തുണിസഞ്ചിക്കാരെ കൊണ്ടെന്ത് പ്രയോജനം?

അതുകൊണ്ടല്ലേ നമ്മളിപ്പോഴും ഇവമ്മാരുടെ മെക്കിട്ടുകേറുന്നത്. മരക്കവികള്‍, സിംഹവാലന്‍മാര്‍, ലുബ്ഡൈറ്റുകള്‍!!

കണ്ണുതുറപ്പിക്കുമോ ആമിര്‍ഖാന്‍?

രാജ്യത്തെ ദൃശ്യമാധ്യമരംഗത്ത് സമാനതകളില്ലാത്ത ആരവങ്ങള്‍ സൃഷ്ടിച്ചാണ് പ്രശസ്തനടന്‍ ആമിര്‍ഖാന്‍ അവതരിപ്പിക്കുന്ന ടി.വി ഷോ ‘സത്യമേവജയതേ’ ഓരോ എപ്പിസോഡും പൂര്‍ത്തി യാക്കുന്നത്. സ്റാര്‍ ഗ്രൂപ്പിന്റെ എട്ടു ചാനലുകള്‍ക്ക് പുറമേ ദൂരദര്‍ശന്റെ ദേശീയ ചാനലും ഒട്ടേറെ പ്രാദേശിക ഭാഷാചാനലുകളും ഒരേ സമയം സംപ്രേഷണം ചെയ്യുന്ന പരിപാടി ഹിന്ദിക്ക് പുറമേ ഒട്ടേറെ പ്രാദേശിക ഭാഷകളിലും അവതരിപ്പിക്കുന്നു.

ഒറ്റവെയിലിന് ഉണങ്ങിപ്പോയൊരു പെണ്‍കുട്ടി

അതിനടുത്ത ദിവസം ഉച്ചക്ക്, കോയി തോ രോകോ എന്നു ഉച്ചത്തിലുള്ള നിലവിളി കേട്ട് ഇറങ്ങി നോക്കുമ്പോള്‍ ശിവാനി സാരംഗി എന്ന പാവം അമ്മ അവരുടെ സമനില തെറ്റിയ മകള്‍ക്കു പിന്നാലെ അലറിക്കരഞ്ഞു കൊണ്ട് ഓടുന്നു.

സമസ്തഭാരതം പി.ഒ ധര്‍മപുരാണം

ചുരുക്കത്തില്‍ ധര്‍മ്മപുരിയില്‍ പ്രജാപതിയുടെ ശാകുന്തളപ്രത്യയശാസ്ത്രം പൂര്‍വ്വാധികം ശോഭയോടെ ജ്വലിക്കുന്നു. രാജ്യത്തെങ്ങും സമ്പത്സമൃദ്ധിയും സമത്വസമാധാനവെള്ളരിപ്രാവുകളുടെ ചിറകടികളും. പ്രജകളാണെങ്കിലോ കണ്ണടച്ചിരുന്ന് ആകുവോളം പ്രജാപതിക്കാട്ടം തിന്നുന്നുമുണ്ട്. ധര്‍മ്മപുരിക്കിനിയെന്ത് വേണം! ശാകുന്തളം വിജയിക്കട്ടെ! പ്രജാപതിക്കാട്ടം വിജയിക്കട്ടെ!

എന്നും വാവയായ ഒരാള്‍

അങ്ങനെ ഒരു തുലാവര്‍ഷ രാത്രിയില്‍ ഉമ്മറത്തിണ്ണയിലിരുനു ഊഴം കാക്കേ ദൈവം വെള്ളിനൂലുകള്‍ കോര്‍ത്തൊരു തൊട്ടിലിട്ടു കൊടുത്തു വാവക്ക് . വാവ അതില്‍ കിടന്ന് കൈവിരലുണ്ടും , കാലുകള്‍ പിണച്ച് വച്ചും മയങ്ങി. ഉറങ്ങിയ കുട്ടിയെ ഉണര്‍ത്താതെ ദൈവം ഇറയത്തേക്ക് തന്നെ വീണ്ടും ഇറക്കി കിടത്തി.

അച്യുതാനന്ദന്‍ എങ്ങോട്ട്?

വി.എസ്സിന്റെ സി.പി.എം ജീവിതത്തിനു പൂര്‍ണവിരാമം വീണിരിക്കുന്നു. ഇനി അതിനകത്തു ജഡതുല്യമായി കിടക്കണോ കമ്യൂണിസ്റു രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാവണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. കേരളത്തിന്‍ ജനശക്തി കൈനീട്ടി വിളിക്കുന്നത് ഏതൊരാളും കാണുന്നുണ്ട്. വരൂ, നമുക്കു രക്തസാക്ഷികളാവാം എന്നു വിജയന്‍മാഷ് പറഞ്ഞത് ഒരു വി എസ്സിനോടല്ല. അണിചേരുന്ന ധീരന്മാരില്‍ വി.എസ്സുമുണ്ടാകണം എന്നു പക്ഷേ കേരളം ആഗ്രഹിക്കുന്നു

വിന്‍സന്‍ എം പോളിന് ഒരു തുറന്ന കത്ത്‌

അണ്ടി കോര്‍പ്പറേഷനിലേക്കോ , ചകിരി കോര്‍പ്പറേഷനിലേക്കോ ,ട്രെയിനിംഗ് ക്യാമ്പിലെക്കോ നിര്‍ബന്ധിത മാറ്റം കിട്ടി പോകുന്നതിനു മുമ്പ് , സാര്‍ അതുവരെ അറിഞ്ഞ കാര്യങ്ങള്‍ ,ഒരു പത്രസമ്മേളനം നടത്തി വിളിച്ചു പറയുക സര്‍. ഒന്നിനുമല്ല .മറ്റൊരു ക്രൈമും അതിനെ പിന്തുടര്‍ന്ന് ഉണ്ടാവില്ല . സാറിന് ഒരു പാട് നഷ്ടങ്ങള്‍ ഉണ്ടാവുമെങ്കിലും വിളിച്ചുപറയുക സര്‍ .സാര്‍ മുന്നും പിന്നും നോക്കാതങ്ങു പറയുക സര്‍ .

ഹാവൂ… കഴിഞ്ഞു, എന്തുവാരുന്നു അത്?

ഒരു സിനിമ പ്രദര്‍ശനത്തിനു എത്തുംമുമ്പേ, അതിന്റെ നിര്‍മാണം നടക്കുമ്പോള്‍ തന്നെ, പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ തന്നെ അതിന്റെ പ്രേക്ഷകരും തയ്യാറെടുത്തുകൊണ്ടിരിക്കയാണ്. കൊടുത്ത കാശ് മുതലാവുന്നതിനേക്കാളുപരി പാളിച്ചകളും ഏച്ചുവെപ്പുകളുമില്ലാത്ത കഥയും കഥപറച്ചിലും അഭിനയമികവും നമ്മളാഗ്രഹിക്കുന്നു. പ്രത്യേകിച്ചും സിനിമയുടെ മുന്നിലും പിന്നിലുമുള്ളവരും പ്രേക്ഷകരും സമപ്രായക്കാരും സമകാലീനരും ആയിരിക്കുമ്പോള്‍.

എന്റെ കീബോര്‍ഡ് ചോരയില്‍ കുതിര്‍ന്നിരിക്കുന്നു

ജീവിക്കുന്ന കാലത്തെ വ്യക്തമായ രാഷ്ട്രീയബോധത്തോടെ സദാ പകര്‍ത്തുന്ന പ്രമുഖ എഴുത്തുകാരന്‍ എന്‍.പ്രഭാകരന്റെ ബ്ലോഗ് ‘ഇറ്റിറ്റിപ്പുള്ള്’ ആ അവസ്ഥയുടെ നേര്‍ക്കാഴ്ചയാണ്. ചന്ദ്രശേഖരന്റെ അരുംകൊലയ്ക്കുശേഷമുള്ള ദിവസങ്ങളില്‍ അദ്ദേഹമെഴുതിയ കുറിപ്പുകളും കവിതകളും ചെറിയ കഥകളുമെല്ലാം പകര്‍ത്തുന്നത് കൊടുങ്കാറ്റില്‍പ്പെട്ട ആ ദിനങ്ങളാണ്. നമുക്കുചുറ്റുമുള്ള മറ്റനേകം മനുഷ്യരുടെ മനസ്സു തന്നെയാണ് ആ വരികള്‍. കേരളത്തിന്റെ ഇടതുപക്ഷ ജീവിതങ്ങള്‍ കടന്നുപോന്ന സംഘര്‍ഷഭരിതമായ നാളുകളുടെ അസാധാരണമായ രേഖപ്പെടുത്തല്‍ എന്ന നിലക്ക് ആ ബ്ലോഗ് പോസ്റുകള്‍ നാലാമിടം പ്രസിദ്ധീകരിക്കുന്നു

വി എസ്, അങ്ങ് സ്വയം പുറത്തു പോവുകയാണ് നല്ലത്

പ്രിയപ്പെട്ട വി എസ്, പാര്‍ട്ടി തത്വങ്ങള്‍ക്കനുസൃതമായി സംസ്ഥാന സമ്മേളനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ പിരിച്ചു വിടാന്‍ ആവശ്യപ്പെടുന്നതിനേക്കാള്‍ നല്ലത്, അങ്ങ് സ്വയം പുറത്തു പോയി പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതാണ്.

നമ്മുടെ മനസാക്ഷിയുടെ കുപ്പായത്തില്‍ നമ്മുടെ തന്നെ ഫാസിസ്റ്റ് ഇരട്ട

ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു ജനകീയ ഇടതു പക്ഷത്തിനുള്ള സാധ്യകള്‍ ഉയര്‍ത്തുന്നുണ്ടോ, എന്ന ചോദ്യത്തോട്, ആത്മാര്‍ഥമായി, മറുപടി പറയുന്ന വളരെ കുറച്ചു പേരെ ഉള്ളൂ എന്നത് വസ്തുതയാണ്. എതിര്‍ചേരിയുടെ പതനത്തില്‍ ഒതുങ്ങാത്ത രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ഒരു ജനകീയ ഇടതു പക്ഷത്തിന്റെ ആവശ്യകതയാണ്, ചന്ദ്രശേഖരനെപ്പോലൊരാളുടെ മരണത്തില്‍ നിന്ന്, നാം കണ്ടെത്തേണ്ടത്.

മലയാളി എഴുത്തുകാര്‍ ഇങ്ങനെയാണ് അവരുടെ പേടി പ്രഖ്യാപിച്ചത്

ആശയോല്‍പ്പാദകര്‍ ആയ ബുദ്ധിജീവികള്‍ ആവാന്‍ ബൌദ്ധിക പ്രാപ്തിയോ സ്വാതന്ത്യ്രബോധമോ രാഷ്ട്രീയ ജാഗ്രതയോ ഇല്ലാത്ത എഴുത്തുകാര്‍ ആയിരിക്കും നമ്മുടെ മുന്നണി രാഷ്ട്രീയത്തിന്റെ പ്രശസ്തരായ രോഗികള്‍. എന്നാല്‍, ഈ മുന്നണി രാഷ്ട്രീയം കൊന്നിട്ട ഇരകള്‍ ആണ് അതിന്റെ പരസ്യപ്പെടുത്തിയ ജീവിതം : നമ്മുടെ ദലിത് ആദിവാസി ജീവിതം.

ചക്കകൊണ്ട് നാലിനം

ഇത് ചക്കക്കാലം. മലയാളികള്‍ക്ക് വേണ്ടാതായി തുടങ്ങിയ ചക്കയ്ക്ക് വീണ്ടും പ്രിയമേറിയ കാലം. ചക്കയില്‍നിന്നുള്ള പതിവു വിഭവങ്ങള്‍ക്കു പുറമേ, പുതിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കായി അന്വേഷണം നടക്കുന്ന കാലം. ഇതാ,ചക്ക കൊണ്ടുണ്ടാക്കുന്ന നാല് രുചികരമായ വിഭവങ്ങള്‍. സലൂജ അഫ്സല്‍ എഴുതുന്നു

മരണത്തോളം പെയ്യുന്ന ചില മഴകള്‍

വാക്കുകളാണ് ഭൂമിയിലെ ഏറ്റവും നിസ്സഹായരായ ജീവികളെന്നു ചിലപ്പോള്‍ തോന്നും, ഒരു ഹൃദയത്തെ ചേര്‍ത്ത് പിടിക്കാന്‍ വിരലുകള്‍ക്ക് അതിനേക്കാള്‍ ത്രാണിയുണ്ടെന്നും. ചേര്‍ത്ത് പിടിക്കുമ്പോള്‍ പനി ആറിയതിന്റെ വിയര്‍പ്പു ഗന്ധം അവരെ ചൂഴ്ന്നു നിന്നിരുന്നു, അമ്മയുടെ മണം അതാണെന്ന് എനിക്കപ്പോള്‍ തോന്നി. ഇടയ്ക്കെപ്പോഴെങ്കിലും പനിവന്നു മാറുമ്പോള്‍ ആ പനിചൂടിന്റെ വിയര്‍പ്പു ഗന്ധം വത്സലേച്ചിയുടെ ഓര്‍മ്മ കൊണ്ടു വരും. കരയാന്‍ തോന്നും .

മുസോളിനി പാര്‍ക്കുന്നത് നമ്മുടെ അയലത്താണ്

പൊതു ഇടങ്ങള്‍ നഷ്ടപ്പെടുന്നത് അറിയാതെയാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത് . പാര്‍ട്ടികള്‍ക്ക് വെളിയില്‍ രാഷ്ട്രീയം സംസാരിക്കാവുന്നതും, മതങ്ങള്‍ക്ക് വെളിയില്‍ ആത്മീയത അന്വേഷിക്കാവുന്നതും, സാഹിത്യസംഘങ്ങള്‍ക്ക് വെളിയില്‍ എഴുതാവുന്നതും ,കവിക്കൂട്ടങ്ങള്‍ക്ക് വെളിയില്‍ കാവ്യാനുശീലനം നടത്താവുന്നതും, താരസംഘടനകള്‍ക്ക് വെളിയില്‍ നടിക്കാവുന്നതുമായ ഇടങ്ങള്‍. പതിയെ, പതിയെ രക്തത്തില്‍ പടരുന്ന വിഷം പോലെ ഭയം നമ്മെ മൂടിക്കൊണ്ടിരിക്കുന്നു .

മലയാളം: മാറ്റങ്ങളെ ഭയക്കുന്നതെന്തിന്?

മലയാളഭാഷ നമ്മുടെ ചരിത്രവും സംസ്കൃതിയുമായി അഴിച്ചെടുക്കാനാവാത്തവണ്ണം ഇഴപിരിഞ്ഞുകിടക്കുമ്പോള്‍, ഭാഷയ്ക്ക് സംഭവിക്കുന്ന ജീര്‍ണത നമ്മുടെ ചരിത്രത്തിനും സംസ്കൃതിക്കും സംഭവിക്കുന്ന ജീര്‍ണത തന്നെയാണെന്ന് നാം വേദനയോടെയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

ബ്യാരി: ലിപിയില്ലാത്ത ജീവിതങ്ങള്‍

ബ്യാരി ഒരു ഭാഷയാണോ എന്ന തര്‍ക്കം ഏറെ വര്‍ഷങ്ങളായി ഭാഷാശാസ്ത്രത്തെ അലട്ടുകയാണ്. എങ്കില്‍ ‘മൊകണ്ടാ എടപെട്വണ്ണ’ എന്നതും മലയാളമാണല്ലോ എന്നാണ് പറയുന്നത്. ഇത് ഭാഷയുടെ പ്രാദേശിക വഴക്കമാണ് എന്നും ‘യോടേ പോന്നേ’ എന്നത് മലയാളമല്ല എന്നുമാണ് ബ്യാരി വാദികള്‍ വാദിക്കുന്നത്. ഹിന്ദിയുള്‍പ്പടെയുള്ള വലിയ ഭാഷകള്‍പോലും അപഭ്രംശഭാഷയുടെ പട്ടികയിലാണ്പെടുന്നത്. അതുപോലെ എന്തുകൊണ്ട് ബ്യാരിയെയും ഉള്‍പ്പെടുത്തികൂടാ എന്ന വാദമാണ് ബ്യാരികള്‍ നിരത്തുന്നത്. കന്നടഭാഷയിലും പ്രാദേശിക വകഭേദങ്ങള്‍ ഉണ്ട്. മംഗലാപുരത്തെ കന്നടയല്ല ബാംഗ്ലൂരുവില്‍ സംസാരിക്കുന്നത്.

ഒരു നുള്ള് രഹസ്യം ചേര്‍ത്ത് പോത്തുകറി വയ്ക്കുമ്പോള്‍

ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം നിശ്ശബ്ദത കൊണ്ട് മൂടിവെച്ചു തന്നെയാണ് പോത്തുവിഭവങ്ങള്‍ പാചകം ചെയ്യന്നത്. ഹോസ്റ്റല്‍ മുറികളില്‍ മാത്രമല്ല, അപ്പാര്ട്ടുമെന്‍്റുകളിലും, ഭക്ഷണശാലകളിലും ഒരു നുള്ള് രഹസ്യം കൂടി ചേര്‍ത്താ ണ് ബീഫ് വിഭവങ്ങള്‍ തയാറാക്കുന്നത്. ബീഫ് രുചിയുടെ കഥകള്‍ ചെറിയ ചില കൂട്ടങ്ങളില്‍ മാത്രം […]

കാര്‍ ആദ്യം പോകണമെന്ന് ആരു പറഞ്ഞു ?

പ്രസാദ് രാമചന്ദ്രന്റെ യാത്രാ കോളം തുടങ്ങുന്നു: സിഗ്നലുകളില്‍ കുടുങ്ങിക്കിടമ്പോള്‍ എപ്പോഴും കണ്ണുടക്കുന്നത് സൈക്കിളുകളിലാണ്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഏറെ പുച്ഛം തോന്നുന്ന വിധമാണ് നമ്മുടെ നഗരങ്ങളില്‍ അവയുടെ യാത്ര. കാല്‍നടക്കാര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും ഒരേ പോലെ ശല്യക്കാര്‍ എന്ന പൊതുധാരണയുമുണ്ട്. ശബ്ദവും മലിനീകരണവും ഇല്ലാതെ, ഇന്ധനം കത്തിച്ച് പുകയ്ക്കാതെ നിശബ്ദമായി ഒഴുകുന്ന സൈക്കിളുകള്‍ക്ക് നഗരത്തിലെ നിരത്തുകളില്‍ ഇടം കിട്ടുക ഇനിയെന്നാണ്?

അനാമികയുടെ നിറങ്ങള്‍

ഈ പംക്തിയില്‍ ഇത്തവണ അനാമികയുടെ ചിത്രങ്ങള്‍. ബാംഗ്ലൂരിലെ നന്ദിനി ലേഔട്ട് പ്രസിഡന്‍സി സ്കൂളില്‍ അഞ്ചാം തരം കഴിഞ്ഞു. ആറാംതരത്തിലേക്ക് പോകാനുള്ള പുറപ്പാടിലാണ്

പിറക്കാതിരിക്കട്ടെ,പുതിയ കുടിപ്പകകള്‍

എതിരാളിയുടെ രക്തം കണ്ടേ അടങ്ങൂ എന്ന് ഓരോരുത്തരും വാശിപിടിക്കുമ്പോള്‍ ചിന്നിച്ചിതറിപ്പോകുന്നത് ഒരേ ചോരയും മാംസവുമുള്ള മനുഷ്യരാണ്. വലിയ നേതാവായാലും വാലറ്റത്തെ പ്രവര്‍ത്തകനായാലും ജീവന് രണ്ട് വിലയാണെന്ന് വരുമോ? ഹൈ പ്രൊഫൈല്‍ എന്നും ലോ പ്രൊഫൈല്‍ എന്നും രാഷ്ട്രീയക്കൊലപാതകങ്ങളെ വേര്‍തിരിക്കുമ്പോള്‍ പിടഞ്ഞുമരിച്ച ജീവനെയും ചിതറിച്ചെറിച്ച ചോരയെയും മാംസത്തെയും നമ്മള്‍ ഏത് ഗണത്തില്‍പ്പെടുത്തും?

ശീര്‍ഷകം വെട്ടിനുറുക്കപ്പെട്ട ഒരു കവിത

സമവായങ്ങളാല്‍ മലിനപ്പെടാത്ത ധീരമായ ജീവിതമായിരുന്നു, വടകരക്കടുത്ത്വെച്ച് അക്രമിസംഘം വെട്ടിക്കൊന്ന ടി.പി ചന്ദ്രശേഖരന്റേത്. രാഷ്ട്രീയം കത്തുന്ന തെരുവുകളില്‍ ജീവിതം മുഴുവന്‍ നടന്നുതീര്‍ത്ത അദ്ദേഹത്തെ ചൊല്ലി തെരുവുകളില്‍ ഇപ്പോഴും വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. മനുഷ്യത്വത്തിന്റെ ഭാഷ മായ്ച്ചുകളയുന്ന കക്ഷിരാഷ്ട്രീയ വടംവലിയാണ് അരങ്ങുതകര്‍ക്കുന്നത്. അതിന്റെ ക്രൂര യുക്തികള്‍ക്കും മനുഷ്യപ്പറ്റില്ലാത്ത ന്യായാന്യായങ്ങള്‍ക്കുമിടയിലാണ് ഒരു കവിത ‘നാലാമിട’ത്തിന് ഇ മെയിലില്‍ അയച്ചു കിട്ടുന്നത്. എല്ലാം കണ്ടുകൊണ്ടേയിരിക്കുന്ന സാധാരണ മനുഷ്യരുടെ അടഞ്ഞുപോയ ഭാഷയില്‍, അവരുടെ വ്യഥകളുടെ നേര്‍പകര്‍പ്പു പോലൊരു കവിത. വ്യക്തിപരതയില്‍നിന്ന് രാഷ്ട്രീയത്തിലേക്കു വളരുന്ന സ്ഫടിക മുനയുള്ള ആ കവിത ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

ബ്രാന്‍ഡ് ഫെമിനിസം കേരള മോഡല്‍

അവകാശങ്ങള്‍ കൂട്ടായി നേടിയെടുക്കുന്നതിനു കേരളത്തില്‍ സ്ത്രീകളുടെ ശക്തമായ ഫെമിനിസ്റു മൂവുകള്‍ ഉണ്ടാകേണ്ട നേരം തന്നെയാണിത്. ഇതോടൊപ്പം , സ്ത്രീ ശാക്തീകരണത്തിന്റെ മൂര്‍ത്തികളാണ് തങ്ങള്‍ എന്നു പൊതു ലോകത്തെ ധരിപ്പിച്ച്, അതിനു പകരം കിട്ടുന്ന വ്യക്തി അധികാര ഇമേജുകള്‍ഉപയോഗിച്ച്, സ്ത്രീയുടെ ശരീരത്തിന്റേയും തലമുടിയുടേയും കച്ചവട സാധ്യതകളുടെ കൂട്ടിക്കൊടുപ്പു നടത്തുന്ന ഫെമിനിസത്തിന്റേയും സിനിമാ ആര്‍ട്ടിന്റെയും കള്ള നാണയങ്ങളെ തിരിച്ചറിയേണ്ടതുമുണ്ട്.

ഹൈറേഞ്ചിന് ഒരു ജലസ്മാരകം

ഹൈറേഞ്ചിലെ ജീവിതവും സംസ്കാരവും നട്ടുനനച്ച ജലാശയങ്ങളുടെ അകാല മരണങ്ങളെക്കുറിച്ച് കെ. പി ജയകുമാര്‍ എഴുതുന്നു: ഇപ്പോള്‍ മീനുകള്‍ വരാറില്ല. ആറ്റിലേക്ക് ചെന്നുചേരുന്ന നീരൊഴുക്കുകളില്‍ പലതും നിലച്ചുപോയിരിക്കുന്നു. അവശേഷിക്കുന്നവ നൂലുപോലെ ഒഴുകി തീരുകയാണ്. ആനക്കല്‍ മലകളില്‍ ആരംഭിച്ച് പാലാറെന്നും കോമ്പയാറെന്നുമുള്ള പേരുകളിലൂടെ ഒഴുകി കല്ലാര്‍ കടന്ന് തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുത്തനെ പതിക്കുന്ന ആറ്റിലായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം നീന്തിക്കളിച്ചത്.

ലിപി കുത്തിവരയല്ല

ലിപിയെ സംബന്ധിച്ച സൌന്ദര്യബോധം എല്ലാ ജനതകള്‍ക്കുമുണ്ടായിരുന്നു. ജ്യാമിതീയമായ ഒന്നല്ല ലിപിയുടെ സൌന്ദര്യം. അത് ഒരു സംസ്കാര ചിഹ്നമാണ്. ചില സ്വേച്ഛാധിപതികള്‍ പൊതുലിപി അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് സാംസ്കാരികവും രാഷ്ട്രീയവുമായ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട്. ഭാഷയും എഴുത്തും ജനങ്ങളുടെ നിരന്തരോപയോഗത്തിലൂടെ രൂപപ്പെടുന്നതാണ്. അവയ്ക്ക് കാലകാലങ്ങളില്‍ കൃത്രിമമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കാന്‍ സാദ്ധ്യമല്ല’.

ചിതറിയിട്ടും അറ്റുപോവാത്ത ഒരാള്‍

ഇത്രയധികം ഭീഷണികള്‍ ഉണ്ടാവുമ്പോള്‍, രാത്രി ഒറ്റക്ക് ബൈക്കില്‍ പോവുന്നത് ശരിയല്ലെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തനിച്ച് പോവരുതെന്നും മുന്‍കരുതല്‍ എടുക്കണമെന്നും മറ്റു പലരും ഉപദേശിക്കാറുമുണ്ട്. എന്നാല്‍, ടി.പി ഒരു യാത്രയും മുടക്കിയില്ല. ഭീഷണികാരണം ജോലികള്‍ മാറ്റിവെക്കാനോ മരണത്തെപ്പേടിച്ച് സമവായത്തിനു നില്‍ക്കാനോ ഒരിക്കലും ആ മനുഷ്യന്‍ തയ്യാറായിരുന്നില്ല. ‘മാക്സിമം, മരിക്കുകയല്ലേ ചെയ്യൂ. അവര്‍ കൊന്നോട്ടെ’-ഇതായിരുന്നു ഇത്തരം സന്ദര്‍ഭങ്ങളിലെ ടി.പിയുടെ പതിവു മറുപടി.

അവനെയാണ് എന്റെ ഭാഷാശാസ്ത്രത്തിലിട്ട് വെട്ടിക്കൊന്നത്

വീട്ടിലേക്കുള്ള യാത്രാമധ്യേ ഇന്നലെ രാത്രിയില്‍ വടകരക്കടുത്ത് വള്ളിക്കാട് വെച്ച് അക്രമി സംഘം വെട്ടിക്കൊന്ന റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.ചന്ദ്രശേഖരന്റെ കാമ്പസ് കാലം. ജോ മാത്യു എഴുതുന്നു

ഫഹദ്ഫാസിലും പെണ്ണുങ്ങളും ഡയമണ്ട് നെക് ലെയ്സും

പുതിയൊരു സിനിമാ രീതിയിലേക്ക് തനിക്ക് മാറാനാവും എന്ന് ഈ നെക്ലേസിലൂടെ തെളിയിച്ചതിന് ലാല്‍ജോസ് ഒരു കയ്യടി അര്‍ഹിക്കുന്നു. അതേസമയം ആ പുതുമയുടെ മറവില്‍ വിപണനം ചെയ്യുന്ന അങ്ങേയറ്റം പിന്തിരിപ്പനായ ആശയങ്ങളുടെ പേരില്‍ ലാല്‍ജോസ് ഒരു ‘കരണത്തടി’യും അര്‍ഹിക്കുന്നു.

തിരിച്ചറിയല്‍ കാര്‍ഡിലെ ചാന്ദ്നി

ആണായി പിറന്ന്, പെണ്ണായി മാറിയ കര്‍ണാടക സ്വദേശി ചാന്ദ്നിയെക്കുറിച്ച ഫോട്ടോ എസ്സേ അവസാനിക്കുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ചാന്ദ്നിയുടെ ജീവിതം ശ്രദ്ധേയനായ ഫോട്ടോഗ്രാഫര്‍ അജിലാലാണ് പകര്‍ത്തിയത്.