Category archives for: വായനാമുറി

തളക്കേണ്ടത് ആനയെയല്ല; നമ്മളെ

 
 
 
 
നമ്മുടെ ആന പ്രേമങ്ങള്‍ താങ്ങാനാവാതെ ഒരു പാവം കാട്ടുമൃഗം കൂടെ കൊണ്ടുനടക്കുന്ന നരകങ്ങള്‍. -എസ്.കുമാര്‍ (സതീഷ് കുമാര്‍)) എഴുതുന്നു
 
 
ആനകളുടെ അവകാശത്തേക്കാള്‍ അതിന്റെ എഴുന്നള്ളിപ്പ് ചന്തവും അതിനോടുള്ള പ്രണയവുമാണ് നമുക്കെല്ലാം പ്രധാനമാണ് എന്നതിനാല്‍ ഇതിനെതിരെ ഒരു ശബ്ദവും ഉയര്‍ന്നു വരില്ല. വ്രണങ്ങളില്‍ അമര്‍ന്നുരസുന്ന ചങ്ങലക്കെട്ടുകളുമായി, നമ്മുടെ കാഴ്ചക്ക് സന്തോഷമാവാന്‍ ആനകള്‍ കേരളമാകെ നടന്നു തളര്‍ന്നു. ലോകം കുലുക്കുന്ന ഭയാനക ശബ്ദഘോഷത്തോടെ വെടിക്കെട്ടുകള്‍ നടക്കുമ്പോള്‍ അവര്‍ തൊട്ടടുത്തുനിന്നു സഹിച്ചു. നാട്ടിലിറങ്ങിയാല്‍ പാട്ടകൊട്ടി ഓടിക്കുന്ന മൃഗമാണ് കാട്ടാനയെന്ന്, ആ ഇത്തിരി ശബ്ദം പോലും സഹിക്കാതെ ഓടുന്ന ശരീരസവിശേഷതയാണ് അതിന്റേതെന്ന് ഓര്‍ക്കുമ്പോഴാണ് ഉല്‍സവപ്പറമ്പുകളിലെ ശബ്ദഭീകരത ആനക്ക് എത്ര മാത്രം പീഡാകരമാണെന്ന് മനസ്സിലാവുക. വെടിക്കെട്ടുകള്‍ തീര്‍ക്കുന്ന സ്ഫോടനങ്ങളും കണ്ണഞ്ചിക്കുന്ന മിന്നല്‍പ്പിണരുകളുമെല്ലാം ആനകള്‍ നിത്യവും പല വട്ടമാണ് തൊട്ടടുത്തുനിന്ന് സഹിക്കുന്നത്. ഇതോടൊപ്പമാണ്, കാഴ്ചക്കാരായ നമ്മുടെ ഗജപ്രേമത്തിന്റെ അസഹ്യത. ആളുമാരവവും ബഹളവും പാപ്പാന്‍മാരുടെ ക്രൂര പീഡനങ്ങളും സഹിച്ചാണ് നമ്മുടെ കണ്ണുകള്‍ക്ക് ആനന്ദമുണ്ടാക്കാനായി കാട്ടിലെ ഈ പൊണ്ണത്തടിയന്‍ വലിയ ഉടലും പേറി ഉല്‍സവപ്പറമ്പുകളില്‍നിന്ന് ഉല്‍സവപ്പറമ്പുകളിലേക്ക് വേച്ചുവേച്ച് നടക്കുന്നത്-ദുബൈയില്‍ ഡിസൈന്‍ കോ ഓര്‍ഡിനേറ്ററായ എസ്.കുമാര്‍ (സതീഷ് കുമാര്‍) എഴുതുന്നു )
 

 
 
ആനയിടഞ്ഞ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു കവിയുന്ന കാലമാണ്. ആനയെ കൊലയാളിയെന്നും കലാപകാരിയെന്നും മുദ്രകുത്തുന്ന വാര്‍ത്തകളാണെങ്ങും. കൊലയാളിയായ ആനയെ ഉത്സവങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് ഒരു വിഭാഗം വാദിക്കുന്നു.

എസ്.കുമാര്‍


എന്നാല്‍ ആനയില്ലാതെ എന്തുല്‍സവമെന്ന് മറ്റൊരു വിഭാഗം. നിര്‍ബന്ധമാണെങ്കില്‍ അവയെ എങ്ങിനെ കൂടുതല്‍ ‘സുരക്ഷിതരായി’ കൈകാര്യം ചെയ്യാമെന്നതിനെ പറ്റി വേറെ ചില അഭിപ്രായങ്ങള്‍. കേള്‍ക്കുമ്പോള്‍ ഇത്തിരി പ്രയാസം തോന്നാമെങ്കിലും ഈ ചര്‍ച്ചകള്‍ ഉയര്‍ത്തുന്ന ഏറ്റവും പ്രാഥമികമായ സംശയം ആ പഴയ ചോദ്യമാണ്
-ആനയ്ക്ക് മനുഷ്യനെ കൊല്ലാനും അവകാശമില്ലേ? മനുഷ്യന് ആന എന്ന സാധുമൃഗത്തെ ചങ്ങലക്കിട്ടും, വലിയകോലും,ചെറിയ കോലും, കത്തിയും, തേങ്ങപൊതിക്കുന്ന പാരയും ഒക്കെ ഉപയോഗിച്ച് കൊടിയ പീഡനങ്ങള്‍ക്ക് വിധേയനാക്കിയും അടക്കി ഭരിക്കാമെങ്കില്‍ അവസരം കിട്ടുമ്പോള്‍ അവനും തിരിച്ചു മനുഷ്യനെ ഉപദ്രവിച്ചു കൂടേ? അതിലൊന്നിനെ സ്വാഭാവികമായും മറ്റേതിനെ കൊടുംക്രൂരതയായും കണക്കാക്കുന്നതിന്റെ യുക്തി എന്താണ്?
 

 
ഉല്‍സവപ്പറമ്പിലെ ആന
മനുഷ്യന്‍ ആനയെ ഇണക്കി/അടക്കി വളര്‍ത്തുവാന്‍ തുടങ്ങിയതിനു ചരിത്രാതീത കാലത്തോളം പഴക്കമുണ്ട്. ഭാരം വഹിക്കുവാനും യുദ്ധങ്ങള്‍ക്കും, യാത്രയ്ക്കും
എല്ലാം അവയെ ഉപയോഗിച്ചു. പിന്നീട് ആന എന്നത് ആഢ്യത്വത്തിന്റെ ഭാഗമായി പരിഗണിക്കപ്പെട്ടു തുടങ്ങി. പ്രതാപത്തിന്റെ കുല ചിഹ്നങ്ങള്‍. ആനകളെ ഉത്സവങ്ങളുടെ ഭാഗമായി എഴുന്നള്ളിക്കുവാന്‍ തുടങ്ങിയതിനും നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. ഏതാണ്ട് 200ല്‍ അധികം വര്‍ഷം മുമ്പ് ആരംഭിച്ച തൃശãൂര്‍ പൂരത്തിനു മുമ്പ് തന്നെ ആറാട്ടുപുഴ പാടത്ത് ആനയെഴുന്നള്ളിപ്പ് നടന്നിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അന്നൊന്നും ഇന്നത്തെ പോലെ ആനയിടച്ചിലുകള്‍ ഉണ്ടായിരുന്നതായി പറഞ്ഞു കേള്‍ക്കുന്നില്ല. ആനയിടഞ്ഞ് ആളുകളെ കൊല്ലുന്നതും അപൂര്‍വ്വമായിരുന്നു.
നാടോടി കഥകളിലൂടെയും പാട്ടുകളിലൂടെയും പ്രശസ്തനായ കവളപ്പാറക്കൊമ്പന്‍ ഇരുപതിലധികം തവണ പുലകുളി നടത്തിയതായും ഒരു ഉത്സവത്തിനിടെ കേരളത്തില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ ആനയായ ചെങ്ങല്ലൂര്‍ രംഗനാഥനു കുത്തേറ്റതായും പറയുന്നുണ്ട് എന്നതൊഴിച്ചാല്‍ വലിയ വാര്‍ത്തകള്‍ ഒന്നും കാണുവാന്‍ കഴിയില്ല. അന്നത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പരിമിതമായിരുന്നു എന്ന ഒരു വാദം ശരിവച്ചാല്‍ തന്നെ ആനയുമായി ബന്ധപ്പെട്ട് ഇന്നുള്ളത്ര പ്രശ്നങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിരുന്നില്ല എന്നു തന്നെയാണ് അനുമാനിക്കേണ്ടി വരിക.
 

 
ഇത്തിരിയാന; ഒത്തിരി ഉല്‍സവങ്ങള്‍
ഏകദേശം 650 നാട്ടാനകള്‍ കേരളത്തില്‍ ഉള്ളതായാണ് ഔദ്യോഗിക കണക്ക്. കരുതുന്നത്. കൊമ്പനും, പിടിയും മോഴയും കുട്ടികളും അടക്കം. ഇവയില്‍ 50% മുതല്‍ 60% ആനകളേ ഉത്സവാവശ്യങ്ങള്‍ക്കായി പങ്കെടുക്കുന്നുള്ളൂ. ബാക്കി പലതും അസുഖം ,പ്രായാധിക്യം, കൂപ്പിലേയും സ്വകാര്യ റിസോര്‍ട്ടുകളിലേയും ജോലികള്‍, പൊതു പരിപാടികളില്‍ പങ്കെടുപ്പിക്കുവാന്‍ പറ്റാത്ത സ്വഭാവ സവിശേഷത എന്നിവയുള്ളവരോ മോഴകള്‍, പിടികള്‍, കുട്ടികള്‍ എന്നിവയോ ആണ്. അപ്പോള്‍, ഈ പറയുന്ന മുന്നൂറോളം ആനകളെ വച്ചു വേണം പലയിടത്തും ഇരുപത്തഞ്ചുമുതല്‍ നൂറുവരെ ആനകളെ നിരത്തിയുള്ള ഉത്സവങ്ങള്‍ നടത്തുവാന്‍. കുംഭഭരണി,കാര്‍ത്തിക,ശിവരാത്രി, അഷ്ടമിരോഹിണി, പോലുള്ള ദിവസങ്ങളില്‍ കേരളത്തിലെ ധാരാളം ക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുന്നു. അതിനാല്‍ തന്നെ എഴുന്നള്ളിക്കുവാനുള്ള ആനകളുടെ ആവശ്യം അതിന്റെ പരമോന്നതിയില്‍ എത്തുന്നു. ആഘോഷങ്ങള്‍ ഭംഗിയാകുമ്പോള്‍ ആനയെന്ന ജീവിയുടെ ജീവിതം കൂടുതല്‍ നരകതുല്യമാകുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് കേരളത്തില്‍ ഏറ്റവും അധികം പേരും പ്രശസ്തിയും ആവശ്യക്കാരും ഉള്ള ആന. അതു കഴിഞ്ഞാല്‍, പാമ്പാടി രാജന്‍, മംഗലാംകുന്ന് കര്‍ണ്ണന്‍, ചെര്‍പ്ലശേãരി രാജശേഖരന്‍, മംഗലാംകുന്ന് അയ്യപ്പന്‍, ചെര്‍പ്ലശേãരി പാര്‍ഥന്‍,ചിറക്കല്‍ കാളിദാസന്‍,തിരുവമ്പാടി ശിവസുന്ദര്‍,ഗുരുവായൂര്‍ വലിയ കേശവന്‍ തുടങ്ങിയ ആനകള്‍. കോടികള്‍ മറിയുന്ന കേരളത്തിലെ ഉത്സവ വിപണിയിലെ സൂപ്പര്‍താരങ്ങളാണിവര്‍. കോള്‍ഷീറ്റിന്റെ കാര്യത്തില്‍ രാമചന്ദ്രനോളം എത്തില്ലെങ്കിലും തിരക്കനുസരിച്ച് അമ്പതിനായിരം മുതല്‍ ഒരുലക്ഷത്തിനടുത്തൊക്കെ ഇവരില്‍ പലര്‍ക്കും ഒരുദിവസത്തെ ഏക്കം കിട്ടാറുമുണ്ട്. ഇവരില്‍ തിരുവമ്പാടി ശിവസുന്ദര്‍, ഗുരുവായൂര്‍ വലിയ കേശവന്‍ തുടങ്ങിയവര്‍ ആനകള്‍ ഏക്കത്തുകയുടെ കാര്യത്തില്‍ മറ്റുളളവര്‍ക്കൊപ്പം എത്തില്ല.ശരാശരി ആനകള്‍ക്ക് പതിനായിരം മുതല്‍ ഇരുപതിനായിരം വരെ ആണ് ഒരു ദിവസത്തെ ഏക്കം.
 

 
ഉല്‍സവപ്പറമ്പുകള്‍ എന്ന കച്ചവട ഇടങ്ങള്‍
എണ്‍പതുകള്‍ക്ക് ശേഷമാണ് നമ്മുടെ ഉല്‍സവങ്ങളുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നത്. കേരളീയ സമൂഹത്തില്‍ ആരംഭിച്ച സാമ്പത്തിക^സാമൂഹിക^സാംസ്കാരിക മാറ്റങ്ങളാണ് ഉത്സവങ്ങളേയും ബാധിച്ചത്.

ഉത്സവങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. എഴുന്നള്ളിക്കുന്ന ആനകളുടെ എണ്ണം കൂടി. ഉല്‍സവങ്ങള്‍ തമ്മില്‍ മല്‍സരമായി. അവയിലെ നേട്ടം നിര്‍ണ്ണയിക്കുന്ന ഘടകം ആനകളുടെ എണ്ണവും പൊടിപൊടിക്കുന്ന പണവുമായി. തൊണ്ണൂറുകളില്‍ ഈ മനോഭാവം വ്യാപകമായി. ആഗോളവല്‍കരണം നമ്മുടെ മനസ്സുകളെ മുഴുവന്‍ മാറ്റിമറിച്ച അടുത്ത ദശകത്തില്‍ അത് ഉച്ചസ്ഥായിയിലായി.

ക്ഷേത്രോല്‍സവങ്ങളും പള്ളിപ്പെരുന്നാളും ആണ്ടു നേര്‍ച്ചകളുമെല്ലാം വമ്പിച്ച സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ഒന്നായി മാറി. ലക്ഷങ്ങള്‍ മാറിമറിയുന്ന വാണിജ്യ ഇടങ്ങള്‍. ഇതിനോടൊപ്പം അത് സമ്പത്തും പ്രതാപവും പ്രദര്‍ശിപ്പിക്കാനുള്ള അടയാളങ്ങളുമായി. കാശെറിഞ്ഞു കാശ് വാരാനും പ്രതാപം പ്രദര്‍ശിപ്പിക്കാനുമൊക്കെയുള്ള അവസരമായി ഉല്‍സവാഘോഷങ്ങള്‍ മാറിയതിനൊപ്പമാണ് ആനകളുടെ ദുര്‍വിധി ഏറിയത്.

ഉല്‍സവ കമ്മിറ്റികളും ആനമുതലാളിമാരും കോണ്‍ട്രാക്ടര്‍മാരുമെല്ലാം ചേര്‍ന്ന വലിയ മാഫിയ ഒരു കോടികള്‍ മറിയുന്ന വാണിജ്യത്തിന്റെ കേന്ദ്രത്തിലേക്ക് ആനകളെ കൊണ്ടു വന്നു. ആനകള്‍ ഫ്ലക്സ് ബോര്‍ഡുകളില്‍ ഉല്‍സവങ്ങള്‍ക്ക് ആളെക്കൂട്ടാനുള്ള ഉരുപ്പടികളായി. ഇതോടെ, നിയമം അനുശാസിക്കുന്ന മിനിമം സൌകര്യങ്ങള്‍പോലും അനുവദിക്കാതെ ആനകളെ കേരളമാകെ കൊണ്ടു നടന്ന് വില്‍ക്കാന്‍ തുടങ്ങി. നിയമ പാലകരെയും ഉദ്യോഗസ്ഥരെയുമെല്ലാം കാശു കൊടുത്ത് നിനക്കു നിര്‍ത്താന്‍ ഈ മാഫിയക്ക് എളുപ്പം കഴിഞ്ഞു.
 

 
നമ്മുടെ സന്തോഷം, ആനയുടെ പിടച്ചില്‍
ആനകളുടെ അവകാശത്തേക്കാള്‍ അതിന്റെ എഴുന്നള്ളിപ്പ് ചന്തവും അതിനോടുള്ള പ്രണയവുമാണ് നമുക്കെല്ലാം പ്രധാനമാണ് എന്നതിനാല്‍ ഇതിനെതിരെ ഒരു ശബ്ദവും ഉയര്‍ന്നു വരില്ല. വ്രണങ്ങളില്‍ അമര്‍ന്നുരസുന്ന ചങ്ങലക്കെട്ടുകളുമായി, നമ്മുടെ കാഴ്ചക്ക് സന്തോഷമാവാന്‍ ആനകള്‍ കേരളമാകെ നടന്നു തളര്‍ന്നു.

ലോകം കുലുക്കുന്ന ഭയാനക ശബ്ദഘോഷത്തോടെ വെടിക്കെട്ടുകള്‍ നടക്കുമ്പോള്‍ അവര്‍ തൊട്ടടുത്തുനിന്നു സഹിച്ചു. നാട്ടിലിറങ്ങിയാല്‍ പാട്ടകൊട്ടി ഓടിക്കുന്ന മൃഗമാണ് കാട്ടാനയെന്ന്, ആ ഇത്തിരി ശബ്ദം പോലും സഹിക്കാതെ ഓടുന്ന ശരീരസവിശേഷതയാണ് അതിന്റേതെന്ന് ഓര്‍ക്കുമ്പോഴാണ് ഉല്‍സവപ്പറമ്പുകളിലെ ശബ്ദഭീകരത ആനക്ക് എത്ര മാത്രം പീഡാകരമാണെന്ന് മനസ്സിലാവുക.

വെടിക്കെട്ടുകള്‍ തീര്‍ക്കുന്ന സ്ഫോടനങ്ങളും കണ്ണഞ്ചിക്കുന്ന മിന്നല്‍പ്പിണരുകളുമെല്ലാം ആനകള്‍ നിത്യവും പല വട്ടമാണ് തൊട്ടടുത്തുനിന്ന് സഹിക്കുന്നത്. ഇതോടൊപ്പമാണ്, കാഴ്ചക്കാരായ നമ്മുടെ ഗജപ്രേമത്തിന്റെ അസഹ്യത. ആളുമാരവവും ബഹളവും പാപ്പാന്‍മാരുടെ ക്രൂര പീഡനങ്ങളും സഹിച്ചാണ് നമ്മുടെ കണ്ണുകള്‍ക്ക് ആനന്ദമുണ്ടാക്കാനായി കാട്ടിലെ ഈ പൊണ്ണത്തടിയന്‍ വലിയ ഉടലും പേറി ഉല്‍സവപ്പറമ്പുകളില്‍നിന്ന് ഉല്‍സവപ്പറമ്പുകളിലേക്ക് വേച്ചുവേച്ച് നടക്കുന്നത്. ഇടയ്ക്ക് ചീറിപ്പാഞ്ഞു വരുന്ന വാഹങ്ങളുടെ ഇടിയേറ്റ് വീണു പോകുന്നത്.
 

 
കൊടുംവേദനയുടെ എഴുന്നള്ളിപ്പുകള്‍
കേരളത്തിലെ ഉത്സവകാലം ആരംഭിക്കുന്നത് ഡിസംബര്‍ പകുതിയോടെ ആണ്. ജനുവരി പകുതി കഴിയും തിരക്കേറുവാന്‍. അവസനിക്കുന്നത് മെയ് ആദ്യത്തിലും. അതായത് കേരളം ചുട്ടു പൊള്ളുന്ന കാലത്താണ് കറുത്ത നിറമുള്ള വിയര്‍പ്പുഗ്രന്ധികള്‍ വളരെ കുറവുള്ള, കൊടും ചൂട് താങ്ങാന്‍ ആകാത്ത ആനകളെ ഉത്സവപ്പറമ്പിലേക്ക് കൊണ്ടുവരുന്നത്. 250 ലിറ്റര്‍ വെള്ളെമെങ്കിലും ഒരാനയ്ക്ക് ഒരു ദിവസത്തെക്ക് വേണം ശരീരഭാരത്തിന്റെ 10% എങ്കിലും ഭക്ഷണവും.

ഉറക്കമില്ലാതെ ഉത്സവപ്പറമ്പുകളില്‍ നിന്നും ഉത്സവപ്പറമ്പുകളിലേക്ക് മണിക്കൂറിനു വിലയിട്ട് കൊണ്ടു പോകുന്നതിനിടയില്‍ എവിടെ ഇതിനുസമയം? പല ആനകള്‍ക്കും നിന്ന നില്‍പില്‍ മണിക്കൂറുകളോളം അനങ്ങാതെ, വെള്ളവും ഭക്ഷണവും ഇല്ലാതെ, ലോറിയില്‍ മൂന്നും നാലും ജില്ലകള്‍ കടക്കേണ്ടതായി വരുന്നു. താഴെ വീഴുമോ എന്ന ഭയത്തോടെ ഉള്ള ഈ യാത്രയ്ക്കിടയില്‍ വലിയ ഹോണ്‍ അടിച്ച് ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങള്‍ ഉണ്ടാക്കുന്ന അസ്വസ്ഥത വേറെ. ഇതെല്ലാം ആനയുടെ ആരോഗ്യത്തേയും മാനസിക നിലയേയും തകറാറിലാക്കും.

ഇനി ഉത്സവപ്പറമ്പെന്ന മത്സരവേദിയിലെ നരകവേള. തലയെങ്ങാന്‍ അല്പം താഴ്ത്തിയാല്‍ അപ്പോള്‍ വീഴും കാലില്‍ അടിയോ താടിക്ക് ആണിവച്ച് തോട്ടികൊണ്ടുള്ള കുത്തോ. ചിലയിടങ്ങളില്‍ ആനയെ പാപ്പാനു തോട്ടികൊണ്ടു മറ്റും കുത്തിപൊക്കുവാന്‍ ആകില്ല. അതിനവര്‍ പല ഉപായങ്ങള്‍ കണ്ടു വച്ചിട്ടുണ്ട്. അതിലൊന്ന് തോര്‍ത്തുമുണ്ടില്‍ ചെറിയ കരിങ്കല്‍ ചീളുകള്‍ കിഴികെട്ടി ഉത്സവത്തിനും മുമ്പായി ആനയുടെ മുഖത്തടിച്ച് തല ഉയര്‍ത്തുവാന്‍ പരിശീലിപ്പിക്കും. ഉത്സവപ്പറമ്പില്‍ പാപ്പാന്‍ തോര്‍ത്ത് ഉയര്‍ത്തി വീശുമ്പോള്‍ പഴയ ഓര്‍മ്മയില്‍ ആന തല താഴ്ത്താതെ നില്‍ക്കും.
 

 
മദം പൊട്ടല്‍ എന്ന യാഥാര്‍ത്ഥ്യം
ഇതിലും വലിയ ക്രൂരതകള്‍ കാണിക്കുന്നവരും ഉണ്ട്.പ്രായപൂര്‍ത്തിയായ ആനകള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ മദപ്പാട് ഉണ്ടാകും. ചില ആനകളില്‍ ഇത് രണ്ടു തവണയും കണ്ടുവരുന്നു. ഒരു വര്‍ഷത്തില്‍ മദപ്പാട് വന്നാല്‍ അടുത്ത വര്‍ഷം ഏതാണ്ട് അതേ സമയത്ത് തന്നെയാകും വീണ്ടും വരിക. ആദ്യം അനുസരണക്കേട് കാട്ടിയും ഭക്ഷണം കുറച്ചും ഒക്കെ ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കും. ശക്തമായ ലൈംഗികതൃഷ്ണയാണ് മറ്റൊരു പ്രത്യേകത. ഈ സമയത്ത് ആനയെ കെട്ടിയുറപ്പിക്കും. തുടര്‍ന്ന് ആനയുടെ ചെവിക്കും കണ്ണിനും ഇടയിലെ മദഗ്രന്ഥിയില്‍ നിന്നും “മദജലം” ഒഴുകുവാന്‍ തുടങ്ങും.

പലപ്പോഴും ആന സ്വബോധം നഷ്ടപ്പെട്ട് ഭ്രാന്തിന്റെ അവസ്ഥയില്‍ ആയിരിക്കും അപ്പോള്‍. തല മേലേക്കും കീഴ്പ്പോട്ടും ആട്ടിക്കൊണ്ടും മറ്റും ആന അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ടിരിക്കും. ഒടുവില്‍ മദജലം വറ്റി ചളി വരുവാന്‍ തുടങ്ങും. വറ്റുനീര് എന്നാണ് ഈ അവസ്ഥയെ പറയുക. പിന്നീട് ആന സാധാരണ മനോനിലയിലേക്ക് വരും. രണ്ടു മുതല്‍ ആറുമാസം വരെ നീളും ഇത് പൂര്‍ത്തിയാകുവാന്‍. മദപ്പാട് കഴിഞ്ഞ് അഴിക്കുമ്പോള്‍ പല ആനകളേയും മനുഷ്യന്റെ വരുതിയില്‍ ആക്കുവാനായി ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയനാക്കുക പതിവാണ്.

കെട്ടിയഴിക്കല്‍ എന്നാണ് ഇതിനു പറയുക. ചുറ്റും ആളുകള്‍ നിന്ന് പ്രധാന പാപ്പാന്റെ നേതൃത്വത്തില്‍ വലിയ തോട്ടിയുടെ അറ്റത്ത് മുനയുള്ള ആണി ഘടിപ്പിച്ച് (വലിയകോല്‍) അതുകൊണ്ട് ആനയുടെ കാലിലും കയ്യിലും നഖങ്ങളിലും കുത്തും. ഒപ്പം വടികൊണ്ട് അടിക്കും. ഒടുവില്‍ ആന കൊമ്പ് കുത്തും. പിന്നെ കിടക്കും. ചില ആനകള്‍ക്ക് ഇതിന്റെ ആവശ്യം വരാറില്ല. എന്നാല്‍ അനുസരിക്കാന്‍ കൂട്ടാക്കാതെ കരുത്തും കരളുറപ്പും ഉള്ളവരെ കീഴ്പ്പെടുത്തുവാന്‍ ബുദ്ധിമുട്ടാണ്. അവരുടെ കെട്ടിയഴിക്കല്‍ നീളാറുമുണ്ട്.

പാപ്പാന്റെ വായ്ത്താരികള്‍ അനുസരിക്കുവാന്‍ തുടങ്ങിയാല്‍ ആനയെ ഇടത്തും വലത്തും ചരിച്ച് കിടത്തിക്കും. ഒരുവിധം ആന വരുതിയില്‍ ആയെന്ന് കണ്ടാല്‍ അതിനെ കിടത്തിയിട്ട് കടക്കണ്ണില്‍ തോട്ടികൊണ്ട് പിടിക്കും. ആന കുതറിച്ചാടാതിരിക്കാന്‍ ആണിത്. തുടര്‍ന്ന് ഒരു പാപ്പാന്‍ ആനയുടെ മുകളില്‍ കയറി കഴുത്തില്‍ വട്ടക്കയര്‍ കെട്ടും. ഇതിന്റെ ഫലമായി പരിക്കേറ്റ് ചരിഞ്ഞതോ ചത്തതിനൊത്ത് ജീവിച്ചിരിക്കുന്നതോ ആയ നിരവധി ആനകള്‍ ഉണ്ട്.

കെട്ടിയഴിക്കല്‍ കഴിഞ്ഞാല്‍ പിന്നെ ഡോക്ടര്‍മാര്‍ പരിശോധിക്കും. മദപ്പാട് തീര്‍ന്നു ആന പാപ്പാന്മാരെ അനുസരിക്കുന്നു എന്ന് കണ്ടാല്‍ അതിനെ ഉത്സവങ്ങള്‍ക്ക് കൊണ്ടു പോകാന്‍ തുടങ്ങും. ഉത്സവ സീസണില്‍ മദപ്പാട് വന്നാല്‍ ഉടമയ്ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുക. ആ സമയത്ത് മദപ്പാട് വരാതിരിക്കുവാന്‍ ചിലര്‍ മരുന്ന് കൊടുക്കും.

ഉത്സവസീസണിലേക്ക് മദപ്പാട് നീളുന്നു എങ്കില്‍ വേണ്ടത്ര ഭക്ഷണം വെള്ളം എന്നിവ നല്‍കാതെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയനാക്കി വാട്ടിയഴിക്കും. മയങ്ങുവാനുള്ള മരുന്നുകള്‍ നല്‍കിയും ആനയെ എഴുന്നള്ളിപ്പുകള്‍ക്ക് കൊണ്ടു പോകുന്ന പ്രവണതകള്‍ ഉള്ളതായി പറയുന്നു. ചില പാപ്പാന്മാര്‍ ആനയുടെ
ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കി അത് ഉണങ്ങാന്‍ അനുവദിക്കാതെ (ചട്ടവ്രണം എന്ന് പറയും) കൊണ്ടു നടക്കും. ആന പ്രശ്നം ഉണ്ടാക്കിയാല്‍ ഈ വ്രണത്തില്‍
തോട്ടികൊണ്ട് കുത്തും. ആനക്കിത് പ്രാണ വേദനയാണ്. ഭയം മൂലം അവ അനുസരണയോടെ നടക്കും. എഴുതിയാല്‍ തീരാത്തത്രയുണ്ട് മനുഷ്യന്‍ ഈ സാധുജീവിയോട് കാണിക്കുന്ന കൊടും ക്രൂരതകള്‍.
 

courtesy-the-hindu


 
ആനയിടച്ചില്‍ എന്ന ആഘോഷം
ഇക്കൂട്ടത്തില്‍ വിസ്മരിച്ചു കൂടാത്ത ഒന്നാണ് ഈ ചോരക്കളിയില്‍ നാമടങ്ങുന്ന കാഴ്ചക്കാരുടെയും മാധ്യമങ്ങളുടെയും റോള്‍. കാണികളുടെ പ്രകോപനങ്ങളും വിവേകശൂന്യതയുമാണ് പലപ്പോഴും ഇത്തരം സംഭവങ്ങളുടെ മൂലകാരണം. പ്രകോപനമുണ്ടാക്കുന്ന വിധത്തില്‍ എഴുന്നള്ളിപ്പിനിടെ ആനയെ ഉപദ്രവിക്കുന്നവരുണ്ട്, കാഴ്ചക്കാരില്‍. ആന ഒന്നിടഞ്ഞാല്‍ പിന്നാലെ ചെന്ന് ബഹളം കൂട്ടുന്നവരുണ്ട്. അരും കൊലയുടെ നേരങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താനും അന്നന്നേരം യൂ ട്യൂബില്‍ കയറ്റിവിടാനും മല്‍സരിക്കുന്നവരും ആവേശത്തോടെ അത് കാണുകയും ഷെയര്‍ ചെയ്യുന്നവരുമെല്ലാം നമ്മള്‍ തന്നെയാണ്.

ചേറ്റുവയില്‍ നേര്‍ച്ചക്കിടയില്‍ വെട്ടത്ത് വിനയനെന്ന ആനയിടഞ്ഞ് ഉണ്ണിയെന്ന പാപ്പാനെ കൊലപ്പെടുത്തുകയും മറ്റ് ആനകളെ കുത്തുകയും ചെയ്ത ദൃശ്യങ്ങള്‍ ഇപ്പോഴും യൂറ്റ്യൂബില്‍ ഹിറ്റാണ്. ആനക്കു മുകളില്‍ നിന്നും താഴെ വീണ സുബൈര്‍ എന്ന ചെറുപ്പക്കാരനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ നല്‍കിയവനാണ് ഉണ്ണിയെന്ന ആ സാധു പാപ്പാന്‍ എന്നത് നാം മറന്നു പോകുന്നു.

ദൃശ്യമാധ്യമങ്ങള്‍ ആനയിടച്ചിലുകളെ ഏറെ പ്രാധാന്യത്തൊടെയാണ് അവതരിപ്പിക്കുന്നത്. സാഡിസ്റ്റുകളെപ്പോലെ സഹജീവിയുടെ പിടച്ചിലും ഞരക്കവും അളവറ്റ ക്രൂരതയോടെ പകര്‍ത്തുകയാണ് ചാനലുകള്‍. വണ്ടികുത്തിമോഹനന്‍ എന്ന ആനയിടഞ്ഞപ്പോള്‍ അതിന്റെ പാപ്പാന്‍ പുറത്ത് ഉണ്ടായിരുന്നു. പുറത്ത് ആളിരിക്കുമ്പോള്‍ മയക്കുവെടിവെച്ചാല്‍ ആന ഉടനെ പുറത്തിരിക്കുന്നവരെ കുടഞ്ഞിടും. ഇത് അറിയാമായിരുന്നിട്ടും അയാളുടെ അഭ്യര്‍ഥന അവഗണിച്ച് മയക്കുവെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആന അയാളെ കുടഞ്ഞിട്ട് കുത്തി. ഈ ദൃശ്യങ്ങളെല്ലാം ചാനലുകള്‍ പലയാവര്‍ത്തി കാട്ടി. റോഡിനും ആനയുടെ കൊമ്പിനുമിടയില്‍ കിടന്ന് പിടയുമ്പോള്‍ ‘അയ്യോ അമ്മേ രക്ഷിക്കണേ’ എന്നുള്ള നിലവിളി പോലും അവര്‍ മ്യൂട്ട് ചെയ്തില്ല.

മൊബൈല്‍ ഫോണുമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പാഞ്ഞെത്തുന്ന ജനക്കൂട്ടം പലപ്പോഴും ആനയെ കൂടുതല്‍ പ്രകോപിതരാക്കാണ് പതിവ്. ആനയെ തളക്കാന്‍ ശ്രമിക്കുന്ന പാപ്പാന്മാര്‍ക്കും വെറ്റിനറി ഡോക്ടര്‍മാര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ചുറ്റുംകൂടുന്ന ആളുകളാണ് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും മയക്ക് വെടി വെക്കുന്നതില്‍ (മയക്ക് വെടിവെക്കുക എന്ന് വാക്കാല്‍ പറയുമെങ്കിലും ഒരു സിറിഞ്ചില്‍ നിറച്ച മരുന്ന് ആനയുടെ ശരീരത്തിലേക്ക് അകലെ നിന്നുകൊണ്ട് ഷൂട്ട് ചെയ്യുന്ന പ്രക്രിയ മാത്രമാണത്) തടസ്സമാകുന്നതുമെന്ന് ഈ രംഗത്തെ വിദഗ്ദനായ ഡോ.രാജീവ് ടി.എസ് സാക്ഷ്യപ്പെടുത്തുന്നു.
 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍


 
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ഇര
ഈയടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഈ ക്രൂരതകളുടെ ലക്ഷണമൊത്ത ഇരയാണ്. എത്ര തുക ചിലവിട്ടാലും ഏറ്റവും വലിയ/പ്രശസ്തനായ ആനയെ തന്നെ തങ്ങളുടെ ഉത്സവങ്ങള്‍ക്ക് അണിനിരത്തുവാന്‍ വിവിധ കമ്മറ്റിക്കാരും കരക്കാരും തമ്മില്‍ മല്‍സരിച്ചതിന്റെ ഇര. 2013 ജനുവരി 21നു തൃശãൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ ഗ്രാമത്തിലെ മാമ്പുള്ളിക്കാവ് ഉത്സവത്തിനു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ രണ്ടു ലക്ഷത്തി അമ്പത്തയ്യായിരം രൂപയ്ക്കാണ് ലേലത്തിനെടുത്തത്.

കേരളത്തിലെ ആനകള്‍ക്കിടയില്‍ ഏറ്റവും ഉയരവും (314 സെ.മി) കരുത്തും ഉള്ളവനാണ് തലയെടുപ്പിന്റെ തമ്പുരാന്‍ മാതംഗചക്രവര്‍ത്തി എന്നെല്ലാം നാട്ടുകാര്‍ വിളിക്കുന്ന രാമചന്ദ്രന്‍. തൃശãൂര്‍ പേരാമംഗലം തെച്ചിക്കോട്ട് കാവ് ക്ഷേത്രത്തിലേതാണ്. ബീഹാറില്‍നിന്നെത്തിയ ഈ ആന 1982ല്‍ തൃശãൂരിലെ ആന ഏജന്റായ വെങ്കിടാദ്രി വഴിയാണ് കേരളത്തില്‍ എത്തുന്നത് 1984ല്‍ ആണ് ഈ ആനയെ തെച്ചിക്കോട്ട് കാവ് ദേവസ്വം വാങ്ങുന്നത്.

മനുഷ്യന്റെ വരുതിയില്‍ നിര്‍ത്തുവാനായുള്ള പീഡനങ്ങള്‍ക്കിടയില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടവനാണ് രാമചന്ദ്രന്‍. തനിക്ക് ഒരു ഗുണവും ചെയ്യാത്ത പേരും പ്രശസ്തിയുമാണ് ഈ ഉല്‍സവ ജീവിതം ഈ ഗജകേസരിക്ക് സമ്മാനിച്ചത്. ഒപ്പം കുപ്രശസ്തിയും. രണ്ടാനയെ കുത്തിക്കൊന്നവന്‍, ഏഴാളെ കൊന്നവന്‍ എന്നൊക്കെയാണ് കുപ്രശസ്തിക്ക് കാരണമായി പറയുന്നത്.

കുറ്റങ്ങളെല്ലാം അവന്റേതു മാത്രമെന്നാണ് പൊതുവായ പറച്ചില്‍. എന്നാല്‍, വസ്തുതകള്‍ പരിശോധിച്ചാല്‍ പലതും തെറ്റാണെന്ന് മനസ്സിലാക്കാം. തിരുവമ്പാടി ചന്ദ്രശേഖരനെ കുത്തിക്കൊന്നു എന്നാണ് ഒരു ആരോപണം. പാലക്കാട് ജില്ലയിലെ മുളയം രുധിരമാല ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അപ്രതീക്ഷിതമായി കാഴ്ചയറ്റ കണ്ണിന്റെ വശത്തുകൂടെ ചന്ദ്രശേഖരന്‍ മുന്നിലെത്തിയപ്പോല്‍ പരിഭ്രാന്തനായാണ് രാമചന്ദ്രന്‍ ആക്രമണം നടത്തുന്നത്. അന്ന് ചന്ദ്രശേഖരനു സാരമായി പരിക്കേറ്റെങ്കിലും അതില്‍ നിന്നും മോചിതനായി 200^2001വര്‍ഷങ്ങളില്‍ (2002 ല്‍ ഒരു മണിക്കൂറും) അവന്‍ തൃശãൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റി. അപ്പോള്‍ എങ്ങിനെയാണ് രാമചന്ദ്രന്‍ ചന്ദ്രശേഖരന്റെ കൊലയാളിയാകുക?

മറ്റൊരു സംഭവം കാട്ടക്കാമ്പല്‍ ഉത്സവത്തിനു മുന്നോടിയായി അവനെ സ്വീകരിച്ച് കൊണ്ടു പോകുമ്പോള്‍ ഒരു 12 കാരനെ കൊലപ്പെടുത്തി എന്ന സംഭവമാണ്. ആനയ്ക്കു ചുറ്റും വലിയ ആള്‍ക്കൂട്ടം നിരന്ന് ആഘോഷമായിട്ടായിരുന്നു ആ എഴുന്നള്ളിപ്പ്. പെട്ടെന്ന് ഒരു ബസ്സ് അതുവഴി വന്നു. ആനയ്ക്കും ബസ്സിനുമിടയില്‍ ആളുകള്‍ തിങ്ങി. അതിനിടയില്‍ അപ്രതീക്ഷിതമായി ആരോ ആനയുടെ കാലിനിടയില്‍ പടക്കം പൊട്ടിച്ചു. തുടര്‍ന്ന് പരിഭ്രാന്തനായ ആന മുന്നോട്ട് ചാടി. ആ ചാട്ടത്തില്‍ അവന്റെ കാലിനടിയില്‍ പെട്ട ഒരാള്‍ കൊല്ലപ്പെട്ടു. ഇവിടെയും രാമചന്ദ്രന്‍ കൊലയാളിയായി ചിത്രീകരിക്കപ്പെട്ടു.

ഇപ്പോഴിതാ ഒരാഴ്ച മുമ്പ് പെരുമ്പാവൂരില്‍ നിന്നും അവനെതിരെ വാര്‍ത്ത. പൂയം ഉത്സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്റെ ആക്രമണത്തില്‍ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടു. കൂട്ടാനയുടെ കുത്തേറ്റതിനെ തുടര്‍ന്ന് പരിഭ്രാന്തനായി ആന ഇടഞ്ഞ് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. ആനകള്‍ക്കും ആളുകള്‍ക്കും നില്‍ക്കുവാന്‍ വേണ്ടത്ര സൌെകര്യങ്ങള്‍ ഇല്ലാത്ത ഒരിടത്ത്ാണ് ഈ സംഭവം നടന്നത്. സ്വാഭാവികമായി സംഭവിക്കാവുന്ന കാര്യം മാത്രമാണ് സംഭവിച്ചത്. പതിവു തെറ്റിക്കാതെ ഈ സംഭവത്തിലും നമ്മളെല്ലാം രാമചന്ദ്രനെ കൊലയാളിയാക്കി. വസ്തുതകള്‍ അന്വേഷിക്കാതെ മാധ്യമങ്ങള്‍ വാര്‍ത്ത പരത്തി.

24 വര്‍ഷം ആനയ്കൊപ്പം ഉണ്ടായിരുന്ന പാപ്പാനെ അടുത്തിടെ കരാറുകാരന്‍ മാറ്റിയെന്നു വരെ വാര്‍ത്തകള്‍ പടച്ചു വിട്ടു. രാമചന്ദ്രനെ 18 വര്‍ഷമായി വഴിനടത്തുന്നത് പാലക്കാട് സ്വദേശിയായ പാപ്പാന്‍ മണിയാണ്. അദ്ദേഹം തന്നെയാണ് ഇപ്പോഴും അവനെ വഴിനടത്തുന്നത്. ഇതൊന്നും വാര്‍ത്ത പടച്ചവര്‍ക്ക് വിഷയമായില്ല. മേയ് മാസം കെട്ടി അഞ്ചുമാസത്തെ മദപ്പാട് കാലം കഴിഞ്ഞ് ഡിസംബറില്‍ കെട്ടുംതറിയില്‍ നിന്നും ഇറങ്ങിയ ആനയാണിത്. എന്നാല്‍, അവന്‍ മദപ്പാടില്‍ ആയിരുന്നു എന്നായിരുന്നു മാധ്യമ വിശകലനങ്ങള്‍.ഇത്രയുംപറഞ്ഞത് രാമചന്ദ്രന്‍ എന്ന ആനയുടെ കാര്യം. 18 വര്‍ഷത്തില്‍ അധികമായി 3 കാലില്‍ കെട്ടിയ തറിയില്‍ വേദനയും പേറി നില്‍ക്കുന്ന ഗുരുവായൂരിലെ മുറിവാലന്‍ മുകുന്ദന്‍ ഉണ്ട് നമ്മുടെ മുമ്പില്‍. മനുഷ്യന്റെ പീഡനങ്ങള്‍ക്കിരയായി ഇഞ്ചിഞ്ചായി മരിക്കുന്ന മറ്റനേകം ആനകളും. അകാലത്തില്‍ ജീവന്‍ വെടിഞ്ഞ ഇരിങ്ങാപ്പുറം പ്രകാശ് ശങ്കര്‍ ഉള്‍പ്പെടെ പലരും.
 

 
നിയമങ്ങള്‍ നോക്കുകുത്തി
നിയമ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ശക്തമെന്ന് തോന്നുന്ന വന്യജീവി നിയമങ്ങള്‍ പലതും ഉണ്ടെങ്കിലും ഇത്തരം കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാറില്ല. നാട്ടാന പരിപാലന ചട്ടം എന്ന ഒരു സംഗതി സര്‍ക്കാര്‍ നിയമമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രയോഗത്തില്‍ പലപ്പോഴും ചട്ടം ചട്ടത്തിന്റെ വഴിക്കും ആനയും അതിനു ലഭിക്കുന്ന പീഡനങ്ങളും ചട്ടക്കാരന്റെയും ഉടമയുടേയും കങ്കാണിയുടേയും വഴിക്കുമാണ്.

വന്യജീവി എന്ന വിഭാഗത്തില്‍പ്പെടുത്തുമെങ്കിലും ഭക്ഷണത്തിനായി ഒരു ജീവിയേയും കൊല്ലാത്ത ശുദ്ധ വെജിറ്റേറിയന്‍ ആണ് ഈ പെരും ശരീരി . അത് അവന്റെ ആവാസ വ്യവസ്ഥയിലേക്ക് കടന്നു കയറുമ്പോഴോ അല്ലെങ്കില്‍ അവനെ ഒരു രീതിയിലും ജീവിക്കുവാന്‍ അനുവദിക്കില്ല എന്ന അവസ്ഥയില്‍ എത്തുമ്പോഴോ മാത്രമാണ് അവന്‍ ആക്രമണകാരിയാവുക.

ഇത്രയും ക്രൂരമായ പീഡനങ്ങള്‍ മനുഷ്യന്‍ അവനോട് ചെയ്യുമ്പോള്‍, ഇടയ്ക്ക് കാട് കയ്യേറി ആനത്താരകളെ മുറിവേല്‍പിച്ച് ഇറക്കുന്ന കൃഷിയിടങ്ങളിലോ ,കാടിന്റെ ഹൃദയത്തെ കീറിമുറിക്കുന്ന റോഡുകളിലോ കോയമ്പത്തൂര്‍ പോലെ നഗരങ്ങളിലോ ഉത്സവപ്പമ്പുകളിലോ വച്ച് മനുഷ്യനോട് തിരിച്ച് പ്രതികരിക്കുന്നതാണോ കുഴപ്പം?

വാരിക്കുഴികുത്തി കൊട്ടിലില്‍ കൊണ്ടു പോയി ചട്ടം പഠിപ്പിച്ച്, കൊടും ചൂടില്‍ ഭക്ഷണവും വെള്ളവും നിഷേധിച്ച്, നാലുപേരെ പുറത്തിരുത്തി, മനുഷ്യരുടെ ആഹ്ലാദങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വേണ്ടി നിരത്തി നിര്‍ത്തി, തോട്ടിക്ക് കുത്തി ഉയര്‍ത്തുന്നതിനിടയില്‍ വല്ലപ്പോഴും ഒന്ന് പ്രതിഷേധിക്കാന്‍ പോലും അവന് അവകാശമില്ലെന്നാണ് ഈ ലേഖനമെഴുതിയ ഞാനടക്കമുള്ള മനുഷ്യരെല്ലാം ആവര്‍ത്തിക്കുന്നത്.
 
 
ഇനി ഒരു പ്രശ്നോത്തരി
ചോദ്യം: ആനകളെ പീഡിപ്പിച്ചാല്‍ നടപടി എടുക്കേണ്ടതാരാണ്?
ഉത്തരം: വനം, വന്യജീവി വകുപ്പ്.
ചോദ്യം: കേരളത്തിലെ ആ വകുപ്പ് മന്ത്രിയാര്?
ഉത്തരം: ഗണേശ്കുമാര്‍
ചോദ്യം: കേരളത്തില്‍ ഗജപീഡനം നടത്തി കാശുണ്ടാക്കുന്നതാര്?
ഉത്തരം: ആനമുതലാളിമാര്‍
ചോദ്യം: അവരുടെ നേതാവാര്?
ഉത്തരം: വനം മന്ത്രി ഗണേശ്കുമാര്‍!!!!!!

കൂടംകുളത്തെക്കുറിച്ച് ചാരുനിവേദിത: ഇതാണോ അഹിംസാ സമരം?

 
 
 
 
കൂടംകുളം സമരത്തിന് രൂക്ഷവിമര്‍ശം. ചാരുനിവേദിത എഴുതുന്നു
 
 
കൂടംകുളം ഇപ്പോഴും സമരത്തീയിലാണ്. സ്വന്തം ദേശത്തെ, ജീവിതത്തെ, ഭാവിയെ നക്കിത്തിന്നാനെത്തുന്ന അണു ഉലക്കെതിരെ, നിസ്സഹായതകളും ഇല്ലായ്മകളും ചേര്‍ത്തുവെച്ച കരുത്തില്‍ ഏറ്റവും ദരിദ്രരായ, ആലംബമറ്റ മനുഷ്യര്‍ സമരം തുടരുക തന്നെയാണ്.

അതിനെതിരായ വ്യാപക പ്രചാരണങ്ങളും അതോടൊപ്പം ചൂടുപിടിക്കുന്നുണ്ട്. കറന്റ് കട്ട് ഇല്ലാത്ത നേരങ്ങളെക്കുറിച്ച വ്യാമോഹങ്ങള്‍ വിതച്ചും അതിര്‍ത്തി കടന്നെത്തുമെന്ന് പ്രതീക്ഷിക്കുന്ന വൈദ്യുതിയെ കുറിച്ച പ്രതീക്ഷകള്‍ വിതച്ചും സര്‍വരോഗ സംഹാരിയായി അണുഉലയെത്തന്നെ ഉയര്‍ത്തിക്കാട്ടുന്ന പ്രചാരണങ്ങള്‍. പ്രതീക്ഷിക്കുന്നതുപോലെ, അധികാരികളും അവയുടെ പിണിയാളുകളും അവരെ താങ്ങിനിര്‍ത്തുന്ന ബൌദ്ധിക, മാധ്യമ ശക്തികളുമെല്ലാം ഇതില്‍ മുന്നിലുണ്ട്.

എന്നാല്‍, ഒട്ടും പ്രതീക്ഷിക്കാത്ത മറ്റ് ചില ഇടങ്ങളും സമരത്തെ ക്രൂശിലേറ്റാന്‍ വെറിപിടിച്ചുണരുന്നുണ്ട്. ഇത്തരം വേളകളില്‍ ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന പാരമ്പര്യമുള്ള ഹിന്ദു പോലൊരു മാധ്യമ സ്ഥാപനം പ്രോപഗണ്ടയുടെ തലത്തോളം ചെന്ന് കൂടംകുളത്തെ പോര്‍വീര്യത്തെ ഭര്‍ത്സിക്കുന്നു. മഹാരാഷ്ട്രയിലെ ജയ്താപൂരില്‍ ആണവനിലയത്തിനെതിരെ ഉറച്ചു നിലപാട് എടുക്കുന്ന സി.പി.എമ്മിനെ പോലൊരു രാഷ്ട്രീയ കക്ഷി കൂടംകുളത്തെത്തുമ്പോള്‍ കവാത്ത് മറക്കുന്നു. അങ്ങനെ വൈരുധ്യങ്ങളുടെ അകംപുറ കാഴ്ചകള്‍ അനേകം.

ഇക്കൂട്ടത്തിലിതാ ഒരാള്‍ കൂടി. ചെറിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ എഴുത്തുകാരനായി മാറിയ ചാരുനിവേദിത. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജനകീയമായ ഉണര്‍വുകളെയും സംഗീതവും എഴുത്തും കടഞ്ഞുണ്ടാവുന്ന ചെറുത്തുനില്‍പ്പിന്റെ തീക്കിനാക്കളെയും കുറിച്ച് മലയാളിയോട് സദാ സംസാരിക്കുന്ന ചാരുനിവേദിത കൂടംകുളം സമരത്തെ കാണുന്നത് മറു പക്ഷത്തുനിന്നാണ്. സമരത്തെക്കുറിച്ച് ദിനതന്തിയില്‍ ചാരുനിവേദിത എഴുതിയ കുറിപ്പ് വിശദ ചര്‍ച്ചകള്‍ക്കായി നാലാമിടം പ്രസിദ്ധീകരിക്കുന്നു. വിവര്‍ത്തനം: എസ്.ജയേഷ്. Image Courtesy: Counter Currents

 
 


 
 
അടുത്തിടെ ഒരു ടി വി ചാനലില്‍, “2012 എങ്ങിനെയുണ്ടായിരുന്നു?” എന്നതിനെപ്പറ്റി, എഴുത്തുകാരും, സിനിമാ സംവിധായകരും പങ്കെടുത്ത ഒരു പരിപാടിയില്‍ ഞാനും ഉണ്ടായിരുന്നു.

ഒന്നുരണ്ട് പേരൊഴികെ, എല്ലാ എഴുത്തുകാരുടെയും മുഖങ്ങള്‍ ഉന്മേഷമില്ലാതെ വളരെ മുറുകിയിരുന്നു. “എഴുത്തുകാരനെന്നാല്‍ ഇങ്ങനെയാണോ വേണ്ടത്?’ എന്ന് വിചാരിച്ച് വിഷമിച്ച് ഞാന്‍ പരിപാടിയിലേയ്ക്ക് കടന്നു. ആദ്യം, 2012 ലെ നല്ല നോവല്‍ ഏത്? എന്ന് ചോദിക്കപ്പെട്ടു. പൂമണി എഴുതിയ 1000 താളുകളുള്ള അങ്ങാടി എന്ന നോവലിനെ അവിടെയുണ്ടായിരുന്ന എഴുത്തുകാര്‍ ചേര്‍ന്ന് “ഉഗ്രന്‍ നോവല്‍” എന്ന് പറഞ്ഞപ്പോള്‍, എനിക്ക് അതിശയമായി. കാരണം, ആ നോവല്‍ എനിക്ക് ഒരു അദ്ധ്യായം പോലും വായിക്കാന്‍ കഴിഞ്ഞില്ല. ഇതുപോലെയുള്ള നോവലുകള്‍ വായിക്കുന്നത് കൊണ്ടാണ് ഇവരൊക്കെ കണ്ടന്‍ പൂച്ചയെപ്പോലെ കടുപ്പിച്ചിരിക്കുന്നതെന്ന് ഞാന്‍ കരുതി.

 

കൂടംകുളത്ത് അക്രമം നടക്കണം. സമരക്കാര്‍, എന്നു വച്ചാല്‍ ജനം മരിക്കണം; അതുവച്ച് സമരത്തിനെ വലിയ നിലയില്‍ എത്തിക്കാം എന്ന് എത്രയോ പദ്ധതികള്‍ നോക്കി ഉദയകുമാര്‍. പക്ഷേ, ഒരു അക്രമം പോലും നടന്നില്ല. ഇതിന് കാരണം, തമിഴ് നാട് മുഖ്യമന്ത്രിയും പോലീസും തന്നെ.


 

2012 ലെ പ്രധാനപ്പെട്ട വ്യക്തി ആരാണ്?
പക്ഷേ, അതു കഴിഞ്ഞ് അവര്‍ പറഞ്ഞ കാര്യം, അതിനേക്കാള്‍ അത്ഭുതകരമായിരുന്നു. “2012 ലെ പ്രധാനപ്പെട്ട വ്യക്തി ആരാണ്?” എന്ന ചോദ്യത്തിന് അവര്‍ എല്ലാവരും ഒരേയൊരു പേരു മാത്രമേ പറഞ്ഞുള്ളൂ. അദ്ദേഹമാണ് കൂടംകുളം ഉദയകുമാര്‍. അദ്ദേഹത്തിന്റെ പേര് പറയുമ്പോള്‍ത്തന്നെ എഴുത്തുകാരുടെ കണ്ണുകള്‍ കലങ്ങി, ചുണ്ടുകള്‍ വിറച്ചു. അവര്‍ അത്രയ്ക്ക് വികാരാവേശരായിരുന്നു. ഉദയകുമാറിനെ തിരഞ്ഞെടുത്തതിന് അവര്‍ പറഞ്ഞ കാരണം എന്താണെന്നോ? ഗാന്ധിജിയ്ക്കു ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ അഹിംസാസമരം ഉദയകുമാറിന്റെ സമരമാണത്രേ. എങ്ങിനെയെന്നാല്‍, ദില്ലിയില്‍ ഒരു പെണ്ണിനെ മാനഭംഗപ്പെടുത്തിയപ്പോള്‍, പ്രതിഷേധിച്ചുള്ള സമരത്തില്‍, അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടില്ലേ?.അതുപോലെയുള്ള അക്രമസംഭവം ഒന്നും കൂടംകുളത്ത് നടന്നിട്ടില്ലത്രേ. അതിന് ഉദയകുമാറാണ് കാരണം പോലും.

ഇങ്ങനെ പറയുന്നതിന് എഴുത്തുകാര്‍ നാണിക്കേണ്ടതല്ലേ? കൂടംകുളത്ത് അക്രമം നടക്കണം. സമരക്കാര്‍, എന്നു വച്ചാല്‍ ജനം മരിക്കണം; അതുവച്ച് സമരത്തിനെ വലിയ നിലയില്‍ എത്തിക്കാം എന്ന് എത്രയോ പദ്ധതികള്‍ നോക്കി ഉദയകുമാര്‍. പക്ഷേ, അദ്ദേഹം പ്രതീക്ഷിച്ചതിന് വിപരീതമായി, ഒരു അക്രമം പോലും നടന്നില്ല. ഇതിന് കാരണം, തമിഴ് നാട് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഉത്തരവിനെ അങ്ങിനെതന്നെ നിറവേറ്റിയ പോലീസും തന്നെ. ഒരു കാരണവശാലും അക്രമം നടക്കരുതെന്ന് ശ്രദ്ധിച്ചിരുന്നു മുഖ്യമന്ത്രി.

 

ആ പ്രതിഷേധത്തില്‍ പോലീസുകാരുടെ തല പൊട്ടിയത് ഹിംസ അല്ലേ? ഇതാണോ അഹിംസാസമരം? ഇതുപോലെയുള്ള സമരമാണോ ഗാന്ധിജി നടത്തിയിരുന്നത്?


 

അപ്പോള്‍ ഉദയകുമാര്‍ പ്രാകൃതനല്ലേ?
ഉദാഹരണത്തിന്, ഇടിന്തകരയില്‍ പല മാസങ്ങളായി സമരം നടന്നിട്ടും, പോലീസ് ഡിപ്പാര്‍ട്ട്മെന്റ്, ആ ഗ്രാമത്തിന്റെ അകത്ത് കടക്കാതെ, വളരെ സംയമനം പാലിച്ച് കാത്തിരുന്നു. വീണ്ടും വീണ്ടും പോലീസിനെ പ്രകോപിപ്പിക്കുന്നതിനായി, ഉദയകുമാറിന്റെ പ്രാകൃതജനങ്ങള്‍ പല തന്ത്രോപായങ്ങള്‍ ശ്രമിച്ചിട്ടും, ഒന്നും ഫലിച്ചില്ല. ഉദയകുമാര്‍ ചെയ്യുന്നത് അഹിംസാ സമരം ആണെങ്കില്‍, പൊതുജനത്തിനെ ഇളക്കിവിട്ട്, അവരെ പോലീസുകാര്‍ പ്രതീക്ഷിക്കാത്ത രീതിയില്‍, കടല്‍ വഴിയായി വരുത്തിച്ച് ആണവനിലയത്തിനേയും, അതിന് കാവല്‍ നിന്നിരുന്ന പോലീസുകാരേയും എതിര്‍ക്കാന്‍ പറഞ്ഞത് ആരാണ്? അപ്പോള്‍ ഉദയകുമാര്‍ പ്രാകൃതനല്ലേ? ആ പ്രതിഷേധത്തില്‍ പോലീസുകാരുടെ തല പൊട്ടിയത് ഹിംസ അല്ലേ? ഇതാണോ അഹിംസാസമരം? ഇതുപോലെയുള്ള സമരമാണോ ഗാന്ധിജി നടത്തിയിരുന്നത്? “ഒരാളെങ്കിലും മരിക്കണം, അതാണ് അഹിംസ എന്നാണോ എഴുത്തുകാര്‍ പറയുന്നത്?

ഇനിയും പറയുകയാണെങ്കില്‍, ജനത്തിനെ ഏത് കടല്‍ വഴി പോകാന്‍ ഉദയകുമാര്‍ പറഞ്ഞോ ആ വഴി പൊതുജനത്തിന് പോകാന്‍ അനുമതിയില്ലാത്ത സ്ഥലമാണ്. ദേശീയസുരക്ഷയെക്കരുതി ചില സ്ഥലങ്ങളില്‍ ആളുകള്‍ പോകുന്നത് വിലക്കിയിട്ടുണ്ട്. തീവ്രവാദികള്‍ നുഴഞ്ഞു കയറുന്നത് തടുക്കുന്നതിന് വേണ്ടിയാണത്; അതിക്രമിച്ച് വരുന്നവരെ വെടി വയ്ക്കാന്‍ കേന്ദ്ര റിസര്‍വ്വ് പോലീസിന് അധികാരം ഉണ്ട്. അങ്ങിനെയുള്ള സ്ഥലത്ത് തന്റെ ആളുകളോട് വരാന്‍ പറഞ്ഞു ഉദയകുമാര്‍. ഇങ്ങനെ അക്രമം അഴിച്ചു വിട്ട അദ്ദേഹത്തിനെ പോലീസ് അറസ്റ് ചെയ്യാന്‍ വന്നപ്പോള്‍ അവര്‍ കടല്‍ വഴി തന്നെ വഞ്ചികളില്‍ രക്ഷപ്പെട്ടു. ഗാന്ധിജിയുടെ സമരത്തില്‍ ഇങ്ങനെ എന്തെങ്കിലും ഒരിക്കലെങ്കിലും നടന്നിട്ടുണ്ടോ? ഗാന്ധിജി ഒരു പ്രശ്നത്തിനെ മുന്നില്‍ കണ്ട് നിരാഹാരം കിടക്കും.

 

ഉദയകുമാര്‍ അങ്ങിനെയാണോ ചെയ്തത്? ജനങ്ങളെ ഇളക്കി വിട്ട് ഓടിയൊളിച്ചില്ലേ?


 

ഗാന്ധിജി എപ്പോഴെങ്കിലും ഇങ്ങനെ ഓടിയിട്ടുണ്ടോ?
സര്‍ക്കാര്‍ അദ്ദേഹത്തിനെ കൈയ്യാമം വയ്ക്കാന്‍ വരുമ്പോള്‍, എല്ലാവരോടും സമാധാനമായിരിക്കാന്‍ പറഞ്ഞ്, തടവറയിലേയ്ക്ക് പോകും. ഉദയകുമാര്‍ അങ്ങിനെയാണോ ചെയ്തത്? ജനങ്ങളെ ഇളക്കി വിട്ട് ഓടിയൊളിച്ചില്ലേ? അതിനെപ്പറ്റി പത്രക്കാര്‍ ചോദിച്ചപ്പോള്‍, “ഞാന്‍ അറസ്റ് വരിക്കണമെന്നായിരുന്നു വിചാരിച്ചിരുന്നത്, പക്ഷേ എന്റെ തീരുമാനത്തിന് വിരുദ്ധമായി മുക്കുവര്‍ അങ്ങോട്ടു പോയി’ എന്ന് റീലടിച്ചു. “ടിവി” സീരിയല്‍ കാണുന്നത് പോലെ ഉണ്ടായിരുന്നു അദ്ദേഹം രക്ഷപ്പെട്ടോടിയ സംഭവം. ഗാന്ധിജി എപ്പോഴെങ്കിലും ഇങ്ങനെ ഓടിയിട്ടുണ്ടോ? “ഞാന്‍ അറസ്റ് വരിക്കണമെന്ന് വിചാരിച്ചു; ജനങ്ങള്‍ തടുത്തു” എന്ന് പറയുന്ന ഒരാള്‍, താന്‍ വിചാരിച്ചിരുന്നത് ചെയ്യാന്‍ പറ്റാത്ത ഒരാള്‍, എങ്ങിനെ ഒരു സമരത്തിന് ചുക്കാന്‍ പിടിയ്ക്കാന്‍ പറ്റും?

ഇതില്‍ ശ്രദ്ധിക്കേണ്ട വേറൊരു വിഷയം, വളരെ പ്രധാനപ്പെട്ട വിഷയം. ഈ സമരത്തിന്റെ പിന്നിലുള്ളവര്‍, വിദേശത്തു നിന്നും പെട്ടി പെട്ടിക്കണക്കിന് പണം വാങ്ങി ഇവിടെ ഇന്ത്യയില്‍ മതം മാറ്റത്തില്‍ ഏര്‍പ്പെടുന്നവരാണ്. അപ്പോള്‍, ഈ വിഷയത്തില്‍ വേറേയെന്തോ ദുരുദ്ദേശങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ എല്ലാവിധ മതം, വര്‍ഗ്ഗം, ദേശ, ജാതി അടയാളങ്ങള്‍ എന്നിങ്ങനെ എല്ലാത്തിനേയും മറികടന്നവനാണ്. എന്നാല്‍ “ഇന്ന മതത്തില്‍ നിങ്ങള്‍ ചേരുകയാണെങ്കില്‍ നിങ്ങളുടെ ദാരിദ്യ്രം അവസാനിക്കും; നിങ്ങള്‍ക്ക് പണക്കാരനാകാം” എന്ന് പറഞ്ഞ് മതം മാറ്റുന്നതിനെ നിഷേധിക്കുന്നതാണ് എന്റെ അഭിപ്രായം. “കൂടംകുളം ആണവാലയം കൊണ്ട് ആപത്ത് ഒന്നുമില്ല” എന്ന് ശാസ്ത്രജ്ഞന്മാര്‍ ഉറപ്പിച്ചു പറയുന്നു. അങ്ങിനെയാകുമ്പോള്‍, എഴുത്തുകാര്‍ മാത്രം, “ആപത്ത് ആപത്ത്” എന്ന് അലറുന്നതിന് എന്ത് അര്‍ഥം? എഴുത്തുകാര്‍ എപ്പോഴാണ് ശാസ്ത്രജ്ഞന്മാരായത്?

 

1965 ല്‍ സിംഗപ്പൂരിന് സ്വാതന്ത്യ്രം കിട്ടിയപ്പോള്‍, അതായത് ലോ കുവാന്‍ യൂ അറിയിച്ചപ്പോള്‍, അവിടെ ഒരു ഉദയകുമാറും അദ്ദേഹത്തിന്റെ മഹാത്മാ എന്ന് വിളിക്കാന്‍ കുറെ എഴുത്തുകാരും ഉണ്ടായിരുന്നെങ്കില്‍ സിംഗപ്പൂര്‍ ഇപ്പോഴുള്ളതു പോലെയാവില്ലായിരുന്നു


 

ചീത്ത അംശങ്ങളേയും, ജനങ്ങള്‍ സ്വീകരിച്ചേ പറ്റൂ
ജനങ്ങളുടെ നന്മയ്ക്കു വേണ്ടി സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, അതുകൊണ്ട് ഉണ്ടാകാവുന്ന ചില ചീത്ത അംശങ്ങളേയും, ജനങ്ങള്‍ സ്വീകരിച്ചേ പറ്റൂ. ഉദാഹരണത്തിന്, ഒരു അണക്കെട്ട് പണിയുമ്പോള്‍ ആ സ്ഥലത്ത് ഉള്ള ഗ്രാമങ്ങള്‍ ഇല്ലാതാകും. ആ ജനങ്ങള്‍ക്ക് പുനരധിവാസം നല്‍കി അണക്കെട്ട് കെട്ടിയാലേ എല്ലാവര്‍ക്കുമുള്ള വെള്ളപ്രശ്നം അവസാനിക്കൂ. കേരളത്തില്‍ ചെങ്ങറ, പ്ലാച്ചിമട പോലെയുള്ള സമരങ്ങളില്‍ ഞാന്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ഇവിടെയെല്ലാം നടന്ന സമരങ്ങളുടെ പിന്നണി വേറെ. കൂടംകുളം പ്രശ്നം വേറെ തമിഴ്നാട്ടില്‍ ചെന്നൈ ഒഴികെ മറ്റ് എല്ലാ സ്ഥലങ്ങളിലും കഴിഞ്ഞ ഏഴ് മാസങ്ങളായി ദിവസവും നാലു മുതല്‍ ആറു മണിക്കൂര്‍ വരെ വൈദ്യുതി ഇല്ല. കൂടംകുളം ആണവനിലയം കൊണ്ട് ഈ അവസ്ഥ മാറാന്‍ ഇടയുണ്ട്.

മലേഷ്യയില്‍ നിന്നും, സിംഗപ്പൂര്‍ വേറേ രാജ്യമായി പിരിഞ്ഞപ്പോള്‍, സിംഗപ്പൂര്‍ ഇപ്പോള്‍ ഉള്ളത് പോലെയല്ലായിരുന്നു. നമ്മുടേ കണ്ണമ്മാ തോട്ടം പോലെത്തന്നെ. പല തോട്ടങ്ങളുണ്ടായിരുന്നു അവിടെ. അവിടെയുള്ള ജനങ്ങള്‍ക്ക്, ടെറസ് വീട് വച്ചു കൊടുത്ത്, നഗര വികസനം ചെയ്തു അപ്പോഴത്തെ പ്രധാനമന്ത്രി ലീ കുവാന്‍ യൂ. ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ പറഞ്ഞു.

അവര്‍, അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിച്ചില്ല. അപ്പോള്‍, ലീ കുവാന്‍ യൂ പറഞ്ഞു, ” പറഞ്ഞ ദിവസത്തിനുള്ളില്‍ നിങ്ങള്‍ ഒഴിയുകയാണെങ്കില്‍, നിങ്ങള്‍ക്ക് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കാം. അല്ലെങ്കില്‍ ബലം പ്രയോഗിച്ച് പുറത്താക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് സര്‍ക്കാരിന്റെ വീടും കിട്ടില്ല. നിങ്ങള്‍ തന്നെ പണിയേണ്ടി വരും!” ഇപ്പോള്‍ സിംഗപ്പൂര്‍ എങ്ങിനെയുണ്ടെന്ന് നമുക്കെല്ലാം അറിയാം. 1965 ല്‍ സിംഗപ്പൂരിന് സ്വാതന്ത്യ്രം കിട്ടിയപ്പോള്‍, അതായത് ലോ കുവാന്‍ യൂ അറിയിച്ചപ്പോള്‍, അവിടെ ഒരു ഉദയകുമാറും അദ്ദേഹത്തിന്റെ മഹാത്മാ എന്ന് വിളിക്കാന്‍ കുറെ എഴുത്തുകാരും ഉണ്ടായിരുന്നെങ്കില്‍ സിംഗപ്പൂര്‍ ഇപ്പോഴുള്ളതു പോലെയാവില്ലായിരുന്നു.

 

പാവപ്പെട്ട സാധാരണക്കാരെ സഹാനുഭൂതിയുള്ള സംഭാഷണം കൊണ്ട് പെട്ടെന്നു തന്നെ അടുപ്പത്തിലാക്കാം. ആ അടുപ്പം ഉപയോഗിച്ച് മനസ്സു മാറ്റാനും സാധിക്കും. അതുതന്നെയാണ് ഉദയകുമാര്‍ സമരത്തില്‍ വളരെ സാമര്‍ഥ്യത്തോടെ ചെയ്യുന്നതും


 

അതുതന്നെയാണ് ഉദയകുമാര്‍ ചെയ്യുന്നതും
ഈ വിഷയത്തിലെ വേറൊരു ആപത്ത് എന്താണെന്നാല്‍, ഉദയകുമാറിനെപ്പോലെ ആര്‍ക്കു വേണമെങ്കിലും, മാധ്യമങ്ങളുടെ സഹായം കൊണ്ട് പെട്ടെന്ന് പ്രശസ്തനായി, ആയിരം പേരെ ചേര്‍ത്ത്, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് പാര വയ്ക്കാം എന്ന അവസ്ഥയാണ്. പൊതുജനം, അതും പാവപ്പെട്ട സാധാരണക്കാരെ സഹാനുഭൂതിയുള്ള സംഭാഷണം കൊണ്ട് പെട്ടെന്നു തന്നെ അടുപ്പത്തിലാക്കാം. ആ അടുപ്പം ഉപയോഗിച്ച് മനസ്സു മാറ്റാനും സാധിക്കും. അതുതന്നെയാണ് ഉദയകുമാര്‍ സമരത്തില്‍ വളരെ സാമര്‍ഥ്യത്തോടെ ചെയ്യുന്നതും. എഴുത്തുകാരനെന്നാല്‍, സര്‍ക്കാര്‍ എന്തു ചെയ്താലും എതിര്‍ക്കണമെന്ന വാശിയൊന്നും ഇല്ല. ചിലപ്പോള്‍ ജനങ്ങളുടെ സമരത്തില്‍ പോലും ന്യായമില്ലാതിരിക്കാം. കാരണം, സാമൂഹ്യവിരോധികളുടെ ഇളക്കിവിടലില്‍ ജനങ്ങള്‍ ആവേശഭരിതരായിപ്പോകുന്നതു കൊണ്ട് ചെയ്യുന്നവയാണത്.

അപ്പോള്‍ എഴുത്തുകാരും ബുദ്ധിജീവികളും ജനസമൂഹത്തിന് നല്ലതു വരണമെന്നാണ് വിചാരിക്കേണ്ടത്. അതല്ലാതെ താല്‍ക്കാലിക പ്രശസ്തിക്കായി സമൂഹവിരോധികളോട് ചേരാന്‍ പാടില്ല. അതും സാമൂഹ്യവിരോധികളെ ഗാന്ധിജിയോട് ഉപമിക്കുന്നത് വലിയ അപമാനം ആണ്.
 
 
ഇടിന്തകരൈ എങ്ങനെയാവും ഈ രാവു വെളുപ്പിക്കുക?

കൂടംകുളത്ത് നടക്കുന്നതെന്ത്?

കൂടംകുളത്തേക്കുള്ള പാത

ഫുകുഷിമയില്‍ കാര്യങ്ങള്‍ ദാ, ഇതുപോലെ

ജാലിയന്‍ വാലാബാഗ്, കൂടംകുളം, വിളപ്പില്‍ശാല, പെട്ടിപ്പാലം…

സീമെന്‍സ് ആണവോര്‍ജ ബിസിനസ് നിര്‍ത്തി

ജയലളിതയുടെ ഉറപ്പ്: കൂടംകുളം സത്യാഗ്രഹം അവസാനിപ്പിച്ചു

കൂടംകുളം: കേരളമേ കണ്‍തുറക്കുക

 
 
 
 

എന്റെ ഫോട്ടോഷോപ്പ് പരീക്ഷണങ്ങള്‍!

 
 
 
 
വിബ്ജ്യോറില്‍ വീണ്ടും അമ്മുവിന്റെ ലോകം.

 
 

നാലാമിടത്തിന്റെ വായനക്കാര്‍ക്ക് പരിചിതയായ
അമ്മുവിന്റെ പുതിയ ചിത്രങ്ങള്‍..
ക്രയോണ്‍സിലും ജലച്ചായത്തിലും നിന്ന്
പെട്ടെന്ന് ഫോട്ടോഷോപ്പിലേക്ക് ചാടിയതിന്റെ
അമ്പരപ്പും അങ്കലാപ്പും അത്ഭുതങ്ങളുമാണീ
ചിത്രങ്ങള്‍.

 

അമ്മു


 

തിരുവനന്തപുരത്തെ വഴുതക്കാട് ശിശുവിഹാര്‍ യു.പി സ്കൂളിലെ
മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അമ്മു എന്നു ഇഷ്ടമുള്ളവരെല്ലാം
വിളിക്കുന്ന അനന്തര. എസ്.
അമ്മുവിന്റെ ചിത്രങ്ങളും കവിതകളും
2011 ഒക്ടോബറിലും
അമ്മു എഴുതിയ പുസ്തക കുറിപ്പുകള്‍
ഈ വര്‍ഷം മാര്‍ച്ച് 12നും
സ്വപ്നമെഴുത്തും ഇംഗ്ലീഷ് കവിതകളും
2012 നവംബര്‍ 10നും
നാലാമിടംപ്രസിദ്ധീകരിച്ചിരുന്നു.

 
 

അമ്മു സിനിമയില്‍.. മീരാജാസ്മിനൊപ്പം


 
 

തിരുവനന്തപുരത്ത് താമസിക്കുന്ന
സാജുവിന്റെയും സഫിയയുടെയും മകളാണ് അമ്മു.
ഇക്കാലയളവില്‍ അമ്മു സമപ്രായക്കാരേക്കാള്‍
കുറച്ചേറെ കാര്യങ്ങള്‍ ചെയ്തു.

ഒരു മുഴുനീള ഫീച്ചര്‍ ഫിലിമില്‍ അഭിനയിച്ചു.
ഷാജിയെം സംവിധാനം ചെയ്ത
‘മിസ് ലേഖ തരൂര്‍ കാണുന്നത്’ എന്ന ചിത്രം.
അതില്‍ നായികയായ മീരാജാസ്മിന്റെ
കുഞ്ഞുകൂട്ടുകാരിയുടെ വേഷമാണ്.
ഷൂട്ടിങ് ഈയടുത്ത് തീര്‍ന്നതേയുള്ളൂ.
ഏപ്രിലില്‍ റിലീസാവുമെന്നാണ് കരുതുന്നത്.

 
 
അതിനിടയില്‍, രണ്ടുമാസം മുമ്പ്
ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്
നടത്തുന്ന പിയാനോ ഫസ്റ്റ് ഗ്രേഡ് പരീക്ഷ പാസായി
.
 
 
കുറച്ചുമുമ്പ് അമ്മു ഒരു ചിത്ര പ്രദര്‍ശനം നടത്തി.
ഒരു ഷോര്‍ട് ഫിലിമിലും അഭിനയിച്ചു.
ഈയിടെ, മികച്ച കുഞ്ഞു രേഖാചിത്രകാരിക്കുള്ള
പുരസ്കാരം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍
രാധാകൃഷ്ണനില്‍നിന്ന് അമ്മു ഏറ്റു വാങ്ങിയിരുന്നു.

 
 

കഷ്ടിച്ച് രണ്ടുമാസം മുമ്പാണ് അമ്മുവിന്
വരയ്ക്കാന്‍ കഴിയുന്ന ഒരു കുഞ്ഞുടാബ്ലറ്റ് കിട്ടിയത്.
അതിലെ ഫോട്ടോഷോപ്പ് വഴികളില്‍
തനിച്ച് നടന്നു പഠിച്ചതിന്റെ
അടയാളങ്ങളാണ് ഈ ചിത്രങ്ങള്‍.

 
 
 

 
 
 

 
 
 

 
 
 

 
 
 

 
 
 

 
 
 
ഇത്‌ വിബ്ജിയോര്‍.

അമ്മുവിന്റെ ലോകം

കാറ്റില്‍ പൂക്കള്‍ പറന്നു പോകുന്നതും , രണ്ടു ചെടികള്‍ രഹസ്യം പറയുന്നതും..

അമ്മുവിന്റെ ആളുകള്‍

ദിയയുടെ ഇഷ്ടങ്ങള്‍

തീര്‍ത്ഥയും മേഘങ്ങളും

നിറങ്ങള്‍ തന്‍ നൃത്തം

മൂക്കുത്തിയണിഞ്ഞ പക്ഷികള്‍

ഉണ്ണിയുടെ മഴവില്ലും സൂര്യനും

ബലൂണ്‍വില്‍പ്പനക്കാരനും അമ്മുവിന്റെ കഥകളും

ആളില്ലാത്ത വഞ്ചി

അമ്മുവിന്റെ പുസ്തകങ്ങള്‍

അനസൂയയും ഗായത്രിയും അവരുടെ ആകാശങ്ങളും

കുഞ്ഞു ദിയയും കാക്കത്തൊള്ളായിരം കഥകളും

അപ്പുവും തടാകവും

കണ്ണനും ഇഷ്ടങ്ങളും

അനാമികയുടെ നിറങ്ങള്‍

ആ മയില്‍ എവിടെപ്പോയി?

രോഹിതിന്റെ കടലും കപ്പലും

അമ്മു സ്വപ്നമെഴുതുന്നു!
 
 
 

‘നിങ്ങളെ എനിക്കു മടുക്കുന്നു, സര്‍’

 
 
 
 
പ്രവാസത്തിന്റെ മാലിദ്വീപ് അനുഭവങ്ങള്‍ തുടരുന്നു. ജയചന്ദ്രന്‍ മൊകേരി എഴുതുന്നു
 
 
വായ്നോട്ടത്തിന്റെ പ്രത്യയ ശാസ്ത്രത്തെ കുറിച്ച് കൂടുതല്‍ ചിന്തിച്ചത് ദ്വീപില്‍ വന്ന ശേഷമാണ് . ലോകത്ത് വായ്നോട്ടം ചെറുതായെങ്കിലും പ്രയോഗിക്കാത്ത ഒരു മനുഷ്യനും ഉണ്ടാകില്ല . ഞാനാ ടൈപ്പല്ല എന്ന് ജാഡ പറയുന്നവര്‍ പലപ്പോഴും അതിന്റെ അപ്പോസ്തലര്‍ ആകും ! റോഡുകളില്‍ , തെരുവുകളില്‍ , കാമ്പസ്സില്‍ , ജോലിസ്ഥലങ്ങളില്‍ ഒഴുകാനിടയുള്ള മനുഷ്യരുടെ വൈവിധ്യം തന്നെയാണ് വായ്നോട്ടത്തിന്റെ ആധാരശില. വായ്നോട്ടത്തില്‍ പ്രതിഭ തെളിയിച്ചൊരാള്‍ ദ്വീപിലെത്തിയാല്‍ പെട്ടുപോയതു തന്നെ. ഒരേ മനുഷ്യരെ പലതവണ കണ്ടുകണ്ട് അവന്റെ വായ്നോട്ടം എന്ന ‘ശുദ്ധ കല’ മടുപ്പിന്റെ നെടുങ്കയത്തില്‍ മുങ്ങി മരിച്ചുപോവുന്നു -പ്രവാസത്തിന്റെ മാലിദ്വീപ് അനുഭവങ്ങള്‍ തുടരുന്നു. ജയചന്ദ്രന്‍ മൊകേരി എഴുതുന്നു

 

 

ഇനി പറയുന്നത് മടുപ്പിനെക്കുറിച്ചാണ്. അധ്യാപകരായി ഇവിടെയെത്തുന്നവര്‍ അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണത്. കുട്ടികള്‍ക്ക് അധ്യാപകരെ കണ്ടു മടുക്കും. അധ്യാപകര്‍ക്ക് ദ്വീപു ജീവിതം മടുക്കും. അധികാരികള്‍ക്ക് ഇടപെട്ടിടപെട്ട് അധ്യാപകരെ മടുക്കും. അങ്ങനെ പല തരം മടുപ്പുകള്‍. പതുക്കെ ഒരു ജീവിതമാര്‍ഗം അടയുന്നതിലേക്ക് അത് നയിക്കും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നെത്തിയൊരു അധ്യാപകനുണ്ടായ അനുഭവം പലരും പറയാറുണ്ട്. അന്ന് ദ്വീപില്‍ ഇത്ര സൌകര്യമില്ല . പത്താം ക്ലാസ് ജയിക്കാത്തൊരു സൂപര്‍വൈസറുടെ കീഴിലായിരുന്നു ആ ഇന്ത്യന്‍ അധ്യാപകന്റെ ജോലി. സൂപര്‍വൈസര്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം തീരെ ഇല്ല . അധ്യാപകനാവട്ടെ ഇംഗ്ലീഷില്‍ മിടുക്കന്‍. ഇരുവരും തമ്മില്‍ നല്ല സൌഹൃദത്തിലായി. പതുക്കെ സൂപ്പര്‍വൈറുടെ ഭാഷാ പരിജ്ഞാനം മെച്ചപ്പെട്ടു. ദീര്‍ഘകാലത്തെ സൌഹൃദത്തിനൊടുവില്‍, ഒരു ദിവസം കുഴപ്പമില്ലാത്ത ഇംഗ്ലീഷില്‍ സൂപ്പര്‍വൈസര്‍ പറഞ്ഞു. ‘സര്‍ , നിങ്ങളെ കണ്ടു കണ്ടു ഞാന്‍ മടുത്തു ! ‘.

അതൊരു ട്രാന്‍സ്ഫറിലേക്കുള്ള വഴി തുറക്കലായിരുന്നു. അധ്യാപകനത് തിരിച്ചറിഞ്ഞില്ലെങ്കിലും വൈകാതെ ഓര്‍ഡര്‍ വന്നു. വിദൂര ദ്വീപിലേക്ക് സ്ഥലംമാറ്റം. പുതിയ അധ്യാപകര്‍ വരുന്നതാണ് ഇവര്‍ക്ക് സന്തോഷം. പക്ഷെ ആ പുതുമ അധികം നീളില്ല . ലേഡി ടീച്ചര്‍ വരുമ്പോള്‍ ദ്വീപുകാര്‍ക്ക് സന്തോഷം അല്‍പം കൂടും ! സുന്ദരി ആണെങ്കില്‍ ഇത്തിരി കൂടി. അവരെത്തിയാല്‍, ബഹളമയമായ ക്ലാസ് ഒന്ന് അടങ്ങും നാട്ടിലേത് പോലെ എന്നാല്‍, നമ്മുടെ നാട്ടിലെ അവസ്ഥയുമായി ഇത് താരതമ്യം ചെയ്യേണ്ടതില്ല. കേരളത്തിലെ ആണുങ്ങളുടെ ഞരമ്പ് രോഗം ഇവിടെ സ്ത്രീകള്‍ക്ക് നേരെ അധികം ഉണ്ടാകാറില്ല.

അപൂര്‍വ്വം ചില സംഭവങ്ങള്‍ കേട്ടറിയാം. സൌത്തിലെ ഒരു സ്കൂളില്‍ വന്ന അതി സുന്ദരിയായ ടീച്ചറോട് ഒരു ശിഷ്യന് വല്ലാത്ത മോഹം . അവന്‍ അത് തുറന്നു പറഞ്ഞു. വിവാഹം കഴിഞ്ഞ ടീച്ചര്‍ ഒന്ന് വിരണ്ടു . പിന്നെ, രായ്ക്കുരാമാനം മാലിദ്വീപ് വിട്ടു . പാവം ടീച്ചര്‍ ….! കുറേ വര്‍ഷം ഒരധ്യാപകനെ കണ്ടാല്‍ കുട്ടികള്‍ പറയാറുണ്ട്, സാറിനെ മടുക്കുന്നു…! അധ്യാപകന്‍ കൂടുതല്‍ വര്‍ഷം ഒരേ വിദ്യാര്‍ഥികളെ പ്രമോഷന്‍ അനുസരിച്ച് വിവിധ ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ ഇത് കേള്‍ക്കേണ്ടി വരും.

ഞാനും കേട്ടിട്ടുണ്ട് ഇത്. അതേ നാണയത്തില്‍ ഞാനും തിരിച്ചടിച്ചു , നിങ്ങളെ എനിക്കും മടുക്കുന്നെന്ന് ! ഡയലോഗ് അവിടെവെച്ച് നിന്നു .

ആകെ 1200 മനുഷ്യര്‍ താമസിക്കുന്ന ദ്വീപിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. കണ്ടവരെ തന്നെ ദിവസവും വീണ്ടും വീണ്ടും കാണണം . ഒരു ദിവസം ഒരാളെ തന്നെ പതിനഞ്ചോ ഇരുപതോ തവണ കാണുക കാഴ്ചയിലെ ദുരന്തം ആണ് .

വായ്നോട്ടത്തിന്റെ പ്രത്യയ ശാസ്ത്രത്തെ കുറിച്ച് കൂടുതല്‍ ചിന്തിച്ചത് ദ്വീപില്‍ വന്ന ശേഷമാണ് . ലോകത്ത് വായ്നോട്ടം ചെറുതായെങ്കിലും പ്രയോഗിക്കാത്ത ഒരു മനുഷ്യനും ഉണ്ടാകില്ല . ഞാനാ ടൈപ്പല്ല എന്ന് ജാഡ പറയുന്നവര്‍ പലപ്പോഴും അതിന്റെ അപ്പോസ്തലര്‍ ആകും !
റോഡുകളില്‍ , തെരുവുകളില്‍ , കാമ്പസ്സില്‍ , ജോലിസ്ഥലങ്ങളില്‍ ഒഴുകാനിടയുള്ള മനുഷ്യരുടെ വൈവിധ്യം തന്നെയാണ് വായ്നോട്ടത്തിന്റെ ആധാരശില. വായ്നോട്ടത്തില്‍ പ്രതിഭ തെളിയിച്ചൊരാള്‍ ദ്വീപിലെത്തിയാല്‍ പെട്ടുപോയതു തന്നെ. ഒരേ മനുഷ്യരെ പലതവണ കണ്ടുകണ്ട് അവന്റെ വായ്നോട്ടം
എന്ന ‘ശുദ്ധ കല’ മടുപ്പിന്റെ നെടുങ്കയത്തില്‍ മുങ്ങി മരിച്ചുപോവുന്നു !

 

അമ്മാവന്‍ , അമ്മായി , മരുമകന്‍ , മരുമകള്‍ ,ഇളയച്ചന്‍ , ഇളയമ്മ ഒന്നും ഇവിടെ ഇല്ല . അതൊക്കെ സഹോദരന്റെയും സഹോദരിയുടെയും വാക്കുകള്‍ ഉപയോഗിച്ച് ഇവര്‍ അഡ്ജസ്റ് ചെയ്യും. നമ്മളെ പോലെ എന്തിനാണ് ഈ കാക്കത്തൊള്ളായിരം ബന്ധങ്ങളുടെ പേര് വിളിച്ച് കഷ്ടപ്പെടുന്നത് ! അതിനും ഒരു ദ്വീപ് സ്റ്റൈല്‍ . ദ്വീപ് പോലെ ഹ്രസ്വം ഇവിടെ കുടുംബ ബന്ധങ്ങളും !


 
കൊന്തക്കാ ധണി?

ആദ്യമായി ദ്വീപില്‍ വന്ന നാളുകളില്‍ ദ്വീപിലെ ഭാഷയായ ദ്വിവേഹി എന്നില്‍ ഉണര്‍ത്തിയ ചിരിയും ചിന്തയും അത്ഭുതവും ഏറെയാണ് . ദ്വീപ് ജീവിതത്തിന്റെ പുതുമയിലും അത്ഭുത കാഴ്ചകളിലും മതിമറന്നു പോകുന്ന അക്കാലത്ത് എന്റെ മനസ്സില്‍ ദ്വിവേഹി എന്ന ഭാഷ ഒരു പാട് നര്‍മം വിതറിയിട്ടുണ്ട് !

വന്ന് ഒരാഴ്ച ആയിക്കാണും.ഒരു ദിവസം ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ മുറിയുടെ വാതിലില്‍ മുട്ടുന്നത് കേട്ടാണ് ഞാന്‍ ഉണര്‍ന്നത് . വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ മുതലാളി . ‘വളി ബേണം’ മധ്യവയസ്കനായ അയാള്‍ എന്നോട് പറഞ്ഞു . എനിക്ക് ഒന്നും മനസ്സിലായില്ല . അയാള്‍ വീണ്ടും ആവര്‍ത്തിച്ചു . ‘വളി ബേണം’ ! ഇപ്പോള്‍ ചോദ്യം മനസ്സിലായി . വൈക്കം മുഹമ്മദ് ബഷീര്‍ അതേക്കുറിച്ച് ഒരു കഥ എഴുതിയത് വായിച്ചിട്ടുണ്ട് . പക്ഷെ ആ കഥയില്‍ അതുണ്ടാക്കുന്ന പുകില്‍ ആണ് ബഷീര്‍ പറഞ്ഞത് .

ആകെ ബുദ്ധിമുട്ടുന്ന എന്നെ കണ്ട് അയാള്‍ ചിരിക്കാന്‍ തുടങ്ങി. ഇംഗ്ലീഷ് അയാള്‍ക്ക് ഒട്ടും അറിയില്ല . അതുകൊണ്ടാകണം എന്റെ സമ്മതം നോക്കാതെ അകത്തു കയറി അടുക്കളയില്‍ നിന്ന് ഒരു വെട്ടുകത്തി എടുത്തു അയാള്‍ പുറത്തേക്ക് പോയി. കത്തിയുടെ ദ്വിവേഹി വാക്ക് അന്നു പഠിച്ചു.

ദ്വിവേഹിയിലെ പല വാക്കുകളും പല ഭാഷകളുടെയും സംഭാവനയാണ് . മലയാളത്തില്‍ നിന്നും ചില വാക്കുകള്‍ ദ്വിവേഹി ഭാഷയില്‍ കാണാം . കുട , അടി (bottom , deep ) , ഫങ്ക ( പങ്ക ) , മുരിന്ഗ ( മുരിങ്ങ ) , ബേണം ( വേണം ) ഇങ്ങനെ പോകുന്നു ഈ ഭാഷയിലെ മലയാള സ്വാധീനം. സംസ്കൃത ഭാഷയാണ് ദ്വിവേഹി എന്ന ഭാഷയുടെ അടിത്തറ . താന ( Thaana ) ലിപിയില്‍ ആണ് ദ്വിവേഹി എഴുതുക . അറബി പോലെ വലത്ത് നിന്ന് ഇടത്തോട്ട്.

നിരവധി വര്‍ഷങ്ങളിലൂടെ പല ഭാഷകള്‍ ദ്വിവേഹി ഭാഷയെ സ്വാധീനിച്ചിട്ടുണ്ട് . അതില്‍ മുന്‍പന്തിയില്‍ അറബി ഭാഷ തന്നെ. ഫ്രഞ്ച് , പേര്‍ഷ്യന്‍ , പോര്‍ച്ചുഗീസ് , ഉറുദു , ഇംഗ്ലീഷ് എന്നീ ഭാഷകളും ദിവേഹിയില്‍ കലര്‍ന്നതായി കാണാം . ദ്വിവേഹി വാക്കുകളായ Atolu ,Doniഎന്നിവ ഇംഗ്ലീഷ് ഭാഷയിലേക്കും ചേക്കേറി ((Atoll a ring of coral islands or reefs ; Doni/Dhoni a vessel for interatoll navigation ) . കൊന്തക്കാ ധണി ( എങ്ങോട്ട് പോകുന്നു ) ,കീക്കെ (എന്ത് ), കാക്കു ( ആര് ), കൊങ്ങച്ചേ ( എങ്ങനെ ), കൊക്കോ, കുജ്ജ ( ചെറിയ കുട്ടി ) , കീനെ ( how are you ?) , രംഗാളു ( fine ) , സക്കര ( not fine or bad ) ബെബെ , ദോമ്മ്പേ , തിത്തിബെ, തുത്തുബെ ( ഈ നാല് വാക്കുകളുടെയും അര്‍ഥം സഹോദരന്‍ ) , ദത്ത , ദോന്ത , തിത്ത ( ഇവയെല്ലാം സഹോദരി) തുടങ്ങിയ ദ്വിവേഹി വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നമ്മില്‍ ഒരു ചിരി ഉണര്‍ന്നെങ്കില്‍ ആര്‍ക്കും അതില്‍ തെറ്റ് പറയാന്‍ കഴിയില്ല?

ഇവിടെ മമ്മ ,പപ്പ ( അമ്മയും അച്ഛനും ) കഴിഞ്ഞാല്‍ എല്ലാം സഹോദരനും സഹോദരിയും ആണ് . അമ്മാവന്‍ , അമ്മായി , മരുമകന്‍ , മരുമകള്‍ ,ഇളയച്ചന്‍ , ഇളയമ്മ ഒന്നും ഇവിടെ ഇല്ല . അതൊക്കെ സഹോദരന്റെയും സഹോദരിയുടെയും വാക്കുകള്‍ ഉപയോഗിച്ച് ഇവര്‍ അഡ്ജസ്റ് ചെയ്യും. നമ്മളെ പോലെ എന്തിനാണ് ഈ കാക്കത്തൊള്ളായിരം ബന്ധങ്ങളുടെ പേര് വിളിച്ച് കഷ്ടപ്പെടുന്നത് ! അതിനും ഒരു ദ്വീപ് സ്റ്റൈല്‍ . ദ്വീപ് പോലെ ഹ്രസ്വം ഇവിടെ കുടുംബ ബന്ധങ്ങളും !
 

തൊലി ഇത്തിരി വെളുത്തവരോട് പൊതുവേ പലര്‍ക്കും ഇത്തിരി ഇഷ്ടം കൂടും. ദ്വീപുകാരന് ആ ഇഷ്ടം അല്‍പം കൂടുതല്‍ ആണെന്ന് തോന്നുന്നു . പ്രത്യേകിച്ച് സായിപ്പിനോടും മദാമ്മയോടുമുള്ള പ്രേമം.


 
അതേ കവാത്ത്

തൊലി ഇത്തിരി വെളുത്തവരോട് പൊതുവേ പലര്‍ക്കും ഇത്തിരി ഇഷ്ടം കൂടും. ദ്വീപുകാരന് ആ ഇഷ്ടം അല്‍പം കൂടുതല്‍ ആണെന്ന് തോന്നുന്നു . പ്രത്യേകിച്ച്
സായിപ്പിനോടും മദാമ്മയോടുമുള്ള പ്രേമം. നമ്മുടെ നാട്ടുകാര്‍ക്ക് ഇക്കാര്യത്തിലുള്ള കവാത്തു മറക്കല്‍ സിന്‍ഡ്രോമിനെ കടത്തിവെട്ടുന്ന ഒരു ജീവിത ശൈലി തന്നെ ഇവര്‍ ശീലിച്ചു വെച്ചിട്ടുണ്ട് !

മാലിദ്വീപ് കിടക്കുന്നത് ഭൂമധ്യ രേഖാ പ്രദേശത്താണ് . കടുത്ത ഉഷ്ണം സ്വാഭാവികം. കൂടാതെ അള്‍ട്രാ വയലറ്റ് റേഡിയേഷനും സദാ കൂട്ടുണ്ട്. അത്തരം സ്ഥലത്ത് ലളിത വസ്ത്രമാകും നല്ലത്. എന്നാല്‍ ദ്വീപുകാരന്‍ അങ്ങനെ ചിന്തിക്കണമെന്നില്ല . അവന്‍ ടൈ കെട്ടി നെഞ്ചും വിരിച്ചു നടക്കും. ടൈ കെട്ടുന്നതിന്റെ ശരിതെറ്റുകള്‍ എനിക്കറിയില്ല. പക്ഷെ കടുത്ത ചൂടില്‍ ടൈ കെട്ടി നടക്കുന്ന ദ്വീപുകാരനെ കാണുമ്പോള്‍ അടക്കി നിര്‍ത്തിയ ചിരി ഉള്ളില്‍ വലിഞ്ഞു മുറുകാറുണ്ട് .
സര്‍ക്കാര്‍ ഓഫീസുകളില്‍ ആണ് ഈ ‘പായ്യാരം’ കൂടുതല്‍. നാട്ടിന്‍ പുറത്തു പണ്ട് പാന്റ്സ് ധരിച്ചു നടക്കുന്ന ആളുകള്‍ക്ക് ഗ്രാമവാസികള്‍ ഇത്തിരി ആദരവ് കൊടുക്കുന്ന ഒരു പതിവുണ്ടായിരുന്നു. ഹോ, അങ്ങോര്‍ വലിയ ആപ്പീസര്‍ അല്ലെ എന്ന മട്ട്.

ഹാഫ് കൈ ഷര്‍ട്ട് ഇന്‍സേര്‍്ട്ട് ചെയ്ത് ടൈയ്യും കെട്ടി ഒരു കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ചു ഷൂ ചവുട്ടി വരുന്ന ദ്വീപുകാരന്റെ വരവ് ഇടയ്ക്കെങ്കിലും ഒരു ശുദ്ധ കോമാളിയെ ഓര്‍മ്മിപ്പിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ ആവില്ല .
 

അത്തരം സ്ഥലത്ത് ലളിത വസ്ത്രമാകും നല്ലത്. എന്നാല്‍ ദ്വീപുകാരന്‍ അങ്ങനെ ചിന്തിക്കണമെന്നില്ല . അവന്‍ ടൈ കെട്ടി നെഞ്ചും വിരിച്ചു നടക്കും. ടൈ കെട്ടുന്നതിന്റെ ശരിതെറ്റുകള്‍ എനിക്കറിയില്ല. പക്ഷെ കടുത്ത ചൂടില്‍ ടൈ കെട്ടി നടക്കുന്ന ദ്വീപുകാരനെ കാണുമ്പോള്‍ അടക്കി നിര്‍ത്തിയ ചിരി ഉള്ളില്‍ വലിഞ്ഞു മുറുകാറുണ്ട് .


 
സാറേ, ഞാന്‍ പഠനം നിര്‍ത്തി
സായിപ്പിന്റെ സിനിമകളും പാട്ടുകളുമെല്ലാം ദ്വീപിനു ലഹരിയാണ്. ആ ലഹരിക്കൊപ്പമാവണം വേഷവിധാനങ്ങളിലെ ബിലാത്തി ചിട്ടകള്‍ വന്നത്. തലയില്‍ പല നിറങ്ങള്‍ തേച്ചുപിടിപ്പിച്ച് നടക്കുന്ന അനേകം ചെറുപ്പക്കാരെ ഇവിടെ കാണാം. മുടി സാമാന്യത്തിലുമേറെ നീട്ടി മുഖത്തെ താടിയും മീശയുമൊക്കെ പല കോലത്തില്‍ ഡിസൈന്‍ ചെയ്ത് അവരങ്ങണെ മേഞ്ഞുനടക്കും. ചിലരുടെ മുഖത്തു ചെമ്മരിയാടിന്റെത് പോലെ തൂങ്ങിയ താടി രോമങ്ങള്‍ കാണാം , ഒരു
പ്രത്യേക സ്റ്റൈലില്‍ . ചിലര്‍ കമ്മല്‍ ധരിക്കും . ചിലര്‍ മാല ധരിക്കും . കൊളാഷായിരിക്കും അവരുടെ വസ്ത്രങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍, കണ്ടം ബെച്ചൊരു കോട്ട് ! സിഗരറ്റ് ആഞ്ഞു വലിച്ചൂതി , ഇടയ്ക്കിടെ കോള മോന്തി, ബൈക്കില്‍ പറക്കലാണ് മുഖ്യ വിനോദം.

ഒരു പയ്യന്‍ സ്കൂള്‍ പഠനം അവസാനിപ്പിച്ചു എന്നറിയാന്‍ അവന്റെ ജീവിത ശൈലിയില്‍ വന്ന മാറ്റം ശ്രദ്ധിച്ചാല്‍ മതി. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ ശിഷ്യന്‍ അമീര്‍ താന്‍ പഠനം നിര്‍ത്തിയെന്ന് ഞങ്ങളെ അറിയിച്ചത് മുന്നിലൂടെ സിഗററ്റ് നീട്ടി വലിച്ചൂതി നീളന്‍ പുകകൊണ്ടു റോഡില്‍ അഭിഷേകം ചെയ്താണ് . സിഗററ്റുമൂതി ഞങ്ങള്‍ അധ്യാപകരുടെ അടുത്തു വന്നു കുശലം പറയാനും അവന്‍ മറന്നില്ല.

ഇക്കഴിഞ്ഞ ദിവസം പ്രൈസ് ഡേക്ക് ഞങ്ങളുടെ സ്കൂളില്‍ ഒരുക്കിയ സ്റ്റേജ് കണ്ടപ്പോള്‍ ഞാന്‍ ചിന്തിച്ചത് ദ്വീപുകാരുടെ പടിഞ്ഞാറന്‍ താല്‍പര്യങ്ങളെ
കുറിച്ചാണ് . സ്റ്റേജ് കെട്ടിലും മട്ടിലും കെങ്കേമം. പക്ഷെ വേദിയില്‍ ഒരു മങ്ങിയ വെളിച്ചം മാത്രം. അവിടെയുള്ളവരുടെ മുഖം സദസ്സില്‍ ഇരിക്കുന്ന ഞങ്ങള്‍ക്ക് മനസ്സിലായില്ല. പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ വന്നുപോകുമ്പോള്‍ ‘ദേ വന്നൂ , ദേ പോയി’ എന്ന് പറയാം അത്രമാത്രം! ഇവിടത്തെ പല റസ്റ്റോറന്റുകളും ബാര്‍ പോലെ തോന്നും. മങ്ങിയ വെളിച്ചം മാത്രം. തപ്പിത്തടഞ്ഞു നമ്മള്‍ ഭക്ഷണം കഴിക്കണം.

വരൂ, ലോകമേ ഇന്ത്യയിലേക്ക്; നമുക്ക് നിയമം ലംഘിച്ച് കളിക്കാം

 
 
 
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ കാറിന് എട്ടാമതും പിഴയീടാക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി ഒരു താരതമ്യം. സിഡ്നിയില്‍നിന്ന് മാധ്യമപ്രവര്‍ത്തകന്‍ ദീജു ശിവദാസ് എഴുതുന്നു
 
 

ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി ഗില്ലാര്‍ഡിന്റെ വണ്ടിക്ക് കിട്ടിയ പിഴ മാത്രമല്ല ഉള്ളത്. വിദ്യാഭ്യാസ മന്ത്രി പീറ്റര്‍ ഗാരറ്റും, പ്രതിപക്ഷ വക്താവ് ബോബ് ബാള്‍ഡ്വിനും റോഡ് ടോള്‍ അടയ്ക്കാതെ പോയതിന് പല തവണ പിഴകിട്ടിയിട്ടുണ്ട്. റോഡു നിയമം പാലിക്കാത്തതിന്റെ പേരില്‍ പ്രമുഖരും പ്രശസ്തരുമായ പലര്‍ക്കും ലൈസന്‍സ് വരെ നഷ്ടമായിട്ടുണ്ട്. ടെന്നീസ് കോര്‍ട്ടിലെ ഗ്ലാമറസ് ബോയ് ബെര്‍ണാര്‍ഡ് ടോമിക്കിന് ഇപ്പോള്‍ രാജ്യത്തെങ്ങും വണ്ടിയോടിക്കാന്‍ പറ്റില്ല. അതിവേഗത്തില്‍ കാറോടിച്ചതിന്റെ പേരില്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വാണിന് മിക്കവാറും ഉടന്‍ ലൈസന്‍സ് നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ -ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിന്റെ കാറിന് പോലീസ് എട്ടുതവണ പിഴയിട്ട പശ്ചാത്തലത്തില്‍ ഇന്ത്യയെക്കുറിച്ചോരോര്‍മ്മ. സിഡ്നിയില്‍നിന്ന് മാധ്യമപ്രവര്‍ത്തകന്‍ ദീജു ശിവദാസ് എഴുതുന്നു

 

 
റോഡ് നിയമം തെറ്റിച്ചതിന്റെ പേരില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിന്റെ കാറിന് പോലീസ് പിഴയിട്ടു. ഒന്നോ രണ്ടോ തവണയല്ല, കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ എട്ടു തവണ!
ഹോളിവുഡ് ഗോസിപ്പുകളും, ക്രെെംസ്റ്റോറികളും ജൂലിയ ഗില്ലാര്‍ഡിന്റെയും പ്രതിപക്ഷ നേതാവ് ടോണി അബറ്റിന്റെയും പരസ്പര വ്യക്തിഹത്യകളും നിറയാറുള്ള ‘ഡെയ്ലി ടെലിഗ്രാഫ്’
പത്രത്തിന്റെ മൂന്നാം പേജിലെ ഈ പ്രധാന വാര്‍ത്ത കണ്ടപ്പോള്‍ നന്നായൊന്നു ഞെട്ടി. ഒരുമാതിരി നമ്മുടെ മന്ത്രിമാരൊക്കെ ഞെട്ടുന്ന പോലെ ഒരു ഞെട്ടല്‍.
ഡെയ്ലി ടെലിഗ്രാഫ് പ്രാധാന്യത്തോടെ വാര്‍ത്ത കൊടുത്തതോ, ജൂലിയ ഗില്ലാര്‍ഡിന്റെ സ്വകാര്യ കാര്‍ എങ്ങനെ നിയമം ലംഘിച്ചുവെന്നതോ ആയിരുന്നില്ല അത്ഭുതത്തിനു പിന്നില്‍. ഈ എട്ടുതവണയും പോലീസ് കാറിന് പിഴയിട്ടു എന്നതാണ്. പ്രധാനമന്ത്രിയുടെ പേരിലുള്ള വണ്ടി വഴിയില്‍ തടയാന്‍ എങ്ങനെ ധൈര്യം വന്നു, ആ പോലീസുകാരന്. വഴിയില്‍ തടഞ്ഞതും പോട്ടെ, ഡ്രെെവറുടെ കാലില്‍ സാഷ്ടാംഗം വീണ് മാപ്പിരക്കുന്നതിനു പകരം പിഴ എഴുതിക്കൊടുത്തിരിക്കുന്നു.

ദീജു ശിവദാസ്

ഒരുത്തന്‍ ചെയ്താല്‍ സഹിക്കാമായിരുന്നു. ക്ഷമിക്കാമായിരുന്നു. എട്ടുതവണ. എട്ടു വ്യത്യസ്ത പോലീസുകാര്‍. ആറുമാസത്തിനുള്ളില്‍ എട്ടു തവണ പ്രധാനമന്ത്രിയുടെ കാറിനെ തടഞ്ഞു നിര്‍ത്തിയിരിക്കുന്നു. ഹോ ഹോ.. ജനാധിപത്യത്തിന്റെ അന്തസ്സിനും ആണിക്കല്ലിനും നേരേ, ആ ജനാധിപത്യത്തില്‍ നക്കാപ്പിച്ച വാങ്ങുന്ന ഈ പോലീസുകാര്‍ കാട്ടിയ അഹന്ത കണ്ടില്ലേ.. ആദ്യം ചെയ്തവനെ അന്നു തന്നെ ഒരു പാഠം പഠിപ്പിച്ചിരുന്നെങ്കില്‍ ഇതെന്തെങ്കിലും വരുമായിരുന്നോ? ഒന്നുകില്‍ വല്ല ‘കണ്‍ട്രി സൈഡിലേക്കും’ സ്ഥലം മാറ്റണമായിരുന്നു, അല്ലെങ്കില്‍ രാജ്യത്തിന്റെ ജനാധിപത്യത്തെ അപമാനിച്ചതിന്റെ പേരില്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യുകയും, പോലീസുകാരന്റെ കുടുംബത്തെ പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ കല്ലെറിയുകയും വേണമായിരുന്നു. കുറഞ്ഞത് അത്രയെങ്കിലും വാര്‍ത്ത വന്നില്ലെങ്കില്‍ പിന്നെ രാജ്യത്തെ ഭരണകൂടത്തിനും ഭരണകര്‍ത്താക്കള്‍ക്കും എന്തു വില.
 

 
അതല്ലേ സാറേ യഥാര്‍ത്ഥ ജനാധിപത്യം!

ക്ഷമിക്കണം. ഞാന്‍ ഇന്ത്യയിലല്ലല്ലോ.. ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ വോട്ടു ചെയ്ത് തെരഞ്ഞെടുക്കുന്ന, ഏറ്റവുമധികം ജനങ്ങളെ പ്രതിനിധീകരിക്കുന്ന യഥാര്‍ത്ഥ ഇന്ത്യന്‍ ജനാധിപത്യത്തിലേ പോലീസുകാരന്റെ അഹങ്കാരത്തിന് ശരിയായ ശിക്ഷ നല്‍കാന്‍ കഴിയൂ. ഇന്ത്യയെ കണ്ടു പഠിക്കണം ഈ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ജര്‍മ്മനിയുമൊക്കെ. ജനാധിപത്യത്തില്‍ തൊട്ടുകളിക്കുന്ന ഒരുത്തനെയും വിടരുത്. അവനേത് പോലീസുകാരനായാലും ശരി. പ്രധാനമന്ത്രിയേയോ, മുഖ്യമന്ത്രിയേയോ അല്ല, ഒരു ഇട്ടാവട്ട പാര്‍ട്ടിയുടെ പഞ്ചായത്ത് നേതാവിന്റെ വണ്ടി ഒരുത്തനെ ഇടിച്ചിട്ടു പോയാലും ഇടി കൊണ്ടവനെ അറസ്റ് ചെയ്യണം, വഴി മുടക്കിയതിന്റെ പേരില്‍. അതല്ലേ സാറേ യഥാര്‍ത്ഥ ജനാധിപത്യം!

പക്ഷേ ഇത് ഓസ്ട്രേലിയ ആയിപ്പോയില്ലേ. ഇവര്‍ക്കെന്ത് ജനാധിപത്യം. ഇവിടെ പ്രധാനമന്ത്രി ആയാലും ഫെഡറല്‍ കോടതി ജഡ്ജി ആയാലും റോഡിലിറങ്ങിയാല്‍ നിയമം പാലിക്കണം. ഇല്ലെങ്കില്‍ പിഴ ഉറപ്പ്. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വണ്ടി എട്ടു തവണ പിടിച്ചിട്ടും പോലീസുകാര്‍ സുഖമായി ഇന്നും ഓഫീസില്‍ പോകുന്നത്. പിഴയിടുമ്പോള്‍ അതടക്കാന്‍ സാധാരണക്കാരന്റെ നികുതിപ്പണം കണ്ട് ഖജനാവില്‍ കൈയിടാമെന്നും കരുതണ്ട. സ്വന്തം പോക്കറ്റ് തപ്പിയാലേ പറ്റു. ജനപ്രതിനിധിയാണെങ്കില്‍ ഒരു 25 ഡോളര്‍ അധികം പിഴ കൊടുക്കണമെന്ന് മാത്രം. വകുപ്പുതല പ്രോസസിംഗ് ഫീസ് എന്ന പേരില്‍!
 

 
ജഡ്ജിക്ക് കിട്ടിയത്
എം പിമാരുടെ ചെലവിനെക്കുറിച്ച് പാര്‍മെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പ്രധാനമന്ത്രിയുടെ പിഴക്കണക്കുകള്‍ വ്യക്തമാക്കുന്നത്. റെഡ് ലൈറ്റില്‍ നിര്‍ത്താതെ പോയതിനും വേഗപരിധി ലംഘിച്ചതിനുമൊക്കയാണത്രേ ഈ പിഴ. പോലീസ് പിടിക്കുമ്പോള്‍ വണ്ടിയോടിച്ചിരുന്നത് ആരാണെന്ന് മാത്രം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു. അതിനി പ്രധാനമന്ത്രി സാക്ഷാല്‍ ഗില്ലാര്‍ഡ് തന്നെയായാലും ഒരു ചുക്കുമില്ല. പിഴയടച്ച്, സ്വന്തം പേരില്‍ കുറച്ച് ഡീമെറിറ്റ് പോയിന്റും സ്വന്തമാക്കാമെന്ന് മാത്രം.

ഓസ്ട്രേലിയന്‍ ഫെഡറല്‍ കോടതി (ഇന്ത്യന്‍ സുപ്രീം കോടതിക്ക് സമാനം ) ജഡ്ജിയായി വിരമിച്ച മാര്‍ക്കസ് റിച്ചാര്‍ഡ് ഐന്‍ഫീല്‍ഡിന് 2006ല്‍ സംഭവിച്ചതും അതു തന്നെ. അനുവദനീയമായതിലും വേഗത്തില്‍ വണ്ടിയോടിച്ചതിന്റെ പേരില്‍ ജസ്റിസ് ഐന്‍ഫീല്‍ഡിന്‍റെ വീട്ടിലേക്ക് പോലീസ് ഒരു ടിക്കറ്റയച്ചു. 77 ഓസ്ട്രേലിയന്‍ ഡോളര്‍ പിഴയടക്കണം എന്നായിരുന്നു നിര്‍ദ്ദേശം. ഇതിനെ ചോദ്യം ചെയ്ത് കോടതിയില്‍ പോയ ജസ്റിസ് ഐന്‍ഫീല്‍ഡ്, സംഭവസമയത്ത് വണ്ടിയോടിച്ചിരുന്നത് താനല്ല, ഒരു സുഹൃത്താണെന്ന് സത്യവാങ്മൂലവും നല്‍കി. ഇത് തെറ്റെന്ന് തെളിഞ്ഞതോടെ 2009 മാര്‍ച്ചില്‍ ജസ്റിസ് ഐന്‍ഫീല്‍ഡിന് കോടതി മൂന്നു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. അടുത്ത കാലത്താണ് പുള്ളി പുറത്തിറങ്ങിയത്.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി ഗില്ലാര്‍ഡിന്റെ വണ്ടിക്ക് കിട്ടിയ പിഴ മാത്രമല്ല ഉള്ളത്. വിദ്യാഭ്യാസ മന്ത്രി പീറ്റര്‍ ഗാരറ്റും, പ്രതിപക്ഷ വക്താവ് ബോബ് ബാള്‍ഡ്വിനും റോഡ് ടോള്‍ അടയ്ക്കാതെ പോയതിന് പല തവണ പിഴകിട്ടിയിട്ടുണ്ട്. നിയമം ലംഘിച്ചതിന്റെ പേരില്‍ പോലീസ് വഴി തടഞ്ഞ് നിര്‍ത്തിയപ്പോഴും നോട്ടീസയച്ചപ്പോഴുമൊന്നും ഞാന്‍ മന്ത്രിയാണെന്നും എം പിയാണെന്നും പറഞ്ഞ് ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. അങ്ങനെയെങ്ങാനും ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ പണി തന്നെ പോയേക്കും.
 

 
വരൂ, നമുക്ക് നിയമം ലംഘിക്കാം!
റോഡു നിയമം പാലിക്കാത്തതിന്റെ പേരില്‍ പ്രമുഖരും പ്രശസ്തരുമായ പലര്‍ക്കും ലൈസന്‍സ് വരെ നഷ്ടമായിട്ടുണ്ട്. ടെന്നീസ് കോര്‍ട്ടിലെ ഗ്ലാമറസ് ബോയ് ബെര്‍ണാര്‍ഡ് ടോമിക്കിന് ഇപ്പോള്‍ രാജ്യത്തെങ്ങും വണ്ടിയോടിക്കാന്‍ പറ്റില്ല. ഒരു ആക്സിഡന്റ് കഴിഞ്ഞ് പോലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയതിനാണ് ഈ ശിക്ഷ. സ്കോട്ലന്റിലെങ്ങാണ്ട് വച്ച് അതിവേഗത്തില്‍ കാറോടിച്ചതിന്റെ പേരില്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വാണിന് മിക്കവാറും ഉടന്‍ ലൈസന്‍സ് നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, പ്രശസ്തര്‍ക്കും പ്രമുഖര്‍ക്കുമെല്ലാം സുഖമായി ജീവിക്കണമെങ്കില്‍ ഇന്ത്യയിലേക്ക് സ്വാഗതം എന്ന്. നിയമം ലംഘിച്ചതിന്റെ പേരില്‍ നമ്മുടെ നാട്ടിലെ ഏതെങ്കിലുമൊരു മന്ത്രിക്ക് പിഴയോ ശിക്ഷയോ കിട്ടിയ കഥ കേട്ടിട്ടുണ്ടോ? എന്തിന് മന്ത്രി, മന്ത്രിയുടെ അമ്മയുടെ അനിയത്തിയുടെ അമ്മാവന്റെ മകന്റെ അനന്തരവന്റെ രണ്ടാനച്ഛന്റെ അനന്തരവനെ ഒരു ആക്സിഡന്റ് കേസില്‍ പിടിക്കുന്ന പോലീസുകാരന് വരില്ലേ വിളി, തല്‍സമയം. ആ വിളി കേട്ടില്ലെങ്കില്‍ പിറകേ വരും സസ്പെന്‍ഷനും പിന്നെ പാര്‍ട്ടിക്കാരുടെ വക വരെ തന്തക്കു വിളിയും.

കാറിന്റെ മുന്‍ സീറ്റിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റിടണം എന്നതാണ് നമ്മുടെ നാട്ടിലെ നിയമം. ഇട്ടില്ലെങ്കില്‍ ‘വെവരമറിയും.’ പക്ഷേ കാറിന്റെ മുന്‍പിലെ സീറ്റില്‍ മാത്രമിരിക്കുന്ന മന്ത്രിമാര്‍ പലരുമുള്ള നാട്ടില്‍ ഒരാളെങ്കിലും ബെല്‍റ്റിട്ടിരിക്കുന്നത് കണ്ടിട്ടുണ്ടോ? എങ്ങനെ കാണാന്‍, ഫിലിമൊട്ടിച്ചും കര്‍ട്ടനിട്ടും ഗ്ലാസ് മറക്കരുതെന്ന ഉത്തരവും ‘പിടി’യും പിടിപാടുമില്ലാത്ത സാധാരണക്കാരന് മാത്രമല്ലേ. ഇനി കണ്ടെന്നു തന്നെയിരിക്കട്ടെ, അതെങ്ങാനും ചോദ്യം ചെയ്യാന്‍ പോയാല്‍ അപ്പോഴും ‘വെവരമറിയും’. മന്ത്രി പിന്നിലിരുന്നാലും മുന്നിലെ ഗണ്‍മാനും, എര്‍ത്തുമൊന്നും ബെല്‍റ്റിടണമെന്നില്ല. എന്തിന്, ഒരു ബസില്‍ വെച്ച് ഒരാളെ തച്ചുകൊന്ന ഗണ്‍മാനെ എം പി ന്യായീകരിച്ചതു കണ്ടതും നമ്മളല്ലേ.

ഇങ്ങനെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ‘മനോഹരമുഖം’ മാത്രം കണ്ടു പരിചയമുള്ളതുകൊണ്ടായിരിക്കാം ഡെയ്ലി ടെലിഗ്രാഫിലെ വാര്‍ത്ത കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിയത്. അതേ പത്രത്തിലെ മറ്റൊരു പേജില്‍ കണ്ട വാര്‍ത്ത പിന്നെയും ഞെട്ടിച്ചു.
 

 
വാല്‍ക്കഷണം:
ഈ ക്രിസ്ത്മസ് അവധിക്കാലത്ത്, അതായത് ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നുവരെ, ഓസ്ട്രേലിയയിലാകമാനം വാഹനാപകടത്തില്‍ മരിച്ചത് 48 പേരാണത്രേ. കഴിഞ്ഞ വര്‍ഷത്തെ 50 എന്ന കണക്കിനെക്കാള്‍ രണ്ടെണ്ണം കുറഞ്ഞെങ്കിലും ഗുരുതരമായ അവസ്ഥയെന്നാണ് പത്രത്തില്‍ ഒരു കോളമിസ്റിന്റെ വിലയിരുത്തല്‍. കോളം വായിച്ച് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയില്‍ കുറച്ചുനേരം ഇരുന്നുപോയി. അല്‍പം വേഗം കൂടിയതിന് പ്രധാനമന്ത്രിയുടെ വണ്ടിക്കു വരെ പിഴയിട്ടിട്ടും 48 പേര്‍ അപകടത്തില്‍ മരിച്ചെങ്കില്‍, അത് ഗൌരവമുള്ള കാര്യം തന്നെ.

പക്ഷേ, എല്ലാ മണിക്കൂറിലും കുറഞ്ഞത് 17 പേര്‍ റോഡപകടത്തില്‍ മരിക്കുന്ന, ദിവസം 390 ജീവനുകളെങ്കിലും റോഡില്‍ പൊലിയുന്ന ഇന്ത്യയെക്കുറിച്ചോര്‍ക്കുമ്പോള്‍, ഓസീകളുടെ ഗൌരവമേറിയ ഈ കണക്കുകണ്ട് കരയണോ ചിരിക്കണോ എന്ന് ഇപ്പോഴുമറിയില്ല.

ഗാന്ധി നഗറുകള്‍ ഉണ്ടാവുന്നത്

 
 
 
ദേശങ്ങളുടെ പുതിയ പേരുവിളികള്‍. അവ ഉയര്‍ത്തുന്ന സംഘര്‍ഷങ്ങള്‍. രവീന്ദ്രന്‍ രാവണേശ്വരം എഴുതുന്നു
 
 

കാസര്‍കോടിന്റെ വടക്കേയറ്റത്തെ പഞ്ചായത്താണ് മീഞ്ച. മീഞ്ചയിലെ കളിയൂര്‍ വാര്‍ഡിലെ ജംങ്ഷന്റെ പേര് ഏറെ തര്‍ക്കവിഷയമായിരുന്നു. ഒരുവിഭാഗം ഈ സ്ഥലത്ത കൊറത്തിയോളിയെന്നു വിളിച്ചു. മറുവിഭാഗം സാപ്പിനഗറെന്നും. ഈ പേരുകള്‍ സ്ഥാപിച്ച് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. നേരം പുലരും മുമ്പ് നശിപ്പിക്കപ്പെടാന്‍ മാത്രമേ ആയുസ്സു കാണൂ ആ ബോര്‍ഡുകള്‍ക്ക്. പുലരുമ്പോഴേക്കും നശിപ്പിച്ചിട്ടുണ്ടാകും. ഉടന്‍ വരും തിരിച്ചടികള്‍. പോര്‍ വിളികള്‍. ഇങ്ങനെ ‘പേരുവിളി’ നാടിന്റെ സ്വാസ്ഥ്യം തന്നെ തകര്‍ക്കുന്ന തലത്തിലേക്ക് നീങ്ങിയപ്പോഴാണ് ആ പേര് പൊന്തി വന്നത്^ഗാന്ധിനഗര്‍. പോലിസും നാട്ടുകാരും ഇടപെട്ടാണ് മീഞ്ചയിലെ കൊറത്തി നഗറും സാപ്പി നഗറും ‘ഗാന്ധിനഗറാക്കി മാറ്റിയത്. ഇപ്പോഴെല്ലാവരും ഈ ദേശത്തെ എല്ലാവരും ഗാന്ധിനഗര്‍ എന്ന് വിളിച്ച് സായൂജ്യമടയുന്നു- ദേശങ്ങളുടെ പുതിയ പേരുവിളികള്‍. അവ ഉയര്‍ത്തുന്ന സംഘര്‍ഷങ്ങള്‍. രവീന്ദ്രന്‍ രാവണേശ്വരം എഴുതുന്നു

 

 
പേരുകള്‍ വെറും പേരുകളല്ല. മതത്തിന്റെ, ജാതിയുടെ, ദേശത്തിന്റെ ചിഹ്നങ്ങളാണ്. സ്വന്തം മതവും ജാതിയും എത്ര ദൂരത്തേക്ക് വലിച്ചെറിഞ്ഞാലും ഒരു പേര് നിങ്ങളെ ഒരു കുറ്റിയിലേക്ക് ചുരുക്കിക്കെട്ടുന്നു. കല്യാണവും ജനന മരണങ്ങളും വരുമ്പോള്‍ സമുദായത്തിന്റെ കള്ളിയില്‍ ചേര്‍ക്കപ്പെടുമ്പോലെ പേര് നിങ്ങളെ മറ്റെല്ലായിടങ്ങളില്‍നിന്നും മുറിച്ചെടുത്ത് ഒന്നിലേക്ക് മാത്രമായി ചുരുക്കുന്നു.

പറഞ്ഞത്, ആളുകളുടെ പേരിന്റെ കാര്യമാണ്. ഇനി പറയുന്നത് ദേശപ്പേരുകളുടെ കഥ. ഒന്നുമല്ലാത്ത ഇടങ്ങള്‍ വേലി കെട്ടി സ്വന്തമാക്കുന്നതു പോലെ തന്നെയാണ് ഓരോ സ്ഥലത്തിനും പേരിടലും. അതൊരു തരം അധിനിവേശം. പണ്ടേയുള്ള പേരുകള്‍ മായ്ച്ച് ഏതെങ്കിലും, മതത്തിന്റെ, ജാതിയുടെ പേരു ചാര്‍ത്തുന്ന പ്രക്രിയ. പലപ്പോഴും ഇതത്ര എളുപ്പമാവണമെന്നില്ല. എതിര്‍ മതക്കാര്‍, ജാതിക്കാര്‍, സമുദായക്കാര്‍ മറ്റൊരു പേരുമായി മുന്നോട്ടു വരും. കലഹമാവും. ലഹളയാവും. ചോര തേടി കത്തികള്‍ പാഞ്ഞുനടക്കും. കണ്ണീരിന്റെ മഹാപ്രവാഹങ്ങള്‍ ആ ദേശത്തിന്റെ കഥ മാറ്റിയെഴുതും.
 

ഈ പേരുകള്‍ സ്ഥാപിച്ച് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. നേരം പുലരും മുമ്പ് നശിപ്പിക്കപ്പെടാന്‍ മാത്രമേ ആയുസ്സു കാണൂ ആ ബോര്‍ഡുകള്‍ക്ക്. പുലരുമ്പോഴേക്കും നശിപ്പിച്ചിട്ടുണ്ടാകും.


 
2.
കാസര്‍കോടിന്റെ വടക്കേയറ്റത്തെ പഞ്ചായത്താണ് മീഞ്ച. മീഞ്ചയിലെ കളിയൂര്‍ വാര്‍ഡിലെ ജംങ്ഷന്റെ പേര് ഏറെ തര്‍ക്കവിഷയമായിരുന്നു. ഒരുവിഭാഗം ഈ സ്ഥലത്ത കൊറത്തിയോളിയെന്നു വിളിച്ചു. മറുവിഭാഗം സാപ്പിനഗറെന്നും. ഈ പേരുകള്‍ സ്ഥാപിച്ച് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. നേരം പുലരും മുമ്പ് നശിപ്പിക്കപ്പെടാന്‍ മാത്രമേ ആയുസ്സു കാണൂ ആ ബോര്‍ഡുകള്‍ക്ക്. പുലരുമ്പോഴേക്കും നശിപ്പിച്ചിട്ടുണ്ടാകും. ഉടന്‍ വരും തിരിച്ചടികള്‍. പോര്‍ വിളികള്‍.

ഇങ്ങനെ ‘പേരുവിളി’ നാടിന്റെ സ്വാസ്ഥ്യം തന്നെ തകര്‍ക്കുന്ന തലത്തിലേക്ക് നീങ്ങിയപ്പോഴാണ് ആ പേര് പൊന്തി വന്നത്. ഗാന്ധിനഗര്‍. പോലിസും നാട്ടുകാരും ഇടപെട്ടാണ് മീഞ്ചയിലെ കൊറത്തി നഗറും സാപ്പി നഗറും ‘ഗാന്ധിനഗറാക്കി മാറ്റിയത്. ഇപ്പോഴെല്ലാവരും ഈ ദേശത്തെ എല്ലാവരും ഗാന്ധിനഗര്‍ എന്ന് വിളിച്ച് സായൂജ്യമടയുന്നു.

ഇന്ത്യ അത്രയൊന്നും ആത്മാര്‍ത്ഥമായി ഓര്‍ക്കാത്ത ഒരു മനുഷ്യന്റെ പേര് കാലമെത്രയോ കഴിഞ്ഞിട്ടും അശാന്തിയുടെ വടുക്കള്‍ ഉണക്കിക്കളയുന്ന ചിത്രമാണിത്. കാസര്‍ഗോട്ട് ഇപ്പോള്‍ ഗാന്ധിനഗറുകള്‍ പെരുകിതുടങ്ങിയിരിക്കുന്നു.
 

ജനങ്ങള്‍ കൂടുമ്പോള്‍, ജനവാസമേറുമ്പോള്‍ പഴയ പേരുകള്‍ മതിയാകില്ല എന്നത് ശരിയാണ്. പഴയപേരുകളില്‍ വിലാസങ്ങള്‍ തേടുമ്പോള്‍ ഒരുപാട് അലയേണ്ടിവരും. ഇങ്ങനെയാണ് പുതിയ പേരുകള്‍ വേണ്ടിവരുന്നത്.


 

3.

ദക്ഷിണ കാനറയിലെ വിവിധ മേഖലകളില്‍ ഇപ്പോള്‍ സാമുദായിക^രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിടുന്നത് ഇത്തരം പേരിടല്‍ കര്‍മ്മങ്ങളാണ്. ഓരോ വിഭാഗവും അവര്‍ക്കിഷ്ടമുള്ള നേതാക്കളുടെ പേരുകള്‍ വെയിറ്റിംഗ് ഷെഡ് കെട്ടി ചാര്‍ത്തുന്നു. ജനങ്ങള്‍ കൂടുമ്പോള്‍, ജനവാസമേറുമ്പോള്‍ പഴയ പേരുകള്‍ മതിയാകില്ല എന്നത് ശരിയാണ്. പഴയപേരുകളില്‍ വിലാസങ്ങള്‍ തേടുമ്പോള്‍ ഒരുപാട് അലയേണ്ടിവരും. ഇങ്ങനെയാണ് പുതിയ പേരുകള്‍ വേണ്ടിവരുന്നത്.

എന്നാല്‍ എത്ര ഇടതൂര്‍ന്ന് ജനം വളര്‍ന്നാലും ഏത് ചെറിയ കുഴിക്കും മണലിനും പാറക്കും മനുഷ്യന്റെ ഇടപെടലോടെ പേരുകളുണ്ടാകും എന്നതാണ് സ്ഥലനാമ ചരിത്രം. ഇത്തരം സ്വാഭാവിക പേരുമുകുളങ്ങളെ മതമൌലികവാദത്തിന്റെയും രാഷ്ട്രീയ താല്‍പര്യത്തിന്റെയും ഇടപെടലിലൂടെ ബോധപൂര്‍വമായി നുള്ളിക്കളയുമ്പോഴാണ ്പേരിന്റെ പേരില്‍ സംഘര്‍ഷം ഉടലെടുക്കുന്നത്.
 

എഴുതപ്പെട്ട പഴങ്കാലത്തിന്റെ ഏടുകളില്‍ പരതിനോക്കിയാല്‍ കാണാത്ത മനുഷ്യ ഇടപെടലുകള്‍ ഈ പേരുകളില്‍ കാണാം.


 
4.
പേരുകള്‍ ഉടലെടുക്കുന്നത് മനുഷ്യന്റെ ഇടപെടലിന്റെ ഫലമായാണെന്ന് പറഞ്ഞു. ഒരു പൂര്‍വപദവും ഉത്തരപദവും ചേര്‍ന്നാലാണ് പേരുകള്‍ ഉടലെടുക്കു. ഇതിന് പ്രാദേശിക ഭാഷാപരമായ ചേരുവയും കൂടിയാകുമ്പോള്‍ പേരുകള്‍ ചരിത്രമായി. കെട്ടും കല്ല്, ചുമടുതാങ്ങി എന്നീ പേരുകളില്‍ ചരിത്രമുണ്ട്്. ചോരക്കളം, പൈസക്കരി, നീണ്ടുനോക്കി, തായലങ്ങാടി, ഒറവുംകര എന്നിനെയുള്ള പേരുകള്‍ തന്നെ ഉദാഹരണം. ഇവയിലെല്ലാം ഒരു ജനത ഉല്‍പന്നങ്ങള്‍ തലചുമടായി വിപണിയിലേക്ക് കൊണ്ടുനടന്നതിന്റെ അടയാളങ്ങളും ചരിത്രവും കാണാം.

എഴുതപ്പെട്ട പഴങ്കാലത്തിന്റെ ഏടുകളില്‍ പരതിനോക്കിയാല്‍ കാണാത്ത മനുഷ്യ ഇടപെടലുകള്‍ ഈ പേരുകളില്‍ കാണാം. . നഗരവത്കരിക്കപ്പെട്ട ഗ്രാമങ്ങളുടെ ചരിത്രം ‘പാടിക്കാനം’ എന്ന പേരില്‍ കാണാം. കാനം എന്നാല്‍ കാട് എന്നര്‍ഥം. പടി എന്നാല്‍ സമീപം എന്നും വരും. വനമേഖലയായിരുന്ന ഒരു നാടിന്റെ ചരിത്രം ഈ പേരില്‍ നിന്നും ലഭിക്കും. ഇങ്ങനെ കേരളത്തിലങ്ങോളമിങ്ങോളം നാടിന്റെ പേരുകള്‍ ഗ്രാമ ചരിത്രങ്ങളാണ് എന്ന് ഉറപ്പിക്കാം.
 

പേരിടലിന്റെ പ്രശ്നങ്ങള്‍ ഇപ്പോഴാണ് കൂടുതലുണ്ടായതെന്നത് ശരിയാണ്. കാരണം രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണത്തിലൂടെ അധികാര വ്യാപനം ഊര്‍ജിതമാക്കിയത് ഇപ്പോഴാണ്. എന്നാല്‍, കാസര്‍ഗോഡിന് പറയാന്‍ പണ്ടുമുണ്ട് സമാന അനുഭവങ്ങള്‍.


 
5.
എന്നാല്‍ ഒരു നാടിന് ദുര്‍ഗ നഗര്‍ എന്ന് അവിടെ സ്വാധീനമുള്ള ഒരുവിഭാഗം ആള്‍ക്കാര്‍ പേരിടുമ്പോള്‍, അല്ലെങ്കില്‍ ഇക്ബാല്‍ നഗര്‍ എന്ന് പേരിടുമ്പോള്‍ അതില്‍ ചരിത്രമില്ല. ചരിത്രം സ്വതാല്‍പ്പര്യത്തിന് കെട്ടിയുണ്ടാക്കാനുള്ള ത്വരയാണ് അതില്‍ ചുരമാന്തുന്നത്. ഈ സന്ദേശം സമൂഹത്തിന്റെ പൊതുവികാരത്തിന് എതിരാണ്. വര്‍ഗീയത ശക്തിപ്പെടുമ്പോള്‍ ഇത്തരം ‘പേരുവിളികള്‍’ വെല്ലുവിളികളോടെ കൊഴുക്കുന്നുവെന്നാണ് സമീപകാല അനുഭവങ്ങള്‍. 50 വര്‍ഷം മുമ്പ് കാസര്‍കാാേട് ഗവ. കോളജിന് വിദ്യാനഗര്‍ എന്ന് പേരിടേണ്ടി വന്നതുമുതല്‍ മഹാരാഷ്ട്രയിലെ വിമാന താവളത്തിന് ഛത്രപതി ശിവജി എന്ന് പേരിട്ടതുവരെ ഇതിലുള്‍പ്പെടുന്നു.

പേരിടലിന്റെ പ്രശ്നങ്ങള്‍ ഇപ്പോഴാണ് കൂടുതലുണ്ടായതെന്നത് ശരിയാണ്. കാരണം രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണത്തിലൂടെ അധികാര വ്യാപനം ഊര്‍ജിതമാക്കിയത് ഇപ്പോഴാണ്. എന്നാല്‍, കാസര്‍ഗോഡിന് പറയാന്‍ പണ്ടുമുണ്ട് സമാന അനുഭവങ്ങള്‍.

മലബാറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ കാസര്‍കോട് ഗവ. കോളജ് തുടങ്ങുമ്പോള്‍ ഇത്തരമൊരു പ്രശ്നം ഉയര്‍തായി പറയുന്നു. പൌരപ്രമുഖനായ മുഹമ്മദ് മുബാറക് ഹാജിയുമായി കാസര്‍കോട്ടെ പ്രമുഖ സായാഹ്ന പത്രത്തിന്റെ ലേഖകന്‍ ടി. എ ഷാഫി നടത്തിയ അഭിമുഖത്തില്‍ ഈ സംഭവം വെളിപ്പെടുന്നു. 1958 ജനുവരി ഒന്നിനാണ് ഗവ. കോളജിന്റെ തറക്കല്ലിടല്‍. ഇന്നത്തെ വിദ്യാനഗറിനു അന്ന് ഒരു പേര് ഉണ്ടായിരുന്നു. കുഞ്ഞുമായിന്റടി. ആ സ്ഥലനാമത്തെ അര്‍ഥവത്താക്കിയത് കുഞ്ഞുമാവുകളായിരുന്നു. ഏകാന്തതതയും വിശ്രമവും ആഗ്രഹിക്കുന്നവരുടെ ആശാകേന്ദ്രമായിരുന്നു ഈ സ്ഥലം. ഒരു കലാലയത്തിനു പറ്റിയ അന്തരീക്ഷം.

അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശേãരിയായിരുന്നു ജനുവരി ഒന്നിന് കോളജിന് തറക്കല്ലിടുന്നത് . പുലിക്കുന്നിലെ ടി.ബി.സെന്ററിലാണ് മുണ്ടശേãരിയുടെ വിശ്രമമുറി. ശിലാസ്ഥാപനത്തിനു തൊട്ടുമുമ്പ് നഗരത്തില്‍ നൂറോളം പേരുടെ പ്രകടനം നടന്നു. മുണ്ടശേãരി വിശ്രമിക്കുന്ന ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് പ്രകടനം കുഞ്ഞിമായിന്റടിക്ക് കൃഷ്ണനഗര്‍ എന്ന് പേരിടണം എന്നതായിരുന്നു പ്രകടനക്കാരുടെ ആവശ്യം. ഇതുകേട്ട് മുണ്ടശേãരി ചോദിച്ചുവത്രെ, ഈ കൃഷ്ണന്‍ ആരാണ് മരിച്ചുപോയ അധ്യാപകനാണോ എന്ന്.

കാസര്‍കോട്ടെ അന്നത്തെ പൌര പ്രമുഖന്‍ ഹരിറായ കാമത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം നേരില്‍ കണ്ടവരില്‍ ഇന്നുള്ളത് മുഹമ്മദ് മുബാറക് ഹാജിയാണ്. മുബാറക് ഹാജിയും അപ്പോള്‍ തന്നെ കുറച്ചുപേരെ സംഘടിപ്പിച്ച് പ്രകടനം നടത്തിയതായി ഉത്തരദേശം പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഷാഫി എഴുതുന്നു. സ്ഥലത്തിന് തന്‍ബീദാബാദ് എന്ന് പേരിടണം എന്നായിരുന്നു അവരുടെ ആവശ്യം. തന്‍ബീദാബാദ് എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനമുണ്ടായിരുന്നുവത്രെ. ഇതുകേട്ടപ്പോള്‍ മുണ്ടശേãരി രണ്ടാമതൊരു കമന്റും പാസാക്കി. ‘അല്ലാ ഈ ‘അടി’ ഒഴിവാക്കികൂടെ’^ കേട്ടവര്‍ അന്തം വിട്ടു.

മുണ്ടശേãരി തുടര്‍ന്നു, ‘അല്ല കുഞ്ഞിമായിന്‍ എന്നായാലും പോരെയെന്നാണ് ഉദ്ദേശിച്ചത്. മുണ്ടശേãരിയുടെ അടുത്തെത്തിയ ഇരുകൂട്ടരോടും അദ്ദേഹം പറഞ്ഞു. ‘നിങ്ങളുടെ ആരുടെയും പേര് വേണ്ട. വിദ്യാനഗര്‍ എന്ന് വിളിക്കാം’. വിദ്യക്ക് മതമില്ലാത്തതുകൊണ്ട് ഈ പേര് അന്വര്‍ഥമായി വളര്‍ന്നു. എന്നാലും ഈ പേര് ഈ സ്ഥലത്തിന്റെ ചരിത്രത്തെ നശിപ്പിച്ചുകളഞ്ഞുവെന്നതാണ് ശരി. സമൂഹം ഇക്കാര്യത്തില്‍ സ്വയം വിശാലമായി വളര്‍ന്നാല്‍ മാത്രമേ നമുക്ക് ശേഷിപ്പുകള്‍ നിലനിര്‍ത്താന്‍ കഴിയൂ.
 

പേരിടലിന്റെ പ്രശ്നങ്ങള്‍ ഇപ്പോഴാണ് കൂടുതലുണ്ടായതെന്നത് ശരിയാണ്. കാരണം രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണത്തിലൂടെ അധികാര വ്യാപനം ഊര്‍ജിതമാക്കിയത് ഇപ്പോഴാണ്. എന്നാല്‍, കാസര്‍ഗോഡിന് പറയാന്‍ പണ്ടുമുണ്ട് സമാന അനുഭവങ്ങള്‍.


 
6.
ചരിത്രം ഒരു ജ്ഞാന നിര്‍മ്മാണ പ്രക്രിയയാണ്. അറിവുത്സവം എന്ന് പറയാം. ചരിത്രത്തിന്റെ അടയാളങ്ങള്‍ എങ്ങനെ മാറ്റിയെഴുതിയാലും അത് എത്ര മതനിരപേക്ഷമാണെന്ന് പറഞ്ഞാലും വെളിച്ചം കെടുത്തുന്ന പ്രക്രിയയാണ്. ഒരു നാടിന് എല്ലാവര്‍ക്കും ഒരുപോലെ സമ്മതമായ ഗാന്ധിയുടെ പേര് നല്‍കുന്നുവെന്ന് പറഞ്ഞാല്‍ ഗാന്ധിയെ കൊണ്ട് വെളിച്ചം കെടുത്തി ഇരുട്ട് നിര്‍മ്മിക്കുന്നുവെന്ന് തന്നെയാണ്. പേരുകള്‍ വേരുകളാണ്. അവ അങ്ങനെ തന്നെ കിടക്കട്ടെ.

ഗള്‍ഫ് മലയാളി എയര്‍ ഇന്ത്യക്ക് ‘ഇര’യാവുന്ന വിധം

 
 
 
 
എയര്‍ഇന്ത്യയുടെ തമ്പ്രാക്കന്‍മാര്‍ ഗള്‍ഫ് മലയാളിയോട് മാത്രം ഇങ്ങനെ പെരുമാറുന്നതെന്ത്? അഷ്റഫ് പേങ്ങാട്ടയില്‍ എഴുതുന്നു
 
 

ഏതുനേരവും തങ്ങള്‍ പറ്റിക്കപ്പെട്ടേക്കാം എന്ന ഒരു ശങ്കയിലേക്ക് യാത്രക്കാരെ എത്തിക്കുന്നതില്‍ ഇതിനകം തന്നെ എയര്‍ഇന്ത്യ എക്സ്പ്രസ് വിജയിച്ചിരുന്നു. ഏതു തറവേലയും പുറത്തെടുക്കാന്‍ അവര്‍ മടിക്കില്ലെന്ന് യാത്രക്കാര്‍ ഉറപ്പിച്ചു. ഈയൊരു മാനസികാവസ്ഥയിലേക്കാണ് ഫ്ളൈറ്റ് ക്യാപ്റ്റന്റെ അറിയിപ്പ് വരുന്നത്. വിമാനത്തിന്റെ യാത്ര ഇവിടെ അവസാനിപ്പിക്കയാണെന്ന്. അതിനാല്‍ എല്ലാവരോടും പുറത്തിറങ്ങാന്‍. പണ്ട് കോര്‍ഫുക്കാന്‍ തീരം ചൂണ്ടിക്കാണിച്ചുകൊണ്ട്, നടുക്കടലിലേക്കുചാടാന്‍ ആക്രോശിച്ചിരുന്ന അന്നത്തെ പത്തേമാരി സ്രാങ്കിന്റെ അതേവാക്കുകള്‍. കൊച്ചിയില്‍നിന്നും നൂറ്നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിര്‍ത്തി ആധുനിക യുഗത്തിലെ ക്യാപ്റ്റനെകൊണ്ടാണ് എയര്‍ ഇന്ത്യ ഇങ്ങിനെ പറയിപ്പിക്കുന്നത് എന്നുമാത്രം. ഗതികേടിന്റെ ആള്‍രൂപങ്ങളായിരുന്ന ആ പഴയ ഗള്‍ഫുയാത്രക്കാരനില്‍നിന്ന് അര നൂറ്റാണ്ടിന്റെ വളര്‍ച്ച നേടിയ അവരുടെ പുത്തന്‍ തലമുറ അതിനെ സ്വാഭാവികമായും ചോദ്യം ചെയ്തു. കൊമ്പന്‍ മീശ പിരിച്ചു നില്ക്കുന്ന ആകാശരാജാവിന്റെ ആജ്ഞക്കു മുന്നില്‍ അടിയാന്റെ ആദ്യത്തെ ചെറുത്തുനില്‍പ്പ്!- ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിന് അബുദാബിയില്‍നിന്ന്കൊച്ചിയിലേക്ക് പുറപ്പെട്ട IX 4522 എന്നവിമാനത്തിലെ ദുരവസ്ഥക്കെതിരെ പ്രതിഷേധിച്ച യാത്രക്കാരെ വിമാനറാഞ്ചികളാക്കി ചിത്രീകരിക്കാനിടയായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിധേയത്വത്തിന്റെ പ്രവാസ പാഠങ്ങളെക്കുറിച്ച് ഒരു വിശകലനം. ആ വിമാനത്തില്‍ യാത്രക്കാരനായിരുന്ന ചെറുകഥാകൃത്ത് അഷ്റഫ് പേങ്ങാട്ടയില്‍ എഴുതുന്നു

 


 

ഗള്‍ഫില്‍ താരതമ്യേന വിധേയത്വ മനോഭാവം കൂടുതല്‍ കാണുന്ന ഒരു സമൂഹമാണ് മലയാളികളുടേത്. പ്രത്യേകിച്ചും കുടിയേറ്റത്തിന്റെ ഒന്നാമത്തേയും രണ്ടാമത്തേയും തലമുറയില്‍ പെട്ടവരില്‍. വീട്ടുവേലക്കാരനായും പാചകക്കാരനായും ഡ്രൈവറായും ഓഫീസ്ബോയ് ആയും കടയിലെ സാമാനം എടുത്തു കൊടുപ്പുകാരനായുമൊക്കെയുള്ള ജോലികള്‍ മലയാളികള്‍ക്കായി മാത്രം കാത്തുകിടന്നു. അക്കാലത്തെ കേരളീയ സാമൂഹ്യ പാശ്ചാത്തലമായിരിക്കണം അവനെ ഒരു വിധേയനായി വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. നാടുവാഴികളും ജന്മിമാരും കിങ്കരന്മാരെ വിട്ട് നാടുവിറപ്പിച്ചിരുന്ന കാലം. കൊടിയ ദാരിദ്യ്രവും. നാടുവാഴികളുടേയും ജന്മിമാരുടേയും സ്ഥാനത്ത് പുതിയ സാഹചര്യത്തിലെ ‘അറബാബു’മാരെ അവന്‍ പുന:പ്രതിഷ്ഠിച്ചു. ‘നമ്മള്‍ പണിയെടുക്കാന്‍ വന്നതാണ്’ എന്നു പറഞ്ഞ് കയ്യുംമെയ്യും മറന്ന് പണിയെടുത്തു. മറ്റൊന്നിനെ കുറിച്ചും ചിന്തിച്ചില്ല. ഫലത്തില്‍ ഗള്‍ഫിലെ അനേകായിരം തൊഴിലവസരങ്ങള്‍ മലയാളികള്‍ക്കുവേണ്ടി മാത്രം കാത്തുവെയ്ക്കപ്പെട്ടു. ഈ ‘തൊമ്മിജീവിതം’ നല്‍കിയ പച്ചപ്പാണ് ഇന്നു നാം കാണുന്ന കേരളത്തെ രൂപപ്പെടുത്തിയത്.

അഷ്റഫ് പേങ്ങാട്ടയില്‍

മാന്യത എന്നാല്‍ വിധേയപ്പെടലാണെന്ന് എങ്ങിനേയോ തെറ്റിദ്ധരിക്കപ്പെട്ടുപോയ ഗള്‍ഫുമലയാളി, അതവന്റെ മുഖമുദ്രയായി സ്വീകരിച്ചു. മീന്‍കാരന്‍ മുതല്‍ കെട്ടിട നിര്‍മ്മാതാക്കള്‍, വസ്തുബ്രോക്കര്‍മാര്‍, വിദ്യാലയ നടത്തിപ്പുകാര്‍, പള്ളി അമ്പല കമ്മറ്റിക്കാര്‍, ഉദ്ദ്യോഗസ്ഥര്‍, ആശുപത്രിക്കാര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും ഈ’മാന്യന്മാരെ’ചൂഷണം ചെയ്യുക എന്നത് ഒരു നാട്ടുമര്യാദയാക്കി മാറ്റി. ഗള്‍ഫ് മലയാളികളില്‍നിന്ന് ജീവവായു ശ്വസിച്ചു നിലനില്‍ക്കുന്ന എയര്‍ഇന്ത്യയും അവരെ ചൂഷണം ചെയ്യുന്നതില്‍ മുന്നില്‍ വന്നു എന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിന് അബുദാബിയില്‍നിന്ന്കൊച്ചിയിലേക്ക് പുറപ്പെട്ട IX 4522 എന്നവിമാനത്തിലെ ദുരനുഭവങ്ങള്‍ ആ തുടര്‍ച്ചയിലെ ഏറെ വിവാദമായ ഒരു ഉദാഹരണം മാത്രം.
 

ഈ അടിസ്ഥാന ഘടകങ്ങളില്‍ നിന്നാണ് ഗള്‍ഫ് യാത്രക്കാരോടുള്ള വിമാനകമ്പനികളുടെ പെരുമാറ്റ ചട്ടം രൂപപ്പെടുന്നത്. വിശേഷിച്ചും എയര്‍ഇന്ത്യയുടെ. അവരുടെ അടയാള ചിഹ്നമായ മഹാരാജാവിനെപ്പോലെ സര്‍വ്വാധിപതിയാണെന്നു സ്വയം കരുതുകയും, തങ്ങളുടെ യാത്രക്കാരെ അടിയാളന്മാരായി കരുതി അങ്ങിനെ പെരുമാറാനും തുടങ്ങി.


 
‘കാറ്റില്‍ ക്ലാസ്’ ഉണ്ടാവുന്നത്
‘Customer pays our salary’, ‘Customers are king’ തുടങ്ങിയ കോര്‍പറേറ്റ് ആപ്തവാക്യങ്ങളാല്‍ പുതിയ കാലത്തെ ഇടപാടുകാരെ തൃപ്തിപ്പെടുത്തുന്നസേവനങ്ങളിലേക്ക് സ്ഥാപനങ്ങള്‍ സ്വയം ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും എങ്ങിനെയാണ് എയര്‍ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കികൊടുക്കുന്ന ഗള്‍ഫ് കേരളാ സെക്റ്ററുകളിലെ മലയാളി യാത്രക്കാര്‍ ശത്രുക്കളായി മാറിയത്? ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിത്തരുന്ന ഇടപാടുകാരെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ‘പ്രിയോറിറ്റി ക്ലാസി’ല്‍ ഉള്‍പെടുത്തി സേവനങ്ങള്‍ ഉറപ്പുവരുത്തേണ്ടതിനു പകരം അവര്‍ ‘കാറ്റില്‍ക്ലാസി’ലേക്കു തരം താഴ്ത്തപ്പെട്ടത് എന്തുകൊണ്ട്?

ഗള്‍ഫു കുടിയേറ്റത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത് ആയിരത്തിതൊള്ളായിരത്തി അറുപതുകളിലാണെന്നു പറയാം. യാത്രാരേഖകളൊന്നുമില്ലാതെ കള്ളലോഞ്ചുകളില്‍. വേണ്ടത്ര ഭക്ഷണമോ കുടിവെള്ളം പോലുമോ ഇല്ലാത്ത ജീവന്‍ പണയം വെച്ചുള്ള ഒരു തരം മനുഷ്യക്കടത്ത്. എന്നെത്തുമെന്നോ, അതോ എത്തുമെന്നുപോലുമോ ഒരുനിശ്ചയവുമില്ലാത്ത യാത്ര. നടുക്കടലില്‍ ആഴ്ചകളോളം കാറ്റിലുലയുന്ന പത്തേമാരി. കടല്‍ചൊരുക്കില്‍ അവശരായി, ദാഹിച്ചു തൊണ്ടപൊട്ടാറാവുമ്പോള്‍ ഒരിറ്റു മൂത്രത്തിന്നുവേണ്ടി ആര്‍ത്തിയോടെ കാത്തുകിടന്നവര്‍. ലോഞ്ചുകാരുടെ ക്രൂരമായ പെരുമാറ്റങ്ങള്‍. അങ്ങ് ദൂരെ കോര്‍ഫുക്കാന്‍ തീരം ചൂണ്ടിക്കാണിച്ചുകൊണ്ട് കടലിലേക്കുവലിച്ചെറിയപ്പെട്ടവര്‍. ജീവിക്കാനുള്ള അഭിനിവേശത്തിന്റേയും ഭാഗ്യത്തിന്റേയും മാത്രം പിന്‍ബലത്തില്‍ കരപറ്റിയവരായിരുന്നു ആദ്യകാല ഗള്‍ഫുകാര്‍.

അവരാണ് പിന്നീട് രണ്ടര മണിക്കൂര്‍ യാത്ര കൊണ്ട്, മേഘപാളികള്‍ മുറിച്ചുകടന്ന്, പറക്കപ്പലില്‍ ബോംബെ ഏറോഡ്രോമില്‍ പറന്നിറങ്ങുന്നത്. അവരെ സംബന്ധിച്ചിടത്തോളം യാത്ര എന്നത് കപ്പലിലായാലും പറക്കപ്പലിലായാലും ‘കരപറ്റാനു’ള്ള ഒരു ഉപാധി മാത്രമായിരുന്നു. അതുകൊണ്ടുതന്നെ അതിനകത്തെ സുഖസൌകര്യങ്ങളെപറ്റിയോ അനുബന്ധ സര്‍വ്വീസുകളെ പറ്റിയോ ഒന്നുമായിരുന്നില്ല അവന്‍ ചിന്തിച്ചിരുന്നത്. ബോംബയില്‍ ചെന്നിറങ്ങിയാലുള്ള കസ്റംസ് കടമ്പയും അവിടന്നു തീവണ്ടിയോ ബസ്സോ പിടിച്ച് നാട്ടിലെത്താനുള്ള വെമ്പലുമായിരുന്നു അവന്റെ ചിന്തയില്‍. സീറ്റല്‍പ്പം നീര്‍ത്തിയിട്ട് ചാരിക്കിടന്നുറങ്ങാനോ, കയ്യില്‍ കരുതിയ പുസ്തകം വായിച്ചുരസിക്കാനോ, കൊച്ചു സ്ക്രീനില്‍ തെളിയുന്ന സിനിമ കണ്ടാസ്വദിക്കാനോ ഒന്നിനും അവന്റെ മാനസിക പിരിമുറുക്കങ്ങള്‍ അനുവദിച്ചിരുന്നില്ല. വീടെത്തുക എന്ന ലക്ഷ്യത്തിനപ്പുറം മറ്റൊരു പരിഗണനയും യാത്രക്കുകൊടുത്തിരുന്നില്ല. എയര്‍ഹോസ്റസ് കൊടുത്ത മിഠായി പോലും കഴിക്കാതെ കുട്ടികള്‍ക്കായി കീശയില്‍ കരുതി വെച്ചിരുന്നവര്‍. ആകാശത്തുവെച്ച് വാതില്‍തുറന്ന് വിമാനത്താവളം ചൂണ്ടിക്കാണിച്ചുകൊണ്ട് ചാടാന്‍ പറയാതെ, കൃത്യമായി റണ്‍വേയില്‍കൊണ്ടിറക്കി പുറത്തുകടക്കാന്‍ സമ്മതിച്ചതുതന്നെ വിമാനകമ്പനിക്കാരുടെ വലിയ ഔദാര്യമായി കണ്ടിരുന്നവര്‍.

ഈ അടിസ്ഥാന ഘടകങ്ങളില്‍ നിന്നാണ് ഗള്‍ഫ് യാത്രക്കാരോടുള്ള വിമാനകമ്പനികളുടെ പെരുമാറ്റ ചട്ടം രൂപപ്പെടുന്നത്. വിശേഷിച്ചും എയര്‍ഇന്ത്യയുടെ. അവരുടെ അടയാള ചിഹ്നമായ മഹാരാജാവിനെപ്പോലെ സര്‍വ്വാധിപതിയാണെന്നു സ്വയം കരുതുകയും, തങ്ങളുടെ യാത്രക്കാരെ അടിയാളന്മാരായി കരുതി അങ്ങിനെ പെരുമാറാനും തുടങ്ങി. അര നൂറ്റാണ്ട് കഴിഞ്ഞിട്ടും ഈ അടിസ്ഥാന സ്വഭാവത്തില്‍നിന്ന് എയര്‍ ഇന്ത്യക്ക് മാറാന്‍ കഴിഞ്ഞില്ല.
 

ഇവിടെയാണ് ഗള്‍ഫ്മലയാളികള്‍ മാന്യതയുടെ മേല്‍കുപ്പായമിട്ട് വെളുക്കെ ചിരിക്കാന്‍ ശീലിക്കുന്നത്. ഈ മേല്‍കുപ്പായം തല്‍ക്കാലത്തേങ്കിലും ഊരിവെക്കാന്‍ നിര്‍ബ്ബന്ധിതമായിടത്താണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെച്ചു നടന്ന വിവാദ ‘റാഞ്ചല്‍’പ്രതിഷേധം വിജയംനേടുന്നത്.


 
മഹാരാജാവിന്റെ ദംഷ്ട്രകള്‍
പക്ഷേ, ഉപഭോക്തൃ സേവന വ്യവസ്ഥകളെക്കുറിച്ച് സാമാന്യ ബോധമുള്ളവരായിരുന്നു പിന്നീടു വന്ന ഗള്‍ഫ് മലയാളി സമൂഹം. പ്രത്യേകിച്ചും കുടിയേറ്റത്തിന്റെ മൂന്നാം തലമുറക്കാര്‍. ഗള്‍ഫിലെ മലയാള വാര്‍ത്താ മാധ്യമരംഗവും ഇതിനകം സജീവമായി. എന്നിട്ടും എയര്‍ ഇന്ത്യയുടെ നിരന്തര ചൂഷണത്തിന് അവന്‍ വിധേയപ്പെട്ടു കൊണ്ടേയിരിക്കുന്നു. എയര്‍ ഇന്ത്യാ അതിന്റെ സബ്സിഡിയറിയായി എയര്‍ ഇന്ത്യാ എക്സ്പ്രസ് എന്ന ബജറ്റ് എയര്‍ ആരംഭിക്കുകയും ഗള്‍ഫ് കേരളാ സെക്ടറുകളില്‍ പറക്കാന്‍ തുടങ്ങുകയും ചെയ്തതോടെ യാത്രക്കാര്‍ക്ക് സാമ്പത്തികമായി വലിയ ആശ്വാസമായി. പക്ഷെ ‘കസ്റമര്‍ കെയര്‍ലെസ്’ അതിന്റെ ഏറ്റവും പുതിയ മുഖം കാട്ടി പുറത്തുവന്നു. ഇന്ത്യയിലെ ഇതര റൂട്ടുകളില്‍ മാന്യമായി പെരുമാറുമ്പോഴും, കേരളാ സെക്റ്ററുകളില്‍ എത്തുമ്പോള്‍, പൈലറ്റും എയര്‍ഹോസ്റസുകളും സര്‍വ്വപുച്ഛത്തോടെ യാത്രക്കാരോട് പെരുമാറാന്‍ തുടങ്ങി. (ദില്ലി^മുംബൈ യാത്രയില്‍ ജയ്പൂരിനു മുകളിലെത്തുമ്പോല്‍, വിമാനം താഴ്ത്തി പറപ്പിച്ച്, പഴയകൊട്ടാര ദൃശ്യങ്ങള്‍ കാട്ടി വിശദീകരിച്ചു കൊടുക്കുന്ന അതേ പൈലറ്റുകള്‍ തന്നെ, ഗള്‍ഫ് കേരളാ സെക്റ്ററിലാവുമ്പോള്‍ അവശ്യം വേണ്ട അറിയിപ്പുകള്‍ പോലും നല്‍കാറില്ല.)

ഫ്ളൈറ്റുകള്‍ നിരന്തരം ക്യേന്‍സല്‍ ചെയ്തു. പറന്നവ തന്നെ പലപ്പോഴും സമയക്രമം പാലിച്ചില്ല. അബുദാബിയില്‍നിന്നു പുറപ്പെടാന്‍ ടിക്കറ്റെടുത്ത് കാത്തിരുന്നവരോട് ഷാര്‍ജയില്‍ എത്താന്‍ പറയുക. തിരുവനന്തപുരത്തിറങ്ങേണ്ടവരെ കൊച്ചിയില്‍ കൊണ്ടുപോയിറക്കിവിടുക. യൂപ്പിക്കാരനായ വ്യോമായന മന്ത്രി അജിത് സിങ്ങിന്റെ നാട്ടുകാര്‍ക്ക് ഹജ്ജിനു പോകാന്‍ ഈ റൂട്ടിലോടുന്ന വിമാനങ്ങള്‍ തന്നെ ക്യാന്‍സല്‍ ചെയ്ത് കൊണ്ടുപോകാന്‍ ഉത്തരവിടുക. ഇങ്ങിനെ ഏതു തോന്ന്യാസങ്ങളേയും ഒന്നോ രണ്ടോ അമര്‍ത്തപ്പെട്ട നിശ്വാസങ്ങളിലൂടെ അനുസരിക്കാന്‍ മലയാളികള്‍ വിധേയപ്പെട്ടു പോയിരുന്നു. പോരാത്തതിന് എന്തെങ്കിലുംപ്രശ്നമുണ്ടായാല്‍ തന്റെ യാത്ര എന്നെന്നേക്കുമായി തന്നെ മുടങ്ങിയേക്കുമോ എന്ന ഭീതി അവനെ സദാ പേടിപ്പിച്ചുകൊണ്ടിരുന്നു. സന്ദിഗ്ദമായ ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയാതെ പോകുന്നതാണ് ഗള്‍ഫ് ജോലിക്കാര്‍ നേരിടുന്ന കാതലായ പ്രശ്നം. ഇവിടെയാണ് ഗള്‍ഫ്മലയാളികള്‍ മാന്യതയുടെ മേല്‍കുപ്പായമിട്ട് വെളുക്കെ ചിരിക്കാന്‍ ശീലിക്കുന്നത്. ഈ മേല്‍കുപ്പായം തല്‍ക്കാലത്തേങ്കിലും ഊരിവെക്കാന്‍ നിര്‍ബ്ബന്ധിതമായിടത്താണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെച്ചു നടന്ന വിവാദ ‘റാഞ്ചല്‍’പ്രതിഷേധം വിജയംനേടുന്നത്. ഗള്‍ഫുമലയാളികള്‍ നേരിട്ടു നടത്തിയ ചെറുത്ത്നില്‍പ് ചരിത്രത്തിലെ, ഏറ്റവും ശക്തമായ ഒരദ്ധ്യായം.
 

എന്തും കല്‍പിച്ചു മാത്രം ശീലമുള്ള ആകാശപ്പക്ഷികള്‍ക്ക് ഈ അനുസരണക്കേട് സഹിക്കാവുന്നതിന്നപ്പുറത്തായിരുന്നു. ‘സിറ്റ്ഡൌണ്‍’ എന്ന് ഇരുത്തിയും ‘സ്റാന്റപ്പ്’ എന്നുനിര്‍ത്തിയും ശീലിപ്പിച്ചിരുന്ന ‘കാറ്റില്‍ ക്ലാസു’കാരായ കീഴാളനാണ് കയ്യുയര്‍ത്തി അവകാശം പറയുന്നത്!


 
ആകാശപ്പക്ഷികളുടെ അരിശം
ഒരുവിധ തയ്യാറെടുപ്പുകളുമില്ലാതെ, ഒട്ടും പരിചയവുമില്ലാത്തവരുടെ ഒരു കൂട്ടം നിമിഷനേരം കൊണ്ട് സമരമുഖത്തേക്ക് സ്വയം എടുത്തെറിയപ്പെടുകയാണുണ്ടായത്. എയര്‍ ഇന്ത്യാ എക്സ്പ്രസ് കാലാകാലങ്ങളായി തങ്ങളോട് ചെയ്തു കൂട്ടിയ കൊടിയ വഞ്ചനകളില്‍ വെന്ത ഒരു മനസ്സു മാത്രമാണവരെ ഏകോപിപ്പിച്ചത്.

ഏതുനേരവും തങ്ങള്‍ പറ്റിക്കപ്പെട്ടേക്കാം എന്ന ഒരു ശങ്കയിലേക്ക് യാത്രക്കാരെ എത്തിക്കുന്നതില്‍ ഇതിനകം തന്നെ എയര്‍ഇന്ത്യ എക്സ്പ്രസ് വിജയിച്ചിരുന്നു. ഏതു തറവേലയും പുറത്തെടുക്കാന്‍ അവര്‍ മടിക്കില്ലെന്ന് യാത്രക്കാര്‍ ഉറപ്പിച്ചു. ഈയൊരു മാനസികാവസ്ഥയിലേക്കാണ് ഫ്ളൈറ്റ് ക്യാപ്റ്റന്റെ അറിയിപ്പ് വരുന്നത്. വിമാനത്തിന്റെ യാത്ര ഇവിടെ അവസാനിപ്പിക്കയാണെന്ന്. അതിനാല്‍ എല്ലാവരോടും പുറത്തിറങ്ങാന്‍. പണ്ട് കോര്‍ഫുക്കാന്‍ തീരം ചൂണ്ടിക്കാണിച്ചുകൊണ്ട്, നടുക്കടലിലേക്കുചാടാന്‍ ആക്രോശിച്ചിരുന്ന അന്നത്തെ പത്തേമാരി സ്രാങ്കിന്റെ അതേവാക്കുകള്‍. കൊച്ചിയില്‍നിന്നും നൂറ്നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിര്‍ത്തി ആധുനിക യുഗത്തിലെ ക്യാപ്റ്റനെകൊണ്ടാണ് എയര്‍ ഇന്ത്യ ഇങ്ങിനെ പറയിപ്പിക്കുന്നത് എന്നുമാത്രം. ഗതികേടിന്റെ ആള്‍രൂപങ്ങളായിരുന്ന ആ പഴയ ഗള്‍ഫുയാത്രക്കാരനില്‍നിന്ന് അര നൂറ്റാണ്ടിന്റെ വളര്‍ച്ച നേടിയ അവരുടെ പുത്തന്‍ തലമുറ അതിനെ സ്വാഭാവികമായും ചോദ്യം ചെയ്തു. കൊമ്പന്‍ മീശ പിരിച്ചു നില്ക്കുന്ന ആകാശരാജാവിന്റെ ആജ്ഞക്കു മുന്നില്‍ അടിയാന്റെ ആദ്യത്തെ ചെറുത്തുനില്‍പ്പ്!

എന്തും കല്‍പിച്ചു മാത്രം ശീലമുള്ള ആകാശപ്പക്ഷികള്‍ക്ക് ഈ അനുസരണക്കേട് സഹിക്കാവുന്നതിന്നപ്പുറത്തായിരുന്നു. ‘സിറ്റ്ഡൌണ്‍’ എന്ന് ഇരുത്തിയും ‘സ്റാന്റപ്പ്’ എന്നുനിര്‍ത്തിയും ശീലിപ്പിച്ചിരുന്ന ‘കാറ്റില്‍ ക്ലാസു’കാരായ കീഴാളനാണ് കയ്യുയര്‍ത്തി അവകാശം പറയുന്നത്! കേപ്റ്റന്ന് വെകിളി പിടിക്കാന്‍ വേറെന്തുവേണം? അവര്‍ മുടിയഴിച്ചാടി. കണ്ണില്‍ കണ്ട അപായ ബട്ടണുകള്‍ എല്ലാം പിടിച്ചമര്‍ത്തി. കടലാസു തുണ്ടുകളെഴുതി പുറത്തേക്കെറിഞ്ഞു.
 

ചുരുക്കിപ്പറഞ്ഞാല്‍, കൃത്യസമയത്ത ്യാത്രപുറപ്പെടാന്‍ കഴിയാഞ്ഞതും, തന്മൂലം പൈലറ്റിന്റെ സമയക്രമം പാലിക്കാന്‍ കഴിയാതെപോയതും, ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കി എത്രയുംവേഗം പകരം പൈലറ്റിനെ ഏര്‍പ്പാടുചെയ്യാന്‍ കഴിയാതെപോയതും എയര്‍ ഇന്ത്യയുടെ മാത്രം അനാസ്ഥയാണ്. ഇക്കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കപ്പെടേണ്ടത്.


 
പ്രതി എയര്‍ ഇന്ത്യ മാത്രം
പകരം, വെളുപ്പിനു മൂന്നരക്ക് കൊച്ചിയില്‍ കൊണ്ടുചെന്നാക്കാം എന്നു മാസങ്ങള്‍ക്കുമുമ്പേ പറഞ്ഞുറപ്പിച്ച് കാശുവാങ്ങി കൊണ്ടുവന്ന തന്റെ കസ്റമേഴ്സാണ് ഇവരെന്നും, അതില്‍ നിന്നാണ് തന്റെ ശമ്പളം വരുന്നതെന്നും, അവരെ എത്തേണ്ടിടത്ത് സുരക്ഷിതരായി കൊണ്ടെത്തിക്കാന്‍ ഉത്തരവാദിത്വപ്പെട്ട ക്യാപ്റ്റനാണ് താനെന്നും മനസ്സിലാക്കി, യാത്രക്കാരോട് മാന്യമായ രീതിയില്‍ പെരുമാറാന്‍ ശ്രമിച്ചിരുന്നെങ്കിലോ? അവരെക്കൂടി വിശ്വാസത്തിലെടുത്ത്, ഒന്നോ രണ്ടോ ഓപ്ഷനുകള്‍ നല്‍കാനോ, ചെറിയ നഷ്ടപരിഹാരം നല്‍കാനോ മുന്‍കൈ എടുത്തിരുന്നെങ്കില്‍ സംഗതികള്‍ ഇത്രത്തോളം വഷളാകില്ലായിരുന്നു. കാരണം, വിമാനം കൊച്ചിയിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ പൈലറ്റില്ലാത്ത പ്രശ്നം പരിഹരിക്കേണ്ടത് എയര്‍ ഇന്ത്യ തന്നെയാണ്. യാത്രക്കാരല്ല അതിന് ഉത്തരവാദികള്‍.

അതുപോലെതന്നെ, കൃത്യസമയത്ത് അബുദാബിയില്‍ നിന്നു യാത്ര പുറപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൊച്ചിയില്‍ ഇറങ്ങാന്‍ തടസ്സമുണ്ടാകുമായിരുന്നില്ല. ഇനി അഥവാ തടസ്സപെട്ടാല്‍തന്നെ, തിരുവനന്തപുരത്ത്പോയി ഇന്ധനം നിറച്ചുവരാനുള്ള സമയം പൈലറ്റിന്റെ റെക്കോര്‍ഡില്‍ അവശേഷിക്കുകയും ചെയ്തേനെ. അതിനു കഴിയാതെ പോയതും അബുദാബി എയര്‍പോര്‍ട്ടില്‍നിന്നും കൃത്യസമയത്ത് ഫ്ലൈറ്റ് ക്ലിയര്‍ ചെയ്യുന്നതില്‍ എയര്‍ഇന്ത്യാ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയതോ, മാനേജുമെന്റിന്റെ കഴിവുകേടോ തന്നെയായിരുന്നു കാരണം. അതായത് രാത്രി പത്തുമണിക്കു പൂറപ്പെടേണ്ട വിമാനം ഒരു മണിക്കാണ് പൊങ്ങിയത്. ഇതുമൂലമുണ്ടായ മൂന്നു മണിക്കൂര്‍ കാലതാമസം കൂടി കണക്കിലെടുക്കുമ്പോഴാണ് പൈലറ്റിന്റെ ‘റണ്ണിങ്ങ് അവേഴ്സ്’ അതിക്രമിച്ചു പോയി എന്നു സാങ്കേതികാടിസ്ഥാനത്തില്‍ പറയുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍, കൃത്യസമയത്ത ്യാത്രപുറപ്പെടാന്‍ കഴിയാഞ്ഞതും, തന്മൂലം പൈലറ്റിന്റെ സമയക്രമം പാലിക്കാന്‍ കഴിയാതെപോയതും, ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കി എത്രയുംവേഗം പകരം പൈലറ്റിനെ ഏര്‍പ്പാടുചെയ്യാന്‍ കഴിയാതെപോയതും എയര്‍ ഇന്ത്യയുടെ മാത്രം അനാസ്ഥയാണ്. ഇക്കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കപ്പെടേണ്ടത്. ആരാണ ്ഇതിനുത്തരവാദികള്‍? അവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷണ നടപടികള്‍ക്കു വിധേയരാക്കുകയാണ്വേണ്ടത്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കുകയാണു വേണ്ടത്. അല്ലാതെ ‘നടുക്കടലി’ല്‍ ഇറങ്ങാന്‍ കൂട്ടാക്കാത്ത യാത്രക്കാരെ വിമാന റാഞ്ചികളായി ചിത്രീകരിച്ച്, സി.ഐ.എസ്.എഫ് ജവാന്മാരെ ഇറക്കി ഭീഷണിപ്പെടുത്തുകയല്ല. അല്ലെങ്കില്‍തന്നെ ഒരു സമൂഹത്തെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി എത്രകാലം എയര്‍ ഇന്ത്യക്ക് മുന്നോട്ട് പോകാന്‍ കഴിയും? രോഗത്തിനു ചികില്‍സിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും അഭികാമ്യംരോഗം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ്.
 

അപ്പോള്‍ പ്രശ്നം അതല്ല. മറിച്ച് കാഴ്ചപ്പാടിന്റേതാണ്. നേരത്തേ പറഞ്ഞ പോലുള്ള ഒരു പുച്ഛം പണ്ടേ ഈ സെക്റ്ററിനോട് എയര്‍ ഇന്ത്യക്കുണ്ട് എന്നത്ഒരു വസ്തുതയാണ്. പ്രത്യേകിച്ചും അതിന്റെ ഉത്തരേന്ത്യന്‍ ലോബിക്ക്. എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന ബജറ്റ് എയര്‍ലൈനിലേക്ക് സെക്റ്റര്‍ മാറ്റപ്പെട്ടതോടെഈ അവജ്ഞയും ഇരട്ടിപ്പിച്ചു.


 
രുപാലിമാര്‍ അറിയേണ്ടത്
അങ്ങിനെയൊക്കെ ചിന്തിക്കണമെങ്കില്‍ ഈ ‘കാലിവര്‍ഗ്ഗ’ യാത്രക്കാരും മനുഷ്യരാണെന്നും, അവര്‍ക്കും കുടുംബവും കുട്ടികളുമുണ്ടെന്നും, പ്രയാസങ്ങളുംമോഹങ്ങളുമുണ്ടെന്നും, സമയത്തിനും കാലത്തിനും ഇവര്‍ക്കും വിലയുണ്ടെന്നും ഇത്തരം രൂപാലിമാര്‍ മനസ്സിലാക്കണം. കസ്റമര്‍ നിന്ദക്ക് പേരുകേട്ട ഈവിമാനത്തില്‍, നിവൃത്തികേടുകൊണ്ട് മാത്രമാണ് ഈ’കാലി’കള്‍ കയറുന്നതെന്ന് ഇത്തരം രൂപാലിമാരെ രൂപപ്പെടുത്തുന്നതില്‍ വിജയിച്ച എയര്‍ ഇന്ത്യാ എക്സ്പ്രസ് മാനേജുമെന്റും മനസ്സിലാക്കണം. സമൂഹത്തിലെ മേല്‍തട്ടുകാരും, വിദേശികളും ഈ ‘എക്സ്പ്രസ് വണ്ടി’യെഎന്നോ കയ്യൊഴിഞ്ഞു. ബാക്കിവന്ന ഈസാധാരണക്കാരന്‍ കൂടി മാറിക്കേറാന്‍ തുടങ്ങിയാല്‍ ഈ’വണ്ടി’യുടെ കഥയെന്താവുമെന്ന് അതിന്റെ ജീവനക്കാര്‍ പോലും ചിന്തിക്കുന്നില്ലല്ലോ?

വ്യോമ മേഖലയില്‍ ഏറ്റവും പഴക്കം ചെന്ന എയര്‍ ഇന്ത്യക്ക്, ഈ സെക്റ്റര്‍ നേരാം വണ്ണം നടത്തി കൊണ്ടുപോകാന്‍ കഴിയില്ല എന്നു പറഞ്ഞാല്‍ ആരുംവിശ്വസിക്കില്ല. ഇതിന്റെ പത്തിലൊന്നു പ്രവൃത്തി പരിചയം പോലുമില്ലാത്ത എയര്‍ അറേബ്യക്ക് ഇത്ര ലാഭകരമായും കൃത്യനിഷ്ടമായും മാന്യമായും ഈ സെക്റ്ററില്‍ സര്‍വ്വീസ് നടത്താന്‍ കഴിയുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

അപ്പോള്‍ പ്രശ്നം അതല്ല. മറിച്ച് കാഴ്ചപ്പാടിന്റേതാണ്. നേരത്തേ പറഞ്ഞ പോലുള്ള ഒരു പുച്ഛം പണ്ടേ ഈ സെക്റ്ററിനോട് എയര്‍ ഇന്ത്യക്കുണ്ട് എന്നത്ഒരു വസ്തുതയാണ്. പ്രത്യേകിച്ചും അതിന്റെ ഉത്തരേന്ത്യന്‍ ലോബിക്ക്. എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന ബജറ്റ് എയര്‍ലൈനിലേക്ക് സെക്റ്റര്‍ മാറ്റപ്പെട്ടതോടെഈ അവജ്ഞയും ഇരട്ടിപ്പിച്ചു. ഒപ്പം തങ്ങള്‍ക്ക് ഏറ്റവും ലാഭമുണ്ടാക്കി തരുന്ന ഈ ഗള്‍ഫ് കേരളാ സെക്റ്ററിനെ തങ്ങളുടെ പരിധിയില്‍തന്നെ നിര്‍ത്തുകയും ചെയ്തു.

എന്തുകൊണ്ടാണ കൊച്ചി എയര്‍പോര്‍ട്ട് ഗള്‍ഫ് സെക്റ്ററിലേക്കുമാത്രം ഫോക്കസ് ചെയ്തു നില്ക്കുന്നത്? സിയാലിന്റെ പ്രഖ്യാപിത ലക്ഷ്യം പോലെ ലോകത്തിന്റെ നാനാഭാഗത്തേക്കും വാതിലുകളുള്ള, അക്ഷരാര്‍ത്ഥത്തില്‍ ഒരു അന്തര്‍ദേശീയ വിമാനത്താവളമാക്കി മാറ്റുന്നതില്‍ ആരാണ് തടസ്സം നില്ക്കുന്നത്? അങ്ങിനെ വന്നാല്‍ലോകത്തിന്റെ നാനാഭാഗത്തുമുള്ള വിമാന കമ്പനികള്‍ ഇവിടെ വന്നിറങ്ങും. സര്‍വ്വീസ് മെച്ചപ്പെടുത്തുന്നതില്‍ എയര്‍ഇന്ത്യ നിര്‍ബ്ബന്ധിതമാവുകയുംചെയ്യും.
 

ഗുരുവായൂര്‍ എം.എല്‍. എ കെ. വി അബ്ദുല്‍ഖാദര്‍ മാത്രമാണ് ഇക്കാര്യത്തില്‍ സമയോചിതമായും പ്രത്യക്ഷമായും ഇടപെട്ട ഏകരാഷ്ട്രീയ നേതാവ്. എറണാകുളത്തും തിരുവനന്തപുരത്തും യാത്രക്കാരെചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴൊക്കെ അദ്ദേഹം ഓടിയെത്തി.


 
നേതാക്കന്‍മാരുടെ തൊണ്ടയടപ്പ്
ശക്തമായ രാഷ്ട്രീയസമ്മര്‍ദ്ദം കേരളത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ ഇനിയും വഷളായി മാറിയേക്കാം. ഏറെ മാധ്യമശ്രദ്ധ നേടിയ ഈ ‘വിമാനറാഞ്ചല്‍’ സംഭവത്തില്‍ തന്നെ എത്ര ലാഘവത്തോടെയാണ് ഉത്തരവാദപ്പെട്ടവര്‍ പോലും പെരുമാറിയത്? മുഖ്യമന്ത്രിയുടേയോ ആഭ്യന്തരമന്ത്രിയുടേയോ ഒന്നോരണ്ടോ അഭിപ്രായപ്രകടനങ്ങള്‍ക്കപ്പുറത്ത് ഒരു ഭാഗത്തുനിന്നും പ്രതികരണങ്ങള്‍ ഉണ്ടായില്ല എന്നത് ഏറെ നിരാശാജനകമാണ്. ഗുരുവായൂര്‍ എം.എല്‍. എ കെ. വി അബ്ദുല്‍ഖാദര്‍ മാത്രമാണ് ഇക്കാര്യത്തില്‍ സമയോചിതമായും പ്രത്യക്ഷമായും ഇടപെട്ട ഏകരാഷ്ട്രീയ നേതാവ്. എറണാകുളത്തും തിരുവനന്തപുരത്തും യാത്രക്കാരെചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴൊക്കെ അദ്ദേഹം ഓടിയെത്തി. യാത്രക്കാരെ വിട്ടുകിട്ടുന്നതുവരെ പോലീസ്സ്റ്റേഷന്റെ മുന്നില്‍ കുത്തിയിരുപ്പു സമരംനടത്തി. ഇവര്‍ക്ക്ചോദിക്കാനും പറയാനുമൊക്കെ ഞങ്ങളൊക്കെ ഇവിടെയുണ്ട് എന്നൊരു വിളംബരംകൂടിയായിരുന്നു അത്.

പക്ഷേ പ്രവാസികള്‍ക്കു വേണ്ടി മാസം തോറും ഗള്‍ഫു രാജ്യങ്ങളിലെത്തി കണ്ണീരൊഴുക്കി പോകുന്ന ഒറ്റ നേതാവിനേയും എവിടേയും കണ്ടില്ല. ഇത്തരം ഗാഢ മൌനത്തിനേറ്റ തിക്താനുഭവങ്ങളാണ് ഇത്തവണ പ്രവാസികാര്യമന്ത്രി വയലാര്‍ രവിക്ക് ഗള്‍ഫില്‍ വെച്ച് നേരിടേണ്ടി വന്നത്. പ്രവാസികള്‍ക്കേറെ പ്രതീക്ഷയുണ്ടായിരുന്ന പല നേതാക്കളും ഈവിഷയത്തില്‍ നിന്നും മുഖം തിരിച്ചുനിന്നു. ഒരുദേവാലയത്തിന്റെ ഓടു പൊട്ടിയാലുടന്‍ പിരിവിന് ഗള്‍ഫില്‍ ഓടിയെത്താറുള്ള മതനേതാക്കന്മാരും മട്ടുപ്പാവില്‍ നിന്നിറങ്ങിയില്ല. ഒരു പക്ഷേ പണ്ടത്തെ ചാരക്കേസുപോലെ ഈ റാഞ്ചല്‍കേസും ഇരു തലമൂര്‍ച്ചയുള്ള വാളുപോലെ തിരിഞ്ഞുകുത്തിയാലോ എന്നവര്‍ ഭയപ്പെട്ടിരുന്നോ എന്തോ?
 

എന്നാല്‍ മറ്റുയാത്രക്കാര്‍ കൂട്ടംചേര്‍ന്ന്, താഴെ തമ്പടിക്കുകയും തടഞ്ഞുവെക്കപ്പെട്ട ആറുപേരേയും വിട്ടുകിട്ടാതെ പുറത്തിറങ്ങാന്‍ തയ്യാറല്ലെന്ന് ശഠിക്കുകയും ചെയ്തു. തടഞ്ഞുവെക്കുകയാണെങ്കില്‍ എല്ലായാത്രക്കാരേയും തടഞ്ഞുവെക്കണം. അല്ലെങ്കില്‍ അവരെ വിട്ടുതരണം.


 
അണിയറയിലെ ഗൂഢനീക്കങ്ങള്‍
ഒരുപക്ഷേ ഒരു ‘തടിയന്റവിട നസീറി’നെ ഈ കേസില്‍നിന്ന് രൂപപ്പെടുത്താന്‍ കഴിയാതെ പോയത് യാത്രക്കാരുടെ ഐക്യദാര്‍ഢ്യത്തോടെയുള്ള ശക്തമായചെറുത്തുനില്‍പു മൂലമല്ലെന്ന് ആര്‍ക്കുപറയാം? അല്ലെങ്കില്‍ എന്തിനായിരുന്നു, കൊച്ചി എയര്‍പോര്‍ട്ടു കണ്ട ഏറ്റവും ശക്തമായ സുരക്ഷാവലയം തീര്‍ത്ത്, ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചത്? റണ്‍വേമുതല്‍ എറൈവല്‍ ഗേറ്റുവരെ സി.ഐ.എസ്.എഫ് ജവാന്മാരുടെ ശക്തമായ കവചത്തിലൂടെയായിരുന്നു ഓരോ യാത്രക്കാരനേയും നടത്തിക്കൊണ്ടുപോന്നത്? അതും രണ്ടോ നാലോ പേരില്‍ കൂടാത്ത ഓരോ ചെറുസംഘങ്ങളായിട്ട്. തുറിച്ചുനോക്കി നില്ക്കുന്ന സായുധരായ പട്ടാളക്കാര്‍ക്കിടയിലൂടെ കൊടുംഭീകരരെപ്പോലെയാണ് വൃദ്ധരേയും കുട്ടികളേയും ഗര്‍ഭിണികളെപോലും നടത്തിക്കൊണ്ടുപോയത്.

ഈകൂട്ടത്തില്‍നിന്ന് എന്തടിസ്ഥാനത്തിലാണെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ലാത്ത ആറുപേരെ മാറ്റിനിര്‍ത്തി, എന്തിനാണെന്നുപോലും പറയാതെ. എല്ലായാത്രക്കാരും പോയിക്കഴിഞ്ഞശേഷം ഇവരെ മുഖംമൂടിയിട്ട്, നീളന്‍ ചങ്ങലയിട്ട് പൂട്ടി ടെലിവിഷന്‍ ക്യാമറകള്‍ക്കു മുന്നിലൂടെ നടത്തി, പോലീസ് വാനില്‍ കയറ്റിക്കൊണ്ട്പോയിരുന്നെങ്കിലോ? ഈപ്രതിഷേധത്തിന്റെ മുഖംതന്നെ മാറിയേനെ. ആര്‍ക്കറിയാം, അകത്തളത്തില്‍ നടന്ന ചര്‍ച്ചകള്‍ എന്താണെന്ന്? ഉത്തരവാദിത്വപ്പെട്ട പലനേതാക്കളുടേയും മൌനം ഇത്തരം സംശയങ്ങളെ ബലപ്പെടുത്തുന്നു.

മാത്രവുമല്ല, തടഞ്ഞുവെച്ചവരില്‍ ഒരാളുടെ ആറുമാസം പ്രായമായ കുഞ്ഞിനുവേണ്ടി അല്‍പം വെള്ളംചോദിച്ചപ്പോള്‍, ‘ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ ആലോചിക്കണമായിരുന്നു മക്കളുടെ കാര്യം”എന്നാണ് ഒരു പട്ടാളക്കാരന്‍ പറഞ്ഞത്. അതുപോലെ തന്നെ എം.ബി.എക്ക് പഠിക്കുന്ന ചെറുപ്പക്കാരനോട്, “നീ ഈ എം.ബി. എ തീര്‍ത്തതുതന്നെ’ എന്ന കണ്ണുരുട്ടലോടെയാണ് മറ്റൊരു പട്ടാളക്കാരന്‍ ഭീഷണിപ്പെടുത്തിയത്. ഇതും നേരത്തെ പറഞ്ഞ സംശയത്തെ സാധൂകരിക്കുന്ന തെളിവുകളാണ്.

എന്നാല്‍ മറ്റുയാത്രക്കാര്‍ കൂട്ടംചേര്‍ന്ന്, താഴെ തമ്പടിക്കുകയും തടഞ്ഞുവെക്കപ്പെട്ട ആറുപേരേയും വിട്ടുകിട്ടാതെ പുറത്തിറങ്ങാന്‍ തയ്യാറല്ലെന്ന് ശഠിക്കുകയും ചെയ്തു. തടഞ്ഞുവെക്കുകയാണെങ്കില്‍ എല്ലായാത്രക്കാരേയും തടഞ്ഞുവെക്കണം. അല്ലെങ്കില്‍ അവരെ വിട്ടുതരണം. തിരുവനന്തപുരത്തിന്റെ രണ്ടാം ഭാഗം കൊച്ചിയില്‍ തുടങ്ങാന്‍ പോകുന്നതിന്റെ ലക്ഷണങ്ങള്‍ കാണാന്‍തുടങ്ങി. പുറത്ത് പൂര്‍ണ്ണസന്നാഹങ്ങളോടെ ശക്തമായ മീഡിയാ സാന്നിദ്ധ്യവും. അനിശ്ചിതത്വത്തിന്റെ ഒരുമണിക്കൂര്‍.

ഒടുവില്‍ ഒന്നും സംഭവിക്കാത്തപോലെ തടഞ്ഞു വെക്കപ്പെട്ട ആറുപേരും പട്ടാളക്കാരുടെ അകമ്പടിയോടെ പുറത്തുവരുന്നു. വിചിത്രമെന്നു പറയട്ടെ, കാര്യമായി ഒന്നുംതന്നെ അവരോട് ചോദിച്ചില്ല. ഇതും സംശയത്തിന്റെ മുള്‍മുനകള്‍ നേരത്തെ പറഞ്ഞ ദിശയിലേക്കുതന്നെയാണ്

അരുന്ധതിയുടേതും ഒരു ക്ഷോഭപ്രകടനം ആയിരുന്നു

 
 
 
 
ദല്‍ഹി പ്രക്ഷോഭത്തെക്കുറിച്ച അരുന്ധതി റോയിയുടെ അഭിപ്രായപ്രകടനങ്ങള്‍ക്ക് ഒരനുബന്ധം കൂടി.
പ്രമുഖ എഴുത്തുകാരന്‍ കരുണാകരന്‍ എഴുതുന്നു

 
 

അരുന്ധതി റോയിയെ പോലുള്ളവര്‍ ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ പല ചര്‍ച്ചകളിലും അപ്രീതിക്കും വെറുപ്പിനും പാത്രമായി. എന്നാല്‍, അതും ഒരു ക്ഷോഭപ്രകടനം ആയിരുന്നു, ഒരു കാതലായ തകരാറിനെ പറ്റി. നമ്മുടെ ജനാധിപത്യം പരാജയപ്പെട്ടിരിക്കുന്നുവെന്നും അത് ഒരു മധ്യവര്‍ഗ്ഗ നൊസ്റ്റാല്‍ജിയ ആവുന്നു എന്നുമാണ് അവര്‍ വിശദമാക്കാന്‍ ഇരുന്നത്. അത് പ്രധാനവുമായിരുന്നു. നമ്മളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും.

 


 
 
“Why is this crime so clearly such a lot of outrage because it plays into the idea of criminal poor. You know the vegetable vendors, bus driver, gym instructor actually assaulting a middle class girl. Whereas when rape is used as a means of domination by upper caste, by the army or the police. It is actually go unpunished. Not even talked about.”

Arundhati Roy
 

തീര്‍ച്ചയായും, വീണ്ടും, ചില കാര്യങ്ങള്‍ ആലോചിക്കാനിട തന്നു, ദില്ലിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ യുവതിയുടെ അന്ത്യനാളുകളുടെ ഓര്‍മ്മ.
അല്ലെങ്കില്‍, നിശബ്ദമായി കടന്നു പോകുന്ന നമ്മുടെ തന്നെ ചില നിമിഷങ്ങള്‍ തെരുവിലേക്ക് ഇറങ്ങി ഓടുന്നതും നിലവിളിക്കുന്നതും ചിലപ്പോള്‍ ക്ഷോഭം കൊണ്ട് തിളക്കുന്നതും നമ്മള്‍ കാണുകയായിരുന്നു. നമ്മള്‍ അതുവരെയും കണ്ടുകൊണ്ടിരുന്ന, ചിലപ്പോള്‍ കണ്ടിട്ടും കണ്ടില്ലെന്നു മുമ്പോട്ട് പോയ, ഒരു ‘കുറ്റകൃത്യം’ ഒരു കത്തിത്തല പോലെ നമ്മുടെ തന്നെ കൃഷ്ണമണികള്‍ക്ക് മുമ്പില്‍ വന്നു നിന്നു.
ഏത് കുറ്റവും അതിന്റെ ശിക്ഷയെ ഭയപ്പെടുന്നുണ്ട്. അഥവാ, അങ്ങനെയാണ് ഓരോ സമൂഹവും മുമ്പോട്ട് നീങ്ങുന്നത്, അതിനാല്‍ കുറ്റങ്ങള്‍ അവസാനിക്കുന്നു എന്ന് അത് കരുതുന്നില്ല. അതേസമയം, ശിക്ഷ നിലനില്‍ക്കുന്നുണ്ട് എന്ന് അത് ഓര്‍ക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ സാംസ്കാരിക പരിണാമത്തില്‍ കുറ്റങ്ങള്‍ക്ക് അങ്ങനെയൊരു ഊഴമാണ് ഉള്ളതും.

അലോസരപ്പെടുത്തിയെങ്കിലും അര്‍ത്ഥവത്തായിരുന്നു അത് ദില്ലിയില്‍ ബലാല്‍സംഗത്തിനിരയായതും കൊല്ലപ്പെട്ടതും സമൂഹത്തിലെ ഒരു ‘മധ്യവര്‍ഗ്ഗ യുവതിയും’ അവളുടെ ഘാതകര്‍ അതേ സമൂഹത്തിലെ താഴ്ന്ന ശ്രേണിയില്‍ നിന്നുള്ളവരും ആയതുകൊണ്ട് കൂടിയാണ്, തെരുവില്‍ ഇത്രയും പ്രക്ഷുബ്ധമായ പ്രതിഷേധങ്ങള്‍ ഉണ്ടായത് എന്നും ഒരു വാദം നമ്മള്‍ കേട്ടു. അതേ സമയം താഴ്ന്ന ജാതിയില്‍ പെട്ടവരോ ദരിദ്രരോ ആയവര്‍ ഇതേ തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ ഇരകള്‍ ആവുമ്പോള്‍ തെരുവില്‍ എന്തുകൊണ്ട് ഇങ്ങനെ ഒച്ച ഉയരുന്നില്ല എന്നും ആ വാദം കുറേക്കൂടി ചുവന്നു. അരുന്ധതി റോയിയെ പോലുള്ളവര്‍ ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ പല ചര്‍ച്ചകളിലും അപ്രീതിക്കും വെറുപ്പിനും പാത്രമായി. എന്നാല്‍, അതും ഒരു ക്ഷോഭപ്രകടനം ആയിരുന്നു, ഒരു കാതലായ തകരാറിനെ പറ്റി.
എന്തുകൊണ്ടും അധീശനും തന്റെ അധികാര നിര്‍വഹണത്തിനു ജനിതകമായിത്തന്നെ പ്രാപ്തനും എന്ന സങ്കല്‍പ്പത്തിന്റെ ചുടുചോര പായുന്ന ആണ്‍ പ്രദര്‍ശനം എന്ന്, ഈ ബലാല്‍സംഗവും, പുരുഷാധിപത്യത്തെ തെരുവിലേക്ക് തള്ളിയിരുന്നു. ഒരുപക്ഷെ ഇപ്പോഴും ഏറ്റവും അധികം നേരം നമ്മുടെതന്നെ കണ്ണും കാതും നിന്നതും ഈ കാഴ്ചയിലുമായിരുന്നു. ആ സമയത്താണ് അരുന്ധതി റോയ് പോലുള്ളവര്‍ ആ ചര്‍ച്ചയെ മറ്റൊന്നുകൂടിയാക്കിയത്. അത് അപ്രതീക്ഷിതമെങ്കിലും അര്‍ത്ഥവത്തായിരുന്നു. നമ്മെ പലതുകൊണ്ടും അലോസരപ്പെടുത്തിയെങ്കിലും.
 


 
ചീഞ്ഞുനാറുന്ന ഇറച്ചിത്തുണ്ട്
തെരുവുകളില്‍ അപ്രതീക്ഷിതമായി, സ്വയംഭൂവായി വന്ന ഈ ‘മധ്യവര്‍ഗ്ഗ പ്രതിഷേധ’വും, മുമ്പത്തെ ‘അഴിമതി വിരുദ്ധ സമരങ്ങള്‍’ പോലെ, നെടുകെ പിറന്ന നമ്മുടെ ജനാധിപത്യസംരക്ഷണത്തെ വേറെ വിധത്തില്‍ കാണിക്കുകയായിരുന്നു : ഒരേ കുറ്റകൃത്യം ഒരു സമൂഹത്തില്‍ രണ്ടു വിധത്തില്‍ ‘പ്ലേ’ ചെയ്യുന്നു. വാസ്തവത്തില്‍ ഈ ‘അസ്വാഭാവികത’യാണ് ഒരുപക്ഷെ നമ്മളെ അലോസരപ്പെടുത്തിയതും നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ മടിച്ചതും. നമ്മുടെ ജനാധിപത്യത്തിന്റെ കാതലായ മാറ്റവും, പക്ഷെ, അതായിരുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങള്‍കൊണ്ട് മധ്യവര്‍ഗ്ഗം ഇന്ത്യന്‍ സമൂഹത്തില്‍ നിര്‍ണായക ശക്തി നേടിയതും, ആ ശക്തി സമ്പത്തിലും അധികാരനിര്‍വഹണത്തിലും സ്വാധീനമുള്ള, അഭിപ്രായ രൂപീകരണങ്ങളില്‍ ഇടപെടുകയും വിജയങ്ങള്‍ നേടുകയും ചെയ്യന്നു എന്നുമായിരുന്നു ആ മാറ്റം, അത് നമ്മുടെ ജനാധിപത്യത്തെ മറ്റൊരുതരത്തില്‍ ‘വിശ്വാസയോഗ്യം’ ആക്കുന്നുവെന്നുമാണ് ഒറ്റയടിക്ക് നമ്മളില്‍ പലരും മനസിലാക്കിയത്.

എന്നാല്‍ മറ്റേ കഷ്ണം, ദളിതരും ദരിദ്രരും ഭൂരഹിതരും കടക്കാരും, പഴയ ഇറച്ചി കഷ്ണം പോലെ ഇതേ ശരീരത്തില്‍ നാറാന്‍ തുടങ്ങുകയും ചെയ്തിരുന്നു. അവര്‍ തങ്ങളുടെ ജീവിതത്തിനു വേണ്ടി ഓരോ രീതിയില്‍ പൊരുതിക്കൊണ്ടിരിക്കുന്നുവെന്നും ഇതേ ജനാധിപത്യം ആ ‘പ്രതിപക്ഷ ജീവിത’ത്തെയും പാര്‍പ്പിച്ചു : വീണ്ടും നമുക്ക് ഈ ജനാധിപത്യം വിശ്വാസയോഗ്യം എന്ന് വന്നു. വാസ്തവത്തില്‍, അതായിരുന്നു മുമ്പ് പറഞ്ഞ തകരാറ്.
 

 
കുറ്റവും ശിക്ഷയും
ദില്ലിയില്‍ നടന്ന ഹീനമായ ആ കുറ്റകൃത്യം ഇനിയും ഏതെങ്കിലും ഇന്ത്യന്‍ നഗരങ്ങളില്‍ ഉണ്ടാകും, നമ്മുടെ സൈന്യത്തില്‍ ഉണ്ടാകും, ഗ്രാമങ്ങളില്‍ എപ്പോഴും ഉണ്ട്. കാരണം, ഒരു ‘കുറ്റം’ എന്ന നിലക്ക് ഇനിയും നമ്മുടേതുപോലുള്ള ഒരു സമൂഹത്തില്‍ ജീവിക്കാനുള്ള ജീനുകള്‍ അതിനുണ്ട് എന്നതുകൊണ്ട് തന്നെ. ശിക്ഷ ഭയത്തെയല്ല നിര്‍വചിക്കുന്നത്, പകരം ഒരു സംസ്കാരത്തെയാണ്.
സ്ത്രീകളോടുള്ള നമ്മുടെ പ്രബുദ്ധമായ സമീപനം പോലും ഒരര്‍ത്ഥത്തില്‍ ഈ ശിക്ഷയെക്കുറിച്ചുള്ള ഭയത്തിന്റെ പങ്കു പറ്റുന്നു. അഥവാ, അത് ശിക്ഷയെ സദാ ഓര്‍മ്മിക്കുന്നു. അതിനാല്‍ത്തന്നെ ഒരു പൌെരാവകാശം എന്ന് ഈ പ്രശ്നത്തെ മനസിലാക്കാന്‍ നമ്മള്‍ എപ്പോഴും പരാജയപ്പെടുന്നു, അങ്ങനെ മനസിലാക്കുമ്പോഴും അതിന്റെ ‘സംരക്ഷണരൂപ’ങ്ങളെ കണ്ടുപിടിക്കുന്നതില്‍ പരാജയപ്പെടുന്നു.
നമ്മുടെ പ്രഖ്യാപിത രാഷ്ട്രീയ കക്ഷികളിലെ വോട്ടര്‍മാരായ മധ്യവര്‍ഗത്തില്‍ നിന്നും ഗുണപരമായിത്തന്നെ മാറിനില്‍ക്കുന്ന, ഇപ്പോള്‍ തെരുവിലേക്ക് വന്ന ഈ മധ്യവര്‍ഗ്ഗം, ഒരുപക്ഷെ, ഇതേ പോലുള്ള പ്രശ്നങ്ങളെ മറ്റൊരു വിധത്തില്‍ കാണും എന്നും ‘മുഴുവന്‍ സമൂഹത്തിനും’ വേണ്ടി നിലകൊള്ളുമെന്നും നമുക്ക് പ്രതീക്ഷിക്കാമെങ്കിലും നീതിയെ സംബന്ധിച്ചിടത്തോളം, ‘ധാര്‍മികത’ ഒരു വിഷയമാകുന്നത് അത് ഒരു നിയമപ്രശ്നം ആയി പരിണമിക്കുമ്പോഴാണ്. അപ്പോള്‍ ആ നീതി, ‘വര്‍ഗേതര’മായ ഒരു രൂപം കൈവരിക്കുന്നു. അങ്ങനെ സമൂഹത്തിന്റെ അധികാര നിര്‍വഹണത്തെ പുരോഗമനപരമായി സ്വാധീനിക്കാന്‍ പ്രാപ്തി നേടുന്നു.

എന്നാല്‍, ജനാധിപത്യത്തെ ഒരു പരിണാമ പ്രക്രിയ എന്ന് മനസിലാക്കുകയും അതിന്റെ ‘നീതി പൂര്‍ണമായ’ നടത്തിപ്പിനെ ഉറപ്പാക്കുകയും ചെയ്യാന്‍ ‘പ്രബുദ്ധമായ ഭരണകൂടങ്ങള്‍’ ചില അടിയന്തിര നിയമ നടപടികള്‍ എടുക്കാറുണ്ട്. അത് , മുമ്പ് പറഞ്ഞതുപോലെ ശിക്ഷയെ സംബന്ധിച്ച ഓര്‍മ്മയുമാണ്. എങ്കില്‍, ആ ഓര്‍മ്മ, നീതിയെ നേരിട്ട് ഓര്‍മ്മിപ്പിക്കും എന്നതിനാല്‍, സമൂഹത്തിലെ ‘എല്ലാവര്‍ക്കും വേണ്ടി’ ആവുക എന്നാണ് അരുന്ധതി റോയിയുടെ പ്രതികരണം ഓര്‍മിപ്പിച്ചത്, കാരണം ആ അര്‍ത്ഥത്തില്‍, നമ്മുടെ ജനാധിപത്യം പരാജയപ്പെട്ടിരിക്കുന്നുവെന്നും അത് ഒരു മധ്യവര്‍ഗ്ഗ നൊസ്റ്റാല്‍ജിയ ആവുന്നു എന്നുമാണ് അവര്‍ വിശദമാക്കാന്‍ ഇരുന്നത്. അത് പ്രധാനവുമായിരുന്നു. നമ്മളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും.

അനുബന്ധ കുറിപ്പുകള്‍::

എസ് ആര്‍ നന്ദകുമാര്‍ എഴുതുന്നു
ബലാല്‍സംഗം ഒരു സാമൂഹ്യപ്രയോഗമാണ്

ജോ മാത്യു എഴുതുന്നു
പങ്കെടുത്തതില്‍ അഭിമാനിക്കുന്നു; അരുന്ധതി റോയി വിലക്കിയിട്ടും

അനു രാംദാസിന്റെ കുറിപ്പ്
ബലാല്‍സംഗങ്ങള്‍ക്ക് ഇരയായവര്‍ക്കെല്ലാം ഐക്യദാര്‍ഢ്യത്തോടെ

രൂപേഷ് ഒ ബി എഴുതുന്നു
ഡെല്‍ഹിയിലെ കൂച്ചു വിലങ്ങുകള്‍ എന്തിന്റെ സൂചനയാണ്‌ ?

ബിനാലെ ചുമരുകളില്‍ ഒരു കവിത മുഖം നോക്കുന്നു

 
 
 
 
കൊച്ചി മുസിരിസ് ബിനാലെ: ഒരു കാഴ്ചാനുഭവം.
കവിതക്കും കലക്കുമിടയിലൂടെ പല കാലങ്ങളുടെ ലയം. അരുണ്‍ പ്രസാദ് എഴുതുന്നു

 
 

ബിനാലെ പോലെയുള്ള ഇടങ്ങളില്‍ കവിതാ ഇന്‍സ്റലേഷനുകള്‍ നടക്കുന്നുണ്ട് എന്നിരിക്കെത്തന്നെ കേരളകവിതാ ലോകം ഈ സാധ്യതയെ ഉപയോഗിച്ചിട്ടില്ല എന്നു തന്നെ വേണം കരുതാന്‍.സച്ചിദാനന്ദന്റെ “കവി കവിതയോട്” എന്ന കവിത ഈ ബിനാലേയില്‍ അതുല്‍ ദോദിയ എന്ന കലാകാരന്‍ തന്റെ ഫോട്ടോ ഇന്‍സ്റലേഷനില്‍ ഉപയോഗിച്ചിട്ടുണ്ട്. മോണ്ട് ഗോമറി ആസ്പിന്‍ വാളിന്റെ കടലിനഭിമുഖമായി നില്‍ക്കുന്ന വശത്ത് LED ബള്‍ബുകള്‍ ഉപയോഗിച്ച് നടത്തിയ കവിത ഇന്‍സ്റലേഷന്‍ നഷ്ടപ്പെട്ട മുക്കുവന്മാരെ ഓര്‍മിക്കുന്ന ഒരു ഗീതത്തെയാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. കവിത, പുസ്തകങ്ങളിലും സൈബര്‍ ഇടങ്ങളിലും ഒതുങ്ങേണ്ട കാലം കഴിഞ്ഞു.പുറത്തു ചാടണം. മതിലുകളിലേക്ക്, ചുവരുകളിലേക്ക്, തെരുവുകളിലേക്ക്, റോഡുകളിലേക്ക്, കെട്ടിടങ്ങളിലേക്ക്, ആകാശത്തിലേക്ക്, തൊലിപ്പുറങ്ങളിലേക്ക്.

 

 
ഇരുണ്ട ഒരു മുറിയിലേക്കാണ് ഓടിക്കയറിയത്. നേരെ വന്നു തളം കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് പൊത്തോം എന്നു മൂക്കും കുത്തി വീഴേണ്ടതായിരുന്നു. അദൃശ്യനായ ആരോ താങ്ങി നിര്‍ത്തി. കാഴ്ചക്ക് ഇരുട്ടുമായി പൊരുത്തപ്പെടാന്‍ എടുത്ത സമയത്ത് പാറിനടക്കുന്ന ഒരു പാട് മഞ്ഞ മഞ്ഞ കുഞ്ഞി കുഞ്ഞി മിന്നാമിനുങ്ങുകളെ കണ്ടു.പതുക്കെ കാഴ്ച വീണ്ടു കിട്ടിയപ്പോള്‍ ചുമരില്‍ ഉറപ്പിച്ചിരിക്കുന്ന വെള്ള നിറത്തില്‍ സ്വയം പ്രകാശിക്കുന്ന കുറച്ച് അക്ഷരങ്ങള്‍ ആണു ആദ്യം തെളിഞ്ഞു വന്നത്.

അരുണ്‍ പ്രസാദ്

ക്യാമറ സൂം ചെയ്യും പോലെ ഒന്നു കൂടെ ശ്രദ്ധിച്ച് നോക്കി. മലയാളം…?അല്ലല്ല…ഇംഗ്ലീഷ്, തമിഴ്, ഹിന്ദി …അല്ല. വേറേതോ ഭാഷയാണ്. റൂമിലേക്ക് കയറി വരുന്നതിനു മുന്‍പു ഈ സൃഷ്ടി എന്താകും എന്ന ആകാംക്ഷ അതേ രീതിയില്‍ മനസിലുണ്ട്. വെള്ളം തളം കെട്ടി കിടക്കുന്ന ഒരു ഹാള്‍ അതിനു ചുറ്റും തടികൊണ്ട് നിര്‍മിച്ച നടപ്പാത. ഇരുട്ട് പതിയെ പതിയെ മാഞ്ഞു തുടങ്ങി. ഇപ്പോള്‍ എല്ലാം കാണാം. വെള്ളിവെളിച്ചത്തില്‍ കണ്ണു തുറന്നു നില്‍ക്കുന്ന അക്ഷരങ്ങള്‍. ഈ നിശ്ചല തടാകം ഒരുക്കിയപ്പോള്‍ സിമന്റില്‍ പതിഞ്ഞു പോയ പണിക്കാരുടെ കാല്‍പാദങ്ങള്‍. മുറിയിലേക്കു നുഴഞ്ഞു കയറികൊണ്ടിരിക്കുന്ന സൂര്യകിരണങ്ങളെ ഒരോന്നോരോന്നായി പെറുക്കിയെടുക്കാം.

വെറുതെ അലസമായി നടപ്പാതയിലൂടെ നടന്നു. അക്ഷരങ്ങള്‍ക്കഭിമുഖമായി നിന്ന് വെള്ളത്തിലേക്കു സൂക്ഷിച്ച് നോക്കിയപ്പോഴാണു താഴെ ദാ വെള്ളത്തില്‍ വീണു കിടക്കുന്നു അമ്പിളി അമ്മാവന്‍. കരുതിയിരുന്നതു പോലെ അക്ഷരങ്ങള്‍ പോര്‍ച്ചുഗീസ് ഒന്നുമല്ല പച്ച ഇംഗ്ലീഷ് ആയിരുന്നു.വെള്ളത്തില്‍ പ്രതിഫലിച്ച അക്ഷരങ്ങള്‍ കഷ്ടപ്പെട്ട് വായിച്ചു നോക്കി
 

When thou art risen to airy paths of heaven,
Through lifted curls the wanderer’s love shall peep
And bless the sight of thee for comfort given;
Who leaves his bride through cloudy days to weep
Except he be like me, whom chains of bondage keep?

 
ഒന്നുമൊന്നും ഓര്‍ത്തില്ല.ഒന്നു കൂടെ സൂക്ഷിച്ച് നോക്കി. എഴുതി വച്ച വാക്കുകള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന കറുത്ത നിറത്തിലുള്ള ഇലക്ട്രിക് വയറുകള്‍. വയറുകളുടെ കറുപ്പും നിയോണ്‍ വെളിച്ചത്തിന്റെ വെളുപ്പും കൂടിചേര്‍ന്ന് വരച്ച് പൂര്‍ത്തിയാക്കിയ ഒരു ചിത്രം പോലെ. വയറിംഗ് മറയ്ക്കുന്നതിനും പ്രകാശത്തെ താഴേക്കു പതിപ്പിക്കുന്നതിനും വേണ്ടി അക്ഷരങ്ങള്‍ക്ക് മുകളിലായി ഒരു തകിട് വച്ചിട്ടുണ്ട്.താഴെ വെള്ളത്തില്‍ കുമിളകള്‍ക്കിടയില്‍ വാചകങ്ങള്‍ക്കു താഴെയായി ഈ തകിട് ഒരു ഇരിപ്പിടം കണക്കെ.

സൂക്ഷിച്ച് സൂക്ഷിച്ച് നോക്കും തോറും ആത്മഹത്യാമുനമ്പില്‍ നിന്നു കൊണ്ട് താഴെയുള്ള നഗരത്തിലേക്ക്, ഗ്രാമത്തിലേക്ക്, കാട്ടിലേക്ക് പാറക്കൂട്ടങ്ങളിലേക്ക് എടുത്ത് ചാടാന്‍ പറയും പോലെ വെള്ളത്തിനുള്ളിലെ മുറിയിലേക്ക് ഇറങ്ങിചെല്ലാന്‍ ആരോ അവിടെ നിന്നും കൈ നീട്ടുന്നു. വെള്ളം വകഞ്ഞു മാറ്റി ഉള്ളിലേക്കിറങ്ങാന്‍, ഉള്ളില്‍ കൈ നീട്ടിയവളുടെ കൂടെ ഇനിയുള്ള കാലം ആരുമറിയാതെ ജീവിക്കുവാന്‍, അവിടെ പെട്ടുപോകുവാന്‍ കൊതി തോന്നി. പോരാ അതൊന്നുമല്ല. തല തിരിഞ്ഞു കിടക്കുന്ന അവിടെ ഭൂഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ച്, വെളിച്ചക്കുറവില്‍, വെള്ളത്തിന്റെ തണുപ്പില്‍, പൊടിപടലങ്ങള്‍ക്കുപകരം കുമിളകള്‍ക്കൊപ്പം ….ഹോ!

ഈ ജീവിതം എത്രയും പെട്ടെന്നവസാനിപ്പിച്ച് താഴോട്ടിറങ്ങണം. അവിടെത്തെ ആ ഒഴിഞ്ഞ ഹാള്‍ കണ്ടോ അവിടെ ഓടി കളിക്കണം. ജനലിലൂടെ അരിച്ചിറങ്ങുന്ന പ്രകാശത്തെ തൊട്ടുതലോടണം. ചവിട്ട് പടികളില്‍ ഇരുന്നു ചറപറാ അതുമിതുമൊക്കെ സംസാരിക്കണം. ഇതെന്റെ രാജ്യമാണു.ഞാനാണു ഇവിടുത്തെ എല്ലാമെല്ലാം.ഞാന്‍ തല തിരിഞ്ഞവന്‍.എന്റെ രാജ്യവും തലതിരിഞ്ഞതു തന്നെ.ആകെ ഒരു വിഷമം എഴുതിയിട്ട തലതിരിയാത്ത വാക്കുകളെ ഞാന്‍ നാടുകടത്തും. രാജ്യത്തിനെ മടിയില്‍ പിടിച്ച് കിടത്തി പേരു മൂന്നു പ്രാവശ്യം ചെവിയില്‍ പറഞ്ഞു കൊടുത്തു.
 

“topsy-turvy topsy-turvy topsy-turvy “.

 
മുറിയുടെ തണുപ്പ് ശരീരത്തില്‍ കൈ വച്ചു കഴിഞ്ഞു.മുറിയിലേക്കു ഇനിയാരും കടന്നു വരില്ല. കടന്നു വന്നാല്‍ത്തന്നെ അവിടെപ്പെട്ടുപോയ എന്നെ തിരിച്ചറിയുവാനും വഴിയില്ല. അതെ ആര്‍ക്കും ഈ ജീവിതത്തില്‍ നിന്നും എന്നെ അടര്‍ത്തിയെടുക്കുവാന്‍ സാധിക്കില്ല. കണ്ടോ എന്റെ ആകാശം താഴെ വീണു കിടപ്പാണ്. ആ വാതില്‍ കണ്ടോ അതു ചാടി കടന്നാണു ഞാന്‍ പോകുക. താഴെ ആകാശത്തോട്ടാണു പറക്കുക. മരം കൊണ്ട് നിര്‍മിച്ച അടിത്തട്ട് ബോട്ടിനെ ഓര്‍മിപ്പിച്ചു.ഞാനവിടെ ക്യാപ്റ്റന്‍ ജാക് സ്പാരോ ആകും.

കടല്‍യാത്രകളിലെ ഒഴിവുസമയങ്ങളില്‍ അമരത്തട്ടില്‍ ചവിട്ടുനാടകം പരിശീലിക്കും. ദേഷ്യം വന്നാല്‍ അടിയിലിരുന്നു കൊണ്ട് ഞാന്‍ നിങ്ങളെ കോക്രി കാട്ടി ചിരിക്കും. വലയെറിഞ്ഞ് നിങ്ങളുടെ ലോകത്തിലെ ജീവികളെ പിടിക്കും. കറുത്ത നിറങ്ങളിലുള്ള വാതിലുകള്‍ക്കും ജനലുകള്‍ക്കും ഞാന്‍ പുതിയ പെയ്ന്റടിക്കും. അടുത്ത ദിവസം ഇതൊന്നുമല്ല, നിങ്ങള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ ഞാന്‍ എന്റെ രാജ്യത്തെ ഒരുക്കും.നിങ്ങള്‍ കണ്ട് അന്തം വിടും. കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിടാനായി വരുമ്പോഴൊക്കെ ആട്ടിപ്പായിക്കും.പകരം എന്റെ രാജ്യത്തേക്ക് തവളകുഞ്ഞുങ്ങളെ ഞാന്‍ ക്ഷണിക്കും.ഞങ്ങള്‍ പരസ്പരം വഴുതി വഴുതി ജീവിക്കും.
 

 
കിര്‍ കിറാ എന്ന ശബ്ദത്തോടെ വാതില്‍ തുറന്നു. സന്ദര്‍ശകരാണ്. പലരും അഞ്ചു നിമിഷം ചിലവഴിച്ച് “ഓ ഇതൊക്കെ എന്ത്” എന്നു പറഞ്ഞ് പോയി. ആരോടും ഒന്നും പറഞ്ഞില്ല. വേറാരും കാണരുതേ എന്നു പ്രാര്‍ത്ഥിച്ച് പുറത്ത് കടന്നു.

ആല്‍ഫ്രെഡോ യാറിന്റെ “ക്ലൌഡ് ഫോര്‍ കൊച്ചി” എന്ന ഇന്‍സ്റലേഷന്‍ കണ്ടിറങ്ങുമ്പോഴും ചുവരുകളില്‍ പതിപ്പിച്ച വാചകങ്ങള്‍ കാളിദാസന്റെ മേഘസന്ദേശത്തിലെ വരികളാണെന്ന് അറിഞ്ഞിരുന്നില്ല.വരികളിലെ കവിത്വം ആസ്വദിക്കാനാകാത്തതില്‍ പ്രത്യേകിച്ച് വിഷമം ഒന്നും തോന്നിയതുമില്ല.

പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കേ ചിത്രകാരന്മാരോടും ഗായകരോടും കുശുമ്പായിരുന്നു. കൃത്യമായി പറഞ്ഞാല്‍ കൊട്ടക്കണക്കിന് കുശുമ്പായിരുന്നു.ഇപ്പോഴും അലറിപ്പാടി ജനക്കൂട്ടത്തെ തിരമാല കണക്കെ അലയടിപ്പിക്കുന്നതായും മതിലുകളായ മതിലുകളില്‍ പെയ്ന്റു മണങ്ങളില്‍ കുത്തി മറിയുന്നതായും വെളുപ്പാംകാലങ്ങളില്‍ സ്വപ്നം കാണാറുണ്ട്. കവിതയ്ക്കു ഭാഷ ഒരു തടസമാകുമ്പോള്‍ ചിത്രകലയും സംഗീതവും സംവേദനത്തില്‍ ഇതിനെ മറികടക്കുന്നു എന്ന സത്യം അംഗീകരിക്കാതെ വയ്യ. പക്ഷെ ഞാന്‍ സമ്മതിച്ച് തരികയൊന്നുമില്ല.

ഇന്ന് മറ്റു കലകള്‍ക്കൊപ്പം തന്നെ കവിതയും പല മാറ്റങ്ങളോടെ കടന്നു പോകുന്നുണ്ട്.പക്ഷെ പലപ്പോഴും ടെക്നോളജി കൃത്യമായി ഇഴുകിചേരാത്തതിനാല്‍ ഒരു പരീക്ഷണം എന്നതിനപ്പുറം പലതും മുന്നോട്ടു പോയില്ല എന്നതാണു എന്റെ അനുഭവം. പക്ഷെ ഇന്നു കണ്ടതു അതൊന്നുമായിരുന്നില്ല.കവിത ഇന്‍സ്റലേഷനിലേക്ക് മലയാളകവിത കാലെടുത്ത് വച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. (ശ്രീകുമാര്‍ കരിയാടിന്റെ ഇന്‍സ്റലേഷന്‍ മാത്രമാണു ആ പേരില്‍ മുന്‍പു അറിഞ്ഞിട്ടുള്ളത്) ഒരു കവിത പുറപ്പെടുവിക്കുന്ന ചുറ്റുപാട് അല്ലെങ്കില്‍ ഒരു കവിതാവായന നല്‍കുന്ന അനുഭവം എന്നതിനപ്പുറം ഒരു കവിതയെ അനുഭവിപ്പിക്കാന്‍ ചുറ്റുപാടുകളെ ഉപയോഗപ്പെടുത്താമെങ്കില്‍ അതു വായനക്കാര്‍ക്കും പുതിയ ഒരു അനുഭവമായിരിക്കും.

വെനീസില്‍ നടന്ന ഒരു കവിതാ ഇന്‍സ്റലേഷനില്‍ ഹൈപ്പര്‍ ലിങ്ക് കവിതകളെ അനുസ്മരിപ്പിക്കും വിധം പ്രകാശം ഉപയോഗിച്ച് അക്ഷരങ്ങളുടെ ഒരു ഇടത്ത് നിന്നും മറ്റൊരിടത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു. വാക്കുകളില്‍ നിന്നു വാക്കുകളിലേക്ക് എത്രയെത്ര വഴികള്‍. ചിലപ്പോഴതു സ്വയം തിരഞ്ഞെടുക്കാനാകുന്ന സാധ്യതയാകാം അല്ലെങ്കില്‍ അതിനപ്പുറമാകാം നല്‍കുന്നത്. ഒരു പ്രത്യേക ഇടം ചില വാക്കുകളെ, അനുഭവങ്ങളെ പ്രത്യേക രീതിയില്‍ പിന്താങ്ങുന്നുണ്ട്.ആ ഇടത്തില്‍ നിന്നു കൊണ്ടുള്ള വായനാനുഭവം മറ്റൊരിടത്തു നിന്നും ലഭിക്കാതാകുന്നതില്‍ നിന്നുമാണു ഇന്‍സ്റലേഷന്റെ പ്രാധാന്യം ആരംഭിക്കുന്നത്.
 

 
ഒരേ കവിത സൈബര്‍ ഇടങ്ങളില്‍ വായിക്കുന്നതും പുസ്തകത്തില്‍ നിന്നു വായിക്കുന്നതും വ്യത്യസ്തമായ രണ്ട് അനുഭവങ്ങള്‍ നല്‍കുന്നത്, അതു വ്യത്യസ്തമായ രണ്ട് ഇന്‍സ്റലേഷന്‍ ആയതു കൊണ്ടാണ്. ഇവിടെ കലാകാരന്റെ സ്വാതന്ത്യ്രമാണ് ഇന്‍സ്റലേഷനായി പുറത്തു വരുന്നത്. വാക്കുകള്‍, മണങ്ങള്‍, വസ്തുക്കള്‍, ചിത്രങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, ഓഡിയോ, വീഡിയോ കൂടാതെ ഇവയുടെ വിവിധ രീതിയിലുള്ള മിശ്രണങ്ങള്‍ ഉപയോഗപ്പെടുത്തിയും ഇന്‍സ്റലേഷന്‍ നടത്തുന്നുണ്ട്. കലയെ വേര്‍തിരിച്ചു കാണുന്നതിനുള്ള ശ്രമമല്ല ഇതെങ്കിലും “ART” എന്ന വാക്കില്‍ നിന്നും പലപ്പോഴും കവിത അകന്നു നില്‍ക്കുന്നതായാണ് എന്റെ അനുഭവം.

ബിനാലെ പോലെയുള്ള ഇടങ്ങളില്‍ കവിതാ ഇന്‍സ്റലേഷനുകള്‍ നടക്കുന്നുണ്ട് എന്നിരിക്കെത്തന്നെ കേരളകവിതാ ലോകം ഈ സാധ്യതയെ ഉപയോഗിച്ചിട്ടില്ല എന്നു തന്നെ വേണം കരുതാന്‍.സച്ചിദാനന്ദന്റെ “കവി കവിതയോട്” എന്ന കവിത ഈ ബിനാലേയില്‍ അതുല്‍ ദോദിയ എന്ന കലാകാരന്‍ തന്റെ ഫോട്ടോ ഇന്‍സ്റലേഷനില്‍ ഉപയോഗിച്ചിട്ടുണ്ട്. മോണ്ട് ഗോമറി ആസ്പിന്‍ വാളിന്റെ കടലിനഭിമുഖമായി നില്‍ക്കുന്ന വശത്ത് LED ബള്‍ബുകള്‍ ഉപയോഗിച്ച് നടത്തിയ കവിത ഇന്‍സ്റലേഷന്‍ നഷ്ടപ്പെട്ട മുക്കുവന്മാരെ ഓര്‍മിക്കുന്ന ഒരു ഗീതത്തെയാണ് (“The strange new music of crying songs/Of the people we left behind/Mixing as your boat touches shoreline/ Touches my bones.”) അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്.

ബോട്ടുകളിലും വഞ്ചികളിലും കപ്പലുകളിലും അങ്ങോട്ടുമിങ്ങോട്ടും പായുന്നവര്‍ക്ക് കാണാനാകും വിധമാണ് ഇത് രൂപകല്‍പ്പന നടത്തിയിട്ടുള്ളത്. അതു തന്നെയാണ് ഇതിന്റെ പ്രാധാന്യവും. ടി.പി. അനില്‍കുമാറിന്റെ കവിതയിലെ വരികള്‍
 

“266 നെല്‍ വിത്തുകള്‍
266 വിശപ്പുകള്‍,
മാഞ്ഞ വയലുകള്‍
അരി,ഗോതമ്പ്,പയര്‍
ചീഞ്ഞ പാണ്ടികശാലകള്‍”

 

 
ഒരു മതിലില്‍ ഇന്‍സ്റാള്‍ ചെയ്തതിന്റെ ചിത്രം എന്നില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല.
മറൈന്‍ ഡ്രെെവിനെക്കുറിച്ചുള്ള കവിത അവിടെത്തന്നെ ഇന്‍സ്റാള്‍ ചെയ്യുമ്പോള്‍, മാലിന്യത്തെക്കുറിച്ചുള്ള കവിത ഓടകള്‍ക്കുമേലേ സുതാര്യമായ ഗ്ലാസുകളില്‍ ഇന്‍സ്റാള്‍ ചെയ്യുമ്പോള്‍ എന്നിങ്ങനെ ലഭിക്കാവുന്ന സാധ്യതകള്‍ ഏറെയാണ്. കവിത, പുസ്തകങ്ങളിലും സൈബര്‍ ഇടങ്ങളിലും ഒതുങ്ങേണ്ട കാലം കഴിഞ്ഞു.പുറത്തു ചാടണം. മതിലുകളിലേക്ക്, ചുവരുകളിലേക്ക്, തെരുവുകളിലേക്ക്, റോഡുകളിലേക്ക്, കെട്ടിടങ്ങളിലേക്ക്, ആകാശത്തിലേക്ക്, തൊലിപ്പുറങ്ങളിലേക്ക്.

ദക്ഷിണാഫ്രിക്കക്കാരനായ ക്ലിഫോര്‍ഡ് ചാള്‍സ് എന്ന കലാകാരന്‍ പറയുന്നു “ആകൃതികളില്‍ നിന്നും പുറത്തുകടക്കുവാന്‍,ആകൃതികളുടെ അതിര്‍ത്തികള്‍ തകര്‍ക്കുവാന്‍ ജലത്തെ ഉപയോഗപ്പെടുത്തുന്നു എന്നാണ്”. ഇവിടെ പെയിന്റ് രണ്ടാം തരമാവുകയാണ്.വെള്ളത്തിലേക്കാണ് പെയിന്റ് കലര്‍ത്തുന്നത്.

ചിത്രരചന എന്ന ആശയത്തെത്തന്നെ പിടിച്ച് കുലുക്കും വിധമാണ് ഈ ആശയം ക്ലിഫ് അവതരിപ്പിച്ചത്. കവിതയില്‍ ഭാഷയുടെ അതിര്‍ത്തികള്‍ നമുക്കും ഭേദിക്കേണ്ടതുണ്ട്. ഭാഷയെ കഠിനമായി ആശ്രയിക്കുന്ന ഇന്നത്തെ കവികള്‍ അക്ഷരങ്ങള്‍ക്കപ്പുറം കവിതയെ കൊണ്ട് പോകുകതന്നെ ചെയ്യും. നടന്നു പോകുന്ന യാത്രക്കാരോടെല്ലാം ക്ഷമാപണം നടത്തി അനില്‍ എന്ന കലാകാരന്‍ നടത്തിയ പെര്‍ഫോമന്‍സ് മുതല്‍ വര്‍ഷങ്ങളോളം അദ്ധ്വാനിച്ച് നടത്തിയ ഇന്‍സ്റലേഷന്‍ വരെ ഇന്നു ഇവിടെ കലയെ, കവിതയെ അടയാളപ്പെടുത്തുന്നുണ്ട്. ഇന്നു പെര്‍ഫോമന്‍സ് പോയട്രിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ കവിതയില്‍ വലിയ സാധ്യതയുടെ വാതിലാണ് തുറന്നു വച്ചിരിക്കുന്നത്. ഭാവിയില്‍ പെര്‍ഫോമന്‍സ് പോയട്രി മുതല്‍ ആനിമേഷന്‍ വരെ ബിനാലെയില്‍ അല്ലെങ്കില്‍ മറ്റു കലാസാസ്കാരിക മേളകളില്‍ കവിതയെ പ്രതിനിധീകരിച്ച് എത്തും എന്ന് തന്നെയാണ് എന്റെ വിശ്വാസം.
 
 
 
 

ബലാല്‍സംഗങ്ങള്‍ക്ക് ഇരയായവര്‍ക്കെല്ലാം ഐക്യദാര്‍ഢ്യത്തോടെ

 
 
ദളിത്‌ എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ അനു രാംദാസിന്റെ In solidarity with all rape survivors എന്ന കുറിപ്പ് സുദീപ് കെ എസ് വിവര്‍ത്തനം ചെയ്യുന്നു
 
 

എന്നാല്‍ അതേ , നഗരഹൃദയത്തില്‍ വച്ചുനടന്ന ഒരു കൂട്ടബലാല്‍സംഗത്തോടുള്ള ശരിയായ, അതേസമയം വിവേചനപരവുമായ പ്രതികരണമായി ദേശവ്യാപകമായി ആളിപ്പടര്‍ന്ന ഈ പ്രതിഷേധാഗ്നി ദളിത്‌ -ആദിവാസി സ്ത്രീകള്‍ക്കുനേരെ നിരന്തരം നടക്കുന്ന ബലാല്‍സംഗങ്ങളും കൂട്ടബലാല്‍സംഗങ്ങളും ഒരു സാധാരണസംഭവമാണ് എന്ന് ഞങ്ങളെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.അതെ, ഇത് തമിഴ് നാട്ടിലെ വചതിയിലും ഛത്തീസ്ഗഢിലും ഹരിയാനയിലും മണിപ്പൂരിലും രാജ്യമെമ്പാടുമുള്ള ജയിലുകളിലും പോലീസ് സ്റ്റേഷനുകളിലും കോടതികളിലും ഗ്രാമങ്ങളിലും ദളിത്‌ – ആദിവാസി സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങളെ മായിച്ചുകളയുകയും ചെയ്യുന്നു.- ദളിത്‌ എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ അനു രാംദാസ് എഴുതുന്നു’

 
 

 
 

ഞങ്ങള്‍ ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ, ഇപ്പോഴും ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുന്ന, പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കുന്നു. ഇല്ല, ബീഹാറില്‍ വച്ച് എട്ടുവയസ്സുള്ള ദളിത്‌ പെണ്‍കുട്ടി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടതും കൊല്ലപ്പെട്ടതുമായ സംഭവത്തില്‍ എന്തുകൊണ്ട് ജനരോഷം ആളിക്കത്തിയില്ല എന്നോ ഹരിയാനയില്‍ ദളിത്‌ സ്ത്രീകള്‍ക്ക് നേരെ ‘ഉയര്‍ന്ന’ ജാതിയില്‍പ്പെട്ട ആണുങ്ങളുടെ നേതൃത്വത്തില്‍ കൂട്ടബലാല്‍സംഗങ്ങളുടെ നീണ്ട പരമ്പര തന്നെ അരങ്ങേറിയിട്ടും (ഇന്ത്യന്‍ എക്സ്പ്രസ്സ് വാര്‍ത്ത : 3 more rapes in Haryana: More than 50 in 3 months) എന്തുകൊണ്ട് ഇത്തരത്തില്‍ പ്രതിഷേധശബ്ദങ്ങള്‍ ഉയര്‍ന്നില്ല എന്നോ ഞങ്ങള്‍ ചോദിക്കുന്നില്ല. ദളിത്‌ – ആദിവാസി പെണ്‍കുട്ടികളും സ്ത്രീകളും ബലാല്‍സംഗങ്ങള്‍ക്കും കൂട്ടബലാല്‍സംഗങ്ങള്‍ക്കും അംഗച്ഛേദങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇരകളായിക്കൊണ്ടേയിരിക്കുന്നു — ‘ഉയര്‍ന്ന’ ജാതികളില്‍പ്പെട്ട ആണുങ്ങളാല്‍, പോലീസിന്റെയും പട്ടാളത്തിന്റെയും യൂണിഫോം ധരിച്ച ആണുങ്ങളാല്‍, അതോടൊപ്പം എല്ലാ സമുദായങ്ങളിലും ജാതികളിലും വര്‍ഗ്ഗങ്ങളിലും ഉള്ളതുപോലെ തങ്ങളുടെ തന്നെ ഭര്‍ത്താവിനാലും ബന്ധുക്കളാലും തന്നെയും. ആക്രമണത്തിനുള്ള ഒരുപാധിയായി മാത്രമല്ല ബലാല്‍സംഗം ഇവിടെ ഉപയോഗിക്കപ്പെടുന്നത്.ദളിത്‌ – ആദിവാസി സ്ത്രീകളുടെ ഒരേ സമയം ലിംഗപരവും ജാതിപരവുമായ ദുര്‍ബ്ബലാവസ്ഥയെ നിരന്തരം നിര്‍വ്വചിച്ചുകൊണ്ടിരിക്കുക കൂടി ചെയ്യുന്നു അത്. അതുകൊണ്ടാണ് ഞങ്ങളുടെ സമരങ്ങള്‍ വ്യത്യസ്തമാണ് എന്ന് ഞങ്ങള്‍ക്ക് തോന്നുന്നത്.
 

ബലാല്‍സംഗങ്ങള്‍ക്കിരകളാവുന്ന വലിയൊരു വിഭാഗത്തിന്റെ സമരങ്ങളും അവരുടെ ജീവിതം തന്നെയും കാണാന്‍ വിസമ്മതിക്കുന്ന ഒരു സമൂഹത്തിന് ലിംഗബന്ധങ്ങളില്‍ സമൂലമായൊരു മാറ്റം വരുത്തുവാന്‍ സാധിക്കുമോ?ദളിതരും ആദിവാസികളും ഇക്കാര്യത്തില്‍ ഗൗരവതരമായ മറ്റൊരു പ്രശ്നം കൂടി നേരിടുന്നു


 
അല്ല, ഡല്‍ഹി റേപ്പിന് കിട്ടിയ എല്ലാ കവറേജും ആ സംഭവത്തിനു ലഭിച്ച അമിതമായ പൊതുജനശ്രദ്ധയാണ് എന്നു ഞങ്ങള്‍ കരുതുന്നില്ല. സ്ത്രീകള്‍ക്കുനേരെ ഉണ്ടാവുന്ന ഇത്തരംകുറ്റകൃത്യങ്ങള്‍ക്കെതിരെ കത്തിപ്പടരുന്ന ജനരോഷം എത്രയായാലും അധികമാവില്ല എന്നുതന്നെ ഞങ്ങള്‍ കരുതുന്നു. എന്നാല്‍ ഒരു സമൂഹത്തിന്റെ രോഷപ്രകടനങ്ങള്‍ സാമൂഹ്യമായ നവീകരണങ്ങളിലേയ്ക്ക് നമ്മളെ നയിയ്ക്കേണ്ടതുണ്ട്. അതിലൊരു പ്രധാനപങ്കുവഹിയ്ക്കുന്നത് മാദ്ധ്യമങ്ങള്‍ തന്നെയാണ്. എന്നാല്‍ ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്ത്യയില്‍ മാദ്ധ്യമങ്ങള്‍ ചിലരുടെയൊക്കെ തറവാട്ടുസ്വത്താണ്. പാര്‍ശ്വവല്കൃതമായ സമുദായങ്ങളില്‍ നിന്ന് ബലാല്‍സംഗങ്ങള്‍ക്കിരയാവുന്നവര്‍ക്ക് മിക്കപ്പോഴും ഈ മാദ്ധ്യമങ്ങളില്‍ അര്‍ഹിക്കുന്ന ഇടം കിട്ടാറില്ല.

ബലാല്‍സംഗങ്ങള്‍ക്കിരകളാവുന്ന വലിയൊരു വിഭാഗത്തിന്റെ സമരങ്ങളും അവരുടെ ജീവിതം തന്നെയും കാണാന്‍ വിസമ്മതിക്കുന്ന ഒരു സമൂഹത്തിന് ലിംഗബന്ധങ്ങളില്‍ സമൂലമായൊരു മാറ്റം വരുത്തുവാന്‍ സാധിക്കുമോ?ദളിതരും ആദിവാസികളും ഇക്കാര്യത്തില്‍ ഗൗരവതരമായ മറ്റൊരു പ്രശ്നം കൂടി നേരിടുന്നു — പ്രതിഷേധഷബ്ദങ്ങള്‍ ഉയര്‍ത്തുവാന്‍ അത്യാവശ്യമായ ഒരു മിനിമം സുരക്ഷിതത്വം പോലും ഉറപ്പാക്കാന്‍ അവര്‍ക്കാവുന്നില്ല. എപ്പോഴെങ്കിലും ഒരിക്കല്‍ സന്ദര്‍ഭവശാല്‍ ഒരു കൂട്ടബലാല്‍സംഗത്തിന് ഇരയായേക്കാം എന്നതല്ല ദളിത്‌ – ആദിവാസി സ്ത്രീകളുടെ അവസ്ഥ. ഈ സമുദായങ്ങളില്‍ നിന്ന് ബലാല്‍സംഗത്തിന് ഇരയാവുന്നവര്‍ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളുടെ ഭീഷണിയിലാണ് അതിനുശേഷമുള്ള അവരുടെ ജീവിതം തള്ളിനീക്കുന്നത്. പലപ്പോഴും സാധ്യമായ ഒരേയൊരു പ്രതിരോധം തണുത്തുറഞ്ഞ മൌനമാണ്. അതുകൊണ്ട്, ഞങ്ങളുടെ പോരാട്ടം വ്യത്യസ്തമായ ഒന്നാണ്.
 

ശരിയാണ്, ഞങ്ങളുടെ സമുദായങ്ങളില്‍ നിന്ന് ബലാല്‍സംഗങ്ങള്‍ക്കിരകളാവുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പൊതുസമൂഹം മുന്നോട്ടുവരാറില്ല. എന്നാല്‍ ബലാല്‍സംഗങ്ങള്‍ക്കിരയാവുന്ന എല്ലാവര്‍ക്കും വേണ്ടി, ആ ദു:ഖം പേറുന്ന അവരുടെ മാതാപിതാക്കള്‍ക്കും ആ ആഘാതത്തില്‍ ഉലഞ്ഞുപോയ അവരുടെ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.


 
എന്നാല്‍ അതേ , നഗരഹൃദയത്തില്‍ വച്ചുനടന്ന ഒരു കൂട്ടബലാല്‍സംഗത്തോടുള്ള ശരിയായ, അതേസമയം വിവേചനപരവുമായ പ്രതികരണമായി ദേശവ്യാപകമായി ആളിപ്പടര്‍ന്ന ഈ പ്രതിഷേധാഗ്നി ദളിത്‌ -ആദിവാസി സ്ത്രീകള്‍ക്കുനേരെ നിരന്തരം നടക്കുന്ന ബലാല്‍സംഗങ്ങളും കൂട്ടബലാല്‍സംഗങ്ങളും ഒരു സാധാരണസംഭവമാണ് എന്ന് ഞങ്ങളെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.അതെ, ഇത് തമിഴ് നാട്ടിലെ വചതിയിലും ഛത്തീസ്ഗഢിലും ഹരിയാനയിലും മണിപ്പൂരിലും രാജ്യമെമ്പാടുമുള്ള ജയിലുകളിലും പോലീസ് സ്റ്റേഷനുകളിലും കോടതികളിലും ഗ്രാമങ്ങളിലും ദളിത്‌ – ആദിവാസി സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങളെ മായിച്ചുകളയുകയും ചെയ്യുന്നു.അതെല്ലാം കൊണ്ട് ഈ വിവേചനപരമായ ജനമുന്നേറ്റം ഞങ്ങളെ എത്രതന്നെ അലോസരപ്പെടുത്തിയാലും, നഗ്നമായ മനുഷ്യാവകാശലംഘനങ്ങള്‍ക്കുനേരെ വിവേചനപരമായ ഒരു നിലപാടെടുക്കാന്‍ ഞങ്ങള്‍ക്കാവില്ല. ദുരന്തങ്ങളെ താരതമ്യം ചെയ്യുന്നതിനോ ചെയ്യുന്നതിനോ ചില ദുരന്തങ്ങളെ നിരാകരിക്കുന്നതിനോ ഞങ്ങളുടെ മാനവികതയില്‍ ഇടമില്ല. ശരിയാണ്, ഞങ്ങളുടെ സമുദായങ്ങളില്‍ നിന്ന് ബലാല്‍സംഗങ്ങള്‍ക്കിരകളാവുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പൊതുസമൂഹം മുന്നോട്ടുവരാറില്ല. എന്നാല്‍ ബലാല്‍സംഗങ്ങള്‍ക്കിരയാവുന്ന എല്ലാവര്‍ക്കും വേണ്ടി, ആ ദു:ഖം പേറുന്ന അവരുടെ മാതാപിതാക്കള്‍ക്കും ആ ആഘാതത്തില്‍ ഉലഞ്ഞുപോയ അവരുടെ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ബലാല്‍സംഗചരിത്രത്തെക്കുറിച്ചാണ് ഞങ്ങള്‍ പറയുന്നത്, ഈ രാജ്യത്തിന്റെ ചരിത്രം. ഈ സമൂഹത്തെ കുറച്ചുകൂടി സംസ്കാരമുള്ളതാക്കി മാറ്റാനുള്ള ഞങ്ങളുടെ നിരന്തരമായ പോരാട്ടങ്ങള്‍ക്കുചുറ്റും ഭയാനകമായ ഒരു മൂകത വട്ടമിടുന്നുണ്ട്. ഹരിയാനയിലെ കൂട്ടബലാല്‍സംഗങ്ങള്‍ക്കെതിരെ ദളിത്‌ സ്ത്രീകള്‍ നടത്തിയ പ്രതിഷേധ സമരങ്ങളെ പകര്‍ത്തിയ ആശാ കോട്വാളിന്റെ ‘ദളിത്‌ മഹിളാ ഗരിമാ യാത്ര’ എന്ന ഫോട്ടോ എസ്സേയില്‍ നിന്നുള്ള ഈ ഫോട്ടോ ഒരുനിമിഷം ഒന്നുനോക്കുക. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വാഹനത്തില്‍ മെലിഞ്ഞ ഒരു പെണ്‍കുട്ടിയും ദുര്‍ബ്ബലനായൊരു വൃദ്ധനും. ഈ ചിത്രം എന്നെ നിര്‍ത്താതെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു — ഉറച്ച കൈകള്‍ കൊണ്ട് അവള്‍ ഞങ്ങളുടെ സമുദായത്തിലെ  സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഉയര്‍ന്ന നിരക്കിലുള്ള കൂട്ടബലാല്‍സംഗങ്ങളെക്കുറിച്ചെഴുതിവയ്ക്കുന്നു, നീതിയ്ക്കും മാറ്റത്തിനും വേണ്ടിയുള്ള ഒരു സമൂഹത്തിന്റെ പോരാട്ടങ്ങളെ രേഖപ്പെടുത്തുന്നു. തമ്മില്‍ നേരിട്ട് ബന്ധമൊന്നും ഉണ്ടാകാനിടയില്ലാത്ത ഈ രണ്ടു വ്യക്തികള്‍ക്കിടയില്‍ അക്രമമുക്തമായ ഒരു ലോകത്തിനുവേണ്ടിയുള്ള പാര്‍ശ്വവല്‍കൃതമായ സമുദായങ്ങളുടെ സ്വപ്നങ്ങളുണ്ട്.ലിംഗനീതി പുലരുന്ന, സ്ത്രീകളെല്ലാം  സുരക്ഷിതരും സ്വതന്ത്രരുമായ ഒരു ലോകം സ്വപ്നം കാണാന്‍ പോലും ജാതീയതയില്‍ അധിഷ്ടിതമായ ഒരു സമൂഹം അനുവദിക്കുന്നില്ല. ജാതിവിവേചനത്തിന് അറുതിവരുത്താന്‍ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയു ഉണ്ടെങ്കില്‍ മാത്രമേ ലിംഗനീതിയ്ക്കുള്ള സാധ്യത തന്നെ സങ്കല്‍പ്പിക്കുക സാദ്ധ്യമാവൂ. ഞങ്ങളുടെ പോരാട്ടം നീണ്ട ഒന്നാണ്.
 

 
(ഡിസംബര്‍ 20-നാണ് ദളിത്‌ എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ അനു രാംദാസിന്റെ In solidarity with all rape survivors എന്ന ഈ കുറിപ്പ് ആദിവാസി / ദളിത്‌ ബഹുജന്‍ സ്ത്രീകളുടെ ഒരു ബ്ലോഗായ ‘സാവരി’യില്‍  പ്രസിദ്ധീകരിച്ചുവന്നത്, അരുന്ധതി റോയി ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നതിനും രണ്ടുദിവസം മുമ്പ് ).

‘മാപ്പിളലഹള’യുടെ ‘നേറ്റീവ് ബാപ്പ’

 
 
 
 
മാപ്പിള ലഹള എന്ന പുതു തലമുറ ബാന്റിന്റെ നേറ്റിവ് ബാപ്പ എന്ന ആല്‍ബത്തെ , അത് പങ്കു വയ്ക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് മനോജ് കുറൂര്‍ എഴുതുന്നു
 
 
മുസ്ലീം നാമധാരിയായാല്‍ത്തന്നെ ഭീകരവാദി എന്നു മുദ്രകുത്തപ്പെടുന്ന അവസ്ഥ ഇന്ത്യയില്‍ മാത്രമല്ല, മറുനാടുകളിലുമുണ്ട്. അത്തരത്തില്‍ ഉറച്ചുവരുന്ന സാമൂഹികപൊതുബോധത്തെ ഇതു ചോദ്യം ചെയ്യുന്നു. അത്തരമൊരു പൊതുബോധം സൃഷ്ടിക്കുന്ന മാധ്യമസംസ്കാരത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു. തീവ്രവാദി എന്നു മുദ്രകുത്തപ്പെട്ട ഒരാളുടെ ബാപ്പയാണ് ഇതില്‍ പ്രധാനമായും സംസാരിക്കുന്നത്.- മനോജ് കുറൂര്‍ എഴുതുന്നു
 
 

 
 മാപ്പിളലഹള എന്ന മ്യൂസിക്ക് ബാന്‍ഡിന്റെ ആദ്യ ഹിപ് ഹോപ് ആല്‍ബം പുറത്തുവന്നിരിക്കുന്നു.മലയാളത്തിലെ ജനപ്രിയസംഗീതത്തിന്റെ പതിവുചേരുവകളല്ല ഇതില്‍. നിഷേധത്തിന്റെയും അരാജകത്വത്തിന്റെയും സ്വഭാവമുള്ള ഹിപ്പ് ഹോപ്പ് സംസ്കാരത്തില്‍ പിറന്ന റാപ്പ് സംഗീതത്തിന്റെ സങ്കേതങ്ങള്‍ മാത്രം സ്വീകരിച്ചു നിര്‍മ്മിച്ച ഒരു വിനോദഗാനവുമല്ല ഇത്. ഇന്നത്തെ ഒരു പ്രധാന രാഷ്ട്രീയപ്രശ്നമാണു പ്രമേയം. മുസ്ലീം നാമധാരിയായാല്‍ത്തന്നെ ഭീകരവാദി എന്നു മുദ്രകുത്തപ്പെടുന്ന അവസ്ഥ ഇന്ത്യയില്‍ മാത്രമല്ല, മറുനാടുകളിലുമുണ്ട്. അത്തരത്തില്‍ ഉറച്ചുവരുന്ന സാമൂഹികപൊതുബോധത്തെ ഇതു ചോദ്യം ചെയ്യുന്നു. അത്തരമൊരു പൊതുബോധം സൃഷ്ടിക്കുന്ന മാധ്യമസംസ്കാരത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു. തീവ്രവാദി എന്നു മുദ്രകുത്തപ്പെട്ട ഒരാളുടെ ബാപ്പയാണ് ഇതില്‍ പ്രധാനമായും സംസാരിക്കുന്നത്.

Hey listen! Here is he! The native Bapa. A reluctant secularist!

മനോജ് കുറൂര്‍

എന്ന് ആദ്യംതന്നെ അയാള്‍ അവതരിപ്പിക്കപ്പെടുന്നു. ദേശ്യഭാഷയുടെ കരുത്തും അതിന്റെ ധ്വനിഭേദങ്ങളും നഷ്ടപ്പെടാതെ, സങ്കടത്തിന്റെയും രോഷത്തിന്റെയും പരിഹാസത്തിന്റെയും ഭിന്നസ്വരങ്ങള്‍ കലര്‍ത്തി സംസാരിച്ചുകൊണ്ട്, സ്വാഭാവികമായ ശരീരഭാഷയുടെയും ഭാവങ്ങളുടെയും തനിമയോടെ, ശ്രദ്ധേയനായ നടന്‍ മാമുക്കോയയാണ് ഇതില്‍ ബാപ്പയായി നിറഞ്ഞുനില്‍ക്കുന്നത്. മകന്റെ പേരില്‍ തന്റെയും കുടുംബത്തിന്റെയും വേദന അയാള്‍ പങ്കുവയ്ക്കുന്നു.

ഇന്നും ഇന്നലെയും മിനിഞ്ഞാന്നും ചിലപ്പോക്കെ നാളേം മറ്റന്നാളും ങ്ങള് പത്രത്തില്‍ കാണണത് ഞമ്മളെ മോന്‍ കുഞ്ഞൂന്റെ ഫോട്ടാ….

എന്ന് അയാള്‍ തുടക്കത്തിലേ നിസ്സഹായനാകുന്നു. സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും കണ്ണില്‍ തീവ്രവാദിയാണ് മകന്‍. ബാപ്പ തുടരുന്നു.

പിന്നെ ഓന്റെ പെട്ടീല് ഓളു കൊടുത്ത അരിയുണ്ടയ്ക്കും ബോണ്ടയ്ക്കും പഴം‌പൊരിക്കും പകരം ബേറൊരു സാധനോണ്ട്. ബോംബ്. ബോംബേയ്!!

അവിശ്വസനീയതയുടെയും ആ വാര്‍ത്തയോടുള്ള വേദന കലര്‍ന്ന പരിഹാസത്തിന്റെയും മൂര്‍ച്ചയുള്ള സ്വരങ്ങള്‍ ബാപ്പയുടെ വാക്കില്‍ കലരുന്നു.

പക്കേങ്കില് ഓളു പറയണത് രാജ്യദ്രോഹിയാണേല്‍ ഓന്റെ മയ്യത്ത് കാണണ്ടാന്നാ.

എന്നു വീണ്ടും സങ്കടച്ചുഴിയിലേക്ക് അയാള്‍ നഷ്ടപ്പെടുന്നു.

ബാപ്പയുടെ അവസ്ഥയുടെ ചിത്രീകരണം മാത്രമല്ല ആല്‍ബത്തിലുള്ളത്. അതിനോടു ചേര്‍ന്നുനില്‍ക്കുകയും അതിനടിസ്ഥാനമായിത്തീരുന്ന സമകാലികാവസ്ഥയോടു പ്രതികരിക്കുകയും ചെയ്യുന്ന യുവത്വത്തിന്റെ ശബ്ദവുമുണ്ട്. റാപ്പ് ശൈലിയില്‍ ഇംഗ്ലീഷിലുള്ള ആ ഭാഗങ്ങള്‍ക്കുമുണ്ട് വ്യക്തമായ രാഷ്ട്രീയവും അതു തുറന്നടിക്കാനുള്ള ശേഷിയും.

No skepticism in my lyricism
I raise an iron fist against terrorism
Islam is peace in the definition
People are brainwashed by the television
 
 

 
 

തീവ്രവാദത്തെ തള്ളിപ്പറയുകയും എതിര്‍ക്കുകയും ചെയ്യുന്ന ഈ വരികള്‍ ഇസ്ലാമിന്റെ സമാധാനസന്ദേശത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. പക്ഷേ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജപ്രതിനിധാനത്തിനെതിരേ ശക്തമായി നിലയുറപ്പിക്കുകയും ചെയ്യുന്നു. മുന്‍‌വിധികള്‍ മാറ്റിവച്ചുകൊണ്ട് ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് അടുത്ത വരികള്‍.

Open your eyes
Take away the prejudice
Bombing innocents, I’ll call you a terrorist
I don’t care if you are an Al-Qaeda militant
Or if the world call you the US president..

ബാപ്പയ്ക്കു പക്ഷേ പ്രകടമായ രാഷ്ട്രീയത്തെക്കാള്‍ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും സാഹചര്യങ്ങളെക്കുറിച്ചാണു പറയാനുള്ളത്. ആ സാഹചര്യങ്ങളാണ് പുറം‌നാട്ടിലേക്കു മറ്റൊരാളുടെ കൂടെ മകനെ അയയ്ക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. പുറം‌നാട്ടിലെ തണുപ്പോര്‍ത്ത് പുതയ്ക്കാന്‍ ഒരു തട്ടവും അയാള്‍ മകനു കൊടുത്തു.

ഇന്നലെ പത്രത്തിലാണു കണ്ടത് ആ തട്ടത്തില് ബേറൊരു അറബിപ്പേരുണ്ട് ന്ന്! അതുള്ളോരുടെ കൈയീ കാണും. തസ്ബീഹല്ല.. പിന്നെ? ബോംബ്! ഏത്? ബോംബേയ്!

We are a music movement, engaging in multiple genres of music, upholding Collective Self-Respect of the oppressed എന്നു സ്വയം വിശേഷിപ്പിക്കുന്ന ഈ സംഗീതബാന്‍ഡിന്റെ ആ നിലപാടിനെയും സമീപനരീതിയെയും സാധൂകരിക്കുന്നതാണ് തുടര്‍ന്നുമുള്ള വരികള്‍. നിന്ദിതരുടെയും പീഡിതരുടെയും ദരിദ്രരുടെയും വിമതസ്വരം ഇതില്‍ കേള്‍ക്കാം.

‘I am a rebel’ is a sound of a loyal
Coz, the rebel is the only loyal

വെള്ളക്കാരോടു പടവെട്ടിയ തന്റെ കുടുംബപാരമ്പര്യത്തെ ബാപ്പ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഒപ്പം ഇപ്പോള്‍ വന്നുപെട്ട അവസ്ഥയെയും. ദാരിദ്ര്യം, അതു വരുത്തിവച്ച ബാധ്യതകള്‍, പൊലീസിന്റെയും ഒപ്പം മാധ്യമങ്ങളുടെയും പീഡനങ്ങള്‍ ഇവകൊണ്ട് പേടിച്ചും മടുത്തും സഹികെട്ട് ബാപ്പയ്ക്കും ഒടുവില്‍ തോന്നിപ്പോകുന്നു:

രാജ്യദ്രോഹിയാണേല്‍ ഓന്റെ മയ്യത്ത് ഞമ്മക്കും കാണണ്ടാ

എങ്കിലും ഒന്നു മാത്രം അയാള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല:

എന്നാലും… ബോംബേയ്..
 
 

 
 
ബാപ്പയായി വരുന്ന മാമുക്കോയ ഈ സംഗീത ആല്‍ബത്തിലുടനീളം പുലര്‍ത്തുന്ന സ്വര-ഭാവഭേദങ്ങളുടെ സൂക്ഷ്മത പറയാതിരിക്കാനാവില്ല. ഒപ്പം ചടുലമായ താളത്തിന്റെ പിന്തുണയോടെയുള്ള ഹാരിസിന്റെ റാപ്പും. മൂര്‍ച്ചയുള്ള വരികളെഴുതി ഈ ആല്‍ബം സംവിധാനം ചെയ്തത് മുഹ്‌സിന്‍ പരാരിയാണ്. ചടുലമായ ദൃശ്യവിന്യാസങ്ങള്‍ സംഗീതത്തിന്റെയും ഒപ്പം ഉള്ളിലുള്ള ജീവിതത്തിന്റെയും സംഘര്‍ഷങ്ങള്‍ക്കു മൂര്‍ച്ച നല്‍കുന്നു. ജിജോ ഏബ്രഹാമാണ് ക്യാമറ. സംഗീതം സംവിധാനം ചെയ്ത റോയ് ജോര്‍ജ് സംഗീതശൈലിയിലും ഒപ്പം അതിന്റെ സാംസ്കാരികരാഷ്ട്രീയത്തിലും സൂക്ഷ്മമായ അവബോധം പുലര്‍ത്തുന്നു. ഈ സംഗീത ആല്‍ബം ശ്രദ്ധിക്കപ്പെടുമെന്നതിന് ഒരു സംശയവുമില്ല. അതിന് ആല്‍ബമെന്ന നിലയിലുള്ള സാങ്കേതികമായ സൂക്ഷ്മത മാത്രമല്ല കാരണം.

ഹിന്ദി, തമിഴ്, മലയാളം സിനിമാഗാനങ്ങളിലൂടെ ഹിപ് ഹോപ്പിന്റെ സംഗീതസങ്കേതങ്ങള്‍ നമുക്കു പരിചയമുണ്ട്. എന്നാല്‍ ഹിപ്-ഹോപ്പിന്റെ രാഷ്ട്രീയമായ സാധ്യതകള്‍ അവ ഉപയോഗിക്കാറില്ല. വിനോദഗാനങ്ങള്‍ക്കപ്പുറത്തെ മാനങ്ങള്‍ അവയ്ക്കില്ല. ഹിപ്പ് ഹോപ്പിന്റെ സാംസ്കാരികപരിസരവും അവയ്ക്ക് അന്യമാണ്. എന്നാല്‍ ഈ ആല്‍ബം അങ്ങനെയല്ല. ഉറപ്പിച്ചു പറയാം. ഇത്തരത്തിലൊന്ന് മലയാളത്തില്‍ ആദ്യമാണ്.
 
 

 
 

ഡെല്‍ഹിയിലെ കൂച്ചു വിലങ്ങുകള്‍ എന്തിന്റെ സൂചനയാണ്‌ ?

 
 
ഡെല്‍ഹിയിലെ തെരുവുകളില്‍ ഒഴുകിയ കൊടുങ്കാറ്റുകളെ കുറിച്ച് വീണ്ടും – രൂപേഷ് ഒ ബി എഴുതുന്നു
 
 
പത്ത് മെട്രോ സ്റേഷനുകള്‍ അടച്ചിട്ടും, ഇന്ത്യാഗേറ്റിലേക്കും, ജന്തര്‍മന്ദറിലേക്കുമുള്ള ജനസഞ്ചാരം നിരോധിച്ചും, നിരോധനാജ്ഞ പ്രഖ്യാപിച്ചും, പോലീസും, അര്‍ദ്ധസൈനികരും, ആര്‍.പി.എഫും. മറ്റുംചേര്‍ന്ന് സൈനികവലയം തീര്‍ത്തും ഡല്‍ഹിയെ സൈനിക നിയന്ത്രണത്തിലാക്കി. നിരായുധരായി സമാധാനപരമായി സമരം ചെയ്യുന്നവരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തും, ജലപീരങ്കിയും കണ്ണീര്‍വാതകവും ഉപയോഗിച്ചും അക്രമിച്ചു. പത്രപ്രവര്‍ത്തകര്‍ക്കും അവരുടെ ഓഫീസകള്‍ക്കും നേരെ പോലീസ് നേരിട്ട് ആക്രമണം അഴിച്ചുവിട്ടു. പത്രങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതാണ് പോലീസിനെ വിറളി പിടിപ്പിച്ചത്. പെണ്‍കുട്ടികളെ അറസ്റ് ചെയ്ത് പോലീസ് സ്റേഷനുകളില്‍ കൊണ്ട് പോയി മര്‍ദ്ദിച്ചു. അവരുടെ വീടുകളിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തി. തികച്ചും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ടാണ് ജനാധിപത്യ ഭരണകൂടം ഇതിനെ നേരിട്ടത്. – രൂപേഷ് ഒ ബി എഴുതുന്നു
 
 

 
 
ഡല്‍ഹിയില്‍, ക്രൂരമായ ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് പലവിധ ചര്‍ച്ചകള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. അവയില്‍ മിക്കതും സമൂഹത്തിലെ സ്ത്രീവിരുദ്ധ സമീപനങ്ങളെ മുന്‍നിര്‍ത്തിയുള്ളവയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉയര്‍ന്നു വന്ന യുവജന പ്രക്ഷോഭം സ്വതന്ത്ര ഇന്ത്യ കണ്ട വന്‍പ്രക്ഷോഭങ്ങളിലൊന്നായി മാറി. അതിലെ രാഷ്ട്രീയ സൂചകങ്ങള്‍ അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ഇന്ത്യന്‍ ജനാധിപത്യ ഭരണകൂടത്തിന്റെ മുഖംമൂടി വലിച്ചുകീറുന്നുണ്ട് ഈ സമരം.

രൂപേഷ് ഒ ബി

എന്തുകൊണ്ട് ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഇതിന് മുമ്പും നടന്ന നിരവധി ബലാത്സംഗങ്ങള്‍ക്കെതിരെ ഇത്രയും ശക്തമായ അസംതൃപ്തി രൂപപ്പെട്ടില്ല ? ഈ ചോദ്യം ഏറെ പ്രസക്തമാണ്. എന്നാല്‍ ഈ യുവജനരോഷം അതിന്റെ പേരില്‍ അപ്രസക്തമാവുന്നില്ല. ഒന്ന് മറ്റൊന്നിന്റെ എതിര്‍ സ്വഭാവമായി കാണാനും കഴിയില്ല. അത്കൊണ്ട്തന്നെ അരുന്ധതിറോയിയുടെ ചോദ്യം പ്രസക്തവും, അവരുടെ ഉത്തരം അതിലളിതവും സങ്കുചിതവുമാകുന്നു. ഈ വിഷയമല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യന്‍ ഭരണവ്യവസ്ഥയും രാഷ്ട്രീയവുമായി ഇതെങ്ങനെ ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നതാണ് വിഷയം.
നമ്മുടെ ജനാധിപത്യ ഭരണകൂടം തൊലിക്കുള്ളില്‍ ഒളിച്ചുവെച്ച അടിയന്തരാവസ്ഥയെ പേറുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ അത് പുറത്താവുകയും ചെയ്യുന്നു. ഒരു വലിയ ജനകീയ പ്രക്ഷോഭം ആരംഭിക്കുമ്പോഴേക്കും ഭരണകൂടം അത്രമേല്‍ അസ്വസ്ഥമാകുന്നതാണ് ഇപ്പോള്‍ നടക്കുന്ന യുവജന പ്രക്ഷോഭവും കാണിക്കുന്നത്. ഈ അസ്വസ്ഥത തങ്ങളുടെ പരാജയങ്ങള്‍ തിരിച്ചറിയുമ്പോള്‍ സംഭവിക്കുന്ന ക്രിയാത്മകമായ അസ്വസ്ഥയല്ല. മറിച്ച് അസഹിഷ്ണുതാപരമായ അസ്വസ്ഥതയാണത്. ഏത് നിമിഷവും ഫാസിസത്തിലേക്ക് വഴുതി വീഴാവുന്ന ഒന്ന്.
 

നിരായുധരായി സമാധാനപരമായി സമരം ചെയ്യുന്നവരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തും, ജലപീരങ്കിയും കണ്ണീര്‍വാതകവും ഉപയോഗിച്ചും അക്രമിച്ചു. പത്രപ്രവര്‍ത്തകര്‍ക്കും അവരുടെ ഓഫീസകള്‍ക്കും നേരെ പോലീസ് നേരിട്ട് ആക്രമണം അഴിച്ചുവിട്ടു.


 
ഭരണകൂടം സമരത്തെ നേരിട്ട വിധം

പത്ത് മെട്രോ സ്റേഷനുകള്‍ അടച്ചിട്ടും, ഇന്ത്യാഗേറ്റിലേക്കും, ജന്തര്‍മന്ദറിലേക്കുമുള്ള ജനസഞ്ചാരം നിരോധിച്ചും, നിരോധനാജ്ഞ പ്രഖ്യാപിച്ചും, പോലീസും, അര്‍ദ്ധസൈനികരും, ആര്‍.പി.എഫും. മറ്റുംചേര്‍ന്ന് സൈനികവലയം തീര്‍ത്തും ഡല്‍ഹിയെ സൈനിക നിയന്ത്രണത്തിലാക്കി. നിരായുധരായി സമാധാനപരമായി സമരം ചെയ്യുന്നവരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തും, ജലപീരങ്കിയും കണ്ണീര്‍വാതകവും ഉപയോഗിച്ചും അക്രമിച്ചു. പത്രപ്രവര്‍ത്തകര്‍ക്കും അവരുടെ ഓഫീസകള്‍ക്കും നേരെ പോലീസ് നേരിട്ട് ആക്രമണം അഴിച്ചുവിട്ടു. പത്രങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതാണ് പോലീസിനെ വിറളി പിടിപ്പിച്ചത്. പെണ്‍കുട്ടികളെ അറസ്റ് ചെയ്ത് പോലീസ് സ്റേഷനുകളില്‍ കൊണ്ട് പോയി മര്‍ദ്ദിച്ചു. അവരുടെ വീടുകളിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തി. തികച്ചും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ടാണ് ജനാധിപത്യ ഭരണകൂടം ഇതിനെ നേരിട്ടത്.
ഒടുവില്‍ പ്രതിഷേധം തണുപ്പിക്കാന്‍ ഡോക്ടര്‍മാരുടെ തീരുമാനമില്ലാതെ രഹസ്യമായി കുട്ടിയെ സിംഗപ്പൂരിലേക്ക് കടത്തി. ഒരേപോലുള്ള ആംബുലന്‍സുകള്‍ തയ്യാറാക്കി പലദിശകളിലേക്ക് തിരിച്ച് വിട്ടാണ് രഹസ്യകര്‍മ്മം നിര്‍വ്വഹിച്ചത്. കുട്ടി മരിച്ചതിനു ശേഷവും ഈ നിഗൂഢത തുടര്‍ന്നു. ശരീരം പുലര്‍ച്ചെ ഡല്‍ഹിയില്‍ എത്തിച്ച് ആരോരുമറിയാതെ സംസ്കരിക്കാന്‍ ശ്രമിച്ചു. ശ്മശാനാധികൃതരുടെ എതിര്‍പ്പുമൂലം ഇത് 7.30വരെ നീണ്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും സ്ഥലത്തേക്ക് പ്രവേശനം നല്‍കിയില്ല. രണ്ടായിരത്തോളം പോലീസ് അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ പ്രദേശം വളഞ്ഞിരുന്നു. ഇവയൊക്കെ ചില സൂചകങ്ങളാണ്, ഭയത്തില്‍ നിന്ന് ഉറവയെടുക്കുന്ന ഫാസിസത്തിന്റെ സൂചകങ്ങള്‍. ജനാധിപത്യത്തിന്റെ ചിരി ഉച്ചത്തിലുള്ള ഒരു മുദ്രാവാക്യത്തിനുമുന്നില്‍ മായുകയും പകരം സൈനികന്റെ മുഷ്ടി അതിനെ സംബോധന ചെയ്യുകയും ചെയ്യുമെന്ന് ഓര്‍മ്മപ്പെടുത്തുന്നതിന്റെ സൂചകങ്ങള്‍.
 

ഡല്‍ഹിയില്‍ ഉയര്‍ന്നുവന്ന യുവജന മുന്നേറ്റം ഈ വ്യവസ്ഥാപിതത്വങ്ങള്‍ക്ക് പുറത്തായിരുന്നു. ഒരു ചായ സല്‍ക്കാരത്തില്‍ കൈപിടിച്ചു കുലുക്കി, കെട്ടിപ്പിടിച്ച് അവസാനിപ്പിക്കാന്‍ പറ്റിയവിധമല്ല പ്രശ്നത്തിന്റെ കിടപ്പെന്ന് ബോധ്യപ്പെടുന്നയിടത്താണ് ഭയം തുടങ്ങുന്നത്.


 
ഉയരുന്ന ചൂണ്ട് വിരലുകള്‍

ഭയത്താല്‍ വിറളിപിടിച്ച സര്‍ക്കാരിന്റെ നീക്കങ്ങള്‍ ജനാധിപത്യത്തിന്റെ ദുര്‍ബലമായ ഉള്‍ക്കാമ്പിനെ സൂചിപ്പിക്കുന്നുണ്ട്. ഇത് ജനാധിപത്യ വാദികളെ അസ്വസ്ഥപ്പെടുത്തുകയും ഭീതിയിലാഴ്ത്തുകയും ചെയ്യുന്നു. ഇന്ത്യന്‍ ജനാധിപത്യം അത്രമേല്‍ ദുര്‍ബലമാണെന്ന് ഇത് വ്യക്തമാക്കുന്നു. ഭരണകൂടത്തിന്റെ ഭയം അടിയന്തിരാവസ്ഥയിലേക്കുള്ള ഒരു ചുവട് വെപ്പ് കൂടിയാണെന്ന് നമുക്ക് മനസ്സിലാക്കേണ്ടിവരും.
ആത്മവിശ്വാസം നഷ്ടപ്പെട്ട ഭരണകൂടം സ്വയമേവ ഒരു സാമാന്യ പുരുഷനായി പെരുമാറാന്‍ തുടങ്ങുന്നു. പേശീബലവും, യുദ്ധമുറകളും, അടിച്ചമര്‍ത്തലുകളുമായി സ്റേറ്റ് അതിന്റെ പുരുഷത്വം പ്രകടിപ്പിക്കുന്നു. അത്കൊണ്ട് തന്നെ ഡല്‍ഹി രണ്ട് പുരുഷത്വ പ്രകടനങ്ങള്‍ക്കു കൂടിയാണ് സാക്ഷ്യം വഹിച്ചത്. ഒന്ന് പെണ്‍കുട്ടിയുടെ ജീവനെടുത്തെങ്കില്‍ മറ്റൊന്ന് അതിനെതിരായ പ്രതിഷേധത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെ നേരിട്ടു എന്നതാണ്. സേനാവിഭാഗങ്ങള്‍ ഹീനമായ പുരുഷത്വത്തിന്റെ സ്വഭാവങ്ങളെ ആന്തരികവല്‍ക്കരിച്ചവയാണെന്ന് ഇന്ന് തര്‍ക്കമറ്റവിധം വെളിവാക്കപ്പെട്ടതുമാകുന്നു.
ഏതൊരു ജനാധിപത്യ വാദിയെയും ഉത്കണ്ഠപ്പെടുത്തുന്നവയാണ് ഈ സംഭവങ്ങള്‍. കാരണം അര്‍ത്ഥപൂര്‍ണ്ണമായ ഒരു ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവന്നാല്‍ ഇന്ത്യന്‍ ഭരണകൂടം അതിനെ ചോരയില്‍ മുക്കിക്കൊല്ലുമെന്നും, വളരെയെളുപ്പത്തില്‍ അടിയന്തിരാവസ്ഥയുടെ കറുത്തദിനങ്ങളിലേക്ക് അത് നടന്നുചെല്ലുമെന്നും നമ്മള്‍ സംശയിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഈ ദൌര്‍ബല്യമാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യവസ്ഥാപിത ചട്ടപ്പടി സമരങ്ങള്‍ക്ക് പുറത്ത് ഉയര്‍ന്ന് വരുന്ന ഏതൊരു സമരത്തേയും ഭരണകൂടത്തിന് ഭയമാണ്. ഡല്‍ഹിയില്‍ ഉയര്‍ന്നുവന്ന യുവജന മുന്നേറ്റം ഈ വ്യവസ്ഥാപിതത്വങ്ങള്‍ക്ക് പുറത്തായിരുന്നു. ഒരു ചായ സല്‍ക്കാരത്തില്‍ കൈപിടിച്ചു കുലുക്കി, കെട്ടിപ്പിടിച്ച് അവസാനിപ്പിക്കാന്‍ പറ്റിയവിധമല്ല പ്രശ്നത്തിന്റെ കിടപ്പെന്ന് ബോധ്യപ്പെടുന്നയിടത്താണ് ഭയം തുടങ്ങുന്നത്. ജീവത്തായ എല്ലാ പ്രശ്നങ്ങളോടും അനുഷ്ഠാനപരമായി പ്രതികരിക്കുകയും, അതിലുടനീളം ഒത്തുതീര്‍പ്പുകള്‍ക്കും വിലപേശലുകള്‍ക്കുമുള്ള ഇടം ബാക്കിയാക്കുകയും ചെയ്തുകൊണ്ടാണ് വ്യവസ്ഥാപിത സമരങ്ങള്‍ നടന്നുവരുന്നത്. അതില്‍ സര്‍ക്കാരിന് ഭയപ്പെടാനൊന്നുമില്ല.
 

ഹസാരെയുടെ സമരത്തിലും ഈ ക്രമം തെറ്റലുണ്ടായിരുന്നു. ഈ സമരങ്ങളുടെ ഉള്ളടക്കം പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. അതിന്റെ വര്‍ഗ്ഗ ജാതി സ്വഭാവങ്ങള്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. എങ്കിലും അതുണ്ടായ സാഹചര്യവും ഉണ്ടാക്കിയ പ്രകമ്പനങ്ങളും അതിലളിതമായ വ്യാഖ്യാനങ്ങളില്‍ ഒതുങ്ങാതെ നില്‍ക്കും.


 
തെരുവിലെ ആളൊഴുക്കുകള്‍ ഭയപ്പെടുത്തുന്നതാരെ ?

അത്തരം സമരങ്ങള്‍ എത്രദിവസം നീളുമെന്നും, ഏത് പരിധിവരെ മുന്നോട്ടുപോകുമെന്നും ഇരുകൂട്ടര്‍ക്കും നല്ല ബോധ്യമുണ്ടായിരിക്കും. അതിനിടയില്‍ അവ ഒത്തുതീര്‍പ്പാകുന്നു. മനുഷ്യമനസ്സിന്റെ ഏതോ കോണില്‍ ആഞ്ഞ് തറച്ച ഒരു വേദനയാണ് ഡല്‍ഹിയിലെ യുവജനമുന്നേറ്റം. അതിന്റെ അണപൊട്ടലില്‍ ആരോടു സംസാരിക്കും, ആര്‍ക്ക് ബിരിയാണി നല്‍കും എന്ന ചിന്തകള്‍ അപ്രസക്തമായി പോകുന്നു. വ്യവസ്ഥാപിതമായ കണക്കുകൂട്ടലുകളുടെ വഴികള്‍ തെറ്റുകയും, ഉത്തരങ്ങള്‍ പ്രവചനാതീതമാകുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ ഭയത്തിലേക്ക് ഭരണകൂടം ചെന്ന് പതിക്കുന്നത്. ഹസാരെയുടെ സമരത്തിലും ഈ ക്രമം തെറ്റലുണ്ടായിരുന്നു. ഈ സമരങ്ങളുടെ ഉള്ളടക്കം പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. അതിന്റെ വര്‍ഗ്ഗ ജാതി സ്വഭാവങ്ങള്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. എങ്കിലും അതുണ്ടായ സാഹചര്യവും ഉണ്ടാക്കിയ പ്രകമ്പനങ്ങളും അതിലളിതമായ വ്യാഖ്യാനങ്ങളില്‍ ഒതുങ്ങാതെ നില്‍ക്കും. ഒരു പക്ഷേ ഭാവിയിലെ സാമൂഹിക ചലനങ്ങളാവും അതിനെ വ്യക്തമായ വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങും വിധം നമ്മുടെ മുന്നില്‍ നിര്‍ത്തുക.

യുവാക്കളും, മുതിര്‍ന്നവരും തമ്മിലുള്ള ഏറ്റുമുട്ടലായി ഇതിനെ ചിത്രീകരിക്കുന്നവരുണ്ട്. അത് ശരിയായിരിക്കില്ല. കാരണം ഇന്ത്യന്‍ യുവത്വത്തിന്റെ മഹാഭൂരിപക്ഷവും സ്ത്രീവിരുദ്ധവും പുരുഷാധിപത്യപരവുമായ ആശയാവലികളാല്‍ നിര്‍മ്മിക്കപ്പെട്ടവരും നയിക്കപ്പെടുന്നവരുമാണ്. അത് കൊണ്ട് തന്നെ ലിംഗസമത്വത്തിലൂന്നിയ ബോധവിസ്ഫോടനത്തിന്റെ സൂചകമല്ല ഈ സമരം. തീര്‍ച്ചയായും അത്തരം ചിന്തകള്‍ക്ക് നിര്‍ണ്ണായകമായ സ്വാധീനം ഈ സമരത്തിലുണ്ട്. മാധ്യമങ്ങളിലൂടെ കുറച്ചുകൂടി വ്യക്തമായി അത് പുറത്ത് എത്തുന്നുമുണ്ട്.
 

രാഷ്ട്രീയ നേതൃത്വങ്ങളോട് അവിശ്വാസം വെച്ചു പുലര്‍ത്തുന്ന യുവജനങ്ങള്‍ വര്‍ദ്ധിച്ചു വരികയും അവരുടെ അസംതൃപ്തികള്‍ വ്യവസ്ഥാപിതമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുകയും ചെയ്യുന്ന നില സംജാതമായിട്ടുണ്ട്. കൃത്യമായ നേതൃത്വമോ, ദിശയോ, ആശയരൂപങ്ങളോ അതിനെ ഒന്നിപ്പിക്കുന്നില്ല. ഇത് ഒരു ഫോര്‍മേഷന്റെ ആദ്യഘട്ടമാണ്.


 
അരാഷ്ട്രീയതയുടെ രാഷ്ട്രീയം 
ക്രൂരതയുടെ നടുക്കവും, അതില്‍ നിന്നുണരുന്ന മനുഷ്യത്വവും ചേര്‍ന്ന വൈകാരികതയാണ് ഈ സമരത്തിന്റെ ഊര്‍ജ്ജപ്രവാഹം. ആ വൈകാരികതയുടെ മുഖ്യതന്തു പുരുഷനിര്‍മ്മിതവുമായ ‘മാനം’ തന്നെയാണ്. ക്രൂരതയും, ‘മാന’വും മനുഷ്യത്വവും ചേര്‍ന്ന ഒരു സവിശേഷ ചേരുവ സമരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതി ഭീകരമായ പിഢനത്തോടുള്ള പ്രതികരണങ്ങളില്‍ വ്യാപകമായി ദര്‍ശിക്കാവുന്ന വധശിക്ഷ ആവശ്യപ്പെടല്‍, അംഗ വിച്ഛേദത്തിലൂടെ ഇഞ്ചിഞ്ചായി കൊല്ലല്‍, പരസ്യവധം, ശരിയത്ത് നിയമങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രതികള്‍ പെണ്‍കുട്ടിക്കുമേല്‍ പ്രയോഗിച്ച നിയമവിരുദ്ധമായ ക്രൂരതയെ നിയമവിധേയമായ ക്രൂരതയാക്കി മാറ്റാനുള്ള ആവേശം കാണാവുന്നതാണ്. മനോതലത്തില്‍ ഇവ രണ്ടും ഒന്നുതന്നെയാണ്. ഇവയ്ക്കിടയിലും സ്ത്രീപക്ഷ പരമായ സമീപനങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട് എന്നത് കാണാതിരിക്കുന്നില്ല.

രാഷ്ട്രീയ നേതൃത്വങ്ങളോട് അവിശ്വാസം വെച്ചു പുലര്‍ത്തുന്ന യുവജനങ്ങള്‍ വര്‍ദ്ധിച്ചു വരികയും അവരുടെ അസംതൃപ്തികള്‍ വ്യവസ്ഥാപിതമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുകയും ചെയ്യുന്ന നില സംജാതമായിട്ടുണ്ട്. കൃത്യമായ നേതൃത്വമോ, ദിശയോ, ആശയരൂപങ്ങളോ അതിനെ ഒന്നിപ്പിക്കുന്നില്ല. ഇത് ഒരു ഫോര്‍മേഷന്റെ ആദ്യഘട്ടമാണ്. തുടര്‍ന്നങ്ങോട്ട് ഇവ എങ്ങനെ പ്രകടിപ്പിക്കപ്പെടും എന്ന് കാണാനിരിക്കുന്നതേയുള്ളൂ. രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇതിനിടയില്‍ സ്തംഭിച്ച് പോവുന്നുണ്ട്. ഇടതുപക്ഷ നേതൃത്വങ്ങള്‍ പോലും നിസ്സഹായരാവുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടും, ഭരണസംവിധാനത്തോടുമുള്ള അസംതൃപ്തി വരുംകാലങ്ങളില്‍ ഏതുമട്ടിലാണ് രാഷ്ട്രീയ രൂപം കൈവരിക്കുക എന്നത് പ്രവചനാതീതമാണ്. എങ്കിലും ശതകോടീശ്വരന്‍മാരും, രാഷ്ട്രീയപ്രഭുക്കളും, മക്കളും മരുമക്കളും നടത്തുന്ന രാഷ്ട്രീയ ചൂതാട്ടങ്ങള്‍ക്ക് നേരെയുള്ള സമരങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞു എന്ന് സംശയരഹിതമായി പറയാന്‍ കഴിയും. എന്നാല്‍ വിപ്ളവകരമായ ഉള്ളടക്കങ്ങളാല്‍ അത് പ്രചോദിപ്പിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുമോ എന്നത് ആശങ്കയുണര്‍ത്തുന്ന ചോദ്യം തന്നെയാണ്. അങ്ങനെ സംഭവിക്കുക തന്നെ ചെയ്യുമെന്ന് വിശ്വസിക്കാന്‍മാത്രം തെളിവുകള്‍ ഇപ്പോഴും നമുക്ക് ലഭ്യമല്ല. ഇന്ത്യന്‍ വലതുപക്ഷ ആശയാവലികള്‍ അത്ര ശക്തമായത്കൊണ്ട്തന്നെ ആ ആശങ്ക ഒട്ടും അസ്ഥാനത്തല്ല.

ബലാല്‍സംഗം ഒരു സാമൂഹ്യപ്രയോഗമാണ്

പങ്കെടുത്തതില്‍ അഭിമാനിക്കുന്നു; അരുന്ധതി റോയി വിലക്കിയിട്ടും

ബലാല്‍സംഗം ഒരു സാമൂഹ്യപ്രയോഗമാണ്

 
 
 
 
ഓരോ ബലാല്‍സംഗത്തിലും ഓരോ മനുഷ്യനും പങ്കാളികളാണ്- എസ് ആര്‍ നന്ദകുമാര്‍ എഴുതുന്നു
 
 
ബലാല്‍സംഗം മനുഷ്യന്റെ തന്നെ കണ്ടുപിടുത്തമാകുന്നത് അത് മനുഷ്യന്‍\പുരുഷന്‍ മാത്രം ചെയ്തു പോരുന്ന ഒന്നായതിനാലല്ല, മറിച്ച് മനുഷ്യനില്‍ മാത്രം അത് ലിംഗാധികാരപ്രകടനത്തിന്റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ്. ഇണയുടെ/സ്ത്രീയുടെ ശരീരത്തിനുമേല്‍ തനിക്കുണ്ടെന്ന് പുരുഷന്‍ കരുതുന്ന അധീശബോധം മനുഷ്യനില്‍ മാത്രം സന്നിഹിതമായ ഒന്നാണ്. ഈ ബോധം ഒരു സാമൂഹ്യനിര്‍മിതിയാകയാല്‍ ഓരോ ബലാല്‍സംഗവും അത്യന്തിമായി ഒരു സമൂഹ്യപ്രയോഗം കൂടിയാണ്. അധാര്‍മികരും ദുഷ്ചിത്തരുമായ ഒരു പറ്റം കുറ്റവാളികളെ മാത്രം പാഴിചാരിക്കൊണ്ട് സാമൂഹികതയ്ക്ക് കയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ല. ഓരോ ബലാല്‍സംഗത്തിലും നമ്മളറിഞ്ഞാലും ഇല്ലെങ്കിലും അബോധമായി ഓരോ മനുഷ്യനും പങ്കാളികളാണ്- എസ് ആര്‍ നന്ദകുമാര്‍ എഴുതുന്നു
 


 

മനുഷ്യരിലൊഴികെ മറ്റൊരു ജീവിവര്‍ഗ്ഗത്തിലും ഇണയെ പ്രാപിക്കാന്‍ ബലപ്രയോഗം നടത്തുന്ന കീഴ്വഴക്കം ഇല്ലാത്തതിനാല്‍ ബലാല്‍സംഗത്തെ ‘മൃഗീയം’ എന്ന് വിശേഷിപ്പിക്കുന്നത് യുക്തിസഹമല്ലെന്ന ഒരു വാദം നിലനില്‍ക്കുന്നുണ്ട്. ഇണയുടെ സമ്മതം കൂടാതെയുള്ള എല്ലാതരം ലൈംഗികപ്രയോഗങ്ങളെയുമാണ് വിശാലാര്‍ഥത്തില്‍ ബലാല്‍സംഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ താറാവ്, നായ്ക്കള്‍, ചിലതരം ഡോള്‍ഫിനുകള്‍, ചിമ്പാന്‍സികള്‍ തുടങ്ങിയ ഒട്ടേറെ ജന്തുക്കള്‍ക്കിടയില്‍ ബലാല്‍സംഗങ്ങള്‍ സര്‍വസാധാരണമാണ് എന്ന് കാണാം.

വാസ്തവത്തില്‍ ബലാല്‍സംഗം മനുഷ്യന്റെ തന്നെ കണ്ടുപിടുത്തമാകുന്നത് അത് മനുഷ്യന്‍\പുരുഷന്‍ മാത്രം ചെയ്തു പോരുന്ന ഒന്നായതിനാലല്ല, മറിച്ച് മനുഷ്യനില്‍ മാത്രം അത് ലിംഗാധികാരപ്രകടനത്തിന്റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ്. ഇണയുടെ/സ്ത്രീയുടെ ശരീരത്തിനുമേല്‍ തനിക്കുണ്ടെന്ന് പുരുഷന്‍ കരുതുന്ന അധീശബോധം മനുഷ്യനില്‍ മാത്രം സന്നിഹിതമായ ഒന്നാണ്. ഈ ബോധം ഒരു സാമൂഹ്യനിര്‍മിതിയാകയാല്‍ ഓരോ ബലാല്‍സംഗവും അത്യന്തിമായി ഒരു സമൂഹ്യപ്രയോഗം കൂടിയാണ്. അധാര്‍മികരും ദുഷ്ചിത്തരുമായ ഒരു പറ്റം കുറ്റവാളികളെ മാത്രം പാഴിചാരിക്കൊണ്ട് സാമൂഹികതയ്ക്ക് കയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ല. ഓരോ ബലാല്‍സംഗത്തിലും നമ്മളറിഞ്ഞാലും ഇല്ലെങ്കിലും അബോധമായി ഓരോ മനുഷ്യനും പങ്കാളികളാണ്.

ഒരു കുറ്റത്തെ, അതിനെ സാധ്യമാക്കിയ പ്രശ്നപരിസരങ്ങളില്‍ നിന്നും വ്യവസ്ഥാപരവും രാഷ്ട്രീയവുമായ കാര്യകാരണങ്ങളില്‍ നിന്നും വിച്ഛേദിച്ച് അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള ഏറ്റവും നല്ല വഴി അതിന്റെ കുറ്റവാളിയെ ശിക്ഷിക്കുക എന്നതാണ്. കുറ്റവാളി മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നതോടെ സാമൂഹിക മനസ്സാക്ഷി സംതൃപ്തിയടയുന്നു. ഇപ്രകാരം വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളിലൂടെയും നടപടിക്രമങ്ങളിലൂടെയും സാമൂഹികമനസ്സാക്ഷിയെ സംതൃപ്തിപ്പെടുത്തി സമൂഹ്യവ്യവസ്ഥയുടെ സുഭദ്രത ഉറപ്പുവരുത്തുക എന്നതാണ് ഇതൊരു സമൂഹത്തിലെയും നീതിന്യായവ്യവസ്ഥയുടെ ധര്‍മ്മം. (പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ അഫ്സല്‍ ഗുരുവിന് വധശിക്ഷ നല്‍കുന്ന വിധി പ്രസ്താവിച്ചു കൊണ്ട് കോടതി ഇത് വെട്ടിത്തുറന്നു പറയുകയും ചെയ്തു, തെളിവുകള്‍ക്കപ്പുറം ജനങ്ങള്‍ ഈ വിധി ആഗ്രഹിക്കുന്നു എന്ന്!)

മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഇരുപത്തിമൂന്നുകാരിയെ ആറുപേര്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്യുകയും മര്‍ദ്ദിച്ചവശയാക്കി റോഡില്‍ വലിച്ചെറിയുകയും ചെയ്ത രാഷ്ട്രത്തെ ഞെട്ടിച്ച സംഭവത്തില്‍ പ്രതികള്‍ക്ക്‌ വധശിക്ഷ നല്‍കണമെന്ന മുറിവിളി നാലുപാടു നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് ബലാല്‍സംഗത്തിന്റെ സാമൂഹ്യരാഷ്ട്രീയത്തെക്കുറിച്ചു നാം ചര്‍ച്ച ചെയ്യേണ്ടത്.

 

 

രണ്ട്

ബലാല്‍സംഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലൊക്കെയും അഭിസംബോധന ചെയ്യപ്പെടേണ്ടത് അതിലുള്‍പ്പെടുന്ന ഹിംസയുടെ പ്രശ്നമാണ്. ഒരു ആണധികാരസമൂഹത്തില്‍ ലൈംഗികതയെ മെരുക്കുവാനും സ്ത്രീശരീരങ്ങളെ ആണ്‍കോയ്മയ്ക്ക് കീഴില്‍ വിന്യസിക്കുവാനുമുള്ള വാഞ്ഛയുടെ ഭാഗമായാണ് ഹിംസ സമൂഹത്തില്‍ പ്രകാശിതമാകുന്നത്. വീടുകങ്ങളില്‍ നിത്യേന നടക്കുന്ന ബലാല്‍സംഗങ്ങളും തൊഴിലിടങ്ങളിലെ ചൂഷണങ്ങളും പൊതുവിടങ്ങളിലെ പീഡനാനുഭവങ്ങളും ഇതേ സാമൂഹിക ഹിംസയുടെ കോളത്തില്‍ തന്നെയാണ് എഴുതിചേര്‍ക്കേണ്ടത്. കള്ള് കുടിച്ചു വരുന്ന ഭര്‍ത്താവ്‌ ഭാര്യയെ തല്ലുന്നത് അയാള്‍ക്ക്‌ സ്വബോധം നഷ്ടപ്പെട്ടതിനാലല്ല, ആന്തരികവല്‍ക്കരിക്കപ്പെട്ട ഹിംസയുടെ അബോധം മറനീക്കി പുറത്തുവന്നതിനാലാണ്. ആണധികാരപ്രത്യയശാസ്ത്രത്തെ ആഴത്തില്‍ ഉള്‍വഹിക്കുന്ന സമൂഹത്തില്‍ ഹിംസ നമ്മുടെ പ്രവര്‍ത്തികളെയും ചിന്തകളെയും നിയന്ത്രിക്കുന്ന സര്‍വവ്യാപിയായ സാമൂഹ്യസ്ഥാപനമായാണ് പ്രവൃത്തിക്കുക.

‘Rape and crisis of Indian Masculinity’ എന്ന ലേഖനത്തില്‍ രത്ന കപൂര്‍ നിരീക്ഷിക്കുന്നപോലെ, ഒരു കാലത്ത് പുരുഷന്റെ അമ്മയായും ഭാര്യയായും സഹോദരിയായുമൊക്കെ മാത്രം വീടകങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന സ്ത്രീകള്‍ സമൂഹത്തിന്റെ സമസ്ത മേഖലകളിലും കടന്നു വരികയും തങ്ങളുടെ സ്വത്വവും കര്‍തൃത്വവും സ്ഥാപിചെടുക്കുകയും ചെയ്യുന്നത് ശരാശരി ഇന്ത്യന്‍ പുരുഷനില്‍ അങ്കലാപ്പും അമ്പരപ്പും സൃഷ്ടിക്കുകയും തന്റെ ആണത്തം പ്രതിസന്ധിയെ നേരിടുന്നതായി ഭീതിപ്പെടുകയും ചെയ്യുന്നു. ഇത്തരം ഭീതികളും വിഹ്വലതകളുമാണ് ഹിംസയുടെ രൂപത്തില്‍ പുറത്തുവരുന്നത്. അല്ലാതെ ഇത് വെറും കാമദാഹതിന്റെയോ സാഹചര്യത്തിന്റെയോ പ്രശ്നമല്ല. അതുകൊണ്ട് തന്നെ കൂടുതല്‍ പോലീസിനെ വിന്യസിച്ചു കൊണ്ടോ കൂടുതല്‍ സി സി ടി വികള്‍ സ്ഥാപിച്ചു കൊണ്ടോ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്കിക്കൊണ്ടോ ഈ പ്രശനം പരിഹരിക്കപ്പെടാനും പോകുന്നില്ല.

 

 

മൂന്ന്

ദില്ലി സംഭവമടക്കം ബലാത്സംഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ സമൂഹത്തിന്റെ ബേജാറ് അതിലുള്‍പ്പെട്ട ഹിംസയുടെ പൈശാചികതയല്ല, ഇരയായ പെണ്‍കുട്ടിയുടെ മാനമാണ്. ശാരീരിക/ലൈംഗികാക്രമണങ്ങളെ ‘മാനഭംഗ’മായി തര്‍ജ്ജമ ചെയ്യുന്നതിന് പിന്നില്‍ പുരുഷാധികാരയുക്തി തന്നെയാണ് ചിറകു വിരിക്കുന്നത്. ദില്ലിയിലെ പ്രക്ഷോഭങ്ങളുടെ പിറ്റേന്ന് ദേശാഭിമാനിയുടെ തലക്കെട്ട്‌, ‘മാനം കാക്കാന്‍ ഇന്ത്യ ഉണര്‍ന്നു’ എന്നായിരുന്നു! സ്ത്രീ ലൈംഗികാക്രമങ്ങള്‍ക്ക് ഇരയാവുമ്പോള്‍ ഉടനെ മാനം ചര്‍ച്ചാകേന്ദ്രവിഷയമായി മാറുന്നു ; ഹിംസയെക്കുറിച്ച് സൌകര്യപൂര്‍വ്വം മൌനം പാലിക്കുന്നു. ആല്‍ഫ്രെഡ് ഹിച്ച്കോക്ക് സിനിമയിലും സ്ലാവോയ്‌ സിസേക്‌ സാമൂഹ്യശാസ്ത്രത്തിലുമുപയോഗിച്ച ഒരു സംവര്‍ഗം കടമെടുത്തു പറഞ്ഞാല്‍, ‘മാനം’ ഒരു മക്ഗഫിന്‍ ആണ്. നിയതമായ ഒരര്‍ത്ഥവും ഉത്പാദിപ്പിക്കാത്ത പൊള്ളയായ ഒരു കാരണമാണ് അത്.

എന്നാല്‍ ആഖ്യാനം മുന്നോട്ട് പോകണമെങ്കില്‍ ഇത് കൂടിയേ തീരൂ. ആണധികാരപ്രത്യശാസ്ത്രത്തിന്റെ പുനരുത്പ്പാദനത്തെ സാധൂകരിക്കുന്ന അതിന്റെ തന്നെ സാമഗ്രികളിലൊന്നാണ് ‘മാനം’. കര്‍ക്കശമായ നിര്‍വചനം അതിനെ സംബധിച്ചിടത്തോളം അസാധ്യമാണ്; കാരണം അതിന്റെ ആര്‍ത്ഥികസീമകളെ നിര്‍ണയിക്കുന്നത് നിലനില്‍ക്കുന്ന സദാചാരവ്യവസ്ഥയാണ്. ഒരു ആശയം ജനങ്ങള്‍ സ്വീകരിച്ച് കഴിയുമ്പോള്‍ അത് ഭൌതിക ശക്തിയായി മാറുന്നുവെന്ന മാര്‍ക്സിന്റെ നിരീക്ഷണം ശരി വെച്ചുകൊണ്ട് ‘മാനം’ എന്ന അമൂര്‍ത്ത സങ്കല്പം നമ്മുടെ ലൈംഗികവൃത്തികളെയും കാഴ്ചപ്പാടുകളെയും നിര്‍ണയിക്കുന്ന അധീശശക്തിയാവുന്നു. ‘മാന’നഷ്ടത്തിന്റെ ഭീഷണിയുയര്‍ത്തിക്കൊണ്ട് സ്ത്രീകളെ നിരന്തരഭയത്തിന്റെ നിഴല്‍പ്പാടില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇപ്രകാരം ബലാല്‍സംഗത്തെ മാനഭംഗമായി വിവര്‍ത്തനം ചെയ്യുന്ന ഏതു പ്രതികരണവും നിലപാടുകളും ആത്യന്തികമായി ആണ്‍കോയ്മയ്ക്ക് തന്നെയാണ് കീഴവഴങ്ങുന്നത്.

ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ കുറിച്ച് ഫേസ്ബുക്ക്‌ അടക്കമുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പങ്കുവെക്കപ്പെടുന്ന ആശങ്കകളിലൊന്ന് ആ കുട്ടിക്ക്‌ ഇനി എങ്ങനെ ഒരു സ്വാഭാവിക വിവാഹജീവിതം സാധ്യമാകും എന്നാണ്. അതായത് അതിക്രൂരമായ ബലാല്‍സംഗത്തിനിരയായി മരണത്തോട് മല്ലടിച്ച് ആശുപത്രിയില്‍ കഴിയുന്ന ഒരാള്‍ക്ക് സ്വാഭാവികമെന്ന് നമ്മള്‍ കരുതുന്ന കുടുംബജീവിതം സാധ്യമാകുന്നതെങ്ങനെ എന്നതാണ് നമ്മെ അലട്ടുന്ന പ്രശ്നം!

ഒരു സവിശേഷ ചരിത്ര സന്ദര്‍ഭത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍ മാത്രം നിര്‍വഹിക്കാന്‍ രൂപീകരിക്കപ്പെട്ട കുടുംബഘടനയെ ആണധികാരം ആദര്‍ശാത്മക ബന്ധമാതൃകയുടെ പരിവേഷങ്ങളണിയിച്ചത് അതിലെ സ്ത്രീവിരുധവും ജനാധിപത്യവിരുധവുമായ ഉള്ളടക്കങ്ങളെ ഒളിച്ചു കടത്തുന്നതിനായിരുന്നു.കന്യകാത്വം, പാതിവൃത്യം, മാനം തുടങ്ങിയവയുടെ വ്യവഹാരരൂപീകരണത്തിലൂടെ പുരുഷന് വിമര്‍ശനരഹിതമായി കീഴ്വഴങ്ങുന്ന സ്ത്രീകര്‍തൃത്വങ്ങളെ നിര്‍മിക്കുവാനും സ്ത്രീലൈംഗികതയെ കര്‍ശനമായി അടിച്ചമര്‍ത്താനും കഴിയുന്നു. താലിച്ചരടിന്റെ ‘സംരക്ഷണ’യില്‍ സ്ത്രീകള്‍ വീട്ടകങ്ങളില്‍ തളച്ചിടപ്പെടുന്ന സ്വാഭാവിക കുടുംബജീവിതത്തിന് ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി ഇനിമേല്‍ യോഗ്യയല്ല എന്നതാണ് പലരെയും ഖിന്നരാക്കുന്നത്.

 

 

നാല്
ബലാല്‍സംഗങ്ങളെക്കുറിച്ച് നാം കേട്ടു തുടങ്ങുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. നമ്മുടെ കേരളത്തില്‍ മാത്രം കഴിഞ്ഞ ഒന്നര കൊല്ലത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ബലാത്സംഗക്കേസുള്‍ 1661 ആണെന്ന് അടുത്തിടെ പുറത്തുവന്നിരുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വന്ദ്യവയോധികര്‍ വരെ പീഡനങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും ഇരയാവുന്ന വാര്‍ത്തകള്‍ നിത്യേനെയെന്നോണം റിപോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ദില്ലിയിലെ ബസ്സില്‍ വെച്ചുള്ള ബലാല്‍സംഗത്തെക്കാളും നിന്ദ്യവും നീചവുമായ തരത്തില്‍ ഭരണകൂടം നടത്തിയ ബലാല്‍സംഗങ്ങളുണ്ട്. കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സൈന്യം ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന ബലാത്സംഗങ്ങളുണ്ട്. ദളിതരെയും ആദിവാസികളെയും സവര്‍ണജാതിക്കാര്‍ തങ്ങളുടെ അവകാശമെന്ന പോലെ ബലാല്‍സംഗം ചെയ്യുന്നുമുണ്ട്. അപ്പോഴൊക്കെയും നമ്മള്‍ നമ്മുടെ ചാരുകസേരകളില്‍ അലസഭാഷണങ്ങളുമായി വിശ്രമിക്കുകയായിരുന്നു. സോണി സോറി എന്ന ആദിവാസി അധ്യാപികയെ പോലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത ശേഷം ബലാല്‍സംഗത്തിനിരയാക്കുകയും സ്വകാര്യഭാഗങ്ങളില്‍ കരിങ്കല്‍ക്കഷണങ്ങള്‍ അടിച്ചുകയറ്റുകയും ചെയ്ത സംഭവത്തില്‍ ദില്ലിയിലേത് പോലെ ജനരോഷം അണ പൊട്ടി ഒഴുകുകയുണ്ടായില്ല. പ്രതിഷേധങ്ങള്‍ക്ക് അവയുടെ രാഷ്ട്രീയമുണ്ടെന്ന് സാരം.

 

 

അതുകൊണ്ടാണ് അരുന്ധതി റോയ്‌ ദില്ലിയിലെ പ്രക്ഷോഭങ്ങള്‍ക്ക് വര്‍ഗ്ഗവും ജാതിയുമുണ്ടെന്ന് അഭിപ്രായപ്പെട്ടത്. നാഗരിക-മധ്യവര്‍ഗ സ്ത്രീകള്‍ക്ക് രാത്രി പുറത്തിറങ്ങി നടക്കാന്‍ സാധ്യമല്ലാതെ വന്നപ്പോള്‍ മാത്രമാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. അല്ലാതെ സ്ത്രീകള്‍ക്കെതിരെയുള്ള സാമൂഹികഹിംസയില്‍ മനംനൊന്തിട്ടൊന്നുമല്ല. എന്നിരുന്നാല്‍ പോലും ഇത്തരമൊരു സമരം ആണധികാര ലിംഗരാഷ്ട്രീയത്തെയും സാമൂഹികഹിംസയെയും അനാവൃതമാക്കുകയും പ്രശ്നവല്‍ക്കരിക്കുകയും ചെയ്യുന്നതിനാലും , പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുന്നതിനാലും വര്‍ത്തമാനത്തിന്റെ അനിവാര്യത തന്നെയാണ്

 
 

 
 

ഇടയലേഖനം: ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന വിധം

 
 
 
 
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരായ ഇടയലേഖനത്തിലെ പച്ചക്കള്ളങ്ങളും ഉള്ളിലിരിപ്പുകളും. ഗോവര്‍ധന്‍ എഴുതുന്നു
 
 

എന്താണ് ഈ ഇടയലേഖനം മുന്നോട്ടുവെക്കുന്ന കേരളത്തിന്റെ ഭാവി സങ്കല്‍പ്പം? എല്ലാ കുന്നുകളും ഇടിച്ചുനിരപ്പാക്കി ചരിവുകളില്ലാതെ നിരപ്പാക്കപ്പെട്ട ഭൂപ്രദേശവും, അതില്‍ താഴ്ന്നുതാഴ്ന്നു പോയ്ക്കൊണ്ടിരിക്കുന്ന ഭൂഗര്‍ഭ നിരപ്പിനൊപ്പമെത്താന്‍ ഇനിയും ഏറെ ആഴത്തിലുള്ള കുഴല്‍ക്കിണറുകളും വിഷമിശ്രിതമായി മാറുന്ന ഉപരിതല ജലവും അതില്‍ കുളിച്ചും കുടിച്ചും ജീവിതസമ്പാദ്യമത്രയും ആശുപത്രികളില്‍ ഹോമിക്കേണ്ടിവരുന്ന മനുഷ്യരും അല്ലാതെ മറ്റെന്താവുമത്?

ഓരോ ആഘാതത്തെയും സവിശേഷമായി പഠിക്കുകയും അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തശേഷം ആ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് പൂര്‍ണമായും വികേന്ദ്രീകൃത ജനാധിപത്യ സംവിധാനത്തെ ഏല്‍പ്പിക്കണമെന്നും പറയുന്നു, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. അത് കൊണ്ട് തന്നെയാണ് ഈ റിപ്പോര്‍ട്ട് കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ സാധ്യതയാകുന്നത്-ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരായ ഇടയലേഖനത്തിലെ പച്ചക്കള്ളങ്ങളും ഉള്ളിലിരിപ്പുകളും. ഗോവര്‍ധന്‍ എഴുതുന്നു

 

 

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പള്ളികളില്‍ വായിക്കപ്പെട്ട ഇടയലേഖനം നിലപാടിലെ ജാഗ്രതക്കുറവുകൊണ്ടും വസ്തുതകളുടെ ശരിയില്ലായ്മ കൊണ്ടുമാണ് ശ്രദ്ധേയമാവുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എങ്ങനെ മനുഷ്യജീവിതത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് പൊതുജനങ്ങളെ അറിയിക്കുന്നതിനും ബോധവല്‍കരിക്കുന്നതിനുമാണ് ഈ ലേഖനം എന്ന് അതിന്റെ ആമുഖത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അതാണ് ലക്ഷ്യമെങ്കില്‍, റിപ്പോര്‍ട്ട് പൂര്‍ണമായും തര്‍ജ്ജുമ ചെയ്ത് പൊതുജനങ്ങളിലെത്തിക്കുകയാണ് എളുപ്പവഴി. അല്ലെങ്കില്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എന്തൊക്കെയെന്ന് പൊതുജനങ്ങളെ അറിയിക്കുകയുമാവാം. ഇത് രണ്ടുമല്ലാതെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തതും അതിന്റെ നിലപാടിന് കടക വിരുദ്ധവുമായ കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് എന്ന് വരുത്തിത്തീര്‍ക്കുന്നതുമാണ് ഇടയലേഖനം. എന്തുകൊണ്ടാണ് ഇങ്ങനെയൊരു തെറ്റ് സംഭവിച്ചത്? അതിലേക്ക് കടക്കുംമുമ്പ് ഇടയലേഖനത്തിലെ തെറ്റുകള്‍ എന്തൊക്കെയെന്ന് അറിയണ്ടേതുണ്ട്.

 

 

അരിയെത്ര, പയറഞ്ഞാഴി!
ഒരു ജനതയെ രണ്ട് നൂറ്റാണ്ടോളം പിന്നോട്ടുകൊണ്ടുപോവുന്നതും വിദേശരാജ്യങ്ങളുടെയും വന്‍കിട കമ്പനികളുടെയും ചൂഷണത്തിന് അവരെ വിധേയരാക്കുന്നതുമാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടെന്നാണ് ഇടയലേഖനം പറയുന്നത്. സത്യത്തില്‍ ഇതിനു നേര്‍ വിപരീതമാണ് റിപ്പോര്‍ട്ട്. ഒരിത്തിരി കാലം കൊണ്ട് എരിഞ്ഞുതീരാന്‍ സാധ്യതയുള്ള ഒരു ജനതയെ അതിജീവനത്തിന് പ്രാപ്തമാക്കാന്‍ വേണ്ട കര്‍മ്മപരിപാടികളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇപ്പോഴത്തേതുപോലെ മു
ന്നോട്ടുപോയാല്‍ സാമാന്യജീവിതം തന്നെ അസാധ്യമാവുമെന്നുമുള്ള തിരിച്ചറിവും സുസ്ഥിരമായി ജീവിക്കേണ്ടതിന്റെ മാര്‍ഗരേഖയുമാണ് വാസ്തവത്തില്‍ റിപ്പോര്‍ട്ട്.

57 ഓളം നിര്‍ദേശങ്ങളില്‍ 24 എണ്ണം മാത്രമാണ് ഇടയലേഖനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നത്. അവയില്‍ തന്നെ എണ്ണം കൊടുത്തിട്ടുണ്ടെങ്കിലും പലതും മുന്‍പരാമര്‍ശങ്ങളുടെ വിശദീകരണം മാത്രമാണ്.

 

 

അല്ലെങ്കിലും എന്തിനാണീ പച്ചപ്പ്!
പരാമര്‍ശിക്കപ്പെട്ട നിര്‍ദേശങ്ങളില്‍ ആദ്യത്തേത്, ജനവാസകേന്ദ്രങ്ങളിലെല്ലാം കുറേ ഭൂമി മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത പ്രദേശമായി സംരക്ഷിക്കണം എന്നതാണ്. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ മനുഷ്യന്‍ കൂട്ടമായി താമസിക്കുന്ന ഗ്രാമങ്ങളും അതിന് ചുറ്റും വിശാലമായ ജനവാസമില്ലാത്ത പ്രദേശങ്ങളും എന്നതില്‍നിന്ന് വ്യത്യസ്തമായി ഒരൊറ്റ ഗ്രാമമെന്നോ നഗരമെന്നോ വിളിക്കാവുന്ന വിധം തുടര്‍ച്ചയായി മനുഷ്യവാസവും കൃഷിയും സാധ്യമായത് അത്തരം ചെറുകാടുകള്‍ നമുക്ക് ധാരാളമായി ഉണ്ടായിരുന്നതുകൊണ്ടാണ്.

ചുറ്റുപാടുമുള്ള പ്രദേശത്തെ ജലനിരപ്പ് താഴാതെ നോക്കിയും ധാരാളമായി ഔഷധസസ്യങ്ങളെ സൂക്ഷിച്ചും കൃഷിയിടങ്ങളില്‍ പരാഗണവും കീടനിയന്ത്രണവും നടത്തുന്ന ജീവികള്‍ക്ക് അഭയം നല്‍കിയും ഈ ചെറുകാടുകള്‍ അവയ്ക്കു ചുറ്റും ശുദ്ധവായുവും ജലവും കൃഷിയോഗ്യമായ മണ്ണും പ്രദാനം ചെയ്തിരുന്നു. ഇവയില്‍ പലതും വിശ്വാസം കൊണ്ട് സംരക്ഷിക്കപ്പെട്ട കാടുകളായിരുന്നു. ജനസാന്ദ്രത കൂടുന്നതിനനുസരിച്ച് ഹിന്ദുമതം തന്നെ ഈ കാടുകള്‍ വെട്ടാനുള്ള ഉപായം കണ്ടെത്തുകയും ചെയ്തു. സര്‍പ്പത്തെയോ ദേവനെയോ ദേവിയെയോ ആവാഹിച്ച് കുടത്തിലാക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള ആചാരവിധികള്‍ നടപ്പിലാക്കപ്പെട്ടു. കാവുകളും ചെറുകാടുകളും ഇത്തരത്തില്‍ നഷ്ടപ്പെട്ടതിന്റെ തിക്തഫലം കേരളം അറിഞ്ഞുതുടങ്ങിയിട്ട് നാളുകളേറെയായി.

ഇനിയും ബാക്കിയുള്ള തുരുത്തുകള്‍ സംരക്ഷിക്കാന്‍ സഹായകമാവും വിധത്തില്‍ സ്ഥലമുടമക്ക് ധനസഹായം ചെയ്യാനുള്ള റിപ്പോര്‍ട്ടിലെ നിര്‍ദേശത്തെയാണ് ഇടയലേഖനം അപലപിക്കുന്നത്.

 

 

സഭയുടെ പട്ടയപ്പേടി
സര്‍ക്കാര്‍ ഭൂമി സ്വകാര്യ ഭൂമിയാക്കി മാറ്റരുത് എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു എന്നതാണ് ഇടയലേഖനത്തിലെ രണ്ടാമത്തെ വാദം. ഇത് വസ്തുതാ വിരുദ്ധമാണ്. നിലനില്‍ക്കുന്ന സര്‍ക്കാര്‍ വനഭൂമി സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കപ്പെടരുത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തില്‍ 44220 ഹെക്ടര്‍ വനഭൂമി കയ്യേറപ്പെട്ടുവെന്ന കണക്ക് ഈയടുത്ത ദിവസമാണ് പുറത്തുവന്നത്. ഇനിയും വനവിസ്തൃതി കുറഞ്ഞാല്‍ അത് ഈ പ്രദേശത്തെ വാസയോഗ്യമല്ലാതാക്കും എന്നാണ്, അതിനും ഒരു വര്‍ഷമെങ്കിലും മുമ്പ് പുറത്തുവന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത്. ഇതിനെക്കുറിച്ച് ഇടയലേഖനം പറയുന്നത് ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പട്ടയം നിഷേധിക്കപ്പെടും എന്നതാണ്.

സഭയുടെ എതിര്‍പ്പിന്റെ കാതലായ കാരണം ഇടയലേഖനത്തിലെ ഈ പരാമര്‍ശത്തില്‍ നമുക്ക് വായിച്ചെടുക്കാം. സഭയുടെ പേടി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കാരണം ഇപ്പോള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കയ്യേറ്റഭൂമികളുടെ പട്ടയം കിട്ടാതാവുമോ എന്നതാണ്. അതിനുമപ്പുറം വനഭൂമി കൈയേറ്റം എല്ലാ കാലത്തേക്കുമായി ഇല്ലാതാവുമെന്ന വിശ്വാസികളുടെ ആശങ്കയും. കോടതികളുടെയും തദ്വാരാ സര്‍ക്കാറുകളുടെയും പരിഗണനയിലിരിക്കുന്ന ഈ വിഷയം ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് വ്യത്യസ്തമായി ഉപയോഗിക്കുന്നത്് തെറ്റിദ്ധാരണാജനകമാണ്.

കോടതിയിലിരിക്കുന്ന കേസുകളില്‍ ഇടപെടുവാനുള്ള അധികാരസ്ഥാപനമല്ല പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ കമ്മിറ്റി അഥവാ മാധവ് ഗാഡ്ഗില്‍ സമിതി. ആറു സംസ്ഥാനങ്ങളിലായി കിടക്കുന്ന അതിവിശാലമായ ഒരു പ്രദേശത്തിന്റെ പാരിസ്ഥിതിക സംരക്ഷണം, അവയില്‍നിന്ന് പിറവിയെടുക്കുന്ന നദികളിലെ ജലം ഉപയോഗിച്ച് ജീവിക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ ജീവസന്ധാരണത്തിന് നിര്‍ണായകമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഉണ്ടാവുന്നത്.

അവയെ കോടതിയുടെയും സര്‍ക്കാരിന്റെയും പരിഗണനയിലിരിക്കുന്ന പട്ടയദാനവുമായി സാങ്കേതികമായി പോലും ബന്ധപ്പെടുത്താനാവില്ല. ‘വനഭൂമി’ എന്ന് ഗാഡ്ഗില്‍ കമ്മിറ്റി പറഞ്ഞതിനെ ‘സര്‍ക്കാര്‍ഭൂമി’ എന്ന് ഇടയലേഖനത്തില്‍ മാറ്റിയെഴുതി വാദിച്ചിട്ടുണ്ടെങ്കിലും .

 

 

നാലാമത്തെ കുറ്റം
ഭൂമിയുടെ പ്രതലമത്രയും കോണ്‍ക്രീറ്റ് കൊണ്ട് നിറഞ്ഞ് ഒരിത്തിരി ജലം പോലും മണ്ണിലേക്കിറങ്ങാതെ ഒഴുകിയൊലിച്ചുപോവുന്ന അവസ്ഥയിലാണ് തറയോടും കരിങ്കല്ലും പാകി മണ്ണിന് ശ്വസിക്കാനും കുടിക്കാനും കഴിയാതാക്കരുതെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കപ്പെട്ടത്. ഇടയലേഖനത്തിലെ നാലാമത്തെ കുറ്റം ഇതാണ്.

30 ഡിഗ്രിയിലധികം ചരിവുള്ള സ്ഥലത്ത് തന്നാണ്ട് കൃഷിയേക്കാള്‍ ഉചിതം ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന വിളകളാകുമെന്ന നിര്‍ദേശത്തെയാണ് ‘ചെരിവുള്ള കൃഷിയിടങ്ങളില്‍ തന്നാണ്ട് കൃഷി നിരോധിക്കു’മെന്ന് ഇടയലേഖനം വ്യാകുലപ്പെടുന്നത്. ചുറ്റുമുള്ള പരിസ്ഥിതിയില്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതും തീരുമാനിക്കാന്‍ പ്രാദേശിക ഗ്രാമസഭകള്‍ക്ക് അധികാരം കൊടുക്കണമെന്നും അവര്‍ക്കുള്ള മാര്‍ഗനിര്‍ദേശമായി ഈ റിപ്പോര്‍ട്ടിനെ കണക്കാക്കണമെന്നുമുളള പരിസ്ഥിതി വിദഗ്ദ സമിതിയുടെ നിലപാടിനെയാണ് ഇവിടെ തെറ്റിദ്ധരിപ്പിക്കുന്നത്.

ഉയരങ്ങളില്‍ സമൃദ്ധമായി പെയ്യുന്ന മഴ കുത്തനെ ചരിച്ച കേരളത്തിന്റെ ഭൂപ്രകൃതിയില്‍ താഴേക്കുള്ള പ്രയാണം തുടങ്ങുമ്പോള്‍ ഇരുപത് ദിവസം ഇടവിട്ട് കീടനാശിനികള്‍ തളിക്കപ്പെടുന്ന ഏലത്തോട്ടങ്ങള്‍ കഴിയുമ്പോഴേക്കു തന്നെ ശുദ്ധജലമല്ലാതായിത്തീരുന്നു. പിന്നീട്, റബ്ബറിനൊപ്പം വിളയുന്ന, സമൃദ്ധമായി കളനാശിനികള്‍ ഉപയോഗിക്കപ്പെടുന്ന പൈനാപ്പിള്‍ തോട്ടങ്ങള്‍ കൂടി കടക്കുന്നതോടെ അരുവികളില്‍ ജീവന്റെ സാന്നിധ്യം ഒരു പൊടിമീനായോ തവളയായോ പോലും കാണാതാവുന്നു. വെള്ളത്തില്‍ ക്ലോറിന്‍ ചേര്‍ക്കുകയല്ലാതെ കേരളത്തിലെ കുടിവെള്ള പദ്ധതികളിലെ ശുദ്ധീകരണ പ്രക്രിയയിലൊരിടത്തും ജലത്തിലലെ വിഷാംശം തിരിച്ചെടുക്കാനുള്ള സംവിധാനങ്ങളില്ല.

കേരളത്തില്‍ നിരവധിയായി ഉയര്‍ന്നുവരുന്ന ആശുപത്രികള്‍ യഥാര്‍ത്ഥത്തില്‍ വികസനത്തിന്റെയല്ല വലിയതോതിലുള്ള, തീക്ഷ്ണതയാര്‍ന്ന രാസവിഷങ്ങളുടെ അമിതോപയോഗത്തിന്റെയും അവ മനുഷ്യനിലുണ്ടാക്കന്ന നിരവധിയായ അസുഖങ്ങളുടെയും ലക്ഷണങ്ങളാണ്. ഇത്തരുണത്തിലാണ് ,കീടനാശിനികളുടെ ഉപയോഗം സമയപരിധിക്കുള്ളില്‍ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യണമെന്നും ജൈവകൃഷിയിലേക്ക് മാറണമെന്നും അങ്ങിനെ മാറുമ്പോഴുള്ള വിളവിലെ ലാഭച്യുതി സര്‍ക്കാര്‍ വഹിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. ഇടയലേഖനത്തെ സംബന്ധിച്ച് അതും വലിയൊരപാധമാണ്. സ്വന്തമായി കഴിക്കാനായി വിഷം തളിക്കാത്ത വിളയുല്‍പാദിപ്പിക്കുകയും മറ്റുള്ളവര്‍ക്കായി വിഷം തളിച്ച വിള വില്‍ക്കുകയും ചെയ്യുന്നതില്‍നിന്ന് കര്‍ഷകരെ ജൈവകൃഷിയിലേക്ക് മാറ്റുവാന്‍ പ്രോല്‍സാഹനം നല്‍കണമെന്നുമുള്ള നിര്‍ദേശവും സഭയ്ക്ക് സ്വീകാര്യമാവുന്നില്ല.

 

 

ഇടയലേഖനത്തിന്റെ ഭാവിസങ്കല്‍പ്പം
എന്താണ് ഈ ഇടയലേഖനം മുന്നോട്ടുവെക്കുന്ന കേരളത്തിന്റെ ഭാവി സങ്കല്‍പ്പം? എല്ലാ കുന്നുകളും ഇടിച്ചുനിരപ്പാക്കി ചരിവുകളില്ലാതെ നിരപ്പാക്കപ്പെട്ട ഭൂപ്രദേശവും, അതില്‍ താഴ്ന്നുതാഴ്ന്നു പോയ്ക്കൊണ്ടിരിക്കുന്ന ഭൂഗര്‍ഭ നിരപ്പിനൊപ്പമെത്താന്‍ ഇനിയും ഏറെ ആഴത്തിലുള്ള കുഴല്‍ക്കിണറുകളും വിഷമിശ്രിതമായി മാറുന്ന ഉപരിതല ജലവും അതില്‍ കുളിച്ചും കുടിച്ചും ജീവിതസമ്പാദ്യമത്രയും ആശുപത്രികളില്‍ ഹോമിക്കേണ്ടിവരുന്ന മനുഷ്യരും അല്ലാതെ മറ്റെന്താവുമത്?

ധാരാളമായുള്ള പ്രവാസി മലയാളികള്‍ക്ക് പണമേ കൊണ്ടുവരാനാവൂ. ശുദ്ധവായുവും ജലവും ഉര്‍വ്വരതയുള്ള മണ്ണും ഇവിടെത്തന്നെയുണ്ടാവാനേ വഴിയുള്ളൂ. എന്നിട്ടുപോലും മതങ്ങള്‍ക്കൊന്നിനും പരിസ്ഥിതിയിലുണ്ടാവുന്ന വലിയ ആഘാതങ്ങള്‍ വിഷയങ്ങളേ അല്ല.

ഓരോ ആഘാതത്തെയും സവിശേഷമായി പഠിക്കുകയും അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തശേഷം ആ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് പൂര്‍ണമായും വികേന്ദ്രീകൃത ജനാധിപത്യ സംവിധാനത്തെ ഏല്‍പ്പിക്കണമെന്നും പറയുന്നു, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. അത് കൊണ്ട് തന്നെയാണ് ഈ റിപ്പോര്‍ട്ട് കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ സാധ്യതയാകുന്നത്. ദൌര്‍ഭാഗ്യവശാല്‍ ഹിന്ദുമതമോ ക്രിസ്തുമതമോ ഇസ്ലാമോ ഈ റിപ്പോര്‍ട്ടിനെ അനുകൂലിച്ചിട്ടില്ല. ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിപോലും ഈ നിര്‍ദേശങ്ങളെ നെഞ്ചേറ്റിയിട്ടുമില്ല.

അതിനാല്‍, നമുക്ക് ഈ റിപ്പോര്‍ട്ട് ഒരു വട്ടമെങ്കിലും വായിച്ചു നോക്കേണ്ടതായിട്ടുണ്ട്. കാരണം, ഈ നേരമ്പോക്കുകള്‍ക്കൊടുവില്‍ അതിജീവനത്തിന്റെ വഴികള്‍ക്കായി ഉഴറുമ്പോള്‍ ഒരു പക്ഷേ പുതിയ മതവും പുതിയ രാഷ്ട്രീയവും ഉയിരെടുക്കുന്നത് ഈ റിപ്പോര്‍ട്ടില്‍നിന്നാവും.

 
 
 
 
 
 
Gadgil Report Special
 
ഗാഡ്ഗില്‍ കുറിപ്പുകള്‍ക്ക് ഒരാമുഖം
മാസ്ഹിസ്റ്റീരിയ മുറിച്ചുകടക്കാന്‍ ഒരു മാധ്യമശ്രമം

റിപ്പോര്‍ട്ടിന്റെ സംഗ്രഹം
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംഗ്രഹം

ഡോ. ടി.വി. സജീവ് എഴുതുന്നു
ഗാഡ്ഗില്‍ കമ്മറ്റി കണ്ടതും പറഞ്ഞതും

സണ്ണി പൈകട എഴുതുന്നു
മലയോരജനതയെ തെറ്റിദ്ധരിപ്പിക്കുന്നു

ഗോവര്‍ധന്‍ എഴുതുന്നു
ഇടയലേഖനം: ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന വിധം

എസ്.പി. രവി എഴുതുന്നു
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കൊല്ലുന്നതാര്?

 
 
 
 

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംഗ്രഹം

 
 
 
 
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നതെന്ത്?
റിപ്പോര്‍ട്ടിന്റെ സംഗ്രഹം

 
 

സംരക്ഷിതപ്രദേശത്തുനിന്നും ഒരു പുല്ലുപോലും എടുക്കരുതെന്ന് ശാഠ്യം പിടിക്കുന്നതും സംരക്ഷിത പ്രദേശങ്ങള്‍ക്ക് പുറത്ത് പരിസ്ഥിതി നിയമങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നതും തീര്‍ത്തും അനുചിതമായ കാര്യമാണ്. വികസനത്തെയും പരിസ്ഥിതിയെയും സംബന്ധിച്ച തീരുമാനങ്ങളില്‍ നിന്ന് വലിയൊരു വിഭാഗം ഒഴിവാക്കപ്പെടുന്നു. വികസന പദ്ധതികളും പരിസ്ഥിതി സംരക്ഷണ പദ്ധതികളും അവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി അടിച്ചേല്‍പ്പിക്കപ്പെടുന്നു. ഈ സന്ദര്‍ഭത്തില്‍, ത്വരിതഗതിയിലുള്ള വികസനം വിവേകമില്ലാത്ത പരിരക്ഷണം എന്നതിന് പകരമായി വിവേകത്തോടെയുള്ള വികസനം, വിവേകത്തോടെയുള്ള പരിപാലനം എന്നതിന് ഊന്നല്‍ നല്‍കുന്ന ഒരു വികസന മാതൃക ഈ പാനല്‍ വിഭാവനം ചെയ്യുന്നു. തദ്ദേശീയ സമൂഹങ്ങളുടെ പരിപൂര്‍ണ്ണമായ സഹകരണം ഇത് ആവശ്യപ്പെടുന്നുണ്ട്-ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നതെന്ത്? റിപ്പോര്‍ട്ടിന്റെ സംഗ്രഹം
 

 

പശ്ചിമഘട്ട മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യവും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും കാലാവസ്ഥാ വ്യതിയാനഫലങ്ങളും കണക്കിലെടുത്ത് ഭാരത സര്‍ക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയം ഒരു പശ്ചിമഘട്ട പാരിസ്ഥിതിക വിദഗ്ദ്ധ പാനലിനെ നിയമിക്കുകയുണ്ടായി. താഴെപ്പറയുന്ന കാര്യങ്ങള്‍ നിര്‍വ്വഹിക്കാനാണ് പാനലിനോട് ആവശ്യപ്പെട്ടത്.

1. പശ്ചിമഘട്ട മേഖലയുടെ ഇപ്പോഴത്തെ പാരിസ്ഥിതിക സ്ഥിതി നിര്‍ണ്ണയിക്കുക
2. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങള്‍ അടയാളപ്പെടുത്തി 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിനു കീഴില്‍ വരുത്തുക.
3. മേഖലയുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുക.
4. മന്ത്രാലയത്തിന്റെ പ്രഖ്യാപനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുക.
5. ഒരു പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരണത്തിനുള്ള ശുപാര്‍ശകള്‍ നല്‍കുക.
6. പശ്ചിമഘട്ട മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പാരിസ്ഥിതികമായ മറ്റേതെങ്കിലും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുക.

രത്നഗിരി, സിന്ധുദുര്‍ഗ്ഗ് എന്നീ ജില്ലകളിലായി നീണ്ടുകിടക്കുന്ന തീരപ്രദേശം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും പാനലിനുകീഴെ കൊണ്ടുവരാനും ഗുണ്ടിയ, അതിരപ്പിള്ളി എന്നീ ജലവൈദ്യുതി പദ്ധതികളെ പ്രത്യേകമായി പരിശോധിക്കുവാനും മന്ത്രാലയം പിന്നീട് ആവശ്യപ്പെടുകയുണ്ടായി.പല തത്പരകക്ഷികളും അഭിപ്രായപ്പെടുന്നത്, പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്ര ധനസഹായത്തിനുപുറമേ പശ്ചിമഘട്ട മേഖലയെക്കുറിച്ച് ആകാം/അരുത് എന്ന രീതിയിലൊരു നിര്‍വ്വചനം അത്യന്താപേക്ഷിതമാണ് എന്നാണ്. അതായത് ചില പ്രവര്‍ത്തനങ്ങള്‍ പ്രത്യേക പരിധികള്‍ക്കുള്ളില്‍ പാടില്ലെന്നും എന്നാല്‍ അതിനപ്പുറത്ത് ചെയ്യാമെന്നും. വികസന പദ്ധതികള്‍ ഏറെ ദൃഢമായ ചട്ടക്കൂടുകളില്‍ വാര്‍ത്തെടുത്തവയായിരിക്കരുതെന്ന് സമിതി എടുത്തുപറയുന്നു.

പ്രാദേശിക സമുദായങ്ങളുടെ സഹകരണത്തോടെ സമയക്രമമായി കോര്‍ത്തിണക്കിയതായിരിക്കണം അത്. ചെയ്യാന്‍ പാടുള്ളതും പാടില്ലാത്തതും ഏതൊക്കെയെന്നത് പ്രത്യേക പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക കാഴ്ചപ്പാടില്‍ തരംതിരിക്കണം. അങ്ങനെയുള്ള സൌഹൃദനിര്‍വ്വഹണ പദ്ധതി വികസനത്തെ ത്വരിതപ്പെടുത്തുകയേയുള്ളൂ.എന്നാല്‍ പ്രകൃതി സംരക്ഷണത്തെ വികസന പ്രക്രിയയില്‍ നിന്നും വേര്‍പെടുത്തിക്കൊണ്ട് കാണുന്ന രീതിയിലാണ് ഇന്ന് നമ്മള്‍ എത്തിനില്‍ക്കുന്നത്. അത് ചിലപ്പോള്‍, വിരൂപമായ വികസനവും മറ്റു ചിലപ്പോള്‍ വിവേകശൂന്യമായ പരിസ്ഥിതി സംരക്ഷണവും മുന്നോട്ടുവെക്കുന്നു. അതിന്റെ ഫലമായി സംരക്ഷിത പ്രദേശങ്ങള്‍ എന്നു വിളിക്കുന്ന ജൈവവൈവിധ്യ തുരുത്തുകള്‍ ഒരുവശത്ത് നിര്‍മ്മിക്കപ്പെടുകയും ആ സംരക്ഷിത പ്രദേശങ്ങള്‍ക്ക് പുറത്ത് പരിസ്ഥിതി തകര്‍ന്ന് തരിപ്പണമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

സംരക്ഷിതപ്രദേശത്തുനിന്നും ഒരു പുല്ലുപോലും എടുക്കരുതെന്ന് ശാഠ്യം പിടിക്കുന്നതും സംരക്ഷിത പ്രദേശങ്ങള്‍ക്ക് പുറത്ത് പരിസ്ഥിതി നിയമങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നതും തീര്‍ത്തും അനുചിതമായ കാര്യമാണ്. വികസനത്തെയും പരിസ്ഥിതിയെയും സംബന്ധിച്ച തീരുമാനങ്ങളില്‍ നിന്ന് വലിയൊരു വിഭാഗം ഒഴിവാക്കപ്പെടുന്നു. വികസന പദ്ധതികളും പരിസ്ഥിതി സംരക്ഷണ പദ്ധതികളും അവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി അടിച്ചേല്‍പ്പിക്കപ്പെടുന്നു. ഈ സന്ദര്‍ഭത്തില്‍, ത്വരിതഗതിയിലുള്ള വികസനം വിവേകമില്ലാത്ത പരിരക്ഷണം എന്നതിന് പകരമായി വിവേകത്തോടെയുള്ള വികസനം, വിവേകത്തോടെയുള്ള പരിപാലനം എന്നതിന് ഊന്നല്‍ നല്‍കുന്ന ഒരു വികസന മാതൃക ഈ പാനല്‍ വിഭാവനം ചെയ്യുന്നു. തദ്ദേശീയ സമൂഹങ്ങളുടെ പരിപൂര്‍ണ്ണമായ സഹകരണം ഇത് ആവശ്യപ്പെടുന്നുണ്ട്.

 
 

പരിസ്ഥിതി ദുര്‍ബ്ബലകേന്ദ്രങ്ങള്‍

പരിസ്ഥിതിയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി നശീകരണം തടയുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ 3-ാം വകുപ്പു പ്രകാരം അധികാരമുണ്ട്. ഇതുപ്രകാരം കേന്ദ്ര സര്‍ക്കാരിന്, ചില പ്രത്യേക പ്രദേശങ്ങളില്‍, വ്യവസായമോ, നിര്‍മ്മാണ പ്രവൃത്തികളോ നിരോധിക്കാവുന്നതാണ്. 1989ല്‍ മഹാരാഷ്ട്രയിലാണ് ഈ നിയമങ്ങള്‍ ആദ്യമായി പ്രാബല്യത്തില്‍ വന്നത്. അങ്ങിനെ 1991ലാണ് ആദ്യമായി പാരിസ്ഥിതിക ദുര്‍ബ്ബലപ്രദേശം (ESA) എന്ന സംജ്ഞ ആദ്യമായി ഉപയോഗപ്പെടുത്തിയത്. തുടര്‍ന്ന് വളരെയേറെ സന്ദര്‍ഭങ്ങളില്‍ ഈ പദം ഉപയോഗിക്കാനിടയായിട്ടുണ്ട്. ചില പൊതുസമൂഹ സംഘടനകളുടെ താല്‍പര്യപ്രകാരമോ അല്ലെങ്കില്‍ വന്യമൃഗ സങ്കേതങ്ങളുടെയോ ദേശീയോദ്യാനങ്ങളുടെയോ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശം സംരക്ഷിക്കണമെന്ന 2002ലെ ഇന്ത്യന്‍ വന്യജീവി ബോര്‍ഡിന്റെ പ്രമേയപ്രകാരമോ ആണ് ഇതുവരെയും ഇത്തരം മേഖലകള്‍ക്ക് രൂപംകൊടുത്തിരുന്നത്. പശ്ചിമഘട്ട മേഖലയാകെ ഒരു പാരിസ്ഥിതിക ദുര്‍ബല മേഖലയാക്കണമെന്നാണ് ഈ പാനലിന് ആവശ്യപ്പെടാനുള്ളത്. ഈ മേഖലയ്ക്ക് ആകെ ഒരു പൊതു ചട്ടക്കൂട് നിര്‍ദ്ദേശിക്കാനാവില്ല. അതുകൊണ്ട് പശ്ചിമഘട്ട മേഖലയെ ഒന്നാകെയെടുത്ത് തരംതിരിവുകളോടെ ദുര്‍ബ്ബലപ്രദേശങ്ങളായി അടയാളപ്പെടുത്തുകയാണ് നല്ലത്.

 
 

പരിസ്ഥിതി ദുര്‍ബല പ്രദേശം
കണ്ടുപിടിക്കുന്നതിനുള്ള മാനദണ്ഡം

പരിസ്ഥിതി ദുര്‍ബല പ്രദേശം കണ്ടുപിടിക്കുന്നതിനുള്ള മാനദണ്ഡം അവിടെയുള്ള സ്പീഷീസുകളെ അടിസ്ഥാനപ്പെടുത്തിയും ജൈവ ആവാസ വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയും ഭൌമ-ബാഹ്യ സ്വഭാവങ്ങളുടെ അടിസ്ഥാനത്തിലുമാണ്. പരിസ്ഥിതി ലോല പ്രദേശത്തിന്റെ പ്രധാന മാനദണ്ഡം തനതു സ്ഥലത്തു മാത്രമുള്ള ജീവജാലങ്ങളുടെ (endemic species) സാന്നിദ്ധ്യമാണ്. പശ്ചിമഘട്ട പ്രദേശം ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടെന്നതിനാല്‍ ഇത് ഒട്ടാകെ പരിസ്ഥിതി ദൂര്‍ബല പ്രദേശമായി (Ecologically Sensitive Area) കരുതപ്പെടേണ്ടതാണെന്നാണ് സമിതിയുടെ കാഴ്ചപ്പാട്.

 
 

എന്തുകൊണ്ടാണ് പശ്ചിമഘട്ടം
പരിസ്ഥിതി ദുര്‍ബല പ്രദേശമാകുന്നത് ?

1. തനതു പ്രദേശത്തു മാത്രം ഉള്ളവ (endemism) :
എന്നാല്‍ ഒരു ജീവിവര്‍ഗ്ഗം(species) ഒരു ഭൂഭാഗത്തു മാത്രം കാണപ്പെടുകയും ലോകത്ത് മറ്റെങ്ങും കാണാതിരിക്കുകയും ചെയ്യുക എന്നതാണത്. പശ്ചിമഘട്ടത്തില്‍ 1500ല്‍ പരം തനത് പുഷ്പിത സസ്യങ്ങള്‍, 500 ഓളം തനതു മത്സ്യങ്ങള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനികള്‍ എന്നിവ കാണപ്പെടുന്നു. ഇത്തരത്തിലുള്ള നിരവധി തനതു ജീവജാലങ്ങളുള്ളതിനാല്‍ പശ്ചിമഘട്ട പ്രദേശം പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു.

2. വംശനാശം നേരിടുന്ന ജീവികളുടെ സാന്നിദ്ധ്യം (endangered species) : വനത്തില്‍ വലിയ തോതിലുള്ള വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ് ഇതിലുള്‍പ്പെടുന്നത് . പശ്ചിമഘട്ടത്തില്‍ വംശനാശ ഭീഷണി നേരിടുന്ന ധാരാളം ജീവിവര്‍ഗ്ഗങ്ങളുള്ളതിനാല്‍ പശ്ചിമഘട്ട പ്രദേശം പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടേണ്ടതാണ്.

3. അപൂര്‍വ്വമായ ഒരു ജീവിവര്‍ഗ്ഗം (rarity) : ഒരു ജീവിവര്‍ഗ്ഗം ലോകത്ത് ചെറിയ തോതില്‍ മാത്രം കാണുകയും എന്നാല്‍ ഇപ്പോള്‍ വിപുലമായ വംശനാശ ഭീഷണി നേരിടാതിരിക്കുകയും, വംശനാശ ഭീഷണിക്കു വശംവദമായേക്കാത്തതും പക്ഷേ അപായ സാധ്യതയുള്ളതും ആണെങ്കില്‍ അവയെ അപൂര്‍വ്വമായി (rare) കരുതാം.

4. ഐ.യു.സി.എന്നിന്റെ (IUCN) ചുവപ്പുപട്ടിക (Redlist) യില്‍ പെടുത്തിയിട്ടുള്ളവയുടെ എണ്ണം.

5. മനുഷ്യര്‍ വളര്‍ത്തുന്ന ജീവിവര്‍ഗ്ഗങ്ങളുടെ ഉല്‍ഭവസ്ഥലം: മനുഷ്യര്‍ വളര്‍ത്തുന്ന ജീവിവര്‍ഗ്ഗങ്ങളുടെ പ്രകൃത്യായുള്ള ഉത്ഭവസ്ഥാനങ്ങളും അവയുടെ വന്യബന്ധുക്കളും ഉള്ള പ്രദേശങ്ങള്‍. എന്നാല്‍ മനുഷ്യര്‍ വളര്‍ത്തുന്ന ജീവിവര്‍ഗ്ഗങ്ങളുള്ള പ്രദേശങ്ങളില്‍ മാത്രമായി ഇതു പരിമിതപ്പെടുത്തേണ്ടതില്ല. അതിനാല്‍ പശ്ചിമഘട്ടം മുഴുവന്‍ പരിസ്ഥിതി ലോല പ്രദേശമായി കരുതണം.

6. വന്യജീവികളുടെ ഇടനാഴി (wildlife corridor) : രണ്ടോ അതില്‍ കൂടുതലോ വന്യജീവി ആവാസ കേന്ദ്രങ്ങളെ പുരാതന കാലം മുതല്‍ക്കേ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നതും ജീവികള്‍ക്ക് അതിലൂടെ ആവാസവ്യവസ്ഥകളില്‍ അന്യോന്യം കടക്കാവുന്നതുമായ പ്രദേശത്താണ് വന ഇടനാഴികള്‍.

7. പ്രത്യേക ആവാസ വ്യവസ്ഥ(specialised ecosystem) : ജൈവവും അജൈവവുമായ ഘടകങ്ങള്‍ തമ്മില്‍ ലോലമായ പരസ്പരാശ്രിയത്വം നിലനില്‍ക്കുന്നതും, ജീവികളുടെ മെച്ചപ്പെട്ട നിലനില്‍പ്പിനും പെരുകലിനും വഴിയൊരുക്കുന്നതുമായ പ്രദേശങ്ങള്‍

8. ശുദ്ധജല ചതുപ്പുകള്‍ (fresh water swamps) : സാവധാനം ഒഴുകുന്ന അരുവികള്‍, നദികള്‍, ഒറ്റപ്പെട്ട നീര്‍കുഴികള്‍ തുടങ്ങി സസ്യങ്ങള്‍ (herbaceous vegetation) കൂടുതലായുള്ള സ്ഥലങ്ങള്‍. ഇവിടങ്ങളില്‍ ദേശാടന പക്ഷികള്‍ ഉള്‍പ്പെടെയുള്ള സമ്പുഷ്ടമായ ജന്തുവൈവിദ്ധ്യവും കാണുന്നു.

– ജാതി ചതുപ്പുവനങ്ങള്‍ (myristica swamp forests) : ഇവ തിരുവിതാംകൂറില്‍ (കേരളത്തില്‍) അരുവികളുടെ തീരങ്ങളിള്‍ ഉള്‍പ്പെടെ വ്യാപിച്ചുകിടക്കുന്നവയാണ് (300 മീറ്ററിനു താഴെ ഉയരത്തില്‍). ഈ കാടുകള്‍ ക്ളേദ സമ്പുഷ്ടമായ എക്കലടിഞ്ഞ മണല്‍പ്പരപ്പുകള്‍ (sandy alluvium) ഉള്ളവയും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വെള്ളപ്പൊക്കത്തിന് വിധേയമാകുന്നവയുമാണ്. കാണുന്ന പ്രധാന മരം മിരിസ്റിക്ക (ജാതി) ആണ്.

– ഉഷ്ണമേഖല മലഞ്ചെരുവുകളിലെ ചതുപ്പു വനങ്ങള്‍ (tropical hillvalley swamp forests) : ഇവ ഹിമാലയത്തില്‍ (ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളിലും) കൂടാതെ പശ്ചിമഘട്ടത്തിലെ ചില പ്രദേശങ്ങളിലും- (ഉദാഹരണം: നീലഗിരിയിലെ വയനാട് ഫോറസ്റ് ഡിവിഷനിലെ വനപ്രദേശങ്ങളില്‍) കാണപ്പെടുന്നു.
ജാതി ചതുപ്പുവനങ്ങള്‍, ഉയരത്തിലുള്ള ചോല – പുല്‍ത്തകിടികള്‍, കുന്നുകളിലെ പീഠഭൂമി തുടങ്ങി പ്രത്യേക ആവാസ വ്യവസ്ഥകള്‍ പശ്ചിമഘട്ടത്തിലുണ്ട്.

9. പ്രത്യേക പ്രജനന സ്ഥലം (special breeding site) ) : ഒരു പ്രത്യേക ജീവിവര്‍ഗ്ഗത്തിന്റെ പ്രജനനത്തിന്റെ ഏതെങ്കിലും ദിശയുമായി ബന്ധപ്പെട്ട സ്ഥലം.

10. സര്‍പ്പ കാവുകള്‍ (sacred groves) : നിരവധി വര്‍ഷങ്ങളായിട്ട് വിശ്വാസത്തിന്റെ ഭാഗമായി സംരക്ഷിച്ചിട്ടുള്ള പ്രകൃത്യായുള്ള സസ്യവ്യവസ്ഥകള്‍.

11. തണ്ണീര്‍ത്തടങ്ങള്‍ (wetlands) : ജലം മുങ്ങിക്കിടക്കുന്ന അഥവാ വെള്ളത്താല്‍ പൂരിതമായിട്ടുള്ള പ്രകൃത്യാ ഉള്ളതും മനുഷ്യനിര്‍മ്മിതവും സ്ഥിരം അല്ലെങ്കില്‍ താല്‍ക്കാലികവുമായ ഒഴുകാത്തതോ ഒഴുകുന്നതോ ആയ ജലമടങ്ങിയതും, ശുദ്ധജലം, കായല്‍, ഉപ്പുജലം കടല്‍വെള്ളം എന്നിവ ഉള്ളഭാഗങ്ങളും, വേലിയിറക്കത്തില്‍ 6 മീറ്ററില്‍ കൂടുതല്‍ താഴ്ച ഉണ്ടാകാത്തവയും തണ്ണീര്‍ത്തടങ്ങളായി വിശേഷിപ്പിക്കപ്പെടുന്നു.
മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ട മലനിരകളെ മൊത്തത്തില്‍ പരിസ്ഥിതി ലോല പ്രദേശമായി സമിതി കണക്കാക്കുന്നു.

 
 

പശ്ചിമഘട്ടത്തിലെ ശേഖരിച്ചിട്ടുള്ള ഡാറ്റകള്‍
(western ghats data base)

പശ്ചിമഘട്ടം മൊത്തത്തില്‍ വിശകലനം ചെയ്ത് പ്രധാന പരിസ്ഥിതി ഘടകങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വളരെ വ്യക്തവും സമഗ്രവുമായി പൊതുസമൂഹത്തിന് പ്രാപ്യമായ വിധത്തില്‍ ഉണ്ടാക്കിയിട്ടുള്ളതാണിത്. ഇതിനെ ആധാരമാക്കി ഒരു നിശ്ചിത പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തിന്റെയും പാരിസ്ഥിതിക ലോലതയുടെയും തോത് വളരെ ചിട്ടയോടുകൂടി കണക്കാക്കാനാവും.

വ്യത്യസ്ത തലങ്ങളായുള്ള സമീപനം
þ ESZ1, ESZ2, ESZ3
താഴെപ്പറയുന്ന അടിസ്ഥാനത്തിലാണ് ESA വേര്‍തിരിച്ചിരിക്കുന്നത്. ജൈവപരമായ ഘടകങ്ങള്‍ (ജീവജാലങ്ങളുടെ ബാഹുല്യം, അപൂര്‍വ്വ ഇനങ്ങളുടെ സാന്നിദ്ധ്യം, സ്വാഭാവിക വാസസ്ഥലങ്ങളിലെ ജൈവപിണ്ഡത്തിന്റെ ഉല്‍പ്പാദനക്ഷമത (biomass productivity), ജൈവവും പാരിസ്ഥിതികവുമായ ഭീഷണികളെ തരണം ചെയ്യാനുള്ള കഴിവ്, (biological/ecological resilence) സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം, ഭൌമ കാലാവസ്ഥാ ഘടകങ്ങള്‍ (ഭൂപ്രകൃതി, കാലാവസ്ഥ, പ്രകൃതിദുരന്ത സാധ്യത), പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടവരുടെ വിലയിരുത്തല്‍ എന്നിവ ഇതില്‍പ്പെടും.

വിവിധതലത്തിലുള്ള സമീപനമാണ് WGEEP നിഷ്കര്‍ഷിക്കുന്നത്. മാത്രമല്ല, പശ്ചിമഘട്ടത്തെ മൊത്തത്തില്‍ മൂന്ന് തലങ്ങളായി തിരിച്ചിരിക്കുന്നു.

1. പാരിസ്ഥിതികമായി അതീവലോലപ്രദേശം(ESZ1)
2. പാരിസ്ഥിതികമായി ലോലപ്രദേശം (ESZ2)
3. താരതമ്യേന പാരിസ്ഥിതിക ലോലത കുറഞ്ഞ പ്രദേശം (ESZ3)

ഇവയെല്ലാം വന്യജീവി സംരക്ഷണ നിയമമനുസരിച്ച് തുടര്‍ന്നും സംരക്ഷിക്കപ്പെടേണ്ട സംരക്ഷിതമേഖലകളുമായി(Protected Area) പൊരുത്തപ്പെടുന്നവയായിരിക്കും. ഇത്തരത്തില്‍ WGEEP ശ്ചിമഘട്ടത്തെ മൊത്തത്തില്‍ നാലുതലങ്ങളായി തിരിച്ചിരിക്കുന്നു- PAs, ESZ1, ESZ2, ESZ3. ഇതിനുവേണ്ടി പല സ്ഥലങ്ങളിലെയും പാരിസ്ഥിതികമായ ലോലതയുടെ താരതമ്യത്തോത് നിശ്ചയിക്കുന്നതിനുവേണ്ടി WGEEP പശ്ചിമഘട്ടത്തെ, 5 മിനുട്ട് X 5 മിനുട്ട് ഗ്രിഡുകളായി തിരിച്ചിട്ടുണ്ട്. ഡാറ്റാ ബേസിലുള്‍പ്പെട്ട കാര്യങ്ങള്‍ ഇവയാണ്.

1. തനതു സസ്യങ്ങള്‍ – തനത് സസ്യ ഇനങ്ങളുടെ എണ്ണം
2. ഐ.യു.സി.എന്‍, മാക്സിമം – ഐ.യു.സി.എന്നിന്റെ ചുവപ്പുപട്ടികയിലുള്‍പ്പെട്ട സസ്തനികളുടെ എണ്ണം
3. അദ്വിതീയമായ ആവാസവ്യവസ്ഥകളുടെ ശതമാനം- ചോലവനങ്ങള്‍ പോലുള്ള നിത്യഹരിത ആവാസവ്യവസ്ഥകളുടെ ശതമാനം
4. ദോഷകരമായ ഇടപെടലുകള്‍ക്ക് താരതമ്യേന വിധേയമാകാത്ത കന്യാവനങ്ങളുടെ ശതമാനം.
5. ഉയരം
6. ചരിവ്
7. പുഴയോരവനങ്ങള്‍/ സസ്യവ്യവസ്ഥ

ഉയരക്കൂടുതല്‍, നല്ല ചരിവ്, തനതുസസ്യങ്ങളുടെ ബാഹുല്യം, വംശനാശ ഭീഷണി നേരിടുന്ന സസ്തനികള്‍, തനതായ നിത്യഹരിത ആവാസവ്യവസ്ഥകള്‍, വര്‍ദ്ധിച്ച തോതിലുള്ള പുഴയോര വനങ്ങള്‍ എന്നിവ ഒരു സംസ്ഥാനത്തെ ഏത് ഗ്രിഡിലാണോ വരുന്നത് ആ ഗ്രിഡ് ഉയര്‍ന്ന മൂല്യമുള്ളതായി കണക്കാക്കും. അതായത്, പത്തിനോടടുത്ത്. ഇക്കാരണത്താല്‍ കാര്യമായ തോതില്‍ ജൈവവൈവിദ്ധ്യമുള്ള പ്രദേശങ്ങള്‍ക്കും മൂന്നോനാലോ മൂല്യം വന്നേക്കാം, അതിനാല്‍ ഒരു ഗ്രിഡിന്റെ സംരക്ഷണമൂല്യം ഈ സ്കോറിന്റെ വിലയിരുത്തലിലൂടെ മാത്രം സാധ്യമല്ല. മറിച്ച് സംരക്ഷണമൂല്യമുള്ളതായി കണ്ടെത്തിയ പ്രദേശങ്ങളുമായി താരതമ്യം ചെയ്തിട്ടാകണം. അതിനാല്‍ ESZ1 തിരഞ്ഞെടുക്കുന്നതിന് WGEEP സ്വീകരിച്ച മാനദണ്ഡങ്ങള്‍ ഇതാണ്. സംരക്ഷിതപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംസ്ഥാനത്തെ ഗ്രിഡുകളില്‍ ഏറ്റവും കുറഞ്ഞ സ്കോര്‍ ലഭിച്ച ഗ്രിഡിന്റെ സ്കോറെങ്കിലും ലഭിച്ചതായിരിക്കും ESZ1 ആകുക.

 
 

പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി

1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം അധികാരങ്ങളുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയമിച്ച ഒരു അതോറിറ്റിയായിരിക്കണം ഇത്. ആറു സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന മേഖലയായതുകൊണ്ട് അതത് സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും യോജിച്ച് വേണം സംസ്ഥാന പശ്ചിമഘട്ട അതോറിറ്റിയായി അത് പ്രവര്‍ത്തിക്കാന്‍. സംസ്ഥാന ജൈവവൈവിദ്ധ്യബോര്‍ഡ് മലിനീകരണ നിയന്ത്രണബോര്‍ഡ്, സംസ്ഥാന ആസൂത്രണവകുപ്പ് എന്നിവയോടും യോജിച്ചുവേണം പ്രവര്‍ത്തിക്കണം. പശ്ചിമഘട്ട വികസന പദ്ധതികളെല്ലാം സംസ്ഥാനസര്‍ക്കാരുകള്‍ അതോറിറ്റികളോടു ചര്‍ച്ച ചെയ്തുവേണം നടപ്പിലാക്കാന്‍.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിക്കുന്ന ഉന്നതാധികാര കമ്മറ്റിയുടെ സഹായത്തോടെയാണ് ഇപ്പോള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ പരിചരിക്കപ്പെടുന്നത്. പലപ്പോഴും ആവശ്യമായ അധികാരങ്ങളുടെ അഭാവത്താല്‍ കുറ്റമറ്റ കാര്യനിര്‍വ്വഹണം ഇക്കാര്യത്തില്‍ സാധ്യമാകുന്നില്ല. പലേടത്തും ഇത്തരം ഉന്നതാധികാര സമിതികള്‍ തന്നെ പ്രാബല്യത്തിലില്ല, ഏറെക്കാലത്തോളമായിട്ട് എല്ലാ പശ്ചിമജില്ലകളിലും ജില്ലാ പരിസ്ഥിതി സമിതികള്‍ക്ക് രൂപംകൊടുക്കണമെന്നാണ് പാനല്‍ നിര്‍ദ്ദേശിക്കുന്നത്. ജില്ലാ പരിസ്ഥിതി സമിതി, ജില്ലാ പരിഷത്, ജില്ല ആസൂത്രണ സമിതി, ജൈവവൈവിദ്ധ്യ ബോര്‍ഡ് എന്നിവയുമായും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണ്.

സുതാര്യത, തുറന്ന സമീപനം എന്നിവയൊക്കെയായിരിക്കണം അതോറിറ്റി ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങള്‍. ജില്ലയിലെ പരിസ്ഥിതിയുടെ പുരോഗതിക്കു വേണ്ടി യത്നിക്കുന്ന പൌരസമിതികളുടെ പുനഃസംഘടന ഇതിനുവേണ്ടിയുള്ള നല്ലൊരുമുന്നേറ്റമായിരിക്കും. അടിസ്ഥാനഘടകങ്ങളുടെ പുരോഗതിക്കും സുസ്ഥിര വികസനത്തിനും ഈ സമിതിക്ക് നല്ലൊരു പങ്കുവഹിക്കാന്‍ കഴിയും. എല്ലാ ജില്ലകളിലും ഒരു പരിസ്ഥിതി ഓംബുഡ്സ്മാനെ നിയമിക്കാനും അതോറിറ്റിക്കു കഴിയും. പരിസ്ഥിതി ആഘാത പഠനങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ക്കായി അതോറിറ്റി നേതൃത്വം നല്കണം.

 
 
(കേരളീയം പ്രസിദ്ധീകരിച്ചത്)

 
 
Gadgil Report Special
 
ഗാഡ്ഗില്‍ കുറിപ്പുകള്‍ക്ക് ഒരാമുഖം
മാസ്ഹിസ്റ്റീരിയ മുറിച്ചുകടക്കാന്‍ ഒരു മാധ്യമശ്രമം

റിപ്പോര്‍ട്ടിന്റെ സംഗ്രഹം
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംഗ്രഹം

ഡോ. ടി.വി. സജീവ് എഴുതുന്നു
ഗാഡ്ഗില്‍ കമ്മറ്റി കണ്ടതും പറഞ്ഞതും

സണ്ണി പൈകട എഴുതുന്നു
മലയോരജനതയെ തെറ്റിദ്ധരിപ്പിക്കുന്നു

ഗോവര്‍ധന്‍ എഴുതുന്നു
ഇടയലേഖനം: ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന വിധം

എസ്.പി. രവി എഴുതുന്നു
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കൊല്ലുന്നതാര്?

 
 
 
 

മലയോരജനതയെ തെറ്റിദ്ധരിപ്പിക്കുന്നു

 
 
 
 
ഗാഡ്ഗില്‍ ശുപാര്‍ശകള്‍ക്കെതിരെ അട്ടഹസിക്കുന്നവര്‍ വിഡ്ഡിവേഷം കെട്ടുകയാണ്.സണ്ണി പൈകട എഴുതുന്നു

 
 

പശ്ചിമഘട്ടത്തിലെ കര്‍ഷക സമൂഹം കയ്യേറ്റക്കാരും പരിസ്ഥിതി വിരുദ്ധരുമായ ആര്‍ത്തിപ്പണ്ടാരങ്ങളാണെന്ന മുന്‍വിധിയുള്ള ചില പരിസ്ഥിതി പ്രവര്‍ത്തകരുണ്ട്. അവര്‍ നഗരങ്ങളിലിരുന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പുകഴ്ത്തി ചര്‍ച്ചകള്‍ നടത്തുകയും മലയോരം മുടിക്കുന്ന അസുര ജനതയെ നിര്‍ദ്ദാക്ഷണ്യം കുടിയിറക്കണമെന്ന് വാദിക്കുകയും ചെയ്തെന്നുവരും. അത്തരം വാദഗതികളാവും കര്‍ഷക സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ തിരിക്കാന്‍ ശ്രമിക്കുന്നവര്‍ ഫലപ്രദമായി ഉപയോഗിക്കുക. പശ്ചിമഘട്ടത്തിലെ കര്‍ഷക ജനത അന്യഗ്രഹങ്ങളില്‍ നിന്നോ ശത്രു രാജ്യത്തു നിന്നോ ഒളിച്ചു കടന്നുവന്നവര്‍ അല്ല. കാലാകാലങ്ങളില്‍ ഇന്നാട്ടില്‍ നിലനിന്നിരുന്ന ഭരണകൂടങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെ പശ്ചിമഘട്ടത്തിലേക്ക് കൃഷിക്കായി കുടിയേറിയവരാണ്-സണ്ണി പൈകട എഴുതുന്നു

 

 

ഞാനൊരു കര്‍ഷകനാണ്. പശ്ചിമഘട്ടത്തിലെ ഒരു മലയോര ഗ്രാമത്തില്‍ കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവന്‍. പശ്ചിമഘട്ടത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ഏറെ ആശങ്കകളുണര്‍ത്തുന്ന വെളിപ്പെടുത്തലുകള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത് സ്വാഭാവികമായും ഞാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മലയോര മേഖലയില്‍ ഒരു മൂട് മരച്ചീനി നടുവാന്‍ പോലും ഇനിയാവില്ല എന്നാണ് ഒരു ബിഷപ്പ് പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ടു ചെയ്തത്. ലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നു എന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്.

ഇതെല്ലാം, ശമ്പളത്തിന്റെയോ പെന്‍ഷന്റെയോ സുരക്ഷിതത്വമില്ലാതെ മലയോരങ്ങളില്‍ മണ്ണിലദ്ധ്വാനിച്ച് ജീവിക്കുന്ന ആര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളാണ്. സ്വാഭാവികമായും ഈ വിധത്തിലുള്ള ഒരു അങ്കലാപ്പോടെയാണ് ഞാന്‍ ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ വായിച്ചത്. മലയോര ജനതയെ കുടിയിറക്ക് എന്ന് പറഞ്ഞ് ഭീതിയുടെ ഗര്‍ത്തത്തിലേക്ക് ചിലര്‍ തള്ളിയിടുന്നതിന്റെ ഗുട്ടന്‍സ് അപ്പോഴാണെനിക്ക് മനസ്സിലായത്. അടിസ്ഥാനപരമായി കര്‍ഷക സൌഹൃദപരമായ ഒരു റിപ്പോര്‍ട്ടിനെ കര്‍ഷക വിരുദ്ധമായി ചിത്രീകരിക്കുന്നത് ആടിനെ ആദ്യം പട്ടിയും പിന്നെ പേപ്പട്ടിയുമാക്കി തെരുവിലിട്ട് തല്ലികൊല്ലാനാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല.

 

മാധവ് ഗാഡ്ഗില്‍


 

എങ്ങനെ കര്‍ഷക വിരുദ്ധമാവും?
പാരിസ്ഥിതിക ലോലതയ്ക്കനുസരിച്ച്, ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമഘട്ടത്തെ മൂന്നു മേഖലകളായി തിരിക്കുകയും (ESZ1, ESZ 2, ESZ 3) ഈ മൂന്നു മേഖലകളിലും സമയബന്ധിതമായി നടപ്പിലാക്കേണ്ട നിരവധികാര്യങ്ങളെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയുമാണ് ചെയ്തിട്ടുള്ളത്. പശ്ചിമഘട്ടത്തിലെ ഈ മൂന്നു മേഖലകളിലും ഭൂവിനിയോഗം, കെട്ടിടനിര്‍മ്മാണം, മാലിന്യ സംസ്കരണം, ജലസംരക്ഷണം, മൃഗപരിപാലനം, കൃഷി, മത്സ്യബന്ധനം, ഊര്‍ജ്ജോല്‍പ്പാദനം, ഗതാഗതം, ഖനനം, വ്യാവസായിക പ്രവര്‍ത്തനം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ രംഗങ്ങളില്‍ പ്രകൃതി നാശം ഏറ്റവും കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങളെ നടത്താവൂ എന്ന് വളരെ സൌമ്യമായി ശുപാര്‍ശ ചെയ്യുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എങ്ങനെ കര്‍ഷക വിരുദ്ധമാവും?

നിലവില്‍ ജനവാസമുള്ള സ്ഥലങ്ങളില്‍ ജനസംഖ്യാവര്‍ദ്ധനവ് ഉണ്ടാവുകയാണെങ്കില്‍ അവരുടെ താമസസൌകര്യങ്ങള്‍ക്കായി ഭൂവിനിയോഗത്തിലും മറ്റും ചില വിട്ടുവീഴ്ചകളാവാം എന്ന് ശുപാര്‍ശകളോടൊപ്പം തന്നെ വ്യക്തമാക്കിയിട്ടുള്ള ഈ റിപ്പോര്‍ട്ട് കുടിയിറക്കിനുള്ള കാഹളം മുഴക്കലാണെന്ന് ചിത്രീകരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നും കീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം നിശ്ചിത വര്‍ഷത്തിനുള്ളില്‍ നിര്‍ത്തലാക്കണമെന്നുമുള്ള നിര്‍ദ്ദേശം കര്‍ഷക വിരുദ്ധമാണെന്ന്, ജൈവകൃഷി അവബോധം ശക്തമായുള്ള ഇന്നത്തെക്കാലത്ത് സാമാന്യബുദ്ധിയുള്ളവര്‍ പറയില്ല. അതുപോലെ തന്നെ മൃഗപരിപാലനം നടത്തുന്നതിന് ഇന്‍സെന്റീവ് പേമെന്റ് ഏര്‍പ്പെടുത്തണമെന്നും, മൃഗപരിപാലനം ബയോഗ്യാസ് നിര്‍മ്മാണത്തിനും ജൈവവള നിര്‍മ്മാണത്തിനും സഹായകരമായതിനാല്‍ അതിന് സബ്സിഡി നല്‍കണമെന്നും ശുപാര്‍ശ ചെയ്ത കമ്മിറ്റി കര്‍ഷകരെ കുടിയിറക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് പ്രചരിപ്പിക്കുന്നത് എന്തിനുവേണ്ടിയാണ്, ആര്‍ക്കുവേണ്ടിയാണ്?

 

 

ഇപ്പോഴെ ഉറക്കമിളയ്ക്കേണ്ടതുണ്ടോ?
ആകെക്കൂടി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ മലയോര ജനതയ്ക്ക് ആശങ്കയുണ്ടാക്കാവുന്ന വിധത്തിലുള്ള അവ്യക്തതയുള്ളത് വന്യമൃഗങ്ങളുടെ സഞ്ചാരത്തിനായുള്ള വന ഇടനാഴി സംബന്ധിച്ച് മാത്രമാണ്. കാരണം വന ഇടനാഴികളായി പ്രഖ്യാപിക്കപ്പെടുന്നത് ഏതൊക്കെ പ്രദേശങ്ങളാണ് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. ഇത് സംബന്ധിച്ച് വ്യക്തമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ടാവാം. അതിനുശേഷം മാത്രം കൃത്യതയോടെ പറയാന്‍ കഴിയുന്ന ഈ കാര്യം, ഇപ്പോഴെ വ്യാപകമായ കുടിയിറക്ക് എന്ന പ്രതീതി ജനിപ്പിക്കാന്‍ തല്പരകക്ഷികള്‍ ആയുധമാക്കുന്നുണ്ട്.

കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ആര്‍ക്കെങ്കിലും രഹസ്യമായി തീരുമാനമെടുത്ത് നടപ്പിലാക്കാവുന്ന ഒരുകാര്യമല്ല ഇതെന്നിരിക്കെ ഇക്കാര്യം ചൂണ്ടിക്കാണിച്ച്. കര്‍ഷക സൌഹൃദപരമായ ഒരു റിപ്പോര്‍ട്ടിനെയൊന്നാകെ തള്ളിക്കളയണമെന്ന് വാദിക്കുന്നതിലര്‍ത്ഥമില്ല. വന ഇടനാഴിക്കായി കുടിയിറക്ക് ആവശ്യമായി വരുമെന്ന് മതിയായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കൃത്യതയോടെ വ്യക്തമാക്കപ്പെട്ടാല്‍ ആ ഘട്ടത്തില്‍ അതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തി നിലപാടെടുത്താല്‍ പോരേ. അതിനുപകരം, ആറ്റിലെ വെള്ളം വറ്റുകയും പട്ടിയുടെ തുടല്‍ പൊട്ടുകയും ചെയ്താല്‍ എന്നാലോചിച്ച് ഇപ്പോഴെ ഉറക്കമിളയ്ക്കേണ്ടതുണ്ടോ?

ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകളെല്ലാം പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ലക്ഷ്യംവച്ചുള്ളവയാണ്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം എന്നത് പ്രത്യേകിച്ചും ആ മേഖലകളില്‍ ജീവിക്കുന്നവരുടെയും പൊതുവില്‍ മറ്റു മേഖലകളില്‍ ജീവിക്കുന്നവരുടെയും നിലനില്പിനു വേണ്ടിയാണ്. ഇത് മനസ്സിലാക്കാന്‍ വലിയ പാരിസ്ഥിതിക അവബോധം ആവശ്യമില്ല. മലയോരങ്ങളില്‍ പോലും ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന കുടിവെള്ളക്ഷാമത്തെക്കുറിച്ച് മാത്രം യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ മതി. എന്നിട്ടുമെന്തെ ചിലര്‍ ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ക്കു നേരെ യുദ്ധപ്രഖ്യാപനം നടത്തുന്നത്?

 

 

കര്‍ഷകജനതയുടെ വോട്ടു മൂല്യം
യഥാര്‍ത്ഥത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ക്കെതിരെ കര്‍ഷകജനതയെ തെരുവിലിറക്കാന്‍ നീക്കങ്ങള്‍ നടത്തുന്നത് കര്‍ഷകസ്നേഹം മൂലമല്ല. ഇത് മനസ്സിലാക്കാന്‍ കമ്മിറ്റിയുടെ ചില ശുപാര്‍ശകള്‍ ശ്രദ്ധിച്ചാല്‍ മതി. പശ്ചിമ ഘട്ടത്തിലെ (ESZ1, ESZ 2, ESZ 3) മേഖലകളില്‍ പുതിയതായി ഖനനങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കരുത്, ESZ1 ല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ ഖനനങ്ങളും നിര്‍ത്തലാക്കണം, ESZ2 ല്‍ നിലവിലുള്ള ഖനന പ്രവര്‍ത്തനങ്ങളെ സാമൂഹികമായ കണക്കെടുപ്പുകള്‍ക്ക് വിധേയമാക്കണം, എല്ലാമേഖലകളിലെയും അനധികൃത ഖനനങ്ങള്‍ ഉടന്‍ നിര്‍ത്തലാക്കണം, പുതിയ ക്വാറികള്‍ക്കും മണല്‍ ഖനനത്തിനും ESZ1 ല്‍ അനുമതി നല്‍കരുത്, മലിനീകരണമുള്ള വ്യവസായങ്ങള്‍ അനുവദിക്കരുത്, നിലവിലുള്ള വ്യവസായങ്ങള്‍ അഞ്ചു വര്‍ഷത്തിനകം പൂജ്യം മലിനീകരണത്തോതില്‍ എത്തണം, പുതിയ ഊര്‍ജ്ജോല്‍പാദന പദ്ധതികള്‍ക്ക് നിയന്ത്രണങ്ങള്‍, കാലാവധികഴിഞ്ഞ ഡാമുകളും താപനിലയങ്ങളും പ്രവര്‍ത്തനം നിര്‍ത്തുക, ഗതാഗത സൌകര്യങ്ങളുടെ പേരില്‍ എക്സ്പ്രസ് ഹൈവേകളും മറ്റു മൊഴിവാക്കി വളരെ അത്യാവശ്യത്തിന് മാത്രം പുതിയ ഹൈവേകളും റയില്‍വേ ലൈനുകളും, ടൂറിസം പദ്ധതികള്‍ക്ക് നിയന്ത്രണങ്ങള്‍, ഇതിനെല്ലാം പുറമെ നിര്‍ദ്ദിഷ്ട ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്ക് അനുമതി കൊടുക്കരുത് തുടങ്ങിയ ശുപാര്‍ശകളാണ് ഗാഡ്ഗില്‍ കമ്മിറ്റിക്കെതിരെ തിരിയാന്‍ ചില കേന്ദ്രങ്ങളെ പ്രേരിപ്പിക്കുന്നത്. ഈ ശുപാര്‍ശകളൊന്നും പശ്ചിമഘട്ട മേഖലകളില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നവയല്ലെന്ന് മാത്രമല്ല, ഇനി അവിടെ ജനിക്കാനിരിക്കുന്ന തലമുറകളുടെ നിലനില്‍പ്പ് ഉറപ്പു വരുത്തുന്നവയാണ്.

എന്നാല്‍ പശ്ചിമഘട്ടത്തിലെ കല്ലും, തടിയും, മണ്ണും, മണലും, ധാതുക്കളും വിറ്റ് കാശാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളവര്‍ക്ക് ഈ ശുപാര്‍ശകള്‍ വഴിമുടക്കികളാണ്. അതൊഴിവാക്കാനുള്ള യുദ്ധത്തില്‍ കാലാള്‍പ്പടയായി മുന്നില്‍ നിര്‍ത്താനാണ് കര്‍ഷകജനതയെ ഇളക്കിവിടാന്‍ ചിലര്‍ കരുക്കള്‍ നീക്കുന്നത്. ഈ യുദ്ധത്തിനായി കുതിരയെയും ആനയെയും തേരിനെയും മന്ത്രിയേയും വിലക്കു വാങ്ങാന്‍ അവര്‍ക്കറിയാം. കര്‍ഷകജനത എന്ന കാലാള്‍പ്പടയുടെ വോട്ടു മൂല്യം ചൂണ്ടിക്കാണിച്ചുവേണം അവര്‍ക്ക് യുദ്ധം ജയിക്കാന്‍.

 

 

യുദ്ധങ്ങളുടെ രസതന്ത്രം
കര്‍ഷകജനതയെ തെരുവിലിറക്കാനുള്ള തിരക്കഥ രചിക്കുന്നവര്‍ ഇത്തരം യുദ്ധങ്ങളുടെ രസതന്ത്രം നന്നായി അറിയാവുന്നവരാണ്. അതുകൊണ്ടുതന്നെയാണ് കത്തോലിക്കാസഭയെയും അതിന്റെ നിയന്ത്രണത്തിലുള്ള ദീപികപോലുള്ള പ്രസിദ്ധീകരണത്തെയും ഗാഡ്ഗില്‍ കമ്മിറ്റിക്കെതിരെയുള്ള പോര്‍മുനകളായി സജ്ജീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. അവരാണ്, വന്യമൃഗങ്ങള്‍ക്കുവേണ്ടി മനുഷ്യരെ വഴിയാധാരമാക്കുന്നു എന്ന് വിലപിക്കുന്നത്. ഈ പ്രകൃതിയൊന്നാകെ മനുഷ്യന്റെ അന്തമില്ലാത്ത ഉപഭോഗാര്‍ത്തിക്കായി ഉപയോഗിക്കാനുള്ളതാണ് എന്ന ‘തിയോളജി’ കാലഹരണപ്പെട്ടതാണെന്ന് അവരറിയുന്നില്ല. മനുഷ്യനും മറ്റ് സസ്യ-ജന്തു വര്‍ഗ്ഗങ്ങള്‍ക്കും പരസ്പരാശ്രിതത്വത്തോടെയെ ഇവിടെ നിലനില്‍ക്കാനാകൂ എന്ന ഇന്നത്തെ ബോധ്യങ്ങള്‍ക്കുനേരെ അജ്ഞത നടിച്ചുകൊണ്ട് ഇവര്‍ ജനങ്ങളെ നയിക്കുന്നത് തികഞ്ഞ ഭൌതിക ആര്‍ത്തിയുടെയും മത്സരങ്ങളുടെയും സര്‍വ്വനാശത്തിന്റെയും നിത്യനരകത്തിലേക്കാണ്.

കര്‍ഷകരക്ഷ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ക്കെതിരെ അട്ടഹസിക്കുന്നവര്‍ വിഡ്ഡിവേഷം കെട്ടുകയാണ്. കര്‍ഷകര്‍ സ്വന്തം നിലക്ക് ഇത്തരം കമ്മിറ്റി റിപ്പോര്‍ട്ടുകളൊന്നും പഠന വിധേയമാക്കില്ല എന്ന ഒരു വിശ്വാസത്തിലാണ് ഇവിടെ തെറ്റിദ്ധരിപ്പിക്കല്‍ ശ്രമങ്ങള്‍ നടക്കുന്നത്. കുടിയിറക്ക് ഭീതിപരത്തിയാല്‍, മുമ്പ് കുടിയിറക്ക് ഭീക്ഷണികളുണ്ടായപ്പോഴെല്ലാം ആരുടെയൊക്കെ ചിറകുകള്‍ക്കു കീഴിലാണോ അഭയം പ്രാപിച്ചത്, അവിടേക്ക് തന്നെ കര്‍ഷകര്‍ ഓടിയടുക്കുമെന്നാണ് ഈ നാടകങ്ങളുടെ തിരക്കഥ രചിക്കുന്നവര്‍ കണക്കു കൂട്ടുന്നത്. എന്നാലിന്ന് കാര്യങ്ങളെ സ്വതന്ത്രമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും മലയോരങ്ങളിലുമുണ്ട് എന്നവര്‍ മനസ്സിലാക്കാന്‍ പോകുന്നതേയുള്ളൂ. ഈ വിഷയം മുന്‍നിര്‍ത്തി ഏതാനും മാസങ്ങളായി വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കാന്‍ ചിലര്‍ വളരെ ആസൂത്രിതമായി ശ്രമിച്ചിട്ടും ഇതുവരെ ജനങ്ങളില്‍ വലിയ ചലനങ്ങളൊന്നുമുണ്ടായിട്ടില്ലായെന്നതാണ് വസ്തുത.

 

 

ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം
ഇത് പരിസ്ഥിതി പ്രവര്‍ത്തകരും സ്വതന്ത്രകര്‍ഷസംഘടനകളും പക്വതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണ്. പശ്ചിമഘട്ടത്തിലെ കര്‍ഷക സമൂഹം കയ്യേറ്റക്കാരും പരിസ്ഥിതി വിരുദ്ധരുമായ ആര്‍ത്തിപ്പണ്ടാരങ്ങളാണെന്ന മുന്‍വിധിയുള്ള ചില പരിസ്ഥിതി പ്രവര്‍ത്തകരുണ്ട്. അവര്‍ നഗരങ്ങളിലിരുന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പുകഴ്ത്തി ചര്‍ച്ചകള്‍ നടത്തുകയും മലയോരം മുടിക്കുന്ന അസുര ജനതയെ നിര്‍ദ്ദാക്ഷണ്യം കുടിയിറക്കണമെന്ന് വാദിക്കുകയും ചെയ്തെന്നുവരും.

അത്തരം വാദഗതികളാവും കര്‍ഷക സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ തിരിക്കാന്‍ ശ്രമിക്കുന്നവര്‍ ഫലപ്രദമായി ഉപയോഗിക്കുക. പശ്ചിമഘട്ടത്തിലെ കര്‍ഷക ജനത അന്യഗ്രഹങ്ങളില്‍ നിന്നോ ശത്രു രാജ്യത്തു നിന്നോ ഒളിച്ചു കടന്നുവന്നവര്‍ അല്ല. കാലാകാലങ്ങളില്‍ ഇന്നാട്ടില്‍ നിലനിന്നിരുന്ന ഭരണകൂടങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെ പശ്ചിമഘട്ടത്തിലേക്ക് കൃഷിക്കായി കുടിയേറിയവരാണ്.

പശ്ചിമഘട്ടത്തിലെ എല്ലാമനുഷ്യ ഇടപെടലുകളുടെയും കണക്കെടുത്താല്‍ അവിടുത്തെ കര്‍ഷക സമൂഹം ഏല്‍പ്പിച്ചിരിക്കുന്ന ക്ഷതങ്ങളെക്കാള്‍ കൂടുതലാണ് വന്‍കിട പ്ളാന്റേഷനുകളും, സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളും വ്യവസായ സംരംഭങ്ങളും വരുത്തിയിരിക്കുന്ന പ്രകൃതി നാശമെന്ന് കണ്ടെത്താനാവും. മാത്രവുമല്ല പൊതുഖജനാവിന് ഭാരമാകാതെ അദ്ധ്വാനിച്ചു ജീവിക്കുന്ന ഈ ജനത ഉല്‍പ്പാദിപ്പിക്കുന്ന സമ്പത്തിന്റെ പങ്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഇന്നാട്ടിലെ എല്ലാവിഭാഗം ജനങ്ങളും അനുഭവിക്കുന്നുണ്ട്. മലയോരങ്ങളില്‍ നിന്ന് കല്ലായും മണലായും തടിയായും കാര്‍ഷികവിഭവങ്ങളായും കറണ്ടായും ഒഴുകിപ്പോകുന്നതെല്ലാം തന്നെ സമതലങ്ങളിലെ ജനങ്ങളുടെ പക്കലേക്ക് കൂടിയാണെന്നതും വിസ്മരിക്കാനാവില്ല.

ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് മലയോര മേഖലകളിലെ ജനങ്ങളോട് സൌഹൃദത്തോടെയുള്ള സമീപനം സ്വീകരിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിനെങ്കിലും കഴിയുന്നില്ലായെന്നാണെന്റെ നിരീക്ഷണം. മലയോരകര്‍ഷകനെ കയ്യേറ്റക്കാരനായി കാണുന്ന ഒരു മനഃശാസ്ത്രം പല പരിസ്ഥിതി പ്രവര്‍ത്തകരിലുമുണ്ട്. സര്‍ക്കാര്‍ ശമ്പളത്തിന്റെയും പെന്‍ഷനുകളുടെയും സുരക്ഷിതത്വത്തില്‍ നഗരകേന്ദ്രീകൃത ജീവിതം നയിച്ചുകൊണ്ടാണ് ഇക്കൂട്ടരിലേറെയും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

 

Painting: Matt Mercer


 

കര്‍ഷകരല്ല ശത്രു
ചെറിയ തോതിലാണെങ്കിലും ഇരുപത്തഞ്ച് കൊല്ലത്തിലധികം കാലത്തെ പരിസ്ഥിതി പ്രവര്‍ത്തനാനുഭവങ്ങളില്‍ നിന്ന് തികഞ്ഞ ബോധ്യത്തോടെയാണ് ഇക്കാര്യങ്ങള്‍ ഞാനിവിടെ തുറന്നു പറയുന്നത്. ഇവിടെ ഇങ്ങനെയൊരു പരാമര്‍ശം നടത്തുന്നത് ഒരു പ്രത്യേക പശ്ചാത്തലത്തിലാണ്. ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ക്കെതിരെ കുടിയിറക്ക് ഭീതി പരത്തി ജനങ്ങളെ ഇളക്കാന്‍ ശ്രമിക്കുന്നവര്‍ അതിന് പശ്ചാത്തലമൊരുക്കുന്നത് പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന്റെ നിലപാടിനെപ്പറ്റി വിശദീകരിച്ചുകൊണ്ടാണ് (ഉദാ: ഓക്ടോബര്‍ ലക്കം കര്‍ഷകന്‍ മാസികയിലെ പരിസ്ഥിതി സംരക്ഷിക്കാന്‍ കര്‍ഷകരെ കുടിയിറക്കണോ? എന്നലേഖനം) പശ്ചിമഘട്ടത്തില്‍ നിന്ന് കര്‍ഷകരെയെല്ലാം കുടിയിറക്കി കാര്യങ്ങള്‍ നേരെയാക്കാം എന്ന് പരിസ്ഥിതി പ്രവര്‍ത്തകരില്‍ ആരെല്ലാമോ എവിടെയൊക്കെയോ പറയുന്നു എന്നു സൂചിപ്പിച്ചുകൊണ്ടാണ് ഗാഡ്ഗില്‍ ശുപാര്‍ശകള്‍ക്കെതിരെ ജനവികാരമുണര്‍ത്തുന്നത്.

കേരളത്തിലെ ഏതെങ്കിലും ഒരു പരിസ്ഥിതി സംഘടന അത്തരമൊരു നിലപാടെടുത്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെങ്കിലും ഇങ്ങനെയൊരു പ്രചരണം നടക്കുമ്പോള്‍ അക്കാര്യത്തില്‍ നിശബ്ദത പുലര്‍ത്തുന്നത് മേല്‍സൂചിപ്പിച്ച പ്രചരണത്തിന് കരുത്തു പകരും. അതു കൊണ്ടുതന്നെ ഈ സമയത്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍ എടുക്കുന്ന നിലപാടുകള്‍ക്ക് ഏറെ പ്രധാന്യമുണ്ട് പശ്ചിമഘട്ട മലനിരകളില്‍ ജീവിക്കുന്ന സാധാരണക്കാരായ ജനലക്ഷങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തി വിചാരണ ചെയ്യുന്ന സമീപനം ഒഴിവാക്കപ്പെടണം. അതിനു തയ്യാറായില്ലെങ്കില്‍ യഥാര്‍ത്ഥ വില്ലന്‍മാര്‍ ഊറിച്ചിരിക്കും. എന്തുകൊണ്ടെന്നാല്‍ അവര്‍ രംഗത്തിറക്കിയിരിക്കുന്ന കര്‍ഷകമിശിഹാമാരുടെ പിന്നിലേക്ക് മലയോരജനത ഒഴുകിയെത്താന്‍ ഈ വിചാരണയും കുടിയിറക്ക് പിറുപിറുക്കലുകളും കാരണമാവുമെന്നവര്‍ക്കറിയാം. പിന്നെയെല്ലാം എളുപ്പമാണല്ലോ.
പശ്ചിമഘട്ടത്തിലെ സാധാരണ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും അവരുടെ വിശ്വാസമാര്‍ജ്ജിച്ചു കൊണ്ടും, അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തുറന്നുകാണിക്കാനുള്ള വലിയ പ്രചരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സമയമാണിത്.

ഏറെ നിര്‍ണ്ണായകമായ ഈ ദൌത്യം കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തക സമൂഹം ഏറ്റെടുക്കുമോ. അതിനു പകരം പ്ളാച്ചിമടയിലും മുല്ലപ്പെരിയാറിലും ചില പരിസ്ഥിതി ബുദ്ധിജീവികള്‍ ചെയ്തപോലെ, രാഷ്ട്രീയ താല്പര്യത്തോടെയോ പക്വതയില്ലാത്ത പരിസ്ഥിതി വൈകാരികതയോടെയോ, സമരമുഖങ്ങളിലെ യഥാര്‍ത്ഥ ഇരകളുടെ സംഘശക്തിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനവുമായി ഇക്കാര്യത്തിലും മുന്നോട്ടു നീങ്ങുമോ? ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകളുമായി ബന്ധപ്പെട്ട് പശ്ചിമഘട്ടത്തിന്റെ സംരക്ഷണകാര്യത്തില്‍ ഇനി എന്തു സംഭവിക്കുമെന്നത് തീര്‍ച്ചയായും ഈ ഘട്ടത്തില്‍ പരിസ്ഥിതി പ്രവര്‍ത്തക സമൂഹം സ്വീകരിക്കുന്ന നിലപാടുകളെ ആശ്രയിച്ചാണിരിക്കുന്നത് എന്ന വിവേകവും ഉത്തരവാദിത്തവും ഉണ്ടാകട്ടേ.
 
 
(കേരളീയം പ്രസിദ്ധീകരിച്ചത്)
 
 
Gadgil Report Special
 
ഗാഡ്ഗില്‍ കുറിപ്പുകള്‍ക്ക് ഒരാമുഖം
മാസ്ഹിസ്റ്റീരിയ മുറിച്ചുകടക്കാന്‍ ഒരു മാധ്യമശ്രമം

റിപ്പോര്‍ട്ടിന്റെ സംഗ്രഹം
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംഗ്രഹം

ഡോ. ടി.വി. സജീവ് എഴുതുന്നു
ഗാഡ്ഗില്‍ കമ്മറ്റി കണ്ടതും പറഞ്ഞതും

സണ്ണി പൈകട എഴുതുന്നു
മലയോരജനതയെ തെറ്റിദ്ധരിപ്പിക്കുന്നു

ഗോവര്‍ധന്‍ എഴുതുന്നു
ഇടയലേഖനം: ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന വിധം

എസ്.പി. രവി എഴുതുന്നു
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കൊല്ലുന്നതാര്?

 
 
 
 

ഗാഡ്ഗില്‍ കമ്മറ്റി കണ്ടതും പറഞ്ഞതും

 
 
 
 

പാനല്‍ നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും. ഡോ. ടി.വി. സജീവ് എഴുതുന്നു

 
 

പശ്ചിമഘട്ടത്തിലെ ഭരണവ്യവസ്ഥ സങ്കീര്‍ണ്ണതകളെ കണക്കിലെടുത്തുകൊണ്ട് മാത്രമേ സാധ്യമാകൂ. ഇപ്പോള്‍ നിലവിലുള്ള ധനകേന്ദ്രീകൃത ഭരണമാതൃകക്ക് പകരം പാരിസ്ഥിതിക ഭരണമാതൃക നിലവില്‍ വരുത്തിക്കൊണ്ട് മാത്രമേ പശ്ചിമഘട്ട പരിസ്ഥിതിയുടെ സുസ്ഥിര സംരക്ഷണം സാധ്യമാകൂ. ഇത്തരുണത്തിലാണ് വികേന്ദ്രീകൃതവും ബഹുകേന്ദ്രീകൃതവുമായ ഭരണസംവിധാനം റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നത്. വികസനം പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇന്നത്തെ രീതിയില്‍ നിന്ന് വ്യത്യസ്തമായി, ചിലയിടങ്ങള്‍ വികസനത്തിനും ചിലയിടങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിനും എന്ന നില മാറ്റി വികസനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും രീതികളില്‍ മാറ്റം വരുത്തി അവ രണ്ടല്ലാതെ ഒന്നുതന്നെയാക്കി മാറ്റുക എന്നതാണ് ഈ പുതിയ ഭരണമാതൃകയുടെ ലക്ഷ്യം-ഡോ. ടി.വി. സജീവ് എഴുതുന്നു

 

 

2010 മാര്‍ച്ചിലാണ് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം പ്രൊഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായി പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ പാനല്‍ രൂപീകരിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സങ്കീര്‍ണ്ണത, നിലനില്ക്കുന്ന വികസനമാതൃകകളാല്‍ നഷ്ടപ്പെടുന്ന ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍, ഇത്തരം മാറ്റങ്ങളെയും നഷ്ടപ്പെടലുകളെയും കുറയ്ക്കുവാനും, ഇല്ലാതാക്കുവാനും, പൊരുത്തപ്പെടാനുമുള്ള സാധ്യതകള്‍ എന്നിങ്ങനെ പരസ്പരബന്ധിതമായ നിരവധി മേഖലകളും പരിസ്ഥിതിയും സംബന്ധിച്ച് പഠിക്കുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയുമാണ് പാനലിലൂടെ ഉദ്ദേശിച്ചത്.

പശ്ചിമഘട്ടത്തിന്റെ ഇപ്പോഴത്തെ പാരിസ്ഥിതികാവസ്ഥ വിലയിരുത്തുക, ഈ പ്രദേശത്തെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ കണ്ടെത്തുക, പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക, കേന്ദ്രവകുപ്പിന്റെ പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങള്‍ നടപ്പിലാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക, പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കാനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, ആ പ്രദേശവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രാലയം ഇടപെടേണ്ടതായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുക എന്നിവയായിരുന്നു പാനലിനെ ഏല്പിച്ച ദൌത്യങ്ങള്‍. പിന്നീട് രത്നഗിരി, സിന്ധുദുര്‍ഗ് എന്നീ ജില്ലകള്‍ തീരദേശമടക്കം പാനലിന്റെ പരിശോധനാമേഖലയില്‍ ഉള്‍പ്പെടുത്തുവാനും കര്‍ണ്ണാടകയിലെ ഗുണ്ടിയ, കേരളത്തിലെ അതിരപ്പിള്ളി എന്നിവിടങ്ങളിലെ ജലവൈദ്യുത പദ്ധതികളെ സംബന്ധിച്ചും ഗോവയിലെ ഖനികള്‍ക്ക് ഏര്‍പ്പെടുത്തിയ താത്കാലികമായ നിര്‍ത്തിവയ്ക്കലിനെ (മോറട്ടോറിയം) ക്കുറിച്ചും സവിശേഷമായി പഠിക്കുവാനും കേന്ദ്രമന്ത്രാലയം നിര്‍ദ്ദേശിച്ചു.

ഓരോ വ്യത്യസ്ത മേഖലയുമായി ബന്ധപ്പെട്ട് പാനല്‍ നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട മേഖലകള്‍ മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും കേരളത്തിന് പ്രാധാന്യം കൊടുക്കുന്നു എന്നതുമായ ന്യൂനതകള്‍ ഈ ലേഖനത്തിലുണ്ട്.

 

 

പശ്ചിമഘട്ടത്തിന്റെ ഇപ്പോഴത്തെ പാരിസ്ഥിതികാവസ്ഥ
ഇന്ന് നമ്മള്‍ കാണുന്ന പശ്ചിമഘട്ടത്തിന്റെ ചരിത്രം തുടങ്ങുന്നത് 255 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഗോഡ്വാന എന്ന വലിയ ഭൂപ്രദേശം പിളര്‍ന്ന് ഇന്ത്യന്‍ മഡഗാസ്കര്‍ പ്രദേശം വടക്കോട്ട് നീങ്ങിത്തുടങ്ങിയപ്പോഴാണ്. അക്കാലത്ത് പന്നലുകളും ഉഭയജീവികളും ഉരഗങ്ങളും അല്ലാതെ സപുഷ്പികളായ സസ്യങ്ങളും തേനീച്ചകളും ചിത്രശലഭങ്ങളും പക്ഷികളും സസ്തനികളും ലോകത്തൊരിടത്തും തന്നെ അവയുടെ പൂര്‍ണ്ണവൈവിധ്യത്തിലെത്തിയിട്ടുണ്ടായിരുന്നില്ല. ഏകദേശം 90 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡം മഡഗാസ്കറില്‍ നിന്നും അടര്‍ന്നുമാറി. ഈ അടര്‍ന്നുമാറലിലെ വലിഞ്ഞുമുറുകലാണ് പശ്ചിമഘട്ടത്തെ പടിഞ്ഞാറന്‍ കടല്‍ത്തീരത്തോട് സമാന്തരമായി ഉയര്‍ത്തിയത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കോട്ടുള്ള നീക്കത്തിനിടയില്‍ ഏകദേശം 65 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അതീവലോലമായ പ്രദേശത്തിനുമുകളിലൂടെ സഞ്ചരിക്കുകയും അതി ഭീമാകാരമായ അഗ്നിപര്‍വ്വതസ്ഫോടനത്തിന് കാരണമാവുകയും ചെയ്തു.

ഡക്കാന്‍ പീഠഭൂമിയുടെ ഉത്ഭവം അങ്ങിനെയാണ്. അഗ്നിപര്‍വ്വതധൂളികള്‍ ദിനോസറുകളുടെ വംശനാശത്തിനും പക്ഷികളുടെയും സസ്തനികളുടെയും സംവര്‍ദ്ധനത്തിനും കാരണമായി. മനുഷ്യന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്തുന്നത് അറുപതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് മാത്രമാണ്. ഇന്‍ഡസ് പോലുള്ള പുഴയോര സമതലങ്ങളില്‍ കാര്‍ഷിക ജീവിതമാരംഭിച്ച മനുഷ്യന്‍ പശ്ചിമഘട്ട മേഖലയിലേക്ക് കുടിയേറുന്നത് ഇരുമ്പ് ആയുധങ്ങളുടെ ഉപയോഗത്തോടുകൂടി മൂവ്വായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് മാത്രമാണ്. ഒരുപക്ഷെ പരശുരാമന്‍ മഴു എറിഞ്ഞുണ്ടാക്കിയത് എന്ന മിത്തിന്റെ ഉത്ഭവം ഇതുകൊണ്ടാകാം. അവിടുന്നിങ്ങോട്ട് തീയും ഇരുമ്പും പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനെ നിര്‍ണ്ണായകമായി പരുവപ്പെടുത്തിയിട്ടുണ്ട്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനായി ചെയ്ത ഗവേഷണ പ്രബന്ധത്തില്‍ പരഞ്ജ പൈ ബ്രീട്ടീഷ് ഭരണകാലത്തെ ത്വരിതവികസനത്തിന് മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്. റെയില്‍വേയും റോഡുകളും ഡാമുകളും. നഗരവത്കരണത്തെയും വിഭവചൂഷണത്തെയും ഇവ ത്വരിതപ്പെടുത്തി. പശ്ചിമഘട്ട വനത്തിലെ മരങ്ങള്‍ വളരെ പെട്ടെന്നുതന്നെ ഇന്ത്യയിലെവിടെയും എത്തിക്കാന്‍ തക്കവണ്ണം റോഡുകളും റെയില്‍വേയും സജ്ജമായി. സ്വാതന്ത്യ്രത്തിനുശേഷവും ഇതില്‍ മാറ്റമുണ്ടായില്ല. 2009 ആയപ്പോഴേക്ക് 1821 ഡാമുകള്‍ പശ്ചിമഘട്ടത്തില്‍ പണി കഴിയുകയോ തുടങ്ങിവയ്ക്കുകയോ ചെയ്തിട്ടുണ്ട്.

ഇതില്‍ 200 എണ്ണം വലിയ ഡാമുകളാണ്. വിസ്തൃതമായ വനഭൂമി ജലത്തിനടിയിലായിപ്പോകുന്നു എന്നതുമാത്രമായിരുന്നില്ല ഡാമുകള്‍ കാരണം സംഭവിച്ചത്. ഡാമുകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച റോഡുകള്‍ പശ്ചിമഘട്ട മലനിരകളിലേക്ക് വ്യവസായങ്ങളുടെ കടന്നുവരവിന് കാരണമായി. മലകളിടിച്ച് നിരപ്പാക്കി മുപ്പതോളം പ്രത്യേക സാമ്പത്തികമേഖകള്‍ വടക്കന്‍ പശ്ചിമഘട്ടത്തില്‍ മാത്രം സ്ഥാപിക്കുകയുണ്ടായി. നേരിട്ടുള്ള ഈ പാരിസ്ഥിതിക ശോഷണത്തോടൊപ്പം കാലാവസ്ഥാവ്യതിയാനം കൊണ്ട് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങളും ഗാഡ്ഗില്‍ കമ്മറ്റി പരിശോധിച്ചിട്ടുണ്ട്.

 

 

1. ജല ഉപയോഗം
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാനനദികളായ കാവേരി, കൃഷ്ണ, ഗോദാവരി എന്നിവയോടൊപ്പം നൂറുകണക്കിന് പടിഞ്ഞാറോട്ടൊഴുകുന്ന ശതാവരി, നേത്രാവതി, പെരിയാര്‍, ഭാരതപ്പുഴ എന്നിവയടക്കമുള്ള നദികളും പിറവിയെടുക്കുന്നത് പശ്ചിമഘട്ടത്തിലാണ്. ഏകദേശം 245 മില്യണ്‍ മനുഷ്യര്‍ ജലത്തിനായി ഈ നദികളെയാണ് ആശ്രയിക്കുന്നത്. തുറന്ന കിണറുകളും ഉറവകളുമാണ് പശ്ചിമഘട്ട പ്രദേശത്തെ മറ്റുള്ള ജലസ്രോതസ്സുകള്‍. ഭൂഗര്‍ഭജലനിരപ്പ് താഴുന്നതുകൊണ്ട് കുഴല്‍ക്കിണറുകള്‍ ഇപ്പോള്‍ വ്യാപകമാകുന്നുണ്ട്. മറ്റു പശ്ചിമഘട്ട സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ഭൂഗര്‍ഭജലം തുലോം കുറവാണെന്ന് മാത്രമല്ല, അടുത്തകാലത്തായി അത് വളരെ വേഗം താഴുകയും ചെയ്യുന്നുണ്ട്.

ഇതേസമയം തന്നെ കുടിവെള്ളത്തിനായും ഊര്‍ജ്ജോത്പാദനത്തിനായും, ജലസേചനത്തിനായും വ്യാവസായിക ആവശ്യത്തിനുമൊക്കെയായുള്ള ജലത്തിന്റെ ആവശ്യം പശ്ചിമഘട്ട സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരികയാണ്. ജലസേചനത്തിനായി തുടങ്ങിയ ശിരുവാണി, കബനി, പീച്ചി, മലമ്പുഴ എന്നീ റിസര്‍വ്വോയറുകള്‍ ഇപ്പോള്‍ പ്രധാനമായും കോയമ്പത്തൂര്‍ ബാംഗ്ളൂര്‍, മൈസൂര്‍, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ കുടിവെള്ളത്തിനായാണ് ഉപയോഗിക്കപ്പെടുന്നത്. ഉയര്‍ന്ന പ്രദേശത്തുള്ള ചായ, കാപ്പി തോട്ടങ്ങളിലേക്കുള്ള വെള്ളത്തിനായി പുഴകള്‍ പിറവിയെടുക്കുന്നയുടന്‍ ചെക്ക് ഡാമുകളാല്‍ നിയന്ത്രിക്കപ്പെടുന്നു.

ഊട്ടിയിലെ ടൂറിസം നിലനില്‍ക്കുന്നത് കാവേരിയുടെ പോഷകനദികളില്‍ ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ നിര്‍മ്മിച്ച റിസര്‍വ്വോയറുകള്‍ കാരണമാണ്. വലിയ പാരിസ്ഥിതികാഘാതമുണ്ടാക്കിക്കൊണ്ടും കൃഷിയെയും മീന്‍പിടുത്തത്തെയും ദോഷകരമായി ബാധിച്ചുകൊണ്ടും കടല്‍വെള്ളത്തിന്റെ കടന്നുവരവിന് കാരണമായിക്കൊണ്ടും പശ്ചിമഘട്ടത്തില്‍നിന്ന് പിറവിയെടുക്കുന്ന നദികളില്‍ പലതും കടലിലെത്തിച്ചേരുന്നില്ല. 2001-2004 വരള്‍ച്ചക്കാലത്ത് വലിയ നദിയായ കൃഷ്ണ പോലും കടലിലെത്തിയിരുന്നില്ല.

വനനശീകരണത്തിന്റെ നീണ്ടചരിത്രമുണ്ട് പശ്ചിമഘട്ടത്തിന്. തടിയ്ക്കും, തോട്ടങ്ങള്‍ക്കും നദീതട പദ്ധതികള്‍ക്കുമായി ഇല്ലാതാക്കപ്പെട്ട കാടുകള്‍ പുഴകളിലെ നീരൊഴുക്ക് കുറച്ചു. മഴക്കാലത്തിനുശേഷം പുഴകളില്‍ വെള്ളമില്ലാത്ത അവസ്ഥയാണ്. പശ്ചിമഘട്ടത്തിലെ എല്ലാ പുഴകളിലും ഡാമുകള്‍ കെട്ടിക്കഴിഞ്ഞു. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം എന്നിവിടങ്ങളില്‍ പുഴകളെ വഴിതിരിച്ചുവിടുകയും ചെയ്തു. പ്രകൃതിനിയമങ്ങള്‍ക്ക് വിരുദ്ധമായി പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ കിഴക്കോട്ട് തിരിച്ചുവിടപ്പെട്ടു.

പുഴയുടെ ജീവന്‍ നിലനിര്‍ത്താന്‍പോലും നീരൊഴുക്ക് നല്‍കുന്നില്ല; ഡാമുകളൊന്നുംതന്നെ. ഡാമുകളുടെ വൃഷ്ടിപ്രദേശത്തെ, വനം കയ്യേറ്റത്തിലൂടെ നശിപ്പിച്ചതുമൂലം ഡാമിലേക്കുള്ള മണ്ണൊലിപ്പ് ക്രമാതീതമായി. ഡാമിന്റെ നിര്‍മ്മാണത്തോടൊപ്പം അതിന്റെ വൃഷ്ടിപ്രദേശമാകെ കയ്യേറപ്പെട്ട ചരിത്രമാണ് ഇടുക്കി ഡാമിനുള്ളത്. പുഴകളിലെ മണല്‍വാരല്‍ അവയുടെ ജലസംഭരണശേഷിയെ കാര്യമായി കുറച്ചിരിക്കുന്നു.

പലയിടങ്ങളിലും പുഴത്തട്ട് കടലിനെക്കാള്‍ താഴെയായതിനാല്‍ കടല്‍വെള്ളം കയറിക്കഴിഞ്ഞു. പുഴയോട് ചേര്‍ന്ന പ്രദേശങ്ങളില്‍പോലും ജലദൌര്‍ലഭ്യം അനുഭവപ്പെടുകയും സര്‍ക്കാര്‍ ജലവിതരണ സംവിധാനങ്ങള്‍ വരികയും ചെയ്തു.

വേനലില്‍ നീരൊഴുക്ക് ഇല്ലാതാകുക, ഒഴുക്കിലെ വലിയ വ്യത്യാസങ്ങള്‍, താഴ്ന്നുകൊണ്ടിരിക്കുന്ന ഭൂഗര്‍ഭജലനിരപ്പ്, താഴുന്ന ജലത്തിന്റെ ഗുണനിലവാരം എന്നിവയെല്ലാം ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെ അടിസ്ഥാനപ്പെടുത്തിയും ഉപഭോഗ-ഉത്പാദന രീതിയില്‍ താല്‍ക്കാലിക സംവിധാനങ്ങളൊരുക്കിയുമുള്ള നിര്‍വ്വഹണരീതിയുടെ പാളിച്ചയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഗാഡ്ഗില്‍ കമ്മറ്റി ജലപരിപാലനത്തിന്റെ കാര്യത്തില്‍ പുതിയ കാഴ്ചപ്പാട് വേണമെന്നാവശ്യപ്പെടുന്നത്.

ഗ്രാമപഞ്ചായത്തുകളില്‍ വികേന്ദ്രീകൃതമായ ജലപരിപാലത്തിനാവശ്യമായ മാതൃകാരേഖ തയ്യാറാക്കലാണ് ആദ്യത്തേത്. ജലവിഭവപരിപാലനരീതികള്‍, വനവത്കരണം, വൃഷ്ടിപ്രദേശ സംരക്ഷണം, മഴവെള്ളസംഭരണം, ജലത്തിന്റെ പുനരുപയോഗം എന്നിവ ഈ രേഖയിലുണ്ടാകണം. റിസര്‍വ്വോയറുകളുടെ പ്രവര്‍ത്തനം പുഴയില്‍ സ്ഥിരമായ നീരൊഴുക്ക് ഉണ്ടാകാന്‍ തക്കവിധം ക്രമീകരിക്കണം. സുരംഗം മുതലായ പാരമ്പര്യ ജലശേഖരണ സംവിധാനങ്ങള്‍ പുനസ്ഥാപിക്കണം. പുഴയുടെ ഉത്ഭവസ്ഥാനങ്ങളെ വനത്തോടുകൂടി സംരക്ഷിക്കുക. മണലെടുപ്പ് ഗൌരവമായ പ്രശ്നമുണ്ടാക്കുന്ന സ്ഥലങ്ങളില്‍ മണലവധി നടപ്പാക്കുക. പുഴയോരത്തിന്റെ സ്വാഭാവികസ്ഥിതി സംരക്ഷിക്കാനാവശ്യമായ കാര്യങ്ങള്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുക, ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുക എന്നിങ്ങനെയാണ് ഗാഡ്ഗില്‍ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍.

 

 

2. കൃഷി
ആദിമനിവാസികള്‍ നടത്തിയിരുന്ന പുനംകൃഷി മുതല്‍ സമീപകാലത്ത് തേയില, കാപ്പി, ഏലം, റബ്ബര്‍, പൈനാപ്പിള്‍ എന്നിവയുടെ ഏകവിളതോട്ടങ്ങള്‍ വരെ പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണം തുടങ്ങുംവരെ ഏകവിളത്തോട്ടങ്ങള്‍ പശ്ചിമഘട്ടമേഖലയില്‍ ഉണ്ടായിട്ടില്ല. തേയിലത്തോട്ടങ്ങളില്‍ ഡി.ഡി.റ്റി തളിക്കാന്‍ തുടങ്ങിയത് മുതല്‍ ഇന്നിപ്പോള്‍ തോട്ടം മേഖലയില്‍ ഉപയോഗിക്കപ്പെടുന്ന വിവിധതരം രാസകീടനാശിനികള്‍ വരെ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും മാത്രമല്ല കൃഷിയുടെ സുസ്ഥിരതയെയും ബാധിച്ചിരിക്കുന്നു. മലമുകളിലെ മണ്ണും ജലവും വിഷമയമാകുമ്പോള്‍ അത് താഴെയുള്ള ജീവിതങ്ങളെയും ദോഷകരമായി ബാധിക്കും. പശ്ചിമഘട്ടത്തിലെ കൃഷി സുസ്ഥിരമാക്കുന്നതോടൊപ്പം മറ്റു പ്രദേശങ്ങളെക്കൂടി ദോഷകരമായി ബാധിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍.

വലിയ ഭൂമേഖലയ്ക്കുവേണ്ടി സവിശേഷമായ കൃഷിരീതികള്‍ (വിളകള്‍, ജലലഭ്യത എന്നിങ്ങനെ) ആവിഷ്കരിക്കേണ്ടതായിട്ടുണ്ട്. ഏകവിളത്തോട്ടങ്ങളിലെ മണ്ണൊലിപ്പ് തടയുവാനും, വിളവ് കൂട്ടുവാനും, ജലസംഭരണം ഊര്‍ജ്ജിതമാക്കുവാനുമായി അവയെ തദ്ദേശ ഫലവൃക്ഷങ്ങളും കൃഷിചെയ്യുന്ന മിശ്രവിള തോട്ടങ്ങളുമാക്കി മാറ്റേണ്ടതുണ്ട്. അതോടൊപ്പം തോട്ടങ്ങളിലെ ജലസ്രോതസ്സുകളോട് ചേര്‍ന്നുള്ള സ്ഥലം സ്വാഭാവിക വനവത്കരണത്തിനായി മാറ്റിവയ്ക്കേണ്ടതായുമുണ്ട്. അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ നിന്ന് രാസകീടനാശിനികള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതായിട്ടുണ്ട്. കളനാശിനികള്‍ ഇല്ലാതാക്കുന്നതോടെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ കൃഷിക്കാര്‍ക്ക് കളകളെ ഇല്ലാതാക്കാനുള്ള തൊഴില്‍സേനയെ ലഭ്യമാക്കുകയും വേണം.

ഇനിയും പൂര്‍ണ്ണമായും രേഖപ്പെടുത്താത്തത്ര ജൈവവൈവിധ്യമുള്ള പശ്ചിമഘട്ടത്തില്‍നിന്ന് ജനിതകമാറ്റം വരുത്തിയ വിളകളെ അകറ്റി നിര്‍ത്തുക, തദ്ദേശ ഇനങ്ങളെ പ്രോത്സാഹിപ്പിക്കുക, ജൈവവളം പ്രോത്സാഹിപ്പിക്കുക, രാസവളങ്ങള്‍ക്ക് കൊടുക്കുന്ന സബ്സിഡികള്‍ക്ക് പകരം ജൈവകൃഷി ചെയ്യുന്നവര്‍ക്ക് സാമ്പത്തികസഹായം നല്കുക, തോട്ടങ്ങള്‍ക്കിടയിലുള്ള വന്യമൃഗസഞ്ചാരപഥങ്ങള്‍ വനവത്കരിക്കുക എന്നീ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

വന്യജീവികള്‍ മൂലമുണ്ടാകുന്ന കൃഷിനാശത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ നഷ്ടപരിഹാരം കൊടുക്കണമെന്നും വിളകള്‍ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും നിര്‍ദ്ദേശിക്കുമ്പോള്‍ തന്നെ കാട്ടുപന്നികളുടെ കാര്യത്തില്‍ ഒരുപക്ഷെ, കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ അവയുടെ എണ്ണം കുറയ്ക്കുകയും അങ്ങിനെ കൊല്ലപ്പെടുന്നവയില്‍ നിന്ന് മൂല്യവര്‍ദ്ധിതവിഭവങ്ങള്‍ ഗ്രാമീണാടിസ്ഥാനത്തില്‍ ഉണ്ടാവണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. കാര്‍ഷികമേഖലയിലെ ഗവേഷണം, പരമ്പരാഗത വിളയിനങ്ങളുടെ സംരക്ഷണവും പ്രാദേശികമായതും ചിലവുകുറഞ്ഞതുമായ കൃഷിരീതികളും ലക്ഷ്യമാക്കണമന്നും നിര്‍ദ്ദേശിച്ചു.

 
 

3. കന്നുകാലി വളര്‍ത്തല്‍
പശ്ചിമഘട്ടമേഖലയിലെ പ്രധാനപ്പെട്ട ജീവസന്ധാരണപ്രവൃത്തിയായിരുന്ന കാലിവളര്‍ത്തലില്‍ കാതലായ മാറ്റം വരുന്നത് ഈ മേഖലയിലെ സസ്യസമ്പത്തിന്റെയും മേച്ചിലിടങ്ങളുടെയും നഷ്ടത്തോടുകൂടിയാണ്. തോട്ടങ്ങളായും സംരക്ഷിതമേഖലകളായും മാറിത്തീര്‍ന്ന മേച്ചിലിടങ്ങള്‍ കര്‍ഷകരെ കുറച്ച് കന്നുകാലികളിലേക്ക് ചുരുങ്ങാന്‍ പ്രേരിപ്പിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നാടന്‍ ജനുസ്സുകള്‍ക്ക് പകരം വിദേശ ജനുസ്സുകളെ പ്രോത്സാഹിപ്പിച്ചപ്പോള്‍ നഷ്ടമായത് പ്രാദേശിക പരിസ്ഥിതിക്കിണങ്ങിയ നാടന്‍ ജനുസ്സുകളെയാണ്. കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട പാരമ്പര്യ അറിവുകള്‍ നഷ്ടപ്പെടാനും ഇത് കാരണമായി.

പാരമ്പര്യ ജനുസ്സുകളെ വളര്‍ത്താന്‍ പ്രോത്സാഹനം നല്കുകയും അതുകൊണ്ടുണ്ടാകുന്ന ഉത്പാദനക്കുറവിന് പകരം ധനസഹായം ചെയ്യുകയും ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വില ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ മേഖലയില്‍ അടിയന്തിരമായി ഏറ്റെടുക്കേണ്ട പ്രവൃത്തി എന്ന് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക കാലാവസ്ഥയുമായി യോജിക്കാത്ത ജനുസ്സുകളെ ഉപയോഗിച്ചുള്ള പ്രവര്‍ത്തനപദ്ധതികള്‍ നിര്‍ത്തലാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. കന്നുകാലി വളര്‍ത്തലിന് കൃഷിയുമായുണ്ടായിരുന്ന ബന്ധം തിരിച്ചുപിടിക്കണമെന്നും ഇതിനായി പൊതുമേച്ചിലിടങ്ങള്‍ ഉണ്ടാവണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

4. മത്സ്യസമ്പത്ത്
ആവാസവ്യസ്ഥയുടെ നാശം, കീടനാശിനികളും വ്യവസായ മാലിന്യവും, സുസ്ഥിരമല്ലാത്ത വിഭവചൂഷണം, വിദേശ മത്സ്യജനുസ്സുകളുടെ വരവ്, പ്രജനന ആവാസവ്യവസ്ഥയുടെ നാശം, അധിക വിഭവചൂഷണം, മണല്‍വാരല്‍ എന്നിങ്ങനെ നിരവധി കാരണങ്ങളാല്‍ പ്രാദേശിക സമൂഹങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ശുദ്ധജല മത്സ്യസമ്പത്ത് അപകടകരമാം വിധം കുറഞ്ഞിരിക്കുന്നു. പെരിയാര്‍ തടാകത്തില്‍ കാര്‍പ്പ് പോലുള്ള വിദേശ മത്സ്യങ്ങള്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. മത്സ്യസമ്പത്തിന്റെ 70 ശതമാനത്തോളം വൈദേശിക മത്സ്യങ്ങളായി മാറി. ആഫ്രിക്കന്‍ മുഷി, രോഹ്യ, കട്ല എന്നീ മത്സ്യങ്ങള്‍ ഇന്ന് കേരളത്തിലെ മിക്കവാറും എല്ലാ റിസര്‍വ്വോയറുകളിലും വളര്‍ത്തപ്പെടുന്നുണ്ട്. തദ്ദേശീയ മത്സ്യങ്ങളുടെ എണ്ണത്തില്‍ ഇത് വലിയ കുറവുണ്ടാക്കിയിട്ടുണ്ട്.

വൃഷ്ടിപ്രദേശത്തെ കീടനാശിനിപ്രയോഗവും മെര്‍ക്കുറി, സിങ്ക്, കാഡ്മിയം മുതലായ വ്യാവസായിക മാലിന്യങ്ങളും ഉയര്‍ന്ന അളവിലുള്ള അമോണിയയും മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിച്ചു. മത്സ്യസമ്പത്തിനെക്കുറിച്ചുള്ള നിരന്തരമായ വിലയിരുത്തലും ജലാശയങ്ങളുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടുന്ന പ്ളാസ്റിക്കിന്റെ നിരോധനവും മത്സ്യങ്ങളുടെ പ്രജനനസ്ഥലം, സഞ്ചാരപഥങ്ങള്‍ എന്നിവ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും വംശനാശം സംഭവിക്കാന്‍ സാധ്യതയുള്ള മത്സ്യഇനങ്ങളുടെ പ്രജനനത്തിനായുള്ള സംവിധാനങ്ങളും മത്സ്യസങ്കേതങ്ങളുടെ സ്ഥാപനവും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

 
 

5. വനവും ജൈവവൈവിധ്യവും
ഒന്നര നൂറ്റാണ്ട് മുന്നേ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ, ശാസ്ത്രീയമെന്ന് അവകാശപ്പെട്ട വനപരിപാലനരീതികള്‍ വനത്തേയോ അതിലെ ജൈവവൈവിധ്യത്തെയോ സംരക്ഷിക്കാന്‍ ഫലപ്രദമായില്ലെന്ന് ഗാഡ്ഗില്‍ കമ്മറ്റി നിരീക്ഷിക്കുന്നു. കേവലം 14% മാത്രം കാടുള്ള ഇന്ത്യയില്‍ കേന്ദ്ര വനംവകുപ്പിന്റെ കണക്കുപ്രകാരം അത് 23% ആയിരുന്നു. സരിസ്ക കടുവ സങ്കേതത്തില്‍ 1998 ല്‍ 17 കടുവകളുണ്ടെന്ന് വനം വകുപ്പിലെ കീഴ്ജീവനക്കാര്‍ കണ്ടെത്തിയപ്പോള്‍ ഔദ്യോഗിക കണക്ക് പ്രകാരം 24 കടുവകളുണ്ടായിരുന്നു. 2004-ല്‍ ഒരൊറ്റ കടുവ പോലുമില്ലെന്ന് ജീവനക്കാര്‍ പറഞ്ഞപ്പോഴും ഔദ്യോഗിക കണക്കില്‍ 17 കടുവകളുണ്ടായിരുന്നു. നിബിഡ വനങ്ങള്‍ വെട്ടിമാറ്റി യൂക്കാലിപ്റ്റസ് പോലുള്ള ഏകവിളതോട്ടങ്ങള്‍ സ്ഥാപിച്ചതിലൂടെയും മുളപോലുള്ള വനവിഭവങ്ങള്‍ സുസ്ഥിരമല്ലാത്തവണ്ണം ചൂഷണം ചെയ്തും വനംവകുപ്പ് വലിയതോതില്‍ വനനശീകരണം നടത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പുതിയ പ്രതീക്ഷയായി റിപ്പോര്‍ട്ട് കാണുന്നത് പങ്കാളിത്ത വനപരിപാലനിയമം, ജൈവവൈവിധ്യനിയമം, വനാവകാശനിയമം എന്നിങ്ങനെ ആദിമ നിവാസികളടക്കമുള്ള പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് നിരവധി അധികാരങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമങ്ങളാണ്. ദേശീയ തൊഴിലുറപ്പുപദ്ധതി പോലെ പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുന്നതിനോടൊപ്പം ജീവസന്ധാരണവും സാധ്യമാക്കുന്ന സംവിധാനങ്ങള്‍ വന്നുകഴിഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന പുതിയ നിയമങ്ങള്‍ക്കെതിരെ (പ്രത്യേകിച്ചും വനാവകാശനിയമം) പല ആശങ്കകളും ഉള്ളതായി റിപ്പോര്‍ട്ട് കണ്ടത്തുന്നുണ്ട്.

ജനങ്ങള്‍ക്ക് അധികാരം കൈമാറിയാല്‍ അത് വലിയ തോതിലുള്ള വനംകൊള്ളയ്ക്ക് വഴിയൊരുക്കുമെന്നും അത് ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ആദിമനിവാസികളടക്കമുള്ള പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് കാട് പരിപാലിക്കാനുള്ള അറിവില്ലെന്നും പുറമെനിന്നുള്ളവര്‍ ഇവരില്‍ നിന്ന് കാട് വാങ്ങുകയോ, കയ്യേറ്റത്തിലൂടെ കൈവശപ്പെടുത്തുകയോ ചെയ്യും എന്നതൊക്കെയാണ് ആശങ്കകള്‍. എന്നാല്‍ സ്വാതന്ത്യ്രാനന്തര ഇന്ത്യയിലെ വനപരിപാലനം തെറ്റായ നയങ്ങളിലൂടെയും, അഴിമതിയിലൂടെയും, വനവികസന കോര്‍പ്പറേഷനുകള്‍ വഴിയായും, വിശുദ്ധവനങ്ങളെ പല കാരണങ്ങളാല്‍ മുറിച്ചുമാറ്റുവാന്‍ സൌകര്യപ്പെടുത്തിയും ഒരു സങ്കേതത്തിലെ കടുവകളെല്ലാം ഇല്ലാതാകുന്നത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചും നഷ്ടപ്പെടുത്തിയ വനത്തിന്റെയും വനവിഭവങ്ങളുടെയും അളവ് വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെമ്പാടും ജനങ്ങളുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന സംരക്ഷണപ്രവര്‍ത്തനങ്ങളെ റിപ്പോര്‍ട്ട് ശ്ളാഘിക്കുകയും ചെയ്യുന്നു. ഇത്തരുണത്തിലാണ് പുതിയ നിയമങ്ങളുടെ കൃത്യമായ നടപ്പിലാക്കലും പങ്കാളിത്ത വനപരിപാലനം ശക്തിപ്പെടുത്തലും വനസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യലും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്.

 

 

6. വ്യവസായം
പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ തീരദേശ സംസ്ഥാനങ്ങളുമാണ്. തുറമുഖങ്ങളും ജലലഭ്യതയും കാരണം വ്യവസായങ്ങള്‍ ധാരാളമായി ഈ സംസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വ്യവസായങ്ങളോടൊപ്പം പ്രത്യേക സാമ്പത്തിമേഖലകളും ഈ സംസ്ഥാനങ്ങളില്‍ നിറയെ സ്ഥാപിക്കപ്പെടുന്നുണ്ട്. സ്ഥലമേറ്റെടുക്കലും അതി•ലുള്ള നഷ്ടപരിഹാരവും ഉയര്‍ത്തുന്ന സാമൂഹ്യപ്രശ്നങ്ങളെയും വ്യാവസായിക മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും പശ്ചിമഘട്ടമേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിക്കഴിഞ്ഞു.

വായുമലിനീകരണം വിളവിനെ ബാധിക്കുന്നതും ജലത്തിന്റെ അമ്ളതയാല്‍ നഷ്ടപ്പെടുത്തുന്ന ജലജന്യവൈവിധ്യവും മാത്രമല്ല സമതലങ്ങളിലെ ജലദൌര്‍ലഭ്യം കാരണം വ്യവസായങ്ങള്‍ പശ്ചിമഘട്ടത്തിലേക്ക് കയറിയെത്തുമ്പോഴുണ്ടാവുന്ന ജലചൂഷണവുമാണ് ഈ മേഖലയുടെ വിപരീത ഭയപ്പാടുകളെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. അഭൌതിക വ്യവസായങ്ങള്‍ (വാണിജ്യം, ടെലികോണ്‍ഫറന്‍സിംഗ്, വീഡിയോ കോണ്‍ഫറന്‍സ് എന്നിങ്ങനെ) പ്രോത്സാഹിപ്പിക്കലും, വിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റ് പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാക്കാത്ത കുടില്‍ വ്യവസായങ്ങളും ജൈവവിഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വനവത്കരണം, പഴം, പച്ചക്കറി അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസായങ്ങള്‍ എന്നിവ സര്‍ക്കാരിന്റെ ധനസഹായത്തോടെ നടപ്പിലാക്കുവാന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

 
 

7. ഊര്‍ജ്ജം
ഊര്‍ജ്ജ ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും കാര്യത്തില്‍ പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. പക്ഷെ എല്ലായിടത്തും ധാരാളമായി പുതിയ ജല, താപ, ആണവ വൈദ്യുതി പദ്ധതികള്‍ തുടങ്ങാനിരിക്കെ, ഊര്‍ജ്ജ ഉപഭോഗത്തെ ഏതെങ്കിലും തരത്തില്‍ നിയന്ത്രിക്കാനാവശ്യമായ സംവിധാനങ്ങള്‍ നിലവിലില്ല. നേരിട്ട് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ജല, താപ-ആണവ നിലയങ്ങള്‍ സാധാരണമാകുന്നത് പശ്ചിമഘട്ട മേഖലയിലെ മനുഷ്യരുടെ ഉയര്‍ന്ന ഊര്‍ജ്ജ ഉപഭോഗത്തിലേക്കുള്ള സ്വാഭാവിക വളര്‍ച്ചയാണ്. അത്യാവശ്യം, ആവശ്യം, അമിതോപഭോഗം എന്നിങ്ങനെ ഊര്‍ജ്ജ ഉപയോഗത്തെ തരംതിരിക്കുവാനും മേഖലയിലാകെ ഊര്‍ജ്ജ ജനാധിപത്യത്തിനും റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നു. ഉപഭോഗത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍ ഓരോ സംസ്ഥാനവും നടപ്പില്‍ വരുത്തേണ്ടതാണ്.

മൈക്രോ, മിനി ജലവൈദ്യുതപദ്ധതികള്‍ പ്രാദേശിക ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതാകണം. പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിക്കുകീഴില്‍ ഊര്‍ജ്ജ മേഖലക്കായി പ്രത്യേക വിഭാഗം തുടങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്. മലിനീകരണം ഉണ്ടാക്കുന്നതും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതുമായ ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് സൌരോര്‍ജ്ജത്തിലേക്കുള്ള മാറ്റവും റിപ്പോര്‍ട്ട് വിഭാവനം ചെയ്യുന്നു.

 
 

8. ടൂറിസം
പശ്ചിമഘട്ടമേഖലയില്‍ ടൂറിസം സ്ഥിരതയാര്‍ന്ന വര്‍ദ്ധനവാണ് കാണിക്കുന്നത്. തീര്‍ത്ഥാടനമാണ് ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍. വേണ്ടത്ര മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനമില്ലാത്തതും, പ്രാദേശിക ജനതയുടെ ജീവനോപാധികള്‍ക്കും സംസ്കാരത്തിനുമുണ്ടാകുന്ന പ്രശ്നങ്ങളും, വരുമാനം പങ്കുവയ്ക്കാത്തതും ഈ മേഖലയിലെ പ്രശ്നങ്ങളാണ്. പാരിസ്ഥിതികാഘാതപഠനം ടൂറിസം മേഖലക്കായി നടത്താറില്ല.

ഗതാഗതം നിയന്ത്രിക്കലും ഓരോ പ്രദേശത്തിനും വിപരീതഫലങ്ങളില്ലാതെ വന്നുപോകാന്‍ കഴിയുന്നത്ര മാത്രം ടൂറിസ്റുകള്‍ക്ക് അനുമതി കൊടുത്തുകൊണ്ടും ഇതിനെ അടിസ്ഥാനപ്പെടുത്തി ടൂറിസം മാസ്റര്‍പ്ളാന്‍ തയ്യാറാക്കിക്കൊണ്ടും ചെറുകിട ടൂറിസം പദ്ധതികള്‍ പ്രോത്സാഹിപ്പിച്ചും ടൂറിസം പ്രൊജക്ടുകളില്‍ പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പുവരുത്തിയും ഈ മേഖലയില്‍ ഇടപെടണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

 

 

പാരിസ്ഥിതിക ഭരണമാതൃക
പശ്ചിമഘട്ടത്തിലെ ഭരണവ്യവസ്ഥ സങ്കീര്‍ണ്ണതകളെ കണക്കിലെടുത്തുകൊണ്ട് മാത്രമേ സാധ്യമാകൂ. ഇപ്പോള്‍ നിലവിലുള്ള ധനകേന്ദ്രീകൃത ഭരണമാതൃകക്ക് പകരം പാരിസ്ഥിതിക ഭരണമാതൃക നിലവില്‍ വരുത്തിക്കൊണ്ട് മാത്രമേ പശ്ചിമഘട്ട പരിസ്ഥിതിയുടെ സുസ്ഥിര സംരക്ഷണം സാധ്യമാകൂ. ഇത്തരുണത്തിലാണ് വികേന്ദ്രീകൃതവും ബഹുകേന്ദ്രീകൃതവുമായ ഭരണസംവിധാനം റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നത്. വികസനം പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇന്നത്തെ രീതിയില്‍ നിന്ന് വ്യത്യസ്തമായി, ചിലയിടങ്ങള്‍ വികസനത്തിനും ചിലയിടങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിനും എന്ന നില മാറ്റി വികസനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും രീതികളില്‍ മാറ്റം വരുത്തി അവ രണ്ടല്ലാതെ ഒന്നുതന്നെയാക്കി മാറ്റുക എന്നതാണ് ഈ പുതിയ ഭരണമാതൃകയുടെ ലക്ഷ്യം.

ഗ്രാമതലത്തിലൂടെ ജൈവവൈവിധ്യനിരീക്ഷണ കമ്മറ്റികള്‍ മുതല്‍ പശ്ചിമഘട്ട പരിസ്ഥിതി കമ്മിറ്റി വരെയുള്ള വികേന്ദ്രീകൃതവും അതേസമയം ബഹുകേന്ദ്രീകൃതവുമായ പാരിസ്ഥിതിക ഭരണമാതൃകയാണ് ഗാഡ്ഗില്‍ കമ്മറ്റി വിഭാവനം ചെയ്യുന്നത്. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ക്ക് മാതൃകയും സഹായവും ആകുംവിധമാണ് പശ്ചിമഘട്ടത്തിലെ മൂന്ന് വ്യത്യസ്ത പാരിസ്ഥിതിക സോണുകള്‍ കമ്മറ്റി കണ്ടെത്തിയിരിക്കുന്നത്. ഈ സോണുകളുടെ അതിര്‍ത്തി നിര്‍ണ്ണയിക്കാനുതകുന്ന രീതികള്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി ജനപങ്കാളിത്തത്തോടെ നടപ്പില്‍വരുത്തേണ്ടതാണ്. ഈ പ്രക്രിയ സമയമെടുക്കുന്നതാകയാലാണ് നിര്‍ണ്ണായക പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ ഇനിയും നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി വിജ്ഞാപനം ചെയ്യണമെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ണ്ണായകമായ പരിസ്ഥിതിഘടകങ്ങള്‍ അനുവദിക്കുന്നത്ര മാത്രമേ സാധ്യമാകൂ എന്ന തിരിച്ചറിവ് ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നത്തേത് മാത്രമല്ല, നാളെയും മറ്റന്നാളും വരാനിരിക്കുന്ന തലമുറകളെക്കുറിച്ചുള്ള കരുതലും ഈ നിര്‍ദ്ദേശങ്ങളിലുണ്ട്. പരമ്പരാഗതവും ശാസ്ത്രീയവുമായ അറിവുകളെ സമ്മേളിപ്പിച്ചുകൊണ്ട് ഭാരതത്തിലെ ഒരു സുപ്രധാന ഭൂപ്രദേശത്തെക്കുറിച്ച് വ്യക്തവും ദിശാബോധമുള്ളതുമായ റിപ്പോര്‍ട്ടാണിത്.
സാമ്പ്രദായികശാസ്ത്രത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് കടന്ന് അറിവ് എങ്ങിനെയാണ് ഭരണക്രമത്തെയും രീതിയെയും ഉടച്ചുവാര്‍ക്കുകയും സമ്പന്നമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതുകൊണ്ട് തന്നെയാണ് സഹജീവികളോടും വരാനിരിക്കുന്ന കാലത്തോടും സ്നേഹം സൂക്ഷിക്കുന്നവരത്രയും വലിയ പ്രതീക്ഷയോടെ ഈ റിപ്പോര്‍ട്ട് നടപ്പിലാകണമെന്ന് കൊതിക്കുന്നത്.
 
 
(കേരളീയം പ്രസിദ്ധീകരിച്ചത്)
 
 
 
 
Gadgil Report Special

ഗാഡ്ഗില്‍ കുറിപ്പുകള്‍ക്ക് ഒരാമുഖം
മാസ്ഹിസ്റ്റീരിയ മുറിച്ചുകടക്കാന്‍ ഒരു മാധ്യമശ്രമം

റിപ്പോര്‍ട്ടിന്റെ സംഗ്രഹം
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംഗ്രഹം

ഡോ. ടി.വി. സജീവ് എഴുതുന്നു
ഗാഡ്ഗില്‍ കമ്മറ്റി കണ്ടതും പറഞ്ഞതും

സണ്ണി പൈകട എഴുതുന്നു
മലയോരജനതയെ തെറ്റിദ്ധരിപ്പിക്കുന്നു

ഗോവര്‍ധന്‍ എഴുതുന്നു
ഇടയലേഖനം: ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന വിധം

എസ്.പി. രവി എഴുതുന്നു
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കൊല്ലുന്നതാര്?

 
 
 
 

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കൊല്ലുന്നതാര്?

 
 
 
 
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ അണിയറയില്‍ നടക്കുന്ന ശ്രമങ്ങള്‍.. എസ്.പി. രവി എഴുതുന്നു

 
 

ESA/ESZ ആയി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ ജനവാസവും കൃഷിയും പാടില്ലെന്ന് പറയുന്നില്ല. പരിസ്ഥിതിക്കിണങ്ങുന്ന പുരോഗതിക്കായി ജനപങ്കാളിത്തത്തോടെ മാസ്റര്‍പ്ളാന്‍ തയ്യാറാക്കി അതിനനുസരിച്ച് പുരോഗമനപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇക്കാര്യം മറച്ചുവച്ച് ഇടുക്കിയിലേയും വയനാട്ടിലേയും ജനങ്ങള്‍ കുടിയിറങ്ങേണ്ടിവരുമെന്ന തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്. WGEEP റിപ്പോര്‍ട്ടില്‍ വിവിധ സോണുകളില്‍ ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായി നിര്‍ദ്ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയില്‍ മിക്ക നിര്‍ദ്ദേശങ്ങളും നിലവിലുള്ള പരിസ്ഥിതി സംരക്ഷണനിയമങ്ങളും നയങ്ങളും കാര്യക്ഷമമായി നടപ്പാക്കണമെന്നേ ആവശ്യപ്പെടുന്നുള്ളൂ എന്നു കാണാം. ഈ നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുന്നവര്‍ നിലവിലുള്ള നിയമങ്ങള്‍/- നയങ്ങള്‍ പാലിക്കാന്‍ തയ്യാറല്ലെന്നാണ് വ്യക്തമാക്കുന്നത്-എസ്.പി. രവി എഴുതുന്നു

 

 

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ടപരിസ്ഥിതി വിദഗ്ധസമിതി(Western Ghats Ecology Expert panel – WGEEP) രൂപീകരിച്ചത് കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയമാണ്. ഇപ്പോള്‍ ഈ റിപ്പോര്‍ട്ടിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരില്‍ മുന്‍പന്തിയില്‍ പരിസ്ഥിതി-വനം മന്ത്രാലയം (MoEF) തന്നെയാണ്. 2010 മാര്‍ച്ചില്‍ WGEEP രൂപീകരിക്കുമ്പോഴും 2011 ആഗസ്റില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷവും മന്ത്രാലയത്തിന്റെ നിലപാടിലുണ്ടായ മാറ്റത്തിന് ഒരൊറ്റ വിശദീകരണമേയുള്ളൂ.

കേരളത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി എന്നറിയപ്പെടുന്ന WGEEP രൂപീകരിക്കുന്നതിനു മുന്‍കൈയ്യെടുത്ത അന്നത്തെ പരിസ്ഥിതി-വനം മന്ത്രി ജയറാം രമേഷ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്നൊഴിവാക്കപ്പെട്ടിരുന്നു. (മുന്‍കാലങ്ങളിലെപ്പോലെ തങ്ങളുടെ മുന്നിലെത്തുന്ന മിക്ക പദ്ധതികള്‍ക്കും ജയറാം രമേഷിന്റെ കാലത്തും MoEF പാരിസ്ഥിതികാനുമതി നല്‍കിയിരുന്നു. വേദാന്തയുടെ ബോക്സൈറ്റ് ഖനനം, അതിരപ്പിള്ളി, ഗുണ്ടിയ ജലവൈദ്യുതപദ്ധതികള്‍ തുടങ്ങി വിരലിലെണ്ണാവുന്ന ചില പദ്ധതികളെ മാത്രമാണദ്ദേഹം എതിര്‍ത്തത്. എന്നാല്‍ ഇതുപോലും വികസന തീവ്രവാദികള്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു.)

ഗാഡ്ഗില്‍ കമ്മിറ്റിയുടെ പഠനം നടക്കുമ്പോള്‍ ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകാവുന്ന വിധത്തില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട ശേഷം അത് പൊതുജനങ്ങളില്‍ നിന്നു മറച്ചു വയ്ക്കാനാണ് MoEF ശ്രമിച്ചത്. റിപ്പോര്‍ട്ടിനോട് വിയോജിപ്പുള്ള ഖനി, വ്യവസായം, ഊര്‍ജ്ജം തുടങ്ങിയ കേന്ദ്രവകുപ്പുകള്‍ക്കും ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്കും റിപ്പോര്‍ട്ട് നല്‍കിക്കൊണ്ട് അവരുടെ എതിര്‍പ്പ് എഴുതി വാങ്ങാനാണ് പരിസ്ഥിതി-വനം മന്ത്രാലയം ശ്രമിച്ചത്. (റിപ്പോര്‍ട്ടിനെ സ്വാഭാവികമായും എതിര്‍ക്കുന്ന ഗോവയിലെ ഖനിലോബികള്‍ക്ക് കേന്ദ്രത്തില്‍ സമര്‍പ്പിക്കപ്പെട്ടതിനു പിന്നാലെതന്നെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചിരുന്നുവത്രേ!)

വിവരാവകാശനിയമപ്രകാരം ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ തെറ്റായ കാരണങ്ങള്‍ നിരത്തി റിപ്പോര്‍ട്ട് നല്‍കാതിരിക്കാനാണ് MoEF ശ്രമിച്ചത്. കേന്ദ്രവിവരാവകാശകമ്മീഷണറുടെ ഉത്തരവുപോലും പാലിക്കാതെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച MoEF ഒടുവില്‍ ഹൈക്കോടതിയില്‍ നിന്നുകൂടി രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയശേഷമാണ് തങ്ങളുടെ വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രമന്ത്രാലയങ്ങള്‍ക്കും WGEEP റിപ്പോര്‍ട്ടി•ല്‍ അഭിപ്രായമറിയിക്കാന്‍ ആറുമാസത്തിലധികം സമയം നല്‍കിയ MoEF രണ്ടു വാല്യങ്ങളിലായി അനുബന്ധങ്ങള്‍ ഉള്‍പ്പടെ അഞ്ഞൂറിലധികം പേജുള്ള ഈ റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ദിവസം മുതല്‍ 45ദിവസം മാത്രമാണ് പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാന്‍ ലഭ്യമാക്കിയത്. (ഈ ചുരുങ്ങിയ സമയത്തിനിടയില്‍ത്തന്നെ പൊതുജനങ്ങളില്‍ നിന്നും 1200 കത്തുകളാണ്/ഇമെയിലുകളാണ് മന്ത്രാലയത്തിനു ലഭിച്ചത്.)

ഇതിനിടെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രസക്ത നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യവുമായി പശ്ചിമഘട്ടസംസ്ഥാനങ്ങളിലെ വിവിധപരിസ്ഥിതി സംഘടനകള്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിനെ (NGT) സമീപിച്ചിരുന്നു. NGT അവരുടെ ഇടക്കാല ഉത്തരവില്‍, ഗാഡ്ഗില്‍ കമ്മിറ്റി ESZ 1 ല്‍ പെടുത്തിയിട്ടുള്ള പ്രദേശങ്ങളില്‍ പുതുതായി ഏതെങ്കിലും പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കുകയാണെങ്കില്‍ അത് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മാനദണ്ഡങ്ങള്‍ക്കനുസൃതമായിരിക്കണമെന്നു പറഞ്ഞു. ഇതിനെതിരെ കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം NGT – യെ സമീപിച്ചെങ്കിലും അവര്‍ മുന്‍ ഉത്തരവു ശരിവയ്ക്കുകയാണ് ചെയ്തത്.

നിര്‍ദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്കൊപ്പം പാരിസ്ഥിതിക അനുമതി നല്‍കരുതെന്ന് ഗാഡ്ഗില്‍ കമ്മിറ്റി ആവശ്യപ്പെട്ട കര്‍ണ്ണാടകയിലെ ഗുണ്ടിയ ജലവൈദ്യുതപദ്ധതിക്ക് അനുമതി നല്‍കണമെന്ന് MoEF നു കീഴില്‍ പ്രവര്‍ത്തിക്കുന്ന നദീതടപദ്ധതികള്‍ക്കായുള്ള എക്സ്പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി (EAC) ആവശ്യപ്പെട്ടതും WGEEP റിപ്പോര്‍ട്ടിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിത്തന്നെ കാണണം. ESZ 1 ല്‍ WGEEP റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ക്കെതിരായ പദ്ധതികള്‍ക്കനുമതി നല്‍കുന്നതിന് NGT യുടെ വിലക്കുള്ളതിനാല്‍ മാത്രം EAC യുടെ ശുപാര്‍ശയ്ക്കനുസരിച്ച് ഗുണ്ടിയ പദ്ധതിക്കനുമതി നല്‍കാന്‍ MoEF എനായില്ല.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിച്ച് പശ്ചിമഘട്ടത്തില്‍ ഇനിയും വിനാശകരമായ പല പദ്ധതികളും നടപ്പാക്കാനുളള അധികൃതരുടെ ശ്രമങ്ങള്‍ക്ക് ചഏഠ യുടെ ഇടക്കാല ഉത്തരവ് താല്‍ക്കാലികമായി തടയിട്ടിട്ടുണ്ട്. എന്നാല്‍ ആത്യന്തികമായി ഈ റിപ്പോര്‍ട്ടിന്റെ അന്ത്യകൂദാശ നടത്തിയേ അടങ്ങൂ എന്ന വാശിയിലാണ് MoEF ഇതിനു കാര്‍മികത്വം വഹിക്കാനുള്ള ചുമതല ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള ഉന്നതതലസമിതിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

 
 

കസ്തൂരിരംഗന്‍ കമ്മിറ്റി
WGEEP റിപ്പോര്‍ട്ടില്‍ വിവിധ സംസ്ഥാനങ്ങളുടേയും കേന്ദ്രമന്ത്രാലയങ്ങളുടേയും മററുള്ളവരുടേയും പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ടിനെ സമഗ്രമായി പരിശോധിക്കാനാണ് ഡോ.കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ ഹൈ ലെവല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പ് (HLWG) രൂപീകരിച്ചത് എന്നാണ് ഒഘണഏ യുടെ ടേംസ് ഓഫ് റഫറന്‍സ് (ToR) പറയുന്നത്.

ജൈവവൈവിധ്യം, വന്യജീവികള്‍ തുടങ്ങിയവയുടെ സംരക്ഷണത്തിന് സവിശേഷ ശ്രദ്ധ നല്‍കിക്കൊണ്ട് മേഖലയുടെ സാമ്പത്തിക, സാമൂഹിക വളര്‍ച്ച ഉറപ്പാക്കുക, തദ്ദേശീയരുടേയും ആദിവാസികളുടേയും അവകാശങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും പരിഗണിക്കുക, കാലാവസ്ഥാവ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പരിശോധിക്കുക, യുനെസ്കോയുടെ പൈതൃകപദവിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുക തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ TOR ആവശ്യപ്പെടുന്നു. WGEEP റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ശുപാര്‍ശ ചെയ്യാനും HLWG- നോടാവശ്യപ്പെട്ടിട്ടുണ്ട്.

ഗാഡ്ഗില്‍ കമ്മിറ്റിയിലെ അനുദ്യോഗസ്ഥഅംഗങ്ങള്‍ മിക്കവരും അറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്രജ്ഞരായിരുന്ന സ്ഥാനത്ത്, മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാനും ഭൌതികശാസ്ത്രജ്ഞനുമായ ഡോ.കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള HLWG- ല്‍ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പോലുമില്ല. ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായും മറ്റു തല്‍പ്പരകക്ഷികളുമായും, വിശേഷിച്ച് പരിസ്ഥിതി രംഗത്തുള്ളവരുമായും (Environmentalists and conservation specialists) ചര്‍ച്ചകള്‍ നടത്തണമെന്ന് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ ToR ല്‍ പറയുന്നുണ്ടെങ്കിലും പരിസ്ഥിതി രംഗത്തുള്ളവരുമായി ചര്‍ച്ച നടത്തേണ്ടതില്ല എന്നാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.(Minutes of HLWG meeting on 28/08/12, 18/08/12). ഗാഡ്ഗില്‍ കമ്മിറ്റി പരിസ്ഥിതിവിഷയങ്ങള്‍ വിശദമായി പരിശോധിച്ചതിനാല്‍ ആവര്‍ത്തനം ആവശ്യമില്ലെന്നാണിവരുടെ ന്യായം.

ബന്ധപ്പെട്ട സംസ്ഥാനങ്ങളോട്, WGEEP റിപ്പോര്‍ട്ടിനോടുള്ള അവരുടെ എതിര്‍പ്പുകള്‍ വ്യക്തമാക്കാവുന്ന രീതിയിലുള്ള ചോദ്യാവലിക്ക് മറുപടി നല്‍കാനാവശ്യപ്പെടുകയും പശ്ചിമഘട്ടത്തിലെ സാമൂഹിക-സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുന്ന സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയും ചെയ്ത HLWG- ന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമാണല്ലോ. ഗാഡ്ഗില്‍ കമ്മിറ്റി കണക്കാക്കിയ പരിസ്ഥിതി പ്രധാന സോണുകളുടെ അതിരുകള്‍ ശരിയല്ലെന്നും അവ പുനര്‍നിര്‍ണ്ണയിക്കണമെന്നുമുള്ള HLWG- ന്റെ വിലയിരുത്തല്‍ കൂടിയാകുമ്പോള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അന്തകനാകാന്‍ തന്നെയാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ നീക്കമെന്ന സംശയം ബലപ്പെടുകയാണ്. അതിരപ്പിള്ളി, ഗുണ്ടിയ തുടങ്ങിയ വിഷയങ്ങളിലും ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി മാത്രം ചര്‍ച്ച നടത്താനാണ് കസ്തൂരിരംഗന്‍ കമ്മിറ്റി തയ്യാറെടുക്കുന്നത്. 2012 ആഗസ്റ് 18ന് രണ്ട് മാസത്തെ കാലാവധിയുമായാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയോഗിച്ചതെങ്കിലും ഇപ്പോള്‍ അവരുടെ കാലാവധി 4മാസം കൂടി നീട്ടി നല്‍കിയിട്ടുണ്ട്.

 
 

കേരളത്തിന്റെ എതിര്‍പ്പുകള്‍
മഴമേഘങ്ങളുമായെത്തുന്ന മണ്‍സൂണ്‍ വാതങ്ങളെ തടുത്തുനിര്‍ത്തി മഴ പെയ്യിച്ചും, നാടിനെ സമൃദ്ധമാക്കുന്ന നദികള്‍ക്ക് ജ•മേകിയും, കാലാവസ്ഥയെ നിയന്ത്രിച്ചും, ഔഷധസസ്യങ്ങളും കാര്‍ഷികവിളകളുടെ വന്യജനുസ്സുകളും പ്രദാനം ചെയ്തും, ഉള്‍നാടന്‍-തീരദേശമത്സ്യസമ്പത്തിനെ പരിപോഷിപ്പിച്ചും വലിയ സേവനമാണ് പശ്ചിമഘട്ട മലനിരകളും അവിടുത്തെ വനങ്ങളും നമുക്ക് നല്‍കിയിരുന്നത്.

നമ്മെ സംരക്ഷിക്കുന്ന ഈ മലനിരകളെ അതിന്റെ സകലവിശുദ്ധിയോടെയും നിലനിര്‍ത്തേണ്ട ഭരണഘടനാപരമായ ബാധ്യതയുള്ള സര്‍ക്കാരുകള്‍ ഇത്രയുംകാലം ഈ ദൌത്യം നിറവേറ്റുന്നതില്‍ പരാജയമായിരുന്നു. നാടിന്റെ നിലനില്‍പ്പിനുവേണ്ടി പഴയതെറ്റുകള്‍ കുറേയൊക്കെ തിരുത്തുവാനും ഇനിയെങ്കിലും ഈ ജൈവവിസ്മയത്തെ സംരക്ഷിക്കുവാനുമുള്ള കുറെ നല്ല നിര്‍ദ്ദേശങ്ങള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. ഈ നിര്‍ദ്ദേശങ്ങളെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യേണ്ട സംസ്ഥാനസര്‍ക്കാര്‍ ഗോവയിലെ ഖനിലോബികള്‍ക്കും മററു സ്ഥാപിതതാല്‍പര്യങ്ങള്‍ക്കുമൊപ്പം ഈ റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായും എതിര്‍ക്കുന്നത് തികച്ചും ദൌര്‍ഭാഗ്യകരമാണ്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അത് കേരളത്തിന്റെ വികസനത്തെ ഇല്ലാതാക്കുമെന്നും സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങളുപയോഗിച്ച് ഇവിടെ വളരെ കാര്യക്ഷമമായി പരിസ്ഥിതി സംരക്ഷണം നടക്കുന്നുണ്ടെന്നും പുതിയ നിയന്ത്രണങ്ങളുടേയോ പുതിയ അഥോറിറ്റിയുടേയോ ആവശ്യമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തിനയച്ച കത്തിലെ രത്നച്ചുരുക്കം.

 
 
സംസ്ഥാനം ഉന്നയിച്ച പ്രധാന എതിര്‍പ്പുകള്‍ ഇവയാണ്.

1. ഗാഡ്ഗില്‍ കമ്മിറ്റി അവരുടെ പഠനത്തിനായി കണക്കാക്കിയ അതിരുകള്‍ അന്തിമമല്ലെന്ന് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. ഈ പശ്ചാത്തലത്തില്‍ പശ്ചിമഘട്ടത്തെ വിവിധ സോണുകളായി തിരിച്ചത് തെറ്റാണ്.

2. സോണ്‍ 1ന് ചില മാനദണ്ഡങ്ങള്‍ പറയുന്നുണ്ടെങ്കിലും രണ്ടിനും മൂന്നിനും കൃത്യമായ മാനദണ്ഡമില്ല.

3. സംസ്ഥാനത്ത് നിലവിലുള്ള (ഇരുപതോളം) നിയമങ്ങള്‍ ഇവിടുത്തെ പരിസ്ഥിതി സംരക്ഷണത്തിന് പര്യാപ്തമാണ്. കേന്ദ്ര പരിസ്ഥിതി സംരക്ഷണനിയമത്തിനുകീഴില്‍(EPA 1986) പശ്ചിമഘട്ടപരിസ്ഥിതി അഥോറിറ്റി (Western Ghats Ecology Authority WGEA) രൂപീകരിച്ചാല്‍ അത് സംസ്ഥാന നിയമങ്ങള്‍ക്ക് അതീതമായിരിക്കും.

4. ഉയര്‍ന്ന പാരിസ്ഥിതിക അവബോധമുള്ള ജനത ഇവിടുത്തെ പരിസ്ഥിതിയുടെ കാവല്‍ക്കാരായി (Watch Dogs) ഉള്ളതിനാല്‍ ഇവിടെ പുതിയ ഒരു അഥോറിറ്റി ആവശ്യമില്ല. WGEA രൂപീകരിക്കുകയാണെങ്കില്‍ തന്നെ സംസ്ഥാനത്തെ അതിന്റെ പരിധിയില്‍നിന്നൊഴിവാക്കണം.

5. സംസ്ഥാനത്തെ മൊത്തം ഭൂവിസ്തൃതിയായ 38863 ചതുരശ്രകിലോമീറ്ററില്‍ 21856 ചതുരശ്രകിലോമീറ്റര്‍ (56ശതമാനം) പശ്ചിമഘട്ടത്തിലാണ്. 1279.3ച.കി.മീ ഉള്‍നാടന്‍,. തീരദേശ തണ്ണീര്‍ത്തടങ്ങളും 300 ച.കി.മീ തീരദേശസംരക്ഷണനിയമത്തിന്റെ (CRZ) പരിധിയിലുമാണ്. 3818 ച.കി.മീറ്റര്‍ നെല്‍വയല്‍ നീര്‍ത്തടസംരക്ഷണനിയമത്തിന്റെ പരിധിയിലാണ്.

ആകെ 26983.6 ച.കി.മീറ്റര്‍ (69.4 ശതമാനം) ഭൂപ്രദേശം വിവിധനിയന്ത്രണങ്ങളിലാണ്. ബാക്കി 11879.4 ച.കി.മീറ്റര്‍ (30.6 ശതമാനം) പ്രദേശം മാത്രമാണ് സംസ്ഥാനത്ത് ജനവാസത്തിനും കൃഷിക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി ലഭ്യമായിട്ടുള്ളത്. ഇനിയും നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിനു താങ്ങാനാകില്ല. 50വര്‍ഷം പഴക്കമെത്തിയ അണക്കെട്ടുകള്‍ ഡീകമ്മീഷന്‍ ചെയ്യണം തുടങ്ങിയ ചില നിര്‍ദ്ദേശങ്ങള്‍ പൈശാചികമാണ്. ഇത് നടപ്പാക്കിയാല്‍ ചുരുങ്ങിയ സമയത്തില്‍ സംസ്ഥാനം പൂര്‍ണ്ണമായി ഇരുട്ടിലാകും.

 
 

തെറ്റായ വിവരങ്ങളും പച്ചക്കള്ളങ്ങളും
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചില അവ്യക്തതകളെ പെരുപ്പിച്ചു കാണിച്ചും തെറ്റായ വിവരങ്ങളും പച്ചക്കള്ളങ്ങളും പറഞ്ഞുമാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കത്ത് തയ്യാറാക്കിയിരിക്കുന്നത്. ESZ- കളുടെ അതിരുകളെ സംബന്ധിച്ച് ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴുള്ള അതിരുകള്‍ ഗ്രാമസഭാതലം മുതലുള്ള ചര്‍ച്ചകളിലൂടെ അന്തിമമായി പുനര്‍നിര്‍ണ്ണയിക്കണമെന്ന് റിപ്പോര്‍ട്ടില്‍ തന്നെ ആവശ്യപ്പെടുന്നുണ്ട്. ഈ പ്രക്രിയ സമയബന്ധിതമായി നടപ്പാക്കിയാല്‍ അതിരുകള്‍ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാവുന്നതേയുള്ളൂ. ഇതിനു മുന്‍പുതന്നെ പൂര്‍ണ്ണമായും പശ്ചിമഘട്ടത്തില്‍ പെടാത്ത താലൂക്കുകളെ സംബന്ധിച്ച് പശ്ചിമഘട്ടത്തിനു പുറത്തുള്ള പ്രദേശങ്ങള്‍ക്ക് സോണുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ല എന്ന് വ്യക്തമാക്കേണ്ടതാണ്.

സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങളുപയോഗിച്ച് വളരെ ഫലപ്രദമായി പരിസ്ഥിതി സംരക്ഷണം നടക്കുന്നുണ്ടെന്ന വാദം മുഴുവന്‍ കേരളീയരേയും കളിയാക്കുന്നതിനു തുല്യമാണ്. കത്തിലെ ഏറ്റവും വലിയ കള്ളം സംസ്ഥാനത്തെ 30.6ശതമാനം സ്ഥലത്ത് മാത്രമേ ജനവാസവും കൃഷിയും വികസനവുമുള്ളൂ എന്ന വാദമാണ്. ശോഷിച്ച വനങ്ങള്‍ ഉള്‍പ്പടെ 15ശതമാനം സ്ഥലം പോലും ജനവാസവും കൃഷിയും മറ്റുമില്ലാതെ ഇന്ന് സംസ്ഥാനത്തുണ്ടാകില്ല. WGEA യുടെ ഘടനയേയും ചുമതലകളേയും കുറിച്ച് കുറേക്കൂടി ചര്‍ച്ചകള്‍ വേണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കില്‍ അതിനോട് യോജിക്കാമായിരുന്നു. എന്നാല്‍ WGEA വേണ്ടെന്നു പറയുന്നത് പശ്ചിമഘട്ടത്തെ ഇനിയും കൊള്ളയടിക്കാന്‍ വേണ്ടിയാണെന്നേ കണക്കാക്കാനാകൂ.

ESA/ESZ ആയി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ ജനവാസവും കൃഷിയും പാടില്ലെന്ന് പറയുന്നില്ല. പരിസ്ഥിതിക്കിണങ്ങുന്ന പുരോഗതിക്കായി ജനപങ്കാളിത്തത്തോടെ മാസ്റര്‍പ്ളാന്‍ തയ്യാറാക്കി അതിനനുസരിച്ച് പുരോഗമനപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇക്കാര്യം മറച്ചുവച്ച് ഇടുക്കിയിലേയും വയനാട്ടിലേയും ജനങ്ങള്‍ കുടിയിറങ്ങേണ്ടിവരുമെന്ന തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്. WGEEP റിപ്പോര്‍ട്ടില്‍ വിവിധ സോണുകളില്‍ ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായി നിര്‍ദ്ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയില്‍ മിക്ക നിര്‍ദ്ദേശങ്ങളും നിലവിലുള്ള പരിസ്ഥിതി സംരക്ഷണനിയമങ്ങളും നയങ്ങളും കാര്യക്ഷമമായി നടപ്പാക്കണമെന്നേ ആവശ്യപ്പെടുന്നുള്ളൂ എന്നു കാണാം. ഈ നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുന്നവര്‍ നിലവിലുള്ള നിയമങ്ങള്‍/- നയങ്ങള്‍ പാലിക്കാന്‍ തയ്യാറല്ലെന്നാണ് വ്യക്തമാക്കുന്നത്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ മാത്രം പശ്ചിമഘട്ടമലനിരകള്‍ പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടുമെന്ന വ്യാമോഹമൊന്നും ആര്‍ക്കും ഉണ്ടാകുമെന്നു തോന്നുന്നില്ല. എന്നാല്‍ വികസനത്തിന്റെ പേര് പറഞ്ഞ് ഇനിയും ഈ മലനിരകളെ നശിപ്പിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്നു തിരിച്ചറിയാനെങ്കിലും ഈ റിപ്പോര്‍ട്ട് ഉപകരിക്കേണ്ടതാണ്. പശ്ചിമഘട്ടത്തിന്റെ നാശത്തിന്റെ തോത് കുറയ്ക്കാനും പരിസ്ഥിതി പുനഃസ്ഥാപനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും ഈ റിപ്പോര്‍ട്ട് പ്രയോജനപ്പെടും. ഈ റിപ്പോര്‍ട്ടിനെ കുഴിച്ചു മൂടാനുള്ള സംഘടിതശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിച്ചേ മതിയാകൂ.
 
 
 
 
(കേരളീയം പ്രസിദ്ധീകരിച്ചത്)
 
 
Gadgil Report Special
 
ഗാഡ്ഗില്‍ കുറിപ്പുകള്‍ക്ക് ഒരാമുഖം
മാസ്ഹിസ്റ്റീരിയ മുറിച്ചുകടക്കാന്‍ ഒരു മാധ്യമശ്രമം

റിപ്പോര്‍ട്ടിന്റെ സംഗ്രഹം
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംഗ്രഹം

ഡോ. ടി.വി. സജീവ് എഴുതുന്നു
ഗാഡ്ഗില്‍ കമ്മറ്റി കണ്ടതും പറഞ്ഞതും

സണ്ണി പൈകട എഴുതുന്നു
മലയോരജനതയെ തെറ്റിദ്ധരിപ്പിക്കുന്നു

ഗോവര്‍ധന്‍ എഴുതുന്നു
ഇടയലേഖനം: ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന വിധം

എസ്.പി. രവി എഴുതുന്നു
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കൊല്ലുന്നതാര്?

 
 
 
 

പരിസ്ഥിതി ഉള്‍ച്ചേര്‍ന്ന വികസനാസൂത്രണം

 
 
 
 
പശ്ചിമഘട്ട പാനല്‍റിപ്പോര്‍ട്ട് നമുക്ക് നല്‍കുന്ന സന്ദേശം.
ഡോ. എ. ലത എഴുതുന്നു

 
 

കേരളത്തിന്റെ സാമൂഹിക – സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലാണ് പശ്ചിമഘട്ടമെന്ന അതിപുരാതനമായ മലനിരകള്‍. അവശേഷിക്കുന്ന തുണ്ടു കാടുകളും ഒഴുകാന്‍ വെമ്പല്‍ കൊള്ളുന്ന കൊച്ചുപഴുകളും ഭൂപടത്തില്‍ നിന്നും മാഞ്ഞുകൊണ്ടിരിക്കുന്ന പശ്ചിമഘട്ടത്തിലെ കുന്നിന്‍ നിരകളും ഇവിടെ സംവത്സരങ്ങളായി നിലനിന്നുപോരുന്ന ആദിവാസി സംസ്കാരവും അനന്യമായ ജൈവസമ്പത്തും എല്ലാം ഒരുമിച്ച് സംരക്ഷിക്കാനും ഭാവിയിലേക്ക് പരിപാലിക്കാനും ഉതകുന്ന ഒരു വികസന കാഴ്ചപ്പാടാണ് പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്. ഇതൊരു തുടക്കം മാത്രം.

പരിസ്ഥിതിയെ അതിന്റെ എല്ലാ വൈവിധ്യങ്ങളോടും സങ്കീര്‍ണ്ണതകളോടും കൂടി നെഞ്ചോട് ചേര്‍ത്ത് വെച്ച്, രാഷ്ട്രീയ സാമൂഹിക ഇച്ഛാശക്തിയുടെ പിന്‍ബലത്തോടു കൂടിയതും തുറന്ന സമീപനത്തോടുകൂടിയതും ആയ, പാരിസ്ഥിതിക പ്രാധാന്യമുള്ളതും വിവിധ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നതുമായ ആസൂത്രണ Ecologically Sensitive and inclusive planning) പ്രക്രിയയിലേക്ക് കേരളം ചുവടുവയ്ക്കാന്‍ ഇനിയെങ്കിലും തയ്യാറാകണം എന്നതാണ് പശ്ചിമഘട്ട പാനല്‍റിപ്പോര്‍ട്ട് നമുക്ക് നല്‍കുന്ന സന്ദേശം.ഡോ. എ. ലത എഴുതുന്നു

 
 

 
 

ഏതു സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടാലും അതിന്റെ മേല്‍ ചര്‍ച്ചയും തര്‍ക്കങ്ങളും നടക്കുക സ്വാഭാവികം മാത്രം. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി വാര്‍ത്താമാധ്യമങ്ങളിലും രാഷ്ട്രീയ തലങ്ങളിലും സര്‍ക്കാര്‍ തലത്തിലും സജീവ ചര്‍ച്ചാവിഷയമായി നിലനില്‍ക്കുന്ന ഒരേയൊരു റിപ്പോര്‍ട്ട് എന്ന ബഹുമതി പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ടിന് അവകാശപ്പെടാം. നാളിതുവരെ കാണാത്ത താത്പര്യവും, തര്‍ക്കങ്ങളും പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ട് പ്രബുദ്ധ കേരളീയരുടെ ഇടയില്‍ തുറന്നുവിട്ടിട്ടുണ്ട്. ഒരുപാട് ലേഖനങ്ങള്‍, പൊതുചര്‍ച്ചകള്‍, വര്‍ക്ക്ഷോപ്പുകള്‍ ഇതിനകം പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് നടന്നുകഴിഞ്ഞു. ഇടുക്കിയിലെ തോട്ടം മേഖലയുടെ ആശങ്ക റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നിയമബലത്തോടെ (പരിസ്ഥിതി സംരക്ഷണ നിയമം, 1986) നടപ്പിലായി കഴിഞ്ഞാല്‍ പിന്നെ ‘മൂന്നുമൂട് കപ്പ’ പോലും നടാന്‍ കഴിയില്ല എന്നുള്ളതാണ്. കേരള സര്‍ക്കാര്‍ ഇതിനെ ‘രാക്ഷസമായ’ (draconian) റിപ്പോര്‍ട്ട് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടിലെ കാതലായ നിര്‍ദ്ദേശങ്ങളെ എതിര്‍ത്തുകൊണ്ട് കേരള സര്‍ക്കാര്‍ ഒരു നീണ്ട റിപ്പോര്‍ട്ട് തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചുകഴിഞ്ഞു എന്നാണ് അറിയുന്നത്. ഏകദേശം 1500 കുറിപ്പുകളാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് മേല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ലഭിച്ചത്. റിപ്പോര്‍ട്ടിനോട് യോജിച്ചും വിയോജിച്ചും കുറിപ്പുകള്‍ അയച്ചിട്ടുണ്ട്. ഇത്രയധികം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചപ്പോള്‍ പരിസ്ഥിതി മന്ത്രാലയം മറ്റൊരു എളുപ്പവഴി കണ്ടുപിടിച്ചു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുനഃപരിശോധിക്കാന്‍ മറ്റൊരു കമ്മിറ്റിയെ നിയോഗിക്കുക. അപ്രകാരം ആഗസ്റ് 17ന് പ്രൊഫ. കസ്തൂരിരങ്കന്‍ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു.

9 അംഗ കസ്തൂരിരംഗന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുള്ള ടേംസ് ഓഫ് റഫറന്‍സ് ഇവയാണ്.

1(a). ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്ര മന്ത്രാലയങ്ങള്‍, പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ മുതലായവര്‍ സമര്‍പ്പിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ടിനെ സമഗ്രമായി വിലയിരുത്തുക. അതില്‍ തന്നെ പ്രത്യേക പരാമര്‍ശം താഴെ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ക്കായിരിക്കും; പശ്ചിമഘട്ട പ്രദേശത്തിന്റെ സാമ്പത്തിക – സാമൂഹിക വളര്‍ച്ച ഉള്‍കൊണ്ടുകൊണ്ടും അതേ സമയം അനന്യമായ ജൈവവൈവിധ്യവും വനജീവിസമ്പത്തും, സസ്യസമൂഹവും മറ്റും സംരക്ഷിക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കി കൊണ്ടുമുള്ള വിശകലനം

1(b). പശ്ചമിഘട്ട പ്രദേശത്തില്‍ വസിക്കുന്ന ആദിവാസി, വനവാസി, സമൂഹങ്ങളുടെയും തദ്ദേശവാസികളുടെയും കാലാകാലങ്ങളായി കാടിനെയും ജൈവസമ്പത്തിനേയും ആശ്രയിച്ചു കഴിയുന്ന ജനസമൂഹങ്ങളുടേയും അവകാശങ്ങള്‍, ആവശ്യങ്ങള്‍, വികസന സങ്കല്‍പ്പങ്ങള്‍ എന്നിവ കണക്കിലെടുത്തു കൊണ്ടുള്ള വിശകലനം.

1(c). കാലാവസ്ഥാ വ്യതിയാനം പശ്ചിമഘട്ട പ്രദേശത്തുണ്ടാക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് അപഗ്രഥനം.

1(d). യുനെസ്കോ പശ്ചിമഘട്ടത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക പൈതൃക ഇടങ്ങള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍

1(e). സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ കൂട്ടിച്ചേര്‍ത്തു കൊണ്ടുള്ള ഭരണഘടനാപരമായ പ്രശ്നങ്ങളെ വിലയിരുത്തല്‍

2. പശ്ചിമഘട്ടം ഉള്‍ക്കൊള്ളുന്ന ആറ് സംസ്ഥാനങ്ങളിലെ സംസ്ഥാന സര്‍ക്കാരുകളും പരിസ്ഥിതി സംഘടനകളും വിദഗ്ധരും മറ്റുമായി സമഗ്രമായ ചര്‍ച്ചകള്‍ നയിക്കുക.

3. പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള നീക്കങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് യുക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക.

4. കേന്ദ്ര സര്‍ക്കാരിന് യുക്തമായി തോന്നുന്ന മറ്റു പ്രധാന കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവയെ കൂടി പരിശോധിക്കുക.

പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളും മേല്‍ സൂചിപ്പിച്ച ടേംസ് ഓഫ് റഫറന്‍സും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ആക്ഷന്‍പ്ളാന്‍ സമര്‍പ്പിക്കുകയെന്നതാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട ദൌത്യം. മൂന്നുമാസം കാലാവധിയാണ് കസ്തൂരിരംഗന്‍ കമ്മിറ്റിയ്ക്ക് നല്‍കിയത്. ഒക്ടോബര്‍ 17ന് പുറപ്പെടുവിച്ച ഓഫീസ് ഓര്‍ഡര്‍ പ്രകാരം കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ കാലാവധി 2013 ഫെബ്രുവരി 16 വരെ നീട്ടികൊടുത്തിട്ടുണ്ട്.

 
 

ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ടവ
ഇത്തരുണത്തില്‍ പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരളം ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട ചില വസ്തുതകളുണ്ട്, വിഷയങ്ങളുണ്ട്. പശ്ചിമഘട്ടമെന്ന അതിലോലമായതും അതിസങ്കീര്‍ണ്ണമായതുമായ ആവാസവ്യവസ്ഥയെ അതിന്റെ പൂര്‍ണതയോടെയും സമഗ്രതയോടെയും മനസ്സിലാക്കിയിട്ടുള്ള വ്യക്തികള്‍ – ശാസ്ത്രലോകം തന്നെ വളരെ വിരളമാണ്. മനുഷ്യന്റെ തെറ്റായ ഇടപെടലുകള്‍ കാരണം ദിനംപ്രതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, പകരം വെക്കാന്‍ പറ്റാത്ത ജൈവവൈവിധ്യവും ആവാസവ്യവസ്ഥ ബന്ധങ്ങളും നമ്മുടെ കേവലം കണക്കുകള്‍ക്കുമപ്പുറമാണുതാനും.

കാടിന്റെ ഇല്ലാതായ തുടര്‍ച്ചയും നഷ്ടപ്പെടുന്ന ജൈവ-അജൈവബന്ധങ്ങളും നമുക്കു നഷ്ടപ്പെട്ട പുഴകളും, വറ്റുന്ന ജലായശങ്ങളും തുടര്‍ച്ച നഷ്ടപ്പെട്ട പുഴയോരകാടുകളും അപ്രത്യക്ഷമായ മണല്‍ത്തിട്ടകളും എല്ലാം കൂട്ടിവായിക്കാനും അവ കേരളമെന്ന കൊച്ചുസംസ്ഥാനത്തിന്റെ സാമൂഹിക – സാമ്പത്തിക അടിത്തറയെ എങ്ങനെയാണ് ബാധിച്ചുകൊണ്ടിരിക്കുന്നത് എന്ന വസ്തുനിഷ്ഠമായ വിശകലനം നടത്താനും നാം ഇതുവരെ തയ്യാറായിട്ടില്ല.

ജലസുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിങ്ങനെയുള്ള പറഞ്ഞുപഴകിയ വാക്കുകള്‍ ഭരണകര്‍ത്താക്കളടക്കം പൊതുസമൂഹവും സന്നദ്ധസംഘടനകളും നിര്‍ലോഭം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. എന്നാല്‍ കേരളീയരുടെ എല്ലാതരം സുരക്ഷയും പശ്ചിമഘട്ടമെന്ന ആവാസവ്യവസ്ഥയുടെ നിലനില്‍പ്പുമായി ഇഴുകി ചേര്‍ന്നുകിടക്കുന്നു എന്ന വസ്തുത അഭിമുഖീകരിക്കാന്‍ നാം ഇന്നും തയ്യാറാകുന്നില്ല.

ആദിവാസി സമൂഹങ്ങളില്‍ കാണപ്പെടുന്ന പ്രകൃതിയോടുള്ള ആത്മീയ-ജൈവബന്ധത്തിലൂന്നിയ, പാരമ്പര്യബന്ധത്തിലൂന്നിയ കൊടുക്കല്‍ വാങ്ങലിന്റെ സംസ്കാരത്തില്‍ നിന്നും നാം ഒന്നും പഠിക്കാന്‍ ശ്രമിച്ചിട്ടില്ല. മാത്രമല്ല ആദിവാസി സമൂഹങ്ങളെ തങ്ങളുടെ ഇടങ്ങളില്‍നിന്നും നമ്മുടെ ജൈവബന്ധങ്ങളില്ലാത്ത മുഖ്യധാര ചിന്താഗതിയിലേക്കും ജീവിതശൈലിയിലേക്കും കൊണ്ടുവരാന്‍ നാം നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്നുണ്ടുതാനും. ശോഷിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെ തിരിച്ചുകൊണ്ടുവരാന്‍ ആദിവാസി സമൂഹങ്ങളുടെ ഉള്ളറിവിന് സാധിക്കുമായിരുന്ന അവസരം കൂടി ഈ മുഖ്യധാരയിലേക്കുള്ള വലിച്ചിഴക്കലില്‍ കാരണം നഷ്ടപ്പെടുമോ എന്ന പേടിയും ഇല്ലാതില്ല.

കഴിഞ്ഞ 35 വര്‍ഷങ്ങളില്‍ കേരളത്തില്‍ മാറിമാറി വരുന്ന വികസനസങ്കല്‍പ്പങ്ങളും അതുമായി ബന്ധപ്പെട്ടുനടന്നുവരുന്ന പ്രകൃതിവിഭവങ്ങളുടെ ചൂഷണവും മാധവ് ഗാഡ്ഗില്‍ പാനല്‍ റിപ്പോര്‍ട്ടിന്റെ നിര്‍ദ്ദേശങ്ങളുമായി കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതാണ്.

പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രധാനകേന്ദ്രബിന്ദു സൈലന്റ്വാലി സംരക്ഷണ കാലഘട്ടത്തില്‍ കാടായിരുന്നു. അണക്കെട്ടുകള്‍ക്കു വേണ്ടിയും വ്യവസായങ്ങള്‍ക്കു വേണ്ടിയും റോഡുകള്‍ക്കു വേണ്ടിയും സെലക്ഷന്‍ ഫെല്ലിംഗിന്റെ പേരിലും മറ്റും തുടച്ചു മാറ്റിയ കാടും, കാടിന്റെ തുടര്‍ച്ചയും നമ്മെ അസ്വസ്ഥരാക്കിയിരുന്നു. കേരളത്തില്‍ ഒരുപാട് ഗ്രാമങ്ങളിലും വിദ്യാലയങ്ങളിലും പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും പ്രകൃതി സംരക്ഷണത്തിനോട് പ്രതിബന്ധതയുള്ള ഒരുതലമുറയെ തന്നെ വാര്‍ത്തെടുക്കാനും ഈ പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കി.

കഴിഞ്ഞ 35 വര്‍ഷങ്ങള്‍കൊണ്ട് വികസനത്തിന്റെ പേരില്‍ നടന്നുവരുന്ന പ്രകൃതിവിഭവ ചൂഷണത്തിന്റെ തോതും രീതിയും മാറിയിരിക്കുന്ന കാഴ്ച നമുക്ക് കാണാം, ‘കാട്ടില്‍നിന്നും നാട്ടിലേക്ക്’ എന്ന രീതിയിലാണ് നാശത്തിന്റെ വഴി. കുന്നിടിക്കല്‍, കരിങ്കല്‍ ക്വാറികള്‍, വയലുകളും തണ്ണീര്‍ത്തടങ്ങളും മുറിച്ചുപോകുന്ന ഹൈവേകള്‍-റോഡുകള്‍, പുഴ/കായല്‍ മണല്‍ വാരല്‍, നെല്‍വയല്‍ നികത്തല്‍, കിണറുകളും കുളങ്ങളും നികത്തല്‍, നഗരങ്ങളുടെയും ചെറുപട്ടണങ്ങളുടേയും അതിവികസനം എന്നിങ്ങനെ നീണ്ട ഒരു പട്ടിക തന്നെ നിരത്താന്‍ സാധിക്കും.

 
 

വസ്തുതാപരമായ ആത്മപരിശോധന
വികസനത്തിനുവേണ്ടി വിട്ടുകൊടുക്കുന്ന പ്രകൃതി വിഭവങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ കേരളത്തിന്റെ പ്രബുദ്ധ രാഷ്ട്രീയ സമൂഹം ഒന്നിരുന്നുചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. ഇന്ന് പിന്തുടര്‍ന്നു പോരുന്ന ഈ വികസന മാതൃകക്ക് അതിരുകളുണ്ടോ? അതിരുകള്‍ ഇല്ല എന്ന രീതിയില്‍ തുടര്‍ന്നുപോരുന്ന ഈ കാഴ്ചപ്പാടിന് ‘അതിവേഗം ബഹുദൂരം’ മുന്നേറാന്‍ ബുദ്ധിമുട്ടാണ് എന്നു തന്നെയാണ് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളം ഇന്ന് നേരിടുന്ന മുഖ്യപ്രശ്നങ്ങള്‍ ഏതൊക്കെയാണെന്ന് വസ്തുതാപരമായ ആത്മപരിശോധന നടത്തിയാല്‍ നമുക്ക് ഒരു നീണ്ട പട്ടിക തയ്യാറാക്കാന്‍ കഴിയും. ഇവയില്‍ പലതിനും വ്യക്തമായ കണക്കുകള്‍ പോലുമില്ല എന്നതാണ് വാസ്തവം. ചില പ്രധാന പ്രശ്നങ്ങള്‍ മാത്രം ഇവിടെ ചര്‍ച്ച ചെയ്യുന്നു.

1. കുടിവെള്ളക്ഷാമം – പുഴകളിലെ നീരൊഴുക്ക് കുറഞ്ഞതും ചര്‍ച്ചചെയ്യുന്നു. ജലവിതാനം കുറഞ്ഞുവരുന്നതും, ഭൂവിനിയോഗത്തില്‍ വന്ന മാറ്റങ്ങളും – വയല്‍ നികത്തല്‍, കുന്നിടിക്കല്‍, മണല്‍വാരല്‍- എന്നിവയുടെ ആകെ തുക.

2. ജലത്തിന്റെ ഗുണമേ• മോശമായി. പല പഠനങ്ങളും സൂചിപ്പിക്കുന്നത് പുഴകളിലേയും ജലാശയങ്ങളിലേയും വെള്ളത്തിന്റെ ഗുണമേ• പല കാരണങ്ങള്‍ കൊണ്ട് ശോഷിച്ചിരിക്കുന്നു എന്നതാണ്. സ്വയം ശുദ്ധീകരിക്കുവാനുള്ള സ്വാഭാവികമായ കഴിവ് ( self purification ) നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ഇതിന് പ്രധാന കാരണമായി കാണാം. യോജിപ്പിരിക്കുന്നു എന്നതാണ് പുഴകള്‍ക്ക് സ്വയം ശുദ്ധീകരിക്കാനുള്ള സ്വാഭാവികമായ കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കാന്‍ കാരണം.

3. മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടു. ഭൂമിയുടെ സ്വാഭാവിക കിടപ്പും ചെരിവും മണ്ണിന്റെ സ്വഭാവവും തിരിച്ചറിയാതെയുള്ള തെറ്റായ ഭൂവിനിയോഗവും കാടിന്റെ ശോഷണവും കീടനാശിനി – രാസവളപ്രയോഗവും ഇതിന് പ്രധാന കാരണമായി കാണാം.

4. മണ്ണൊലിപ്പും ഉരുള്‍പൊട്ടലും വര്‍ദ്ധിച്ചുവരുന്ന തെറ്റായ ഭൂവിനിയോഗവും ജലത്തിന്റെ സ്വാഭാവിക drainage pattern മാറ്റി മറിക്കുന്ന കൃഷിരീതികള്‍ ഈ അവസ്ഥക്കു ആക്കം കൂട്ടി.

5. പുഴകളിലെ വേനല്‍ക്കാലനീരൊഴുക്ക് കുറഞ്ഞു. പശ്ചിമഘട്ടത്തില്‍നിന്നും ഉത്ഭവിക്കുന്ന നമ്മുടെ പുഴകള്‍ പലതും കടലില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുന്നു. ഒരു പുഴത്തടത്തില്‍ പുഴയുടെ നീരൊഴുക്കിലേക്ക് സംഭാവന ചെയ്യുന്ന എല്ലാ ജൈവ -അജൈവ ഘടകങ്ങള്‍ക്കും ശോഷണം സംഭവിക്കുമ്പോള്‍ (വൃഷ്ടിപ്രദേശത്തെ കാടിന്റെ ശോഷണം, അണക്കെട്ടുകള്‍ കാരണം നീരൊഴുക്കില്‍ വന്നു ചേര്‍ന്നിട്ടുള്ള വ്യതിയാനം, പുഴയോരക്കാടുകളുടെ നാശം, മണല്‍ വാരല്‍ പോലുള്ളവ) അതു പുഴയുടെ സ്വാഭാവിക നീരൊഴുക്കു നിര്‍വഹിക്കുന്ന ജൈവികവും ഭൌതികവുമായ ((ecological & bio physical) പല കാര്യങ്ങള്‍ക്കും ഭംഗം സംഭവിക്കുമ്പോള്‍ അതു നീരൊഴുക്കില്‍ പ്രതിഫലിക്കുന്നു.

 
 

വികസന വഹനശേഷി
മേല്‍ സൂചിപ്പിച്ച എല്ലാ പ്രശ്നങ്ങള്‍ക്കും നിദാനം പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കുന്ന രീതിയിലും തോതിലും വന്നിട്ടുള്ള വളരെ നിരുത്തരവാദിത്തപരമായ സമീപനത്തിലാണ്. ഒരു ഭൂപ്രദേശത്തിന്റെ വഹനശേഷിക്കപ്പുറം (carrying capacity) അവിടുത്തെ പ്രകൃതിവിഭവങ്ങളെ നാം ചൂഷണം ചെയ്യാന്‍ തുടങ്ങിയാല്‍ അത് ഏതു രീതിയിലാണ് തിരിച്ചടിക്കുക ചെയ്യുക എന്നത് പലപ്പോഴും പ്രവചിക്കാന്‍ കൂടി ബുദ്ധിമുട്ടാണ്.

എന്നാല്‍ വഹനശേഷി അപഗ്രന്ഥിക്കുക വഴി ആ ഭൂപ്രദേശത്ത് എത്രമാത്രം വികസനം അഥവാ മനുഷ്യന്റെ ഇടപെടല്‍ ആകാം അഥവാ ആകരുത് എന്നത് നിര്‍വചിക്കാന്‍ സാധിക്കും. ഹിമാലയത്തില്‍ നിന്നും ഉദ്ഭവിക്കുന്ന പല നദികളിലും നൂറുകണക്കിന് അണക്കെട്ടുകള്‍ പണിയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ഒരുക്കുമ്പോള്‍ ഈ തീരുമാനങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള പ്രധാന വാദങ്ങള്‍ ഒരു പുഴയില്‍ എത്ര അണക്കെട്ടുകള്‍ പണിയാം – പുഴയുടെ വഹനശേഷിയെന്താണ് – ഇത്രയധികം അണക്കെട്ടുകള്‍ ഒരു പുഴയില്‍ മൊത്തത്തില്‍ വരുത്തി വെക്കാവുന്ന ആഘാതം എന്തൊക്കെയാകാം – (cumulative impact assessment) എന്നിവയാണ്. കേരളമെന്ന കൊച്ചു സംസ്ഥാനത്തിലും ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. അതുകൊണ്ട് തന്നെയാണ് മാധവ് ഗാഡ്ഗില്‍ പാനല്‍ വഹനശേഷിക്കനുസൃതമായ ഒരു വികസന രീതിക്കുമാത്രമേ ഇനി നിലനില്‍പ്പുള്ളൂ എന്നുള്ള സുപ്രധാന നിര്‍ദ്ദേശം മുന്നോട്ട് വെക്കുമ്പോള്‍ അത് തള്ളിക്കളയാന്‍ നിര്‍വാഹമില്ലാതാകുന്നതും.

കേരളത്തിലെ ഭരണ – രാഷ്ട്രീയരംഗത്തുള്ളവര്‍ പശ്ചിമഘട്ട പാനലിലെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാല്‍ ഇവിടെ വികസനം മുരടിക്കും എന്ന് വാദിക്കുമ്പോള്‍ ഇരിക്കുന്ന കൊമ്പ് മുറിച്ചുകൊണ്ടുള്ള വികസനസമീപനം എടുക്കുന്നു എന്നുതന്നെ വേണം കരുതാന്‍. ഒരു പക്ഷെ എന്താണ് പരിസ്ഥിതി പ്രധാനമേഖല (ecologically sensitive area) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഒരു ഭൂപ്രദേശം ESA ആയി നോട്ടിഫൈ ചെയ്താല്‍ അവിടെ ഏതുതരത്തിലുള്ള ഭൂവിനിയോഗവും പ്രകൃതി-മനുഷ്യവിഭവ പരിപാലനവും സാധ്യമാവും എന്നും പൊതുസമൂഹത്തില്‍ പരക്കെ ചര്‍ച്ചചെയ്യപ്പെടാത്തതിന്റെ അഭാവമാകാം ഇത്തരം സംശയങ്ങള്‍ക്ക് കാരണം.

നിലവില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന വികസനസമീപനം പാരിസ്ഥിതിക ആഘാതങ്ങളെ ശരിയായ രീതിയിലും വ്യാപ്തിയിലും ആഴത്തിലും അപഗ്രഥിക്കുന്നില്ല. ഒരു ഭൂപ്രദേശത്തിന്റെ വികസന വഹനശേഷിയും കണക്കിലെടുക്കുന്നില്ല. ഉദാഹരണത്തിന് ഒരു പഞ്ചായത്തില്‍ എത്ര കരിങ്കല്‍ ക്വാറികള്‍ക്ക് അനുമതി നല്കാം, ഒരു പുഴയില്‍ എത്ര അണക്കെട്ട് പണിയാം, ഒരു പുഴയില്‍ നിന്നും എത്രത്തോളം മണല്‍/വെള്ളം ഊറ്റിയെടുക്കാം. ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍, പ്രസ്തുത പ്രദേശത്തിന്റെ പരിസ്ഥിതിക്ക് ഒഴിവാക്കാനാകാത്തതും പരിഹരിക്കാനാകാത്തതുമായ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ദൂരവ്യാപകമായ പ്രശ്നങ്ങള്‍ വരുത്തിവെക്കുമെന്ന അവബോധത്തോടെ, കാഴ്ചപ്പാടോടെയുള്ള വികസന സമീപനം ഉണ്ടാക്കുന്നില്ല.

ഇതു തന്നെയാണ് ഏറ്റവും ലളിതമായ തലത്തില്‍ വികസന വഹനശേഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ വികസനവുമായി ബന്ധപ്പെട്ട ഓരോ മേഖലയിലും പാരിസ്ഥിതിക പ്രാധാന്യമുള്ള ആസൂത്രണം നടപ്പിലാക്കുകയെന്നതാണ് ESA അടിസ്ഥാനപ്പെടുത്തിയുള്ള പ്രകൃതിവിഭവങ്ങളുടെ ആസൂത്രണം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അല്ലാതെ ഇടുക്കിയിലെ കര്‍ഷകര്‍ ഭയക്കുന്നതുപോലെ ESA അനുസൃതമായിട്ടുള്ള നിയമങ്ങള്‍ നിലവില്‍ വന്നാല്‍ കൃഷി നിര്‍ത്തി മലനാട് ഉപേക്ഷിച്ച് താഴ്വാരങ്ങളിലേക്ക് ഇറങ്ങേണ്ടിവരും എന്ന വാദത്തില്‍ കഴമ്പില്ല.

ESA വികസന സമീപനത്തില്‍ ആ ഭൂപ്രദേശത്ത് ജീവിക്കുന്ന ജനസമൂഹങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടിവരുന്നില്ല, അവര്‍ കൃഷി ഉപേക്ഷിക്കേണ്ടിവരുന്നില്ല. വന്യജീവി സംരക്ഷണനിയമം (Wildlife Protection Act) പോലെ വിലക്കുകല്‍പ്പിക്കുന്ന നിയമത്തിന്റെ കീഴിലല്ല, പരിസ്ഥിതി സംരക്ഷണം നിയമത്തിന്റെ (Environmental Protection Act, 1986) കീഴിലാണ് ഒരു പ്രദേശം പരിസ്ഥിതി പ്രാധാന്യമേഖല ESA യായി പ്രഖ്യാപിക്കപ്പെടുന്നത്. നിലവില്‍ ഇന്ത്യയില്‍ 1989 മുതല്‍ ഒരുപാട് ESA കള്‍ പരിസ്ഥിതി സംരക്ഷണം നിയമത്തിന്റെ (1986) കീഴില്‍ വിജ്ഞാപനം ചെയ്തുകഴിഞ്ഞു.

പശ്ചിമഘട്ട മേഖലയില്‍ മാതേരാന്‍, മഹാബലേശ്വര്‍ – പാഞ്ച്ഗനി എന്നീ രണ്ട് ടൂറിസം പ്രാധാന്യമുള്ള മേഖലകളിലാണ് ആദ്യത്തെ ESA വിജ്ഞാപനങ്ങള്‍ നിലവില്‍ വന്നത്. ഇവ രണ്ടും വിജ്ഞാപനം ചെയ്യുന്നതില്‍ സന്നദ്ധസംഘടനകള്‍ ഏറിയ പങ്ക് വഹിച്ചിട്ടുണ്ടുതാനും. മറ്റു നിയമാനുസൃത സംരക്ഷിത മേഖലകളില്‍ നിന്നും വ്യത്യസ്തമായി (ബഫര്‍ സോണ്‍, ദേശീയോദ്യാനം, വന്യജീവി സങ്കേതങ്ങള്‍) ESA വിജ്ഞാപനം ഒരു ജനകീയ പങ്കാളിത്ത പ്രക്രിയയില്‍ കൂടിയാണ് ഉടനീളം നടപ്പിലാക്കുക. ഒരു ഭൂപ്രദേശം ESA ആയി നോട്ടിഫൈ ചെയ്യുവാന്‍ പറ്റിയതാണോ എന്ന് പരിശോധിക്കാന്‍, 2000 ത്തില്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ പ്രണബ്സെന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പാരിസ്ഥിതിക അളവുകോലാണ് (Ecological criteria) അവലംബം. അതുപോലെ തന്നെ 2003ലെ വിജയരാഘവന്‍ കമ്മിറ്റിയുടെ ഹില്‍സ്റേഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളും പ്രസക്തമാണ്.

 
 

കടമ്പകള്‍ ഏറെ

മേഖലാ അഥവാ ഡിപാര്‍ട്ട്മെന്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന വികസന പ്രക്രിയയില്‍നിന്നും വ്യതസ്തമായി ഒരു ഭൂപ്രദേശത്തിന്റെ (landscape) മൊത്തം പാരിസ്ഥിതിക – മാനുഷിക – സാമൂഹിക – സാംസ്കാരിക വികസന സാധ്യതകളും പ്രശ്നങ്ങളും വിലയിരുത്തി, ഭൂപ്രദേശതല ആസൂത്രണം(landscape level planning) നടപ്പിലാക്കുകയെന്നതാണ് ഋടഅ കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ആ ഭൂപ്രദേശത്തിന്റെ മൊത്തം ജനവിഭാഗത്തിന്റെ പങ്കാളിത്തവും സമരവും ഇതിനാവശ്യമായിവരുന്നു.

ഒരുപ്രദേശം ESA ആയി നോട്ടിഫൈ ചെയ്യുന്നതിന് കടമ്പകള്‍ ഏറെയുണ്ട്. താഴെ സൂചിപ്പിച്ചിരിക്കുന്ന ഘട്ടങ്ങളാണ് മുഖ്യമായും പരിപാലിക്കപ്പെടേണ്ടത്.

1. ഒരു ഭൂപ്രദേശം ESA ആയി നോട്ടിഫൈ ചെയ്യാന്‍ സാധ്യതകളുണ്ടോ എന്നുള്ള പരിശോധന-പ്രൊണാബ് സെന്‍ കമ്മിറ്റി 2000, ഹില്‍ സ്റേഷന്‍ കമ്മിറ്റി, 2003 എന്നിവയില്‍ പ്രതിപാദിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം.

2. ESA ആയി പ്രഖ്യാപിക്കാന്‍ പറ്റിയ പ്രദേശമാണെന്ന് തീര്‍ച്ചപ്പെടുത്തി കഴിയുമ്പോള്‍ ഭൂപ്രദേശത്തിന്റെ അതിരുകള്‍ തിട്ടപ്പെടുത്തുക. കഴിവതും നിര്‍മറിത്തട അടിസ്ഥാനത്തില്‍ അതിരുകള്‍ തീരുമാനിക്കുന്നതിന് അഭികാമ്യം.

3. മേല്‍ സൂചിപ്പിച്ച (1) (2) വച്ച് ഒരുകരട് രൂപരേഖ തയ്യാറാക്കുക. ആ ഭൂപ്രദേശത്തിന്റെ പാരിസ്ഥിതിക വിലോലത, ജനസംഖ്യ, കാലാവസ്ഥ, ഭൂവിനിയോഗം, നാളിതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍, സസ്യ – ജന്തു വൈവിധ്യവും തദ്ദേശീയതയും, മനുഷ്യ – വന്യജീവി സംഘര്‍ഷം, പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സമഗ്രരൂപരേഖയാണ് തയ്യാറാക്കേണ്ടത്. പ്രസ്തുത രൂപരേഖയില്‍ ഒരു പ്രദേശം ESA ആയി പ്രഖ്യാപിക്കാനുള്ള യോഗ്യതകളും ഉള്‍പ്പെട്ടിരിക്കുന്നു.

4. കരടു രൂപരേഖ പ്രസ്തുത ഭൂപ്രദേശത്തെ എല്ലാ ജനവിഭാഗങ്ങളുടെയും സമക്ഷം ചര്‍ച്ചയ്ക്ക് വയ്ക്കുക (വിവിധ വകുപ്പുമേധാവികള്‍, ജില്ലാ കളക്ടര്‍, കൃഷിക്കാര്‍, പഞ്ചായത്തുകള്‍, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്യാദി). അവരുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും മനസ്സിലാക്കുക.

5. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കരടുരൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തി സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കുക.

6. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് മേല്‍ സൂചിപ്പിച്ച പ്രക്രിയ നടപ്പിലാക്കുന്നതെങ്കില്‍ ഗ്രാമസഭകളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ചാണ് രൂപരേഖ തയ്യാറാക്കുക. ഉദാഹരണത്തിന് ESA ആയി പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു ഭൂപ്രദേശത്തിന്റെ ഉള്ളില്‍ അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍, അഞ്ചിടങ്ങളിലും ഗ്രാമസഭ വളിച്ചുകൂട്ടി/ ഗ്രാമപഞ്ചായത്ത് തലത്തില്‍ മീറ്റിംഗുകള്‍ വിളിച്ചുകൂട്ടി രൂപരേഖ ചര്‍ച്ചയ്ക്കു വെക്കേണ്ടതാണ്. ജനങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും ഇതു വഴി ദൂരീകരിക്കേണ്ടതാണ്.

7. അതാതു സംസ്ഥാനത്തിന്റെ ടൌണ്‍ ആന്റ് കണ്‍ട്രി ആക്ട് പ്രകാരമാണ് ESA രൂപരേഖകള്‍ തയ്യാറാക്കേണ്ടത്. മാത്രമല്ല, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ESA നോട്ടിഫിക്കേഷന്‍ പരിശോധിക്കുമ്പോള്‍ ഓരോ ESA യ്ക്കും പ്രാദേശിക മാസ്റര്‍ പ്ളാനുകള്‍ തയ്യാറാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വായിക്കും. ഒരു ഭൂപ്രദേശം ESA ആയി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ അവിടത്തെ എല്ലാ മേഖലകളെയും ഏകോപിപ്പിച്ചുകൊണ്ട് 20 വര്‍ഷത്തേക്കുള്ള നയരേഖകളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കേണ്ടിയിരുന്നത്.

പ്രസ്തുത മാസ്റര്‍ പ്ളാനില്‍ പാരിസ്ഥിതിക പുനരുജ്ജീവനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടപ്പിലാക്കാവുന്നതും നടപ്പിലാക്കാന്‍ പറ്റാത്തതുമായ വികസന പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഒരു പ്രദേശം ESA ആയി പ്രഖ്യാപിച്ചാല്‍ അതില്‍ പുതിയ ഖനനം, മാരകമായ രാസ വ്യവസായങ്ങള്‍ എന്നിവയ്ക്ക് തീര്‍ത്തും നിരോധനം ഏര്‍പ്പെടുത്തുന്നതാണ്. മേഖല അടിസ്ഥാനത്തില്‍ വ്യവസായങ്ങള്‍, നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍, ടൂറിസം, റോഡ് ഗതാഗതം, കാട്, നാട്ടിലെ മരങ്ങള്‍, ജൈവവൈവിധ്യം, കൃഷി, പ്രകൃതിസമ്പത്ത്, പ്ളാസ്റ്റിക്കിന്റെ ഉപയോഗം, മലിനീകരണം, അണക്കെട്ടുകളുടെ പ്രവര്‍ത്തനം, വൃഷ്ടിപ്രദേശത്തിന്റെ സംരക്ഷണം, ജലവിഭവപരിപാലനം എന്നിങ്ങനെ ഓരോ മേഖലയ്ക്കും 20 വര്‍ഷത്തേക്കുള്ള നയരേഖകള്‍ തയ്യാറാക്കുകയും നിലവിലുള്ള വികേന്ദ്രീകരണ ഭരണസംവിധാനം വഴി നടപ്പിലാക്കുകയും ചെയ്യണം.

8. പാരിസ്ഥിതിക പുനരുജ്ജീവനപ്രവര്‍ത്തനങ്ങളില്‍ വഴിയോര മരങ്ങള്‍ വെച്ചുപിടിപ്പിക്കല്‍, നീര്‍മറിത്തട പുനരുജ്ജീവനം, വൃഷ്ടിപ്രദേശത്തെ കാടിന്റെ പുനരുജ്ജീവനം, മാലിന്യസംസ്കരണം, പുഴയോര കാടുകളുടെ പുനഃസ്ഥാപനം, ജൈവകൃഷിയിലേക്കുള്ള ഘട്ടംഘട്ടമായിട്ടുള്ള മാറ്റം എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

 
 

റിപ്പോര്‍ട്ട് നമുക്ക് നല്‍കുന്ന സന്ദേശം
മാധവ് ഗാഡ്ഗില്‍ പാനല്‍ റിപ്പോര്‍ട്ട് വഹനശേഷിയേയും ഭൂപ്രദേശത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു രൂപരേഖയാണ് മുന്നോട്ടുവെക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, പരിസ്ഥിതി സംഘടനകള്‍, സംസ്ഥാന സര്‍ക്കാറുകള്‍, ബന്ധപ്പെട്ട വകുപ്പുകള്‍, എല്ലാം ചേര്‍ന്ന് ഒരു പ്രദേശത്തിന്റെ ജൈവ-പാരിസ്ഥിതി പ്രകൃതിയ്ക്ക് അനുയോജ്യമായ വികസനം നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമാണ് വിവരിച്ചിട്ടുള്ളത്.

കേരളത്തിന്റെ സാമൂഹിക – സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലാണ് പശ്ചിമഘട്ടമെന്ന അതിപുരാതനമായ മലനിരകള്‍. അവശേഷിക്കുന്ന തുണ്ടു കാടുകളും ഒഴുകാന്‍ വെമ്പല്‍ കൊള്ളുന്ന കൊച്ചുപഴുകളും ഭൂപടത്തില്‍ നിന്നും മാഞ്ഞുകൊണ്ടിരിക്കുന്ന പശ്ചിമഘട്ടത്തിലെ കുന്നിന്‍ നിരകളും ഇവിടെ സംവത്സരങ്ങളായി നിലനിന്നുപോരുന്ന ആദിവാസി സംസ്കാരവും അനന്യമായ ജൈവസമ്പത്തും എല്ലാം ഒരുമിച്ച് സംരക്ഷിക്കാനും ഭാവിയിലേക്ക് പരിപാലിക്കാനും ഉതകുന്ന ഒരു വികസന കാഴ്ചപ്പാടാണ് പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്. ഇതൊരു തുടക്കം മാത്രം.

പരിസ്ഥിതിയെ അതിന്റെ എല്ലാ വൈവിധ്യങ്ങളോടും സങ്കീര്‍ണ്ണതകളോടും കൂടി നെഞ്ചോട് ചേര്‍ത്ത് വെച്ച്, രാഷ്ട്രീയ സാമൂഹിക ഇച്ഛാശക്തിയുടെ പിന്‍ബലത്തോടു കൂടിയതും തുറന്ന സമീപനത്തോടുകൂടിയതും ആയ, പാരിസ്ഥിതിക പ്രാധാന്യമുള്ളതും വിവിധ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നതുമായ ആസൂത്രണ Ecologically Sensitive and inclusive planning) പ്രക്രിയയിലേക്ക് കേരളം ചുവടുവയ്ക്കാന്‍ ഇനിയെങ്കിലും തയ്യാറാകണം എന്നതാണ് പശ്ചിമഘട്ട പാനല്‍ റിപ്പോര്‍ട്ട് നമുക്ക് നല്‍കുന്ന സന്ദേശം.
 
 
 
 
(കേരളീയം പ്രസിദ്ധീകരിച്ചത്)

മരണം തറപറ്റിക്കുമ്പോള്‍ ചില പന്തുകള്‍ ഭൂമിയില്‍ നിന്ന് തെറിച്ച് പോകുന്നു

 
 
 
 
ജിമ്മിജോര്‍ജിന്റെ വേര്‍പാടിന് കാല്‍നൂറ്റാണ്ട് പ്രായമാവുന്ന വേളയില്‍ സര്‍ജു എഴുതുന്നു. അപൂര്‍വ്വ ചിത്രങ്ങള്‍ക്ക് കടപ്പാട്: ജിമ്മി ജോര്‍ജ് ഫൌണ്ടേഷന്‍ ഫേസ്ബുക്ക് പേജ്

 

ജിമ്മിജോര്‍ജ്


 

മെഡിക്കല്‍ കോളേജിലെ പഠനം ഉപേക്ഷിച്ച് പന്തുകളിക്കാന്‍ പോയ ഒരു മലയാളി ഉണ്ടായിരുന്നു.കളിപ്പന്തിലൂടെ ഭൂഗോളമറിഞ്ഞ ഒരാള്‍.യൂറോപ്യന്‍ ക്ലബ്ബുകളില്‍ വോളിബാള്‍ കളിച്ച പേരാവൂരിലെ ജിമ്മിജോര്‍ജ്. ദൈവത്തിന്റെ കടല്‍ക്കരയില്‍ മരിച്ചവരുടെ ബീച്ചുവോളി നടക്കുമ്പോള്‍ അയാളുടെ ഓര്‍മ്മയ്ക്കായി മൂന്നു ഭൂഖണ്ഡങ്ങളില്‍ റ്റൂര്‍ണമെന്റുകളും സ് റ്റേഡിയങ്ങളുമുണ്ടായി.ഒരു ബാക് കോര്‍ട്ട് സ്മാഷ് പോലെ മരണം ജീവിതത്തെ തറപറ്റിക്കുമ്പോള്‍ ചില പന്തുകള്‍ ഭൂമിയില്‍ നിന്ന് തെറിച്ച് പോകുന്നു. കുടക്കച്ചിറയുടെ ആ പുരാവൃത്തങ്ങള്‍ കേരളപാഠങ്ങളിലെ അപൂര്‍വ്വതയുള്ളൊരു അദ്ധ്യായം-ജിമ്മിജോര്‍ജിന്റെ വേര്‍പാടിന് കാല്‍നൂറ്റാണ്ട് പ്രായമാവുന്ന വേളയില്‍ ആ ഓര്‍മ്മയുടെ പല വഴികളിലൂടെ ഒരു സഞ്ചാരം. സര്‍ജു എഴുതുന്നു.
അപൂര്‍വ്വ ചിത്രങ്ങള്‍ക്ക് കടപ്പാട്: ജിമ്മി ജോര്‍ജ് ഫൌണ്ടേഷന്‍ ഫേസ്ബുക്ക് പേജ്

 

 

കബഡി കബഡി എന്ന കളിവാക്ക് മുറിയാതിരിക്കാന്‍ എത്ര ആഴത്തില്‍ ശ്വാസം വേണമെന്ന് കുട്ടിക്കാലം അറിഞ്ഞത് പ്രാണായാമം പരിശീലിച്ചിട്ടല്ല. ഓടരുത്,ചാടരുത്, ഒച്ചവയ്ക്കരുത്…ഇങ്ങനെ പെരുകിയ വീട്ടുവിലക്കുകള്‍ക്കിടയില്‍, ‘പുറത്തുപോയി കളിച്ചോ’ എന്ന് പറഞ്ഞു പഴയ മരക്കസേരയിലെ മയക്കത്തിലേയ്ക്ക് പിന്നെയും ചായുന്ന പി. റ്റി മാഷ് വലിയ ഉദാരതയായിരുന്നു. അതിന്റെ അലസത അതിലുമെത്ര വലുതായിരുന്നുവെന്ന് വൈകിമാത്രം നാം തിരിച്ചറിഞ്ഞു.

ചെറു പട്ടണങ്ങളിലെ പള്ളിക്കൂടങ്ങളില്‍ കളിഇടങ്ങള്‍ ജിംനാസ്റിക് മുറികള്‍ക്ക് വഴിമാറുന്നുണ്ട്. കുഞ്ഞുങ്ങളുടെ അമിതവണ്ണത്തിനുമേല്‍ കരാട്ടെയുടെ വെള്ളക്കുപ്പായ മണിയിക്കുമ്പോള്‍ കളിയ്ക്കും അഭ്യാസത്തിനും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടെന്നു നാം അറിയുന്നില്ല. അരക്ഷിതമായൊരു മനസുണ്ടാകും അഭ്യാസങ്ങളുടെ അടിത്തട്ടില്‍, അദൃശ്യനായ ഒരു ശത്രുവും.കൈരളി സ്പോര്‍ട്സ് ക്ലബ് നിന്നിടത്താണ് ഇപ്പോള്‍ കൈരളി ജിംനേഷ്യം നില്‍ക്കുന്നത്. ആരോഗ്യമെന്നത് ഇന്ന് ശരീരത്തെക്കുറിച്ചുള്ള അതിരറ്റ ആത്മരതിയായി.മനോരോഗത്തിന്റെ വക്കോളമെത്തുന്ന ആകുലതയായി.

കൃഷിയായിരുന്നില്ല, കളിമൈതാനങ്ങളാണ് ആദ്യം നഷ്ടമായത്. ഇവ രണ്ടും മാഞ്ഞ ഇടങ്ങളിലാണ് ആശുപത്രികള്‍ പടര്‍ന്നു പൊന്തിയത്. മുടിഞ്ഞ മത്സരങ്ങളില്‍ കളിയുടെ ഹരവും ആവേശവും തുലഞ്ഞുപോയതില്‍പ്പിന്നെ യോഗ്യരെ അയോഗ്യരാക്കാനുള്ള തത്രപ്പാടില്‍ സ്പോര്‍ട്സ് ട്രാക്കുകളില്‍ ആശുപത്രിക്കിടക്കകള്‍ നിരന്നു. ഡോക്റ്റര്‍ സര്‍ട്ടിഫിക്കറ്റുകളും ഡിസ്ചാര്‍ജ് രേഖകളുമായ് ഒരാള്‍ക്കൂട്ടം.

 

മെഡിക്കല്‍ കോളേജിലെ പഠനം ഉപേക്ഷിച്ച് പന്തുകളിക്കാന്‍ പോയ ഒരു മലയാളി ഉണ്ടായിരുന്നു.കളിപ്പന്തിലൂടെ ഭൂഗോളമറിഞ്ഞ ഒരാള്‍. യൂറോപ്യന്‍ ക്ലബ്ബുകളില്‍ വോളിബാള്‍ കളിച്ച പേരാവൂരിലെ ജിമ്മിജോര്‍ജ്.


 

ജീവിതത്തിനുപുറത്തേക്ക്
തെറിച്ചുപോയൊരു പന്ത്

മെഡിക്കല്‍ കോളേജിലെ പഠനം ഉപേക്ഷിച്ച് പന്തുകളിക്കാന്‍ പോയ ഒരു മലയാളി ഉണ്ടായിരുന്നു.കളിപ്പന്തിലൂടെ ഭൂഗോളമറിഞ്ഞ ഒരാള്‍. യൂറോപ്യന്‍ ക്ലബ്ബുകളില്‍ വോളിബാള്‍ കളിച്ച പേരാവൂരിലെ ജിമ്മിജോര്‍ജ്. ദൈവത്തിന്റെ കടല്‍ക്കരയില്‍ മരിച്ചവരുടെ ബീച്ചുവോളി നടക്കുമ്പോള്‍ അയാളുടെ ഓര്‍മ്മയ്ക്കായി മൂന്നു ഭൂഖണ്ഡങ്ങളില്‍ റ്റൂര്‍ണമെന്റുകളും സ് റ്റേഡിയങ്ങളുമുണ്ടായി.ഒരു ബാക് കോര്‍ട്ട് സ്മാഷ് പോലെ മരണം ജീവിതത്തെ തറപറ്റിക്കുമ്പോള്‍ ചില പന്തുകള്‍ ഭൂമിയില്‍ നിന്ന് തെറിച്ച് പോകുന്നു. കുടക്കച്ചിറയുടെ ആ പുരാവൃത്തങ്ങള്‍ കേരളപാഠങ്ങളിലെ അപൂര്‍വ്വതയുള്ളൊരു അദ്ധ്യായം.

ഒന്നാം ലോകയുദ്ധത്തിന്റെ വിട്ടുമാറാത്ത കെടുതികളില്‍,ഫ്യൂഡല്‍കാലത്തിന്റെ അനീതികളില്‍, കുടിയിറക്കങ്ങളുടെ സാമൂഹിക സംഘര്‍ഷങ്ങളില്‍ കരുത്തും ധൈര്യവുമുള്ള മനുഷ്യര്‍ കണ്ടെത്തിയ എതിര്‍വാക്കായിരുന്നു കുടിയേറ്റം. പുതിയ ഇടം തേടി , ഭൂമി തേടി വിദൂരവും വ്യത്യസ്തവുമായ പ്രകൃതിയിലേയ്ക്കുള്ള സഞ്ചാരം. 1928ല്‍ മധ്യതിരുവിതാംകൂറില്‍ നിന്ന്. കൃത്യമായി പറഞ്ഞാല്‍ പാലായില്‍ നിന്ന് കണ്ണൂരിലെ പേരാവൂരിലേയ്ക്ക് കുടിയേറിയ ഏഴ് കുടുംബങ്ങളില്‍ ഒന്നായിരുന്നു കുടക്കച്ചിറ.

 

1955 മാര്‍ച്ച് എട്ടിനാണ് രണ്ടാമത്തെ മകനായി ജിമ്മിജോര്‍ജ് ജനിച്ചത്. പതിനാറാമത്തെ വയസില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നീന്തല്‍ ചാമ്പ്യനായി.ജോര്‍ജ് ജോസഫിന്റെ മൂത്തമകന്‍ ജോസ് 1971ലും 72 ലും ഗുസ്തിയില്‍ ചാമ്പ്യന്‍ ഷിപ് നേടി.വോളിബാളിനു പുറമെ വാട്ടര്‍പോളോ. ട്രിപ്പിള്‍ ജംബ്, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, റിലേ, ഹൈജംബ്, ചെസ് എന്നിങ്ങനെ നിരവധി ഇനങ്ങളിലായി മുപ്പത്തി അഞ്ച് യൂണിവേഴ്സിറ്റി മെഡലുകള്‍ കുടക്കച്ചിറയിലെത്തി


 

കുടക്കച്ചിറയുടെ പുരാവൃത്തങ്ങള്‍
ജോസഫ്കുട്ടിയുടേയും അന്നമ്മയുടേയും മൂന്നാമത്തെ മകനായി 1932ല്‍ ജോര്‍ജ് ജോസഫ് ജനിച്ചു.യൂണിവേഴ്സിറ്റി തലത്തില്‍ വോളിബാള്‍ കളിക്കാരനായി ശ്രദ്ധനേടി.ഒരു സഹോദരി ഹോക്കിയിലും സഹോദരനൊരാള്‍ അത് ലറ്റിക്സിലും മികവ് കാട്ടി. പേരാവൂരിലെ ആദ്യത്തെ ബിരുദധാരിയും വക്കീലുമായിരുന്നു ജോര്‍ജ് ജോസഫ്. 1952ല്‍ മേരിയെ വിവാഹം കഴിച്ചതില്‍ പിന്നെ ജോസ്, ജിമ്മി, മാത്യു, സെബാസ്റ്യന്‍, ആനിമറിയ, ഫ്രാന്‍സിസ്,സ്റാന്‍ലി, വിന്‍സ്റന്‍,റോബര്‍ട്ട് , സില്‍വിയ ഇങ്ങനെ വീടുനിറയെ മക്കളുണ്ടായി.കുടിയേറ്റക്കാരന് ആള്‍ബലം പ്രധാനമായിരുന്നിരിക്കണം.സമ്പത്തുവേണം അല്ലെങ്കില്‍ സന്താനങ്ങള്‍ വേണം എന്നതായിരുന്നു നാട്ടുമൊഴിയെങ്കിലും വക്കീല്‍ രണ്ടും ഒന്നിച്ചാഗ്രഹിച്ചതാകാം.

1955 മാര്‍ച്ച് എട്ടിനാണ് രണ്ടാമത്തെ മകനായി ജിമ്മിജോര്‍ജ് ജനിച്ചത്. പതിനാറാമത്തെ വയസില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നീന്തല്‍ ചാമ്പ്യനായി.ജോര്‍ജ് ജോസഫിന്റെ മൂത്തമകന്‍ ജോസ് 1971ലും 72 ലും ഗുസ്തിയില്‍ ചാമ്പ്യന്‍ ഷിപ് നേടി.വോളിബാളിനു പുറമെ വാട്ടര്‍പോളോ. ട്രിപ്പിള്‍ ജംബ്, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, റിലേ, ഹൈജംബ്, ചെസ് എന്നിങ്ങനെ നിരവധി ഇനങ്ങളിലായി മുപ്പത്തി അഞ്ച് യൂണിവേഴ്സിറ്റി മെഡലുകള്‍ കുടക്കച്ചിറയിലെത്തി. ഇന്ത്യയിലെ മറ്റ് യൂണിവേഴ്സിറ്റികളുമായുള്ള മത്സരങ്ങളില്‍ നിന്ന് മുപ്പത് മെഡലുകള്‍ വേറെയും.ഫ്രാന്‍സിസ് ബൈജു ജോര്‍ജ് അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ മികച്ച കായികതാരമായി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ 1979 മുതല്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഇന്റര്‍മെഡിക്കല്‍സില്‍ മാത്യുജോര്‍ജ് ചെസ് ചാമ്പ്യനായി. ഇതത്രയും കുടക്കച്ചിറയുടെ പള്ളിക്കൂടവഴികള്‍. കായികമായൊരു വിദ്യാരംഭം.

 

എട്ട് ആണ്‍മക്കള്‍ കളിക്കാരും അച്ഛന്‍ കോച്ചും അമ്മ മാനേജരുമായ ജോര്‍ജ് ബ്രദേഴ്സ് സംസ്ഥാന ദേശീയ തലത്തിലുള്ള നിരവധി റ്റൂര്‍ണമെന്റുകളില്‍ ട്രോഫി നേടി. സംസ്ഥാന മത്സരങ്ങളില്‍ നിന്ന് 23 മെഡലുകളും ദേശീയ മത്സരങ്ങളില്‍ നിന്ന് 25 മെഡലുകളും പേരാവൂരിലെത്തി.


 

കളിക്കമ്പങ്ങളുടെ വീട്
ജിമ്മി ഒമ്പത് സംസ്ഥാന വോളിബാള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചപ്പോള്‍, ജോസ് പത്തും, സെബാസ്റ്യന്‍ പതിമൂന്നും ബൈജുജോര്‍ജ് പതിനൊന്നും മാത്യു മൂന്നും വര്‍ഷങ്ങള്‍ സംസ്ഥാന ടീമില്‍ അംഗങ്ങളായിരുന്നു. ഇങ്ങനെ ജോര്‍ജ് ബ്രദേഴ്സ് എന്ന വോളിബാള്‍ ടീമുണ്ടായി. എട്ട് ആണ്‍മക്കള്‍ കളിക്കാരും അച്ഛന്‍ കോച്ചും അമ്മ മാനേജരുമായ ജോര്‍ജ് ബ്രദേഴ്സ് സംസ്ഥാന ദേശീയ തലത്തിലുള്ള നിരവധി റ്റൂര്‍ണമെന്റുകളില്‍ ട്രോഫി നേടി. സംസ്ഥാന മത്സരങ്ങളില്‍ നിന്ന് 23 മെഡലുകളും ദേശീയ മത്സരങ്ങളില്‍ നിന്ന് 25 മെഡലുകളും പേരാവൂരിലെത്തി.

1976ലും 77ലും ജോസും ജിമ്മിയും സെബാസ്റ്യനും ദേശീയ ടീമില്‍ അംഗങ്ങളായിരുന്നു. ജിമ്മിയും ജോസും ആറു നാഷണലുകളില്‍ ഒന്നിച്ചു കളിച്ചു.ജിമ്മി പത്തുവര്‍ഷവും ജോസ് ഏഴുവര്‍ഷവും സെബാസ്റ്യന്‍ ആറുകൊല്ലവും ദേശീയ വോളീബാള്‍ ടീമില്‍ പങ്കാളികളായി. 1993മുതല്‍ 2000 വരെ റോബര്‍ട്ട് ബോബി ജോര്‍ജ് ദേശീയ കായികമേളയില്‍ ട്രിപ്പിള്‍ ജംബില്‍ തുടര്‍ച്ചയായി മെഡലുകള്‍ നേടി. 1976 ലും 78ലും മാത്യുജോര്‍ജ് ദേശീയ ചെസ് ചാമ്പ്യന്‍ഷിപ് നേടി. കുടക്കച്ചിറക്കാര്‍ പതിനെട്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തു.സിയോള്‍, മാഞ്ചസ്റര്‍,ബുസാന്‍, സ് റ്റോക് ഹോം, പാരീസ് എന്നിവിടങ്ങളിലെ അന്തര്‍ദേശീയ കായിക മത്സരങ്ങളുടെ സ്റ്റേഡിയങ്ങളില്‍ നിന്ന് കളിക്കമ്പങ്ങളുടെ വീട്ടിലേയ്ക്ക് മെഡലുകള്‍ വന്നു. ഒടുവില്‍ ബോബിയുടെ ഭാര്യ അഞ് ജു ബോബി ജോര്‍ജ് ചരിത്രം കുറിച്ചു. 2003ല്‍ പാരീസില്‍ വെങ്കലമെഡല്‍ നേടിക്കൊണ്ട് ലോക അത് ലറ്റിക് മീറ്റില്‍ മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ കായിക താരം എന്ന ബഹുമതിയോടെ.

പതിനാറാമത്തെ വയസിലാണ് ജിമ്മി വോളിബാള്‍ സംസ്ഥാന ടീമില്‍ അംഗമായത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ദേശീയ ടീമിലെത്തി. 1976ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ചപ്പോള്‍ വയസ് 21.കെ സി ഏലമ്മ, വി. പി കുട്ടികൃഷ്ണന്‍,സാലിജോസഫ്, സിറില്‍,കെ ഉദയകുമാര്‍^ ഇങ്ങനെ വോളിയില്‍ അര്‍ജുന അവാര്‍ഡ്നേടിയ മികച്ച കളിക്കാര്‍ കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ അര്‍ജുന അവാര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞതാരം ജിമ്മിയായിരിക്കും.

 

ആ ഒഴുക്കില്‍പ്പെട്ടവര്‍ ഗള്‍ഫിലേയും അമേരിക്കയിലേയും ഗാലറികളിരുന്ന് പിന്നെയും കയ്യടിച്ചു. ചിലര്‍ കളിവേഷമിട്ടു.ഇന്ത്യയിലെ മികച്ച കളിക്കാര്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ വന്നു ഗള്‍ഫ് നഗരങ്ങളുടെ ആകാശത്തില്‍ പന്തുയര്‍ത്താന്‍ തുടങ്ങിയത് അങ്ങനെയാണ്.


 

ആ ഒഴുക്കില്‍പ്പെട്ടവര്‍
കേരളത്തില്‍ വോളിബാളിന് പ്രചാരം നേടിക്കൊടുത്ത കളിക്കാരില്‍ പ്രമുഖന്‍ ജിമ്മി ജോര്‍ജായിരുന്നു .വടക്കന്‍ കേരളത്തില്‍ സെവന്‍സ് ഫുട്ബാളിനു ലഭിച്ച പ്രാധാന്യമാണ് തെക്കന്‍ കേരളത്തില്‍ വോളിയ്ക്ക് ലഭിച്ചത്.ജിമ്മിയുടെ കളികണ്ട ഹരത്തില്‍ ഗ്രാമങ്ങളുടെ വെളിമ്പുറങ്ങളില്‍, മൈതാനങ്ങളില്‍ എഴുപതുകളുടെ യൌവ്വനം കളിക്കാനിറങ്ങി.പിന്നെ ഓലകൊണ്ട് കുത്തിമറച്ച ഇടങ്ങളില്‍ മരത്തിന്റെ ഗാലറികളുണ്ടാക്കി ‘പ്രവേശനം പാസ് മൂലം നിയന്ത്രിച്ച’ വോളി റ്റൂര്‍ണമെന്റുകള്‍ നടന്നു.

എണ്‍പതുകളുടെ തുടക്കത്തില്‍ തന്നെ ചെറുപ്പക്കാരുടെ സംഘങ്ങളില്‍ നിന്ന് ഓരോരുത്തരായി പിന്‍വാങ്ങാന്‍ തുടങ്ങിയിരുന്നു.കളിക്കമ്പങ്ങള്‍ കെട്ടു.ആളുകള്‍ പുറപ്പെട്ടുപോയത് ഇക്കുറി ഭൂമി തേടിയായിരുന്നില്ല, വേണ്ടത് തൊഴിലായിരുന്നു…

ആ ഒഴുക്കില്‍പ്പെട്ടവര്‍ ഗള്‍ഫിലേയും അമേരിക്കയിലേയും ഗാലറികളിരുന്ന് പിന്നെയും കയ്യടിച്ചു. ചിലര്‍ കളിവേഷമിട്ടു.ഇന്ത്യയിലെ മികച്ച കളിക്കാര്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ വന്നു ഗള്‍ഫ് നഗരങ്ങളുടെ ആകാശത്തില്‍ പന്തുയര്‍ത്താന്‍ തുടങ്ങിയത് അങ്ങനെയാണ്. പിന്നറ്റത്തുനിന്നുനീട്ടിയടിക്കുന്ന സര്‍വീസുകള്‍ ചിലപ്പോള്‍ നെറ്റിനുമീതെ ഒഴുകിയിറങ്ങാന്‍ തുടങ്ങും. അതിനെ കുന്തിച്ചിരുന്ന് ഇരുമുഷ്ടികള്‍ ചേര്‍ത്ത് എടുത്തുയര്‍ത്തുമ്പോള്‍ മടങ്ങി വരുന്ന സ്മാഷുകള്‍ നിലം തൊടാതെ മടങ്ങും. പന്ത് കൈകളിലും ആകാശത്തിലുമായി ഏറെനേരം നില്‍ക്കും. ഗാലറികളില്‍ ബലൂണുകള്‍ പൊട്ടും. അബുദബിയുടെ രാത്രിജീവിതത്തിന്റെ വാദ്യഘോഷങ്ങള്‍ ജിമ്മിയുടെ ഓര്‍മ്മതൊടും.17 വര്‍ഷമായി അബുദബിയില്‍ കേരള സോഷ്യല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ജിമ്മിജോര്‍ജ് വോളിബാള്‍ റ്റൂര്‍ണമെന്റ് നടക്കുന്നു.

ഗള്‍ഫില്‍ മാത്രമല്ല, 22 വര്‍ഷമായി വടക്കേ അമേരിക്കയിലും കേരള വോളിബാള്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ജിമ്മിജോര്‍ജ് സ്മാരക വോളി റ്റൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്. ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ,ചിക്കാഗൊ, ഡള്ളാസ്, ന്യൂ ജഴ്സി തുടങ്ങിയ നഗരങ്ങളിലെ ഇന്ത്യന്‍ വംശജരായ കളിക്കാര്‍ റ്റൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നു.ഒരോവര്‍ഷവും കളിയുടെ ഇടങ്ങള്‍ മാറുന്നു. മികച്ച കളിക്കൂട്ടങ്ങള്‍ ഉണ്ടാകുന്നു.

 

ഗള്‍ഫില്‍ മാത്രമല്ല, 22 വര്‍ഷമായി വടക്കേ അമേരിക്കയിലും കേരള വോളിബാള്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ജിമ്മിജോര്‍ജ് സ്മാരക വോളി റ്റൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്. ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ,ചിക്കാഗൊ, ഡള്ളാസ്, ന്യൂ ജഴ്സി തുടങ്ങിയ നഗരങ്ങളിലെ ഇന്ത്യന്‍ വംശജരായ കളിക്കാര്‍ റ്റൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നു.


 

ജിമ്മി ഗള്‍ഫില്‍
1979 മുതല്‍ ’82 വരെ അബുദാബി സ്പോര്‍ട്സ് ക്ലബ്ബിനു വേണ്ടി കളിച്ച കാലത്താണ് ജിമ്മി ഗള്‍ഫില്‍ പ്രശസ്തനാകുന്നത്. വലിയ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പലരും കുള്ളന്മാരുടെ കൊളാഷാണെന്ന് തിരിച്ചറിയുമ്പോള്‍ ജിമ്മി ജോര്‍ജ്ജ് വലിയ കളിക്കാരനും അതിലേറെ ഉയരമുള്ള മനുഷ്യത്വത്തിന്റെ ഉടമയുമായിരുന്നെന്ന് സുഹൃത്തുക്കള്‍ ഓര്‍മ്മിക്കുന്നു. ഗള്‍ഫ് ഗ്യാലറികളെ ഇളക്കിമറിച്ച പ്രകടനങ്ങളാണ് ജിമ്മിക്ക് യൂറോപ്യന്‍ വോളിയിലേക്ക് വഴി തുറന്നത്. 1982ല്‍ ജിമ്മി ഇറ്റലിയിലെ കൊളാറ്റോ ക്ലബ്ബില്‍ ചേര്‍ന്നു. ഇറ്റലിയില്‍ കളിക്കുന്ന കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി അറിയപ്പെടുകയും വോളിബോള്‍ കളിക്കുന്ന എല്ലായിടങ്ങളുടേയും താരമാവുകയും ചെയ്തു. യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിക്കുന്നതിന്റെ ഇടവേളയില്‍ നാട്ടിലെത്തി 1985ല്‍ സൌെദി രാജ്യാന്തര വോളി മത്സരത്തിലേയ്ക്ക് ഇന്ത്യന്‍ ടീമിനെ നയിച്ചു.

1987 നവംബര്‍ 30ന് മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ ഇറ്റലിയിലെ മിലന്‍ നഗരത്തിനടുത്ത് ഒരു കാറപകടത്തില്‍ ജിമ്മി ജോര്‍ജ്ജ് മരിച്ചു. നഗരത്തില്‍ നിന്ന് അകന്ന് ഗ്രാമീണ അന്തരീക്ഷത്തിലാണ് ജിമ്മി ജീവിച്ചത്. അതുകൊണ്ടു തന്നെ കാര്‍പെന്‍ ടോളോയിലെയും മോന്‍തിക്കേരിയിലെയും ജനങ്ങള്‍ക്ക് അദ്ദേഹം ഏറെ പ്രിയപ്പെട്ടവനായിരുന്നു. ജിമ്മിയുടേ ഓര്‍മ്മക്കായി മോന്‍തിക്കേരിയില്‍ മുപ്പതു കോടി രൂപ ചെലവില്‍ ഒരു സ് റ്റേഡിയം നിര്‍മ്മിക്കുകയും ജിമ്മിയുടെ മകന്‍ ജോ, അമ്മ ലൌലിയോടും അച്ഛന്റെ അനുജന്‍ സ്റാന്റിയോടുമൊപ്പം ഇറ്റലിയിലെത്തി അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ജിമ്മിയുടെ ഓര്‍മ്മയ്ക്കായി ഇന്നും ഇറ്റലിയില്‍ ജൂനിയര്‍ വോളിബാള്‍ ടൂര്‍ണമെന്റ് നടക്കുന്നു. മോന്‍തിക്കേരിയിലെ വോളിബാള്‍ ക്ലബ്ബിന്റെ പ്രസിഡന്റ് ലൂസിയാനോ ബരാറ്റി ജിമ്മിയെ ഇങ്ങനെ ഓര്‍മ്മിക്കുന്നു.

“Jimmy George’s humanity, his great hearts, his philosophy of life, his great jumps to reach the ball and hit it will never be forgotten.”

 

ജിമ്മിയുടെ വിയോഗം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ഇത് ആ വഴിക്കുള്ള ഒരു നോട്ടം കൂടിയാണ്. പന്തിലേയ്ക്ക് കയ്യെത്തിക്കാന്‍ ഭൂമി വിട്ടുയര്‍ന്നു അയാള്‍ നില്‍ക്കുന്നു.അന്തരീക്ഷത്തില്‍ ഇത്തിരി നേരം ധ്യാനസ്ഥനാകാന്‍ സിദ്ധിയുള്ളൊരു കളിക്കാരന്‍.


 

കായികമായൊരു ദേശാന്തരപ്പാത
മലയാളിയുടെ കുടിയേറ്റ ജീവിതത്തിന്റെ പാര്‍ശ്വ സ്ഥലങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കപ്പെട്ടിട്ടില്ല. അവിടെ കച്ചവടത്തിനും കലയ്ക്കും ആത്മീയതയ്ക്കും ഒപ്പം കായികമായൊരു ദേശാന്തരപ്പാത കൂടിയുണ്ട്. ജിമ്മിയുടെ വിയോഗം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ഇത് ആ വഴിക്കുള്ള ഒരു നോട്ടം കൂടിയാണ്. പന്തിലേയ്ക്ക് കയ്യെത്തിക്കാന്‍ ഭൂമി വിട്ടുയര്‍ന്നു അയാള്‍ നില്‍ക്കുന്നു.അന്തരീക്ഷത്തില്‍ ഇത്തിരി നേരം ധ്യാനസ്ഥനാകാന്‍ സിദ്ധിയുള്ളൊരു കളിക്കാരന്‍.

ഏതു കളിയും നിശ്ചിതമായ കളങ്ങള്‍ക്കുള്ളിലാണ്. കളിവിരുതനുസരിച്ച് ചിലര്‍ പക്കത്തെ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമൊക്കെ ജയിച്ചുവരും. ചിലര്‍ ദേശം നിറഞ്ഞ് കളിയ്ക്കും.മറ്റുചിലരാകട്ടെ ഒറ്റയ്ക്കും കൂട്ടായും രാജ്യാതിര്‍ത്തി മുറിച്ച്പോകും. അവരോടൊപ്പം ദേശാന്തരങ്ങളില്‍ രാജ്യങ്ങള്‍ തന്നെ കളിക്കാനിറങ്ങും. കളി വെറും കളിയല്ലാതാവും. അതിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക സ്വാധീനങ്ങള്‍ മറനീക്കും.

 

ശരീരത്തെ കയ്യേറ്റത്തിന്റേയും ബലപ്രയോഗത്തിന്റെയും ഉപാധി എന്ന നിലയില്‍ നിന്ന് കളിയുടെ ലാഘവത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യല്‍ വളരെ പ്രധാനമാണ്. ഉടലുറയ്ക്കുകയും മാനസികമായി രോഗാതുരമാകുകയും ചെയ്യുന്ന വിചിത്ര സാഹചര്യത്തില്‍ കുടക്കച്ചിറയിലെ ജോര്‍ജ് ജോസഫിനെപ്പോലുള്ളവര്‍ക്ക് സവിശേഷ സാമൂഹിക ദൌത്യമാണുള്ളത്.


 

അക്രമാസക്തിയില്‍നിന്ന്
കളിയുടെ ലാഘവത്തിലേക്ക്

തീവ്രദേശീയതകളേയും അതിന്റെ രാഷ്ട്രീയത്തേയും നിര്‍മ്മിക്കുന്നതില്‍ രാജ്യാന്തര കായികമേളകള്‍ വഹിച്ചിട്ടുള്ള പങ്ക് സ്പോര്‍ട്സ് ചരിത്രത്തിന്റെ ഭാഗമാണ്. ഇന്നാകട്ടെ ലോകമാധ്യമ വ്യവസായം തന്നെ രാജ്യാന്തര കായിക മേളകളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു.രാഷ്ട്രീയവും മാധ്യമങ്ങളും കലയും കച്ചവടവും എന്നപോലെ ദേശങ്ങള്‍ക്ക് കുറുകെ വഴിവെട്ടുന്നതില്‍ സ്പോര്‍ട്സിന്റെ പങ്ക് വളരെ വലുതാണ്.ആ ദേശാന്തരപ്പെരുവഴിയിലൂടെ കളിക്കാരും കാണികളും മാത്രമല്ല ചിലപ്പോള്‍ ലോകംതന്നെയും കയറിവരും.ബ്രിട്ടീഷ് സാമ്രാജ്യത്വം കോമണ്‍ വെല്‍ത്തായി കളിക്കുമ്പോള്‍ ചരിത്രം കണ്ണുകെട്ടി തൊടാന്‍ വരും.അല്ലെങ്കില്‍ കരീബിയന്‍ കടലില്‍ ജമയ്ക്കയെ പരതാന്‍ ഉസൈന്‍ ബോള്‍ട്ട് ഒരു കാരണമാകും

ഒരു സാമൂഹിക ശാസ്ത്രവിഷയത്തെ വെറും കളിയല്ലേ എന്ന് നിസാരമാക്കാനാവില്ല. പുരുഷ ശരീരങ്ങളുടെ ആഘോഷം എന്ന നില വിട്ടത് മാറിത്തുടങ്ങി.എന്നാലിന്ന് ദാരിദൃമുക്തമാകുന്ന കേരളീയ ശരീരങ്ങള്‍ അടക്കിയ അക്രമ വാസനകളെ പുറത്തെടുത്തുകൊണ്ടിരിക്കുന്നു.ജനപ്രിയ കലകളിലെ ആണ്‍ വീടുകള്‍ ഗുണ്ടകളുടെ കുടുംബപുരാണമാകുമ്പോഴും മലയാളിയെ ഹരം കൊള്ളിക്കുന്നുണ്ട്. ശരീരത്തെ കയ്യേറ്റത്തിന്റേയും ബലപ്രയോഗത്തിന്റെയും ഉപാധി എന്ന നിലയില്‍ നിന്ന് കളിയുടെ ലാഘവത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യല്‍ വളരെ പ്രധാനമാണ്. ഉടലുറയ്ക്കുകയും മാനസികമായി രോഗാതുരമാകുകയും ചെയ്യുന്ന വിചിത്ര സാഹചര്യത്തില്‍ കുടക്കച്ചിറയിലെ ജോര്‍ജ് ജോസഫിനെപ്പോലുള്ളവര്‍ക്ക് സവിശേഷ സാമൂഹിക ദൌത്യമാണുള്ളത്.
 
 

ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊപ്പം. അബൂദാബിക്കാലത്ത്.


 
 

സിയോള്‍ ഏഷ്യന്‍ ഗെയിംസിന്റെ മാര്‍ച്ച്പാസ്റ്റില്‍


 
 

സ്പോര്‍ട്സ് കൌമുദിയുടെ മുഖചിത്രം


 
 

അബൂദാബിക്കാലത്ത്.


 
 

ഇറ്റലിക്കാലത്തെ ചിത്രം


 
 

 
 
 
 

വിമതരാവാന്‍ വയ്യാതെ (മലയാളിയുടെ രാഷ്ട്രീയത്തെ കുറിച്ചു വീണ്ടും )

 
 
 
 
മലയാളിയുടെ രാഷ്ട്രീയ ബോധത്തിനകത്തെ ഒഴിവിടങ്ങളെക്കുറിച്ച് ചില ചിന്തകള്‍. പ്രമുഖ എഴുത്തുകാരന്‍ കരുണാകരന്‍ എഴുതുന്നു
 
 

ഇന്ത്യയുടെ ജനാധിപത്യവല്‍ക്കരണത്തിന്റെ പൊതു ധാരയില്‍ നിന്ന് ഇടഞ്ഞ്, എന്നാല്‍ അതിന്റെ എല്ലാ അവസരങ്ങളും മുതലെടുത്ത് നടത്തുന്ന ഈ മുന്നണിരാഷ്ട്രീയം ജനാധിപത്യത്തെ ഭയക്കുന്ന രാഷ്ട്രീയം ആണ്. പഴയ നാടുവാഴിത്തത്തോട് പെട്ടെന്ന് ഐക്യം സ്ഥാപിച്ച സ്റാലിനിസം ഇതിന്റെ ഒരു യുക്തിയായെങ്കില്‍ അതേ നാടുവാഴിത്തം തന്നെ പുതിയ രാഷ്ട്രീയ ജന്മിത്വമായി നമ്മുടെ ജനാധിപത്യ പ്രക്രിയയെ തന്നെ അതിന്റെ വരുതിയിലേക്ക് മാറ്റുകയും ചെയ്തു കൊണ്ടാണ് ഇത് നിലവില്‍ വന്നത്. ഇത് കൊണ്ട് വന്ന വികസന മുരടിപ്പ് നമ്മള്‍ നേരിട്ട് അറിയുകയും പരസ്യപ്പെടുത്തുകയും ചെയ്തുവെങ്കിലും ഇത് കൊണ്ട് വന്ന രാഷ്ട്രീയ മുരടിപ്പ് പക്ഷെ അധികം ചര്‍ച്ച ചെയ്തില്ല-പ്രമുഖ എഴുത്തുകാരന്‍ കരുണാകരന്‍ എഴുതുന്നു
 
 


 
 

കഴിഞ്ഞ മാര്‍ച്ചില്‍ രാഷ്ട്രീയ ചിന്തകനും പൊതുപ്രവര്‍ത്ത കനുമായ കെ. വേണു ‘ലാലൂര്‍ സമരസമിതി’ക്ക് വേണ്ടി തൃശൂര്‍ നഗരത്തില്‍ മാലിന്യ നിര്‍മാജനത്തിനും അതിലെ പൊതു നീതിക്കും വേണ്ടി നടത്തിയ നിരാഹാരം അവസാനിക്കുന്ന ദിവസം, വൈകുന്നേരം, ഞാനും അദ്ദേഹത്തെ സന്ദര്‍ശിച്ചു. ആ ദിവസങ്ങളില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദിവസങ്ങള്‍ പിന്നിട്ട സമരം പിന്‍ വലിച്ചത് ചില ഉറപ്പുകളുടെ പേരിലായിരുന്നു. അന്ന് അവിടെ ഉണ്ടായിരുന്ന സി ആര്‍ പരമേശ്വരന്‍ ഏതാണ്ട് ഇത് പോലെ എന്നോടു പറഞ്ഞു : ആര്‍ക്കു വേണ്ടിയാണോ ഈ സമരം അവര്‍ ഈ സമരത്തോടൊപ്പം ഇല്ല. എനിക്ക് ഇയാള്‍ ഇതിനായി മരിക്കരുതെന്നാണ്’. പരമേശ്വരന്‍ പറഞ്ഞത് ഇതാകണം : സമരങ്ങള്‍ ജനങ്ങളെയും ജനങ്ങള്‍ സമരനായകരെയും ഉപേക്ഷിച്ചിരിക്കുന്നു. ഇത് കേരളത്തിന്റെ, നമ്മുടെ തോല്‍വിയാണ്.

തൃശൂര്‍ നഗരത്തില്‍ പാര്‍ത്ത ആ ഒരു മാസം ഞാന്‍ മൂന്ന് ഹര്‍ത്താലുകള്‍, ജാഥകള്‍, അതിലും അധികം തെരുവ് യോഗങ്ങളും കണ്ടു. പകല്‍ തിരക്കുള്ള സമയം അമ്പലങ്ങളിലേക്ക് എഴുന്നെള്ളിക്കാന്‍ കൊണ്ട് പോകുന്ന ആനകളെയും കണ്ടു. പരിഹാരം കാണാത്ത മാലിന്യപ്രശ്നം നഗരവാര്‍ത്തയില്‍ എന്നും ഉണ്ടായിരുന്നു. നഗരം ചീഞ്ഞു തന്നെ കിടന്നിരുന്നു.
 
 

അന്ന് അവിടെ ഉണ്ടായിരുന്ന സി ആര്‍ പരമേശ്വരന്‍ ഏതാണ്ട് ഇത് പോലെ എന്നോടു പറഞ്ഞു : ആര്‍ക്കു വേണ്ടിയാണോ ഈ സമരം അവര്‍ ഈ സമരത്തോടൊപ്പം ഇല്ല. എനിക്ക് ഇയാള്‍ ഇതിനായി മരിക്കരുതെന്നാണ്’.


 
 
വേണുവിന്റെ പ്രതിച്ഛായയും ഭരണകൂടവും
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ വേണുവിനെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചു കണ്ടപ്പോള്‍ ആ സമരത്തെ കുറിച്ചും ഞങ്ങളുടെ സൌെഹൃദത്തിന്റെ യാത്രയില്‍ വരാറുള്ള വിഷയങ്ങളും സംസാരിച്ചു. ആ സമരം, സ്വാഭാവികമായും, കുടുങ്ങി കിടന്ന വേണുവിന്റെ പ്രതിച്ഛായയെ പറ്റിയും: വാസ്തവത്തില്‍ വേണുവിന് വേണ്ടി ചില ഒത്തുതീര്‍പ്പുകള്‍ എന്ന്, വഴങ്ങുന്ന ഒരു ഭരണകൂടത്തെ പറ്റി ഞാന്‍ സൂചിപ്പിച്ചു. അറിയപ്പെടുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ അറിയപ്പെടുന്ന ഒരു ജനാധിപത്യവാദിയായാണ് വേണുവിന്റെ പ്രതിച്ഛായ ഈ സമരത്തില്‍ വരുന്നത്.

ഒരു തീവ്ര കമ്യൂണിസ്റ് വിപ്ലവകാരി എന്ന് തുടങ്ങി ഒരു ജനാധിപത്യവാദി എന്ന് വരെ നീളുകയും ഉറപ്പിക്കുകയും ചെയ്ത ഒരു വ്യക്തിത്വം നമ്മുടെ പൊതു മണ്ഡലത്തില്‍ ഇടപെടുന്നു. ഇതില്‍ ജനാധിപത്യവാദിയോടാണ് സര്‍ക്കാര്‍ ഒത്തു തീര്‍പ്പില്‍ എത്തുന്നത്. കേരളത്തിലെ ജനങ്ങളുടെ പ്രസക്തമായ ഒരു ആവശ്യം, മാലിന്യ നിര്‍മാര്‍ജനത്തിനു വേണ്ടിയുള്ള ആധുനിക ഉപാധികള്‍, വേണു ഉന്നയിക്കുന്നു,അദേഹത്തിന്റെ നിരാഹാര സമരം അതിനായിരുന്നു. ഈ ആവശ്യം ദൈനംദിന ജീവിതത്തില്‍ പാര്‍പ്പി ടവും വെളിച്ചവും ഭക്ഷണവും ഉറപ്പിച്ച, ആധുനിക ജീവിത സാഹചര്യങ്ങളിലേക്ക് പ്രവേശിച്ച ജനങ്ങളുടെതാണ്.

വേണുവിനെ ഓര്‍ക്കുമ്പോള്‍ ഈ ആവശ്യം അതിന്റെ ചരിത്ര പരിണാമത്തെയും ഓര്‍മിപ്പിക്കും : എഴുപതുകളിലെ കമ്യൂണിസ്റ് വിപ്ലവകാരികള്‍, പലരും, അവരുടെ മധ്യവയസു പിന്നിട്ടത് സമൂഹവും ചരിത്രവും തങ്ങള്‍ക്കു സമ്മാനിച്ച രാഷ്ട്രീയ വിവേകത്തോടെ ആയിരുന്നു. ലോകത്തെ കുറിച്ചും അധികാര നിര്‍വഹണത്തെ കുറിച്ചും അവരുടെ വീണ്ടു വിചാരങ്ങള്‍ ഇന്ന് വര്‍ത്തമാനത്തിന്റെ ഭാഗമാണ്. ലോകത്ത് പലയിടത്തും, അതെ. ‘നക്സലിസം’ ഒരു പക്ഷെ ഇപ്പോഴും അതേ വയസുള്ള മലയാളി എഴുത്തുകാരില്‍ ചില നൊസററാല്‍ജിയയുടെ പരാഗം മൂക്കില്‍ വെച്ചു പോകുന്നു എന്നത് ഒഴിച്ചാല്‍ ഈ മാറ്റത്തിന് അതിന്റെ ഭൂതകാലത്തോടു അധികം സംവാദങ്ങള്‍ ഇല്ല. സാഹസികയാത്ര കഴിഞ്ഞു കരക്ക് അണഞ്ഞ കപ്പലിലും അത് അന്ന് വന്നു നിന്നത്ര അപരിചിതത്വം ഇപ്പോള്‍ തീര്‍ച്ചയായും ഇല്ല.
 
 

ഇടതാകുമ്പോഴും വലതാകുമ്പോഴും. അതിനു രാഷ്ട്രീയമായ വളര്‍ച്ച ആരോപിക്കുക വയ്യ. കേരളത്തില്‍ സമീപ കാലത്ത് നടന്ന മിക്കവാറും എല്ലാ പ്രതിരോധ സമരങ്ങളും ഒരര്‍ത്ഥത്തില്‍ മുമ്പ് പറഞ്ഞ ഈ രാഷ്ട്രീയമുന്നണിക്ക് എതിരെയോ, അല്ലെങ്കില്‍ അത് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ ഇച്ഛക്കോ എതിരാണ്.


 
 
മുന്നണി രാഷ്ട്രീയം: വിചിത്രമായ ഒരു സങ്കരം
അങ്ങനെ, ആധുനിക ജീവിത സാഹചര്യത്തിലേക്ക് പ്രവേശനം കിട്ടിയ ഒരു ജനത, , ഒരു പക്ഷെ നമ്മുടെ പ്രഖ്യാപിത പൊതു ബോധവും, ഇന്ന് കേരളത്തെ പ്രതിനിധീകരിക്കുന്നുവെന്ന് എത്തുന്നു. ഈ പൊതു ധാരയില്‍ നിന്നും മുറിവുകളും അപമാനവും ഏറ്റ് ചിതറിപ്പോയ ആദിവാസി, കീഴ്ജാതി ജീവിതങ്ങള്‍ ഇന്ന് സമരം ചെയ്യുന്നത് ഒരേ സമയം ഈ പൊതുബോധത്തോടും ഇവിടെ നിലനില്‍ക്കുന്ന ഭരണവര്‍ഗ്ഗ താല്‍പ്പര്യങ്ങളോടും ആണ്. ഇവിടെ പക്ഷെ ചര്‍ച്ച ചെയ്യുന്നത് ഇന്ന് ഈ മുഖ്യധാര അകപ്പെട്ട പ്രതിസന്ധിയാണ്. കാരണം, അത് കേരളത്തെ ഇന്ന് പല അര്‍ത്ഥത്തിലും സ്വഭാവവല്‍ക്കരിക്കുന്നു എന്നത് കൊണ്ടുതന്നെ. വേണുവിന്റെ സമരം അതിന്റെ ഒരു സൂചകം എന്ന നിലക്കും.

ഇന്നത്തെ ഈ ജീവിതത്തിലേക്ക് കേരളം അതിന്റെ സാമൂഹ്യ ഭൂപടം നിവര്‍ത്തി കെട്ടുന്നത് അര നൂറ്റാണ്ടോളം പിന്നിട്ട മുന്നണി രാഷ്ട്രീയത്തോടൊപ്പവും പല സമൂഹങ്ങളിലേക്കും ചിതറിയ മലയാളി കുടിയേറ്റക്കാര്‍ കൊണ്ട് വന്ന ‘ലോക’ത്തോടൊപ്പവും ആണ്. ഈ മുന്നണി രാഷ്ട്രീയം, വാസ്തവത്തില്‍, അമ്പതു വര്‍ഷങ്ങള്ക്ക്് മുമ്പെങ്കിലും ഉണ്ടായിരുന്ന, അങ്ങനെ സങ്കല്‍പ്പി ച്ച സാമുദായിക പരിഗണനകള്‍ക്കുള്ളില്‍ രാഷ്ട്രീയാധികാരം പിടിച്ചെടുക്കാന്‍ ഉണ്ടാക്കിയ ഒരു സംവിധാനം ആണ് .

ഇടതാകുമ്പോഴും വലതാകുമ്പോഴും. അതിനു രാഷ്ട്രീയമായ വളര്‍ച്ച ആരോപിക്കുക വയ്യ. കേരളത്തില്‍ സമീപ കാലത്ത് നടന്ന മിക്കവാറും എല്ലാ പ്രതിരോധ സമരങ്ങളും ഒരര്‍ത്ഥത്തില്‍ മുമ്പ് പറഞ്ഞ ഈ രാഷ്ട്രീയമുന്നണിക്ക് എതിരെയോ, അല്ലെങ്കില്‍ അത് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ ഇച്ഛക്കോ എതിരാണ്. അതേ സമയം ഈ മുന്നണികള്‍ നടത്തിയ, നടത്തുന്ന, സമരങ്ങള്‍ അവയുടെ തന്നെ അധികാര സംരക്ഷണത്തിനു വേണ്ടിയും.

ഈ മുന്നണി രാഷ്ട്രീയം വിചിത്രമായ ഒരു സങ്കരമായത് അതിലെ വിവിധ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ അതിവിചിത്രമായ കൂട്ടുകെട്ടിലൂടെ ഉറപ്പിച്ച രാഷ്ട്രീയാധികാരത്തോടൊപ്പം ആണ്. പതുക്കെ, ഒപ്പം ആഴത്തിലും, ഈ പുതിയ രാഷ്ട്രീയ വര്‍ഗ്ഗം ഇരു മുന്നണികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് ഭരണകൂടത്തിന്റെ തന്നെ കൈയകലത്തിലെ അധികാര കേന്ദ്രങ്ങള്‍ ആയി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇത് നമ്മുടെ രാഷ്ട്രീയ ചിന്തയെ സമ്പൂര്‍ണമായും വളഞ്ഞു പിടിച്ചു. ഈ രാഷ്ട്രീയ മുന്നണികള്‍ നടത്തുന്ന സമരങ്ങളും ബന്ദുകളും അങ്ങനെ ആണ് ഭരണകൂടത്തിന്റെ തന്നെ മാനമുള്ള വളഞ്ഞു പിടുത്തം ആയി മാറിയത്.
 
 

ഇന്ത്യയുടെ ജനാധിപത്യവല്ക്കരണത്തിന്റെ പൊതു ധാരയില്‍ നിന്ന് ഇടഞ്ഞ്, എന്നാല്‍ അതിന്റെ എല്ലാ അവസരങ്ങളും മുതലെടുത്ത് നടത്തുന്ന ഈ മുന്നണിരാഷ്ട്രീയം ജനാധിപത്യത്തെ ഭയക്കുന്ന രാഷ്ട്രീയം ആണ്.


 
 
ജനാധിപത്യത്തെ ഭയം
വാസ്തവത്തില്‍, ഇത് കിഴക്കന്‍ യുറോപ്പില്‍ മുമ്പ നിലനിന്നിരുന്ന സോവിയറ്റ് കമ്യൂണിസ്റ് ഭരണക്രമത്തെ ഓര്‍മിപ്പിക്കും. അവിടങ്ങളില്‍ നില നിന്നിരുന്ന ഏക പാര്‍ട്ടി സ്വേച്ഛാധിപത്യം എന്ന നിലക്കല്ല, ബഹുകക്ഷി സമ്പ്രദായം പിന്തുടരുമ്പോഴും നമ്മളില്‍ ആഴത്തില്‍ വേരൂന്നിയ ‘ഏക പാര്‍ട്ടി രാഷ്ട്രീയ മനോഭാവം’ കൊണ്ട് മുന്നണികളില്‍ അണി നിര്‍ത്തുമ്പോഴും.

അത്രയും അത് ജനാധിപത്യത്തിലെ സര്‍ഗാത്മകതയെ, ജനാധിപത്യം സമൂഹത്തിന്റെ വിവിധ തലങ്ങളോട് പ്രതികരിക്കുന്നത് അവിശ്വസിക്കുന്നു. ഇടതായാലും വലതായാലും ഒരു കമ്മ്യൂണിസ്റ് സമൂഹത്തെയാണ് ഈ പൊതു രാഷ്ട്രീയ ബോധം ഭാവന ചെയുന്നത് എന്ന് പറയുമ്പോള്‍ അത് ഒരു അതിവാദം ആയി തോന്നും. പക്ഷെ, ഈ രാഷ്ട്രീയാധികാരത്തിനകത്ത് തന്നെ ആണ് മതജാതി ഗ്രൂപ്പുകളും കക്ഷികളും തങ്ങളുടെയും മാളങ്ങള്‍ കെട്ടിയിട്ടുള്ളത് എന്ന് പറയുമ്പോള്‍ ഈ രാഷ്ട്രീയ പ്രക്രിയ മുഴുവനാകും.

ഇന്ത്യയുടെ ജനാധിപത്യവല്ക്കരണത്തിന്റെ പൊതു ധാരയില്‍ നിന്ന് ഇടഞ്ഞ്, എന്നാല്‍ അതിന്റെ എല്ലാ അവസരങ്ങളും മുതലെടുത്ത് നടത്തുന്ന ഈ മുന്നണിരാഷ്ട്രീയം ജനാധിപത്യത്തെ ഭയക്കുന്ന രാഷ്ട്രീയം ആണ്. പഴയ നാടുവാഴിത്തത്തോട് പെട്ടെന്ന് ഐക്യം സ്ഥാപിച്ച സ്റാലിനിസം ഇതിന്റെ ഒരു യുക്തിയായെങ്കില്‍ അതേ നാടുവാഴിത്തം തന്നെ പുതിയ രാഷ്ട്രീയ ജന്മിത്വമായി നമ്മുടെ ജനാധിപത്യ പ്രക്രിയയെ തന്നെ അതിന്റെ വരുതിയിലേക്ക് മാറ്റുകയും ചെയ്തു കൊണ്ടാണ് ഇത് നിലവില്‍ വന്നത്. ഇത് കൊണ്ട് വന്ന വികസന മുരടിപ്പ് നമ്മള്‍ നേരിട്ട് അറിയുകയും പരസ്യപ്പെടുത്തുകയും ചെയ്തുവെങ്കിലും ഇത് കൊണ്ട് വന്ന രാഷ്ട്രീയ മുരടിപ്പ് പക്ഷെ അധികം ചര്‍ച്ച ചെയ്തില്ല.
 
 

അത്കൊണ്ടുകൂടിയാണ് ഇന്ന് നമ്മുടെ തെരുവുകളില്‍ കാണുന്ന സമരങ്ങളും രാഷ്ട്രീയ പാര്‍ട്ടി കള്‍ നടത്തുന്ന ബന്ദുകളും ഈ രാഷ്ട്രീയ നിശബ്ദതയുടെ കൂടി ലക്ഷണങ്ങള്‍ ആയത്. (Painting -Minakshi-De)


 
 
വിമത ഇടങ്ങള്‍
വാസ്തവത്തില്‍, ഈ രാഷ്ട്രീയ ഘടനക്ക് അകത്തു വിമതര്‍ ആവുകയായിരുന്നു നമ്മള്‍ ചെയ്യേണ്ടിയിരുന്നത്. ഒരു പക്ഷെ, അങ്ങനെയാവും, പ്രഥമമായ ഒരു ജനാധിപത്യ ധര്‍മ്മചിന്ത നമുക്കിടയില്‍ അതിന്റെ തന്നെ സൂക്ഷ്മമായ അനുഭവ തലം കണ്ടെത്തിയിരിക്കുക. ഇന്നത് നമുക്ക് ഏറെ വ്യക്തമായി കാണാന്‍ കഴിയും, ജനാധിപത്യത്തിന്റെ മൂല രൂപങ്ങളുടെ കുറെ കൂടി പരമ്പരാഗതമായ രൂപകല്‍പനകള്‍ പരിചയം ഉള്ള സമൂഹം എന്ന നിലക്ക്. ജനാധിപത്യത്തിന്റെ ധാര്‍മ്മികമായ സുസ്ഥിതിയിലേക്ക് അതിന്റെ തന്നെ സംവിധാനങ്ങളെ മാറ്റുന്നത് അങ്ങനെ ആണ്. ഇച്ഛയും പ്രതിജ്ഞാബദ്ധതയും സമരവും ഉള്ള ഒരു രാഷ്ട്രീയ ഘടന അങ്ങനെയാണ് രൂപം കൊള്ളുന്നതും.

ഇന്ത്യയുടെ അഭ്യന്തര ജനാധിപത്യഘടനക്കുള്ളിലെ സമ്പദ് ഘടനയോടും ഒപ്പം ആഗോള സമ്പദ് ഘടനയോടും നേരിട്ട് ബന്ധപ്പെട്ട ഒരു ജീവിത സംസ്ക്കാരം കേരളത്തില്‍ ഈ ദശകങ്ങളില്‍ രൂപം കൊണ്ടിരുന്നു. പ്രത്യേകിച്ചും ഗള്‍ഫ് രാജ്യങ്ങളില്‍ നിലനില്ക്കുന്ന സവിശേഷ മുതലാളിത്ത സമ്പദ്വ്യവസ്ഥയില്‍ പണം ‘ചലനാത്മകമായ മൂലധനം’ ആകുന്നതു നമ്മള്‍ കണ്ടതാണ്. ഇത്, ഒരു പരിധി വരെ നമ്മുടെ സമൂഹത്തിലും പ്രവര്‍ത്തിക്കുന്നത് നമ്മള്‍ കണ്ടു തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനോട് ചലനാത്മകമായി പ്രതികരിക്കാന്‍ അപ്രാപ്തമായ ഒരു രാഷ്ട്രീയ ഘടനയായിരുന്നു നമ്മുടേത്. കൃഷിയില്‍ നിന്നും ചെറുകിട വ്യവസായ സംരംഭങ്ങളില്‍ നിന്നും ഇതിനകം പിന്‍ വാങ്ങിയ മലയാളികളുടെ ജീവിതത്തെ തകര്‍ച്ചയില്‍ നിന്നും ഗള്‍ഫ് പണം പിടിച്ചു നിര്‍ത്തി എന്ന് നമ്മള്‍ പറഞ്ഞൊഴിഞ്ഞത് അങ്ങനെ ആണ്.

നമ്മുടെ തന്നെ വിഭവ സമാഹരണത്തിലും രാഷ്ട്രീയാധികാരത്തിലും ക്രിയാത്മകമായി പങ്കു കൊള്ളാന്‍ പറ്റാത്ത വിധത്തില്‍ ഈ രാഷ്ട്രീയഘടന നമ്മളില്‍ നിന്ന് തന്നെ അന്യവല്‍ക്കരിക്കപെട്ടിരുന്നു. ഒപ്പം, രാഷ്ട്രീയ പാര്‍ട്ടികളുടെതന്നെ ഒരു അധികാര സ്വത്വം (സ്വത്വങ്ങള്‍) ഭരണകൂടത്തിനു സമാന്തരമായി വന്നതോടെ ഈ അവസ്ഥ ഭീകരമായ ഒരു രാഷ്ട്രീയ നിശ്ശബ്ദത പ്രഖ്യാപിച്ചു. അത്കൊണ്ടുകൂടിയാണ് ഇന്ന് നമ്മുടെ തെരുവുകളില്‍ കാണുന്ന സമരങ്ങളും രാഷ്ട്രീയ പാര്‍ട്ടി കള്‍ നടത്തുന്ന ബന്ദുകളും ഈ രാഷ്ട്രീയ നിശബ്ദതയുടെ കൂടി ലക്ഷണങ്ങള്‍ ആയത്.
 
 

ഇങ്ങനെ നിലവില്‍ വന്ന ഇരു മുന്നണികളുടെയും രാഷ്ട്രീയ നായകത്വം സ്വാഭാവികമായും ഒരു സിവില്‍ സമൂഹത്തെ ദുര്‍ബലപ്പെടുത്തി എന്ന് മാത്രമല്ല; ഇതിനെ പ്രതിരോധിക്കാനുള്ള പൌെരശേഷിയെ വേറെ വിധത്തില്‍ സ്വഭാവവല്‍ക്കരിക്കുകയും ചെയ്തു.


 
 
മുന്നണി രാഷ്ട്രീയം
സിവില്‍ സമൂഹത്തോടു ചെയ്തത്

പണ്ട് ഭരണകൂടത്തെ തകര്‍ക്കാനോ മാറ്റി പണിയാനോ മുതിര്‍ന്ന കലാപങ്ങള്‍ പിന്‍ വാങ്ങിയത് ചരിത്രപരമായ കാരണങ്ങള്‍ കൊണ്ട് കൂടിയാണ് എന്ന് കൃത്യമായി മനസിലാക്കുമ്പോള്‍ പോലും ഇന്ന് ഈ മുന്നണി രാഷ്ട്രീയം നമുക്കുമേല്‍ സ്ഥാപിച്ച സര്‍വാധിപത്യത്തോട് ഫലപ്രദമായി പ്രതിരോധിക്കാന്‍ നമുക്ക് കഴിയുന്നില്ല. കക്ഷിരാഷ്ട്രീയത്തിന്റെ അതിസാന്നിധ്യമായി ഈ സാഹചര്യത്തെ മനസിലാക്കുന്നവരുണ്ട്. എന്നാല്‍, അതിനപ്പുറം ഇത് നമ്മുടെ പൌെരജീവിതത്തില്‍ തന്നെ ദുര്‍ബലമായ ജനാധിപത്യ സംസ്ക്കാരത്തിന്റെ കൂടി ലക്ഷണമായാണ് കാണേണ്ടത്.

ഏക പാര്‍ട്ടി ഭരണക്രമത്തിനു വേണ്ടി വാദിക്കുന്നതിനോടൊപ്പം ജനാധിപത്യത്തെ ഒരു ബൂര്‍ഷ്വാ സംവിധാനം എന്ന് അകറ്റുകയോ അപരിചിതമാക്കുകയോ ചെയ്യുന്ന രാഷ്ട്രീയ മനോഭാവം നമുക്കിടയില്‍ വേരുറച്ചതിന്റെ പശ്ചാത്തലം കൂടി ഇതിനുണ്ട്. ജനാധിപത്യത്തെ നമ്മള്‍ പ്രവര്‍ത്തി ക്കുന്ന സമ്പദ്വ്യവസ്ഥയുടെ രാഷ്ട്രീയ ആവശ്യം ആയി കാണാന്‍ ഇപ്പോഴും വിസമ്മതിക്കുന്ന ഒരു കമ്മ്യൂണിസ്റ്പാര്‍ട്ടിയാണ് ഈ അധികാരഘടനയുടെ ഒരു പ്രധാന നിയന്ത്രകന്‍ എന്ന് അറിയുമ്പോള്‍ ഇത് കൂടുതല്‍ മനസിലാകും. പാര്‍ലമെന്ററി ജനാധിപത്യം രാഷ്ട്രീയ പാര്‍ട്ടി കളുടെ അധികാര പങ്കാളിത്തത്തിന്റെ ആവശ്യം എന്നതിനപ്പുറത്തേക്ക് മെച്ചപ്പെട്ട സാമൂഹ്യ നിര്‍ വഹണത്തിനുള്ള ഉപാധി എന്ന നിലയിലേക്ക് മാറാത്തത് അതുകൊണ്ടാണ്.

മാര്‍ക്സിസ്റ് പാരമ്പര്യത്തില്‍ നിലവില്‍ വന്ന അതിന്റെ തന്നെ എല്ലാ ഉപകരണങ്ങളും, പാര്‍ട്ടി , പോഷക സംഘടനകള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍ തുടങ്ങി, നമ്മുടെ ജനാധിപത്യാനുഭവത്തെ കൂടുതല്‍ അപരിചിതമാക്കുകയായിരുന്നു. ഇത് സങ്കീര്‍ണമായത് ഇങ്ങനെ ഈ ഉപകരണങ്ങളിലൂടെ സ്ഥാപിക്കപ്പെടുന്ന രാഷ്ട്രീയ നായകത്വത്തോട് മല്‍സരിക്കാനും കിടപിടിക്കാനും തങ്ങളുടെ തന്നെ സംവിധാനങ്ങളെ ‘മാര്‍ക്സിസ്റ് ഇതര’ പാര്‍ട്ടി കളും തയാറായത് ആയിരുന്നു. ഇങ്ങനെ നിലവില്‍ വന്ന ഇരു മുന്നണികളുടെയും രാഷ്ട്രീയ നായകത്വം സ്വാഭാവികമായും ഒരു സിവില്‍ സമൂഹത്തെ ദുര്‍ബലപ്പെടുത്തി എന്ന് മാത്രമല്ല; ഇതിനെ പ്രതിരോധിക്കാനുള്ള പൌെരശേഷിയെ വേറെ വിധത്തില്‍ സ്വഭാവവല്‍ക്കരിക്കുകയും ചെയ്തു. അത് നമ്മുടെതന്നെ പ്രതിരോധാശയത്തെ അതിന്റെ തന്നെ രാഷ്ട്രീയത്തില്‍ കണ്ടു പിടിച്ചു കൊണ്ടാണ് അത്. അതായത് നിലനില്ക്കുന്ന രാഷ്ട്രീയ നായകത്വം അനുവദിക്കുന്ന പരിഷ്ക്കരണങ്ങള്‍ എന്ന് ആ പ്രതിരോധങ്ങള്‍ നിര്‍വീര്യമാക്കി. മറിച്ച്, രാഷ്ട്രീയപരമായ ഒരു പ്രതിസന്ധിയാണിതെന്നും, അതിനാല്‍ തന്നെ ആ പ്രതിസന്ധിയുടെ രാഷ്ട്രീയ കാരണങ്ങളില്‍ ആണ് നമ്മള്‍ എത്തേണ്ടത് എന്നും തമസ്ക്കരിച്ചു.
 
 

നമ്മുടെ പ്രതിരോധ പ്രസ്ഥാനങ്ങളുടെ ഒരു വലിയ തോല്‍വി അതിന്റെ തന്നെ ആശയ സംഘാടനം അധികവും ‘ഇടത് മോഹ തകര്‍ച്ച’യെ ചുറ്റി പറ്റിയാണ്. അതുകൊണ്ട് തന്നെ അവക്ക് നമ്മുടെ തന്നെ ജനാധിപത്യത്തില്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ ആകാതെയും പോയി.


 
 
ഇടതുബദല്‍ എന്ന ഇടുങ്ങിയ വഴി
മാത്രമല്ല, നമ്മുടെ പ്രതിരോധ പ്രസ്ഥാനങ്ങളുടെ ഒരു വലിയ തോല്‍വി അതിന്റെ തന്നെ ആശയ സംഘാടനം അധികവും ‘ഇടത് മോഹ തകര്‍ച്ച’യെ ചുറ്റി പറ്റിയാണ്. അതുകൊണ്ട് തന്നെ അവക്ക് നമ്മുടെ തന്നെ ജനാധിപത്യത്തില്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ ആകാതെയും പോയി.
നമ്മുടെ പ്രശ്നം ജനങ്ങളുടെ ബോധത്തെ മാറ്റുക എന്നല്ല, അല്ലെങ്കില്‍ അവരുടെ തലകളില്‍ ഉള്ളത് എന്തോ അത് മാറ്റുക എന്നല്ല. നമ്മുടെ പ്രശ്നം ഈ സത്യത്തെ ഉല്‍പ്പാദിപ്പിക്കുന്ന രാഷ്ട്രീയവും സാമ്പത്തികവും ആയ സ്ഥാപനങ്ങളെ മനസിലാക്കുക എന്നതാണ്. ഇന്ന് നിലനില്‍ക്കന്ന സാമൂഹ്യജീവിതത്തെ, അതിന്റെ ഉപകരണങ്ങളെ, കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കും അതിന്റെ തന്നെ ഉയര്‍ന്ന ഘട്ടങ്ങളിലേക്കും കൊണ്ടുപോവുക എന്നതാണ്.

ഒരു ബഹുരൂപിയായ ജനാധിപത്യ ധര്‍മചിന്തക്ക് വേണ്ടിയുള്ള ഈ സാധ്യതയിലേക്കാണ് വാസ്തവത്തില്‍ ജനാധിപത്യം തുറക്കുന്നത്. അങ്ങനെയുള്ള ആലോചനകള്‍ക്ക് പകരം ‘ഇടത് ബദല്‍’ എന്നെല്ലാം വാദിക്കുന്നതു നമ്മളെ തന്നെ നിസ്സാരമാക്കുന്നു. അത് നമ്മെ വീണ്ടും വീണ്ടും സങ്കുചിതമായ രാഷ്ട്രീയ കല്‍പ്പ നകളിലേക്ക് ഒതുക്കുന്നു. സാമൂഹ്യ രൂപീകരണങ്ങളെ കുറിച്ചുള്ള പ്രഖ്യാപിത സങ്കല്‍പ്പങ്ങളിലേക്ക് ഉള്ള ഒരു തിരിഞ്ഞു ഒഴുക്ക് മാത്രമേ അത് നല്‍കൂ. അഥവാ, സങ്കീര്‍ണമായ സാമൂഹിക സ്വഭാവത്തെ വര്‍ത്തമാനത്തിന്റെ പ്രശ്നം ആയി കാണുക, ഒരു അളവുകോലിന്റെ രണ്ടു അറ്റങ്ങളില്‍ എന്ന പോലെ ഭൂതവും ഭാവിയും കോര്‍ത്തിട്ടു പ്രശ്നങ്ങളെ അളക്കാന്‍ തുടങ്ങുക, ഇത് ലളിതീകരണം അല്ലാതെ മറ്റൊന്നും ആവില്ല.

അധികാരനിര്‍വഹണം എന്നത് ഒരു സാമൂഹ്യ സങ്കല്‍പ്പം ആണ്. അതുകൊണ്ട് തന്നെ, ആ സാമൂഹ്യ സങ്കല്‍പ്പത്തിലേക്ക് സമൂഹത്തെ അതിന്റെ മെച്ചപ്പെട്ട അറിവോടെ എത്തിക്കുക എന്നല്ലാതെ, ആ പ്രക്രിയയുടെ പങ്കാളിയാകുക എന്നല്ലാതെ, ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മറ്റു ഊഴങ്ങള്‍ ഇല്ല. എന്നാല്‍, ഇന്ന്, ഏതൊരു സമൂഹത്തിന്റെയും മുമ്പില്‍ ഉള്ളതുപോലെ അധികാര നിര്‍ഹണത്തെ ഒരു സമൂഹ്യകടമ എന്ന നിലക്ക് സമൂഹം മനസിലാക്കുന്ന ഏജന്‍സികള്‍ അപരിചിതമാക്കപ്പെടുകയോ അന്യവല്‍ക്കരിക്കപ്പെടുകയോ ചെയ്യുന്നു എന്നാണ്. ഈ അന്യവല്‍ക്കരണത്തെ ഒരു ‘സത്യം’ എന്ന നിലയില്‍ കണ്ടുപിടിക്കുകയല്ല നമ്മള്‍ ചെയ്യുന്നത്. അതിലൂടെ ഈ ആധിപത്യത്തില്‍ നിന്നും മോചിതരാവുക എന്നുമല്ല. മറിച്ച്, ഈ ‘സത്യം’ അധികാരത്തിന്റെ തന്നെ ഒരു പ്രവൃത്തി (function) എന്ന് മനസിലാക്കുകയാണ്. അതിനാല്‍ നമ്മള്‍ ഏറ്റെടുക്കുന്ന രാഷ്ട്രീയമായ ജോലി (political task) ഈ ‘സത്യ’ത്തിന്റെ പദവി മനസിലാക്കല്‍ ആണ്, സാമ്പത്തികവും രാഷ്ട്രീയവും ആയി അത് പ്രവര്‍ത്തിക്കുന്നത് കണ്ടുപിടിക്കുക എന്നുമാണ്. ഇത്തരമൊരു രാഷ്ട്രീയ ധര്‍മ്മത്തിലേക്ക് പൌെരജീവിതം മാറാനുള്ള സാദ്ധ്യതയാണ് രാഷ്ട്രീയ തത്വചിന്തയെ തന്നെ ചലനാത്മകമാക്കുന്നത്.

കാര്‍ട്ടൂണ്‍ കണ്ണാടിയില്‍ കേജ്‍രിവാള്‍

 
 
 
 
കേജ്‍രിവാള്‍ സംവാദം അവസാനിക്കുന്നു.
ഫിനാന്‍ഷ്യല്‍ ക്രോണിക്കിള്‍ കാര്‍ടൂണിസ്റ്റ്
സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.

 
 

 
 
ദേശീയ തലത്തില്‍ ശ്രദ്ധേയനായ
ഫിനാന്‍ഷ്യല്‍ ക്രോണിക്കിള്‍ കാര്‍ടൂണിസ്റ്റ്
പി.പി സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.

 
 
 
 

പി.പി സജിത്ത് കുമാര്‍


 
 
 
 

 
 
 
 

 
 
 
 

 
 
 
 
നാലാമിടം നേരത്തെ പ്രസിദ്ധീകരിച്ച
സജിത്ത് കുമാറിന്റെ കാര്‍ട്ടൂണുകള്‍

നിങ്ങള്‍ നിരീക്ഷണത്തിലാണ്!
 
 
 
 
 
 
കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

ജസ്റ്റിന്‍ മാത്യു എഴുതുന്നു
അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

കെ.എന്‍ അശോക് എഴുതുന്നു
രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

വി.ആര്‍ ജയരാജ് എഴുതുന്നു
ആപ്പിനുമുണ്ടാമൊരിടം

കാര്‍ടൂണിസ്റ്റ് സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.
കാര്‍ട്ടൂണ്‍ കണ്ണാടിയില്‍ കേജ്‍രിവാള്‍

ഉദയ് കിരണ്‍ എഴുതുന്നു
ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല
 
 
 
 

ആപ്പിനുമുണ്ടാമൊരിടം

 
 
 
 

പയനീര്‍ ലേഖകന്‍ വി.ആര്‍ ജയരാജ് എഴുതുന്നു
 
 
ഒരര്‍ത്ഥത്തില്‍, നിലനില്‍ക്കാനുള്ള ധാര്‍മികാര്‍ഹത എല്ലാ നിലക്കും നഷ്ടപ്പെട്ട ഭരണരാഷ്ട്രീയ വര്‍ഗത്തിന് നിനച്ചിരിക്കാതെ കിട്ടിയ ഒരു സേഫ്റ്റിവാല്‍വാണ് കേജ് രിവാള്‍ സംഘം; അതിനു മുമ്പ് അണ്ണാ ഹസാരേ-ഭൂഷന്‍സ്-കേജ്രിവാള്‍-കിരണ്‍ബേഡി മധ്യവര്‍ഗ യോഗവും. നിരന്തരമായ അഴിമതി, ഉദ്യോഗസ്ഥ വൃന്ദവും പൊലീസും മറ്റ് ഏജന്‍സികളുമായി ചേര്‍ന്നുള്ള സോദ്ദേശ്യവും അവിശുദ്ധവുമായ ഇഴചേരല്‍, തെരഞ്ഞെടുപ്പ് കഴിയുന്നതിലൂടെ തെരഞ്ഞെടുത്തവരില്‍നിന്നും പൂര്‍ണമായി ഒഴിഞ്ഞുമാറി ദന്ദഗോപുരങ്ങളില്‍ സ്വയം അടച്ചിട്ട് പുറത്തേക്കു നോക്കി കൊഞ്ഞനംകുത്തല്‍, എല്ലാത്തിനുമുപരി എതുവിഷയത്തിലുമുള്ള നിരുത്തരവാദിത്തം…അങ്ങനെ എല്ലാംകൊണ്ടും രാഷ്ട്രീയ ഭരണവര്‍ഗം ജനങ്ങളുടെ ശത്രുവായി മാറിക്കഴിഞ്ഞു എന്നവര്‍ കരുതിയ -മനസ്സിലാക്കിയ -കാലത്താണ് അഴിമതി വിരുദ്ധ സഹന സമരമെത്തുന്നത്- പയനീര്‍ ലേഖകന്‍ വി.ആര്‍ ജയരാജ് എഴുതുന്നു

 

 

സൂക്ഷ്മത്തില്‍നിന്ന് സ്ഥൂലത്തിലേക്ക് ചരിക്കുന്ന ആ പഴയ സിദ്ധാന്ത പദ്ധതിക്ക് ആരാധകരേറുന്ന ഒരു കാലത്തിലൂടെയാണ് നാം ചരിക്കുന്നത്. ഈ പുനരാഗമനം ചരിത്രഗതിയിലെ ഒരു സ്വാഭാവിക പരിണതിയല്ല, സോദ്ദേശ്യ നിര്‍മിതലീലയാണ്. വ്യവസ്ഥകളോ വ്യവസ്ഥിതിയോ ഒരു മാറ്റത്തിനും വിധേയമാകുന്നില്ല എന്നുറപ്പു വരുത്താനുള്ള കൃത്യമായ പദ്ധതി. അതിന്റെ പശ്ചാത്തലത്തിലാണ് ദേശഭക്തി ജിംഗോയിസമായി മാറുന്നതും, മൂല ചിന്തയാവശ്യമില്ലാത്ത ഒരു വൈകാരിക തിന്‍മയായി ഭീകരവാദം മാറുന്നതും, എന്തിന് മഹാത്മാഗാന്ധി തന്നെ പ്രയോഗിച്ച സഹനസമരം തീവ്രവാദ സ്ഫുരണമാകുന്നതും.

മതബോധനത്തിന്റെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാനമായ ഈ യാത്രാരീതി രാഷ്ട്രീയ പ്രക്രിയയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഒരു കാലത്തെ ഇറ്റലിയിലും ജര്‍മനിയിലും ഇക്കാലത്തെത്തന്നെ ദൈവപോലിസ് നീതി കാക്കുന്ന മതാധിഷ്ഠിത രാഷ്ട്രീയ ക്രമങ്ങളിലും പദാര്‍ത്ഥം സമൂഹത്തെ നിയന്ത്രിക്കുന്ന മുതലാളിത്ത രാജ്യങ്ങളിലും കണ്ടതാണ്, കാണുന്നതാണ്.

100 കോടി ജനങ്ങള്‍ക്കിനിയും തങ്ങളിന്നാട്ടിലെ പൌരന്‍മാരാണ് എന്ന് കൃത്യമായ ബോധ്യമില്ലെന്ന് ഭരണകക്ഷി നേതാവ് തന്നെ സമ്മതിക്കുന്ന ഭാരതത്തിലും ഈ സൂക്ഷ്മ-സ്ഥൂല റിവേഴ്സല്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ നാം നിത്യേന കാണുകയാണ്. ഭൂരിപക്ഷത്തിന്റെ അവകാശവും അധികാരവും, ന്യൂനപക്ഷത്തിന്റെ കാരുണ്യവും സൌജന്യവുമായി മാറുന്നതാണ് ഇതിന്റെ പ്രായോഗിക രൂപം. ഈ പശ്ചാത്തലത്തിലാണ് സന്നദ്ധസംഘടന പ്രവര്‍ത്തകരും അഭിഭാഷകരും മധ്യവര്‍ഗ ബുദ്ധിജീവികളും അങ്ങനെ പലരും ചേര്‍ന്ന്, ഇതേ സഞ്ചാരപഥത്തിലൂടെ തന്നെ മുന്നേറാന്‍ നിശ്ചയിച്ചുറപ്പിച്ച് ആം ആദ്മി പാര്‍ട്ടി തൊടുത്തുവിട്ടിരിക്കുന്നത്.

 

ആപ് (താങ്കള്‍) കക്ഷിയുടെ താത്വികാചാര്യന്‍മാരില്‍ ഒരാളായ യോഗേന്ദ്രയാദവ് പറയുന്നത്, തലകീഴായി പ്രതിഷ്ഠിച്ച പിരമിഡായാണ് അവര്‍ പ്രവര്‍ത്തിക്കുക എന്നാണ്. അതില്‍ തെറ്റില്ല. മഹാത്മാ ഗാന്ധിതന്നെയും ഇക്കാര്യത്തിലവരെ പ്രശംസിക്കുമായിരുന്നു, പ്രത്യേകിച്ച് ഗ്രാമസ്വരാജ് തന്നെയാണ് ലക്ഷ്യം എന്നവര്‍ പ്രഖ്യാപിക്കുമ്പോള്‍.


 

തലകീഴായി പ്രതിഷ്ഠിച്ച പിരമിഡ്
മുന്‍വിധിയോടെയല്ല സമീപനം. എങ്കിലും ഇവിടെ ചില കുഴപ്പങ്ങള്‍ ഉണ്ടെന്ന് പറയാതെ വയ്യ. ആപ് (താങ്കള്‍) കക്ഷിയുടെ താത്വികാചാര്യന്‍മാരില്‍ ഒരാളായ യോഗേന്ദ്രയാദവ് പറയുന്നത്, തലകീഴായി പ്രതിഷ്ഠിച്ച പിരമിഡായാണ് അവര്‍ പ്രവര്‍ത്തിക്കുക എന്നാണ്. അതില്‍ തെറ്റില്ല. മഹാത്മാ ഗാന്ധിതന്നെയും ഇക്കാര്യത്തിലവരെ പ്രശംസിക്കുമായിരുന്നു, പ്രത്യേകിച്ച് ഗ്രാമസ്വരാജ് തന്നെയാണ് ലക്ഷ്യം എന്നവര്‍ പ്രഖ്യാപിക്കുമ്പോള്‍.. ‘പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് ടെലിഫോണ്‍ കോളുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. സ്വന്തം പീടിക ആപ് പാര്‍ട്ടിയുടെ ഓഫീസാക്കാന്‍ സന്നദ്ധമാണ് എന്ന സന്ദേശങ്ങളും അതിലുണ്ടായിരുന്നു.’ എന്നാണ് യാദവ് കഴിഞ്ഞ ദിവസം ടെലിവിഷന്‍ ചര്‍ച്ചക്കിടെ പറഞ്ഞത്.

കുഴപ്പം ഇവിടെ തന്നെയാണ്. ആം ആദ്മിയുടെ ഈ നിര്‍വചനത്തില്‍. വ്യവസ്ഥിതി മാറ്റത്തിന്റെ പേരുപറഞ്ഞ്, രാജ്യത്തെ ഏറ്റവും വലിയ മധ്യവര്‍ഗ സമൂഹത്തെ വിജയകരമായി നിര്‍മിച്ചെടുത്ത കമ്യൂണിസ്റ്റ് തന്ത്രം കണ്ടുശീലിച്ച മലയാളികള്‍ക്ക് ഇതിലെ അപകടം പെട്ടെന്ന് മനസ്സിലാകേണ്ടതാണ്. (മധ്യവര്‍ഗക്കാരന്റെ 30-40 സെന്റ് ‘സ്വന്തം ഭൂമി’ എപ്രകാരമാണ് മൂന്നേകാല്‍ ലക്ഷത്തില്‍ താഴെ മാത്രം വരുന്ന ആദിവാസികള്‍ക്ക് തലചായ്ക്കാനിടം ലഭിക്കാത്തതിന് കാരണമാകുന്നതെന്ന പിണറായി വിശദീകരണം കേട്ടവരാണ് നമ്മള്‍).

 

അവിടത്തെ മുദ്രാവാക്യവും ആ യാഥാര്‍ത്ഥ്യത്തിന്റെ കാതലായ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതായിരുന്നില്ല. അതിനാലാണ് മോഷ്ടിക്കപ്പെടുന്ന ആദിവാസി ഭൂമിയോ 12 വര്‍ഷമായി നിരാഹാരം ശയിക്കുന്ന പെണ്‍കുട്ടിയോ അവര്‍ക്ക് ദൃഷ്ടിഗോചരമാകാതിരുന്നത്.


 

ആ ‘ജനങ്ങള്‍’ ആരൊക്കെ?
ആപ് കക്ഷിക്കാരുടെ ഉദയം നാം കണ്ടത് ജന്തര്‍മന്ദറിലും രാജ്ഘട്ടിലും രാംലീല മൈതാനിയിലൂടെയുമാണ്. (ഒടുവില്‍ മുംബൈയിലെ ആസാദ് മൈതാനിയിലെത്തിയപ്പോള്‍ അത് ചീറ്റിപ്പോയി). വധ്യന്‍ ശത്രുവെങ്കില്‍ ഹിംസ അഹിംസാവാദത്തിന് വിഘാതമാകുന്നില്ലെന്ന് വിശ്വസിക്കുകയും ബോധ്യതയാലോ ബുദ്ധിശൂന്യതയാലോ അപ്രകാരം തുറന്നുതന്നെ പറയുകയും ചെയ്യുന്ന വയോധികനായിരുന്നു ആദികാല നേതാവ്. റലേഗാവ് സിദ്ധിയെയും തിഹാറിലെ സഹനത്തെയും കുറിച്ച് ലൈവ് പ്രസംഗം നടത്തിയിരുന്ന, നാടിനെയും നാട്ടാരെയും കുറിച്ച് തരിമ്പും ബോധമില്ലാത്ത നാഗരിക ചാനല്‍ നിര്‍മാതാക്കള്‍ക്ക് ഇന്നാ പഴയ അണ്ണാ പ്രണയം കാണാനില്ല. ആ ഗുരുവിന്റെ പാദസ്പര്‍ശത്താല്‍ അനുഗൃഹീതമായ സത്യഗ്രഹ വേദികളില്‍ കുമിഞ്ഞു കൂടിയ ‘ജനങ്ങള്‍’ ആണ് ഇന്നാടിന്റെ, ഗാന്ധിജി പാടിപ്പുകഴ്ത്തിയ ആത്മാവ് എന്നു പറഞ്ഞാല്‍ ആരെങ്കിലും അംഗീകരിക്കും എന്നു തോന്നുന്നില്ല.

‘ഞാനാണ് ഭാരതം’ എന്നും ‘ഞാനാണ് സാധാരണക്കാരന്‍’ എന്നുമാക്കെ തൊപ്പിയിലെഴുതി നെറ്റിയിലൊട്ടിച്ച സഹനസമരത്തെപ്പോലും ആഘോഷമാക്കി മാറ്റിയവര്‍, അവര്‍ പ്രതിനിധാനം ചെയ്ത വര്‍ഗം ഇന്നാടിന്റെ സമൂഹഗതികള്‍ എന്നാണ്, എങ്ങനെയാണ് മാറ്റിയത് എന്നു നമുക്കറിവില്ല. അവിടെ നാം കണ്ടവര്‍, ഏതു വ്യവസ്ഥിതിക്കു കീഴിലും ദീപസ്തംഭം മഹാശ്ചര്യം മാത്രം പാടി കാലം കഴിക്കുന്നവരായിരുന്നു. പിന്നെ എന്തുകൊണ്ടവര്‍ അവിടെ വന്നു എന്ന ചോദ്യം അവശേഷിക്കുന്നു. അതിന്റെ ഉത്തരമാകട്ടെ, എന്നിട്ടവര്‍ എവിടെപ്പോയി എന്നു ചോദിക്കുന്നത് പോലെ ലളിതവുമാണ്.

അഴിമതിക്കെതിരായ ആ സഹനസമരങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയവരില്‍ പലരും ആദായ നികുതി കൃത്യമായടക്കാത്തതിന് നോട്ടീസ് കൈപ്പറ്റിയവര്‍ കൂടി ആയിരുന്നു. അപവാദത്തെ സാമാന്യവല്‍കരിക്കുകയല്ല, മറിച്ച് അവിടെ നാം കണ്ടവരുടെ സാമാന്യസ്വഭാവം ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിനിധാനമല്ല എന്നു പറയുകയായിരുന്നു; അവിടത്തെ മുദ്രാവാക്യവും ആ യാഥാര്‍ത്ഥ്യത്തിന്റെ കാതലായ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതായിരുന്നില്ല. അതിനാലാണ് മോഷ്ടിക്കപ്പെടുന്ന ആദിവാസി ഭൂമിയോ 12 വര്‍ഷമായി നിരാഹാരം ശയിക്കുന്ന പെണ്‍കുട്ടിയോ അവര്‍ക്ക് ദൃഷ്ടിഗോചരമാകാതിരുന്നത്.

 

ബാക്കിയായവരാണ് അതേ സമരത്തെത്തന്നെ ഇന്ന് മറ്റൊരു രൂപത്തില്‍ നയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. സ്വരാജ്, പ്രാദേശിക പൌരശാക്തീകരണം എന്നിങ്ങനെ ചില വാക്കുകള്‍ കേള്‍ക്കാമെങ്കിലും പ്രായോഗികമായി നാം കാണുന്നത് പഴയ അജണ്ട തന്നെയാണ്.


 

മടങ്ങിപ്പോക്കും ബാക്കിയാവലും
അത്തരമൊരു സമരത്തിന് നീണ്ടുനില്‍ക്കാന്‍ അവകാശമില്ലെന്ന് അന്നേ പ്രവചിച്ചവരുണ്ട്.; അത് സത്യവുമായി. ഹസാരെ റലേഗാവ് സിദ്ധിയിലെ അമ്പലങ്ങളിലേക്കും, കിരണ്‍ ബേഡി, ഓസോണ്‍ പാളിയുടെ ക്ഷതമാണ് വിഷയമെങ്കില്‍ പോലും പൊലീസുകാരെ രാഷ്ട്രീയക്കാര്‍ അടിമകളാക്കുന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്ന ടെലിവിഷന്‍ ചര്‍ച്ചകളിലേക്കും മടങ്ങിപ്പോയി; ഉത്സവം ആഘോഷിക്കാന്‍ വന്നവര്‍ അവരുടെ ഭവനങ്ങളിലേക്കും.

അവിടെ ബാക്കിയായവരാണ് അതേ സമരത്തെത്തന്നെ ഇന്ന് മറ്റൊരു രൂപത്തില്‍ നയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. സ്വരാജ്, പ്രാദേശിക പൌരശാക്തീകരണം എന്നിങ്ങനെ ചില വാക്കുകള്‍ കേള്‍ക്കാമെങ്കിലും പ്രായോഗികമായി നാം കാണുന്നത് പഴയ അജണ്ട തന്നെയാണ്. ചില വ്യവഹാര പ്രിയന്‍മാരെപ്പോലെ, കേജ് രിവാള്‍ സംഘത്തിന്, വിവരാവകാശ നിയമ പ്രവര്‍ത്തനത്തിന്റെ അതിരുകളില്‍ പെട്ടുകിടക്കുമ്പോള്‍, ആ പരിസരം ഉപേക്ഷിക്കാനാവില്ല.

ഇത് സിനിസിസമല്ല, ഇന്ത്യ പോലെ സങ്കീര്‍ണ്ണമായൊരു സാമൂഹിക സങ്കലനത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ പ്രത്യയശാസ്ത്ര വിചാരമില്ലാത്തൊരു കൂട്ടായ്മയുടെ അര്‍ത്ഥമെന്താകാം എന്ന സംശയമാണ്.

 

അങ്ങനെയാണ് 'സിവില്‍ സമൂഹം' എന്നൊരു രാഷ്ട്രീയ പദാര്‍ത്ഥം നഗരങ്ങള്‍ ആസ്ഥാനമായി പൊട്ടിപ്പുറപ്പെട്ടത്. (പക്ഷേ, അതൊരു മിഥ്യയായിരുന്ന എന്ന് അവരില്‍ ചിലരെങ്കിലും ഇന്ന് മനസ്സിലാക്കുന്നു). സമരം ആഘോഷമാക്കി ജന്ദര്‍മന്ദിറിലും രാംലീല മൈതാനിയിലും തമ്പടിച്ചുറങ്ങുമ്പോഴും 'സിവില്‍സമൂഹം' ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിരുന്നില്ല.


 

സേഫ്റ്റി വാല്‍വ്
ഒരര്‍ത്ഥത്തില്‍, നിലനില്‍ക്കാനുള്ള ധാര്‍മികാര്‍ഹത എല്ലാ നിലക്കും നഷ്ടപ്പെട്ട ഭരണരാഷ്ട്രീയ വര്‍ഗത്തിന് നിനച്ചിരിക്കാതെ കിട്ടിയ ഒരു സേഫ്റ്റിവാല്‍വാണ് കേജ് രിവാള്‍ സംഘം; അതിനു മുമ്പ് അണ്ണാ ഹസാരേ-ഭൂഷന്‍സ്-കേജ്രിവാള്‍-കിരണ്‍ബേഡി മധ്യവര്‍ഗ യോഗവും. നിരന്തരമായ അഴിമതി, ഉദ്യോഗസ്ഥ വൃന്ദവും പൊലീസും മറ്റ് ഏജന്‍സികളുമായി ചേര്‍ന്നുള്ള സോദ്ദേശ്യവും അവിശുദ്ധവുമായ ഇഴചേരല്‍, തെരഞ്ഞെടുപ്പ് കഴിയുന്നതിലൂടെ തെരഞ്ഞെടുത്തവരില്‍നിന്നും പൂര്‍ണമായി ഒഴിഞ്ഞുമാറി ദന്ദഗോപുരങ്ങളില്‍ സ്വയം അടച്ചിട്ട് പുറത്തേക്കു നോക്കി കൊഞ്ഞനംകുത്തല്‍, എല്ലാത്തിനുമുപരി എതുവിഷയത്തിലുമുള്ള നിരുത്തരവാദിത്തം…അങ്ങനെ എല്ലാംകൊണ്ടും രാഷ്ട്രീയ ഭരണവര്‍ഗം ജനങ്ങളുടെ ശത്രുവായി മാറിക്കഴിഞ്ഞു എന്നവര്‍ കരുതിയ -മനസ്സിലാക്കിയ -കാലത്താണ് അഴിമതി വിരുദ്ധ സഹന സമരമെത്തുന്നത്.

ഇതിനുമുമ്പും രാഷ്ട്രീയക്കാരനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ധാരണ മറ്റൊന്നായിരുന്നില്ല. അതിനാല്‍ തന്നെയാണ് നാലോ അഞ്ചോ പതിറ്റാണ്ടുമുതലിങ്ങോട്ടിറങ്ങിയ സിനിമകള്‍ ഭരണ-രാഷ്ട്രീയ വര്‍ഗത്തെ പുച്ഛിച്ചുകൊണ്ടേയിരുന്നത്. പക്ഷേ, പുതു സഹസ്രാബ്ദത്തിലെ ആദ്യ ദശകം പിന്നിടുമ്പോള്‍ ജനങ്ങള്‍ക്ക് ആവശ്യമേയില്ലാത്ത, അവര്‍ക്കൊരു നിലക്കും ഉപകാരപ്പെടാത്ത, എല്ല നിലക്കും അവരുടെ തടിമേല്‍ ഇത്തിക്കണ്ണിയായി വളരുന്ന പ്രതിഭാസമാണ് തങ്ങള്‍ എന്ന് തെളിയിക്കുന്നതില്‍ അവര്‍ വിജയിച്ചു കഴിഞ്ഞിരുന്നു. തട്ടിത്തിന്നല്‍, ഒളിവില്‍ ചെയ്യേണ്ട കാര്യമല്ല. അല്‍പസ്വല്‍പം പുറത്തറിഞ്ഞാലും ഒന്നും വരാനില്ല എന്നൊരു വിശ്വാസം അവര്‍ പ്രയോഗത്തിലാക്കി.

ജനാധിപത്യം ഏകകമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പോളിറ്റിയുടെ ലക്ഷ്യം, ധര്‍മ്മം, കര്‍മ്മം എല്ലാം തലതിരിച്ചുനിര്‍ത്തി അവര്‍ സ്വയം ഒരു ഒളിഗാര്‍ക്കിയായി പ്രഖ്യാപിച്ചു. അല്ലെങ്കില്‍ അതാണ് ജനങ്ങള്‍ക്ക് കിട്ടിക്കൊണ്ടേയിരിക്കുന്ന ചിത്രം. ഒടുവില്‍, ഫാന്‍ഫെയര്‍ സ്വഭാവമാണ് രാഷ്ട്രീയമെന്ന്കരുതുന്ന, ഏതു ദുര്‍ഭരണത്തിനു കീഴിലും പരാതിപ്പെടാതെ കാലക്ഷേപം കഴിച്ചു വന്ന മധ്യവര്‍ഗക്കാര്‍ക്കുപോലും ദഹിക്കാത്ത അവസ്ഥയിലെത്തി, കാര്യങ്ങള്‍. അങ്ങനെയാണ് ‘സിവില്‍ സമൂഹം’ എന്നൊരു രാഷ്ട്രീയ പദാര്‍ത്ഥം നഗരങ്ങള്‍ ആസ്ഥാനമായി പൊട്ടിപ്പുറപ്പെട്ടത്. (പക്ഷേ, അതൊരു മിഥ്യയായിരുന്ന എന്ന് അവരില്‍ ചിലരെങ്കിലും ഇന്ന് മനസ്സിലാക്കുന്നു). സമരം ആഘോഷമാക്കി ജന്ദര്‍മന്ദിറിലും രാംലീല മൈതാനിയിലും തമ്പടിച്ചുറങ്ങുമ്പോഴും ‘സിവില്‍സമൂഹം’ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിരുന്നില്ല.

 

സ്വരാജ് എന്ന വലിയ മുദ്രാവാക്യം സ്വയം ഉരുവിടുന്നുണ്ടെങ്കിലും ആപ് കക്ഷിയുടെ പരിസരങ്ങളിലെവിടെയും ഒരു പ്രത്യയശാസ്ത്ര ബോധ്യങ്ങളും കാണുന്നില്ല; ആ പ്രതിഭാസം ജനിച്ചുവളര്‍ന്ന സാഹചര്യം നോക്കിയാല്‍ അങ്ങനെയുണ്ടാവാനുള്ളസാധ്യത തീരെയില്ല


 

പ്രത്യയ ശാസ്ത്ര ബോധ്യങ്ങള്‍
ഇന്നും കേജ് രിവാള്‍ സംഘം, ആപ് കക്ഷി, അത് മനസ്സിലാക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ മാത്രം യുക്തികള്‍ ഒന്നും കാണുന്നില്ല. രാഷ്ട്രീയ -ഭരണവര്‍ഗത്തിന്റെ അതിജീവനശേഷി മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല; അഥവാ ഏതു വ്യവസ്ഥിതിക്കു കീഴിലും അതിജീവനം സാധ്യമാക്കാന്‍ കഴിയുന്ന തങ്ങളെന്ന അത്ഭുതം തന്നെയും അതിന്റെ ഭാഗമാണെന്ന യാഥാര്‍ത്ഥ്യം അവര്‍ അറിഞ്ഞില്ല. അതിനാല്‍ത്തന്നെ, കോലാഹലം നിറഞ്ഞ ലോക്പാല്‍ വിവാദങ്ങള്‍ക്കും ‘സബ് നാ ഡംഗി ഹേ’ എന്ന കിരണ്‍ ബേഡി പ്രഖ്യാപനത്തിനും ഹസാരേ നിരാഹാരങ്ങള്‍ക്കും എല്ലാം ശേഷവും ഭരണ-രാഷ്ട്രീയ വര്‍ഗത്തിന്റെ പ്രഭാവം ശക്തമായിത്തന്നെ നിലനില്‍ക്കുന്നു.

ചുരുക്കത്തില്‍, ‘അഴിമതി’ എന്ന നാലക്ഷരത്തിനപ്പുറം എന്തിനെതിരെയാണ്, എന്തിന്റെ പേരിലാണ്, എന്തിനു വേണ്ടിയാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്ന് അവര്‍ക്കറിയുമായിരുന്നില്ല. സ്വരാജ് എന്ന വലിയ മുദ്രാവാക്യം സ്വയം ഉരുവിടുന്നുണ്ടെങ്കിലും ആപ് കക്ഷിയുടെ പരിസരങ്ങളിലെവിടെയും ഒരു പ്രത്യയശാസ്ത്ര ബോധ്യങ്ങളും കാണുന്നില്ല; ആ പ്രതിഭാസം ജനിച്ചുവളര്‍ന്ന സാഹചര്യം നോക്കിയാല്‍ അങ്ങനെയുണ്ടാവാനുള്ളസാധ്യത തീരെയില്ല (മുല്ലപ്പൂ വിപ്ലവങ്ങളുടെ കാലാതിജീവനശേഷി നാം ഇനിയും കാണാതിരിക്കുകയാണ്; ലക്ഷണങ്ങള്‍ കൃത്യമായി കുറേയൊക്കെത്തന്നെ ഇപ്പോള്‍ കാണുന്നുമുണ്ട്).

ചുരുക്കത്തില്‍ സംഭവിച്ചത്, ജനാധിപത്യം സ്വകാര്യവല്‍കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണ് എന്ന് ഭരണ-രാഷ്ട്രീയ വര്‍ഗത്തിന് മനസ്സിലാക്കാനുള്ള, ആ പിശകുകള്‍ എങ്ങനെ ഒഴിവാക്കണം എന്നറിയാനുള്ള അവസരം മാത്രമായി ഈ മധ്യവര്‍ഗ കേലാഹലം.

 

പ്രശ്നമല്ല, അതിന്റെ കാതലല്ല അവര്‍ സ്പര്‍ശിക്കുന്നത്. വളരെ കാല്‍പനികമായ, സ്വാര്‍ത്ഥ വീക്ഷണത്തിലധിഷ്ഠിതമായ വ്യക്തിയുടെ പ്രത്യയശാസ്ത്രമാണവരുടെ അന്ത:സത്ത. അത് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമാവുക പ്രയാസമാണ്. അതിനുണ്ടാക്കാന്‍ കഴിയുക ചലനത്തിന്റെ പ്രതീതി മാത്രമാണ്, ചരിത്രത്തില്‍ പലയിടത്തും നാമത് കണ്ടിട്ടുണ്ട്.


 

പ്രതീതി സര്‍ക്കസ്
ഈ പരിസരത്തുനിന്നാരംഭിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ദിശയെന്ത് എന്നറിയാന്‍ ഒരാള്‍ ഹാരോള്‍ഡ് ലാസ്കിയുടെ വിദ്യാര്‍ഥിയായിരിക്കണം എന്നു തോന്നുന്നില്ല. (ഇപ്പോള്‍ വ്യാപ്തിക്കാര്യത്തില്‍ തര്‍ക്കം പൊന്തിവന്നിട്ടുള്ള) സ്പെക്ട്രം തിരിമറികളിലും കല്‍ക്കരിപ്പാട വിതരണത്തിലും ഇവര്‍ ഉയര്‍ത്തിയ പ്രശ്നം പൊതുവിഭവം ആരൊക്കെയോ ചേര്‍ന്ന് ഭരണ^രാഷ്ട്രീയ വര്‍ഗത്തിന്റെ സഹായത്തോടെ മോഷ്ടിച്ചുകൊണ്ടുപോവുന്നു എന്നതായിരുന്നില്ല.; മറിച്ച് മോഷ്ടാക്കള്‍ക്കിടയില്‍ പാലിക്കേണ്ട സോഷ്യലിസ്റ്റ് മര്യാദകളുടേതായിരുന്നു. ഈ പരിപ്രേക്ഷ്യം തന്നെയാണ് ഇവര്‍ക്കകത്ത് ഒളിച്ചിരിക്കുന്ന ഏറ്റവും വലിയ അപകടം.

പ്രശ്നമല്ല, അതിന്റെ കാതലല്ല അവര്‍ സ്പര്‍ശിക്കുന്നത്. വളരെ കാല്‍പനികമായ, സ്വാര്‍ത്ഥ വീക്ഷണത്തിലധിഷ്ഠിതമായ വ്യക്തിയുടെ പ്രത്യയശാസ്ത്രമാണവരുടെ അന്ത:സത്ത. അത് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമാവുക പ്രയാസമാണ്. അതിനുണ്ടാക്കാന്‍ കഴിയുക ചലനത്തിന്റെ പ്രതീതി മാത്രമാണ്, ചരിത്രത്തില്‍ പലയിടത്തും നാമത് കണ്ടിട്ടുണ്ട്. ഈ പ്രതീതിക്കാവട്ടെ ദീര്‍ഘകാല പ്രചാദനമായി വര്‍ത്തിക്കാന്‍ കഴിയുകയുമില്ല എന്നതാണ് നാം ചരിത്രത്തില്‍ മനസ്സിലാക്കിയിട്ടുള്ളത്. രണ്ടു വര്‍ഷത്തിനുള്ളില്‍ നാം ഭാരതത്തിലിത് പല തവണ കണ്ടു. കോടതിക്കകത്തു നടന്നുപോവാറുള്ള വ്യവഹാര വിഷയങ്ങളെ തെരുവിലേക്ക് വലിച്ചിഴച്ച് ജനകീയ വിപ്ലവമാണെന്ന് കൊട്ടിഘോഷിച്ചാല്‍ അത് രാഷ്ട്രീയ പ്രക്രിയയാകില്ല. കേജ്രി വാളിന്റെ ആപ് പാര്‍ട്ടിയുടെ പുറപ്പാടു ഭൂമി അതാണ്.

 

രാഷ്ട്രീയ പ്രക്രിയയയെ സന്നദ്ധസംഘടനാ പ്രവര്‍ത്തനമായി പണിപ്പെട്ട് മാറ്റിയെടുക്കുന്ന 'ജനകീയ ആസൂത്രണ' സംരംഭങ്ങളും ഈ രൂപകല്‍പ്പനയുടെ ഭാഗം തന്നെയാണ്. രാഷ്ട്രീയ-സാമ്പത്തിക ദാര്‍ശനികരും പണ്ഡിതരും അട്ടത്തേക്ക് വലിച്ചെറിയപ്പെടുകയും ആസൂത്രണ സമിതികളില്‍ അവരുടെ സ്ഥാനത്ത് കമ്പനി മേധാവികള്‍ കയറിക്കൂടുകയും ചെയ്യുന്നത് അങ്ങനെത്തന്നെയാണ്.


 

കൃത്യമായ രൂപകല്‍പ്പന
രാഷ്ട്രീയ പ്രക്രിയയുടെ ഈ അരാഷ്ട്രീയവല്‍ക്കരണം കൂടുതല്‍ കൂടുതല്‍ തീക്ഷ്ണമായിക്കൊണ്ടിരിക്കുകയാണ് ഈയടുത്ത കാലത്ത്. ഇത് താനേ സംഭവിച്ചുപോകുന്നതല്ലെന്നും കൃത്യമായ രൂപകല്‍പ്പനയിലൂടെ പ്രവര്‍ത്തിക്കുന്നതാണെന്നും അറിയാത്തവര്‍ വിരളമാണ്. ജനകീയ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാനോ വേവലാതിപ്പെടാനോ കഴിഞ്ഞിട്ടില്ലാത്ത, അവസരം ലഭിച്ചിട്ടില്ലാത്ത, കണക്കപ്പിള്ളമാരും പ്രഭുകുമാരന്‍മാരും ‘മികവ്’, ‘കാര്യപാപ്തി’, ‘വ്യക്തിശുദ്ധി’ തുടങ്ങിയവ മാത്രം അടിസ്ഥാനമാക്കുന്ന റിക്രൂട്ടിങ് സമ്പ്രദായങ്ങളിലൂടെ (ഇവരില്‍ ചിലരൊക്കെ തെരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുമുണ്ടാകാം) കമ്പനി കാര്യനിര്‍വഹണത്തിനെന്നപോലെ രാഷ്ട്ര ഭരണത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നത് സ്വാഭാവികവും നിഷ്കളങ്കവുമായ നയം മാറ്റങ്ങളുടെ ഫലമായി കാണുന്നത് മൌഢ്യമാണ്.

രാഷ്ട്രീയ പ്രക്രിയയയെ സന്നദ്ധസംഘടനാ പ്രവര്‍ത്തനമായി പണിപ്പെട്ട് മാറ്റിയെടുക്കുന്ന ‘ജനകീയ ആസൂത്രണ’ സംരംഭങ്ങളും ഈ രൂപകല്‍പ്പനയുടെ ഭാഗം തന്നെയാണ്. രാഷ്ട്രീയ-സാമ്പത്തിക ദാര്‍ശനികരും പണ്ഡിതരും അട്ടത്തേക്ക് വലിച്ചെറിയപ്പെടുകയും ആസൂത്രണ സമിതികളില്‍ അവരുടെ സ്ഥാനത്ത് കമ്പനി മേധാവികള്‍ കയറിക്കൂടുകയും ചെയ്യുന്നത് അങ്ങനെത്തന്നെയാണ്. രാഷ്ട്രീയപ്രക്രിയയുടെ സ്ഥൂല-സൂക്ഷ്മ ദ്വന്ദം സ്വയം ഭൂവല്ല. ചെറുതും ചെറുതും ചെറുതും ചേര്‍ന്ന് വലുതുണ്ടാകുന്നുവെന്ന മഹാവേദാന്ത ദര്‍ശനത്തിന്റെ രാഷ്ട്രീയപ്രായോഗികതയുടെ പരിപ്രേക്ഷ്യത്തില്‍ ആപ് മാത്രം എന്തുകൊണ്ട് അന്യമാകണം? അതിനാല്‍ അവര്‍ക്കും കിട്ടും ഒരു സ്ഥാനം. അതവര്‍ അര്‍ഹിക്കുന്നു. അത്ര മാത്രം.
 
 
 
 
 
 
കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

ജസ്റ്റിന്‍ മാത്യു എഴുതുന്നു
അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

കെ.എന്‍ അശോക് എഴുതുന്നു
രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

വി.ആര്‍ ജയരാജ് എഴുതുന്നു
ആപ്പിനുമുണ്ടാമൊരിടം

കാര്‍ടൂണിസ്റ്റ് സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.
കാര്‍ട്ടൂണ്‍ കണ്ണാടിയില്‍ കേജ്‍രിവാള്‍

ഉദയ് കിരണ്‍ എഴുതുന്നു
ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല
 
 
 
 

രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

 
 
 
 
ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായ കെ.എന്‍ അശോക് എഴുതുന്നു
 
 
സന്തോഷമുണ്ട്, ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കു നേരെ ധൈര്യ സമേതം ആരെങ്കിലും വിരല്‍ചൂണ്ടുന്നല്ലോ. എന്നാല്‍ മറ്റുളളവരുടെ മറവികളിലേക്ക് പോകാന്‍ മാത്രമായി സമ്മാനിച്ച്, ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടു മാത്രം ഒരാള്‍ക്ക് എത്രകാലം മുന്നോട്ടു പോകാന്‍ കഴിയും? വലിയ വലിയ ആരോപണങ്ങള്‍ നേരിട്ട പി.ചിദംബരം ഇന്ന് ഇന്ത്യയുടെ ധനമന്ത്രിയാണ്. ഒരാള്‍ വിദേശ കാര്യമന്ത്രിയാണ്. ഇരുവരും രാഷ്ട്രീയ ആരോപണങ്ങളെ വിദഗ്ധമായി നേരിട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ തോതില്‍ പില്‍ക്കാലത്ത് ചോദ്യം ചെയ്യപ്പെടാനിരിക്കുന്ന ചിദംബരത്തിന് എതിരെ കേജ് രിവാള്‍ ഇതുവരെ നാവുയര്‍ത്തിയിട്ടില്ല. മറ്റേയാളെ പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. കേജ് രിവാള്‍ ഒരു നല്ല രാഷ്ട്രീയക്കാരനാണ് എന്നു തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ പറയാന്‍ പറ്റില്ല- ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായ കെ.എന്‍ അശോക് എഴുതുന്നു

 

 

അരവിന്ദ് കേജ് രിവാളിനെ ഒരു തൊപ്പി കൊണ്ടളക്കാം എന്നു തോന്നുന്നു. സ്വാതന്ത്യ്ര, റിപ്പബ്ലിക്, ഗാന്ധിജയന്തി ദിനങ്ങളിലൊക്കെ പുഷ്പ ചക്രമര്‍പ്പിക്കാന്‍ പോകുന്ന കോണ്‍ഗ്രസ് നേതാക്കളുടെ തലയില്‍ കാണുന്ന അതേ തൊപ്പി. (യു.പി പോലീസിന്റെ തൊപ്പി ഇതിന്റെ കാക്കിരൂപമാണ് എന്നത് യാദൃശ്ചികതയേക്കാള്‍ കൂടുതല്‍ മറ്റെന്തൊക്കെയോ വിചാരങ്ങള്‍ ഉള്ളിലുണര്‍ത്തുന്നു എന്നത് ക്ഷമിച്ചേക്കുക).

ഈ കോണ്‍ഗ്രസ് തൊപ്പിയില്‍ ചില തൊങ്ങലുകള്‍ പിടിപ്പിച്ചതാണ് കേജ് രിവാള്‍. ആദ്യം അത് മേം അണ്ണാഹൂം (ഞാന്‍ അണ്ണയാണ്) എന്നായിരുന്നെങ്കില്‍ പിന്നീടത് രൂപം മാറി മേം ആം ആത്മിഹൂം (ഞാന്‍ സാധാരണക്കാരനാണ്) എന്നായി മാറി. രണ്ടുതൊപ്പികള്‍ക്കിടയിലുള്ള കാലഘട്ടത്തിലാണ് കേജ് രിവാള്‍ എന്ന മധ്യവയസ്സിലേക്ക് കാലൂന്നുന്ന ഒരു സാധാരണക്കാരന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തൊട്ടുകൂടായ്മകളില്‍ വെറുതെ ചില ‘അലമ്പു’കള്‍ സമ്മാനിക്കുന്നത്.

ലാലുവും മുലായവും അദ്വാനിയും ഇങ്ങേയറ്റത്ത് കമല്‍നാഥും വരെ മുറുകെ പിടിക്കുന്ന ദേശീയതയും ജനനന്‍മയും ഒക്കെ മറ്റു ചില അളവുകോലുകള്‍ കൊണ്ടുമാകാം എന്നുകാണിച്ചുതരുന്ന നാട്ടിന്‍പുറത്തെ ഒരു ഒറ്റ ബുദ്ധിക്കാരന്‍. ഇന്ത്യന്‍ രാഷ്ട്രീയം അടുത്ത കാലത്തു കണ്ടിട്ടുള്ള, അല്ലെങ്കില്‍ കാണാന്‍ പോകുന്ന ഏറ്റവും കൌശലക്കാരനായ രാഷ്ട്രീയക്കാരന്‍.

 

ഈ കോണ്‍ഗ്രസ് തൊപ്പിയില്‍ ചില തൊങ്ങലുകള്‍ പിടിപ്പിച്ചതാണ് കേജ് രിവാള്‍. ആദ്യം അത് മേം അണ്ണാഹൂം (ഞാന്‍ അണ്ണയാണ്) എന്നായിരുന്നെങ്കില്‍ പിന്നീടത് രൂപം മാറി മേം ആം ആത്മിഹൂം (ഞാന്‍ സാധാരണക്കാരനാണ്) എന്നായി മാറി.


 

ഉടുപ്പിന്റെ ഉപമ
ഉമ്മന്‍ ചാണ്ടിയുടെ അല്പം കീറിത്തുന്നിയ ഉടുപ്പ് ലാളിത്യമാണെന്ന് മാധ്യമങ്ങള്‍ എഴുതിയെഴുതി കേരളത്തിലെ പത്രവായനക്കാര്‍ക്കറിയാം. എന്നാല്‍ ആ ലാളിത്യത്തിനു കൊടുക്കേണ്ടിവരുന്ന വില കേരളത്തിലെ ഒരു വലിയ വിഭാഗത്തിന്റെ അധികാരികളെ ഭയ, ഭക്തി ബഹുമാനങ്ങളോടെ കാണുന്ന താല്‍പര്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കികൊണ്ടുള്ള മന:പൂര്‍വമുള്ള ജനസമ്പര്‍ക്കമാണെന്ന് തിരിച്ചറിയാനും അത് ജനങ്ങളെ അറിയിക്കാനും പത്രമാധ്യമങ്ങള്‍ക്ക് കഴിയാറുമില്ല. ഉമ്മന്‍ ചാണ്ടി എന്താണെങ്കിലും കേജ് രിവാള്‍ നേരിടുന്ന സ്വത്വ പ്രതിസന്ധികളൊന്നും നേരിട്ടിട്ടില്ല എന്നുറപ്പാണ്. കാരണം കേജ് രിവാള്‍ എന്ന മുന്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണ് ചെയ്തത്.

അയാള്‍ ചോദ്യം ചെയ്യുന്നത് രാജ്യത്തെ ഏറ്റവും വലിയ അല്ലെങ്കില്‍ രാജ്യം ഭരിക്കുന്നുവെന്ന് അവകാശപ്പെടുന്ന അംബാനി ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകളെയാണ്. അയാള്‍ ശത്രുവാക്കുന്നത് ഒരേ സമയം റോബര്‍ട്ട് വാധ്രയേയും നിതിന്‍ ഗഡ്കരിയേയും അതുവഴി ആര്‍.എസ്.എസിനേയും നരേന്ദ്ര മോഡിയേയുമാണ്. അയാള്‍ജീവിക്കുന്നത് തോക്കും ജാതിയും ഇന്നും ഉത്തരം പറയുന്ന ഹിന്ദി ഹൃദയ ഭൂമിയിലാണ്. അയാള്‍ നടത്തുന്ന പത്രസമ്മേളനങ്ങളില്‍ പോലീസ് വരുന്നത് അയാളെ സംരക്ഷിക്കാനല്ല, മറിച്ച് അവിടെയുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ അടിച്ചൊതുക്കാനാണ്.

 

അയാള്‍ ചോദ്യം ചെയ്യുന്നത് രാജ്യത്തെ ഏറ്റവും വലിയ അല്ലെങ്കില്‍ രാജ്യം ഭരിക്കുന്നുവെന്ന് അവകാശപ്പെടുന്ന അംബാനി ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകളെയാണ്. അയാള്‍ ശത്രുവാക്കുന്നത് ഒരേ സമയം റോബര്‍ട്ട് വാധ്രയേയും നിതിന്‍ ഗഡ്കരിയേയും അതുവഴി ആര്‍.എസ്.എസിനേയും നരേന്ദ്ര മോഡിയേയുമാണ്. അയാള്‍ജീവിക്കുന്നത് തോക്കും ജാതിയും ഇന്നും ഉത്തരം പറയുന്ന ഹിന്ദി ഹൃദയ ഭൂമിയിലാണ്.


 

ഗാന്ധിയും അണ്ണായും
അണ്ണാഹസാരെയില്‍ നിന്നാണ് കേജ് രിവാള്‍ പ്രത്യക്ഷത്തില്‍ ആരംഭിക്കുന്നത്. കേജ് രിവാളിനെ പരിചയപ്പെടുത്തിയ ഒരുലേഖനത്തില്‍ അണ്ണാഹസാരെയോട് അദ്ദേഹം പറയുന്നുണ്ട്, താങ്കളിപ്പോള്‍ മഹാരാഷ്ട്രയുടെ ഗാന്ധിയല്ലേ, താങ്കളെ ഞാന്‍ ഇന്ത്യയുടെ ഗാന്ധിയാക്കാം എന്ന്. അതിനു ശേഷം യോഗാ പരിശീലകന്‍ ബാബാ രാംദേവിന്റെ ഒരു അനുയായി പറയുന്നത് അവര്‍ നടത്തിയ ഒരു അഴിമതി വിരുദ്ധ റാലിയില്‍ കയറിവന്ന് മൈക്കേന്തി തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടു പോകുന്ന കേജ് രിവാളിനെയാണ്. അയാള്‍ ഞങ്ങളെ നന്നായി ഉപയോഗിച്ചു എന്നാണാ രാം ദേവ് ശിഷ്യന്റെ പരാതി. പിന്നീടൊരിക്കല്‍, ആര്‍.എസ്.എസ് വക്താവ് റാം മാധവ് അണ്ണാഹസാരയെ കാണാന്‍ വന്ന വേദിയില്‍ മറ്റു നേതാക്കള്‍ക്ക് വരേണ്ടിയിരുന്നതുകൊണ്ട് റാം മാധവിനോട് എഴുന്നേറ്റു പോകാന്‍ പറഞ്ഞിട്ടുണ്ട് കേജ് രിവാള്‍. എഫ്.ഡി.ഐക്കും ഡല്‍ഹിയിലെ വൈദ്യുതി സ്വകാര്യവത്കരണത്തെ തുടര്‍ന്നുള്ള ചാര്‍ജ് വര്‍ധനവിനുമെതിരെ ബി.ജെ.പി സമരം ചെയ്ത വേദിയില്‍ ചെന്ന് ബി.ജെ.പി കാലത്തെ മദന്‍ലാല്‍ ഖുറാന സര്‍ക്കാരിനെ ചീത്ത വിളിച്ചു പോരുന്നുണ്ട് അയാള്‍. ഒടുവില്‍ ബി.ജെ.പി അധ്യക്ഷനും ആര്‍.എസ്. എസിന്റെ പൊന്നോമനയുമായ നിതിന്‍ ഗഡ്കരിയുംഏറ്റവുമൊടുവില്‍ കെ.ജി ബേസിനിലെ വാതക ഖനനവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡിയും കേജ് രിവാളിന്റെ എതിര്‍ പട്ടികയില്‍ ഇടംകണ്ടെത്തി.

എന്നാല്‍ 2011 ഏപ്രില്‍മാസത്തില്‍ വിവേകാനന്ദ ഫൌണ്ടേഷന്‍, സംഘ് താത്വികാചാര്യന്‍ ഗോവിന്ദാചാര്യയുടെ സംഘടനയുടെ സഹകരണത്തോടെസംഘടിപ്പിച്ച അഴിമതി വിരുദ്ധ യോഗത്തിലെ (ക്ളോസ് ഡോര്‍ മീറ്റിംഗ്) പ്രധാനികളായിരുന്നു കേജ് രിവാളും കിരണ്‍ ബേദിയും. അതിനൊപ്പം, വിവേകാനന്ദ ഫൌണ്ടേഷന്റെ ഡയറക്ടര്‍ മുന്‍ ഐ.ബി ഡയറക്ടര്‍ എ.കെ ഡോവല്‍ ആണെന്നതും കാര്യങ്ങള്‍ അത്ര നേര്‍വഴിക്കല്ലെന്ന ആരോപണങ്ങള്‍ ശരിയാണെന്നുതെളിയിക്കുന്ന ചില നിമിത്തങ്ങള്‍. അപ്പോള്‍ കേജ് രിവാള്‍ ആരാണെന്നു പറയണം? അതിനും മുമ്പ്, ജെ.എന്‍.യുവിലെ ചില സുഹൃത്തുക്കള്‍സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച്, ഏതാനും വര്‍ഷം മുമ്പ് സംവരണ വിരുദ്ധ സമരം കൊടുമ്പിരി കൊള്ളുമ്പോള്‍ അതിന് തീയും പുകയും സമ്മാനിച്ച യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന പേരില്‍ ഒരു സംഘടനയ്ക്ക് ഊര്‍ജം സമ്മാനിച്ചവരാണ് ഇതേ കേജ്രിവാളും കിരണ്‍ ബേദിയും.

 

ജെ.എന്‍.യുവിലെ ചില സുഹൃത്തുക്കള്‍സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച്, ഏതാനും വര്‍ഷം മുമ്പ് സംവരണ വിരുദ്ധ സമരം കൊടുമ്പിരി കൊള്ളുമ്പോള്‍ അതിന് തീയും പുകയും സമ്മാനിച്ച യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന പേരില്‍ ഒരു സംഘടനയ്ക്ക് ഊര്‍ജം സമ്മാനിച്ചവരാണ് ഇതേ കേജ് രിവാളും കിരണ്‍ ബേദിയും.


 

ജാതി ഒരു മിത്തല്ല
കഴിഞ്ഞ മന്ത്രിസഭാ പുന:സംഘടനയില്‍ കീഴ്ജാതിക്കാരനായ ലാല്‍ ചന്ദ് കഠാരിയയും ആല്‍വാര്‍ രാജവംശത്തിലെ ജിതേന്ദ്ര സിംഗും തമ്മില്‍ പ്രതിരോധ വകുപ്പിലെ സഹമന്ത്രി സ്ഥാനത്തിന് തര്‍ക്കംവന്നപ്പോള്‍ സൈന്യത്തിന്റെ ഉശിരു കൂട്ടാന്‍ കഠാരിയയെഒഴിവാക്കിയതാണ് ഇന്ത്യന്‍ രാഷ്ട്രീയം. ഇവിടെ ജാതിസമവാക്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ പൊളിച്ചെഴുത്തുകളെ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. കേജ് രിവാള്‍ ഇതിലേതു രാഷ്ട്രീയത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നതാണ് അയാളുടെ ഭാവി നിര്‍ണയിക്കുക.

ജാതി ഒരു മിത്തല്ല, ഒളിച്ചുവച്ചു ജാതി പറയുന്ന മലയാളിയേക്കാള്‍ ജാതി പറഞ്ഞ്കൊലപാതകം വരെ ചെയ്യുന്നവരാണ് ഉത്തരേന്ത്യക്കാര്‍. സ്ത്രീകള്‍ കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന സാഹചര്യത്തില്‍ അവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്നും സഹോദരന്റെയോ അടുത്ത ബന്ധുവിന്റെ ഒപ്പമോ മാത്രമേ പുറത്തു പോകാന്‍ പാടുള്ളൂ എന്നു മതശാസനം പുറപ്പെടുവിക്കുന്ന നാടു കൂടിയാണ് കേജ് രിവാളിനെ കാത്തിരിക്കുന്നത്. ജാതി എന്നത് പുറംതൊലിയില്‍ പോറലുണ്ടാക്കും, മതമെന്നത് അകമേ കാര്‍ന്നുതിന്നും. മാനം കാക്കല്‍കൊല മുതല്‍ പുറത്തിറങ്ങുന്നത് വിലക്കുന്ന ഫത്വ വരെയുള്ള മതാധിഷ്ഠിത തെറ്റിദ്ധാരണകളിലാണ് കേജ് രിവാള്‍ തന്റെ രാഷ്ട്രീയം പടുത്തുയര്‍ത്തേണ്ടത്.

 

കേജ് രിവാള്‍ഒരു മധ്യവര്‍ഗ ഉത്പന്നമാണെന്നാണല്ലോ നമ്മുടെ മധ്യവര്‍ഗ മാധ്യമങ്ങള്‍ വിളമ്പുന്നത്. കേജ് രിവാള്‍ ഈ പ്രശ്നങ്ങള്‍ അഡ്രസ് ചെയ്യുന്നുണ്ടോ എന്നതല്ല പ്രശ്നം, ഈ പ്രശ്നങ്ങള്‍ അഡ്രസ് ചെയ്യാതെ ഒരു കേജ് രിവാളും മുമ്പാട്ടു പോകില്ല എന്നതാണ്.


 

മധ്യവര്‍ഗ ഉല്‍പ്പന്നം
അവിടെ കേജ് രിവാള്‍ കാണിക്കുന്ന ഗിമ്മിക്കുകള്‍ പോരാ എന്നു വാശി പിടിക്കുന്നവരുണ്ട്. കേരളത്തിലെ ഒരുമാതിരി പെട്ടവരോടു ചോദിച്ചാല്‍ വൈദ്യതി എത്ര യൂണിറ്റ് എന്നു പറയുമായിരിക്കും. എന്നാല്‍ ഡിസ്കോം എന്നു പറയുന്ന സ്വകാര്യവത്കരണ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് കേജ് രിവാള്‍ കാണിച്ച മാതൃകകളുണ്ട്. സുഹൃത്തേ, നിങ്ങള്‍ നിങ്ങളുടെ അവകാശം തീറെഴുതുകയാണ്, നിങ്ങള്‍ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍വൈദ്യതി നിങ്ങള്‍ ഉപയോഗിച്ചെന്ന കണക്കുവരുന്നു, സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളൊക്കെ കാറ്റില്‍ പറത്തി വൈദ്യുതിക്ക് ചാര്‍ജ് ഈടാക്കുമ്പോള്‍ നിങ്ങള്‍ മിണ്ടാതിരിക്കണോ? അതാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ച ഓരോ വീട്ടിലും ചെന്ന് കേജ് രിവാള്‍ ചോദിച്ചത്. കെ.എസ്.ഇ.ബി കമ്പനിയാക്കണമെന്നും സ്വകാര്യവത്കരിക്കണമെന്നും വാശി പിടിക്കുന്ന കേരളത്തിലെ സുഹൃത്തുക്കള്‍ ഒന്ന് ഡല്‍ഹിവരെ വന്നു നോക്കിയാല്‍ കാര്യങ്ങള്‍ മനസിലാകുമെന്നു ചുരുക്കം

മധ്യവര്‍ഗമാണ് പ്രശ്നമെന്ന് എല്ലാവരും പറയുന്നു. കേരളത്തില്‍ 80 ശതമാനവും മധ്യവര്‍ഗമല്ലേ? ഇന്ത്യന്‍ മുഴുവനായിഒരു മധ്യവര്‍ഗ സമൂഹമായിമാറിക്കൊണ്ടിരിക്കുന്നു. അതിനിടയില്‍ ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുന്നുവെന്ന പഴഞ്ചന്‍ മുദ്രാവാക്യവുമായി വരരുത്. നിങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന്കുടിയിറക്കപ്പെട്ടവരാണ്. വികസനത്തിന്റെ ആകത്തുക നിങ്ങളുടെചോരയില്‍ നിന്നാണെങ്കിലുംഅത് രാഷ്ട്ര നന്‍മയ്ക്കുവേണ്ടിയാണെന്ന് പഠിപ്പിച്ചിട്ടുണ്ട് സര്‍ക്കാര്‍. നഗരമാണ് ഇപ്പോള്‍ കേന്ദ്രം.

ഓരോ ചലനങ്ങളും നഗരങ്ങളെ കേന്ദ്രീകരിച്ചാണ്. ഡല്‍ഹിയിലെയും അയല്‍ നാടുകളിലേയും ചെറിയ ഫാക്ടറികളിലെ കൂലികൂട്ടല്‍ സമരങ്ങളെ പോലും സര്‍ക്കാര്‍ ഒതുക്കുന്നത് സമരക്കാരെ മാവോയിസ്റുകളാക്കിയും ചിലര്‍ക്കുമേല്‍ തീവ്രവാദ മുദ്രകള്‍ ചാര്‍ത്തിയുമാണെന്നതിന് തെളിവുകള്‍ നിരത്തേണ്ട കാര്യമില്ല. അതാണ് വാസ്തവമായി നടക്കുന്നത്, നമുക്കുചുറ്റും. കേജ് രിവാള്‍ഒരു മധ്യവര്‍ഗ ഉത്പന്നമാണെന്നാണല്ലോ നമ്മുടെ മധ്യവര്‍ഗ മാധ്യമങ്ങള്‍ വിളമ്പുന്നത്. കേജ് രിവാള്‍ ഈ പ്രശ്നങ്ങള്‍ അഡ്രസ് ചെയ്യുന്നുണ്ടോ എന്നതല്ല പ്രശ്നം, ഈ പ്രശ്നങ്ങള്‍ അഡ്രസ് ചെയ്യാതെ ഒരു കേജ് രിവാളും മുമ്പാട്ടു പോകില്ല എന്നതാണ്.

 

സന്തോഷമുണ്ട്, ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കു നേരെ ധൈര്യ സമേതം ആരെങ്കിലും വിരല്‍ചൂണ്ടുന്നല്ലോ. എന്നാല്‍ മറ്റുളളവരുടെ മറവികളിലേക്ക് പോകാന്‍ മാത്രമായി സമ്മാനിച്ച്, ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടു മാത്രം ഒരാള്‍ക്ക് എത്രകാലം മുന്നോട്ടു പോകാന്‍ കഴിയും?


 

കേജ് രിവാള്‍ ഒരു നല്ല രാഷ്ട്രീയക്കാരനാണ്
ഇന്ത്യന്‍ കുത്തക കമ്പനികള്‍ ഏറ്റവും തിരിച്ചടികള്‍ നേരിടുന്ന സമയം കൂടിയാണിത്.മിത്തല്‍ ഫ്രാന്‍സില്‍, ജി.എം.ആര്‍ മാലിദ്വീപില്‍, ജിന്‍ഡാല്‍ ബൊളീവിയില്‍ അങ്ങനെ നിരവധി നിരവധി. ഇന്ത്യയിലെ ഏറ്റവും മാന്യനായ കച്ചവടക്കാരന്‍ ടാറ്റ പോലും നീരാറാഡിയ ടപ്പും 2ജി സ്പെക്ട്രം അഴിമതിയും പുറത്തുവന്നതോടെ ചോദ്യം ചെയ്യപ്പെട്ടു. അംബാനി സഹോദരങ്ങളാകട്ടെ, നാള്‍ക്കു നാള്‍ കച്ചവടം വര്‍ധിപ്പിക്കുകയും കൂടുതല്‍ കൂടുതല്‍ വെളിപ്പെടുകയും ചെയ്യുന്ന വിരോധാഭാസത്തിലാണ്. ഇവിടെയൊരുകാര്യം ശ്രദ്ധിക്കേണ്ടത്, മുകേഷ് അംബാനിക്കു നേരെ കെ.ജി ബേസിനിലെ വാതക തട്ടിപ്പുമായി ബന്ധപ്പെട്ട് കേജ് രിവാള്‍ നിരത്തിയ വാദമുഖങ്ങളിലെ പ്രധാന സാക്ഷ്യങ്ങളിലൊന്ന് സി.എ.ജി റിപ്പോര്‍ട്ടായിരുന്നു.

ഇന്ത്യന്‍ സാഹചര്യത്തില്‍ സ്വാതന്ത്യ്രം ലഭിച്ച് 65 വര്‍ഷം കഴിഞ്ഞിട്ടെങ്കിലും ഒരു ഇന്ത്യന്‍ എസ്റാബ്ളിഷ്മെന്റ് നട്ടെല്ലോടുകൂടി നിവര്‍ന്നു നില്‍ക്കുന്നു എന്നതിന്റെ സാക്ഷ്യം കൂടിയാണ് സി.എ.ജി. എന്നാല്‍ 2ജി കേസുമായി ബന്ധപ്പെട്ട് ചില കൂലിയെഴുത്തുകാരിലൂടെയും ചില അട്ടിമറികളിലൂടെയും ഇത്തരമൊരു എസ്റാബ്ളിഷ്മെന്റിനെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തു നിന്ന് ശ്രമം നടക്കുന്നുണ്ട്, കോണ്‍ഗ്രസായാലും ബി.ജെ.പി ആയാലുംവ്യത്യാസമില്ല എന്ന ഉറപ്പുണ്ട്് താനും. കോടതിയാണ് ഏവരുടേയുംഅവസാന ആശ്രയം. കോടതിയെസമീപിച്ചാലോ? വൈ.കെ സബര്‍വാള്‍ എന്ന മുന്‍ സുപ്രീംകോടതി ന്യായാധിപന്‍ അഴിമതിമൂലം പൊതുജീവിതത്തില്‍ നിന്ന് അപ്രത്യക്ഷനായതും കെ.ജി ബാലകൃഷ്ണന്‍ എന്ന കേരളീയ അഭിമാനത്തിനു നേരെ സ്വത്തു സമ്പാദന കേസ് ഉയര്‍ന്നതും കൂട്ടിവായിക്കാം.

സന്തോഷമുണ്ട്, ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കു നേരെ ധൈര്യ സമേതം ആരെങ്കിലും വിരല്‍ചൂണ്ടുന്നല്ലോ. എന്നാല്‍ മറ്റുളളവരുടെ മറവികളിലേക്ക് പോകാന്‍ മാത്രമായി സമ്മാനിച്ച്, ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടു മാത്രം ഒരാള്‍ക്ക് എത്രകാലം മുന്നോട്ടു പോകാന്‍ കഴിയും? വലിയ വലിയ ആരോപണങ്ങള്‍ നേരിട്ട പി.ചിദംബരം ഇന്ന് ഇന്ത്യയുടെ ധനമന്ത്രിയാണ്. ഒരാള്‍ വിദേശ കാര്യമന്ത്രിയാണ്. ഇരുവരും രാഷ്ട്രീയ ആരോപണങ്ങളെ വിദഗ്ധമായി നേരിട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ തോതില്‍ പില്‍ക്കാലത്ത് ചോദ്യം ചെയ്യപ്പെടാനിരിക്കുന്ന ചിദംബരത്തിന് എതിരെ കേജ് രിവാള്‍ ഇതുവരെ നാവുയര്‍ത്തിയിട്ടില്ല. മറ്റേയാളെ പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. കേജ് രിവാള്‍ ഒരു നല്ല രാഷ്ട്രീയക്കാരനാണ് എന്നു തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ പറയാന്‍ പറ്റില്ല. രാഷ്ട്രീയക്കാരന്‍ സമം തട്ടിപ്പ് എന്ന ഇന്ത്യന്‍ മധ്യവര്‍ഗ സമവാക്യംവിട്ട് രാഷ്ട്രീയം വേണ്ടതാണെന്നും സിസ്റത്തിനാണ് ചികിത്സ വേണ്ടതെന്നും മനസിലാകുമ്പോഴേ കെജ്രിവാള്‍ ക്ലച്ചു പിടിക്കൂ. അല്ലെങ്കില്‍ ഒരുകാലത്ത് പിന്‍തലമുറ അഭിമാനിച്ചിരുന്ന സോഷ്യലിസ്റ്റുകളുടെ ഒരു വെറും മുട്ടുശാന്തി മാത്രമായി നിങ്ങള്‍ മാറും, കെജ്രിവാള്‍.

 

 

ഇത്രകൂടി:
എഫ.ഡി.ഐ വിഷയത്തില്‍ ലോക്സഭയില്‍ നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാര്‍ വിജയിച്ച ദിവസമാണ് ഇതെഴുതുന്നത്. (05-12-2012). സര്‍ക്കാരിന്റെഎഫ്.ഡി.ഐ നയത്തിന് എതിരായി മുലായവും കൂട്ടരും വോട്ടു ചെയ്തിരുന്നു എങ്കില്‍ ഇതൊരിക്കലും വിജയിക്കില്ലായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ച് വിട്ടു നില്‍ക്കുകയായിരുന്നു തങ്ങളെന്നാണ് മുലായം പറഞ്ഞത്. ഈ കള്ളത്തരം വിശ്വസിച്ചും മുലായത്തിന് ഒരു വോട്ടു ബാങ്ക് സമ്മാനിക്കാന്‍കാത്തുനില്‍ക്കുന്ന ഒരു ജനത്തെയാണ് നേരിടേണ്ടത്എന്നു മാത്രമാണ് കേജ് രിവാളിനോട് പറയാന്‍ ബാക്കിയുള്ളത്.

 
 
 
 
കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

ജസ്റ്റിന്‍ മാത്യു എഴുതുന്നു
അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

കെ.എന്‍ അശോക് എഴുതുന്നു
രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

വി.ആര്‍ ജയരാജ് എഴുതുന്നു
ആപ്പിനുമുണ്ടാമൊരിടം

കാര്‍ടൂണിസ്റ്റ് സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.
കാര്‍ട്ടൂണ്‍ കണ്ണാടിയില്‍ കേജ്‍രിവാള്‍

ഉദയ് കിരണ്‍ എഴുതുന്നു
ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല
 
 
 
 

അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

 
 
 
 
ദല്‍ഹി സര്‍വകലാശാലയില്‍ ചരിത്രാധ്യാപകനായ ജസ്റ്റിന്‍ മാത്യു എഴുതുന്നു
 
 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനിന്നിരുന്ന അമേരിക്കന്‍ ജനാധിപത്യത്തിലും ചലനങ്ങളുണ്ടാക്കിയത് വേറിട്ട ചില ശബ്ദങ്ങളാണ്. പുതിയ ഇന്ത്യന്‍ അവസ്ഥകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അന്നത്തെ അമേരിക്കന്‍ യാഥാര്‍ത്ഥ്യം. ഭരണകൂടവും കോര്‍പറേറ്റുകളും കൈകോര്‍ത്ത, അഴിമതി നിറഞ്ഞ അക്കാലത്തെ മറിച്ചിട്ടത് അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെയും പുരോഗമന ശക്തികളുടെ ഇടപെടലുകളായിരുന്നു-ആ കാലത്തിലൂടെ ചരിത്രത്തിലൂടെ ഒരു സഞ്ചാരം. ദല്‍ഹി സര്‍വകലാശാലയില്‍ ചരിത്രാധ്യാപകനായ ജസ്റ്റിന്‍ മാത്യു എഴുതുന്നു

 

 

കേജ് രിവാള്‍മാര്‍ ഒറ്റപ്പെട്ട ഒരിന്ത്യന്‍ പ്രതിഭാസമല്ല. ചരിത്രം എന്നത് പിന്നോട്ടും വായിക്കാവുന്ന ഒന്നാണ്. അങ്ങനെ എങ്കില്‍ അരവിന്ദ് കേജ് രിവാള്‍മാരെ നമുക്ക് പല കാലങ്ങളില്‍, പല ദേശങ്ങളില്‍ കാണാവുന്നതാണ്. ഏറിയോ കുറഞ്ഞോ ആ കേജ് രിവാള്‍മാരെല്ലാം, ആ കാലങ്ങളെല്ലാം നിര്‍ണായകവുമായിരുന്നു എന്നു പറയാനാണ് ഇവിടെ ശ്രമിക്കുന്നത്. അതിനെക്കുറിച്ച് പറയണമെങ്കില്‍ പുരാതന ഗ്രീക്ക് കാലത്തോളം പിന്നോട്ട് പോകേണ്ടി വരും. അത് ഒരു അടയാളപ്പെടുത്തലിനു വേണ്ടിയാണ്, ചരിത്രം ഏകതാത്മകമല്ല എന്ന് പറയാന്‍ വേണ്ടി എങ്കിലും.

ഭൂപ്രഭുക്കന്‍മാരുടെ കെടുകാര്യസ്ഥതക്കെതിരെ സമരത്തിനിറങ്ങിയ കര്‍ഷകരുടെയും, കുടിയേറ്റക്കാരുടെയും കൈകളിലൂടെയാണ് പുരാതന ഏഥന്‍സില്‍ ജനാധിപത്യം വേരുപിടിക്കുന്നത്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഒരുപാട് ഒറ്റപ്പെട്ട സമരങ്ങളിലൂടെയാണ് ഏഥന്‍സിലെ Oligarchy യും പിന്നീട് വന്ന Tyrannyയും ജനാധിപത്യത്തിന് വഴിമാറുന്നത്. മധ്യകാല യൂറോപ്പിലെ ഫ്യൂഡല്‍ മത മേധാവിത്വങ്ങളുടെ കിരാതവാഴ്ചക്ക് മൂക്കുകയറിടാന്‍ സാധിച്ചത് ആധുനികകാലത്തിന്റെ തുടക്കമിട്ട ചിന്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമാണ്. അതും നൂറ്റാണ്ട് നീണ്ട ഒളിഞ്ഞും തെളിഞ്ഞുമുള്ള സമരങ്ങളില്‍ക്കൂടെത്തന്നെയാണ്.

ആ സ്ഥിതിക്ക് മുതലാളിത്തത്തിന്റെ കൂടപ്പിറപ്പായ അഴിമതിക്കെതിരെയുള്ള മുന്നേറ്റങ്ങളിലും, അതെത്ര ചെറുതായാലും പ്രതീക്ഷ വെയ്ക്കാവുന്നതാണ്. കുറച്ചു വ്യക്തികളെയോ സംഭവങ്ങളെയോ വെളിച്ചത്ത് കൊണ്ടുവരുന്നതിലൂടെ വ്യവസ്ഥിതി മാറിയെന്നു വരില്ല. എങ്കിലും ഇത്തരം ചില എതിര്‍പ്പുകള്‍ നിലനില്‍ക്കു ന്നതുകൊണ്ടുകൂടിയാണ് മുതലാളിത്തത്തിന്റെ ഉല്‍പ്പന്നമായ ജനാധിപത്യം ലോകത്തോട് ചില മര്യാദകളെങ്കിലും കാണിക്കുന്നത്. ഒന്‍പതു മണി വാര്‍ത്ത കണ്ടെത്തുന്ന ‘ബ്രേക്കിംഗ് ന്യൂസുകളുടെ’ പരിസമാപ്തി അടുത്ത ദിവസം രാവിലെ പത്രത്തില്‍ തേടുമ്പോഴാണ് അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ പരാജയമാണെന്ന് തോന്നുന്നത്.

ഒരു ചെറിയ പ്രസ്ഥാനത്തെ ഒറ്റ രാത്രികൊണ്ട് വളരേണ്ട ഒരു വലിയ മുന്നേറ്റമായി വിലയിരുത്തേണ്ടതില്ല. സഭക്കും ഫ്യൂഡല്‍ പ്രഭുത്വത്തിനുമെതിരെ യൂറോപ്പില്‍ നടന്ന മുന്നേറ്റങ്ങള്‍ നൂറ്റാണ്ടുകളെടുത്താണ് ഫലം കണ്ടത്. മധ്യകാല വ്യവസ്ഥിതിക്കെതിരെ യൂറോപ്പിലാകെ അടിച്ചമര്‍ത്തി വെച്ചിരുന്ന അമര്‍ഷം പുറത്തുവന്നുതുടങ്ങുന്നത് മാര്‍ട്ടിന്‍ ലൂതറെന്ന ചെറുപ്പക്കാരന്‍ ജീവന്‍ പണയംവെച്ചു സമരത്തിനിറങ്ങിയപ്പോഴാണ്.

 

 

അമേരിക്കയില്‍നിന്നുള്ള ഓര്‍മ്മകള്‍
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനിന്നിരുന്ന അമേരിക്കന്‍ ജനാധിപത്യത്തിലും ചലനങ്ങളുണ്ടാക്കിയത് വേറിട്ട ചില ശബ്ദങ്ങളാണ്. പുതിയ ഇന്ത്യന്‍ അവസ്ഥകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അന്നത്തെ അമേരിക്കന്‍ യാഥാര്‍ത്ഥ്യം. ഭരണകൂടവും കോര്‍പറേറ്റുകളും കൈകോര്‍ത്ത, അഴിമതി നിറഞ്ഞ അക്കാലത്തെ മറിച്ചിട്ടത് അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെയും പുരോഗമന ശക്തികളുടെ ഇടപെടലുകളായിരുന്നു.

അമേരിക്കന്‍ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന ഐഡ റ്റാര്‍ബെല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എഴുതിയ ‘സ്റ്റാന്‍ഡേര്‍ട് ഓയില്‍ കമ്പനിയുടെ ചരിത്രം’ എന്ന പുസ്തകം അമേരിക്കയിലെ ഏറ്റവും ശക്തനായ വ്യവസായി ജോണ്‍ റോക്ക്ഫെല്ലറെയാണ് ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടിയത്. അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വിളിപ്പുറത്തുനിറുത്തിയിരുന്ന, അമേരിക്കയുടെ രക്ഷകനെന്നുവരെ ലോകം വാഴ്ത്തിപ്പാടിയ റോക്ഫെല്ലറെ ശത്രുവാക്കുന്നത് ഒരു സാധാരണ വ്യക്തിക്ക് ചിന്തിക്കാന്‍ കൂടി കഴിയാത്ത മുതലാളിത്ത തേര്‍വാഴ്ചയുടെ കാലത്താണ് Muckrakers എന്ന വിളിപ്പേരില്‍ അഴിമതിക്കെതിരെ എഴുതുന്ന പത്രക്കാരുടെ കൂട്ടത്തില്‍ റ്റാര്‍ബെല്‍ പേരെടുത്തു തുടങ്ങിയത്.

ഒരുചെറുകിട ബുക്കീപ്പറായി തുടങ്ങിയ റോക്ഫെല്ലര്‍ 1899ലെത്തിയപ്പോള്‍ 200 മില്യണ്‍ ഡോളര്‍ മതിപ്പുള്ള ഒരു ബിസിനസ്സ് സാമ്രാജ്യം പണിതുയര്‍ത്തി . അതിനുപിന്നിലെ അഴിമതിയും നെറികേടുകളും പുറത്തുകൊണ്ടുവരാനാണ് റ്റാര്‍ബെല്‍ മാക് ലയര്‍ മാഗസിനിലെ പംക്തിയിലൂടെ ശ്രമിച്ചത്. റോക്ഫെല്ലര്‍, കാര്‍നെഗി, ഫിലിപ്പ് അര്‍മൌര്‍, Jay Gould, James Mellon തുടങ്ങിയ ഏതാനും വ്യവസായികള്‍ ചേര്‍ന്നാല്‍ രാജ്യംതന്നെ വിലക്ക് വാങ്ങാം എന്ന സാഹചര്യം ഉടലെടുത്തു തുടങ്ങിയപ്പോഴാണ് റ്റാര്‍ബെല്ലും ലിങ്കന്‍ സ്റെറഫന്‍സ് ഉള്‍പ്പെടുന്ന പത്രപ്രവത്തകരും എഴുത്തുകാരും സര്‍ക്കാരും കോര്‍പ്പറേറ്റുകളും തമ്മിലുള്ള കൂട്ടുകെട്ടിനെതിരെ രംഗത്തുവരുന്നത്.

 

ജോണ്‍ റോക്ഫെല്ലര്‍


 

അഴിമതിയുടെ കോര്‍പറേറ്റു വേരുകള്‍
മധ്യകാല യൂറോപ്പിലെ റോബര്‍ ബാരണ്‍മാരോടാണ് (robber barons) ഈ അമേരിക്കന്‍ ബിസിനസ് മേധാവികളെ ഇടതുപക്ഷ ചരിത്രകാരന്മാര്‍ താരതമ്യം ചെയ്യുന്നത്. ആധുനിക കാലത്തെ കിരാതന്‍മാര്‍ എന്നാണ് Henry Demarest Lloyds അമേരിക്കന്‍ മുതലാളിമാരെ തന്റെ 1894ല്‍ പ്രസിദ്ധികരിച്ച Wealth against Commonwealth എന്ന പഠനത്തില്‍ വിശേഷിപ്പിക്കുന്നത്. ഹോവാര്‍ഡ് സിന്നിന്റെ Peoples History of the United Statesല്‍ പറയുന്നത് സെന്‍ട്രല്‍ പസഫിക് റെയില്‍ റോഡുകമ്പനി രണ്ടുലക്ഷം ഡോളര്‍ കൈക്കൂലി കൊടുത്താണ് അമേരിക്കയില്‍ ഒമ്പതു മില്യണ്‍ ഏക്കര്‍ ഭൂമി സര്‍ക്കാരില്‍ നിന്ന് സൌജന്യമായി സ്വന്തമാക്കിയതെന്നാണ്. ഇത് ആറ് സ്വകാര്യ റെയില്‍ റോഡു കമ്പനികള്‍ സൌജന്യമായി നേടിയെടുത്ത കൃഷിഭൂമിയുടെ ചെറിയൊരംശം മാത്രമാണ്. 1870കളുടെ തുടക്കത്തില്‍ ഒരു ഗുമസ്തനായിരുന്ന കാര്‍നൈഗി 1880ലെത്തുമ്പോള്‍ പതിനായിരം ടണ്‍ സ്റീല്‍ ഉല്‍പ്പാദിപ്പിക്കുന്ന വന്‍ വ്യവസായിയായി മാറിയിരുന്നു. ഇതൊന്നും ദീര്‍ഘവീക്ഷണമോ ഭാഗ്യമോ അല്ലെന്നും മറിച്ച് അനേകായിരങ്ങളുടെ ജീവനും അധ്വാനവുമാണെന്നു വിളിച്ചുപറയാന്‍ ആളുകളുണ്ടായി എന്നതാണ് കഴിഞ്ഞ നൂറ്റാണ്ടിലെ അമേരിക്കയുടെ ചരിത്രത്തെ നിയന്ത്രിച്ച പ്രധാന സംഭവം.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ പുറത്തുവന്ന ലിങ്കന്‍ സ്റ്റെഫന്‍സിന്റെ അഴിമതിയെക്കുറിച്ചുള്ള പഠനമായ ‘The Shame of the City’ മുനിസിപ്പാലിറ്റികളില്‍ തുടങ്ങി സര്‍ക്കാറിന്റെ എല്ലാ തലത്തിലും പകര്‍ച്ചവ്യാധിയായി മാറിയ അഴിമതിയുടെ കാരണത്തെ വിലയിരുത്തുന്നതിങ്ങനെയാണ്: അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട സെനറ്റര്‍മാരുടെ ഓഫീസുകളില്‍ നിങ്ങള്‍ പോയി നോക്കുക, വ്യവസായികള്‍ അല്ലാത്ത ആരെയും അവിടെ കാണില്ല. കാരണം ഇവിടെ രാഷ്ട്രീയം ബിസിനസ്സാണ്. ഇവിടെ സാഹിത്യവും, മതവും, പത്രപ്രവര്‍ത്തനവും, നിയമവും, ആതുരസേവനവുമെല്ലാം ബിസിനസാണ്. ബിസിനസ് മോഹം എന്നാല്‍ ലാഭക്കൊതിയാണ്, ഒരിക്കലും ദേശതാല്‍പര്യമാകില്ല, കറതീര്‍ന്ന ആദര്‍ശമാകില്ല, അത് സ്വന്തം നേട്ടത്തിനുള്ള ഒരു ഉപാധി മാത്രമാണ്. ഇവിടെ നമ്മള്‍ കാണുന്നത് കൂടുതലും രാഷ്ട്രീയക്കാരെയല്ല, രാഷ്രീയ വ്യവസായികളെയാണ്’.

 

 

അഴുകിയ ഒരു കാലം
അമേരിക്കന്‍ ചരിത്രകാരന്‍ ഡേവിഡ് മാക് ക്ലു ‘guilded age’ എന്ന് വിളിക്കുന്ന, അഴിമതിയില്‍ മുങ്ങിയ, അമേരിക്കന്‍ മുതലാളിത്ത എകാധിപത്യത്തിന്റെ തുടക്കകാലത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: ‘ഭീകരമായിരുന്നു ആ സമയം. ചീഞ്ഞുനാറുന്ന രാഷ്ട്രിയ അന്തരീക്ഷം, വനങ്ങളും, വന്യജീവികളും, ആദിവാസികളും ഭീകരമായി നശിപ്പിക്കപ്പെടുന്നു, അമ്പരപ്പുണ്ടാക്കുന്ന തരത്തില്‍ ബാലവേലയും, ചീഞ്ഞ ജോലിസ്ഥലവും, ജീവിതം വഴിമുട്ടിക്കുന്ന സമരങ്ങളും, നഗരങ്ങളില്‍ കണ്ടാല്‍ നടുക്കം തോന്നുന്ന ചേരികളും. ജനങ്ങള്‍ ആകെ സംസാരിക്കുന്നത് ഈ നിലനില്‍പ്പിന്റെ പ്രശ്നങ്ങളെപ്പറ്റി മാത്രമാണ്’.

രാജ്യത്തെ സാധാരണ ജനങ്ങള്‍ നഗരങ്ങളിലെ തൊഴിലാളി സമരങ്ങളും, തകര്‍ന്നടിയുന്ന കാര്‍ഷിക പ്രശനങ്ങളും, ദാരിദ്യ്രവും, കുടിയേറ്റവും വര്‍ഗവിവേചനവും തുടങ്ങി നിരവധി പ്രശനങ്ങള്‍ നേരിടുമ്പോള്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കള്‍ അധികാര ശ്രേണിയില്‍ അവരവരുടെ ആളുകളെ കയറ്റാനും, വ്യവസായികള്‍ക്ക് വേണ്ടി കോണ്‍ഗ്രസില്‍ വോട്ടുകള്‍ വാങ്ങിക്കൂട്ടാനും, വന്‍ മുതല്‍മുടക്കുള്ള വലിയ വ്യവസായ പദ്ധതികളുടെ കരാറുകള്‍ സ്വന്തം ആളുകള്‍ക്ക് വാങ്ങിക്കൊടുക്കാനുമുള്ള തിരക്കിലായിരുന്നു.

1905ല്‍ പ്രസിദ്ധികരിച്ച അമേരിക്കന്‍ സോഷ്യലിസ്റ് Upton Sinclair എഴുതിയ The Jungle എന്ന നോവല്‍ ഒരു കുത്തക മാംസസംസ്കരണ ഫാക്ടറിയുടെ പശ്ചാത്തലത്തില്‍ ഈ അവസ്ഥ വിവരിക്കുന്നുണ്ട്. ആ നോവല്‍ അവസാനിപ്പിക്കുന്നതിങ്ങനെയാണ്: ഒരു ജനാധിപത്യത്തില്‍ മുതലാളിത്തത്തിന്റെ ഒഴിച്ചുകൂട്ടാനാവാത്ത സഹചാരിയാണ് രാഷ്ട്രീയ അഴിമതി; അജ്ഞതയും ക്രൂരതയും നിറഞ്ഞ രാഷ്ട്രീയക്കാര്‍ പൌരഭരണം നടത്തുന്നതിന്റെ പരിണിതഫലമായി പ്രതിരോധിക്കാവുന്ന അസുഖങ്ങളാല്‍ പോലും ജനസംഖ്യയുടെ പാതിയും മൃതിയടയുന്നു. ശാസ്ത്രത്തിനു പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതികൊടുത്താല്‍ പോലും അധികമൊന്നും ചെയ്യാന്‍ കഴിഞ്ഞെന്നുവരില്ല, കാരണംമറ്റുള്ളവര്‍ക്കു വേണ്ടി സമ്പത്ത് സൃഷ്ടിക്കുന്ന യന്ത്രങ്ങളായി മനുഷ്യരില്‍ ഭൂരിഭാഗവും മാറിക്കഴിഞ്ഞിരിക്കുന്നു. വൃത്തിഹീനമായവീടുകള്‍ക്കുള്ളില്‍ ദുരിതത്തില്‍ അഴുകിത്തീരാനായി അവര്‍ കെട്ടിയിടപ്പെട്ടിരിക്കുന്നു. ലോകത്തിലെ എല്ലാ ഡോക്റ്റര്‍മാരും ഒരുമിച്ചു പരിശ്രമിച്ചാലും സുഖപ്പെടുത്താനാവാത്തത്ര വേഗത്തില്‍ അവരുടെ ജീവിതാവസ്ഥ അവരെ രോഗാകുലരാക്കും. അതുകൊണ്ടുതന്നെ തീര്‍ച്ചയായും അവര്‍ രോഗവാഹകരായി മാറുന്നു, നമ്മുടെയെല്ലാവരുടെയും ജീവിതത്തില്‍ വിഷം പരത്തുന്നു, ഏറ്റവും സ്വാര്‍ത്ഥരായവര്‍ക്കു പോലും സന്തോഷം അസാധ്യമാക്കിത്തീര്‍ക്കുന്നു. ശാസ്ത്രത്തിനു വരും ഭാവിയില്‍ സാധ്യമാവുന്ന എല്ലാ വൈദ്യശാസ്ത്ര കണ്ടുപിടുത്തങ്ങളും പ്രാധാന്യം കുറഞ്ഞവയാണെന്നു തന്നെ ഞാന്‍ പറയും, അതിലും പ്രധാനം നമുക്ക് ഇപ്പോള്‍ അറിവുള്ള ഒന്ന് പ്രാവര്‍ത്തികമാക്കുകയാണ്, ഭൂമിയില്‍ പിന്തുടര്‍ച്ചാവകാശമില്ലാത്തവര്‍ക്ക് കൂടി മനുഷ്യജീവിതത്തിനുള്ള അവകാശം സ്ഥാപിക്കുകയാണ് ചെയ്യേണ്ടത്. (p.37071).

ബെഞ്ചമിന്‍ ഫ്രാന്‍ക്ലിന്‍ നോറിസിന്റെ The Octopus: The Story of California (1903) ഗോതമ്പ് കര്‍ഷകരും അവരുടെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ കുത്തകയായ റെയില്‍റോഡ് കമ്പനിയും തമ്മിലുള്ള പ്രശനങ്ങളെ തീവ്രമായി വിവരിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം കോര്‍പറേറ്റ് മാഫിയക്കും അവരുടെ പിണിയാളുകള്‍ നയിക്കുന്ന സര്‍ക്കാറിനുമെതിരെ കര്‍ഷകര്‍ തുടങ്ങിയ രാഷ്ട്രിയ മുന്നേറ്റത്തിനു കരുത്തു പകരുന്നതായിരുന്നു ഈ നോവല്‍.

 

 

അന്വേഷണാത്മക പത്രപ്രവര്‍ത്തനം
ജനങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ ലാഭം കൊയ്യാം എന്ന ബോധ്യം പത്രമുതലാളിമാര്‍ക്ക് വന്നു തുടങ്ങിയപ്പോഴാണ് ‘അന്വേഷണത്മക പത്രപ്രവര്‍ത്തനം’ അമേരിക്കയില്‍ വേരുപിടിച്ചുതുടങ്ങിയത്. എങ്കിലും താല്‍ക്കാലിക ലാഭക്കൊതിയുടെ അപ്പുറത്തേക്ക് അവര്‍ വളര്‍ത്തി വിട്ട ആശയങ്ങള്‍ കടന്നുപോയി. അമേരിക്കന്‍ ചിന്തകരുടെയും, റിബലുകളുടെയും എഴുത്തും ഇടപെടലുകളും ഇരുട്ടി വെളുത്തപ്പോഴും അമേരിക്കന്‍ രാഷ്ട്രിയത്തില്‍ വലിയ മാറ്റമൊന്നും വരുത്തിയില്ല. എന്നാല്‍, തിയഡോര്‍ റൂസ് വെല്‍റ്റ് വൂഡ്രോ വില്‍സണ്‍ തുടങ്ങിയ അമേരിക്കന്‍ സാമ്രാജ്യസ്ഥാപകരായ പ്രസിഡന്റുമാരെ വരെ പിടിച്ചുലക്കാന്‍ വരെ ശക്തമായിരുന്നു ഇവരുടെ ഇടപെടലുകള്‍.

കോര്‍പ്പറേറ്റുകളെ എങ്ങനെ നിയന്ത്രിക്കണമെന്ന വിഷയം ഒരു ദേശീയപ്രശ്നമാക്കാന്‍ muckrakers എന്നറിയപ്പെട്ടിരുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ക്കും സോഷ്യലിസ്റുകള്‍ക്കും സാഹിത്യകാരന്മാര്‍ക്കും സാധിച്ചു. കുറഞ്ഞപക്ഷം രാജ്യരക്ഷകരായും ദാര്‍ശനികരായും വാഴ്ത്തപ്പെട്ടിരുന്ന ബിസിനസ് മേധാവികളെ സംശയത്തോടെ നോക്കാനെങ്കിലും ഇവര്‍ ജനങ്ങളെ പഠിപ്പിച്ചു.

 

 

കേജ് രിവാള്‍ അനിവാര്യത
അഴിമതിക്കെതിരെ ഉയരുന്ന ഏതു ശബ്ദത്തെയും, ഉറച്ച നിലപാടെടുക്കുന്ന ഏതു പ്രസ്ഥാനത്തെയും നമ്മുടെ ദേശവും കാലവും സ്വാഗതം ചെയ്യേണ്ടതുണ്ട്. കറുത്തവര്‍ഗക്കാരനും റെഡ് ഇന്ത്യനും ഇന്നും പുറത്തു നില്‍ക്കുന്ന ‘അമേരിക്കന്‍ മോഡല്‍’ വികസനം നമ്മുടെ വിദ്യാഭ്യാസത്തിലോ, ചെറുകിട വ്യപാരമേഖലയിലോ വരുന്നതുപോലെ തന്നെയാണ് അമേരിക്കന്‍ മോഡല്‍ കോര്‍പ്പറേറ്റ് അഴിമതിയും. അഴിമതിക്കും വിവേചനങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന അമേരിക്കയിലെ സാധാരണക്കാരുടെ ശബ്ദവും നമ്മള്‍ കേള്‍ക്കേണ്ടിയിരിക്കുന്നു.

അഴിമതിവിരുദ്ധതയുടെ അമേരിക്കന്‍ ചരിത്രപാഠങ്ങളില്‍ നിറയെ അരുണാ റോയിമാരെയും കേജ് രിവാള്‍മാരെയും, ഹര്‍ഷ് മന്ദര്‍മാരെയും കാണാം. അതുകൊണ്ടുതന്നെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരെ വെടിവെക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളുടെയും പേരില്‍ മാത്രം സോഷ്യലിസം വിളമ്പുന്ന, കാര്യത്തോടടുക്കുമ്പോള്‍ അഴിമതിയുടെ പാര്‍ലമെന്റിലെ രക്ഷകരായ സാമ്രാജ്യവാദികളുടെയും നാട്ടില്‍ കേജ് രിവാള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കേജ് രിവാളിന്റെ ശരിതെറ്റുകള്‍ വരും തലമുറ തീരുമാനിക്കട്ടെ.
 
 
 
 
 
 
കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

ജസ്റ്റിന്‍ മാത്യു എഴുതുന്നു
അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

കെ.എന്‍ അശോക് എഴുതുന്നു
രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

വി.ആര്‍ ജയരാജ് എഴുതുന്നു
ആപ്പിനുമുണ്ടാമൊരിടം

കാര്‍ടൂണിസ്റ്റ് സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.
കാര്‍ട്ടൂണ്‍ കണ്ണാടിയില്‍ കേജ്‍രിവാള്‍

ഉദയ് കിരണ്‍ എഴുതുന്നു
ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല
 
 
 
 

ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

 
 
 
 
ഹസാരെ സമരക്കാലത്ത് അധികം മാധ്യമ ശ്രദ്ധ കിട്ടാതിരുന്ന കേജ് രിവാളിനെ ആദ്യമായി വിശദമായി പരിചയപ്പെടുത്തിയ കാരവന്‍ മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍

 
 

തെരഞ്ഞെടുപ്പ് വഴി ജനാധിപത്യ പ്രക്രിയയില്‍ ഭാഗമാക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ഫണ്ട് എങ്ങനെ സ്വരൂപിക്കും എന്നത് മറ്റൊരു പ്രധാന കാര്യമാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ടുകള്‍ ഏതെങ്കിലും അഴിമതിയിലൂടെയോ മറ്റേതെങ്കിലും അവിഹിത മാര്‍ഗത്തിലൂടെയോ ഉണ്ടാക്കിയതാണോയെന്ന് കണ്ടെത്താനും അങ്ങനെയെങ്കില്‍ അതു വേണ്ടെന്നു പറയാനുമുള്ള ചങ്കൂറ്റം കേജ് രിവാള്‍ കാണിക്കുമോ? അതിനൊപ്പം, വളരെ സെലക്ടീവായ സംസാരവും വെളിപ്പെടുത്തലും തന്റെ തന്ത്രമായി സ്വീകരിച്ചിട്ടുമുണ്ട്, കെജ്രിവാള്‍. അഴിമതിയുടെ പേരില്‍ റോബര്‍ട്ട് വാധ്രയ്ക്കെതിരെ തിരിഞ്ഞപ്പോള്‍ എ.ബി വാജ്പേയിയുടൈ മരുമകന്‍ രഞ്ജന്‍ ഭട്ടാചാര്യയെ കുറിച്ച് മിണ്ടിയില്ല. ഹരിയാന സര്‍ക്കാരിനെതിരെയും ഡി.എല്‍.എഫിനെതിരെയും രംഗത്തു വന്നപ്പോള്‍ ഗുജറാത്ത് സര്‍ക്കാരിനും നരേന്ദ്ര മോഡിക്കും ഡി.എല്‍.എഫുമായുളള ബന്ധത്തെ കുറിച്ച് മൌനം പാലിച്ചു- കാരവന്‍ മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍

 

 

അരവിന്ദ് കേജ് രിവാള്‍ നിലവിലുള്ള സിസ്റത്തെ മാറ്റി മറിക്കാന്‍ പോന്ന ആളാണെന്ന് എനിക്ക് തോന്നുന്നില്ല. ഒരു പരിഷ്കരണവാദി എന്ന നിലയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ആ രീതിയില്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന ആളാണ് കേജ് രിവാള്‍. അതുകൊണ്ടു തന്നെ ഏതൊരു പ്രതിപക്ഷ പാര്‍ട്ടിയും എടുക്കുന്ന, നിലനില്‍ക്കുന്ന സ്പേസില്‍ ആണ് അദ്ദേഹവുമുള്ളത്.

ഇത് ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴുളള പ്രതിപക്ഷ പാര്‍ട്ടികളുടെ കഴിവു കേട്. നമ്മുടെ രാജ്യത്ത് പ്രതിപക്ഷം ക്രിയാത്മകമായി കൈകകാര്യം ചെയ്യേണ്ട ഇടം കഴിഞ്ഞ 20ലേറെ വര്‍ഷങ്ങളായി വളരെ ദുര്‍ബലമാണ്. ആ ഇടം ഏറ്റെടുക്കേണ്ട മുദ്രാവാക്യങ്ങളും വെല്ലുവിളികളും ഇല്ലാതാകുമ്പോഴാണ് കേജ് രിവാളിനെ പോലെയുള്ള ഒരു ഔട്ട്സൈഡറിന് സാധ്യതയേറുന്നത്.

ഒരു ജനാധിപത്യവത്ക്കരണ പ്രക്രിയയില്‍ ഭരിക്കുന്ന പാര്‍ട്ടികളും സര്‍ക്കാരും സ്വയമേവ ഏറ്റെടുക്കേണ്ട ചില കാര്യങ്ങളുണ്ട്. തുല്യത എന്ന ഭരണഘടനാ ഉത്തരവാദിത്തത്തെ ശക്തിപ്പെടുത്താന്‍ വേണ്ടി ജാതി, വര്‍ഗ, ലിംഗ, ഫ്യൂഡല്‍ വേര്‍തിരിവുകളെ ഇല്ലാതാക്കുക എന്നത് ജനാധിപത്യ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രത്തിന്റെ തത്വത്തിലുള്ള പ്രാഥമിക അജണ്ടയാണ്. അഴിമതി ഇല്ലായ്മ ചെയ്യുക എന്നതും ആ തുല്യതാ പ്രക്രിയയുടെ ഭാഗമാണ്. അഴിമതിയുമായി ബന്ധപ്പെട്ട് ലോക്പാല്‍ കൊണ്ടു വരിക എന്നത് ഈ വലിയ പ്രക്രിയയിലെ ഒരു ചെറിയ നയമായിരുന്നു. സി.ബി.ഐയെ സര്‍ക്കാര്‍ സ്വാധീനിക്കുന്നുവെന്നും അതിനാല്‍ സി.ബി.ഐയെ സ്വതന്ത്രമാക്കണമെന്നുമുള്ള ആവശ്യവും ഉയരുന്നത് ഭരിക്കുന്നവരുടെ ഈ പിടിപ്പുകേടില്‍ നിന്നാണ്.

സി.ബി.ഐയെ സ്വതന്ത്രമാക്കുക എന്നത് പണ്ടേ ചെയ്യേണ്ടിയിരുന്ന ഒരു നടപടിയായിരുന്നു. അമേരിക്കയിലെ എഫ്.ബി.ഐ ഒക്കെ പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ്. ഒരു നേതാവിന്റെ അഴിമതിയോ സ്ത്രീ വിഷയമോ അന്വേഷിച്ച് കണ്ടു പിടിച്ച് നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥന് ഇന്ത്യയില്‍ എത്രത്തോളം കഴിയും എന്നത് ആലോചിക്കേണ്ടതാണ്. ജനാധിപത്യത്തില്‍ സാധാരണ ജനം ഒരു ലെവലിംഗ് ആഗ്രഹിക്കുന്നു എന്നതാണ് നേര്. വ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്ന വലിയവരെ വലിച്ചു താഴെയിടാന്‍ ജനം ആഗ്രഹിക്കുകയും സര്‍ക്കാര്‍ സ്വതന്ത്രവും സുതാര്യവുമായ ഒരു അന്വേഷണ ഏജന്‍സിയെ സൃഷ്ടിക്കാന്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍ ആ സ്പേസില്‍ കേജ് രിവാള്‍ തന്റെ സ്ഥാനം കണ്ടെത്തുന്നു എന്നു പറയാം.

 

 

ആദര്‍ശാത്മകതയുടെ ഇടം
കേജ് രിവാളിനെ പിന്തുണയ്ക്കുന്നവര്‍ ആരുമാകട്ടെ, ഈ ഇടത്തിന് വലിയൊരു രാഷ്ട്രീയ ധാര്‍മികത ഉണ്ട് എന്നതിനാല്‍ ആ സ്പേസിലേക്ക് കേജ് രിവാള്‍ കടന്നു വരുമ്പോള്‍ അവിടെ ആദര്‍ശാത്മകതയുടെ ഒരു പരിവേഷം ഉണ്ടാകുന്നുണ്ട്. പലപ്പോഴും നമ്മുടെ സമൂഹത്തില്‍ ഇടതുപക്ഷമാണ് ഇത്തരമൊരു റോള്‍ വഹിക്കാറ്. അവര്‍ ജനങ്ങളെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഉയര്‍ത്താറുമുണ്ട്.

പക്ഷേ അതൊക്കെ പേരിനു വേണ്ടി ഒരു പത്ര സമ്മേളനം എന്നതില്‍ കവിഞ്ഞ് ആത്മാര്‍ഥതയോ ഊര്‍ജമോ ക്രിയാത്മകമായ പുതിയ സമര രീതികളോ ഇല്ലാതെ ജനങ്ങളെ കൂടെ കൂട്ടാന്‍ ബുദ്ധിമുട്ടുന്നു. ഇടതിന്റെ മുരടിപ്പ് സൃഷ്ടിക്കുന്ന ഈയൊരു ശൂന്യതയാണ് കേജ് രിവാള്‍ കൈകാര്യം ചെയ്യുന്ന മറ്റൊരു ഇടം.

കേജ് രിവാള്‍ തന്റെ ഇടം കണ്ടെത്തുന്ന മറ്റൊരു മേഖല അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ അഭാവമാണ്. ഈ സ്പേസും കേജ് രിവാള്‍ വിദഗ്ധമായി ഉപയോഗിക്കുന്നുണ്ട്.

 
 

മന:പൂര്‍വമുള്ള മൌനങ്ങള്‍
കേജ് രിവാള്‍ തന്റെ മൂവ്മെന്റ് അല്ലെങ്കില്‍ രാഷ്ട്രീയ പ്രസ്ഥാനവുമായി കടന്നു വരാന്‍ ഉപയോഗിച്ച പ്രധാന പ്രശ്നങ്ങളിലൊന്ന് അഴിമതിയാണ്. എന്നാല്‍ അഴിമതി എന്ന സംജ്ഞ ഉപയോഗിച്ച് വ്യവസ്ഥയില്‍ ാറ്റം വരുത്താന്‍ കഴിയുമെന്നും തോന്നുന്നില്ല. അഴിമതി വിരുദ്ധം എന്നത് ഒരു തത്വശാസ്ത്രമല്ല, മറിച്ച് അതൊരു മുദ്രാവാക്യം മാത്രമാണ്. ഒരു തത്വശാസ്ത്രം ഉണ്ടാക്കി എടുക്കണമെങ്കില്‍ അതിന് കൃത്യമായ പ്രത്യയശാസ്ത്ര വ്യക്തത വേണം. അതിന്റെ സ്വഭാവമെന്തെന്നതും എന്തൊക്കെ കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നതും ഒക്കെ പ്രധാനമാണ്. ഈയൊരു കുറവ് അഴിമതിയെ മാത്രം മുന്നില്‍ നിര്‍ത്തി രൂപപ്പെടുത്തുന്ന ഒരു മൂവ്മെന്റിന് ഉണ്ടെന്ന് പറയാന്‍ കഴിയില്ല.

കേജ് രിവാള്‍ ഈ വിഷയത്തിലേക്ക് കടക്കാത്തത് മന:പൂര്‍വം ആണെന്നു വേണം കരുതാന്‍. കാരണം തന്നെ പിന്തുണയ്ക്കുന്ന സമൂഹത്തില്‍ അതൊരു വലിയ ധ്രുവീകരണമുണ്ടാക്കിയേക്കുമെന്ന് അദ്ദേഹത്തിന് അറിയാം. ജാതി^വര്‍ഗം ഒക്കെ ഇവിടെ പ്രശ്നങ്ങളുണ്ടാക്കുകയും ചോദ്യങ്ങള്‍ ഉയരുകയും ചെയ്യും. അതോടൊപ്പം, തന്റെ നിലപാടുകള്‍ വ്യക്തമാക്കിയാല്‍ മാധ്യമ ലോകത്തും അതിന്റെ കവറേജിലും ഒക്കെ ഈ പ്രശ്നങ്ങള്‍ ബാധകമായേക്കാം. അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കി ബുദ്ധിപൂര്‍വം നീങ്ങുകയാണ് കേജ് രിവാള്‍ എന്നാണ് കരുതേണ്ടത്.

 

 

വൈരുധ്യങ്ങളുടെ സര്‍ക്കസ്
അതോടൊപ്പം, ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സമൂഹത്തിലെ വിവിധ പ്രശ്നങ്ങളിലുള്ള നിലപാട് എന്തെന്നതും പ്രധാനമാണ്. ഇപ്പോള്‍ കേജ് രിവാളിനൊപ്പമുള്ള പ്രശാന്ത് ഭൂഷന്റെ കാശ്മീര്‍ സംബന്ധിച്ചുള്ള ഔദ്യോഗിക നിലപാട് പാര്‍ട്ടി എങ്ങനെ കൈകാര്യം ചെയ്യുമെന്നത് പ്രശ്നമാണ്. പാര്‍ട്ടി നേതൃത്വത്തിലെ 70^80 ശതമാനം പേരെങ്കിലും ഒരേ രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ആ പാര്‍ട്ടിക്കൊരു ഒരുമ ഉണ്ടാവുകയുള്ളൂ.

മറ്റൊരു പ്രധാന കാര്യം സമരങ്ങളോടുള്ള കേജ് രിവാള്‍ കൂട്ടായ്മയുടെ സമീപനമാണ്. ഇന്ത്യയില്‍ സമരങ്ങളിലൂടെയും നിരവധി പീഡനങ്ങളിലൂടെയും അല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കടന്നു വന്നിട്ടില്ല കോണ്‍ഗ്രസ്, ഇടത്, ബി.ജെ.പി, ദ്രാവിഡ പാര്‍ട്ടികള്‍ തുടങ്ങിയ എല്ലാവരും^അവിടെ സമരമുണ്ട്, ജയിലുണ്ട്, പീഡനമുണ്ട്, വെടിവയ്പുണ്ട്, മരണവും രക്തസാക്ഷിത്വവുമുണ്ട്. അവിടെ വ്യക്തികളുടെ പങ്കാളിത്തവും അതിനു വേണ്ടി ഉഴിഞ്ഞു വയ്ക്കുന്ന സമയവും അനുയായികളുടെ സമര്‍പ്പണവുമുണ്ട്. കേജ് രിവാളിനെ സംബന്ധിച്ചിടത്തോളം ഇതെത്രത്തോളം സാധ്യമാകും എന്നതില്‍ എനിക്ക് സംശയമുണ്ട്. മറിച്ച് ഏതെങ്കിലുമൊക്കെ മണ്ഡലത്തില്‍ 2000^3000 വോട്ടുകള്‍ സ്വാധീനിക്കാനുള്ള ഒരു ഗ്രൂപ്പായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും.

തെരഞ്ഞെടുപ്പ് വഴി ജനാധിപത്യ പ്രക്രിയയില്‍ ഭാഗമാക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ഫണ്ട് എങ്ങനെ സ്വരൂപിക്കും എന്നത് മറ്റൊരു പ്രധാന കാര്യമാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ടുകള്‍ ഏതെങ്കിലും അഴിമതിയിലൂടെയോ മറ്റേതെങ്കിലും അവിഹിത മാര്‍ഗത്തിലൂടെയോ ഉണ്ടാക്കിയതാണോയെന്ന് കണ്ടെത്താനും അങ്ങനെയെങ്കില്‍ അതു വേണ്ടെന്നു പറയാനുമുള്ള ചങ്കൂറ്റം കേജ് രിവാള്‍ കാണിക്കുമോ? അതിനൊപ്പം, വളരെ സെലക്ടീവായ സംസാരവും വെളിപ്പെടുത്തലും തന്റെ തന്ത്രമായി സ്വീകരിച്ചിട്ടുമുണ്ട്, കെജ്രിവാള്‍. അഴിമതിയുടെ പേരില്‍ റോബര്‍ട്ട് വാധ്രയ്ക്കെതിരെ തിരിഞ്ഞപ്പോള്‍ എ.ബി വാജ്പേയിയുടൈ മരുമകന്‍ രഞ്ജന്‍ ഭട്ടാചാര്യയെ കുറിച്ച് മിണ്ടിയില്ല. ഹരിയാന സര്‍ക്കാരിനെതിരെയും ഡി.എല്‍.എഫിനെതിരെയും രംഗത്തു വന്നപ്പോള്‍ ഗുജറാത്ത് സര്‍ക്കാരിനും നരേന്ദ്ര മോഡിക്കും ഡി.എല്‍.എഫുമായുളള ബന്ധത്തെ കുറിച്ച് മൌനം പാലിച്ചു.

 

 

കാരവന്‍ ശ്രമത്തിന് പിന്നില്‍
അണ്ണാ ഹസാരെ തന്റെ ആദ്യ സമരവുമായി മുന്നോട്ടു വന്നപ്പോഴാണ് അരവിന്ദ് കേജ് രിവാളിനെ ഞങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. സ്റ്റേജിന് മുകളിലുള്ളവരെയാണ് മിക്കപ്പോഴും ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആരാണ് സ്റ്റേജിനു പിന്നിലുള്ളതെന്ന് ആകാംക്ഷയുണ്ടാവുകയും അത്തരമൊരു മൂവ്മെന്റിന്റെ യഥാര്‍ഥ സൂത്രധാരന്‍ ആരെന്ന് മനസിലാക്കാനുമുള്ള ശ്രമം കേജ് രിവാളില്‍ എത്തി നില്‍ക്കുകയായിരുന്നു.

അങ്ങനെയാണ് കേജ് രിവാളിനെ ഹസാരെയുടെ ജനറല്‍ എന്ന വിശേഷണത്തോടെ ആദ്യമായി ഞങ്ങള്‍ അവതരിപ്പിച്ചത്. അഞ്ചു മാസത്തോളം കേജ് രിവാളിനും അണ്ണാ ഹസാരെയ്ക്കുമൊപ്പം സമയം ചെലവഴിച്ച് 10,000ത്തിലധികം വാക്കുകളില്‍ കാരവന്‍ തയാറാക്കിയ ഈ ലേഖനം കേജ് രിവാള്‍ എന്ന വ്യക്തിയുടെ മനസിന്റെയും ചിന്തയുടേയും ഒരു വലിയ ഭാഗം മുറിച്ചു കാണിക്കുന്നുണ്ട്. ആദര്‍ശ പുരുഷന്‍ അതേ സമയം, സ്വേച്ഛാധിപതി, തീക്ഷ്ണബുദ്ധിയായ രാഷ്ട്രീയക്കാരന്‍ അതേ സമയം യൂസ് ആന്റ് ത്രോ എന്ന തനത് രാഷ്ട്രീയ നടപടികള്‍ -ഇതൊക്കെ ഒന്നര വര്‍ഷം മുമ്പു തന്നെ തയാറാക്കിയ ആ ലേഖനത്തിലൂടെ കേജ് രിവാള്‍ എന്ന വ്യക്തിയുടെ സ്വഭാവമായി കാണാന്‍ സാധിക്കുന്നുണ്ട്.

 
The Insurgent
Revisit The Caravan’s profile of Arvind Kejriwal

 
 
(കാരവന്‍ മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഡോ. വിനോദ് കെ. ജോസുമായി സംസാരിച്ച് തയാറാക്കിയത്)
 
 
 
 

കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

ജസ്റ്റിന്‍ മാത്യു എഴുതുന്നു
അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

കെ.എന്‍ അശോക് എഴുതുന്നു
രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

വി.ആര്‍ ജയരാജ് എഴുതുന്നു
ആപ്പിനുമുണ്ടാമൊരിടം

കാര്‍ടൂണിസ്റ്റ് സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.
കാര്‍ട്ടൂണ്‍ കണ്ണാടിയില്‍ കേജ്‍രിവാള്‍

ഉദയ് കിരണ്‍ എഴുതുന്നു
ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല
 
 
 
 
 
 

വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

 
 
 
 
എ.എന്‍.ഐ സൌത്ത് ഏഷ്യ എഡിറ്റര്‍ സഞ്ജയ് മോഹന്‍ എഴുതുന്നു

 
 

ഈ ശൂന്യതയിലാണ് വിശുദ്ധ പശുക്കളെ ആക്രമിച്ചു കൊണ്ട് കേജ് രിവാള്‍ ചാനലുകളില്‍ സമയം ഉറപ്പു വരുത്തിയത്. മനുഷ്യാവകാശ പ്രശ്നങ്ങള്‍, ലിംഗവിവേചനത്തിനെതിരായ പോരാട്ടങ്ങള്‍, ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ജനങ്ങള്‍ നടത്തുന്ന പ്രതിരോധ സമരങ്ങള്‍ എന്നിവിടങ്ങളിലൊന്നിലും കേജ് രിവാളിന്റെ ശബ്ദം കേള്‍ക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ചാനലുകളിലൂടെ നടത്തുന്ന രാഷ്ട്രീയ പ്രകടനമല്ലാതെ ബഹുജന പിന്തുണ രൂപപ്പെടുത്തിയെടുക്കാന്‍ കെജ് രിവാളിന് സാധിക്കുന്നില്ല. പുതിയ തലമുറയിലേയും മധ്യവര്‍ഗത്തിന്റെയും സോഷ്യല്‍ മീഡിയ വിപ്ലവങ്ങളിലുമായി കേജ് രിവാളിന്റെ സാന്നിധ്യം എത്ര കാലം നിലനില്‍ക്കും-എ.എന്‍.ഐ സൌത്ത് ഏഷ്യ എഡിറ്റര്‍ സഞ്ജയ് മോഹന്‍ എഴുതുന്നു

 

 

സാധാരണ ഗതിയില്‍ ടെലിവിഷന്‍ ചാനലുകളുടെ-അത് വിനോദ ചാനലായാലും വാര്‍ത്താ ചാനലായാലും -ഉള്ളടക്കം നിയന്ത്രിക്കുന്നതില്‍ വാര്‍ത്തയുടെ ആഴത്തേക്കാള്‍ വ്യക്തികളുടെ സ്വാധീനം നിര്‍ണായകമാണ്. സെലിബ്രിറ്റികളുടെ വിവാഹം, പ്രസവം, പ്രേമം എല്ലാം ചാനലുകളിലൂടെ ജനങ്ങളുടെ കാഴ്ചയില്‍ നിര്‍ബന്ധിതമായി എത്തുന്നു. ചാനലുകള്‍ മാറ്റി മറ്റൊന്നിലേക്ക് പോയാലും ഇതാണ് അവസ്ഥ. ആകര്‍ഷകമായ സൌന്ദര്യവും ശബ്ദ ഗാംഭീര്യവും ശരീര ഭാഷയും കൊണ്ടാണ് ചാനലുകളിലൂടെ താരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്.

എന്നാല്‍ ഇപ്പോള്‍ ടെലിവിഷന്‍ താരമായി മാറിയിരിക്കുന്ന അരവിന്ദ് കേജ് രിവാള്‍ ടെലിവിഷന്റെ അഴകളവ് കണക്കുകളില്‍ പിന്നിലാണ്. അദ്ദേഹത്തിന്റെ ശരീര സൌന്ദര്യം ടെലിവിഷന്‍ ചാനലുകളുടെ പതിവ് താരപരിവേഷത്തിന് പറ്റിയതല്ല. ശബ്ദവും ശരീര ഭാഷയും ഇതേ പരിമിതി തന്നെ നേരിടുന്നു. എന്നിട്ടും എങ്ങനെ അദ്ദേഹം എയര്‍ടൈം കുത്തകയാക്കി ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്നു? ഇതെത്ര കാലം നിലനിര്‍ത്താന്‍ കേജ് രിവാള്‍ എന്ന പുതിയ മിശിഹയ്ക്ക് സാധിക്കും?

 
 

ചാനല്‍ മുറികളിലെ താരോദയം
അഴിമതി വിരുദ്ധ കുരിശു യുദ്ധവുമായി രംഗത്തിറങ്ങിയ അണ്ണാ ഹസാരെയും സംഘവുമായിരുന്നു ആദ്യം ചാനല്‍ സമയത്തിന്റെ കുത്തകയെടുത്തിരുന്നത്. അന്ന് ഹസാരെയുടെ സൂത്രധാരനായിരുന്നു പിന്നീട് വഴി പിരിഞ്ഞ കേജ് രിവാള്‍ എന്ന മുന്‍ റവന്യൂ സര്‍വീസ് ഉദ്യാഗസ്ഥന്‍. ഇന്ന് ഹസാരെ ചാനലുകളുടെ വെള്ളി വെളിച്ചത്തില്‍ നിന്ന് മാഞ്ഞു കഴിഞ്ഞു.

ഈ ശൂന്യതയിലാണ് വിശുദ്ധ പശുക്കളെ ആക്രമിച്ചു കൊണ്ട് കേജ് രിവാള്‍ ചാനലുകളില്‍ സമയം ഉറപ്പു വരുത്തിയത്. മനുഷ്യാവകാശ പ്രശ്നങ്ങള്‍, ലിംഗവിവേചനത്തിനെതിരായ പോരാട്ടങ്ങള്‍, ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ജനങ്ങള്‍ നടത്തുന്ന പ്രതിരോധ സമരങ്ങള്‍ എന്നിവിടങ്ങളിലൊന്നിലും കേജ് രിവാളിന്റെ ശബ്ദം കേള്‍ക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ചാനലുകളിലൂടെ നടത്തുന്ന രാഷ്ട്രീയ പ്രകടനമല്ലാതെ ബഹുജന പിന്തുണ രൂപപ്പെടുത്തിയെടുക്കാന്‍ കെജ് രിവാളിന് സാധിക്കുന്നില്ല. പുതിയ തലമുറയിലേയും മധ്യവര്‍ഗത്തിന്റെയും സോഷ്യല്‍ മീഡിയ വിപ്ലവങ്ങളിലുമായി കേജ് രിവാളിന്റെ സാന്നിധ്യം എത്ര കാലം നിലനില്‍ക്കും?

 

 

അഴിമതിവിരുദ്ധത എന്ന ഒറ്റമൂലി
വെള്ളത്തിലെ മീനുകളെ പോലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു കൊണ്ടു മാത്രമേ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അതിജീവിക്കാന്‍ കഴിയൂ എന്ന കാലം മാറിയിട്ടുണ്ട്. എന്നാല്‍ ജനകീയ പ്രശ്നങ്ങള്‍ കാണാതെ, അതിലിടപെടാതെ എത്രത്തോളം മുന്നോട്ടു പോകാന്‍ കഴിയും? സഹജീവികളുടെ പ്രശ്നങ്ങളെ കാണാതിരിക്കുകയും അഴിമതി മാത്രമാണ് ലോകത്തെ എല്ലാ പ്രശ്നങ്ങളുടേയും അടിസ്ഥാനമെന്നും കാണുമ്പോള്‍ അഴിമതിക്ക് അടിസ്ഥാനമാകുന്ന സാമൂഹിക സാഹചര്യത്തെയും രാഷ്ട്രീയത്തേയും മാറ്റി നിര്‍ത്തുന്നതാണ് കേജ് രിവാളിന്റെ ഇതുവരെയുള്ള സമീപനം.

ഇതുവഴി രാഷ്ട്രീയം സമം അഴിമതി എന്ന ലഘൂകരണ സമവാക്യത്തിലാണ് അദ്ദേഹം എത്തുന്നത്. ഇതൊരിക്കലും ഒരു ജനതയെ മുന്നോട്ടു നയിക്കാനുള്ള വെളിച്ചമാകില്ല. മറിച്ച്, തെരഞ്ഞെടുപ്പിലെ ശേഷന്‍ ഇഫക്ട് പോലെ ആകാനാണ് സാധ്യത. ഇതു മറികടക്കാന്‍ കേജ് രിവാളിന്റെ ഇപ്പോള്‍ പിറന്നു വീണ പാര്‍ട്ടിക്കാകുമോ?

 

 

ബാക്കിയാവുന്ന പുക
രാഷ്ട്രീയത്തിലേയും ബിസിനസ് രംഗത്തേയും ഉന്നതരിലൂന്നിയുള്ള അദ്ദേഹത്തിന്റെ വെടികള്‍ ഇപ്പോള്‍ രാജ്യത്തിനകത്തും പുറത്തും പ്രതിധ്വനിക്കുന്നുണ്ട്. വാക്കുകള്‍ കൊണ്ടുള്ള വെടികള്‍ കഴിഞ്ഞതോടെ അതിന്റെ പുകയും തീര്‍ന്നു. എന്നാല്‍, രാഷ്ട്രീയ നേതൃത്വങ്ങളുടെ അഴിമതിക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനങ്ങള്‍ കൊണ്ടു മാത്രം എത്ര കാലം നിറഞ്ഞു നില്‍ക്കാന്‍ കേജ് രിവാളിന് സാധിക്കും?

അതോ, ഹസാരയെ പോലെ ചാനലുകളിലെ സമയ പ്രശ്നം പരിഹരിക്കാനുള്ള ഇടക്കാല പ്രകടനമായി തീരുമോ ഈ കൊച്ചു മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും? പല ചെറിയ മനുഷ്യരും ലോകത്തെ മാറ്റിത്തീര്‍ത്തിട്ടുണ്ട് എന്നത് വാസ്തവം തന്നെ. എന്നാല്‍ ആ ചെറിയ മനുഷ്യര്‍ക്ക് തങ്ങള്‍ സ്വപ്നം കാണുന്ന ലോകത്തെ കുറിച്ച് വ്യക്തവും ദീര്‍ഘവീക്ഷണമുള്ളതുമായ കാഴ്ചപ്പാടുണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ മാറ്റങ്ങളുടെ പതാക വാഹകരായത്.

 
 
 
 

 
 
കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

ജസ്റ്റിന്‍ മാത്യു എഴുതുന്നു
അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

കെ.എന്‍ അശോക് എഴുതുന്നു
രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

വി.ആര്‍ ജയരാജ് എഴുതുന്നു
ആപ്പിനുമുണ്ടാമൊരിടം

കാര്‍ടൂണിസ്റ്റ് സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.
കാര്‍ട്ടൂണ്‍ കണ്ണാടിയില്‍ കേജ്‍രിവാള്‍

ഉദയ് കിരണ്‍ എഴുതുന്നു
ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല
 
 
 
 

എത്ര നാള്‍ കത്തും ഈ തീപ്പൊരി?

 
 
 
 
‘ദി ടെലിഗ്രാഫ്’ സയന്‍സ് എഡിറ്റര്‍ ടി.വി ജയന്‍ എഴുതുന്നു
 
 
അഴിമതി എന്ന ഒറ്റവിഷയത്തില്‍ മാത്രം ഒരു പാര്‍ട്ടിക്ക് അടയിരിക്കാനാവുമോ? ഇന്ത്യന്‍ ജനാധിപത്യത്തെ കര്‍ന്നു തിന്നുന്ന ജീര്‍ണ്ണതയായി എണ്ണാറുള്ള രാഷ്ട്രീയ-ബിസിനസ് കൂട്ടുകെട്ടുകള്‍ക്കപ്പുറത്തേക്ക് പുതിയ രാഷ്ട്രീയത്തെ വിന്യസിക്കാന്‍ ഇവര്‍ക്ക് കഴിയുമോ? തെരഞ്ഞെടുപ്പുകളളെ പണവും പേശീബലവും കൊണ്ട് നേരിടുന്ന പരമ്പരാഗത രാഷ്ട്രീയകക്ഷികളെ മറികടക്കാന്‍ കേജ് രിവാളിനും കൂട്ടര്‍ക്കും കഴിയുമോ? അഴിമതി നിര്‍മാര്‍ജനമെന്ന മഹത്തായ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പോരാട്ടങ്ങള്‍ എന്തുവിലകൊടുത്തും തുടരാനുള്ള സ്റ്റാമിന ഈ കക്ഷികള്‍ക്കുണ്ടോ- ടി.വി ജയന്‍ എഴുതുന്നു

 

 

രാഷ്ട്രീയമായോ അല്ലാതെയോ പ്രത്യേകിച്ച് ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത അരവിന്ദ് കേജ് രിവാള്‍ എന്ന വ്യക്തിക്ക് കുറെ മാസങ്ങളായി പത്ര, ദൃശ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ ഇടം നേടിക്കൊടുത്തത് അദ്ദേഹം ഉയര്‍ത്തിയ പല പ്രശ്നങ്ങളും മധ്യവര്‍ഗ സമൂഹത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു എന്നുള്ളതു കൊണ്ടാണ്.

 
 

പോര്‍മുഖങ്ങള്‍
പലരും കേജ് രിവാളിനെ പറ്റി ആദ്യം അറിയുന്നത് അണ്ണാ ഹസാരെ നയിച്ച ലോക്പാല്‍ സമരത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളായാണ്. എന്നാല്‍, അതിനു മുമ്പും അദ്ദേഹം പല സമരങ്ങളും ഒറ്റയാനായി നടത്തിയിട്ടുണ്ട്. അതില്‍ പ്രധാനമായത് ലോക ബാങ്ക് സഹായത്തോടെയുള്ള ഡല്‍ഹിയിലെ സ്വകാര്യ ജലവിതരണ പദ്ധതിക്കെതിരെ കേജ്രി വാള്‍ നയിച്ച സമരമാണ്. അദ്ദേഹത്തിന്റെ ‘പരിവര്‍ത്തന്‍’ എന്ന സംഘടന നയിച്ച സമരത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാരിന് ഈ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.

വിവരാവകാശ നിയമം വഴി കണ്ടെത്തിയ വിലപ്പെട്ട വിവരങ്ങളാണ് ഇത്തരം സമരങ്ങളില്‍ കേജ്രി വാളിന് കരുത്തായത്. ഇവയെ വളരെ കൌെശല പൂര്‍വം ഉപയോഗിച്ച അദ്ദേഹം ഡല്‍ഹി ജല ബോര്‍ഡിന്റെ പല അവകാശ വാദങ്ങളും പൊളിച്ചടുക്കി. ഡല്‍ഹി സംസ്ഥാനത്ത് ആര്‍.ടി.ഐ നിയമം 2001ല്‍ നിലവില്‍ കൊണ്ടു വരുന്നതില്‍ കേജ് രിവാള്‍ വഹിച്ച പങ്കാണ് അതിനേക്കാള്‍ പ്രധാനമായത്. പിന്നീട് ദേശീയ തലത്തിലും ഈ നിയമം നിലവില്‍ കൊണ്ടുവരുന്നതില്‍ അരുണാ റോയിക്കൊപ്പം അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ഇതിനെ മുന്‍ നിര്‍ത്തിയാണ് കേജ് രിവാളിന് 2006ല്‍ മാഗ്സസെ അവാര്‍ഡ് ലഭിക്കുന്നത്.

 

 

പുതിയ കളിക്കളം
എങ്കിലും, ഹസാരെ മുന്നേറ്റമാണ് കേജ് രിവാളിനെ വാര്‍ത്താ മുറികള്‍ക്ക് പ്രിയങ്കരനാക്കിയത്. ആ പ്രിയം പിന്നീടും തുടര്‍ന്നു. ഇതിന്റെ ബലത്തിലാണ് കേജ് രിവാള്‍ ഹസാരെയോട് വേര്‍പിരിഞ്ഞ് ആം ആദ്മി പാര്‍ട്ടി എന്ന പേരില്‍ സ്വന്തം കളിക്കളം തീര്‍ത്തത്. പ്രമുഖര്‍ക്കെതിരായ തുടര്‍ച്ചയായ വെളിപ്പെടുത്തലുകളിലൂടെയാണ് ഇതിനുള്ള ഇടം കേജ് രിവാള്‍ കണ്ടെത്തിയത്. ഒരര്‍ത്ഥത്തില്‍ പുതിയ രാഷ്ട്രീയ ശക്തിയുടെ ഉദയത്തിന്റെ പൈലറ്റ് വാഹനങ്ങളായിരുന്നു ആ വെളിപ്പെടുത്തലുകള്‍.

ഇന്ത്യയിലെ നഗരകേന്ദ്രിത മധ്യവര്‍ഗത്തിന് ഏറെ പ്രിയപ്പെട്ട ഒഴിവുസമയ വിനോദമാണ് അഴിമതിക്കെതിരായ വികാരപ്രകടനങ്ങള്‍. അതിനാല്‍, തന്നെ കേജ് രിവാളിന്റെ വെളിപ്പെടുത്തലുകള്‍, രേഖകളില്‍ പലതിനും ഒറിജിനാലിറ്റി ഇല്ലാഞ്ഞിട്ടുപോലും ഏറ്റെടുക്കാന്‍ ആളുകളുണ്ടായി. പറ്റിയ മറ്റൊരു കൂട്ടരെ കൂടി കേജ് രിവാള്‍ ഒപ്പം കൂട്ടി-മാധ്യമങ്ങള്‍, പ്രത്യേകിച്ചും ഇലക്ട്രോണിക് മാധ്യമങ്ങള്‍.

ഈ വെളിപ്പെടുത്തലുകള്‍ അവര്‍ ബ്രേക്കിങ് സ്റ്റോറികളാക്കി സ്തോഭജനകമായ അവതരണത്തോടെ സ്വീകരണ മുറികളിലേക്ക് എഴുന്നള്ളിച്ചു. അവിടെകൊണ്ടു നിര്‍ത്താതെ, പ്രൈം ടൈം ചര്‍ച്ചകളിലേക്കും അവ ആനയിക്കപ്പെട്ടു. ആ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയ വ്യവസ്ഥമുതല്‍ ഫാഷനില്‍വരെയുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചാരുകസേരാ വിശകല വിദഗ്ദര്‍ ഉച്ചത്തിലുള്ള ആലോചനകള്‍ നടത്തി.

എന്നാല്‍, ‘നീ പുറം ചൊറിഞ്ഞാല്‍ ഞാനുമാവാം’ എന്ന മട്ടില്‍ ‘കാര്യക്ഷമ’മായി പ്രവര്‍ത്തിച്ചുപോരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിരയിലേക്ക് കേജ് രിവാളും സംഘവും പുതുതായി രംഗപ്രവേശം ചെയ്തതോടെ ഇതെത്ര നാള്‍ നിലനില്‍ക്കുമെന്ന മട്ടില്‍ നിരവധി ചോദ്യങ്ങളുയര്‍ന്നു വന്നു.

 

 

ഉത്തരം തേടുന്ന ചോദ്യങ്ങള്‍
അഴിമതി എന്ന ഒറ്റവിഷയത്തില്‍ മാത്രം ഒരു പാര്‍ട്ടിക്ക് അടയിരിക്കാനാവുമോ? ഇന്ത്യന്‍ ജനാധിപത്യത്തെ കര്‍ന്നു തിന്നുന്ന ജീര്‍ണ്ണതയായി എണ്ണാറുള്ള രാഷ്ട്രീയ^ബിസിനസ് കൂട്ടുകെട്ടുകള്‍ക്കപ്പുറത്തേക്ക് പുതിയ രാഷ്ട്രീയത്തെ വിന്യസിക്കാന്‍ ഇവര്‍ക്ക് കഴിയുമോ? തെരഞ്ഞെടുപ്പുകളളെ പണവും പേശീബലവും കൊണ്ട് നേരിടുന്ന പരമ്പരാഗത രാഷ്ട്രീയകക്ഷികളെ മറികടക്കാന്‍ കേജ് രിവാളിനും കൂട്ടര്‍ക്കും കഴിയുമോ? അഴിമതി നിര്‍മാര്‍ജനമെന്ന മഹത്തായ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പോരാട്ടങ്ങള്‍ എന്തുവിലകൊടുത്തും തുടരാനുള്ള സ്റ്റാമിന ഈ കക്ഷികള്‍ക്കുണ്ടോ?

കേജ് രിവാളും സഹപ്രവര്‍ത്തകരും രൂപീകരിച്ച ആം ആത്മി പാര്‍ട്ടിയെ ഇന്ത്യയിലെ ആദ്യത്തെ ന്യൂ ജനറേഷന്‍ പാര്‍ട്ടി എന്നു വേണം വിളിക്കാന്‍. പാര്‍ലമെന്റിലും നിയമസഭകളിലും പ്രാതിനിധ്യം കിട്ടിയില്ലെങ്കില്‍ പുറത്തു നിന്നു പൊരുതി നിയമ നിര്‍മാണ പ്രക്രിയയില്‍ എത്രത്തോളം സ്വാധീനം ചെലുത്താന്‍ ഇവര്‍ക്കു കഴിയും എന്നതായിരിക്കും കെജ്രിവാളും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയും നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി.
 
 
 
 

 
 
കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

ജസ്റ്റിന്‍ മാത്യു എഴുതുന്നു
അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

കെ.എന്‍ അശോക് എഴുതുന്നു
രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

വി.ആര്‍ ജയരാജ് എഴുതുന്നു
ആപ്പിനുമുണ്ടാമൊരിടം

കാര്‍ടൂണിസ്റ്റ് സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.
കാര്‍ട്ടൂണ്‍ കണ്ണാടിയില്‍ കേജ്‍രിവാള്‍

ഉദയ് കിരണ്‍ എഴുതുന്നു
ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല
 
 
 
 

ആ മുയലിന് എത്ര കൊമ്പ്?

 
 
 
 
പി.ടി.ഐ ചീഫ് റിപ്പോര്‍ട്ടര്‍ ഷെമിന്‍ ജോയ് എഴുതുന്നു

 
 

കേജ് രിവാള്‍ മധ്യവര്‍ഗത്തിന് ഒരു സൌകര്യം കൂടിയാണ്. ഞാന്‍ പിടിക്കുന്ന മുയലിന് മൂന്നും നാലും കൊമ്പെന്ന കേജ് രിവാള്‍ നിലപാടിനെ മധ്യവര്‍ഗം മറന്നു. ഒരുപക്ഷേ ഞാന്‍ മാത്രം ശരി, മറ്റെല്ലാം നാശം എന്ന മധ്യവര്‍ഗക്കാരുടെ പ്രത്യയശാസ്ത്രത്തോട് കേജ് രിവാള്‍ അടുത്തു നില്‍ക്കുന്നു എന്ന സൌകര്യവുമായിരിക്കാം.

മധ്യവര്‍ഗം എത്രനാള്‍ കൂടെയുണ്ടാകും എന്നതു തന്നെയായിരിക്കും കെജ്രിവാള്‍ നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളി. എത്രനാള്‍ ഇവരെ കൂടെ നിര്‍ത്താനുകും? ഇടവിട്ടിടവിട്ടുള്ള ഇടിവെട്ട് വെളിപ്പെടുത്തലുകള്‍ എത്ര നാള്‍ ഈ മധ്യവര്‍ഗം സഹിക്കും? ഇന്ന് മാളിക മുകളേറ്റാന്‍ ഈ മധ്യവര്‍ഗമുണ്ട്. അതുപോലെ മാറാപ്പ് കേറ്റാനും ഇക്കൂട്ടര്‍ക്ക് അധികം സമയം വേണ്ട. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, കേജ് രിവാളിന്റെ പരാജയം വരുത്തി വയ്ക്കുക മധ്യവര്‍ഗം തന്നെയായിരിക്കും-ഷെമിന്‍ ജോയ് എഴുതുന്നു

 

 

നമുക്കും വേണ്ടേ ഒരു തെഹ്രീര്‍ സ്ക്വയര്‍ എന്ന വിചാരമാണ് തുടക്കത്തില്‍ അരവിന്ദ് കേജ് രിവാളിനെയും അണ്ണാ ഹസാരയേയും മധ്യവര്‍ഗ ആഘോഷമാക്കി മാറ്റാന്‍ ഡല്‍ഹിക്കാരെ പ്രേരിപ്പിച്ചത്. മറുനാടുകളിലും അത് ഏറ്റുപാടാന്‍ ആളുണ്ടായി. തീവ്ര ദേശഭക്തിയും ദേശീയ പതാകയും ഗാന്ധി തൊപ്പിയും വന്ദേ മാതരവും ഇങ്ക്വിലാബ് വിളികളും ചേര്‍ന്ന് അതൊരു ബഹളമായി മാറുകയും ചെയ്തു. നാടിനായി ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്ന ചിന്ത ടി.വി ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നു. പതിയെ പതിയെ അരവിന്ദ് കേജ് രിവാള്‍ എന്ന ചെറുപ്പക്കാരന്‍ മധ്യവര്‍ഗത്തിന് ഒരാവശ്യവും ഒരു തരം വിദ്യാഭ്യാസവുമായി മാറി എന്നു പറയാം.

പക്ഷേ ഇതില്‍ നിന്നെല്ലാം കേജ് രിവാള്‍ പഠിക്കാത്തതും എന്നാല്‍ മറ്റുള്ളവരെ പഠിപ്പിച്ചതുമായ ചില പാഠങ്ങള്‍ നമ്മുടെ മധ്യവര്‍ഗ സമൂഹം കാണാതെ പോയി. ഒരു മൂവ്മെന്റ് എങ്ങനെ വല്ലാതെ വലത്തേക്കു തിരിയും എന്ന തിരിച്ചറിവ്. അല്ലെങ്കില്‍ മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ എന്ന നല്ല പിള്ളയ്ക്ക് പിന്നില്‍ ഒരു വല്ലാത്ത വലതന്‍ ഉണ്ടെന്നും അദ്ദേഹത്തിന്റെ ലോകത്തോടുള്ള ഇടപാടുകളിലെ പോക്കണംകേടുകളോടും പൊരുത്തക്കേടുകളോടും സൌകര്യ പൂര്‍വം മുഖം തിരിക്കാനുള്ള ഒരു ത്വര.

കേജ് രിവാള്‍ മധ്യവര്‍ഗത്തിന് ഒരു സൌകര്യം കൂടിയാണ്. ഞാന്‍ പിടിക്കുന്ന മുയലിന് മൂന്നും നാലും കൊമ്പെന്ന കേജ് രിവാള്‍ നിലപാടിനെ മധ്യവര്‍ഗം മറന്നു. ഒരുപക്ഷേ ഞാന്‍ മാത്രം ശരി, മറ്റെല്ലാം നാശം എന്ന മധ്യവര്‍ഗക്കാരുടെ പ്രത്യയശാസ്ത്രത്തോട് കേജ് രിവാള്‍ അടുത്തു നില്‍ക്കുന്നു എന്ന സൌകര്യവുമായിരിക്കാം.

 
 

പ്രതിക്കൂട്ടില്‍ കേജ് രിവാളല്ല
കേജ് രിവാള്‍ പക്ഷേ, മൊത്തത്തില്‍ ഒരു തെറ്റല്ല. അങ്ങനെ കാണാനും പറ്റില്ല. വര്‍ഷങ്ങളായി ഒറ്റയ്ക്കൊറ്റയ്ക്ക് നമ്മളില്‍ പലരും ചോദിച്ച കാര്യങ്ങളും അമര്‍ഷവുമാണ് അദ്ദേഹവും ഉയര്‍ത്തുന്നത്. നമ്മളിലും ശക്തമായി. അത് ആവശ്യവുമാണ്. ഉദ്ദേശശുദ്ധിയും സംശയിക്കേണ്ടതില്ല. പക്ഷേ ഈ ചോദ്യങ്ങളും അമര്‍ഷവും ഉയര്‍ത്തുന്ന വലിയൊരു ചോദ്യമുണ്ട്.

കേജ് രിവാളല്ല ഇവിടെ പ്രതിക്കൂട്ടില്‍. അദ്ദേഹം ഉയര്‍ത്തിയ അതേ ചോദ്യങ്ങള്‍ അംബാനിയുടെ കെ.ജി ബേസിന്‍ പ്രശ്നം ഉള്‍പ്പെടെ ഇതിനു മുമ്പ് തന്നെ ഉയര്‍ന്നു വന്നിരുന്നു. നമ്മുടെ മധ്യവര്‍ഗത്തിന് തീരെ ഇഷ്ടപ്പെടാത്ത ഇടതുപക്ഷം ഉയര്‍ത്തിയതു കൊണ്ടാകാം അന്ന് അതിനൊരു വില കിട്ടാതിരുന്നത്. ഇതൊക്കെ പറഞ്ഞപ്പോള്‍ ഇടതിനെ കുറ്റം പറഞ്ഞ് നമ്മള്‍ മുഖം തിരിച്ചു. ഇന്നു നേരെ തിരിച്ചും.

 

 

മധ്യവര്‍ഗത്തിന്റെ ചാഞ്ചാട്ടം
മധ്യവര്‍ഗത്തിന്റെ സൌകര്യമാണത്. ഈ മധ്യവര്‍ഗം എത്രനാള്‍ കൂടെയുണ്ടാകും എന്നതു തന്നെയായിരിക്കും കേജ് രിവാള്‍ നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളി. എത്രനാള്‍ ഇവരെ കൂടെ നിര്‍ത്താനുകും? ഇടവിട്ടിടവിട്ടുള്ള ഇടിവെട്ട്് വെളിപ്പെടുത്തലുകള്‍ എത്ര നാള്‍ ഈ മധ്യവര്‍ഗം സഹിക്കും? ഇന്ന് മാളിക മുകളേറ്റാന്‍ ഈ മധ്യവര്‍ഗമുണ്ട്. അതുപോലെ മാറാപ്പ് കേറ്റാനും ഇക്കൂട്ടര്‍ക്ക് അധികം സമയം വേണ്ട.

ഇഷ്ടപ്പെട്ടാലൂം ഇല്ലെങ്കിലും, കേജ് രിവാളിന്റെ പരാജയം വരുത്തി വയ്ക്കുക മധ്യവര്‍ഗം തന്നെയായിരിക്കും. കാരണം അദ്ദേഹം ഒരു വ്യക്തിയാണ്. ഒരു പ്രസ്ഥാനമല്ല. തന്റെ പാര്‍ട്ടിയുടെ ഒറ്റ നേതാവായി ഉയരുമായിരിക്കും അദ്ദേഹം നാളെ. പക്ഷേ മറ്റ് ഒറ്റ നേതാ പാര്‍ട്ടികളായ മായ, ജയ, മമതമാരില്‍ നിന്ന് കേജ്രിവാള്‍ എങ്ങനെ വ്യത്യസ്തനാകും?

മധ്യവര്‍ഗത്തെ പോലെ കേജ് രിവാള്‍ ആണ് എല്ലാമെന്ന് നാമം ജപിക്കുന്നവരുടെ കൂട്ടത്തില്‍ നിന്ന് തന്റെ പാര്‍ട്ടിയേയും തന്നെ തന്നെയും രക്ഷിക്കാന്‍ അദ്ദേഹം രക്ഷപെടേണ്ടി വരും. കേജ്രിവാള്‍ തന്റെ പാര്‍ട്ടിയെ എങ്ങനെ രക്ഷിക്കും? കാത്തിരുന്നു കാണേണ്ടതു തന്നെയാണത്.
 
 
 
 

 
 
കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

ജസ്റ്റിന്‍ മാത്യു എഴുതുന്നു
അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

കെ.എന്‍ അശോക് എഴുതുന്നു
രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

വി.ആര്‍ ജയരാജ് എഴുതുന്നു
ആപ്പിനുമുണ്ടാമൊരിടം

കാര്‍ടൂണിസ്റ്റ് സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.
കാര്‍ട്ടൂണ്‍ കണ്ണാടിയില്‍ കേജ്‍രിവാള്‍

ഉദയ് കിരണ്‍ എഴുതുന്നു
ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല
 
 
 
 

ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

 
 
 
 
ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ചീഫ് സബ് എഡിറ്റര്‍ ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു

 
 

ഒരു ബൂര്‍ഷ്വാ പ്രതിപക്ഷമായെങ്കിലും ഉയര്‍ന്നു വരണമെങ്കില്‍ സ്വന്തം സാമൂഹ്യ അടിത്തറ വിപുലപ്പെടുത്താന്‍കേജ് രിവാള്‍ തയ്യാറാവേണ്ടതുണ്ട്. നിലവിലെ, അഴിമതി എന്ന ഏകമുഖ അജന്‍ഡ കൊണ്ടു മാത്രം ഇതിന് കഴിയില്ല. ഇതിനായി, തന്റെ യൂത്ത് ഫോര്‍ ഇക്വാലിറ്റി ഭൂതകാലം കേജ് രിവാളിന് പരസ്യമായി തള്ളിപ്പറയേണ്ടി വരും. മാധ്യമങ്ങളെ മാത്രം ആശ്രയിച്ചുള്ള ഇപ്പോഴത്തെ ആക്ടിവിസത്തിനു പകരം അടിസ്ഥാന വര്‍ഗങ്ങളിലേക്കിറങ്ങി ചെല്ലുകയും, അവരുടെ വിഷയങ്ങള്‍ ഏറ്റെടുക്കുകയും, അതുവഴി പുതിയ സംഘടന കെട്ടിപ്പെടുക്കുകയും ചെയ്യേണ്ടി വരും.

അങ്ങിനെയൊരു സാധ്യതയെങ്കിലും ഇന്ന് കേജ് രിവാളിനു മുന്നിലുണ്ട് എന്നതാണ് അദ്ദേഹത്തെ മറ്റു ആക്ടിവിസ്റുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. പ്രത്യേകിച്ചും അണ്ണാ ഹസാരേയെ പോലുള്ള ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍ നിന്നും- ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു

 

 

ഏതൊരു ബൂര്‍ഷ്വാ ഭരണ വ്യവസ്ഥയിലുമെന്ന പോലെ ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനത്തിലും ചില സമവാക്യങ്ങള്‍ രൂഢമൂലമായി കഴിഞ്ഞിട്ടുണ്ട്. സാമൂഹിക ശാസ്ത്രജ്ഞനായ ദീപങ്കര്‍ ഗുപ്തയുടെ വാക്കുകളില്‍ പറഞ്ഞാല്‍, ചില തൊട്ടുകൂടായ്മകള്‍. ഈ തൊട്ടുകൂടായ്മയെ ലംഘിക്കുക എന്നൊരു കാര്യം ചെയ്താണ് കേജ് രി വാള്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നത്.

അണ്ണാ ഹസാരേയുടെ വലംകൈ ആയിരുന്ന, സംവരണ വിരുദ്ധ മുന്നണിയായ യൂത്ത് ഫോര്‍ ഇക്വാലിറ്റിയെ പിന്തുണച്ചിരുന്ന (ഇരുവരും രാഷ്ട്രീയപാര്‍ട്ടിയിതര ആക്ടിവിസത്തില്‍ വിശ്വസിക്കുന്നുവെന്നാണ് അവകാശപ്പെടുന്നത്) കേജ് രിവാള്‍ തന്നെയാണ് പിന്നീട് പാര്‍ട്ടി രൂപീകരിക്കുന്നതും, രാഷ്ട്രീയക്കാര്‍ക്കും, കോര്‍പറേഷനുകള്‍ക്കുമെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുന്നതുമെന്ന് ശ്രദ്ധ