ഒറ്റച്ചിറകിനാല്‍ പറക്കുന്ന ദൂരങ്ങള്‍

ജന്മത്തിന്റെയും മരണത്തിന്റെയും പടവുകളില്‍ വല്ലാതെ തനിച്ചു നിന്ന രണ്ടു പെണ്‍മുഖങ്ങള്‍. സെറീന എഴുതുന്നു

ഭൂമിയുടെ വസന്തം നിശബ്ദതയുടെ കവിതകള്‍ എഴുതുകയാണ്

ഭാവന കൊണ്ട് ജീവിക്കുന്നതെങ്ങനെയെന്നു പറഞ്ഞു തന്ന വാക്കുകളുടെ രാജകുമാരിക്ക് അറിയാതിരിക്കുമോ, നിശ്വാസങ്ങള്‍ കൊണ്ട് തൊടുന്നതെങ്ങനെയെന്ന്, കാറ്റിനോടൊപ്പം വഴി നടക്കുന്നതെങ്ങനെയെന്ന്, മഴയിലേക്ക് മണമായി പുനര്‍ജ്ജനിക്കുന്നതെങ്ങനെയെന്ന്.

മരണത്തോളം പെയ്യുന്ന ചില മഴകള്‍

വാക്കുകളാണ് ഭൂമിയിലെ ഏറ്റവും നിസ്സഹായരായ ജീവികളെന്നു ചിലപ്പോള്‍ തോന്നും, ഒരു ഹൃദയത്തെ ചേര്‍ത്ത് പിടിക്കാന്‍ വിരലുകള്‍ക്ക് അതിനേക്കാള്‍ ത്രാണിയുണ്ടെന്നും. ചേര്‍ത്ത് പിടിക്കുമ്പോള്‍ പനി ആറിയതിന്റെ വിയര്‍പ്പു ഗന്ധം അവരെ ചൂഴ്ന്നു നിന്നിരുന്നു, അമ്മയുടെ മണം അതാണെന്ന് എനിക്കപ്പോള്‍ തോന്നി. ഇടയ്ക്കെപ്പോഴെങ്കിലും പനിവന്നു മാറുമ്പോള്‍ ആ പനിചൂടിന്റെ വിയര്‍പ്പു ഗന്ധം വത്സലേച്ചിയുടെ ഓര്‍മ്മ കൊണ്ടു വരും. കരയാന്‍ തോന്നും .

കര കവിയും നിറ കണ്‍ ചിരിയായി..

സെറീന എഴുതുന്നു: കല്യാണ തലേന്നിന്റെ ആഘോഷ തിമര്‍പ്പുകളിലേക്ക് പൊടുന്നനെ ഒരു നിലവിളി കേറി വന്നു. അയല്‍പക്കത്ത് നിന്നാണ്.

ആചന്ദ്രതാരം

നെരുദ യുടെ വരികള്‍ക്കിടയിലൂടെ ഒരു പ്രണയം ഉറവ കൊള്ളുന്നതും ഒഴുകിതുടങ്ങുന്നതും ഞാന്‍ കണ്ടു പിടിച്ചു.സ്വന്തം കൈഞ്ഞരമ്പ്‌ അറുത്തു കളയാന്‍ മാത്രം മൂര്‍ച്ച അവള്‍ക്കെവിടെ നിന്നാണ് കിട്ടിയതെന്ന് മാത്രം എനിക്ക് മനസ്സിലായില്ല..

തീ നാമ്പുകളായി വളരുന്ന മഴവില്ലുകള്‍..

“ആ ചേച്ചിയെ കൊന്ന അയാളെയും അതുപോലെ കൊല്ലണം” എന്ന് അവള്‍ മൂര്ച്ചപ്പെടുമ്പോള്‍, ഭീതികളിലേക്ക് മാത്രം പറക്കുന്ന ചിറകുകളുള്ള ചിത്ര ശലഭങ്ങളെ ഞാന്‍ കണ്ടു.

അടിമുടിയുലഞ്ഞൊരു പൂമരമായി..

സെറീന എഴുതുന്നു: ഒരു ദിവസം ഞാന്‍ ചോദിച്ചു നിന്‍റെ ഈ പ്രേമം അറിഞ്ഞിട്ടാണോ മീനാക്ഷി കെട്ട്യോനിങ്ങനെ നിന്നെ തല്ലുന്നതെന്ന്… ഏയ്‌,അതു കെട്ടിയ കാലം മുതലേ ഉള്ളതാ.

അകം ജീവിതത്തിന്‍റെ കൊടിയടയാളങ്ങള്‍

ഒടുവില്‍ അവളുടെ വീടിന്‍റെ പടി കേറി അയാള്‍ വീണ്ടും വന്നു. ഒപ്പം അയാളുടെ ഭാര്യയും മകളും. അത്തയെ അയാള്‍ക്ക്‌ വിവാഹം ചെയ്തു കൊടുക്കണമെന്ന് പറയാന്‍. ഇന്ന് അത്ത അയാളുടെ ഭാര്യയാണ്.

തീയായും ജലമായും-നടന്നും പറന്നും എത്താനാവാത്ത ദൂരങ്ങളുണ്ട് ..

സെറീന എഴുതുന്നു…
എന്തിനാ കെട്ടിയോന്റെ വീട്ടില്‍ നിന്നും പോന്നതെന്നു ഞാനവളോട് ചോദിച്ചു.. ചുണ്ടരുകില്‍ അതേ പഴയ ചിരി നിഴല്‍.
ഞാന്‍ അവടന്നിങ്ങു പോന്നതാ, ..അവള്‍ പറഞ്ഞു തുടങ്ങി.. “അയാള്‍, അയാളുടെ അചഛന് സ്വന്തം മകളില്‍ ഉണ്ടായ മകനാണ്..” അവളുടെ പതിവ് നിസ്സംഗത. എന്‍റെ ഉള്ളില്‍ ഒരു വലിയ വാതില്‍ വന്നടഞ്ഞു

തീയായും ജലമായും-സെറീന

ചില നേരങ്ങളില്‍ ഞാന്‍ അവരാകും. രണ്ടു പെണ്മക്കളെ ചേര്‍ത്ത് പിടിച്ചു അമ്മയെന്ന ആന്തലിന്റെ ചൂടറിയുന്നതിനും എത്രയോ മുന്‍പ് അവരെന്നിലൂടെ നടന്നു തുടങ്ങിയിരിക്കുന്നു. ഭ്രാന്തിന്‍റെ മോഹാവസ്ഥ യെക്കുറിച്ചെന്തോ അര്‍ത്ഥമറിയാതെ കവിതയിലെഴുതിയതിനു സ്കൂള്‍ കുട്ടിയായിരിക്കുമ്പോള്‍ എന്നെ വഴക്ക് കേള്‍പ്പിച്ചത് അവരല്ലാതെ മറ്റാരാണ്‌?