന്‍ രാഷ്ട്രീയത്തെ പ്രായോഗിക രാഷ്ട്രീയമാക്കിമാറ്റുന്നത്.കരാര്‍ കുടിയേറ്റ നിരോധനത്തിനായുള്ള പ്രക്ഷോഭത്തില്‍ ബോബെയില്‍ യോഗം ചേര്‍ന്നത് സാമ്രാജ്യത്വ പൌരത്വ സംഘടനയുടെ പേരിലാണ്. അങ്ങനെയൊരു സംഘം തന്നെ ഇന്ന് അസംബന്ധമായ് തോന്നും. എന്നാല്‍ മറ്റൊരു ദിശയില്‍ നോക്കിയാല്‍ അതില്‍ ഉള്ളില്‍ കടന്നുള്ള ഒരു കളിയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കരാര്‍ കുടിയേറ്റം 1917ല്‍ നിരോധിക്കപ്പെട്ടു. 1894ലാണ് ഗാന്ധി അതിനെതിരെ ആദ്യ ഹര്‍ജി തയ്യാറാക്കിയത് .
1849 മുതല്‍ 1883 വരെ ലണ്ടനില്‍ 34 വര്‍ഷം പ്രവാസ ജീവിതം നയിച്ച ഒരു ജര്‍മ്മന്‍കാരനുണ്ട്, കാള്‍ മാര്‍ക്സ്. പല ദേശങ്ങളില്‍ നിന്ന് നാടുകടത്തപ്പെട്ട ഒരു രാഷ്ട്രീയ അഭയാര്‍ഥി ആയിരുന്നു അദ്ദേഹം.സമാനതകളില്ലാത്ത വിചാരലോകത്തിന്റെ ഉടമയും. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധി എത്തുന്നതാകട്ടെ വാഗ്ദാനം ചെയ്യപ്പെട്ട ഒരു തൊഴില്‍ സ്വീകരിച്ചുകൊണ്ടും. ലോകരാഷ്ട്രീയത്തില്‍ പ്രവാസ രാഷ്ട്രീയം സവിശേഷ പ്രാധാന്യം നേടുന്ന പുതിയ ഘട്ടത്തില്‍ പ്രവാസ രാഷ്ട്രീയത്തിന്റെ പിതാവ് എന്നാവും ഗാന്ധിയെ കൃത്യമായി വിശേഷിപ്പിക്കാനാവുക-ഗാന്ധിയന്‍ പരിണാമങ്ങളുടെ മഹാ ആഖ്യാനത്തില്‍ പ്രവാസ ജീവിതത്തിന്റെ ഇടം. സര്‍ജു എഴുതുന്നു

ഇന്‍ലന്റില്‍ ഗാന്ധിശിരസിന് കീഴെ അച്ചടിച്ച, Untouchability is a crime against man and God എന്ന വാക്യം യൌവനാരംഭത്തില്‍, തൊട്ടാല്‍ കുതറുന്ന കൂട്ടുകാരിയോട്, ഏറ്റവും കനം കുറഞ്ഞ ശബ്ദത്തില്‍ ഉരുവിട്ടിട്ടുണ്ട്.അതുകൊണ്ടുതന്നെ രണ്ടു പെഗുകഴിഞ്ഞാല്‍ ഗാന്ധിസാഹിത്യം വായിക്കുകയും കരയുകയും ചെയ്യുന്ന ഒരാളെ യു എ ഇ യില്‍ പരിചയപ്പെട്ടപ്പോള്‍ മനസ്സിലേയ്ക്കെടുക്കാന്‍ പ്രയാസമുണ്ടായില്ല. രാജ്യാതിര്‍ത്തിയ്ക്ക് പുറത്ത് വച്ച് ഒരാള്‍ ഗാന്ധിയുമായി സന്ധിക്കുന്നത് പതിവ് രീതിയില്‍ ആയിരിക്കുകയില്ല. ദേശാന്തരങ്ങളിലെ ഗാന്ധി ചിലര്‍ക്ക് മനസിന്റെ പുറം ചേരികള്‍ വെടിപ്പാക്കാന്‍ സവിശേഷസിദ്ധിയുള്ള ഒരാള്‍.. മറ്റുചിലര്‍ക്ക് ചവിട്ടിനില്‍ക്കാവുന്ന ആത്മവിശ്വാസത്തിന്റെ മണ്ണ്. അരാഷ്ട്രീയ ജീവിതത്തെ പുണരുന്ന ഒരു രാഷ്ട്രീയ ശരീരം.
ഗാന്ധിയുടെ ആത്മകഥയിലൂടെ പോകുമ്പോള്‍ നാം പ്രവാസ രാഷ്ട്രീയ ചരിത്രത്തിലൂടെ ഏറെ ദൂരം സഞ്ചരിയ്ക്കും. അത് സാര്‍വ്വദേശീയ രാഷ്ട്രീയത്തില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു എന്നറിയും. മൂന്നുകൊല്ലം ഇംഗ്ലണ്ടിലും 1893 മുതല്‍ 1914 വരെ ഇരുപത്തൊന്നുകൊല്ലം ദക്ഷിണാഫ്രിക്കയിലും ജീവിച്ചൊരാള്‍ രാഷ്ട്രപിതാവായിരുന്നിട്ടും മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസി സമൂഹം എന്തുകൊണ്ട് രാഷ്ട്രീയമായി നിശബ്ദമാക്കപ്പെട്ടു എന്ന് അമ്പരക്കും.

പുറപ്പാടുകളുടെ വേരുകള്‍
ഇന്ത്യയിലെ ചലനശേഷി കൂടിയ ഭാഷാസമൂഹങ്ങളിലൊന്നാണ് ഗുജറാത്തികള്‍. ആഫ്രിക്കയിലും അമേരിക്കയിലും മിഡില്‍ ഈസ്റിലുമായി വ്യാപിച്ചുകിടക്കുന്ന അവരുടെ സ്വാധീന വലയങ്ങള്‍ക്ക് പല നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്.എങ്കിലും1888ല്‍ എം കെ ഗാന്ധി എന്ന പതിനെട്ടുവയസുകാരന്‍ ഇംഗ്ലണ്ടില്‍ നിയമപഠനത്തിനു പോകാന്‍ ആഗ്രഹിക്കുകയും അദ്ദേഹത്തിന്റെ കുടുംബം അതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തപ്പോള്‍ മോത്ബനിയകള്‍ എന്ന സ്വജാതിക്കാര്‍ എതിര്‍പ്പുകളുമായി രംഗത്തു വന്നു. അവര്‍ സമുദായ യോഗം വിളിച്ചു ചേര്‍ക്കുകയും അതില്‍ ഹാജരാകാന്‍ ഗാന്ധിയോട് ആവശ്യപ്പെടുകയും ചെയ്തു.
‘നമ്മുടെ സമുദായക്കാരുടെ അഭിപ്രായത്തില്‍ ഇംഗ്ലണ്ടില്‍ പോകാനുളള നിന്റെ ഉദ്ദേശം ഉചിതമല്ല.വിദേശത്തേയ്ക്ക് സമുദ്രയാത്രചെയ്യുന്നത് നമ്മുടെ മതം വിലക്കിയിരിക്കുന്നു’ സമുദായത്തലവനായ സേട്ടിന്റെ ഈ വാക്കുകള്‍ ഗാന്ധിയ്ക്ക് സ്വീകാര്യമായിരുന്നില്ല.
‘നീ സമുദായത്തിന്റെ കല്‍പ്പനകളെ അവഗണിക്കുമോ?’ എന്ന ചോദ്യത്തിന് ഞാന്‍ തീര്‍ച്ചയായും നിസ്സഹായനാണ് ഇക്കാര്യത്തില്‍ സമുദായം ഇടപെടരുതെന്ന് എനിക്ക് തോന്നുന്നു, എന്ന് ഗാന്ധി മറുപടി നല്‍കി. കുപിതനായ സേട്ടുവിന്റെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു.
‘ഇന്നുമുതല്‍ ഈ കുട്ടിയെ സമുദായ ഭ്രഷ്ടനായി കണക്കാക്കണം അവനെ സഹായിക്കുകയോ യാത്ര അയയ്ക്കാന്‍ തുറമുഖത്തേയ്ക്ക് പോവുകയോ ചെയ്യുന്നവര്‍ ഒന്നേകാല്‍ രൂപവീതം പിഴ അടയ്ക്കാന്‍ ശിക്ഷിക്കപ്പെടും.
സമുദായ സേട്ടുമാരുടെ തീട്ടൂരങ്ങളെ, ഭീഷണികളെ,ശക്തിപ്രകടനങ്ങളെ പത്തൊമ്പതാം നൂറ്റാണ്ടില്‍ മോഹന്‍ദാസ് കരംചന്ദ് എന്നപയ്യന്‍ എങ്ങനെ നേരിട്ടു,എന്ത് വിലകല്‍പ്പിച്ചു എന്നത് ഏറെ കാലിക പ്രാധാന്യമുള്ള വിഷയമാണ്.
തിണ്ണമിടുക്കുകളല്ല,മറ്റിടങ്ങളേയും അവിടങ്ങളിലെ മനുഷ്യരേയും ജീവിതത്തേയും കുറിച്ചുള്ള അറിവ്, അന്വേഷണം,പറ്റിപ്പിടിച്ചുനില്‍ക്കുന്നതിനെ വിട്ടുപോകാനുള്ള ആഗ്രഹം, സന്നദ്ധത, പരിശ്രമം, പ്രാപ്തി ഇതൊക്കെയും പ്രവാസ പഠനങ്ങളുടെ അടിസ്ഥാനമാണ്. ജീവിതം പ്രതിസന്ധിയില്‍ ആകുന്നതിന്റെ കാരണങ്ങളുടെ അടിത്തട്ടില്‍ തെളിയുന്നത് രാഷ്ട്രീയ പ്രശ്നങ്ങളാണെന്നതുകൊണ്ട് അതിജീവനപ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാകും.ഇവിടെ മനുഷ്യരുടെ ജന്മവാസനകള്‍ക്കും സഞ്ചാരസ്വാതന്ത്യ്രത്തിനുമാണ് ഊന്നല്‍.അതിനെ ഒളിച്ചോട്ടമായോ പലായനമായോ വിലയിരുത്തുന്നത് കാലഹരണപ്പെട്ട ഒരു കാഴ്ചപ്പാടാണ്.

ഗാന്ധിയും കസ്തൂര്‍ബയും
കസ്തൂര്‍ബയുടെ സഞ്ചാരസ്വാതന്ത്യ്രം
സമുദായ നേതൃത്വത്തോട് ഗാന്ധി കലഹിക്കുന്നതുപോലെ തന്നെ ഭര്‍ത്താവ് എന്ന അധികാര രൂപത്തോട് പതിമൂന്നാം വയസില്‍ കസ്തൂര്‍ബ കലഹിച്ചതും സഞ്ചാരസ്വാതന്ത്യ്രം മുന്‍നിര്‍ത്തിയായിരുന്നു..മോഹന്‍ദാസ് എന്ന പയ്യനെ ആദര്‍ശവല്‍ക്കരിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാകണം ഗാന്ധി അത് വിവരിക്കുന്നുണ്ട്.
“അവളുടെ ഓരോ ചലനവും നിരീക്ഷിച്ചിരിക്കുക എന്റെ കടമയായി ഞാന്‍ കണക്കാക്കി. അതിനാല്‍ എന്റെ അനുവാദംകൂടാതെ അവള്‍ക്കെങ്ങും പോകാനാവില്ലെന്ന അവസ്ഥയായി.ഇതു ഞങ്ങള്‍ തമ്മില്‍ കടുത്ത കലഹത്തിന് വിത്തുപാകി.എന്റെ നിയന്ത്രണം ഫലത്തില്‍ അവളെ ഒരു തടവുകാരിയാക്കി.അതു സഹിക്കുന്ന കൂട്ടത്തിലായിരുന്നില്ല കസ്തൂര്‍ബ.അവള്‍ക്കിഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളിടത്തുപോകുക അവളൊരു പതിവാക്കി.ഞാന്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ അവള്‍ കൂടുതല്‍ സ്വാതന്ത്യ്രമെടുക്കുകയാണുണ്ടായത്” (അധികാരം പ്രയോഗിക്കുന്ന ഭര്‍ത്താവ്)

ചെന്നെത്തുന്നിടം കൂടാവുംവിധം
1888 നും1891 നുമിടയ്ക്കുള്ള ഗാന്ധിയുടെ ഇംഗ്ലണ്ടിലെ ജീവിതം മുന്നോട്ടു വച്ച ചില വസ്തുതകളുണ്ട്. അതില്‍ ആദ്യത്തേത്, എത്തിച്ചേരുന്ന ദേശത്ത് ആശയ വിനിമയത്തിനുള്ള ഭാഷ സ്വായത്തമാക്കുന്നതിനൊപ്പം അവരുടെ സാമൂഹിക സാംസ്കാരിക ജീവിതം പഠിക്കാനുള്ള ശ്രമങ്ങളാണ്.നിയമത്തിനൊപ്പം ഗാന്ധി ഫ്രഞ്ചും പ്രസംഗവും നൃത്തവും വയലിനും പഠിക്കാന്‍ തുടങ്ങുന്നു.എന്നാല്‍ നൃത്തവും സംഗീതവും തനിക്ക് വഴങ്ങുന്നില്ലെന്നും ഇങ്ങനെ ചെയ്യുന്നതില്‍ ഇംഗ്ലീഷ് മാന്യനാകാനുള്ള ഭ്രമങ്ങളാണുള്ളതെന്നും അതിനപ്പുറം എല്ലാറ്റിനും കൂടിയുള്ള ഫീസ് നല്‍കാനുള്ള സാമ്പത്തിക ഭദ്രത തനിക്കില്ലെന്നും തിരിച്ചറിയുന്നു.
തുടര്‍ന്ന് നൃത്തവും സംഗീതവും പ്രസംഗപഠനവും ഉപേക്ഷിച്ച് ലളിത ജീവിതവും മിതവ്യയവും ശീലിക്കുന്നു. വരവ് ചെലവുകളുടെ കണക്ക് സൂക്ഷിക്കാന്‍ തുടങ്ങുന്നു.സ്വയം പാചകം ചെയ്യാന്‍ പഠിക്കുന്നു. ഇംഗ്ലണ്ടിലെ മെട്രിക്കുലേഷന്‍ പരീക്ഷക്ക് ചേര്‍ന്ന് ഫ്രഞ്ചിനൊപ്പം ലാറ്റിന്‍ ഭാഷകൂടി അഭ്യസിക്കുന്നു.സ്ത്രീകളും പുരുഷന്മാരുമായ ഇംഗ്ലീഷ് സുഹൃത്തുക്കളുമായി ഇടപഴകുകയും ബന്ധങ്ങളില്‍ സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന ഗാന്ധി വായിച്ചും ചര്‍ച്ചചെയ്തും വ്യത്യസ്ത ആശയങ്ങളേയും വിശ്വാസധാരകളേയും അറിയാന്‍ ശ്രമിക്കുന്നുണ്ട്.സസ്യാഹാരത്തില്‍ താത്പ്പര്യമുള്ളതിനാല്‍ അത് പ്രചരിപ്പിക്കുന്ന സംഘടനയില്‍ അംഗത്വമെടുത്തു പ്രവര്‍ത്തിക്കുന്നു. ഒരാഴ്ചക്കാലത്തെ പാരീസ് സന്ദര്‍ശനമായിരുന്നു ഇക്കാലയളവിലെ ഗാന്ധിയുടെ മറ്റൊരു വിദേശാനുഭവം.
1891 ജൂണ്‍ 11ന് ബാരിസ്ററായി സന്നതെടുത്ത ഗാന്ധി തൊട്ടടുത്ത ദിവസം നാട്ടിലേയ്ക്ക് കപ്പല്‍ കയറി.ഇംഗ്ലണ്ടിലെ ജീവിതം ഗാന്ധിയെ ബാരിസ്ററാക്കുക മാത്രമായിരുന്നില്ല. അത് രണ്ട് പതിറ്റാണ്ടു നീണ്ട ദക്ഷിണാഫ്രിക്കന്‍ ജീവിതത്തിന് സവിശേഷമായ ഒരു അടിത്തറ ഒരുക്കി.പ്രവാസിയായ ഒരാള്‍ വിയോഗങ്ങള്‍ക്കപ്പുറം ഒട്ടേറെ വൈകാരിക പ്രതിസന്ധികളെ അഭിമുഖീകരിക്കും. ഇവ പില്‍ക്കാലത്ത് ഒരു തരം പക്വത നല്‍കുമെങ്കിലും ആ അവസ്ഥകളെ കടന്നുപോവുക അത്ര എളുപ്പമല്ല
ഗാന്ധിയുടേത് ശൈശവ വിവാഹം ആയിരുന്നതിനാല്‍ കസ്തൂര്‍ബയേയും ഒരു കൈക്കുഞ്ഞിനേയും നാട്ടിലാക്കിയിട്ടാണ് മോഹന്‍ദാസ് ഇംഗ്ലണ്ടിലേയ്ക്ക് കപ്പല്‍ കയറിയത്.നേരത്തെ തന്നെ അച്ഛന്‍ മരിച്ചിരുന്നു. അമ്മ മരിക്കുന്നതാകട്ടെ അദ്ദേഹം ഇംഗ്ലണ്ടിലായിരുന്നപ്പോഴും. അത് അറിയിക്കാതെ മറച്ച് വച്ച് നാള്‍കഴിച്ച ഏട്ടന്‍ കപ്പലിറങ്ങുമ്പോള്‍ ആ വാര്‍ത്ത കൈമാറുകയായിരുന്നു.

വിലക്കപ്പെട്ട വഴികളില്‍
ദാദാ അബ്ദുള്ള ആന്റ് കമ്പനി അവരുടെ ഒരു കേസ് നടത്തിപ്പില്‍ സഹായിക്കാനുള്ള ആളെന്ന നിലയില്‍ ഗാന്ധിയെ ക്ഷണിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ ജീവിതത്തിന് തുടക്കമിട്ടത്.നിയമ ബിരുദത്തിനൊപ്പം ലോകത്തെക്കുറിച്ച് താന്‍ നേടിയിട്ടുള്ള അറിവും അനുഭവങ്ങളും തുണയ്ക്കുമെന്ന വിശ്വാസമാണ് ദാദാ അബ്ദുള്ള ആന്റ് കമ്പനിയുടെ ഒരു വര്‍ഷത്തേയ്ക്കുള്ള തൊഴില്‍ വാഗ്ദാനം സ്വീകരിക്കാന്‍ പ്രേരണയായത്.എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തിലെ ദുരിതവും പീഡനങ്ങളും പ്രതീക്ഷിക്കാവുന്നതിലും സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്തായിരുന്നു.
റെയിവേ സ്റ്റേഷനിലും കോടതി മുറിയിലും ഹോട്ടലിലും അപമാനിക്കപ്പെടുക മാത്രമല്ല പലപ്പോഴും മര്‍ദ്ദനമേറ്റുവാങ്ങുകയും ചെയ്തു. മാരിറ്റ്സ് ബര്‍ഗില്‍ റെയില്‍വെ പൊലീസുകാരന്‍ ഗാന്ധിയെ തീവണ്ടിയില്‍ നിന്ന് പുറത്തേയ്ക്ക് തള്ളി. ജോഹനാസ്ബര്‍ഗിലേയ്ക്ക് കുതിരവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ അതിലെ ജോലിക്കാരന്‍ പൊതിരെ തല്ലി. പ്രസിഡന്‍സി സ്ട്രീറ്റിലെ പാറാവുകാരന്‍ ചവിട്ടി നിലത്തിട്ടു. കരാര്‍ജോലിക്കാരനായാലും കച്ചവടക്കാരനയാലും ഗുമസ്തനായാലും വക്കീലായാലും ഇന്ത്യക്കാരെ മുഴുവന്‍ കൂലികളായി പരിഗണിക്കുന്ന കടുത്ത വര്‍ണ്ണ വിവേചനമായിരുന്നു ഈ പീഡനങ്ങളുടെ കാരണം.ഇന്ത്യന്‍ കൂലികള്‍ക്ക് വിലക്കപ്പെട്ട നടവഴികള്‍ പോലുമുണ്ടായിരുന്നതിനാല്‍ ഗാന്ധിക്കിത് സഞ്ചാര സ്വാതന്ത്യ്രത്തിന്റെ തുടര്‍പ്രശ്നമായിരുന്നു.അതിനപ്പുറം ദേശാന്തരങ്ങളിലെ അയിത്തമായിരുന്നു.

അഭിഭാഷക കാലം. ചിത്രീകരണം: ആദിമൂലം
ബാലസുന്ദരത്തിന്റെ ചോര
വാസസ്ഥലങ്ങളിലും (കൂലിലൊക്കേഷന്‍സ്), തൊഴിലിടങ്ങളിലും ഇതേ അവസ്ഥ തന്നെയായിരുന്നു.ബാലസുന്ദരമെന്ന ഒരു കരാര്‍ തൊഴിലാളിയുടെ അനുഭവം
ഗാന്ധി തന്നെ വിവരിച്ചിട്ടുണ്ട്.
“ആ ഘട്ടത്തിലാണ് ഒരു തമിഴന്‍ വിറച്ചും കരഞ്ഞുംകൊണ്ട് എന്റെ മുമ്പില്‍ വന്നു നിന്നത്. അയാളുടെ വസ്ത്രങ്ങ?ള്‍ കീറിപ്പറിഞ്ഞിരുന്നു.തലേക്കെട്ടെടുത്തു കയ്യില്‍ പിടിച്ചിരുന്നു. അയാളുടെ മുന്‍ വശത്തെ രണ്ടു പല്ലുകള്‍ തകര്‍ന്ന് വായില്‍ നിന്നും രക്തം ഒലിച്ചിരുന്നു. തമിഴനായ എന്റെ ക്ലാര്‍ക്കില്‍ നിന്നും അയാളെക്കുറിച്ചുള്ള എല്ലാ വിവരവും ഞാന്‍ ഗ്രഹിച്ചു. ബാലസുന്ദരം എന്നാണ് പേര്. അയള്‍ ഡര്‍ബനിലെ അറിയപ്പെടുന്ന ഒരു യൂറോപ്യന്‍ താമസക്കാരന്റെ കീഴില്‍ കരാര്‍ ജോലിചെയ്യുകയായിരുന്നു. കോപം വന്ന യജമാനന്‍ ആത്മ നിയന്ത്രണം വിട്ട് ബാലസുന്ദരത്തെ ശക്തിയായി അടിച്ച് പല്ലു തകര്‍ക്കുകയാണുണ്ടായത്.
ഗാന്ധി ഒരു ഡോക്റ്ററുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷം ബാലസുന്ദരത്തെ കോടതിയില്‍ ഹാജരാക്കി.കോടതി ബാലസുന്ദരത്തിന്റെ സ്പോണ്‍സര്‍ക്ക് സമന്‍സ് അയച്ചു.തുടര്‍ന്ന് ബാലസുന്ദരത്തിന്റെ സ്പോണ്‍സറില്‍ നിന്ന് റിലീസ് വാങ്ങിയ ഗാന്ധി അയാള്‍ക്ക് മറ്റൊരു യൂറോപ്യന്റെ കീഴില്‍ ജോലി തരപ്പെടുത്തി. കരാര്‍ത്തൊഴിലാളികള്‍ക്കിടയില്‍ ഗാന്ധിയ്ക്ക് വലിയ സ്വീകാര്യതയുണ്ടാക്കിയ ഈ സംഭവത്തിന് നൂറ്റി ഇരുപത് വര്‍ഷം പഴക്കമുണ്ടെങ്കിലും സ്പോണ്‍സറും പീഡനവും റിലീസും വലിയ മാറ്റമില്ലാതെ ഇന്നും തുടരുന്നു.ഗള്‍ഫുകാര്‍ക്ക് ചിരപരിചിതങ്ങളായ ഈ പദങ്ങള്‍ ഗള്‍ഫിന്റേതല്ല. ഒരു ഇന്ത്യന്‍ തൊഴിലാളിയ്ക്ക് വിദേശത്ത് തൊഴില്‍ നഷ്ടപ്പെടാതെ റിലീസ് വാങ്ങിയ ആദ്യത്തെയാള്‍ ഒരു പക്ഷേ മോഹന്‍ ദാസ് കരം ചന്ദ് എന്ന വക്കീലാകണം.

നെറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് കാലം
സ്വാതന്ത്യ്രത്തിന്റെ ചിറകുകള്‍
ഇംഗ്ലണ്ടില്‍ വച്ച് പലപ്പോഴും പ്രസംഗിക്കാന്‍ ശ്രമിച്ച് ഗാന്ധി പരാജയപ്പെട്ടിരുന്നു. എഴുതിവായിക്കാന്‍ ശ്രമിച്ചപ്പോഴും ഫലം മറിച്ചായിരുന്നില്ല. പ്രിട്ടോറിയയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുള്ള പ്രസംഗമായിരുന്നു ഗാന്ധിയുടെ ആദ്യ പൊതുപ്രസംഗം.ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, പാഴ്സികള്‍, കൃസ്ത്യാനികള്‍, ഗുജറാത്തികള്‍. മദ്രാസികള്‍, പഞ്ചാബികള്‍, സിന്ധികള്‍, കച്ചികള്‍, സൂറത്തികള്‍ ഇങ്ങനെ പലവിഭാഗങ്ങളായി വിഘടിച്ചുനിന്നവരെ ഏകോപിപ്പിച്ചുകൊണ്ട് ഗാന്ധി 1894 ല്‍ നെറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് രൂപികരിച്ചു. ഇന്ത്യന്‍ കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായുള്ള സമരവും വര്‍ണ്ണ വിവേചനത്തിനെതിരായ പോരാട്ടവും ഒന്നിച്ചു നയിച്ചു.
പൊതു സംഘടനയ്ക്ക് കീഴില്‍ ജനങ്ങളെ ഒന്നിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും അവരുമായി ആത്മാര്‍ത്ഥവും സത്യസന്ധവുമായ ബന്ധം സൂക്ഷിക്കുകയും ചെയ്യല്‍, നിവേദനങ്ങളും പരാതികളും നല്‍കിക്കൊണ്ട് അധികാരത്തോട് സംസാരിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യല്‍, മാധ്യമങ്ങളെ ഉപയോഗിച്ചും ഇന്ത്യന്‍ ഒപിനിയന്‍ പോലുള്ള പ്രസിദ്ധീകരണങ്ങള്‍ സ്ഥാപിച്ചും പ്രശ്നങ്ങളെ ലോകശ്രദ്ധയില്‍ കൊണ്ടുവരല്‍, സത്യാഗ്രഹം പോലുള്ള അക്രമ രഹിതമായ സമരമാര്‍ഗങ്ങള്‍ തേടല്‍ -പ്രധാമായും ഈ നാല് വഴികളാണ് ഗാന്ധി അവലംബിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ അവസ്ഥയെക്കുറിച്ച് ഒരു പ്രമേയം അവതരിപ്പിക്കുന്നതിനുവേണ്ടിയാണ് ഗാന്ധി ആദ്യമായി ഒരു കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തത്. 1901ല്‍ കല്‍ക്കത്തയിലായിരുന്നു ഇത്.

പ്രവാസ രാഷ്ട്രീയത്തിന്റെ പിതാവ്
ഇംഗ്ലണ്ടിലെ ജീവിതം ഗാന്ധിയ്ക്ക് അടിത്തറ ഒരുക്കി എന്നപോലെ ഒരു പരിമിതിയാകുകയും ചെയ്തു.ദീര്‍ഘകാലം അദ്ദേഹം ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഒരു പ്രജയും വിശ്വാസിയും വിധേയനുമായിരുന്നു. ഗാന്ധിതന്നെ സ്വയം വിമര്‍ശനപരമായി കാണുന്നപോലെ ഒരു ഭക്തനുമായിരുന്നു. നിവേദനങ്ങളും കൂടിയാലോചനകളും ഒരു തുടര്‍പ്രക്രീയ ആയിരുന്നു. പ്രവാസ രാഷ്ട്രീയ പശ്ചാത്തലമാണ് ഒരു പക്ഷേ ഗാന്ധിയന്‍ രാഷ്ട്രീയത്തെ പ്രായോഗിക രാഷ്ട്രീയമാക്കിമാറ്റുന്നത്.കരാര്‍ കുടിയേറ്റ നിരോധനത്തിനായുള്ള പ്രക്ഷോഭത്തില്‍ ബോബെയില്‍ യോഗം ചേര്‍ന്നത് സാമ്രാജ്യത്വ പൌരത്വ സംഘടനയുടെ പേരിലാണ്. അങ്ങനെയൊരു സംഘം തന്നെ ഇന്ന് അസംബന്ധമായി തോന്നും. എന്നാല്‍ മറ്റൊരു ദിശയില്‍ നോക്കിയാല്‍ അതില്‍ ഉള്ളില്‍ കടന്നുള്ള ഒരു കളിയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കരാര്‍ കുടിയേറ്റം 1917ല്‍ നിരോധിക്കപ്പെട്ടു. 1894ലാണ് ഗാന്ധി അതിനെതിരെ ആദ്യ ഹര്‍ജി തയ്യാറാക്കിയത് .
1849 മുതല്‍ 1883 വരെ ലണ്ടനില്‍ 34 വര്‍ഷം പ്രവാസ ജീവിതം നയിച്ച ഒരു ജര്‍മ്മന്‍കാരനുണ്ട്, കാള്‍ മാര്‍ക്സ്. പല ദേശങ്ങളില്‍ നിന്ന് നാടുകടത്തപ്പെട്ട ഒരു രാഷ്ട്രീയ അഭയാര്‍ഥി ആയിരുന്നു അദ്ദേഹം.സമാനതകളില്ലാത്ത വിചാരലോകത്തിന്റെ ഉടമയും. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധി എത്തുന്നതാകട്ടെ വാഗ്ദാനം ചെയ്യപ്പെട്ട ഒരു തൊഴില്‍ സ്വീകരിച്ചുകൊണ്ടും. ലോകരാഷ്ട്രീയത്തില്‍ പ്രവാസ രാഷ്ട്രീയം സവിശേഷ പ്രാധാന്യം നേടുന്ന പുതിയ ഘട്ടത്തില്‍ പ്രവാസ രാഷ്ട്രീയത്തിന്റെ പിതാവ് എന്നാവും ഗാന്ധിയെ കൃത്യമായി വിശേഷിപ്പിക്കാനാവുക. ഒരേ സമയം പലതുറമുഖങ്ങളില്‍ വന്നു നിന്ന് അദ്ദേഹം വ്യക്തിയോടും സമൂഹത്തോടും ഒരേപോലെ സംസാരിച്ചുകൊണ്ടിരിക്കുന്നു.
രാജ്യാന്തര അടിമക്കച്ചവടത്തില്‍നിന്ന് കരാര്‍ കുടിയേറ്റത്തിലേക്കു നീളുന്ന വഴികളുടെ ചരിത്രപരമായ വിശകലനം.
പ്രവാസത്തിന്റെ തായ് വേരുകളിലേക്ക് ഒരന്വേഷണം. സര്‍ജു എഴുതുന്നു
അടിമത്വം നിരോധിക്കപ്പെട്ട ചരിത്ര പശ്ചാത്തലത്തിലാണ് കരാര്‍ത്തൊഴിലാളികളുടെ വലിയ തോതിലുള്ള കുടിയേറ്റം ആരംഭിക്കുന്നത്. അടിമകള്‍ സ്വതന്ത്രരായതോടെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കാന്‍ കഴിയാതാവുകയും വച്ചു നീട്ടിയ വേതന വ്യവസ്ഥകള്‍ അവര്‍ നിരസിക്കുകയും ചെയ്തു. അടിമത്വം നിയമവിരുദ്ധമായെങ്കിലും അടിമ -ഉടമകളുടെ മനോനിലകളിലും സമീപനങ്ങളിലും കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല.തുച്ഛമായ വേതനത്തില്‍ മനുഷ്യാദ്ധ്വാനം സമാഹരിക്കാനുള്ള വഴികള്‍ അവര്‍ തേടിക്കൊണ്ടിരുന്നു.അങ്ങനെയാണ് അടിമത്വനിരോധനമുണ്ടാക്കിയ പ്രതിസന്ധികളെ ഏഷ്യന്‍ തൊഴിലാളികളെ ഉപയോഗിച്ച് പരിഹരിക്കാനുള്ള നീക്കമെന്ന രീതിയില്‍ കരാര്‍ കുടിയേറ്റസമ്പ്രദായം നിലവില്‍ വരുന്നത്-രാജ്യാന്തര അടിമക്കച്ചവടത്തില്‍നിന്ന് കരാര്‍ കുടിയേറ്റത്തിലേക്കു നീളുന്ന വഴികളുടെ ചരിത്രപരമായ വിശകലനം. പ്രവാസത്തിന്റെ തായ് വേരുകളിലേക്ക് ഒരന്വേഷണം. സര്‍ജു എഴുതുന്നു

ഫോര്‍ട്ട്കൊച്ചിയിലെ സെന്റ്ഫ്രാന്‍സിസ് പള്ളിക്കുള്ളിലെ ഗാമയുടെ ജാറത്തിനരികില്‍ നില്‍ക്കുമ്പോള്‍ അവിടത്തെ പഴയമട്ടിലുള്ള തൂക്കുവിശറിയില്‍ നിന്ന് കൊളോണിയല്‍ കാലത്തിന്റെ കാററിളകും.1498 മെയ് 20 ന് കാപ്പാട് കടപ്പുറത്തിറങ്ങിയ വാസ്ഗോഡ ഗാമ ഇന്ത്യ കണ്ടു പിടിച്ചു എന്നു പറയുന്നതിന് തുല്യമായ ഫലിതമാണ് കൊളംബസ് അമേരിക്ക കണ്ടു പിടിച്ചു എന്നത്.1492 ആഗസ്റ് 3ന് സ്പെയ്നില്‍ നിന്ന് കൊളംബസും സംഘവും മൂന്നുകപ്പലുകളില്‍ അറ്റ്ലാന്റിക് കടലിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏഷ്യന്‍ സ്വര്‍ണ്ണവും ധനവും തേടിയുള്ള ഒരു പര്യവേഷണമായിരുന്നു അത്.
ഇല്ലാത്ത വഴി, തെറ്റി എന്നെങ്ങനെ പറയും? വടക്കുനോക്കിയന്ത്രം വേറെ ദിശകാണിച്ചുതുടങ്ങിയിരുന്നു. മാസമൊന്നാകാറായപ്പോള്‍ ആകാശത്ത് വലിയ പക്ഷിക്കൂട്ടം കണ്ട് ആശ്വസിച്ചു. അവ വന്ന ദിശനോക്കിയാണവര്‍ കരപിടിച്ചത്. ജപ്പാനും ചൈനയുമൊക്കെയായിരുന്നു ലക്ഷ്യമെങ്കിലും എത്തിപ്പെട്ടത് മധ്യ അമേരിക്കയിലെ ബഹാമസില്‍. പര്യവേഷണം ആകെ പ്രതിസന്ധിയില്‍ ആയതിനാല്‍ തദ്ദേശിയരുടെ സഹായം തേടി. തകര്‍ന്ന കപ്പല്‍ പൊളിച്ചു തമ്പുകളുണ്ടാക്കി കൂട്ടത്തില്‍ കുറെ ആളുകളെ അവിടെ പാര്‍പ്പിച്ച് കൊളംബസ് യാത്ര തുടര്‍ന്നു. അവര്‍ മുഴുവന്‍ കൊല്ലപ്പെടുകയും ആ കോളനി (ലാ നവി ദാദ്) തകര്‍ക്കപ്പെടുകയും ചെയ്തെങ്കിലും സമാനമായ നാലു യാത്രകളിലൂടെ അറ്റ്ലാന്റിക്കിനു കുറുകേ കൊളംബസ് യൂറോപ്പിനായി വഴിവെട്ടി.
അന്നേവരെയുള്ള ലോകം യൂറോപ്പും ആഫ്രിക്കയും ഏഷ്യയും ചേര്‍ന്നതാകയാല്‍ അമേരിക്ക ഒരു പുതിയ ലോകമായി. ചരിത്രവും ഭൂമിശാസ്ത്രവുമെക്കെ യൂറോപ്പിന്റെ ജ്ഞാനം അനുസരിച്ചായിരുന്നതുകൊണ്ട് പ്രത്യേകിച്ചും. ഈ പര്യവേഷണങ്ങള്‍ തീര്‍ച്ചയായും പൊതുനന്മയ്ക്കായുള്ളതായിരുന്നില്ല. ലോകത്തിലേയ്ക്ക് പുറപ്പെട്ട സാഹസികരായ നാവികരുടെ കഥകളുമല്ല. സ്വന്തം അധികാരപരിധി വിസ്തൃതമാക്കാനും കച്ചവട ഉടമ്പടികള്‍ ഉണ്ടാക്കാനും ലോകത്തിന്റെ സ്വത്ത് അപഹരിക്കാനും കോളനികള്‍ സ്ഥാപിക്കാനും യൂറോപ്യന്‍ രാജാക്കന്മാര്‍ നടത്തിയ നീക്കങ്ങളായിരുന്നു. പഞ്ചസാരയും കുരുമുളകും തുണിയും പുകയിലയും പോലെ മനുഷ്യരേയും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കാലമായിരുന്നതിനാല്‍ കച്ചവടത്തില്‍ മാന്യതയ്ക്കും നീതിയ്ക്കും ഉള്ളതിനേക്കാള്‍ ഇടം ദുരയ്ക്കും ക്രൂരതയ്ക്കുമായിരുന്നു. ഗാമ ഉള്‍പ്പെടെയുള്ള ഏത് നാവികനും തരം കിട്ടിയാല്‍ കടല്‍ക്കൊള്ളക്കാരനായി മാറുമായിരുന്നു.

മനുഷ്യന്‍ വില്‍പ്പനക്ക്
അടിമത്വത്തിന്റെ സാമൂഹികവ്യവസ്ഥ നാഗരികതകളുടെ അത്രതന്നെ പിന്നില്‍ നിന്നു വരുന്ന ഒന്നാണ്. മനുഷ്യരെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ചന്തകള്‍ ആഫ്രിക്കയില്‍ മാത്രമല്ല എല്ലാഭൂഖണ്ഡങ്ങളിലുമുണ്ടായിരുന്നു. എന്നാല്‍ 16മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകളിലാണ് ലോകത്തിലെ വന്‍ കച്ചവടങ്ങളിലൊന്നായി അടിമവ്യാപാരം മാറുന്നത്. മനുഷ്യന്‍ അവരുടെ ജീവിതദേശങ്ങളില്‍ നിന്ന് കൂട്ടത്തോടെ പുറപ്പെട്ടുപോവുകയായിരുന്നില്ല , പറ്റം പറ്റമായി അവരെ കടത്തിക്കൊണ്ടു പോവുകയായിരുന്നു.
ആഫ്രിക്കയില്‍ നിന്ന് അടിമകളെ വാങ്ങി അറ്റ്ലാന്റിക് സമുദ്രത്തിലൂടെ കപ്പലില്‍ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും എത്തിച്ച് അവിടത്തെ തോട്ടം ഉടമകള്‍ക്ക് ലാഭത്തില്‍ വില്‍ക്കുന്ന യൂറോപ്പുകാരുടെ കച്ചവടമാണ് കുപ്രസിദ്ധമായ ട്രാന്‍സ് അറ്റ്ലാന്റിക് സ്ലേവ് ട്രേഡ്. മനുഷ്യരെ ജീവനുള്ള കാര്‍ഗോ ആയി മാത്രം പരിഗണിച്ച ഈ രാജ്യാന്തര വ്യാപാരം പോര്‍ട്ടുഗീസുകാരും ഡച്ചുകാരും സ്പെയിന്‍കാരും ഫ്രഞ്ചുകാരുമൊക്കെ പതിനാറാം നൂറ്റാണ്ടുമുതല്‍ നാനൂറ് കൊല്ലക്കാലം വച്ചുനടത്തിയെങ്കിലും ഏറ്റവും പ്രബലരായ വ്യാപാരികള്‍ ബ്രിട്ടീഷുകാരായിരുന്നു. ബ്രിട്ടീഷ് കോളനിയുടെ വലിപ്പം ഈ കച്ചവടത്തിലും അവര്‍ക്ക് മേല്‍ക്കോയ്മ നല്‍കി.യൂറോപ്യന്‍ കച്ചവടച്ചരക്ക് എന്ന നിലയില്‍ അമേരിക്കയിലെത്തിയ ആഫ്രിക്കന്‍ അടിമകള്‍ പതിനഞ്ചുദശലക്ഷം കവിയും.
അടിമകള്‍ അമേരിക്കയില്‍ തോട്ടം തൊഴിലാളികളായി മാറിയെങ്കിലും അവരുടെ ജീവിതദുരിതം കൂടുകയായിരുന്നു. കരിമ്പും നെല്ലും പുകയിലയും പരുത്തിയും കൃഷി ചെയ്യുന്ന തോട്ടനിലങ്ങളില്‍ ഉദയം മുതല്‍ അസ്തമയംവരെ അവര്‍ പണിയെടുത്തു. അറ്റലാന്റിക് കടല്‍ യാത്രയിലെ മരണനിരക്ക് പത്തു ശതമാനത്തോളം ആയിരുന്നെങ്കില്‍ സ്വാതന്ത്യ്രവും മനുഷ്യവകാശങ്ങളും എന്തെന്നറിയാതെ അദ്വാനഭാരവും രോഗവും പീഢനങ്ങളും കൊണ്ട് അകാലങ്ങളില്‍ മരിച്ചവരുടെ തോത് ഇതിലുമേറെ ആയിരുന്നു.

അടിമത്വ നിരോധം
അടിമയുടെ വിദേശ ജീവിതം ഒരു ഇരട്ട പ്രതി സന്ധിയാണ്. ദരിദ്രരും ദുര്‍ബലരും നിരക്ഷരരും അസ്വതന്ത്രരും ആയ മനുഷ്യര്‍ക്ക് മുന്നിലെ അപരിചിത ദേശം സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. എന്നാല്‍ സഹിക്കവയ്യാതാവുമ്പോള്‍ ഏതടിമയും വേറെ വഴിതിരക്കുമല്ലൊ. ഒളിച്ചോട്ടമായിരുന്നു സ്വാതന്ത്യ്രത്തിലേയ്ക്കുള്ള ഒരു വഴി. അത്തരക്കാര്‍ അജ്ഞാതമായ ഉള്‍ദേശങ്ങളില്‍ താവളം കണ്ടെത്തുന്നതോടെ സ്വതന്ത്രരായ അടിമകളുടെ ഉപ ദേശങ്ങളെന്നപോലെ ചെറുത്തുനില്പും രൂപപ്പെടുന്നുണ്ട്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ 1775 മുതല്‍ 1783 വരെ നടന്ന അമേരിക്കന്‍ സ്വാതന്ത്യ്രസമരം, സ്വാതന്ത്യ്രം-സമത്വം -ജനാധിപത്യം- പൌരത്വം തുടങ്ങിയവയെക്കുറിച്ച് യൂറോപ്പിലുണ്ടായ പുതുബോധം. ഫ്രഞ്ചുവിപ്ലവം (1789 –1799) , അടിമത്തവിരുദ്ധപ്രസ്ഥാനം, ജമയ്ക്കയിലും മറ്റുമുണ്ടായ അടിമകളുടെ റിവോള്‍ട്ട്(1831) , അമേരിക്കന്‍ ആഭ്യന്തരകലാപം (1861-1865), വ്യവസായ വിപ്ലവം ഇവയൊക്കെ അടിമത്വം നിരോധിക്കുന്നതില്‍ അവയുടേതായ പങ്കുവഹിച്ചു.
1787ല്‍ തന്നെ അമേരിക്കയില്‍ നോര്‍ത്ത് വെസ്റ് റ്റെറിറ്ററിയില്‍ അടിമത്വം നിരോധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് അടിമകള്‍ സ്വതന്ത്രരായ സ്റേറററുകളും , അടിമത്വം നിയമവിധേയമായിരുന്ന സ്റ്റേറ്റുകളും തമ്മില്‍ രൂപപ്പെട്ട സംഘര്‍ഷമാണ് അമേരിക്കന്‍ ആഭ്യന്തര കലാപമായി മാറിയത്. അടിമത്വ സ്റ്റേറ്റുകള്‍ പരാജയപ്പെടുകയും 1865ല്‍ അമേരിക്കയില്‍ അടിമത്വം അവസാനിപ്പിക്കുകയും ചെയ്തു. അതിന് മുമ്പ് തന്നെ 1833 ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ അടിമത്വം നിയമം മൂലം നിരോധിച്ചിരുന്നു.

അടിമ ലേല പരസ്യം
കരാര്‍ കുടിയേറ്റം എന്ന പുറപ്പാട്
ലേബര്‍ മൈഗ്രേഷന്റെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായങ്ങളാണ് രാജ്യാന്തര അടിമവ്യാപാരവും അവരുടെ ദേശാന്തര ജീവിത ദുരിതങ്ങളും. അടിമത്വം നിരോധിക്കപ്പെട്ട ചരിത്ര പശ്ചാത്തലത്തിലാണ് കരാര്‍ത്തൊഴിലാളികളുടെ വലിയ തോതിലുള്ള കുടിയേറ്റം ആരംഭിക്കുന്നത്. അടിമകള്‍ സ്വതന്ത്രരായതോടെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കാന്‍ കഴിയാതാവുകയും വച്ചു നീട്ടിയ വേതന വ്യവസ്ഥകള്‍ അവര്‍ നിരസിക്കുകയും ചെയ്തു. അടിമത്വം നിയമവിരുദ്ധമായെങ്കിലും അടിമ ^ഉടമകളുടെ മനോനിലകളിലും സമീപനങ്ങളിലും കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല.തുച്ഛമായ വേതനത്തില്‍ മനുഷ്യാദ്ധ്വാനം സമാഹരിക്കാനുള്ള വഴികള്‍ അവര്‍ തേടിക്കൊണ്ടിരുന്നു.അങ്ങനെയാണ് അടിമത്വനിരോധനമുണ്ടാക്കിയ പ്രതിസന്ധികളെ ഏഷ്യന്‍ തൊഴിലാളികളെ ഉപയോഗിച്ച് പരിഹരിക്കാനുള്ള നീക്കമെന്ന രീതിയില്‍ കരാര്‍ കുടിയേറ്റസമ്പ്രദായം നിലവില്‍ വരുന്നത്.
അഞ്ചുവര്‍ഷമോ അതില്‍ അധികമോ ഒരു വിദേശരാജ്യത്ത് ജോലിചെയ്യുന്നതിനായി സ്വന്തം രാജ്യത്ത് വച്ച് തന്നെ ഒരു ഉടമ്പടി ഒപ്പു വയ്ക്കുന്ന രീതിയായിരുന്നു ഇത്. അതേസമയം പങ്കാളികളാകുന്ന രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ കൂടി അറിഞ്ഞുകൊണ്ടുള്ള ഒരു സമ്പ്രദായം എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. തെക്കനേഷ്യയില്‍ നിന്ന് പ്രധാനമായും ചൈനയിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും നിന്ന് തൊഴിലാളികളെ അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലുമുള്ള ബ്രിട്ടീഷ് ഫ്രഞ്ച്, ഡച്ച് കോളനികളിലേയ്ക്ക് ഇങ്ങനെ വന്‍തോതില്‍ റിക്രൂട്ട് ചെയ്തു. ഏഷ്യന്‍ ദാരിദ്യ്രവും മറ്റൊരു ദേശത്തിന്റെ വാഗ്ദാനവും ആകണം ഏകദേശം നാല്‍പ്പത് ദശലക്ഷം തൊഴിലാളികള്‍ക്ക് കരാര്‍ കുടിയേറ്റം മറ്റൊരു പുറപ്പാടാകാന്‍ കാരണം.
ആഫ്രിക്കന്‍, അമേരിക്കന്‍, കരീബിയന്‍ കരിമ്പുതോട്ടങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളി സാന്നിദ്ധ്യം ഇങ്ങനെ വിപുലമായി. കരാര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്വന്തം ദേശത്തേയ്ക്ക് മടങ്ങാനോ കുടിയേറിയ രാജ്യത്തു തുടരാനോ ഉള്ള സ്വാതന്ത്യ്രം കരാര്‍ കുടിയേറ്റത്തിന്റെ ഒരു സവിശേഷതയായിരുന്നു. എന്നാല്‍ ഇവരെ ചൈനീസ്, ഇന്ത്യന്‍ കൂലികളായി നോക്കികണ്ട തൊഴിലുടമകളുടെ സമീപനം അടിമകളോടുള്ളതില്‍നിന്ന് അത്രയൊന്നും ഭിന്നമായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ സമ്പ്രദായം പാതി അടിമത്വം എന്ന് വിമര്‍ശിക്കപ്പെടുകയും പില്‍ക്കാലത്ത് നിരോധിക്കപ്പെടുകയും ചെയ്തു.

കരാര്‍ തൊഴിലാളികള്‍ ഉണ്ടാവുന്നത്
17 ഉം 18 ഉം നൂറ്റാണ്ടുകളില്‍ കൊളോണിയല്‍ അമേരിക്കയിലേയ്ക്ക് യൂറോപ്പില്‍ നിന്ന് കുടിയേറിയ ദരിദ്രരായ വെള്ളക്കാരുടേതും കരാര്‍കുടിയേറ്റമായിരുന്നു.ഇവര്‍ക്ക് അക്കാലത്ത് പണമായി വേതനം ലഭിച്ചിരുന്നില്ല. അമേരിക്കയിലേയ്ക്കുള്ള യാത്രച്ചെലവിനും താമസത്തിനും ഭക്ഷണത്തിനും വസ്ത്രത്തിനും പകരമായി മൂന്നു മുതല്‍ ഏഴുവര്‍ഷംവരെ കരാര്‍തൊഴിലാളികളായി പണിയെടുക്കേണ്ടിവന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലുമായി യൂറോപ്പുകാര്‍ സ്വന്തം താല്‍പര്യത്തില്‍ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് കുടിയേറിയത് മറ്റൊരു പ്രധാന ഘട്ടമാണ്. അമേരിക്ക, കാനഡ, അര്‍ജന്റീന, ബ്രസീല്‍, ആസ്ട്രേലിയ, ന്യൂസിലന്റ്, സൌത്ത് ആഫ്രിക്ക, എന്നിവിടങ്ങളില്‍ കുടിയേറിയവര്‍ അഞ്ച് കോടി കവിയും. ഇംഗ്ലണ്ട്, അയര്‍ലന്റ്, നോര്‍വേ തുടങ്ങിയ രാജ്യക്കാരായിരുന്നു ഇങ്ങനെ പുറപ്പെട്ടുപോയവരില്‍ ഭൂരിഭാഗവും. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ മനുഷ്യവിഭവശേഷിയുടെ കയറ്റുമതിയെ ഒരു സാധ്യതയായി പരിഗണിക്കുകയും തങ്ങളുടെ പൌരന്മാര്‍ക്ക് സൌജന്യ യാത്രാസൌകര്യങ്ങളൊരുക്കുകയും ചെയ്തിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിതം പച്ചപിടിപ്പിക്കാന്‍ യൂറോപ്യര്‍ക്ക് മുന്നിലുണ്ടായിരുന്ന മാര്‍ഗങ്ങളിലൊന്നു തീര്‍ച്ചയായും കുടിയേറ്റമായിരുന്നു. കോണ്‍വാള്‍ കേന്ദ്രീകരിച്ച് എമിഗ്രേഷന്‍ ട്രേഡ് തന്നെ അക്കാലത്തു വികസിക്കുകയുണ്ടായി.
രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള യൂറോപ്പിന്റെ പുനര്‍നിര്‍മ്മാണം ലേബര്‍ മൈഗ്രേഷന്‍ ശക്തമായ മറ്റൊരു ചരിത്രസന്ദര്‍ഭമായിരുന്നു. ബ്രിട്ടനിലും ഫ്രാന്‍സിലും ജര്‍മ്മനിയിലുമൊക്കെ കടുത്ത തൊഴിലാളി ക്ഷാമം നേരിട്ടതോടെ ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് യൂറോപ്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തു. അത് മതിയാകാതെ വന്നപ്പോള്‍ ഫ്രാന്‍സ് വടക്കനാഫ്രിക്കയില്‍ നിന്നും ജര്‍മ്മനി തുര്‍ക്കിയില്‍ നിന്നും യുഗോസ്ലോവിയയില്‍ നിന്നും ബ്രിട്ടന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും കരീബിയന്‍ ദ്വീപുകളില്‍ നിന്നും തൊഴിലാളികളെ തേടി.

ഇന്ത്യന്‍ വഴികള്‍
ആദ്യകാല ഇന്ത്യന്‍ കുടിയേറ്റം മുഖ്യമായും ബ്രിട്ടീഷ് കോളനികളിലേക്കായിരുന്നു. ഇവയില്‍ പലതിലും പില്‍ക്കാലത്ത് ഇന്ത്യാക്കാര്‍ പ്രധാന സാമൂഹിക ശക്തിയായി ഉയരുകയും ചിലതില്‍ രാഷ്ട്രീയാധികാരം നേടുകയും ചെയ്തിട്ടുണ്ട്. എന്നാലിത് തദ്ദേശീയരുമായി സംഘര്‍ഷങ്ങള്‍ക്ക് കാരണമായതോടെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പുതുതലമുറ മെച്ചപ്പെട്ട താവളങ്ങള്‍ തേടി. ഗയാനയില്‍ നിന്ന് വടക്കേ അമേരിക്കയിലേക്ക്, സുരിനാമില്‍ നിന്ന് നെതര്‍ലന്റിലേക്ക്, കിഴക്കേ ആഫ്രിക്കയില്‍ നിന്ന് ബ്രിട്ടനിലേക്ക്, ഫിജിയില്‍ നിന്ന് ന്യൂസിലന്റിലേക്കും കാനഡയിലേക്കും ഇതു നീണ്ടു.
അതിനപ്പുറം ഇന്ത്യന്‍ കുടിയേറ്റം ശ്രദ്ധിച്ചാല്‍ അത് പത്തൊമ്പതാം നൂറ്റാണ്ടിലെ ആഫ്രിക്കന്‍ കരിമ്പുതോട്ടങ്ങളിലെ കരാര്‍ ജോലിക്കാരില്‍ നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അമേരിക്കന്‍ അധിനിവേശ ഇറാഖിലെ നിര്‍മ്മാണത്തൊഴിലാളി കളിലേക്ക്, അല്ലെങ്കില്‍ ലങ്കയില്‍ കുഴിബോംബുകള്‍ നീക്കാന്‍ പോയവരിലേയ്ക്ക് നീളുന്ന ഒന്നാണ്. മധ്യപൂര്‍വേഷ്യ ,മലേഷ്യ, സിംഗപ്പൂര്‍ ബര്‍മ്മ, സിലോണ്‍ ദക്ഷിണാഫ്രിക്ക, ഗയാന, ഫിജി, മൌെറിറ്റാനിയ, ട്രിനാഡ് സുരിനാം, ന്യൂസിലന്റ്, നെതര്‍ലന്റ്, കാനഡ, ബ്രിട്ടണ്‍, അമേരിക്ക തുടങ്ങി അമ്പതിലേറെ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡയസ്പോറകളുണ്ട് . ബംഗാളികള്‍, തമിഴര്‍, തെലുങ്കര്‍,മറാത്തികള്‍, ഗോവക്കാര്‍, കന്നടക്കാര്‍, ഉത്തരപ്രദേശുകാര്‍, ബിഹാറികള്‍ തുടങ്ങി ഇതില്‍പ്പെടാത്ത ഭാഷാസമൂഹങ്ങള്‍ കുറയും.

Image Courtesy: Wikipedia
മലയാളികളുടെ ദേശാന്തര പ്രവാഹങ്ങള്‍
മലയാളികളുടെ ദേശാന്തര തൊഴില്‍ ജീവിതത്തെ ലേബര്‍മൈഗ്രേഷന്റെ ലോക ചരിത്രത്തില്‍ നിന്നും ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നും അറുത്തുമാറ്റി ഗള്‍ഫിലെ എണ്ണക്കിണറുകളിലൊതുക്കി ചര്‍ച്ച ചെയ്യാന്‍ താത്പ്പര്യപ്പെടുന്ന ഒരു വിഭാഗം ആളുകളുണ്ട്. ‘ഗള്‍ഫ് മണി’യുടെ സ്വാധീനം കേരളീയ സമൂഹത്തെ അസന്തുലിതമാക്കിയെന്നും പിന്നോട്ടടിച്ചെന്നും തിടുക്കത്തില്‍ ഇവര്‍ നിഗമനങ്ങളിലെത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു.ഇത് പ്രസംഗിച്ചു നടക്കുന്ന പൊതു സ്വീകാര്യതയുള്ള രാഷ്ട്രീയക്കാരും തരംകിട്ടുമ്പൊഴൊക്കെ ഇതേപ്പറ്റി ഉപന്യസിക്കുന്ന വിചാരശീലരും വിവേകികളുമായ എഴുത്തുകാരും നിരവധിയാണ്.
അസന്തുലിതമാക്കി എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഒരു സന്തുലിതാവസ്ഥ വേണല്ലോ.ഏത് തരം സാമൂഹിക സന്തുലിതാവസ്ഥയാണ് എഴുപതുകള്‍ക്ക് മുന്‍പ് കേരളത്തില്‍ നിലനിന്നത്? സ്ഥിതിസമത്വവും അവസരസമത്വവുമുള്ള ഒരു സോഷ്യലിസ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കായിരുന്നോ കേരളം? രണ്ടുനേരം ആഹാരം കഴിക്കാന്‍ ജനതയില്‍ ഭൂരിപക്ഷത്തിനും വഴി ഇല്ലാതിരുന്ന, പട്ടിണിയും ദാരിദ്യ്രവും തൊഴില്‍ ഇല്ലായ്മയും കൊണ്ടുവലഞ്ഞ, അവികസിതാവസ്ഥയും സാമൂഹിക വിവേചനങ്ങളും അനീതികളും ഇന്നത്തേതിനേക്കാള്‍ പലമടങ്ങ് നിലനിന്ന ഒരു കാലഘട്ടത്തെ മുന്നില്‍ നിര്‍ത്തി സാമൂഹിക സന്തുലിതാവസ്ഥ എന്ന് പറയാന്‍ അപാരമായ അവിവേകം വേണം. ഗള്‍ഫിലെ എണ്ണക്കിണറുകള്‍ കേരളത്തെ അസന്തുലിതമാക്കി എന്ന് ബുദ്ധിജീവികളില്‍ ചിലര്‍ വാദിക്കുന്നതിന്റെ പിന്നില്‍ മോശം രാഷ്ട്രീയമാണുള്ളത്.
‘ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു..’ ദേശീയ ബോധത്തിന്റെ അടിത്തട്ടില്‍, ഇങ്ങനെ പള്ളിക്കൂടമുറ്റത്ത് പത്തുമണിവെയിലില്‍ നിരന്തരം ചൊല്ലി ഉറപ്പിച്ച, ഈ പ്രതിജ്ഞയുണ്ടായിരുന്നു. എങ്കിലും ‘എന്തുചെയ്യുന്നു?’ എന്ന ചോദ്യത്തിന് ‘പാസ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്’ എന്ന് വര്‍ഷങ്ങളോളം മറുപടി പറഞ്ഞ് മടുത്ത്, ‘ഒന്നും ശരിയായില്ലേ’ എന്ന കുശലം പേടിച്ച് നാട്ടില്‍ത്തന്നെ ഒളിച്ച് നടന്ന്, ഒടുവില്‍ ആഹ്ളാദത്തോടെയും പ്രതീക്ഷകളോടെയും അതിര്‍ത്തികടന്നുപോയ ജനസഞ്ചയം നമ്മുടെ അടിസ്ഥാനരാഷ്ട്രീയ പ്രശ്നമാണ്.
ഇരു ദേശങ്ങളിലായി ഇവര്‍ ഒരേസമയം സാധ്യമാക്കിയ വൈയക്തികവും സാമൂഹികവുമായ ജീവിതം പൌരത്വത്തെയും ദേശീയതയെയും സംബന്ധിച്ച ചില വീണ്ടുവിചാരങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഒപ്പം മലയാളിയുടെ ദേശാന്തരജീവിതത്തെ ചരിത്രപരമായിതന്നെ മനസിലാക്കേണ്ടതിന്റെ ആവശ്യകതയും.
തുമ്പികളിലൂടെ, മീനുകളിലൂടെ, പഴുതാരയിലൂടെ
ദേശാടനത്തിന്റെ ജന്‍മവാസനകളിലേക്ക് ഒരു സഞ്ചാരം.
സര്‍ജു എഴുതുന്ന കോളം ആരംഭിക്കുന്നു

സാമൂഹികശാസ്ത്രപരമായും ചരിത്രപരമായും മനുഷ്യരുടെ ദേശാന്തര ജിവിതം വിശകലനം ചെയ്യുമ്പോള്‍ മനുഷ്യസഞ്ചാരവും അതിന്റെ രാഷ്ട്രീയവുമാണ് പ്രഥമവും പ്രധാനവുമായി വരിക.യാത്രകള്‍ക്ക് രാഷ്ട്രീയമുണ്ടോ ? എന്താണ് യാത്രയുടെ രാഷ്ട്രീയം എന്ന് ചോദിച്ചാല്‍ വഴിനടക്കാനുള്ള സ്വാതന്ത്യ്രത്തിനായി നമ്മുടെ ദേശത്ത് നടന്ന പ്രക്ഷോഭങ്ങളോളം ചെന്ന് അത് വിശദീകരിക്കേണ്ടതുണ്ട്. ഇരണ്ടകളും കരീബുകളും തുമ്പികളും ശലഭങ്ങളും തിമിംഗലങ്ങളും സാമനുകളും കടലാമകളുമാണ് പ്രവാസ ചരിത്രത്തിന്റെ ആമുഖം എഴുതിയവര്‍ എന്ന് ദീര്‍ഘമായൊരു അദ്ധ്യായത്തെ സംഗ്രഹിക്കാം- തുമ്പികളിലൂടെ, മീനുകളിലൂടെ, പഴുതാരയിലൂടെ ദേശാടനത്തിന്റെ ജന്‍മവാസനകളിലേക്ക് ഒരു സഞ്ചാരം. ഒ.വി വിജയനും മേതില്‍ രാധകൃഷ്ണനും ഞാനക്കൂത്തനും അസംഖ്യം ജീവജാലങ്ങള്‍ക്കുമിടയിലെ ദേശാടനത്തിന്റെ വിത്തും വേരും തിരയുന്ന യാത്ര. സര്‍ജു എഴുതുന്നു
ആ പുല്‍പ്പറമ്പുനിറയെ തുമ്പികളായിരുന്നു. ആയിരക്കണക്കിന് തുമ്പികള്‍. ആകാശത്തില്‍ നിന്ന് ഇറങ്ങാതെ പാറിനടക്കുന്നവ. ചെടികളിലേയ്ക്ക് ഇറങ്ങി വന്ന
പച്ചത്തുമ്പികളെ പിടിക്കാന്‍ വിഷമമില്ല. ഈ പച്ചത്തുമ്പികളുടെ പളുങ്കുകണ്ണുകളിലേയ്ക്ക് ഞാന്‍ നോക്കിയിട്ടുണ്ട്. ഭയം തോന്നിയിട്ടില്ല.പച്ചത്തുമ്പി കൂട്ടുകാരനാണ്. വിരലുകാണിച്ചു കൊടുത്താല്‍ കടിയ്ക്കും. നോവിക്കും.എന്നാല്‍ തവിട്ടുനിറത്തിലുള്ള തുമ്പി ആകാശത്തിലെ അപ്രാപ്യനായ കിന്നരനാണ്.അരിയക്കോട്ടെ ഈ തവിട്ടുതുമ്പികളെയാണ് ഞാന്‍ ഖസാക്കിലെ വെളിമ്പറമ്പില്‍ പാറാന്‍ വിട്ടത്
(ഒ.വി വിജയന്‍ ഇതിഹാസത്തിന്റെ ഇതിഹാസം)

എല്ലാഭുഖണ്ഡങ്ങളിലും തുമ്പികളുടെ ദേശാന്തര സഞ്ചാരം നടക്കുന്നുണ്ട്. പറക്കലിന്റെ നിയമങ്ങള്‍ പറവകളുടേത് തന്നെ. വലിയ കണ്ണ് തുറിച്ച് ,സൂര്യവെളിച്ചവും നക്ഷത്രവിളക്കുകളും നോക്കി, കാറ്റുള്ളപ്പോള്‍ വിശ്രമിച്ച്, പ്രകൃതി ഉള്ളില്‍ തിരുകിയ നന്നേചെറിയ കോമ്പസുകളുടെ തുണയാല്‍ ദിക്ക് തെറ്റാതെ.
ഭാവന ചെയ്ത ഇടങ്ങളിലും കഥകളുടെ മൂലഗ്രാമങ്ങളിലും നിത്യമായി പറന്നലയുകയായിരുന്നില്ല തുമ്പികള്‍. ജീവജാലങ്ങളുടെ ദേശാന്തര ജീവിതത്തിന്റെ
സഹജവാസനകളില്‍ പക്ഷികള്‍ക്ക് ഒട്ടും പിന്നിലല്ലാതെ ഉശിരന്‍ ദേശാടകരായി ചിലതരം തുമ്പികള്‍ കടന്നു വരുന്നു. ഇന്ത്യയില്‍ നിന്ന് മാലിദ്വീപിലേയ്ക്ക്,
സീഷെല്‍സിലേയ്ക്ക്, മൊസാംബിക്കിലേയ്ക്ക്, ഉഗാണ്ടയിലേയ്ക്ക് തുമ്പികളുടെ ദേശാന്തരഗമനം നീളുന്നു. മറ്റൊരറ്റത്ത് വടക്കന്‍ അമേരിക്കയില്‍ നിന്ന്
തെക്കനമേരിക്കയിലേയ്ക്ക് , കരീബിയന്‍ ദ്വീപുകളിലേയ്ക്ക്, മെക്സിക്കോയിലേയ്ക്ക് അവയുടെ ദീര്‍ഘയാത്രകള്‍. അന്റാര്‍ട്ടിക ഒഴികെയുള്ള എല്ലാഭുഖണ്ഡങ്ങളിലും തുമ്പികളുടെ ദേശാന്തര സഞ്ചാരം നടക്കുന്നുണ്ട്. പറക്കലിന്റെ നിയമങ്ങള്‍ പറവകളുടേത് തന്നെ. വലിയ കണ്ണ് തുറിച്ച് ,സൂര്യവെളിച്ചവും നക്ഷത്രവിളക്കുകളും നോക്കി, കാറ്റുള്ളപ്പോള്‍ വിശ്രമിച്ച്, പ്രകൃതി ഉള്ളില്‍ തിരുകിയ നന്നേചെറിയ കോമ്പസുകളുടെ തുണയാല്‍ ദിക്ക് തെറ്റാതെ.

അല്‍പ്പായുസായതിനാല്‍ ഒരു ശലഭവും രണ്ടു മഞ്ഞുകാലങ്ങളെ നേരിടുന്നില്ല. അതുകൊണ്ടുതന്നെ ഒരിക്കല്‍ മെക്സിക്കൊയിലേയ്ക്ക് പോയ മൊണാര്‍ക്കുകളല്ല പിന്നീട് പോകുന്നത്. എന്നിട്ടും അതേ ഇടങ്ങളില്‍ അതേ മരങ്ങളില്‍ അവ ചെന്നുപറ്റുന്നു.
ഒരു ശലഭവും രണ്ടു മഞ്ഞുകാലങ്ങളെ നേരിടുന്നില്ല
പ്രാണികളില്‍ മൊണാര്‍ക്ക് ശലഭങ്ങളാണ് പേരുകേട്ട ദേശാടകര്‍. കാനഡയിലെ കൊല്ലുന്ന തണുപ്പില്‍ നിന്ന് മെക്സിക്കോയിലേയ്ക്ക് പറക്കുമ്പോള്‍ ഏഴായിരത്തിലേറെ കിലോമീറ്ററാണ് ഈ ശലഭങ്ങള്‍ സഞ്ചരിക്കുന്നത്. അവിടെ ശരത്ക്കാലനിദ്രയില്‍ മുഴുകി വസന്തമാകുമ്പോള്‍ മടങ്ങുന്നു. എന്നാല്‍ വസന്തത്തില്‍ , നല്ലകാലങ്ങളില്‍ ആറാഴ്ചയോളമേ ഇവ ജീവിച്ചിരിക്കുന്നുള്ളൂ. നാലാം തലമുറയിലെത്തുമ്പോള്‍ ആയുസ് ആറുമുതല്‍ എട്ട് മാസം വരെയായി നീളുന്നു. ഇതാണ്
ദേശാടനകാലം. അല്‍പ്പായുസായതിനാല്‍ ഒരു ശലഭവും രണ്ടു മഞ്ഞുകാലങ്ങളെ നേരിടുന്നില്ല. അതുകൊണ്ടുതന്നെ ഒരിക്കല്‍ മെക്സിക്കൊയിലേയ്ക്ക് പോയ
മൊണാര്‍ക്കുകളല്ല പിന്നീട് പോകുന്നത്. എന്നിട്ടും അതേ ഇടങ്ങളില്‍ അതേ മരങ്ങളില്‍ അവ ചെന്നുപറ്റുന്നു.
പക്ഷികളില്‍ നിന്നല്ല തുമ്പികളില്‍ നിന്നാവണം വിമാനത്തിന്റെ നിര്‍മ്മാണരഹസ്യങ്ങള്‍. വാലറ്റത്തു വന്നുമുട്ടുന്ന പിന്‍ കാറ്റാണ് പറക്കലിന്റെ ദിശയില്‍ രണ്ടിനും വേഗം പകരുന്നത്. തുമ്പികളുടെ ദേശാടനദൂരം പതിനെണ്ണായിരം കിലോമിറ്റ? വരെ നീളുമെങ്കിലും ഒരേ പ്രാണികളല്ല ഈ ദൂരം താണ്ടുന്നത്.ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് നീങ്ങുമ്പോള്‍ തലമുറകള്‍ മാറുന്നു.ഒരു തലമുറയില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് ബാറ്റണ്‍ കൈമാറുന്ന കൌെതുകകരമായ ഒരു ക്രോസ് കണ്‍ ട്രി റിലേയാണ് തുമ്പികളുടേത്. കല്ലെടുപ്പിക്കാന്‍ വിഷമമെങ്കിലും മുന്നൂറു മില്ലിഗ്രാം ഭാരവും ഒരു സെന്റീമീറ്റര്‍ വലിപ്പവുമുള്ള റേഡിയോ ട്രാന്‍സ്മിറ്റര്‍ റ്റാഗുകള്‍ ഇവയ്ക്ക് പേറാനാവും. ഈ റ്റാഗുകളിലൂടെയാണ് ജന്തുസ്വഭാവശാസ്ത്രം തുമ്പികളുടെ ദേശാന്തര ജീവിതകഥകളുടെ ചുരുളഴിക്കുന്നത്.

ദേശാന്തര ജീവിതത്തിന്റെ ആഴവും ഒഴുക്കുമാണ് സാല്‍മന്‍ മത്സ്യങ്ങള്‍.. അവ പുഴകളില്‍ ജനിച്ച് നീന്തല്‍ക്കാരായ് വളര്‍ന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച് സമുദ്രങ്ങളിലേയ്ക്ക് പോകുന്നു. കടല്‍ ജീവിതത്തിന്റെ ഒരുഘട്ടം പിന്നിട്ട് മുട്ടയിടാനും ശേഷം ജീവിതത്തിനുമായി നദികളിലേയ്ക്ക് തന്നെ മടങ്ങുന്നു.
പ്രവാസത്തിന്റെ അന്തര്‍വാഹിനി
കരയിലും ആകാശത്തിലും മാത്രമല്ല വെള്ളത്തിലുമുണ്ട് ദേശാടന വഴികള്‍. മീനുകള്‍ മുതല്‍ തിമിംഗലങ്ങള്‍ വരെ ആ കഥകള്‍ പറയും. പരദേശത്ത് , മാളുകളിലെ ഐസ് മൂടിയ മീന്‍ തട്ടില്‍ അതികായരായ അയക്കൂറകളുടേയും സാല്‍മനുകളുടേയും വെട്ടിമുറിച്ച ശരീരങ്ങള്‍ക്കരികില്‍ ചില ഒഴിവ് ദിവസങ്ങള്‍ കുഴങ്ങി നില്‍ ക്കും. മണം കുറഞ്ഞ ചെറിയ മീനുകളായ വേളൂരിയും നെത്തോലിയൊമൊക്കെ കഴിച്ചു മടുക്കുമ്പോഴാണ് ഇവയ്ക്കരികിലേയ്ക്ക് തിരിയുക. അയക്കൂറയോളം മീന്‍ മണമില്ലാത്തതുകൊണ്ടാകണം സാല്‍മന്‍കളോട് പ്രിയം തോന്നിയത്. എങ്കിലും അവയുടെ ഇളം പിങ്കുനിറമുള്ള ഇറച്ചി മുറിച്ചു വാങ്ങുമ്പോള്‍ ഒരു വല്ലായ്മ വന്നുമൂടും.
ദേശാന്തര ജീവിതത്തിന്റെ ആഴവും ഒഴുക്കുമാണ് സാല്‍മന്‍ മത്സ്യങ്ങള്‍.. അവ പുഴകളില്‍ ജനിച്ച് നീന്തല്‍ക്കാരായ് വളര്‍ന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച്
സമുദ്രങ്ങളിലേയ്ക്ക് പോകുന്നു. കടല്‍ ജീവിതത്തിന്റെ ഒരുഘട്ടം പിന്നിട്ട് മുട്ടയിടാനും ശേഷം ജീവിതത്തിനുമായി നദികളിലേയ്ക്ക് തന്നെ മടങ്ങുന്നു. മഹാസമുദ്രങ്ങളില്‍ നിന്നുള്ള ആ മടക്കയാത്രയില്‍ പിറന്ന നദിയിലെ വെള്ളം അവയ്ക്ക് മണത്തറിയാനാവുമത്രെ! വ്യത്യസ്തമായ രണ്ട് ആവാസ വ്യവസ്ഥയില്‍ പൂര്‍ത്തിയാകുന്ന ഒരു ജന്മത്തെ, പ്രവാസത്തിന്റെ അന്തര്‍വാഹിനിയെ, ഇറച്ചിത്തുണ്ടങ്ങളാക്കി വാങ്ങിക്കുമ്പോള്‍ വന്നുമൂടുന്ന വല്ലായ്മയെ അകാരണമായ ഖേദങ്ങളില്‍ പെടുത്തുക വയ്യ.
കുയിലുകള്‍ പാടാറുള്ളതായി
കവികള്‍ പറയാറുണ്ട്
പക്ഷിവിജ്ഞാനി പറയുന്നത്
വേറൊരു കഥ
മരത്തിന്മേല്‍ തങ്ങള്‍ പിടിച്ച ഇടം
തങ്ങളുടേതുതന്നെ എന്ന്
മറ്റ് പക്ഷിവര്‍ഗ്ഗത്തെ
അറിയിക്കുന്നതിനാണത്രേ ഇത്.
ഇളംതളിര്‍മിനുപ്പുള്ള ആല്‍മരത്തില്‍
കുയില്‍ കൂവുന്നതു കേള്‍ക്കുന്നു ഇപ്പോള്‍
പാട്ടെന്നു വിചാരിച്ചത് തെറ്റായാലും
ഉടമാവകാശത്തെ
ഇങ്ങനെ മധുരമായി പറയാ?
ആര്‍ക്കാണ് കഴിയുക
പറയിന്‍ .
(വേറെ ആര്‍ക്ക് കഴിയും? ഞാനക്കൂത്തന്‍/ആറ്റൂര്‍)
പ്രവാസത്തിന്റെ ജീവശാസ്ത്രം, ഇക്കോളജി
ജന്തുജാലങ്ങള്‍ പൊതുവില്‍ സ്വന്തം ഭൂപ്രദേശം (റ്റെറിറ്ററി) സൂക്ഷിക്കുന്നവരാണ്. സ്ഥലങ്ങളുടെ മേലുള്ള ഉടമസ്ഥത , കൈവശാവകാശം, ഇണക്കം, വൈകാരികത ഇതൊക്കെ എല്ലാജീവികളിലും ഉണ്ടാവും.എന്നാല്‍ ചിലതിന് പ്രദേശം, ദേശം എന്നതിനപ്പുറം ലോകം തന്നെ ഒരു റ്റെറിറ്ററിയായ് വരും. ചുറ്റുപാടുകള്‍ ഇവയുടെ ജീനുകളില്‍ ചില രഹസ്യങ്ങള്‍ എഴുതുന്നുണ്ടാവണം. കാലാവസ്ഥ, ആഹാരം,പാര്‍പ്പിടം, വംശവര്‍ദ്ധനവ് തുടങ്ങി നിലനില്‍പ്പിന്റെ അടിസ്ഥാനങ്ങള്‍ തന്നെയാണ് ഇവിടെ പുറപ്പാടിന്റെ പ്രേരണകള്‍. വന്നുപെട്ട ഒരു പ്രതികൂലാവസ്ഥയെ നേരിടുകയല്ല, ദിനരാത്രങ്ങളുടെ ദൈര്‍ഘ്യവ്യത്യാസത്തെ നിരീക്ഷിച്ച് വരാനിരിക്കുന്നതിനെ മുന്‍ കൂട്ടി അറിഞ്ഞ് , ഒരുക്കങ്ങള്‍ നടത്തി യാത്ര ആരംഭിക്കുന്നു. ഇങ്ങനെ ഒരാവാസവ്യവസ്ഥയില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് പുറപ്പെട്ടു പോകാനുള്ള ജീവിവാസനകളും പ്രേരണകളുമാണ് പ്രവാസത്തെ ജീവശാസ്ത്രത്തോടും ഇക്കോളജിയോടും ബന്ധിപ്പിക്കുന്നത്.
സാമൂഹികശാസ്ത്രപരമായും ചരിത്രപരമായും മനുഷ്യരുടെ ദേശാന്തര ജിവിതം വിശകലനം ചെയ്യുമ്പോള്‍ മനുഷ്യസഞ്ചാരവും അതിന്റെ രാഷ്ട്രീയവുമാണ് പ്രഥമവും പ്രധാനവുമായി വരിക.യാത്രകള്‍ക്ക് രാഷ്ട്രീയമുണ്ടോ ?എന്താണ് യാത്രയുടെ രാഷ്ട്രീയം എന്ന് ചോദിച്ചാല്‍ വഴിനടക്കാനുള്ള സ്വാതന്ത്യ്രത്തിനായി നമ്മുടെ ദേശത്ത് നടന്ന പ്രക്ഷോഭങ്ങളോളം ചെന്ന് അത് വിശദീകരിക്കേണ്ടതുണ്ട്. ഇരണ്ടകളും കരീബുകളും തുമ്പികളും ശലഭങ്ങളും തിമിംഗലങ്ങളും സാമനുകളും കടലാമകളുമാണ് പ്രവാസ ചരിത്രത്തിന്റെ ആമുഖം എഴുതിയവര്‍ എന്ന് ദീര്‍ഘമായൊരു അദ്ധ്യായത്തെ സംഗ്രഹിക്കാം.
ഒരു മോശയും അവയെ കൂട്ടിക്കൊണ്ടുപോയതല്ല.ഓരോ ജീവിയും അവയുടെ ജന്മവാസനയാല്‍ സ്വന്തം മഹാപ്രസ്ഥാനങ്ങളെ നയിച്ചു. ഇവിടെ കപടപാദങ്ങള്‍ വച്ചുനീങ്ങുന്ന അമീബ മുതല്‍ തിമിംഗലംവരെയുള്ള ജിവികളുടെ സഞ്ചാരവും അതിന്റെ സ്വാതന്ത്യ്രവും വിഷയ കേന്ദ്രത്തിലേയ്ക്ക് പ്രവേശിക്കും. ദേശാടനം,ദേശാന്തരം എന്നതിലെ ദേശം,രാഷ്ട്രം എന്നിവയൊക്കെ മനുഷ്യരെ എന്നപോലെ ജന്തുജാലങ്ങളെ ബാധിക്കുന്ന ഒന്നല്ല..അവയുടെ രാഷ്ട്രീയം ഭൌമികമാണ്.വിപുലവും സൂക്ഷ്മവുമായ, വിഭാഗീയമല്ലാത്ത സവിശേഷ രാഷ്ട്രീയം.

ചില്ലകളില്‍ ഒരു പഴുതാര പൂവിട്ടുനില്‍ക്കുന്നു എന്ന് എഴുതുമ്പോള്‍ നമ്മുടെ സസ്യപ്രകൃതിയില്‍, വെജിറ്റേറിയന്‍ ഭാവനയില്‍ ഒരു 'ക്ഷുദ്രജീവിയെ' ചേര്‍ത്തുവച്ച് മറ്റൊരു വസന്തത്തിനായ് മേതില്‍ ബഡ് ചെയ്യുകയായിരുന്നു.
‘എങ്ങനെ ഒരു പഴുതാരയെ കൊല്ലാം’
ഒരു ചെറുജീവിയുടെ സഞ്ചാരത്തെ മുന്‍നിര്‍ത്തി ഈ രാഷ്ട്രീയത്തിലേയ്ക്ക് പല പതിറ്റാണ്ടുകള്‍ക്കു മുന്നേ ശ്രദ്ധക്ഷണിച്ച ഒരു രചനയുണ്ട് മലയാളത്തില്‍ ,
മേതില്‍ രാധാകൃഷ്ണന്റെ ‘എങ്ങനെ ഒരു പഴുതാരയെ കൊല്ലാം’ എന്ന കഥ.
കുവേറ്റിലെ തന്റെ കിടപ്പുമുറിയില്‍ പ്രത്യക്ഷപ്പെടുന്ന പഴുതാര ജന്തുസ്വഭാവ നിരീക്ഷകന്‍ കൂടിയായ ആഖ്യാതാവില്‍ വലിയ കൌതുകവും അയാളുടെ ഭാര്യയില്‍ കടുത്ത ഭയവും, സൃഷ്ടിക്കുന്നു.അവളുടെ നിര്‍ബന്ധപ്രകാരം അയാളതിനെ കൊല്ലാന്‍ തീരുമാനിച്ച് പിന്തുടരുന്നതും,കൊലയുടെ വ്യത്യസ്തമായ വഴിയുമാണ് കഥയുടെ സ്ഥൂല ശരീരം.
‘ഈ ജന്തു മുറിയില്‍തന്നെയുണ്ടായാല്‍ സന്ധ്യവരെ എങ്ങനെ കഴിച്ചുകൂട്ടുമെന്നോര്‍ത്തു ദേഹം വിറയ്ക്കുന്നു.അതിനെ കൊന്നാല്‍ മാത്രം പോര, കൊന്ന വിവരം ഇതേ കടലാസിലെഴുതി ഇതു കിട്ടിയേടത്തു തന്നെ വെക്കണം.മറക്കരുതേ,മറന്നാല്‍ ഞാന്‍ ചത്തുപോകും…
ഞാന്‍ ഒരുപാട് പ്രാവശ്യം വരിവരിയായ് ചത്തു പോകും. ആരുചത്താലും ഞാന്‍ പഴുതാരയെ കൊല്ലാന്‍ പോകുന്നില്ല. ഈ പ്രഭാതത്തില്‍ അതെന്റെ പൂവാണ്. അതിന്റെ ഓരോ കാലും ഓരോ വസന്തത്തിന്റെ വേരാണ്…’
ചില്ലകളില്‍ ഒരു പഴുതാര പൂവിട്ടുനില്‍ക്കുന്നു എന്ന് എഴുതുമ്പോള്‍ നമ്മുടെ സസ്യപ്രകൃതിയില്‍, വെജിറ്റേറിയന്‍ ഭാവനയില്‍ ഒരു ‘ക്ഷുദ്രജീവിയെ’ ചേര്‍ത്തുവച്ച്
മറ്റൊരു വസന്തത്തിനായ് മേതില്‍ ബഡ് ചെയ്യുകയായിരുന്നു. ഒരു ചെറുജീവിയുടെ വലിയ വിനിമയങ്ങളെ വിശദമാക്കാന്‍? ഒരുപാടുകാലുകള്‍ ഒറ്റ ഉടലിന്റെ ചലനത്തില്‍ ഏകോപിക്കുന്നതുപോലെ എന്ന വാക്യത്തിനാവും. സ്ഥലത്തിന്റെ വ്യാകരണത്തോട് ഇടയുന്ന നൂറ് കോമകള്‍ എന്ന പഴുതാരയുടെ ഘടനയിലൂന്നിയ ചെറുവാചകം കൊണ്ടാണ് അത് ദേശാന്തരങ്ങള്‍ക്ക് കുറുകെ രാഷ്ട്രീയമായി ഇഴയുന്നത്.
‘എന്റെ സൌന്ദര്യാസ്വാദനത്തിനിടയിലെല്ലാം അതിന് സമാന്തരമായി, വളരെ കാര്യനിഷ്കര്‍ഷയുള്ളൊരു ജന്തുസ്വഭാവ നിരീക്ഷകന്റെ കാഴ്ചപ്പാടിലൂടെയും ഞാന്‍
ചിന്തിക്കുന്നുണ്ടായിരുന്നു.വിനയപൂര്‍വം പറഞ്ഞുകൊള്ളട്ടെ ഞാന്‍ അക്കാലത്ത് ഷഡ്പദങ്ങള്‍,തേളുകള്‍,ഒച്ചുകള്‍, ഞാഞൂളുകള്‍ തുടങ്ങിയ ചെറിയ ജീവികളുടെ ചലനങ്ങളേയും അഭിഗതികളേയും കുറിച്ച് ഒരു ഗവേഷണപ്രബന്ധം തയ്യാറാക്കുന്നതില്‍ വ്യാപൃതനായിരുന്നു… ‘ ഇങ്ങനെ പതിവ് കഥയിലെ പാത്രസ്വഭാവ വിശേഷങ്ങള്‍ ജന്തുസ്വഭാവ നിരീക്ഷണങ്ങളായി മാറുന്നവിധം ഈ കഥ തുറന്നു പറയുന്നുണ്ട്.
‘പഴുതാര പഴുതുകളുടെ താരയായിരുന്നു.സാധ്യതകളുടെ എണ്ണമറ്റ വഴികള്‍ പൂന്തോട്ടത്തിലേയ്ക്ക് വഴുക്കി ഇറങ്ങുന്ന വെളുത്ത ഇഷ്ടികകള്‍ തോന്നിച്ചുകൊണ്ട് പഴുതാര പച്ചയുടെ പുറത്ത് ചത്തു മലര്‍ന്നു കിടന്നു. ഞാന്‍ ഒരു മാളത്തിലേയ്ക്ക് വീണത് അന്നാദ്യമായിരുന്നില്ല … ‘ഇങ്ങനെ വെളുത്ത പാവുകല്ലുകള്‍ വിരിച്ച വഴിയായ് വാക്കുകള്‍കൊണ്ട് ചത്തുമലച്ചതിനെ സൂം ചെയ്ത ശേഷം ആഖ്യാതാവ് അയാളെത്തന്നെ ഒരു മാളത്തിലേയ്ക്ക് ചുരുട്ടി എറിയുന്നു!

ഒ.വി വിജയന്‍ നമ്മുടെ ഭാഷയിലും ഭാവനയിലും വിചാരവേഗങ്ങളിലും വിളക്കുമാടമായ എഴുത്തുകാരനാണ്.എന്നാല്‍ പ്രതിഭയുടെ ക്ഷീണത്തേയും മറവികളേയും ജീവശാസ്ത്രപരമായി അറിയുന്നതാണ് ഉചിതം. ഓര്‍മ്മ അതിന്റെ രേഖാരൂപം നശിച്ച് മനസ് തന്നെയായി മാറുന്നതിനെ കഥയില്‍ മറവി എന്ന് വിളിക്കുന്നു. ഏറ്റവും വിദൂരമായ ഓര്‍മ്മയെ ജന്മവാസനയെന്നും.
തുമ്പികളെക്കുറിച്ച് വീണ്ടും
വളര്‍ത്തുമൃഗങ്ങള്‍, അരുമകള്‍, ആശ്രിതജീവികള്‍, കരുണയും കനിവും യാചിക്കുന്നവ എന്നിങ്ങനെ അല്ലാതെ തുമ്പികളും പഴുതാരകളുമടങ്ങുന്ന ജന്തുജാതികള്‍ക്കാകെയും അവയുടേതായ ഒരു അന്തസ് ഉണ്ട്. അതുകൊണ്ടാണ് മനുഷ്യവിമോചന രാഷ്ട്രീയത്തേക്കാള്‍ ജന്തുവിമോചന രാഷ്ട്രീയം പ്രധാനമാകുന്നത് .അത് ഉള്‍വഹിക്കുന്ന എഴുത്ത് ഏറ്റവും റാഡിക്കലായ എഴുത്താകുന്നതും. നമ്മുടെ ഭാഷയിലും സംസ്കാരത്തിലും ഈ വഴിത്തിരിവിന്റെ പശ്ചാത്തലം മനസിലാക്കാന്‍ തുമ്പികളെക്കുറിച്ച് വിജയന്‍ പറഞ്ഞ കാര്യങ്ങളിലേയ്ക്ക് തന്നെ മടങ്ങിവരേണ്ടി വരും.
‘…മൂന്നാം ദിവസം പെട്ടകം പരിശോധിച്ചു. തുമ്പി അതിനകത്തുണ്ടായിരുന്നില്ല.എന്നാല്‍ ഗര്‍വിഷ്ഠമായ അവന്റെ നോട്ടം എന്നെ അലട്ടി. തവിട്ടുനിറത്തിലുള്ള ഈ ആകാശകിന്നരന്‍ സൂക്ഷ്മരൂപിയായ ഒരു സഹയാത്രികനായി. വെയിലിലും മഴയിലും മഞ്ഞിലും ഇരുട്ടിലും നിലാവിലും കലാലയത്തിലും കമ്മ്യൂണിസ്റുപാര്‍ട്ടിയിലും ഉത്തരേന്ത്യന്‍ നഗരങ്ങളുടെ കഠിനമായ ഉഷ്ണശൈത്യങ്ങളിലും പത്രമാപ്പീസിന്റെ വിരസമായ ബദ്ധപ്പാടിലും കലാപ്രദര്‍ശനത്തിലും വിദ്വല്‍ സദസിലും അവന്‍ എന്നെ തിരിച്ചു നായാടി. അവന്‍ എന്റെ സ്വകാര്യമായ മിഥോളജിയായി. പരേതാന്മാക്കളുടെ ഓര്‍മ്മ…ഞാന്‍ ചിലന്തിയെ ഭയപ്പെടുന്നെങ്കിലും അവന്റെ നഷ്ടഗോപുരങ്ങളെ ആദരിക്കാന്‍ മറന്നിട്ടില്ല.കൃശമായിതീര്‍ന്ന അവന്റെ ശരീരത്തില്‍ ഒരു യുഗാസ്തമയത്തിന്റെ ഗാംഭീര്യം എന്നും തെളിയുന്നു. അങ്ങിനെയാണ് രവി ചിലന്തിയുടെ പ്രതീകത്തില്‍ തന്റെ പിതൃസ്മൃതിയെ സംക്രമിപ്പിച്ചത്…’
(ഇതിഹാസത്തിന്റെ ഇതിഹാസം -പേജുകള്‍ 28, 95 )
മരിച്ചവരുടെ ഭാരം പേറുന്ന ചുമടുതാങ്ങികള്‍
ഖസാക്കിലെ പുളിയുറുമ്പും പരല്‍മീനും തുമ്പിയും ചിലന്തിയും മുതല്‍ അപ്പുക്കിളിയുടെ തലയിലെ പേന്‍ വരെ പരേതാന്മാക്കളായിരുന്നു, മരിച്ചവരുടെ ഭാരം പേറുന്ന ചുമടുതാങ്ങികളായിരുന്നു.ഭയവും ഭക്തിയും വിശ്വാസവും പുരാണവും തത്വചിന്തയും ചേര്‍ന്ന് അവയ്ക്ക് മേല്‍ കെട്ടിവച്ച മനുഷ്യരുടെ ഭാരങ്ങള്‍ … ഈ
ഭാരമിറക്കല്‍ കൂടിയായിരുന്നു ജന്തു വിമോചനം. അവിടെ തുമ്പി തുമ്പിയായും പഴുതാര പഴുതാരയായും വരും. ധര്‍മ്മപുത്രര്‍ക്കൊപ്പം പരലോകം കണ്ട പട്ടി പട്ടിതന്നെ. ഒ.വി വിജയന്‍ നമ്മുടെ ഭാഷയിലും ഭാവനയിലും വിചാരവേഗങ്ങളിലും വിളക്കുമാടമായ എഴുത്തുകാരനാണ്.എന്നാല്‍ പ്രതിഭയുടെ ക്ഷീണത്തേയും മറവികളേയും ജീവശാസ്ത്രപരമായി അറിയുന്നതാണ് ഉചിതം. ഓര്‍മ്മ അതിന്റെ രേഖാരൂപം നശിച്ച് മനസ് തന്നെയായി മാറുന്നതിനെ കഥയില്‍ മറവി എന്ന് വിളിക്കുന്നു. ഏറ്റവും വിദൂരമായ ഓര്‍മ്മയെ ജന്മവാസനയെന്നും.
സൂഷ്മദര്‍ശിനിക്ക് കീഴില്‍ ഇളകിമറിയുന്ന ജിവികളെ കണ്ടുശീലിച്ചതുകൊണ്ട്, ഏഴ് മൈക്രോണ്‍ വലിപ്പമുള്ള ചുവന്ന രക്താണുവിനുള്ളില്‍ പരാദങ്ങളുടെ കൂട്
കണ്ടെത്താനാവുന്നതുകൊണ്ട് കാഴ്ച്ക്കപ്പുറമുള്ള ജീവിലോകത്തിന്റെ വലിപ്പം മറ്റൊരു ലോകദര്‍ശനമാകുന്നു. മറ്റൊരു കാലാവസ്ഥയിലെ , മറ്റൊരു ആവാസവ്യവസ്ഥയിലെ ജന്തുകഥയായി ദേശാന്തരജീവിതത്തെ വായിക്കുമ്പോള്‍, കാടിറങ്ങിവരുന്ന ആനകള്‍ക്കും പന്നികള്‍ക്കും നേരേ പടക്കം എറിയുന്നത്
പട്ടിണിജാഥയ്ക്ക് നേരെ ബോബെറിയുന്നതിന് തുല്യമെന്ന് തിരിച്ചറിയാനാകും.
Jul 18 2012 | Posted in
മീഡിയ,
സര്‍ജു |
Read More »