തലയില്‍ മുണ്ടിടാതെ ഒരു കമ്യൂണിസ്റ്റിന് വിശ്വാസി ആയിക്കൂടേ?

വൈരുധ്യാത്മക ഭൌതികവാദത്തിലും ശാസ്ത്രീയ സോഷ്യലിസത്തിലും വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ മുഴുവന്‍ കമ്യൂണിസ്റ്റുകാരുമെന്നും അവര്‍ മതവിശ്വാസിയാവുന്നതില്‍ വൈരുധ്യമുണ്ടെന്നുമുള്ള ചിന്ത തികച്ചും അടിസ്ഥാനരഹിതമാണ്.

ചുണ്ണാമ്പു ചിറയ്ക്കപ്പുറമിപ്പുറം

വൈക്കോയുടെ സമരത്തിന്‌ പോവുന്നില്ലേ എന്ന ചോദ്യത്തിന് പോ കുഞ്ഞേ, മണ്ണില്‍ പണിയെടുക്കുന്നവന് മനുഷ്യന്റെ മനസ് അറിഞ്ഞുകൂടെ എന്നു ഉത്തരം.

സ്ത്രീകള്‍, അബ്രാഹ്മണര്‍ എന്നിവരുടെ വിദ്യാഭ്യാസവും അതിന്‌ നേരിടേണ്ടിവന്ന എതിര്‍പ്പുകളും

ഇന്ന് നവംബര്‍ 28, മഹാത്മാ ജോതിബാ ഫുലെയുടെ ചരമദിനം. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ അധ്യാപികയായ പരിമള വി റാവു എഴുതിയ “Educating women and Non-Brahmins as ‘Loss of Nationality’: Bal Gangadhar Tilak and the Nationalist Agenda in Maharashtra” എന്ന പ്രബന്ധത്തെ ആസ്പദമാക്കി തയ്യാറാക്കിയ കുറിപ്പ്. ന്യൂഡല്‍ഹിയിലെ Centre for Women’s Development Studies ആണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്-കെ എസ് സുദീപ് എഴുതുന്നു

മമ്മൂട്ടിയുടെ മോന്‍ സല്‍മാനും കുമാരന്റെ മോന്‍ കുഞ്ഞാണ്ടിയും…

തനിക്ക് കഴിഞ്ഞതിനപ്പുറം നേടാന്‍ അപ്പന്‍മാരാല്‍ നേര്‍ച്ചനേരപ്പെട്ട കുഞ്ഞാടുകളാവുന്നു ഓരോ മക്കളും

എട്ടിഞ്ച് ബൂട്ടില്‍ എന്റെ നടത്തങ്ങള്‍

എന്നാല്‍ ആണുങ്ങളുടെ ചെരിപ്പുകളുടെ മനോഹരശേഖരം ഞാന്‍ കണ്ടെത്തിയതിനും കാലിന് ഏറ്റവും സുഖവും സംരക്ഷണവും തരുന്ന ആണ് ചെരിപ്പിലേക്ക് അന്തസോടെ കാലിനെ മാറ്റിയതിനും ശേഷം എന്റെ ഷോപ്പിംഗ്‌ കഥതന്നെ മാറിപ്പോയി. മാസികകളുടെ ഫാഷന്‍ വേദശാസ്ത്രപ്രകാരം പണിഞ്ഞുവെച്ചിരിക്കുന്ന മെലിഞ്ഞൊതുങ്ങിയ ചെരിപ്പിനുള്ളില്‍ വേദന സഹിച്ചുനടക്കാന്‍ ശ്രമിക്കുന്ന പരിപാടി ഞാന്‍ എന്നന്നേയ്ക്കുമായി അവസാനിപ്പിച്ചു-പ്രഭാ സക്കറിയാസ് എഴുതുന്നു

കീടങ്ങളെ മെരുക്കാന്‍ ജൈവമാര്‍ഗം

ദോഷഫലങ്ങളില്ലെന്നതാണ് ജൈവകീടനാശിനികളുടെ സവിശേഷത. പച്ചക്കറിയിലെ ഒട്ടുമിക്ക രോഗങ്ങള്‍ക്കും ജൈവപ്രതിവിധിയുമുണ്ട്. ചില ചിട്ടകള്‍ പാലിക്കണമെന്ന് മാത്രം. തയാറാക്കിയ അന്നുതന്നെ ഉപയോഗിക്കണം.

മുല്ലപ്പെരിയാര്‍: ജലബോംബും ഭയബോംബുകളും

മുല്ലപ്പെരിയാര്‍ ഇല്ലെങ്കില്‍ പോലും ഇടുക്കി സുരക്ഷിതമല്ല. അത്രയേറെ ഡാമുകള്‍ ചേര്‍ന്ന് അനേകം ഭൂകമ്പ പ്രഭവ കേന്ദ്രങ്ങളാണ് തീര്‍ത്തു വെച്ചിരിക്കുന്നത്. അവിടെയല്ലെങ്കില്‍ സമീപപ്രദേശങ്ങളില്‍ ഭൂകമ്പം സ്വാഭാവികം.

അരുത്, നാം ശത്രുക്കളല്ല

ആവേശവും തമിഴനെ തെറിവിളിക്കലുമല്ല പരിഹാരം. സങ്കുചിതമായ സ്വത്വ ബോധത്തിന്റെ പേരില്‍ തമിഴനെ വിമര്‍ശിക്കുന്ന ‘പ്രബുദ്ധ’ മലയാളി സ്വയം ആ വഴിക്ക് പോകരുത്.

അണക്കെട്ടോ അരക്കെട്ടോ അല്ല;ഹൃദയമില്ലാത്തതാണ് പ്രശ്നം

നാലു രാത്രി മുന്‍പ് ദല്‍ഹിയിലൊരു സമ്മേളന നഗരിക്ക് തീപിടിച്ച് 16 മനുഷ്യര്‍ വെന്തു മരിച്ചു. പടക്കം പൊട്ടിയാല്‍ പോലും അട്ടിമറിയെന്ന് ഭയക്കേണ്ട പട്ടണത്തില്‍ ഈ തീപ്പിടിത്തത്തെക്കുറിച്ച് യാതൊരു ദുരൂഹതയുമില്ല, ആശങ്കയുമില്ല-തീപിടിച്ചത് ഹിജഡകളുടെ സമ്മേളനപ്പന്തലിനായിരുന്നല്ലോ.സഹായം ചോദിച്ച് വിളിച്ചിട്ടും ഒരാളും തിരിഞ്ഞു നോക്കിയില്ല എന്നാണ് ദേഹമാസകലം പൊളളലേറ്റ് ആശുപത്രിത്തിണ്ണയില്‍ കിടക്കുന്ന പ്രതിനിധികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്

മുല്ലപ്പെരിയാര്‍: ആശങ്കകള്‍ക്കപ്പുറം

മുല്ലപ്പെരിയാര്‍ എന്നല്ല ഒരു ഡാമിന്റെയും സുരക്ഷയുടെ കാര്യത്തില്‍ ആര്‍ക്കും ഒരുറപ്പും നല്‍കാനാവില്ല. വലിയ ഭൂകമ്പമുണ്ടായാല്‍ എല്ലാം തകരാം. ഭൂകമ്പം എപ്പോള്‍ ഏതളവില്‍ സംഭവിക്കുമെന്ന് ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാനാവില്ല. ശാസ്ത്രം പകച്ചുനില്‍ക്കുന്ന ഈ പഴുതിലാണ് ഭാവനകള്‍ മേയാനിറങ്ങുന്നത്.
ഇടുക്കിയിലെ പത്തു പഞ്ചായത്തുകളിലെ ഒരു ലക്ഷത്തോളം മനുഷ്യരാണ് ഭയത്തിന്റെ മുനമ്പില്‍ കഴിയുന്നത്. ഡാം തകര്‍ന്നാല്‍ തമിഴ്നാട്ടിലേക്കുള്ള നീരൊഴുക്കുനിലക്കും തമിഴകത്തെ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഇരുപത്തിയഞ്ച് ലക്ഷത്തോളം മനുഷ്യരുടെ കുടിനീര്‍ നിലയ്ക്കും. കൃഷിയും ആടുമാടുകളും മനുഷ്യരും വെള്ളംകിട്ടാതെ മരിക്കും. മലയുടെ ഒരു ഭാഗം വെള്ളത്തിനടിപ്പെട്ടുമരിക്കുമ്പോള്‍ മറുഭാഗം വെള്ളം കിട്ടാതെ മരിക്കും.

വാള്‍മാര്‍ട്ടും കൂട്ടരും നമ്മുടെ കട പൂട്ടുമോ?

ഇന്ത്യന്‍ ചില്ലറ വില്‍പ്പന വിപണി പിടിക്കുകയെന്നത് വാള്‍മാര്‍ട്ടിനെന്നല്ല ഒരു ബഹുരാഷ്ട്ര റീട്ടെയില്‍ ഭീമനും അത്ര എളുപ്പമല്ല

അശ്ലീലമാകുന്ന കണക്കുകള്‍

അപ്പോള്‍, വാസ്തവത്തില്‍ എത്ര ഇന്ത്യയുണ്ട്? നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യാ തത്വം കൊണ്ട് ഇതാണോ ഉദ്ദേശിക്കുന്നത്?

പെണ്ണ് എഴുതുമ്പോള്‍ മാത്രം തെളിയുന്ന ഞരമ്പുകള്‍

സൌദി ചെറുകഥാ സാഹിത്യത്തിലെ എഴുത്തമ്മ ശരീഫ അല്‍ ശംലാന്റെ രചനാ ലോകം വി. മുസഫര്‍ അഹമ്മദ് പരിചയപ്പെടുത്തുന്നു.

പൂനെയിലെ രാത്രികള്‍

പെട്ടെന്ന്, തികച്ചും അപ്രതീക്ഷിതമായി, ഞങ്ങള്‍ക്കുവേണ്ടി മാത്രം എന്നപോലെ പെയ്ത ഒരു മഴ അവിടത്തെ മരപ്പാലത്തില്‍ കയറിനിന്ന് ഞങ്ങള്‍ മുഴുവന്‍ കൊണ്ടു. എതു യാത്രയിലും കാല്‍ നനച്ചു തൃപ്തിപ്പെടേണ്ട പുഴ(/കടല്) അന്നു ഞങ്ങളുടേതായിരുന്നു.

മലയാള സിനിമയില്‍ ഫാഷിസം വരുന്നു

ആരു സിനിമ എടുക്കണമെന്ന് തീരുമാനിക്കാന്‍ സിനിമാ മാടമ്പിമാര്‍ക്ക് അവസരം നല്‍കുന്ന ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി വ്യവസ്ഥ സമ്പൂര്‍ണ ഫാഷിസ്റ്റ് കാലത്തിന്റെ തുടക്കമാണ്

പലതുള്ളി ചലച്ചിത്രങ്ങള്‍

കലയില്‍ ഏകാകികളുടെ സര്‍ഗാത്മകതയുടെ കാലം കഴിഞ്ഞെന്ന് ആരും പറയില്ല. പക്ഷേ കൂട്ടംചേര്‍ന്ന് നാം ചിലത് നേടാനുണ്ടെന്ന് ഈ പരിശ്രമങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.

ചാനലിനറിയുമോ മലയാളി ജീവിതം?

നമ്മുടെ ചാനലുകളും, പത്രങ്ങളും സാധാരണമനുഷ്യരെപ്പറ്റിയും അവരുടെ പ്രശങ്ങളെപ്പറ്റിയും വേവലാതിപ്പെടാന്‍ കൂടുതല്‍ സമയം കണ്ടെത്തട്ടെ. സന്തോഷ്‌ പണ്ഡിറ്റ് മലയാള സിനിമയെ നശിപ്പിക്കുമോ എന്നതല്ല, മറിച്ച് മാന്യമായി ജീവിക്കാന്‍ വേണ്ട തൊഴില്‍ കിട്ടുമോ എന്നതാണ് മലയാളി ചെറുപ്പക്കാരെ അലട്ടുന്ന പ്രധാനപ്രശനം. സ്വന്തം മണ്ണില്‍നിന്ന് ഇറക്കിവിടപ്പെടുമോ എന്ന പേടിയും, മണ്ണിനുവേണ്ടിനടത്തുന്ന സമരങ്ങളുമൊക്കെ വാര്‍ത്തയാവട്ടെ, ചര്‍ച്ചയാവട്ടെ.

മറകള്‍ക്ക് അകത്തു നിന്നും സഹായി സംസാരിക്കുന്നു

നമ്പ്യാര്‍ക്ക് ഇതില്‍ താത്പര്യമൊന്നുമില്ലല്ലോ അല്ലേ?? കുഴപ്പം പിടിച്ച ഫയലുകള്‍ വരുമ്പോള്‍ പ്രശസ്തമായ കണ്ണിറുക്കിനൊപ്പം തന്റെ വിശ്വസ്ത സഹായിയോടുള്ള ലീഡറുടെ സ്ഥിരം ചോദ്യമാണിത്. നമ്പ്യാരിലൂടെയാണ് ഫയലുകള്‍ കരുണാകരനിലെത്തുന്നത്. എത്ര സങ്കീര്‍ണമായ ഫയലാണെങ്കിലും നമ്പ്യാരുടെ സൂക്ഷ്മമായ മനസ് അതിലെ നൂലാമാലകള്‍ പിടിച്ചെടുത്തിരിക്കും. നമ്പ്യാര്‍ നോക്കി മാര്‍ക്കിട്ടാല്‍ പിന്നെ അതില്‍ പ്രശ്നമില്ലെന്ന് കരുണാകരനറിയാം. എങ്കിലും നമ്പ്യാരെ കടത്തി വെട്ടുന്ന സൂക്ഷ്മതയുള്ള കരുണാകരന്‍ ഫയല്‍ നോക്കുമ്പോള്‍ ചുണ്ടിലൊരു ചിരി വരുമെന്നും മുകളില്‍ പറഞ്ഞ ചോദ്യം ഉയരാറുണ്ടെന്നും ദൃക്സാക്ഷികള്‍ വിവരിച്ചിട്ടുണ്ട്. ആ ചോദ്യത്തിന്റെ ഉള്ളടക്കവും അതിന്റെ മുനയും ഇരുവര്‍ക്കും മാത്രമേ പലപ്പോഴും മനസിലാകാറുമുള്ളൂ. രാഷ്ട്രീയത്തിലെ പതിനെട്ടടവുകളും പയറ്റുമ്പോഴും, ഭരണത്തിലെ കുഞ്ഞു കുഞ്ഞു നൂലാമാലകള്‍ മുതല്‍ ഗുരുവായൂര്‍ സന്ദര്‍ശനത്തിന്റെ സമയ നിഷ്ഠ വരെയുള്ള കാര്യങ്ങളില്‍ ഇടവും വലവും നിന്ന് നമ്പ്യാര്‍ കരുണാകരനെ കാത്തു. തിരിച്ച് കരുണാകരനുമുണ്ടായിരുന്നു ആ വിശ്വാസമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

കോണ്‍ക്രീറ്റ് കാട്ടിലെ കുഞ്ഞുപാത്തുമ്മമാര്‍

എന്നായിരിക്കാം അവള്‍ മണ്ണില്‍ ചെടികള്‍ വളരുന്നത് കണ്ടിട്ടുണ്ടാവുക? നനഞ്ഞ മണ്ണില്‍ കാലു തൊടുമ്പോള്‍ ഭൂമി പാടുന്നത് കേട്ടിട്ടുണ്ടാവുക?

മതംകൊണ്ട് മുറിവേറ്റവര്‍

മതം മാറിയതോടെ ബന്ധുക്കള്‍ അകന്നു. അതുകൊണ്ടാണ് മൂത്തമകന്‍ രാജേന്ദ്രന് അച്ഛന്റെ കഥ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത്.
തങ്കപ്പനും അമ്മിണിയും ഷംസുദ്ദീനും ഒരേവീട്ടില്‍ താമസിച്ചു. എന്നിട്ടും എല്ലാവരും ഒറ്റക്കായിരുന്നു. ഒടുവില്‍ മകന്റെ വിശ്വാസത്തിനു പിന്നാലെ അമ്മയും അച്ഛനും ഇറങ്ങിത്തിരിച്ചു. തങ്കപ്പന്‍ തൊപ്പിയിട്ട് സൈദായി. അമ്മിണി തലയില്‍ തട്ടമിട്ടു. ആയിഷയെന്ന് പേരും സ്വീകരിച്ചു.
പഴയകാലത്തിന്റെ ദുരിതം നിറഞ്ഞ ഓര്‍മ്മകളെല്ലാം ജീവിതത്തില്‍ നിന്നും കഴുകിക്കളയാന്‍ അവന്‍ ഒരു വഴിതേടുകയായിരുന്നു. വിശ്വാസങ്ങളും കൂടെകൊണ്ടുനടന്ന പേരും മതവും കുടഞ്ഞു കളഞ്ഞിരിക്കുന്നു. കാഞ്ഞിരപ്പള്ളി വലിയ പള്ളിയുടെ മുറ്റത്ത് അത്തറും തൊപ്പിയും വില്‍ക്കുന്ന സെയ്ദിനും മകന്‍ ഷംസുദ്ദീനും ഇപ്പോള്‍ ഭൂതകാലത്തിന്റെ ഭാരമില്ല.
ഇല്ലേ….?

ഇവിടെ രാത്രി, പകലിന്റെ തുടക്കം

സൌത്താഫ്രിക്കയില്‍ എന്റെ അറിവനുസരിച്ച്, സംഗതികള്‍ വ്യത്യസ്ഥമാണ്. സ്ത്രീയുടെ, രാത്രി-പകലനുഭവങ്ങളെ, അഥവാ സ്ത്രീയെതന്നെ എങ്ങനെ ഇവിടെ മനസിലാക്കുന്നു എന്നുള്ളതിലാണ് വ്യത്യാസം.

കൊച്ചിക്കും ബാംഗ്ലൂര്‍ക്കുമിടയില്‍ രാത്രി

കേരളത്തില്‍നിന്നും ബാംഗ്ലൂരില്‍ വന്നു പഠിക്കുന്ന വിദ്യാര്‍ഥിനികളുടെ ആദ്യ പ്രതികരണം കേരളത്തിലെ രാത്രികള്‍ വളരെ നീണ്ടതും പേടിപ്പെടുത്തുന്നതുമാണെന്നായിരുന്നു. അതേ സമയം, ഇവിടെ രാത്രികള്‍ വിനോദവും ആസ്വാദനവും സമ്മാനിക്കുന്നു എന്നും .

മായ്ച്ചാലും മായാത്ത പേടികള്‍, രാത്രികള്‍.

രാത്രിജീവിതം കേരളത്തില്‍വെച്ച് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ചില രാത്രിപ്പേടികള്‍ ഉണ്ടായിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത പകല്‍പ്പേടികളും. പറഞ്ഞാല്‍ തീരില്ല കഥകള്‍. സ്വര്‍ഗം തരാമെന്നുപറഞ്ഞാലും ഞാനില്ല കേരളത്തില്‍ ജീവിക്കാന്‍.
ഇങ്ങനെയൊക്കെ പറയുമ്പോള്‍ തന്നെ “കേരളത്തിനുപുറത്തുള്ള എന്‍റെ രാത്രി/പകല്‍ ജീവിതങ്ങള്‍ എത്ര സുരക്ഷിതമാണ്, കേരളം മഹാമോശം” എന്ന് പറയുന്നതിലുള്ള പ്രശ്നങ്ങളും മനസിലാക്കുന്നു. കേരളത്തില്‍ ഓരോ രാത്രിയാത്രാദുരനുഭവങ്ങളും ഉണ്ടായപ്പോഴെല്ലാം എന്‍റെ സാമൂഹികഅവസ്ഥ എന്തായിരുന്നു, ഇന്ന് പേടിക്കാതെ, സ്വാതന്ത്ര്യത്തോടെ ഡല്‍ഹി പോലെയൊരു നഗരത്തില്‍ ജീവിക്കുമ്പോള്‍ എനിക്കെങ്ങനെ ധൈര്യം തോന്നുന്നു എന്നുള്ളതൊക്കെ പ്രശ്നങ്ങള്‍ തന്നെയാണ്. കേരളത്തില്‍ വെച്ച് ബസില്‍ യാത്രചെയ്ത് കോളേജില്‍ പോകേണ്ടിയിരുന്ന കുട്ടിയല്ല ഞാന്‍ ഇന്ന്. മെട്രോ പോലുള്ള കൂടുതല്‍ സുരക്ഷ ഉറപ്പുതരുന്ന നഗരമാര്‍ഗങ്ങളാണ് ഞാന്‍ ഉപയോഗിക്കുന്നത്. പലതരത്തില്‍ ഒട്ടേറെ പ്രത്യേകാനുകൂല്യങ്ങള്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്

ആകാശത്തെ തേരോട്ടങ്ങള്‍

നിശബ്ദതയില്‍ ഒരു നടത്തം. നത്തിന്റെ മൂളല്‍, പുഴയൊഴുകുന്നതിന്റെ സംഗീതം, യക്ഷിപ്രേതാദികളുടെ പാദസരകിലുക്കങ്ങള്‍, ആകാശത്തെ തേരോട്ടം എല്ലാം, നഷ്ടം, നഷ്ടം.

നിയോണ്‍ നിലാവത്ത്

ന്യൂദല്‍ഹിയില്‍ ഗവേഷക വിദ്യാര്‍ഥി കൂടിയായ ഫോട്ടോഗ്രാഫര്‍ അശ്വതി സേനന്റെ കുറിപ്പ്. ഒപ്പം അശ്വതി പകര്‍ത്തിയ രാത്രിനഗരത്തിന്റെ ദൃശ്യങ്ങള്‍