മരണത്തിനും ജീവിതത്തിനുമിടയില്‍ ഒരു രാത്രി

അകാലത്തില്‍ വേര്‍പിരിഞ്ഞ സി. ശരത് ചന്ദ്രന് നാലാമിടത്തിന്റെ ആദരം. ശരത്തിന്റെ മരണശേഷം സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ രേണു രാമനാഥ് എഴുതിയ കുറിപ്പ് പുന: പ്രസിദ്ധീകരിക്കുന്നു.

ശരത്തിനൊപ്പം, ഓര്‍മ്മകള്‍ക്കൊപ്പം

സി. ശരത്ചന്ദ്രനെക്കുറിച്ച് റാസി സംവിധാനം ചെയ്ത ‘ പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്’ എന്ന ചിത്രത്തെക്കുറിച്ച് രേണു രാമനാഥ് എഴുതുന്നു

കണ്ണനും ഇഷ്ടങ്ങളും 

ഈ പംക്തിയില്‍ ഇത്തവണ പ്രണവ് പുരുഷോത്തമന്‍ തൃശൂര്‍ പുറനാട്ടുകര കേന്ദ്രീയവിദ്യാലയത്തിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥി. കണ്ണന്‍ എന്നു വിളിക്കും.

മാസ്റ്റേഴ്സ്: പുതുമയും പൂപ്പലും

അന്നമ്മക്കുട്ടി എഴുതുന്നു: ഇംഗ്ലീഷ് റിവ്യൂകളുടെ ശൈലിയില്‍ പറഞ്ഞാല്‍ രണ്ടു സ്റ്റാര്‍ തൂക്കി ‘വാച്ചബിള്‍’ എന്ന ഗണത്തില്‍ പെടുത്താവുന്ന പടം. ‘വേറേ
പണിയൊന്നുമില്ലെങ്കില്‍ നേരം കൊല്ലാന്‍ പോയി കണ്ടോളൂ’ എന്നാണ് ഈ വാച്ചബിളിന്റെ അര്‍ഥം. ബാക്കിയെല്ലാം സസ്പെന്‍സ്!

വാര്‍ത്തകള്‍ മരിക്കുന്നതെങ്ങനെ?

തുടങ്ങിയേടത്തു തന്നെ അവസാനിക്കുന്ന വാര്‍ത്തകള്‍ക്ക് അപ്പുറത്തേക്ക് കടക്കാനുള്ള ചങ്കൂറ്റം ഉണ്ടാകുമ്പോഴേ നോക്കിനില്‍ക്കലില്‍ നിന്ന് ഇടപെടലിലേക്കുള്ള ദൂരം താണ്ടാന്‍ നമ്മുടെ ചാനല്‍പ്പുരകള്‍ക്കും കഴിയൂ

കുടിവെള്ളം വില്‍പ്പനച്ചരക്കായത് എങ്ങനെ?

അധികാരവികേന്ദ്രീകരണത്തെ കുറിച്ചുള്ള എല്ലാ വാചകകസര്‍ത്തുകള്‍ക്കുമിടയിലും മനുഷ്യന് പ്രാഥമികമായി ആവശ്യമുള്ള പ്രകൃതിവിഭവങ്ങള്‍ പോലും കുത്തകകള്‍ക്കും കോര്‍പ്പറേറ്റു ശക്തികള്‍ക്കും അടിയറവയ്ക്കുകയാണ്. മനുഷ്യര്‍ക്കിടയില്‍ പൂര്‍ണ്ണമായി വികേന്ദ്രീകരിക്കപ്പെട്ടിരുന്ന അധികാരാവകാശങ്ങള്‍ കൂടി കവര്‍ന്നെടുക്കുകയാണ്. ജലവിതരണത്തിനായി നടപ്പിലാക്കപ്പെട്ട പല പദ്ധതികളും സ്വകാര്യവല്ക്കരണത്തെ പിന്‍വാതിലിലൂടെ കടത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളായിരുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. ജലനിധി പോലുള്ള പദ്ധതികള്‍ സ്വകാര്യമൂലധനശക്തികള്‍ക്കു കടന്നുവരാനുള്ള ‘സേഫ്റ്റിവാല്‍വു’കളായിട്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് വളരെ നേരത്തെ തന്നെ ചൂണ്ടികാണിക്കപ്പെട്ടിരുന്നു.

ആ പുസ്തകം അടയുമ്പോള്‍ 

മലയാള പ്രസാധന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരാള്‍ കൂടി വിട വാങ്ങി. റെയിന്‍ബോ ബുക്സ് ഉടമ എന്‍. രാജേഷ് കുമാര്‍.

സക്കറിയ സംസാരിക്കുന്നു: മാധ്യമ കേരളം-ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ഓണ്‍ലൈന്‍ മലയാളത്തില്‍ സക്കറിയയുടെ ആദ്യ അഭിമുഖം മൂന്ന് ഭാഗങ്ങളായി ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. തയ്യാറാക്കിയത് അനീഷ് ആന്‍സ്, മുഹമ്മദ് സുഹൈബ്.

കപ്പയില്‍ നിന്ന് ഓട്സിലേക്കുള്ള ദൂരം

നാട്ടുമ്പുറങ്ങളില്‍ ചോറിനൊപ്പം സാമ്പാര്‍ ,അവിയല്‍ ,മത്തി ക്കറി, പിന്നെ ചക്ക,മാങ്ങാ,പപ്പായ,കശുവണ്ടി ഒക്കെ ലഭ്യത അനുസരിച്ച് കഴിക്കുന്നവര്‍ക്ക് ഓട്സ് ആവശ്യമാണോ?

അവര്‍ എങ്ങിനെ കേരളത്തെ വായിച്ചു?

ജോണും അടൂരും അരവിന്ദനും മറ്റാര്‍ക്കും സാധ്യമാകാത്ത വിധം കേരളത്തിന്റെ രാഷ്ട്രീയ സിരാപടലത്തിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഈ മൂന്നു സിനിമകളും ഒരര്‍ഥത്തില്‍ വ്യവസ്ഥാപിത ഇടതുപക്ഷത്തിനു നേരെയാണ് വിരല്‍ ചൂണ്ടിയത്.

കുഞ്ഞുങ്ങളെ തേടി അവര്‍ വീണ്ടും

എല്ലാ വാക്സിനുകളും ഒരുപോലെ ദോഷകരമല്ല.എന്നാല്‍ ഒഴിവാക്കപ്പെടേണ്ട വാക്സിനുകള്‍ ഒരു പാടുണ്ട്. വിവിധ ഫണ്ടിംഗ് ഏജന്‍സികള്‍ സൌജന്യമെന്ന പേരില്‍ വെച്ച് നീട്ടുന്ന വാക്സിനുകള്‍ക്ക് പിന്നില്‍ എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ, ഇവയുടെ ട്രാക്ക് റെക്കോര്‍ഡ് എന്ത് എന്നൊന്നും ഇവിടെ അന്വേഷിക്കപ്പടാറേയില്ല.

അപ്പുവും തടാകവും

ഈ പംക്തിയില്‍ ഇത്തവണ സിദ്ധാര്‍ഥ് സോമനാഥ്. ദല്‍ഹിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി. സോമരാജിന്റെയും സ്മിതയുടെയും മകനാണ്. സഹോദരി അപര്‍ണയും മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കും

കൂടംകുളത്ത് നടക്കുന്നതെന്ത്?

ലളിത രാംദാസ്, പി. കെ. സുന്ദരം, നിത്യനന്ദ് ജയരാമന്‍ എന്നിവര്‍ ഇക്കഴിഞ്ഞ 21ന് DiaNuke.org വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്

കിംഗും കമ്മീഷണറും പിന്നെ കഞ്ചാവും!

സിനിമ ഏതാണ്ട് പതിനഞ്ചു മിനിറ്റ് പിന്നിടുമ്പോള്‍ തന്നെ നമ്മുടെ മനസ് ഏതാണ്ട് ‘ബ്ലാക്കൌട്ട്’ആകുമെന്നതിനാല്‍ പിന്നീട് സ്ക്രീനില്‍ സംഭവിക്കുന്ന പലതും നമ്മള്‍ അത്രക്കങ്ങോട്ട് അറിഞ്ഞെന്നു വരില്ല. ഒരുകാര്യം മാത്രം ഉറപ്പു പറയാം. പുതിയതെന്നു പറയാന്‍ യാതൊന്നുമില്ലാത്ത ഈ ചലച്ചിത്ര ദുരന്തം ഒന്നര പതിറ്റാണ്ടു മുമ്പുള്ള അതേ ചേരുവകളുടെ സംയോജനമാണ്. പതിനഞ്ചു കൊല്ലം പഴകിയ ഈ അവിയല്‍ നമ്മെ ഓക്കാനിപ്പിക്കും, മടുപ്പിക്കും, വെറുപ്പിക്കും. സിനിമയെന്ന കലയെത്തന്നെ നാം വെറുത്തു പോകും!

ജാലിയന്‍ വാലാബാഗ്, കൂടംകുളം, വിളപ്പില്‍ശാല, പെട്ടിപ്പാലം…

ജാലിയന്‍ വാലാബാഗ് മൈതാനത്ത് തടിച്ചുകൂടിയ ഇരുപതിനായിരത്തോളം പേരെ ബ്രിട്ടീഷ് ഭരണകൂടം നേരിട്ടത് എങ്ങനെയാണെന്ന് നാം പ്രൈമറി ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കൂടംകുളത്തുനിന്നും അതിനു മുമ്പ് തലശ്ശേരിക്കടുത്ത പെട്ടിപ്പാലത്തുനിന്നും അതിനും കുറച്ചു നാള്‍ മുമ്പ് തിരുവനന്തപുരത്തെ വിളപ്പില്‍ശാലയില്‍ നിന്നുമൊക്കെ നമുക്ക് കിട്ടിയ വാര്‍ത്തകള്‍ പല തോതില്‍ അതേ കിരാതതയെ ഓര്‍മ്മിപ്പിക്കുന്നതാണ്. അന്ന് അത് ബ്രിട്ടീഷ് ഭരണകൂടവും ഇന്ത്യന്‍ സമരക്കാരും തമ്മിലുള്ള വിഷയമായിരുന്നുവെങ്കില്‍ ഇന്ന് ഇവിടെ ഇന്ത്യന്‍ ഭരണകൂടവും ഒരു വിഭാഗം ഇന്ത്യന്‍ ജനതയും എന്നൊരു വ്യത്യാസമാണുള്ളത്. ഈ രണ്ട് ഇന്ത്യകള്‍ തമ്മിലുള്ള അകലം ബ്രിട്ടീഷ് ഭരണകൂടവും അന്നത്തെ ഇന്ത്യന്‍ സ്വാതന്ത്യ്രസമര പോരാളികളും തമ്മില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഒട്ടും കുറവല്ല എന്നുവേണം മനസ്സിലാക്കാന്‍-സുദീപ് കെ. എസ് എഴുതുന്നു

ബദലില്ല, ഈ അഗ്നിക്ക്

കേള്‍ക്കുന്നതെല്ലാം ജന്മികളുടെയും പോലീസിന്റെയും ക്രൂരതയുടെയും കൊടിയ മര്‍ദ്ദനത്തിന്റെയും കഥകള്‍. തീച്ചൂളയില്‍ മുളച്ചുപൊന്തിയ ഈ കമ്യൂണിസ്റിന് ബദല്‍ ഇനിയില്ല.

പുഴുവായുറങ്ങി, പൂമ്പാറ്റയായുണര്‍ന്നു..*

അടുത്തറിഞ്ഞ ഓരോ സ്ത്രീയും ഉള്ളില്‍ കൊണ്ടു നടക്കുന്നുണ്ട് കണ്ടും കേട്ടും മോഹിച്ച കടും നിറങ്ങളുടെ ഒരു അകം പൊറുതി. ആ നിറങ്ങളാണ് കീ ബോര്‍ഡില്‍ നിന്ന് നേരെ നടന്നു കേറാവുന്ന ഈ മാന്ത്രിക ലോകത്തെ ഇത്രയേറെ പ്രിയപ്പെട്ടതാക്കുന്നത്.

സൈബര്‍ നാല്‍ക്കവലകളിലെ സൈറനുകള്‍

സ്വാതന്ത്യ്രം ലെഫ്റ്റും റൈറ്റും അഷ്ടദിക്കുകളിലും വെച്ചലക്കുന്ന ഒരു പെണ്ണാണ് ഞാന്‍. അതൊരു ദിവസം ഉച്ചയ്ക്ക് “ഇന്നാ മോളേ ഒരു ഗ്ലാസ് സ്വാതന്ത്യ്രം ” എന്ന് പറഞ്ഞ് ആരും കൊണ്ട് തന്നതല്ല.

പിറവം പരാജയം ഒരു താത്വിക അവലോകനം…!!

ഈ അവലോകനങ്ങള്‍ മനസ്സിലാക്കാനാകാത്ത താത്വിക നിരക്ഷരര്‍ക്കായി നെയ്യാറ്റിന്‍കരയില്‍ സ്റ്റഡി ക്ളാസ്സ് നടത്തുന്നതാണ്. അതു വരെ ചൂടിന് നല്ല അഭിസാരിക ചതച്ചിട്ട സംഭാരം കുടിച്ച് കാത്തിരിക്കുക..!!

പിറവം – അവസാനം, ഞെട്ടിയത് യു ഡി എഫ്

യുഡിഎഫിന്റെ പ്രതീക്ഷകളെപ്പോലും മറികടക്കുന്ന വിജയമാണ് പിറവംകാര്‍ സമ്മാനിച്ചത്. ഇതിന് ഒരൊറ്റ കാരണമേ ഉള്ളൂ. യുഡിഎഫിനോട് താത്പര്യമുള്ള നിഷ്പക്ഷ വോട്ടുകളെല്ലാം അനൂപിന് അനുകൂലമായി ബീപ് ചെയ്തു.

കുണ്ടും കുഴിയും ചാടി ചാടി ഈ ഓര്‍ഡിനറി

1980 കള്‍ മുതലിങ്ങോട്ട് സിനിമയില്‍ പലയാവര്‍ത്തി കണ്ട സകല പൈങ്കിളിച്ചേരുവകളും ഗവിയുടെ പശ്ചാത്തലത്തില്‍ വീണ്ടും കണ്ടിരിക്കാന്‍ ശേഷിയുള്ള സകലരും മറക്കാതെ കാണേണ്ട ചിത്രമാണ് ‘ഓര്‍ഡിനറി’

എരിയാനിരിക്കുന്നു, ഈ നാലുവരിപ്പാതകള്‍

കണ്ണടച്ചിരുട്ടാക്കുന്ന ഭരണകൂടം അറിയേണ്ടത് ഈ സമരം എന്നുമിങ്ങനെയാവില്ല എന്നതാണ്. ഇതിന്റെ ഭാവം മാറും. ഇവിടെ ചുറ്റുപാടും ജീവിക്കുന്ന സാധാരണ മനുഷ്യര്‍ വന്ന് ഈ ചുങ്കപ്പുര അടിച്ചു തകര്‍ക്കുന്ന ദിവസം വരും.

വരൂ, കാണൂ എനിക്കൊപ്പം സ്വപ്നം

പോയ വര്‍ഷത്തെ അക്കാദമി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മാര്‍ട്ടിന്‍ സ്കോര്‍സസേയുടെ ‘ഹ്യഗോ’യുടെ കാഴ്ചാനുഭവം. പി.ടി രവിശങ്കര്‍ എഴുതുന്നു

ഉട്ടോപ്യ തൊട്ടടുത്താണ്

പൊളിറ്റിക്കല്‍ സ്റ്റീരിയോടൈപ്പുകളെക്കുറിച്ചുള്ള ഒരു സിനിമയാണ് മറുപാതൈ. സംവിധായകനായ കെ.പി ശ്രീകൃഷ്ണന്‍ ഈ ചിത്രത്തെക്കുറിച്ച് പറയാനിഷ്ടപ്പെടുന്നതും അതാണ്.

ഫെയറി ടെയിലിനപ്പുറം ഒരമേരിക്കന്‍ പ്രണയകഥ

ശ്രദ്ധിച്ചുപോയി , കാരണം, കൂടെയുള്ള അപ്പൂപ്പന്‍ ആള് ഒരു ചുള്ളന്‍; എന്റെ പ്രിയപ്പെട്ട ഹോളിവുഡ് സ്റാര്‍ റിച്ചാര്‍ഡ് ഗെയറിന്റെ മുഖഛായ. ദൂരെ നിന്ന് കണ്ടാല്‍ ഇത്ര പ്രായമുള്ള ആള്‍ ആണെന്ന് തോന്നുകയേയില്ല. സ്മാര്‍ട്ട് ആയി കുറച്ചു ദൂരം ഓടുന്നു, പിന്നെ പതിയെ നടന്നു വരുന്ന അമ്മൂമ്മക്ക് വേണ്ടി കാത്തു നില്‍ക്കുന്നു, അവിടെ തന്നെ നിന്ന് ജോഗ് ചെയ്തുകൊണ്ടിരിക്കുന്ന അപ്പൂപ്പന്റെ അടുത്തേക്ക് അമ്മൂമ്മ എത്തേണ്ട താമസം കവിളത്തു സ്നേഹത്തോടെ ഒരുമ്മ കൊടുക്കുന്നു, എന്നിട്ട് പിന്നെയും ഓട്ടം. അമ്മൂമ്മയുടെ മുഖത്തുള്ള അപ്പോഴത്തെ ചിരി ഒന്ന് കാണേണ്ടത് തന്നെയാണ്. ആ ഉമ്മകള്‍ കിട്ടാന്‍ വേണ്ടി മാത്രം ആണ് ശരീരം സമ്മതിക്കുന്നില്ലെങ്കില്‍ കൂടി കഷ്ടപ്പെട്ട് രാവിലെതന്നെ ആശാത്തി ജോഗിങ്ങിനു ഇറങ്ങിയിരിക്കുന്നത് എന്ന് തോന്നും-അമേരിക്കന്‍ ജീവിതത്തില്‍നിന്ന് സ്നേഹത്തിന്റെയും കരുതലിന്റെയും ഒരു പുതിയ ഫെയറി ടെയില്‍. തെരേസ എഴുതുന്നു

കേസരിയെ വീണ്ടും വായിക്കുമ്പോള്‍

കേസരി എ ബാലകൃഷ്ണപ്പിള്ളയെ വീണ്ടും വായിക്കുന്നു, ഷിബു ഷണ്‍മുഖം. ‘ലോകവാണി മാസികയില്‍ പ്രസിദ്ധീകരിച്ച, നിലവിലെ സമാഹാരങ്ങളിലൊന്നും ഉള്‍പ്പെടാത്ത ലേഖനങ്ങളുടെ വെളിച്ചത്തില്‍ കേസരിയുടെ സമകാലികത്വം പരിശോധിക്കുന്നു

കുഞ്ഞു ദിയയും കാക്കത്തൊള്ളായിരം കഥകളും

ഇത് ദിയ പുരുഷോത്തമന്റെ ലോകം. ഈ പംക്തിയില്‍ ഇത്തവണ ചിത്രങ്ങള്‍ മാത്രമല്ല. അതിന്റെ പശ്ചാത്തല കഥകളുമുണ്ട്.

നാരായണ പണിക്കര്‍ മാതൃകയാവുമ്പോള്‍ 

27 വര്‍ഷം ഒരു സമുദായ സംഘടനയെ നയിക്കുന്നതിനിടെ പണിക്കര്‍ ചെയ്തതെല്ലാം തെറ്റായിരുന്നുവെന്ന് പറയുകയല്ല ഈ കുറിപ്പിലൂടെ. മറിച്ച് സങ്കുചിതമായ മനോഭാവങ്ങള്‍ക്കപ്പുറം വിശാലമായ കാഴ്ചപ്പാടോടെ ഒരു സമുദായത്തെ നയിക്കാനുള്ള ഉള്‍ക്കാഴ്ചയുള്ള നേതാവായിരുന്നില്ല അദ്ദേഹം എന്ന യാഥാര്‍ഥ്യം വ്യക്തമാക്കി എന്നു മാത്രം. ഒരു മരണം ഉണ്ടാക്കുന്ന മാധ്യമ ആഘോഷങ്ങളില്‍ മാഞ്ഞുപോകുന്നതാവരുത് നമ്മുടെ ഓര്‍മകള്‍. മരിച്ചുപോകുന്ന ഓരോ നേതാവും സൃഷ്ടിക്കുന്ന അടയാളങ്ങള്‍ മരിക്കാത്ത ഈ സമൂഹത്തില്‍ ബാക്കിനില്‍ക്കുന്നുണ്ട്. അതുകൊണ്ട് നമ്മുടെ മരണാനന്തര വിലയിരുത്തലുകളും നേരുള്ളതാവട്ടെ!

ടൈംസ് ഓഫ് ഇന്ത്യയില്‍ ഉണ്ട്, ദ ഹിന്ദുവില്‍ ഇല്ല

ഐക്യരാഷ്ട്രസഭയില്‍ ശ്രീലങ്കയ്ക്കെതിരെ കൈ പൊക്കാന്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദം ഏറിവരുമ്പോഴും ചില പത്രങ്ങളില്‍, മറ്റുചില പത്രങ്ങളുടെ ചില എഡിഷനുകളില്‍, ഈ വാര്‍ത്ത കാണാതിരുന്നതിലും വലിയ അസ്വാഭാവികതയൊന്നും ഇല്ല. “(പ്രശ്നത്തിന് )ഒരു മിലിട്ടറി പരിഹാരം എന്നത് ഭീകരവാദികളുടെ വഴിയാണ്, ഞാന്‍ രാഷ്ട്രീയമായ പരിഹാരത്തില്‍ വിശ്വസിക്കുന്നു” എന്നൊക്കെ 2008 ഒക്ടോബറില്‍ ശ്രീ രാജപക്സെ നടത്തിയ വലിയ വായിലുള്ള വാചകക്കസര്‍ത്തുകള്‍ ശ്രീ എന്‍ റാമും ദ് ഹിന്ദുവും ഒന്നാം പേജില്‍ത്തന്നെ ഫോട്ടോസഹിതം നമുക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നത് നമുക്ക് മറക്കാറായിട്ടില്ലല്ലോ.

‘ദി ആര്‍ടിസ്റ്റ്’: ഈ മൌനം വാചാലം

പോയ വര്‍ഷം ലോകം ഏറെ ചര്‍ച്ച ചെയ്ത ‘ദി ആര്‍ടിസ്റ്റ്’ എന്ന മുഴുനീള നിശബ്ദ സിനിമയെക്കുറിച്ച്. അക്കാദമിയെക്കുറിച്ചാണ്. പുരസ്കാരത്തെക്കുറിച്ചാണ്. അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചാണ്. ഹോളിവുഡിനും അക്കാദമിക്കുമിടയില്‍ നിലനില്‍ക്കുന്ന ദൃശ്യവും അദൃശ്യവുമായ കണ്ണികളെക്കുറിച്ചാണ്-ദൃശ്യമാധ്യമ പ്രവര്‍ത്തക അനുപമയുടെ പംക്തി ആരംഭിക്കുന്നു