മാര്‍കേസ്: എഴുത്ത് പണ്ടത്തെക്കാള്‍ ശ്രമകരം

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസുമായി പീറ്റര്‍. എച്ച്. സ്റോണ്‍ നടത്തിയ അഭിമുഖം. കഴിഞ്ഞ വര്‍ഷം പാരീസ് റിവ്യൂ പ്രസിദ്ധീകരിച്ചത്.

പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ: ഓര്‍മ്മയിലൊരു നിലാവ്

പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മയെ കേട്ട നാളിന്റെ ഓര്‍മ്മ. ഒരു മണിക്കൂറോളം അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ തുളുമ്പുന്ന സ്മൃതികള്‍. ചെന്നൈയിലെ പാട്ടുറവകളില്‍നിന്ന് ആ ഓര്‍മ്മ കണ്ടെടുക്കുന്നു, മാധ്യമപ്രവര്‍ത്തകനായ പി.ബി അനൂപ്

മുറകാമി: എഴുതുമ്പോള്‍ ഞാനൊരു വീഡിയോ ഗെയിം കളിക്കാരന്‍

നോവല്‍ എഴുതുന്ന കാലത്ത്, രാവിലെ നാലുമണിക്ക് ഉണരും. അഞ്ചോ ആറോ മണിക്കുര്‍ എഴുതാനായി ചെലവിടും. ഉച്ച തിരിഞ്ഞ് പത്തു കിലോമീറ്റര്‍ ഓടുകയോ ആയിരത്തഞ്ഞൂറ് മീറ്റര്‍ നീന്തുകയോ ചെയ്യും. ചിലപ്പോള്‍ രണ്ടും ചെയ്തെന്നും വരും. പിന്നീട് അല്പസ്വല്പം വായന, സംഗീതാസ്വാദനം. രാത്രി ഒന്‍പതു മണിക്ക് ഉറങ്ങാന്‍ കിടക്കും. ഈ ദിനചര്യ മാറ്റമില്ലാതെ തന്നെ എഴുത്തുനാളുകളില്‍ ആവര്‍ത്തിക്കും. ഈ തനിയാവര്‍ത്തനങ്ങള്‍ ഒരു വിധത്തിലുള്ള മെസ്മറിസം തന്നെയാണ്. മനസ്സിന്റെ ആഴങ്ങളില്‍ എത്തിപ്പെടുവാനുതകുന്ന തരത്തിലുള്ള മെസ്മറിസം. ആറു മാസത്തോളോം ഈ രീതിയില്‍ തുടരുവാന്‍ വളരെയധികം മാനസിക ശാരീരിക ഊര്‍ജ്ജം ആവശ്യമാണ്. ആ വിധത്തില്‍ പറഞ്ഞാല്‍, ഒരു അതിജീവന പരിശീലനം തന്നെയാണ് നോവലെഴുത്ത്. സര്‍ഗ്ഗാത്മക ശക്തിപോലെ തന്നെ പ്രധാനമാണ് ശാരീരികോര്‍ജ്ജവും’
പറയുന്നത്, ഹരൂകി മുറാകാമി. പല ഭാഷകളിലായി ദശലക്ഷക്കണക്കിനു വായനക്കാരുള്ള മഹാനായ ജപ്പനീസ് എഴുത്തുകാരന്‍. സാഹിത്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നിലനില്‍ക്കുന്ന പല ധാരണകളും തകര്‍ത്തെറിയുന്നതാണ് മുറകാമിയുടെ നിലപാടുകള്‍. പുതിയ കാലത്തെ എഴുത്തുകാരനോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന കലാരൂപം വീഡിയോ ഗെയിമാണെന്നും സര്‍ഗാത്മ ശേഷിയെപ്പോലെ എഴുത്തുകാരന് ശാരീരികാരോഗ്യവും പ്രധാനമാണന്നും മറ്റുമാണ് മുറകാമിയുടെ വീക്ഷണം. എഴുത്തുകാരനെ കുറിച്ചുള്ള നടപ്പു ധാരണകള്‍ക്ക് പുറത്താണ് പലപ്പോഴും മുറകാമിയുടെ ജീവിതവും എഴുത്തും. പാരീസ് റിവ്യൂവിന് വേണ്ടി ജോണ്‍ റേ മാസങ്ങള്‍ക്കു മുമ്പ് നടത്തിയതാണ് ഈ അഭിമുഖം.

എം.ടി: ഈ നാടിന്റെ ചിന്ത എനിക്ക് മനസ്സിലാവുന്നില്ല

ഇന്ന് എന്റെ നാട് എന്തു ചിന്തിക്കുന്നു എന്നത് എന്റെ ഹൃദയത്തിലേക്കു നോക്കിയിട്ട് എനിക്ക് മനസിലാവുന്നതേയില്ല. അത്രയധികം മാററങ്ങള്‍ സംഭവിച്ചിരിക്കുന്നു. എഴുത്തച്ഛന്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ട് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ നടത്തിയ പ്രഭാഷണം.

എന്‍.എസ് മാധവന്റെ ആരാധകന്‍ എന്ന നിലയില്‍ എന്റെ ജീവിതം

21 വര്‍ഷം പിന്തുടര്‍ന്ന ശേഷം എന്‍. എസ് മാധവനെ കണ്ടു മുട്ടിയ എനിക്ക് മുമ്പില്‍ മാധവന്‍ അഭിമുഖത്തിന്റെ വാതില്‍ തുറന്നു.ഹിഗ്വിറ്റയിലെ ജബ്ബാറിനെ മുസ്ലിമാക്കിയതിലെ ദുരൂഹത ചൂണ്ടിക്കാട്ടിയപ്പോള്‍ ‘മുംബൈ’യും ‘നിലവിളി’യും എഴുതിയ അതേ സ്ഥൈര്യത്തോടെ ജബ്ബാറിനെ ബ്രാഹ്മണനാക്കാന്‍ ഭൂമിശാസ്ത്രപരമായ സാഹചര്യമില്ലായിരുന്നു എന്ന് തീര്‍ത്തു പറഞ്ഞു. തന്റെ ബഷീര്‍ വിമര്‍ശനത്തില്‍ ഉറച്ചുനിന്ന് താന്‍ ബഷീര്‍ സാഹിത്യത്തോട് ചെയത് വലിയ സേവനമാണതെന്ന് ഊന്നി. വായനക്കാരായ ആരാധകരെ കാണണമെങ്കില്‍ ബീഹാറില്‍ ചെല്ലണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചെറുതായി. എത്തരം സിനിമകള്‍ കാണുന്നു എന്ന ചോദ്യത്തിന് ‘ദില്ലി ബെല്ലി’ പോലുള്ള ഹിന്ദി സിനിമകള്‍ എന്ന് പറഞ്ഞ് എന്നെ അമ്പരപ്പിച്ചു. ബുദ്ധിജീവി എന്ന സാമാന്യ യുക്തിയുമായി എന്‍. എസ് മാധവനെ ബന്ധിപ്പിക്കാനായില്ല. ഒറ്റ ഇരിപ്പില്‍ 21 വര്‍ഷം ഞാനീ മനുഷ്യന്റെ കഥപറച്ചിലിനെ പിന്തുടര്‍ന്നത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് മറുപടി കിട്ടി-ഇന്ന് സംപ്രേഷണം ചെയ്യുന്ന എന്‍.എസ് മാധവന്റെ അഭിമുഖ പശ്ചാത്തലത്തില്‍ ഷാജഹാന്റെ കുറിപ്പ്. ചിത്രങ്ങള്‍: എം.എ ഷാനവാസ്

വിനോദ് മേത്ത: (ലക് നൌ) പയ്യന്‍ കഥകള്‍

ആത്മകഥയുടെ പശ്ചാത്തലത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകനും ഔട്ട്ലുക്ക് എഡിറ്ററുമായ വിനോദ് മേത്തയുടെ ജീവിതത്തിലൂടെ ഒരു യാത്ര. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകനായ മാത്തന്‍ പുല്‍പ്പള്ളി എഴുതുന്നു

ഇ.എം.എസ്, നായനാര്‍, കിം: മരണംകൊണ്ട് കരയിക്കുന്ന നേതാക്കള്‍

കരയൂ, കരയൂ എന്ന് നിര്‍ബ്ബന്ധിച്ച് കൊണ്ടിരിക്കുന്ന പരിവാരങ്ങളും, അധികാരസ്ഥാപനങ്ങളും കൂട്ടിനില്ലാത്ത ഒറ്റയാന്‍ വിമതരുടെ മരണവും ജനതയെ കരയിക്കും. എം എന്‍ വിജയന്‍ മാഷുടെ, ടെലിവിഷന്‍ ക്യാമറയ്ക്ക് മുന്നില്‍ വെച്ചുള്ള സമാനതകളില്ലാത്ത മരണം കരയിച്ചിട്ടുണ്ട്.ഇ എം എസ്സിനും, നായനാര്‍ക്കും, കെ കരുണാകരനും കിട്ടിയതിനെക്കാള്‍ ഒട്ടും കുറവല്ലാത്ത കണ്ണീര്‍ത്തുള്ളികള്‍ കേരളത്തില്‍ വീണിട്ടുണ്ട് അന്നും.
വിമതര്‍ക്ക് വേണ്ടിപ്പോലും കരയുന്ന ജനത്തില്‍നിന്ന് തങ്ങള്‍ക്കും കിട്ടണം ആദരവിന്റെ കണ്ണീര്‍ എന്ന വിചാരം വേണം ഓരോ പ്രസ്താവന നടത്തുമ്പോഴും, ഓരോ അടി വെക്കുമ്പോഴും നമ്മുടെ നേതാക്കള്‍ക്ക് എന്ന് ആശിക്കുന്ന രാഷ്ട്രീയ കേരളത്തിലെ പാവം പിടിച്ചവരില്‍ ഒരാളാണ് ഞാനും

നിന്റെ ഭക്ഷണത്തിന്റെ ജാതി എന്താ?

കാലങ്ങളായി ഞാന്‍ അനുഭവിച്ചതായ വെജിറ്റേറിയന്‍ സുഹത്തുക്കളുടെ ഈഗോയില്‍ നിന്നുമാണ് ഞാന്‍ പ്യുര്‍ നോണ്‍വെജ്ജ് ആണ് എന്ന എന്റെ ഈഗോയെ ഉറവൂറ്റിയെടുത്തത്

കൊറിയയിലെ പിതാവും പുത്രനും പരിശുദ്ധാത്മാക്കളും..

ഇങ്ങ് വടക്കന് കൊറിയയില്‍ പെറ്റുവീണ ഒരു വിപ്ലവക്കുരുന്നാണ് ഞാന്‍. വിപ്ലവം നടത്തി ഫാസിസം, സാമ്രാജ്യത്വം, കുത്തകമുതലാളിത്തം, സാമ്പത്തികാസമത്വം, വര്‍ഗ, വര്‍ണ്ണ വിവേചനം മുതലായ ദുഷ്ടശക്തികളെ പൂര്‍വാധികം ഭംഗിയായി എതിര്‍ക്കാനായി ഈയടുത്ത് തന്നെ രാജ്യത്തിന്റെ പരമാധികാരിയായി നിയമിതനാകും.

ഡല്‍ഹി: പുതയ്ക്കാന്‍ ഇനി മരണം ബാക്കി

ഭരണവര്‍ഗത്തിനു തീരെ താല്പര്യമില്ലാത്ത മൂന്ന് വാക്കുകളാണ് ഡല്‍ഹിയുടെ തണുപ്പ് ചിത്രം വരക്കുന്നത്; ആഹാരം വസ്ത്രം, പാര്‍പ്പിടം. ഇവിടെ ഈ പറഞ്ഞുപഴകിയ വാക്കുകള്‍ ഒരു മനുഷ്യന്റെ തണുത്തുമരിക്കാതിരിക്കാനുള്ള അവകാശം കൂടിയാണ്. ഈ നഗരം ഉള്ളവനെയും ഇല്ലാത്തവനെയും വേര്‍തിരിക്കുന്നത് ഒരു തണുപ്പോടുകൂടിയാണ്. തണുപ്പ് കൊണ്ട് ആരും മരിക്കാന്‍ പാടില്ല എന്ന് രാജ്യത്തിന്റെ പരമോന്നത ന്യായപീഠം നഗരത്തിന്റെ ഭരണാധികാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കേണ്ടിവരുന്നത് ദയനീയമാണ്. അത് കേട്ടിട്ടാണോ എന്നറിയില്ല, വീടില്ലാത്ത തെരുവ്- ചേരി നിവാസികള്‍ക്ക് ഈ നഗരത്തിന്റെ ഭരണാധികാരികള്‍ കമ്പിളിപ്പുതപ്പിനു പകരം നല്‍കുന്നത് ബബിള്‍ റാപ്പര്‍ എന്ന, ടിവിയും മറ്റും പൊതിഞ്ഞുവരുന്ന, പ്ലാസ്റിക് കൂടാണ്. നഗരത്തില്‍ മേല്‍പ്പാലങ്ങള്‍ പണിതുകയറ്റുന്ന കാര്യത്തില്‍ കാണിക്കുന്നതിന്റെ നൂറിലൊന്നു ശുഷ്കാന്തി വീടില്ലാത്തവര്‍ക്ക് രാത്രിസത്രങ്ങള്‍ പണിയുന്ന കാര്യം വരുമ്പോള്‍ ഒരു മേയറും, മുഖ്യമന്ത്രിയും ഈ നഗരത്തില്‍ കാണിക്കാറില്ല. -ഉത്തരേന്ത്യന്‍ കൊടുംശൈത്യം 131 ജീവനുകള്‍ കവര്‍ന്ന വാര്‍ത്തകള്‍ക്കിടെ, ഡല്‍ഹിയും മൃതശൈത്യവും തമ്മിലുള്ള വിചിത്ര ബന്ധങ്ങള്‍ വകഞ്ഞെടുക്കുന്നു, ജസ്റ്റിന്‍ മാത്യു

ആശുപത്രി മുതലാളിമാര്‍ സമരത്തിനിറങ്ങുമ്പോള്‍

മാന്യമായ രീതിയില്‍ നഴ്സുമാരുടെ പ്രശ്നം പരിഹരിക്കാന്‍ മാര്‍ഗം മുന്നിലുള്ളപ്പോഴും ധാര്‍ഷ്ഠ്യം കാണിക്കുന്ന ആശുപത്രിക്കാര്‍ അവസാനം ‘നഴ്സസ് ഫ്രണ്ട് ലി’യായി മാറേണ്ടി വരികതന്നെ ചെയ്യുമെന്ന മുന്നറിയിപ്പാണ് തൃശൂരിലെ ആശുപത്രികള്‍ നല്‍കുന്നത്.

ആനന്ദത്തിന്റെ മിന്നല്‍പ്പിണറുകള്‍

എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ ഹിമാലയന്‍ യാത്ര നടത്തിയ വി. ബാലചന്ദ്രന്റെ അസാധാരണമായ യാത്രാകുറിപ്പ്. യാത്ര, ഹിമാലയം, ബുള്ളറ്റ് എന്നിങ്ങനെ ജീവിതം നിറഞ്ഞു തുളുമ്പുന്ന ദീര്‍ഘ യാത്രാനുഭവങ്ങള്‍

ബുള്ളറ്റ് പ്രൂഫ് ലവ്: പാലാ മുതല്‍ പാലി വരെ

ഓരോ ബുള്ളറ്റും അടുത്തതില്‍ നിന്ന് വ്യത്യസ്ഥമായിരിക്കാനാണ് ഞങ്ങളുടെ ആഗ്രഹം. പിന്നിലെ ടയറിന്റെയും പെട്രോള്‍ ടാങ്കിന്റെയും വലിപ്പം കൂട്ടുന്നതും വണ്ടിയെ ആകെപ്പാടെ ക്രോമിയത്തില്‍ മുക്കുന്നതുമൊക്കെ ചെറിയ നമ്പറുകളാണ്.

അബോധ ആനന്ദങ്ങളുടെ ഏജന്റ്

ബുള്ളറ്റിനെ കുറിച്ചുള്ള ആരാധനയും വര്‍ണ്ണനയും കേട്ടാല്‍ ഈ വണ്ടി ജനാധിപത്യബോധം ഉള്‍ക്കൊള്ളാത്ത കോമാളിയാണെന്ന് നിസ്സംശയം പറയാനാകും. ജാതി-കൊളോണിയല്‍ നെഗളിപ്പുകളുടെ കൊടിയടയാളമാണ് (ഈ വാക്കിന് അന്തരിച്ച എ.സോമന്‍ സാറിനോട് കടപ്പാട്) അതിന്റെ ശബ്ദം. ഒരു തരം ‘പട്ടാളപരത’ ബുള്ളറ്റില്‍ അടിമുടിയുണ്ട്.

ബുള്ളറ്റ് മുതലാളി

ബുള്ളറ്റ് വ്യഖ്യാനങ്ങളില്ലാത്ത വികാരമാണ്. നിനക്ക് ബുള്ളറ്റല്ലാതെ മറ്റൊന്നും ചേരില്ലെന്നും ബുള്ളറ്റില്ലാത്ത നിന്നെ ഞാന്‍ കെട്ടില്ലെന്നും പറയുന്ന കാമുകി ഒരു സ്വകാര്യ അഹങ്കാരമാണ്.

മെയ്ഡ് ഫോര്‍ ഈച്ച് അദര്‍

ഈ ലോകത്തില്‍ രണ്ടു വിഭാഗം മനുഷ്യരെ ഉള്ളൂ എന്ന് പോലും ചിലപ്പോള്‍ ആ ഒരു അഹങ്കാരം കൊണ്ട് തോന്നിയിട്ടുണ്ട് . സ്വന്തമായി ബുള്ളറ്റ് ഉള്ളവരും അന്യന്‍ ബുള്ളറ്റില്‍ പോവുന്നത് കൊതിയോടെ/കേറുവോടെ നോക്കി നിക്കുന്നവരും എന്നീ രണ്ടു വിഭാഗം!

ക്രിസ്മസ് സ്പെഷ്യല്‍:ചിക്കന്‍ വറുത്തരച്ചത്, പിടി, മുന്തിരി വൈന്‍

ക്രിസ്മസ് അടുക്കളകളിലേക്ക് മൂന്ന് വ്യത്യസ്ത പാചകക്കുറിപ്പുകള്‍-സലൂജ അഫ്സല്‍ എഴുതുന്നു

വാട്ടര്‍ സ്റ്റേഷന്‍, മെയ്ധ്വനി, സര്‍ക്കസ്: സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ദേശം

വാട്ടര്‍ സ്റ്റേഷന്‍, സര്‍ക്കസ് തിയറ്റര്‍ പ്രൊജക്റ്റ്, മെയ്ധ്വനി, കടമ്പഴിപ്പുറം ടാഗോര്‍ ഫെസ്റ്റിവല്‍, പാവക്കഥകളി, ഡര്‍ബാര്‍ഹാള്‍ നവീകരണം എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍

നഴ്സ് സമരം: മാധ്യമങ്ങള്‍ ഭയക്കുന്നതാരെ?

ഭൂരിഭാഗം വന്‍കിട ആശുപത്രികളും സമുദായ ശക്തികളുടെ കൈകളിലാണ്. രാഷ്ട്രീയക്കാരെ പോലെ തന്നെ മാധ്യമങ്ങള്‍ക്കും പേടിയാണ് ഈ സമുദായ ശക്തികളെ. ഈ സമുദായപ്പേടി അവര്‍ നടത്തുന്ന ആശുപത്രികളോടും ഉണ്ടായി പ്പോവുന്നു എന്നതാവാം ഇതില്‍ പ്രധാനം.

സാക്ഷ്യപ്പെടുത്താന്‍ വിദഗ്ദര്‍ തയ്യാര്‍; ആളെപ്പറ്റിക്കാന്‍ ഔഷധങ്ങളും

മരുന്നുകളുടെ പരസ്യങ്ങള്‍ അപകടകരമാം വിധം ജനങ്ങളെ വഴിതെറ്റിക്കുന്നതായാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജുക്കേഷന്റെ പുതിയ പഠനം

ഈ റോഡ്ഷോ കൊണ്ട് എല്ലാമായോ?

ഇത്രയും പേര്‍ പരാതിക്കാരായി ബാക്കി നില്‍പ്പുണ്ടെങ്കില്‍ അത് വാസ്തവത്തില്‍ ഭരണയന്ത്രത്തിന്റെ പോരായ്മ തന്നെയല്ലേ?

ഓര്‍മ്മയ്ക്കുമേല്‍ പാട്ടിന്റെ തൂവല്‍ക്കനം

ദില്ലിയില്‍ താമസം തുടങ്ങിയ കാലം, ജീവിതത്തിന്റെ അരികുകളില്‍ തുന്നിപ്പിടിപ്പിച്ചിരുന്ന അലുക്കുകളും കിന്നരികളും അഴിഞ്ഞൂര്‍ന്നു പോയി പരുക്കന്‍ നൂലിഴകള്‍ മാത്രമായിരുന്നു ശേഷിച്ചിരുന്നത്. കഥകളും കവിതകളും പാട്ടുകളും എവിടെ പോയ്മറഞ്ഞുവെന്നു പോലും പിടികിട്ടാത്ത ക്കാലമായിരുന്നു അത്. രാവിലെ വീട്ടുകാര്യങ്ങളൊതുക്കി നരകതുല്യമായ ഓഫീസിലേയ്ക്കുള്ള യാത്രയ്ക്കു തയാറെടുക്കുമ്പോള്‍ നാലാം നിലയുടെ പിന്‍ ബാല്‍ക്കണിയിലൂടെ മാസത്തില്‍ ഒന്നോ രണ്ടോ തവണ ഒരു ശബ്ദമാധുരി കടന്നെത്തിയിരുന്നു.

എന്തുകൊണ്ട് ഞങ്ങള്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോയി?

പ്ലാച്ചിമട കൊക്കോകോള കമ്പനി ആസ്തികള്‍ പിടിച്ചെടുക്കുന്ന സമരത്തിന്റെ ഭാഗമായി ജയിലില്‍ പോയ സമരസമിതി പ്രവര്‍ത്തകര്‍ സംസാരിക്കുന്നു

കുട്ടിച്ചാനല്‍ മലയാളം പറയുമ്പോള്‍

ഇനി ഈ ചാനലിനോട് മല്‍സരിച്ച് ഏതൊക്കെ ചാനലുകാര്‍ കുഞ്ഞുങ്ങളെ ബലിയാടാക്കും എന്ന പേടിയിലാണ് ഞാന്‍.

കൂവുന്നവര്‍ക്ക് ഇനി പാസില്ല

ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ സിനിമാ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം

ഓര്‍മയിലേയ്ക്കുള്ള വഴികള്‍.

ബാല്യം തെഴുത്തുനില്‍ക്കുന്ന അട്ടപ്പാടിയിലെ വഴികളിലൂടെ വീണ്ടുമൊരു യാത്ര. പതിനഞ്ചു വര്‍ഷത്തിനു ശേഷം. പഴയ കൂട്ടുകാരെ
അന്വേഷിച്ചുള്ള ആ യാത്രയില്‍ കണ്ടതും അനുഭവിച്ചതും അറിഞ്ഞതും. ശാലിനി പദ്മ എഴുതുന്നു