സ്കൂള്‍ കലാമേളക്ക് ആര് മണികെട്ടും?

52 വര്‍ഷമായി കേരളത്തില്‍ തഴച്ചുവളരുന്ന സ്കൂള്‍ കലോല്‍സവം എന്ന ഏഷ്യയിലെ ഏറ്റവും വലിയ അസംബന്ധ നാടകം ഇതാ വിളിപ്പാടകലെ എത്തിയിരിക്കുന്നു. മേളകളിലെ അസംബന്ധ കാഴ്ചകള്‍ പകര്‍ത്തുന്നു, സി.ആര്‍ ഹരിലാല്‍

നിറങ്ങള്‍ തന്‍ നൃത്തം

ഈ പംക്തിയില്‍ ഇത്തവണ അമീന്‍ ഷഹനയുടെ ചിത്രങ്ങള്‍. കണ്ണൂര്‍ ജില്ലയിലെ മണത്തണ ജി.എച്ച്.എസ്.എസില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

വെയിലും കടലും: ഒരു ജുഗല്‍ബന്ദി

നാടിന്റെ ഓര്‍മ്മയുണര്‍ത്തുന്ന എന്തോ ഒന്ന് ആ വെയിലിലുണ്ടായിരുന്നു. നാടിന്റെ മണം ഉള്ളില്‍ പരത്തുന്ന എന്തോ ഒന്ന്. നാട്ടില്‍ വെയിലിന് പല പഴങ്ങളുടെ മണമായിരുന്നു. ഏത്തക്ക, പാവയ്ക്ക, ചാമ്പയ്ക്ക, ചക്ക, എന്നിങ്ങനെ ഓരോ സീസണിലും ഓരോരോ സാധനങ്ങള്‍ ഉണക്കണം. മുറ്റത്ത് അവയിങ്ങനെ കീറി ഉണക്കാനിട്ടിരിക്കും. മഴവരുമ്പോള്‍ അതും എടുത്തുകൊണ്ടോടുന്ന വലിയമ്മയും അമ്മയും ഉള്ളില്‍ നിറഞ്ഞു കത്തുന്നുണ്ട്. ഇത്രേം വെയില്‍ കിട്ടിയിരുന്നേല്‍ അമ്മ എന്തൊക്കെ ഉണക്കിയെടുത്തെനെ എന്നോര്‍ത്തുപോയി-ജിദ്ദയിലെ വെയില്‍ത്തിണര്‍പ്പുകളെക്കുറിച്ച് ഒരോര്‍മ്മ. ധ്വനി എഴുതുന്നു

വേണം നമുക്കൊരു ബീഫ് സത്യാഗ്രഹം

ഇപ്പോഴിതാ ബീഫ് കഴിക്കുന്നതും കയ്യില്‍ വയ്ക്കുന്നതും കൊണ്ടുനടക്കുന്നതും ഏഴു വര്‍ഷം വരെ തടവും ചുരുങ്ങിയത് അയ്യായിരം രൂപ പിഴയും അര്‍ഹിക്കുന്ന ശിക്ഷയാക്കിക്കൊണ്ട് മധ്യപ്രദേശില്‍ നിയമം വന്നിരിക്കുന്നു. 2010-ല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന മധ്യപ്രദേശ് ഗോവംശ വധ പ്രതിഷേധ (സംശോധന) ബില്‍ ആണ് ഈക്കഴിഞ്ഞ ഡിസംബര്‍ 22-ന്‌ രാഷ്ട്രപതിയുടെ അനുമതിയോടെ നിയമമായി മാറിയത്. പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ചില നോണ്‍ വെജ് ഭക്ഷണ ചിന്തകള്‍ പങ്കുവയ്ക്കുന്നു, സുദീപ്. പോത്തിറച്ചിയുടെ സഞ്ചാരസ്വാതന്ത്ര്യങ്ങളെപ്പറ്റി ഷെറിനും, ഭക്ഷണത്തിന്റെ ജാതിയെപ്പറ്റി സരിതയും എഴുതിയതിനൊരു തുടര്‍ച്ചയാണിത്.

കുടുംബം ഒരു റിയാലിറ്റി ഷോ

കുടുംബവിപണിയുടെ മൊത്തക്കച്ചവടം ഏറ്റെടുത്തത് മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള മഴവില്‍ മനോരമ എന്ന ചാനലാണ്. സമ്പൂര്‍ണ്ണ എന്റര്‍ടയിന്‍മെന്റ് ചാനല്‍ എന്ന വിശേഷണത്തോടെ അവതരിച്ച ചാനല്‍ സമ്പൂര്‍ണ്ണമായി സ്ത്രീപ്രേക്ഷകരെ ഉന്നം വയ്ക്കുന്ന പരിപാടികളാണ് അവതരിപ്പിക്കുന്നത്.

ജെമ്മ – പ്രണയത്തിന്റെ രാജ്‌ഞി

പ്രണയത്തില്‍ അര്‍ഹിക്കുന്നതു കിട്ടിയിട്ടുണ്ടോ ജെമ്മയ്ക്ക് എന്ന് റൂബി സംശയമുണ്ടായെങ്കിലും ജെമ്മയ്ക്കതൊന്നും പ്രശ്നമായിരുന്നില്ല. പ്രണയത്താല്‍ അടിമുടി പൂക്കുന്ന പൂമരമാകാനായിരുന്നു അവള്‍ക്കിഷ്ടം . “ പ്രണയത്തിന്റെ തണുത്ത പ്രവാഹത്തിലേയ്ക്ക് തന്നെ വെടിയുക , അതായിരുന്നു ജെമ്മ “ എന്ന് സാറ ടീച്ചര്‍ പറയുന്നു. – സ്മിത മീനാക്ഷി എഴുതുന്നു

ഒരു സ്കൂളിനെന്തു വിലവരും?

നഗരങ്ങളില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങള്‍ നഗരപ്രാന്തങ്ങളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. വിലകൂടിയ സ്ഥലത്തെന്തിനാണ് വിദ്യാലയങ്ങള്‍ പണിയുന്നത് എന്നാണ് ചോദ്യം.

മാലേഗാവില്‍നിന്ന് ലവ്ജിഹാദിലേക്കുള്ള ദൂരം

അഴിമതിക്കേസിന്റെ വാര്‍ത്തക്കൊപ്പം കാണിച്ച ജഡ്ജിയുടെ ചിത്രം മാറിപ്പോയതിന് ടൈംസ് നൌ ചാനല്‍ നൂറു കോടി നല്‍കണമെന്നായിരുന്നു കോടതി വിധി. ഒരു സമുദായത്തെ മുഴുവന്‍ വെറുപ്പിന്റെ കമ്പിമുനയില്‍ കോര്‍ത്ത് സംശയത്തിന്റെ കനലില്‍ ചുട്ടെടുത്തതിന്, മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ സമാധാനം തകര്‍ത്തതിന് മാധ്യമങ്ങള്‍ എന്തു […]

അങ്കമാലി നഴ്സസ് സമരം: മാധ്യമങ്ങള്‍ മൂടിവെക്കുന്ന സത്യങ്ങള്‍

അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നഴ്സുമാരുടെ സമരം ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നു. സമരത്തെക്കുറിച്ച യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ ‘നാലാമിടത്തോട് സംസാരിക്കുന്നു

ജോക് – പാല്‍

രാജ്യ സഭ പാസാക്കിയ വനിതാസംവരണ ബില്‍ ലോകസഭയ്ക്ക് തള്ളാമെങ്കില്‍,ലോകസഭ പാസാക്കിയ ലോക്പാല്‍ രാജ്യസഭയ്ക്കും തള്ളാം(എന്റച്ഛന്‍ മരിക്കുമ്പോള്‍ നീ വന്നില്ലെങ്കില്‍, നിന്റച്ഛന്‍ മരിക്കുമ്പോള്‍ ഞാനും വരില്ല എന്ന തര്‍ക്ക ശാസ്ത്രമനുസരിച്ച്).അല്ലെങ്കില്‍ത്തന്നെ ഒറ്റയടിക്ക് ഇന്ത്യയിലെ അഴിമതി തുടച്ചു നീക്കുക എന്നത് ഗുരുവായൂര്‍ പത്മനാഭനെ ലോവെയ്സ്റ്റ് ജീന്‍സിടീപ്പിക്കുംപോലൊരു കലാപരിപാടിയാണെന്ന് നമുക്കറിഞ്ഞുകൂടെ.

മഞ്ഞു ചിറകിലേറി മനാലിയില്‍

റോയല്‍ എന്‍ഫീല്‍ഡ് കമ്പനി സംഘടിപ്പിച്ച ഹിമാലയന്‍ ഒഡീസ്സി 2007 എന്ന സാഹസിക മോട്ടോര്‍ സൈക്കിള്‍ പര്യടനത്തില്‍ അംഗമായിരുന്ന വി.ബാലചന്ദ്രന്‍ എഴുതിയ ‘ആനന്ദത്തിന്റെ മിന്നല്‍പ്പിണറുകള്‍’ എന്ന അസാധാരണ യാത്രാ കുറിപ്പിന്റെ രണ്ടാം ഭാഗം. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ആലപ്പുഴ ശാഖയില്‍ ഉദ്യോഗസ്ഥനായ ബാലചന്ദ്രന്‍ സംഘത്തിലെ ഏറ്റവും പ്രായമുള്ള അംഗമായിരുന്നു. ബുള്ളറ്റ് പ്രണയവും യാത്രാവേശവും ഒന്നിക്കുന്ന അസാധാരണമായ ഈ കുറിപ്പില്‍ വായനയും ചിന്തയും പാരിസ്ഥിതിക ദര്‍ശനവും ഇഴചേര്‍ന്നിരിക്കുന്നു.

ണ്ട ന്ത ഞ്ഞ ഞ്ച മ്മ ണ്ണ ന്ന വ്വ = ഭാരത് മെഡിക്കല്‍സ്

കാസര്‍കോട്ടെ മലയാളത്തിന്റെ നിലവാരം ഗവ. കോളജ് പരിസരത്ത് നിന്നുത്ഭവിക്കുന്ന പത്രക്കുറിപ്പുകളില്‍ കാണാം. ‘പത്രകുരിപ്പ്’ ആണ് ഇറക്കുക. ‘രെഡിമേട്’ കടകള്‍ കാസര്‍കോട്ട് കടകള്‍ യഥേഷ്ടം. തനത് ഭാഷകള്‍ വേറെ തന്നെയുണ്ട്. മലയാളം വികലമായി സംസാരിച്ചപ്പോള്‍ പുതിയ ഭാഷതന്നെയുണ്ടായി. അതാണ് ബ്യാരി ഭാഷ. ഒരു […]

തീര്‍ത്ഥയും മേഘങ്ങളും

ഇത് തീര്‍ത്ഥയുടെ ചിത്രങ്ങള്‍. പക്ഷികള്‍ക്കും പൂച്ചക്കുമൊപ്പം ആകാശത്തിലെ മേഘങ്ങളും തീര്‍ത്ഥക്ക് ചിത്രങ്ങളാവുന്നു

മരം വെട്ടുകാരന്‍ ഹേകു

ഇത് മരം വെട്ടുകാരന്‍ ഹേകുവിന്റെ കഥ. ഹേകുവും രാക്ഷസന്‍മാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ. മീനാക്ഷി എഴുതുന്നു

എന്‍ എസ് മാധവനും എം ടി അന്‍സാരിക്കുമിടയില്‍ എന്റെ വായനാനുഭവം

നാലാമിടം പുതുവല്‍സര ദിനത്തില്‍ പ്രസിദ്ധീകരിച്ച ഷാജഹാന്റെ കുറിപ്പിനോടുള്ള പ്രതികരണം. ‘എന്‍.എസ് മാധവന്റെ ആരാധകന്‍ എന്ന നിലയില്‍ എന്റെ ജീവിതം’ എന്ന കുറിപ്പിനോട് യോജിച്ചും വിയോജിച്ചുമുള്ള വായന. എഴുത്തും പ്രതിനിധാനത്തിന്റെ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ വായനക്കാരന്റെ ഇടം അന്വേഷിക്കുന്നു,

ഇറാഖി കഥ:ഡോക്ടറുടെ മരുന്ന് കുറിപ്പടി

ചെറുകഥാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഇറാഖി എഴുത്തുകാരി ഡെയ്സി അല്‍ അമീറിന്റെ കഥ. വെയിറ്റിംഗ് ലിസ്റ്റ് എന്ന സമാഹാരത്തില്‍ നിന്നെടുത്ത കഥ വിവര്‍ത്തനം ചെയ്തത് വി. മുസഫര്‍ അഹമ്മദ്.

റിയാലിറ്റി ഷോ: അത്രയെളുപ്പം കണ്ണില്‍പ്പെടാത്ത ചില റിയാലിറ്റികള്‍

ഡാന്‍സ് റിയാലിറ്റി ഷോയുടെ തുടക്കക്കാലത്ത് ഇക്കാര്യങ്ങളില്‍ കുറച്ചു കൂടി ശ്രദ്ധ ഉണ്ടായിരുന്നു . എന്നാല്‍ , എല്ലാ ചാനലുകളും മല്‍സരത്തിനിറങ്ങിയതോടെ സ്വയം നിയന്ത്രണങ്ങള്‍ കാറ്റില്‍ പറന്നു. ഇപ്പോള്‍ കൂടുതല്‍ ആഭാസകരമാവാനാണ് മല്‍സരമ. ഇതു അവതരിപ്പിക്കുകയും കാണുകയും ചെയ്യുന്ന കുഞ്ഞുങ്ങളുടെ മാനസികാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ ഇനിയെപ്പോഴാണ് നമ്മള്‍ കാര്യമായി എടുക്കുക?

കേരളമേ കേള്‍ക്കുക, പിച്ചിച്ചീന്തപ്പെട്ട ഈ നിലവിളി

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത് വെച്ച് നാല് മലയാളി ചെറുപ്പക്കാരാല്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട പതിനേഴുകാരി ബംഗാളി പെണ്‍കുട്ടി ഇപ്പോഴും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ദിവസങ്ങള്‍ക്കുശേഷം ബോധം തിരിച്ചു കിട്ടിയെങ്കിലും ലോകത്തോടു മുഴുവനുമുള്ള ഭയവുമായി ശാരീരികവും മാനസികവുമായ കൊടുംവേദനകളില്‍ കഴിയുകയാണ് പെണ്‍കുട്ടി.

അപ്പോള്‍ നീനാമ്മ പറഞ്ഞു: മിസ്റ്റര്‍ അദ്വാനി, നൌ യൂ ആര്‍ സ്പീക്കിങ് ലൈക്ക് ഹിറ്റ് ലര്‍!

ദേശീയ മാധ്യമ രംഗത്ത് സജീവമായിരുന്ന ആര്‍ജവമുള്ള ജേണലിസ്റ്റ് നീന വ്യാസ് ഈ ഡിസംബര്‍ 31ന് 68ാമത്തെ വയസില്‍ സജീവ റിപ്പോര്‍ട്ടിങ്ങിനോട് വിടപറഞ്ഞു. നീനയ്ക്ക്, പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകന്റെ യാത്രാമൊഴി. ഡി. ശ്രീജിത്ത് എഴുതുന്നു

കൊച്ചി മെട്രോ: ശ്രീധരനെ ആര്‍ക്കാണ്‌ ഭയം 

കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ നിന്ന് ഇ ശ്രീധരനെയും ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെയും (ഡിഎംആര്‍സി) ഒഴിവാക്കാന്‍ തീരുമാനിച്ചത് എന്തു കൊണ്ടാണ്? പല വിധ ന്യായങ്ങള്‍ പറഞ്ഞൊഴിയുന്നുവെങ്കിലും കാര്യം വ്യക്തമാണ്. കമീഷന്‍!

മെട്രോറെയില്‍ കൊച്ചിയെ രക്ഷപെടുത്തുമോ ?

കൊച്ചി താരതമ്യേനെ ഒരു ചെറുനഗരമാണ്. ഇവിടുത്തെ 25 കിലോമീറ്ററിലെ ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരമായി 4300 കോടിയുടെ മെട്രോറെയില്‍ പദ്ധതിയെക്കാള്‍ ഫലപ്രദം റോഡുകളുടേയും, റെയില്‍, ജലപാതകളുടേയും ഫലപ്രദമായ ഉപയോഗവും സംയോജനവുമാണ്.

സക്കറിയയുമായി ദീര്‍ഘ സംഭാഷണം: ഉടന്‍ നാലാമിടത്തില്‍

ഓണ്‍ലൈന്‍ മലയാളത്തില്‍ സക്കറിയയുടെ ആദ്യ അഭിമുഖം. കേരളീയ മാധ്യമരംഗം ആഴത്തില്‍ അവലോകനം ചെയ്യുന്ന സംഭാഷണം.