മാറ്റങ്ങളുടെ കാറ്റില്‍, തിരശ്ശീല

ഇതുവരെ പിന്തുടര്‍ന്ന ചലച്ചിത്രശൈലിയുടെ രൂപഭാവങ്ങള്‍ മാറ്റുന്നതിന് തന്നെയാണ് പുതുതലമുറ ചിത്രങ്ങള്‍ ശ്രമം നടത്തിയത്. അപ്ഡേറ്റ് ചെയ്യപ്പെട്ട പ്രേക്ഷകനെ പഴഞ്ചന്‍ ചേരുവകളാല്‍ ഇനിയും കയ്യടിപ്പിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരുടെ വഴിമാറല്‍ കൂടിയായിരുന്നു ഈ സിനിമകള്‍.

അത് പഴയ വീഞ്ഞ് തന്നെ

നഗരം, ആധുനിക ഹൈടെക് ജീവിത പരിസരം എന്നിങ്ങനെ മറ്റൊരു ദിശയിലേക്ക് സിനിമ മാറുകയാണ്. സൂക്ഷ്മവായനയില്‍ ഈ വ്യതിയാനം ഭാവുകത്വപരമായിരുന്നില്ലെന്നും അറിവും അധികാരവും സമന്വയിക്കുന്ന ഹൈടെക് വരേണ്യതയെ ആന്തരവല്‍ക്കരിച്ച കാഴ്ചകളാണ് നിര്‍മ്മിക്കപ്പെടുന്നതെന്നും മനസ്സിലാക്കാം. നിലനില്‍ക്കുന്ന സാമൂഹ്യസദാചാര വ്യവസ്ഥക്കും ജാതിവിചാരങ്ങള്‍ക്കും അതിന്റെ സാംസ്കാരിക മൂല്യസങ്കല്‍പ്പങ്ങള്‍ക്കും കോട്ടംതട്ടാത്തവിധം മെനഞ്ഞെടുത്ത സിനിമകള്‍ മാറുന്ന കാലത്തിന് പാകമായ നാഗരികവരേണ്യ മധ്യവര്‍ഗ്ഗത്തെ സമൂഹകേന്ദ്രത്തില്‍ സങ്കല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പ്രേക്ഷകരുടെ മനോഭാവവും സിനിമയുടെ പ്രമേയവും ഒന്നാകുന്ന അവസ്ഥ. എന്തായിരുന്നു ഈ അര്‍ബന്‍ സിനിമകള്‍ സമൂഹത്തോട് പറയാന്‍ ശ്രമിച്ചത്-യുവ ചലച്ചിത്ര നിരൂപകരില്‍ ശ്രദ്ധേയനായ കെ. പി ജയകുമാറിന്റെ അവലോകനം

തമിഴിലേക്ക് ഇനിയുമുണ്ട് ഏറെയകലം

എക്കാലത്തു അഭിമാനിക്കാവുന്ന ഒരുപാട് നല്ലചിത്രങ്ങള്‍ കോളീവുഡില്‍ ഓരോവര്‍ഷവും ഇറങ്ങുന്നുണ്ട്. വര്‍ത്തമാനകാല തമിഴ് ജീവിതവും ചരിത്ര ബോധവുമായും തമിഴ് പുതുതലമുറ ചിത്രങ്ങള്‍ കൂടുതല്‍ അടുത്തു നില്‍ക്കുന്നു എന്നതാണ് ഇവയെ നവമലയാള ചിത്രങ്ങിളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പുതിയ സിനിമയുടെ പേരില്‍ മലയാളി ‘പടിഞ്ഞാറു’നോക്കിയായപ്പോള്‍ തമിഴന്‍ അവനവന്റെ ഉള്ളിലേക്ക് തന്നെയാണ് നോക്കിയത്. കൃത്യമായി പറഞ്ഞാല്‍ തമിഴന്‍ കൂടുതല്‍ തമിഴനായി എന്ന് അര്‍ത്ഥം-പുതു തലമുറ തമിഴ് സിനിമകള്‍ക്കും മലയാളത്തിലെ പുതു സിനിമകള്‍ക്കുമിടയിലെ ദൂരങ്ങളെക്കുറിച്ച് പി.ബി അനൂപ്

നുണക്കഥകള്‍ എനിക്ക്

കോഴിക്കോട് പ്രൊവിഡന്‍ കോളേജ് വിദ്യാര്‍ഥിനി അഖില ഹെന്‍റി യുടെ “നുണക്കഥകള്‍ ” ആ നിരയില്‍ സവിശേഷം പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. സ്വന്തം സിനിമയെക്കുറിച്ചും അതിന്റെ ചിത്രീകരണാനുഭവങ്ങളെക്കുറിച്ചും അഖില സംസാരിക്കുന്നു.

എനിക്ക് ചിലത് കൂട്ടിച്ചേര്‍ക്കാനുണ്ട്

സിദ്ദാര്‍ത്ഥ് സംസാരിക്കുന്നു: ഞാന്‍ അതേ നിദ്രയെ വീണ്ടും നിര്‍മ്മിക്കുകയല്ല ചെയ്തത്. ബോക്സ് ഓഫിസ് വിജയം എന്നത് എന്നെ ബാധിക്കുന്ന പ്രശ്നവുമല്ല. അച്ഛന്‍ 1981 ല്‍ പറഞ്ഞ ആ കഥയില്‍ എനിക്ക് ചിലത് കൂടി പറയാനുണ്ട്. അതുകൊണ്ടാണ് ഈ സിനിമ റീമേക്ക് ചെയ്യാന്‍ ശ്രമിച്ചത്.

ആളില്ലാത്ത വഞ്ചി

ഇത്തവണ ഫിദ സഫറിന്റെ ചിത്രങ്ങളും കവിതകളും. ഫോര്‍ട്ട് കൊച്ചിയിലെ ഫാത്തിമ ഗേള്‍സ് ഹൈസ്ക്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി.

തിരുത്ത് ഐന്‍സ്റ്റീനല്ല, ന്യൂട്രിനോകള്‍ക്ക്

തിരുത്തു വീഴുന്നത് ഐന്‍സ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തിനല്ല, പ്രകാശവേഗം ന്യൂട്രിനോ കണങ്ങള്‍ മറികടന്നുവെന്ന സേണ്‍ നിഗമനത്തിനാണ്

കുട്ടിക്കോണ്‍ഗ്രസുകാരുടെ തെരഞ്ഞെടുപ്പുകളി

കോണ്‍ഗ്രസിലെ കിരീടാവകാശി രാഹുല്‍ ഗാന്ധി കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ജനാധിപത്യത്തിന്റെ പൊള്ളത്തരം കൂടിയാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിന്റെ മൊത്ത കച്ചവടം എന്‍.ജി.ഒയെ ഏല്‍പ്പിച്ച് കോണ്‍ഗ്രസിന്റെ സി.ഇ.ഒ ആയി മാറാനുള്ള രാഹുലിന്റെ ശ്രമത്തിനും അത് തിരിച്ചടിയാവും. എന്‍.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഹൈദരാബാദ് ആസ്ഥാനമായ […]

‘ആര്‍ത്തി പിടിച്ച ആ കാലടികള്‍ എന്റെ അച്ഛന്റേതായിരുന്നു’

ഒളിമ്പിക്സിലെ വനിതാ ബോക്സിങ് പ്രതീക്ഷയായ ക്വാനിറ്റ അണ്ടര്‍വുഡിന്റെ ജീവിതം. കുട്ടിക്കാലത്ത് ലൈംഗിക പീഡനങ്ങള്‍ക്കിരയാവുന്ന ശപണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ക്വനിറ്റയുടെ ജീവിതം ഇച്ഛാശക്തിയുടെ ഇതിഹാസമാണ്

നമുക്കു ചാടാന്‍ കുറിക്കെണികള്‍…

ആട് തേക്ക് മാഞ്ചിയം മുതല്‍ ആപ്പിള്‍ ഫ്ലാറ്റ് വരെയുള്ള തട്ടിപ്പുകള്‍ക്ക് തലവെച്ചുകഴിഞ്ഞ മലയാളി ഇനി ചാടാന്‍ പോകുന്ന തട്ടിപ്പ് എന്താവും? മാധ്യമ പരസ്യങ്ങളുടെ അളവും തോതും വെച്ചുനോക്കിയാല്‍ മനസ്സിലാക്കാം, വന്‍കിട കുറിക്കമ്പനികള്‍ തന്നെയാവുമത്.

ഇറ്റാലിയന്‍ വെടിയുണ്ടകളും നമ്മുടെ നിവരാത്ത വാലും

ആഴക്കടലില്‍ ഇറ്റാലിയന്‍ നാവികര്‍ രണ്ട് മലയാളി മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഷാജഹാന്‍ എഴുതുന്നു> ആണ്ടില്‍ പല തവണ നമ്മുടെ നാട്ടില്‍ പിടിക്കപ്പെടുന്ന പാക്കിസ്ഥാനിയോടും ശ്രിലങ്കക്കാരനോടും മ്യാന്‍മറുകാരനോടും കെനിയക്കാരനോടും ഇതേ വിധേയത്വമുണ്ടോ നമുക്ക്?

മുകുന്ദനും, ദല്‍ഹിയും മറ്റുചിലരും അഥവ യമുനാപ്പുഴയുടെ തീരങ്ങളില്‍

മുകുന്ദന്റെ പുതിയ നോവല്‍ ‘ദല്‍ഹി ഗാഥകളു’ടെ ചരിത്രവായന. ജസ്റ്റിന്‍ മാത്യു എഴുതുന്നു; ഉത്തംസിംഗ് സിഖു കലാപത്തില്‍ കൊല്ലപ്പെടുമെന്ന് 1970കളിലെ കഥ പറയുമ്പോള്‍ത്തന്നെ വായനക്കാര്‍ക്ക് മനസ്സിലാകും. കുഞ്ഞികൃഷ്ണന്‍ മാഷ് എന്ന പത്രപ്രവര്‍ത്തകന്‍ അനാദികാലം തൊട്ടേ അടിയന്തരാവസ്ഥയില്‍ ജയിലില്‍പോകേണ്ടാവനാണെന്ന് തീരുമാനിക്കപ്പെട്ടു വായനക്കാരെ വീര്‍പ്പുമുട്ടിക്കുന്നു. ദാസപ്പന്‍ എന്ന വഴിയോര ബാര്‍ബര്‍ അടിയന്തരാവസ്ഥയില്‍ സഞ്ജയ് ഗാന്ധിയാല്‍ കുടിയൊഴിപ്പിക്കപ്പെടുക എന്ന ജന്മനിയോഗം പൂര്‍ത്തിയാക്കാന്‍ വേണ്ടി കേരളത്തില്‍ പോകാതെ ഡല്‍ഹിയില്‍ കാത്തുകെട്ടികിടക്കുന്നു

പിറവത്ത് സംഭവിക്കുന്നതെന്ത്?

പിറവം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ കത്തിപ്പിടിക്കുന്നത് മതവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍. പുറമെ, ഗൌരവകരമെന്ന് തോന്നിക്കുന്ന ഈ അസംബന്ധ നാടകങ്ങളുടെ ഉള്ളിലിരിപ്പ് എന്തൊക്കെയാണ്? എന്താണ് ഇവ ലക്ഷ്യം വെക്കുന്നത്? തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യ അഭ്യാസത്തെ ഈ കലാപരിപാടികള്‍ എങ്ങനെയൊക്കെയാണ് അസാധുവാക്കുന്നത്. സി.ആര്‍ ഹരിലാലിന്റെ വിലയിരുത്തല്‍

വേരുകള്‍ ഒരു ജീവിതത്തെ വിവര്‍ത്തനം ചെയ്യുന്നു

നാഞ്ചിനാടന്‍ വേരുകളിലേക്ക് കാലങ്ങള്‍ക്കിപ്പുറം നിന്ന് ഒരു യാത്ര. മുഹമ്മദ് സുഹൈബ് എഴുതുന്ന നാഞ്ചിനാടന്‍ കുറിപ്പുകള്‍ ആരംഭിക്കുന്നു

ചില നേരങ്ങളില്‍ ചില മനുഷ്യര്‍

‘ഈശ്വരാ!!!!.’ അവരെ കെട്ടിപ്പിടിച്ച് ‘ഞാന്‍ നിങ്ങളെ സ്നേഹിയ്ക്കുന്നു ‘എന്നു പറയാന്‍ കഴിഞ്ഞിട്ടില്ല ഇതു വരെ. അറുപതോ അറുപത്തഞ്ചോ പ്രായമുള്ള ചുളുങ്ങിയ ആ ശരീരത്തിലേയ്ക്ക് നോക്കുമ്പോള്‍, ലോകത്തോട് മുഴുവന്‍ പക നിറഞ്ഞു കാഴ്ച മങ്ങുന്നു-ജീവിതത്തിന്റെ പല നേരങ്ങളില്‍, പല ഇടങ്ങളില്‍ കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ച് ശാലിനി പദ്മ എഴുതുന്നു

ഇറാഖ്: രണ്ട് കുഞ്ഞിക്കണ്ണുകള്‍ കൂടി അടയുന്നു

അമേരിക്കന്‍ ആക്രമത്തില്‍ കൊല്ലപ്പെട്ട ഇറാഖി കുട്ടികളെക്കുറിച്ച കരളലിയിക്കുന്ന റിപ്പോര്‍ട്ട്.

സോനാമാര്‍ഗ്: പാതിമുറിഞ്ഞൊരു സ്വപ്നം

ജസ് ലിന്‍ ജെയ്സന്റെ കശ്മീര്‍ യാത്രാകുറിപ്പിന്റെ രണ്ടാം ഭാഗം: വൈകാതെ വെള്ളയുടെ കാന്‍വാസിലേക്ക് രാത്രി കോരിയൊഴിച്ചു, ഇരുട്ടിന്റെ കടും നിറങ്ങള്‍. എങ്കിലും പകലിന്റെ അവസാനതരിയും പെറുക്കിയെടുത്താണ് ഞാനവിടം വിട്ടത്.

നിശ്ശബ്ദ വിലാപങ്ങളില്‍ ബദ് രിയ

ചേച്ചിക്ക് എന്ത് പറ്റിയെന്നോ അവര്‍ ചേച്ചിയെ എങ്ങോട്ട് കൊണ്ട് പോയെന്നോ ഒന്നുമറിയില്ല. പിന്നെ, ആരും അവരെക്കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല.

ബഹിരാകാശം ‘തൂത്തുവാരാന്‍’ സ്വിസ് ഉപഗ്രഹം

അഞ്ചു വര്‍ഷത്തിനകം ബഹിരാകാശ അവശിഷ്ടങ്ങളെ തുടച്ചു മാറ്റാനായി ‘ക്ളീന്‍ സ്പേസ് വണ്‍’ എന്ന ഉപഗ്രഹത്തെ പറഞ്ഞയക്കാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് സ്വിസ് സ്പേസ് നിലയം.

എത്ര രാവുകള്‍, ജീവിതങ്ങള്‍

ഹൃദയം ധനുമാസരാവിന്റെയും,യൌവനസ്വപ്നങ്ങളുടെയും കാലങ്ങള്‍ പിന്നിട്ട ഈ കാലത്ത്, കാല്‍പ്പനിക രാത്രികളെക്കാള്‍ തീവണ്ടിമുറികളിലെ രാവുകളാണ് ഞാന്‍ കാണുന്നത്. മദിരാശിയില്‍ നിന്നും തുടങ്ങുന്ന യാത്രകള്‍. ഇരുട്ടിനുശേഷം, ഏതൊക്കെയോ തട്ടിലിട്ട പുസ്തകങ്ങളെപ്പോലെ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന സഹയാത്രികര്‍ക്ക് ഒപ്പം ഇടയ്ക്ക് ഉണര്‍ന്നും, ഭയന്നും, സമയം നോക്കിയും, എത്തിനോക്കി സ്ഥലങ്ങളുടെ പേരുകള്‍ വായിച്ചും, പുസ്തകങ്ങള്‍ മറിച്ചും, പാട്ടുകേട്ടും, സന്ദേശങ്ങള്‍ അയച്ചും, പരിധിക്കപ്പുറത്ത് ചിന്തകളുടെ കോട്ടകള്‍ പണിതും, രാത്രി തീര്‍ന്ന്,പകലിലേക്ക് ഇറങ്ങുന്നു യാത്രകള്‍-കടന്നുപോന്ന ദിനങ്ങളിലെ പലതരം രാത്രികളെക്കുറിച്ച്, രാവനുഭവങ്ങളെക്കുറിച്ച് പുതു തലമുറയിലെ ശ്രദ്ധേയയായ എഴുത്തുകാരി സംപ്രീത എഴുതുന്നുസംപ്രീത എഴുതുന്നു

ഈ മൌനം അശ്ലീലം

സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായ ആസൂത്രിത നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുജ സൂസന്‍ ജോര്‍ജ് എഴുതുന്നു: 15 വയസ്സില്‍ അതീവ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെയാണ്, കേരളത്തിന്റെ സാമാന്യബോധത്തിനു മുന്നില്‍ വെച്ച് വീണ്ടും പീഡിപ്പിക്കുന്നത്. കൊള്ളരുതാത്തവളും കുറ്റവാളിയുമാക്കുന്നത്. ഈ സാമാന്യ ബോധത്തെ ചെറുത്തു തോല്‍പ്പിക്കേണ്ടത് മനുഷ്യര്‍ എന്ന നിലയിലുള്ള നമ്മുടെ നിലനില്‍പ്പിന്റെ കൂടി ആവശ്യമാണ്.

ഒരു കേസില്ലാ ദേശം അകമേ കൊണ്ടുനടക്കുന്ന ചോരക്കഥകള്‍

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് കോവിലൂര്‍. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വട്ടവട പഞ്ചായത്തിലെ പ്രദേശം. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം കേസുകളില്ലാത്ത ഈ ദേശത്ത് ആരുമറിയാതെ കുഴിച്ചു മൂടപ്പെട്ട ചില കൊലപാതകങ്ങളുടെ കഥകളുണ്ട്. പല കാരണങ്ങളാല്‍ കോടതികളിലെത്താതെ പോയ, കേസാവാതെ പോയ ചോരക്കഥകള്‍ പകര്‍ത്തുന്നു […]

പറിച്ചെടുക്കാനാവില്ല വിറ്റ്നി, മുറിവാഴങ്ങള്‍ തൊടുമീ ഓര്‍മ്മകള്‍

മോഡലിങ് കാലത്ത് വര്‍ണവിവേചനത്തിനെതിരേ ശബ്ദമുയര്‍ത്തിയ വിറ്റ്നിക്ക് നമ്മുടെ ഓര്‍മ്മകളില്‍നിന്ന് ഓടിപ്പോവാനാവില്ല. മനസ്സിന്റെ മുറിപ്പാടുകളില്‍നിന്ന് ആ ഗാനങ്ങളെ ആര്‍ക്കും അപഹരിക്കാനും കഴിയില്ല. അവര്‍ നേടിയ ഗ്രാമികള്‍ക്കും, എമ്മി അവാര്‍ഡുകള്‍ക്കും, ബില്‍ ബോര്‍ഡ് മ്യൂസിക് അവാര്‍ഡുകള്‍ക്കുമൊക്കെ അതീതമായി കണ്ണുപൂട്ടാതിരിക്കുന്നു, ആ ഗാനങ്ങള്‍. അതിന്റെ മാന്ത്രിക സ്പര്‍ശം.

വിളപ്പില്‍ശാല: ഈ മനുഷ്യരെ ഇനിയും കൊല്ലരുത്

ഒരു വ്യാഴവട്ടക്കാലം അതിന്റെ ദുരന്തങ്ങള്‍ സഹിച്ചുപോന്ന അതേ മനുഷ്യര്‍ക്കെതിരെയാണ് കൈയൂക്ക് കൊണ്ട് യുദ്ധം നടത്താന്‍ ഇന്ന് സര്‍ക്കാര്‍ ശ്രമിച്ചത്-ഷിബു കെ. നായര്‍ എഴുതുന്നു

ഇന്ത്യന്‍ റെയില്‍വേക്ക് ബോധം തെളിയാന്‍ ഇനിയുമെത്ര സൌമ്യമാര്‍ മരിക്കണം?

ട്രെയിനുകളിലെ സ്ത്രീ യാത്രക്കാരുടെ സുരക്ഷ റെയില്‍വേയുടെ ഉത്തരവാദിത്തമല്ലെന്ന് ഉന്നതനായ ഉദ്യോഗസ്ഥന്‍ ഇതാ തുറന്നു പറഞ്ഞിരിക്കുന്നു. തിരുവനന്തപുരം ഡിവിഷനല്‍ മാനേജര്‍ രാജേഷ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.

പ്രിയപ്പെട്ട ഓപ്ര വിന്‍ഫ്രെ, ഒച്ചയറ്റ ഈ കരച്ചിലുകള്‍ സിനിമയല്ല

നമ്മള്‍ എന്തു കൊണ്ട് ഇത്തരം കാട്ടാളത്തങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു? പൊതുസമൂഹത്തിന്റെ നേര്‍ക്കാഴ്ചയില്‍ നിന്നിവരെ അകറ്റിനിര്‍ത്തുന്നു? ചര്‍ച്ച അര്‍ഹിക്കുന്നത് തന്നെയാണ് ഇത്

കശ്മീരച്ചില്ലയില്‍ ഒരു ഒറ്റപ്പക്ഷി

ഒറ്റക്ക് നടത്തുന്ന ഏറ്റവും വലിയൊരു യാത്ര. ജീവിതത്തില്‍ മുഴുവന്‍ ഓര്‍ക്കാന്‍ മാത്രം മനോഹരമായ യാത്രകളിലൊന്നാവും അതെന്ന് പൂര്‍ണബോധ്യത്തോടെ- ജസ് ലിന്‍ ജെയ്സന്‍ എഴുതുന്ന കശ്മീര്‍ യാത്രാനുഭവം ആരംഭിക്കുന്നു.