ബലൂണ്‍വില്‍പ്പനക്കാരനും അമ്മുവിന്റെ കഥകളും

ഇത്തവണ നേഹ പ്രശാന്തിന്റെ ചിത്രങ്ങളാണ്. പ്രകൃതിയും മൃഗങ്ങളും വീടും ആളുകളും ആകാശവും ബലൂണുമൊക്കെയാണ് അമ്മുവിന്റെ ചിത്രങ്ങളില്‍. എല്ലാ കുഞ്ഞുങ്ങളെയുംപോലെ സവിശേഷമാണ് ഓരോ കാഴ്ചയും. എല്ലാ ചിത്രങ്ങള്‍ക്കുമുണ്ട് ഓരോ കഥ. ആവര്‍ത്തിക്കപ്പെടുമെങ്കിലും ചിത്രങ്ങള്‍ക്കനുസരിച്ച്
അവ രസകരമായി മാറും

മഞ്ഞില്‍ മറയാതെ അവളുടെ കാല്‍പ്പാടുകള്‍

സ്നേഹം സ്നേഹത്തെ തിരിച്ചറിയുന്ന അസാധാരണ അനുഭവം. കാനഡയിലെ ഋതുഭേദങ്ങളും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള തീവ്രമായ അടുപ്പത്തിന്റെ ഇലയനക്കങ്ങളും ലയിച്ചു ചേരുന്ന മനോഹര വാങ്മയ ചിത്രം. കോശി മലയില്‍ എഴുതുന്നു

നിഴല്‍ വീണ നിലാവിന്റെ മുറ്റത്ത്

ഗിരീഷിന്റെ പഴയ തറവാട്ടു വീട്ടിലേക്ക് ഈയിടെ പോയി. . അവിടെ ഗിരീഷിന്റെ സഹോദരന്‍ മോഹനന്‍ ഉണ്ടായിരുന്നു. അനുജനെക്കുറിച്ചും അവനൊന്നിച്ചുണ്ടായിരുന്ന പഴങ്കാലങ്ങളെ കുറിച്ചും അദ്ദേഹം ഏറെ നേരം സംസാരിച്ചു

ആ…,ഓ…, എന്ത്യേ…ഇന്നസന്റ്

ഏതു കഥാപാത്രം ആയാലും ഇന്നസെന്റ് ഇന്നസെന്റ് തന്നെ ആയിരിക്കുന്നു. ഏതു നാട്ടിലെ കഥാപാത്രം ആണെങ്കിലും ഇന്നസെന്റ് ഒരേ ഭാഷയില്‍ (‘ബാഷ’യില്‍ ), ഒരേ താളത്തില്‍ സംസാരിക്കുന്നു. യൂറോപ്യന്‍സ് പോലും ഭാഷ പഠിച്ച കൊച്ചിയില്‍ ഒരു ഡബിള്‍ മുണ്ട് ഉടുക്കാന്‍ കഷ്ടപ്പെടുന്ന ഇന്നസെന്റ്, നാടക ട്രൂപ്പിന്റെ ഉടമസ്ഥന്‍ ആയാലും പുരോഹിതന്‍ ആയാലും തെരുവുജീവിതം ആയാലും സ്വന്തം ഭാഷ തന്നെ ഉപയോഗിക്കുന്നു. ചിരിക്കാതിരിക്കാന്‍ കഴിയുമെങ്കില്‍ കാണട്ടെ എന്ന് വെല്ലുവിളിക്കാതെ വെല്ലുവിളിക്കുന്നു. ആ മാറ്റമില്ലാത്ത ഭാഷയുടെ റിഥം ദുരിതകാലങ്ങളിലേക്ക് ശേഖരിച്ചുവെക്കാന്‍ പാകമായ, വൃത്തിയുള്ള ഹര്‍ഷോന്മാദം ആണ്-പ്രമുഖ നടന്‍ ഇന്നസന്റിന്റെ തിരജീവിതത്തെക്കുറിച്ച നിരീക്ഷണങ്ങള്‍. എ.ആര്‍ സുരേഷ് എഴുതുന്നു

സുല: ജീവിതത്തിന്റെ തുന്നിച്ചേര്‍പ്പുകളില്‍ ഒരു പുസ്തകത്തിന്റെ ഇടപെടല്‍

ടോണി മോറിസന്റെ “സുല”എന്ന പുസ്തകം ജീവിതത്തെ ഒഴുക്കിലേക്ക് തിരിച്ചുവിട്ട കഥ പറയുന്നു, പ്രഭ സക്കറിയാസ് : ഒരു വിവര്‍ത്തക എന്ന നിലയിലെ എന്റെ അനുഭവങ്ങള്‍ക്ക് തുടക്കമിടുന്നത് ടോണി മോറിസന്റെ “സുല” എന്ന പുസ്തകമാണ്. ഞാന്‍ ആദ്യ പേജുമുതല്‍ അവസാനപേജു വരെ അതിസൂക്ഷ്മവും സശ്രദ്ധവും വായിച്ച ആദ്യ പുസ്തകം എന്ന് തന്നെ പറയാം. എന്നാല്‍ പ്രസിദ്ധീകരിച്ച് നാല് വര്‍ഷം കഴിഞ്ഞ് എവിടെയോ മറന്നും ഒളിഞ്ഞും ഇരുന്നശേഷം ആ പുസ്തകം വീണ്ടും വേറൊരു തലത്തില്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത് പോലെ തോന്നുന്നു, ഇപ്പോള്‍

അച്ഛനുറങ്ങാത്ത വീട്..!!

മകന്‍ ജയിച്ചു. മന്ത്രിയുമായി. പക്ഷേ മന്ത്രിക്കസേരയിലിരിക്കില്ലായിരുന്നു. പകരം നമ്മുടെ രണ്ട ഹവായ് ചെരുപ്പുകള്‍ കസേരയില്‍ വച്ച് അതിനു താഴെ കയറ്റുപായയിലിരുന്നായിരുന്നു ഭരണം. അങ്ങനെയൊക്കെ ഭരിച്ച പിതൃസ്നേഹവും വിനയവും കൈമുതലായുള്ള പുത്രനാണ് ഇപ്പോ ഇങ്ങനെ…ഏതച്ഛന് സഹിക്കും…

അക്ഷരങ്ങളുടെ നൂല്‍പ്പാലത്തില്‍നിന്ന് ഈ കുഞ്ഞുങ്ങള്‍ താഴെ വീഴരുത്

ഈ കഥകളൊന്നും പൂര്‍ണവിരാമമിട്ട് അവസാനിപ്പിക്കാനാകില്ല. പ്രയത്നങ്ങള്‍ തുടരുന്നു, പ്രയാണങ്ങളും . വിദ്യാഭ്യാസം എല്ലാവര്‍ക്കും എന്നൊക്കെ വിളിച്ചോതുന്ന സര്‍ക്കാരിന്‍്റെ ‘സര്‍വ്വ ശിക്ഷ അഭിയാനെ‘ പറ്റി ഇവരൊന്നും കേട്ടിട്ടുപോലുമില്ല. നാട് ഭരിക്കുന്നവര്‍ക്ക് പറയുന്നതിലുള്ള താല്പര്യം കേള്‍പ്പിക്കുന്നതില്‍ ഉണ്ടാവുന്നുമില്ല.

നഴ്സിങ് സമരം: തൊഴില്‍ മന്ത്രിക്ക് ഒരു തുറന്ന കത്ത്

ത്രികളിലും നഴ്സുമാര്‍ ചെന്ന് സമരം ചെയ്താലേ ന്യായമായ ഈ ആവശ്യം നടപ്പാക്കൂ എന്ന് വാശി പിടിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തോന്ന്യാസമാണ്. സമരം നടക്കുന്നിടത്ത് ചെന്ന് ചര്‍ച്ച നടത്തുക മാത്രമല്ല തൊഴില്‍ വകുപ്പിന്റെ പണി. സമരം അനിവാര്യമായ മറ്റിടങ്ങളില്‍ നിയമം നടപ്പാക്കി സമരം ചെയ്യാതെ തന്നെ പരിഹാരങ്ങള്‍ കണ്ടത്തൊന്‍ സര്‍ക്കാറിനു കഴിയും അതാണ് ഇനിയുണ്ടാവേണ്ടത്.

സഖാവ് യേശുവും മുടങ്ങിയ അത്താഴവും

ഏറ്റവും പുതിയ താരം വിശുദ്ധ സെബാസ്ത്യനോസ് ആണ്. വിപ്ലവ യുവത്വമായ ഡിഫിയാണ് വിശുദ്ധന് വെണ്ടോര്‍ സെനര്‍്മേരീസ് പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് അഭിവാദ്യം അര്‍പ്പിച്ചിരിക്കുന്നത്. വിശുദ്ധന്‍ എന്ന് വിളിക്കാന്‍ ഡിഫി തയാറായില്ല, പകരം ‘ധീരരക്തസാക്ഷി’ എന്നാണ് വിശേഷണം. ആ പോയന്റില്‍ പിടിച്ചാണ് മതേതര പത്രങ്ങളുടെ റിപ്പോര്‍ട്ട്. അതിലെ മതനിന്ദയാണ് ഈ വാരം ചാനല്‍ചര്‍ച്ച.

കല്‍പ്പണിക്കാരന്റെ നിഴല്‍

തന്റെ നിഴലിന് ദൈവം നല്‍കിയ അത്ഭുതകരമായ ശക്തിയെക്കുറിച്ച് കല്‍പ്പണിക്കാരന്‍ ഒരിക്കലും അറിഞ്ഞില്ല. ആഗ്രഹങ്ങളും സങ്കടങ്ങളുമില്ലാതെ അയാള്‍ പിന്നെയും ഒരുപാട് വര്‍ഷം ജീവിച്ചു. പൊരിവെയിലില്‍ കരിങ്കല്ലുകളില്‍ കൊത്തിപ്പണിത്, അധ്വാനിച്ച് വിയര്‍ത്ത് ഒരുപാടു നാടുകളില്‍ സഞ്ചരിച്ചു. പകല്‍ച്ചൂടില്‍ കല്‍പ്പണിക്കാരന്‍ കടന്നുപോയ പൊള്ളുന്ന വഴികളിലെല്ലാം അയാളുടെ നിഴലിന്റെ നന്‍മകള്‍ പതിഞ്ഞുകൊണ്ടിരുന്നു. അങ്ങനെയങ്ങനെ സഞ്ചരിച്ച് സഞ്ചരിച്ച് ഒടുവിലൊരുനാള്‍ എല്ലാ മനുഷ്യരേയും പോലെ കല്‍പ്പണിക്കാരന്റെയും ഭൂമിയിലെ ജീവിതം അവസാനിച്ചു. ദിവ്യമായ വലിയൊരു നന്‍മ താന്‍ ഒപ്പം കൊണ്ടുനടന്നിരുന്നുവെന്ന യാതൊരു അറിവുമില്ലാതെ അയാള്‍ മരിച്ചുപോയി

ടൈംസ് ഓഫ് ഇന്ത്യ മാതൃഭൂമിക്ക് കുത്തക അല്ലാതായത് എപ്പോള്‍?

23 വര്‍ഷം കൊണ്ട് ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് എന്ത് മാറ്റമാണുണ്ടായത്? തങ്ങളുടെ അംഗങ്ങളായ ചെറുകിട- ഇടത്തരം പത്രങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തില്‍ പരസ്യനിരക്കും വിലയും കുറച്ച് രണ്ട് പത്ര ഭീമന്‍മാര്‍ കൈ കോര്‍ക്കുമ്പോള്‍ രാജ്യത്തെ പത്രമുടമ സംഘടനയായ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിക്ക് എന്ത് പറയാനുണ്ട്? മാതൃഭൂമി പത്രം ടൈംസ് ഓഫ് ഇന്ത്യയെ കൈപ്പിടിച്ച് കേരളത്തിലേക്ക് കൂട്ടിക്കൊണ്ടു വന്ന സാഹചര്യത്തില്‍ ഒരു സാധാരണ പത്ര വായനക്കാരന്‍റ സന്ദേഹങ്ങളാണിവ.

നഴ് സിങ് സമരം: വേണ്ടത് സഹതാപമല്ല, നിയമം നടപ്പാക്കല്‍

നഴ്സുമാരുടെ ജീവല്‍സമരത്തെ കാല്‍പ്പനികവല്‍ക്കരിക്കുകയും കണ്ണീരുതിര്‍ക്കുകയുമല്ല വേണ്ടത്. നീറുന്ന ഈ തൊഴില്‍ പ്രശ്നം പരിഹരിക്കാനുള്ള, കൃത്യമായ പഴുതുകളില്ലാത്ത നിയമനിര്‍മ്മാണവും പരിപാലന മേല്‍നോട്ടവും ഉറപ്പു വരുത്താനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടുകയാണ് വേണ്ടത്.

അമ്മയുടെ കണ്ണിലെ നീലക്കടല്‍

നാലാമിടം പ്രസിദ്ധീകരിച്ച അഞ്ജലി ദിലീപിന്റെ ‘എന്ന് സ്വന്തം അമ്മ’ എന്ന കുറിപ്പിന് അനുബന്ധമാണ് ഈ കവിതകള്‍. എന്നാല്‍, അമ്മയും കുഞ്ഞും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ ആഴങ്ങള്‍ തിരഞ്ഞ ‘എന്ന് സ്വന്തം അമ്മ’യുടെ വഴിദൂരം മാത്രമല്ല ഉമാ ശങ്കരി എഴുതിയ ഈ കവിതകള്‍ക്ക്

ഉണ്ണിയുടെ മഴവില്ലും സൂര്യനും

ഈ പംക്തിയില്‍ ഇത്തവണ സന്‍സിതയുടെ കവിതകളും ചിത്രങ്ങളും.. ഖത്തറില്‍ ജോലി ചെയ്യുന്ന രാമചന്ദ്രന്‍ വെട്ടിക്കാട്ടിന്റെയും സിന്ധുവിന്റെയും മകളാണ്.

സെക്കന്റ്ഷോയും ജൂനിയര്‍ മമ്മൂട്ടിയുടെ ഭാവിയും

നൂറ്റൊന്നാവര്‍ത്തിച്ച സ്ഥിരം തരികിടകളില്‍ മലയാള സിനിമ ചുറ്റിത്തിരിയണമെന്ന് ആഗ്രഹിക്കാത്ത എല്ലാവരും കാണേണ്ട സിനിമയാണ് ‘സെക്കന്റ് ഷോ’. പുതുമുഖങ്ങളായ ഒരുസംഘം ചെറുപ്പക്കാരുടെ ഭേദപ്പെട്ടൊരു ചിത്രം.

എങ്കില്‍ പത്രമുതലാളിമാര്‍ കണക്ക് പരസ്യമാക്കട്ടെ

വേതനം വര്‍ധപ്പിച്ചാല്‍ പത്രം പൂട്ടിപ്പോവുമെന്ന് പറയുന്നവര്‍ക്ക് ഇനിയെങ്കിലും തങ്ങളുടെ കണക്കുകളള്‍ മുഴുവന്‍ പൊതുസമൂഹത്തിന്റെ മുമ്പാകെ വെക്കാന്‍ ധൈര്യമുണ്ടോ? അതിനവര്‍ തയ്യാറുണ്ടോ? ധൈര്യമുണ്ടെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ തങ്ങളുടെ വ്യവസായത്തിന്റെ ലാഭനഷ്ടങ്ങളുടെയും ചെലവിന്റെയും കണക്കുകള്‍ പത്രമുടമകള്‍ പരസ്യമാക്കട്ടെ.

ലേക് ഷോര്‍: ഈ സമരം തോല്‍ക്കരുത്

കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം ഇനിയെങ്കിലും ഈ സമരത്തോട് കണ്‍തുറന്ന് സംവദിക്കേണ്ടതുണ്ട്. കേരള മനസ്സിനെ സ്വാധീനിക്കാന്‍ വാക്കും പ്രതിഭയുമുള്ള മുതിര്‍ന്ന സാംസ്കാരിക നായകര്‍ അടക്കം മൌനം വെടിയേണ്ട നേരമാണിത്

എന്നിട്ടും എത്തുന്നില്ല ഹിമാലയം 

വി.ബാലചന്ദ്രന്‍ എഴുതിയ യാത്രാ കുറിപ്പ് അവസാനിക്കുന്നു: ഞാന്‍ പാക്കിസ്ഥാനിലേയ്ക്ക് നോക്കി. അവിടെ നിന്ന് ആരോ എന്നെയും നോക്കുന്നുണ്ട്. പെട്ടെന്ന്, ഒരു ഉള്‍പ്രേരണയാലെന്നവണ്ണം ഞാനയാളെ നോക്കി കൈവീശി. ഒരു നിമിഷം. പാക്കിസ്ഥാനികള്‍ എന്നെ കണ്ണെടുക്കാതെ നോക്കുന്നു. പെട്ടെന്നതാ, അവരും ആവേശത്തോടെ കൈവീശുന്നു. ഒരാള്‍ അയാളുടെ കുഞ്ഞിനെ എടുത്തുയര്‍ത്തി എനിക്കു കാണിച്ചു തരുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി^

വി. ബാലചന്ദ്രന്റെ ഹിമാലയന്‍ ബുള്ളറ്റനുഭവം അവസാനിക്കുന്നു

വരൂ കേരളമേ, ഈ ഇടനാഴികളിലെ രക്തം കാണൂ…

തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കാന്‍ മാനേജുമെന്റ് തയ്യാറാകും വരെ ലേക് ഷോറിലെ ജോലിയില്‍ നിന്നു വിട്ടു നില്‍ക്കാന്‍ മനുഷ്യരൂപം പൂണ്ട മാലാഖയെന്ന് നാം വിശ്വസിക്കുന്ന ഡോ. വി.പി.ഗംഗാധരനെപ്പോലുള്ള ഭിഷഗ്വരര്‍ മനസുകാണിക്കണം. ചൂഷണവും പണാര്‍ത്തിയുമാണല്ലോ ചികില്‍സയില്ലാത്ത അര്‍ബുദങ്ങള്‍. മുല്ലപ്പൂ വിപ്ലവകാരികളോട് ഐക്യപ്പെട്ട് വിളിച്ച മുദ്രാവാക്യങ്ങളും മുല്ലപ്പെരിയാറിന്റെ പേരില്‍ തെളിച്ച മനുഷ്യസ്നേഹ ജ്വാലകളും ആത്മാര്‍ഥമായിരുന്നെങ്കില്‍ സൌമ്യ,പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍ വിഷയങ്ങളില്‍ കാണിച്ച പല്ലുഞെരിച്ചിലിന് ലേശമെങ്കിലും നെറിവുണ്ടായിരുന്നെങ്കില്‍ കേരളം ഈ സമരം ഏറ്റെടുക്കണം. നമ്മുടെ വേദനകള്‍ ഒപ്പിയെടുക്കുന്ന ഒരു സമൂഹത്തിന്റെ ജീവിക്കാനുള്ള അവകാശപ്പോരാട്ടം പരാജയപ്പെടുക എന്നാല്‍ അതു പൌരസമൂഹത്തിന്റെ പരാജയമാണ് എന്ന് സമ്മതിക്കേണ്ടി വരും, ഒരിക്കലും ഉണങ്ങാത്തൊരു മുറിവായിരിക്കുമത്-സവാദ് റഹ്മാന്‍ എഴുതുന്നു