smitha-meenakshi.jpg
Category archives for: സ്മിത മീനാക്ഷി

സുനന്ദാ പുഷ്കര്‍ കേരളത്തോട് പറയുന്നത്

 
 
 
 
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദക്ക് തിരുവനന്തപുരം വിമാനത്താവളത്തിലുണ്ടായ ദുരനുഭവം കേരളത്തോട് പറയുന്നതെന്ത്?
സ്മിത മീനാക്ഷി എഴുതുന്നു

 
 

ആണ്‍കൂട്ടത്താല്‍ അപമാനിക്കപ്പെട്ട സുനന്ദാ പുഷ്കര്‍ എന്ന സ്ത്രീക്കെതിരെയും സൈബര്‍ വഴികളില്‍ തെറിവിളികളുണ്ടായി. സുനന്ദ അധികാരം കാണിക്കുന്നു എന്നു തുടങ്ങി അവര്‍ക്കിത് കിട്ടണം എന്നു വരെ നീണ്ടു അഭിപ്രായങ്ങള്‍. മലയാളത്തിലെ പത്ര, ദൃശ്യ മാധ്യമങ്ങളും സമാനമായ പാതയാണ് പിന്തുടര്‍ന്നത്. ഈ വിഷയവും പിന്നാലെയെത്തിയ മോഡി^ട്വിറ്റര്‍^പ്രണയ മന്ത്രാലയ വിവാദങ്ങളുമെല്ലാം നമ്മുടെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി നോക്കുക. മാന്യതയുടെ മുഖംമൂടി വാരിവലിച്ചിട്ടിട്ടും പുറത്തേക്കു ചാടുന്ന തുറുകണ്ണന്‍ തൂലികകളും ക്യാമറക്കണ്ണുകളുമെല്ലാം സുനന്ദ എന്ന സ്ത്രീയെ തന്നെയാണ് ലക്ഷ്യം വെച്ചത്.

ഇതുമായി ബന്ധപ്പെട്ട എല്ലാ ചാനല്‍ വാര്‍ത്തകളും അനുഷ്ഠാനം പോലെ ആവര്‍ത്തിച്ച ദൃശ്യങ്ങളെല്ലാം സുനന്ദയുടേതായിരുന്നു. വിഷയം തരൂരെങ്കിലും മോഡിയെങ്കിലും ദൃശ്യങ്ങളില്‍ സുനന്ദ മാത്രം നിറയുന്ന മാജിക്കല്‍ റിയലിസം. തരൂരിനൊപ്പം അവര്‍ നടക്കുന്നതും ഇരിക്കുന്നതും ഊഞ്ഞാലാടുന്നതുമെല്ലാം ചാനല്‍ ക്യാമറകള്‍ നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ പല കാരണങ്ങളാല്‍ എത്തിച്ചേരാന്‍ കഴിയാതെ പോയവര്‍ക്ക് സമാശ്വാസമേകുന്ന തരത്തില്‍, ലക്ഷണമൊത്ത ഒരൊളിഞ്ഞുനോട്ടക്കാരന്റെ ചീഞ്ഞ കണ്ണോടെയാണ് മലയാള ദൃശ്യമാധ്യമങ്ങള്‍ ഈ സംഭവം കൈകാര്യം ചെയ്തത്. വിമാനത്താവളത്തില്‍ സുനന്ദയെ അപമാനിച്ചവര്‍ക്കു മാത്രമല്ല മനോരോഗമെന്ന് പേര്‍ത്തും പേര്‍ത്തും വെളിപ്പെടുത്തുന്നതായിരുന്നു ഈ മാധ്യമ നോട്ടങ്ങള്‍- -സ്മിത മീനാക്ഷി എഴുതുന്നു

 

 

കേന്ദ്രമന്ത്രി സഭയില്‍ തിരിച്ചെത്തിയ ശശി തരൂര്‍ തന്റെ മണ്ഡലമായ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നല്‍കിയ സ്വീകരണം കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയത് ഒരു ‘അടി’ യിലൂടെയാണ്. അനുമോദിക്കാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ ‘തിക്കിലും തിരക്കിലും’ പെട്ട എം പിയും ഭാര്യയും അല്‍പം നേരം കൊണ്ട് കേരളത്തിലെ പുരുഷന്‍മാരുടെ സ്വഭാവ വിശേഷം മനസ്സിലാക്കി. അതിനു മിനിമം കൊടുക്കേണ്ട ശിക്ഷയേ ശ്രീമതി സുനന്ദ നല്‍കിയുള്ളു. ആള്‍ക്കെണിയില്‍ പെട്ടുപോയ അവര്‍ക്ക് അത്രയെങ്കിലും സാധിച്ചല്ലോ എന്നതില്‍ ആശ്വാസം. തിരക്കു കൂട്ടിയ ആള്‍ക്കൂട്ടം ലക്ഷ്യമിട്ടത് കേന്ദ്ര മന്ത്രിയെ ആയിരുന്നില്ല എന്നതു വ്യക്തം. കേരളത്തിലെ ആണ്‍കൂട്ടങ്ങള്‍ പതിവായി ചെയ്യുന്നത് പോലെ എം.പിക്കൊപ്പമുള്ള സ്ത്രീയായിരുന്നു ലക്ഷ്യം.

തരൂരുമായുള്ള വിവാഹം മുതല്‍ സുനന്ദ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഐ പി എല്‍ വിവാദവും പിന്നീടു വന്ന മോഡിയുടെ കമന്റുമെല്ലാം മാധ്യമങ്ങള്‍ ആര്‍ത്ത് ആഘോഷിച്ചതുമാണ്. പക്ഷേ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം സംഭവിച്ചതിന് അതുമായൊന്നും ബന്ധമില്ല. ഒരു സ്ത്രീയെ കയ്യെത്തും ദൂരത്തു കിട്ടിയാല്‍ ചാടിക്കടിക്കുന്ന മലയാളിയുടെ സംസ്കാര പ്രകടനം മാത്രമാണിവിടെ കണ്ടത്.

 

മറഡോണയുടെ കണ്ണൂരിലെ ചടങ്ങില്‍ പങ്കെടുത്ത അവതാരക രഞ്ജിനി ഹരിദാസിനെയും ആണ്‍കൂട്ടം ഇതേ രീതിയിലാണ് കൈകാര്യം ചെയ്തത്. കേരളത്തിലെ ചടങ്ങുകളെ പറ്റി നന്നായറിയുന്ന രഞ്ജിനി കൈ ഉയര്‍ത്തി അടിക്കാന്‍ ഒട്ടും ആലോചിച്ചുകാണില്ല.


 

രഞ്ജിനിയുടെ അനുഭവം
സത്യത്തില്‍, കേരളത്തില്‍ നിന്നാകുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ക്കു പുതുമയേയില്ല. മറഡോണയുടെ കണ്ണൂരിലെ ചടങ്ങില്‍ പങ്കെടുത്ത അവതാരക രഞ്ജിനി ഹരിദാസിനെയും ആണ്‍കൂട്ടം ഇതേ രീതിയിലാണ് കൈകാര്യം ചെയ്തത്. കേരളത്തിലെ ചടങ്ങുകളെ പറ്റി നന്നായറിയുന്ന രഞ്ജിനി കൈ ഉയര്‍ത്തി അടിക്കാന്‍ ഒട്ടും ആലോചിച്ചുകാണില്ല. സ്വന്തം ശരീരത്തിന്റെ സ്വകാര്യ അവകാശത്തെപറ്റി പത്രങ്ങളിലൂടെ രഞ്ജിനി മറുപടിയും പറഞ്ഞിരുന്നു.

പക്ഷേ, ആണ്‍കൂട്ടം അതിനെ സമീപിച്ചത് ആ നിലയ്ക്കല്ല. മറഡോണയെ ചുംബിക്കാമെങ്കില്‍ ഞങ്ങളെയും ആകരുതോ എന്ന മട്ടിലുള്ള ‘ഗംഭീര ന്യായങ്ങളാണ് സോഷ്യല്‍ നെറ്റ് വര്‍ക് സൈറ്റുകളിലും മറ്റും മലയാളി ആണ്‍കൂട്ടങ്ങള്‍ ഉയര്‍ത്തിയത്. അതിലെന്താ സംശയമെന്ന മട്ടില്‍ അത്തരം പറച്ചിലുകള്‍ക്ക് കൈയടികളും ലഭിച്ചിരുന്നു. ഇതിനെതിരെ സോഷ്യല്‍നെറ്റ്വര്‍ക്കുകളിലൂടെ പ്രതികരിച്ച ചില പുരുഷന്‍മാരുടെ നേര്‍ക്കും പലരും ഉറഞ്ഞു ചാടുന്നതും കഴിഞ്ഞ ദിവസം കണ്ടതാണ്.

 

ഈ വിഷയവും പിന്നാലെയെത്തിയ മോഡി-ട്വിറ്റര്‍- -പ്രണയ മന്ത്രാലയ വിവാദങ്ങളുമെല്ലാം നമ്മുടെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി നോക്കുക. മാന്യതയുടെ മുഖംമൂടി വാരിവലിച്ചിട്ടിട്ടും പുറത്തേക്കു ചാടുന്ന തുറുകണ്ണന്‍ തൂലികകളും ക്യാമറക്കണ്ണുകളുമെല്ലാം സുനന്ദ എന്ന സ്ത്രീയെ തന്നെയാണ് ലക്ഷ്യം വെച്ചത്.


 

മാധ്യമങ്ങളുടെ സിരാരോഗം
ആണ്‍കൂട്ടത്താല്‍ അപമാനിക്കപ്പെട്ട സുനന്ദാ പുഷ്കര്‍ എന്ന സ്ത്രീക്കെതിരെയും സൈബര്‍ വഴികളില്‍ തെറിവിളികളുണ്ടായി. സുനന്ദ അധികാരം കാണിക്കുന്നു എന്നു തുടങ്ങി അവര്‍ക്കിത് കിട്ടണം എന്നു വരെ നീണ്ടു അഭിപ്രായങ്ങള്‍. മലയാളത്തിലെ പത്ര, ദൃശ്യ മാധ്യമങ്ങളും സമാനമായ പാതയാണ് പിന്തുടര്‍ന്നത്. ഈ വിഷയവും പിന്നാലെയെത്തിയ മോഡി-ട്വിറ്റര്‍- -പ്രണയ മന്ത്രാലയ വിവാദങ്ങളുമെല്ലാം നമ്മുടെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി നോക്കുക. മാന്യതയുടെ മുഖംമൂടി വാരിവലിച്ചിട്ടിട്ടും പുറത്തേക്കു ചാടുന്ന തുറുകണ്ണന്‍ തൂലികകളും ക്യാമറക്കണ്ണുകളുമെല്ലാം സുനന്ദ എന്ന സ്ത്രീയെ തന്നെയാണ് ലക്ഷ്യം വെച്ചത്.

ഇതുമായി ബന്ധപ്പെട്ട എല്ലാ ചാനല്‍ വാര്‍ത്തകളും അനുഷ്ഠാനം പോലെ ആവര്‍ത്തിച്ച ദൃശ്യങ്ങളെല്ലാം സുനന്ദയുടേതായിരുന്നു. വിഷയം തരൂരെങ്കിലും മോഡിയെങ്കിലും ദൃശ്യങ്ങളില്‍ സുനന്ദ മാത്രം നിറയുന്ന മാജിക്കല്‍ റിയലിസം. തരൂരിനൊപ്പം അവര്‍ നടക്കുന്നതും ഇരിക്കുന്നതും ഊഞ്ഞാലാടുന്നതുമെല്ലാം ചാനല്‍ ക്യാമറകള്‍ നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ പല കാരണങ്ങളാല്‍ എത്തിച്ചേരാന്‍ കഴിയാതെ പോയവര്‍ക്ക് സമാശ്വാസമേകുന്ന തരത്തില്‍, ലക്ഷണമൊത്ത ഒരൊളിഞ്ഞുനോട്ടക്കാരന്റെ ചീഞ്ഞ കണ്ണോടെയാണ് മലയാള ദൃശ്യമാധ്യമങ്ങള്‍ ഈ സംഭവം കൈകാര്യം ചെയ്തത്. വിമാനത്താവളത്തില്‍ സുനന്ദയെ അപമാനിച്ചവര്‍ക്കു മാത്രമല്ല മനോരോഗമെന്ന് പേര്‍ത്തും പേര്‍ത്തും വെളിപ്പെടുത്തുന്നതായിരുന്നു ഈ മാധ്യമ നോട്ടങ്ങള്‍.

 

പ്രശസ്തയായ വ്യക്തിയോടുള്ള ആരാധനയോ വെറുപ്പുമോ പോലുമല്ല ഇതിനു പിന്നില്‍. പിന്നെ എന്താണെന്നതിനു ഉത്തരം തരാന്‍ വിദഗ്ധരായ മനശാസ്ത്രജ്ഞര്‍ക്കു പോലും കഴിയില്ല എന്നാണു തോന്നുന്നത്. സ്ത്രീകളെ പൊതു സ്ഥലങ്ങളില്‍ വച്ച് പല രീതിയിലും പീഡിപ്പിക്കുന്നതും ആക്രമിക്കുന്നതും രാജ്യവ്യാപകമാണെന്നു പറയാമെങ്കിലും ഇക്കാര്യത്തിലെ 'കേരള മോഡല്‍' സമാനതകളില്ലാത്തതാണ്. Sculpture: Debra Fritts


 

മാറ്റമില്ലാത്ത കേരളമോഡല്‍
ഇര സുനന്ദയോ രഞ്ജിനിയോ എന്നതല്ല ഇവിടെ വിഷയം. പ്രശസ്തയായ വ്യക്തിയോടുള്ള ആരാധനയോ വെറുപ്പുമോ പോലുമല്ല ഇതിനു പിന്നില്‍. പിന്നെ എന്താണെന്നതിനു ഉത്തരം തരാന്‍ വിദഗ്ധരായ മനശാസ്ത്രജ്ഞര്‍ക്കു പോലും കഴിയില്ല എന്നാണു തോന്നുന്നത്. സ്ത്രീകളെ പൊതു സ്ഥലങ്ങളില്‍ വച്ച് പല രീതിയിലും പീഡിപ്പിക്കുന്നതും ആക്രമിക്കുന്നതും രാജ്യവ്യാപകമാണെന്നു പറയാമെങ്കിലും ഇക്കാര്യത്തിലെ ‘കേരള മോഡല്‍’ സമാനതകളില്ലാത്തതാണ്.

കണ്ണും കയ്യും കാലും പിന്നെ കഴിയുമെങ്കില്‍ മറ്റു ശരീര ഭാഗങ്ങളും ഇക്കാര്യത്തിനായി ഉപയോഗിക്കാന്‍ കേരളത്തിലെ ആള്‍ക്കൂട്ടം മടികാണിക്കാറില്ല. ഏതു തിരക്കിലും ഏതു പെണ്ണിനുനേരെയും-അതു മുത്തശãിയോ പിഞ്ഞുകുഞ്ഞോ ആരായാലും-ഈ അളിഞ്ഞ ആണത്തം പാഞ്ഞടുക്കും. പ്രാദേശിക, മത,ജാതി, വര്‍ഗ, വര്‍ണ വ്യത്യാസങ്ങളൊന്നുമില്ലാതെ, ഒരു സംശയവുമില്ലാതെ സാമാന്യവല്‍കരിക്കാവുന്നത് തന്നെയാണ് ഈ പ്രസ്താവനയെന്ന് കേരളത്തില്‍ ജീവിക്കുകയോ വല്ലപ്പോഴും ചെന്നുപെടുകയോ ചെയ്യുന്ന മുഴുവന്‍ സ്ത്രീകളും സാക്ഷ്യപ്പെടുത്തും, തീര്‍ച്ച.

അടുത്തു കിട്ടുന്ന ഒരു പെണ്‍ശരീരത്തെ ഈ ക്രിയകള്‍ക്കു വിധേയമാക്കാന്‍ വിദ്യാഭ്യാസമോ സമൂഹത്തിലെ പദവിയോ ആര്‍ക്കും തടസ്സമാകുന്നില്ല എന്നതിനു ധാരാളം ഉദാഹരണങ്ങളുണ്ട്. റോഡിലോ, ബസിലോ, ട്രെയിനിലോ വിമാനത്തിലോ എവിടെയാണെങ്കിലും കാര്യം മുറപോലെ നടക്കും. അടി, ചവിട്ട് മുതലായ പ്രതികരണങ്ങള്‍ സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടാകാറുണ്ടെങ്കിലും അത്ര സാധാരണമല്ല എന്നതും ഓര്‍ക്കാം. പ്രതികരിക്കുന്നവര്‍ക്കാവട്ടെ കൂടെ നില്‍ക്കുന്നവരുടെ പോലും പിന്‍തുണ കിട്ടാറില്ല എന്നതും നാണം കെട്ട സത്യം. അത്തരം സന്ദര്‍ഭങ്ങളില്‍ ‘പുരുഷനെ തല്ലി’ എന്ന ഭീകര കുറ്റത്തിന്റെ പേരില്‍ മഹാന്യായങ്ങളുടെ നീളന്‍ നാക്കുകളുമായി ചാടിവീഴാനും ആളൊരുപാടു കാണും. ജഡ്ജിമാരും വനിതാ കമീഷന്‍ പുലികളും മുതല്‍ സാദാ ബസ് കണ്ടക്ടര്‍മാര്‍ വരെ ഉളുപ്പില്ലാതെ പങ്കുവെക്കാറുണ്ട് ഇത്തരം തൊടുന്യായങ്ങള്‍. സംശയമുള്ളവര്‍ക്കായി പി.ഇ ഉഷ മുതല്‍, തസ്നി ബാനുവരെയുള്ള ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

 

മറുനാടന്‍ സ്ത്രീകളും വിനോദ സഞ്ചാരികളുമെല്ലാം കയ്പ്പുള്ള ഇത്തരം അനുഭവങ്ങളുടെ ഇരയായി, കേരളത്തെ പഴിച്ച് മടങ്ങാറുണ്ട് എന്നത് ടൂറിസം വികസനത്തിന് നോമ്പുനോറ്റിരിക്കുന്ന ഭരണനേതൃത്വങ്ങളൊന്നും ശ്രദ്ധിക്കാറേയില്ല. sculpture:Metin Yurdanur


 

ഞരമ്പുരോഗികളുടെ സ്വന്തം നാട്
കേരളത്തില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്കാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ പുതുമയല്ല. എന്നാല്‍, ദൈവത്തിന്‍റെ സ്വന്തം നാട്, പച്ചപ്പിന്റെ പറുദീസ എന്നൊക്കെ പറഞ്ഞ് മിന്നുന്ന പരസ്യം ചെയ്ത് ഇന്നാട്ടിലേക്ക് ആവാഹിച്ചെത്തിക്കുന്ന മറുനാടന്‍ സ്ത്രീകളും വിനോദ സഞ്ചാരികളുമെല്ലാം കയ്പ്പുള്ള ഇത്തരം അനുഭവങ്ങളുടെ ഇരയായി, കേരളത്തെ പഴിച്ച് മടങ്ങാറുണ്ട് എന്നത് ടൂറിസം വികസനത്തിന് നോമ്പുനോറ്റിരിക്കുന്ന ഭരണനേതൃത്വങ്ങളൊന്നും ശ്രദ്ധിക്കാറേയില്ല. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും മറ്റും ഈ പെരുമാറ്റങ്ങളെ പറ്റി അമ്പരപ്പു പ്രകടിപ്പിക്കുന്നതിന് പല വട്ടം സാക്ഷിയായിട്ടുണ്ട്.

അടുത്തകാലത്ത് കേരളത്തിലേയ്ക്ക് യാത്ര പോയ ഉത്തരാഖണ്ഡ് കുടുംബം തിരികെ വന്നപ്പോള്‍ പ്രതികരിച്ചതോര്‍ക്കുന്നു. പോകുമ്പോള്‍ കേരളത്തെക്കുറിച്ച് സ്റഡി ക്ലാസ്സിനു വന്നിരുന്ന അവര്‍ ഇനി കേരളത്തിലേയ്ക്കില്ല എന്നാണ് സംശയലേശമന്യെ പറഞ്ഞു. കാലാവസ്ഥ ശരിയല്ലെന്ന് ഒഴുക്കന്‍ മട്ടില്‍ ആദ്യം കാരണം പറഞ്ഞെങ്കിലും നാല്‍പതു കടന്ന ഭാര്യയും പ്രായപൂര്‍ത്തിയായ മകളും ചില മാനസിക രോഗികളുടെ ഇടയില്‍ പെട്ടു എന്നാണവര്‍ വിശദീകരിച്ചത്. നഗരത്തിലെ തിരക്കുകള്‍ അസഹ്യം എന്ന് ദില്ലി പോലൊരു മഹാനഗരത്തില്‍ ജീവിക്കുന്നവര്‍ തിരുവനന്തപുരത്തെയും കൊച്ചിയെയും പറ്റി പറയുമ്പോള്‍ നമുക്കു ലജ്ജിക്കാതെ വയ്യ.

 

പൂവും പച്ചക്കറിയും പഴങ്ങളും തമിഴ് നാടിനോട് വാങ്ങുന്ന മലയാളി, പൊതുസ്ഥലത്തെ മര്യാദകള്‍കൂടി അവിടെ നിന്ന് കടം കൊള്ളുമെങ്കില്‍, വരും തലമുറകളെയെങ്കിലും ഞരമ്പുരോഗികളല്ലാതെ വളര്‍ത്താമായിരുന്നു. ഈ സംസ്കാരശൂന്യതയില്‍ കേരളത്തിലെ പുരുഷന്‍മാര്‍ക്ക് എന്നാണു ലജ്ജ തോന്നി തുടങ്ങുക? Scupture: Debra Fritts


 

എന്നെങ്കിലും തോന്നുമോ ലജ്ജ?
കേരളമൊഴികെ നാലു സംസ്ഥാനങ്ങളില്‍ താമസിക്കുകയും പലയിടത്തും യാത്ര ചെയ്യുകയും ചെയ്ത കഴിഞ്ഞ പതിനെട്ടു വര്‍ഷത്തെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഈ വിധത്തിലുള്ള ഒരനുഭവമുണ്ടായിട്ടില്ല. മണല്‍ വാരിയിട്ടാല്‍ നിലത്തു വീഴാത്ത കരോള്‍ ബാഗിലെ ദീപാവലി ഷോപ്പിംഗ് തിരക്കുകളിലും മെട്രോ സ്റ്റേഷനുകളിലെ പ്രഭാതക്കൂട്ടങ്ങളിലുമൊക്കെ ഇവിടങ്ങളിലാക്കെ സ്ത്രീകള്‍ സ്വതന്ത്രരായി സഞ്ചരിക്കുന്നു. ഹരിയാന, ഉത്തരപ്രദേശ് എന്നിവിടങ്ങളില്‍ വളരെ ജനകീയമായൊരു ഓട്ടോ സവാരിയുണ്ട്. തലങ്ങും വിലങ്ങും സീറ്റ് ക്രമീകരിച്ച ഓട്ടോകളില്‍ പത്തുമുതല്‍ പതിനഞ്ചുപേര്‍ വരെ സുഖമായി സഞ്ചരിക്കുന്നു.

അതില്‍ സമൂഹത്തിലെ എല്ലാ തുറകളില്‍ പെട്ടവരും ഉണ്ടാകും, പക്ഷേ കുളിക്കാത്ത, ദിവസേന പത്രം വായിക്കാത്ത, സാക്ഷരതയില്ലാത്ത എന്നൊക്കെ പറഞ്ഞ് മലയാളി നിത്യവും മൂക്കുപൊത്തുന്ന വടക്കേ ഇന്ത്യന്‍ നാടുകളിലെ പുരുഷന്‍മാര്‍ കാണിക്കുന്ന മാന്യത കേരളത്തിലുള്ളവര്‍ക്ക് സങ്കല്‍പ്പിക്കുവാന്‍ പോലുമാകാത്തതാണ്. ഞെങ്ങി ഞെരുങ്ങി ഇരിക്കേണ്ടി വരുമ്പോള്‍ പോലും ആരെയും അടുത്തിരിക്കുന്ന പെണ്‍ശരീരം പ്രലോഭിപ്പിക്കുന്നില്ല. ഹരിയാനയിലെ ഉയര്‍ന്നു വരുന്ന ബലാല്‍സംഗ നിരക്കുകളും വടക്കേ ഇന്ത്യയിലെ മൊത്തത്തിലുള്ള സ്ത്രീ പീഡനങ്ങളും മറന്നിട്ടല്ല ഇതെഴുതുന്നത്.

പക്ഷേ, പൊതു ഇടങ്ങളിലെ ആര്‍ത്തിക്കണ്ണുകളും കയ്യുകളും കേരളത്തില്‍ മാത്രമേ ഇത്ര രൂക്ഷമായി അനുഭവപ്പെടാറുള്ളൂ എന്നതാണ് സത്യം. പൂവും പച്ചക്കറിയും പഴങ്ങളും തമിഴ് നാടിനോട് വാങ്ങുന്ന മലയാളി, പൊതുസ്ഥലത്തെ മര്യാദകള്‍കൂടി അവിടെ നിന്ന് കടം കൊള്ളുമെങ്കില്‍, വരും തലമുറകളെയെങ്കിലും ഞരമ്പുരോഗികളല്ലാതെ വളര്‍ത്താമായിരുന്നു. ഈ സംസ്കാരശൂന്യതയില്‍ കേരളത്തിലെ പുരുഷന്‍മാര്‍ക്ക് എന്നാണു ലജ്ജ തോന്നി തുടങ്ങുക?
 
 
 
 

ഒറ്റ വാക്കിലൊതുങ്ങില്ല, ഒരു പിറവിയും

 
 
 
 
അമ്മ എന്ന അനുഭവത്തിന്റെ നാനാര്‍ത്ഥങ്ങളെക്കുറിച്ച വി.പി റജീനയുടെ കുറിപ്പിന് ഒരു തുടര്‍ച്ച. സ്മിത മീനാക്ഷി എഴുതുന്നു

 

 

…അതുകൊണ്ടു തന്നെ ‘ഒന്നു നൊന്തു പെറ്റു കാണിക്കെടോ’ എന്ന വെല്ലുവിളി അസംബന്ധമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നമ്മുടെ പുരുഷ സമൂഹം പലപ്പോഴും നടത്തുന്ന ചില ‘ശക്തി പ്രകടന’ങ്ങള്‍ക്കു തുല്യമാണിത്. ‘നീയൊരു പെണ്ണല്ലേ , ആണുങ്ങളോടു കളിച്ചാല്‍ വിവരമറിയും , സൂക്ഷിച്ചില്ലെങ്കില്‍ പത്തുമാസം കഴിയുമ്പോള്‍ ….’ ഈ തരത്തില്‍ പെട്ട സംഭാഷണങ്ങള്‍ പല സിനിമകളിലും കാണുന്നതല്ലേ?

വിഡ്ഢിത്തത്തിനെ അഹങ്കാരത്തിന്റെ മേല്‍ക്കച്ചയണിയിച്ച് പ്രദര്‍ശിപ്പിക്കാന്‍ പുരുഷന്‍ മടികാണിക്കാറില്ല എന്നത് നാട്ടു നടപ്പ്. അതുപോലെ, സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് പറയുമ്പോള്‍ മൂത്രമൊഴിക്കുന്നതിന്റെ സ്വാഭാവിക രീതിപോലും എടുത്തു പറയുന്ന പുരുഷന്മാരില്ലേ? പൂച്ചയെപ്പോലെ നാലുകാലില്‍ വീഴാന്‍ നായയ്ക്കാവില്ലെന്നത് പൂച്ചയുടെ മഹത്വവും നായയുടെ ന്യൂനതയുമല്ല. അതുകൊണ്ടു തന്നെ ആ വിഡ്ഢിത്തത്തെ ആവര്‍ത്തിക്കാതെ, അവഗണിയ്ക്കുക എന്നതേ നമുക്ക് ചെയ്യാനുള്ളൂ-സ്മിത മീനാക്ഷി എഴുതുന്നു

 

 

സ്ത്രീയുടേതു മാത്രമായ ഒരു ജൈവാനുഭവമാണ് പ്രസവം. അതിന്‍റെ എത്ര വീഡിയോ ദൃശ്യങ്ങള്‍ കണ്ടാലും പുരുഷന് ആ അനുഭവത്തിന്‍റെ പൂര്‍ണത മനസ്സിലാക്കാനാവില്ല. അതിനായി മാത്രം ഇനിയും സ്ത്രീകള്‍ ക്യാമറയ്ക്കു മുമ്പില്‍ പ്രസവിക്കണമെന്നുമില്ല. മാതൃത്വത്തിന്റെ മഹത്വമെന്നത് ജനനത്തിന്റെ നിമിഷങ്ങളിലെ വേദനയില്‍ ഒതുങ്ങുന്നതാണോ? അത് ഗര്‍ഭപാത്രത്തില്‍ ഒരു ജീവന്‍ രൂപം കൊള്ളുന്നതോടെ ആരംഭിക്കുന്നു എന്നു പറയാമെങ്കിലും പ്രസവത്തോടെ അതു പൂര്‍ണ്ണമാകുന്നില്ല. ഒരു കുഞ്ഞിനെ , സമൂഹത്തിനു വേണ്ട രീതിയിലുള്ള ഒരു മനുഷ്യജന്മമായി ഏല്‍പ്പിച്ചു കൊടുക്കുന്നതുവരെ ആ മഹത്വപൂര്‍ണമായ പ്രക്രിയ തുടരുന്നു. പ്രസവവേദനയുടെ ഏറ്റക്കുറച്ചിലുകളില്‍ മാതൃ മഹത്വം വ്യത്യാസപ്പെടുന്നതുമില്ല.

സ്ത്രീ പുരുഷ ജന്മങ്ങളുടെ ജൈവപരമായ കര്‍ത്തവ്യങ്ങളില്‍ ‘പ്രസവം’ എന്നത് സ്ത്രീ സ്വമേധയാ ഏറ്റെടുത്ത ഒരു ഓപ്ഷന്‍ അല്ല. ‘ജനിപ്പിച്ചാല്‍ മതി, ഉള്ളില്‍ കിടത്തി വളര്‍ത്തി പത്തു മാസം കഴിഞ്ഞ് ഞാന്‍ പ്രസവിച്ചു തരാം’ എന്ന് ഹവ്വ മുതലുള്ള ഏതെങ്കിലും സ്ത്രീ ഇണയോട് പറഞ്ഞതു കൊണ്ടല്ല ഞാനടക്കമുള്ള സ്ത്രീ സമൂഹം പ്രസവിക്കുന്ന ജീവിയായത്. അങ്ങനെയൊരു തെരഞ്ഞെടുപ്പ് സാധ്യമായിരുന്നെങ്കില്‍ ഒന്നിടവിട്ട് ആണും പെണ്ണും എന്നും ആദ്യമാര് എന്നതു ടോസ്സ് ചെയ്തും തീരുമാനിക്കപ്പെടുമായിരുന്നു. അതുകൊണ്ടു തന്നെ ‘ഒന്നു നൊന്തു പെറ്റു കാണിക്കെടോ’ എന്ന വെല്ലുവിളി അസംബന്ധമാണ്.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നമ്മുടെ പുരുഷ സമൂഹം പലപ്പോഴും നടത്തുന്ന ചില ‘ശക്തി പ്രകടന’ങ്ങള്‍ക്കു തുല്യമാണിത്. ‘നീയൊരു പെണ്ണല്ലേ , ആണുങ്ങളോടു കളിച്ചാല്‍ വിവരമറിയും , സൂക്ഷിച്ചില്ലെങ്കില്‍ പത്തുമാസം കഴിയുമ്പോള്‍ ….’ ഈ തരത്തില്‍ പെട്ട സംഭാഷണങ്ങള്‍ പല സിനിമകളിലും കാണുന്നതല്ലേ? വിഡ്ഢിത്തത്തിനെ അഹങ്കാരത്തിന്റെ മേല്‍ക്കച്ചയണിയിച്ച് പ്രദര്‍ശിപ്പിക്കാന്‍ പുരുഷന്‍ മടികാണിക്കാറില്ല എന്നത് നാട്ടു നടപ്പ്. അതുപോലെ, സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് പറയുമ്പോള്‍ മൂത്രമൊഴിക്കുന്നതിന്റെ സ്വാഭാവിക രീതിപോലും എടുത്തു പറയുന്ന പുരുഷന്മാരില്ലേ? പൂച്ചയെപ്പോലെ നാലുകാലില്‍ വീഴാന്‍ നായയ്ക്കാവില്ലെന്നത് പൂച്ചയുടെ മഹത്വവും നായയുടെ ന്യൂനതയുമല്ല. അതുകൊണ്ടു തന്നെ ആ വിഡ്ഢിത്തത്തെ ആവര്‍ത്തിക്കാതെ, അവഗണിയ്ക്കുക എന്നതേ നമുക്ക് ചെയ്യാനുള്ളു.

 

 

പിടിവാശിക്കാരി രാജ്ഞി
ഗര്‍ഭാവസ്ഥ എന്നത് സ്ത്രീയ്ക്ക് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളാണ് നല്‍കുന്നത്. ആ അവസ്ഥയില്‍ പഞ്ചേന്ദ്രിയങ്ങളെല്ലാം അതുവരെ തുടര്‍ന്നു വന്ന ശീലങ്ങളെ നിഷേധിക്കുന്നു. ഇതല്ല, ഇതല്ല എന്ന് നാവും കാതും കണ്ണുമൊക്കെ പരാതിക്കാരാകുന്ന കാലം. എല്ലാ ജൈവപ്രക്രിയകളെയും നിയന്ത്രിക്കുന്നത് പുതിയൊരു രാജ്ഞിയാണപ്പോള്‍ . അവളാണെങ്കിലോ വല്ലാത്ത പിടിവാശിക്കാരിയും. ഒരു പക്ഷേ ഒരു ശിശുവിന്റെ ഭരണത്തിലേയ്ക്ക് സ്ത്രീ ജീവിതം മാറുന്നതിന്റെ തുടക്കമായതിനാലാകാം.

അതുകൊണ്ടു കൊണ്ടു തന്നെ പിന്നിട്ട ആ അവസ്ഥയെ നോക്കിക്കാണുമ്പോള്‍ എനിക്ക് ആശ്ചര്യമാണ് . പുതിയൊരു ജീവിത ശൈലി ആവശ്യപ്പെടുന്ന അനുഭവം. അമ്പരപ്പിക്കുന്ന എത്രയെത്ര മാറ്റങ്ങള്‍ . ചിരി എന്നത് ഒഴിവാക്കാനാവാത്ത ശീലമായിരുന്ന ഞാന്‍ പുഞ്ചിരിക്കാന്‍ തന്നെ പാടുപെട്ടു. അന്നുവരെ ഒരിക്കല്‍ പോലും കഴിക്കാതിരുന്ന പാവയ്ക്ക എന്ന പച്ചക്കറി എന്‍റെ പ്രിയപ്പെട്ടതായത് അവിശ്വസനീയമായ മറ്റൊരു ജൈവമാറ്റം.

മൂന്നാം മാസത്തിലെ ഔദ്യോഗിക സ്ഥലം മാറ്റവും എട്ടാം മാസത്തിലെ ദില്ലി -കേരളാ ട്രെയിന്‍ യാത്രയുള്‍പ്പടെയുള്ള കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും അപ്പുറത്ത്, തുടക്കത്തില്‍ ഹോസ്റല്‍ വാര്‍ഡന്‍ പ്രത്യേക വാത്സല്യത്തോടെ തന്ന കഞ്ഞിയും പുളിച്ചമ്മന്തിയും ഓഫീസ് സഹപ്രവര്‍ത്തകര്‍ ദിവസവും കൃത്യമായി എത്തിച്ചു തന്നിരുന്ന കരിക്കിന്‍ വെള്ളവും പോലുള്ള നല്ല അനുഭവങ്ങള്‍ക്കാണ് ഓര്‍ത്തെടുക്കുമ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത് എന്നത്ഒരു പക്ഷേ ഞാനൊരമ്മയായതുകൊണ്ടാകാം. എങ്കില്‍ ആ അമ്മത്വത്തിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു, ഒപ്പം. എന്നെ അതിനര്‍ഹയാക്കിയ രണ്ടു മക്കളോടും, അതിനു നിമിത്തമായ എന്റെ പങ്കാളിയോടും.

 

Painting: Priya Anand


 

ഒളിഞ്ഞു നോട്ടം എന്ന പാരമ്പര്യ കല
സ്ത്രീയുടെ ഗര്‍ഭാവസ്ഥയെ ലൈംഗിക താല്‍പര്യത്തോടെ നോക്കിക്കാണുന്ന പുരുഷ സമൂഹം നമുക്കു ചുറ്റും ഉണ്ട്. ഒരു മൂന്നാം ലോക രാജ്യത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയില്‍ അതും ഉള്‍പ്പെടുന്നു എന്നതാണ് വാസ്തവം. സാമ്പത്തികമായ പിന്നോക്കാവസ്ഥ മാത്രമല്ല വികസനത്തിന്റെ അളവുകോല്‍ , ജനജീവിതത്തിന്റെ ബൌദ്ധികമായ നിലവാരം കൂടിയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സ്ത്രീയ്ക്ക് അവള്‍ ഇഷ്ടപ്പെടുന്ന ഏതു വേഷവും ധരിക്കാനുള്ള അവകാശമുണ്ടെന്നു നാം പറയുമ്പോള്‍ , അതിനെ ഉള്‍ക്കൊള്ളാനുള്ള സമൂഹം നിലവിലുണ്ടായിരിക്കേണ്ട ആവശ്യകത കൂടി അതില്‍ അന്തര്‍ലീനമാണ്. പക്ഷേ കാര്യങ്ങള്‍ അത്തരത്തിലൊന്നുമായിട്ടില്ല.

അതിനിനിയും കാലതാമസമുണ്ട്. തുറിച്ചു നോട്ടവും ഒളിഞ്ഞു നോട്ടവും നമ്മുടെ പാരമ്പര്യ കലകള്‍ തന്നെയാണിപ്പോഴും. വികസനത്തിന്റെ പാതയില്‍ പാതി പിന്നിട്ട ഈ അവസ്ഥയില്‍ ഗര്‍ഭവും പ്രസവവും പോലും ലൈംഗികതയുടെ ഹാസ്യോത്പന്നങ്ങളായി മാറുന്നു. കേരളത്തിലെ വിദ്യാഭ്യാസ നിലവാരവും മേല്‍പ്പറഞ്ഞ മനോഭാവവും തമ്മിലുള്ള ബന്ധം നേര്‍ വിപരീതമായ രീതിയിലാണ് നിലകൊള്ളൂന്നത്.

അതുകൊണ്ടു തന്നെ ആശുപത്രികള്‍ ഉള്‍പ്പടെ പൊതുസ്ഥലങ്ങളില്‍ ഗര്‍ഭിണിയായ സ്ത്രീയ്ക്ക് സമൂഹത്തിന്റെ പ്രതികരണങ്ങളില്‍ അസ്വസ്ഥയാകേണ്ടിവരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനായി ചെല്ലുന്നവരോട് സ്ത്രീകളായ ഡോക്ടര്‍മാരും നേഴ്സുമാരും പോലും വളരെ മോശമായ രീതിയില്‍ പെരുമാറാറുണ്ട്. അവര്‍ ചെയ്ത എന്തോ തരം താണ പ്രവൃത്തിയുടെ ഫലമായിട്ടാണ് ഈ അവസ്ഥയുണ്ടായതെന്ന അര്‍ത്ഥത്തില്‍ പരിഹാസത്തില്‍ പൊതിഞ്ഞ ശകാരവും നേരിടേണ്ടി വരുന്നു.

 

Painting: Seshadri Sreenivasan


 

സ്വപ്നത്തിനും ജാഗരത്തിനുമിടയില്‍
പ്രസവത്തിന്റെ വേദന അനുഭവിച്ചതുകൊണ്ട് മറ്റു വേദനകള്‍ നിസ്സാരമാകണമെന്നുണ്ടോ? പ്രസവവേദന പിന്നീട് ഓര്‍മ്മിച്ചെടുക്കാനാകില്ല എന്നു പറയുന്നതില്‍ തന്നെ ഒരു പ്രത്യേകത ആ അനുഭവത്തിനുണ്ട്. സന്തോഷവും സങ്കടവും വേദനയും കൂടിക്കലര്‍ന്ന ഒരു സ്വപ്നാവസ്ഥയിലാണതു സംഭവിക്കുന്നതെന്നു തോന്നുന്നു. കടുത്ത ഒരു വേദനയുടെ വേലിയേറ്റത്തില്‍ ഉറക്കെ നിലവിളിക്കുന്നു, അതടങ്ങുമ്പോള്‍ ഉറക്കത്തിലേയ്ക്കുള്ള ഒരു മുങ്ങാംകുഴി, അടുത്ത വേലിയേറ്റത്തിലാണു പിന്നീടു പിടഞ്ഞുണരുന്നത്.

അപ്പോള്‍ വേദനയെ വേദനയായിട്ടല്ല അറിയുന്നത്. അത് മറ്റെന്തോ അനുഭവമാണ്. സ്വപ്നത്തിനും ജാഗരത്തിനും ഇടയ്ക്കുള്ള ഒരു ഊഞ്ഞാലാട്ടം. ജനനത്തോടെ വേദനകള്‍ അവസാനിക്കുന്നുമില്ല, കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്ന നിമിഷം വേദനകളില്‍ നിന്നൊരു മോചനമുണ്ട്, പക്ഷേ പിന്നീട് ദിവസങ്ങളോളം തുടരുന്ന വേദന ഏതമ്മയും അനുഭവിച്ചിരിക്കും.

പച്ച മാംസത്തില്‍ സൂചി കയറ്റുന്ന വേദന അപ്പോള്‍ ഭീകരമായി തോന്നില്ല എങ്കില്‍ കൂടി , പ്രസവത്തെ സംബന്ധിച്ച് ഓര്‍മ്മയില്‍ നില്‍ക്കുന്ന വേദന ആ തുന്നലുകളുടെതു തന്നെയാണ്. രണ്ടാഴ്ചയില്‍ കൂടുതല്‍ നോവായി നീറിപ്പിടിച്ച ആ അനുഭവം പല കൂട്ടുകാരും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. സിസേറിയന്‍ രീതിയിലുള്ള പ്രസവത്തിലും ജനനാന്തര വേദനകള്‍ മറക്കാനാകാത്തതാണ്.

എങ്കില്‍ പോലും ആ വേദനകള്‍ അനുഭവിച്ച ഒരു സ്ത്രീയ്ക്ക് മറ്റു വേദനകള്‍ നിസ്സാരങ്ങളെന്നു പറയാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ( രണ്ടു പ്രസവവും കഴിഞ്ഞ്, നാളുകള്‍ക്കുശേഷം , മൂന്നു പല്ലുകള്‍ക്കൊരുമിച്ച് ‘റൂട്ട് കനാല്‍ സര്‍ജറി’ നടത്തിയപ്പോള്‍ അനുഭവിച്ച വേദന പ്രസവവേദനയുടെയത്ര പോലും താങ്ങാനായില്ലെന്നതാണു വാസ്തവം.)

 

Painting: Frida Kahlo


 

ജീവിതം എന്ന മുള്‍മുന
ഗര്‍ഭവും പ്രസവവും അതിനുശേഷമുള്ള കുഞ്ഞിനെ വളര്‍ത്തലും ( അതില്‍ അമ്മയെ കൂടാതെ അച്ഛനും പങ്കുണ്ടെങ്കിലും ആ പങ്ക് തുലോം ചെറുതാണ്. ) സ്ത്രീയുടെ സവിശേഷാനുഭവങ്ങള്‍ തന്നെ. നൊന്തും കരഞ്ഞും ചിരിച്ചും നടത്തുന്ന സ്വാഭാവികമായ ഒരു ജീവിത ക്രിയ. തൊഴില്‍ സ്ഥലത്തോ വീട്ടിലോ സ്ത്രീകള്‍ പ്രസവിക്കുന്ന കാലം മാറി എന്നത് നമ്മുടെ മാത്രം അനുഭവങ്ങള്‍. ഇതൊന്നും ഇങ്ങനെയല്ലാത്ത കോടിക്കണക്കിനു കോടിക്കണക്കിനുസ്ത്രീകള്‍, അടിയാത്തി മാച്ചിയെപ്പോലുള്ളവര്‍ നമ്മുടെ രാജ്യത്തുണ്ട്.

ദൈനംദിന ജീവിതത്തില്‍ അവരനുഭവിക്കുന്ന വേദനകള്‍ പ്രസവവേദനയെക്കാള്‍ വലുതാണ്. അഞ്ചാമതും ഗര്‍ഭിണിയായ നാലുമക്കളുടെ അമ്മയായ ഒരു സ്ത്രീ ഒരിക്കലെന്നോടു പറഞ്ഞു-’ഗര്‍ഭവും പ്രസവവും ഒന്നുമല്ല പ്രശ്നം, ഒരു കുഞ്ഞിനുകൂടി ആഹാരത്തിനു വഴി കണ്ടെത്തുക എന്നത് മാത്രമാണ്’. ജീവശാസ്ത്രപരമായ അനുഭവങ്ങള്‍ പോലും ഉച്ച നീചത്വങ്ങള്‍ക്ക് വിധേയമാണ്. സാമ്പത്തിക അസമത്വങ്ങള്‍- വികസനത്തിന്റെ പാര്‍ശ്വഫലമായ അസമത്വങ്ങള്‍ – ഒരു ജനതയെ കനത്ത മതിലുകള്‍ കൊണ്ട് വേര്‍തിരിക്കുന്ന ഇക്കാലത്ത് നമുക്ക് ഒന്നിനെയും സാമാന്യവത്കരിക്കാനാവുന്നില്ല.

ശ്വേതാ മേനോന്റെ പ്രസവം ക്യാമറയിലൂടെ ലോകം കണ്ടതു കൊണ്ട് നാമുള്‍പ്പെടുന്ന സ്ത്രീ ലോകം ഒന്നും നേടുന്നില്ല. അത് ഒരു കലാകാരിയുടെ തികച്ചും സ്വതന്ത്രമായ ഒരു ആവിഷ്കാരം മാത്രം. ഒപ്പം ഈ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവുമടക്കമുള്ള അണിയറ ശില്‍പ്പികള്‍ക്ക് കച്ചവട താല്‍പര്യങ്ങളില്‍ കൂടുതലായ ‘മഹദവികാരങ്ങള്‍’ ഒന്നുമുണ്ടാവില്ലെന്നും ഞാന്‍ കരുതുന്നു. ‘ശ്വേതയുടെ പ്രസവം ‘ കാണാന്‍ തിയേറ്ററുകളില്‍ ആളുകള്‍ നിറയുമെന്നും സിനിമ വാണിജ്യപരമായ വിജയം നേടുമെന്നുമാകും അവരുടെ പ്രതീക്ഷകള്‍. ആ പ്രതീക്ഷകള്‍ സഫലമാകുകയും ചെയ്തേക്കാം.

 

Painting: Prakash Pore


 

സാമാന്യവല്‍കരണത്തിനപ്പുറം
അമ്മയുടെ മാഹാത്മ്യം മക്കളറിയുന്നത് , അല്ലെങ്കില്‍ സമൂഹമറിയുന്നത് അവരനുഭവിച്ച പ്രസവവേദനയുടെ അളവറിഞ്ഞിട്ടാണ് എന്നൊക്കെ ചിന്തിക്കാന്‍ ബുദ്ധി നമ്മെ അനുവദിക്കുമോ? പ്രസവിക്കാതെയും പാലൂട്ടാതെയും ചില അമ്മമാര്‍ മാതൃത്വത്തിന്റെ മഹനീയത നമ്മുടെ മുമ്പില്‍ വെളിവാക്കുന്നുണ്ട്.

അങ്ങനെയൊരു അമ്മയെ കഴിഞ്ഞയാഴ്ച കാണാനിടയായി. അന്‍പതു കുട്ടികളുമായി ഒരു വീട്ടില്‍, അവരിലോരോരുത്തരുടെയും ആവശ്യങ്ങള്‍ക്കു ചെവി കൊടുത്തും അവരെ സ്നേഹിച്ചും ജീവിക്കുന്ന ശ്രീമതി അഞ്ജന രാജഗോപാല്‍. ( സായ് കൃപ, സെക്ടര്‍ പന്ത്രണ്ട്, നോയിഡ. ) അമ്മയ്ക്കും മാതൃത്വത്തിനുമൊന്നും മറ്റു അര്‍ത്ഥങ്ങള്‍ തേടേണ്ടതില്ലെന്നു പറഞ്ഞ് മനസ്സുകൊണ്ടു വണങ്ങാന്‍ കഴിഞ്ഞതുപോലും ഒരു പുണ്യമെന്നു തോന്നി.

ജനനവും മരണവുമൊന്നും അര്‍ത്ഥപൂര്‍ണമാകുന്നതു ക്യാമറക്കണ്ണിലൂടെ നോക്കുമ്പോഴല്ല എന്നും മാതൃത്വവും പിതൃത്വവുമൊന്നും ഗാഢത അളക്കാവുന്ന ബന്ധങ്ങളല്ല എന്നും സാംസ്കാരിക രംഗത്തുള്ളവരും മനസ്സിലാക്കുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. ‘പത്തുമാസം ചുമന്നതിന്റെയും നൊന്തു പെറ്റതിന്റെയും” കണക്കുകള്‍ അവസാനിപ്പിക്കാനുള്ള നേരമായി എന്ന് സ്ത്രീ സമൂഹവും തിരിച്ചറിയേണ്ടതുണ്ട്.

 

Painting: Alfredo Ramos Martinez


 

സുശീലയും ഒരമ്മയാണ്
2000 ന്റെ ആദ്യ പകുതിയിലാണ്. ഔദ്യോഗികമായി അങ്ങേയറ്റം തിരക്കുള്ള ദിനങ്ങളില്‍, ദിവസവും വന്നു പോകുന്ന സുശീല എന്ന ആത്മാര്‍ത്ഥതയുള്ള വീട്ടു ജോലിക്കാരിയായിരുന്നു വലിയ സഹായം. രണ്ടു കുട്ടികളുടെ അമ്മയായ അവള്‍ക്ക് എന്റെ പരിമിതികളില്‍ നിന്ന് അനുവദിച്ചു കൊടുക്കാവുന്ന സ്വാതന്ത്യ്രം കൊടുത്തിരുന്നതുകൊണ്ട് കുട്ടികളെയും കൂട്ടിയായിരുന്നു ജോലിക്കു വരുന്നത്, മറ്റുപണികള്‍ കഴിഞ്ഞ് തറ തുടയ്ക്കുന്ന നേരമാകുമ്പോഴേയ്ക്ക് കരഞ്ഞുതുടങ്ങുന്ന ഒന്നരവയസ്സുകാരനെ സാരിത്തലപ്പുകൊണ്ട് പുറത്തു കെട്ടിവച്ചായിരുന്നു അവള്‍ ജോലി പൂര്‍ത്തിയാക്കുന്നത്.

പെട്ടെന്ന് ഒരു ഔദ്യോഗിക ആവശ്യത്തിനു ഒരാഴ്ച ദൂരെ പോകേണ്ടിവന്നപ്പോള്‍ സുശീലയ്ക്ക് അധിക ചുമതലകള്‍ കൊടുത്താണ് ഞാന്‍ യാത്രയായത്. വീട്ടില്‍ അഞ്ചുവയസ്സുകാരി മകളും അവളുടെ അച്ഛനും മാത്രം. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ ഫോണ്‍ കോള്‍ ‘സുശീല വന്നില്ല , അവര്‍ പ്രസവിച്ചു എന്ന് ഒരു കുട്ടി വന്നറിയിച്ചു’.

ഞാന്‍ അമ്പരന്നു പോയി. പ്രസവിക്കുകയോ? അതിനവള്‍ ഗര്‍ഭിണിയായിരുന്നില്ലല്ലോ. അവള്‍ എന്തെങ്കിലും കാര്യസാധ്യത്തിനു നുണ പറയുന്നതാകും എന്നെന്റെ വികൃത ബുദ്ധി ചിന്തിച്ചു. ഒരാഴ്ചയ്ക്കു ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ആദ്യം ചെയ്തത് സുശീലയുടെ വീടു തിരക്കി പോകുകയാണ്, മണ്ണിഷ്ടികകള്‍ അടുക്കിവച്ച് തീര്‍ത്ത വീടെന്ന സമചതുരക്കളത്തില്‍ ഒരു മൂലയിലെ കല്ലടുപ്പില്‍ എന്തോ വേവിക്കുന്ന സുശീല! മണ്ണ് തല്ലിയുറപ്പിച്ച തറയില്‍, ഒരു കീറത്തുണിയില്‍ ഒരു കുഞ്ഞ്! വലുപ്പം ഒരു പൂച്ചക്കുഞ്ഞിനെക്കാള്‍ അല്‍പം കൂടുതല്‍ മാത്രം.

ഞാന്‍ തരിച്ചു നിന്നുപോയി. ഏതാണ്ട് ഒരു വര്‍ഷമായിരുന്നു അവള്‍ എന്റെ വീട്ടില്‍ ജോലിയ്ക്കു വരാന്‍ തുടങ്ങിയിട്ട്.. എന്നിട്ടും ആ മനുഷ്യഗര്‍ഭം എന്റെ കണ്ണുകള്‍ കാണാതെ പോയി. ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ വരേണ്ടെന്നു പറയുമെന്ന് ഭയന്ന് അവള്‍ സാരി ചുറ്റി വയറൊളിപ്പിച്ചതാകാം, പക്ഷേ ഒമ്പതു മാസവും അതു കാണാതെ പോയ എന്നോട് എനിക്കിനിയും ക്ഷമിക്കാനായിട്ടില്ല, മരണം വരെ എനിക്കു മാപ്പു നല്‍കാന്‍ ഞാന്‍ തയാറുമല്ല.

 
 
വി.പി. റജീന എഴുതുന്നു
അടിയാത്തി മാച്ചിയുടെ ഈറ്റുപുരയും ശ്വേതാമേനോന്റെ പേറും
 
 
 
 

നന്‍മ ഒരു വാക്കല്ല

 
 
 
നന്‍മ പെയ്യുന്ന ഒരു ജീവിതം. സ്മിത മീനാക്ഷി എഴുതുന്നു
 
 
ഞാന്‍ ഭീരുവിന്റെ പതിഞ്ഞ ചുവടുകളോടെ ഇറങ്ങിച്ചെന്നു, വേഗം പൊയ്ക്കോളൂ എന്നും വഴി തിരിയുന്ന വരെ അവിടെ നോക്കി നിന്നോളാമെന്നും പറഞ്ഞ് എന്നെ യാത്രയാക്കി. കുറ്റപ്പെടുത്തുന്ന ഒരു നോട്ടമോ പരിഹാസമോ, നന്ദി കാണിക്കണമെന്ന അധികാരമോ ഒന്നും ആ മുഖത്തുണ്ടായിരുന്നില്ല. നീ ഭയന്നോ എന്ന് ഞാന്‍ സപ്പനോട് ചോദിച്ചു, “ഭയന്നില്ല, പക്ഷേ എന്റെ പണം, അതിന്ന് വീട്ടുചെലവിനുള്ളതാണെ‘’ന്ന് പറയുമ്പോള്‍ അവന്റെ ശബ്ദം വല്ലാതായിരുന്നു. എനിക്കു പിന്നെ ഒന്നും ചോദിക്കാനായില്ല. റിക്ഷയിലിരുന്ന് ഞാന്‍ ഒച്ചയില്ലാതെ കരഞ്ഞു. നന്‍‌മയും സ്നേഹവുമൊക്കെ എന്നെ കരയിക്കാറുണ്ട്. ആ വിധത്തില്‍ എന്നെ ഒരുപാടു തവണ കരയിച്ച വ്യക്തിയാണു മഹീന്ദ്ര ദീദി- നന്‍മ പെയ്യുന്ന ഒരു ജീവിതം. സ്മിത മീനാക്ഷി എഴുതുന്നു

 
 

നന്മയ്ക്ക് ദേവാലയങ്ങള്‍ പണിയാന്‍ തക്കവണ്ണം കൃത്യമായ വാസ്തു ലക്ഷണങ്ങളോടെ ഭൂമിയിലെത്തുന്ന ചില മനുഷ്യശരീരങ്ങളുണ്ട്.. അവയില്‍ ചിലതൊക്കെ നമ്മുടെ കണ്‍‌മുന്‍പില്‍ ചുറ്റുവിളക്ക് കത്തിച്ചങ്ങനെ പ്രഭ ചൊരിയുമ്പോഴാണ് ജീവിതം സഫലമെന്നും ധന്യമെന്നുമൊക്കെ ദിവസത്തിന്റെ ചുവരില്‍ കോറിയിടാന്‍ തോന്നുന്നത്. അത്തരത്തിലുള്ള ഓര്‍മ്മത്തിരികള്‍ മനസ്സില്‍ കെടാവിളക്കുകളാകുകയും ചെയ്യും.

കുറെക്കാലം മുന്‍പാണ്. ഔദ്യോഗിക സ്ഥലം മാറ്റം മൂലം പുതിയ നാട്ടില്‍ എത്തി അധികകാലമായിരുന്നില്ല. ഗുഡ്ഗാവ് എന്ന് ഹിന്ദിയിലും ഗുരുഗോണ്‍ എന്ന് ഇംഗ്ലീഷിലും വിളിക്കപ്പെടുന്ന ദില്ലി പ്രാന്ത പ്രദേശത്തെ വ്യവസായ പട്ടണം. വികസനത്തിന്റെ ഫാസ്റ്റ് ട്രാക്കില്‍, സ്റ്റാര്‍ട്ടിംഗ് പോയിന്റ് കഴിഞ്ഞ സമയം. പൊതുഗതാഗത സൌകര്യങ്ങള്‍ തീരെ കുറവായിരുന്നു. ( ഇന്നും ആ നിലയില്‍ വലിയ മാറ്റമില്ല ). ഡ്രൈവിംഗ് ഒരു ബാലികേറാ മലയായതുകൊണ്ട് സൈക്കിള്‍ റിക്ഷയായിരുന്നു എന്റെ വാഹനം.

ഒരു ദിവസം രാവിലെ മകളെ സ്കൂളിലും ഭര്‍ത്താവിനെ ഓഫീസിലും അയച്ചതിനുശേഷം ( വീട്ടമ്മയുടെ കര്‍ത്തവ്യങ്ങള്‍ ) പതിവുപോലെ പുറപ്പെടാന്‍ തയാറായി. അപ്പോഴാണ് കോളിംഗ് ബെല്‍ ശബ്ദിച്ചത്. ഗേറ്റിനു പുറത്താണ് ബെല്ലിന്റെ സ്വിച്ച്. ഗേറ്റ് ആര്‍ക്കും പുറത്തു നിന്നു തുറക്കാനുമാകില്ല. ആ സ്ഥലത്തെ സുരക്ഷാക്രമീകരണങ്ങള്‍ പൊതുവെ അങ്ങനെയായിരുന്നു. (വികസനത്തിന്റെ പേരില്‍ നഗരവികസനവകുപ്പ് സ്ഥലമേറ്റെടുത്തപ്പോള്‍ പരിഷ്കൃത ജനവാസ സെക്ടറുകളും അവയ്ക്കുള്ളില്‍ ചുറ്റപ്പെട്ട പഴയ ഗ്രാമവാസികളുടേതായ ഗാവുകളുമായിരുന്നു അവിടുത്തെ ഭൂപ്രകൃതി. ഏറ്റെടുത്ത സ്ഥലം പ്ലോട്ടുകളായി തിരിച്ച് വില്പന നടത്തിയതില്‍ വീടുകള്‍ ഉയര്‍ന്നു വന്നുകൊണ്ടിരുന്നും. പഴയതും പുതിയതും തമ്മില്‍ നിലവില്‍ വന്ന ജീവിതസമരത്തിലെ അന്തിമവിജയികള്‍ ആരായിരിക്കുമെന്ന് ആര്‍ക്കും സംശയമുണ്ടായിരുന്നില്ലെങ്കിലും സമരം നിലനിന്നിരുന്നു എന്നതാണ് ആ ദിനങ്ങളുടെ സാമൂഹ്യപാഠം. ‘ഗാവ് വാല’കളെ സംശയത്തില്‍ വീക്ഷിച്ചിരുന്ന സെക്റ്റര്‍ നിവാസികള്‍ കൂടുതലും ദില്ലിയുടെ തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ എത്തിയവരായിരുന്നു )
 

 
പാമ്പിന്‍ പേടി
ഞാന്‍ ജനലിന്റെ കര്‍ട്ടന്‍ മാറ്റി നോക്കി, ഒറ്റ നോട്ടത്തില്‍ ഭയന്നു, വടക്കേ ഇന്ത്യന്‍ ജീവിതത്തില്‍ അന്നും ഇന്നും എനിക്ക് പേടി സ്വപ്നമായ, ഞാന്‍ പാമ്പു സന്യാസി എന്നു വിളിക്കുന്ന വര്‍ഗ്ഗത്തില്‍ പെട്ട രണ്ടു പേര്‍. വേഷഭൂഷാദികള്‍ സന്യാസിമാരുടേതാണ് , പക്ഷേ കയ്യിലോ കഴുത്തിലോ കാഴ്ചയില്‍ ഭീകരത്വം തോന്നിപ്പിക്കുന്ന പാമ്പുകളെ ചുറ്റിയിരിക്കും. അതിനെ കാണിച്ച് പേടിപ്പെടുത്തി പണം തട്ടിയെടുക്കുകയാണുദ്ദേശം. കൊടുക്കുന്ന പണം കുറഞ്ഞുപോയാലും നമ്മുടെ കയ്യില്‍ കൂടുതല്‍ പണമുണ്ടെന്നറിഞ്ഞാലും പാമ്പിനെ നമ്മുടെ ദേഹത്തേയ്ക്കിട്ട് അവര്‍ ഭയപ്പെടുത്തും . സ്ത്രീകളാണ് കൂടുതലും ഇതിനു ഇരയാകുന്നത്. പലപ്പോഴും അവരെ ഭയന്ന് ഞാന്‍ വഴി മാറി ഓടിയിട്ടുണ്ട്, അപരിചിതരോട് ലിഫ്റ്റ് ചോദിച്ച് കൈനീട്ടിയിട്ടുണ്ട്, ഇതിപ്പോള്‍ വീട്ടുപടിക്കല്‍.

എന്തുവന്നാലും ഗേറ്റു പോയിട്ട് ,കതകു പോലും തുറക്കില്ലെന്ന് ഞാനുറപ്പിച്ചു. കര്‍ട്ടന്‍ മാറ്റുന്നത് കണ്ടിട്ടോ എന്തോ അവര്‍ തുടര്‍ച്ചയായി ബെല്ലമര്‍ത്താനും തുടങ്ങി. ഇടയ്ക്കിടെ ഞാന്‍ പതുക്കെ ഒളിഞ്ഞു നോക്കും, അവര്‍ പോയിട്ടില്ലെന്ന് അറിഞ്ഞ് മുഖം കര്‍ട്ടനു പിന്നില്‍ ഒളിപ്പിക്കും. അപ്പോഴാണതു സംഭവിച്ചത്, കൂനിന്‍ മെല്‍ കുരു എന്നതുപോലെ എന്നെ കൂട്ടി ക്കൊണ്ടുപോകാനുള്ള റിക്ഷ . അതിന്റെ സാരഥി ഒരു കുട്ടിയാണ്. (കഷ്ടിച്ച് 12 വയസ്സു തോന്നിക്കുന്ന പതിനാലു വയസെന്ന് അവകാശപ്പെട്ട സപ്പന്‍ – സത്യത്തില്‍ ആ പേരു അങ്ങനെയാണോയെന്ന് എനിക്കറിയില്ല, അവന്‍ അങ്ങനെയാണതുച്ചരിച്ചത്.- എന്റെ യാത്രയുടെ സ്ഥിരസ്വഭാവം മനസ്സിലാക്കി അവന്‍ വച്ച നിര്‍ദ്ദേശമായിരുന്നു വീട്ടു പടിക്കലെത്താമെന്നത്. റിക്ഷകളുടെ സ്റ്റാന്‍ഡ് വരെ നടക്കേണ്ടല്ലോ എന്ന ആശ്വാസത്തില്‍ അവനു കരാര്‍ കൊടുത്തിട്ട് ഒരാഴ്ചയേ ആയിരുന്നുള്ളു. ബാലവേലയുടെ കുറ്റബോധത്താല്‍ അവനോട് എല്ലാ ദിവസവും മനസ്സില്‍ ക്ഷമ ചോദിച്ചിരുന്നു. പിതാവിന്റെ അസുഖം മൂലം റിക്ഷ ഏറ്റെടുത്തതാണ്, അദ്ദേഹത്തിനു സുഖമായാല്‍ മറ്റൊരു നല്ല ജോലിക്കു പോകും എന്നൊക്കെ അവന്‍ എന്നോട് പറഞ്ഞിരുന്നു.)

അവനെ കണ്ടതും പാമ്പു സന്യാസികള്‍ ഗേറ്റിലെ പിടി വിട്ട്, അവന്റെ നേരെ തിരിഞ്ഞു. പണമില്ലെന്ന് അവന്‍ കെഞ്ചുന്നതു ഞാന്‍ കേട്ടു ,പക്ഷേ അവന്റെ പോക്കറ്റിലെ അന്‍പതു രൂപ നോട്ട് അവര്‍ കണ്ടുപിടിച്ചു. പാമ്പിനെ എടുത്തു അവന്റെ തോളിലിട്ട് അവര്‍ പണം കൊടുക്കാനാവശ്യപ്പെട്ടു. ആ സമയത്താണെങ്കില്‍ വഴി വിജനമായിരുന്നു. അവനെ രക്ഷിക്കണമെന്നു തോന്നിയെങ്കിലും ഭയം കൊണ്ട് ഒരു ചുവട് മുന്‍പോട്ടു വയ്ക്കാന്‍ എനിക്കായില്ല. അവനു നഷ്ടമാകുന്ന പണം കൊടുത്ത് പരിഹാരമാക്കാം എന്നു മനസ്സില്‍ കരുതി. വാക്കു തര്‍ക്കത്തിന്റെ ബഹളത്തില്‍ പെട്ടെന്ന് , ഒരു സ്ത്രീ ശബ്ദവും കൂടി കേട്ടപ്പോള്‍ ഞാന്‍ വീണ്ടും ജനാല ച്ചില്ലിലൂടെ നോക്കി. മഹീന്ദ്ര ദീദിയാണ്. എതിര്‍വശത്തെ വീട്ടില്‍ താമസിക്കുന്ന ഹിമാചല്‍ കുടുംബത്തിലെ ഗൃഹനായിക.

ഞാന്‍ ആശ്വാസത്തോടെ രംഗം നോക്കി നിന്നു. ആ നേരം കൊണ്ടു തന്നെ സപ്പന്റെ കയ്യില്‍ നിന്നും അന്‍പതു രൂപ അവര്‍ പിടിച്ചെടുത്തു കഴിഞ്ഞിരുന്നു. അതു തിരിച്ചുകൊടുക്കാന്‍ ആജ്ഞാപിക്കുന്ന ദീദിയുടെ സ്വരത്തിലെ ദൃഢത എന്നെ അത് അതിശയിപ്പിച്ചു . അവര്‍ പാമ്പിനെ ദീദിയുടെ നേര്‍ക്ക് കാട്ടി, ദീദിയോ, ഒരു ഭാവമാറ്റവും കൂടാതെ കഴുത്തു കാട്ടിക്കൊടുത്തു, ‘നിങ്ങള്‍ക്കാണു വിഷമുള്ളത് , പാമ്പിനല്ല, എനിക്കതിനെ പേടിയില്ല ‘എന്ന മറുപടി എനിക്കു കേള്‍ക്കാന്‍ കഴിഞ്ഞു. ഏതായാലും രണ്ടൊ മൂന്നോ മിനിറ്റു കൂടിയേ പാമ്പു നാടകം നീണ്ടു നിന്നുള്ളു, രൂപ തിരിച്ചു കൊടുത്ത് പാമ്പന്‍ മാര്‍ സ്ഥലം വിട്ടു. അടുത്ത വീടുകളിലേയ്ക്ക് കേറാന്‍ പോലും മെനക്കെട്ടില്ല. അവര്‍ പോയ ഉടനെ ദീദി എന്നെ വിളിച്ചു തുടങ്ങി.

ഞാന്‍ ഭീരുവിന്റെ പതിഞ്ഞ ചുവടുകളോടെ ഇറങ്ങിച്ചെന്നു, വേഗം പൊയ്ക്കോളൂ എന്നും വഴി തിരിയുന്ന വരെ അവിടെ നോക്കി നിന്നോളാമെന്നും പറഞ്ഞ് എന്നെ യാത്രയാക്കി. കുറ്റപ്പെടുത്തുന്ന ഒരു നോട്ടമോ പരിഹാസമോ, നന്ദി കാണിക്കണമെന്ന അധികാരമോ ഒന്നും ആ മുഖത്തുണ്ടായിരുന്നില്ല. നീ ഭയന്നോ എന്ന് ഞാന്‍ സപ്പനോട് ചോദിച്ചു, “ഭയന്നില്ല, പക്ഷേ എന്റെ പണം, അതിന്ന് വീട്ടുചെലവിനുള്ളതാണെ‘’ന്ന് പറയുമ്പോള്‍ അവന്റെ ശബ്ദം വല്ലാതായിരുന്നു. എനിക്കു പിന്നെ ഒന്നും ചോദിക്കാനായില്ല. റിക്ഷയിലിരുന്ന് ഞാന്‍ ഒച്ചയില്ലാതെ കരഞ്ഞു. നന്‍‌മയും സ്നേഹവുമൊക്കെ എന്നെ കരയിക്കാറുണ്ട്. ആ വിധത്തില്‍ എന്നെ ഒരുപാടു തവണ കരയിച്ച വ്യക്തിയാണു മഹീന്ദ്ര ദീദി.
 

 
കരുണയുടെ ലസ്സി
ഒരിക്കല്‍ ഓഫീസില്‍ നിന്നു മടങ്ങി വീടെത്തുമ്പോള്‍ കണ്ടു ദീദിയുടെ വീട്ടുപടിക്കല്‍ സ്ത്രീകളുടെ ഒരു കൂട്ടം. അല്പം കൂടി അടുത്തുവന്നപ്പോള്‍ പ്രത്യേകത ശ്രദ്ധയില്‍പ്പെട്ടു. എല്ലാവരും തന്നെ വലിയ വയറിന്റെ ഉടമകളാണ്. ആറോ ഏഴോ ഗര്‍ഭിണികള്‍, പല പ്രായത്തിലുള്ള ഗര്‍ഭസ്ഥ ശിശുക്കള്‍ വയറുകളില്‍ കിടന്ന് ചിരിച്ചതുകൊണ്ടാകാം ആ സന്ധ്യക്ക് കൂടുതല്‍ തെളിച്ചം തോന്നിയത്. കാര്യമറിയാന്‍ ചെന്നപ്പോഴേയ്ക്കും ദീദി വലിയൊരു പാത്രവും, കൂടെ കുറെ ഗ്ലാസ്സുകളുമായി എത്തിയിരുന്നു. ലസ്സി എന്ന സംഭാരത്തിന്റെ വിതരണമാണ്. ഞാന്‍ കണ്ടു നിന്നു.

എല്ലാവര്‍ക്കും കൊടുത്തിട്ട് നാളെയും വന്നോളൂ എന്നു പറഞ്ഞ് എല്ലാവരെയും യാത്രയാക്കി ദീദി കാര്യം പറഞ്ഞു, അയല്‍ ജില്ലകളിലെയും അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ കെട്ടിടം പണികള്‍ക്കായി എത്തിയ സ്ത്രീകളാണ്. തലേന്ന് ഗര്‍ഭിണിയായ ഒരു സ്ത്രീ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയിരുന്നു, ഗര്‍ഭിണികളുടെ താല്പര്യങ്ങളറിയുന്ന ദീദി അവര്‍ക്ക് ലസ്സി കൊടുത്തു. കൂടെ വേറെയും സ്ത്രീകള്‍ ഇതേ അവസ്ഥയിലുണ്ടെന്നു പറഞ്ഞപ്പോള്‍ അവരെയും കൂട്ടി വരൂ എന്നു ദീദി അനുവാദം കൊടുത്തതിന്‍ പ്രകാരമാണ് അവരെത്തിയത്.

ആ സംഭാര വിതരണം ഒരുപാടു നാള്‍ നീണ്ടു നിന്നു. വീട്ടിലെ തൈരു തികയില്ലെന്നു കണ്ടാല്‍ അയല്‍പക്കങ്ങളില്‍ പാത്രവുമായി ചെന്ന് ചോദിച്ചു വാങ്ങും, അതില്‍ അവര്‍ക്ക് ഒരു അപമാനവും തോന്നിയില്ല. 12 വീടുകളില്‍ പോയി ഭിക്ഷയാചിച്ച് പഴനിയില്‍ പോകാമെന്ന് നേര്‍ന്നിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് തട്ടത്തില്‍ ഭസ്മവുമായി വരുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്, അവരെക്കാളും എത്ര ഇരട്ടി പുണ്യമാണ് ഈ ദീദിക്ക് ഗര്‍ഭസ്ഥ ശിശുക്കളുടെ അനുഗ്രഹമായി കിട്ടുക എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.

മാറാരോഗമാണെന്ന പേരില്‍ ഉപേക്ഷിക്കപെട്ട കഴുതയെയും പശുവിനെയും തെരുവുനായ്ക്കളെയുമൊക്കെ (അസുഖം വന്ന വളര്‍ത്തു മൃഗങ്ങളെ ആളൊഴിഞ്ഞ ഇടത്ത് കൊണ്ടു പോയി ഉപേക്ഷിക്കുന്ന രീതിയായിരുന്നു നാട്ടുകാര്‍ക്ക്) അവര്‍ ചികിത്സിച്ചു ഭേദപ്പെടുത്തിയിരുന്നു. ഇനിയുമൊരുപാടു കഥകളുണ്ട് ഓര്‍മ്മയിലെ വിളക്കു തറയില്‍.

മൂന്നുവര്‍ഷത്തെ ജീവിതത്തില്‍, നന്‍‌മ കണികണ്ടുണരാന്‍ പാകത്തില്‍ വീട്ടുമുന്‍പിലൊരു ദേവാലയം പോലെ മഹീന്ദ്ര ദീദിയുടെ വീടുണ്ടായിരുന്നു. ദൈവനാമം ജപിക്കുന്ന അതേ ആത്മാര്‍പ്പണത്തോടെ ഈ വരികള്‍ കുറിക്കുമ്പോള്‍ ആ നന്‍‌മയുടെ കടലാഴമാണ് , കാഴ്ച മറച്ചുകൊണ്ട് എന്റെ കണ്ണടച്ചില്ലുകളെ ഈറനാക്കുന്നത്.

നമുക്കിടയിലെ ടര്‍ക്കി കോഴികള്‍,അറവുകത്തികള്‍

വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്റെ 2004 ലെ മുംബൈ സമ്മേളനത്തില്‍ അരുന്ധതി റോയ് നടത്തിയ പ്രഭാഷണത്തിന് അവര്‍ പേരിട്ടിരുന്നത് ” ഈ നന്ദി പ്രകാശനം ടര്‍ക്കികള്‍ ആസ്വദിക്കുന്നുവോ ” ( Do turkeys enjoy this thanks giving?) എന്നായിരുന്നു. സാമ്രാജ്യത്വ ശക്തികളും ലോക വാണിജ്യ സംഘടനയും ലോകബാങ്കും എല്ലാം ചേര്‍ന്ന് മൂന്നാം ലോക രാജ്യങ്ങളില്‍ നടത്തുന്ന വംശീയ വിവേചനത്തെ ടര്‍ക്കി ക്ഷമാപണത്തോടുപമിക്കുകയാണ് അതില്‍. തെരഞ്ഞെടുക്കപ്പെടുന്നവരെ സ്വതന്ത്രരാക്കി, മറ്റുള്ളവരെ അടിമകളാക്കുന്ന പ്രവര്‍ത്തനരീതി. ടര്‍ക്കി ക്ഷമാപണത്തിനു തെരഞ്ഞെടുക്കപ്പെടുന്ന പക്ഷികള്‍ക്ക് ലോക നിലവാരത്തില്‍ പരിശീലനം നല്‍കപ്പെടുന്നു. വലിയ ശബ്ദങ്ങളോടും ക്യാമറയുടെ വെളിച്ചത്തോടും കുട്ടികളോടും മാധ്യമങ്ങളോടും ഇടപഴകാന്‍ അവയെ ശീലിപ്പിക്കുന്നു. നല്ല ആരോഗ്യം ലഭിക്കാന്‍ നല്ല ആഹാരം നല്‍കുന്നു, ( അതുകൊണ്ടു തന്നെ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാല്‍ അവ ‘ക്ഷമാപണം’ കിട്ടി അധികനാള്‍ കഴിയുന്നതിനു മുന്‍പ് ചത്തുപോകുന്നതായും വാര്‍ത്തകളുണ്ട് )-സ്മിതാ മീനാക്ഷി എഴുതുന്നു

 

 

അമേരിക്കന്‍ പ്രസിഡന്റിന്റെ വകയായി വൈറ്റ് ഹൌസില്‍ നടന്നു വരുന്ന ഒരു പരമ്പരാഗത ചടങ്ങാണ് “ടര്‍ക്കി പാര്‍ഡനിംഗ്”. അന്നേദിവസം യു.എസ് പ്രസിഡന്റിന് അമേരിക്കയിലെ ടര്‍ക്കി ഫെഡറേഷന്‍ ഒരു ടര്‍ക്കിയെ സമ്മാനിക്കുന്നു. പ്രസിഡന്റ് , ആ ടര്‍ക്കിയെ ആരുടെയും അത്താഴത്തിനു വിഭവമാകാതെ ജീവിക്കുവാന്‍ അനുവദിച്ച് സ്വതന്ത്രമാക്കുന്നു. സ്വതന്ത്രമാക്കപ്പെട്ട ആ ടര്‍ക്കിയുടെ പേരില്‍ ആ ദിവസവും പിന്നീട് വര്‍ഷം മുഴുവന്‍ നീളുന്ന ദിവസങ്ങളിലും അനേകായിരം ഇറച്ചി ടര്‍ക്കികള്‍ കശാപ്പു ചെയ്യപ്പെട്ട് പലവിധ രുചി വിഭവങ്ങളായി അമേരിക്കന്‍ ഭക്ഷണമേശകളിലെത്തുന്നു.( 1947 മുതല്‍ പ്രസിഡന്റിനു ടര്‍ക്കിയെ സമ്മാനിക്കുന്ന ചടങ്ങുണ്ടായിരുന്നെങ്കിലും അതിനെ സ്വതന്ത്രമാക്കുന്ന രീതി പിന്നീടാണു ആരംഭിച്ചത്.)

വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്റെ 2004 ലെ മുംബൈ സമ്മേളനത്തില്‍ അരുന്ധതി റോയ് നടത്തിയ പ്രഭാഷണത്തിന് അവര്‍ പേരിട്ടിരുന്നത് ” ഈ നന്ദി പ്രകാശനം ടര്‍ക്കികള്‍ ആസ്വദിക്കുന്നുവോ ” ( Do turkeys enjoy this thanks giving?) എന്നായിരുന്നു. സാമ്രാജ്യത്വ ശക്തികളും ലോക വാണിജ്യ സംഘടനയും ലോകബാങ്കും എല്ലാം ചേര്‍ന്ന് മൂന്നാം ലോക രാജ്യങ്ങളില്‍ നടത്തുന്ന വംശീയ വിവേചനത്തെ ടര്‍ക്കി ക്ഷമാപണത്തോടുപമിക്കുകയാണ് അതില്‍. തെരഞ്ഞെടുക്കപ്പെടുന്നവരെ സ്വതന്ത്രരാക്കി, മറ്റുള്ളവരെ അടിമകളാക്കുന്ന പ്രവര്‍ത്തനരീതി. ടര്‍ക്കി ക്ഷമാപണത്തിനു തെരഞ്ഞെടുക്കപ്പെടുന്ന പക്ഷികള്‍ക്ക് ലോക നിലവാരത്തില്‍ പരിശീലനം നല്‍കപ്പെടുന്നു. വലിയ ശബ്ദങ്ങളോടും ക്യാമറയുടെ വെളിച്ചത്തോടും കുട്ടികളോടും മാധ്യമങ്ങളോടും ഇടപഴകാന്‍ അവയെ ശീലിപ്പിക്കുന്നു. നല്ല ആരോഗ്യം ലഭിക്കാന്‍ നല്ല ആഹാരം നല്‍കുന്നു, ( അതുകൊണ്ടു തന്നെ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാല്‍ അവ ‘ക്ഷമാപണം’ കിട്ടി അധികനാള്‍ കഴിയുന്നതിനു മുന്‍പ് ചത്തുപോകുന്നതായും വാര്‍ത്തകളുണ്ട് ).

 

 

നമുക്കിടയില്‍ നടക്കുന്നത്
ഇതേ രീതിയില്‍, തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാം ലോകപൌെരന്മാരെ സ്വതന്ത്രരാക്കുന്ന , അവര്‍ക്ക് പദവികള്‍ സമ്മാനിക്കുന്ന അമേരിക്കയെ കുറിച്ചാണ് അരുന്ധതി റോയിയുടെ പ്രഭാഷണം നമുക്ക് പറഞ്ഞു തരുന്നത്. അതു പക്ഷേ അമേരിക്കയെക്കുറിച്ചാണ്. നമ്മുടെ രാജ്യത്തു, നാം നേരിട്ട് നടത്തുന്ന ഇത്തരം ചില പ്രവര്‍ത്തനങ്ങളുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ക്കായി, ലോകവും അമേരിക്കയും വിട്ട് നാം ഇന്ത്യയില്‍ , അല്ല , കേരളത്തിലെത്തുക. ഇവിടെ നാട്ടില്‍ പുറത്തെ സ്വൈരജീവിതത്തിനായി, കുടിവെള്ളത്തിനായി ഇത്തിരി കാട്ടുഭൂമിയ്ക്കായി, അതില്‍ കെട്ടി ഉയര്‍ത്തിയ കുടിലുകള്‍ക്കായി സമരം ചെയ്യുന്നവരെ നാം ഇടയ്ക്കിടെ മാധ്യമങ്ങളില്‍ കാണാറുണ്ട്. പ്ലാച്ചിമടയിലെ മയിലമ്മയെയും വയനാട്ടിലെ ജാനുവിനെയും ഒക്കെ നാം സമരനേതൃത്വങ്ങളില്‍ കണ്ടിരുന്നു.അവരുടെയൊക്കെ നേതൃത്വത്തില്‍ , പൊതു സമൂഹം അവഗണിച്ചു മാറ്റി നിര്‍ത്തിയിരുന്നവര്‍ അടിച്ചമര്‍ത്താനാകാത്ത ജനശക്തിയായി സംഘടിച്ചപ്പോള്‍ രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ അത് ഭയപ്പാടൊടെയാണു നോക്കിക്കണ്ടത്.

നമ്മുടെ സമരങ്ങള്‍ക്ക് സാധാരണമായ ഒരു രീതിയുണ്ട്, അതായത് നടത്തിക്കൊടുക്കല്‍ രീതി. എങ്ങനെ എപ്പോള്‍ തുടങ്ങണമെന്നും അവസാനിപ്പിക്കണമെന്നുമുള്ള തീരുമാനങ്ങള്‍ അവരാകും എടുക്കുക. അതുകൊണ്ടു തന്നെ പ്രശ്നങ്ങള്‍ പ്രശ്നങ്ങളുടെ വഴിയ്ക്കും സമരം സമരത്തിന്റെ വഴിയ്ക്കും സമാന്തരങ്ങളായി തുടരുന്ന രീതിയാണ് കാണുന്നത്. എങ്ങനെ സമരം നടത്തണമെന്നു തീരുമാനിക്കുന്നത് നടത്തിക്കൊടുക്കുന്നവരാണ്. സാധാരണ ഗതിയില്‍ താഴെ തട്ടിലുള്ളവര്‍ക്കു വേണ്ടി സമരം നടത്തിക്കൊടുക്കുന്ന നേതാക്കള്‍ക്ക് സഹിക്കാനാവുന്നതിലും അപ്പുറമാണു പ്രശ്നത്തിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്നവര്‍ നേരിട്ടു നടത്തുന്ന അതിജീവനയുദ്ധങ്ങള്‍. ഇരകള്‍ക്ക് സമരത്തിലൂടെ പുതുതായി നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്നത് പോരാട്ടത്തിന്റെ ശക്തിയാകുന്നു. അത്തരം സമരങ്ങളെ നേരിട്ട് അടിച്ചമര്‍ത്താന്‍ ഭരണകൂടങ്ങള്‍ക്ക് പല തടസ്സങ്ങളും ഉണ്ടാകുമ്പോള്‍ രഹസ്യമായി അവര്‍ തന്ത്രങ്ങള്‍ മെനയുന്നു. അതിന് മറ്റു സാമൂഹ്യ പ്രവര്‍ത്തകരും നേതാക്കളും കൂട്ടു നില്‍ക്കുന്നു.

 

 

സമരങ്ങള്‍,അനുഷ്ഠാനങ്ങള്‍
ഉദാഹരണത്തിന് ആദിവാസികളെ നോക്കൂ. തങ്ങളുടെ കാട്ടുഭൂമി കുത്തകകള്‍ക്ക് വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന് പ്രഖ്യാപിച്ച് സമരം ചെയ്യുന്ന ഒരു കൂട്ടം ആദിവാസികള്‍ , അവര്‍ക്കൊന്നോ രണ്ടോ ധീരരായ നേതാക്കള്‍ , അതു ജാനുവാകാം, വാസുവാകാം, ശെല്‍വിയാകാം . ആദ്യമവരെ പണം കൊടുത്തോ സൌെകര്യങ്ങള്‍ കൊടുത്തോ പ്രീണിപ്പിക്കാനുള്ള ശ്രമമുണ്ടാകുന്നു, അതു വിജയിക്കാതെ വരുകയാണു പതിവ് . അപ്പോള്‍ അവരോട് മെല്ലെ പറയുന്നു, ഭരണകൂടം നേരിട്ടല്ല പറയുക, തെരഞ്ഞെടുക്കപ്പെട്ട സമൂഹ്യപ്രതിഭകളുണ്ടാകും ആ ജോലിക്ക് ‘നിങ്ങളെപ്പോലെയുള്ള നേതാക്കളെ ഈ രാജ്യത്തിനാവശ്യമാണ്, ഈ കാട്ടിലെ ഇത്തിരിവട്ടത്തിലല്ല നിങ്ങള്‍ നില്‍ക്കേണ്ടത് , വരൂ, ഞങ്ങളുടെ കൂട്ടായ്മയിലേയ്ക്ക്, നിങ്ങളുടെ കാഴ്ചപ്പാടുകള്‍ ഞങ്ങള്‍ക്കു മുന്‍പില്‍ വിശദീകരിക്കൂ’.

സംസ്ഥാനതലത്തിലെ വമ്പിച്ച സെമിനാറുകളില്‍ നിന്ന് നാം അവരെ രാജ്യ തലസ്ഥാനത്തേയ്ക്ക് നയിക്കുന്നു, അവിടെ ഇംഗ്ലീഷ് ഉള്‍പ്പടെ വിവിധ ഭാഷ സംസാരിക്കുന്നവരുടെ കൂടെയിരുത്തി നാം അവരെ വിവര്‍ത്തനം ചെയ്യുന്നു. രാജ്യത്തെ മാത്രമല്ല , ലോകത്തിന്റെ പലഭാഗങ്ങളെ പ്രതിനിധീകരിച്ചുള്ളവരും അവിടെ ഉണ്ടാകും. ഈ പ്രക്രിയ വരെ വിജയം കണ്ടു കഴിയുമ്പോള്‍ അടുത്ത പടി എളുപ്പമാകുന്നു. ഇത്ര നേരവും നാം അവരെ പുകഴ്ത്തുകയായിരുന്നു, ഇനി നാം അവരോട് പറയാന്‍ പോകുന്നത് അവരുടെ ദൌര്‍ബല്യങ്ങളെപ്പറ്റിയാണ്.

ഒന്നാമതായി ഭാഷ, എന്തുകൊണ്ട് നിങ്ങള്‍ക്ക് ഇംഗ്ലീഷ് പഠിച്ചു കൂടാ? അതാണ് ആദ്യപടി. ഇംഗ്ലീഷ് എന്ന ലോകഭാഷയില്‍ കൂടി മാത്രമെ അവര്‍ക്കു ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആകുകയുള്ളു എന്നു നാം പറഞ്ഞു കൊടുക്കുന്നു. കാട്ടുമുക്കിലെ വീട്ടില്‍ താമസിച്ച് ഭാഷ പഠിക്കാനാവില്ല, മഹാനഗരങ്ങളിലെ മികച്ച ജീവിത സൌകര്യങ്ങളില്‍, അശാന്തി എത്തിച്ചേരാത്ത ഇടങ്ങളില്‍ താമസിച്ച് ഇംഗ്ലീഷ് പഠിക്കുവാന്‍ നാം അവരെ ക്ഷണിക്കുന്നു. അവര്‍ ക്ഷണം സ്വീകരിക്കുന്നതോടെ കഥയുടെ ഒരു ഭാഗം അവസാനിക്കുന്നു. അല്ലാത്ത പക്ഷം ശ്രമങ്ങള്‍ മറ്റു വഴിയ്ക്ക് തുടരുന്നു.

സമരത്തിന്റെ പേരിലുണ്ടായിരുന്ന ‘നിയമലംഘനങ്ങള്‍’ അവര്‍ക്കു മാപ്പാക്കിക്കൊടുക്കുന്നു, പകരം പഞ്ചനക്ഷത്രശൈലിയിലുള്ള ജീവിതം വാഗ്ദാനം ചെയ്യുന്നു. കാടിന്റെ മക്കള്‍ക്കു നെയില്‍ പോളീഷും ലിപ് സ്റിക്കും ഉയര്‍ന്ന മടമ്പുള്ള ചെരിപ്പും ആധുനിക വേഷ വിധാനങ്ങളും വാര്‍ത്താ വിനിമയ സൌകര്യങ്ങളും കൊടുക്കുന്നതുള്‍പ്പടെ പഠനത്തിന്റെ എല്ലാ ചെലവും കുത്തകകള്‍ തന്നെ വഹിക്കും ( സ്പോണ്‍സേര്‍ഡ് ജീവിതങ്ങളുടെ കാലമാണിത്) .

 

 

ടര്‍ക്കി പാര്‍ഡനിംഗ്
അപ്പോള്‍ അവര്‍ തുടങ്ങിവച്ച സമരം പാതി പോലും പിന്നിടാതെ അവരെയും കാത്തു കിടക്കും, വനഭൂമി വെട്ടിപ്പിടിക്കാന്‍ ത്രാണിയുള്ള ഉന്നതര്‍ അവരുടെ കുടിലുകള്‍ തീവെച്ചു നശിപ്പിക്കും , കാട്ടില്‍, ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ പിതാവില്ലാത്ത കുട്ടികളെ പ്രസവിക്കും, പട്ടിണിയും അസുഖങ്ങളും മൂലം അവര്‍ വംശനാശ ഭീഷണി നേരിടും , മെല്ലെ മെല്ലെ ശേഷിക്കുന്നവര്‍ കാടിനുള്ളിലേയ്ക്ക് കൂടുതല്‍ വലിയും , ഒടുവില്‍ കാടിനോടൊപ്പം അവരും ഇല്ലാതാകും.

അപ്പോഴും നാം , പൊതുജനം ആശ്വാസം കൊള്ളും.ഗവണ്‍മന്റ് ആദിവാസികളെ സംരക്ഷിക്കുന്നില്ലെന്നാരുപറഞ്ഞു? അവരില്‍ നിന്ന് എത്ര പേര്‍ക്ക് ജോലി കൊടുത്തു! എത്ര പേരെ ദത്തെടുത്തു ! അങ്ങനെ കശാപ്പു ചെയ്യപ്പെടുന്ന ടര്‍ക്കികളുടെ പേരില്‍ മാപ്പ് നല്‍കപ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാന്‍മാരുടെ പ്രതീകം അര്‍ത്ഥപൂര്‍ണ്ണമാകുന്നു.

ഈ പ്രക്രിയ സമരമുഖത്തുള്ളവരോടു മാത്രമല്ല, അവശരായ ഏതു വിഭാഗത്തിനോടുമാകാം. ആവശ്യമനുസരിച്ച് സന്ദര്‍ഭമനുസരിച്ച് വികസിപ്പിച്ചെടുത്ത തന്ത്രങ്ങളിലൂടെ നാം അവരെയും ദത്തെടുക്കും . ടര്‍ക്കി പാര്‍ഡനിംഗ് വൈറ്റ് ഹൌസില്‍ മാത്രമല്ല നടക്കുന്നത് , നമ്മുടെ കണ്‍മുന്‍പിലും കൂടിയാണ്.

 

 

ടര്‍ക്കി പാര്‍ഡനിംഗിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍

http://en.wikipedia.org/wiki/National_Thanksgiving_Turkey_Presentation

http://content.usatoday.com/communities/theoval/post/2011/11/theturkeypardonawhitehousetradition/1#.T4BWaHos7IU

കീബോര്‍ഡില്‍ എന്റെ നിലാനടത്തങ്ങള്‍

അതുകൊണ്ടു തന്നെ ഞാനീ സൈബര്‍ സ്പേസിനെ അയഥാര്‍ത്ഥലോകമായി കാണുന്നില്ല. ഇല്ലാത്തത് ഉണ്ടെന്നു തോന്നിപ്പിക്കുന്ന മായക്കളികള്‍ ജീവിതത്തിന്റെ ഭാഗം തന്നെയല്ലേ ? നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളിലും എല്ലാം യഥാര്‍ത്ഥമാണെന്നില്ലല്ലോ? രണ്ടൊ മൂന്നോ മുഖങ്ങള്‍ മാറി മാറി ഉപയോഗിക്കുന്നവര്‍ , നേരില്‍ കാണാനും കേള്‍ക്കാനും തൊടാനും പറ്റുന്ന യഥാര്‍ത്ഥ ചുറ്റുപാടിലും ഉണ്ടെന്ന് നമ്മള്‍ മനസ്സിലാക്കുന്നില്ലേ ?-സ്മിതാ മീനാക്ഷി എഴുതുന്നു

 

 

കീ ബോര്‍ഡിലെ അക്ഷരപ്പൂട്ടുകള്‍ തുറന്ന് അകത്തു കടക്കാവുന്നൊരു വിശാല ലോകം. ആ ലോകം അയഥാര്‍ത്ഥമാണോ? യഥാര്‍ത്ഥലോകത്തില്‍ നിന്ന് അങ്ങോട്ടേയ്ക്ക് അധികദൂരമുണ്ടോ? രണ്ടും തമ്മില്‍ ചേരുന്ന ഒരു സംഗമ സ്ഥാനമുണ്ടോ? പരസ്പരമുള്ള കടന്നുകയറ്റങ്ങള്‍ക്ക് “സെറ്റ് തിയറി” ബാധകമാണോ?

24 മണിക്കൂറില്‍ 10 മണിക്കൂര്‍ നേരിട്ടും പിന്നെയൊരാറുമണിക്കൂര്‍ പരോക്ഷമായും സമയമപഹരിച്ചിരുന്ന ഒൗദ്യോഗിക ജീവിതത്തിന് ഒരെടുത്തു ചാട്ടത്തിലൂടെ അടിവരയിട്ട് ജീവിതം സമാധാനപൂര്‍ണമാക്കിയപ്പോള്‍ ,ഇഴഞ്ഞു വന്നത്തൊവുന്ന വിരസതയെക്കുറിച്ച് ആലോചിച്ചിരുന്നില്ല എന്നതാണു സത്യം. പക്ഷേ ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും വരേണ്ടതെല്ലാം വന്നുചേരുമല്ലോ.അങ്ങനെ മടുപ്പ്, എടുത്താല്‍ പൊങ്ങാത്ത തലച്ചുമടുകളുമായി മനസ്സില്‍ വന്നു താമസമാക്കിയ കാലത്താണ് ഓര്‍ക്കുട്ടിലേയ്ക്ക് ഒരു സ്നേഹിതയുടെ ക്ഷണം വന്നത്. ഒന്നു നോക്കാമല്ലോ എന്നു കരുതി ഗേറ്റ് പാസെടുത്ത് അകത്തു കടന്നതാണ്, പിന്നെ അവിടെ വീടായി, അതിഥി മന്ദിരങ്ങളായി, അയല്‍ക്കാരായി, ബ്ലോഗും ഫെയ്സ് ബുക്കും ഒക്കെയായി പല രീതിയില്‍ നെറ്റ് ഇടങ്ങളായി , തിരിച്ചിറങ്ങാന്‍ തോന്നാത്തത്ര പരിചയവും സ്നേഹവുമായി.

സ്മിതാ മീനാക്ഷി

ഓര്‍ക്കുട്ടില്‍ പേടിച്ചും സന്ദേഹിച്ചും ചെന്നു മുട്ടിയ സൌഹൃദങ്ങളില്‍ നിന്നാണ് ഇ -മെയിലിനപ്പുറത്തെ നെറ്റ് ലോകം പരിചയമാകുന്നത്. ഓണ്‍ലൈന്‍ മലയാളത്തില്‍ എങ്ങനെയെഴുതാമെന്നു പഠിപ്പിച്ചു തന്ന കൂട്ടുകാരിയും കവിത പോലെന്തോ എഴുതിയപ്പോള്‍ അതൊരു ഓണ്‍ ലൈന്‍ പ്രസിദ്ധീകരണത്തിലേയ്ക്ക് പരിഗണിച്ച ഗുരുതുല്യനായ സുഹൃത്തും ബ്ളോഗ് തുടങ്ങിക്കൂടെ എന്നു ചോദിച്ച ബ്ളോഗര്‍ സ്നേഹിതനും മുതല്‍ ഇന്നത്തെിനില്‍ക്കുന്ന കൂട്ടുകെട്ടുകള്‍ വരെ ഏറെ ദൂരം ഞാന്‍ ഈ ആകാശപ്പാതയിലൂടെ സഞ്ചരിച്ചു . എന്തു നേടി എന്നു ചോദിച്ചാല്‍, എക്സല്‍ ഷീറ്റില്‍ വലിയൊരു പട്ടിക ഉണ്ടാക്കിയെടുക്കാം, അതില്‍ തൊണ്ണൂറു ശതമാനവും നല്ല കാര്യങ്ങള്‍ മാത്രം.

വര്‍ഷങ്ങള്‍ക്കു മുന്‍പെങ്ങോ കൈവിട്ടുപോയ അക്ഷരങ്ങളുടെ ലോകത്തേയ്ക്കുള്ള പുന പ്രവേശമാണ് അതില്‍ ഏറ്റവും പ്രധാനമായത്. വായന പോലും കൈവിട്ടു പോയ ഇടത്തുനിന്ന് എന്തെങ്കിലും കുത്തിക്കുറിക്കാമെന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചേര്‍ന്നു, തലച്ചോറിലെ സ്വപ്നങ്ങള്‍ നിര്‍മ്മിക്കുന്ന ഇടം തരിശായി കിടന്നിരുന്നത് ആരോക്കെയോ ചേര്‍ന്ന് കൊത്തിക്കിളച്ച്, സ്വര്‍ഗ്ഗത്തോളം നാമ്പു നീട്ടുന്ന പയര്‍ വിത്തുകള്‍ പാകി. ഇലകളും പൂക്കളും കായ്കളുമായി ഒരു തോട്ടം , കാറ്റും കിളികളും പറന്നത്തെി. എന്‍്റേത് എന്നു എടുത്തു പറയാന്‍ മാറ്റി വച്ചിരുന്നതൊക്കെ അവിടെ ഞാന്‍ നിരത്തി നട്ടു.

സൌഹൃദത്തിന്റെ പൂക്കള്‍ – നിറത്തിലും സൌരഭ്യത്തിലും വ്യത്യാസമുള്ളവ മുന്‍പില്‍ വിടര്‍ന്നു നില്‍ക്കുന്ന അവസ്ഥ. പഠന കാലത്തിനപ്പുറം പിന്നീടൊരിക്കലും സുഹൃത്തുക്കളുടെ കാര്യത്തില്‍ ഇത്രയൊരു ‘സെലക്ഷന്‍ ’ കിട്ടിയിട്ടില്ല. തൊഴിലിടത്തില്‍ ഒൗദ്യോഗിക സൌഹൃദങ്ങള്‍, താമസസ്ഥലത്ത് ഒൗപചാരിക അയല്‍വക്കങ്ങള്‍ ..ഒന്നും ഒന്നിനും തികയാത്ത ഈ അവസ്ഥയില്‍ നിന്നാണ്, മനസ്സിനു പാകമായ നല്ല കൂട്ടുകെട്ടുകളുമായി സൈബര്‍ സ്പേസ് വിളിച്ചടുപ്പിച്ചത്.

സൌഹൃദങ്ങളില്‍ നിന്ന് കൈപിടിച്ചു മുന്നേറിയ എഴുത്ത്, ഒരു ജീവിത ശൈലിയായി, വരുമാനം കിട്ടുന്ന തൊഴിലായി മാറ്റാന്‍ പറ്റിയ പരിചയങ്ങള്‍ മുന്‍പിലത്തെി . ഇന്നു ഇതെഴുതുന്നതു പോലും അതിന്‍്റെ പിന്‍തുടര്‍ച്ചയാണ്. അതുകൊണ്ടു തന്നെ ഞാനീ സൈബര്‍ സ്പേസിനെ അയഥാര്‍ത്ഥലോകമായി കാണുന്നില്ല. ഇല്ലാത്തത് ഉണ്ടെന്നു തോന്നിപ്പിക്കുന്ന മായക്കളികള്‍ ജീവിതത്തിന്‍്റെ ഭാഗം തന്നെയല്ല? നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളിലും എല്ലാം യഥാര്‍ത്ഥമാണെന്നില്ലല്ലോ? രണ്ടൊ മൂന്നോ മുഖങ്ങള്‍ മാറി മാറി ഉപയോഗിക്കുന്നവര്‍ , നേരില്‍ കാണാനും കേള്‍ക്കാനും തൊടാനും പറ്റുന്ന യഥാര്‍ത്ഥ ചുറ്റുപാടിലും ഉണ്ടെന്ന് നമ്മള്‍ മനസ്സിലാക്കുന്നില്ലേ? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ അയഥാര്‍ത്ഥ ലോകത്തില്‍ നിന്ന്, മനസ്സ് ഇഷ്ടപ്പെടുന്നവയെ വിളിച്ചിറക്കി കാണാനോ കേള്‍ക്കാനോ പറ്റുന്ന യാഥാര്‍ത്ഥ്യങ്ങളാക്കി മാറ്റി ഞാനവയെ ജീവിതത്തിന്‍്റെ ഭാഗമാക്കുന്നു. ദൈനം ദിന ജീവിതത്തിന്‍്റെ ശൈലിയാക്കുന്നു.

 

 

ഫെയ്സ് ബുക്ക് എന്ന മുഖങ്ങളുടെ പുസ്തകം ചില സമയങ്ങളില്‍ എത്രത്തോളം ജീവിതത്തെ സാന്ത്വനിപ്പിക്കുന്നു എന്നു അത്ഭുതത്തോടെ ചിന്തിക്കുന്നു. അപ്പപ്പോള്‍ തോന്നുന്ന ഓരോ ചിന്തകളെ സുഹൃത്തുക്കള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കുമ്പോള്‍ അവരതിനെ വലുതാക്കി , പട്ടം പറത്തുന്നു. “ പിഞ്ചിക്കീറിയ ഒരു ദിവസം , എങ്ങനെ കൂട്ടിത്തുന്നണം “ എന്നു അല്പം വിഷമത്തോടെ ചോദിക്കുമ്പോള്‍ ഉത്തരങ്ങളായി വരുന്ന വാക്കുകള്‍ ദിവസത്തിന്റെ കീറലുകളെ തുന്നി ചേര്‍ക്കുന്നു, ഈ ദിനത്തിന്റെ ഏതു ഭാഗവും പിഞ്ചിയിട്ടില്ലല്ലോ എന്നു സന്തോഷത്തോടെ സൂര്യന്‍ അസ്തമിക്കുന്നു. എന്നെന്നും ആഗ്രഹിച്ചിരുന്ന തരത്തിലുള്ള ആത്മബന്ധങ്ങള്‍ തന്ന ഫെയ്സ് ബുക്കിനു നന്ദി.

യഥാര്‍ത്ഥ ലോകത്തെ ജീവിതവും ഒരു സ്ത്രീയ്ക്ക് പൂര്‍ണ സുരക്ഷിതത്വമൊന്നും വാഗ്ദാനം ചെയ്യന്നില്ലല്ലോ. നെറ്റ് ലോകവും പല വിധത്തിലുള്ള “വൈറസ് “ ബാധകള്‍ കൊണ്ട് സമൃദ്ധമാണ്. അവയെ ഒഴിവാക്കിയും അവഗണിച്ചും നിലനില്‍ക്കുക എന്നതാണ് ചെയ്യനുള്ളത്. എലിയെ പേടിച്ച് ആര്‍ക്കും ഇല്ലം ചുടാനാകില്ലല്ലോ. എങ്കിലും സൈബര്‍ ലോകത്തെ ജീവിതം ഈ ലോകജീവിതത്തെ നേരിടുന്നതിനുള്ള ആത്മവിശ്വാസം തരുന്നുണ്ട് പലപ്പോഴും. അതുകൊണ്ട് തന്നെ നല്ലതല്ലാത്തെ ചില ചെറിയ അനുഭവങ്ങളെ അവയര്‍ഹിക്കുന്ന നിസ്സാരതയോടെ ഞാന്‍ “ ട്രാഷി“ല്‍ ഉപേക്ഷിക്കുന്നു. ബാക്കിയൊക്കെയും ഒരു ഫോള്‍ഡറിലാക്കി എന്നെന്നേയ്ക്കുമായി “സേവ്” ചെയ്യന്നു.

അടിക്കുറിപ്പ്
ഇങ്ങനെയൊരു കുറിപ്പ് എഴുതുമ്പോള്‍ , സൈബര്‍ ലോകത്തു നിന്നു പരിചയപ്പെട്ട, താങ്ങും തണലുമായ സുഹൃത്തുക്കളുടെയെല്ലാം പേരുകള്‍ പരാമര്‍ശിക്കണമെന്നു കരുതിയിരുന്നു, പക്ഷേ എഴുതിത്തുടങ്ങിയപ്പോള്‍ പേരുകളുടെ ആധിക്യം എന്നെ വിസ്മയിപ്പിച്ചു എന്നതാണു സത്യം. ‘എന്‍്റെ ഗൂഗിള്‍ ഭഗവതീ, യാഹൂ മാതാവേ’ ( വനിതാ ദിനമല്ളേ, പെണ്‍ ദൈവങ്ങള്‍ മാത്രം ) തമ്മില്‍ കാണാത്ത , കേള്‍ക്കുക പോലും ചെയ്യത്ത ഇത്രയധികം പേരുടെ മനസ്സുകളിലെ സ്നേഹമാണോ എന്‍്റെ ഈ ലോകത്തെ പ്രകാശിപ്പിക്കുന്നതെന്നു നന്ദിപൂര്‍വ്വം ചിന്തിച്ചു പോവുന്നു.

വനിതാ ദിന സ്പെഷ്യല്‍ പാക്കേജ്
പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍
കൂടുതല്‍ കുറിപ്പുകള്‍

 

വനിതാ ദിനം കഴിഞ്ഞാല്‍…?
പ്രഭാ സക്കറിയാസ് എഴുതുന്നു

സര്‍ഗാത്മകമാവട്ടെ, സൈബര്‍ ഇടങ്ങള്‍
ഡോ. ശ്രീലതാ വര്‍മ സംസാരിക്കുന്നു

ഓണ്‍ലൈന്‍ ചുമരുകളില്‍ എന്റെ അടയാളങ്ങള്‍
സീന ആന്റണി എഴുതുന്നു

കീബോര്‍ഡില്‍ എന്റെ നിലാനടത്തങ്ങള്‍
സ്മിതാ മീനാക്ഷി എഴുതുന്നു

കടുകോളം ചെറുതായൊരിടം കടലോളം വലുതാവുന്ന വിധം
സതി ദേവി അറയ്ക്കല്‍ എഴുതുന്നു

ബസ്സിനും ബെല്ലിനുമപ്പുറം ചില സഞ്ചാര വഴികള്‍
സിന്ധു കെ. വി എഴുതുന്നു

ഇന്‍ബോക്സിലെ മഴ!
സാവിത്രി ടി എം എഴുതുന്നു

മുറിവുകളുടെ ഈ കുഞ്ഞുടല്‍ ഒരു കഥയല്ല, പ്രതീകം മാത്രം

ഫോര്‍മുല 1 കാറോട്ട മത്സരവും കോമണ്‍ വെല്‍ത്ത് മേളകളും നടത്താന്‍ പ്രാപ്തമെന്നു തെളിയിച്ചഹങ്കരിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിന് സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ സരക്ഷിക്കാനാകുന്നില്ല. സ്ത്രീകളെ പരിരക്ഷിക്കാനാകുന്നില്ല. ഒരു റേഷന്‍ കാര്‍ഡോ അതുവഴി മുടങ്ങാതെ അല്പം ഭക്ഷണമോ പോലും അവര്‍ക്കു കൊടുക്കാനാകുന്നില്ല. ശാസ്ത്ര, സാങ്കേതിക , കായിക , ആണവ മുന്നേറ്റങ്ങള്‍ നമ്മള്‍ കൊണ്ടാടുമ്പോള്‍ ഫലക്കും അവളുടെ പതിനാലുകാരി പോറ്റമ്മയും മുന്നിയെന്ന അമ്മയും എല്ലാം ചോദ്യ ചിഹ്നങ്ങള്‍ മാത്രമാണ്. നാമവരെ കണ്ടില്ലെന്നു നടിക്കുന്നു- സ്മിത മീനാക്ഷി എഴുതുന്നു

 

 

ഇക്കഴിഞ്ഞ ജനുവരി പതിനെട്ടിന് ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ട്രോമ സെന്ററില്‍ ഒരു കുഞ്ഞു ജീവന്‍ ചികിത്സ തേടിയെത്തി, രണ്ടു വയസ്സുകാരി ഫലക്. അവളുടെ അമ്മ എന്നവകാശപ്പെട്ട് അവിടെയെത്തിച്ച പെണ്‍കുട്ടിയ്ക്ക് പ്രായം പതിനാല്. മുറിവുകളായിരുന്നു ഫലകിന്റെ കുഞ്ഞുശരീരത്തില്‍ നിറയെ. പരുക്കുകളില്ലാത്ത ഒരിടവുമില്ല. തലയോട്ടി പലയിടത്ത് പൊട്ടിയിരുന്നു, രണ്ടു കയ്യും ഒടിഞ്ഞു, ദേഹമാസകലം കടിച്ചു മുറിവേല്‍പ്പിച്ച പാടുകള്‍ , പൊള്ളിക്കരിഞ്ഞ കവിളുകള്‍.

ആ കിടപ്പിന് ഇന്നേക്ക് 46 ദിവസം പിന്നിടുന്നു. കുട്ടി അപകട നില തരണം ചെയ്തതായി കഴിഞ്ഞ ദിവസം ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. രക്ഷാസാധ്യത വളരെ കുറഞ്ഞ അവസ്ഥയില്‍ ചികിത്സ തുടങ്ങിയ ഡോക്ടര്‍മാര്‍ക്ക് ഇപ്പോഴാണ് സമാധാനമായത്. കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയതായും സാധാരണ അവസ്ഥയിലേക്ക് അവള്‍ ചെന്നെത്തുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, ചികില്‍സക്കു ശേഷം കൊച്ചു ഫലക്കിന്റെ ജീവിതം എന്താവും എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അമ്മക്ക് കുഞ്ഞിനെ വിട്ടുനല്‍കിയാലും തെരുവുജീവിതം തന്നെയാവും അവള്‍ക്കാശ്രയം. സര്‍ക്കാറിന്റെയോ സന്നദ്ധ സംഘടനകളുടെ ഭാഗത്തുനിന്നോ മുന്‍കൈ ഉണ്ടായില്ലെങ്കില്‍ ഫലകിന്റെ ജീവിതം മുറിവുകളിലേക്കു തന്നെ പതിക്കാനാണിട. ഫലകിന്റെ കഥ കേട്ട് ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി വ്യക്തികള്‍ ദത്തെടുക്കാമെന്ന് വാഗ്ദാനം നല്‍കി ആശുപത്രിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്.

തീര്‍ച്ചയായും, ഫലക് ഒരു കണ്ണീര്‍ കഥയല്ല. ഇന്ത്യന്‍ ഗ്രാമീണ സ്ത്രീ-ശിശു ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയാണ്. തകര്‍ന്നും മുറിഞ്ഞും വേദനിക്കുന്ന, ഇനിയും ശ്വാസം നിലയ്ക്കാത്ത പ്രതീകം.

 

ഫോട്ടോ: അശ്വതി സേനന്‍

 

ആ പെണ്‍കുട്ടിയാര്?
സംഭവത്തെക്കുറിച്ച പോലീസ് അന്വേഷണം അമ്പരപ്പിക്കുന്ന വിവരങ്ങളിലേക്കാണ് ചെന്നുകൊള്ളുന്നത്. അമ്മ എന്ന് സ്വയം അവകാശപ്പെട്ട പെണ്‍കുട്ടി പറഞ്ഞത്, ഫലകിന്റെ പരുക്കുകള്‍ ഒരു വീഴ്ചയിലുണ്ടായതാണ് എന്നാണ്. എന്നാല്‍, അതു കള്ളമെന്ന് പരിശോധനകളില്‍ തെളിഞ്ഞു. പിന്നീട്, താന്‍ ഫലക്കിന്റെ അമ്മയല്ലെന്നും രാജ്കുമാര്‍ എന്ന പുരുഷന്‍ വളര്‍ത്താനേല്‍പ്പിച്ച കുഞ്ഞാണതെന്നും അവള്‍ സമ്മതിക്കുക തന്നെ ചെയ്തു.

ആ പതിനാലുകാരിക്കുമുണ്ട്, ഞെട്ടിക്കുന്ന ഭൂതകാലമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. അവള്‍ക്ക് അമ്മയില്ല. അച്ഛന്റെ കൂടെയാണ് താമസം. അയാളുടെ ഉപദ്രവങ്ങളില്‍ നിന്നു രക്ഷ നേടാന്‍ വീടു വിട്ടിറങ്ങിയവളാണ്. ചെന്നുപെട്ടതോ പെണ്‍വാണിഭക്കാരുടെ കയ്യിലും. അവളെ ഒരു വൃദ്ധനു വില്‍ക്കാന്‍ ശ്രമിക്കുകയും നടക്കാതെ വന്നപ്പൊള്‍ വേശ്യാവൃത്തിയിലേക്ക് നയിക്കുകയും ചെയ്ത ആരതി എന്ന സ്ത്രീയും പൂജ ( കല്‍ക്കട്ടയിലെ ചുവന്ന തെരുവില്‍ നിന്നാണു പൂജ എന്നു പോലീസും മാധ്യമങ്ങളും ), സന്ദീപ് എന്നിവരും ചേര്‍ന്ന് ഈ ചെറിയ പെണ്‍കുട്ടിയെ കടുത്ത ലൈംഗികപീഡനത്തിനിരയാക്കി. ക്രൂരമായ പീഡനങ്ങളില്‍നിന്നും മോചനം വാഗ്ദാനം ചെയ്താണ് രാജ്കുമാര്‍ എന്ന പുരുഷന്‍ അവളെ ഏറ്റെടുത്തത്.ഭാര്യയും മക്കളുമുള്ള രാജ്കുമാര്‍ അവളെ സ്വീകരിച്ചതിനു പിന്നില്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മാത്രമായിരുന്നു.

 

ഫോട്ടോ: അശ്വതി സേനന്‍

 

ആരാണ് ഫലക്?
പതിനാലുകാരിയായ വളര്‍ത്തമ്മയിലൂടെ തുടങ്ങിയ അന്വേഷണത്തിലൂടെ ഇതുവരെ വെളിപ്പെട്ട ഫലകിന്റെ ജീവിതം ഇങ്ങനെയാണ്:

ബീഹാര്‍ സ്വദേശിയായ മുന്നിയുടെ മകളാണ് ഫലക്. മുന്നി ചെറു പ്രായത്തിലേ വിവാഹിതയായി. ഫലക്ക് ഉള്‍പ്പടെ അവര്‍ക്ക് മൂന്നു കുട്ടികള്‍. ക്രിമിനല്‍ ആയ ഭര്‍ത്താവിന്റെ ശല്യത്തില്‍ നിന്ന് രക്ഷ നേടാമെന്ന പ്രതീക്ഷയിലാണ് മുന്നി ആയിടെ പരിചയപ്പെട്ട ശങ്കര്‍ എന്നയാളിന്റെ നിര്‍ദ്ദേശമനുസരിച്ച് 2011 സെപ്റ്റംബറില്‍ കുട്ടികളളുമായി ഡെല്‍ഹിയില്‍ എത്തിയത്. അവിടെ ലക്ഷ്മി എന്ന സ്ത്രീയുടെ അടുത്തേയ്ക്കാണ് മുന്നിയെ എത്തിച്ചത്. ലക്ഷ്മിയും ശങ്കറും ഉള്‍പ്പെട്ട പെണ്‍വാണിഭസംഘത്തില്‍ അംഗമാകാന്‍ വിസമ്മതിച്ച മുന്നിയെ രാജസ്ഥാനിലുള്ള ‘ഹര്‍പാല്‍ ‘ എന്ന കര്‍ഷകനു വിവാഹം ചെയ്തു കൊടുത്തു എന്നു പറയപ്പെടുന്നുവെങ്കിലും രണ്ടു ലക്ഷം രൂപയ്ക്ക് മുന്നിയെ വില്‍ക്കുകയായിരുന്നു. മുന്നി വിവാഹിതയാണെന്നോ കുട്ടികള്‍ ഉണ്ടെന്നോ രണ്ടാം ഭര്‍ത്താവിനറിയാത്തതിനാല്‍ കുട്ടികളുടെ രക്ഷകര്‍തൃത്വം ലക്ഷ്മി ഏറ്റെടുത്തു. കുട്ടികളെ ലക്ഷ്മിയെ ഏല്‍പ്പിച്ച്, പിന്നീടവരെ കൂടെ കൂട്ടാമെന്ന വിശ്വാസത്തില്‍ മുന്നി അയാളോടൊപ്പം രാജസ്ഥാനിലേയ്ക്ക് പോയി. ലക്ഷ്മിയാകട്ടെ കുട്ടികളെ പലര്‍ക്കായി ഏല്‍പ്പിച്ചുകൊടുത്തു. പല കൈകള്‍ മാറി മറിഞ്ഞ് കുട്ടികള്‍ എവിടെയൊക്കെയോ എത്തിപ്പെട്ടു.

ലക്ഷ്മിയുടെ അയല്‍ക്കാരന്‍ മനോജ് വഴിയാണ് (പ്രതിമ എന്ന സ്ത്രീയും ഇടനിലക്കാരായുണ്ട്) ഫലക് രാജ്കുമാറിന്റെ കൈവശം എത്തുന്നത്. രാജ്കുമാര്‍ ഭാര്യയോടൊത്ത് ഡെല്‍ഹിയില്‍ ദ്വാരകയിലാണു താമസമെന്നു പോലീസ് പറയുന്നു. അവരുടെ വികലാംഗനായ മകന്‍ അയാളുടെ മാതാപിതാക്കളോടൊപ്പം മുംബൈയിലാണ്. സ്വന്തം മകന്‍ വികലാംഗനായതുകൊണ്ടാണു ഈ കുഞ്ഞിനെ അയാള്‍ സ്വീകരിച്ചതെന്നും പറയപ്പെടുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഈ സംഭവം നടന്നത്. എന്നാല്‍ ഫലക്കിനെ സ്വീകരിക്കാന്‍ രാജ്കുമാറിന്റെ ഭാര്യ വിസമ്മതിച്ചു.

അയാള്‍ ആ കുഞ്ഞിനെ വളര്‍ത്താനേല്‍പ്പിച്ചത്, സെക്സ് റാക്കറ്റില്‍ നിന്നും രക്ഷപെടുത്തിയെന്ന പേരില്‍ സ്വന്തമാക്കിയ പതിനാലുകാരിയെയാണ്. അതിനിടെ രാജ്കുമാര്‍ ജനുവരി മധ്യത്തില്‍ മുംബൈയ്ക്കു പോയി. ജീവിക്കാന്‍ വഴിയും ആശ്രയവുമില്ലാതായ പതിനാലുകാരി പോറ്റമ്മ കുഞ്ഞിനെ വളര്‍ത്തുന്നതിനു പകരം ഉപദ്രവിക്കാന്‍ തുടങ്ങി. താങ്ങാനാവാത്ത മാനസികസംഘര്‍ഷങ്ങളും നിരന്തരമായി നേരിട്ട ലൈംഗിക പീഡനങ്ങളുടെ ബാക്കിപത്രവും ചേര്‍ന്ന ദൈന്യാവസ്ഥയിലായിരുന്നു അവള്‍. ഒടുവില്‍ മരിച്ചുപോകുമോയെന്ന ഭയത്തില്‍ , രാജ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയാണുണ്ടായത്. അവളുടെ മൊഴിയില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിലറിയിച്ചതോടെയാണ് കാര്യങ്ങള്‍ പുറത്തു വരുന്നത്. മാധ്യമങ്ങളും വാര്‍ത്തയെ വിടാതെ പിന്‍തുടര്‍ന്നു.

ഒരു ഡസനോളം ആളുകള്‍ കേസില്‍ ഇതുവരെ അറസ്റിലായിട്ടുണ്ട്. മുന്നിയുടെ മറ്റു രണ്ടു കുട്ടികളെയും പോലീസ് രണ്ട് സ്ഥലങ്ങളില്‍ നിന്നായി കണ്ടുപിടിച്ചു. ( അഞ്ചുവയസ്സുകാരന്‍ മകനും മൂന്നുവയസ്സുകാരി മകളും) ഇതുവരെ പുറത്തുവന്ന കഥകള്‍ ഇത്രയുമാണ്. ഇതു മാറുമോയെന്നോ കണ്ണികള്‍ ഇനിയും നീളുമോയെന്നോ ഒന്നുമറിയില്ല.

 

photo: smitha

 

മുള്‍മുനകളില്‍ അവരുടെ ജീവിതം
ഫലകിന്റെ കഥ അവിശ്വസനീയമാണ്. അമ്പരപ്പിക്കുന്നത്. കുത്തിമുറിവേല്‍പ്പിക്കുന്നത്. മാധ്യമങ്ങളില്‍ അത് “ബ്രേക്കിംഗ് ന്യൂസ് ” ആകുന്നുണ്ട്. പക്ഷേ ഇതൊരു ഒറ്റപ്പെട്ട കഥയല്ല എന്നതാണ് ഇവിടെ നാമോര്‍മ്മിക്കേണ്ട പ്രധാന സംഗതി. വനിതാ ശിശു സംരക്ഷണമെന്നൊരു വകുപ്പും മന്ത്രിയും ഉദ്യോഗസ്ഥരുമെല്ലാമുള്ള നമ്മുടെ രാജ്യത്ത്, ഈ കുഞ്ഞുങ്ങളുടെ രക്ഷയ്ക്കാരുമില്ല എന്നതാണ് വാസ്തവം. സദാ ജാഗരൂകമായ പെണ്‍വാണിഭ സംഘങ്ങളും കൊച്ചുകുട്ടികളെ പീഡിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയ ഞരമ്പുരോഗികളും ഉണര്‍ന്നിരിക്കുമ്പോഴാണ് ഈ അവസ്ഥ. അനേകം ചോദ്യങ്ങള്‍ സാധ്യമാവുന്ന സാഹചര്യം. നെഞ്ചുപിളര്‍ക്കുന്ന അനേകം ഉത്തരങ്ങള്‍ അനായാസം മുന്നിലെത്തുന്ന സ്ഥിതി.

മറ്റു നഗരങ്ങളിലെന്ന പോലെ തലസ്ഥാന നഗരിയിലെയും പരിസരപ്രദേശങ്ങളിലെയും ട്രാഫിക് ജംഗ്ഷനുകളിലും വിനോദ സഞ്ചാര ഇടങ്ങളിലും നൂറുകണക്കിനു കണക്കിനു കുട്ടികള്‍ ഭിക്ഷാടനവും ചെറിയ കച്ചവടങ്ങളുമായി ജീവിക്കുന്നു. മുഷിഞ്ഞു കീറീയ വസ്ത്രങ്ങള്‍ ധരിച്ച ഈ കുട്ടികളുടെ കഥയും ഫലക്കിന്റെ കഥയില്‍ നിന്നു വ്യത്യസ്തമാകില്ല. ശാരീരിക , ലൈംഗിക ചൂഷണങ്ങള്‍ക്ക് ചെറുപ്രായത്തിലേ ഇരകളാകുന്ന ഇവര്‍ക്ക് മുന്‍പില്‍ ഭരണകൂടത്തിന്റെ പോലീസ് പ്രത്യക്ഷപ്പെടുന്നത് രക്ഷകരായല്ല, ശിക്ഷകരായി തന്നെയാണ്. അഭയമറ്റ ബാല്യം കടന്നു കൂടും മുന്‍പ് ഈ പെണ്‍കുട്ടികളില്‍ പലരും അമ്മമാരാകുകയും ചെയ്യുന്നു.

തെരുവില്‍ മാത്രമല്ല ഈയവസ്ഥ. മാതാപിതാക്കളുടെ കൂടെ കഴിയുന്ന ഈ കുട്ടികളില്‍ നല്ലൊരു പങ്കും അരക്ഷിതാവസ്ഥയില്‍ തന്നെ കഴിയുന്നവരാണ്. ചേരിപ്രദേശങ്ങളില്‍ നിന്ന് കാണാതാകുന്ന കുട്ടികളെ തേടി ഒരു പോലീസും പോകാറില്ല. അനാഥ ശിശു ജഡങ്ങള്‍ കണ്ടുകിട്ടുന്ന വേളകളില്‍ തന്നെ ആ വാര്‍ത്തകള്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്നു.

ഡെല്‍ഹിയുടെ സമീപ നഗരമായ നോയിഡയിലെ നിതാരി ഗ്രാമത്തിലുണ്ടായ കുട്ടികളുടെ കൂട്ടക്കൊല പുറത്തുവന്നത് എത്രയോ കാലത്തിനുശേഷമാണ്.എത്ര കുട്ടികളാണവിടെ കൊലചെയ്യപ്പെട്ടതെന്നുള്ള കണക്കുകള്‍ ഇനിയും കൃത്യമല്ല.

ഫലക്കിനെ ഉപദ്രവിച്ച കാര്യത്തില്‍ പ്രതിയായ പതിനാലുകാരിയും പീനനങ്ങളുടെ ഇരയായ കുട്ടിയാണ്. ഈ ചെറിയ പ്രായത്തിനുള്ളില്‍ ഉടല്‍ വാണിഭക്കാരുടെ ക്രൂരതകള്‍ക്ക് വിധേയയയായവള്‍. മുന്നി എന്ന അമ്മയും ഇതിന്റെ ഇരയാണ്. മുന്നിയുടെ ഇപ്പോഴത്തെ പ്രായം 22 വയസ്സു എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. ആ 22 കാരി മൂന്ന് കുട്ടികളുടെ അമ്മയാണ്. അപ്പോള്‍ എത്ര ചെറുപ്പത്തിലേ വിവാഹിതയായതാണ് അവളെന്നു ഊഹിക്കാന്‍ കഴിയും.

ഫോര്‍മുല 1 കാറോട്ട മത്സരവും കോമണ്‍ വെല്‍ത്ത് മേളകളും നടത്താന്‍ പ്രാപ്തമെന്നു തെളിയിച്ചഹങ്കരിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിന് സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ സരക്ഷിക്കാനാകുന്നില്ല. സ്ത്രീകളെ പരിരക്ഷിക്കാനാകുന്നില്ല. ഒരു റേഷന്‍ കാര്‍ഡോ അതുവഴി മുടങ്ങാതെ അല്പം ഭക്ഷണമോ പോലും അവര്‍ക്കു കൊടുക്കാനാകുന്നില്ല. ശാസ്ത്ര, സാങ്കേതിക , കായിക , ആണവ മുന്നേറ്റങ്ങള്‍ നമ്മള്‍ കൊണ്ടാടുമ്പോള്‍ ഫലക്കും അവളുടെ പതിനാലുകാരി പോറ്റമ്മയും മുന്നിയെന്ന അമ്മയും എല്ലാം ചോദ്യ ചിഹ്നങ്ങള്‍ മാത്രമാണ്. നാമവരെ കണ്ടില്ലെന്നു നടിക്കുന്നു.

അടിക്കുറിപ്പ്
രണ്ടു മാസം മുന്‍പ് ഒരു സായന്തനത്തില്‍ ഇന്ത്യാ ഗേറ്റിലെത്തിയ ഞാന്‍ ആദ്യം ശ്രദ്ധിച്ചത് ഒരു പെണ്‍കുട്ടിയുടെ ശകാരവാക്കുകളാണ്, കഷ്ടിച്ച് 10- 11 വയസ്സുകാണും. തൊട്ടു മുമ്പില്‍ നില്‍ക്കുന്ന 18-20 വയസ്സുവരുന്ന ഒരു ചെറുപ്പക്കാരനെയാണവള്‍ കടുത്ത ചീത്ത വാക്കുകള്‍ കൊണ്ട് പ്രഹരിക്കുന്നത്. അവളുടെ കൂടെ പ്രായത്തില്‍ താഴ്ന്ന ഒരാണ്‍കുട്ടിയും തീരെ ചെറിയ മറ്റൊരു പെണ്‍ കുട്ടിയുമുണ്ട്. കാര്യമെന്തന്വേഷിച്ചപ്പോള്‍ അവള്‍ വിശദീകരിച്ചു.

കഴുത്തില്‍ കെട്ടിത്തൂക്കിയ പ്ലാസ്റിക് ട്രേയിലുള്ള ഇംഗ്ലീഷ് അക്ഷരങ്ങളെഴുതിച്ചേര്‍ത്ത പ്ലാസ്റിക് സമചതുരരക്കട്ടകള്‍ കൊണ്ട് റിസ്റ് ചെയിന്‍ ഉണ്ടാക്കി വില്‍ക്കുകയാണവള്‍. മുമ്പില്‍ നില്‍ക്കുന്ന ചെറുപ്പക്കാരന്‍ എഴുതിക്കൊടുത്ത പേരിന്റെ അക്ഷരങ്ങളുപയോഗിച്ച് അവള്‍ ചെയിനുണ്ടാക്കി കൊടുത്തു.അതു വാങ്ങിയ അവന്‍ പണം കൊടുക്കാതെ പോകാന്‍ തുടങ്ങുകയാണ്. അവന്റെ ഉദ്ദേശങ്ങള്‍ അതു മാത്രമോ എന്നു വ്യക്തമായിരുന്നില്ല. ഞങ്ങള്‍ ഇടപെടുന്നു എന്നു മനസ്സിലാക്കി അവന്‍ വേഗം തന്നെ കയ്യിലിരുന്ന പ്ലാസ്റിക് വള എറിഞ്ഞുകൊടുത്ത് സ്ഥലം വിട്ടു.

 

ആ പെണ്‍കുട്ടി ഞങ്ങളോട് സംസാരിക്കുന്നു

 

ഞാന്‍ ആ കുട്ടികളോട് സംസാരിച്ചു. ( എന്റെ വെറും വാക്കുകള്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരു സ്ഥാനവുമില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ) ദൂരെയെവിടെയോ ആണു നാടെന്നും അമ്മയും അച്ഛനുമൊക്കെ നാട്ടിലാണെന്നും അവള്‍ പറഞ്ഞു. താമസിക്കുന്നത് ചേച്ചിയുടെ കൂടെയാണത്രേ. ഒരു സ്ഥലത്തിന്റെയും പേര് അവര്‍ക്കറിയില്ല. കൂടെയുള്ള കുട്ടികള്‍ സഹോദരങ്ങളല്ല എന്നാണവള്‍ പറഞ്ഞത്, കൂടെ താമസിക്കുന്നവരാണെന്ന്. ഈ മൂവര്‍ കൂട്ടം പോലെ പല കൂട്ടങ്ങള്‍ പ്ലാസ്റിക് വളകള്‍ വിറ്റും , സന്ദര്‍ശകരുടെ കയ്യില്‍ മൈലാഞ്ചിയിട്ടുകൊടുത്തും പണസമ്പാദനത്തിനായി അവിടെ കറങ്ങി നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. അവര്‍ സമ്പാദിക്കുന്ന പണം അവര്‍ക്കുള്ളതായിരിക്കുകയുമില്ല. വേദനിപ്പിക്കുന്ന ഇത്തരം കാഴ്ചകളെ സൌകര്യപൂര്‍വ്വം മറന്ന് ഭീരുക്കളെന്ന് സ്വയം വിളിച്ച് നമ്മള്‍ ലജ്ജിതരാകുന്നു

അക്ഷരങ്ങളുടെ നൂല്‍പ്പാലത്തില്‍നിന്ന് ഈ കുഞ്ഞുങ്ങള്‍ താഴെ വീഴരുത്

ഗീത ഞങ്ങളുടെ കൊച്ചു പള്ളിക്കൂടത്തിലെ വിദ്യാര്‍ത്ഥിനിയാണ്, അവളുടെ ഒപ്പം, സ്കൂള്‍ എന്നത് പഴയ ഒന്നോ രണ്ടോ കാര്‍പറ്റുകള്‍ വിരിച്ച ഈ കൊച്ചുമുറിയാണെന്നു കരുതുന്ന രോഹിത്തും, അന്നുവും, ശിവ്ലിയും, ബബ്ലുവും ഒക്കെയുണ്ട്. 14 കഴിഞ്ഞ ഗോപാലും സുനിലും ഒക്കെ സ്കൂള്‍ എന്നോ ഒരിക്കല്‍ കണ്ട ഓര്‍മ്മയുള്ളവരാണ്. സ്കൂളില്‍ പോകാത്ത കുട്ടികള്‍ക്കായി തുടങ്ങിയ ചെറിയൊരു സംരംഭമാണ് ഞങ്ങളുടെ ഒറ്റമുറി വിദ്യാലയം. കുട്ടികളെല്ലാവരും ഞങ്ങളുടെ അപ്പാര്‍ട്ട്മെന്‍്റിലെ വീട്ടുജോലിക്കാരുടെ മക്കളും-സ്മിത മീനാക്ഷി എഴുതുന്നു

 

 

“റിം ഝിം റിംഝിം ബാരിഷ് ആയി
കിത്തനാ സാരാ ജല്‍ യഹ് ലായി… “
അഞ്ചിനും 14 നും ഇടയ്ക്ക് പ്രായമുള്ള മുപ്പതോളം കുട്ടികളെ അഭിമുഖീകരിച്ച് ഗീത പാടി അഭിനയിക്കുന്നു. അവള്‍ക്ക് പ്രായം 6 അഥവാ 7. മുട്ടോളം വരുന്ന ഒരു ഷര്‍ട്ട് ആണു പുറത്തുകാണാവുന്ന വേഷം, അതിനുള്ളില്‍ അവളെപ്പോലെ ഒന്നു രണ്ടു പേര്‍ക്കു കൂടി കയറാനുള്ള ഇടമുണ്ട്. കൊടും തണുപ്പില്‍ നിന്നുള്ള രക്ഷയ്ക്കായി ഉള്ളില്‍ അവള്‍ ധരിച്ചിരിക്കുന്ന മുഷിഞ്ഞു നിറം മങ്ങിയ ചില ഉടുപ്പുകളുടെ കഴുത്ത് ഷര്‍ട്ടിനുമുകളിലൂടെ കാണുവാന്‍ കഴിയുന്നുണ്ട്. അവള്‍ക്കുള്ള ആകര്‍ഷകമായ ഒരേ ഒരു അലങ്കാരം ആത്മവിശ്വാസമാണ്. അതാണെങ്കിലോ വളരെ ചെറിയ ഒരു കാലം കൊണ്ട് അവള്‍ ഉണ്ടാക്കിയെടുത്തതും.

ഗീത ഞങ്ങളുടെ കൊച്ചു പള്ളിക്കൂടത്തിലെ വിദ്യാര്‍ത്ഥിനിയാണ്, അവളുടെ ഒപ്പം, സ്കൂള്‍ എന്നത് പഴയ ഒന്നോ രണ്ടോ കാര്‍പറ്റുകള്‍ വിരിച്ച ഈ കൊച്ചുമുറിയാണെന്നു കരുതുന്ന രോഹിത്തും, അന്നുവും ശിവ്ലിയും, ബബ്ലുവും ഒക്കെയുണ്ട്. 14 കഴിഞ്ഞ ഗോപാലും സുനിലും ഒക്കെ സ്കൂള്‍ എന്നോ ഒരിക്കല്‍ കണ്ട ഓര്‍മ്മയുള്ളവരാണ്. സ്കൂളില്‍ പോകാത്ത കുട്ടികള്‍ക്കായി തുടങ്ങിയ ചെറിയൊരു സംരംഭമാണ് ഞങ്ങളുടെ ഒറ്റമുറി വിദ്യാലയം. കുട്ടികളെല്ലാവരും ഞങ്ങളുടെ അപ്പാര്‍ട്ട്മെന്‍്റിലെ വീട്ടുജോലിക്കാരുടെ മക്കളും.

അറുനൂറ്റമ്പതിലധികം ഫ്ളാറ്റുകളുള്ള ഞങ്ങളുടെ അപ്പാര്‍ട്ട്മെന്‍്റ്സില്‍ വീട്ടു ജോലിയ്ക്ക് വരുന്ന സ്ത്രീകളുടെ എണ്ണം നൂറ്റിയമ്പതോളം വരും. അവരില്‍ ഭൂരിപക്ഷവും നാടും വീടും ഉപേക്ഷിച്ച് ബീഹാറില്‍ നിന്നോ ബംഗാളില്‍ നിന്നോ ഛതീസ്ഗഢില്‍ നിന്നോ വന്നവര്‍. സ്ത്രീകള്‍ വീട്ടു വേലക്കാരികളാകുമ്പോള്‍ പുരുഷന്‍മാര്‍ റിക്ഷ ചവിട്ടുന്നു , ഇതാണ് സാമാന്യ ജീവിത നിയമം. നാലും അഞ്ചും കുട്ടികള്‍ ഉള്ളവര്‍. പള്ളിക്കൂടത്തിന്‍്റെ പടിവാതില്‍ കാണാത്തവരാണു കുട്ടികളില്‍ കൂടുതലും. സ്വന്തം നാട്ടിലായിരുന്നപ്പോള്‍ സ്കൂളില്‍ പോയിരുന്ന കുട്ടികള്‍ തന്നെ, ഇവിടെ വന്നപ്പോള്‍ അതവസാനിപ്പിച്ചു. മാതാപിതാക്കള്‍ ജോലിയ്ക്കു പോകുമ്പോള്‍ ഇളയകുട്ടികളെ നോക്കിയും, സ്വന്തം വീട്ടിലെ ജോലികള്‍ ചെയ്തും അവര്‍ ജീവിതം തുടരുന്നു. അല്പം പ്രായമാകുന്നതോടെ അവരും തൊഴിലെടുത്തു തുടങ്ങുന്നു.

ഇത്തിരി മണ്ണോ കിടപ്പാടമോ ഉപജീവനമാര്‍ഗ്ഗത്തിനു തൊഴിലോ ഇല്ലാതെ പല സംസ്ഥാനങ്ങളില്‍ നിന്നും മഹാനഗരങ്ങളിലേയ്ക്ക് കുടിയേറുന്നവര്‍ അനവധിയാണ്. അവരാകട്ടെ എത്തിച്ചേരുന്ന നഗരത്തിന്റെ ഭാഗമാകുകയല്ല, മറിച്ച് നഗരത്തിലെ മാലിന്യക്കനാലുകളുടെ ഓരത്തും പുറമ്പോക്കിലുമായി അടിഞ്ഞുകൂടുകയാണു ചെയ്യുന്നത്. എപ്പോള്‍ വേണമെങ്കിലും ഒരടയാളം പോലും ബാക്കിവയ്ക്കാതെ തുടച്ചുമാറ്റാന്‍ പാകത്തിലാണവരുടെ താമസങ്ങള്‍. കുടിയേറ്റത്തിന്റെ കാരണങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമാകും. അണക്കെട്ടോ, അതിവേഗ പാതയോ, വന്‍ വ്യവസായ ശാലകളോ സ്വന്തം നാട്ടില്‍ നിന്നു കുടിയൊഴിപ്പിച്ചവരും ഇക്കൂട്ടത്തില്‍ കാണും. അതിജീവനം മാത്രമാണു ലക്ഷ്യം. അതിനിടെ ഓരോ ദമ്പതികളും നാലോ അഞ്ചോ കുട്ടികള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്യന്നു.

 

 

കഴിഞ്ഞ ദിവസം ഏഴുവയസ്സുകാരി സുഷമ ക്ളാസ്സില്‍ വന്ന ഉടനെ പറഞ്ഞു, “നാളെ മുതല്‍ ഞാന്‍ വരില്ല പഠിക്കാന്‍ “ എന്താണെന്നു ചോദിച്ചപ്പോള്‍ വലിയ ഗൌരവത്തില്‍ അവള്‍ വിശദീകരിച്ചു: “ഇളയമ്മയുടെ ചെറിയ കുഞ്ഞിനെ നോക്കണം, അവളെ ഞങ്ങളുടെ മുറിയില്‍ ( വീട് എന്നല്ല മുറി എന്നുതന്നെയാണവള്‍ പറഞ്ഞത് ) ആക്കിയിട്ടു വേണം ഇളയമ്മയ്ക്കു ജോലിയ്ക്കു പോകാന്‍. അതുകൊണ്ട് ഇനി പഠിക്കാന്‍ പോകണ്ട എന്നു അമ്മ പറഞ്ഞു,“ നിനക്കു പഠിക്കണ്ടേ“ എന്നു ചോദിച്ചപ്പോള്‍ അവള്‍ ഒന്നും പറയാതെ ഗൃഹപാഠങ്ങള്‍ ചെയ്ത ബുക്ക് എടുത്തുകൊണ്ടുവന്നു കാണിച്ചു. സുഷമ പഠനത്തില്‍ നല്ല താല്പര്യം കാണിക്കുന്ന കുട്ടിയാണ്, ക്ളാസ്സ് കഴിഞ്ഞു വീട്ടില്‍ ചെന്നാല്‍ ചോറുവയ്ക്കുകയും പാത്രം കഴുകുകയും ഒക്കെ ചെയ്യന്നതവളാണ് , ( അവിശ്വസനീയമായി തോന്നിയെങ്കിലും സത്യമാണതെന്നു പിന്നീടെനിക്കു മനസ്സിലായി ).

കുട്ടികളുടെ പ്രായം അവര്‍ക്കോ മാതാപിതാക്കള്‍ക്കോ നിശ്ചയമില്ല. വിദ്യാലയങ്ങളില്‍ പോകാതെ പുറമ്പോക്കു സ്ഥലങ്ങളിലെ ഒറ്റ മുറി വീടുകളില്‍ പകല്‍ മുഴുവന്‍ തനിച്ചു കഴിയുന്ന കുട്ടികള്‍ പരിശീലിക്കുന്ന ജീവിത പാഠങ്ങള്‍ നിലനില്‍പ്പിന്റെതാണ്. ഭാഷ അറിയാതെ എത്തുന്ന ഇവരില്‍ പലരും കുറച്ചു ദിവസങ്ങള്‍ കൊണ്ടു തന്നെ അസഭ്യവാക്കുകള്‍ കൃത്യമായി ഉപയോഗിക്കാന്‍ പഠിക്കുന്നു. തമ്മില്‍ കലഹിച്ചും അടിച്ചമര്‍ത്തിയും തോറ്റും തോല്‍പ്പിച്ചും ജീവിതം തുടങ്ങുന്നു.

ബാലവേലയുടെ കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ മുന്‍നിര രാജ്യമാണ്. 60 ദശലക്ഷം കുട്ടികള്‍ ഇന്ത്യയില്‍ തൊഴിലെടുക്കുന്നു എന്നു കണക്കുകള്‍ പറയുന്നു, പക്ഷേ യഥാര്‍ത്ഥത്തിലുള്ള കണക്ക് ഇതിലധികമാണ് . കണക്കുകളില്‍ പെടാതെ ഒട്ടനവധി ബാല്യങ്ങള്‍ പണിയെടുത്തു ജീവിക്കുന്നുണ്ടിവിടെ.
ഇപ്പോള്‍ ഞങ്ങള്‍ നടത്തുന്ന ഈ ചെറിയ പള്ളിക്കൂടം എത്രമാത്രം ലക്ഷ്യം കാണുമെന്നറിയില്ല, ഇവരില്‍ നിന്നു കുറെ പേരെയെങ്കിലും സാധാരണ സ്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കണമെന്നു കരുതുന്നു. സ്കൂള്‍ വിദ്യാഭ്യാസം ഇവരുടെ ജീവിതത്തെ പെട്ടെന്ന് ഉയര്‍ന്ന നിലയിലത്തെിക്കുമെന്നോ, ഇവരെല്ലാവരും തന്നെ പഠിച്ച് പരീക്ഷകളില്‍ വിജയിക്കുമെന്നോ ആരും കരുതുന്നില്ല . പക്ഷേ നഷ്ടപ്പെട്ടുപോകുന്ന ബാല്യ കുതൂഹലങ്ങള്‍ ഒരു പരിധി വരെയെങ്കിലും തിരിച്ചു കിട്ടാനുള്ള ഒരു വഴിയാകും അത്.

 

 

ഇടുങ്ങിയ വീട്ടുപരിസരങ്ങള്‍ മാത്രം കണ്ടു ശീലിച്ച ഇവര്‍ വിശാലമായ സ്കൂള്‍ മൈതാനങ്ങളില്‍ ഓടിക്കളിക്കണം. വര്‍ണ്ണക്കടലാസു കൊടുത്ത് മയില്‍പ്പീലി വാങ്ങി കൂട്ടുകാരുമായി സ്നേഹം പങ്കിടണം. ജീവിതത്തിന്‍്റെ തീച്ചൂളയിലേയ്ക്ക് ഇറങ്ങും മുന്‍പ് മനോഹരമായതെന്തെങ്കെിലുമൊക്കെ ആ മനസ്സുകളില്‍ നിറയണം. അക്ഷരങ്ങളും അക്കങ്ങളും ഭാവിയില്‍ അവര്‍ക്ക് അന്യഗ്രഹത്തിലെ ചിത്ര വിദ്യകളാകരുത്. കൂടാതെ ചിലരെങ്കിലും പഠനത്തിലൂടെ ഭാവിയെ മാറ്റി എഴുതുകയും ചെയ്യം എന്നു ഞങ്ങള്‍ക്കു പ്രതീക്ഷയുണ്ട്. (ശിവയും, ദീപ് കുമാറും ഗീതയും പഠനത്തില്‍ കാണിക്കുന്ന താല്‍പര്യവും സാമര്‍ത്ഥ്യവും ഞങ്ങളെ വിസ്മയിപ്പിക്കുന്നു.)

പല മാതാപിതാക്കളെയും വിളിച്ചു സ്കൂളില്‍ കുട്ടികളെ ചേര്‍ക്കുന്നതിനെപറ്റി സംസാരിക്കുമ്പോള്‍ മുമ്പിലത്തെുന്നത് പരിഹാരമില്ലാത്ത പ്രശ്നങ്ങളാണ്, ഭര്‍ത്താവുപേക്ഷിച്ചതാണ് ദീപ് കുമാറിന്‍്റെ അമ്മയെ. അവര്‍ ബംഗാളിയാണ്. ഇവിടെ വന്നതില്‍ പിന്നെയാണ് ഭര്‍ത്താവുപേക്ഷിച്ചത്, അവര്‍ക്കു ബന്ധുക്കളുള്ള മറ്റേതെങ്കിലും സ്ഥലത്തേയ്ക്ക് പോകണം. അതു കഴിഞ്ഞേ മകന്‍്റെ പഠനത്തെ പറ്റി ചിന്തിക്കാനാവൂ എന്നാണ് ആ അമ്മ പറഞ്ഞത്.

ശിവയുടെ അമ്മയ്ക്ക് അടുത്ത ദുര്‍ഗാ പൂജയ്ക്കു മുമ്പെങ്കിലും നാട്ടില്‍ പോയി താമസമാക്കണം. ബംഗാളിലെ മാല്‍ദയാണു നാട്. അവിടെ ചെന്നിട്ട് നാട്ടിലെ സ്കൂളില്‍ ചേര്‍ക്കാമെന്നു ഉറപ്പിച്ചു പറയുന്നു. ശിവയ്ക്ക് ഇപ്പോള്‍ തന്നെ 9 വയസ്സായി. അവന്‍്റെ വിദ്യാഭ്യാസം ഇവിടെ വച്ചവസാനിക്കരുതെന്നു ആഗ്രഹിക്കാനേ കഴിയുന്നുള്ളു. അനുരാധയും മനുരാധയും ബബ്ലുവും ഡബ്ബുവും സഹോദരങ്ങളാണ്, ആരും പള്ളിക്കൂടത്തില്‍ ഇതുവരെ പോയിട്ടില്ല. ഡബ്ബുവിനു 3 വയസ്സേ ഉള്ളു. മൂത്തവരെല്ലാം പോരുന്നതുകൊണ്ട് കൂടെ പോരുന്നു എന്നു മാത്രം. നാട്ടില്‍ പോയി ജീവിതം തുടരുക ഇവരുടെയൊക്കെ സ്വപ്നങ്ങളാണ്. നടക്കാതെപോകുന്ന സ്വപ്നങ്ങള്‍ എന്നു തന്നെ പറയാം.

അല്പം പണമുണ്ടാക്കി ദുര്‍ഗാപൂജയും ഛാട്ട് പൂജയും ഒക്കെയാകുമ്പോള്‍ നാട്ടിലേയ്ക്ക് തീവണ്ടി കയറുന്ന ഇവര്‍ മൂന്നോ നാലോ മാസത്തിനുശേഷം ഇവിടേയ്ക്ക് തന്നെയോ, മറ്റതങ്കിലും നഗരത്തിലേയ്ക്കൊ തിരിച്ചുപോക്കിനു നിര്‍ബന്ധിതരാകുന്നു. അതിനാല്‍ ഈ കുട്ടികളെയൊക്കെ ഒരു സാധാരണ സ്കൂളില്‍ ചേര്‍ത്താല്‍ തന്നെ പഠനം എപ്പോള്‍ വേണമെങ്കിലും അവസാനിക്കാം. താമസസ്ഥലം ഒഴിഞ്ഞുകൊടുക്കേണ്ടിവരുമ്പോള്‍ , അല്ളെങ്കില്‍ കുടുംബത്തിലെ പുരുഷന്‍മാര്‍ ആരോടെങ്കിലും ലഹള കൂടി സ്ഥലം വിടണമെന്ന അവസ്ഥ വരുമ്പോള്‍, അതുമല്ലെങ്കില്‍ മറ്റവെിടെയെങ്കിലും കൂടുതല്‍ തൊഴില്‍ സാധ്യതയുണ്ടെന്ന് ആരില്‍ നിന്നെങ്കിലും അറിവു കിട്ടുമ്പോള്‍ ഉള്ളതെല്ലാം കെട്ടിപ്പെറുക്കി അവര്‍ മറ്റൊരു താവളത്തിലേയ്ക്ക് യാത്രയാകും.

ഈ കഥകളൊന്നും പൂര്‍ണവിരാമമിട്ട് അവസാനിപ്പിക്കാനാകില്ല. പ്രയത്നങ്ങള്‍ തുടരുന്നു, പ്രയാണങ്ങളും . വിദ്യാഭ്യാസം എല്ലാവര്‍ക്കും എന്നൊക്കെ വിളിച്ചോതുന്ന സര്‍ക്കാരിന്‍്റെ ‘സര്‍വ്വ ശിക്ഷ അഭിയാനെ‘ പറ്റി ഇവരൊന്നും കേട്ടിട്ടുപോലുമില്ല. നാട് ഭരിക്കുന്നവര്‍ക്ക് പറയുന്നതിലുള്ള താല്പര്യം കേള്‍പ്പിക്കുന്നതില്‍ ഉണ്ടാവുന്നുമില്ല.

(ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന പേരുകളും സംഭവങ്ങളും യഥാര്‍ത്ഥമാണ്. ആര്‍ക്കുമതില്‍ പരാതി ഉണ്ടാവില്ല . പേരുകളില്‍ അവരാരും വലിയ താല്പര്യവും കാണിക്കാറില്ല)

അടിക്കുറിപ്പ്:
കഴിഞ്ഞ വിഷു ദിനം. അടുത്തുള്ള അയ്യക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്നു ഞങ്ങള്‍ . റോഡിന്റെ ഇടതുഭാഗത്ത് മരങ്ങളും പൂച്ചെടികളും നിറഞ്ഞ സുന്ദരമായ ഹരിത ഇടഭാഗം. (ഗ്രീന്‍ ബെല്‍റ്റ് ). അവിടെ ഒരു മരച്ചുവട്ടിലെ തറയില്‍ മുഷിഞ്ഞ വേഷത്തിലുള്ള കുറെ കുട്ടികള്‍ , കയ്യിലുള്ള ബുക്കുകളില്‍ കുനിഞ്ഞിരുന്നെഴുതുകയാണവര്‍. അവര്‍ക്കു നടുവില്‍ ഒരു യുവതി. ഞങ്ങള്‍ കാര്‍ നിര്‍ത്തി ശ്രദ്ധിച്ചു, അവള്‍ ആ കുട്ടികളെ പഠിപ്പിക്കുകയാണ്, ഞാന്‍ മെല്ലെ അവരുടെ അടുത്തേയ്ക്ക് നടന്നു, അതു മനസ്സിലാക്കിയാകണം ആ പെണ്‍കുട്ടി കുട്ടികളോടെന്തോ പറഞ്ഞ് , വേഗം തന്നെ മറ്റൊരു ദിശയിലേയ്ക്ക് നടന്നു, പിന്നില്‍ നിന്ന് ഞാന്‍ വിളിച്ചത് കേട്ടില്ളെന്ന മട്ടില്‍ ആദ്യം നടന്നു നീങ്ങിയെങ്കിലും പിന്നീടവള്‍ തിരിഞ്ഞുനിന്നു. സത്യം പറഞ്ഞാല്‍ എന്തു ചോദിക്കണമെന്നറിയാതെ ഞാന്‍ ഒന്നു പരുങ്ങി, “ പോകുകയാണൊ “ എന്നുമാത്രം ചോദിക്കാനേ എനിക്കു കഴിഞ്ഞുള്ളു . അപ്പുറത്തുള്ള വലിയ കെട്ടിടം ചൂണ്ടിക്കാട്ടി അവള്‍ പറഞ്ഞു, “ഓഫീസ് സമയമായി , പോകണം”

(അതൊരു വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായിരുന്നു) റോഡിന്‍്റെ വലതുഭാഗത്ത് നടന്നുവരുന്ന വന്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണജോലിയ്ക്കു വന്ന അന്യസംസ്ഥാന ജോലിക്കാരുടെ കുട്ടികളാണവര്‍ എന്നെനിക്കു മനസ്സിലായി. ഞാനവരുടെ ബുക്കുകള്‍ വാങ്ങി നോക്കി, വലിയ ഭംഗിയൊന്നുമില്ലാത്ത അക്ഷരങ്ങളും അക്കങ്ങളും . എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കുമുള്ള സമയങ്ങളില്‍ ആ ചേച്ചി വന്ന് പഠിപ്പിക്കുന്നുണ്ടെന്ന് ആ കുട്ടികള്‍ എന്നോട് പറഞ്ഞു. അവരുടെ മുഷിഞ്ഞ പുസ്തകത്താളുകള്‍ക്ക് മനുഷ്യസ്നേഹത്തിന്‍്റെ അമൂല്യമായ സൌരഭ്യമുള്ളതായി എനിക്കു തോന്നി. ദൂരക്കാഴ്ചയില്‍ കണ്ട ആ മാലാഖയെ ഞാന്‍ മനസ്സുകൊണ്ട് നമിച്ചു. കുറച്ചുനേരം ആ കുട്ടികളോടൊപ്പം കുറച്ചുനേരം ചെലവഴിച്ച്, ആ വഴിയിലാകെയുണ്ടായിരുന്ന കടയില്‍ നിന്ന് എന്തൊക്കെയോ വാങ്ങി കൊടുത്ത് തിരിച്ചുപോരുമ്പോള്‍ , ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച ഏറ്റവും നല്ല വിഷുക്കണിയായി മാറുകയായിരുന്നു ആ ദൃശ്യം.

ജെമ്മ – പ്രണയത്തിന്റെ രാജ്‌ഞി

അയാള്‍ മരിക്കും വരെ ജെമ്മ ഭൂമിയില്‍ കാല്‍ കുത്തിയിട്ടില്ല , ആകാശത്ത് മേഘങ്ങളുടെ വീട്ടില്‍ തന്നെ ആയിരുന്നു. അയാളുടെ മരണം അവളെ ആറുമാസത്തെയ്ക്കു കിടക്കയില്‍ തള്ളിയിട്ടു. പ്രണയത്തിന്റെ പൂക്കളെല്ലാം അവള്‍ ഇഷ്ടന്റെ കുഴിമാടത്തില്‍ തല്ലിക്കൊഴിച്ചിട്ടു. പിന്നീടു കരഞ്ഞില്ല, മുഖം ചീര്‍ത്തു , വേഷം അലസമായി .ഇഷ്ടന്റെ ആദ്യത്തെ സമ്മാനമായിരുന്നു ഒരു ആപ്പിള്‍ കുരു മാല എപ്പോഴും കൈകളില്‍ മുറുകെ പിടിച്ചു.”പ്രണയംന്ന് പറഞ്ഞാ നഷ്ടാ, ഒരുപാട് നഷ്ടപ്പെടുമ്പൊ ഇത്തിരി സ്നേഹം കിട്ടും , അത് നെഞ്ചോട് ചേര്‍ക്കുമ്പൊഴേയ്ക്കും തട്ടിക്കളയായി.”
പ്രണയത്തില്‍ അര്‍ഹിക്കുന്നതു കിട്ടിയിട്ടുണ്ടോ ജെമ്മയ്ക്ക് എന്ന് റൂബി സംശയമുണ്ടായെങ്കിലും ജെമ്മയ്ക്കതൊന്നും പ്രശ്നമായിരുന്നില്ല. പ്രണയത്താല്‍ അടിമുടി പൂക്കുന്ന പൂമരമാകാനായിരുന്നു അവള്‍ക്കിഷ്ടം . ” പ്രണയത്തിന്റെ തണുത്ത പ്രവാഹത്തിലേയ്ക്ക് തന്നെ വെടിയുക , അതായിരുന്നു ജെമ്മ”` എന്ന് സാറ ടീച്ചര്‍ പറയുന്നു – സാറാ ജോസഫിന്റെ ജെമ്മ എന്ന കഥയുടെ വായനാനുഭവം. സ്മിത മീനാക്ഷി എഴുതുന്നു

 

 

ജെമ്മ പ്രണയത്തിന്റെ രാജ്‌ഞിയാണ്, ഉമ്മകള്‍ കൊണ്ട് തുന്നിയ പാവാട അണിയുന്നവള്‍ , തൊലി ചുളിഞ്ഞിട്ടും മുടി നരച്ചിട്ടും കണ്ണുകള്‍ മങ്ങിയിട്ടും മാറിടം ഇടിഞ്ഞിട്ടും ഉള്ളില്‍ പ്രണയത്തിന്റെ തേനടകള്‍ വിങ്ങുന്നവള്‍ . ജെമ്മയൂടെ ഉള്ളില്‍ അറുപത്തിമൂന്നാം വയസ്സിലും ഒരു പൂങ്കാവനം പൂത്തുലയുന്നുണ്ട്, അവരുടെ കവിള്‍ ചുവക്കുകയും കണ്ണൂകള്‍ തിളങ്ങുകയും ചെയ്യാറുണ്ട്.

സാറാ ജോസഫിന്റെ തേജോമയം എന്ന നോവലൈറ്റിലാണു ജെമ്മ വായനക്കാര്‍ക്കായി പ്രണയനിലാവ് തെളിക്കുന്നത്.

ഒന്നരവയസ്സുള്ളപ്പോള്‍ റബ്ബര്‍ താറാവിനെയും പിടിച്ചുനിന്ന ഫോട്ടൊയിലെ കുഞ്ഞുടുപ്പു ഈ പ്രായത്തിലും സ്വപ്നം കാണുന്നവളാണ് ജെമ്മ. ആ ഫോട്ടോയ്ക്ക് പല കഥകളും ഉണ്ട്. അതിലൊന്നു വിവാഹപിറ്റേന്ന് അതു റാഫേലിനെ കാണിച്ചതാണ്. “ഇതാരാ അറിയൊ” എന്നു കൊഞ്ചിയ ജെമ്മയോട് റാഫേല്‍ വികൃതിച്ചിരിയോടെ പറഞ്ഞതു “ ആ റബ്ബര്‍ താറാവിനെ ഞാന്‍ കണ്ടിട്ടില്ല, പക്ഷെ ആ ജട്ടി ഞാന്‍ കണ്ടിട്ടുണ്ട്.”എന്നാണ്. “എന്തു വഷളനാല്ലേ റാഫേല്‍“ എന്നു സങ്കടപ്പെടുന്ന ജെമ്മയൊടു വിവാഹം കഴിക്കാത്ത റൂബി പറഞ്ഞുകൊടുക്കുന്നത് ഇത്തരം
വഷളത്തരങ്ങളൊക്കെ പൊറുക്കുന്നതാണ് ദാമ്പത്യമെന്നാണ്.

ജെമ്മ താമസിക്കുന്ന റാഫേലിന്റെ വീട് നിര്‍മിതി വിസ്മയം തന്നെയാണ് . അതിനു ഉത്തരവാദി അപ്പനാണെന്നു റാഫേല്‍. “ലോകത്തിന്റെ ഏകാന്തമായ ഒരു മൂലയില്‍, അങ്ങനെ പറഞ്ഞാലൊന്നും ശരിയാവില്ല -ഏകാന്തമായ ഒരു കുഴിയില്‍ “ ആണ് ആ വീട്. പലതട്ടുകളിലായി പത്തിരുപത്തൊന്നു
പടികള്‍ കയറിയും ഇറങ്ങിയും വേണം വീടെത്താന്‍, വീടെത്തിയാലൊഉള്ളില്‍ വീണ്ടും കുന്നും കുഴികളും. ആ വീട്ടില്‍ ഭര്‍ത്താവായ റാഫേലും , അനുജത്തിയായ റൂബിയ്ക്കും പുറമെ ഒരാള്‍ കൂടിയുണ്ട്, ഗെദ്സെമെന്‍ തോട്ടത്തില്‍ ചിന്താധീനനായിരിക്കുന്ന യേശു. രക്തം വിയര്‍ക്കുമ്പോഴും അത് ആ സഹോദരിമാരുടെ മേല്‍ വീഴാതിരിക്കാന്‍ അഡ്ജസ്റ്റ് ചെയ്തു പൂമുഖത്തെ ചുവരിലിരിക്കുന്ന ദൈവപുത്രന്‍.

 

Paintings - Jasy Kasim

 

കല്യാണം കഴിച്ചതില്‍ പിന്നെ ജെമ്മയ്ക്കു അല്‍പ്പായുസ്സുക്കാളായ ഒരുപാടു പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്, പലതിനും ഒരു ദിവസത്തിനപ്പുറം വളര്‍ച്ചയുണ്ടാകാറില്ല എന്നു മാത്രം. “എത്ര കൊണ്ടാലും പഠിക്കില്ലെ ജെമ്മാ” റൂബി ചോദിക്കും, റൂബി ജെമ്മയുടെ അനുജത്തിയാണ്, അവിവാഹിത. ജെമ്മയെപ്പോലെ തടിച്ചിട്ടല്ല, മെലിഞ്ഞവള്‍. വായനയാണു റൂബിയുടെ പ്രണയം. റൂബിയുടെ ചോദ്യങ്ങള്‍ക്കുള്ള ജെമ്മയുടെ മറുപടികള്‍ തികച്ചും ആത്മാര്‍ത്ഥമാണ്, അവള്‍ക്കു പ്രണയം പ്രണയം തന്നെയായിരുന്നു. അവള്‍ പ്രണയത്തിന്റെ മാലാഖയായിരുന്നു. അതുകൊണ്ടാണ് ‘പൂവിതളുകള്‍പോലെ അവളുടെ ശരീരത്തില്‍ പറ്റിചേര്‍ന്നുകിടന്ന പാന്റീസിന്റെ അതിരുകള്‍, നനുത്ത അടിപ്പാവാടയ്ക്കും അതിലും നനുത്ത സാരിയ്ക്കും അടിയിലൂടെ കണ്ട് അതിനെ അനുഗമിച്ചു നിലതെറ്റി‘ പ്രണയം ഭാവിച്ചു ചുംബിച്ച കാമുകനെ അവള്‍ ഒഴിവാക്കിയത്. എന്തു ചെയ്യും. “ ആദ്യായിട്ടു കാണുമ്പോള്‍
മുഖത്തേയ്ക്കു നോക്കുന്നതിനു പകരം പാന്റീസിലേയ്ക്കു നോക്ക്വോ, അധമന്‍” , സത്യമല്ലെ?

കാമുകന്‍ ചുംബിക്കുമ്പോള്‍ പ്രണയം മണക്കണം എന്നു പറയുന്ന ജെമ്മ മുലപ്പാലു കുടിക്കുന്ന കുഞ്ഞിന്റെ വായയുടെ മണമാണതെന്നു റൂബിയ്ക്കു പറഞ്ഞുകൊടുക്കുന്നു. “യൌവ്വനം ഇളംചുവപ്പു നിറത്തില്‍ അവളുടെ ദേഹമാകെ ഓളങ്ങളിളക്കിക്കൊണ്ടിരുന്ന കാലത്താണു“ ജെമ്മ അങ്ങനെ പറഞ്ഞത്. “ മുലപ്പാലിന്റെ ഇളം മണമുള്ള വായ കൊണ്ടു അവളെ ചുംബിക്കാന്‍ കര്‍ത്താവു തന്നെ വരേണ്ടിവരും“ എന്നു റൂബി കരുതിയെങ്കിലും ഒരാള്‍ എത്തുക തന്നെ ചെയ്തു. “ ഇഷ്ടന്‍ “ എന്ന് ജെമ്മ വിളിച്ച കാമുകന്‍. ഇഷ്ടനെ ആദ്യമായി കാണുമ്പോഴും ജെമ്മ മഞ്ഞുപോലത്തെ സാരിയാണുടുത്തിരുന്നത്, പൂവുപോലെ പൂവിതള്‍ പോലെ പാന്റീസും പറ്റിച്ചേര്‍ന്നു കിടന്നിരുന്നു. പക്ഷേ ഇഷ്ടന്‍ നോക്കിയത് ജെമ്മയുടെ കണ്ണുകളിലാണ്. ജെമ്മ അവന്റെ കണ്ണുകളില്‍ കണ്ടത് ഒരു കാരുണ്യസാഗരം മുഴുവനുമാണ്, “ ഒറ്റനോട്ടം കൊണ്ട് എന്റെ ആത്മാവിനെ പിടിച്ചു കുലുക്കി” എന്ന് ആ കാഴ്ചയെപ്പറ്റി ജെമ്മ. പക്ഷേ ഈ പിടിച്ചുകുലുക്കല്‍ എല്ലാ പ്രണയത്തിലും ജെമ്മ ആദ്യം അനുഭവിക്കുന്നതാകയാല്‍ റൂബി അതു കാര്യമായെടുത്തില്ല. പക്ഷേ പ്രണയം പുരോഗമിക്കവേ ജെമ്മയ്ക്കു വന്ന മാറ്റങ്ങളാണ് അവളനുഭവിച്ച പ്രണയപരവശതയാണ്, മരണാസന്നമായ അവസ്ഥയാണ് ഇഷ്ടനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പ്രേരിപ്പിച്ചത്. ജെമ്മയുടെ വസ്ത്രങ്ങളില്‍ ജ്വലിക്കുന്ന വര്‍ണങ്ങള്‍ കോരിയൊഴിച്ചത് ‍ ആമീര്‍ എന്ന ഇഷ്ടനാണ്. ‘ലാളനകളുടെ റിസര്‍വ്വ് ബാങ്ക് ആ‍ണ് ഇഷ്ടനെന്നു‘ ജെമ്മ കരുതി. ബാങ്കില്‍ സ്വര്‍ണം ഈടു വയ്ക്കണ്ടെ എന്നു റൂബി ചോദിക്കുമ്പോള്‍ ജെമ്മ കൊടുക്കുന്നത് സത്യസന്ധമായ മറുപടിയാണ്, “ എന്റെ സ്നേഹം പിന്നെ എന്താണെന്നാ റൂബി വിചാരിച്ചേ?”

സാറാ ജോസഫ്

ക്രിസ്തു ചിരിക്കാത്തതിനെപ്പറ്റിയും ജെമ്മയ്ക്കു പരാതി ഉണ്ടായിരുന്നു. ഹൃദയം പൊരിയുന്നവര്‍ക്കു കൂട്ടാകാന്‍ എപ്പോഴും അഗാധചിന്തയില്‍ ഇരിക്കുന്ന ഒരാള്‍ക്കു പറ്റുമോയെന്നയിരുന്നു അവരുടെ സംശയം. ചിരിക്കുന്ന യേശുവിന്റെ ചിത്രങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ നിന്നിറങ്ങുന്നുണ്ടെന്ന് റൂബി പറഞ്ഞുകൊടുക്കുമ്പോള്‍ ജെമ്മയെ ആ വാര്‍ത്ത സന്തോഷിപ്പിക്കുന്നു.

ജെമ്മയ്ക്ക് പുരുഷന്‍‌മാരെക്കുറിച്ചുള്ള അഭിപ്രായം വളരെ തുറന്നതാണ്, “ റൂബിയ്ക്ക് ഈ ആണുങ്ങളെ അറിയില്ല , വൃത്തികെട്ട ഈഗോയാണു കാരണം. ഈഗോ കാരണം ഉള്ളിലുള്ളതൊക്കെ അടക്കിപ്പിടിച്ച് ബലം പിടിച്ച് നില്‍ക്കും, പെണ്ണിനെ ലാളിക്കണമെങ്കില്‍ ഈഗോ കളയണം റൂബി, ദൈവത്തിന്റെ അടുത്ത് ആരെങ്കിലും ബലം പിടിയ്ക്കോ?”

അയാള്‍ മരിക്കും വരെ ജെമ്മ ഭൂമിയില്‍ കാല്‍ കുത്തിയിട്ടില്ല , ആകാശത്ത് മേഘങ്ങളുടെ വീട്ടില്‍ തന്നെ ആയിരുന്നു. അയാളുടെ മരണം അവളെ ആറുമാസത്തെയ്ക്കു കിടക്കയില്‍ തള്ളിയിട്ടു. പ്രണയത്തിന്റെ പൂക്കളെല്ലാം അവള്‍ ഇഷ്ടന്റെ കുഴിമാടത്തില്‍ തല്ലിക്കൊഴിച്ചിട്ടു. പിന്നീടു കരഞ്ഞില്ല, മുഖം ചീര്‍ത്തു , വേഷം അലസമായി.ഇഷ്ടന്റെ ആദ്യത്തെ സമ്മാനമായിരുന്നു ഒരു ആപ്പിള്‍ കുരു മാല എപ്പോഴും കൈകളില്‍ മുറുകെ പിടിച്ചു. “ പ്രണയംന്ന് പറഞ്ഞാ നഷ്ടാ, ഒരുപാട് നഷ്ടപ്പെടുമ്പൊ ഇത്തിരി സ്നേഹം കിട്ടും , അത് നെഞ്ചോട് ചേര്‍ക്കുമ്പൊഴേയ്ക്കും തട്ടിക്കളയായി..”.

പ്രണയത്തില്‍ അര്‍ഹിക്കുന്നതു കിട്ടിയിട്ടുണ്ടോ ജെമ്മയ്ക്ക് എന്ന് റൂബി സംശയമുണ്ടായെങ്കിലും ജെമ്മയ്ക്കതൊന്നും പ്രശ്നമായിരുന്നില്ല. പ്രണയത്താല്‍ അടിമുടി പൂക്കുന്ന പൂമരമാകാനായിരുന്നു അവള്‍ക്കിഷ്ടം . “ പ്രണയത്തിന്റെ തണുത്ത പ്രവാഹത്തിലേയ്ക്ക് തന്നെ വെടിയുക , അതായിരുന്നു ജെമ്മ “ എന്ന് സാറ ടീച്ചര്‍ പറയുന്നു.

 

paintings - Jasy Kasim

 

ഒടുവില്‍ റൂബിയുടെ മരണത്തോടെ ജെമ്മ തനിയെയാകുന്നു. ഗാന്ധിയനായിരുന്ന റൂബിയുടെ ശരീരം മരണാനന്തരം പട്ടുടുപ്പിക്കപ്പെട്ടത് അവളുടെ സഹോദരന്റെ അറിവില്ലായ്മ കൊണ്ടാണ്. ജെമ്മ അതില്‍ വേദനിക്കുന്നു . ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത ശരികള്‍ മരിക്കുമ്പോള്‍ മറ്റുള്ളവര്‍ തിരുത്തുന്നു എന്നു സാറ ടീച്ചര്‍ ഇവിടെ പറയുന്നുണ്ട്. റൂബിയുടെ ഭര്‍ത്താവായ റാഫേല്‍ മുന്‍പെ മരണത്തിലേയ്ക്ക് മടങ്ങിയിരുന്നു. ചുവരിലെ ചിത്രത്തില്‍ നിന്ന്, ആ സഹോദരിമാരുടെ ജീവിതത്തിലേയ്ക്ക് കളിപറഞ്ഞും ചിരിച്ചും ഇറങ്ങിവന്നിരുന്ന യേശുക്രിസ്തുവിനും റൂബിയോടായിരുന്നു അടുപ്പം. “ മജ്ജയിലെ പൂക്കാലങ്ങള്‍ ഇനിയുമൊടുങ്ങാത്തതിനാല്‍“ ജെമ്മയ്ക്ക് കര്‍ത്താവിലേയ്ക്ക് തിരിയാന്‍ നേരം കിട്ടിയിരുന്നില്ല. എന്നിട്ടും ഒലിവിലകളുടെ മണമുള്ള ഒരു കാറ്റ് ജെമ്മയ്കായി കര്‍ത്താവ് അയച്ചുകൊടുക്കുന്നുണ്ട്. അന്നേരം ജെമ്മ, റൂബി വായിച്ചു മുഴുമിക്കാതെ അടയാളമിട്ട് മടക്കിവച്ച പുസ്തകം – ഫെയര്‍‌വെല്‍ വാള്‍‌ട്സ് വായിക്കുകയായിരുന്നു, അത് വായിച്ചു തീര്‍ക്കേണ്ടവള്‍ താനാണെന്ന് അവള്‍ മനസ്സിലാക്കി. ആ വായനയില്‍ അവള്‍ പുതിയൊരു പ്രണയം നേടുന്നവളായി. അവളുടെ ടെലിഫോണ്‍ ഒരുപാടു നാള്‍ കൂടി അന്നു ശബ്ദിച്ചു, അതിലൂടെ പ്രണയത്തിന്റെ തേനടകള്‍ വിങ്ങുന്ന ജെമ്മയുടെ മനസ്സു തേടി ഒരു ശബ്ദം ഒഴുകി വന്നു, “ജെമ്മാ എന്റെ പ്രണയമേ , ഞാന്‍ നിന്നെ അഗാധമായി പ്രണയിക്കുന്നുണ്ടെന്ന് നിനക്കറിയില്ലേ ജെമ്മാ? എന്റെ നോട്ടങ്ങളുടെ മഴയില്‍ കുളിച്ചു നില്‍ക്കുകയാണ് നീ, നിനക്കു ചുറ്റും മഴയായി പെയ്തുകൊണ്ടിരിക്കുന്നത് ഞാനാണ് ജെമ്മാ ”

ആരാണെന്നു ജെമ്മ നിലവിളിക്കുമ്പോള്‍ “ മുളങ്കുഴലിലൂടെ കടന്നുപോകുന്ന ഗംഭീരമായ കാറ്റുപോലെ അയാള്‍ പറഞ്ഞു, ‘ഞാന്‍ …മിലാന്‍ … കുന്ദേര‘ “.

അടിക്കുറിപ്പ്
ഇത് കൃതിയുടെ ആസ്വാദനമല്ല, മനസ്സില്‍ കയറികൂടിയ ജെമ്മയെ ഒന്നു വരച്ചു നോക്കിയെന്നു മാത്രം. ജെമ്മയുടെ ശബ്ദത്തില്‍ , കൊഞ്ചിക്കൊഞ്ചിയുള്ള സംസാരത്തില്‍ നാം കേള്‍ക്കുനത് “മലബാറിന്റെ പ്രണയരാജ്‌ഞിയെ “ തന്നെയാണ്. പ്രണയത്തിന്റെ, പെണ്ണിന്റെ, പ്രകൃതിയുടെ, പുസ്തകങ്ങളുടെ, വായനയുടെ , സ്നേഹത്തിന്റെ … ജീവിതത്തിന്റെ തേജസ്സു വിളങ്ങുന്ന ലോകം ആ കഥയില്‍ പരന്നു നിറയുന്നുണ്ട്. തേജോമയത്തിലെ യേശുക്രിസ്തുവും , ലോകത്തിന്റെ ഏകാന്തമായ ഒരു മൂലയില്‍,അല്ല ഒരു കുഴിയില്‍ നിലം പരിശായിക്കിടക്കുന്ന ആ പഴയവീടും ഒരുപാടു തവണ എന്റെ ഉറക്കത്തെ വഴിതെറ്റിച്ചു സ്വപ്നലോകത്തു കൊണ്ടുപോയിട്ടുണ്ട്. മാധവിക്കുട്ടിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന തേജോമയം എന്ന ഈ പുസ്തകം കറന്റ് ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഷെല്‍ട്ടര്‍ എന്ന നോവലൈറ്റും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

മുറകാമി: എഴുതുമ്പോള്‍ ഞാനൊരു വീഡിയോ ഗെയിം കളിക്കാരന്‍

‘നോവല്‍ എഴുതുന്ന കാലത്ത്, രാവിലെ നാലുമണിക്ക് ഉണരും. അഞ്ചോ ആറോ മണിക്കുര്‍ എഴുതാനായി ചെലവിടും. ഉച്ച തിരിഞ്ഞ് പത്തു കിലോമീറ്റര്‍ ഓടുകയോ ആയിരത്തഞ്ഞൂറ് മീറ്റര്‍ നീന്തുകയോ ചെയ്യും. ചിലപ്പോള്‍ രണ്ടും ചെയ്തെന്നും വരും. പിന്നീട് അല്പസ്വല്പം വായന, സംഗീതാസ്വാദനം. രാത്രി ഒന്‍പതു മണിക്ക് ഉറങ്ങാന്‍ കിടക്കും. ഈ ദിനചര്യ മാറ്റമില്ലാതെ തന്നെ എഴുത്തുനാളുകളില്‍ ആവര്‍ത്തിക്കും. ഈ തനിയാവര്‍ത്തനങ്ങള്‍ ഒരു വിധത്തിലുള്ള മെസ്മറിസം തന്നെയാണ്. മനസ്സിന്റെ ആഴങ്ങളില്‍ എത്തിപ്പെടുവാനുതകുന്ന തരത്തിലുള്ള മെസ്മറിസം. ആറു മാസത്തോളോം ഈ രീതിയില്‍ തുടരുവാന്‍ വളരെയധികം മാനസിക ശാരീരിക ഊര്‍ജ്ജം ആവശ്യമാണ്. ആ വിധത്തില്‍ പറഞ്ഞാല്‍, ഒരു അതിജീവന പരിശീലനം തന്നെയാണ് നോവലെഴുത്ത്. സര്‍ഗ്ഗാത്മക ശക്തിപോലെ തന്നെ പ്രധാനമാണ് ശാരീരികോര്‍ജ്ജവും’
പറയുന്നത്, ഹരൂകി മുറാകാമി. പല ഭാഷകളിലായി ദശലക്ഷക്കണക്കിനു വായനക്കാരുള്ള മഹാനായ ജപ്പനീസ് എഴുത്തുകാരന്‍. സാഹിത്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നിലനില്‍ക്കുന്ന പല ധാരണകളും തകര്‍ത്തെറിയുന്നതാണ് മുറകാമിയുടെ നിലപാടുകള്‍. പുതിയ കാലത്തെ എഴുത്തുകാരനോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന കലാരൂപം വീഡിയോ ഗെയിമാണെന്നും സര്‍ഗാത്മ ശേഷിയെപ്പോലെ എഴുത്തുകാരന് ശാരീരികാരോഗ്യവും പ്രധാനമാണന്നും മറ്റുമാണ് മുറകാമിയുടെ വീക്ഷണം. എഴുത്തുകാരനെ കുറിച്ചുള്ള നടപ്പു ധാരണകള്‍ക്ക് പുറത്താണ് പലപ്പോഴും മുറകാമിയുടെ ജീവിതവും എഴുത്തും. പാരീസ് റിവ്യൂവിന് വേണ്ടി ജോണ്‍ റേ മാസങ്ങള്‍ക്കു മുമ്പ് നടത്തിയതാണ് ഈ അഭിമുഖം. വിവര്‍ത്തനം: സ്മിതാ മീനാക്ഷി

 

 

 

സര്‍റിയലിസമാണ് എനിക്കിഷ്ടം

താങ്കളുടെ പുതിയ കഥാ സമാഹാരം , ‘ After the Quake ‘ ഞാനിപ്പോള്‍ വായിച്ചു കഴിഞ്ഞതേയുള്ളു, നോര്‍വീജിയന്‍ വുഡ് എന്ന നോവലിന്റെ ശൈലിയില്‍ പറയുന്ന റിയലിസ്റിക് ആയ കഥകളെ , മറ്റുള്ളവയുമായി കോര്‍ത്തിണക്കിയ രീതി കൌതുകകരമായി തോന്നി, മറ്റുള്ളവയാണെങ്കില്‍ The WindUp Bird Chronicle, HardBoiled Wonderland , the End of the World എന്നിവയുടെ മാതൃകയിലാണ്, ഈ രണ്ടു രീതികളും തമ്മില്‍ അടിസ്ഥാനപരമായി എന്തെങ്കിലും വ്യത്യാസം താങ്കള്‍ കാണുന്നുണ്ടോ?

എന്റെ ശൈലി, എന്നു ഞാന്‍ കരുതുന്നത് വാസ്തവത്തില്‍ HardBoiled Wonderland ന്റെ മാതൃകയുമായി വളരെ അടുത്ത ബന്ധമുള്ളതാണ്. റിയലിസ്റിക് രീതി എനിക്കത്ര ഇഷ്ടമല്ല. സര്‍റിയലിസ്റിക് ശൈലിയാണു ഞാന്‍ കൂടുതലായി ഇഷ്ടപ്പെടുന്നത്. പക്ഷേ നോര്‍വീജിയന്‍ വുഡിന്റെ കാര്യത്തില്‍ , ഒരു നൂറുശതമാനം റിയലിസ്റിക് നോവല്‍ എഴുതണമെന്നു ബോധപൂര്‍വ്വം കരുതിയതാണ്, അതൊരു ആവശ്യമായി എനിക്കു തോന്നി

ശൈലീ പരിഷ്കരണത്തിനുള്ള ഒരുപാധിയായിട്ടാണോ ആ കൃതിയെ താങ്കള്‍ കണ്ടത്? അതോ റിയലിസ്റിക് ആയ രീതിയില്‍ പറയാവുന്ന ഒരു കഥ എന്ന നിലയ്ക്കോ?

സര്‍റിയലിസ്റിക് നോവലുകള്‍ മാത്രം എഴുതുകയായിരുന്നെങ്കില്‍ ഞാന്‍ ആ രീതിയില്‍ വിഭാഗീകരിക്കപ്പെട്ടു പോകുമായിരുന്നു. പക്ഷേ എനിക്കു മുഖ്യധാരാ സാഹിത്യത്തിലേയ്ക്ക് കടക്കേണ്ടിയിരുന്നു. അതിനാല്‍ ഒരു റിയലിസ്റിക് രചന നടത്താന്‍ കഴിയുമെന്ന് തെളിയിക്കേണ്ടത് ആവശ്യകതയായി. അങ്ങനെയാണതെഴുതുന്നത്. ആ പുസ്തകം ജപ്പാനില്‍ ബെസ്റ് സെല്ലറായി, ഞാനതു പ്രതീക്ഷിച്ചിരുന്നതുമാണ്.

അതായത് ജാപ്പനീസ് വായനക്കാരും അമേരിക്കന്‍ പുസ്തകപ്രേമികളെപ്പോലെ എന്നാണോ? സുഗമവും ലളിതവുമായ വായനയാണാവശ്യമെന്ന് ?

എന്റെ ഏറ്റവും പുതിയ കൃതി ‘ കാഫ്ക ഓണ്‍ ദി ഷോര്‍’ 300000 പ്രതികളാണു വിറ്റത്, അതും രണ്ടു വാല്യങ്ങളുള്ള സെറ്റ് ആയിട്ട്. ആ വമ്പന്‍ വില്‍പ്പന എന്നെ അതിശയിപ്പിച്ചു, അതൊരു സാധാരണ കാര്യമല്ല. അതിലെ കഥ സങ്കീര്‍ണവും മനസ്സിലാക്കുവാന്‍ വിഷമമുള്ളതും ആണ്. പക്ഷേ എന്റെ ശൈലി, കഥനരീതി, വായനയെ എളുപ്പമാക്കി. അതില്‍ നാടകീയതയും നര്‍മ്മവും ഉദ്വേഗവും ഉണ്ട്. ഈ രണ്ടു ഘടകങ്ങളില്‍ പാലിച്ചിരിക്കുന്ന ഒരു സമതുലനം അതിന്റെ വിജയത്തിന്റെ ഒരു കാരണമായിരിക്കും. എങ്കിലും അത് അവിശ്വസനീയം തന്നെയാണ്. ഓരോ മൂന്നോ നാലോ വര്‍ഷത്തിലും ഞാനൊരു നോവല്‍ എഴുതുന്നു , വായനക്കാര്‍ അതിനുവേണ്ടി കാത്തിരിക്കുന്നു.

ആ രണ്ടു ഘടകങ്ങള്‍ നേര്‍ക്കു നേര്‍ കാര്യങ്ങള്‍ പറയുന്ന, ലളിതമായ കഥനരീതി, നിഗൂഡതയുള്ള കഥാതന്തു ഇവ ബോധപൂര്‍വ്വം തെരഞ്ഞെടുത്തതാണോ?

അല്ല, അങ്ങനെയല്ല, എഴുതി തുടങ്ങുമ്പോള്‍ അങ്ങനെയൊന്നും ആലോചിച്ചിരുന്നില്ല. ഞാന്‍ കഥയുടെ ഒഴുക്കിനു കാത്തു. എന്തു തരം കഥയാണെഴുതേണ്ടതെന്ന രീതിയില്‍ ഒരു തെരഞ്ഞെടുപ്പൊന്നും നടത്തിയില്ല. നോര്‍വീജിയന്‍ വുഡ് ഒരു വ്യത്യസ്തതയുള്ള പ്രമേയമാണ്, അതിനാല്‍ അതൊരു റിയലിസ്റിക് രീതിയില്‍ പറയാമെന്നു കരുതി. പക്ഷേ അടിസ്ഥാനപരമായി, എനിക്കങ്ങനെയൊരു തെരഞ്ഞെടുപ്പ് നടത്താനാകില്ല.

വായനക്കാരെപ്പോലെ തന്നെയാണു ഞാനും

എഴുത്തിന്റെ ശൈലി , അത് സ്വാഭാവികമായി വന്നു ചേരുന്നതാണോ?

ഞാന്‍ ഒരു ബുദ്ധിമാനല്ല, അഹങ്കാരിയുമല്ല. എന്റെ രചനകളുടെ വായനക്കാരെപ്പോലെ തന്നെയാണു ഞാനും. ഞാനും സാധാരണ കാര്യങ്ങള്‍ ചെയ്യുന്നു. ഒരു എഴുത്തുകാരനാകണമെന്നുമില്ലായിരുന്നു. അത് സംഭവിച്ചു പോയതാണ്. സ്വര്‍ഗ്ഗത്തില്‍ നിന്ന് കൈ വരുന്ന ഒരു വിശിഷ്ടസമ്മാനം പോലെയാണത്. അതിനാല്‍ ഞാന്‍ വിനയാന്വിതനായിരിക്കണമെന്നു സ്വയം മനസ്സിലാക്കുന്നു.

ആരെയൊക്കെയാണു താങ്കള്‍ മാതൃകകളായി കരുതുന്നത്? ഏതൊക്കെ ജാപ്പനീസ് എഴുത്തുകാര്‍ താങ്കളെ സ്വാധീനിച്ചിട്ടുണ്ട്?

കുട്ടിയായിരുന്നപ്പോഴോ, കൌമാരത്തിലോ ഞാനധികം ജാപ്പനീസ് കൃതികള്‍ വായിച്ചിട്ടില്ല. എനിക്കീ സംസ്കാരത്തില്‍ മടുപ്പു തോന്നി , അതില്‍ നിന്ന് പുറത്തുകടക്കണമെന്ന് ഞാനാഗ്രഹിച്ചു.

താങ്കളുടെ പിതാവ് ജാപ്പനീസ് സാഹിത്യാദ്ധ്യാപകനായിരുന്നില്ലേ?

വിവര്‍ത്തനം: സ്മിതാ മീനാക്ഷി

അതെ, അതിനാല്‍ അതൊരു പിതൃ പുത്ര ബന്ധത്തിന്റെ ഭാഗം കൂടിയായി. ഞാന്‍ പാശ്ചാത്യ സംസ്കാരത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു, ജാസ് സംഗീതവും ഡോസ്റ്റോവ്സ്കിയും കാഫ്കയും റെയ്മണ്ട് ചാന്‍ഡ്ലറും എനിക്കു പ്രചോദനമായി. അത്, എന്റെ മാത്രമായ ഒരു ഫാന്റസി ലോകമായി. ആവശ്യമെങ്കില്‍ എനിക്ക് സെയിന്റ് പീറ്റേഴ്സ് ബര്‍ഗിലോ വെസ്റ് ഹോളിവുഡിലോ പോകാം. അതാണ് നോവലിന്റെ ശക്തി, നിങ്ങള്‍ക്കെവിടെയും പോകാം. ഇപ്പോള്‍ ആര്‍ക്കുമെവിടെയും പോകാം. പക്ഷേ 1960 കളില്‍ അത് അസാധ്യമായിരുന്നു. അതിനാല്‍ ഞാന്‍ സംഗീതത്തിലൂടെയും വായനയിലൂടെയും അവിടങ്ങളിലെത്തിച്ചേര്‍ന്നു. അത്, സ്വപ്നം പോലെയുള്ള ഒരു മാനസികാവസ്ഥയാണ്.

അത് ഏതോ ഘട്ടത്തില്‍ എഴുത്തിലേയ്ക്ക് നയിക്കപ്പെട്ടു?

അതെ, ഇരുപത്തൊയൊന്‍പതാം വയസ്സില്‍ ഞാനൊരു നോവലെഴുതാനാരംഭിച്ചു. എനിക്കെന്തോ എഴുതാനുണ്ടായിരുന്നു, പക്ഷേ എങ്ങനെയെന്ന് അറിവില്ലായിരുന്നു. ജാപ്പനീസ് എഴുത്തുകാരുടെ പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ലാത്തതിനാല്‍ ഈ ഭാഷയില്‍ എങ്ങനെയെഴുതണമെന്ന് മനസ്സിലായില്ല. അതിനാല്‍ വായിച്ചിട്ടുള്ള പാശ്ചാത്യ കൃതികളില്‍ നിന്ന് ഞാന്‍ ശൈലിയും ഘടനയുമെല്ലാം കടമെടുത്തു. അതിന്റെ ഫലമായി, എന്റേതായ ഒരു ശൈലി രൂപം കൊണ്ടു. അതായിരുന്നു തുടക്കം.

രചനയുടെ സമയത്ത്, എഴുതുന്നതെന്താണെന്നറിയുവാന്‍ ഭാര്യ താല്പര്യം പ്രകടിപ്പിക്കാറുണ്ടൊ?

എന്തെഴുതുമ്പോഴും എന്റെ ആദ്യ വായനക്കാരി ഭാര്യയാണ്. ഞാന്‍ അവളില്‍ വിശ്വസിക്കുന്നു. അവളെനിക്കൊരു പങ്കാളി തന്നെയാണ്.

ഞാന്‍ അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നു

സാഹിത്യജീവിതത്തിന്റെ ഒരു ഘട്ടത്തിലും താങ്കള്‍ എഴുത്തുകാരുടേതായ സമൂഹത്തിന്റെ ഭാഗമാണെന്ന് തോന്നിയിട്ടില്ലേ?

ഞാന്‍ ഒരു ഏകാകിയാണ്. എനിക്ക് ഗ്രൂപ്പുകളിലും പ്രത്യേക സ്കൂളുകളിലും സാഹിത്യ കൂട്ടായ്മകളിലും താല്പര്യമില്ല. പ്രിന്‍സ്റണില്‍ വച്ച് ഞാനൊരു വിരുന്നില്‍ ക്ഷണിക്കപ്പെട്ടു. ജോയ്സ് കരോളും ടോണി മോറിസണും ഒക്കെ അതില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. അവരുടെയൊക്കെ കൂടെ അവിടെ വച്ച് എന്തെങ്കിലും ഭക്ഷണം കഴിക്കാനാകുമോയെന്നു പോലും ഞാന്‍ ഭയന്നു. മേരി മോറിസ് അവിടെയുണ്ടായിരുന്നു, അവര്‍ വളരെ നല്ലൊരു വ്യക്തിയാണ്, ഏകദേശം എന്റെ പ്രായം തന്നെ. ഞങ്ങള്‍ സുഹൃത്തുക്കളായി. പക്ഷേ എനിക്ക് ജപ്പാനില്‍ എഴുത്തുകാരായ സുഹൃത്തുക്കളാരുമില്ല. കാരണം ഞാന്‍ അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നതു തന്നെ.

The WindUp Bird Chronicle ന്റെ നല്ലൊരു ഭാഗം അമേരിക്കയില്‍ വച്ചാണ് താങ്കളെഴുതിയത്. അവിടെ ജീവിച്ചു എന്നത് രചനാ പ്രക്രിയയിലോ പ്രമേയത്തിലോ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ?

The WindUp Bird Chronicle ന്റെ രചനാസമയത്ത് , നാലുവര്‍ഷത്തോളേം ഞാന്‍ അമേരിക്കയില്‍ ഒരു അന്യനായി ജീവിക്കുകയായിരുന്നു. ആ അപരിചിതത്വം എന്നെയൊരു നിഴല്‍ പോലെ പിന്‍തുടര്‍ന്നിരുന്നു, അത് നോവലിലെ നായകനെയും ബാധിച്ചു. അങ്ങനെയാലോചിച്ചാല്‍, ജപ്പാനില്‍ വച്ചായിരുന്നു എഴുതപ്പെട്ടതെങ്കില്‍ , തികച്ചും വ്യത്യസ്തമായേനെ ആ കൃതി. അമേരിക്കയിലെ ജീവിതത്തില്‍ അനുഭവപ്പെട്ട അപരിചിതത്വമായിരുന്നില്ല ജപ്പാനിലെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചത്. അമേരിക്കയില്‍ അത് കൂടുതല്‍ പ്രകടമായ ഒന്നായിരുന്നു, അതെന്നെ സ്വയം തിരിച്ചറിയുന്നതിനു കൂടുതല്‍ സഹായിച്ചു. ഈ നോവലെഴുത്ത് ഒരു തരത്തില്‍ സ്വയം നഗ്നമാക്കുന്ന പ്രക്രിയ പോലെ ഒന്നായിരുന്നു.

15ാം വയസ്സിലെ കാഫ്ക

?താങ്കളുടെ കൃതികളിലേയ്ക്ക് തിരിച്ചു വന്നാല്‍, അമേരിക്കന്‍ ഡിറ്റക്ടീവ് കൃതികള്‍ വ്യക്തമായ ഒരു പ്രചോദനമായിട്ടുണ്ടവയ്ക്ക്. അത്തരം വായനയിലേയ്ക്ക് തിരിഞ്ഞതപ്പോഴായിരുന്നു? ആരാണതിനു കാരണമായത്?

ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ഞാന്‍ ക്രെെം നോവലുകളുമായി പ്രണയത്തിലായി. ഞാനന്ന് കോബെ എന്ന തുറമുഖനഗരത്തിലായിരുന്നു താമസിച്ചിരുന്നത്. അവിടെ വന്നുപോകുന്ന വിദേശികള്‍ വായിച്ചു കഴിഞ്ഞ പേപ്പര്‍ ബാക്ക് ബുക്കുകള്‍ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടകള്‍ക്ക് വിറ്റിരുന്നു. ധനികനായിരുന്നില്ലെങ്കിലും ആ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങള്‍ വാങ്ങിക്കുവാന്‍ എനിക്ക് കഴിഞ്ഞിരുന്നു. ആ പുസ്തകങ്ങളിലൂടെയാണ് ഞാന്‍ ഇംഗ്ലീഷ് വായിക്കുവാന്‍ പഠിച്ചത്. ആവേശകരമായിരുന്നു ആ അനുഭവം.

ഇംഗ്ലീഷില്‍ ആദ്യമായി വായിച്ച പുസ്തകമെന്താണ്?

റോസ്സ് മക്ഡോണാള്‍ഡിന്റെ ‘ ദി നെയിം ഈസ് ആര്‍ച്ചര്‍ ‘. ആ പുസ്തകങ്ങളില്‍ നിന്ന് ഞാന്‍ പല കാര്യങ്ങളും മനസ്സിലാക്കി. തുടങ്ങിയാല്‍ നിര്‍ത്താനാവാതെ വായിച്ചു പോകും. അതേ സമയം തന്നെ ഞാന്‍ ടോള്‍സ്റ്റോയിയിലും ഡോസ്റ്റോവ്സ്കിയിലും ആകൃഷ്ടനായി. നീണ്ട പുസ്തകങ്ങളായിട്ടുപോലും എനിക്ക് വായന ഇടയ്ക്ക് വച്ചു നിര്‍ത്താന്‍ തോന്നിയിരുന്നില്ല. ഡോസ്റ്റോവ്സ്കിയും റയ്മണ്ട് ചാന്‍ഡ്ലറുമായിരുന്നു എനിക്കു പ്രിയം. അവര്‍ രണ്ടുപേരെയും ഒരു കൃതിയില്‍ ഒന്നിച്ചു കൊണ്ടുവരുക എന്നതാണ് എഴുത്തിന്റെ മാതൃകയായി ഞാന്‍ കരുതുന്നത്. അതാണെന്റെ ലക്ഷ്യം.

കാഫ്കയെ ആദ്യമായി വായിച്ചതെപ്പോഴാണ്?
പതിനഞ്ചു വയസ്സുള്ളപ്പോള്‍ . ആദ്യം വായിച്ചത് ദി കാസില്‍ ആണ്, ഗംഭീരകൃതി. അതിനു ശേഷം ദി ട്രയല്‍.

അതു രസകരമായി തോന്നുന്നു.ആ രണ്ടു കൃതികളും മുഴുമിക്കപ്പെടാത്തവയാണ്. അപൂര്‍ണതയില്‍ നില്‍ക്കുന്നവ. താങ്കളുടെ നോവലുകളും , പ്രത്യേകിച്ച് അടുത്തയിട എഴുതപ്പെട്ടവ, വായനക്കാര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരവസാനത്തില്‍ എത്തുന്നില്ല. അത് കാഫ്കയുടെ സ്വാധീനമാണെന്നുണ്ടോ?

അതു കൊണ്ടു മാത്രമല്ല. നിങ്ങള്‍ റെയ്മണ്ട് ചാന്‍ഡ്ലറെ വായിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഒരു തരത്തിലുള്ള ഉപസംഹാരവും നല്‍കുന്നില്ല. അദ്ദേഹം ഇങ്ങനെയാകും പറയുക, ‘ അയാളാണു കൊലയാളി, പക്ഷേ ആരാണതു ചെയ്തതെന്നതിനെപറ്റി ഞാന്‍ ചിന്തിക്കുന്നില്ല.” ഒരു കൃതിയില്‍ ഉപസംഹാരം എന്നൊന്ന് അര്‍ത്ഥമില്ലാത്തതാണ്. ‘ദി ബ്രദേഴ്സ് കാരമസോവി’ലെ കൊലയാളി ആരാണെന്നത് എന്റെ ചിന്താവിഷയമല്ല.

രചനകള്‍ എത്ര തവണ തിരുത്തലുകള്‍ക്ക് വിധേയമാക്കാറുണ്ട്?
നാലോ അഞ്ചോ തവണ. ആദ്യ രൂപത്തില്‍ എഴുതി പൂര്‍ത്തിയാക്കുവാന്‍ സാധാരണയായി ആറുമാസമെടുക്കും. പിന്നീട് ഏഴോ എട്ടോ മാസങ്ങള്‍ കൊണ്ട് തിരുത്തലുകള്‍ നടത്തും.

 

 

സര്‍ഗ്ഗാത്മക ശക്തിപോലെ പ്രധാനമാണ് ശാരീരികോര്‍ജ്ജം

താങ്കളുടെ ഒരു ദിനം, രചനയുടെ ഒരു ദിനം എങ്ങനെയാണു രൂപപ്പെടുത്തുന്നത്?

ഞാന്‍ നോവല്‍ എഴുതുന്ന കാലത്ത്, രാവിലെ നാലുമണിക്ക് ഉണരും. അഞ്ചോ ആറോ മണിക്കുര്‍ എഴുതാനായി ചെലവിടും. ഉച്ച തിരിഞ്ഞ് പത്തു കിലോമീറ്റര്‍ ഓടുകയോ ആയിരത്തഞ്ഞൂറ് മീറ്റര്‍ നീന്തുകയോ ചെയ്യും. ചിലപ്പോള്‍ രണ്ടും ചെയ്തെന്നും വരും. പിന്നീട് അല്പസ്വല്പം വായന, സംഗീതാസ്വാദനം. രാത്രി ഒന്‍പതു മണിക്ക് ഉറങ്ങാന്‍ കിടക്കും. ഈ ദിനചര്യ മാറ്റമില്ലാതെ തന്നെ എഴുത്തുനാളുകളില്‍ ആവര്‍ത്തിക്കും. ഈ തനിയാവര്‍ത്തനങ്ങള്‍ ഒരു വിധത്തിലുള്ള മെസ്മറിസം തന്നെയാണ്. മനസ്സിന്റെ ആഴങ്ങളില്‍ എത്തിപ്പെടുവാനുതകുന്ന തരത്തിലുള്ള മെസ്മറിസം. ആറു മാസത്തോളോം ഈ രീതിയില്‍ തുടരുവാന്‍ വളരെയധികം മാനസിക ശാരീരിക ഊര്‍ജ്ജം ആവശ്യമാണ്. ആ വിധത്തില്‍ പറഞ്ഞാല്‍, ഒരു അതിജീവന പരിശീലനം തന്നെയാണ് നോവലെഴുത്ത്. സര്‍ഗ്ഗാത്മക ശക്തിപോലെ തന്നെ പ്രധാനമാണ് ശാരീരികോര്‍ജ്ജവും.

താങ്കളുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിക്കണമെന്നുണ്ട്. താങ്കളുടെ സൃഷ്ടികര്‍മ്മത്തില്‍ അവര്‍ എത്രത്തോളോം യഥാര്‍ത്ഥരൂപം കൈവരിക്കുന്നു? വിശദീകരണത്തിനുമപ്പുറം അവര്‍ക്കൊരു സ്വതന്ത്ര ജീവിതം ഉണ്ടായിരിക്കണമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

എന്റെ കൃതികളിലെ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോള്‍ ഞാന്‍ ജീവിതത്തിലെ യഥാര്‍ത്ഥമനുഷ്യരെ നിരീക്ഷിക്കുവാന്‍ താല്‍പര്യപ്പെടുന്നു. അവരോട് കൂടുതല്‍ സംസാരിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, മറ്റുള്ളവരുടെ കഥകള്‍ കേള്‍ക്കുവാനാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അവര്‍ ഏതുതരം മനുഷ്യരാണെന്നൊന്നും ഞാന്‍ ആലോചിക്കാറില്ല, അവരുടെ ചിന്തകള്‍ , യാത്രകള്‍ അതൊക്കെ മനസ്സിലാക്കാനാണു ഞാന്‍ ശ്രമിക്കുന്നത്. അവരില്‍ നിന്നൊക്കെ എന്തെങ്കിലുമൊക്കെ ഞാന്‍ ശേഖരിക്കുന്നു. ഇതൊക്കെ യഥാര്‍ത്ഥമോ അയഥാര്‍ത്ഥമോ എന്നെനിക്കറിയില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളോം എന്റെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥമനുഷ്യരെക്കാള്‍ യാഥാര്‍ത്ഥ്യരാണ്. രചനയുടെ ആറോ ഏഴോ മാസക്കാലം അവര്‍ എന്റെ ഉള്ളിലുള്ളവരാണ്. അതൊരു തരം പ്രപഞ്ചം തന്നെയാണ്.

താങ്കളുടെ നായകന്‍മാര്‍ ക്രിയാത്മകതയുടെ ലോകത്തില്‍ താങ്കളുടെ കാഴ്ചപ്പാടുകളുടെ ഒരു വികസിതഭാഗമായി പ്രവര്‍ത്തിക്കുന്നതായി തോന്നാറുണ്ട് , അതായത് സ്വപ്നങ്ങളിലെ സ്വപ്നകാരന്മാരായി.?

ദയവായി ഇതുപോലൊന്നു ചിന്തിച്ചു നോക്കു, എനിക്കൊരു ഇരട്ട സഹോദരനുണ്ട്, ഞങ്ങള്‍ക്ക് രണ്ടു വയസ്സായിരിക്കുമ്പോള്‍ അതിലൊരാള്‍ ഞാനല്ലാത്ത തട്ടിക്കൊണ്ടുപോകപ്പെടുന്നു. അവന്‍ ദൂരെയെങ്ങോ വളര്‍ത്തപ്പെടുന്നു, അതില്‍ പിന്നെ ഞങ്ങളൊരിക്കലും പരസ്പരം കാണുന്നില്ല. അയാളാണ് എന്റെ നായകനെന്നു ഞാന്‍ കരുതുന്നു. എന്റെ തന്നെ ഒരു ഭാഗം, പക്ഷേ ഞാനല്ല, ഞങ്ങള്‍ തമ്മില്‍ ദീര്‍ഘകാലമായി കണ്ടിട്ടുമില്ല. അത് എന്റെ മറ്റൊരു രൂപം തന്നെയാണ്. ഡി എന്‍ എ യുടെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ഞങ്ങള്‍ ഒന്നു തന്നെയാണ്, പക്ഷേ ഞങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ വ്യത്യസ്തമാകുന്നു. അതിനാല്‍ ചിന്താരീതിയും വിഭിന്നമാണ്. ഒരു കൃതി എഴുതുമ്പോഴെല്ലാം ഞാന്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ എന്നെ പ്രതിഷ്ടിക്കുന്നു. മറ്റൊരാളുടെ ചെരിപ്പില്‍ കാല്‍ വയ്ക്കുന്ന അനുഭവം. കാരണം ഞാനായിരിക്കുന്ന അവസ്ഥ എന്നെ പലപ്പോഴും മടുപ്പിക്കുന്നു. അതൊരു രക്ഷാമാര്‍ഗ്ഗമാണ്. അതൊരു ഫാന്റസിയാണ്. ഫാന്റസിയില്ലെങ്കില്‍ എങ്ങനെയാണൊരു സര്‍ഗ്ഗാത്മക സൃഷ്ടിയുണ്ടാകുന്നത്?

നല്ല ലൈംഗികത മുറിവുണക്കുന്നു
താങ്കളുടെ നോവലുകളെല്ലാം പ്രഥമപുരുഷ സര്‍വ്വനാമത്തിലാണെഴുതപ്പെട്ടിരിക്കുന്നത്. അവയിലോരോന്നിലും ഒരു പുരുഷന്‍ ലൈംഗികോത്തേജകമായ പലവിധ സ്ത്രീ ബന്ധങ്ങളിലൂടെ ജീവിത ചക്രം പൂര്‍ത്തിയാക്കുന്നു. അവന്റെ ഭയങ്ങളുടെയും സങ്കല്പങ്ങളുടെയും ആവിഷ്കാരങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം താരതമ്യേന നിഷ്ക്രിയമായ നിലപാടാണവന്‍ പൊതുവെ എടുക്കുന്നത്.

എന്റെ കഥകളിലും നോവലുകളിലും സ്ത്രീകള്‍ ഒരര്‍ത്ഥത്തില്‍ മാധ്യമങ്ങളാണ്, മാധ്യമമെന്നു പറയുമ്പോള്‍ , അവളിലൂടെ എന്തെങ്കിലും സംഭവിക്കാനുള്ള ഒന്നായി വര്‍ത്തിക്കുക എന്നതു തന്നെ. അത് അനുഭവിക്കേണ്ട ഒരു സംവിധാനം തന്നെയാകുന്നു. അവള്‍ , അതായത് സ്ത്രീ , കാണിച്ചുകൊടുക്കുന്ന കാഴ്ചകളിലൂടെയും മാധ്യമങ്ങളിലൂടെയും നായകന്‍ എവിടേയ്ക്കെങ്കിലും നയിക്കപ്പെടുന്നു.

മാധ്യമം എന്നത് വിക്ടോറിയന്‍ സെന്‍സില്‍ ? മാനസികമായ മാധ്യമങ്ങള്‍?

എനിക്കു തോന്നുന്നു ലൈംഗികത അഥവാ സെക്സ് എന്നത് ഒരുതരം ആത്മസമര്‍പ്പണമാണെന്ന്. നല്ല ലൈംഗികത നിങ്ങളുടെ മുറിവുകളെ ഉണക്കുന്നു, ക്രിയാത്മകതയെ ഉണര്‍ത്തുന്നു. അത് ഉന്നതങ്ങളിലേയ്ക്ക്, കൂടുതല്‍ മെച്ചപ്പെട്ട ഇടത്തേയ്ക്ക് ഉള്ള ഒരു യാത്രയാണ്. ആ അര്‍ത്ഥത്തില്‍ , സ്ത്രീകള്‍ എന്റെ കഥകളില്‍ മാധ്യമങ്ങളാണ്, നിമിത്തങ്ങളാണ്. അതിനാലാണ് എന്റെ നായകനിലേയ്ക്ക് അവരെത്തിച്ചേരുന്നത്, അവന്‍ അവരെ തേടി പോകുന്നില്ല.

താങ്കളുടെ നോവലുകളില്‍ രണ്ടു തരം സ്ത്രീകള്‍ കാണപ്പെടുന്നുണ്ട്. നായകനു അടിസ്ഥാനപരമായി ഗൌെരവരീതിയിലുള്ള ബന്ധമുള്ളവര്‍ പലപ്പോഴും അവര്‍ അപ്രത്യക്ഷരാകുകയും അവരുടെ സ്മരണ നായകനെ വേട്ടയാടുകയും ചെയ്യുന്നു രണ്ടാമത്തെഅ വിഭാഗം സ്ത്രീകള്‍ പിന്നീട് വരുകയും നായകനെ അന്വേഷണത്തില്‍ സഹായിക്കുകയും എതിര്‍ രീതിയില്‍ , അതായത് മറക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നവര്‍. രണ്ടാമത്തെ വിഭാഗം സ്ത്രീകള്‍ കൂടുതല്‍ തുറന്ന മനോഭാവക്കാരും ഉന്മാദഭാവമുള്ളവരും ഒപ്പം ലൈംഗികമായി സ്വതന്ത്ര ചിന്താഗതിക്കാരും ആയിരിക്കും. അവരുമായി നായകന്‍ കൂടുതല്‍ ഊഷ്മളമായും നര്‍മ്മരസത്തോടെയും പെരുമാറുന്നു, ഗൌെരവമായ ബന്ധമുണ്ടായിരുന്ന സ്ത്രീയുമായി ഉണ്ടായിരുന്നതില്‍ കൂടുതല്‍ അടുപ്പമുള്ള ബന്ധം. ഈ രണ്ടു മാതൃകകള്‍ കൊണ്ട് എന്താണുദ്ദേശിക്കുന്നത്?

എന്റെ നായകന്‍ എപ്പോഴും ആദ്ധ്യാത്മികവും യഥാര്‍ത്ഥവും ആയ ലോകങ്ങളുടെ ഇടയില്‍ പെട്ടുപോകുന്നവനാണ്. ആദ്ധ്യാത്മിക ലോകത്തില്‍ സ്ത്രീകള്‍ അല്ലെങ്കില്‍ പുരുഷന്‍മാര്‍ ശാന്തരും ബുദ്ധിമാന്‍മാരും വിനയാന്വിതരും ആയിരിക്കും. യഥാര്‍ത്ഥലോകത്തില്‍ സ്ത്രീകള്‍ , നിങ്ങള്‍ പറയുന്നതുപോലെ കൂടുതല്‍ തമാശക്കാരും പോസിറ്റീവ് ചിന്താഗതിക്കാരും ക്രിയാത്മക രീതിക്കാരും ആയിരിക്കും. അവര്‍ നര്‍മ്മരസമുള്ളവരും ആയിരിക്കും.തികച്ചും വ്യത്യസ്തമായ ഈ രണ്ടു ലോകത്തിനുമിടയ്ക്ക് പെട്ടുപോകുന്ന നായകന്‍ ഏതു പാത തെരഞ്ഞെടുക്കണമെന്നറിയാതെ ജീവിക്കുന്നു. എന്റെ രചനകളുടെ പ്രധാന ലക്ഷ്യം അതാണെന്ന് ഞാന്‍ കരുതുന്നു. HardBoiled Wonderland എന്ന കൃതിയില്‍ ഈ മാനസിക വിഘടനം വളരെ പ്രത്യക്ഷമാണ്. അതില്‍ അയാളുടെ മനസ്സ് ശരിക്കും വിഭജിക്കപ്പെട്ടിരിക്കുന്നു. അതുപോലെ നോര്‍വീജിയന്‍ വുഡില്‍ തുടക്കം മുതല്‍ ഒടുക്കം വരെ രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്, അവരിലൊരാളെ അയാള്‍ക്കു തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ല.

എനിക്ക് ജപ്പാനെ എഴുതണം

താങ്കളുടെ കൃതികളുടെ വിവര്‍ത്തനങ്ങളെക്കുറിച്ച് ചോദിക്കണമെന്നുണ്ട്. താങ്കള്‍ സ്വയം ഒരു വിവര്‍ത്തകനായതുകൊണ്ട് അതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് താങ്കള്‍ക്ക് അറിവുള്ളതാണ്. എങ്ങനെയാണ് താങ്കള്‍ വിവര്‍ത്തകരെ തെരഞ്ഞെടുക്കുന്നത്?

എനിക്കു മൂന്നു വിവര്‍ത്തകരുണ്ട്, ആല്‍ഫ്രഡ് ബിംബാം, ഫിലിപ്പ് ഗബ്രിയേല്‍ , ജെയ് റുബിന്‍ എന്നിവര്‍, ‘ ഫസ്റ് കം , ഫസ്റ് ഗെറ്റ് ‘ എന്ന നിയമത്തിലാണ് കാര്യങ്ങള്‍. ഞങ്ങള്‍ സുഹൃത്തുക്കളാണ്, അതിനാല്‍ വളരെ ആത്മാര്‍ത്ഥതയുമുണ്ട്. അവര്‍ എന്റെ പുസ്തകങ്ങള്‍ വായിക്കുന്നു, അവരിലൊരാള്‍ ചിന്തിക്കുന്നു, ‘ ഗംഭീരം , ഇതു ഞാന്‍ ചെയ്യും’ അങ്ങനെ അയാള്‍ ആ ജോലി ഏറ്റെടുക്കുന്നു. ഒരു രചനയെപ്പറ്റി ആവേശം കൊള്ളുകയാണ് വിവര്‍ത്തനത്തിന്റെ ഏറ്റവും പ്രധാന ഭാഗം എന്ന് ആ കൃത്യം ചെയ്തിട്ടുള്ള ഞാന്‍ വിചാരിക്കുന്നു. ഒരാള്‍ ഒരു നല്ല വിവര്‍ത്തകനാണെങ്കിലും , പരിഭാഷ ചെയ്യപ്പെടേണ്ട പുസ്തകം അയാള്‍ക്കിഷ്ടമില്ലാത്തതാണെങ്കില്‍ അതോടെ ആ കഥ തീര്‍ന്നു എന്നു കരുതാം. വിവര്‍ത്തനം ഒരു വിഷമകരമായ പ്രവൃത്തിയാണ്, അതിനു നല്ലതുപോലെ സമയവും ആവശ്യമുണ്ട്.

എങ്ങനെയാണ് വിവര്‍ത്തകരുമായി ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്? ശരിക്കും എങ്ങനെയാണതു സംഭവിക്കുന്നത്?
മൊഴിമാറ്റത്തിനിടെ അവര്‍ പല കാര്യങ്ങളും എന്നോട് ചോദിക്കാറുണ്ട്, ആദ്യപടി കഴിഞ്ഞാല്‍ ഞാന്‍ അതു വായിച്ചു നോക്കും. ചിലപ്പോള്‍ നിര്‍ദ്ദേശങ്ങളും കൊടുക്കും. എന്റെ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പതിപ്പുകള്‍ വളരെ പ്രധാനമാണ്, ക്രൊയേഷ്യയും സ്ലോവേനിയയും പോലുള്ള ചെറിയ രാജ്യങ്ങള്‍ , ഇംഗ്ലീഷ് പതിപ്പുകളില്‍ നിന്നാണ് അവരുടെ ഭാഷയിലേയ്ക്കുള്ള മൊഴിമാറ്റം നടത്തുന്നത്. പക്ഷേ മറ്റു പല ഭാഷകളിലും , അവര്‍ ജാപ്പനീസ് ഭാഷയില്‍ നിന്ന് നേരിട്ട് പരിഭാഷ ചെയ്യുന്നു.

താങ്കളുടെ രചനകള്‍ അമേരിക്കന്‍ വായനക്കാര്‍ക്ക് ഏറ്റവുമധികം ഗ്രാഹ്യമായ, പ്രാപ്തമായ കൃതികളായി കണക്കാക്കപ്പെടുന്നു. സമകാലീന ജാപ്പനീസ് എഴുത്തുകാരില്‍ വച്ച് ഏറ്റവും കൂടുതല്‍ പാശ്ചാത്യനായ സാഹിത്യകാരന്‍ എന്ന് താങ്കള്‍ തന്നെ താങ്കളെ വിശേഷിപ്പിച്ചിട്ടുണ്ട്. ജാപ്പനീസ് സംസ്കാരവുമായുള്ള താങ്കളുടെ ബന്ധത്തെ സ്വയം എങ്ങനെയാണു നോക്കിക്കാണുന്നതെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.

എനിക്ക് വിദേശരാജ്യങ്ങളെയോ വിദേശികളെയോ പറ്റി എഴുതാന്‍ ആഗ്രഹമില്ല, ഞങ്ങളെക്കുറിച്ചാണെനിക്കെഴുതേണ്ടത്. എനിക്ക് ജപ്പാനെ പറ്റി എഴുതണം, ജപ്പാനിലെ ജീവിതത്തെ കുറിച്ച് എഴുതണം. അതാണെനിക്കു പ്രധാനം. എന്റെ ശൈലി പാശ്ചാത്യര്‍ക്കും സ്വീകാര്യമായതാണെന്ന് പലരും പറയാറുണ്ട്, അതു സത്യമാകാം, പക്ഷേ എന്റെ കഥകള്‍ എന്റേതു മാത്രമാണ്, അവ പാശ്ചാത്യവതകരിക്കപ്പെട്ടവയല്ല.

താങ്കളുടെ നോവലുകള്‍ സമകാലീന ജപ്പാന്‍ നാഗരിക ജീവിതത്തിന്റെ യഥാര്‍ത്ഥ ചിത്രം കൃത്യമായി വരച്ചുകാട്ടുന്നുവെന്ന് പറയാമോ?

ആളുകള്‍ പ്രവര്‍ത്തിക്കുന്നത്, സംസാരിക്കുന്നത്, പ്രതികരിക്കുന്നത്, ചിന്തിക്കുന്നത്, എല്ലാം തികച്ചും ജാപ്പനീസ് രീതിയില്‍ തന്നെയാണ്, ഒരു ജാപ്പനീസ് വായനക്കാരനും ഒരാള്‍ പോലും എന്റെ കഥകള്‍ ഞങ്ങളുടെ ജീവിതത്തില്‍ നിന്ന് വിഭിന്നമാണെന്ന് പരാതി പറഞ്ഞിട്ടില്ല. ഞാന്‍ ജപ്പാനെ സംബന്ധിച്ചവ തന്നെയാണ് എഴുതാന്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ ആരെന്നും എന്തെന്നും എന്തുകൊണ്ടിവിടെയെന്നുമൊക്കെ പറയാന്‍ ഞാനാഗ്രഹിക്കുന്നു. എന്റെ പ്രമേയം അതാണെന്നാണ് ഞാന്‍ കരുതുന്നത്.

ജപ്പാനിലെ നാടോടി കലകളെക്കുറിച്ച്?
കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ ജാപ്പനീസ് നാടോടി കഥകളും മറ്റും കേട്ടിട്ടുണ്ട്. ആ കഥകള്‍ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട പങ്കുള്ളവയുമാണ്. അവ കഥകളുടെ സംഭരണശാലകളാണ്, നിങ്ങള്‍ക്ക് തികച്ചും അമേരിക്കനായ ഒരു ഖനി ഉണ്ടാവും, ജര്‍മ്മന്‍ കാര്‍ക്ക് അവരുടേതും റഷ്യക്കാര്‍ക്ക് അവരുടേതും ഉണ്ടാകും, പക്ഷേ ചിലതെല്ലാം പൊതുവായുള്ളതാണ്, ലിറ്റില്‍ പ്രിന്‍സ്, മക്ഡൊണാള്‍ഡ്’സ് , ബീറ്റില്‍സ്… എന്നിങ്ങനെ.

സിനിമകള്‍ കാണുന്ന പതിവുണ്ടോ?
ഉവ്വുവ്വ്, എപ്പോഴും. എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍ ഫിന്‍ലാന്‍ഡില്‍ നിന്നാണ്, അകി കൌെറിസ്മാകി. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടവയാണ്. അദ്ദേഹത്തിന്റെ വഴികള്‍ സാധാരണമല്ല.

വീഡിയോ ഗെയിമുകള്‍

ഗാര്‍സിയ മാര്‍ക്വേസ് , കാഫ്ക എന്നിവരെ താങ്കള്‍ writers of literature എന്നു വിശേഷിപ്പിച്ചിരുന്നു, മുന്‍പ്. താങ്കളെ ആ വിഭാഗത്തില്‍ സ്വയം കരുതുന്നില്ലേ?
ഞാന്‍ സമകാലീന സാഹിത്യത്തിലെ എഴുത്തുകാരനാണ്, അത് തികച്ചും വ്യത്യസ്തവുമാണ്. കാഫ്ക എഴുതിയിരുന്ന സമയത്ത് നിങ്ങള്‍ക്ക് പുസ്തകങ്ങളും നാടകങ്ങളും സംഗീതവും മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് സിനിമയും ഇന്റര്‍നെറ്റും വീഡിയോകാഴ്ചകളുമുണ്ട്. സമയമാണു പ്രശ്നം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജനങ്ങള്‍ക്ക് സമയം വളരെയേറെയുണ്ടായിരുന്നു, അതുകൊണ്ട് അവര്‍ വലിയ പുസ്തകങ്ങള്‍ വായിച്ചിരുന്നു. അവര്‍ മൂന്നോ നാലോ മണിക്കൂര്‍ ഓപ്പറകള്‍ക്കായി ചെലവഴിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ എല്ലാവരും തിരക്കുള്ളവരാണ്. വായനയ്ക്കു സമയമില്ലാതായിരിക്കുന്നു. അതിനാല്‍ സാഹിത്യം വളരെയധികം മാറ്റങ്ങള്‍ക്കു പെട്ടെന്നു തന്നെ വിധേയമായിരിക്കുന്നു. വായനക്കാരെ നിര്‍ബന്ധമായി പിടിച്ചെത്തിക്കേണ്ട അവസ്ഥയാണ്. സമകാലീന എഴുത്തുകാര്‍ മറ്റുമേഖലകളിലെ അതായത്, ജാസ്, വീഡിയോ ഗെയിമുകള്‍ എന്നിങ്ങനെയുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണിപ്പോള്‍. ഇക്കാലത്ത് വീഡിയോ ഗെയിമുകള്‍ മറ്റുള്ളവയെക്കാള്‍ കൂടുതലായി സാഹിത്യത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്നതായിട്ടാണെനിക്ക് തോന്നുന്നത്.

വീഡിയോ ഗെയിമുകള്‍ ?
അതെ, ഞാന്‍ അവ കളിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ അവയുമായി സാഹിത്യത്തിനു സമാനതകള്‍ ഉള്ളതായി ചിന്തിക്കുന്നു. ചിലപ്പൊള്‍ രചനാവേളയില്‍ ഞാന്‍ സ്വയം ഒരു വീഡിയോ ഗെയിമിന്റെ നിര്‍മ്മാതാവായും കളിക്കാരനായും തോന്നാറുണ്ട്. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയുന്നില്ല, അതൊരു തരം വിഘടനമാണ്, ഒരുതരത്തിലുള്ള ബന്ധവിച്ഛേദനം.

ജാസിനെക്കുറിച്ചും സംഗീതത്തെക്കുറിച്ചും പൊതുവായി എന്താണു പറയാനുള്ളത്? അത് താങ്കളുടെ സൃഷ്ടികള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുന്നു?

ഞാന്‍ പതിമൂന്നോ പതിനാലോ വയസ്സു മുതല്‍ ജാസ്സ് കേള്‍ക്കുന്നതാണ്. സംഗീതം വളരെ ശക്തമായ ഒരു സ്വാധീനമാണ്. എനിക്കൊരു സംഗീതകാരന്‍ ആകണമെന്നാഗ്രഹമുണ്ടായിരുന്നു, പക്ഷേ സംഗീതോപകരണങ്ങള്‍ എനിക്കു ശരിയായി വഴങ്ങിയില്ല. അതിനാല്‍ ഞാനൊരു എഴുത്തുകാരനായി. ഒരു പുസ്തകമെഴുതുന്നത് ഒരു സംഗീതാലാപനം പോലെ തന്നെയാണ്. ആദ്യം ഞാന്‍ പ്രമേയം അവതരിപ്പിക്കുന്നു, പിന്നീടതിനെ മെച്ചപ്പെടുത്തുന്നു. ഒടുവില്‍ ഒരുതരത്തിലുള്ള ഒരവസാനവും സൃഷ്ടിക്കുന്നു.

മറ്റു സംഗീത വിഭാഗങ്ങളെക്കുറിച്ച്?
എനിക്ക് ശാസ്ത്രീയ സംഗീതവും ഇഷ്ടമാണ്.

NEW YEAR WITH MASTERS

മാര്‍കേസ്: എഴുത്ത് പണ്ടത്തെക്കാള്‍ ശ്രമകരം

മുറകാമി: എഴുതുമ്പോള്‍ ഞാനൊരു വീഡിയോ ഗെയിം കളിക്കാരന്‍

എം.ടി: ഈ നാടിന്റെ ചിന്ത എനിക്ക് മനസ്സിലാവുന്നില്ല

എന്‍.എസ് മാധവന്റെ ആരാധകന്‍ എന്ന നിലയില്‍ എന്റെ ജീവിതം

(ലക് നൌ) പയ്യന്‍സ് കഥകള്‍

ഓര്‍മ്മയ്ക്കുമേല്‍ പാട്ടിന്റെ തൂവല്‍ക്കനം

ലതാജിയുടെ ശബ്ദത്തില്‍ ഡിംപിളിന്റെ പ്രണയാതുരമായ ശരീരം നിലാവിലുരുകുന്നത് ഞാന്‍ കാണുന്നു, എന്റെ ഹൃദയം പിടയുന്നു. അപ്പോഴും കണ്ണെത്താദൂരത്തെവിടെ നിന്നോ ജന്മം മുഴുവന്‍ മധുരം നിറയ്ക്കുന്ന ഒരു നോട്ടത്തിലൂടെ നീ എന്റെ ഹൃദയത്തെ പവിത്രമാക്കുന്നു. ഓരോ തവണയും ഈ ഗാനം കേള്‍ക്കുമ്പോള്‍ ആ സായാഹ്നം എന്നില്‍ പെയ്തു നിറയുന്നു-ജീവിതം പാടിവറ്റിച്ച പാട്ടുകളുടെ ഓര്‍മ്മ. സ്മിതാ മീനാക്ഷി എഴുതുന്നു

 

 

മലയാളത്തെക്കാള്‍ കൂടുതലായി തമിഴ് വാണികള്‍ കാറ്റില്‍ നിറയുന്ന ചോറ്റുപാറ എന്ന മലയോരപ്രദേശം. 1970 കളുടെ മധ്യകാലം. അവിടെ തേയിലക്കാടുകള്‍ക്കിടയിലെ ഒരു സ്കൂളിലായിരുന്നു അച്ഛന്‍ പഠിപ്പിച്ചിരുന്നത്. കൃത്യമല്ലാത്ത ഓര്‍മ്മകള്‍ വരക്കുന്ന ഭൂപടത്തില്‍ തേയിലത്തോട്ടങ്ങളും കുന്നിന്‍ മുകളിലെ പള്ളിക്കൂടവും അതിന്റെ ചുറ്റുമായി വളര്‍ന്നു നില്‍ക്കുന്ന വലിയ ഇലകളുള്ള കാപ്പിച്ചെടികളും. കുന്നിറങ്ങിവന്നാല്‍ ഒരു നദി, നദിയെന്നു പറയാനാകുമോ , ഇല്ല, കുഞ്ഞുറുമ്പിനു പുല്‍ത്തുമ്പിലെ വെള്ളം മഹാസമുദ്രമാകുന്നതുപോലെ , ഞാന്‍ എന്ന നാലുവയസ്സുകാരിയ്ക്ക് കുഞ്ഞൊരു കൈത്തോട് വലിയൊരു നദിയായി തോന്നിയതാകും.

അതു കടന്നിപ്പുറം വരുമ്പോള്‍ ചെറിയൊരു വീട് , അവിടെ ഞാന്‍ , അമ്മ, അച്ഛന്‍ , പിന്നെ എന്റെ ഒന്നര വയസ്സുകാരന്‍ സഹോദരന്‍. എല്ലാ ദിവസവും രാവിലെ ഒരു പെണ്‍കുട്ടി ,ഉഷച്ചേച്ചീന്നു ഞാനവരെ വിളിച്ചിരുന്നു, ഒരു ഓട്ടുമൊന്തയില്‍ പാലു കൊണ്ടുവന്നു തരും. ഏതെങ്കിലും ഒരു പേപ്പര്‍ കൊണ്ടാകും അതു മൂടിയിട്ടുണ്ടാകുക. ഒരു ദിവസം അമ്മ പാല്‍ ഒഴിച്ചുവയ്ക്കുമ്പോള്‍ , ആ കടലാസ് നോക്കിയിട്ട് എന്നോട് പറഞ്ഞു, ‘ഗുരുവായൂരപ്പന്റെ പാട്ടാണ്, അമ്മയിത് കുഞ്ഞുമോളെ പാടിക്കേള്‍പ്പിക്കാം’. ഞാനതു വാങ്ങി നോക്കി, അക്ഷരം പഠിച്ചു തുടങ്ങിയിരുന്നെങ്കിലും എനിക്കതു വായിക്കാനായില്ല. ഒരു നിധി പോലെ ഞാനതു കയ്യില്‍ തന്നെ പിടിച്ചു, അമ്മ ജോലിത്തിരക്കുകള്‍ കഴിഞ്ഞെത്തും വരെ. തിരക്കൊഴിഞ്ഞപ്പോള്‍ വാതില്‍പ്പടിയിലിരുന്ന് കടലാസ് കയ്യില്‍ വാങ്ങിയിട്ട് അമ്മ പാട്ടു പാടുകയല്ല ആദ്യം ചെയ്തത്, ആ കഥയെനിക്കു പറഞ്ഞുതരികയാണ്.

ഗുരുവായൂരപ്പനു പൂജ ചെയ്ത കുട്ടിയുടെ കഥ. നേദിച്ചതൊന്നും ഭഗവാന്‍ കഴിക്കാത്തതിനാല്‍ ഹൃദയം നൊന്തു കരഞ്ഞതും ആ കണ്ണുനീരിലലിഞ്ഞ ഭഗവാന്‍ നേദ്യമത്രയും കഴിച്ചു തീര്‍ത്തതും കൃഷ്ണഭക്തയായ അമ്മ പറഞ്ഞപ്പോള്‍ മനസ്സില്‍ നിറഞ്ഞ അനുഭൂതി എന്റെ കുഞ്ഞുമനസ്സിനു താങ്ങാവുന്നതില്‍ കൂടുതലായിരുന്നു. എന്നിട്ട് അമ്മ കഴിയുന്നത്ര ഈണത്തില്‍ തന്നെ ആ പാട്ടുപാടിത്തന്നു, ‘ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന് ഉരുളി നിറച്ചും പാല്‍ച്ചോറു വച്ചു, കദളി പ്പഴം വച്ചു , പഞ്ചാര നേദിച്ചു, തുളസിപ്പൂവിട്ടു ഞാന്‍ പൂജിച്ചു…. ” ഒടുവില്‍ തേങ്ങിക്കരഞ്ഞുകൊണ്ട് ഭഗവാനോട് ഒരു പഴമെങ്കിലും കഴിക്കാന്‍ അപേക്ഷിക്കുമ്പോള്‍ , ആ തേങ്ങല്‍ എന്റെ തൊണ്ടയില്‍ നിന്നുമാണു വരുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. അന്നും പിന്നീടു കുറെ ദിവസങ്ങളിലും എനിക്കു വേണ്ടി ആ പാട്ടു പാടുക അമ്മയുടെ ജോലിയായി, ഇന്നും ആ ഗാനമെവിടെയെങ്കിലും കേള്‍ക്കുമ്പോള്‍ , ഓര്‍മ്മകളുടെ ചെപ്പില്‍ നിന്ന് ഒരു കുഞ്ഞു മനസ്സ് പൂക്കളുള്ള ഒറ്റയുടുപ്പിട്ട് ഓടിയിറങ്ങി വാതില്‍പ്പടിയിലിരിക്കുന്നു. മനക്കണ്ണുകൊണ്ട് കണ്ണനെ കാണുന്ന ഒരമ്മ അവളെ ചേര്‍ത്തുപിടിക്കുന്നു.

 

 

അവളൊരു ഗോപിക

ഓര്‍മ്മകളില്‍ എത്ര ഗാനങ്ങളാണിങ്ങനെ കൂടുവച്ച് ചേക്കേറിയിരിക്കുന്നത്. പല പാട്ടുകളും ഒഴുകിയെത്തുന്നത് ഓര്‍മ്മകളുടെ പൂമരം കുലുക്കിയാകും. വീണു കിട്ടുന്നത്രയും സുഗന്ധമുള്ളവ. ആകാശവാണിയിലെ ലളിതഗാന പാഠത്തിനു മുന്‍പില്‍ കടലാസും പേനയുമായിരുന്ന് , എന്നെങ്കിലും ഞാനൊരു ഗായികയാകുമ്പോള്‍ ആദ്യം പാടണമെന്നു കരുതി കുറിച്ചു വച്ച ഒരു ഗാനമുണ്ട്, ‘ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകി വരും , ഒരു ദ്വാപര യുഗസന്ധ്യയില്‍… ‘ അര്‍ഥവും ഭാവവുമൊന്നും അന്നു മനസ്സിലാക്കിയിട്ടുണ്ടാവില്ല, അതുറപ്പാണ്, എങ്കിലും അത്തരം പാട്ടുകളോട് മനസ്സിനു വല്ലാത്തൊരു അഭിനിവേശം തന്നെയായിരുന്നു.

കുറച്ചു കാലം കഴിഞ്ഞ് കൌമാരത്തിന്റെ ഇളക്കങ്ങളില്‍ മനസ്സു തുള്ളിത്തുളുമ്പുന്ന കാലത്ത് ആ ഗാനം ഒരു വേദിയില്‍ കേട്ടു, വെക്കേഷന്‍ ക്ലാസ്സുകള്‍ക്ക് പോയിരുന്ന പാരലല്‍ കോളജിന്റെ വാര്‍ഷികാഘോഷവേളയില്‍. തൊട്ടു പിന്നാലെ നടക്കുന്ന നൃത്ത പരിപാടിയ്ക്കായി വേഷമിട്ടു നിന്ന ഒരു പ്രീഡിഗ്രി വിദ്യാര്‍ത്ഥിനി ആ ലളിതഗാനം ആലപിച്ചപ്പോള്‍ സത്യത്തില്‍ അവളൊരു ഗോപികയായിട്ടാണു എനിക്കു തോന്നിയത്. പാട്ടിന്റെ വരികളില്‍ ഒളിച്ചിരുന്ന ദൃശ്യഭംഗികള്‍ ആ വേദിയില്‍ മിന്നിമറയുന്നതു ഞാന്‍ കണ്ടു.

ആലാപനത്തിന്റെ മാധുര്യത്തെ അവളുടെ വേഷാലങ്കാരങ്ങള്‍ എത്രയധികം ഇരട്ടിയാക്കി എന്നു പറയാനാവില്ല. പിന്നീടൊരുപാടു കാലം ആ വേഷത്തില്‍ ഞാന്‍ മനസ്സിലാ ഗാനം ആലപിച്ചിരുന്നു. കൌമാരത്തിന്റെ കുന്നിമണിച്ചെപ്പു തുറക്കുന്നൊരു കളിക്കൂട്ടുകാരനെ രൂപമില്ലാതെ ഭാവന ചെയ്തു. പിന്നില്‍ നിന്നവന്‍ കണ്ണുപൊത്തുമ്പോള്‍ ഞാന്‍ നാണത്താല്‍ ചുവന്നു. ഒരു ദ്വാപരയുഗസന്ധ്യയില്‍ ഓടക്കുഴല്‍ വിളി കേള്‍ക്കുവാനും നീലോല്‍പ്പലമാല ചാര്‍ത്തുവാനുമൊക്കെ ഇന്നും ആ ഗാനമെന്നെ വിളിച്ചിറക്കി യമുനാതീരത്തേയ്ക്ക് കൊണ്ടുപോകാറുണ്ട്, അപ്പോഴൊക്കെ, പേരറിയാത്ത ആ പെണ്‍കുട്ടിയുടെ അന്നത്തെ ഉടയാടകളില്‍ ഞാനെന്നെ അണിയിച്ചൊരുക്കാറുമുണ്ട്.

 

 

ദിവസത്തിനുമേല്‍ പാട്ടിന്റെ കനം

ദില്ലിയില്‍ താമസം തുടങ്ങിയ കാലം, ജീവിതത്തിന്റെ അരികുകളില്‍ തുന്നിപ്പിടിപ്പിച്ചിരുന്ന അലുക്കുകളും കിന്നരികളും അഴിഞ്ഞൂര്‍ന്നു പോയി പരുക്കന്‍ നൂലിഴകള്‍ മാത്രമായിരുന്നു ശേഷിച്ചിരുന്നത്. കഥകളും കവിതകളും പാട്ടുകളും എവിടെ പോയ്മറഞ്ഞുവെന്നു പോലും പിടികിട്ടാത്ത ക്കാലമായിരുന്നു അത്. രാവിലെ വീട്ടുകാര്യങ്ങളൊതുക്കി നരകതുല്യമായ ഓഫീസിലേയ്ക്കുള്ള യാത്രയ്ക്കു തയാറെടുക്കുമ്പോള്‍ നാലാം നിലയുടെ പിന്‍ ബാല്‍ക്കണിയിലൂടെ മാസത്തില്‍ ഒന്നോ രണ്ടോ തവണ ഒരു ശബ്ദമാധുരി കടന്നെത്തിയിരുന്നു.

പഴയകാല അനശ്വര ഹിന്ദിഗാനങ്ങള്‍. ഈണം കൊണ്ടു തിരിച്ചറിയാമെങ്കിലും പലതിന്റെയും വരികളും വാക്കുകളും എനിക്ക് വ്യക്തമായിരുന്നില്ല, പക്ഷേ ‘ഭഗവാന്‍ …. ഭഗവാന്‍… എന്ന് ആ ശബ്ദമുയര്‍ന്ന് ഞങ്ങളുടെ നാലാം നിലയും പിന്നിട്ട് ആകാശത്തേയ്ക്കുയരുമ്പോള്‍ തിരക്കുകളെല്ലാം മറന്ന് നിശബ്ദം കേട്ടു നില്‍ക്കുന്ന ഒരെന്നെ ഞാനോര്‍മ്മിക്കുന്നു. ജനലിലൂടെ എനിക്കു കാണാം താഴെ എതിര്‍വശത്തെ പടികളില്‍ ഒരു വൃദ്ധന്‍. യാചകരുടെ വേഷം. അടുത്തു തന്നെ ഒരു മുഷിഞ്ഞ ഭാണ്ഡവും വടിയും. ഇത്ര ഗാംഭീര്യമുള്ള പുരുഷശബ്ദം ഈ മെലിഞ്ഞ രൂപത്തില്‍ നിന്നാണോ എന്നു സംശയിച്ചുപോകുന്ന പ്രകൃതം. ആശകളുടെയൊപ്പം നിരാശകളുടെയും വര്‍ണ്ണങ്ങള്‍ ചേര്‍ത്ത് ലോകമണിയിച്ചൊരുക്കിയ വിധാതാവിനു കേള്‍ക്കുവാന്‍ പാടുന്ന അയാള്‍ ലോകത്തിന്റെ നിറങ്ങളെല്ലാം ഒരു ഇരുള്‍മറയായി മാത്രമാണു കണ്ടിരുന്നത്.

അയാളുടെ കണ്ണുകള്‍ക്ക് അല്പമാത്രമായേ കാഴ്ചയേ ഉണ്ടായിരുന്നുള്ളു. കാണാത്ത കാഴ്ചകളില്‍ ജീവിത വ്യഥകള്‍ പാടി നിറയ്ക്കുമ്പോള്‍ ഒരു ദൈവവും അതുകേട്ട് കണ്ണുനീരൊഴുക്കിയിട്ടുണ്ടാവില്ല. ‘മന്ദിര്‍ ഗിര്‍ഥാ ഫിര്‍ ബന്‍ ജാത്താ, ദില്‍ കൊ കോന്‍ സമ്പാലേ..’ ( അമ്പലങ്ങള്‍ തകര്‍ന്നാല്‍ വീണ്ടും നിര്‍മ്മിക്കാം , മനസ്സിനെ ആരു കാത്തുവയ്ക്കും?) ഭഗവാനോടുള്ള ചോദ്യങ്ങളില്‍ തകര്‍ന്നുപോയ എത്രയേറെ മനസ്സുകളാണു പ്രതിഫലിക്കുന്നത്? ഒടുവില്‍ ‘ദുനിയാ കെ രഖ് വാലേ…..രഖ് വാലേ …രഖ് വാലേ… ‘ എന്നുയരങ്ങളില്‍ അവസാനിക്കുമ്പോള്‍ ഹൃദയത്തിലൂടെ ഒരു മിന്നല്‍പ്പിണര്‍ പായുന്ന വേദനയും നടുക്കവും അനുഭവപ്പെട്ടിരുന്നു. നാദമിടറാതെ ഗാനം നിലയ്ക്കുമ്പോള്‍ അന്നത്തെ ദിവസത്തിന്റെ മേല്‍ വലിയൊരു കനം വന്നു വീണിരിക്കും. എന്നിട്ടും മുകളില്‍ നിന്ന് മറ്റു പല വീട്ടുകാരെയും പോലെ താഴേയ്ക്ക് പണം എറിഞ്ഞു കൊടുക്കുന്നതിനപ്പുറം ഒന്നിറങ്ങിച്ചെല്ലാനോ അയാളോടു സംസാരിക്കാനോ തുനിഞ്ഞില്ലെന്നത് ഏതു കുമ്പസാരകൂട്ടിലും ഞാനേറ്റുപറയുന്ന തെറ്റ്.

രണ്ടു കണ്ണുകള്‍ക്കും കാഴ്ചയുള്ളപ്പോഴും ഒരു മനുഷ്യജീവി സ്വന്തം ചുറ്റുപാടുകളോട് എത്രയധികം അന്ധമാകാം എന്നു വേദനയോടെ ഓര്‍ക്കുന്നു. കാഴ്ച കുറവുള്ള അയാള്‍ അടുത്തു നില്‍ക്കുന്ന ആരുടെയെങ്കിലും സഹായത്തോടെയാണ് വീണു കിട്ടുന്ന പണം ശേഖരിച്ചിരുന്നതെന്നു ഞാന്‍ കണ്ടതാണ്. എന്നിട്ടും ഘനഗംഭീരംമായ ആ ശബ്ദം പ്രിയഗാനത്തോടു ചേര്‍ത്തുവച്ച് മനസ്സടച്ച് ഞാന്‍ ഒഴിഞ്ഞുമാറി.

 

 

അടഞ്ഞ കാതിലൊരു കടല്‍
പ്രണയം കൊണ്ട് , അല്ല വിരഹം കൊണ്ട്, മനസ്സു പൊള്ളിപ്പിടഞ്ഞ ഒരു സായാഹ്നം. കാതിലെത്തുന്നതൊന്നും ഉള്ളില്‍ പ്രവേശിക്കാതെയും കണ്ണുകള്‍ നീര്‍ വരണ്ട് അന്ധമാകുകയും ചെയ്ത ആ മുഹൂര്‍ത്തത്തില്‍ എങ്ങനെയാണാ ഗാനം മനസ്സിലെത്തിയതെന്നോര്‍മ്മയില്ല. മറ്റെല്ലാ ശബ്ദങ്ങളെയും നിഷേധിച്ച കാതില്‍ ആരാണതപ്പോള്‍ പാടിത്തന്നത്? ‘ദില്‍ ഹൂം ഹൂം കരേ , ഖബരായേ.. ‘ ( മനസ്സു ഭയചകിതമാകുന്നു) രുദാലി എന്ന ചലചിത്രാത്ഭുതത്തിലെ ലതാ മങ്കേഷ്കര്‍ ഗാനം. ‘നിന്റെ സ്പര്‍ശം എന്റെ ഉണങ്ങിയ ശാഖികളെ ഹരിതാഭമാക്കി..” എന്നു കേള്‍ക്കുമ്പോള്‍ ജന്മാന്തരങ്ങളിലെങ്ങോ അറിഞ്ഞ ആ സ്പര്‍ശം, കൈപിടിച്ചെന്നെ കൊണ്ടുപോകുന്നതെവിടേയ്ക്കാണ്?

മണ്‍പാതയിലൂടെ നിശബ്ദം നടക്കുമ്പോള്‍ , ‘എനിക്കറിയാം ഈ വഴികള്‍’ എന്നു മനസ്സു കരയുന്നു. ഇവിടെ വച്ചായിരുന്നു നീ എന്നെ കണ്ടുമുട്ടേണ്ടിയിരുന്നത്, ആകാശനീലയില്‍ നക്ഷത്രപൂക്കളുള്ള പാവാടയും കരിനീല ബ്ലൌസുമിട്ട് ഞാനീ വഴിയൊക്കെ നിന്നെ തേടി അലഞ്ഞതാണ്. വരാമെന്നു പറഞ്ഞു പിരിഞ്ഞ കഴിഞ്ഞ ജന്മങ്ങളില്‍ നിന്ന് നീ ഓടി മറഞ്ഞത് എവിടേയ്ക്കായിരുന്നു? പ്രണയം പെയ്ത് രാവു കുളിരുമ്പോള്‍ ” ‘ഓ മോരി ചാന്ദ്ര മാ.. തേരി ചാന്ദ്നി അംഗ് ജലായേം….. ‘ ഗാനം നിലയ്ക്കുകയാണ്.

ലതാജിയുടെ ശബ്ദത്തില്‍ ഡിംപിളിന്റെ പ്രണയാതുരമായ ശരീരം നിലാവിലുരുകുന്നത് ഞാന്‍ കാണുന്നു, എന്റെ ഹൃദയം പിടയുന്നു. അപ്പോഴും കണ്ണെത്താദൂരത്തെവിടെ നിന്നോ ജന്മം മുഴുവന്‍ മധുരം നിറയ്ക്കുന്ന ഒരു നോട്ടത്തിലൂടെ നീ എന്റെ ഹൃദയത്തെ പവിത്രമാക്കുന്നു. ഓരോ തവണയും ഈ ഗാനം കേള്‍ക്കുമ്പോള്‍ ആ സായാഹ്നം എന്നില്‍ പെയ്തു നിറയുന്നു. മജ്ജയും മാംസവും അസ്ഥികളും ഉരുകുന്ന പ്രണയോന്‍ന്മാദം ജീവിതത്തില്‍ നിന്നു വര്‍ഷങ്ങളെ അടര്‍ത്തിമാറ്റുന്നു.

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers