നീതി എന്നാണ് നോമ്പുതുറക്കാന്‍ വരിക?

ഇതോടെ നിമേഷ് റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാമെന്നായി സര്‍ക്കാര്‍. കുറ്റക്കാരായ പൊലീസുകാര്‍ പുറത്താക്കപ്പെടുകയും ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ തടവറയില്‍ തള്ളിനീക്കിയ നിരപരാധികള്‍ പുറത്തിറങ്ങുകയും ചെയ്യുന്ന വാര്‍ത്ത കാത്തിരുന്നവര്‍ പിന്നെ കേള്‍ക്കുന്നത് ഖാലിദ് മുജാഹിദിന്റെ മരണവാര്‍ത്തയാണ്. കോടതിയില്‍ ഹാജരാക്കി മടങ്ങവെ ബോധരഹിതനായ ഖാലിദ് ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ കണ്ട അടിയുടെയും മുറിവിന്റെയും പാടുകള്‍ സാക്ഷിപറയും, പൊലീസ് വീണ്ടും കള്ളം ചമക്കുകയാണെന്ന്. ഖാലിദിനെ വ്യാജ ഏറ്റുമുട്ടലില്‍ തീര്‍ത്തുകളയുമെന്ന് പലവട്ടം ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുള്ളതായി അഭിഭാഷകനായ മുഹമ്മദ് ഷുഹൈബ് വെളിപ്പെടുത്തുന്നു

ഒഴിക്ക്, അവരുടെ ചെവിയില്‍ ഉരുക്കീയം

കഴിഞ്ഞ പരീക്ഷകളിലെല്ലാം അവന് മികച്ച മാര്‍ക്കുണ്ടായിരുന്നു. ഒരേ സമയം ആറ് പ്രവേശന പരീക്ഷകളുടെ റാങ്ക് പട്ടികയിലെ പേരുകളൊന്ന് അവന്റേതായിരുന്നു. പക്ഷെ അതിനെയെല്ലാം നിഷ്ഫലമാക്കുന്ന അയോഗ്യതയില്‍ പിറന്നവന് – ഒരു ദലിതന് എങ്ങിനെ ഡോക്ടറാവാന്‍ പറ്റും?

ഈ ബലി വിതുമ്പുന്ന, വിറക്കുന്ന ഇന്ത്യക്കുവേണ്ടി

ഒരാണ്ടു മുന്‍പ് അവരൊരുമിച്ച് ചെയ്ത ഒരു സ്റ്റോറിക്കു വേണ്ടി അവനെടുത്ത, മാഗസിനില്‍ അടിച്ചു വരാതെ പോയ മൊട്ടത്തലയന്‍ കുട്ടിയുടെ ചിത്രം കാണിച്ചാല്‍ അവന്‍ തിരിച്ചറിയുമെന്നും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നും പ്രത്യാശയോടെ തുഷ ഫെയ്സ്ബുക്കിലെഴുതി. ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഏറ്റവുമധികം സന്തോഷിക്കുകയും ഊറ്റം കൊള്ളുകയും ചെയ്ത ചിത്രമായിരുന്നു അത്. ഒരാഴ്ചക്കകം തരുണ്‍ ആശുപത്രി വിടുമെന്ന് അവരെഴുതി.
പൊടുന്നനെ കാര്യങ്ങളെല്ലാം വിപരീതമായി, ഇന്നലെ പുലര്‍ച്ചെ ജൂണിന്റെ മറ്റൊരു മഴച്ചിത്രമായി വിക്ടര്‍ ജോര്‍ജിനു പിന്നാലെ അവനും പോയി.മൂടിവെക്കപ്പെട്ട വിതുമ്പുന്ന, വിറക്കുന്ന ഇന്ത്യയെന്ന നേരിനെ പുറം ലോകത്തെ അറിയിക്കാന്‍ അവന്‍ ആയുധമാക്കിയത് സ്വന്തം ജീവിതം തന്നെയായിരുന്നു. പകരം വെക്കാനാവാത്ത ഈ ബലി പാഴാവാതിരിക്കട്ടെ-മാവോയിസ്റുകളുടെ ആയുധപ്പുരയെന്ന് ഭരണകൂടവും പട്ടാളവും നമ്മളോടു പറഞ്ഞു തന്ന ഛത്തീസ്ഗഢിലെ അബുജ്മാഢ് ദേശത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ നടത്തിയ യാത്രക്കിടെ മലേറിയ ബാധിച്ച് ഇന്നലെ പുലര്‍ച്ചെ ജീവിതത്തോട് വിടപറഞ്ഞ തെഹല്‍ക്ക ഫോട്ടോ ജേണലിസ്റ്റ് തരുണ്‍ സെറാവത്തിന്റെ വിയോഗത്തെക്കുറിച്ച് സവാദ് റഹ്മാന്‍ എഴുതുന്നു

വരൂ കേരളമേ, ഈ ഇടനാഴികളിലെ രക്തം കാണൂ…

തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കാന്‍ മാനേജുമെന്റ് തയ്യാറാകും വരെ ലേക് ഷോറിലെ ജോലിയില്‍ നിന്നു വിട്ടു നില്‍ക്കാന്‍ മനുഷ്യരൂപം പൂണ്ട മാലാഖയെന്ന് നാം വിശ്വസിക്കുന്ന ഡോ. വി.പി.ഗംഗാധരനെപ്പോലുള്ള ഭിഷഗ്വരര്‍ മനസുകാണിക്കണം. ചൂഷണവും പണാര്‍ത്തിയുമാണല്ലോ ചികില്‍സയില്ലാത്ത അര്‍ബുദങ്ങള്‍. മുല്ലപ്പൂ വിപ്ലവകാരികളോട് ഐക്യപ്പെട്ട് വിളിച്ച മുദ്രാവാക്യങ്ങളും മുല്ലപ്പെരിയാറിന്റെ പേരില്‍ തെളിച്ച മനുഷ്യസ്നേഹ ജ്വാലകളും ആത്മാര്‍ഥമായിരുന്നെങ്കില്‍ സൌമ്യ,പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍ വിഷയങ്ങളില്‍ കാണിച്ച പല്ലുഞെരിച്ചിലിന് ലേശമെങ്കിലും നെറിവുണ്ടായിരുന്നെങ്കില്‍ കേരളം ഈ സമരം ഏറ്റെടുക്കണം. നമ്മുടെ വേദനകള്‍ ഒപ്പിയെടുക്കുന്ന ഒരു സമൂഹത്തിന്റെ ജീവിക്കാനുള്ള അവകാശപ്പോരാട്ടം പരാജയപ്പെടുക എന്നാല്‍ അതു പൌരസമൂഹത്തിന്റെ പരാജയമാണ് എന്ന് സമ്മതിക്കേണ്ടി വരും, ഒരിക്കലും ഉണങ്ങാത്തൊരു മുറിവായിരിക്കുമത്-സവാദ് റഹ്മാന്‍ എഴുതുന്നു

ഇ-മെയില്‍ വിലാസം വേട്ടക്കഥ അഥവാ എത്തിനോട്ടക്കാരുടെ എത്തിക്സ്

മാധ്യമങ്ങളെ മര്യാദ പഠിപ്പിക്കാന്‍ പുസ്തകവുമായി ഇറങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ലേശമെങ്കിലും മര്യാദ അവശേഷിക്കുന്നുവെങ്കില്‍ പൌരാവകാശങ്ങള്‍ക്കും സ്വൈര്യ ജീവിതത്തിനുംമേല്‍ നടത്തിയ കടന്നുകയറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഈ മനുഷ്യരോട് മാപ്പിരക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

മാലേഗാവില്‍നിന്ന് ലവ്ജിഹാദിലേക്കുള്ള ദൂരം

അഴിമതിക്കേസിന്റെ വാര്‍ത്തക്കൊപ്പം കാണിച്ച ജഡ്ജിയുടെ ചിത്രം മാറിപ്പോയതിന് ടൈംസ് നൌ ചാനല്‍ നൂറു കോടി നല്‍കണമെന്നായിരുന്നു കോടതി വിധി. ഒരു സമുദായത്തെ മുഴുവന്‍ വെറുപ്പിന്റെ കമ്പിമുനയില്‍ കോര്‍ത്ത് സംശയത്തിന്റെ കനലില്‍ ചുട്ടെടുത്തതിന്, മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ സമാധാനം തകര്‍ത്തതിന് മാധ്യമങ്ങള്‍ എന്തു […]

അണക്കെട്ടോ അരക്കെട്ടോ അല്ല;ഹൃദയമില്ലാത്തതാണ് പ്രശ്നം

നാലു രാത്രി മുന്‍പ് ദല്‍ഹിയിലൊരു സമ്മേളന നഗരിക്ക് തീപിടിച്ച് 16 മനുഷ്യര്‍ വെന്തു മരിച്ചു. പടക്കം പൊട്ടിയാല്‍ പോലും അട്ടിമറിയെന്ന് ഭയക്കേണ്ട പട്ടണത്തില്‍ ഈ തീപ്പിടിത്തത്തെക്കുറിച്ച് യാതൊരു ദുരൂഹതയുമില്ല, ആശങ്കയുമില്ല-തീപിടിച്ചത് ഹിജഡകളുടെ സമ്മേളനപ്പന്തലിനായിരുന്നല്ലോ.സഹായം ചോദിച്ച് വിളിച്ചിട്ടും ഒരാളും തിരിഞ്ഞു നോക്കിയില്ല എന്നാണ് ദേഹമാസകലം പൊളളലേറ്റ് ആശുപത്രിത്തിണ്ണയില്‍ കിടക്കുന്ന പ്രതിനിധികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്

പൂക്കളും മിഠായിപ്പൊതികളും ക്രമസമാധാനം തകര്‍ക്കുമോ?

മകളെ കാണാതെ നീറിക്കഴിയുന്ന അമ്മക്ക് നല്‍കാന്‍ അവരുടെ കയ്യില്‍ പൂക്കളുണ്ടായിരുന്നു. ഭയത്തിന്റെ ഉള്‍പ്പനി പിടിച്ച കുഞ്ഞുങ്ങള്‍ക്കു നല്‍കാന്‍ ഒരു പിടി മിഠായിയും. ഈ സുഹൃദ് സംഘം ഷൈനയുടെ വീട്ടിലേക്ക് എത്തും മുന്‍പ് ക്രമസമാധാന പ്രശ്നം പറഞ്ഞ് പോലീസ് അവരെ അറസ്റ്റ് ചെയ്തു. മിഠായി കൂടുതല്‍ കഴിച്ചാല്‍ പ്രമേഹ രോഗവും പുഴുപ്പല്ലുമുണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ മിഠായിപ്പൊതികള്‍ ക്രമസമാധാന പ്രശ്നവുമുണ്ടാക്കുമെന്ന് ഇപ്പോള്‍ കേരളാ പോലീസ് പഠിപ്പിക്കുന്നു

എത്ര ബാല്‍താക്കറേ ചേര്‍ന്നാല്‍ ‘ഞങ്ങടെ’ കൊച്ചിയാവും?

ദരിദ്രവാസികളും കൂലി വേല ചെയ്യുന്നവരുമായ അന്യഭാഷക്കാരാണ് ഈ ഭീഷണിയുടെ ആദ്യ ഇരകള്‍. ഞങ്ങടെ കൊച്ചീലെ ഭൂമി ഞങ്ങക്കും ഞങ്ങടാള്‍ക്കാര്‍ക്കും കയ്യേറി ഫ്ലാറ്റും ഹോട്ടലുകളും പണിയാനുള്ളതാണ്, നിങ്ങളീ കുളിക്കാത്ത തൂറിയാ കഴുകാത്ത ഹിന്ദീക്കാര് വന്ന് ഇവിടെക്കേറി ഇണ്ടാക്കണ്ട എന്നാണ് ഈ ബാനറും മേയറും നമ്മുടെ നിസംഗതയും പറയാതെ പറയുന്നത്.

ആ കൊച്ചുദേവതയെ നമ്മള്‍ കണ്ടിട്ടുണ്ട്, ഈ അമ്മമാരേയും!

നക്സല്‍ വേട്ടക്കെത്തിയ സായുധ സേന വിരല്‍ മുറിച്ചു കളഞ്ഞ ഒന്നര വയസുകാരന്‍ ചിത്രം ഗോപാല്‍ മേനോന്‍ ലളിതാംബികാ അന്തര്‍ജനത്തിന്റെ ആ കഥ ഏഴാം ക്ലാസിലാണ് പഠിക്കാനുണ്ടായിരുന്നത്. ആ കൊച്ചുവനദേവതയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന പേരില്‍. മുതിര്‍ന്ന ദേവതമാരുടെ മുന്നറിയിപ്പ് വകവെക്കാതെ ഭൂമി […]