സച്ചിൻ സ്റ്റാറ്റിസ്റ്റിക്സ് അല്ല. ദൈവവും അല്ല.

റഹ്മാനും റോജയും സംഭവിച്ച്, ലോകം മുഴുവന്‍ പാടിത്തുടങ്ങുന്ന കാലത്താണ് കൊയ്ത്തൊഴിഞ്ഞതും വിത ഉപേക്ഷിച്ചതും ആയ പാടങ്ങളിലും നടന്നു നടന്നു പിച്ച് പോലെ ഉറച്ച ഉള്‍വഴികളിലുമൊക്കെ എണ്ണിയാല്‍ അത്ര പെട്ടെന്നൊന്നും ഒടുങ്ങാത്ത സച്ചിന്മാര്‍ കളിച്ചു തുടങ്ങുന്നത്. പാമ്പിന്‍പടങ്ങളും മുള്‍മുനകളും ഉള്ള അതിര്‍ത്തികളില്‍ പോയി പന്ത് തിരയുന്നത്. ബ്രൂക് ബോണ്ട് ഗ്രീന്‍ ലേബല്‍ കുടിക്കുന്നതിനിടെ താഴെ വീണ ചില്ലുകള്‍ കൊണ്ട് കാല്‍ മുറിയുന്നത്. അതിനു മുന്‍പും സച്ചിന്‍ ക്രിക്കറ്റ് കളിച്ചിരുന്നു. പക്ഷേ, അത് സച്ചിന്‍ സച്ചിന്‍ ആകുന്നതിന് മുന്‍പുള്ള കാലം ആണ്. ക്രിക്കറ്റിന്റെ കാലം അങ്ങനെ രണ്ടായി വിഭജിക്കപ്പെടുന്നുണ്ട്.

ഭാഷകൊണ്ട് പക്ഷം പിടിക്കുന്ന പിണറായി വിജയന്‍

സഖാവ് വിജയന്റെ ഭാഷാപരമായ പക്ഷംചേരലിന്റെ അടിസ്ഥാനം പാര്‍ട്ടി സെക്രട്ടറി എന്ന അദ്ദേഹത്തിന്റെ ഉത്തരവാദിത്തം തന്നെയാണ്. ആ സ്ഥാനത്തു നിന്നു പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ ആന്തരികവും ബാഹ്യവുമായ പബ്ലിക് റിലേഷന്‍സ് പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രാവര്‍ത്തികമാക്കുന്ന രീതിയാണ് അദ്ദേഹം അവലംബിക്കുന്നത്.

മന്‍മോഹന്‍ സിങിനെ കാത്തിരിക്കുന്നത്

കല്‍ക്കരി ഖനന അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എങ്ങോട്ടേക്കാണ് നീങ്ങുന്നത്? അനില്‍ വേങ്കോട് എഴുതുന്നു

എമര്‍ജിങ് കേരള: വിനാശത്തിന്റെ മറ്റൊരു വഴി

കുടിവെള്ളം കുപ്പിയിലാക്കി വില്‍ക്കുന്നതടക്കം നിരവധി പദ്ധതികള്‍ വേറെയുമുണ്ട്. എന്തായാലും ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും ശുദ്ധജലമോ ശുദ്ധഭക്ഷണമോ നല്‍കികൊണ്ടല്ല കേരളം ‘ഉയര്‍ത്തെഴുന്നേല്‍ക്കുന്നത’. മറിച്ച്, കുത്തകകള്‍ക്ക് കൊള്ള നടത്താനും സമ്പന്നര്‍ക്ക് ആര്‍മാദിക്കാനും അവസരമൊരുക്കിക്കൊണ്ടാണ്.

സ്പെയ്ന്‍ ഫുട്ബോള്‍ കളിക്കുന്നത് കാണുമ്പോള്‍

ഗോളുകള്‍ മാത്രം ഹൈലൈറ്റ്സ് കണ്ടു കഥ അറിയുന്നവരുടെ ഫുട്ബോള്‍ അനുഭവം അല്ല സ്പെയ്ന്‍ അനുഭവം. അത് കാലില്‍ നിന്നും കാലിലേക്ക് പൊയ്ക്കൊണ്ടെയിരിക്കുന്ന പന്തിന്റെ സഞ്ചാരസൗന്ദര്യം ആണ്‌. ആ കാഴ്ച്ചയുടെ സൌഖ്യത്തിനു വിഘാതങ്ങള്‍ ഉണ്ടാവാത്തിടത്തോളം നേരം സ്പെയ്ന്‍ ഒരു meditative indulgence ആണ്‌. ആ ശൈലിക്ക് ഉണ്ടാകുന്ന തടസ്സങ്ങള്‍ പലപ്പോഴും ഫുട്ബോളിലെ സാധാരണ കാര്യങ്ങള്‍ മാത്രമാണ്. അത് ഒരു ഹെഡ്ഡര്‍ ആവാം. ഒരു ഫൗള്‍ ആവാം. വരയ്ക്കു പുറത്തേക്ക് പോവുകയോ വായുവിലൂടെ സഞ്ചരിക്കുകയോ ചെയ്യേണ്ടിവരുന്ന പന്താവാം. മറ്റൊരു കാലിലേക്ക് ഉള്ള യാത്ര പൂര്‍ണമാക്കാന്‍ പറ്റാതെ പോകുന്ന അലക്ഷ്യങ്ങളും ആവാം. പക്ഷെ, അതെല്ലാം സ്പെയ്ന്റെ ശൈലിയുടെ വിഘാതങ്ങള്‍ ആണ്‌. അവര്‍ പന്ത് കാലില്‍ നിന്ന് കാലിലേക്ക് അതിവേഗം പാസ്‌ ചെയ്യുകയും എതിര്‍ ടീമിന്റെ വാതില്‍പ്പടിയിലെ ശ്വാസത്തിന് തൊട്ടു താഴെ നിന്നുകൊണ്ട് ഫുട്ബോള്‍ കളിക്കുകയും ചെയ്യുന്നു. അതിവേഗം സ്പെയ്സുകള്‍ക്ക് വേണ്ടി അന്വേഷിക്കുന്നു. ആക്രമിച്ചുകൊണ്ടെയിരിക്കുന്നു. എത്ര സങ്കീര്‍ണമാണെങ്കിലും ഏറ്റവും ലളിതം എന്ന് തോന്നിപ്പിക്കുന്നു- കാല്‍പ്പന്തു കളിയിലെ സ്പാനിഷ് വസന്തത്തെക്കുറിച്ച് സുരേഷ് എ.ആര്‍ എഴുതുന്നു

കരുണാനിധി: ആവനാഴിയില്‍ ഇനിയെന്ത്?

ഒരുപാട് വളര്‍ച്ചയും ഇടക്കിടെ തളര്‍ച്ചകളും നേരിട്ട കരുണാനിധിയുടെ രാഷ്ട്രീയജീവിതം മുമ്പെങ്ങുമില്ലാത്തവിധം വലിയ പ്രതിസന്ധി നേരിടുകയാണ്. കാലം കലൈഞ്ജറെ എങ്ങിനെ രേഖപ്പെടുത്തും എന്ന് നിശ്ചയിക്കുന്ന നിര്‍ണ്ണായകനാളുകള്‍. മക്കള്‍ രാഷ്ട്രീയവും സംസ്ഥാന-കേന്ദ്ര തലങ്ങളില്‍ സംഭവിക്കുന്ന ഉരുള്‍പൊട്ടലുകളുമെല്ലാം ചേര്‍ന്ന് കരുണാനിധിയുടെ രാഷ്ട്രീയ ഭാവിക്കുമേല്‍ കാര്‍മേഘം പടര്‍ത്തുന്നു. ഈ പശ്ചാത്തലത്തില്‍ കരുണാനിധി എന്ന രാഷ്ട്രീയ നേതാവിന്റെ പല തലങ്ങളിലേക്ക് നടത്തുന്ന അന്വേഷണം. കരുണാനിധിയെക്കുറിച്ച് കണ്ടും കേട്ടും അറിഞ്ഞവയും പിന്നെ അധികാരത്തിന്റെ ഇടവഴികളില്‍ നിന്നുംകിട്ടിയ നിറംപിടിപ്പിച്ച നേരുകളുടെ പൊട്ടും പൊടിയും ചേര്‍ത്തുവെച്ചും ആ ദ്രാവിഡ സൂര്യന്റെ ഗ്രഹണങ്ങളും ജ്വലനവും പുരുഷാര്‍ത്ഥങ്ങളും തിരയുന്ന ദീര്‍ഘലേഖനത്തിന്റെ ആദ്യ ഭാഗം. പി.ബി അനൂപ് എഴുതുന്നു

മാധ്യമ ഭീകരതയല്ല, അര്‍ത്ഥവത്തായ ഇടപെടല്‍

യാഥാര്‍ത്ഥ്യത്തിലേക്ക് ഉണരാനാവാത്ത ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഒരു ബുദ്ധിജീവിക്കും ഒരു സംസ്കാരവിമര്‍ശകനും ജനങ്ങളുടെ മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാനാവില്ല.തങ്ങളുടെ ഗതികേടിന് ഒരു മാധ്യമത്തെയും അവര്‍ പഴിചാരിയിട്ട് ഫലമില്ല.

കൊലപാതകങ്ങളും പിശാചുവേട്ടകളും

ടെലിവിഷന്‍ തിന്നും ടെലിവിഷന്‍ കുടിച്ചും ടെലിവിഷന്‍ വിസര്‍ജ്ജിച്ചും ഭൂതകാലം മറക്കുന്ന ജനതയായി നാം മാറിക്കഴിഞ്ഞിരിക്കുന്നു. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്ന പഴങ്കഥയിലെ കുട്ടി തെരുവില്‍ നിന്ന് ചാനല്‍ മുറിയിലേക്ക് കയറിയോടുമ്പോള്‍ അവനെ അവിശ്വസിക്കാതെ വയ്യ.

അച്യുതാനന്ദന്‍ എങ്ങോട്ട്?

വി.എസ്സിന്റെ സി.പി.എം ജീവിതത്തിനു പൂര്‍ണവിരാമം വീണിരിക്കുന്നു. ഇനി അതിനകത്തു ജഡതുല്യമായി കിടക്കണോ കമ്യൂണിസ്റു രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാവണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. കേരളത്തിന്‍ ജനശക്തി കൈനീട്ടി വിളിക്കുന്നത് ഏതൊരാളും കാണുന്നുണ്ട്. വരൂ, നമുക്കു രക്തസാക്ഷികളാവാം എന്നു വിജയന്‍മാഷ് പറഞ്ഞത് ഒരു വി എസ്സിനോടല്ല. അണിചേരുന്ന ധീരന്മാരില്‍ വി.എസ്സുമുണ്ടാകണം എന്നു പക്ഷേ കേരളം ആഗ്രഹിക്കുന്നു

വിന്‍സന്‍ എം പോളിന് ഒരു തുറന്ന കത്ത്‌

അണ്ടി കോര്‍പ്പറേഷനിലേക്കോ , ചകിരി കോര്‍പ്പറേഷനിലേക്കോ ,ട്രെയിനിംഗ് ക്യാമ്പിലെക്കോ നിര്‍ബന്ധിത മാറ്റം കിട്ടി പോകുന്നതിനു മുമ്പ് , സാര്‍ അതുവരെ അറിഞ്ഞ കാര്യങ്ങള്‍ ,ഒരു പത്രസമ്മേളനം നടത്തി വിളിച്ചു പറയുക സര്‍. ഒന്നിനുമല്ല .മറ്റൊരു ക്രൈമും അതിനെ പിന്തുടര്‍ന്ന് ഉണ്ടാവില്ല . സാറിന് ഒരു പാട് നഷ്ടങ്ങള്‍ ഉണ്ടാവുമെങ്കിലും വിളിച്ചുപറയുക സര്‍ .സാര്‍ മുന്നും പിന്നും നോക്കാതങ്ങു പറയുക സര്‍ .

എന്തിനായിരുന്നു ഈ കൊലവെറി ?

‘വൈ ദിസ് കൊലവെറി ഡീ …’ എന്ന ഗാനം ചിത്രീകരിച്ചതുപോലും ബിലോ ആവറേജ് രീതിയിലാണ്. ഒന്നര മണിക്കൂറുകൊണ്ട് തീരുന്ന കഥ വലിച്ചുനീട്ടി അടിച്ചുപരത്തി പറഞ്ഞിരിക്കുന്നു. ഈ ചിത്രത്തിന്‍്റെ പ്രചാരണത്തിന് വളരെ ശക്തമായി ഉപയോഗിച്ച നവ മാധ്യമത്തിന്‍്റെ കരുത്താണ് ഒടുവില്‍ ഈ ചിത്രത്തിന് വില്ലനായതും. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ പടം കണ്ട് പടമായവരുടെ കമന്‍്റുകള്‍ മറ്റൊരു കൊലവെറി തരംഗംപോലെ പാഞ്ഞു. കൊലവെറിക്കുമപ്പുറം തന്നില്‍ പ്രതിഭയുണ്ടെന്ന് ‘കണ്ണഴകാ …’ എന്ന ഗാനത്തിലൂടെ അനിരുദ്ധ് എന്ന സംഗീതസംവിധായകന്‍ തെളിയിച്ചു- പി.ബി അനൂപ് എഴുതുന്നു

പിറവം പരാജയം ഒരു താത്വിക അവലോകനം…!!

ഈ അവലോകനങ്ങള്‍ മനസ്സിലാക്കാനാകാത്ത താത്വിക നിരക്ഷരര്‍ക്കായി നെയ്യാറ്റിന്‍കരയില്‍ സ്റ്റഡി ക്ളാസ്സ് നടത്തുന്നതാണ്. അതു വരെ ചൂടിന് നല്ല അഭിസാരിക ചതച്ചിട്ട സംഭാരം കുടിച്ച് കാത്തിരിക്കുക..!!

പിറവം – അവസാനം, ഞെട്ടിയത് യു ഡി എഫ്

യുഡിഎഫിന്റെ പ്രതീക്ഷകളെപ്പോലും മറികടക്കുന്ന വിജയമാണ് പിറവംകാര്‍ സമ്മാനിച്ചത്. ഇതിന് ഒരൊറ്റ കാരണമേ ഉള്ളൂ. യുഡിഎഫിനോട് താത്പര്യമുള്ള നിഷ്പക്ഷ വോട്ടുകളെല്ലാം അനൂപിന് അനുകൂലമായി ബീപ് ചെയ്തു.

നാരായണ പണിക്കര്‍ മാതൃകയാവുമ്പോള്‍ 

27 വര്‍ഷം ഒരു സമുദായ സംഘടനയെ നയിക്കുന്നതിനിടെ പണിക്കര്‍ ചെയ്തതെല്ലാം തെറ്റായിരുന്നുവെന്ന് പറയുകയല്ല ഈ കുറിപ്പിലൂടെ. മറിച്ച് സങ്കുചിതമായ മനോഭാവങ്ങള്‍ക്കപ്പുറം വിശാലമായ കാഴ്ചപ്പാടോടെ ഒരു സമുദായത്തെ നയിക്കാനുള്ള ഉള്‍ക്കാഴ്ചയുള്ള നേതാവായിരുന്നില്ല അദ്ദേഹം എന്ന യാഥാര്‍ഥ്യം വ്യക്തമാക്കി എന്നു മാത്രം. ഒരു മരണം ഉണ്ടാക്കുന്ന മാധ്യമ ആഘോഷങ്ങളില്‍ മാഞ്ഞുപോകുന്നതാവരുത് നമ്മുടെ ഓര്‍മകള്‍. മരിച്ചുപോകുന്ന ഓരോ നേതാവും സൃഷ്ടിക്കുന്ന അടയാളങ്ങള്‍ മരിക്കാത്ത ഈ സമൂഹത്തില്‍ ബാക്കിനില്‍ക്കുന്നുണ്ട്. അതുകൊണ്ട് നമ്മുടെ മരണാനന്തര വിലയിരുത്തലുകളും നേരുള്ളതാവട്ടെ!

‘ദി ആര്‍ടിസ്റ്റ്’: ഈ മൌനം വാചാലം

പോയ വര്‍ഷം ലോകം ഏറെ ചര്‍ച്ച ചെയ്ത ‘ദി ആര്‍ടിസ്റ്റ്’ എന്ന മുഴുനീള നിശബ്ദ സിനിമയെക്കുറിച്ച്. അക്കാദമിയെക്കുറിച്ചാണ്. പുരസ്കാരത്തെക്കുറിച്ചാണ്. അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചാണ്. ഹോളിവുഡിനും അക്കാദമിക്കുമിടയില്‍ നിലനില്‍ക്കുന്ന ദൃശ്യവും അദൃശ്യവുമായ കണ്ണികളെക്കുറിച്ചാണ്-ദൃശ്യമാധ്യമ പ്രവര്‍ത്തക അനുപമയുടെ പംക്തി ആരംഭിക്കുന്നു

രാഹുല്‍ , റോഡ്ഷോയല്ല തെരഞ്ഞെടുപ്പ്

രാഹുല്‍ നേരിട്ട് തെരഞ്ഞെടുത്തവരായിരുന്നു സ്ഥാനാര്‍ഥികളെല്ലാം. സ്ഥാനാര്‍ഥി നിര്‍ണയ സമിതിയിലും തിരുവായ്ക്ക് എതിര്‍വാ ഉണ്ടായിരുന്നില്ല. അപ്പോള്‍ ആരാണു തെരഞ്ഞെടുപ്പ് തോല്‍വിയുടെ യഥാര്‍ഥ ഉത്തരവാദി?-നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് കെ. പി റജിയുടെ വിശകലനം

പാഠം രണ്ട് വിലാപം!

തെറ്റിയത് നമുക്കാണ്. ഈ പരട്ട ജനങ്ങള് ഒന്ന് പറയും മറ്റൊന്നിന് കുത്തും. നേരെ നിന്നാ ചിരിക്കും തിരിഞ്ഞുനിന്ന് കൊഞ്ഞനം കാട്ടും. അണ്ണന്‍മാര് പറഞ്ഞുതന്നതുപോലെ ഫേസ്ബുക്കും, യു ട്യൂബും ,നമ്മുടെ പേരിലുള്ള വെബ്സൈറ്റും മാത്രമല്ല ഇവന്‍മാര് നോക്കിയിരുന്നത്.

തമിഴിലേക്ക് ഇനിയുമുണ്ട് ഏറെയകലം

എക്കാലത്തു അഭിമാനിക്കാവുന്ന ഒരുപാട് നല്ലചിത്രങ്ങള്‍ കോളീവുഡില്‍ ഓരോവര്‍ഷവും ഇറങ്ങുന്നുണ്ട്. വര്‍ത്തമാനകാല തമിഴ് ജീവിതവും ചരിത്ര ബോധവുമായും തമിഴ് പുതുതലമുറ ചിത്രങ്ങള്‍ കൂടുതല്‍ അടുത്തു നില്‍ക്കുന്നു എന്നതാണ് ഇവയെ നവമലയാള ചിത്രങ്ങിളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പുതിയ സിനിമയുടെ പേരില്‍ മലയാളി ‘പടിഞ്ഞാറു’നോക്കിയായപ്പോള്‍ തമിഴന്‍ അവനവന്റെ ഉള്ളിലേക്ക് തന്നെയാണ് നോക്കിയത്. കൃത്യമായി പറഞ്ഞാല്‍ തമിഴന്‍ കൂടുതല്‍ തമിഴനായി എന്ന് അര്‍ത്ഥം-പുതു തലമുറ തമിഴ് സിനിമകള്‍ക്കും മലയാളത്തിലെ പുതു സിനിമകള്‍ക്കുമിടയിലെ ദൂരങ്ങളെക്കുറിച്ച് പി.ബി അനൂപ്

കുട്ടിക്കോണ്‍ഗ്രസുകാരുടെ തെരഞ്ഞെടുപ്പുകളി

കോണ്‍ഗ്രസിലെ കിരീടാവകാശി രാഹുല്‍ ഗാന്ധി കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ജനാധിപത്യത്തിന്റെ പൊള്ളത്തരം കൂടിയാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിന്റെ മൊത്ത കച്ചവടം എന്‍.ജി.ഒയെ ഏല്‍പ്പിച്ച് കോണ്‍ഗ്രസിന്റെ സി.ഇ.ഒ ആയി മാറാനുള്ള രാഹുലിന്റെ ശ്രമത്തിനും അത് തിരിച്ചടിയാവും. എന്‍.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഹൈദരാബാദ് ആസ്ഥാനമായ […]

ആ…,ഓ…, എന്ത്യേ…ഇന്നസന്റ്

ഏതു കഥാപാത്രം ആയാലും ഇന്നസെന്റ് ഇന്നസെന്റ് തന്നെ ആയിരിക്കുന്നു. ഏതു നാട്ടിലെ കഥാപാത്രം ആണെങ്കിലും ഇന്നസെന്റ് ഒരേ ഭാഷയില്‍ (‘ബാഷ’യില്‍ ), ഒരേ താളത്തില്‍ സംസാരിക്കുന്നു. യൂറോപ്യന്‍സ് പോലും ഭാഷ പഠിച്ച കൊച്ചിയില്‍ ഒരു ഡബിള്‍ മുണ്ട് ഉടുക്കാന്‍ കഷ്ടപ്പെടുന്ന ഇന്നസെന്റ്, നാടക ട്രൂപ്പിന്റെ ഉടമസ്ഥന്‍ ആയാലും പുരോഹിതന്‍ ആയാലും തെരുവുജീവിതം ആയാലും സ്വന്തം ഭാഷ തന്നെ ഉപയോഗിക്കുന്നു. ചിരിക്കാതിരിക്കാന്‍ കഴിയുമെങ്കില്‍ കാണട്ടെ എന്ന് വെല്ലുവിളിക്കാതെ വെല്ലുവിളിക്കുന്നു. ആ മാറ്റമില്ലാത്ത ഭാഷയുടെ റിഥം ദുരിതകാലങ്ങളിലേക്ക് ശേഖരിച്ചുവെക്കാന്‍ പാകമായ, വൃത്തിയുള്ള ഹര്‍ഷോന്മാദം ആണ്-പ്രമുഖ നടന്‍ ഇന്നസന്റിന്റെ തിരജീവിതത്തെക്കുറിച്ച നിരീക്ഷണങ്ങള്‍. എ.ആര്‍ സുരേഷ് എഴുതുന്നു

അച്ഛനുറങ്ങാത്ത വീട്..!!

മകന്‍ ജയിച്ചു. മന്ത്രിയുമായി. പക്ഷേ മന്ത്രിക്കസേരയിലിരിക്കില്ലായിരുന്നു. പകരം നമ്മുടെ രണ്ട ഹവായ് ചെരുപ്പുകള്‍ കസേരയില്‍ വച്ച് അതിനു താഴെ കയറ്റുപായയിലിരുന്നായിരുന്നു ഭരണം. അങ്ങനെയൊക്കെ ഭരിച്ച പിതൃസ്നേഹവും വിനയവും കൈമുതലായുള്ള പുത്രനാണ് ഇപ്പോ ഇങ്ങനെ…ഏതച്ഛന് സഹിക്കും…

തമിഴകത്ത് ഇനി സെല്‍വിയുടെ കാലം (?)

കലൈഞ്ജര്‍ കരുണാനിധിയ്ക്ക് ദയാലുഅമ്മാളിലുണ്ടായ മകള്‍. അഴഗിരിയുടെയും സ്റാലിന്റെയും നേര്‍ പെങ്ങള്‍. മുരശൊലി മാരന്റെ അനുജന്റെ ഭാര്യ. കലാനിധി മാരന്റെയും ദയാനിധി മാരന്റെയും ചിറ്റമ്മ. മാരന്‍ കുടുംബത്തിന്റെ കേന്ദ്ര ബിന്ദു. മാരന്മാരെയും കരുണാനിധി കുടുംബത്തെയും കൂട്ടിയിണക്കുന്ന കണ്ണി. കരുണാനിധിയുടെ മനസാക്ഷി. കരുണാനിധി കുടുംബത്തിന്റെ ബിസ്സിനസ്സ് കാര്യങ്ങളും ഡി.എം.കെയുടെ സാമ്പത്തിക കാര്യങ്ങളും നോക്കുന്നത് സെല്‍വിയാണ്. പാര്‍ട്ടിയിലും കുടുംബത്തിലും ഏറെ ശക്തയാണെങ്കിലും പുറം ലോകത്തിന്റെ ബഹളങ്ങളില്‍ നിന്നും പൊതുവേദികളില്‍ നിന്നും സെല്‍വി മാറിനില്‍ക്കുന്നു. മാധ്യമങ്ങളില്‍ നിന്ന് എന്നും അകലം പാലിക്കുന്നു. അധികാരത്തിന്റെ അണിയറയില്‍ കരുനീക്കങ്ങള്‍ നടത്തുന്നു. നിശബ്ദയായ കിംഗ്മേക്കറെപ്പോലെ. -പി.ബി അനൂപിന്റെ വിശകലനം

ജോക് – പാല്‍

രാജ്യ സഭ പാസാക്കിയ വനിതാസംവരണ ബില്‍ ലോകസഭയ്ക്ക് തള്ളാമെങ്കില്‍,ലോകസഭ പാസാക്കിയ ലോക്പാല്‍ രാജ്യസഭയ്ക്കും തള്ളാം(എന്റച്ഛന്‍ മരിക്കുമ്പോള്‍ നീ വന്നില്ലെങ്കില്‍, നിന്റച്ഛന്‍ മരിക്കുമ്പോള്‍ ഞാനും വരില്ല എന്ന തര്‍ക്ക ശാസ്ത്രമനുസരിച്ച്).അല്ലെങ്കില്‍ത്തന്നെ ഒറ്റയടിക്ക് ഇന്ത്യയിലെ അഴിമതി തുടച്ചു നീക്കുക എന്നത് ഗുരുവായൂര്‍ പത്മനാഭനെ ലോവെയ്സ്റ്റ് ജീന്‍സിടീപ്പിക്കുംപോലൊരു കലാപരിപാടിയാണെന്ന് നമുക്കറിഞ്ഞുകൂടെ.

പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ: ഓര്‍മ്മയിലൊരു നിലാവ്

പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മയെ കേട്ട നാളിന്റെ ഓര്‍മ്മ. ഒരു മണിക്കൂറോളം അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ തുളുമ്പുന്ന സ്മൃതികള്‍. ചെന്നൈയിലെ പാട്ടുറവകളില്‍നിന്ന് ആ ഓര്‍മ്മ കണ്ടെടുക്കുന്നു, മാധ്യമപ്രവര്‍ത്തകനായ പി.ബി അനൂപ്

കൊറിയയിലെ പിതാവും പുത്രനും പരിശുദ്ധാത്മാക്കളും..

ഇങ്ങ് വടക്കന് കൊറിയയില്‍ പെറ്റുവീണ ഒരു വിപ്ലവക്കുരുന്നാണ് ഞാന്‍. വിപ്ലവം നടത്തി ഫാസിസം, സാമ്രാജ്യത്വം, കുത്തകമുതലാളിത്തം, സാമ്പത്തികാസമത്വം, വര്‍ഗ, വര്‍ണ്ണ വിവേചനം മുതലായ ദുഷ്ടശക്തികളെ പൂര്‍വാധികം ഭംഗിയായി എതിര്‍ക്കാനായി ഈയടുത്ത് തന്നെ രാജ്യത്തിന്റെ പരമാധികാരിയായി നിയമിതനാകും.

ഈ റോഡ്ഷോ കൊണ്ട് എല്ലാമായോ?

ഇത്രയും പേര്‍ പരാതിക്കാരായി ബാക്കി നില്‍പ്പുണ്ടെങ്കില്‍ അത് വാസ്തവത്തില്‍ ഭരണയന്ത്രത്തിന്റെ പോരായ്മ തന്നെയല്ലേ?

‘ഡര്‍ട്ടി പിക്ചര്‍’ പറയാത്ത സില്‍ക്ക് സ്മിതയുടെ ജീവിതം

ഈയ്യാംപാറ്റകളെപ്പോലെ പിടഞ്ഞു മരിച്ച, മരിച്ചുകൊണ്ടിരിക്കുന്ന നമ്മളറിയാത്ത ഒരുപാട് ജന്മങ്ങളുടെ പേരാകുന്നു, വാസ്തവത്തില്‍ സില്‍ക്ക് സ്മിത.

അരുത്, നാം ശത്രുക്കളല്ല

ആവേശവും തമിഴനെ തെറിവിളിക്കലുമല്ല പരിഹാരം. സങ്കുചിതമായ സ്വത്വ ബോധത്തിന്റെ പേരില്‍ തമിഴനെ വിമര്‍ശിക്കുന്ന ‘പ്രബുദ്ധ’ മലയാളി സ്വയം ആ വഴിക്ക് പോകരുത്.

പൊട്ടന്‍ വോട്ടുബാങ്കല്ല..!

ആരാണീ പൊട്ടന്‍? ജന്‍മനാ ഊമയും ബധിരനുമായവന്‍. എന്താണ് അവന്റെ പ്രശ്നം? കാര്യങ്ങള്‍ കൃത്യമായി കേള്‍ക്കാനോ ഉച്ചരിക്കാനോ കഴിയില്ല. ഇതിനാല്‍ തെറി വിളി അടക്കമുള്ള കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവനാവില്ല.