രോമഹര്‍ഷങ്ങളും സ്റ്റാറ്റിസ്റ്റിക്സും തമ്മിലുള്ള വ്യത്യാസം. അഥവാ, രാഹുല്‍ ദ്രാവിഡ്‌.

ഏകദിന ക്രിക്കറ്റിലെ സ്വന്തം ചരിത്രമുഹൂര്‍ത്തങ്ങളില്‍ രാഹുല്‍ മറ്റു വലിയ ഹര്‍ഷോന്മാദങ്ങളുടെ നിഴലില്‍ ആയിപ്പോയി. തന്റെ ആദ്യ സെഞ്ച്വറിയും ഏറ്റവും ഉയര്‍ന്ന സ്കോറും ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറും സംഭവിച്ച മത്സരങ്ങള്‍ രേഖപ്പെടുത്തപ്പെട്ടത്‌ രാഹുലിന്റെ പേരില്‍ ആയിരുന്നില്ല. മറ്റു വീരന്മാരുടെ പേരില്‍ ആയിരുന്നു.

സുഖകരമായൊരു വേട്ട

ദേവദാസിന്റെ പന്നിവേട്ട എന്ന നോവലിന് ഒരു വ്യത്യസ്ത വായന. “ചുരുക്കിപ്പറഞ്ഞാല്‍ വല്ലാതെ സുഖിപ്പിച്ചുകളഞ്ഞു ഈ പന്നിവേട്ട എന്നാണ് നോവല്‍ വായിച്ചുകഴിയുമ്പോള്‍ തോന്നുന്നത്. എങ്കിലും അടുത്തതവണ നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ദേവദാസ് നമ്മുടെ സ്വൈരം കെടുത്തും എന്നുതന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു”.

രക്തത്തിന്റെ പരീക്ഷണശാല

അന്‍വര്‍ അബ്ദുള്ളയുടെ ഡ്രാക്കുള എന്ന നോവലിന്റെ വായന. “ഒരുപാട് അടരുകളുള്ള ഭീതിയുടെ പുസ്തകമാണ് ഡ്രാക്കുള. വായിക്കും മുമ്പുതന്നെ അത് കേട്ടു തുടങ്ങുന്നു. പിന്നീട് തേടിത്തുടങ്ങുന്നു. പുസ്തകത്തിനും മുമ്പ് ഭയത്തിന്റെ ഒരു കോട്ട നമ്മളില്‍ ഇരുള്‍മൂടിക്കിടക്കുന്നുണ്ടാവും. ആദ്യ വായനയിലുടനീളം കേട്ടറിഞ്ഞതും മെനഞ്ഞെടുത്തതുമായ ഓരോ കഥയും കല്‍പ്പനയും തിരക്കിട്ടെത്തും. നിഡൂഢ ലോകത്തേക്ക് ഒരുപാടു വാതിലുകള്‍ ഒരേ സമയം തുറന്നും അടഞ്ഞും അതിലും നിഗൂഢവും ഭ്രമാത്മകവുമായ രക്തത്തിന്റെ പരീക്ഷണശാലയില്‍ അത് നമ്മെ എത്തിക്കുന്നു”.

മലയാളം ഫിക്ഷന്‍ മാറുന്നു

അങ്ങനെയിരിക്കെ, നമ്മളിക്കാര്യം അന്വേഷിച്ചു പോവുന്നു. മലയാളം ഫിക്ഷന്‍ മാറുന്നോ. മാറുന്നെങ്കില്‍ ഏതു വിധം. അവയ്ക്ക് പൊതു സവിശേഷതകളുണ്ടോ. ഓണ്‍ലൈന്‍ എഴുത്ത് നമ്മുടെ ഫിക്ഷനെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടോ. അങ്ങനെയങ്ങിനെ ചോദ്യങ്ങള്‍.
മലയാളത്തിലെ സൈബര്‍ ചിറകടികളുടെ സൈദ്ധാന്തിക ധാരകള്‍ ആദ്യമായി വായിച്ചെടുത്ത പ്രമുഖ നിരൂപകന്‍ പി.കെ രാജശേഖരന്‍, ഉമ്പര്‍ട്ടോ എക്കോ എന്ന കഥയിലൂടെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളുടെ മുന്‍നിരയിലെത്തിയ പ്രമുഖ കഥാകൃത്ത് ബി. മുരളി എന്നിവര്‍ സംസാരിക്കുന്നു.
ഒപ്പം, നാം ഇതു വരെ പറഞ്ഞ എഴുത്തുകാര്‍. അന്‍വര്‍ അബ്ദുള്ള, വി.എം. ദേവദാസ്, സുരേഷ് പി. തോമസ്. ജീവിതത്തെയും ഫിക്ഷനെഴുത്തിനെയും വായനയെയും കുറിച്ച് അവരുടെ വര്‍ത്തമാനങ്ങള്‍.
അന്‍വറിന്റെ ഡ്രാക്കുള, ദേവദാസിന്റെ പന്നിവേട്ട എന്നീ നോവലുകളെ കുറിച്ച് രണ്ട് കുറിപ്പുകളും. കെ.പി ജയകുമാര്‍, സുദീപ് കെ.എസ് എന്നിവരുടെ നിരീക്ഷണങ്ങള്‍.

സമ്പൂര്‍ണ വിപ്ലവം

ഞാന്‍ ഒരു ബ്ലോഗറല്ല. ബ്ലോഗ് എഴുത്തുകള്‍ കൃത്യമായി വായിക്കാറുമില്ല. പിന്നെ ബ്ലോഗ് എഴുത്തുകള്‍ കടലാസിലായി പുസ്തകമായി വന്നത് കണ്ടിട്ടുണ്ട്, വായിച്ചിട്ടുമുണ്ട്. അവിടെ ബ്ലോഗിന്റെ ദൌത്യം പരാജയപ്പെടുന്നു, ഞാന്‍ കാരണമെങ്കിലും. പക്ഷേ, അത് എന്റെ കുഴപ്പമാകുന്നു, എന്റെ വലിയ കുഴപ്പം.

എന്നെ വിട്ടേക്കു മാഷേ, ഞാനൊരെഴുത്തുകാരനൊന്നുമല്ല…

പുതുരചയിതാക്കള്‍ക്ക് ഡിമാന്റ് ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇതെപ്പറ്റി എഴുതാനാണ് പറയപ്പെട്ടിരിക്കുന്നത്. എനിക്കിപ്പോ വ്യാപാരമൂല്യമുള്ള ഫിക്ഷന്‍ റൈറ്റര്‍ എന്ന നിലയില്‍ ഡിമാന്റൊണ്ട്. അതുപയോഗപ്പെടുത്താന്‍ ഇനിയിപ്പൊ എന്നെക്കൊണ്ടാകുമോ എന്നറിയില്ല. ഡിമാന്റ് ഒണ്ടെങ്കി‍മാത്രേ എഴുത്തുകാരനൊണ്ടാകൂ. പക്ഷേ, അതു സമയത്താകുക എന്നതും പ്രധാനമാ. പത്താംക്ളാസീ പഠിക്കുമ്പോ മുച്ചക്രസൈക്കിള്‍ കിട്ടീട്ടു കാര്യമില്ലെന്നു പണ്ട് എംടി പറഞ്ഞിരുന്നു.

വേണോ, ഈ ന്യൂ ഫിക്ഷന്‍ ലേബല്‍?

പക്ഷേ എന്റെ എല്ലാ കഥകള്‍ക്കും പ്രോല്‍സാഹനം ലഭിച്ചത് സൈബര്‍ സ്പേസില്‍ നിന്നാണ്. അയക്കലിന്റേയും, കാത്തിരിപ്പിന്റേയും, പ്രതികരണമില്ലായ്മയുടേയും ആകുലതകളുപേക്ഷിച്ച് ഞാനെഴുതുന്നത് പ്രസിദ്ധീകരിക്കാനും വായനാ പ്രതികരണങ്ങള്‍ അറിയാനും എന്നെ സഹായിച്ചത് ഇന്റര്‍നെറ്റിന്റെ ഇടമാണ്.

ഉറപ്പുകളില്‍ വലിയ കാര്യമില്ല

കളിഭ്രാന്തിനോളം ആഹ്ളാദകരമായ ഒരു മനോനില ഭൂമിയില്‍ ഞാന്‍ അറിഞ്ഞിട്ടില്ലായ്കയാലും കളിക്കണമെങ്കില്‍ ഒരു കളം അനിവാര്യമായതിനാലും; അതുകൊണ്ടാവണം, അതുകൊണ്ടുതന്നെയാവണം ജീവിക്കേണ്ട ലോകം ഭാഷയുടേതാവണമെന്നു കൊച്ചിലെ തന്നെ തിരിച്ചറിഞ്ഞതെന്ന് ഇപ്പോള്‍ തോന്നുന്നു. ഉറപ്പൊന്നുമില്ല. എല്ലാ പ്രതിസന്ധികളും ആത്യന്തികമായി ഭാഷാപ്രതിസന്ധികളാകയാല്‍ ഉറപ്പുകളില്‍ വലിയ കാര്യവുമില്ല.

കളിപ്രായം കഴിഞ്ഞവരുടെ കളിസ്ഥലങ്ങള്‍

മലയാളത്തിലെ ഒട്ടേറെ ബ്ലോഗുകള്‍ കളിപ്രായം കഴിഞ്ഞവരുടെ കളിസ്ഥലങ്ങളാണ്. ആത്മരതിയുടെ അമ്പലപ്പറമ്പുകള്‍. ചെറുതായില്ല ചെറുപ്പം എന്ന് ഉണ്ണായിവാര്യര്‍ പറഞ്ഞത് ഓര്‍മവരും.

ജയലളിതയുടെ ഉറപ്പ്: കൂടംകുളം സത്യാഗ്രഹം അവസാനിപ്പിച്ചു

കൂടംകുളം ആണവ നിലയം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ഇടിന്തക്കരയില്‍ 11 ദിവസമായി നടന്നു വരുന്ന നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. നിലയം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മന്ത്രിസഭ പ്രമേയം പാസ്സാക്കുമെന്ന ഉറപ്പിലാണ് സത്യാഗ്രഹം അവസാനിപ്പിക്കുന്നതെന്ന് ആണവോര്‍ജത്തിനെതിരായ ജനകീയ പ്രസ്ഥാനത്തിന്റെ (പി.എം.എ.പി) കണ്‍വീനര്‍ ഉദയകുമാര്‍ അറിയിച്ചു.

സീമെന്‍സ് ആണവോര്‍ജ ബിസിനസ് നിര്‍ത്തി

കൂടുതല്‍ ആണവ നിലയങ്ങള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതിനിടെ, ആണവോര്‍ജ ബിസിനസ് പൂര്‍ണമായും നിര്‍ത്താന്‍ ലോകത്തെ പ്രമുഖ ആണവോര്‍ജ കമ്പനി സീമന്‍സ് തീരുമാനിച്ചു. ജപ്പാനിലെ ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് കമ്പനിയുടെ സി.ഇ. പീറ്റര്‍ എല്‍ഷര്‍ പറഞ്ഞു.

ഫോര്‍ത്ത് എസ്റ്റേറ്റിലെ ഫോര്‍ത്ത് ക്ലാസ് വേതനം

പത്രവ്യവസായത്തിലെ വേതനപരിഷ്കരണം അനിശ്ചിതമായി നീളുമെന്ന് ഉറപ്പായി. മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ പത്രമുടമകള്‍ സുപ്രീം കോടതിയില്‍ കൊടുത്ത കേസ് ഇനി എടുക്കുക അടുത്ത ഫെബ്രവരി ഒന്നിനാണ്. കേസ് ദീര്‍ഘകാലത്തേക്ക് മാറ്റിവെപ്പിക്കാനുള്ള ശ്രമത്തിലാണ് പത്രമുടമകളുടെ സംഘടന

120 ട്വീറ്റു കൊണ്ട് ഒരു മരണം മുറിച്ചു കടന്ന വിധം

സി.എന്‍.എന്നിലെ മാത്യു ചാന്‍സ്, പുറംലോകവുമായി സംസാരിക്കാന്‍ അപ്രതീക്ഷിതമായ ഒരു മാര്‍ഗം തേടി. ട്വിറ്റര്‍.തങ്ങളകപ്പെട്ട ദുരന്തത്തിന്റെ ഓരോ ഇഞ്ചും ചാന്‍സ് ട്വീറ്റുകളായി പറത്തേക്ക് വിടാന്‍ തുടങ്ങി. പതുക്കെ, ലോകം മാത്യുവിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു തുടങ്ങി. എന്തു നടക്കുന്നുവെന്ന് അറിയാന്‍.

ഇരകള്‍ക്ക് നീതി നല്‍കൂ മോഡി സര്‍; എന്നിട്ടാവാം ഉപവാസം

കഴിഞ്ഞ ദിവസം ആരംഭിച്ച ത്രിദിന ഉപവാസത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് അയച്ച തുറന്ന കത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം

“ങ്ങളേതാ കാസ്റ്റ്?”

“ങ്ങളേതാ കാസ്റ്റ്” എന്ന ചോദ്യത്തിന്റെ മലയാളം ‘ജാതിപറയെടാ പട്ടീ’ എന്നാണ്. ഈ ചോദ്യം ജീവിതത്തില്‍ പല ഘട്ടങ്ങളില്‍, പലയിടങ്ങളില്‍ അഭിമുഖീകരിച്ചവരാണ് ഓരോ മലയാളിയും. അങ്ങനെയല്ല കാര്യമെങ്കില്‍ നിങ്ങളുടെ പേരില്‍ തന്നെ ജാതി/മതം മണക്കുന്നുണ്ടാവണം-പിന്നാലെ പായുന്ന ജാതി,മത വാലിനെ കുറിച്ച് എ.വി. ഷെറിന്‍ എഴുതുന്നു

മോഡിയുടെ ഗാന്ധി വധം ആട്ടക്കഥ

എന്തായാലും നിരാഹാര സത്യാഗ്രഹം എന്ന ഗാന്ധിയന്‍ ഉപകരണത്തെ നരേന്ദ്രമോഡി ഒറ്റയ്ക്ക് തകര്‍ത്തു. എട്ടു പതിറ്റാണ്ടുകളായി സംഘപരിവാരം
ആഗ്രഹിച്ചത് മൂന്നേ മൂന്ന് ദിവസം കൊണ്ട് മോഡി ചെയ്തു. -മോഡിക്കും പ്രധാനമന്ത്രി മോഹത്തിനും ഇടയിലുള്ള ദൂരങ്ങളെ കുറിച്ച് ശ്രീജിത്തിന്റെ വിശകലനം

അവരെന്നെ കൊല്ലാതിരിക്കാന്‍ ഞാന്‍ ജീവിച്ചിരിക്കുന്നു

ചൈനയിലെ പ്രമുഖ എഴുത്തുകാരന്‍ ലിയാവോ യിവു ഇപ്പോള്‍ ജര്‍മനിയിലെ ബെര്‍ലിന്‍ നഗരത്തിലാണ്. പുറത്തേക്കുള്ള വിസാ അപേക്ഷ 17 തവണ നിരസിക്കപ്പെടുകയും വീണ്ടും തടവറയിലടക്കുമെന്ന പൊലീസിന്റെ ഭീഷണി തുടരുകയും ചെയ്യുന്നതിനിടെ കഴിഞ്ഞ ആഴ്ച ഇദ്ദേഹം അതിസാഹസികമായി രക്ഷപ്പെടുകയായിരുന്നു

മന്ത്രിയും കൈയൊഴിഞ്ഞു; വൈഡ് റിലീസ് പെരുവഴിയില്‍

രണ്ടാഴ്ച പിന്നിട്ടിട്ടും ചര്‍ച്ചയോ സമരം തീര്‍ക്കാന്‍ നടപടിയോ ഒന്നുമുണ്ടായില്ലെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. എന്തെങ്കിലും തീരുമാനമാവാതെ പിന്‍മാറാനാവാത്ത അവസ്ഥയിലാണ് സമരത്തിലുള്ളവര്‍. പുതിയ ആവശ്യങ്ങളൊന്നും തങ്ങള്‍ക്കില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ തന്റേടം കാട്ടണമെന്നുമാണ് അവര്‍ പറയുന്നത്.

മരുപ്പച്ച-ആകാശത്തിലെ കുമിളകള്‍..

ഒരു ദിവസം അറബി അവളെയും കയറിപ്പിടിക്കാന്‍ വന്നു. അടുപ്പത്തിരുന്ന ചൂട് വെള്ളം  അപ്പാടെ അയാളുടെ മുഖത്തോഴിച്ചു. വീടിന്റെ ജനാലയിലൂടെ അവള്‍ പുറത്തു ചാടി. ഒരു വിധം പുറത്തുവന്ന അവള്‍ സ്വന്തം വീട്ടിലേക്ക്‌വിളിച്ചു കാര്യം പറഞ്ഞപ്പോഴാണ് ശരിക്കും തകര്‍ന്നു  പോയത്. ഒരു പൈസ മിച്ചം വെക്കാതെ അവള്‍ നാടിലെക്കയച്ച പണം കൊണ്ട് സുഖമായി ജീവിക്കുന്ന അവര്‍ ‘എങ്ങനെയും”‘ അവിടെ നില്ക്കാന്‍മാത്രമാണ് അവളോട്‌ പറഞ്ഞത്. അത് അവരുടെ ജീവിതത്തിന്റെ പ്രശ്നം ആണത്രേ.

സായിപ്പ് കണ്ട കേരളം

ടൂറിസ്റ്റായും മറ്റു വിധത്തിലും കേരളത്തിലെത്തുന്ന വിദേശികളെ നാം സ്വീകരിക്കുന്നത് പലപ്പോഴും കൌതുകം നിറഞ്ഞ നോട്ടങ്ങളിലൂടെയാണ്. സായിപ്പും മദാമ്മയുമെന്ന കാഴ്ച ചിലപ്പോഴൊക്കെ മര്യാദയുടെ അതിരു കടക്കാറുമുണ്ട്. നമ്മുടെ നോട്ടങ്ങളെ അവര്‍ എങ്ങിനെയാണ് കാണുന്നത്. കൌതുകകരമായ ഈ ചോദ്യത്തിന് ലക്ഷണമൊത്ത മറുപടിയാണ് ന്യൂസിലാന്റ് സ്വദേശിയും എഴുത്തുകാരനുമായ ബര്‍നബി ഹസാര്‍ഡിന്റെ ഈ കുറിപ്പ്.

എന്നിട്ടും എന്തിനാണ് മോളെ, ഈയമ്മ ഇടക്കിടെ ഞെട്ടുന്നത്

കഴിഞ്ഞ ദിവസം പെണ്‍മ’യില്‍ പ്രസിദ്ധീകരിച്ച വാണി പ്രശാന്തിന്റെ ‘അതിനാല്‍ നമ്മുടെ പെണ്‍മക്കളെ ആയോധന കല പഠിപ്പിക്കാം’ എന്ന കുറിപ്പിന് ഏറെ പ്രതികരണങ്ങളുണ്ടായി. അതിലൊന്ന് ഈ കവിതയാണ്. കവിയും ഓണ്‍ലൈന്‍ എഴുത്തുകാരിയുമായ ഉമ രാജീവ് അയച്ചു തന്ന ശക്തമായ വരികള്‍. കേരളത്തിന്റെ വരും കാലം ഗൌരവമായി പരിഗണിക്കേണ്ട മുനകൂര്‍ത്ത ചോദ്യങ്ങള്‍ക്കു മുന്നിലേക്ക് ഞങ്ങള്‍ ഈ കവിത സമര്‍പ്പിക്കുന്നു

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി

വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന ജനത്തിന്റെ തലയിലാണ് പണപ്പെരുപ്പം നിയന്ത്രിക്കാനെന്ന പേരില്‍ വീണ്ടും അമിത ഭാരാ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ നടപടികള്‍ കൊണ്ട് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

ഒരു ലോകം;രണ്ടു സൂര്യന്‍

കെപ്ലര്‍ 16ബി എന്നു പേരിട്ടിരിക്കുന്ന തണുത്തു വാതക സാന്ദ്രമായ ഈ ഗ്രഹം ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയില്ലാത്തതാണെന്ന് നാസ വ്യക്തമാക്കുന്നു.
സര്‍ക്യുമ്പിനറി പ്ലാനെറ്റ് എന്നാണ് ഇരു നക്ഷത്രങ്ങളെ വലം വെക്കുന്ന ഗ്രഹങ്ങളെ വിളിക്കുന്നത്.

നിര്‍ത്തൂ, ഈ പകല്‍ക്കൊള്ള!

ഒരു ലിറ്റര്‍ അസംസ്കൃത എണ്ണയ്ക്ക് വരുന്ന വില ശരാശരി 31 രൂപ. ഒരു ലിറ്റര്‍ എണ്ണ ശുദ്ധീകരിക്കാന്‍ വരുന്ന ചിലവ് 52 പൈസ.ചരക്കു നീക്കത്തിനായി ലിറ്ററിന് ആറു രൂപ.ഡീലര്‍മാരുടെ കമ്മീഷനായി 1.05 രൂപ. ഒരു ലിറ്റര്‍ പെട്രോളിന് പരമാവധി വരുന്ന വില 38.57 രൂപ. ഇതിനാണ് ഇന്നു മുതല്‍ നാം 71 രൂപയോളം നല്‍കേണ്ടി വരുന്നത്

ഒരിന്ത്യന്‍ കാണിക്ക് അര്‍ജന്റീനയോടു തോന്നുന്നത്

ഇന്ത്യയിലെ കാണികളും മാധ്യമങ്ങളും അര്‍ജന്റീനയെ അത്യന്തം ഹൃദ്യമായി വരവേറ്റത് കാലുകളില്‍നിന്ന് കാലുകളിലേക്ക് കോര്‍ത്തെടുത്ത് വല നെയ്യന്നതു പോലെ പന്തു പായിക്കുന്ന അതിസുന്ദരമായ ആ കളിയോടുള്ള ആരാധന കൊണ്ടു മാത്രമാണ്. അര്‍ജന്റീനക്കു പകരം മറ്റൊരു ടീമായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇത്ര വലിയൊരു ആവേശം ഉണ്ടാവുമായിരുന്നോ എന്ന് സംശയമാണ്.

ഉപഗ്രഹ വീഴ്ച: ആശങ്ക വേണ്ടന്ന് നാസ

പ്രവര്‍ത്തനം നിലച്ച അമേരിക്കന്‍ കൃത്രിമോപഗ്രഹം ഭൂമിയില്‍ പതിക്കാനൊരുങ്ങുന്നു. നാസ ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബഹിരാകാശത്തേക്ക് പറഞ്ഞുവിട്ട അപ്പര്‍ അറ്റ്മോസ്ഫിയര്‍ റിസ
ര്‍ച്ച് സാറ്റലൈറ്റാണ് നിയന്ത്രണം വിട്ട് തിരികെ പതിക്കാനൊരുങ്ങുന്നത്. ആറുവര്‍ഷം മുന്‍പ് പ്രവര്‍ത്തനം നിലച്ച ഈ ഉപഗ്രഹത്തിന് ഏഴു ടണ്ണോളം ഭാരമുണ്ട്.

‘ഞങ്ങളെ ആക്രമിച്ചത് ഡി.വൈ.എഫ്.ഐയും യുവമോര്‍ച്ചയും ചേര്‍ന്ന്’

സംഘപരിവാരവും ജാതിവാദികളായ ഡിവൈ എഫ് ഐയും ഒരുമിച്ച് ദലിതരെ അക്രമിക്കുന്നു. മാര്‍ച്ചിനു നേരെ പ്രതിഷേധവുമായി വന്നത് അവിടത്തെ സംഘപരിവാര നേതാക്കളും, കമ്മ്യൂണിസ്റ് നേതാക്കളും ഒരുമിച്ചായിരുന്നു. വര്‍ക്കലയില്‍ കോളനികള്‍ അക്രമിച്ച് തകര്‍ത്തത് സിപിഎമ്മുകാരും ശിവസേനക്കാരും ഒരുമിച്ചല്ലേ-ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് (ഡിഎച്ച്ആര്‍എം)സംസ്ഥാന ചെയര്‍മാന്‍ വി വി സെല്‍വരാജ് സംസ്ഥാന ചെയര്‍മാന്‍ വി.വി സെല്‍വരാജ് ബൈജു ജോണിനോട് സംസാരിക്കുന്നു.

പത്രക്കാരും ഓട്ടോക്കാരും: ഒരു താരതമ്യ പഠനം

ഓട്ടോക്കാരന് സ്ഥലം മാറ്റമില്ല. തിരുവനന്തപുരത്താണ് ഓട്ടോക്കാരനാകുന്നതെങ്കില്‍ ജീവിതകാലം മുഴുവന്‍ സ്റ്റാച്ച്യുവിലും, കരമനയിലും തമ്പാനൂരിലും ഓടി നടക്കാം. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് ഒരു ട്രിപ്പു പോലും ജീവിതത്തില്‍ ലഭിക്കാനിടയില്ല.

പത്രക്കാരന്‍ മക്കളെ സ്കൂളില്‍ ചേര്‍ത്ത് ഫീസടച്ചാല്‍ ഉടന്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വരാം. അത് കോയമ്പത്തൂരേക്കോ, പാറ്റ്നയിലേക്കോ ആകാം. അവിടെ ഓഫീസുകള്‍ തന്നെ ഉണ്ടായിക്കൊള്ളണമെന്നില്ല.

പെണ്‍മ-അതിനാല്‍, നമ്മുടെ പെണ്‍മക്കളെ ആയോധനകല പഠിപ്പിക്കാം

കാലാകാലങ്ങളായി ആണ്‍ വര്‍ഗ്ഗം പെണ്ണിന് നല്‍കിയ സ്ഥാനം ഒരു ഉപഭോഗ വസ്തുവിന്റെത് തന്നെയാണ്. ത്യാഗവും, ക്ഷമയും അടിച്ചേല്‍പ്പിച്ചു അകത്തളങ്ങളില്‍ ഒതുക്കി നിര്‍ത്താനുള്ള അവന്റെ ബുദ്ധികൂര്‍മ്മതയ്ക്ക് മേല്‍ പെണ്മ പടര്‍ന്നിട്ടു കാലം ഏറെ ആയിട്ടില്ല.

സിഐഎ യെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്

എന്നിട്ടും അമേരിക്കക്ക് ഒരു പരാതിയേയുള്ളൂ. കമ്മ്യൂണിസ്റു പാര്‍ട്ടിക്കാര്‍ പരസ്പരം ചെളിവാരിയെറിയാന്‍ സി.ഐ.എ യെ വലിച്ചിഴക്കുന്നു-എം. ജയകൃഷ്ണന്‍ എഴുതുന്നു