on line ജീവിതത്തിന്റെ മറ്റത്

അഖില ഹെന്റി എഴുതുന്നു: എന്റെ എഴുത്തുകള്‍ ഇനിയും aggressive ആകാന്‍ തുടങ്ങി. എന്റെ പ്രതികരണങ്ങള്‍ ശക്തമായ ഭാഷയിലായി. ആരെയെന്നോ എന്തെന്നോ നോക്കാതെ എഴുതാന്‍, ആവശ്യമെന്നു തോന്നിയാല്‍ തെറി ഉപയോഗിക്കാന്‍ തുടങ്ങി. എന്റെ വസ്ത്രധാരണത്തില്‍ മാറ്റം വരുകയും ആ മാറ്റം ഞാന്‍ പ്രദര്‍ശിപ്പിക്കാനും തുടങ്ങി. ഇത് ആദ്യമൊക്കെ പെട്ടെന്നുണ്ടായ ആ മോചനത്തിനെ ആഘോഷിക്കുന്നതാണെന്നാണ് കരുതിയത്. പക്ഷെ പിന്നീട് മനസ്സിലായി ഞാന്‍ അങ്ങനെത്തന്നെയായിരുന്നെന്ന്. പണ്ടത്തെ പല എഴുത്തുകളിലും ഇതേ ആഘോഷം കണ്ടതുകൊണ്ടാണത്-നാലാമിടം പ്രസിദ്ധീകരിച്ച ‘പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍’ കവര്‍സ്റ്റോറിക്ക് ഒരനുബന്ധം കൂടി.

ഒറ്റ മുറിയിലെ ഒളിവിടങ്ങള്‍

‘പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍’ കവര്‍ സ്റ്റോറിക്ക് ഒരനുബന്ധം കൂടി. സരിത കെ. വേണു എഴുതുന്നു. എന്റെ ജൂനിയറായി പഠിച്ച മാധ്യമപ്രവര്‍ത്തകയും ഞാനും മിക്കദിവസവും ഒരേ വഴിയില്‍ നേര്‍ക്കുനേരെ കാണും. അവള്‍ എന്നോട് മിണ്ടില്ല എന്നുമാത്രമല്ല ഒന്നു നോക്കുകകൂടെ ചെയ്യില്ല. ഒരുദിവസം എനിക്ക് ഫെയ്സ്ബുക്കില്‍ അവളുടെ ഫ്രന്റ് റിക്വസ്റ്റ് വന്നു. ഒരേ ഇടവഴിയില്‍ നേര്‍ക്കുനേരെ കണ്ടിട്ടും മിണ്ടാത്തവള്‍ എങ്ങിനെയാണ് എന്റെ രണ്ടാംജീവിതത്തില്‍ ഫ്രെന്റ് ആകുന്നത്, അവള്‍ എങ്ങിനെയായിരിക്കും എന്നോട് സംവദിക്കാന്‍ പോകുന്നത് എന്നറിയാന്‍ ഒരു കൌതുകം ഉണ്ടായിരുന്നത് കൊണ്ട് അവളേയും എന്റെ സുഹൃദ്പട്ടികയില്‍ ചേര്‍ത്തു. അവിടെ അവള്‍ കമന്റുകള്‍ ഇടുന്നു, ഫോട്ടോകള്‍ ലൈക്ക് ചെയ്യുന്നു. ഹോസ്റലിലേക്കുള്ള ഇടവഴിയില്‍ ഞാന്‍ അവളെ വീണ്ടും കണ്ടു, അവളുടെ മുഖത്ത് അതേ ഭാവം, ചുണ്ടില്‍ അതേ മൌനം

മലകയറിവന്ന മരണങ്ങള്‍

ഓരോ കയറ്റിറക്കങ്ങളിലും മരണമുണ്ടായിരുന്നു. തോടും പറമ്പും നിറഞ്ഞൊഴുകുന്ന തോരാമഴയത്ത്, കാപ്പിപൂക്കുന്ന മഞ്ഞുകാലത്ത്, കുരുമുളക് വെയിലുകൊണ്ട് കറുത്തു തുടങ്ങുന്ന നട്ടുച്ചകളില്‍… മലഞ്ചെരിവുകളിലെ ആള്‍മറയത്ത്, വീട്ടകങ്ങളിലെ വിജനതയില്‍, ഏലച്ചെടിയുടെ ചുവട്ടിലെ അനാഥമായ തണുപ്പില്‍ ജീവിതം ഉരിഞ്ഞുകളഞ്ഞ ഉടലുകള്‍-കാട്ടുമൃഗങ്ങളോടും രോഗങ്ങളോടും മരണങ്ങളോടും പൊരുതി ജയിച്ച കുടിയേറ്റ ജനതയുടെ പിന്‍തലമുറയില്‍ ആത്മഹത്യ നടത്തുന്ന ഇടപെടലുകളെക്കുറിച്ച്, അവിചാരിതമായി അറ്റുവീണ പ്രിയപ്പെട്ട ജീവിതങ്ങളെക്കുറിച്ച് കെ. പി ജയകുമാര്‍ എഴുതുന്നു.

ജീവിതം ഒഴുകുന്നൊരു പാട്ട്

പാട്ടു കൊണ്ട് ജീവിതദുരന്തങ്ങളെ അതിജീവിച്ച കൂട്ടുകാരിയെക്കുറിച്ചാണ് ഈ കുറിപ്പ്. സുഗന്ധിയെന്ന് നമുക്കവളെ വിളിക്കാം. മറക്കാനാവാത്ത ഒരുവള്‍. വിണ്ടുപോയ ചുണ്ടുകളെ പാട്ടോര്‍മ്മകളാല്‍ ജീവന്‍ വെപ്പിച്ച ഒരുവള്‍. ഒരു കൊച്ചു റേഡിയോയിലൂടെ ഊര്‍ന്നിറങ്ങിയ ശബ്ദവീചികളാണ് അവളെ ജീവിപ്പിച്ചത്. പ്രതീക്ഷകളുടെ അനേകം വിത്തുകള്‍ നമ്മളില്‍ പാകുന്ന ഓര്‍മ്മയാണ് അവളുടെ ജീവിതം-അഞ്ജലി ദിലീപ് എഴുതുന്നു

ഈ മരത്തിലുണ്ടായിരുന്നു, ഭാവിയുടെ വിത്തുകള്‍

കഴിഞ്ഞ മാസം 23ന് വിട പറഞ്ഞ പാരിസ്ഥിതിക ഗുരു ശിവപ്രസാദ് മാഷെക്കുറിച്ച് ഹരീഷ് വാസുദേവന്‍ എഴുതുന്നു

ധിഷണയും പ്രതിബദ്ധതയും ഒന്നിച്ചൊഴുകുമ്പോള്‍…

ആഴത്തിലുള്ള ധൈഷണികതയുടേയും പ്രതിബദ്ധതയുടേയും മുദ്രയുള്ള അദ്ധ്യാപനത്തിലൂടെ ക്ലാസ്സ് മുറികളെ ചലനാത്മകമാക്കിയ വ്യക്തിത്വമാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 6 നു അന്തരിച്ച പ്രൊഫ. രാമചന്ദ്രന്‍നായരുടേത്.

മണ്‍സൂണിലെ ആദ്യ മഴത്തുള്ളി

പൂത്തന്‍തുറയിലെ ആ ഇടവപ്പാതിപ്പാതിര മനസിലേക്ക് ഇരച്ചുകയറുന്നു. കാലമെത്ര കഴിഞ്ഞു. എത്ര മഴക്കാലങ്ങള്‍. മഴ കാണുമ്പോഴൊക്കെ ഓര്‍മയില്‍ നിറയും, സാജന്‍ സാര്‍. എനിക്ക് നഷ്ടമായ എന്റെ ദേശം. അവിടെ പെയ്യുന്ന, മണ്‍സൂണിലെ ആദ്യ മഴത്തുള്ളി.

അനസൂയയും ഗായത്രിയും അവരുടെ ആകാശങ്ങളും

വിബ്ജ്യോറില്‍ ഇത്തവണ ഒരാളല്ല. രണ്ടുപേര്‍. ഇരട്ട സഹോദരിമാര്‍. ഗായത്രിയും അനസൂയയും. 2002 ജൂണ്‍ 25നാണ് ഈ സഹോദരിമാരുടെയും ജനനം. ഗായത്രിയെക്കാള്‍ വെറും 26 മിനിറ്റ് ഇളയവളാണ് അനസൂയ. മൂത്തത് ഗായത്രിയെന്ന് പറയാം.

സ്വസ്ഥമായി മൂത്രമൊഴിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്താഘോഷം സാറെ?

കോഴിക്കോട് നടക്കുന്ന ജെന്‍ഡര്‍ ഫെസ്റ്റിന്‍െറ പശ്ചാത്തലത്തില്‍ ഒരിടപെടല്‍. മാനാഞ്ചിറയിലെ അസംഘടിത തൊഴിലാളികളുടെ മുന്‍കൈയില്‍ നടന്ന മൂത്രപ്പുര സമരം അവഗണിക്കപ്പെട്ട പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അക്കാര്യം പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നു. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുടെ അറിവിലേക്കായി ചില കാര്യങ്ങള്‍. സരിത കെ. വേണു എഴുതുന്നു

പിറവത്തു നിന്നുള്ള വിശേഷങ്ങള്‍

ഒരരര്‍ഥത്തില്‍ പറഞ്ഞാല്‍, കേരളരാഷ്ട്രീയത്തിലെ ഒരു കള പറിയ്‌ക്കാനുള്ള അവസരമാണ്‌ പിറവത്തെ വോട്ടര്‍മാര്‍ക്ക്‌ കൈവന്നിരിക്കുന്നത്‌. കേരള രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും വളം വലിച്ചെടുത്ത്‌ സ്വയം വീര്‍ത്തു വലുതാവുക മാത്രം ചെയ്‌തിട്ടുള്ള ഒരു രാഷ്ട്രീയ കളയാണ്‌ ജേക്കബ്‌ ഗ്രൂപ്പ്‌ കേരളാ കോണ്‍ഗ്രസ്‌. ഈ തിരഞ്ഞെടുപ്പില്‍ അനൂപ്‌ ജേക്കബ്‌ പരാജയപ്പെട്ടാല്‍ ആ കള ഇല്ലാതാവും.
ന്റെ ല്ലേ ല്ലെ ല്ലോ

വനിതാ ദിനം കഴിഞ്ഞാല്‍…?

ഒരു ദിവസത്തെ ആഘോഷങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിലക്കിഴിവുകള്‍ക്കും ഒടുവില്‍ ഇന്നും സൂര്യനസ്തമിക്കും. സ്ത്രീകളുടെ മുന്നേറ്റങ്ങളെപ്പറ്റി പറഞ്ഞതും സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹിക ഗാര്‍ഹികേതര പീഡനങ്ങളെപ്പറ്റി പറഞ്ഞതും ഒക്കെ മുഴങ്ങിക്കേട്ട തെരുവോരങ്ങളില്‍ വീണ്ടും സ്ത്രീകള്‍ ലൈംഗികവസ്തുക്കള്‍ മാത്രമായി ചുരുങ്ങി ചുരിദാറിട്ട് നടക്കും. കുറഞ്ഞ സ്ത്രീധനത്തിന്റെ പേരിലോ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്‍്റെ പേരിലോ ഒക്കെ വീണ്ടും വീണ്ടും ഇന്ത്യന്‍ അടുക്കളകളില്‍ പ്രഷര്‍കുക്കറുകള്‍ പൊട്ടിത്തെറിക്കും-വനിതാ ദിനത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു കുറിപ്പ്. പ്രഭാ സക്കറിയാസ് എഴുതുന്നു

സര്‍ഗാത്മകമാവട്ടെ, സൈബര്‍ ഇടങ്ങള്‍

സൈബര്‍ ലോകം ക്രിയാത്മകതയുടെ ലോകം ആകണം. അവളെ എല്ലായ്പ്പോഴും മുന്നിലേക്കെത്താന്‍ പ്രേരിപ്പിക്കുന്ന അപരലോകമാകം. ഇടുങ്ങിയ യാന്ത്രികതകളില്‍ നിന്ന് വിശാലമായ സര്‍ഗാത്മകലോകത്തേക്ക് സ്ത്രീയെ ഇടതടവില്ലാതെ കൂട്ടിക്കൊണ്ടുപോകുന്ന സവിശേഷമായ ഒരു ഇടം.

ഓണ്‍ലൈന്‍ ചുമരുകളില്‍ എന്റെ അടയാളങ്ങള്‍

ഇവിടെ ഞാനൊരിക്കലും ഒറ്റക്കാവുന്നില്ല. മഴയറിയാനും നിലാവറിയാനും കൂടെ പോരുന്നുണ്ടോ എന്ന് ചോദിക്കുമ്പോഴും, ആണവ പദ്ധതിക്കെതിരായി സൈക്കിളില്‍ കേരളം ചുറ്റാന്‍ കൂടുന്നുണ്ടോ എന്ന് അന്വേഷിക്കുമ്പോഴും നല്ല സിനിമകള്‍ കാണാന്‍ അവസരമുള്ള ചലച്ചിത്ര മേളകളിലേക്ക് ക്ഷണിക്കുമ്പോഴും കൂടെ നില്‍ക്കാനും പ്രതികരിക്കാനും പങ്കെടുത്തു വിജയിപ്പിക്കാനും ഓണ്‍ലൈന്‍ ഇടങ്ങളിലെ കൂട്ടുകാരും ഇവിടെ നടക്കുന്ന ചര്‍ച്ചകളും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.

കീബോര്‍ഡില്‍ എന്റെ നിലാനടത്തങ്ങള്‍

ഞാനീ സൈബര്‍ സ്പേസിനെ അയഥാര്‍ത്ഥലോകമായി കാണുന്നില്ല. ഇല്ലാത്തത് ഉണ്ടെന്നു തോന്നിപ്പിക്കുന്ന മായക്കളികള്‍ ജീവിതത്തിന്റെ ഭാഗം തന്നെയല്ലേ ? നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളിലും എല്ലാം യഥാര്‍ത്ഥമാണെന്നില്ലല്ലോ? രണ്ടൊ മൂന്നോ മുഖങ്ങള്‍ മാറി മാറി ഉപയോഗിക്കുന്നവര്‍ , നേരില്‍ കാണാനും കേള്‍ക്കാനും തൊടാനും പറ്റുന്ന യഥാര്‍ത്ഥ ചുറ്റുപാടിലും ഉണ്ടെന്ന് നമ്മള്‍ മനസ്സിലാക്കുന്നില്ലേ ?-സ്മിതാ മീനാക്ഷി എഴുതുന്നു

കടുകോളം ചെറുതായൊരിടം കടലോളം വലുതാവുന്ന വിധം

ഇന്ത്യയില്‍ ഒരു കുഞ്ഞു സ്ഥലത്തു ഞാനിരിക്കുന്നു എന്ന ബോധത്തിന്റെ ചെറുതാകലില്‍നിന്നു എന്നെ ഇന്റര്‍നെറ്റ് മുക്തയാക്കുന്നു.

ബസ്സിനും ബെല്ലിനുമപ്പുറം ചില സഞ്ചാര വഴികള്‍

മലയാളബ്ലോഗുകളിലെ പെണ്ണിടപെടലുകളും ശ്രദ്ധേയമാണ്. സ്വയം പ്രസാധനത്തിന്റെ ഈ മേഖലയില്‍ ആത്മാവിഷ്കാരങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതുകൊണ്ടു മാത്രമല്ല ഈ ഇടം ഇവര്‍ക്കു പ്രിയമാകുന്നത്, ഒരു ഇറക്കിവെക്കലിന്റെ സ്വാന്തനം ലഭിക്കുന്നതുകൊണ്ടു കൂടിയാണ്.

ഇന്‍ബോക്സിലെ മഴ!

ചിലരങ്ങനെയാണ്. നമ്മളോടൊരക്ഷരം പറയാതെ മനസ്സിനകത്തു കയറി ഇരുന്നുകളയും. അതിക്രമിച്ച് കടന്നതൊന്നുമാവില്ല. ഒരു നനുത്ത മഴ പോലെ, വൈകുന്നേരങ്ങളില്‍ മുടിത്തുമ്പു തെല്ലുലച്ച് വീശുന്ന ഒരു ചെറുകാറ്റ് പോലെ. ന്റെ ന്റൊ ന്റേ ന്റോ ല്ലെ ല്ലേ ല്ലോ

അനില്‍കുമാര്‍ മീണ ആത്മഹത്യ ചെയ്തതെന്തിന്?

ജാതിവെറിയും വരേണ്യവാദവുമൊക്കെ കൊണ്ടുനടക്കുന്നവരാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് വരുന്നതും വിദ്യാഭ്യാസ നയങ്ങള്‍ തീരുമാനിക്കുന്നതുമെല്ലാം . ഇന്ത്യയിലേക്ക് വരാന്‍ പോകുന്ന വിദേശസര്‍വകലാശാലകള്‍ക്ക് വേണ്ടി [Educational Instituions (Regulation of Entry and Operation) Bill, 2010) ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പൊളിച്ചെഴുതുക എന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സെമസ്റ്റര്‍വല്‍ക്കരണം ഉള്‍പ്പെടെ വിദ്യാഭ്യാസ പരിഷ്ക്കരണങ്ങളുടെ ലക്ഷ്യം.

രാഹുല്‍ , റോഡ്ഷോയല്ല തെരഞ്ഞെടുപ്പ്

രാഹുല്‍ നേരിട്ട് തെരഞ്ഞെടുത്തവരായിരുന്നു സ്ഥാനാര്‍ഥികളെല്ലാം. സ്ഥാനാര്‍ഥി നിര്‍ണയ സമിതിയിലും തിരുവായ്ക്ക് എതിര്‍വാ ഉണ്ടായിരുന്നില്ല. അപ്പോള്‍ ആരാണു തെരഞ്ഞെടുപ്പ് തോല്‍വിയുടെ യഥാര്‍ഥ ഉത്തരവാദി?-നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് കെ. പി റജിയുടെ വിശകലനം

പാഠം രണ്ട് വിലാപം!

തെറ്റിയത് നമുക്കാണ്. ഈ പരട്ട ജനങ്ങള് ഒന്ന് പറയും മറ്റൊന്നിന് കുത്തും. നേരെ നിന്നാ ചിരിക്കും തിരിഞ്ഞുനിന്ന് കൊഞ്ഞനം കാട്ടും. അണ്ണന്‍മാര് പറഞ്ഞുതന്നതുപോലെ ഫേസ്ബുക്കും, യു ട്യൂബും ,നമ്മുടെ പേരിലുള്ള വെബ്സൈറ്റും മാത്രമല്ല ഇവന്‍മാര് നോക്കിയിരുന്നത്.

ഒറ്റക്കസേരയും മൂന്ന് ‘യോഗ്യന്‍മാ’രും: കോട്ടയത്ത് കളി മുറുകുന്നു

മാധ്യമ പഠനത്തിനുള്ള ദേശീയ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (ഐ.ഐ.എം.സി) കോട്ടയത്ത് മേഖലാ കേന്ദ്രം തുടങ്ങുന്നുവെന്നും അടുത്ത അധ്യയന വര്‍ഷത്തോടെ ക്ളാസുകള്‍ തുടങ്ങുന്നുവെന്നും ഉറപ്പായതോടെ ശക്തമായ കസേര കളിയിലും ഈ സാഹചര്യത്തില്‍ വലിയ അസ്വാഭാവികതയൊന്നും കാണേണ്ടതില്ല.

മലയാള നടികള്‍ക്ക് ‘അകാല വാര്‍ധക്യം’

വിവാഹശേഷം അഭിനയം നിര്‍ത്തേണ്ടി വരുന്നത് മറ്റ് ചില കാരണങ്ങള്‍ കൊണ്ടു കൂടിയാണ്. അതില്‍ പ്രധാനം കല്യാണം കഴിക്കുന്ന പുരുഷന്റെ അപ്രീതി തന്നെയാണ്.

മുറിവുകളുടെ ഈ കുഞ്ഞുടല്‍ ഒരു കഥയല്ല, പ്രതീകം മാത്രം

ഫോര്‍മുല 1 കാറോട്ട മത്സരവും കോമണ്‍ വെല്‍ത്ത് മേളകളും നടത്താന്‍ പ്രാപ്തമെന്നു തെളിയിച്ചഹങ്കരിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിന് സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ സരക്ഷിക്കാനാകുന്നില്ല. സ്ത്രീകളെ പരിരക്ഷിക്കാനാകുന്നില്ല. ഒരു റേഷന്‍ കാര്‍ഡോ അതുവഴി മുടങ്ങാതെ അല്പം ഭക്ഷണമോ പോലും അവര്‍ക്കു കൊടുക്കാനാകുന്നില്ല. ശാസ്ത്ര, സാങ്കേതിക , കായിക , ആണവ മുന്നേറ്റങ്ങള്‍ നമ്മള്‍ കൊണ്ടാടുമ്പോള്‍ ഫലക്കും അവളുടെ പതിനാലുകാരി പോറ്റമ്മയും മുന്നിയെന്ന അമ്മയും എല്ലാം ചോദ്യ ചിഹ്നങ്ങള്‍ മാത്രമാണ്. നാമവരെ കണ്ടില്ലെന്നു നടിക്കുന്നു- സ്മിത മീനാക്ഷി എഴുതുന്നു

വേണമെങ്കില്‍, എനിക്കച്ഛനെ ഇടിച്ചു നിരത്താമായിരുന്നു

ഒളിമ്പിക്സിലെ വനിതാ ബോക്സിങ് പ്രതീക്ഷയായ ക്വാനിറ്റ അണ്ടര്‍വുഡിന്റെ ജീവിതം. കുട്ടിക്കാലത്ത് ലൈംഗിക പീഡനങ്ങള്‍ക്കിരയാവുന്ന പെണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ക്വനിറ്റയുടെ ജീവിതം ഇച്ഛാശക്തിയുടെ ഇതിഹാസമാണ്.

തല്‍സമയം പെണ്‍കുട്ടിയിലെ തരികിടകള്‍

പുതുമകൊണ്ട് കോമണ്‍സെന്‍സിനെ മായിച്ചു കളയാമെങ്കില്‍ തീര്‍ച്ചയായും ഇതൊരു ആവറേജ് സിനിമയാണ്. അതിനു കഴിയില്ലെങ്കില്‍ പ്രേക്ഷകരേ, എസ്കേപ്പ്!

അമ്മുവിന്റെ പുസ്തകങ്ങള്‍

ഇതാ രണ്ട് പുസ്തക നിരൂപണങ്ങള്‍. രണ്ടും ബാല സാഹിത്യ കൃതികളാണ്. നിരൂപകയും, കുട്ടിയാണ്. അമ്മു. തിരുവനന്തപുരത്തെ വഴുതക്കാട് ശിശുവിഹാര്‍ യു.പി സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി.

കൊടുങ്കാറ്റ് കൂടുവെച്ച വാക്കുകള്‍

അപ്രതീക്ഷമാവില്ല ഒരു വിപ്ലവ സൂര്യോദയവും. അതിനാല്‍, ഈജിപ്തില്‍ വീശിയടിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍ അന്വേഷിച്ചു നടപ്പാണിപ്പോള്‍ ലോകം. വിപ്ലവവിത്തുകള്‍ സമൂഹശരീരത്തില്‍ ചിതറിക്കിടന്നത് എവിടെയൊക്കെയാണ് എന്ന അന്വേഷണം ഈജിപ്ഷ്യന്‍ സാഹിത്യത്തിന്റെ പല അടരുകള്‍ ഇഴ കീറി പരിശോധിക്കുകയാണിപ്പോള്‍. അവരിലൊരാളാണ് 43ാം വയസ്സില്‍ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ട യഹ് യ താഹിര്‍ അബ്ദുല്ല. അദ്ദേഹത്തിന്റെ കഥകളില്‍നിന്ന് തെരഞ്ഞെടുത്ത രണ്ട് കഥകളുടെ വിവര്‍ത്തനമാണിത്.