എയര്‍പോര്‍ട്ടിലെ യുവതി: ഒരു വാര്‍ത്താ വേട്ടയുടെ കഥ

കാലിക്കറ്റ് സര്‍വകലാശാലയുടെ ഡല്‍ഹിയിലെ താല്‍ക്കാലിക ലെയ്സണ്‍ ഓഫീസര്‍ നിയമനവുമായി ബന്ധപ്പെട്ട് ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ യാഥാര്‍ത്ഥ്യമെന്തൊക്കെയാണ്? എയര്‍പോര്‍ട്ടില്‍ പരിചയപ്പെട്ട യുവതിക്ക് വി.സി അനധികൃതമായി ജോലി നല്‍കിയെന്ന വാര്‍ത്തയിലെ കൂട്ടിച്ചേര്‍ക്കലുകളും വളച്ചൊടിക്കലുകളും പച്ചക്കള്ളങ്ങളും എത്രത്തോളം. ആരോപണ വിധേയായ യുവതിക്കെതിരെ തെറിവിളികള്‍ വ്യാപകമാവുന്ന ഘട്ടത്തില്‍, ലേഖകന്‍ നടത്തിയ കള്ളക്കളികള്‍ ഇപ്പോഴിതാ പുറത്തുവരുന്നു. വ്യക്തിഹത്യയിലേക്ക് തരംതാണ റിപ്പോര്‍ട്ടിന്‍െറ പിന്നാമ്പുറങ്ങളില്‍ ‘നാലാമിടം’ നടത്തുന്ന അന്വേഷണം

മോഹന്‍ലാല്‍ ഗ്രാന്റ്മാസ്റ്ററാവുമ്പോള്‍…

നായക കഥാപാത്ര സൃഷ്ടിയിലെ ഈ പ്രത്യേകതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ‘ഗ്രാന്റ്മാസ്റ്റര്‍’ നൂറ്റൊന്നാവര്‍ത്തി നമ്മള്‍ കണ്ട സ്ഥിരം ‘കൊലപാതക പരമ്പരാന്വേഷണം’ മാത്രമാണ്. അങ്ങനെയല്ലാതെ വേറിട്ടൊരു സിനിമയാക്കാനുള്ള പല സാധ്യതകളും ഉണ്ടായിരുന്നു എന്നതു സത്യം.

ഫെമിനിസം ‘തെറി വാക്കാ’യതെങ്ങനെ?

21ാം നൂറ്റാണ്ടിലെ ചെറുപ്പക്കാരില്‍ ആണിലും പെണ്ണിലും ഇന്ത്യന്‍ ഫെമിനിസത്തിന്റെ ഈ വര്‍ഗ്ഗീയ രാഷ്ട്രീയ അധികാരമുഖത്തെ തിരിച്ചറിയുന്നവരുടെ എണ്ണം കൂടുന്നുണ്ട് എന്നു തോന്നുന്നു. വര്‍ഗ ജാതി-മത-ലിംഗ വിവേചനങ്ങള്‍ക്കു പുറത്തു കടക്കുന്ന ഒരു സ്വാതന്ത്യ്രം ഇഷ്ടപ്പെടുന്നവരാണ് അവര്‍. എന്നാല്‍ അവര്‍ ഇന്നു വല്ലാത്ത ഒരവസ്ഥയെ അഭിമുഖീകരിക്കുന്നവരുമാണ്. അവര്‍ക്ക് വേണ്ടത്, ആത്മാര്‍ത്ഥമായ നേതൃത്വമാണ്.

Manglish കൊണ്ട് മരിക്കില്ല, മലയാളം

ഇംഗ്ലീഷിലേക്ക് ദിനവും വന്നു കൊണ്ടിരിക്കുന്ന പുതിയ പുതിയ വാക്കുകള്‍ ആ ഭാഷയുടെ ആയുര്‍ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയല്ലാതെ മലിനപ്പെടുത്തുകയല്ല. ഭാഷയുടെ ഗുണപരമായ പരിണാമം സംഭവിക്കേണ്ടത് ഇങ്ങനെ കൊണ്ടും കൊടുത്തും തന്നെയാണ്. അത് കൊണ്ട് മലയാള ഭാഷയുടെ മരണമണി മുഴങ്ങുന്നുവോ എന്ന സന്ദേഹം അസ്ഥാനത്താണ്.