ഇത് വിബ്ജിയോര്‍.
കുഞ്ഞുങ്ങളുടെ പംക്തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്ടികള്‍
കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക് അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്ക്കായി കാത്തിരിക്കുന്നു.
വിലാസം:nalamidam@gmail.com
ജലച്ചായ ചിത്രങ്ങളിലൂടെ കഴിഞ്ഞവര്‍ഷം
വിബ്ജ്യോറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട
അപര്‍ണ സോമരാജ് വീണ്ടുമെത്തുന്നു.
ഇത്തവണ, ചിത്രങ്ങള്‍ക്കൊപ്പം
ഒരു കവിത കൂടിയുണ്ട്.

അപര്‍ണ
യു.പി നോയിഡയിലെ സോമര്‍വില്‍ സ്കൂളില്‍
ഒമ്പതാം തരം വിദ്യാര്‍ഥിനിയാണ്
അമ്മു എന്ന് ഇഷ്ടമുള്ളവര്‍ വിളിക്കുന്ന
അപര്‍ണ.
ദല്‍ഹിയില്‍ താമസിക്കുന്ന
കോട്ടയം സ്വദേശികളായ പി സോമരാജന്റെയും
സ്മിതയുടെയും മകള്‍.
എഴുത്തും വരയും സംഗീതവുമാണ് അമ്മുവിന് ഏറെ പ്രിയം.
ഒരനിയനുണ്ട്. അപ്പു എന്നു വിളിക്കുന്ന സിദ്ധാര്‍ഥ്.
അപ്പുവിന്റെ ചിത്രങ്ങളും
വിബ്ജ്യോര്‍ പ്രസിദ്ധീകരിച്ചിരുന്നു.
പുസ്തകങ്ങളിലൂടെ ഉള്ളില്‍ നിറഞ്ഞ
സ്വന്തം ഹീറോകള്‍ക്കുള്ള
സമര്‍പ്പണമാണ്
അമ്മുവിന്റെ പുതിയ ചിത്രങ്ങള്‍.
ചങ്ങാത്തങ്ങളെക്കുറിച്ചു പറയുന്ന
‘റിമംബര്‍’ എന്ന പ്രിയ പുസ്തകത്തില്‍നിന്നാണ്
ഇതിലെ ആദ്യ രണ്ട് ചിത്രങ്ങള്‍.
ഫീനിക്സ് എന്ന ചിത്രം
‘Harry Potter and the order of phoenix’
എന്ന പുസ്തകത്തിലെ
കഥാപാത്രമാണ്.
സ്കൂള്‍ പ്രൊജക്റ്റിന് കവര്‍ചിത്രമായി
വരച്ചുചേര്‍ത്തതാണ് ഹാരിപോട്ടര്‍ ചിത്രം.
‘Beauty and the beast’
എന്ന കഥയില്‍നിന്നിറങ്ങി വന്നതാണ്
Belle.
അനുജന്‍ അപ്പുവിന്റെ പ്രിയ നായകനാണ്
ബാറ്റ്മാന്‍.







YESTERDAY
It was just yesterday that we walked hand in hand,
While today apart we stand.
Ah, the sweet fragrance of dried up hay,
But sigh, it was the day before today.
It was just yesterday we rejoiced in the rain,
It is today that we walk a separate lane.
It was just the day before today
We licked clean that strawberry jar,
But today, it has been replaced by a dried up flower.
Yesterday we ravenously gobbled up that apple pie
But today, my hunger did abate by.
Yesterday I was filled up with emotions of vibrant hue,
But today, I feel nothing but blue.
Yesterday those darling buds did steal our hearts,
Today, they are nothing but a withered pile
Trodden black by a cart.
–
ഇത് വിബ്ജിയോര്‍.
അമ്മുവിന്റെ ലോകം
കാറ്റില്‍ പൂക്കള്‍ പറന്നു പോകുന്നതും , രണ്ടു ചെടികള്‍ രഹസ്യം പറയുന്നതും..
അമ്മുവിന്റെ ആളുകള്‍
ദിയയുടെ ഇഷ്ടങ്ങള്‍
തീര്‍ത്ഥയും മേഘങ്ങളും
നിറങ്ങള്‍ തന്‍ നൃത്തം
മൂക്കുത്തിയണിഞ്ഞ പക്ഷികള്‍
ഉണ്ണിയുടെ മഴവില്ലും സൂര്യനും
ബലൂണ്‍വില്‍പ്പനക്കാരനും അമ്മുവിന്റെ കഥകളും
ആളില്ലാത്ത വഞ്ചി
അമ്മുവിന്റെ പുസ്തകങ്ങള്‍
അനസൂയയും ഗായത്രിയും അവരുടെ ആകാശങ്ങളും
കുഞ്ഞു ദിയയും കാക്കത്തൊള്ളായിരം കഥകളും
അപ്പുവും തടാകവും
കണ്ണനും ഇഷ്ടങ്ങളും
അനാമികയുടെ നിറങ്ങള്‍
ആ മയില്‍ എവിടെപ്പോയി?
രോഹിതിന്റെ കടലും കപ്പലും
അമ്മു സ്വപ്നമെഴുതുന്നു!
എന്റെ ഫോട്ടോഷോപ്പ് പരീക്ഷണങ്ങള്‍!
വിബ്ജിയോറില്‍ രോഹിത് മേനോന്റെ ചിത്രങ്ങളും കവിതകളും

വിബ്ജ്യോറില്‍ ഇത്തവണ
രോഹിത് മേനോന്റെ ചിത്രങ്ങള്‍.
പാലക്കാട് കിനാശേരിയിലെ വസവി വിദ്യാലയത്തില്‍
ആറാം തരം വിദ്യാര്‍ത്ഥിയാണ് ഈ കൊച്ചുമിടുക്കന്‍.
മട്ടാഞ്ചേരി സ്വദേശി രാജീവ് പിള്ളയുടെയും
തൃശൂര്‍ പഴുവില്‍ പാലാഴി രാജശ്രീയുടെയും മകന്‍.
ഒറ്റ ഇഷ്ടവും താല്‍പ്പര്യവുമല്ല
ഈ 11കാരന്റേത്.
പല താല്‍പ്പര്യങ്ങള്‍.
പല ഇഷ്ടങ്ങള്‍.

രോഹിത്
പടംവര ഇഷ്ടം.
കവിതയെഴുത്തും.
നാണയശേഖരം,
വായന, കാര്‍ട്ടൂണ്‍,
വീഡിയോ ഗെയിമുകള്‍,
ഗിറ്റാര്‍ എന്നിങ്ങനെ മാറിമറിയും
ഇഷ്ടങ്ങള്‍.
ജീവിതത്തില്‍ ആരാവണമെന്ന ചോദ്യത്തിന്
കുറേ കാലമായി ഒരുത്തരം മാത്രം.
ബഹിരാകാശ സഞ്ചാരി.
നീലയും കറുപ്പുമാണ് ഇഷ്ടനിറം.
ജലച്ചായവും ഏറെയിഷ്ടം.
ഏറ്റവും ഇഷ്ടം രേഖാചിത്രമാണ്.
പ്രായത്തേക്കാള്‍ പക്വമായ,
ശക്തമായ രേഖാചിത്രങ്ങളാണ്
ഈ 11കാരന്റേത്.
ജലച്ചായത്തിലുമുണ്ട്,
തഴക്കം വന്നൊരാളുടെ കാഴ്ച.
ചുറ്റുമുള്ളവര്‍ സങ്കടപ്പെട്ടിരിക്കുന്നത്
സഹിക്കാനാവില്ല രോഹിത്തിന്.
എല്ലാവരും എപ്പോഴും
സന്തോഷമായിരിക്കണം
എന്നാണ് അവന്റെ ആഗ്രഹം.
നന്‍മയുടെ ഒരു കുഞ്ഞുലോകമാണ്
കവിതകളില്‍ അവന്‍ കൊരുത്തിടാറ്
-അമ്മ രാജശ്രീ പറയുന്നു.
സര്‍ഗാത്മക വഴികളില്‍
അമ്മയാണ് രോഹിതിന്റെ വഴികാട്ടി.
സ്കൂള്‍ തല മല്‍സരങ്ങളില്‍
പങ്കെടുക്കാറുണ്ട്.
കവിതാപാരായണം, പ്രസംഗം,
പ്രബന്ധരചന മല്‍സരങ്ങളില്‍
സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.







രോഹിത്തിന്റെ കവിതകള്‍
SWING
Swinging,swinging,
Swinging on the swing
Singing, singing,
Singing on the swing
That is the best thing,
Ever a child can do.
I go up in the sky,
Up and up in the sky.
I see the moon and stars
Shining so brightly
I saw the morning dews
Shining so brightly
Swinging is the best thing
Ever a child can do
I love swinging,
Swinging in my whole life
When I come down,
I see the plain green grass
I see the small ants
And the beautiful flowers
I like to swing
I like to swing from earth
I like to swing
I like to swing to heaven
DIAMONDS AND BLUE SAPHIRES
I have a beautiful diamond,
I love it so much.
It is very bright and shiny,
I like it so much.
It shines like the sun
Some time it looks like a rainbow
It is round in shape
Some time it looks like a water drop.
When I look at it,
The reflection comes to my eyes.
And my eyes shine like pearls,
And my heart jump with joy.
I have a beautiful sapphire
I love it so much.
It is oval in shape,
I like it so much.
When I look at it
It look likes the deep water.
I can feel the designs,
The blue beautiful designs.
When the light reflects on it,
It becomes white in colour
It is so shining that
I can see my face on it.
When I see the sapphire
It shines like blue eyes.
And my heart can feel
The cold of the blue sapphire
ഇത് വിബ്ജിയോര്‍.
കുഞ്ഞുങ്ങളുടെ പംക്തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്ടികള്‍
-കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക് അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്ക്കായി കാത്തിരിക്കുന്നു.
വിലാസം:nalamidm@gmail.com
വിബ്ജ്യോറില്‍ ഇത്തവണ മാധവിന്റെ ചിത്രങ്ങള്‍.
അമേരിക്കയിലെ വെര്‍ജീനിയയില്‍ താമസിക്കുന്ന
എറണാകുളം സ്വദേശികളായ
രാജേഷിന്റെയും ലക്ഷ്മിയുടെയും മകനാണ്
ഈ നാലുവയസ്സുകാരന്‍..
കണ്ണനെന്ന് വിളിപ്പേര്.

വരയും പെയിന്റിംഗും കൂടാതെ സ്പോര്‍ട്സ്, മ്യൂസിക്
എന്നിവയാണ് ഇഷ്ടങ്ങള്‍.
പെയിന്റ് ചെയ്യാന്‍ സ്കെച്ച് പെന്‍, വാട്ടര്‍ കളര്‍, മാര്‍ക്കര്‍, പെന്‍സില്‍,
പിന്നെ ക്രയോണ്‍സ് എന്നിവ ഇഷ്ടം.
ഈ ചിത്രങ്ങളില്‍ ചിലത് ചില കാര്‍ട്ടൂണ്‍
(thomus train, Curious George, Dora and Deago)
കാണുന്ന ഓര്‍മ്മകളാണ്. മറ്റു ചിലത് കേള്‍ക്കുന്ന
കഥകളില്‍ നിന്ന് അവന്റെ ഭാവനയില്‍ വിരിഞ്ഞവ.
മാധവിന്റെ ഇഷ്ടങ്ങളെക്കുറിച്ച് അമ്മ ലക്ഷ്മി ഇങ്ങനെ പറയുന്നു:
‘എല്ലാം അവനു തോന്നണം. മൂഡ് അനുസരിച്ചായിരിക്കും ഇഷ്ടങ്ങള്‍..
ഒരു കാര്യവും നിര്‍ബന്ധിച്ചു ചെയ്യിപ്പിക്കാന്‍ പറ്റില്ല..
അതിനാല്‍, എല്ലാം അവന്റെ ഇഷ്ടങ്ങള്‍ക്ക് വിടാറാണ് പതിവ്’.
രണ്ട് സമയങ്ങളില്‍ വരച്ച ചിത്രങ്ങളാണ് ഇതിലുള്ളത്.
മറ്റാരോ വരച്ച പ്രിന്റഡ് പുസ്തകങ്ങളില്‍
പെയിന്റ് ചെയ്യുകയായിരുന്നു മൂന്നുവയസ്സു വരെ
മാധവിനിഷ്ടം. അതാണ് രണ്ടാം ഭാഗത്ത്.
മൂന്നു വയസ്സിനുശേഷം കണ്ണന്‍ അതുപേക്ഷിച്ചു.
സ്വയം വരച്ച് അതിന് പെയിന്റ് ചെയ്യാന്‍ തുടങ്ങി.
പഴങ്ങള്‍, വണ്ടികള്‍, കടല്‍, ബോട്ട്, വീട്, ബോള്‍ …
എല്ലാത്തിനും സ്വന്തമായ രൂപങ്ങള്‍….
അതാണ് ഇതിലെ ആദ്യ വിഭാഗം.
സ്വയം വരച്ച് പെയിന്റ് ചെയ്യാന്‍ തുടങ്ങിയതു മുതല്‍
അവന്‍ സന്തുഷ്ടനാണ്. തോന്നുംപോലെ വരയ്ക്കാം.
പലതും മുതിര്‍ന്നവര്‍ക്ക് മനസ്സിലാവുകയേ ഇല്ല.
അതിനാല്‍, ചില ചിത്രങ്ങള്‍ വരച്ചു കഴിഞ്ഞാല്‍
അച്ഛനമ്മമാര്‍ അതെന്താണെന്ന് ആരായാറുണ്ട്.
‘ചിലപ്പോഴൊക്കെ അവന്‍ വിശദീകരിക്കാന്‍ ഇരുന്നുതരും.
വലിയ വലിയ കാര്യങ്ങളാവും പലപ്പോഴും!
മിക്കവാറും നമ്മളൊട്ടും ശ്രദ്ധിക്കാത്ത കാര്യങ്ങള്‍’
-അമ്മ പറയുന്നു.

പല ട്രെയിനുകളുടെ ജീവിതമാണ് ഈ ചിത്രം. ഒരു ട്രെയിന്‍ പോകുന്നു. മുകളിലെ ട്രെയിന്‍ സിഗ്നല്‍ കിട്ടാതെ താഴെ വെള്ളത്തില്‍ വീഴുന്നു. (വെള്ളത്തില്‍ വീഴുമ്പോള്‍ വരുന്ന കുമിളകളാണ് ചിത്രത്തിന്റെ മുകള്‍ ഭാഗത്ത്). താഴെ മറ്റൊരു ട്രെയിനാണ്. പാളത്തിനു പുറത്തു കൂടി വരുന്നത്. പാലത്തിനും വെള്ളത്തിനും (താഴെയുള്ള നീല നിറം) ഇടയിലെ തൂണുകളാണ് ചുമന്ന നിറത്തില്‍ ലൈന്‍ ആയി കാണുന്നത്. തൂണിലെ നീല ബട്ടണ്‍ സ്ക്രൂ ആണ്. സ്ക്രൂവിന് എന്തേലും പറ്റിയാലല്ലേ ട്രെയിന്‍ താഴെ വെള്ളത്തില്‍ വീഴൂ എന്നാണ് അവന്റെ അഭിപ്രായം.

ഇത് Rocket. ആകാശത്തേക്കാണ് അതിന്റെ പോക്ക്. Rocket പൊങ്ങുമ്പോള്‍ കാണുന്ന തീയാണ് താഴെയുള്ള ഓറഞ്ച് നിറം.

ഭൂമിയിലെ എല്ലാത്തിനും ജീവനുണ്ടെന്നാണ് അവന്റെ പക്ഷം. അത് കൊണ്ടാണ് പഴങ്ങള്‍ വരക്കുമ്പോള്‍ അതിനു കണ്ണും മൂക്കും വരുന്നത്. ബോട്ടുകള്‍ക്ക് ചിരി വരുന്നത്. മത്തങ്ങ തുറിച്ചുനോക്കുന്നത്.

ഇതാണ് അവന്റെ വീട്. ക്രയോണ്‍ വടിവില്‍ അവന്റെ കൂടാരം.

ഇത് അവന്റെ ബോട്ടുകള്‍. നിലത്തുനിന്ന് നിറഞ്ഞു ചിരിക്കുന്നു

അവന്റെ നിറമുള്ള മഴവില്ലാണിത്. കുഞ്ഞുങ്ങള്‍ക്കു മാത്രമേ ഇങ്ങനെ സങ്കല്‍പ്പിക്കാനാവൂ.
മറ്റാരോ വരച്ച പ്രിന്റഡ് പുസ്തകങ്ങളില്‍
പെയിന്റ് ചെയ്യുകയായിരുന്നു മൂന്നുവയസ്സു വരെ
മാധവിനിഷ്ടം. അതാണ് ഈ ഭാഗത്ത്.









ഇത് വിബ്ജിയോര്‍.
അമ്മുവിന്റെ ലോകം
കാറ്റില്‍ പൂക്കള്‍ പറന്നു പോകുന്നതും , രണ്ടു ചെടികള്‍ രഹസ്യം പറയുന്നതും..
അമ്മുവിന്റെ ആളുകള്‍
ദിയയുടെ ഇഷ്ടങ്ങള്‍
തീര്‍ത്ഥയും മേഘങ്ങളും
നിറങ്ങള്‍ തന്‍ നൃത്തം
മൂക്കുത്തിയണിഞ്ഞ പക്ഷികള്‍
ഉണ്ണിയുടെ മഴവില്ലും സൂര്യനും
ബലൂണ്‍വില്‍പ്പനക്കാരനും അമ്മുവിന്റെ കഥകളും
ആളില്ലാത്ത വഞ്ചി
അമ്മുവിന്റെ പുസ്തകങ്ങള്‍
അനസൂയയും ഗായത്രിയും അവരുടെ ആകാശങ്ങളും
കുഞ്ഞു ദിയയും കാക്കത്തൊള്ളായിരം കഥകളും
അപ്പുവും തടാകവും
കണ്ണനും ഇഷ്ടങ്ങളും
അനാമികയുടെ നിറങ്ങള്‍
ആ മയില്‍ എവിടെപ്പോയി?
ഈ പംക്തിയില്‍ ഇത്തവണ
നദാ ഫാത്തിമയുടെ എഴുത്തുകള്‍.
ഒരു കഥയും രണ്ട് അനുഭവ കുറിപ്പുകളും.
കുറ്റ്യാടി ചെറിയകുമ്പളത്ത്
കൂമുള്ളാട്ട് സുബൈറിന്റെയും സലീനയുടെയും
മകളാണ് ഈ കൊച്ചുമിടുക്കി.
ഫിദാ ഫാത്തിമയും യാമിനും
സഹോദരങ്ങളാണ്.
കുറ്റ്യാടി എം.ഐ.യു.പി സ്കൂളില്‍നിന്ന്
ഇപ്പോള്‍ അഞ്ചാം ക്ലാസ് കഴിഞ്ഞു.

നദാ ഫാത്തിമ
കഥാ പുസ്തകം വായിക്കുന്നതാണ്
ഏറ്റവും ഇഷ്ടമുള്ള കാര്യമെന്ന്
നദ പറയുന്നു. പിന്നെ, തോന്നുന്ന
കഥകളെല്ലാം എഴുതും. സ്കൂളില്‍നിന്ന്
പുറത്തിറങ്ങിയ കുട്ടികളുടെ പുസ്തകത്തില്‍
മൂന്ന് കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Painting: Kuvin Oren
മരംവെട്ടുകാരും കുട്ടികളും
കുട്ടികളെല്ലാവരും ഉല്‍സാഹത്തോടെ സ്കൂളിലേക്കുപോയി. പക്ഷികളുടെ മനോഹരമായ ഗാനങ്ങള്‍ കേട്ട് നടന്ന് സ്കൂളിലെത്തി. മിനി ടീച്ചര്‍ ക്ലാസില്‍ കയറി ഹാജറെടുത്തു. പിന്നെ എല്ലാവരും പഠിക്കാന്‍ തുടങ്ങി.
ടീച്ചര്‍ പറഞ്ഞു: കുട്ടികളേ, നിങ്ങളാരും ഒരു മരവും വെട്ടി നശിപ്പിക്കരുത്. കാരണം മരം കാര്‍ബണ്‍ ഡൈ ഓക്സൈഡ് ശ്വസിച്ച് ഓക്സിജന്‍ പുറത്തു വിടുന്നതു കൊണ്ടാണ് നമ്മള്‍ ശ്വാസം കഴിക്കുന്നത്. ശ്വാസം നിന്നു പോയാല്‍ നമ്മള്‍ മരിച്ചു പോവും. അതു കൊണ്ട്, എവിടെയെങ്കിലും ആരെങ്കിലും മരം മുറിക്കുന്നത് കണ്ടാല്‍ അത് തടയണം. ഇല്ലെങ്കില്‍ ഈ നാട് ഉണ്ടാവില്ല. നമ്മള്‍ ശ്വാസം കിട്ടാതെ മരിച്ചുപോവും.
പക്ഷേ, ഇതൊന്നും കുട്ടികള്‍ക്ക് പിടിച്ചില്ല. അവര്‍ അത് കാര്യമാക്കുകയും ചെയ്തില്ല.
ഒരു ദിവസം നടന്നു വരുമ്പോള്‍ കുറേ മരം വെട്ടുകാരെ അവര്‍ കണ്ടു. അവര്‍ ഒരു മരം വെട്ടുകയായിരുന്നു. കുട്ടികള്‍ അത് കണ്ടു. എങ്കിലും അവര്‍ കാണാത്തത് പോലെ നടിച്ചു. അവര്‍ എല്ലാ മരങ്ങളും വെട്ടി. അവിടെയുള്ള എല്ലാ മരങ്ങളും മരിച്ചു പോയി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആ ഗ്രാമം വറ്റിവരണ്ടു. പച്ചവിരിച്ചിരുന്ന നെല്‍പ്പാടങ്ങള്‍ വരണ്ടുപോയി. നദികള്‍ വറ്റി.
അപ്പോള്‍ എല്ലാ കുട്ടികളും ഓര്‍മ്മിച്ചു ടീച്ചര്‍ പറഞ്ഞ കാര്യം. അത് കേള്‍ക്കാത്തതില്‍ അവര്‍ക്ക് സങ്കടമുണ്ടായി.
പെട്ടെന്നു തന്നെ എല്ലാ കുട്ടികളും ഒത്തു ചേര്‍ന്നു. എന്നിട്ട് മരം വെച്ചു പിടിപ്പിക്കാന്‍ തുടങ്ങി.മരം മുഴുവനും വെച്ചുപിടിപ്പിച്ചശേഷം കുട്ടികളെല്ലാവരും വീട്ടിലേക്ക് മടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ആ ഗ്രാമം പഴയതുപോലെയായി. മരങ്ങളിലെല്ലാം ഇലകളും കായകളും പൂക്കളും വന്നു. നദികള്‍ ഒഴുകി. പക്ഷികള്‍ പാടി. എല്ലാവര്‍ക്കും സന്തോഷമായി.

Summer Tree. Painting by Sascalia
ഞാന്‍ കണ്ട കാട്
ഇത് ഞാനെഴുതുന്നത് കാടിനടുത്തുള്ള ഒരു വീട്ടിലാണ്. എന്റെ മാമന്റെ വീട്. അവിടെ കുഞ്ഞിപാപ് ലു എന്ന കുട്ടിയുണ്ട്. ചെറിയ മോളാണ്. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. പിന്നെ നെജു എന്ന വേറൊരു കുട്ടിയുമുണ്ട്. എന്റെ ഉമ്മാന്റെ അനിയത്തിയുടെ മോനാണ്.
വീട്ടിന് അടുത്താണ് കാട്. ചെറിയ കാടാണ്. എത്ര മനോഹരമാണെന്നോ. ഞാനെപ്പോഴും രാവിലെ എഴുന്നേറ്റാല്‍ ആ കാട്ടിലേക്കാണ് നോക്കുക. അവിടെ എത്രയത്ര പക്ഷികളാണെന്നോ. അതിന്റെ പാട്ട് കേട്ടാല്‍ സന്തോഷമാവും. പക്ഷികള്‍ മാത്രമല്ല ധാരാളം മരങ്ങളുമുണ്ട്. പ്ലാവ്. മണിമരുത്. കരിമരുത്. മരുത്. പൂച്ചപ്പഴം. ഇങ്ങനെ എന്തെല്ലാമാണെന്നോ.
ഞാന്‍ അവിടെയുള്ളപ്പോള്‍ അവിടെ സിനിമാ ഷൂട്ടിങ്ങുകാര്‍ വന്നിരുന്നു. കുറേ ആള്‍ക്കാരുണ്ട്. എത്രയെത്ര കാറുകളാണ്. അതില്‍ നിറയെ ആളുകള്‍. ഞങ്ങളുടെ വീടിന്റെ അപ്പുറത്ത് നിന്ന് ഒരു നടിയെ മെയ്ക്കപ്പ് ചെയ്യുന്നുണ്ടായിരുന്നു. പിന്നെ എല്ലാവരും എപ്പോഴും ഫോണ്‍ വിളിച്ച് പോവുന്നുണ്ടാവും. വലിയ ഒരു ക്യാമറയാണ്. കുറേ ബള്‍ബുമുണ്ട്. പിന്നെ കറുത്ത ഒരു കടലാസ് മുകളിലേക്ക് പൊക്കിപ്പിടിക്കും. ഞാന്‍ ആദ്യമായിട്ടാണ് ഷൂട്ടിങ് കാണുന്നത്.

painting: michelle allen
ആ മയില്‍ എവിടെപ്പോയി?
കാടിനടുത്താണ് എന്റെ മാമന്റെ വീട്. അവിടെ പോയപ്പോള്‍ ഒരു ദിവസം മാമന്‍ പറഞ്ഞു: ‘അപ്പുറത്തെ വീട്ടിന്റെ മുകളില്‍ മയിലിനെ കാണാറുണ്ട്. എപ്പോഴും നോക്കിയാല്‍ മതി.
ഞാന്‍ മാമന്റെ വീട്ടിന്റെ മുറ്റത്തിരുന്ന് അങ്ങോട്ട് നോക്കിയിരുന്നു. മയില്‍ വരുമ്പോള്‍ കാണണം. എന്റെ മനസ്സില്‍ മുഴുവന്‍ മയിലിനെ കുറിച്ചുള്ള ആലോചന ആയിരുന്നു. പീലികള്‍ വിടര്‍ത്തി അത് എന്റെ മുന്നില്‍ നിന്ന് നൃത്തം ചെയ്യുന്നത് ഞാന്‍ ആലോചിച്ചു. നൃത്തം തീര്‍ന്നാല്‍ അതിന്റെ മനോഹരമായ ഒരു പീലി ഞന്‍ ചോദിക്കും. ചിലപ്പോള്‍ ഒന്ന് എനിക്ക് തരും. ചിലപ്പോള്‍ പറന്നു കളയും.
എന്നാലും ഞാന്‍ നോക്കിയിരുന്നു. എന്നാല്‍ അതിനെ കണ്ടില്ല. രാവിലെയും വൈകുന്നേരവും അവിടെ ഇരുന്നു. മയിലിനെ മാത്രം കണ്ടില്ല. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാനൊരു സ്വപ്നം കണ്ടു. പീലി വിടര്‍ത്തിയ ഒരു മയില്‍. ഇപ്പോള്‍, ഉറക്കം ഞെട്ടി എണീറ്റു. വീണ്ടും മയിലിനെ കാണാനില്ല.
ഇത് വിബ്ജിയോര്‍.
കുഞ്ഞുങ്ങളുടെ പംക്തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്ടികള്‍
-കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക് അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്ക്കായി കാത്തിരിക്കുന്നു.
വിലാസം:editor@nalamidm.com

ഈ പംക്തിയില്‍ ഇത്തവണ
അനാമികയുടെ ചിത്രങ്ങള്‍.
ബാംഗ്ലൂരിലെ നന്ദിനി ലേഔട്ട് പ്രസിഡന്‍സി
സ്കൂളില്‍ അഞ്ചാം തരം കഴിഞ്ഞു.
ആറാംതരത്തിലേക്ക് പോകാനുള്ള പുറപ്പാടിലാണ്.
വളര്‍ന്നത് ബംഗളൂരില്‍ ആണെങ്കിലും
നാടിന്റെ കാറ്റും കാഴ്ചയും അവള്‍ക്ക് ഏറെയിഷ്ടം.
ഇടയ്ക്കൊക്കെ നാട്ടിലേക്കുള്ള പോക്ക് അവള്‍ക്കൊരുത്സവം.
നാട്ടിലെ വീട് കോഴിക്കോട് ജില്ലയിലെ കൂത്താളിയില്‍ ആണ്..
ഇഷ്ട ഭക്ഷണം നാടന്‍ കുമ്പളങ്ങയും, ചക്കയും,
കറമൂസയും (പപ്പായ) ഒക്കെ തന്നെ.
ക്രാഫ്റ്റും ചിത്രവും തന്നെ ഇഷ്ട വിനോദങ്ങള്‍.
ആരും കാണാതെ വാതില്‍ അടച്ച് നൃത്തം ചെയ്യാനും ഇഷ്ടം.
അധികം ആരോടും സംസാരിക്കാത്ത പ്രകൃതം.
ഇഷ്ടപ്പെട്ടത് മാത്രമേ ചെയ്യൂ…
പ്രകൃതിയെയും ഇഷ്ടം. കൃഷിയും
നാടന്‍ വിഭവങ്ങളും അതുപോലെ പ്രിയം.
പ്രകൃതിയെ സംരക്ഷിക്കാനുള്ള ഏതൊരു
ഏര്‍പ്പാടിനും അനാമിക മുന്നിലുണ്ടാകും.
അമ്മ സനില അതെ സ്കൂളില്‍ ജോലി ചെയ്യുന്നു…
അച്ഛന്‍ ചന്ദ്രന്‍ പ്രകൃതി ദുരന്ത മേഖലകളില്‍
സമൂഹത്തോടൊന്നിച്ചു ജോലി ചെയ്യുന്നു.
മതം ഏതാണെന്ന് അനുവിന് അറിയില്ല.
ജാതിയും.
അതിലവള്‍ക്കു താല്പര്യവുമില്ല.









ഇത് വിബ്ജിയോര്‍.
കുഞ്ഞുങ്ങളുടെ പംക്തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്ടികള്‍
-കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക് അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്ക്കായി കാത്തിരിക്കുന്നു.
വിലാസം:editor@nalamidm.com
ഈ പംക്തിയില്‍ ഇത്തവണ
പ്രണവ് പുരുഷോത്തമന്‍
തൃശൂര്‍ പുറനാട്ടുകര കേന്ദ്രീയവിദ്യാലയത്തിലെ
ഏഴാം ക്ളാസ് വിദ്യാര്‍ത്ഥി.
കണ്ണന്‍ എന്നു വിളിക്കും.
അനിയത്തിക്കുട്ടിയുടെ ചേട്ടന്‍ മോന്‍.

പ്രണവ് പുരുഷോത്തമന്‍.
ഗുരുവായൂര്‍ പേരകം
കോഓപ്പറേറ്റീവ് ബാങ്കിലെ ക്ളാര്‍ക്ക്
പുരുഷോത്തമന്റേയും
തൃശൂര്‍ ജില്ലാ പോലിസ് ഓഫിസിലെ
എച്ച് ക്യൂ വിങിലെ സിവില്‍ പോലിസ് ഓഫീസര്‍
കവിത പുരുഷോത്തമന്റേയും
മൂത്തമകന്‍.
ഏക സഹോദരി
ദിയ പുരുഷോത്തമന്‍.
ചിലനേരം
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാകനും
അടുത്ത നിമിഷം
ആസ്ട്രോ ഫിസിസ്റ്റ്
ആകാനും താല്‍പ്പര്യം.
‘കോഴിക്ക് നാലു കാലുണ്ടാകണമേ’
എന്നാണ് ഏക പ്രാര്‍ത്ഥന.
വേണ്ടിവന്നാല്‍ കോഴിക്ക്
നാലു കാലുവരാനുള്ള
മരുന്ന് റിസര്‍ച്ച് ചെയ്ത്
കണ്ടുപിടിക്കുമെന്നാണ് അവകാശവാദം.
മുതല എന്ന ജീവിയോടും
ലംബോര്‍ഗിനി എന്ന കാറിനോടും
വലിയ ഇഷ്ടമാണ് കണ്ണന്.
ജോണി ടെസ്റ്, ലൂണി ടൂണ്‍സ്,
റിയോ, റാങ്കോ,
ബ്രദര്‍ ബെയര്‍
തുടങ്ങിയ
കാര്‍ട്ടൂണ്‍ചലച്ചിത്രങ്ങളോടും
പ്രിയമേറെ.











ഇത് വിബ്ജിയോര്‍.
കുഞ്ഞുങ്ങളുടെ പംക്തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്ടികള്‍
-കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക് അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്ക്കായി കാത്തിരിക്കുന്നു.
വിലാസം:editor@nalamidm.com
ഈ പംക്തിയില്‍ ഇത്തവണ
സിദ്ധാര്‍ഥ് സോമനാഥ്.
ദല്‍ഹിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി.
സോമരാജിന്റെയും സ്മിതയുടെയും
മകനാണ്.
സഹോദരി അപര്‍ണയും
മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കും.

സിദ്ധാര്‍ഥ്
ഇഷ്ടമുള്ളവര്‍ അപ്പുവെന്ന് വിളിക്കുന്ന
സിദ്ധാര്‍ഥിന് ഏറ്റവും ഇഷ്ടം
കാര്‍ട്ടൂണും ക്രിക്കറ്റുമാണ്.
കാര്‍ട്ടൂണ്‍ കഥാപാത്രമായ
Ben 10 ന്റെ ഉശിരന്‍ ഫാനാണ് അപ്പു.
അതിനാലാവണം, ചിത്രങ്ങളില്‍
Ben 10 പതിവു സാന്നിധ്യം.
ഇഷ്ടങ്ങളില്‍ വായനയുമുണ്ട്.
‘The selfish giant’,'Heidi’,
‘Tottochan’ എന്നിവ ഏറെയിഷ്ടം.
തടാകവും മരങ്ങളും
കാര്‍ട്ടൂണ്‍ നായകന്‍മാരും
സൈക്കിളും
ടോട്ടോചാനുമൊക്കെ അടങ്ങുന്ന
ഭാവനാ ലോകമാണ്
അപ്പുവിന്റെ ചിത്രങ്ങളില്‍ നിറയെ.

Ben-10 Alien- Four-arms

Snowman

lakeside

Ben-10 alien Heatblast

My cycle

underwater
ഇത് വിബ്ജിയോര്‍. കുഞ്ഞുങ്ങളുടെ പംക്തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തിപിടിക്കാനാവുന്ന
വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്ടികള്‍
-കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക് അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്ക്കായി കാത്തിരിക്കുന്നു.
വിലാസം:nalamidm@gmail.com

ദിയ
ഈ പംക്തിയില്‍ ഇത്തവണ ചിത്രങ്ങള്‍ മാത്രമല്ല.
അതിന്റെ പശ്ചാത്തല കഥകളുമുണ്ട്.
ഇത് ദിയ പുരുഷോത്തമന്റെ ലോകം.
തൃശൂര്‍ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ
ഒന്നാംക്ളാസ് വിദ്യാര്‍ത്ഥിനി.
ഗുരുവായൂര്‍ പേരകം കോഓപ്പറേറ്റീവ് ബാങ്കിലെ
ക്ളാര്‍ക്ക് പുരുഷോത്തമന്റേയും
ജില്ലാ പോലീസ് ഓഫീസിലെ എച് ക്യൂ വിങ്ങിലെ
സിവില്‍ പോലീസ് ഓഫീസര്‍
കവിതാ പുരുഷോത്തമന്റേയും രണ്ടാമത്തെ മകള്‍.
ക്ളാസ് ലീഡറാണ് ദിയ.
ഹിന്ദി റെസിറ്റേഷന് ഒന്നാംസ്ഥാനവും,
ഇംഗ്ളീഷ് റെസിറ്റേഷന് മൂന്നാംസ്ഥാനവും
ഹിന്ദി ആക്ഷന്‍ സോങ്ങിന് രണ്ടാസ്ഥാനവും ലഭിച്ചു.
ഡ്രോയിങ് ക്ളാസ്, പാട്ടുക്ളാസ്, ഡാന്‍സ് ക്ളാസ്,
അബാക്കസ് തുടങ്ങി
ദിയയുടെ ഞായറാഴ്ചകള്‍ക്ക് തിരക്കോട് തിരക്കാണ്.
എപ്പോഴും അച്ചാച്ചന്റെയും അമ്മമ്മയുടെ കൂടെയാണ് കൂട്ട്.
അതിനാല്‍ പഴയ മലയാളഗാനങ്ങള്‍ അസ്സലായി പാടും.
പഴയ കാലത്തെ കഥകള്‍ പറയും.
അമ്മമ്മയും ദിയയും ഡ്യൂയറ്റും പതിവാണ്.
എപ്പോഴും ഇങ്ങനെ വരച്ചോണ്ടിരിക്കണം ദിയക്കുട്ടിക്ക്.
7ാംക്ളാസ്സുകാരനായ ‘ചേട്ടന്‍മോന്‍’ എന്നു
ദിയ വിളിക്കുന്ന സഹോദരന്‍ പ്രണവാണ്
ഡ്രോയിങ്ങില്‍ ദിയയുടെ വഴികാട്ടി.
ഇഷ്ടമെന്തെന്ന് ചോദിച്ചപ്പോള്‍ സംശയമില്ലാതെ മറുപടി വന്നു:
സോഫ്റ്റ്ടോയ് മേക്കിങ്, കുക്കിങ്.
കുക്കിങോ, അമ്പടീ! എന്തുണ്ടാക്കും എന്ന
ചോദ്യം വഴി മാറിയപ്പോള്‍ കൂളായി ഉത്തരം കിട്ടി.
‘ദോശ, ഓംലറ്റ്, ബ്രെഡ് പൊരിക്കല്‍’.
പറഞ്ഞു തീര്‍ത്തെന്ന് ആരും കരുതേണ്ട.
ഓരോ വിഭവത്തിന്റെയും റെസിപ്പി കൂടി
കുഞ്ഞു ദിയ പറഞ്ഞുതരും!
ഇനി ദിയയുടെ ചിത്രങ്ങള്‍ കാണാം.
കഥകള്‍ വായിക്കാം.

One day
One day a girl saw a beautiful butterfly in her garden. She ran after the butterfly but could not catch it. She felt Sad. Another day she saw another butterfly. This time she took her time, followed the butterfly without making any sound and she caught it. She felt so happy.

The Big Earth Movers

ചിക്കി എന്ന എലിക്കുട്ടന്‍
ഒരുദിവസം ചിക്കി എന്ന എലിക്കുട്ടന്‍ ഒരു ബലൂണ്‍ പിടിച്ചുപോവുകയായിരുന്നു. പെട്ടെന്ന് ശക്തിയായി കാറ്റുവീശി. അപ്പോള്‍ ചിക്കിയുടെ ബലൂണ്‍ കാറ്റില്‍ പറന്നു പോയി. ചിക്കി അമ്മയുടെ അടുത്തേക്ക് കരഞ്ഞുകൊണ്ടോടി.

പട്ടങ്ങളുടെ സംസാരം
സഹോദരങ്ങളായ രണ്ടു പട്ടങ്ങള്‍ ഇങ്ങനെ ആകാശത്തിലൂടെ പറക്കുകയായിരുന്നു. നല്ല കാറ്റുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ ഇരുവരും വളരെ സന്തോഷത്തോടെ സംസാരിച്ചു, ‘വാ ചേട്ടാ, നമുക്ക് ഉയരങ്ങളിലേക്ക് പറക്കാം’^ അവര്‍ പറന്നു പോയി.

അമ്മിണിക്കോഴിയുടെ ഫാമിലി
ഒരു ദിവസം അച്ഛന്‍കോഴിയും അമ്മക്കോഴിയും കുട്ടികളെ കൊണ്ടു നടക്കാന്‍ പോയി. അച്ഛന്‍ കോഴി മുമ്പേ നടന്ന് വഴിതെറ്റി. തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മക്കോഴിയെയും കുട്ട്യോളെം കാണാനില്ല. അച്ഛന്‍കോഴിക്ക് ആകെ പേടിയായി. കരഞ്ഞുകൊണ്ട് വീട്ടിലേക്കോടിയെത്തിയ അച്ഛന്‍ കോഴിക്ക് സന്തോഷമായി, അതാ അമ്മക്കോഴിയും കുട്ട്യോളും വീട്ടില്‍.

A Trashed Car

ഉല്‍സവം

A sunny day in Snehatheeram Beach

Dancing Elephant

Crazy Elephant

A port

കുശുമ്പിയായ രാജകുമാരി
ഒരു ദിവസം രാജകുമാരി തന്റെ കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ റോഡിലൂടെ ഒരുവയസ്സന്‍ നടന്നുപോയി. തന്റെ വീട് മഴയില്‍ ഒലിച്ചുപോയി അതുകൊണ്ട് ഞാന്‍ ഇവിടെ കഴിഞ്ഞോട്ടെ എന്നയാള്‍ രാജകുമാരിയോട് ചോദിച്ചു. അപ്പോള്‍ രാജകുമാരി ദേഷ്യത്തോടെ അവളുടെ അച്ഛന്റെ അടുത്തേക്ക് ചെന്ന് ഇക്കാര്യം പറഞ്ഞു. അയാളുടെ കഥകേട്ടപ്പോള്‍ അച്ഛന്റെ മനസ്സലിഞ്ഞു. ‘അയാള്‍ ഇവിടെ താമസിച്ചോട്ടെ മോളെ’ എന്നു അച്ഛന്‍ പറഞ്ഞപ്പോള്‍ രാജകുമാരിക്ക് കൂടുതല്‍ ദേഷ്യം വന്നു. അവള്‍ ബാല്‍ക്കണിയില്‍ ചെന്ന് വയസ്സനോട് ദൂരെ പോകാന്‍ പറഞ്ഞു. അയാള്‍ കരഞ്ഞുകൊണ്ടു പോയപ്പോള്‍ കുശുമ്പത്തിയായ രാജകുമാരിക്ക് സന്തോഷമായി.

പിക്നിക്ക്
ഒരുദിവസം അച്ഛനും അമ്മയും അമ്മുവും ചേട്ടനും കൂടെ പിക്നിക്കിന് പോയി. അവര്‍ ഒരു പിക്നിക്ക് മാറ്റ് വിരിച്ച് അതില്‍ ഇരുന്നു. ചേട്ടന്‍ ഗാര്‍ഡനില്‍ പന്ത് കളിക്കുകയായിരുന്നു. അമ്മുവും അച്ഛനും ബിസ്ക്കറ്റ് തിന്നുകൊണ്ടിരിക്കേ അടുത്ത മരത്തില്‍ ഒരു കുരങ്ങന്‍ ഇതൊക്കെ കൊതിയോടെ കാണുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ചേട്ടന്‍ മോനെ കാണാതായത്. അച്ഛനും അമ്മയും അമ്മുവും അവിടെ ആകെ അന്വേഷിച്ചു. ചേട്ടന്‍ മോനെ കാണാതായപ്പോള്‍ അമ്മയ്ക്കും അമ്മൂനും കരച്ചില്‍ വന്നു. അച്ഛന്‍ പോയി ഗാര്‍ഡിനോട് പറഞ്ഞു. എല്ലാവരും കൂടെ നോക്കുമ്പോള്‍ ചേട്ടന്‍മോന്‍ അതാ മുതലയോട് സംസാരിച്ച് നില്‍ക്കുന്നു. അമ്മ ചേട്ടന്‍മോനെ വാരിയെടുത്തു ഉമ്മവച്ചു, വൈകുന്നേരം അവര്‍ വീട്ടിലേക്ക് തിരിച്ചുപോയി.
ഇത് വിബ്ജിയോര്‍. കുഞ്ഞുങ്ങളുടെ പംക്തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്ടികള്‍
-കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക് അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്ക്കായി കാത്തിരിക്കുന്നു.
വിലാസം:nalamidm@gmail.com

വിബ്ജ്യോറില്‍ ഇത്തവണ ഒരാളല്ല.
രണ്ടുപേര്‍. ഇരട്ട സഹോദരിമാര്‍.
ഗായത്രിയും അനസൂയയും.
ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരാണ്
ഇവരുടെ മാതാപിതാക്കള്‍.
പിതാവ് ജോമി തോമസ്
മലയാള മനോരമ ദല്‍ഹി ബ്യൂറോയില്‍
ചീഫ് റിപ്പോര്‍ട്ടര്‍.
മാതാവ് ലിസ് മാത്യു
മിന്റ് ദിനപത്രത്തില്‍
ഡെപ്യൂട്ടി ബ്യൂറോ ചീഫ്.
2002 ജൂണ്‍ 25നാണ്
ഈ സഹോദരിമാരുടെയും ജനനം.
അനസൂയയെക്കാള്‍ വെറും 26 മിനിറ്റ്
ഇളയവളാണ് ഗായത്രി.
മൂത്തത് അനസൂയയെന്ന് പറയാം.
വാര്‍ത്ത തിരിച്ചറിയാന്‍
ചെറുപ്പത്തിലേ കഴിവുണ്ട് അനസൂയക്ക്.
മുന്നില്‍ നില്‍ക്കാനാണ് ഇഷ്ടം.
ഗായത്രി തിന്നാത്തതൊക്കെ
കഴിക്കാന്‍ ഇഷ്ടം.
ഗായത്രിക്കുട്ടി
ഇത്തിരി നാണം കുണുങ്ങി.
സഹോദരിക്കൊപ്പം മിടുക്കി.
വീട്ടിലെ ഇള്ളക്കുട്ടിയാവാനാണ് പ്രിയം.
സൌമ്യമായി കാര്യങ്ങള്‍ ചെയ്യാനിഷ്ടം.
ഇതോടാപ്പമുള്ളത്
ഇരുവരുടെയും ചിത്രങ്ങളാണ്.
കുട്ടിത്തവും
ജീവിതത്തോടുള്ള സ്നേഹവും
ഇഷ്ടങ്ങളുമെല്ലാം
പ്രതിഫലിപ്പിക്കുന്നുണ്ട്
ഈ മിടുക്കികളുടെ
ചിത്രങ്ങള്‍.
ഇത് അനസൂയയുടെ ചിത്രങ്ങള്‍




ഇനി ഗായത്രിയുടെ ചിത്രങ്ങള്‍



ഇത് വിബ്ജിയോര്‍. കുഞ്ഞുങ്ങളുടെ പംക്തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്ടികള്‍
-കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക് അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്ക്കായി കാത്തിരിക്കുന്നു.
വിലാസം:nalamidm@gmail.com

അമ്മു
ഇതാ രണ്ട് പുസ്തക നിരൂപണങ്ങള്‍.
രണ്ടും ബാല സാഹിത്യ കൃതികളാണ്.
കെ. പി ജയകുമാര്‍ എഴുതിയ ‘കാട്ടിലേക്കുള്ള വഴി’,
സാജന്‍ സിന്ധു എഴുതിയ ‘കയ്യേനി’.
നിരൂപകയും, കുട്ടിയാണ്. അമ്മു.
തിരുവനന്തപുരത്തെ വഴുതക്കാട്
ശിശുവിഹാര്‍ യു.പി സ്കൂളില്‍
രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി.
തിരുവനന്തപുരത്ത് താമസിക്കുന്ന
സഫിയയുടെയും സാജുവിന്റെയും മകള്‍.
ഈ കൊച്ചു മിടുക്കി ഇതിനകം
ഒരു ചിത്ര പ്രദര്‍ശനം നടത്തി.
ഒരു ഷോര്‍ട് ഫിലിമില്‍ അഭിനയിച്ചു.
കാക്കത്തൊള്ളായിരം കഥകള്‍ പറഞ്ഞു.
അമ്മുവിന്റെ നാലു കവിതകളും
ആറ് ചിത്രങ്ങളും നേരത്തെ
നാലാമിടം പ്രസിദ്ധീകരിച്ചിരുന്നു.

‘കാട്ടിലേക്കുള്ള വഴി’
കെ. പി ജയകുമാര്‍ എഴുതിയ ‘കാട്ടിലേക്കുള്ള വഴി’ എന്ന പുസ്തകം എനിക്ക് വളരെ അധികം ഇഷ്ടമായി. രണ്ടു കുട്ടികള്‍ അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ട്ടപ്പെടാഞ്ഞിട്ട് എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ പോയികാണുന്നു. ബഷീര്‍ അവര്‍ക്ക് കുറെ പേരുകള്‍ പറഞ്ഞു കൊടുക്കുന്നു. അതില്‍ അവര്‍ക്ക് ഇഷ്ട്ടപ്പെട്ട പേര് ഹുന്ത്രാപ്പിയും ബുസാട്ടോയുമാണ്. ബഷീര്‍ അവരോടു കാടും മലയും പുഴയും കണ്ടു വരാന്‍ പറഞ്ഞു .
അങ്ങനെ ഹുന്ത്രാപ്പിയും ബുസാട്ടോയും കാട്ടിലേക്ക് പോകുന്നു. അവര്‍ കാടിന്റെ കാവല്‍ക്കാരന്‍ മരങ്കൊത്തിയെ കാണുന്നു. തക്കോഡക്കോ എന്നായിരുന്നു അവന്റെ പേര്. തക്കോഡക്കോ അവന്റെ കഥ പറഞ്ഞു. അവന്റെ അച്ഛന്‍ കാട്ടിലെ പെരുന്തച്ചനായിരുന്നു. അവനും അനിയത്തിയുമാരും അമ്മയും വളരെയധികം സന്തോഷതോടെയായിരുന്നു കഴിഞ്ഞത്.ഒരുദിവസം അച്ഛന്‍ അവനെയും കൊണ്ട് കിഴക്കന്‍ കാട്ടില്‍ പോയി. ആ സമയത്ത് മനുഷ്യര്‍ വന്ന് മരങ്ങള്‍ വെട്ടി വീഴ്ത്തി. അവന് അനിയത്തിമാരും അമ്മയും നഷ്ടപ്പെട്ടു. അന്വേഷിച്ചുപോയ അച്ഛനും മരിച്ചു.കോമന്‍ പരുന്ത് അവനെ വളര്‍ത്തി.
ഈ കഥയില്‍ തന്നെ ഒരുപാട് കഥകളുണ്ട്. മനുഷ്യന്‍ കാട്ടില്‍ ഉപേക്ഷിച്ച മ്യാമി എന്ന പൂച്ചക്കുട്ടിയുടെ കഥ വായിച്ചപ്പോള്‍ ഞാന്‍ സങ്കടപ്പെട്ടു. പിന്നെ വെള്ളപ്പൊക്കം വന്നപ്പോള്‍ വളര്‍ത്തുനായയെ ഉപേക്ഷിച്ച് രക്ഷപ്പെട്ട മനുഷരുടെ കഥ വായിച്ചപ്പോള്‍ ഭയങ്കര സങ്കടം വന്നു.
തക്കോഡക്കോയും ഹുന്ത്രാപ്പിയും ബുസാട്ടോയും മ്യാമിയും കൂടി കാഴ്ചകള്‍ കണ്ടു ക്ഷീണിച്ചപ്പോള്‍ കാട്ടമൃത് കുടിച്ചു .അപ്പോഴാണ് കിങ്ങിണി മുയല്‍ പേടിച്ചു ഓടി വന്നത്. കിടിലന്‍ കടുവ അവളുടെ പിന്നാലെ പിടിക്കാന്‍ വരുന്നുണ്ടായിരുന്നു. മ്യാമിയും തക്കോഡക്കോയും കൂടി കിടിലനെ സൂത്രത്തില്‍ ഓടിച്ചു വിട്ടു.
ശിങ്കാരി മുത്തശãിയുടെയും ആമി മുത്തശ്ശിയുടെയും കഥ തക്കോഡക്കോ അവര്‍ക്ക് പറഞ്ഞു കൊടുത്തു. അവര്‍ നടക്കുന്ന കാട് പണ്ട് മരുഭൂമിയായിരുന്നു എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് അത്ഭുതമായി.പിന്നെ അവര്‍ തേവര്‍ കുടിയില്‍ പോയി. ആമി മുത്തശ്ശിയും കൂട്ടരും ഉണ്ടാക്കിയ കൃഷിസ്ഥലം കണ്ടു.. പുതിയ മുത്തശ്ശിയെ കണ്ടു. മുത്തശ്ശി അവര്‍ക്ക് പൊന്നുരുന്തിയുടെ കഥ പറഞ്ഞു കൊടുത്തു.ഇനിയും കാടുകാണാന്‍ കുട്ടികള്‍ വരുമ്പോള്‍ അവര്‍ക്ക് ഈ കഥകള്‍ പറഞ്ഞുകൊടുക്കണം എന്ന് പറഞ്ഞു.
ഈ കഥ വായിച്ചപ്പോള്‍ എനിക്ക് തോന്നി മനുഷ്യര്‍ എത്ര ക്രൂരന്‍മാരാണെന്ന്. പ്രകൃതിയെ നശിപ്പിച്ചാല്‍ മനുഷ്യന് ജീവിക്കാന്‍ പറ്റില്ല.

കയ്യേനിയുടെ കഥ
ഞാന്‍ വായിച്ച ‘കയ്യേനി’ എന്ന പുസ്തകത്തില്‍ സ്വന്തം അനിയത്തിയുടെ ജീവന്‍ രക്ഷിക്കാനുള്ള മരുന്ന് തേടിയുള്ള കണ്ണന്‍ മുയലിന്റെ യാത്രയാണ്. ഈ കഥ എഴുതിയത് സാജന്‍ സിന്ധു എന്നയാളാണ്. ഈ കഥയില്‍ എനിക്ക് ഈറ്റവും ഇഷ്ട്ടപ്പെട്ട കഥാപാത്രം കണ്ണന്‍ മുയലും പൊന്നി തേനീച്ചയുമാണ്.
അനിയത്തി കാത്തമുയലിനു മരുന്നിനുള്ള കയ്യേനി നെല്ലിന്റെ പത്ത് അരിമണി തേടിയാണ് കണ്ണന്‍ മുയല്‍ യാത്ര പോകുന്നത്..എനിക്ക് ഈ കഥയില്‍ ഏറ്റവും കൌെതുകമായി തോന്നിയത് ഇതിലെ സ്ഥലത്തിന്റെ പേരുകളാണ്. മാനൂരു ,ആനയൂര്,പന്നിയൂരു, മുള്ളന്‍ പന്നിയൂരു , എലിയൂര്,വവ്വാലൂര്,മുയലൂര് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് കണ്ണന്‍ മുയല്‍ യാത്രപോകുന്നത്..കണ്ണന്‍ മുയലിന്റെ അരയിലുള്ള കത്തിയുറയിലാണ് പോന്നിത്തേനീച്ച ഈ ദിവസങ്ങളില്‍ താമസിച്ചത്. കണ്ണന്‍ മുയലിന് എവിടെനിന്നും കയ്യേനി നെല്ല് കിട്ടിയില്ല.. എല്ലാവരും കുറുക്കന്‍ കൊടുത്ത പുതിയ വിത്താണ് കൃഷി ചെയ്തിരുന്നത്.
ദുഷ്ടനായ കരിമുഖന്‍ കടുവ നെല്ലെല്ലാം കൊട്ടാരത്തിലേക്ക് കൊണ്ടുപോയിരുന്നു. ഒടുവില്‍ കണ്ണന്‍ മുയല്‍ കഷ്ടപ്പെട്ട് കരിമുഖന്റെ കൊട്ടാരത്തില്‍ എത്തി.കണ്ണന്‍ മുയലിനെ കരിമുഖന്‍ ജയില്‍ അടച്ചു. കണ്ണന്‍ മുയല്‍ സുത്രത്തില്‍ കയ്യേനി നെല്ലിന്റെ പത്ത് അരിമണി കൈക്കലാക്കി.
കരിമുഖന്‍ കടുവയും പഴയ രാജാവ് സിംഹവും തമ്മില്‍ അടിപിടിയായി. കൊട്ടാരത്തിന് തീപിടിച്ചപ്പോള്‍ വവ്വാല്‍ മുപ്പന്‍ കണ്ണന്‍ മുയലിനെ രക്ഷിച്ചു. അങ്ങനെ കണ്ണന്‍ മുയല്‍ കൊണ്ടുവന്ന അരിമണി കൊണ്ട് കാത്ത മുയല്‍ രക്ഷപ്പെട്ടു..പോന്നി തേനേച്ചയുടെ ചിറകില്‍ പറ്റിപ്പിടിച്ച കയ്യേനി നെല്ലിന്റെ വിത്തുകൊണ്ട് അവര്‍ വീണ്ടും കയ്യേനി നെല്ല് കൃഷിചെയ്തു.
ഞാന്‍ വായിച്ചതില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പുസ്തകമാണിത്. കണ്ണന്‍ മുയലിനു അനിയത്തിയോടുള്ള സ്നേഹം കണ്ടു എനിക്കുതന്നെ അസൂയ തോന്നിപ്പോയി.
Mar 2 2012 | Posted in
വിബ്ജിയോര്‍ |
Read More »