കല്‍മാഡിക്കെതിരായ അന്വേഷണം അവിടെ നിര്‍ത്താമോ?

അഴിമതിയുടെ ഹോര്‍മോണ്‍ സിരകളിലൊളിപ്പിച്ച ഒരാള്‍ കാല്‍നൂറ്റാണ്ടു കാലം ഒരു രാജ്യത്തിന്റെ കായിക ഭരണത്തിന്റെ തലപ്പത്തിരുന്നിട്ടുണ്ടെങ്കില്‍ ഇനിയുമെത്ര അഴിമതിക്കഥകള്‍ ചാരം മൂടിക്കിടക്കുന്നുണ്ടാവും? മറവിരോഗം കല്‍മാഡിയെ ബാധിച്ചാലുമില്ലെങ്കിലും, അദ്ദേഹം സംഘാടക നേതൃത്വം നല്‍കിയ എല്ലാ കായിക മേളകളെയും അദ്ദേഹം ഏര്‍പ്പെട്ട കരാറുകളെയും കുറിച്ച് വിശദമായി അന്വേഷിക്കുന്നത് നന്നായിരിക്കും.

മരുപ്പച്ച – ധ്വനി

മേഘങ്ങൾക്കിടയില്‍ ആദ്യമായി 24 ആഗസ്റ്റ്‌ 2004 , അന്നാണ് എന്റെ പ്രവാസ ജീവിതത്തിന്റെ തുടക്കം.സ്വപ്നത്തില്‍ അല്ലാതെ ഞാന്‍ മേഘങ്ങള്ക്കി ടയില്‍ ആദ്യമായി സഞ്ചരിച്ചത് അന്നായിരുന്നു. എന്നും കൊതിയോടെ മുകളിലെക്കുനോക്കിയിരുന്ന മേഘങ്ങളേ ആദ്യമായി ഞാന്‍ താഴേക്ക്‌ നോക്കി കണ്ടു. ജീവിതം തന്നെ ഒരു […]

സിനിമാപ്പുര-ആശിഷ്

മലയാളത്തിന്റെ വെള്ളിത്തിരയിലും ഇപ്പോള്‍ യുവതയുടെ വസന്തം. ഏറെക്കാലമായി മലയാളികള്‍ അയല്‍ഭാഷകളിലെ സിനിമാ തരംഗങ്ങള്‍ നോക്കി നമ്മള്‍ മാത്രമെന്തേ ഇങ്ങനെയെന്ന് വിലപിക്കുകയായിരുന്നെങ്കില്‍, മാറ്റത്തിന്റെ കാറ്റടിച്ചു തുടങ്ങിയ മലയാളത്തെചൊല്ലിയും അല്‍പം അഹങ്കരിക്കാമെന്ന നിലയിലായിരിക്കുന്നു ഇപ്പോള്‍. സൂപ്പര്‍ താരങ്ങള്‍ മുതല്‍ യംഗ് സൂപ്പര്‍താരങ്ങള്‍ വരെ കാട്ടിക്കൂട്ടുന്ന താരജാഡകള്‍ സഹിച്ചിറങ്ങി പോരേണ്ട അവസ്ഥയിലുണ്ടായ മാറ്റം തെല്ലൊന്നുമല്ല മലയാളി പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നത്.

ക്ലാപ് ബോക്സ്-രവിശങ്കര്‍

ദ് റൈസ് ഓഫ് പ്ലാനറ്റ്സ് ഓഫ് ദ് എയ്പ്സ് എന്ന ചിത്രം ഒരു വിശാല ചര്‍ച്ച അര്‍ഹിക്കുന്ന പടമാണ്.മനുഷ്യക്കുരങ്ങുകളുടെ ഉയിര്‍പ്പാണ് പടത്തിന്റെ കേന്ദ്രമെങ്കിലും അത് ചര്‍ച്ചചെയ്യുന്ന രാഷ്ട്രീയം ബൃഹത്താണ്. തീര്‍ച്ചയായും അധിനിവേശവിരുദ്ധം റൂപ്പര്‍ട്ട് യാട്ട് സംവിധാനം ചെയ്ത് ജെയിംസ് ഫ്രാങ്കോയും ഇന്ത്യക്കാരി ഫ്രിദ പിന്‍ോയും മുഖ്യവേഷങ്ങളിലെത്തുന്ന ഈ ചിത്രം അടിച്ചമര്‍ത്തലുകള്‍ക്ക് ശേഷം തകര്‍ക്കപ്പെട്ടവന്റെ ഉയര്‍ത്തെഴുനേല്‍പ്പിന്റെ കൈവഴികള്‍ വരച്ചു ചേര്‍ക്കുന്നു.

ശരീരത്തിനും ഇലക്ട്രോണിക് ലോകത്തിനുമിടയില്‍ ഒരു ടാറ്റു….

ശരീരവും ഇലക്ട്രോണിക് ഉപകരണങ്ങളും തമ്മിലെ കൈമാറ്റങ്ങള്‍ക്ക് ഒരു ടാറ്റുവിന്റെ ദൂരം മാത്രമാവുന്നു. കുഞ്ഞുകുട്ടികള്‍ കൈയ്യില്‍ ഒട്ടിച്ചു കളിക്കുന്ന സൂപ്പര്‍മാന്റെയും ടോം ഏന്‍ഡ് ജെറിയുടെയുമൊക്കെ ടാറ്റൂ പോലെ ശരീരത്തിലൊട്ടിച്ചു വെക്കാനാവുന്ന ഇലക്ട്രോണിക് ടാറ്റുവാണ് നാനോ രംഗത്തെ പുത്തന്‍ പ്രതീക്ഷ…

കുടിയിറക്കല്‍ തകൃതിയായി, ഇനിയിത്തിരി പഠനമാവാം

വിമാനത്താവള നിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി നേടുന്നതിനുള്ള പാരിസ്ഥിതിക ആഘാത പത്രിക തയ്യാറാക്കാന്‍ സര്‍ക്കാറിതാ ഭൌമ ശാസ്ത്ര പഠന കേന്ദ്രത്തെ ചുമതലപ്പെടുത്തിയിരിക്കുന്നു. പദ്ധതി ആദ്യം, പിന്നെ, നേരം പോലെ പഠനം നടത്താമെന്ന് !!!

നായാട്ടുകാരന്‍

നായാട്ടുകാരന്‍ photo courtesy – sxc.hu തമസാ നദിയുടെ തീരത്തുളള ഇലകൊഴിഞ്ഞ മരക്കൊമ്പില്‍ രണ്ടിണക്കിളകള്‍ വന്നിരുന്നു. പൊന്തക്കാട്ടില്‍ ഒളിച്ചിരു നായാട്ടുകാരന്‍ ആ കിളിയെ വെടിവെച്ചു വീഴ്ത്തി. ശപിക്കാന്‍ മാമുനിയുണ്ടായിരുന്നില്ല. രാത്രിയില്‍ നായാട്ടുകാരന്റെ വീട്ടില്‍ ചെന്ന് തന്റെ ഓഹരി ഭക്ഷിച്ച ശേഷം കറുത്ത […]

തീന്‍മേശ- സലൂജ അഫ്സല്‍

മാംഗോ ജാം
പച്ച മാങ്ങ ചീകിയത്-ഒരു കപ്പ് (പുളി കുറഞ്ഞത്)
പഞ്ചസാര-രണ്ട് കപ്പ്
കുങ്കുമപ്പൂവ്-ഒരു നുള്ള്
ഏലക്കാ പൊടി-അര ടീ സ്പൂണ്‍

പ്രിയ രുചി- ജുമാന കാദ്രി

ഇത് ‘പ്രിയ രുചി’. എന്റെ പ്രിയ കോളം. ഓര്‍മ്മയില്‍ രുചി തൂകി നില്‍ക്കുന്ന അനേകം സംഭവങ്ങളുടെ സമാഹാരമാവും ഇത്. ഏറെ കാലമായി പറയാനാഗ്രഹിച്ച കാര്യങ്ങള്‍. രുചിയുടെ ലോകത്തേക്കുള്ള എന്റെ യാത്രകളുടെ വിവരണങ്ങള്‍.ഈ കോളം എഴുതി തുടങ്ങുമ്പോള്‍ എന്റെ ഉള്ളില്‍ സന്തോഷം മാത്രമാണ്.

വി.എസിന്റെ വിമര്‍ശവും മാധ്യമ പൊതുബോധവും.- എന്‍ പത്മനാഭന്‍

മലയാളിയെ കബളിപ്പിച്ച ഓരോ തട്ടിപ്പിന്റയും പിന്നില്‍ മാധ്യമങ്ങളായിരുന്നില്ലേ മുഖ്യ പങ്ക് വഹിച്ചത്. ആംവേയും നാനോ എക്സലും ബിസയറുമടക്കമുള്ള സാമ്പത്തിക തട്ടിപ്പുകളുടെ മുഴുവന്‍ പ്രചാരണങ്ങളിലും മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ലല്ലോ. അതെല്ലാം പരിശോധിക്കുമ്പോള്‍ കേരളീയ സമൂഹത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് കാലത്തിനു ചേര്‍ന്നതല്ലെന്ന വി.എസ് അച്യുതാനന്ദന്റെ നിരീക്ഷണം, വിമര്‍ശനം അങ്ങേയറ്റം പ്രസക്തമാവുന്നു.

ആ കൊച്ചുദേവതയെ നമ്മള്‍ കണ്ടിട്ടുണ്ട്, ഈ അമ്മമാരേയും!

നക്സല്‍ വേട്ടക്കെത്തിയ സായുധ സേന വിരല്‍ മുറിച്ചു കളഞ്ഞ ഒന്നര വയസുകാരന്‍ ചിത്രം ഗോപാല്‍ മേനോന്‍ ലളിതാംബികാ അന്തര്‍ജനത്തിന്റെ ആ കഥ ഏഴാം ക്ലാസിലാണ് പഠിക്കാനുണ്ടായിരുന്നത്. ആ കൊച്ചുവനദേവതയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന പേരില്‍. മുതിര്‍ന്ന ദേവതമാരുടെ മുന്നറിയിപ്പ് വകവെക്കാതെ ഭൂമി […]

പ്രിയ മുഖ്യമന്ത്രി, നിധിയും ഒരു ചരിത്ര സ്മാരകമാണ്!

കേരളത്തിലെ ഹിന്ദു വര്ഗീകയവാദത്തിനു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്കോട്ടും തിരുവന്തപുരത്തുമുണ്ടായിരുന്ന ചെറിയ വിജയപ്രതീക്ഷ ഇല്ലാതായി വിഷമിചിരുന്നപ്പോള്‍ കിട്ടിയ ലോട്ടറിയായി നിധികുംഭങ്ങള്‍. അനന്തപത്മനാഭന്റെത കണക്കറ്റ സ്വത്തും അന്യം നിന്നുപോയ ‘ഹിന്ദു’രാഷ്ട്രത്തെയുമോര്ത്ത്്‌ അവരഭിമാനം കൊണ്ടു. ഇത്രയും സമ്പത്ത് വിട്ടുകളഞ്ഞ രാജകുടുംബത്തിന്റെ മഹാമാനസ്ക്കതയോര്ത്ത്പ്പോള്‍ ചെറിയ രീതിയില്‍ മാറിത്തുടങ്ങിയിരുന്ന രാജഭക്തി ഇരട്ടിയായി.

ബാലന്‍

ബാലനെ കാട്ടില്‍ നിന്നെടുത്ത് സ്നേഹിച്ച്, ജോലി കൊടുത്ത് അവസാനം കള്ളനെന്ന് വിളിച്ച് സസ്പെന്‍ഡ് ചെയ്തതിനോട് ബാലന്‍ പ്രതികരിച്ചത് അത്യധികം ആഹ്ലാദത്തോടെ ഇത്ര നാളും പലരീതിയില്‍ അനുഭവിച്ച മാനസിക പീഡനങ്ങളത്രയും ഒഴിവാക്കി കാട്ടിലേക്ക് പോയി മറഞ്ഞു കൊണ്ടായിരുന്നു.
വെള്ളത്തിലേക്ക് തിരിച്ചിടപ്പെട്ട മീനിനെപ്പോലെ.
നല്ല അസൂയണ്ടെനിക്ക്, ബാലനോട്.

തടിയന്റവിട നസീറും ഇറ്റാലോ കാല്‍വിനോയും

രണ്ടാം വായനക്കായി ഇത് കൂടെ ഉള്‍പ്പെടുന്ന കാല്‍വിനോ സമാഹാരം കയ്യിലെത്തുന്ന കാലത്തേക്ക് ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനായിരുന്നു .തടിയന്റവിട നസീറിനെ കര്‍ണാടക പോലീസും , കേരളാ പോലീസും ഒന്നിച്ച് കണ്ണൂരില്‍ ചോദ്യം ചെയ്യുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു രണ്ടാം വായനക്കാലത്ത് ഞാന്‍. കേരളത്തിലെ എല്ലാ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളും, പിറ്റേ ദിവസങ്ങളിലെ പത്രങ്ങളും കണ്ണൂര്‍റിപ്പോര്‍ട്ടര്‍ മാരില്‍ നിന്നാണ് ആ ദിവസങ്ങലില്‍ തലക്കെട്ടുകള്‍ഉണ്ടാക്കിയിരുന്നത്. അത്തരം ദിവസങ്ങളിലൊന്നിലാണ് എനിക്ക് കാല്‍വിനോ കഥയുടെനിത്യ ജീവിത അര്‍ത്ഥം മനസ്സിലായത്.

പ്രൈവറ്റ് ലിമിറ്റഡ് പാര്‍ട്ടികള്‍

എന്‍ഡോസള്‍ഫാന്‍ വിവാദം പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ഒരു പരിധിവരെ, കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ മറികടന്ന് പരിസ്ഥിതി വകുപ്പില്‍ ഏറെ മാറ്റങ്ങള്‍കൊണ്ടുവന്ന ജയ്റാം രമേശിന് ആ വകുപ്പില്‍ താന്‍ ശിഖണ്ഡിയെപ്പോലെയായിരുന്നുവെന്ന് പരിതപിക്കേണ്ടിവരുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്.

ഒപ്ടോ സര്‍ക്യൂട്സ്: കൊടുങ്കാറ്റിലും ഉലയാതെ

ഈ കൊടുങ്കാറ്റിലും ഉലയാതെ പിടിച്ചു നില്‍ക്കുന്ന ചുരുക്കം ഓഹരികളില്‍ ഒന്നാണ് ഒപ്ടോ സര്‍ക്യൂട്ട്സ്. ഓഹരി വിപണി വന്‍ തകര്‍ച്ചകള്‍ നേരിടുമ്പോഴും നിക്ഷേപകരുടെ നഷ്ടം പരമാവധി കുറയ്ക്കുന്ന ഡിഫെന്‍സിവ് ഓഹരി’കളുടെ ഗണത്തില്‍ പെടുത്ത്വാുന്നതാണ് ഈ ഓഹരി. വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് പൊടുന്നനെ ഓഹരികള്‍ വില്‍ക്കാനോ വാങ്ങാനേ കഴിയത്ത നിക്ഷേപകര്‍ക്ക് ഏറെ നല്ലത് ഇത്തരം ഓഹരികളാണ്.

പ്ലാറ്റ്ഫോം-രേണു രാമനാഥ്

ഉപകഥകള്‍ക്ക് മാത്രം വിഷയമാവുന്ന ഒന്നാണ് പൊതുവെ സാംസ്കാരിക വാര്‍ത്തകള്‍. അന്തര്‍ദേശീയ ചലച്ചിത്രാല്‍സവവും അന്തര്‍ദേശീയ നാടകോല്‍സവവും മുതല്‍ പ്രാദേശിക കലാസമിതികള്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍ വരെ ഇക്കൂട്ടത്തില്‍ പെടുന്നു. ദോഷം പറയരുതല്ലോ ചലച്ചിത്രോല്‍സത്തിനാണ് കൂട്ടത്തില്‍ സ്റ്റാറ്റസ് കൂടുതല്‍. കൂട്ടത്തില്‍ സ്റ്റാര്‍ വാല്യൂ കൂടും. സിനിമയാണല്ലോ.
സാഹിത്യത്തിനും ഇത്തിരി സ്ഥലമുണ്ട്. എം.ടി വാസുദേവന്‍ നായരോ അടൂര്‍ ഗോപാല കൃഷ്ണനോ ഉദ്ഘാടകരായി എത്തിയാല്‍ ഏതു പത്രത്തിലും ചാനലിലും വാര്‍ത്ത വരുമെന്ന് സംഘാടകരായ ഏതു കുഞ്ഞുങ്ങള്‍ക്കുമറിയാം. പക്ഷേ, നാടകത്തിന്റെയോ ചിത്രകലയുടെയോ കാര്യം വന്നാല്‍ പോയി.