എന്റെ ബിര്‍സാ!

ആദിവാസി നേതാവായ ബിര്‍സാ മുണ്ടയുടെ ജന്മദിനമാണ് ഇന്ന്. മുണ്ടയെക്കുറിച്ച് മറാത്തി കവി ഭുജന്‍ഗ് മെശ്രാം, ഗോന്ദി എഴുതിയ കവിത

പൊട്ടന്‍ വോട്ടുബാങ്കല്ല..!

ആരാണീ പൊട്ടന്‍? ജന്‍മനാ ഊമയും ബധിരനുമായവന്‍. എന്താണ് അവന്റെ പ്രശ്നം? കാര്യങ്ങള്‍ കൃത്യമായി കേള്‍ക്കാനോ ഉച്ചരിക്കാനോ കഴിയില്ല. ഇതിനാല്‍ തെറി വിളി അടക്കമുള്ള കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവനാവില്ല.

എന്നാല്‍, ഇനിയല്‍പ്പം തെറിയാവാം

എന്ത് എമ്പോക്കിത്തരം പറഞ്ഞാലും കയ്യടിക്കാനും കടലാസുപക്കി പറത്താനും ആളുണ്ടെന്നതിന്റെയും അഹങ്കാരമാണ് ഇത്തരം പ്രയോഗങ്ങള്‍ക്കു പിന്നിലെ മനശാസ്ത്രം.

അദ്ദേഹം അവസാനഷോട്ട് സ്ട്രെയ്റ്റ് ബാറ്റുകൊണ്ട് കളിച്ചില്ല

എഴുത്തില്‍ അനാവശ്യമായ നാടകീയത കൊണ്ടുവരുന്നതില്‍ വിശ്വസിക്കാത്ത റോബകിന് തന്റെ മരണം ലളിതമാക്കിവയ്ക്കാന്‍ കഴിഞ്ഞില്ല, അതിന്റെയും കര്‍ത്താവ് അദ്ദേഹം തന്നെയായിരുന്നെങ്കിലും.

ഗുഡ്ബൈ, ഗൂഗിള്‍ ബസ്

ഗൂഗിള്‍ ബസ്സ് ആ ഓര്‍മകളെയാണ് തിരികെ കൊണ്ടു വന്നത്. ഒരു വ്യത്യാസം മാത്രം. മുമ്പിലെ ബഞ്ചിലോ, പിറകിലെ ബഞ്ചിലോ ഒരു ഉല്‍കണ്ഠയുമില്ലാതെ ഒരു പെണ്ണായ്പ്പിറന്നവള്‍ക്കും ഇരിക്കാം. സംസാരിക്കാം. മിണ്ടാതിരിക്കാം. വെറുതേ കാര്യങ്ങള്‍ നോക്കിക്കാണാം, മുഷിഞ്ഞാല്‍ ഇറങ്ങിപ്പോകാം. പ്രൈവറ്റ് ബസ്സിലല്ലാതെ ഏതു ബസ്സിനും തല വയ്ക്കാം.

ഷാഹിദ് ബാവ: ഈ കണ്ണീര്‍ കാപട്യം

ഷഹീദ് ബാവ മരിച്ചിട്ടില്ലായിരുന്നങ്കില്‍ എന്താവുമായിരുന്നു അവസ്ഥ? ഒരു മനുഷ്യനും തിരിഞ്ഞു നോക്കില്ല. ഒരു മാധ്യമവും അയാളെ കുറിച്ചെഴുതില്ല.

ചാരായഷാപ്പ് കേരളത്തില്‍ ചെയ്തത്

സര്‍ക്കാര്‍ കുത്തക വന്ന് ‘നിങ്ങളുടെ വീട്ടു മുറ്റത്തെ തെങ്ങ് ചെത്തിക്കുടിക്കരുതെന്നും നിങ്ങള്‍ ശര്‍ക്കരവെള്ളത്തില്‍ കള്ളിന്റെ മട്ടൊഴിച്ച് ചാരായം നിര്‍മ്മിക്കരുതെന്നും’ പറഞ്ഞതോടെയാണ് നാട്ടില്‍ കള്ളുകുടിയന്‍മാരുടെ അധോഗതി തുടങ്ങുന്നത്.സര്‍ക്കാര്‍ കുത്തക മദ്യത്തിനുമേല്‍ വരുന്നതിനു മുമ്പ് എങ്ങിനെയാകും മലയാളി കള്ളുകുടിച്ചിട്ടുണ്ടാവുക?

നാളെ നാലാമിടത്തില്‍

“പുറംനഗരങ്ങള്‍ പലപ്പോഴും തുറന്നു തന്നത് ജന്‍മനാട്ടില്‍ അനുഭവിക്കാത്ത വിശാലമായ ആകാശം തന്നെയായിരുന്നു. സ്വന്തം നാട്ടില്‍ എന്തു കൊണ്ടാണ് ഇപ്പോഴും അതിന് കഴിയാത്തത്?

സിനിമാസമരം: ഇനി ബാക്കി പ്രേക്ഷകര്‍ മാത്രം

പ്രേക്ഷകരും സമരത്തിനിറങ്ങിയാല്‍ എല്ലാം പൂര്‍ണമാവും. തിരിച്ചറിവില്ലാതെ പോരടിക്കുന്ന സംഘടനകള്‍ക്ക് ഇതൊക്കെ ശ്രദ്ധിക്കാന്‍ എവിടെ നേരം?

നാടക ഘടികാരത്തില്‍ നല്ല നേരങ്ങള്‍

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സാംസ്കാരിക ചലനങ്ങളുടെ രേഖപ്പെടുത്തല്‍.

‘മൈരെ’ ഷേണി ആവേണ്ടതുണ്ടോ?

കാസര്‍കോട് താലൂക്കില്‍ എന്‍മകജെ പഞ്ചായത്തിലെ മൈരെ എന്ന സ്ഥലപ്പേര് മാറ്റാന്‍ മലയാളി ഉദ്യോഗസ്ഥരുടെ ശ്രമം തകൃതി.

റഷ്യന്‍ പേടകം ദുരന്ത വക്കില്‍

ചൊവ്വയുടെ ചന്ദ്രനെ തേടിയുള്ള ദൌത്യത്തില്‍ ഒരിക്കല്‍ കൂടി റഷ്യ പരാജയത്തിന്റെ രുചിയറിയുന്നു. ഭൂമിയില്‍ നിന്ന് പുറപ്പെട്ടു, ഫോബോസിലെത്തിയുമില്ല എന്ന അവസ്ഥയിലാണ് റഷ്യയുടെ ഫോബോസ് ഗ്രണ്ട് പേടകം

തീ നാമ്പുകളായി വളരുന്ന മഴവില്ലുകള്‍..

“ആ ചേച്ചിയെ കൊന്ന അയാളെയും അതുപോലെ കൊല്ലണം” എന്ന് അവള്‍ മൂര്ച്ചപ്പെടുമ്പോള്‍, ഭീതികളിലേക്ക് മാത്രം പറക്കുന്ന ചിറകുകളുള്ള ചിത്ര ശലഭങ്ങളെ ഞാന്‍ കണ്ടു.

വിനോദ് കാംബ്ലി: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു ദലിതന്റെ ജീവിതം

തൊലിനിറവും ജാതിയുമാണ് ക്രിക്കറ്റ് തമ്പുരാക്കന്‍മാര്‍ക്ക് തന്നോട് മമത കുറയാന്‍ കാരണമെന്ന് പിന്നീട് വിനോദ് കാംബ്ലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ആ ശബ്ദം പ്രതിധ്വനിച്ചില്ല.

അസ്വാഭാവികമായ ചില പ്രണയങ്ങളും പ്രകാശം പരത്തുന്ന കോടതികളും

തങ്ങളുടെ മകളെ കാണാനില്ല എന്ന് പറഞ്ഞ് ഒരച്ഛനും അമ്മയും ഹൈക്കോടതിയില്‍ ഒരു ‘ഹേബിയസ് കോര്‍പസ്’ ഫയല്‍ ചെയ്തു. പരാതി പ്രകാരം കുട്ടിയെ കണ്ടുപിടിച്ച് കോടതിയില്‍ ഹാജരാക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. കാണാതായ ‘കുട്ടി’ അത്ര ചെറിയ കുട്ടിയായിരുന്നില്ല. കഴിഞ്ഞ മെയ് മാസത്തില്‍ അവര്‍ക്ക് 22 വയസ്സ് തികഞ്ഞു. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 23 വയസ്സ് നടപ്പ്. ജന്മം കൊണ്ട്‌ ഹിന്ദു. പേര് ശരണ്യ. ബാംഗ്ലൂരില്‍ നഴ്സിങ്ങിന് പഠിക്കുന്നു

‘ധനലക്സ്മി’ പോവുന്നത് എങ്ങോട്ട്?

ധനലക്സ്മിയില്‍ ഒതുങ്ങുമോ ഈ പിടിച്ചടക്കല്‍. ഇപ്പോഴും അധിനിവേശ ഭീതി ഒഴിയാത്ത കാത്തലിക് സിറിയനും അദൃശ്യ കരങ്ങള്‍ എപ്പോഴും കടന്നുപിടിക്കാന്‍ ശ്രമിക്കുന്ന ഫെഡറലുമൊക്കെ നാളെ ആരുടെ ബാങ്കായിരിക്കും?

എ.കെ.ജിയും വി.എസും മലയാള സിനിമയില്‍ ചെയ്തതെന്ത്?

ചുവരെഴുത്തുകള്‍, അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നങ്ങള്‍, ലെനിനിന്റെയോ മാര്‍ക്സിന്റെയോ ചിത്രങ്ങള്‍ തുടങ്ങി സ്ഥാനത്തും അസ്ഥാനത്തും പ്രതിഷ്ഠിച്ച ദൃശ്യബിംബങ്ങളിലൂടെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മുഖ്യധാരാ സിനിമ അവതരിപ്പിക്കുന്നത്.

തമിഴ് തിരയില്‍ വീണ്ടും കടലിരമ്പം

എങ്കേയും എപ്പോതും, ഏഴാം അറിവ്, വേലായുധം,വാഗൈ സൂട വാ. കേരളമടക്കം പുറം സംസ്ഥാനങ്ങളിലും തിരയിളക്കം സൃഷ്ടിച്ച നാലു ചിത്രങ്ങള്‍. വ്യത്യസ്തതയും പുതുമയും ഒന്നിച്ചു ചേര്‍ന്ന ആ ചിത്രങ്ങള്‍ കേരളമടക്കമുള്ള സിനിമാ വിപണിയോട് പറയുന്നതെന്തെല്ലാമാണ്

ചൊവ്വയുടെ ചന്ദ്രനിലേക്ക് ഇന്ന് റഷ്യ; കൈത്താങ്ങായി ചൈന

ചൊവ്വയുടെ ചന്ദ്രനെ തേടി റഷ്യയുടെ പേടകം ഇന്ന്കു തിച്ചുയരും. റഷ്യന്‍ സ്പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.കെ.ഐ) കാത്തുവെച്ച സ്വപ്നം ആകാശം തേടുകയാണ്. ചൈനയുടെ യിംഗ്വോ-1 എന്ന ഉപഗ്രഹവും ഇതോടൊപ്പം കുതിച്ചുയരും

അപ്പോള്‍, അറിയാനുള്ള അവകാശം ലംഘിക്കുന്നത് ആരാണ് സര്‍?

അറിയാനുള്ള അവകാശം ആരാണ് ലംഘിക്കുന്നത്? അറിയാനുള്ള അവകാശം ആരാണ് മുടക്കുന്നത്? ഐ.എന്‍.എസ്സോ അതോ പത്ര ഏജന്റുമാരോ?

പാചകത്തില്‍ ഭാവനക്കും ഇടമുണ്ട്

ഇന്ന് എന്താണ് നിങ്ങളോട് പറയേണ്ടതെന്ന് ആലോചിച്ചപ്പോള്‍ മുന്നില്‍ വന്നത് പഴയൊരു തമാശയാണ്. കുറേ കാലം മുമ്പ് ഒരു മല്‍സര വേദിയില്‍ ഉണ്ടായ അനുഭവം. സത്യത്തില്‍ വെറുമൊരു തമാശ മാത്രമെന്ന് അതിനെ വിളിക്കാമോ എന്നെനിക്കറിയില്ല. കേവലം ഒരു തമാശ എന്നതിനപ്പുറം മറ്റെന്തൊക്കെയോ ആയിരുന്നു ആ സംഭവമെന്ന് ഇന്നിപ്പോള്‍ തിരിച്ചറിയാനാവുന്നു. പല പാചക പരീക്ഷണങ്ങള്‍ക്കും വ്യത്യസ്തമായ കോംബിനേഷനുകള്‍ക്കും എനിക്ക് പ്രചോദനവും ധൈര്യവും തരുന്നത് സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ ഉണ്ടായ ആ പാചകാനുഭവമാണ്. അന്നത്തെ ആ തമാശയുടെ ബാക്കിയാണ് സത്യത്തില്‍ ഇപ്പോള്‍ ഞാന്‍ നടത്തുന്ന പാചക പരീക്ഷണങ്ങള്‍.

ഈ ഭരണം ആര്‍ക്കുവേണ്ടി?

ഒന്നരമാസത്തിനിടെ രണ്ടാംതവണയും പെട്രോള്‍ വില കൂട്ടിയതിന് ആധാരമായ അവകാശവാദങ്ങള്‍യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.

ഭൂഖണ്ഡങ്ങള്‍ക്കു കുറുകെ ഭുപന്‍ഹസാരികക്കൊപ്പം

ജാജ്ബോര്‍-അലയുന്നവന്‍ എന്നായിരുന്നു ഹസാരിക സ്വയം വിശേഷിപ്പിച്ചിരുന്നത്. ഈ അലച്ചിലിന്റെ ഏകാന്തതയും ഉല്‍ക്കണ്ഠയും ആ സ്വരത്തിലുണ്ടായിരുന്നു. ബ്രഹ്മപുത്രയുടെ ഒഴുക്കും ബീഹു ഈണങ്ങളും പോള്‍ റോബ്സന്റെ ആവേശവുമൊക്കെ ഇടകലര്ന്ന ഓര്‍മ്മകളായിരുന്നു ഹസാരികയ്ക്ക് പാട്ട്.

‘ഹുസൈന്‍ സാബ് പറഞ്ഞു, നിങ്ങളെപ്പോലുള്ള ഉന്‍മാദിയെയാണ് എനിക്കാവശ്യം’

വര്‍ഷങ്ങള്‍ക്കുമുമ്പ് സുഭാഷ് കെ. ഝാ ഭുപന്‍ ഹസാരികയുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

മുറകാമിയെ പ്രണയിച്ചതിന് എനിക്കുള്ള കാരണങ്ങള്‍

ഇംഗ്ളീഷ് പുസ്തകങ്ങള്‍ക്ക് മുന്നില്‍ കൊതിയോടെയും സങ്കടത്തോടെയും നോക്കി നിന്ന ഒരു പാവം ഒരു നാട്ടുംപുറ സര്‍ക്കാര്‍ വിദ്യാലയ വിദ്യാര്‍ത്ഥിയെ ‘നോര്‍വീജിയന്‍ വുഡ്’ കൊണ്ട് ആ വലിയലോകത്തേയ്ക്ക് വലിച്ചിട്ടു, മുറാകാമി. ഈപുസ്തകം തന്ന ആനന്ദത്താല്‍ പ്രചോദിതനായി മുറാകാമിയുടെ മുഴുവന്‍ പുസ്തകങ്ങളും വായിച്ചു തീര്‍ത്തു . മാര്‍കേസിന്റെ മറ്റ് പുസ്തകങ്ങള്‍ വായിക്കാന്‍ മുറാകാമി ധൈര്യം തന്നു. യോസയെയും ഓര്‍ഹന്‍ പമുകിനെയും റോബര്‍ട്ടോ ബൊലാനോയെയും മനസ്സിലും പുസ്തക അലമാരയിലും എത്തിച്ചു. സാഹിത്യപരമായ കാരണങ്ങളാല്‍തന്നെ മുറാകാമിയെ പുച്ഛിക്കുന്നവര്‍ക്ക് മനസ്സിലാകാത്ത കാര്യങ്ങളുണ്ട് , അദ്ദേഹം ചെയ്യുന്നതായി എന്ന് പറയുകയായിരുന്നു ഞാന്‍-സനീഷ് എഴുതുന്നു