നഴ് സുമാരുടെ സമരം റാഞ്ചിയതാര്?

ഒരേയൊരു മാര്‍ഗം സമരത്തെ ഒതുക്കുകയാണ്. മുംബൈയിലെ ഒരൊറ്റ ആശുപത്രിയിലെ ചുരുക്കം ചില നഴ് സുമാരുടെ പ്രശ്നം മാത്രമായി പ്രക്ഷോഭത്തെ മാറ്റിത്തീര്‍ക്കല്‍. അതിനുള്ള സര്‍വ മാര്‍ഗങ്ങളുമാണ് അവര്‍ പയറ്റിയത്.

‘അവര്‍ ഞങ്ങളെ വഞ്ചിച്ചു’

ഞങ്ങള്‍ ശരിക്കും വഞ്ചിക്കപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങള്‍ അതു മാത്രമാണ് എന്നെ ബോധ്യപ്പെടുത്തുന്നത്.

ആരുടെ സ്വാതന്ത്ര്യത്തെ കുറിച്ചാണ് നിങ്ങള്‍ സംസാരിയ്ക്കുന്നത്?

സ്ത്രീ പക്ഷ സമരങ്ങള്‍ ഭൂരിഭാഗവും, ബാഹ്യലോകവുമായി ലിംഗപരമായ സംഘര്‍ഷങ്ങളില്‍ഏര്‍പ്പെട്ടുകൊണ്ടെയിരിയ്ക്കുന്നു. സംഭവാധിഷ്ഠിതമായ ബാഹ്യ യുദ്ധങ്ങള്‍ അവസാനിയ്ക്കാതെ നീണ്ടു പോവുന്നു,

പല കാഴ്ചകളില്‍ ഒരു നഗരം

‘ജറുസലം: വണ്‍ സിറ്റി; ത്രീ ഫെയ്ത്ത്സ്’ എന്ന പേരില്‍ കരേന്‍ എഴുതിയ നഗരചരിത്രം ഒരു ക്ലാസിക്കാണ്. കൂടുതല്‍ അക്കാദമികമാണ് സൈമണിന്റെ പുസ്തകം.

സിനിമ അറേബ്യയെ സംവിധാനം ചെയ്യുന്നു

മനുഷ്യരുടെ പ്രതിരൂപങ്ങളുടെ സൃഷ്ടി ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന യാഥാസ്ഥിതിക നിലപാടിന് തിരിച്ചടി ഏല്‍‌പ്പിച്ചത് ഫോട്ടോഗ്രാഫിയുടെ വരവാണ്. ഒരു പറ്റം അല്ലെങ്കില്‍ സമൂഹം എന്നതില്‍ നിന്നു വ്യക്തി എന്ന നിലയിലേയ്ക്കുണ്ടായ മാറ്റവും അതിന്റെ ചരിത്രവും ഇവിടെ പ്രധാന ഘടകമാണ്.

കൈ കഴുകി കുപ്പിയിലാക്കാന്‍ അവര്‍ വീണ്ടും വരുന്നു

ഒമ്പത് വര്‍ഷം മുമ്പ് നിര്‍ത്തിവെച്ച ലോകബാങ്കിന്റെ സ്കൂള്‍ തല ‘സോപ്പിടല്‍ പദ്ധതി’ തിരിച്ചെത്തുന്നു.

ഭൂമിയേക്കാള്‍ പഴക്കമേറിയഒരു ഇലവു മരത്തിന്റെ കഥ

എന്നിട്ടും ആ ഇലവുമരം മുറിച്ചു. ഒരു വൈകുന്നേരം സ്‌കൂള്‍വിട്ട് ഞങ്ങള്‍ കുട്ടികളെത്തുമ്പോള്‍ കുന്നിന്‍ ചെരിവ് ശൂന്യമായിക്കിടന്നു. ആ വൈകുന്നേരം വിശപ്പേറെയുണ്ടായിരുന്നിട്ടും എനിക്കും ചേട്ടനും ചോറ് ഇറങ്ങിയില്ല. പിറ്റേന്നത്തെ പള്ളിക്കൂടയാത്രയില്‍ ഇലവുഞ്ചോട് നടന്നുകയറിയ കൂട്ടുകാരിലെല്ലാം പേരറിയാത്ത ഒരു സങ്കടം വിതുമ്പിനിന്നിരുന്നു.

കലാപങ്ങളുടെ ഫാഷന്‍

ഈ വര്‍ഷം ഓഗസ്റ്റില്‍ ലണ്ടനില്‍ നടന്ന ആ കലാപത്തില്‍, പക്ഷെ, ഏറ്റവും വ്യക്തമായ ചിഹ്നം ഹൂഡി ആയിരുന്നു. സ്പോര്‍ട്സ് താരങ്ങളുടെ ശക്തിയും വിജയവും ആവാഹിക്കാന്‍ ശ്രമിച്ച എണ്പതുകളിലെ ഹിപ്-ഹോപ്‌ ഗായകര്‍ അവരുടെ സംസ്കാരത്തിന്റെ ഫാഷന്‍ കോഡ് ആക്കി ഹൂഡ് ഉള്ള ഈ സ്വെറ്റ്ഷര്‍ട്ട്‌. പിന്നീട് ഹിപ്-ഹോപ്പുമായി സാംസ്കാരിക ചിഹ്നങ്ങള്‍ പങ്കുവച്ച ഗാംഗ് കള്‍ച്ചറിന്റെ ഫാഷന്‍ കൂടിയായി ഹൂഡി.
കൂടാതെ, പാര്‍ശ്വവത്കരിക്കപ്പെട്ട സബ്അര്‍ബന്‍ കൌമാര-യൌവനങ്ങള്‍ അവരുടെ പകയും മുഖ്യധാരയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്റെ രോഷവും ഹൂഡിക്കുള്ളില്‍ ഒതുക്കി. ചിലപ്പോള്‍ സ്വയം തീര്‍ത്ത ഒരു ദ്വീപായും മറ്റുചിലപ്പോള്‍ പൊതുസമൂഹത്തില്‍ അലിഞ്ഞുചേരാനുള്ള ഒരു സുരക്ഷാസഹായി ആയും ഇത് ഉപയോഗിക്കപ്പെട്ടു. 2005 മെയ്മാസം കെന്റിലെ ബ്ലൂവാട്ടര്‍ ഷോപ്പിംഗ്‌ സെന്റര്‍ ഹൂഡി നിരോധിച്ചതും ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും പല സ്കൂളുകളിലും ഹൂഡി ധരിക്കുന്നത് ശിക്ഷാര്‍ഹം ആക്കിയതും ഹൂഡിയെ മുഖ്യധാരാസമൂഹം എങ്ങനെ കാണുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ ആയിരുന്നു.

ഒരു സിലിണ്ടര്‍ പ്രാണവായുവിന് എന്ത് വിലവരും?

പ്രാണവായുവിന്റെ വിലയറിയാന്‍ ആശുപത്രിയില്‍ ചെന്ന് ഓക്സിജന്‍ സിലണ്ടര്‍ പിടിപ്പിച്ച ഒരു രോഗിയുടെ ആശുപത്രി ബില്ല്പരിശോധിച്ചാല്‍ മതി. അപ്പോള്‍, ഇത്രയും നാള്‍ ശ്വസിച്ച പ്രാണവായുവിന്റെ വില കൂട്ടിനോക്കി അന്തംവിട്ടു പോവും.

പൂക്കളും മിഠായിപ്പൊതികളും ക്രമസമാധാനം തകര്‍ക്കുമോ?

മകളെ കാണാതെ നീറിക്കഴിയുന്ന അമ്മക്ക് നല്‍കാന്‍ അവരുടെ കയ്യില്‍ പൂക്കളുണ്ടായിരുന്നു. ഭയത്തിന്റെ ഉള്‍പ്പനി പിടിച്ച കുഞ്ഞുങ്ങള്‍ക്കു നല്‍കാന്‍ ഒരു പിടി മിഠായിയും. ഈ സുഹൃദ് സംഘം ഷൈനയുടെ വീട്ടിലേക്ക് എത്തും മുന്‍പ് ക്രമസമാധാന പ്രശ്നം പറഞ്ഞ് പോലീസ് അവരെ അറസ്റ്റ് ചെയ്തു. മിഠായി കൂടുതല്‍ കഴിച്ചാല്‍ പ്രമേഹ രോഗവും പുഴുപ്പല്ലുമുണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ മിഠായിപ്പൊതികള്‍ ക്രമസമാധാന പ്രശ്നവുമുണ്ടാക്കുമെന്ന് ഇപ്പോള്‍ കേരളാ പോലീസ് പഠിപ്പിക്കുന്നു

നകുഷമാര്‍ ഉണ്ടാകുന്നത്

‘നകുഷ’ എന്ന പേരില്‍ വിളിക്കപ്പെട്ടിരുന്ന ഇരുനൂറ്റി എണ്‍പതോളം പെണ്‍കുട്ടികളാണ് ആ ചടങ്ങില്‍ വച്ച് ജീവിതത്തില്‍ പ്രതീക്ഷയുണര്‍ത്തുന്ന പുതിയ പേരുകള്‍ സ്വീകരിച്ചത്. അവരില്‍ കൂടുതല്‍ പേരും സ്വീകരിച്ച പേര് ‘ഐശ്വര്യ എന്നാണ്. ഇന്നുവരെ അവര്‍ വിളിക്കപ്പെട്ടതിന്റെ നേര്‍ വിപരീതമായ നാമം.

ഈദി അമീനില്‍നിന്ന് ഗദ്ദാഫിയിലേക്കുള്ള ദൂരം

.ഈദി അമീനെപ്പോലുള്ളവര്‍ക്ക് പലായനത്തിന്‍റെയും അനന്തരസൗഭാഗ്യ സുഖലോലുപതയുടെയും ഒരു നീതി .സദ്ദാമിനും ഗദ്ദാഫിയ്ക്കും മറ്റൊരു നീതി. കാരണം ഈ രാജ്യങ്ങളിലെ പുതിയ ജനാധിപത്യനീക്കങ്ങളുടെ അഡ്രിനാലിന്‍ സ്രവം ഒരു മറയാണ് കൊലയ്ക്ക് എന്നത് തന്നെ.അഫ്ഗാനിലെ കമ്യൂണിസ്റ്റ് ഭരണാധിപതി നജീബുള്ളയുടെ മൃതദേഹം കാബൂളിലെ തെരുവിലെ ട്രാഫിക് വിളക്കിന്‍റെ കാലില്‍ തൂക്കിയിട്ട് താലിബാന് വെടിവെച്ച് രസിച്ചത് അമേരിക്ക സംഭാവന ചെയ്ത തോക്കു കൊണ്ടായിരുന്നു എന്ന് മറക്കണ്ട..

ബീനയുടെ ചോര നമ്മോട് നിലവിളിക്കുന്നത്…

ബീന ബേബി ആദ്യത്തെ ബലിയല്ല,കോര്‍പ്പറേറ്റ് ആശുപത്രികളുടെ പീഡനത്തിന്റെ നെഞ്ച് ചവിട്ടലില്‍ മുമ്പും രക്തസാക്ഷികള്‍ ഉണ്ടായിട്ടുണ്ട്.അല്ലെങ്കില്‍ ഈ എണ്ണങ്ങള്‍ നമ്മളെ എപ്പോഴാണ് അലോസരപ്പെടുത്തിയിട്ടുള്ളത്?

ബീമാ പള്ളിയില്‍നിന്ന് വീണ്ടും വാര്‍ത്തകള്‍

തിരുവനന്തപുരത്തെ ബീമാ പള്ളി പരിധിയിലെ 27 കുടുംബങ്ങള്‍ക്ക് പള്ളിക്കമ്മിറ്റി വക സാമൂഹിക വിലക്ക്.

പൂമ്പാറ്റകള്‍ക്കൊപ്പം ഒരു ക്യാമറ

ചിത്രശലഭങ്ങള്‍ക്കു പിന്നാലെ ക്യാമറയുമായി അലഞ്ഞൊരാളുടെ അനുഭവക്കുറിപ്പ്. ബാബു കാമ്പ്രത്ത് എഴുതുന്നു,പൂമ്പാറ്റകള്‍ക്കൊപ്പം നടന്ന ദിവസങ്ങള്‍

അടിമുടിയുലഞ്ഞൊരു പൂമരമായി..

സെറീന എഴുതുന്നു: ഒരു ദിവസം ഞാന്‍ ചോദിച്ചു നിന്‍റെ ഈ പ്രേമം അറിഞ്ഞിട്ടാണോ മീനാക്ഷി കെട്ട്യോനിങ്ങനെ നിന്നെ തല്ലുന്നതെന്ന്… ഏയ്‌,അതു കെട്ടിയ കാലം മുതലേ ഉള്ളതാ.

ഗദ്ദാഫിക്കു ശേഷം ഇനിയെന്ത്?

ഗദ്ദാഫി വധിക്കപ്പെട്ടതോടെ ലിബിയന്‍ വസന്തവും പൂര്‍ണമാവുകയാണ്.നാറ്റോ സൈന്യത്തിന്റെ പ്രത്യക്ഷ പിന്തുണയോടെ ‘വിരിയിച്ചെടുത്ത വസന്തം’ എന്ന നിലയിലാണ് മുന്‍ വസന്തങ്ങളില്‍നിന്ന് ലിബിയയയെ വ്യത്യസ്തമാക്കുന്നത്.

പറയൂ, ആരാണ് കോമാളി

മലയാള സിനിമയെന്ന വിശുദ്ധ പശുവിനു മേല്‍ ഒരു സാധാരണക്കാരന്‍ നടത്തുന്ന കാര്‍ക്കിച്ചു തുപ്പല്‍ കൂടിയാണ് ഈ സിനിമ. മലയാള സിനിമക്ക് അനേകം നാട്ടുനടപ്പുകളുണ്ട്. പൂജ മുതല്‍ തുടങ്ങുന്ന, താരങ്ങളുടെയും സാങ്കേതിക വിദഗ്ദരുടെയും വിതരണക്കാരുടെയും തിയറ്ററുകാരുടെയും ഒക്കെ അനുഷ്ഠാനങ്ങള്‍. അതാണ് ഇയാള്‍ സുന്ദരമായി ഭേദിക്കുന്നത്. സാറ്റലെറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് മലയാള സിനിമയെ കൂട്ടിനുള്ളിലൊതുക്കുന്ന സമ്പ്രദായങ്ങളെയും സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തുന്ന കാക്കത്തൊള്ളായിരം നിബന്ധനകളെയും ഭേദിച്ചാണ് സന്തോഷ് പണ്ഡിറ്റ് സിനിമ ഇറക്കിയത്.

കാറ്റില്‍ പൂക്കള്‍ പറന്നു പോകുന്നതും , രണ്ടു ചെടികള്‍ രഹസ്യം പറയുന്നതും..

വൈറ്റിലയിലെ ടോക് എച്ച് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി നൈസയുടെ ചിത്രങ്ങള്‍.

പര്‍ദ്ദക്കുള്ളില്‍ എന്റെ നാളുകള്‍

ഈ കുപ്പായം എന്നിലെ മടിച്ചിയെ കുറച്ചൊന്നുമല്ല പ്രോല്‍സാഹിപ്പിച്ചത്. ഉടുപ്പു തേയ്ക്കാന്‍ മെനക്കെടേണ്ട. തലമുടി ചീകാന്‍ പോലും ബുദ്ധിമുട്ടേണ്ട. ഒരു തുണി എടുത്തു ചുറ്റിയാല്‍ മതിയല്ലോ. പക്ഷേ, എന്റെ സ്വതവേ ഉള്ള സ്വാതന്ത്യ്രത്തിന് ഒരു പരിമിതി വന്നപോലെ.

ശാസ്ത്രം ആ ന്യൂട്രിനോകള്‍ക്കു പിറകേ തന്നെയുണ്ട്…

എണ്‍പതോളം പഠനങ്ങളാണ് പ്രകാശവേഗം മറികടന്ന ന്യൂട്രിനോകളെ പിന്‍തുടര്‍ന്ന് ഇതുവരെ പുറത്തുവന്നത്. സേണിന്റെ (CERN) ഓപ്പറ(OPERA) പരീക്ഷണ ഫലം പ്രസിദ്ധീകരിച്ച വെബ്സൈറ്റിലാണ് ലോകോത്തര ഗവേഷണ കേന്ദ്രങ്ങള്‍ തുടര്‍ പഠനങ്ങളുടെ നിര തന്നെ തൊടുത്തുവിട്ടിരിക്കുന്നത്.

ഓര്‍മ്മകളില്‍ ഒരു ഭക്ഷണശാല

കഴിഞ്ഞ അഞ്ചാറു വര്‍ഷത്തിനുള്ളില്‍ കറന്റ് ബുക്സുമായുള്ള ബന്ധം ഏതാണ്ട് പൂര്‍ണ്ണമായും മുറിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ ആദില്‍ ജനിച്ചതിനു ശേഷം. ഒറ്റയ്ക്കുള്ള യാത്രകള്‍ കുറഞ്ഞതും റൌണ്ടില്‍ തെണ്ടിത്തിരിയാനും വായിക്കാന്‍ തന്നെയും ജീവിതത്തില്‍ സമയവും താല്‍പ്പര്യവും കുറഞ്ഞതുമെല്ലാം അതിന്‌ കാരണമായിട്ടുണ്ടാവാം. ഇടയ്ക്ക് സുഹൃത്തുക്കള്‍ അയച്ചുതന്ന പുസ്തകങ്ങളും ചില സുഹൃത്തുക്കളുടെ കയ്യില്‍ നിന്ന് സംഘടിപ്പിച്ച ആഴ്ചപ്പതിപ്പുകളുമാണ് മലയാളം സാഹിത്യവുമായുള്ള ബന്ധം മുറിഞ്ഞുപോവാതെ നോക്കിയത്. വീണ്ടും പുസ്തകങ്ങള്‍ വാങ്ങിക്കാനും വായിക്കാനും തുടങ്ങിയപ്പോഴേയ്ക്ക് ഞാന്‍ കേരളത്തിലെത്തന്നെ മറ്റൊരു നഗരത്തിലെത്തിയിരുന്നു. പുതിയ പുസ്തകശാലകള്‍, പുതിയ രീതികള്‍. – കഴിഞ്ഞ മാസം പൊളിച്ചു മാറ്റിയ തൃശൂര്‍ കറന്റ് ബുക്സിന്റെ പഴയ പുസ്തകശാലയുടെ ഓര്‍മ്മ. കെ. എസ് സുദീപ് എഴുതുന്നു

ആത്മഹത്യക്കു മുമ്പ് ഒരു കര്‍ഷകന്‍ ജീവിതം പറയുന്നു

ചില മനുഷ്യരെത്തേടി ഇറങ്ങിനടക്കുമ്പോഴാണ് യാദൃഛികമായി അയ്യൂബ്ക്കായെ കാണുന്നത്. താമ്മൂട് തിരുവല്ലാപ്പടചി ജംഷനില്‍ ഒരു പച്ചക്കറിക്കട നടത്തുകയാണ് അയ്യൂബിക്ക. ആകെ ക്ഷീണിച്ചിരിക്കുന്നു. മുടികൊഴിഞ്ഞു. വാര്‍ദ്ധക്യം വന്നുകറിയ മുഖം. നല്ല കിളിത്തട്ടുകളിക്കാരനായിരുന്നു അയ്യൂബിക്ക. തട്ടില്‍ ഒന്നുവിരിഞ്ഞുനിന്നാല്‍ ഒരുത്തനും വെട്ടിച്ചു ചാടില്ല. ആറ്റുതീരത്തെ സന്ധ്യാകാല ചീട്ടുകളി സംഘത്തിലും അയാളുണ്ടാകും. എതിരാളിയുടെ കണ്ണറിഞ്ഞ് കയ്യറിഞ്ഞ് ചീട്ടിറക്കുന്ന ബുദ്ധിമാന്‍. പിന്നെ അയ്യൂബിക്കയെ കാണുന്ന മറ്റൊരിടം കല്യാണവീടുകളാണ്. തലേന്നത്തെ ചായ സല്‍ക്കാരത്തിന് മല്‍മല്‍ മുണ്ട് അലക്കി പൊറോട്ടക്ക് മാവുവീശുന്ന അയ്യൂബിക്ക!. അവധി ദിവസങ്ങളില്‍ പാര്‍ട്ടി പരിപാടികള്‍ക്ക് പോകും. അയ്യൂബിക്ക് കമ്യൂണിസ്റ്റായിരുന്നു. സര്‍വ്വോപരി ഹൈറേഞ്ചിലെ എല്ലുമുറിയെ പണിയെടുക്കുന്ന ഒരൊന്നാന്തരം കൃഷിക്കാരന്‍. അയ്യൂബിക്കാന്റെ ജീവിതം ഒരു കാര്‍ഷിക തകര്‍ച്ചയുടെ കഥയാണ്.

കാശില്ല, നാസ മുങ്ങി; ചൊവ്വയില്‍ പോവാന്‍ ഇനി റഷ്യ കനിയണം

ചൊവ്വയിലെ ജീവസാന്നിധ്യത്തിന് തെളിവുകള്‍ തേടി യൂറോപ്യന്‍ സ്പേസ് ഏജന്‍സി(ESA) രൂപകല്‍പ്പന ചെയ്ത പര്യവേക്ഷണ പദ്ധതിയാണ് എക്സോമാര്‍സ്(exomars).റഷ്യ വഴങ്ങിയില്ലെങ്കില്‍ ഈ സ്വപ്ന ദൌത്യം അനിശ്ചിതത്വത്തില്‍ തുടരും.

കിണ്ണം കട്ടവര്‍

ആന്റണിയടക്കമുള്ള നേതാക്കള്‍ക്കൊപ്പം വട്ടത്തിലിരിക്കുമ്പോഴാണ് കരുണാകരന് ചരിത്രപ്രസിദ്ധമായ മൂത്രശങ്കയുണ്ടായത്. കരുണാകരന്‍ മൂത്രമൊഴിച്ചു തിരിച്ചുവന്നപ്പോഴേക്കും മുരളീധരന്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു

വാള്‍സ്ട്രീറ്റ്: നവോമി വോള്‍ഫ് അറസ്റ്റില്‍

പ്രമുഖ ഫെമിനിസ്റ്റ് എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ നവോമി വോള്‍ഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക് ഗവര്‍ണറെ ആദരിക്കുന്ന ചടങ്ങിലേക്ക് പ്രതിഷേധവുമായെത്തിയ പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നപ്പോഴായിരുന്നു അറസ്റ്റ്.

ഫസ്റ്റ് വിറ്റ്നസ്: സ്വാതന്ത്യ സമരത്തില്‍ കുളിസീനിന്റെ പ്രസക്തി

പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത് നരേന്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ച ‘വീരപുത്രന്‍’ എന്ന സിനിമ കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ ഞാന്‍ വീണ്ടും ആ പഴയ മൌണ്ട് തിയറ്റര്‍ കഥ ഓര്‍ത്തു. വടക്കന്‍ കേരളത്തിന്റെ സ്വാതന്ത്യ്ര പോരാട്ട ചരിത്രത്തിലെ അവിസ്മരണീയമായ ഒരു കാലത്തേയും അസാധാരണമായ ഒരു
വ്യക്തിത്വത്തേയും തിരശീലയില്‍ പുനഃസൃഷ്ടിക്കാന്‍ കുഞ്ഞുമുഹമ്മദ് നടത്തിയ ശ്രമം, പുണ്യരൂപവും അഡല്‍റ്റ്സ് ഒണ്‍ലി ദൃശ്യവും ഒരേ സ്ക്രീനില്‍
കാണുന്നതുപോലെ അരോചകമായതോര്‍ത്ത് എനിക്കു സങ്കടം തോന്നി. ‘മരിച്ചവരോടു പ്രാര്‍ഥിക്കാമോ?’ എന്ന വിഷയത്തില്‍ ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍
വിഭിന്ന അഭിപ്രായങ്ങള്‍ ഉണ്ട് എന്നാണ് മുസ്ലിം സൃഹൃത്തുക്കള്‍ വഴിയുള്ള എന്റെ അറിവ്. അതെന്തായാലും ധീരദേശാഭിമാനിയായ മുഹമ്മദ് അബ്ദുറഹ്മാന്‍
സാഹിബിന്റെ ആത്മാവിനോട് ഞാന്‍ തിയറ്ററില്‍ ഇരുന്ന് കണ്ണടച്ചു പ്രാര്‍ഥിച്ചു: ‘പുണ്യാത്മാവേ, ഈ ചലച്ചിത്ര അപമാനത്തിന് ഞങ്ങളോട് പൊറുക്കേണമേ. ദുനിയാവില്‍ അങ്ങയെ മതമൌലികവാദികളും ബ്രിട്ടീഷുകാരും വേട്ടയാടി. ഖബറില്‍ ചെന്ന് കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും അങ്ങയെ ഇതാ ചലച്ചിത്രരൂപത്തിലും ഞങ്ങള്‍ വേട്ടയാടുന്നു. പൊറുക്കേണമേ….’