ആണിടനാഴികളില്‍ ഒരു സൂക്ഷ്മദര്‍ശിനി

പി കെ ശ്രീകുമാറിന്റെ ‘ആണടയാളങ്ങള്‍’ അസന്തുലിതമായ സാമൂഹ്യ സാമ്പത്തിക ക്രമത്തില്‍, കവിതയും സമരവും ഒരേ രാഷ്ട്രീയ പ്രക്രിയയുടെ തുടര്‍ച്ചയാണെന്ന് ബോധമാണ് പങ്കിടുന്നത്. കാലത്തിന്റെ, ചരിത്രത്തിന്റെ വരികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നുപോയ നിസ്സഹായതയുടെ നിരവധി ശബ്ദങ്ങളെ നിശിതമായി പുനരാനയിക്കുകയാണ് ശ്രീകുമാര്‍. സ്വന്തം ഉടലിനോട്, ഉടല്‍ വഹിക്കുന്ന പരശ്ശതം ബോധങ്ങളോട്, ബോധ്യങ്ങളെ നിര്‍മ്മിക്കുന്ന പ്രത്യയശാസ്ത്രങ്ങളോട്, ഉടലിന്റെ രാഷ്ട്രീയ നിര്‍വ്വഹണത്തോട് കവി നടത്തുന്ന ചെറുതും വലുതുമായി സംവാദങ്ങളുടെ സമാഹാരമാണ് ‘ആണടയാളങ്ങള്‍’.

എന്‍.എസ് മാധവന്റെ കാണി: ഒരു രാഷ്ട്രീയ വായന

എന്‍.എസ് മാധവന്റെ പ്രശസ്തമായ കഥയുടെ രാഷ്ട്രീയ വായന. പ്രമുഖ കഥാകൃത്ത് കരുണാകരന്‍ എഴുതുന്നു

രണ്ട് മനുഷ്യര്‍, രണ്ട് ജീവിതങ്ങള്‍, രണ്ട് പുസ്തകങ്ങള്‍

കേരളമറിയുന്ന, ദേശത്തിന് മറക്കാനാവാത്ത രണ്ടു പേര്‍. അറിവിന്റെ തമ്പുരാനെന്നറിയപ്പെടുന്ന പൂമുള്ളി ആറാം തമ്പുരാന്‍. മേളക്കലാകാരന്‍, കവി, നടന്‍ എന്നിങ്ങനെ വ്യക്തിമുദ്ര പതിപ്പിച്ച കലാമണ്ഡലം കേശവന്‍. അവരുടെ ജീവിതങ്ങള്‍ വിഷയമാവുന്ന രണ്ട് പുസ്തകങ്ങള്‍ ഈയിടെ പുറത്തിറങ്ങി. ഒന്നില്‍, അനേകം മനുഷ്യരുടെ ഓര്‍മ്മകള്‍ കൊണ്ട് വി.കെ ശ്രീരാമന്‍ പൂമുള്ളി ആറാം തമ്പുരാനെ വായിക്കുന്നു. രണ്ടാമത്തേത് കലാമണ്ഡലം കേശവന്റെ ആത്മകഥയാണ്. ഓര്‍മ്മകളാല്‍ തനിക്കു ചുറ്റുമുള്ള അനേകം മനുഷ്യരുടെ ജീവിതം വായിച്ചെടുക്കുകയാണ് ഈ പുസ്തകത്തിലൂടെ കേശവന്‍.

സമസ്തഭാരതം പി.ഒ ധര്‍മപുരാണം

ചുരുക്കത്തില്‍ ധര്‍മ്മപുരിയില്‍ പ്രജാപതിയുടെ ശാകുന്തളപ്രത്യയശാസ്ത്രം പൂര്‍വ്വാധികം ശോഭയോടെ ജ്വലിക്കുന്നു. രാജ്യത്തെങ്ങും സമ്പത്സമൃദ്ധിയും സമത്വസമാധാനവെള്ളരിപ്രാവുകളുടെ ചിറകടികളും. പ്രജകളാണെങ്കിലോ കണ്ണടച്ചിരുന്ന് ആകുവോളം പ്രജാപതിക്കാട്ടം തിന്നുന്നുമുണ്ട്. ധര്‍മ്മപുരിക്കിനിയെന്ത് വേണം! ശാകുന്തളം വിജയിക്കട്ടെ! പ്രജാപതിക്കാട്ടം വിജയിക്കട്ടെ!

കണ്ണാടിത്തകിടുകള്‍ കടമ്മനിട്ടയെ വായിക്കുമ്പോള്‍

കടമ്മനിട്ടക്കവിതയിലെ ദേശം, പടയണി എന്നീ വഴികളില്‍ സര്‍ജു നടത്തുന്ന വ്യത്യസ്തമായ സഞ്ചാരത്തിന്റെ രണ്ടാം ഭാഗം.

ലോകം സൈലന്റ് സ്പ്രിങ് വായിച്ചതെങ്ങനെ?

റേച്ചല്‍ കഴ്സണ്‍ എഴുതിയ ‘നിശ്ശബ്ദ വസന്തം’ (Silent Spring) എന്ന പുസ്തകം പ്രസിദ്ധീകൃതമായിട്ട് 50 വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍ ചില വിചാരങ്ങള്‍.

കത്തുന്ന സരയാവോയില്‍ രണ്ട് പെണ്‍കുട്ടികള്‍

ഗുഡ്ബൈ സരയവോ: എ ട്രൂ സ്റ്റോറി കറേജ്, ലവ് ആന്റ് സര്‍വൈവല്‍. വെടിയുണ്ടകള്‍ക്കിടയില്‍ കഴിഞ്ഞ സരയാവോ ദിനങ്ങള്‍ ഓര്‍ത്തെടുക്കുന്ന അസാധാരണ പുസ്തകത്തിന്റെ വായനാനുഭവം.

പെണ്ണ് എഴുതുമ്പോള്‍ മാത്രം തെളിയുന്ന ഞരമ്പുകള്‍

സൌദി ചെറുകഥാ സാഹിത്യത്തിലെ എഴുത്തമ്മ ശരീഫ അല്‍ ശംലാന്റെ രചനാ ലോകം വി. മുസഫര്‍ അഹമ്മദ് പരിചയപ്പെടുത്തുന്നു.

പല കാഴ്ചകളില്‍ ഒരു നഗരം

‘ജറുസലം: വണ്‍ സിറ്റി; ത്രീ ഫെയ്ത്ത്സ്’ എന്ന പേരില്‍ കരേന്‍ എഴുതിയ നഗരചരിത്രം ഒരു ക്ലാസിക്കാണ്. കൂടുതല്‍ അക്കാദമികമാണ് സൈമണിന്റെ പുസ്തകം.

ദി പൈറേറ്റ്സ് ഓഫ് സോമാലിയ: ഇന്‍സൈഡ് ദെയര്‍ ഹിഡന്‍ വേള്‍ഡ്’

ജീവന്‍ പണയംവെച്ച് ജയ് ബഹാദൂര്‍ എന്ന കനേഡിയന്‍ പത്രപ്രവര്‍ത്തകന്‍ നടത്തിയ യാത്രയാണ് ‘ദി പൈറേറ്റ്സ് ഓഫ് സോമാലിയ: ഇന്‍സൈഡ് ദെയര്‍ ഹിഡന്‍ വേള്‍ഡ്’ എന്ന പുസ്തകമായി കഴിഞ്ഞ മാസം പുറത്തുവന്നത്. പാശ്ചാത്യക്കര്‍ക്ക് അപ്രാപ്യമായ ലോകത്തേക്കാണ് ബഹാദൂര്‍ സധൈര്യം കാലെടുത്തുവെച്ചത്. സോമാലിയയുടെ അസന്നിഗ്ധതയല്ല, ആ സംസ്കാരത്തെ ഉള്‍ക്കൊള്ളുകയെന്ന വെല്ലുവിളിയാണ് ഒരുവിദേശിയെ കൂടുതല്‍ വലയ്ക്കുകയെന്ന് ബഹദൂര്‍ പറയുന്നു.