വെനീസിലെ വ്യാപാരി അഥവാ ബ്രേക്കില്ലാത്ത വണ്ടി

നല്ലൊരു കഥയും വ്യക്തമായൊരു തിരക്കഥയും ഇല്ലാതെ വല്ലവനും പറയുന്നൊരു തലക്കെട്ടും കേട്ട് സിനിമ തട്ടിക്കൂട്ടാന്‍ ഇറങ്ങിയാല്‍ എന്താകും ഫലമെന്ന് അറിയാന്‍ ‘വെനീസിലെ വ്യാപാരി’ കാണുക തന്നെ വേണം!

അറബിയും ഒട്ടകവും അഥവാ പാഴ്മരുഭൂമിയിലെ പ്രേക്ഷകര്‍!

നമ്മള്‍ ആയിരം വട്ടം കണ്ടുമടുക്കാത്ത ഒറ്റ ഫ്രെയിം പോലുമില്ല ഈ പുതിയ പ്രിയന്‍
ചിത്രത്തില്‍. ഇത്തരം സിനിമകള്‍ കണ്ട് ഇനിയും ചിരിക്കാന്‍ കഴിയുന്ന
ഒരാളാണ് നിങ്ങള്‍ എങ്കില്‍, നിങ്ങളുടെ മനസും ബുദ്ധിയും കാല്‍നൂറ്റാണ്ട്
പിന്നിലാണെങ്കില്‍ നിങ്ങള്‍ നിശ്ചയമായും കാണേണ്ട ചിത്രമാണ് ‘അറബിയും
ഒട്ടകവും പി. മാധവന്‍ നായരും

ലൂമിയ ഇന്ത്യയില്‍ ഇന്നിറങ്ങുന്നു; ലക്ഷ്യം ആന്‍ഡ്രോയിഡ്

1.4 ജിഗാഹെര്‍ട്സ് പ്രൊസസറും 512 എംബി റാമുമാണ് ലൂമിയയുടെ ഹൃദയം. സൌജന്യ ഓഫ്ലൈന്‍ 3D മാപ്പാണ് ലൂമിയയുടെ ഏറ്റവും വലിയ സവിശേഷത. 8 മെഗാപിക്സല്‍ കാമറ. 29,999 രൂപയാണ് ഫോണിന്റെ വില.

പര്‍ദ സുന്നത്തോ ഫാഷനോ?

പര്‍ദ ഈയടുത്ത് വീണ്ടും എനിക്കു മുന്നിലെത്തി. ഒരു മുസ്ലിം യുവതി എന്ന നിലയില്‍ ഞാന്‍ എന്തു കൊണ്ട് ഞാന്‍ പര്‍ദ ധരിക്കുന്നില്ല എന്നതായിരുന്നു പ്രശ്നം.

ഒരു ഗ്രാന്റ് ഷോപ്പിങും വെറുതെ ചില പേടികളും

അന്നമ്മക്കുട്ടി എഴുതുന്നു. കൊല്‍ക്കത്തയിലെ ആശുപത്രി ദുരന്ത വാര്‍ത്തകള്‍ക്കിടയില്‍ ഒരു വന്‍കിട ടെക്സ്റ്റൈല്‍സില്‍ നടത്തിയ ഷോപ്പിങ് അനുഭവം.

ആരുടെ തോന്നലാണ് ഡല്‍ഹി?

ന്യൂ ഡല്‍ഹിയുടെ നൂറുവര്‍ഷങ്ങള്‍ എന്നൊക്കെ പറയുന്നതില്‍ വലിയ സംഗതിയൊന്നുമില്ല. കാരണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല ചെറു ചരിത്രനഗരങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഒരു വലിയ ഡല്‍ഹിയുണ്ടാവുന്നത്. ഇതിഹാസങ്ങളിലെ ഇന്ദ്രപ്രസ്ഥം ഡല്‍ഹിയിലെ ഒരു പഴയ കോട്ടയാണ് എന്ന് പറയുന്നിടത്ത് തുടങ്ങുന്നു ഈ നഗരത്തിന്റെ ചരിത്രം. പിന്നീടിങ്ങോട്ട് നിരവധി രാജവംശങ്ങളുടെ ഭരണകേന്ദ്രമായിരുന്നു ഈ നഗരം. ബ്രിട്ടിഷുകാരുടെ നഗരം അതിനോടുള്ള ഒരു കൂട്ടിച്ചേര്‍ക്കല്‍ മാത്രമായിരുന്നു-ജസ്റ്റിന്‍ മാത്യു എഴുതുന്നു

ചാനല്‍ ക്യാമറയിലാദ്യം

അതിലും രസമായിരുന്നു പരിപാടി പ്രക്ഷേപണം ചെയ്യുന്നതിനായുള്ള കാത്തിരിപ്പ്. ഒരു ഞായറാഴ്ച രാവിലെ ആയിരുന്നു ആ പ്രോഗ്രാം. റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ അന്ന് ഷൂട്ടിനു പോയതിലുമേറെ ധൃതിയില്‍ എന്റെ ഹൃദയം മിടിച്ചു കൊണ്ടിരുന്നു. ഇപ്പോള്‍ ആ പരിപാടി ടി.വിയില്‍! മോണിറ്ററില്‍ ഞാന്‍!- ജുമാന കാദ് രിഎഴുതുന്നു

ആദിമധ്യാന്തം റിവ്യൂ: ശബ്ദമില്ലാത്തവരുടെ സത്യവാങ്മൂലം

ആദിമധ്യാന്തം ആവിഷ്കരിക്കുന്നത് ശബ്ദമില്ലാത്തവരുടെ ലോകമാണ്. കുട്ടി ഇയര്‍ഫോണ്‍ ചെവിയില്‍ വെക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദവും ഊരിവെക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദവും ഊരിവെക്കുമ്പോള്‍ കേള്‍ക്കാതിരിക്കുന്ന ശബ്ദങ്ങളും (കേള്‍ക്കുന്ന നിശ്ശബ്ദതയെയും) ചേര്‍ന്നു സൃഷ്ടിക്കുന്നതാണ് ചലച്ചിത്രത്തിന്റെ ആഖ്യാന ഘടന.

‘ഡര്‍ട്ടി പിക്ചര്‍’ പറയാത്ത സില്‍ക്ക് സ്മിതയുടെ ജീവിതം

ഈയ്യാംപാറ്റകളെപ്പോലെ പിടഞ്ഞു മരിച്ച, മരിച്ചുകൊണ്ടിരിക്കുന്ന നമ്മളറിയാത്ത ഒരുപാട് ജന്മങ്ങളുടെ പേരാകുന്നു, വാസ്തവത്തില്‍ സില്‍ക്ക് സ്മിത.

സത്യന്‍, സുനില്‍, ഫിറോസ്: മഞ്ഞവെയില്‍ മരണങ്ങള്‍

അവര്‍ മരണത്തെ സ്വയം വരിക്കുകയായിരുന്നു. ഒരു പാടു പേരുടെ കണ്ണീരു വീഴ്ത്തിയ ഞെട്ടിക്കുന്ന മരണങ്ങള്‍.

പോത്തിറച്ചിയുടെ സഞ്ചാര സ്വാതന്ത്ര്യങ്ങള്‍

കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ കേരളം ചെയ്ത ഏറ്റവും പൊളിറ്റിക്കലായ ചുരുക്കം ചില കാര്യങ്ങളിലൊന്ന് പോത്തിറച്ചിയോട് ഒളിഞ്ഞും തെളിഞ്ഞും അടുപ്പം കാണിച്ചു എന്നതായിരിക്കും. ‘ഓക്സ്ടെയ്ല്‍’ സൂപ്പ് കുടിച്ച് ഏമ്പക്കം വിടുന്നവരുടെ നാടല്ല ഇത്. ഒരു പശുവിനെ കൊന്നാല്‍ പത്തു മനുഷ്യരെ കൊല്ലുന്ന നാടാണ്. ആ നാട്ടില്‍ പോത്തിറച്ചിയോട് കാണിക്കുന്ന ഏതൊരു അവഗണനയും അരാഷ്ട്രീയും തീവ്രവലതുപക്ഷരാഷ്ട്ര നിര്‍മ്മാണത്തിനോടുള്ള മൌനവുമാണ്-എ.വി ഷെറിന്‍ എഴുതുന്നു

ആചന്ദ്രതാരം

നെരുദ യുടെ വരികള്‍ക്കിടയിലൂടെ ഒരു പ്രണയം ഉറവ കൊള്ളുന്നതും ഒഴുകിതുടങ്ങുന്നതും ഞാന്‍ കണ്ടു പിടിച്ചു.സ്വന്തം കൈഞ്ഞരമ്പ്‌ അറുത്തു കളയാന്‍ മാത്രം മൂര്‍ച്ച അവള്‍ക്കെവിടെ നിന്നാണ് കിട്ടിയതെന്ന് മാത്രം എനിക്ക് മനസ്സിലായില്ല..

എട്ടു കിലോമീറ്റര്‍ റോഡില്‍ ഒരു ദേശത്തെ വായിക്കാമോ?

ആകെ റോഡിന്റെ നീളം വെറും എട്ടു കിലോ മീറ്ററേ ഉള്ളുവെങ്കിലും അത് ഒറ്റയടിക്ക് ടെണ്ടര്‍ വിളിച്ച് കരാര്‍ കൊടുത്ത് ഒറ്റയടിക്ക് നന്നാക്കുന്ന പതിവ് ഒരിക്കലും ഉണ്ടായിട്ടില്ല.

കണ്ണില്‍ വീണ്ടും കോര്‍ട്നി വാല്‍ഷ്

ബൌള്‍ ചെയ്യുമ്പോള്‍ വാല്‍ഷിന് ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടത്തെക്കുറിച്ചുള്ള ആകുലതകളുണ്ടായിരുന്നില്ല. ശരീരഭാഷയില്‍ കര്‍ട് ലി അംബ്രോസിന്റെ ശൌര്യമുണ്ടായിരിന്നില്ല.വിക്കറ്റ് നേട്ടത്തിന് ശേഷം അരക്കെട്ട് ത്രസിപ്പിച്ചുള്ള കരീബിയന്‍ ചലനങ്ങളൊന്നും പരിചിതമായിരുന്നില്ല.
ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ഓരോ ബോളിനെയും പേടിച്ച വാല്‍ഷ് ഇത് തന്റെ കളിയല്ല എന്ന മട്ടില്‍ ഉദാസീനമായി നിന്നു. റണ്ണര്‍എന്‍ഡ് വാല്‍ഷിനെ എപ്പോഴും പ്രലോഭിപ്പിച്ചു.ബാറ്റ്സ്മാന്‍ സിംഗിള് റണ്ണുകള്‍ക്ക് ശ്രമിക്കുമ്പോള്‍ നാണിച്ച് വിലക്കി. മണിക്കൂറുകളോളം ക്രീസില്‍ നിന്ന ശേഷം റണ്ണൊന്നുമെടുക്കാതെ മടങ്ങുന്ന വാല്‍ഷ് അക്കാലത്തെ ഒരു കാഴ്ചയായിരുന്നു-വീരേന്ദ്ര സെവാഗ് നിറഞ്ഞ ഇന്നലത്തെ ക്രിക്കറ്റ് ഓര്‍മ്മയില്‍ അവിചാരിതമായി കയറിവന്ന കോര്‍ട്നിവാല്‍ഷിനെകുറിച്ച് ഷാജഹാന്‍ എഴുതുന്നു

അനൂപ് മേനോനും ബ്രേസിയറും പിന്നെ ബ്യൂട്ടിഫുളും

കോപ്പിയാണോ അല്ലയോ എന്നൊക്കെ ആഗോള സിനിമ ഭിഷഗ്വരന്‍മാര്‍ പറയട്ടെ. ഒരു കാര്യം ഉറപ്പാണ്. സമകാലിക മലയാള സിനിമയുടെ സ്ഥിരം ഫോര്‍മുലകളെയെല്ലാം ചവറ്റുകൊട്ടയിലിടുന്ന ധീരമായ പരീക്ഷണമാണ് ‘ബ്യൂട്ടിഫുള്‍’.

ചലച്ചിത്രമേളകളെക്കൊണ്ട് എന്ത് പ്രയോജനം?

2011ല്‍ നടക്കുന്ന ഐ എഫ് എഫ് കെ, സ്വന്തം കുട്ടിയുടെ ചോര ഊറ്റിക്കുടിച്ച് വീര്‍ത്ത ഒന്നായിട്ടായിരിക്കും ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുക.

ലൈഫ് ടൈം അച്ചീവ്മെന്റിന് ആളെ ആവശ്യമുണ്ട്

പതിനാറാ വര്‍ഷത്തിലേക്ക് കടക്കുന്ന കേരള ചലച്ചിത്രോല്‍സവത്തിന്റെ ആകെത്തുക എന്തായിരുന്നു എന്ന് പരിശോധിക്കാവുന്നതാണ്. വര്‍ഷാവര്‍ഷം മേള നടത്തി പിരിയുന്നതിലപ്പുറം മലയാള സിനിമയ്ക്ക് ഈ മേള നല്‍കിയ സംഭാവനയെന്താണ്?

ഡെലിഗേറ്റുകളെ ഭയക്കുന്നതാര്?

ചലച്ചിത്രോത്സവ സംഘാടക കൂടിയാലോചനാ സമ്മേളനത്തില്‍ അക്കാദമിക്കാര്‍ പറഞ്ഞത് ശരിയെങ്കില്‍, ഡെലിഗേറ്റുകളുടെ ബാഹുല്യം അക്കാദമിയെ അലോസരപ്പെടുത്തുന്നു ! അക്കാദമിയെ മാത്രമല്ല അവരുടെ “പുത്തന്‍ കൂട്ടുകാരെയും’ അലോസരപ്പെടുത്തുന്നുണ്ടെന്നാണ് അവരുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കേണ്ടത്.

‘അമൃതയില്‍ നടന്നത് ഞങ്ങളെ കൊല്ലാനുള്ള ശ്രമം’

പ്രമുഖ മാധ്യമങ്ങള്‍ മിക്കതും മറച്ചുവെച്ച കൊടിയ അക്രമണത്തിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ ജാസ്മിന്‍ നാലാമിടത്തോട് വെളിപ്പെടുത്തുന്നു

പടച്ചവന്റെ ഭൂമിയിലെന്തിനാ ബതാക്ക?

പാസ്പോര്‍ട്ട്, വിസ, ബതാക്ക (ലേബര്‍കാര്‍ഡ്), കഫാലത്ത് (സ്പോണ്‍സര്‍ഷിപ്പ്), കഫീല്‍ (സ്പോണ്‍സര്‍) അങ്ങനെ, നാട്ടിലുള്ളപ്പോള്‍ ആവശ്യമില്ലാത്ത നിരവധി പുതിയ അവയവങ്ങളോടു കൂടിയാണ് പ്രവാസി ‘ജനിച്ചുവീഴുന്നത്’.

മലയാളി മനസ്സിനെപ്പറ്റി 5 കാര്യങ്ങള്‍

അമിതാഭ് ബച്ചനെ കേരളാ ടൂറിസത്തിന്റെ ബ്രാന്‍ഡ് അബാസിഡറാക്കാന്‍ മുന്നിട്ടിറങ്ങിയത് മര്‍ദ്ദിത ജനകോടികളുടെ പാര്‍ട്ടിയാണ്. അത് പോട്ടെ. ബച്ചന്‍ ഏതെങ്കിലും തരത്തില്‍ നമ്മള്‍ ‘കേരളം’ എന്നു പറയുന്ന സാധനത്തിനെ പ്രതിനിധീകരിക്കുന്നുണ്ടോ എന്നറിയില്ല. ഗുജറാത്തന്റെയും അബാസിഡറായതു കാരണം ബച്ചന് കേരളത്തിന്റെ കുളിരാകാന്‍ കഴിഞ്ഞില്ല. പക്ഷേ ബിഗ് ബി ഞങ്ങളെപോലിരിക്കുന്ന ആളല്ലെന്ന് ആരുമാരും എങ്ങുമെങ്ങും പറഞ്ഞില്ല. എന്നാല്‍ താന്‍ സൌന്ദര്യം ഇല്ലാത്ത 99% മലയാളികളുടെ പ്രതിനിധി ആണെന്നാണ് പണ്ഡിറ്റ് പറയുന്നത്

ആദിമധ്യാന്തത്തിന്റെ സംവിധായകന്‍ പറയുന്നു: എന്നെ അവര്‍ വേട്ടയാടി

അക്ഷരാര്‍ഥത്തില്‍ അവരെന്നെ വേട്ടയാടി. ഓരോരുത്തരുടെയും പ്രസ്റ്റീജ് സംരക്ഷിക്കുന്നതിന് വേണ്ടി എന്നെയും എന്റെ സിനിമയെയും കരിവാരിത്തേക്കുകയും വേട്ടയാടുകയുമായിരുന്നു.

ആദിമധ്യാന്തം: ഒരു സിനിമാ കൊലപാതകത്തിന്റെ കഥ

കേവലം ക്ലറിക്കല്‍ പിഴവു മാത്രമാണ് ഒരു ചിത്രത്തെ ഈ നിലയില്‍ ഒഴിവാക്കാന്‍ കാരണമെന്ന വസ്തുതയാണ് പരോക്ഷമായി ചെയര്‍മാന്‍ സമ്മതിച്ചത്. പ്രിവ്യൂ നടത്തിയതോടെ സിനിമയെക്കുറിച്ച ആരോപണങ്ങള്‍ തെറ്റെന്ന് പ്രേക്ഷകര്‍ക്കും തെളിഞ്ഞിരിക്കുകയാണ്.

കര്‍ഷകരുടെ മരണക്കുരുക്ക് തയ്യാറായത് ഇങ്ങനെ

പട്ടിണി മാറ്റാന്‍ തുടങ്ങിയ ഹരിതവിപ്ലവം എന്തു കൊണ്ടാണ് കര്‍ഷകരെ ഒടുങ്ങാത്ത ദുരിതത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്?

ബോംബുകളെക്കുറിച്ച് ചില വിചാരങ്ങള്‍

മുല്ലപ്പെരിയാര്‍ വാര്‍ത്തകള്‍ക്കിടെ ജലബോംബ് എന്നെവിടെയോ വായിച്ചപ്പോഴാണ് കൈകളിരുന്നിടം ഒളിപ്പിച്ച് നടക്കുന്ന സുഹൃത്തുക്കളെ ഓര്‍ത്തത്. 116 വര്‍ഷങ്ങള്‍ക്കപ്പുറത്ത് സ്ഥാപിക്കപ്പെട്ട ബോംബ് മാറ്റുന്നത് നല്ലത് തന്നെ. അവിടെ പുതിയ ബോംബുണ്ടാക്കണമെന്നതല്ലേ
നമ്മുടെ ആവശ്യം. അതല്ലാതെ വഴിയില്ലേ എന്ന് ചോദിക്കുന്ന എത്രയോ നാട്ടുകാരുണ്ട്. അണക്കെട്ട് ഉണ്ടാക്കാതെ തന്നെ തമിഴ്നാടിന് വെള്ളം കൊടുക്കാനാകും എന്ന് വാദിക്കുന്നവരും ഉണ്ട്. പക്ഷെ തല്‍ക്കാലത്തേക്കെങ്കിലും ആരും അവരെ കേള്‍ക്കുന്നേയില്ല.

അണക്കെട്ടിനപ്പുറത്തേക്ക് ചില ചിന്തകള്‍

ആരൊക്കെ ഒലിച്ചുപോയാലും ഏതൊക്കെ നാടുകള്‍ വരണ്ടുണങ്ങിയാലും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കപ്പെടണമെന്ന് തിരശ്ശീലക്ക് പിന്നില്‍ ആരൊക്കെയോ കണക്കുകൂട്ടുന്നുണ്ട് എന്നതുറപ്പാണ്

നായിക അഥവാ ഉണ്ടമ്പൊരി വിപ്ലവം!

ഈ സിനിമ കാണാന്‍ തിയറ്റര്‍ വരെ പോയി ബുദ്ധിമുട്ടണമെന്നില്ല. വെറുതെയൊരു വിവാദം കുത്തിപ്പൊക്കി സിനിമ ഹിറ്റാക്കാനുള്ള ജയരാജിന്റെ ശ്രമവും ലക്ഷ്യം കാണാനിടയില്ല. കാരണം വിവാദമാക്കാന്‍ മാത്രം ഇതിലൊന്നുമില്ല. പഴയ മംഗളം വാരികയിലെ സചിത്ര കുറ്റാന്വേഷണ ഫീച്ചര്‍ വായിച്ചിട്ടില്ലേ. സംഗതി അതുതന്നെ! കാണണമെന്ന് നിര്‍ബന്ധമുള്ളവര്‍ അല്‍പം വെയിറ്റ് ചെയ്താല്‍ സി.ഡി എത്തും. അഥവാ ഇനി തിയറ്ററില്‍ പോയാലും കാണാന്‍ പറ്റും എന്നു തോന്നുന്നില്ല, പടം ഇതിനകം തിയറ്റര്‍ വിട്ടിട്ടുണ്ടാവും.