തമിഴകത്ത് ഇനി സെല്‍വിയുടെ കാലം (?)

കലൈഞ്ജര്‍ കരുണാനിധിയ്ക്ക് ദയാലുഅമ്മാളിലുണ്ടായ മകള്‍. അഴഗിരിയുടെയും സ്റാലിന്റെയും നേര്‍ പെങ്ങള്‍. മുരശൊലി മാരന്റെ അനുജന്റെ ഭാര്യ. കലാനിധി മാരന്റെയും ദയാനിധി മാരന്റെയും ചിറ്റമ്മ. മാരന്‍ കുടുംബത്തിന്റെ കേന്ദ്ര ബിന്ദു. മാരന്മാരെയും കരുണാനിധി കുടുംബത്തെയും കൂട്ടിയിണക്കുന്ന കണ്ണി. കരുണാനിധിയുടെ മനസാക്ഷി. കരുണാനിധി കുടുംബത്തിന്റെ ബിസ്സിനസ്സ് കാര്യങ്ങളും ഡി.എം.കെയുടെ സാമ്പത്തിക കാര്യങ്ങളും നോക്കുന്നത് സെല്‍വിയാണ്. പാര്‍ട്ടിയിലും കുടുംബത്തിലും ഏറെ ശക്തയാണെങ്കിലും പുറം ലോകത്തിന്റെ ബഹളങ്ങളില്‍ നിന്നും പൊതുവേദികളില്‍ നിന്നും സെല്‍വി മാറിനില്‍ക്കുന്നു. മാധ്യമങ്ങളില്‍ നിന്ന് എന്നും അകലം പാലിക്കുന്നു. അധികാരത്തിന്റെ അണിയറയില്‍ കരുനീക്കങ്ങള്‍ നടത്തുന്നു. നിശബ്ദയായ കിംഗ്മേക്കറെപ്പോലെ. -പി.ബി അനൂപിന്റെ വിശകലനം

ഇന്ത്യന്‍ പട്ടിണിപ്പാവങ്ങളെ ഊട്ടാന്‍ യു.എസ് ഔഷധ ഭീകരന്‍ വരുന്നു

കുപ്രസിദ്ധരായ അബട്ടിനെയാണ് ലാഘവ ബുദ്ധിയോടെ ദരിദ്ര ലക്ഷങ്ങള്‍ക്ക് നല്‍കേണ്ട ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പാദന പ്രക്രിയ ഏല്‍പ്പിച്ചത്. തങ്ങളിറക്കിയ ഫോര്‍ട്ടിഫൈഡ് അരിയുടെ സാധ്യത വികസ്വര രാജ്യങ്ങളില്‍ പരീക്ഷിച്ചറിഞ്ഞെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ പഠനഗവേഷണങ്ങള്‍ നടന്നിട്ടില്ലെന്നാണ് അറിവ്.

ഓസ്കാര്‍ ആര്‍ക്ക്?

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓസ്കാര്‍ അവാര്‍ഡുകള്‍ തൊട്ടടുത്തെത്തി. മികച്ച സിനിമകളും മാസ്റ്റേഴ്സ് അടക്കമുള്ള നിരയും അണിനിരക്കുന്ന മല്‍സരം ഇത്തവണയും കടുത്തതാവും.നാലാമിടത്തിനു വേണ്ടി പി.ടി രവിശങ്കര്‍ മല്‍സരക്കളം വിലയിരുത്തുന്നു. ഒപ്പം, നാലാമിടം അവതരിപ്പിക്കുന്ന പ്രവചന പട്ടികയും

പിനാ: ഉടല്‍ മുഴുവന്‍ നൃത്തം

ഈ വര്‍ഷത്തെ ഓസ്കാര്‍ നോമിനേഷന്‍ നേടിയ, പ്രമുഖ ജര്‍മന്‍ ചലച്ചിത്രകാരന്‍ വിം വെന്റേഴ്സിന്റെ ഡോക്യുമെന്ററി ചിത്രം ‘പിനാ’യുടെ കാഴ്ചാനുഭവം. സര്‍ജു എഴുതുന്നു

ഹരീഷ് ഖരെ പടിയിറങ്ങിയതിന് പിന്നില്‍

>ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കുഴിമാടം മാന്തിക്കൊണ്ട് മാധ്യമങ്ങള്‍ ആഞ്ഞടിച്ചു. ചോദ്യം ചെയ്യാന്‍ കഴിയാത്തയാള്‍ എന്ന ഇമേജ് പ്രധാനമന്ത്രിക്ക് കൈമോശം വന്നു. ഖരെയാകട്ടെ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ അപ്രീതിയും വേണ്ട വിധത്തില്‍ സമ്പാദിച്ചു. പിന്നീട് ഖരെയ്ക്ക് തൊട്ടതൊക്കെ പിഴച്ചു. തെരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പൊതുവേദിയില്‍ വിമര്‍ശിച്ചു-കെ.എന്‍ അശോക് എഴുതുന്നു

കര കവിയും നിറ കണ്‍ ചിരിയായി..

സെറീന എഴുതുന്നു: കല്യാണ തലേന്നിന്റെ ആഘോഷ തിമര്‍പ്പുകളിലേക്ക് പൊടുന്നനെ ഒരു നിലവിളി കേറി വന്നു. അയല്‍പക്കത്ത് നിന്നാണ്.

ലേ: നഗ്ന പര്‍വതങ്ങള്‍ക്കിടയില്‍ ഇത്തിരിപ്പച്ച

ഹിമാലയന്‍ ഒഡീസ്സി 2007 എന്ന സാഹസിക മോട്ടോര്‍ സൈക്കിള്‍ പര്യടനത്തില്‍ അംഗമായിരുന്ന വി.ബാലചന്ദ്രന്‍ എഴുതിയ ‘ആനന്ദത്തിന്റെ മിന്നല്‍പ്പിണറുകള്‍’ എന്ന അസാധാരണ യാത്രാ കുറിപ്പിന്റെ നാലാം ഭാഗം.

കത്തുന്ന സരയാവോയില്‍ രണ്ട് പെണ്‍കുട്ടികള്‍

ഗുഡ്ബൈ സരയവോ: എ ട്രൂ സ്റ്റോറി കറേജ്, ലവ് ആന്റ് സര്‍വൈവല്‍. വെടിയുണ്ടകള്‍ക്കിടയില്‍ കഴിഞ്ഞ സരയാവോ ദിനങ്ങള്‍ ഓര്‍ത്തെടുക്കുന്ന അസാധാരണ പുസ്തകത്തിന്റെ വായനാനുഭവം.

മൂക്കുത്തിയണിഞ്ഞ പക്ഷികള്‍

നയ്നയുടെ പക്ഷികളെല്ലാം മൂക്കുത്തിയണിഞ്ഞ സുന്ദരികളാണ്. മിക്ക പക്ഷികള്‍ക്കും മാലയും പാദസരവുമുണ്ട്. ഇളയമ്മക്ക് മൂക്കുത്തിയുണ്ട്. പക്ഷികള്‍ക്കും. ഇതാണ്
കുഞ്ഞു നയ്നയുടെ ന്യായം.

കാസനോവ അഥവാ കിടപ്പറയിലെ ഉരുപ്പടികള്‍ 

ചുരുക്കത്തില്‍, കാസനോവ’ പുതുമയുള്ള ഒന്നും നല്‍കുന്നില്ല. 23 കോടി മുടക്കിയ ഈ ചിത്രം കേവലമൊരു ചലച്ചിത്ര ആര്‍ഭാടം മാത്രമായിപ്പോയിരിക്കുന്നു. നാടന്‍പാട്ടിന്റെ താളത്തിനൊപ്പിച്ച് ഒരു പൊതുവേദിയില്‍ ചെറുതായൊന്നു ചുവടുവെച്ചുപോയ ശ്രീമതി ടീച്ചറെ കുറ്റക്കാരിയാക്കുകയും പൊതുവേദിയില്‍ കണ്ണില്‍ കണ്ട പെണ്ണുങ്ങളെ മുഴുവന്‍ കയ്യില്‍ കോരിയെടുത്ത ഷാരൂഖ്ഖാനെ സ്റാര്‍ ആക്കുകയും ചെയ്യുന്ന മാധ്യമ-സമൂഹ പുരുഷാധിപത്യ മനോഭാവം തീര്‍ച്ചയായും ‘കാസനോവ’യെ ആഘോഷവും ഉന്‍മാദവും ആക്കും. എന്നാല്‍, ആ ഉന്‍മാദം വിനിമയം ചെയ്യുന്ന പ്രതിലോമകരമായ അപകടങ്ങളെ ഒരു സാക്ഷരസമൂഹം കാണാതിരുന്നുകൂടാ. കാരണം ‘രണ്ടാഴ്ചയില്‍ കൂടുതല്‍ ഒരു പെണ്ണിനെ വെച്ചോണ്ടിരിക്കാന്‍ കൊള്ളില്ല. വേറെ ഉരുപ്പടി തപ്പണം’ എന്ന അതേ കാസനോവ മനോഭാവമാണ് സൂര്യനെല്ലി മുതല്‍ കവിയൂര്‍ വരെ പ്രകടമായത്. മറ്റ് പലയിടങ്ങളിലും ഇപ്പോഴും ആഘോഷിക്കപ്പെടുന്നത്. അത്തരം അക്രമണോല്‍സുക ലൈംഗികതയെ വിമര്‍ശിക്കുകയോ പ്രതിരോധിക്കുകയോ അല്ല കാസനോവ എന്ന ചിത്രം ചെയ്യുന്നത്, അതിനെ പ്രകീര്‍ത്തിക്കുകയും ആഹ്ലാദമാക്കുകയുമാണ്.

പ്രിയപ്പെട്ട തിയോ…

നിതാന്തമായ മൌനത്തിലേക്കു പിന്‍വാങ്ങിയെങ്കിലും അങ്ങ് ബാക്കിവെച്ച റീലുകള്‍ ഞങ്ങളുടെ മനസ്സില്‍ ഇടമുറിയാതെ ഓടിക്കൊണ്ടിരിക്കും. വിഖ്യാത ഗ്രീക്ക് ചലച്ചിത്രകാരന്‍ തിയോ ആഞ്ചലോ പൌലോസിന് ഹൃദയം കൊണ്ട് ഒരു യാത്രാമൊഴി. എന്‍.പി സജീഷ് എഴുതുന്നു

തിയോ ആഞ്ചലോ പൌലോ ഇനിയില്ല

1935ല്‍ ഏതന്‍സില്‍ ജനിച്ച അദ്ദേഹത്തിന്റെ ബാല്യ കൌമാരങ്ങള്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ നാസികളുടെ ഗ്രീക്ക് അധിനിവേശം, 1949ലെ ഗ്രീക്ക് ആഭ്യന്തര യുദ്ധം എന്നിവയിലൂടെയാണ് കടന്നുപോയത്. പില്‍ക്കാലത്ത് തിയോയുടെ ചിത്രങ്ങളില്‍ ഈ സംഭവങ്ങള്‍ പലവട്ടം കടന്നുവന്നു. ഏതന്‍സില്‍ നിയമവിദ്യാഭ്യസം പാതിവഴിയില്‍ നിര്‍ത്തി പാരീസില്‍ സാഹിത്യം പഠിക്കാന്‍ പോയ തിയോ പാരീസിലെ സ്കൂള്‍ ഓഫ് സിനിമയില്‍ ചേരാനുള്ള തീരുമാനം മാറ്റിവെച്ചാണ് ജന്‍മനാടായ ഗ്രീസിലേക്ക് തിരിച്ചെത്തിയത്. പ്രാദേശിക പത്രത്തില്‍ സിനിമാ നിരൂപകനായും പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിക്കുന്നതിനിടെ സൈനിക അട്ടിമറിയെ തുടര്‍ന്ന് ആ പത്രം നിരോധിക്കപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹം സിനിമാ നിര്‍മാണത്തിലേക്ക് നീങ്ങിയത്.

റുഷ്ദിക്കു വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തിയതിന്റെ കാരണങ്ങള്‍

ജയ്പൂര്‍ സാഹിത്യോല്‍സവത്തില്‍ സല്‍മാന്‍ റുഷ്ദിയുടെ നിരോധിത കൃതി ‘സെയ്റ്റനിക് വേഴ്സസി’ലെ ഭാഗങ്ങള്‍ വായിക്കാനിടയായ സംഭവത്തെക്കുറിച്ച് പ്രമുഖ നോവലിസ്റ്റ് ഹരി കുന്‍സ്റു പറയുന്നു.

പൌലോ കൊയ് ലോ: സ്റ്റോപ് പൈറസി ആക്റ്റ്: ഭീഷണി ലോകത്തിനാകെ

പൌലോ കൊയ്ലോ എഴുതുന്നു: എസ് ഓ പി എ ( സ്റ്റോപ് ഓണ്‍‌ലൈന്‍ പൈറസി ആക്ട് ) ഇന്റര്‍നെറ്റിനെ തടസ്സപ്പെടുത്തിയേക്കും. ഇത് തികച്ചും അപകടകരമായ കാര്യമാണ്, അമേരിക്കക്കാര്‍ക്ക് മാത്രമല്ല, നിയമമായാല്‍ നമുക്കെല്ലാം അപകടമാകും ഇത്. ഈ ലോകത്തെ മുഴുവനും ബാധിക്കുന്ന ഒന്ന്.

സ്നേഹിച്ചും വെറുത്തും അഴീക്കോടിനൊപ്പം

പൊറുക്കലുകളുടെ, ക്ഷമാപണങ്ങളുടെ ആ ക്യൂവില്‍ ഒന്നു ചെന്നു നില്‍ക്കേണ്ടതായിരുന്നുവെന്ന് എന്നെപ്പോലൊരാളെ ആവര്‍ത്തിച്ച് കുത്തിമുറിച്ച്, ആ പൂര്‍ണ വിരാമം. മാപ്പ്, മാഷേ..

കാടിനാല്‍ പൂക്കുന്ന വാക്കുകള്‍

തലക്കുമുകളില്‍ വട്ടം കൂടി പച്ചില തൊട്ടുരുമ്മിപ്പറക്കുന്ന വനദേവത ചിത്രശലഭങ്ങളും ഓരോ മാസവും ഓരോ വര്‍ണങ്ങള്‍ സമ്മാനിക്കുന്ന പൂക്കളും (ഈ മാസം റോസ് നിറമാണ്) വേനലിന്റെ മേളത്തില്‍ ഇഞ്ചിപ്പുല്ല് മണക്കുന്ന പൊടിവഴികളും ആറളത്തിനുള്ളിലൂടെയുള്ള ചിത്രശലഭങ്ങളുടെ കൂട്ടപ്പറക്കലും തോല്‍പ്പെട്ടിയില്‍വെച്ച് ശാന്തഗംഭീരനായി വെള്ളംകുടിച്ചുനിന്ന ആ ഒറ്റയാനും എല്ലാം എല്ലാം. ധന്യ ബാലന്‍ എഴുതുന്നു

നഗരത്തില്‍ മലയാളികള്‍ 20 ലക്ഷം: ഇവരില്‍ കുറ്റവാളികള്‍ എത്ര?

“നഗരത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ 6000, ഇവരില്‍ കുറ്റവാളികള്‍ എത്ര” എന്നായിരുന്നു പടവലങ്ങാ അക്ഷരത്തില്‍ ജനുവരി 16ന്റെ കോഴിക്കോട്ടെ മെട്രോ മനോരമയില്‍ വന്ന, അക്ഷരാര്‍ത്ഥത്തില്‍ ഭയങ്കരമായ, മുന്‍ പേജ് വാര്‍ത്ത. “വിശദവിവരങ്ങള്‍ ശേഖരിക്കാനാവാതെ പോലീസ്” എന്നും “കള്ളനോട്ട് വിതരണത്തിന് പിന്നില്‍ പുതിയ റാക്കറ്റ്” എന്നും സബ് ഹെഡിംഗ്. ഇനിയും ഇഫക്റ്റ് പോരാതെ വരണ്ട എന്ന് കരുതി ഇരുട്ടില്‍ കറുത്ത മുഖംമൂടിയിട്ട് നില്‍ക്കുന്ന രണ്ടുപേരുടെ പടവും-സുദീപ് കെ.എസ് എഴുതുന്നു

എന്തുകൊണ്ട് ഇന്ത്യ മികച്ച ടീമല്ല?

ആസ്ത്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദയനീയ പ്രകടനം കാണുമ്പോള്‍ പണ്ട് പ്രൈമറി ക്ലാസിലെ കേരള പാഠാവലിയില്‍ പഠിച്ച ‘തോറ്റോടിയ പട’ എന്ന കുഞ്ചന്‍ നമ്പ്യാരുടെ പദ്യശകലമാണ് ഓര്‍മ വരുന്നത്.

അതേ മസാല, സ്പാനിഷ് ലേബലില്‍!

നായകന്‍ ആരുടേയും ശബ്ദം അനുകരിക്കാന്‍ കഴിവുള്ള മിമിക്രി താരവും കഴിവുള്ള പാചകക്കാരനുമാണ്, നായിക സിനിമയുടെ ഇന്റര്‍വെല്‍വരെ അന്ധയാണ്, നായികയുടെ പിതാവ് അംബാസിഡറാണ്, വില്ലന്‍ വില്ലനാവാന്‍ കാരണം അമ്മയുടെ സ്നേഹം കിട്ടാതെപോയതാണ് തുടങ്ങിയവയാണ് ഈ ചലച്ചിത്ര കാവ്യത്തിലെ എടുത്തുപറയേണ്ട പുതുമകള്‍. ഒരു ദിവസം രാവിലെ എണീക്കുമ്പോള്‍ നായികക്ക് പെട്ടെന്ന് കാഴ്ച തിരിച്ചു കിട്ടുന്നതും ആ സമയത്തു തന്നെ നായികയുടെ അച്ഛന്‍ ഇഹലോകവാസം വെടിയുന്നതുമാണ് ഈ സിനിമയിലെ കണ്ണു നനയിക്കുന്ന രംഗം. (കാശു പോയതോര്‍ത്ത്!). അഭിനയം എന്ന ചേരുവ വേണ്ടാത്ത മസാല ആയതിനാല്‍ അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല-അന്നമ്മക്കുട്ടി എഴുതുന്നു

ഇ-മെയില്‍ വിലാസം വേട്ടക്കഥ അഥവാ എത്തിനോട്ടക്കാരുടെ എത്തിക്സ്

മാധ്യമങ്ങളെ മര്യാദ പഠിപ്പിക്കാന്‍ പുസ്തകവുമായി ഇറങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ലേശമെങ്കിലും മര്യാദ അവശേഷിക്കുന്നുവെങ്കില്‍ പൌരാവകാശങ്ങള്‍ക്കും സ്വൈര്യ ജീവിതത്തിനുംമേല്‍ നടത്തിയ കടന്നുകയറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഈ മനുഷ്യരോട് മാപ്പിരക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

എന്തിനാണ് കടകള്‍, സ്കൂളുള്ളപ്പോള്‍?

-സ്കൂള്‍ ഭൂമിയുടെ വിലയുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില ചിന്തകള്‍. വാണിപ്രശാന്ത് എഴുതുന്നു

ആടിയാടി മുളകരച്ചു അവളാനന്ദച്ചട്ടിയില്‍ മീന്‍ വറത്തു….

തൊഴുത്തിന്റെ തിണ്ണയില്‍ കാലു നീട്ടിയിരുന്ന് ജാനകി ചേച്ചി പാടും. ‘ആടിയാടി മുളകരച്ചു അവളാനന്ദ ചട്ടിയില്‍ മീന്‍ വറുത്തു…’ വറുതിയുടെ ആനന്ദം. അപ്പോള്‍ അവരുടെ പെണ്‍മക്കള്‍ ചേമ്പുകണ്ടത്തില്‍ നനഞ്ഞുനില്‍ക്കും. അത്രയുമുറക്കെ സ്ത്രീകള്‍ ചിരിച്ചുമറിയുന്നതും അത്രയാവേശത്തോടെ വര്‍ത്തമാനം പറഞ്ഞ് മഴനനയുന്നതും വേറൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. അതൊരാഘോഷമായിരുന്നു. വിശപ്പിന്റെ ഉല്‍സവം.-ഭാഷയും ഓര്‍മ്മയും ജീവിതവും നൃത്തം വെക്കുന്ന ഒരു ഹൈറേഞ്ച് അനുഭവം. കെ.പി ജയകുമാര്‍ എഴുതുന്നു

കില്ലര്‍ പാസിലെ ഹെയര്‍പിന്‍വളവുകള്‍

ഇടയ്ക്കിടെ മുറിഞ്ഞു പോയിട്ടുണ്ട്. ആ ഭാഗങ്ങളില്‍ മണല്‍പ്പരപ്പിലൂടെ വേണം ബൈക്കോടിച്ചു പോകുവാന്‍. ഒന്നൊന്നര കി.മീ ദൂരത്തോളം പുതയുന്ന മണലിലൂടെ. ബൈക്ക് എന്‍ജിന്‍ റെയ്സ് ചെയ്ത് ഒരൊറ്റകയറ്റമാണ് മണലിലേയ്ക്ക്. സ്പീഡ് ഒരുകാരണവശാലും കുറയരുത്; ക്ളച്ച് എന്നൊരു സാധനം ഇല്ലെന്നു കരുതണം; അകലേയ്ക്കു നോക്കി, കൈകളില്‍ നിന്നും തെന്നി മാറാന്‍ ശ്രമിയ്ക്കുന്ന ബൈക്കിനെ നിയന്ത്രിക്കണം, അല്ലെങ്കില്‍ പലരും അനുഭവിച്ച പോലെ മണലില്‍ പുതഞ്ഞ് വീഴാം-വി.ബാലചന്ദ്രന്‍ എഴുതുന്നു

എന്ന് സ്വന്തം അമ്മ

അമ്മയുടെ വയറ്റില്‍ നിന്റെ തുടിപ്പറിഞ്ഞ നിമിഷം മുതല്‍ 40 ആഴ്ചകള്‍. സ്വപ്നത്തിന്റെ സ്വര്‍ണപ്പരവതാനിയില്‍ അമ്മ സഞ്ചരിച്ചത് നിന്നോടൊപ്പം മാത്രമായിരുന്നു. ആ കുഞ്ഞുമുഖം ആദ്യമായി കണ്ടപ്പോള്‍ സ്വപ്നങ്ങളെല്ലാം പറന്നകന്നിരുന്നു. നനുത്ത കവിളിലും നീണ്ട കണ്‍പീലിയിലും വിടര്‍ന്ന കണ്ണുകളിലും കുഞ്ഞുമ്മകള്‍ തന്നപ്പോള്‍ വിളിച്ചുപറയാന്‍ തോന്നി, ഇതില്‍ കൂടുതലൊന്നും എനിക്ക് വേണ്ട എന്ന്- ആറു വയസ്സുകാരന്‍ മകന് ഒരമ്മയുടെ കത്ത്. അഞ്ജലി ദിലീപ് എഴുതുന്നു

പത്മശ്രീ ഭരത് ഡോക്ടര്‍ ശ്രീനിവാസന്‍!!!

കാര്യമൊക്കെ ശരി, ശ്രീനിവാസാ നിങ്ങളുമൊരു സരോജ്കുമാറാവുകയാണോ,എന്ന് പ്രേക്ഷകന്‍ ചോദിച്ചുപോകും സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍.