‘ബ്യാരി’പോലാവുമോ മലയാളം?

പുതു തലമുറയ്ക്ക് മുന്നില്‍ അടയുന്നത് കേവലമൊരു ഭാഷയുടെ വാതില്‍ മാത്രമല്ല. വലിയൊരു ചരിത്രത്തിന്റെ കവാടം കൂടിയാണ്. പ്രായോഗികജീവിതം എന്ന ഏകലക്ഷ്യം മാത്രം മുന്നില്‍ കാണുന്നവര്‍, മദര്‍ ടങ് എന്ന കോളത്തിലെ ആംഗലേയ ലിപിയിലേയ്ക്ക് മാത്രമായി ചുരുക്കിയിരിക്കുന്നു , മലയാളത്തെ.

ചാനലുകള്‍ മലയാളം സിനിമയോട് ചെയ്യുന്നത്

കെ.ടി.എഫ് എന്ന് ചുരുക്കപ്പേരുള്ള കേരള ടെലിവിഷന്‍ ഫെഡറേഷന്‍ അംഗങ്ങള്‍ താരസിനിമക്കായി തലക്കിടിക്കുകയും കെ.ടി.എഫില്‍ വിനോദ വ്യവസായികളുടെ എണ്ണം അനുദിനം പെരുകുകയും ചെയ്യുമ്പോള്‍ താരങ്ങളെ ചൊറിഞ്ഞ് അഷ്ടി കഴിയുന്നവര്‍ മറിച്ചൊന്ന് തീരുമാനിക്കുമെന്ന് കരുതാനും വയ്യ. തീയറ്ററുകളിലെ പ്രദര്‍ശനത്തില്‍ നിന്നുള്ള സിനിമാ വിജയം (സാമ്പത്തികം) പ്രഹേളികയായി കഴിഞ്ഞ സ്ഥിതിക്ക് കെ.ടിഴഎഫ് അടിക്കുന്ന വഴിയെ സിനിമാലോകം നടക്കുന്നതില്‍ അസ്വാഭാവികതയും കാണാനാവില്ല.

നമ്മുടെ പൌരജീവിതവും രാഷ്ട്രീയവും

മലയാളിയുടെ കഴിഞ്ഞ അര നൂറ്റാണ്ടില്‍ അധികം ജീവിക്കുന്ന ഈ മുന്നണി രാഷ്ട്രീയം. ആ രാഷ്ട്രീയത്തിന്റെ ‘പൊതു സ്ഥാപനങ്ങള്‍’. ആ രാഷ്ട്രീയത്തില്‍ തന്നെ സ്വയം ജീവിതം കണ്ടെത്തിയ നമ്മുടെ ജാതി മത സ്വത്വങ്ങള്‍…രാഷ്ട്രീയം ചത്തു പോയ ഒരു സ്ഥലം എന്ന് നിങ്ങള്‍ നമ്മുടെ ഈ രാഷ്ട്രീയ ജീവിതത്തെ എപ്പോഴെങ്കിലും സങ്കല്‍പ്പി ച്ചു നോക്കിയിട്ടുണ്ടോ?

ചാന്ദ്നിയുടെ പെണ്‍ ‘കുട്ടിക്കാലം’

ആണായി പിറന്ന്, പെണ്ണായി മാറി ഇപ്പോള്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കര്‍ണാടക സ്വദേശി ചാന്ദ്നിയുടെ ജീവിതം ഫോട്ടാഗ്രാഫുകളിലൂടെ.

വരവായി, നാടകവണ്ടികള്‍

അവയിലൊരു സംഘം ഇന്ന് വയനാട് ജില്ലയിലെ മാനന്തവാടിയില്‍നിന്ന് നാടക യാത്രക്ക് തുടക്കം കുറിക്കുന്നു- തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിനയ നാടകകേന്ദ്രത്തിന്‍െറ ‘സമ്മര്‍ തിയറ്റര്‍ ഫെസ്റ്റിവല്‍’. മറ്റൊരു നാടക യാത്ര കടലോര ഗ്രാമങ്ങളിലേക്കാണ്. തീരദേശത്തെ പെണ്‍ജീവിതത്തിന്‍െറ തീച്ചൂട് അരങ്ങിലത്തെിച്ച ‘മല്‍സ്യഗന്ധി’ എന്ന നാടകം യാത്ര പുറപ്പെട്ടു കഴിഞ്ഞു.

ഫെമിനിസ്റ്റെന്ന നിലയില്‍ എന്റെ ജീവിതം

ഇങ്ങനെയൊക്കെയാണെങ്കിലും ‘ഫെമിനിസം’ എന്ന വാക്ക് എന്തോ ഒരു മോശം വാക്കാണ് എന്ന് തന്നെയാണ് ഞാന്‍ കുറെക്കാലത്തേയ്ക്ക് വിശ്വസിച്ചത്. അങ്ങനെയല്ലാതായത് ഏതാണ്ട് പതിനൊന്ന്^പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഫെമിനിസ്റ് എന്ന് സ്വയം വിളിക്കാന്‍ തയ്യാറായ ചില സുഹൃത്തുക്കളാണ് ആ മാറ്റത്തിന് കാരണമായത്. സത്യത്തില്‍ ഞാന്‍ അപ്പോള്‍ ഫെമിനിസ്റ് ആവുകയല്ല, മുമ്പേ ഞാന്‍ ഫെമിനിസ്റ് ആയിരുന്നു എന്ന് അപ്പോള്‍ തിരിച്ചറിയുകയായിരുന്നു എന്ന് പറയാം. അപ്പോള്‍ ഫെമിനിസത്തിന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിര്‍വ്വചനം ‘പെണ്ണും മനുഷ്യനാണ് എന്ന വിപ്ലവകരമായ തിരിച്ചറിവാണ് ഫെമിനിസം’ എന്നായിരുന്നു. (Feminism is the radical notion that women are human beings). ആരാണ് അങ്ങനെ ആദ്യം പറഞ്ഞത് എന്നെനിക്കറിയില്ല–സ്ത്രീ വാദവുമായി ബന്ധപ്പെട്ട് തെരേസ തുടങ്ങിവെച്ച സംവാദം തുടരുന്നു. സുദീപ് കെ.എസ് എഴുതുന്നു

ലിറ്റില്‍ മാസ്റ്റര്‍ ജൂനിയര്‍

സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ സൌമ്യനായി, ബാറ്റിങിന്റെ സകല സൌന്ദര്യവും കളിയിലാവാഹിക്കുന്ന മറ്റൊരു ലിറ്റില്‍മാസ്റ്റര്‍. ഒരുപക്ഷേ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒഴിഞ്ഞുപോകുന്ന ഇടം കോട്ടമൊന്നും കൂടാതെ കാക്കാന്‍ കാലം കാത്തുവെച്ച മറ്റൊരു മാസ്റ്റര്‍ ബ്ലാസ്റ്ററായിരിക്കാം ഈ മുംബൈക്കാരന്‍.

ആറിഞ്ചും ആണത്തവും: മൂന്ന് സാക്ഷ്യങ്ങള്‍

ആണും പെണ്ണും അടങ്ങുന്ന സമൂഹത്തില്‍ അത്രയ്ക്ക് രൂഢമൂലമാണ് ആണത്തത്തിന്റെ അക്രമോത്സുകമായ ആധിപത്യത്തെക്കുറിച്ചുള്ള വിശ്വാസം. ആ വിശ്വാസമാണ് തൊട്ടതിനും പിടിച്ചതിനും പ്രതിഷേധങ്ങള്‍ക്ക് കുറവില്ലാത്ത കേരളത്തില്‍ സൂര്യനെല്ലി ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു ഇരയോടും കുടുംബത്തോടും ആര്‍ക്കും എന്തും ചെയ്യാം എന്ന അവസ്ഥയുണ്ടാക്കുന്നത്-ആഷിക് അബുവിന്റെ 22 FK, ഹരൂകി മുറാകാമിയുടെ 1q84, ഇന്ത്യാവിഷന്‍ പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്കാര ജേതാവ് സുനിതാ കൃഷ്ണന്റെ അനുഭവ സാക്ഷ്യം എന്നിവയിലൂടെ ആണത്തത്തിന്റെ അക്രമോത്സുകതയിലേക്ക്, പെണ്ണിന്റെ പക്ഷത്ത് നിന്ന് നോക്കുമ്പോള്‍ പോലും ആണത്തം അടയിരിക്കുന്ന ആണെഴുത്തുകളിലേക്ക് വ്യത്യസ്തമായ സഞ്ചാരം. ഇ. സനീഷ് എഴുതുന്നു

ഞാന്‍ ആരുടെയും പെങ്ങളല്ല

ഞാന്‍ ആരുടെയും പെങ്ങളല്ല. ആരുടെയും അമ്മയുമല്ല. ഒരു പെണ്ണും അങ്ങനെ അമ്മയും പെങ്ങളുമായി ഒരു പെട്ടിക്കുള്ളിലാവേണ്ടതാണെന്ന് എനിക്ക് തോന്നുന്നുമില്ല. ഞാന്‍ മാത്രമല്ല, ഒരു പെണ്ണും ആരുടെയും പെങ്ങളോ അമ്മയോ അല്ല എന്നും ഞാന്‍ വിശ്വസിക്കുന്നു. അവള്‍ പെണ്ണാണെന്നും പെണ്ണ് എന്നതാണ് അവളുടെ ഐഡന്റിറ്റി എന്നും. ഇത് രണ്ടും അല്ലാത്തതുകൊണ്ട് അതിന്റെയര്‍ഥം എന്റെ ശരീരം വയലേറ്റ് ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നല്ല. അമ്മയോടും പെങ്ങളോടും നിങ്ങള്‍ ചെയ്യില്ല എന്ന് വിശ്വസിക്കുന്ന എല്ലാം എന്നോട് ചെയ്യാന്‍ അവകാശമുണ്ട് എന്നല്ല. ആര്‍ക്കും അതിനുള്ള അവകാശമില്ല എന്നുതന്നെയാണ്

ഫെമിനിസത്തെ ഭയക്കുന്നതെന്തിന്?

ഫെമിനിസമെന്ന വാക്കില്‍ പുരുഷ വിരുദ്ധതയുണ്ടെന്ന് എനിയ്ക്ക് തോന്നിയിട്ടില്ല. സ്ത്രീയില്ലാതെ പുരുഷനില്ലെന്നും പുരുഷനില്ലാതെ സ്ത്രീയില്ലെന്നും ആരെയെങ്കിലും പറഞ്ഞു പഠിപ്പിക്കേണ്ടതുണ്ടോ. അതിനായി പുരുഷന്മാര്‍ ഫെമിനിസമെന്ന വാക്കിനെയും ഫെമിനിസ്റുകളെയും ആഭാസവല്‍ക്കരിക്കേണ്ടതുണ്ടോ. എത്രയോ മഹദ് വ്യക്തികള്‍ നിത്യ സമരങ്ങള്‍കൊണ്ട് വളര്‍ത്തി വലുതാക്കി ഇത്രയോളമെത്തിച്ച ഒരു പ്രസ്ഥാനത്തെ എങ്ങനെ നമുക്കിത്രയും കുറച്ചുകാണാന്‍ കഴിയും. കേവലമൊരു സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍, അല്ലെങ്കില്‍ കന്യകാത്വ ചര്‍ച്ചകളില്‍ ഒതുങ്ങിപ്പോവേണ്ട ഒന്നാണോ ഈ ഇസം.

ഫെമിനിസം എന്ന ബ്രാന്റും കേരള സ്ത്രീത്വത്തിന്റെ “ഫാവിയും”

സ്ത്രീ ശക്തി സ്ത്രീയുടെ ഉള്ളില്‍ തന്നെ ഉള്ള ഒന്നാണ് എന്ന് അടിയുറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അശ്ലീല വാക്കുകള്‍ ഉപയോഗിക്കുന്ന പുരുഷന്മാരെ തോല്‍പ്പിക്കാന്‍ അതുപോലെ തിരിച്ചു സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്നതോ പുരുഷന്മാരുടെ ശരീരഭാഗങ്ങളെ പറ്റി ഉറക്കെ കമന്റുകള്‍ പറയുന്നതോ അല്ല എനിക്ക് സ്ത്രീ സ്വാതന്ത്യ്രം.

ആണായും പെണ്ണായും ചാന്ദ്നിയുടെ ജീവിതങ്ങള്‍

സഹനത്തിന്റെയും പോരാട്ടത്തിന്റയും അതിജീവനത്തിന്റെയും ഇതിഹാസമാണ് ചാന്ദ്നിയുടെ ജീവിതം. ശ്രദ്ധേയനായ മലയാളി ഫോട്ടോഗ്രാഫര്‍ അജിലാല്‍ ആ ജീവിതത്തിലൂടെ പല കാലങ്ങളില്‍ ക്യാമറയുമായി നടത്തിയ യാത്രയാണിത്.

എന്തിനായിരുന്നു ഈ കൊലവെറി ?

‘വൈ ദിസ് കൊലവെറി ഡീ …’ എന്ന ഗാനം ചിത്രീകരിച്ചതുപോലും ബിലോ ആവറേജ് രീതിയിലാണ്. ഒന്നര മണിക്കൂറുകൊണ്ട് തീരുന്ന കഥ വലിച്ചുനീട്ടി അടിച്ചുപരത്തി പറഞ്ഞിരിക്കുന്നു. ഈ ചിത്രത്തിന്‍്റെ പ്രചാരണത്തിന് വളരെ ശക്തമായി ഉപയോഗിച്ച നവ മാധ്യമത്തിന്‍്റെ കരുത്താണ് ഒടുവില്‍ ഈ ചിത്രത്തിന് വില്ലനായതും. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ പടം കണ്ട് പടമായവരുടെ കമന്‍്റുകള്‍ മറ്റൊരു കൊലവെറി തരംഗംപോലെ പാഞ്ഞു. കൊലവെറിക്കുമപ്പുറം തന്നില്‍ പ്രതിഭയുണ്ടെന്ന് ‘കണ്ണഴകാ …’ എന്ന ഗാനത്തിലൂടെ അനിരുദ്ധ് എന്ന സംഗീതസംവിധായകന്‍ തെളിയിച്ചു- പി.ബി അനൂപ് എഴുതുന്നു

ചോരപ്പുഴകളുടെ ആഴമളന്ന ചെറുപുഞ്ചിരി

ശ്രീലങ്കന്‍ വംശഹത്യയുടെ പശ്ചാത്തലത്തില്‍ പൊള്ളുന്നൊരനുഭവം. എ.വി ഷെറിന്‍ എഴുതുന്നു: സ്കൂളിലെ മുതിര്‍ന്ന അധ്യാപകരിലൊരാളാണ് രോഹിണി മിസ്. രണ്ട് പതിറ്റാണ്ടായി മാലെയിലാണ്. സദാ പ്രസന്നവതി. മുഖത്തെപ്പോഴും സ്നേഹവും കരുണയും നിറഞ്ഞൊരു ചിരി കാണും. അത് കുട്ടികളെയും സഹപ്രവര്‍ത്തകരെയും ഒരേപോലെ അവരിലേക്കടുപ്പിച്ചു. ശ്രീലങ്കന്‍ തമിഴ് വംശജയായ അവര്‍ ചോരപ്പുഴ ഒഴുകിയ പലനാളുകളുടെ സാക്ഷിയാണ് അവര്‍. ലങ്കന്‍ ആഭ്യന്തരയുദ്ധത്തിനിടെ, നിരവധി പേര്‍ അരുംകൊല ചെയ്യപ്പെട്ടത് അവരുടെ തൊട്ടുമുന്നിലായിരുന്നു. അതിനും മുമ്പ് നടന്ന ഒരു ചോരക്കളിയിലാണ് ഉറ്റബന്ധുക്കള്‍ മുഴുവന്‍ അവര്‍ക്ക് നഷ്ടമായത്. എങ്കിലും എല്ലാ മുറിവുകളും മറയ്ക്കുന്ന അഭൌമ മന്ദഹാസവുമായി എപ്പോഴും അവര്‍ ഞങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്നു-ശ്രീലങ്കന്‍ വംശഹത്യയുടെ പശ്ചാത്തലത്തില്‍ പൊള്ളുന്നൊരനുഭവം. എ.വി ഷെറിന്‍ എഴുതുന്നു

ഇറ്റാലിയന്‍ കപ്പലും മാധ്യമ പിത്തലാട്ടവും 

ഈ ഇറ്റാലിയന്‍ ബസും അതില്‍ കയറി കേരള പോലീസും, പിറവം ജയിക്കാന്‍ പുറപ്പെട്ടോരുങ്ങിയിറങ്ങിയ യു ഡി എഫും ചെളി തെറിപ്പിച്ചു പാഞ്ഞു പോകുന്നത് കണ്ടു ‘ഹെന്തൊരു സ്പീഡ്’ എന്ന് അന്തം വിടുന്ന ഈ ഫോര്ത്ത് എസ്റ്റെട്ടു കാരില്‍ നിന്നും രക്ഷപെടാന്‍ ഒറ്റ വഴിയെ ഉള്ളൂ . എത്ര വില കുറച്ചു തന്നാലും ഈ മുതലൊന്നും  വാങ്ങി വായിക്കില്ല എന്ന് തീരുമാനിക്കുക .

ഹാച്ചിയെക്കുറിച്ച് അത്രമേല്‍

താമസ സ്ഥലം മാറേണ്ടി വന്ന ദിവസം, ഒരു ക്യാമറയും ആഹാരവും കൊണ്ട് മുറ്റത്തിറങ്ങുന്നത് വരെ ഹാച്ചി മുറ്റത്തെ മുരിക്കിന്‍ ചുവട്ടില്‍ കിടന്നിരുന്നു. ഒരു നിമിഷം കൊണ്ട് അതെവിടെ പോയി എന്ന് കണ്ടു പിടിക്കാനായില്ല. ഒരു പക്ഷെ അനാഥത്വത്തിലൂടെ ഓര്‍മിയ്ക്കപ്പെടുന്നത് അവന് സഹിയ്ക്കാവുന്നതിലും അപ്പുറമായിരിയ്ക്കണം.

കമ്പോളം മുടിക്കു കുത്തിപ്പിടിക്കുമ്പോള്‍

എങ്കിലും “ഉള്ള മുടി മുറിക്കുന്നതാ സ്വാതന്ത്യ്രം?” എന്ന സജിത മഠത്തിലിന്റെ പരസ്യവാചകം വല്ലാത്ത ഒരു പ്രശ്നമാണ്. ഫെമിനിസ്റ് എന്ന പോപ്പുലര്‍ ബിംബത്തെ വെച്ച് കൊണ്ടുള്ള ഒരു കളിയാണ് അത്. ചെറുതായി വെട്ടിയ തലമുടിയുള്ള, മുഖത്ത് ചെറിയ മീശയുള്ള, പുരികം മിനുക്കാത്ത, കക്ഷത്തിലെ രോമം വടിക്കാത്ത, കാലിലെ രോമങ്ങള്‍ നീക്കം ചെയ്യാത്ത, ഹൈ ഹീല്‍ ചെരിപ്പിടാത്ത ഫെമിനിസ്റ് എന്ന വെസ്റ്റേണ്‍ വാര്‍പ്പ് മാതൃകയുടെ ഇന്ത്യന്‍ രൂപമാണ് കോട്ടന്‍ വസ്ത്രങ്ങള്‍ ഇടുന്ന, മേക്കപ്പിടാത്ത, അലസമായി അഴിഞ്ഞ മുടിയുള്ള, ചുവന്ന പൊട്ടുള്ള (ഇതൊരു വലിയ ഫാക്ടര്‍ ആണേ!), ഉച്ചത്തില്‍ സംസാരിക്കുന്ന, പ്രതികരിക്കുന്ന സ്ത്രീ. അവിടെ കൃത്യമായി ചേര്‍ന്ന് പോകുന്ന ഒരു രൂപമായാണ് പരസ്യക്കാര്‍ സജിത മഠത്തിലിനെ അവതരിപ്പിക്കുന്നത്-പ്രഭ സക്കറിയാസ് എഴുതുന്നു

നമുക്കിടയിലെ ടര്‍ക്കി കോഴികള്‍,അറവുകത്തികള്‍

വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്റെ 2004 ലെ മുംബൈ സമ്മേളനത്തില്‍ അരുന്ധതി റോയ് നടത്തിയ പ്രഭാഷണത്തിന് അവര്‍ പേരിട്ടിരുന്നത് ” ഈ നന്ദി പ്രകാശനം ടര്‍ക്കികള്‍ ആസ്വദിക്കുന്നുവോ ” ( Do turkeys enjoy this thanks giving?) എന്നായിരുന്നു. സാമ്രാജ്യത്വ ശക്തികളും ലോക വാണിജ്യ സംഘടനയും ലോകബാങ്കും എല്ലാം ചേര്‍ന്ന് മൂന്നാം ലോക രാജ്യങ്ങളില്‍ നടത്തുന്ന വംശീയ വിവേചനത്തെ ടര്‍ക്കി ക്ഷമാപണത്തോടുപമിക്കുകയാണ് അതില്‍.

കിച്ചുവും രാക്ഷസപക്ഷിയും

കൊച്ചുകൂട്ടുകാര്‍ക്കായി മീനാക്ഷിയുടെ കഥ:കിച്ചു കൈയിലെ എണ്ണ നിറച്ച തുകല്‍ സഞ്ചി പക്ഷിയുടെ നേരെ എറിഞ്ഞു.പക്ഷിയുടെ ശരീരമാകെ എണ്ണയില്‍ കുതിര്‍ന്നു.അപ്പോള്‍ കിച്ചു കൈയിലെ പന്തം പക്ഷിയുടെ നേരെ ഒറ്റയേറ്. തീ ആളിപ്പടര്‍ന്നു. ആ ദുഷ്ടന്റെ കഥ കഴിഞ്ഞു. കുട്ടയിലേറി അവന്‍ ഗ്രാമത്തില്‍ തിരിച്ചെത്ത.അവിടെ ആയിരം സ്വര്‍ണ്ണനാണയങ്ങള്‍കാത്തിരിക്കുന്നുണ്ടായിരുന്നു

കന്യകയല്ല ഈ കോട്ടയം ഫീമെയില്‍!

എന്തായാലും നമ്മള്‍ ഈ സിനിമ കാണാതെ പോവരുത്. കാരണം ഇതിലൊരു മാറ്റത്തിന്റെ കാറ്റുണ്ട്, ചെറുപ്പത്തിന്റെ ചങ്കൂറ്റമുണ്ട്

ഈ ലോകം എന്റെ വിശുദ്ധ ഇടം

വനിതാ ദിനത്തില്‍ നാലാമിടം പ്രസിദ്ധീകരിച്ച ‘പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍’സംവാദം തുടരുന്നു. ജെസി ലൈല ജോയ്എഴുതുന്നു: ഈ ലോകം എന്റെ വിശുദ്ധ ഇടമാണ്. ഇവിടെ ഞാന്‍ എന്നെത്തന്നെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നു. അതെന്റെ സ്വാതന്ത്യ്രമാണ്.

…and she just asks me what’s there in FB?

-വനിതാ ദിനത്തില്‍ നാലാമിടം പ്രസിദ്ധീകരിച്ച ‘പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍’സംവാദം തുടരുന്നു. ടിസി മറിയം തോമസ് എഴുതുന്നു: ഫെയ്സ് ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് ഇടങ്ങളില്‍ സ്വയം പ്രകാശിപ്പിക്കുന്ന സ്ത്രീകളുടെ അഭിപ്രായങ്ങള്‍ പോലെ പ്രധാനമാണ് FBയില്‍ നിന്ന് ഒഴിവായിനില്‍ക്കുന്നവരുടെയും. ഈ തോന്നലാണ്,ആലോചനയാണ് ഒരു സര്‍വേയിലേക്ക് വഴി തെളിച്ചത്.

സൂക്ഷിക്കുക, ഈ കോബ്ര കൊത്തും

അതി സമ്പന്നരായ സഹോദരങ്ങള്‍/സുഹൃത്തുക്കള്‍, അവര്‍ക്കു പ്രേമിക്കാന്‍ പാകത്തില്‍ രണ്ട് തരുണികള്‍ (അതും ഡോക്ടര്‍മാര്‍!), പറഞ്ഞു പണിയിച്ച മാതിരി രണ്ടു വില്ലന്‍മാര്‍, അവരുടെ കുതന്ത്രങ്ങള്‍, സഹോദരങ്ങളുടെ സെന്റിമെന്റ്സ്, കരച്ചില്‍, പിഴിച്ചില്‍, ധര്‍മസങ്കടം, ക്ലൈമാക്സ് അടി, ഗ്രൂപ്പ് ഫോട്ടോ എന്ന മട്ടില്‍ പുരോഗമിച്ച് അവസാനിക്കുന്ന […]

മാധ്യമങ്ങളുടെ ജാതിയും മതവും

ഇരകള്‍ ആരെന്ന് അനുസരിച്ചായിരിക്കും ഇവരുടെ സെന്‍സേഷണലിസം പ്രവര്‍ത്തിക്കുക. ഒരു എന്‍.ജി.ഒ യൂനിയനെയോ അല്ലെങ്കില്‍ അധ്യാപക യൂനിയനെയോ ചുറ്റിപ്പറ്റി ഒരു കേസുവന്നാല്‍. മറ്റ് നിവൃത്തികേടു കൊണ്ട് വാര്‍ത്ത വന്നാലേ ഉള്ളൂ. അല്ലെങ്കില്‍ അതു തേഞ്ഞുമാഞ്ഞുപോവും. ഒന്നോ രണ്ടോ ലക്ഷത്തോളം അംഗബലമുള്ള ആ സംഘടനകളെ […]

ചെന്നായ്ക്കള്‍ക്കു നടുവില്‍ നമ്മുടെ കുഞ്ഞുങ്ങള്‍

കേരളത്തിലും അനേകം കുഞ്ഞുങ്ങള്‍ ആര്‍ത്തി പൂണ്ട വേട്ടക്കാരുടെ ഇരകളായി. തീരെ ചെറിയ പൈതങ്ങള്‍ ക്രൂരമായി കൊല്ലപ്പെട്ടു. അനേകം കുഞ്ഞുങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ നീളുന്ന മാനസികമായ മുറിവുകളേറ്റു

കണ്ണാടിത്തകിടുകള്‍ കടമ്മനിട്ടയെ വായിക്കുമ്പോള്‍

കടമ്മനിട്ടക്കവിതയിലെ ദേശം, പടയണി എന്നീ വഴികളില്‍ സര്‍ജു നടത്തുന്ന വ്യത്യസ്തമായ സഞ്ചാരത്തിന്റെ രണ്ടാം ഭാഗം.

വിപ്ലവച്ചുമരുകള്‍ വില്‍ക്കാന്‍ വയ്ക്കുമ്പോള്‍

തന്റെ മുഖം ഒരിക്കലും വെളിപ്പെടുത്തില്ല എന്ന വാശിയും മാറ്റ് കൂട്ടുന്ന ഘടകങ്ങളില്‍ പെടുന്നു. ബാങ്ക്സി ചിത്രങ്ങളുടെ പോസ്ററുകള്‍, ബാഡ്ജുകള്‍, കോഫീ മഗ്ഗുകള്‍, മറ്റു പ്രദര്‍ശനവസ്തുക്കള്‍ എന്നിവയുടെ വില്‍പ്പനയും പൊടിപൊടിക്കുന്നു. ബാങ്ക്സിയുടെ നിരവധി ചിത്രങ്ങള്‍ മില്യന്‍ കണക്കിന് ഡോളറുകള്‍ക്ക് ലേലം നടക്കാന്‍ പോകുന്നു എന്ന് ഈയിടെ കേട്ട വാര്‍ത്തയാണ് ബാങ്ക്സിയെ വീണ്ടും ഓര്‍മ്മയിലെത്തിച്ചത്. അപ്പോള്‍ ഒരു സംശയം, അല്ല, ആരാണ് ഈ ബാങ്ക്സി? ഇയാള്‍ വരച്ചുപോകുന്ന ചുമരുകള്‍ നഷ്ടപരിഹാരം സഹിതം നികത്തി ചുമരോടെ അടര്‍ത്തിയെടുത്തു കൊണ്ട് പോയി സങ്കല്‍പ്പിക്കാനാവാത്തത്ര വിലയ്ക്ക് ആളുകള്‍ വാങ്ങുന്നു. ബാങ്ക്സി ഇനി മികച്ച ഒരു കച്ചവടക്കാരന്‍ കൂടിയാണോ? – ജീവന്‍ പണയം വെച്ച് വിപ്ലവാത്മക ചുവര്‍ചിത്രങ്ങള്‍ വരക്കുകയും അതിവേഗം കള്‍ട്ടായി മാറുകയും ചെയ്ത ബാങ്ക്സിയുടെ ചിത്രങ്ങള്‍ ലേലത്തിനു തയ്യാറാവുന്ന സാഹചര്യത്തില്‍ കലയെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ചില വിചാരങ്ങള്‍. പ്രഭാ സക്കറിയാസ് എഴുതുന്നു

കല കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍

കലാ ചരിത്രത്തിന്റെ ഏതോ ഇടത്തുവെച്ച് നിശ്ശബ്ദമായ ചെന്നൈയിലേക്ക് സമകാലീന കലയുടെ കാറ്റും വെളിച്ചവും എത്തിക്കുന്ന ആര്‍ട്ട് ചെന്നൈ 2012 എന്ന സംരംഭത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും രേണുരാമനാഥ് എഴുതുന്നു. ഒപ്പം, കുട്ടികളുടെ പ്രിയപ്പെട്ട ‘ഡുംഡും മാമന്‍’ മനുജോസിന്റെ മുന്‍കൈയില്‍ നടക്കുന്ന ‘മരുതം’ അവധിക്കാല കൂട്ടുചേരലിനെക്കുറിച്ചും പറയുന്നു

മതിലിനപ്പുറത്തെ നാരായണിയെ കാണാനാവുമോ?

നാച്വര്‍ ജേണലിലാണ് പരീക്ഷണ വിവരങ്ങള്‍. ഒരുമുറിയില്‍ വച്ചിരിക്കുന്ന വസ്തുവിന്റെ, ക്യാമറക്കും നമുക്കും കാണാനൊക്കാത്ത ഒരുഭാഗം, എങ്ങനെ കാണാനാവുമെന്നാണ് പരീക്ഷണം കാണിച്ചുതരുന്നത്.

ഈ ജനലുകള്‍ അടഞ്ഞുപോവരുത്

കാണെക്കാണെ പല മതങ്ങളായി, ജാതികളായി നാം പകുത്തുപോവുന്നതിനെക്കുറിച്ച്, ഓണവും ക്രിസ്തുമസും ബക്രീദും ഒരുപോലെ കടന്നു വന്ന ജനലുകള്‍ അടഞ്ഞു പോവുന്നതിനെ കുറിച്ച് ഒരാലോചന. അനൂപ് പരമേശ്വരന്‍ എഴുതുന്നു