ലാല്‍, നിങ്ങളില്‍ അത്ഭുതങ്ങള്‍ ബാക്കിയുണ്ട്- Exclusive Review

‘അഭിനയത്തില്‍ മഹത്വവും മാനക്കേടുമുണ്ട്. താരം കേവലമൊരു പ്രദര്‍ശനവസ്തുവാകുന്നത് മാനക്കേട്, സ്വയം മറന്ന് കഥാപാത്രമാകുന്നത് മഹത്തരം’. എന്നു പറഞ്ഞത് ഇംഗ്ലീഷ് നടന്‍ ആര്‍തര്‍ ജോണ്‍ ഗില്‍ഗഡ് ആണ്. 1980 ല്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ തുടങ്ങി’ 2011 ല്‍ ‘പ്രണയം’ വരെ 300 […]

പുതിയ തേജാ, പഴയ അതേ മത്തിക്കറി…

എന്റെ വല്യമ്മച്ചി ആളൊരു മഹാസംഭവമായിരുന്നെന്ന് എനിക്ക് പലപ്പഴും തോന്നിയിട്ടുണ്ട്. ആളുകളൊത്തിരിയുള്ള ഞങ്ങളുടെ കൂട്ടുകുടുംബത്തില്‍ വളര്‍ന്നതും വന്നു കേറിയതുമായി പെണ്ണുങ്ങള്‍ ഒരുപാടുണ്ടായിരുന്നിട്ടും അടുക്കളഭരണത്തിന്റെ സര്‍വാധികാരി മരിക്കുംവരെ വല്യമ്മച്ചി തന്നായിരുന്നു. ആളിനൊപ്പിച്ചു വരുമാനമില്ലാതിരുന്ന അക്കാലത്ത്, പറമ്പീ വെളയുന്ന കപ്പേം മാങ്ങേം ചക്കേം കൊണ്ടൊക്കെ എല്ലാരേം […]

ലാല്‍ വഴിത്തിരിവില്‍ – ബ്ലെസ്സി സംസാരിക്കുന്നു

നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ പോലും ആകാത്തത്ര കഷ്ടപ്പെട്ടിട്ടാണു ഞാന്‍ സിനിമാ സംവിധായകന്‍ ആയത്. ആരുടെയേങ്കിലും സൃഷ്ടി മോഷ്ടിച്ച് പടം ചെയ്യേണ്ടിവന്നാല്‍ ഞാന്‍ ഈ പണി അന്ന് നിര്‍ത്തും.

പിണറായി മാറും

പിണറായി വിജയന്‍ ഇക്കുറി സ്ഥാനമാഴിയുമെന്നാണ്സൂ ചന. കോടിയേരി ബാലകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തേക്കു കൊണ്ടു വരാനാണ് നീക്കങ്ങള്‍. എന്നാല്‍, എം.വി ഗോവിന്ദന്‍ മാസ്റ്ററെ സെക്രട്ടറിയാക്കാന്‍ കണ്ണൂരിലെ ചില പാര്‍ട്ടി കേന്ദ്രങ്ങള്‍ അണിയറ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അമേരിക്ക കുലുങ്ങിയാലും ഇന്ത്യന്‍ ബി.പി.ഒ അനങ്ങില്ല

ഐ.ടി കമ്പനികളെ മാന്ദ്യം ബാധിച്ചാല്‍ പോലും ബി.പി.ഒ ഈ കാറ്റിലും കുലുങ്ങില്ല. പറയുന്നത് മറ്റാരുമല്ല. ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ സംഘടനയായ ‘നാസ്കോ’മിന്റെ പ്രസിഡന്റ് സോം മിത്തല്‍ തന്നെ. പ്രതിവര്‍ഷം 1700 കോടി ഡോളര്‍ (ഏകദേശം 75,000 കോടി രൂപ) വിറ്റു വരവ് നേടുന്ന മേഖലയാണ് ഇന്ത്യന്‍ ബി.പി.ഒ വ്യവസായം. ഈ മേഖല നടപ്പ് സാമ്പത്തിക വര്‍ഷം നേടുമെന്ന് പ്രതീക്ഷിക്കുന്ന വളര്‍ച്ചയില്‍ ഒരു ശതമാനം പോലും കുറവ് വരുത്തേണ്ട സാഹചര്യം നില നില്‍ക്കുന്നില്ലെന്ന് സോം മിത്തല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 16മുതല്‍ 18 ശതമാനം വരെയാണ് നടപ്പ് സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ച.

വിപണികളില്‍ തിരിച്ചു വരവിന് സാധ്യത

കഴിഞ്ഞ ദിവസങ്ങളിലെ തകര്‍ച്ചയോടെ മികച്ച ഓഹരികള്‍ ഏറെയും ആകര്‍ഷകമായ നിലവാരങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. ഇത് വരും ദിവസങ്ങളില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കാര്യമായ തോതില്‍ നിക്ഷേപങ്ങള്‍ എത്താന്‍ സഹായകമാകും. തുടര്‍ച്ചയായ തകര്‍ച്ചകളില്‍ മനം മടുത്ത സാധാരണ നിക്ഷേപകരും ഇപ്പോഴത്തെ വില നിലവാരത്തില്‍ ആകൃഷ്ടരായി വിപണിയില്‍ തിരിച്ചെത്തിയേക്കും.

‘ഇവനെ ഒരു ഫുട്ബോളറാക്കണം’

കല്‍പ്പറ്റയിലെ ഫുട്ബാള്‍ ഗ്രൌണ്ടില്‍ കണ്ട പുത്തന്‍ താരോദയങ്ങളിലേക്ക് ഒരു ക്യാമറയുടെ സഞ്ചാരം. ശ്രദ്ധേയനായ ഫോട്ടോഗ്രാഫര്‍ അജിലാല്‍ പകര്‍ത്തിയ ചിത്രങ്ങള്‍, വാക്കുകള്‍

നിക്ഷേപകരുടെ ശാപം ഉടമകള്‍ക്ക് ഉപകാരം

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കൈവശമുള്ള ഓഹരികളെല്ലാം വിറ്റ് തടി രക്ഷിക്കാന്‍ ഓടുമ്പോള്‍ സ്വന്തം കമ്പനികളിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ ഇതിനെക്കാള്‍ പറ്റിയ സമയമില്ലെന്ന വിലയിരുത്തലിലാണ് കമ്പനി ഉടമകള്‍. ഇന്ത്യയിലെ മുന്‍ നിരകമ്പനികള്‍ക്കൊപ്പം കേരളത്തിലെ ചില കമ്പനികളുടെ പ്രൊമോട്ടര്‍മാരും സ്വന്തം കമ്പനികളിലെ ഓഹരി വിഹിതം ഉയര്‍ത്താന്‍ രംഗത്തു വന്നിട്ടുണ്ട്.

വേലിക്കകത്തെ വേലിചാട്ടക്കാരന്‍

മൂന്നാറില്‍ നാം നടത്തിയ പൊളിച്ചടുക്കലും, കൊട്ടാരക്കര ഗണപതി ഭക്തനെ കൊട്ടത്തേങ്ങ പോലെ അഴിക്കുള്ളിലിട്ടതുമെല്ലാം കണ്ട് നമ്മളൊരു സംഭവമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന കുറേപേര്‍.

നമ്മുടെ ഹൈള്‍ ടെക് അടവുകള്‍ കണ്ട് അവരും ഞെട്ടിയിരിക്കയാണ്. ഞെട്ടല്‍ പൂര്‍ണ്ണമായിട്ടില്ല. വരും ദിവസങ്ങളില്‍ , ഗൂഗിള്‍ ബസ്, ഫേസ്ബുക്ക്, ബ്ലോഗിംഗ്, തുടങ്ങിയ സൈബര്‍ വിപ്ലവപാതകളാണ് നാം സ്വീകരിക്കാന്‍ പോകുന്നത്. വേലികെട്ടാന്‍ വരുന്നവന്റെ ടൌസറ് കീറും. നമ്മുടേത് കീറിയാല്‍ ‘തയ്ക്കാന്‍’ നമുക്ക് പണ്ടേയറിയാം.

ബെഡ് സ്പേസ് വായനക്ക്

‘ബെഡ് സ്പേസ് വാടകക്ക്’ എന്ന് വായിക്കാതെ പോയ ഗള്‍ഫുകാരുണ്ടാവില്ല. ഗള്‍ഫില്‍ പത്രങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റിലെ ബോര്‍ഡുകളിലും വഴിയോരത്തുമെല്ലാം കണ്ട് സുചരിചിതമാണ് ഈ പദം ‘ബെഡ്സ്പേസ്’.   തലചായ്ക്കാനൊരിടം എന്നൊക്കെ പറയാറില്ലേ. അതുപോലെ ജോലിയെടുത്ത് തളര്‍ന്ന തല മാത്രമല്ല, കീഴ്പോട്ട് കാലുവരെയുള്ള ശരീരം മുഴുവന്‍ […]

ഗോള്‍മാര്‍ക്കറ്റിസം

വല്ലപ്പോഴും എ.കെ.ജി പ്രതിമയില്‍ ചാരി നിന്ന് ആത്മഗതം നടത്തുന്ന പി. കരുണാകരനും സഹായികളുടെ കൈ പിടിച്ച് രണ്ടു പ്രതിമകള്‍ക്കും ഇടയിലൂടെ പാര്‍ട്ടി ഓഫീസിലേക്ക് വല്ലപ്പോഴും കയറി പോകുന്ന പരിണത പ്രജ്ഞനായ വി.എസ് അച്യുതാനന്ദനും തിരക്കു പിടിച്ച ഒരു ദിവസം അവസാനിപ്പിച്ച് ആദ്യം വണ്ടിയില്‍ കയറി ഭര്‍ത്താവിനെ കാത്തിരിക്കുന്ന വൃന്ദാ കാരാട്ടിനും ഇടയില്‍ ലെനിന്‍ പ്രതിമ എന്തു മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്? ഓഫീസടച്ച് സഖാക്കളെല്ലാം വീടുകള്‍ പറ്റിക്കഴിയുമ്പോള്‍, ജനകീയ കമ്യൂണിസ്റ്റായിരുന്ന, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവ് എ.കെ.ജിയുടെ പ്രതിമയോട് ലെനിന്‍ പ്രതിമ നടത്തുന്ന മൌനസംവാദം എന്തായിരിക്കുമെന്നാണ് ഞാന്‍ ഓര്‍ക്കാറ്.

ആകര്‍ഷകമാകുന്ന ബാങ്ക് നിക്ഷേപങ്ങള്‍- ഇന്‍വെസ്റ്റേഴ്സ് കോര്‍ണര്‍

ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും സുരക്ഷിതമായ നിക്ഷേപം ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരത്തിന് അധികമെന്നും അലോചിക്കേണ്ടതില്ല. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ തന്നെ. ഓഹരി വിലകളുടെ ചാഞ്ചാട്ടം മൂലമുള്ള ഏറ്റക്കുറച്ചിലുകളോ മ്യൂച്വല്‍ ഫണ്ടുകളെ പോലെ ആസ്തി മൂല്യത്തില്‍ പൊടുന്നനെയുള്ള ഇടിവുകളോ ബാങ്ക് നിക്ഷേപങ്ങളെ ബാധിക്കില്ല. എന്ന് മാത്രമല്ല നിക്ഷേപ തുക ഒരിക്കല്‍ പോലും കുറയുകയുമില്ല. നിക്ഷേപങ്ങളില്‍ നിന്ന് വായ്പയെടുക്കാനുള്ള സൌകര്യം ഇതിനു പുറമെ.

പെണ്‍മ-ഷാഹിദക്ക് ഗദ്ദാമയിലേക്കുള്ള ദൂരം

ഷാഹിദക്കു മുന്നിലിപ്പോള്‍ തീകൊണ്ട് വരഞ്ഞൊരു മരുഭൂമിയാണ്. ആരോ പറഞ്ഞു ഗര്‍ഫില്‍ അറബിയുടെ വീട്ടില്‍ ജോലിക്കുള്ള വിസയുണ്ടെന്ന്. ലോകം കാണാത്ത പേടിത്തൊണ്ടിയായ ഷാഹിദ എത്ര ധൈര്യവതിയായെന്ന് ഞാന്‍ അതിശയിച്ചു. കടങ്ങള്‍ വീട്ടണം,മക്കളെ നന്നായി പഠിപ്പിക്കണം,പുര വെക്കണം, ഉമ്മയെ നോക്കണം… ഇവിടെ നിന്നാല്‍ പറ്റില്ല. കടല്‍ കടക്കുക തന്നെ -അവളുടെ നിശ്ചയദാര്‍ഢ്യത്തില്‍ മറുത്തൊന്നും പറയാനാവാതെ ഞാന്‍ തരിച്ചു നിന്നു. മനസ്സുകൊണ്ട് പ്രാര്‍ഥിച്ചു. പടച്ചവനേ ഒരു ഗദ്ദാമയുടെ ജീവിതപ്പകര്‍ച്ച കൂടി ഇവളില്‍ നിന്ന് കേള്‍ക്കാന്‍ ഇടവരരുതേ…

വര്‍ഗീയതക്കും വിഷമഴക്കും മുന്നില്‍ പതറാതെ

യുവാക്കളുടെ കൂട്ടായ്മകളും ക്ലബ്ബുകളും മരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പുഞ്ചിരി ക്ലബ് അനേകം പുതു സാധ്യതകളാണ് തുറന്നിടുന്നത്. ക്ലബ്ബുകള്‍ ആയാല്‍ ഇങ്ങനെയിരിക്കണം.

പാര്‍ട്ടി മെംബര്‍ഷിപ്പ് @ 1994

ആറാമനായിരുന്ന ഞാന്‍. എന്റെ ഊഴത്തില്‍ ‘മദ്യപന്റെ അപരലോകവും മാര്‍ക്സിന്റെ അപരലോകവും എതാണ്ട് ഒന്നു തന്നെയാണെന്നും മദ്യവിരുദ്ധ സദാചാരം തൊഴിലാളി വര്‍ഗസദാചാമല്ലെന്നും’ വാദിച്ചു. നിലനില്‍ക്കുന്ന സാമൂഹിക ക്രമം താങ്ങിനിര്‍ത്തുന്ന ചില ബൂര്‍ഷ്വാ ദുരാചാരങ്ങള്‍ക്ക് വിടുപണി ചെയ്യേണ്ട ബാധ്യത കമ്മ്യൂണിസ്റ്റുകള്‍ക്കില്ലെന്നും അതുകൊണ്ട് ഞാന്‍ ‘ഫിറ്റാ’കാറുണ്ടെന്നും പറഞ്ഞു. കള്ളു കുടിച്ചാല്‍ എന്താണ് തെറ്റെന്നും അതെങ്ങിനെയാണ് ആന്റി മാര്‍ക്സിസ്റ്റ് ആകുന്നതെന്നും ചോദിച്ച് ഞാന്‍ നിര്‍ത്തി.

കവര്‍സ്റ്റോറി…സെക്രട്ടറി നന്നായാല്‍ പാതി നന്നായി

സംസ്ഥാന സമ്മേളന പശ്ചാത്തലത്തില്‍ പ്രമുഖ രാഷ്ട്രീയ, മാധ്യമ നിരീക്ഷകന്‍ അഡ്വ. ജയശങ്കറുമായി സി.പി ബിനീഷ് സംസാരിക്കുന്നു   ? സി.പി.എമ്മില്‍ വീണ്ടും സമ്മേളന കാലമാണ്. വിവാദങ്ങളും ഗ്രൂപ്പ്പോരുകളും സജീവം. തെറ്റുതിരുത്തല്‍ രേഖ പ്രാവര്‍ത്തികമാക്കുമ്പോള്‍ 14 വര്‍ഷമായി സെക്രട്ടറി സ്ഥാനത്തുള്ള പിണറായി ഒഴിയേണ്ടി […]

വൈഡ് ആംഗിള്‍-എന്‍.പി സജീഷ്

കാള്‍ മാര്‍ക്സ് മരിച്ച് 12 വര്‍ഷം കഴിഞ്ഞാണ് സിനിമ പിറക്കുന്നത്. തനിക്കു മുമ്പേ പിറന്ന മാര്‍ക്സിസത്തെ എന്നാല്‍, സിനിമ ഇക്കാലയളവില്‍ സവിശേഷമായി തന്നെ പകര്‍ത്തി. സിനിമ കണ്ട മാര്‍ക്സിസം എന്തായിരുന്നുവെന്ന് അന്വേഷിക്കുന്നത് സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ക്ക് ഊര്‍ജം പകരും. മലയാള ചലച്ചിത്ര നിരൂപണത്തിലെ പുതു തലമുറയില്‍ ആഴമുള്ള നിരീക്ഷണങ്ങളും ആര്‍ജവമുള്ള എഴുത്തുംകൊണ്ട് വേറിട്ടു നില്‍ക്കുന്ന എന്‍.പി സജീഷ് ഇത്തരമൊരു അന്വേഷണത്തിന്റെ വഴിയിലാണ്. ആ അന്വേഷണങ്ങളുടെ ആമുഖമാണ് ഇത്. പല ഭാഗങ്ങളായി ഇത് നാലാമിടം പ്രസിദ്ധീകരിക്കുന്നു.

സൈക്കിള്‍ ആരുടെ മൃഗം

എന്റെ ആദ്യത്തെ സൈക്കിള്‍ സവാരി കീര്‍ത്തിയോടൊപ്പമായിരുന്നു. ഹരിപ്പാട്ട് നിന്നും ഹൈറേഞ്ചിേലേക്ക് കുടിയേറിപ്പര്‍ത്ത തങ്കപ്പന്‍ പിള്ളയുടെ മകനാണ് കീര്‍ത്തി. ഹരിപ്പാട് നിന്നും അമ്പലപ്പുഴയിലേക്കും ആലപ്പുഴയ്ക്ക് സിനിമകാണാനുമെല്ലാം സൈക്കിള്‍ ചവിട്ടിപ്പോയതിന്റെ ധീരോദാത്തവും അതിസാഹസികവുമായ ഒരു ഭൂതകാലം കീര്‍ത്തിക്കുണ്ടായിരുന്നു. ഞങ്ങളുടെ സൈക്കിള്‍ സവാരികളിലെല്ലാം ആ കഥകളോരോന്ന് […]

തീയായും ജലമായും-സെറീന

ചില നേരങ്ങളില്‍ ഞാന്‍ അവരാകും. രണ്ടു പെണ്മക്കളെ ചേര്‍ത്ത് പിടിച്ചു അമ്മയെന്ന ആന്തലിന്റെ ചൂടറിയുന്നതിനും എത്രയോ മുന്‍പ് അവരെന്നിലൂടെ നടന്നു തുടങ്ങിയിരിക്കുന്നു. ഭ്രാന്തിന്‍റെ മോഹാവസ്ഥ യെക്കുറിച്ചെന്തോ അര്‍ത്ഥമറിയാതെ കവിതയിലെഴുതിയതിനു സ്കൂള്‍ കുട്ടിയായിരിക്കുമ്പോള്‍ എന്നെ വഴക്ക് കേള്‍പ്പിച്ചത് അവരല്ലാതെ മറ്റാരാണ്‌?

ഇതാ, പുസ്തകങ്ങളുടെ വസന്തം

വരാനിരിക്കുന്ന പുസ്തകങ്ങളെക്കുറിച്ച്, പുസ്തക വിപണിയിലെ പുതു പ്രവണതകളെക്കുറിച്ച്, കഴിഞ്ഞ മാസം ഏറ്റവും വായിക്കപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് പ്രമുഖ പ്രസാധകര്‍ സംസാരിക്കുന്നു. ഈ പംക്തിയില്‍ ആദ്യം എ.വി ശ്രീകുമാറാണ്. ഡി.സി ബുക്സിന്റെ പബ്ലിക്കേഷന്‍സ് മാനേജര്‍. മലയാളത്തിന്റെ എഴുത്തിനെയും എഴുത്തിനെയും വായനയെയും കുറിച്ച് എ.വി ശ്രീകുമാര്‍ സംസാരിക്കുന്നു.

ദി പൈറേറ്റ്സ് ഓഫ് സോമാലിയ: ഇന്‍സൈഡ് ദെയര്‍ ഹിഡന്‍ വേള്‍ഡ്’

ജീവന്‍ പണയംവെച്ച് ജയ് ബഹാദൂര്‍ എന്ന കനേഡിയന്‍ പത്രപ്രവര്‍ത്തകന്‍ നടത്തിയ യാത്രയാണ് ‘ദി പൈറേറ്റ്സ് ഓഫ് സോമാലിയ: ഇന്‍സൈഡ് ദെയര്‍ ഹിഡന്‍ വേള്‍ഡ്’ എന്ന പുസ്തകമായി കഴിഞ്ഞ മാസം പുറത്തുവന്നത്. പാശ്ചാത്യക്കര്‍ക്ക് അപ്രാപ്യമായ ലോകത്തേക്കാണ് ബഹാദൂര്‍ സധൈര്യം കാലെടുത്തുവെച്ചത്. സോമാലിയയുടെ അസന്നിഗ്ധതയല്ല, ആ സംസ്കാരത്തെ ഉള്‍ക്കൊള്ളുകയെന്ന വെല്ലുവിളിയാണ് ഒരുവിദേശിയെ കൂടുതല്‍ വലയ്ക്കുകയെന്ന് ബഹദൂര്‍ പറയുന്നു.

ബെഡ് സ്പേസ് വായനക്ക്

ബെഡ് സ്പേസ് വാടകക്ക്’ എന്ന് വായിക്കാതെ പോയ ഗള്‍ഫുകാരുണ്ടാവില്ല. ഗള്‍ഫില്‍ പത്രങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റിലെ ബോര്‍ഡുകളിലും വഴിയോരത്തുമെല്ലാം കണ്ട് സുചരിചിതമാണ് ഈ പദം ‘ബെഡ്സ്പേസ്’. തലചായ്ക്കാനൊരിടം എന്നൊക്കെ പറയാറില്ലേ. അതുപോലെ ജോലിയെടുത്ത് തളര്‍ന്ന തല മാത്രമല്ല, കീഴ്പോട്ട് കാലുവരെയുള്ള ശരീരം മുഴുവന്‍ പുലരും വരെ ചായ്ച്ചുവച്ചുറങ്ങാനൊരിടം.

ഇനി നമ്മുടെ വീടും ഹരിതാഭം

കൃഷിച്ചിട്ടകളുടെയും ജന്തുജീവിതത്തിന്റെയും സ്വരവ്യഞ്ജനങ്ങള്‍ കുറിച്ചിടുന്ന ഇവിടം ഇനി വീട്ടുപച്ച. അറിയുന്തോറും വളരുന്ന, മൂടിയില്ലാത്ത കൌതുകചെപ്പ്. തൂകിത്തുളുമ്പട്ടെ എല്ലാവര്‍ക്കും നിറക്കാനുള്ള ഈ പച്ചയറിവുകള്‍.

ഇടം വലം- എം. ജയകൃഷ്ണന്‍

നടന്‍ പൃഥ്വിരാജിനെ സി.പി.എമ്മിലെടുക്കാവുന്നതാണ്. വാചകമടിച്ചും അഹങ്കരിച്ചും പിടിച്ചു നില്‍ക്കേണ്ടിടത്ത് അത് ഗുണം ചെയ്യും.ഇപ്പോ അത്തരത്തിലൊരു സമയമാണ്. നല്ല ഇംഗ്ളീഷ് അറിയാവുന്നതുകൊണ്ട് എസ് ആര്‍ പിയുടെ സ്ഥാനത്തേക്കും പരിഗണിക്കാം. ഡല്‍ഹിയിലേക്കേ…

ശവപ്പെട്ടിക്കുള്ളിലെ സിനിമ, ബ്ലാക്ക്‌ബെറി, സിപ്പോ.

ശവപ്പെട്ടിക്കുള്ളില്‍ ജീവിച്ചിരിക്കുന്നതിനെക്കുറിച്ച് ഉപമകള്‍ ഉണ്ടാവുക അസാധ്യം. അതും ഇറാഖിലെ 170,000 ചതുരശ്ര മൈല്‍ മരുഭൂമിയില്‍ എവിടെയോ ഒരിടത്ത്. കൂടെ, 90 മിനിറ്റ് നേരത്തേക്ക് മാത്രമുള്ള ഓക്സിജനും ബ്ലാക്ക്‌ബെറി ഫോണും ഒരു സിപ്പോ ലൈറ്ററും.

എരിവും പുളിവും പോരാ,പെപ്പറും വേണം

ഈ കാലഘട്ടത്തില്‍ മലയാളത്തില്‍ എന്താണ് സംഭവിച്ചത്.ടിവി ചന്ദ്രനും സുകുമാരന്‍ നായരുമടക്കമുള്ള സമാന്തരങ്ങള്‍ മുനതേഞ്ഞു കാലഹരണപ്പെട്ടു.ജോഷിയുടെയും ഷാജികൈലാസിന്‍റെയും ഹൈ വോള്‍ട്ടേജ് ഡ്രാമകള്‍ പുളിച്ച് തീകട്ടിയപ്പോള്‍ ഷാഫിയും സിദ്ദിഖും ,അതിനേക്കാള്‍ ക്രൂഡ് ആയ സങ്കേതങ്ങളിലേക്കാണ് തിരിഞ്ഞത്.നീരജ് പാണ്ഡെ ഹിന്ദിയില്‍ എ വെനസ്ഡേ എന്ന സിനിമ തയ്യാറാക്കുമ്പോള്‍ ഷാജി കൈലാസ് ബാബാ കല്യാണിയുടെ പണിപ്പുരയിലായിരുന്നു.തീവ്രവാദം മുംബൈയിലെ യും മീററ്റിലെയും സ്ഫോടനത്തില്‍ അംഗഭംഗം വന്ന കാല്‍നടയാത്രക്കാരെക്കാളും തന്നെ ബാധിച്ചു എന്ന മട്ടിലായിരുന്നു മലയാളിഗീര്‍വ്വാണം…

പണമയക്കാം മൊബൈലിലൂടെ

ഇന്റര്‍ ബാങ്ക് മൊബൈല്‍ പേയ്മെന്റ് സര്‍വീസ് (IMPS) എന്ന സംവിധാനത്തിന് നാഷനല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ 2010 ആഗസ്റ്റിലാണ് തുടക്കം കുറിച്ചത്. വളരെ എളുപ്പത്തിലും വേഗത്തിലും പണമയക്കാം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഇന്ത്യയിലെ 27 ഓളം പ്രമുഖ ബാങ്കുകള്‍ ഈ സേവനം ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്.

സ്കൂള്‍ വഴി നാടാകെ പടരാന്‍ കുത്തകയുടെ രഹസ്യ പദ്ധതി

ബേബി ഫുഡ് കുത്തക ഭീമന്‍, നെസ് ലേ വിദ്യാലയങ്ങള്‍ വഴി വരുംതലമുറയില്‍ പിടിമുറുക്കാനുള്ള പുതിയ ശ്രമത്തിലാണ്. ബേബി ഫുഡിലെ അസംസ്കൃത വസ്തുക്കളില്‍ കൃത്രിമം കാട്ടിയതിന് ഇന്ത്യയില്‍ ക്രിമിനല്‍ കേസുള്ള ഈ കമ്പനി സര്‍ക്കാറിന്റെ മൌനാനുവാദത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. സ്കൂളുകളിലെ കൌമാരക്കാരികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി രാജ്യത്തെ നാല് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നെസ്ലെ രഹസ്യധാരണ ഉണ്ടാക്കിക്കഴിഞ്ഞു.