സച്ചിൻ സ്റ്റാറ്റിസ്റ്റിക്സ് അല്ല. ദൈവവും അല്ല.

റഹ്മാനും റോജയും സംഭവിച്ച്, ലോകം മുഴുവന്‍ പാടിത്തുടങ്ങുന്ന കാലത്താണ് കൊയ്ത്തൊഴിഞ്ഞതും വിത ഉപേക്ഷിച്ചതും ആയ പാടങ്ങളിലും നടന്നു നടന്നു പിച്ച് പോലെ ഉറച്ച ഉള്‍വഴികളിലുമൊക്കെ എണ്ണിയാല്‍ അത്ര പെട്ടെന്നൊന്നും ഒടുങ്ങാത്ത സച്ചിന്മാര്‍ കളിച്ചു തുടങ്ങുന്നത്. പാമ്പിന്‍പടങ്ങളും മുള്‍മുനകളും ഉള്ള അതിര്‍ത്തികളില്‍ പോയി പന്ത് തിരയുന്നത്. ബ്രൂക് ബോണ്ട് ഗ്രീന്‍ ലേബല്‍ കുടിക്കുന്നതിനിടെ താഴെ വീണ ചില്ലുകള്‍ കൊണ്ട് കാല്‍ മുറിയുന്നത്. അതിനു മുന്‍പും സച്ചിന്‍ ക്രിക്കറ്റ് കളിച്ചിരുന്നു. പക്ഷേ, അത് സച്ചിന്‍ സച്ചിന്‍ ആകുന്നതിന് മുന്‍പുള്ള കാലം ആണ്. ക്രിക്കറ്റിന്റെ കാലം അങ്ങനെ രണ്ടായി വിഭജിക്കപ്പെടുന്നുണ്ട്.

ഒരു കാറ്റിനെ എങ്ങനെ വായിക്കും?

വി. ജയദേവിന്റെ കവിതകളിലൂടെ, കവിയിലൂടെ, ഒട്ടിപ്പിടിക്കുമ്പോഴും പാഞ്ഞൊളിക്കുന്ന വായനകളിലൂടെ, ഓര്‍മ്മ കൊണ്ടും സ്നേഹം കൊണ്ടും ഒരു സഞ്ചാരം.

കുഞ്ഞനന്തന്റെ കടയല്ല സര്‍ എന്റെ കുടി; അത് നാളെ ഹൈവേക്കാര്‍ ഒഴിപ്പിച്ചെടുക്കും

കുഞ്ഞനന്തന്റെ കട എന്ന സിനിമ മുന്നോട്ടുവെയ്ക്കുന്ന വികസന രാഷ്ട്രീയത്തിന് ഇരകളുടെ ഭാഗത്തുനിന്ന് ഒരു തിരുത്ത്. ഉമര്‍ നസീഫ് അലി എഴുതുന്നു

കെ.യു അബ്ദുല്‍ ഖാദര്‍ : ഓര്‍മ്മ മുറിച്ച് ഒരെഴുത്തുകാരന്‍ തിരിച്ചെത്തുന്നു

എന്തുകൊണ്ട് കെ.യു അബ്ദുല്‍ ഖാദര്‍? നാലാമിടത്തിന് പറയാനുള്ളത്.

പ്ലാച്ചിമട സമരത്തെ കേരളം ഒറ്റിക്കൊടുത്ത വിധം

കേരളം ഒരുമിച്ചു നിന്നെന്നു തോന്നലുണ്ടാക്കിയ പ്ലാച്ചിമടയിലെ കൊക്കകോള സമരത്തെ കേരളീയ സമൂഹം ഒറ്റിക്കൊടുത്ത വിധം. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഒരന്വേഷണം

അരുത് മാധ്യമങ്ങളേ, കരഞ്ഞുകരഞ്ഞ് ഈ സ്കൂളുകള്‍ കൂടി പൂട്ടിക്കരുത്

പൊതുവിദ്യാഭ്യാസത്തിനായുള്ള മാധ്യമ മുറവിളികളില്‍ പതിയിരിക്കുന്നതെന്ത്? മിനി എം.ബി എഴുതുന്നു

മെയ് ഒന്ന് ചിക്കാഗോയില്‍ ആരോഗ്യ ദിനമായത് എങ്ങനെ?

ചിക്കാഗോ സമരത്തിന്റെ സ്മരണകള്‍ നെഞ്ചിലേറ്റേണ്ട അമേരിക്കന്‍ തൊഴിലാളി സംഘടനകള്‍ എന്ത് കൊണ്ട് അവരുടെ പൂര്‍വികരുടെ രക്തം പുരണ്ട ചിക്കാഗോ സമര ദിനം (മേയ് ഒന്ന്) തൊഴിലാളി ദിനമായി അംഗീകരിക്കുന്നില്ല?

നരേന്ദ്ര മോഡിയുടെ ആരാധകര്‍

ഗുജറാത്തിലെ ഇരകളുടെ മനസ്സില്‍ മാത്രം മോഡി അസ്വീകാര്യന്‍ ആകുന്ന കാലമാവാം വരാന്‍ പോകുന്നത്-എസ് മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു

വിനയചന്ദ്രന്‍ മാഷ്

കവി മാത്രമായിരുന്നില്ല, ഒരുപാട് തലമുറയെ ജീവിതത്തിലുറപ്പിച്ചു നിര്‍ത്തിയ ഗുരു കൂടിയായിരുന്നു ഡി.വിനയചന്ദ്രന്‍. കോട്ടയം എം.ജി സര്‍വകലാശാലാ കാമ്പസിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സിലായിരുന്നു അധ്യാപകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാന കാലം. ആ കാലം സജീവമായി കടന്നുവരുന്ന ഓര്‍മ്മക്കുറിപ്പ്. കവിയും കാലിക്കറ്റ് സര്‍വകാലാശാലയില്‍ അധ്യാപകനുമായ എം.ബി മനോജ് എഴുതുന്നു

മരണക്കിടക്കയില്‍ കടലിന് പറയാനുള്ളത്

ആഗോളതാപനം സമുദ്രതീര പരിസ്ഥിതിയോട് ചെയ്തത്. ഓംജി ജോണ്‍ എഴുതിയ ദീര്‍ഘ ലേഖനത്തിന്റെ ആദ്യ ഭാഗം

നൊവാര്‍ടിസിനും സുപ്രീംകോടതിക്കുമിടയില്‍ ഇവരുടെ ജീവിതം; മരണവും

വിധി നൊവാര്‍ടിസിന് അനുകൂലമായാല്‍ മരുന്നുവില കുതിച്ചുകയറും. ജീവന്‍ രക്ഷാമരുന്നുകള്‍ പോലും കുത്തകയാക്കി പേറ്റന്റിന്റെ ബലത്തില്‍ തോന്നുംപോലെ വില വര്‍ധിപ്പിക്കും. പ്രത്യാഘാതം ഇന്ത്യയില്‍ മാത്രമായിരിക്കില്ല. വികസ്വര-അവികസിത രാജ്യങ്ങളിലെ കോടിക്കണക്കിന് രോഗികളായിരിക്കും മരുന്നു കിട്ടാതെ പിടഞ്ഞു തീരുക^പി.പി പ്രശാന്തിന്റെ വിലയിരുത്തല്‍

ഒരു ജനത വെന്തെരിയുമ്പോള്‍  നിങ്ങളെന്ത് ചെയ്യുകയാണ്‌ ?

സര്‍ക്കാറിന് ഇപ്പോഴും കൂസലില്ല. ഇന്നേക്ക് ഒരു മാസമായി ഈ സമരം. ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല ഉമ്മന്‍ചാണ്ടിയും കൂട്ടരും. ഒരു മാസമായി നടക്കുന്ന ഈ സമരത്തിന് അര്‍ഹിക്കുന്ന പ്രാധാന്യമൊന്നും നമ്മുടെ മാധ്യമങ്ങളോ പൊതുസമൂഹമോ നല്‍കിയിട്ടുമില്ല. അവരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം കാസര്‍കോട്ടാണ്. ആരു മരിച്ചാലും ആരു നിലവിളിച്ചാലും അതൊന്നും ഇവിടെ കേള്‍ക്കില്ല. തിരുവനന്തപുരത്തെ അധികാര കസേരയെ ബാധിക്കില്ല. എന്നാല്‍, അതിന്റെ പേരില്‍ ഒരു വലിയ മനുഷ്യന്റെ ജീവിതം മരണത്തിലേക്ക് വലിച്ചെറിഞ്ഞു കൊടുക്കാന്‍ പാടില്ല. നമുക്ക് വേണ്ടി, കേരളീയ പൊതു സമൂഹത്തിനു വേണ്ടി നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്ന മോഹന്‍കുമാര്‍ മാഷിന്റെ ജീവിതം രക്ഷപ്പെടുത്തേണ്ട ബാധ്യത നമുക്കുണ്ട്. സര്‍ക്കാറോ രാഷ്ട്രീയ കക്ഷികളോ മാധ്യമങ്ങളോ തിരിഞ്ഞുനോക്കുന്നില്ലെങ്കില്‍ പോലും ബദല്‍ മാധ്യമങ്ങളെന്നു വിളിക്കപ്പെടുന്ന ഓണ്‍ലൈന്‍ തുറസ്സുകളില്‍ നമുക്ക് മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം വീണ്ടെടുക്കേണ്ടതുണ്ട്. മരണത്തിനു വിട്ടു കൊടുക്കരുത്, ഈ സമരത്തെ^സി.ആര്‍ ഹരിലാല്‍ എഴുതുന്നു

ഇറ്റാലിയന്‍ നാവികര്‍ ഹാപ്പിയാണ്; നമ്മളോ ?

എന്നാല്‍, അവര്‍ മാത്രമാണോ ഹാപ്പിയായത്? ഇപ്പുറത്തും ഹാപ്പിയല്ലേ എല്ലാവരും. അതല്ലേ, പുറത്തു രോഷം തിളയ്ക്കുന്നുവെന്ന് തോന്നിക്കുമ്പോഴും അകമേ എല്ലാ സാറമ്മാരും ചിരിക്കുന്നത്. ചെറിയ കാര്യമാണോ സംഭവിച്ചത്? എന്തു ചെയ്യുമെന്റീശ്വരാ എന്നു തലക്കു കൈയും വെച്ചിരിപ്പായിരുന്നില്ലേ ഇത്ര നാളും . ശിക്ഷിച്ചില്ലേല്‍ നാട്ടുകാര് തെറി പറയും. ശിക്ഷിച്ചാല്‍ ഡിപ്ലോമസിക്കാര് തെറി പറയും. രണ്ടായാലും തെറി ഉറപ്പ്. ഈ അവസ്ഥയില്‍നിന്ന് സര്‍ക്കാറിനും കോടതിക്കും രാഷ്ട്രീയക്കാര്‍ക്കും സഭകള്‍ക്കും മനുഷ്യാവകാശക്കാര്‍ക്കും രാജ്യസ്നേഹികള്‍ക്കുമെല്ലാം ആ നാവികമ്മാരും ഇറ്റലിക്കാരും നല്‍കിയത് ചെറിയ ആശ്വാസമാണോ^സി.ആര്‍ ഹരിലാല്‍ എഴുതുന്നു

എം.എന്‍ വിജയന്‍ പറഞ്ഞതും എത്യോപ്യ പഠിപ്പിച്ചതും

സ്വയംസഹായസംഘങ്ങളെക്കുറിച്ച് എം.എന്‍ വിജയന്‍ മാഷ് പറഞ്ഞ കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു എത്യോപ്യന്‍ അനുഭവം വിശകലനം ചെയ്യുന്നു, എസ്. മുഹമ്മദ് ഇര്‍ഷാദ്

വേട്ടക്കാര്‍ക്കൊപ്പമോ കേരളം ?

നിരന്തരം ആവര്‍ത്തിക്കുന്ന സ്ത്രീ പീഡനങ്ങളെ കേരളീയ സമൂഹം എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്-ബിജോ ജോസ് ചെമ്മാന്ത്ര എഴുതുന്നു

വിനയരേ വിനയരേ, നിറമില്ലാത്തൊരു കല്ല് തരാമോ?

വാക്കുകള്‍ കാടുകേറുന്ന രാത്രികളിലെപ്പോലെ, ദേ ഇങ്ങോട്ട് നോക്യേ, ഇത് കേള്‍ക്കുന്നുണ്ടോ എന്ന് വിനയര്‍ ഇപ്പോഴും ശ്രദ്ധ ക്ഷണിക്കുന്നു. പോകുന്നേന്‍ പോകുന്നേനോ ഞാനോ ഞാന്‍ പോകുന്നേന്‍ , എന്ന് പതിഞ്ഞുപാടുന്നു -സര്‍ജു എഴുതുന്നു

നോം ചോംസ്കി അപ്പോള്‍, ശരിക്കും അമേരിക്കയുടെ സമയം കഴിഞ്ഞോ?

അമേരിക്ക, അറബ് വസന്തം, ഇറാഖ്, അധിനിവേശം, രാഷ്ട്രീയ ഇസ്ലാം, ഉസാമ ബിന്‍ലാദന്‍, ഇസ്രായേല്‍, ബറാക് ഒബാമ : നോം ചോംസ്കി സംസാരിക്കുന്നു

ധര്‍മരാജന് ഒരു തുറന്ന കത്ത്

സൂര്യനെല്ലി കേസിലെ പ്രതി ധര്‍മ്മരാജനെ ഇത്ര തിരക്കിട്ട് അറസ്റ്റ് ചെയ്തതിന്റെ ഗുട്ടന്‍സുകള്‍. സി.ആര്‍ ഹരിലാലിന്റെ തുറന്ന കത്ത്

ആര്യയുടെ കൂക്കുവിളിയില്‍ പുലര്‍ന്നുപോവുന്നത്

ഒരു സ്ത്രീ ലൈംഗിക ആക്രമണത്തിന് വിധേയയായാല്‍ ‘പെണ്‍കുട്ടി’ എന്നേ പറയൂ ‘ സിംഗിള്‍’ എന്ന മാരിറ്റല്‍ സ്റാറ്റസിനു അവിടെ ഒരൂന്നലുണ്ട്. ഒന്നാമത്, അതിനു ലൈംഗിക ബന്ധത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. രണ്ട് നേരത്തെ കല്യാണം കഴിച്ചിരുന്നു എങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു, എന്നിങ്ങനെയൊക്കെയുള്ള ദുസ്സൂചനകള്‍. ജൈവപരമായി സ്ത്രീയായ എല്ലാവരും സ്ത്രീകളാണ്. അതുകൊണ്ട് ഒരാള്‍ അക്രമം നേരിട്ടാല്‍ അയാളെ സ്ത്രീ എന്ന് സംബോധന ചെയ്യുക !!
ഭാഷ എന്നത് മാനുഷികമായി സംവേദിയ്ക്കാനുള്ള ഉപാധിയാണ്.സ്ത്രീകളുടെ കാര്യത്തില്‍ ഭാഷയ്ക്കുമുണ്ട് പക്ഷപാതം.ഒരു സ്ത്രീയുടെ ജനനേന്ദ്രിയത്തിലൂടെ ഇരുമ്പ്ദണ്ഡ് തറച്ചു കയറ്റുകയും വലിച്ചൂരിയെടുക്കുമ്പോള്‍ കയറു പോലെ എന്തോ ഒന്ന് പുറത്തേയ്ക്ക് വന്നു എന്ന് പറയുകയും ചെയ്തിട്ട് അതിനെ ‘മാനഭംഗം’ എന്ന് വിശേഷിപ്പിയ്ക്കുന്നത് അസംബന്ധമാണ്

ബസന്തുമാര്‍ ഉണ്ടാവുന്നത്

കോടതിമുറികള്‍ സ്ത്രീ വിരുദ്ധവും ന്യായാധിപര്‍ ആണ്‍കോയ്മയുടെ മൂടുതാങ്ങികളും ആവുന്നത് എന്തു കൊണ്ടാണ്-കെ.എസ് ബിനു എഴുതുന്നു