പ്രിയപ്പെട്ട തിയോ…

നിതാന്തമായ മൌനത്തിലേക്കു പിന്‍വാങ്ങിയെങ്കിലും അങ്ങ് ബാക്കിവെച്ച റീലുകള്‍ ഞങ്ങളുടെ മനസ്സില്‍ ഇടമുറിയാതെ ഓടിക്കൊണ്ടിരിക്കും. വിഖ്യാത ഗ്രീക്ക് ചലച്ചിത്രകാരന്‍ തിയോ ആഞ്ചലോ പൌലോസിന് ഹൃദയം കൊണ്ട് ഒരു യാത്രാമൊഴി. എന്‍.പി സജീഷ് എഴുതുന്നു

തലയില്‍ മുണ്ടിടാതെ ഒരു കമ്യൂണിസ്റ്റിന് വിശ്വാസി ആയിക്കൂടേ?

വൈരുധ്യാത്മക ഭൌതികവാദത്തിലും ശാസ്ത്രീയ സോഷ്യലിസത്തിലും വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ മുഴുവന്‍ കമ്യൂണിസ്റ്റുകാരുമെന്നും അവര്‍ മതവിശ്വാസിയാവുന്നതില്‍ വൈരുധ്യമുണ്ടെന്നുമുള്ള ചിന്ത തികച്ചും അടിസ്ഥാനരഹിതമാണ്.

മലയാള സിനിമയില്‍ ഫാഷിസം വരുന്നു

ആരു സിനിമ എടുക്കണമെന്ന് തീരുമാനിക്കാന്‍ സിനിമാ മാടമ്പിമാര്‍ക്ക് അവസരം നല്‍കുന്ന ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി വ്യവസ്ഥ സമ്പൂര്‍ണ ഫാഷിസ്റ്റ് കാലത്തിന്റെ തുടക്കമാണ്

എ.കെ.ജിയും വി.എസും മലയാള സിനിമയില്‍ ചെയ്തതെന്ത്?

ചുവരെഴുത്തുകള്‍, അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നങ്ങള്‍, ലെനിനിന്റെയോ മാര്‍ക്സിന്റെയോ ചിത്രങ്ങള്‍ തുടങ്ങി സ്ഥാനത്തും അസ്ഥാനത്തും പ്രതിഷ്ഠിച്ച ദൃശ്യബിംബങ്ങളിലൂടെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മുഖ്യധാരാ സിനിമ അവതരിപ്പിക്കുന്നത്.

പൃഥ്വിരാജിനെ ആര്‍ക്കാണ് പേടി?

എന്‍.പി സജീഷിന്റെ നിരീക്ഷണം: അമിതമായി താലോലിക്കപ്പെട്ട അണുകുടുംബസന്തതികളുടെ പ്രതിനിധിയായി ടിന്റുമോനെ കാണാം. ശ്രീശാന്ത്, പൃഥ്വിരാജ് എന്നിവരുടെ ഓഫ് സ്ക്രീന്‍ പ്രതിച്ഛായയില്‍ ഈ അണുവത്കൃതകുടുംബവ്യവസ്ഥയിലെ ലാളിച്ചുവഷളാക്കപ്പെട്ട കുട്ടിയുടെ രൂപമുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണന്‍: സിനിമയില്‍ ഒരു ജീവിതം

ഈ ആഴ്ച മലയാളത്തില്‍ പുറത്തിറങ്ങിയ അടൂരിന്റെ ജീവചരിത്രത്തില്‍നിന്ന് ഒരു ഭാഗം. പ്രമുഖ ചലച്ചിത്ര നിരൂപകന്‍ ഗൌതമന്‍ ഭാസ്കരന്‍ എഴുതിയ Adoor Gopala Krishnan: A Life In Cinema എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം. എന്‍. പി സജീഷ് വിവര്‍ത്തനം ചെയ്ത് മാതൃഭൂമി പുറത്തിറക്കിയ പുസ്തകത്തില്‍നിന്ന്.

‘പണിമുടക്ക്‌’ മുതല്‍ ‘സ്‌റ്റാലിന്‍ ശിവദാസ്‌’ വരെ

ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങള്‍ വില്ലനായി കടന്നുവരുന്ന നിരവധി സിനിമകള്‍ ഇക്കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഐ.വി.ശശി -ടി.ദാമോദരന്‍ സിനിമകള്‍, സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍സിനിമകള്‍ എന്നിവ ഈ ഗണത്തില്‍ പെടുന്നു. തൊഴിലാളിജീവിതത്തിന്റെ സങ്കീര്‍ണയാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതെ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനംകൊണ്ട് പ്രശ്നങ്ങള്‍ നേരിടേണ്ടിവന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മധ്യവര്‍ഗ ഭാവുകത്വത്തെ തൃപ്തിപ്പെടുത്തുകയായിരുന്നു അത്തരം ചിത്രങ്ങള്‍ -എന്‍.പി സജീഷ്‌ എഴുതുന്നു

വാജ്പേയിയും വരവേല്‍പ്പിലെ മോഹന്‍ലാലും

അടൂര്‍ ഗോപാലകൃഷ്ണന്റെ മുഖാമുഖം, മുരളി നായരുടെ മരണ സിംഹാസനം, സത്യന്‍ അന്തിക്കാടിന്റെ വരവേല്‍പ്പ്, ലാല്‍ ജോസിന്റെ അറബിക്കഥ, ഐ.വി ശശിയുടെ ഇനിയെങ്കിലും എന്നീ ചിത്രങ്ങള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പകര്‍ത്തിയത് എങ്ങനെയാണ്? എന്‍.പി സജീഷിന്റെ അന്വേഷണം.

എന്‍.പി സജീഷ്-പുന്നപ്ര വയലാറും മാദക മേനിയും തമ്മിലെന്ത്

കമ്യൂണിസത്തിന്റെയും വിപ്ലവബോധത്തിന്റെയും കാല്‍പനികവശങ്ങളെയാണ് എന്നും കമ്പോളസിനിമ ഉപയുക്തമാക്കിയിരുന്നത്.വിയര്‍പ്പും വിശപ്പും ചോരയും കണ്ണീരും സഹനങ്ങളും ത്യാഗങ്ങളും പ്രതീക്ഷകളും രക്തസാക്ഷിത്വവും ചേര്‍ന്നു പ്രക്ഷുബ്ധമാക്കിയ വിപ്ലവബോധത്തിന്റെയും വര്‍ഗബോധത്തിന്റെയും പ്രചണ്ഡവാതങ്ങള്‍ക്കു പകരം തരളകാല്‍പനികമായ ദുര്‍ബലവികാരങ്ങളുടെ വിനിമയം മാത്രമായി പലപ്പോഴും അവ ഒതുങ്ങിപ്പോയി.

വൈഡ് ആംഗിള്‍-എന്‍.പി സജീഷ്

കാള്‍ മാര്‍ക്സ് മരിച്ച് 12 വര്‍ഷം കഴിഞ്ഞാണ് സിനിമ പിറക്കുന്നത്. തനിക്കു മുമ്പേ പിറന്ന മാര്‍ക്സിസത്തെ എന്നാല്‍, സിനിമ ഇക്കാലയളവില്‍ സവിശേഷമായി തന്നെ പകര്‍ത്തി. സിനിമ കണ്ട മാര്‍ക്സിസം എന്തായിരുന്നുവെന്ന് അന്വേഷിക്കുന്നത് സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ക്ക് ഊര്‍ജം പകരും. മലയാള ചലച്ചിത്ര നിരൂപണത്തിലെ പുതു തലമുറയില്‍ ആഴമുള്ള നിരീക്ഷണങ്ങളും ആര്‍ജവമുള്ള എഴുത്തുംകൊണ്ട് വേറിട്ടു നില്‍ക്കുന്ന എന്‍.പി സജീഷ് ഇത്തരമൊരു അന്വേഷണത്തിന്റെ വഴിയിലാണ്. ആ അന്വേഷണങ്ങളുടെ ആമുഖമാണ് ഇത്. പല ഭാഗങ്ങളായി ഇത് നാലാമിടം പ്രസിദ്ധീകരിക്കുന്നു.