ഓപ്പസിഷന്‍ സിന്‍ഡ്രോം: കേരള മോഡല്‍

പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കെ.പി റെജിയുടെ വേറിട്ട നിരീക്ഷണം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഇവിടെ പിഴച്ചുപോയി. സ്വാശ്രയ കോളജില്‍ പ്രവേശനം നേടിയ നിര്‍മല്‍ മാധവിനെഏതെങ്കിലും സ്വാശ്രയ കോളജിലേക്കാണു മാറ്റിയിരുന്നതെങ്കില്‍ എസ്.എഫ്.ഐക്കാര്‍ക്ക് ഈ വടി വീണു കിട്ടില്ലായിരുന്നു.

കൊലയാളിയെ നമ്പലാം, മലയാളിയെ നമ്പക്കൂടാത്

പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ജി.പി രാമചന്ദ്രന്റെ ഇടപെടല്‍. നാലാമിടം പ്രസിദ്ധീകരിച്ച ‘മലയാളികളെ പിന്നെ എന്ത് വിളിക്കും’ എന്ന പ്രഭാ സക്കറിയാസിന്റെ കുറിപ്പിന്റെ അനുബന്ധമാണ് ഈ ലേഖനം.

മര്‍ക്കടസ്യ സുരപാനം മദ്ധ്യേ വൃശ്ചിക ദംശനം……!!!!

വീഡിയോ പരിശോധനയില്‍ ഇരു കൂട്ടരും പറഞ്ഞത് സത്യമാണെന്നു തെളിഞ്ഞു! തങ്ങളല്ല അലമ്പുണ്ടാക്കിയത് മുഴുവന്‍ മറുഭാഗക്കാരാണ്!! ഇതാണ് ഇരു കൂട്ടര്‍ക്കും തെളിഞ്ഞ് കിട്ടിയ സത്യം!

ട്രഷറി സേവിങ്സ് ബാങ്കുകള്‍ക്ക് കൊലക്കയര്‍

സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന ഈ തീരുമാനം പൊതു ചര്‍ച്ച പോലുമില്ലാതെ ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് കൈക്കൊണ്ടത്. പൊതുമേഖലയെ ഇല്ലാതാക്കി സ്വകാര്യവല്‍കരണം ത്വരിതപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങളുടെ ചുവടു പിടിച്ചാണ് ഈ തീരുമാനം.

നായക ഛായയുള്ള കോമാളികള്‍; അഥവാ കോമാളി ഛായയുള്ള നായകന്‍മാര്‍

എന്താവാം നമ്മുടെ നായക പദവിക്കു സംഭവിച്ചത്? നായകന്‍മാര്‍ കോമാളികളും കോമാളികള്‍ നായകരുമാവുന്ന ഈ കുഴമറിച്ചിലിനു പിന്നില്‍ എന്തെന്ത് ഘടകങ്ങളായിരിക്കും? ആ വഴിക്കുള്ള ഒരന്വേഷണമാണ് ഇത്തവണ നാലാമിടം നടത്തുന്നത്.

പൃഥ്വിരാജിനെ ആര്‍ക്കാണ് പേടി?

എന്‍.പി സജീഷിന്റെ നിരീക്ഷണം: അമിതമായി താലോലിക്കപ്പെട്ട അണുകുടുംബസന്തതികളുടെ പ്രതിനിധിയായി ടിന്റുമോനെ കാണാം. ശ്രീശാന്ത്, പൃഥ്വിരാജ് എന്നിവരുടെ ഓഫ് സ്ക്രീന്‍ പ്രതിച്ഛായയില്‍ ഈ അണുവത്കൃതകുടുംബവ്യവസ്ഥയിലെ ലാളിച്ചുവഷളാക്കപ്പെട്ട കുട്ടിയുടെ രൂപമുണ്ട്.

ഒരാള്‍ സന്തോഷ് പണ്ഡിറ്റ് ആവുന്ന വിധം

സന്തോഷ്‌ പണ്ഡിറ്റുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തെക്കുറിച്ച്‌ ബിജു സി.പി: ചില കാര്യങ്ങളൊക്കെ പറയുമ്പോള്‍ ഇയാള്‍ സെന്‍സിബിളായി സംസാരിക്കുന്നുണ്ടല്ലോ എന്ന സംശയം തോന്നും. പക്ഷേ, വേഗം സംസാരം തന്നെയും തന്റെ സര്‍ഗാത്മക ആവിഷ്‌കാരങ്ങളെയും കുറിച്ചാകും. അപ്പോള്‍ സംശയങ്ങളൊക്കെ മാറും ആള്‍ തികഞ്ഞ സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെ!

കുഞ്ചാക്കോ ബോബന്‍, അറുമുഖന്‍: ഇവരില്‍ ആരാണ് കാമ്പസ് നായകന്‍

കാമ്പസിലെ നായകനായിരുന്നു അറുമുഖന്‍. കുഞ്ചാക്കോ ബോബന്‍ ആ വളപ്പിനു പുറത്തെ നായകനും. ബോബനെ ഓര്‍മിക്കാന്‍ എപ്പോഴും അവസരങ്ങള്‍ ഉണ്ടായപ്പോള്‍ യാദൃച്ഛികമായി കണ്ടുമുട്ടുന്ന ഉണ്ടപക്രുമാര്‍ വേണ്ടിവന്നു അറുമുഖനെ ഓര്‍മപ്പെടുത്താന്‍

സൂപ്പര്‍താരങ്ങള്‍ എന്നും സൂപ്പര്‍താരങ്ങളാണ്

സന്തോഷ് പണ്ഡിറ്റ് പി.ടി രവിശങ്കറുമായി സംസാരിക്കുന്നു:പുറത്തിറങ്ങിയാല്‍ എല്ലാവരും പെട്ടന്ന് തിരിച്ചറിഞ്ഞ് ചുറ്റും കൂടും. ഞാന്‍ ഒരു പച്ചയായ മനുഷ്യനാണെങ്കിലും മറ്റുള്ളവര്‍ എന്നെ സൂപ്പര്‍താരമായിട്ടാണ് കാണുന്നത്

വിമര്‍ശനമാവാം, ഗൂഢാലോചനയാവരുത്

ജി.ആര്‍ ഇന്ദുഗോപന്‍ എഴുതുന്നു: നെറ്റില്‍ പതിയിരിക്കാന്‍ എളുപ്പമാണ്. ആക്രമിക്കാം. വഴിയിലൂടെ പോകുമ്പോള്‍ ഒരുത്തനെ കേറിയൊന്നു തല്ലിയിട്ടു പോകാം. ഇത്തരം പ്രവണതയോട് യോജിക്കാനാവില്ല. നെറ്റിലും, അതില്‍നിന്ന് മാറുമ്പോഴും നമുക്ക് വ്യക്തിത്വമുണ്ടാവണം.

അല്ലെങ്കിലും കര്‍ഷകര്‍ക്കെന്തിനാണ് ഭൂമി?

ഹരിയാനയിലെ സോനിപ്പത്തില്‍ വയലുകള്‍ക്കു നടുവിലെ ചെറിയ ധാബയിലിരുന്നു ‘ആലൂ-ഗോബി’യും റൊട്ടിയും കഴിക്കുമ്പോള്‍ സുഹൃത്ത് യോഗേന്ദര്‍ പറഞ്ഞു ‘ന്യൂ ദില്ലിക്ക് ഇത് നൂറാം ജന്‍മവര്‍ഷം’. മധ്യകാല രാജവംശങ്ങള്‍ പല നൂറ്റാണ്ടുകള്‍ കൊണ്ട് പണിത ചെറിയ കുറെ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും കൂട്ടമായിരുന്നു വിദേശയാത്രികര്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ കണ്ട ദില്ലി. ഒരു ആസുത്രിത-ആധുനിക നഗരത്തിന്റെ അഭാവം തോന്നിയപ്പോഴാണ് ബ്രിട്ടീഷ്കാര്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹെര്‍ബര്‍ട്ട് ബേക്കര്‍,എഡ്വിന്‍ ലുറ്റ്യന്‍സ് എന്നീ രണ്ട് വിദഗ്ദ്ധരെ വരുത്തി ന്യൂദല്‍ഹി പണിതുയര്‍ത്തിയത്. പിന്നീടിങ്ങോട്ടു നഗരം വളര്‍ന്നുകൊണ്ടേയിരുന്നു. ആദ്യം ദല്‍ഹിയിലെ തന്നെ ഗ്രാമങ്ങളും, കൃഷിഭൂമികളും തുടച്ചുമാറ്റിയും, പിന്നെ യമുന കടന്ന് കിഴക്കുള്ള ചതുപ്പു നിലങ്ങള്‍ മണ്ണിട്ട്‌ നികത്തിയും തെക്കോട്ടും, വടക്കോട്ടും, പടിഞ്ഞാറോട്ടും കൃഷിയിടങ്ങള്‍ കയ്യേറിയും നഗരം വികസിച്ചു. ദല്‍ഹി വളര്‍ന്ന് വളര്‍ന്ന് അയല്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയും കടന്ന് മുപ്പതു കിലോമീറ്റര്‍ ദൂരെ ഞങ്ങളിരിക്കുന്ന വിശാലമായ ചോളവയലുവരെയെത്തിനില്ക്കു ന്നു.

എത്ര ബാല്‍താക്കറേ ചേര്‍ന്നാല്‍ ‘ഞങ്ങടെ’ കൊച്ചിയാവും?

ദരിദ്രവാസികളും കൂലി വേല ചെയ്യുന്നവരുമായ അന്യഭാഷക്കാരാണ് ഈ ഭീഷണിയുടെ ആദ്യ ഇരകള്‍. ഞങ്ങടെ കൊച്ചീലെ ഭൂമി ഞങ്ങക്കും ഞങ്ങടാള്‍ക്കാര്‍ക്കും കയ്യേറി ഫ്ലാറ്റും ഹോട്ടലുകളും പണിയാനുള്ളതാണ്, നിങ്ങളീ കുളിക്കാത്ത തൂറിയാ കഴുകാത്ത ഹിന്ദീക്കാര് വന്ന് ഇവിടെക്കേറി ഇണ്ടാക്കണ്ട എന്നാണ് ഈ ബാനറും മേയറും നമ്മുടെ നിസംഗതയും പറയാതെ പറയുന്നത്.

മലയാളികളെ പിന്നെന്തു വിളിക്കണം?

ഒരു മൃഗവും തന്റെ ജനുസില്‍ പെട്ട ഒരു കുഞ്ഞിനെ ബലാത്സംഗം ചെയ്തുകൊന്ന് മരപ്പൊത്തില്‍ ഒളിച്ചുവെച്ചിട്ടില്ല. ഇണചേരാന്‍ പ്രായവും ശരീരവും ഇണങ്ങിയ ഒട്ടനവധി പേര്‍ സ്വന്തം ജനുസില്‍തന്നെ ഉണ്ടെന്നിരിക്കേ പിച്ചവയ്ക്കല്‍ പ്രായത്തിലുള്ള കുഞ്ഞിനോടൊക്കെ ഇങ്ങനെ പെരുമാറുന്നതിനെ മൃഗീയം എന്ന് വിളിച്ചു കേട്ടാല്‍ മൃഗങ്ങള്‍ സഹിക്കില്ല.

നായകന്‍!!! നാളെ നാലാമിടത്തില്‍

നായകന്‍!!! നാളെ നാലാമിടത്തില്‍. എന്‍.പി സജീഷിന്റെ നിരീക്ഷണം. പൃഥ്വിരാജിനു മുമ്പ് ശ്രീശാന്ത് ആയിരുന്നു വിദ്യാസമ്പന്നരായ മധ്യവര്‍ഗമലയാളിയുടെ ഇര. ശ്രീശാന്തിന്റെ പൊതുവേദികളിലെ ഇടപെടലുകള്‍ മലയാളിസ്വത്വത്തില്‍നിന്നുള്ള വിച്ഛേദം സ്വയം പ്രഖ്യാപിക്കുന്നതായിരുന്നു.

നായകന്‍!!! നാളെ നാലാമിടത്തില്‍

നായകന്‍!!! നാളെ നാലാമിടത്തില്‍. ജി.ആര്‍ ഇന്ദുഗോപന്‍ എഴുതുന്നു. മലയാള സിനിമ 25 ഇടിപ്പടങ്ങളില്‍ നായകനായി ജയനെ തയ്യാറാക്കി നിര്‍ത്തിയപ്പോഴായിരുന്നു ജയന്റെ മരണം.

നായകന്‍!!! നാളെ നാലാമിടത്തില്‍

നായകന്‍!!! നാളെ നാലാമിടത്തില്‍. ബിജു സി.പി എഴുതുന്നു. അപ്പോള്‍ സംശയങ്ങളൊക്കെ മാറും ആള്‍ തികഞ്ഞ സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെ!

സ്ലാവോയ് സിസേക്: പേക്കിനാവായി മാറുന്ന സ്വപ്നത്തില്‍നിന്ന് ഉണര്‍ന്നെണീക്കുന്നവരാണ് നമ്മള്‍

സ്ലാവോയ് സിസേക് കഴിഞ്ഞ ദിവസങ്ങളിലാന്നില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരോടു നടത്തിയ പ്രഭാഷണം: ജോലിയും പീഡനവും ഔട്ട്‌സോഴ്സ് ചെയ്തുകഴിഞ്ഞ് കല്യാണഏജന്സി‍കള്‍ നമ്മുടെ പ്രേമജീവിതം കൂടി ഔട്ട്‌സോഴ്സ് ചെയ്യുകയാണ് ഇപ്പോള്‍. അധികം വൈകാതെ നമ്മുടെ രാഷ്ട്രീയ ഇടപെടലുകള്‍ കൂടി ഔട്ട്‌ സോഴ്സ് ചെയ്യുന്ന ഒരവസ്ഥ എത്തും. അത് നമുക്ക് തിരിച്ചുപിടിക്കണം.

വാള്‍സ്ട്രീറ്റില്‍നിന്ന് ദലാല്‍ സ്ട്രീറ്റിലേക്ക് എത്ര ദൂരം?

അമേരിക്ക വലിച്ചെറിയന്നതെല്ലാം സ്വീകരിക്കുന്ന സമീപനം ഇന്ത്യ ഇക്കാര്യത്തിലും പാലിക്കുന്നു. അമേരിക്ക മടിച്ചുമടിച്ചാണെങ്കിലും സോഷ്യലിസത്തിന്റെ മേന്മകള്‍ ഭരണ പരിപാടിയുടെ ഭാഗമാക്കാന്‍ തയാറാവുമ്പോള്‍ ഇന്ത്യ പൂര്‍ണ മുതലാളിത്തം ആശ്ലേഷിക്കാന്‍ വെമ്പുകയാണ്.

നായകന്‍!!! നാളെ നാലാമിടത്തില്‍

കാമ്പസിലെ താരമായിരുന്നു അറുമുഖനെയും ആരുമറിയാതെ വന്നുപോയ കുഞ്ചാക്കോ ബോബനെയും അവരുടെ പില്‍ക്കാലങ്ങളെയും കുറിച്ച് നാലാമിടത്തില്‍ ഉടന്‍. കെ.എ സൈഫുദ്ദീന്‍ എഴുതുന്നു.

പ്രശാന്ത് ഭൂഷന്‍ എന്ന ചോദ്യത്തിന് ദില്ലി സര്‍വകലാശാലയില്‍നിന്ന് ചില ഉത്തരങ്ങള്‍

പ്രശാന്ത്ഭൂഷനെ ആക്രമിക്കുന്നത് പെട്ടന്നുണ്ടായ ഒരു പ്രകോപനത്തില്‍ നിന്നല്ല. മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിയെ ആക്രമിക്കുന്നത് സംഘപരിവാര്‍ അജണ്ടയുടെ ഏറ്റവും വലിയ പരസ്യമാണ്; എല്ലാ മതേതരവാദികള്‍ക്കുമുള്ള താക്കീതാണ്. പരിവാര്‍ രൂപപ്പെടുത്തിയിട്ടുള്ള ഹിന്ദുദേശിയതയുടെ അജണ്ട നടപ്പാക്കുന്നത് ഇങ്ങനെയുള്ള പല സംഭവങ്ങള്‍ ചേര്‍ന്നാണ്.

നായകന്‍!!! കാത്തിരിക്കുക, ഇനി രണ്ട് ദിവസങ്ങള്‍ കൂടി.

കാത്തിരിക്കുക, ഇനി രണ്ട് ദിവസങ്ങള്‍ കൂടി. നായകനും കോമാളിക്കുമിടയില്‍ താരജീവിതങ്ങളുടെ ചാഞ്ചാട്ടങ്ങള്‍. നിശിത വിമര്‍ശനങ്ങളുടെയും ബോധപൂര്‍വമായ ഇകഴ്ത്തലിന്റയും
പശ്ചാത്തലത്തില്‍ താരപ്പിറവിയുടെ വേരുകള്‍ തേടുന്ന അന്വേഷണം.

അമേരിക്കന്‍ അഗ്നിജ്വാലകള്‍ പടരുന്നതെങ്ങോട്ട്?

വാള്‍സ്ട്രീറ്റില്‍ ആരംഭിച്ച നേതൃത്വമില്ലാത്ത പ്രതിഷേധം ആഴ്ചകള്‍ക്കകം 70 ഓളം യു.എസ് നഗരങ്ങളിലേക്ക് പടര്‍ന്നു കഴിഞ്ഞു. ഈ ആഴ്ച്ച അവസാനത്തോടെ പ്രതിഷേധം 147 നഗരങ്ങളിലേക്ക് പടരുമെന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ യു.എസ് ഭരണകൂടത്തെയും വിഷമിപ്പിക്കുന്നുണ്ട്.

മൈക്കിള്‍ മൂര്‍: മാറ്റം ഇനി അതിവേഗം

കാര്യങ്ങള്‍ നടക്കാന്‍ സമയമെടുക്കും. എന്നാല്‍ ഇതിനത്ര സമയം വേണ്ടി വരില്ല. ആളുകള്‍ ഇതിനോട് പ്രതികരിക്കാന്‍ നൂറുവര്‍ഷമൊന്നും എടുക്കില്ല, കാരണം വാള്‍സ്ട്രീറ്റ്‌ അതിന്റെ കയ്യിലെ എല്ലാ അടവുകളും എടുത്തുകഴിഞ്ഞു.

നോം ചോംസ്കി: വാള്‍സ്ട്രീറ്റില്‍ കൊള്ളസംഘങ്ങള്‍

വാള്‍സ്ട്രീറ്റിലെ കൊള്ളസംഘങ്ങള്‍- പ്രധാനമായും വാണിജ്യസ്ഥാപനങ്ങള്‍- യുനൈറ്റഡ് സ്റ്റേറ്റ്സിലെയും (ലോകത്തിലെയും) ജനങ്ങള്‍ക്ക്‌ ഗുരുതരമായ ക്ഷതം വരുത്തിയിട്ടുണ്ടെന്ന് കണ്ണ് തുറന്നുവച്ചിരിക്കുന്ന ആര്‍ക്കും അറിയാം.

സൗമ്യ കേസില്‍ വിവാദ മൊഴി നല്‍കിയ ഡോക്ടറുടെ ഓഫീസിനു നേരെ ആക്രമണം

സൌമ്യ കേസിന്റെ വിചാരണക്കിടെ പ്രതി ഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയ തൃശൂര്‍ മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി പൊലീസ് സര്‍ജന്‍ ഉന്‍മേഷിന്റെ ഓഫീസിലേക്ക് പെണ്‍കുട്ടികളടക്കം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി

ജന്ദര്‍ മന്ദര്‍ അനുഷ്ഠാനങ്ങള്‍ക്ക് ഒരു കൈപ്പുസ്തകം

വ്യവസ്ഥയില്‍ നിങ്ങള്‍ക്ക് അസംതൃപ്തിയുണ്ടെങ്കില്‍ അതിന്റെ രോഷം പരിഹരിക്കാന്‍ ജന്ദര്‍ മന്ദര്‍ തുറന്നു തരും. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാലും ചിരിച്ചു കൊണ്ട് നിവേദനം കൈപ്പറ്റും. സര്‍ക്കാരിനെ ഉണര്‍ത്തിയെന്നും പ്രശ്നം പരിഹരിക്കപ്പെടുമെന്നുമുള്ള ആശ്വാസത്തോടെ നിങ്ങള്‍ക്ക് സമരമവസാനിപ്പിച്ച് തിരികെ വണ്ടി കയറാം.

അടൂര്‍ ഗോപാലകൃഷ്ണന്‍: സിനിമയില്‍ ഒരു ജീവിതം

ഈ ആഴ്ച മലയാളത്തില്‍ പുറത്തിറങ്ങിയ അടൂരിന്റെ ജീവചരിത്രത്തില്‍നിന്ന് ഒരു ഭാഗം. പ്രമുഖ ചലച്ചിത്ര നിരൂപകന്‍ ഗൌതമന്‍ ഭാസ്കരന്‍ എഴുതിയ Adoor Gopala Krishnan: A Life In Cinema എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം. എന്‍. പി സജീഷ് വിവര്‍ത്തനം ചെയ്ത് മാതൃഭൂമി പുറത്തിറക്കിയ പുസ്തകത്തില്‍നിന്ന്.

കൊല്ലാം, പക്ഷേ മരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല

ഈ വര്‍ഷത്തെ നൊബേല്‍ സമാധാന പുരസ്കാരം നേടിയ തവക്കുല്‍ കര്‍മാനുമായി അഭിമുഖം. യമനിലെ സാലിഹ് ഭരണകൂടത്തെ താഴെയിറക്കാന്‍ ഇപ്പോഴും നടക്കുന്ന പ്രക്ഷോഭത്തിന്റെ മുന്നണി പോരാളി കൂടിയായ തവക്കുല്‍ കര്‍മാനുമായി ജര്‍മന്‍ പത്രമായ ദെര്‍ സപീഗല്‍ ലേഖകന്‍ വോല്‍കാര്‍ഡ് വിന്‍ഫര്‍, യമന്‍ ടൈംസ് എഡിറ്റര്‍ നദിയ അല്‍ സകാഫ് എന്നിവര്‍ നടത്തിയ വ്യത്യസ്ത അഭിമുഖങ്ങളിലെ പ്രസക്ത ഭാഗങ്ങളാണ് ‘നാലാമിടം’ പ്രസിദ്ധീകരിക്കുന്നത്.

അങ്ങനെയാണ് ചിക്കന്‍ സാമ്പാര്‍ ഉണ്ടായത്

ചിക്കന്‍ സാമ്പാര്‍ എന്ന വിഭവം ഒരിക്കലും ഉണ്ടാവില്ലെന്നു തന്നെയായിരുന്നു എന്റെ വിശ്വാസം. എന്നാല്‍, ഇപ്പോള്‍ കേള്‍ക്കുന്നു, ശരിക്കും അങ്ങനെ ഒന്നുണ്ട് എന്ന്. അതറിഞ്ഞപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്. അത് വാസ്തവമാണോ എന്നൊന്നും എനിക്ക് തീര്‍ച്ചയില്ല.