മലയാള സിനിമയിലെ ഉസ്താദുമാര്‍

ഹൃദയത്തെ സ്പര്‍ശിക്കുന്ന നന്‍മയുള്ള സിനിമയാണ് ഉസ്താദ് ഹോട്ടല്‍. സിനിമയെന്ന പേരില്‍ ആഭാസത്തരങ്ങളും അശ്ലീലതയും ആഘോഷിക്കപ്പെടുന്ന ‘ബാച്ച്ലര്‍’ കാലത്ത് അതിലൊന്നുംപെടാതെ നല്ല സിനിമയുടെ വഴി കാട്ടുകയാണ് ഈ ചിത്രം.

ദൈവം വിശ്രമിക്കാന്‍ വരുന്ന മുറികള്‍

ഇത്തവണ അടിവയറ്റില്‍ അനക്കങ്ങളില്ല. മറിച്ച് വേദനയും തീയും തുപ്പുന്ന ആ അവയവത്തില്‍ വളരുന്ന ജീവനില്ലാത്ത മാംസത്തെ നീക്കം ചെയ്യാനായിരുന്നു അത്. ‘രണ്ടിനും ഒരേ ചിലവാണ്’-ഡോക്ടര്‍ പറഞ്ഞു.

ഒളിച്ചുകടത്തിയ കേരളം തിരിച്ചു ചോദിക്കുന്നത്

കനേഡിയന്‍ പ്രവാസ ജീവിതത്തെക്കുറിച്ച് നിര്‍മല എഴുതുന്നു. ദീര്‍ഘ ലേഖനത്തിന്റെ രണ്ടാം ഭാ

എഴുപതുകള്‍ തിരിഞ്ഞുകൊത്തുമ്പോള്‍

കേരളം അടിയന്തരാവസ്ഥയ്ക്ക് മുമ്പും അതിന് ശേഷവും ആ ചരിത്രസന്ധിയോട് പ്രതികരിച്ച വിധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുതന്നെയാണ്. സി പി ഐ പരസ്യമായി അടിയന്തരാവസ്ഥയോടൊപ്പം നിന്നപ്പോള്‍ സി പി എം മടിച്ചുമടിച്ചാണ് പ്രതികരിച്ചത്. ഇന്ദിരയുടെ ഇരുപതിന പരിപാടിയെ സി പി ഐയും തുടക്കത്തില്‍ സിപി എമ്മും അംഗീകരിക്കുകയും ചെയ്തിരുന്നു. നേതാക്കളെല്ലാം അറസ്റുവരിക്കുകയും ജയിലില്‍ പോകുകയും ചെയ്യുക എന്ന അടവുതന്ത്രമാണ് സി പി എം സ്വീകരിച്ചത്. നക്സലൈറ്റുകളും ആര്‍ എസ് എസ് പ്രവര്‍ത്തകരും കേരളത്തില്‍ അടിയന്തരാവസ്ഥയെ നേര്‍ക്കുനേര്‍ എതിരിട്ടു. കീഴടങ്ങി ജീവിക്കുന്നതാണ് മലയാളി ഇഷ്ടപ്പെട്ടത് എന്നതാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വലിയ വിജയം സൂചിപ്പിക്കുന്നതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്- അടിയന്തിരാവസ്ഥയുടെ പല അടരുകളിലക്ക് പില്‍ക്കാലത്തുനിന്നും കെ.പി ജയകുമാര്‍ നടത്തിയ അന്വേഷണം. രണ്ട് ഭാഗങ്ങളായി നാലാമിടം പ്രസിദ്ധീകരിക്കുന്ന ദീര്‍ഘലേഖനത്തിന്റെ ആദ്യ ഭാഗം

ഭാവിയുടെ ചുമരെഴുത്തുകള്‍

എല്ലാറ്റിനും ഉപരിയായി, ഇന്നുള്ള പ്രതീക്ഷാനിര്‍ഭരമായ ഒരു അനുകൂല ഘടകം ഇന്റര്‍നെറ്റ് ആണ്. മാധ്യമക്കുത്തകകളെ അതിജീവിച്ച് വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനും ജനങ്ങളിലെത്തിക്കാനും അതിനുള്ള കരുത്ത് ഇതിനകം വ്യക്തമായതാണ്.

പറയേണ്ട, ഞങ്ങള്‍ കുനിഞ്ഞോളാം

ഇപ്പോള്‍ കുനിയാന്‍ ആരും പറയേണ്ടതില്ല. ഭരണകൂടവും മേധാവിത്വ ശക്തികളും ആഗ്രഹിക്കുന്നതെന്തെന്നു മനസിലാക്കി ഇഴയാന്‍ അവര്‍ പഠിച്ചിരിക്കുന്നു. സ്വമേധയയാ ഉള്ള സെന്‍സര്‍ഷിപ്. നമ്മുടെ മാധ്യമ ലോകം പല വിഷയങ്ങളിലും അത് നടപ്പാക്കുന്നു.

നിങ്ങള്‍ക്കു മുന്നില്‍ കൊട്ടിയടയാന്‍ ചില വാതിലുകളുണ്ട്

അറിവുകള്‍ക്ക് പരിധി നിശ്ചയിക്കുകയും അതിനൊപ്പം, ചില കാര്യങ്ങള്‍ കൂടുതല്‍ അറിയുകയും ചെയ്യുമ്പോഴാണ് നിങ്ങള്‍ സ്വയം ഭയക്കേണ്ടത്. എന്റെ മൂക്കിന്‍ തുമ്പു വരെയേ നിങ്ങള്‍ക്ക് സ്വാതന്ത്യ്രമുള്ളൂ എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു പാഴ്ച്ചൊല്ലാണ്. ഓരോ കുടിയിറക്കും അവനെ സംബന്ധിച്ചിടത്തോളം അടിയന്തരാവസ്ഥ തന്നെയാണ്.

കണ്ണാടിമുറികളില്‍ നമ്മുടെ പോള്‍ഡാന്‍സുകള്‍

കാനേഷുമാരിയിലെ വെറും അക്കങ്ങളുടെ സ്ഥാനത്തുനിന്ന്, ജയിലിലടയ്ക്കപ്പെട്ട കുറ്റവാളിയുടെ സ്ഥാനത്തേക്ക് നിരീക്ഷണസംവിധാനങ്ങള്‍ പൌരനെ കൊണ്ടെത്തിക്കുന്നു. കണ്ണാടിമുറികളില്‍ പോള്‍ഡാന്‍സ് നടത്തുന്ന സ്ട്രിപ് ടീസര്‍മാരെപ്പോലെ നാം ജീവിതം വില്‍പ്പനയ്ക്കുവയ്ക്കുന്നു.

കരുണാനിധി: ആവനാഴിയില്‍ ഇനിയെന്ത്?

ഒരുപാട് വളര്‍ച്ചയും ഇടക്കിടെ തളര്‍ച്ചകളും നേരിട്ട കരുണാനിധിയുടെ രാഷ്ട്രീയജീവിതം മുമ്പെങ്ങുമില്ലാത്തവിധം വലിയ പ്രതിസന്ധി നേരിടുകയാണ്. കാലം കലൈഞ്ജറെ എങ്ങിനെ രേഖപ്പെടുത്തും എന്ന് നിശ്ചയിക്കുന്ന നിര്‍ണ്ണായകനാളുകള്‍. മക്കള്‍ രാഷ്ട്രീയവും സംസ്ഥാന-കേന്ദ്ര തലങ്ങളില്‍ സംഭവിക്കുന്ന ഉരുള്‍പൊട്ടലുകളുമെല്ലാം ചേര്‍ന്ന് കരുണാനിധിയുടെ രാഷ്ട്രീയ ഭാവിക്കുമേല്‍ കാര്‍മേഘം പടര്‍ത്തുന്നു. ഈ പശ്ചാത്തലത്തില്‍ കരുണാനിധി എന്ന രാഷ്ട്രീയ നേതാവിന്റെ പല തലങ്ങളിലേക്ക് നടത്തുന്ന അന്വേഷണം. കരുണാനിധിയെക്കുറിച്ച് കണ്ടും കേട്ടും അറിഞ്ഞവയും പിന്നെ അധികാരത്തിന്റെ ഇടവഴികളില്‍ നിന്നുംകിട്ടിയ നിറംപിടിപ്പിച്ച നേരുകളുടെ പൊട്ടും പൊടിയും ചേര്‍ത്തുവെച്ചും ആ ദ്രാവിഡ സൂര്യന്റെ ഗ്രഹണങ്ങളും ജ്വലനവും പുരുഷാര്‍ത്ഥങ്ങളും തിരയുന്ന ദീര്‍ഘലേഖനത്തിന്റെ ആദ്യ ഭാഗം. പി.ബി അനൂപ് എഴുതുന്നു

പഴനിയിലെ വാണിഭക്കാര്‍

ഭക്തിയും വിപണിയും കൈകോര്‍ക്കുന്ന പഴനിയുടെ തെരുവുകളിലൂടെ ഒരു ക്യാമറയുടെ സഞ്ചാരം. അനീഷ് ആന്‍സ് പകര്‍ത്തിയ ദൃശ്യങ്ങള്‍, വാക്കുകള്‍.

സിസേക് സംസാരിക്കുന്നു: ഞാനൊരു ഭ്രാന്തനായാണ് ജീവിക്കുന്നത്!

“ഞാന്‍ എപ്പോഴും പറയാറുള്ള പോലെ, എന്നില്‍ നിന്നത് പ്രതീക്ഷിക്കരുത്. ഒരു സമ്പൂര്‍ണ്ണ പ്രശ്നപരിഹാരവിധിയാണ് എന്നെപ്പോലുള്ള ഒരാളുടെ കര്‍ത്തവ്യമെന്നു ഞാന്‍ കരുതുന്നില്ല. ഇനിയെന്ത് ചെയ്താലാണ് സമ്പദ് വ്യവ്യസ്ഥ രക്ഷപ്പെടുകയെന്നു ജനങ്ങള്‍ എന്നോട് ചോദിച്ചാല്‍ എനിക്കെന്തു കുന്തമാണ് അറിയുക. എന്നെപ്പോലുള്ളവരുടെ കടമ മറുപടി പറയലല്ല, മറിച്ച് ഉചിതമായ ചോദ്യങ്ങള്‍ ചോദിക്കലാണെന്നാണ് ഞാന്‍ കരുതുന്നത്.”

തൊഴിലുറപ്പ്: റോഡുവിട്ട് തോടിറങ്ങുമ്പോള്‍

തൊഴിലുറപ്പു പദ്ധതിയുടെ കര്‍മശേഷി തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കാനും തോടോരങ്ങളില്‍ കൈതവെച്ചു പിടിപ്പിക്കാനും തോട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനും ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍

കേരളം ഉള്ളിലിരുന്ന് നീറിപ്പുകയുന്ന മലയാളികളാണു ഉത്തരയമേരിക്കയിലുള്ളവരില്‍ ഏറിയപങ്കും. പുറത്തേക്കു കടക്കാനാവാത്ത തീയ് ഉള്ളിനെ തന്നെ ചാരമാക്കിമാറ്റും.അമേരിക്കയിലിരുന്നുകൊണ്ട് അവിടെ കേരളം സൃഷ്ടിക്കാന്‍ ഈ പ്രവാസികള്‍ സദാ ശ്രമപ്പെടുമ്പോള്‍പൊതിഞ്ഞുകെട്ടിയ ചാമ്പല്‍ക്കൂമ്പാരമായി മാറുന്നു ജീവിതം.വംശാവബോധം ഒരു നിത്യസമരംതന്നെയായി മാറുന്ന അവസ്ഥയിലാണു അമേരിക്കയിലെ ജീവിതം. രൂപയെ ഡോളറാക്കി പെരുപ്പിക്കാന്‍ കൊടുക്കേണ്ടി വരുന്ന വില ജിവിതം തന്നെയായി മാറുന്നു.

സ്ത്രീശാക്തീകരണ കാലത്ത് ലിസ്സിയുടെ ജീവിതം

കട്ടഞ്ചായ കുടിച്ച ഗ്ളാസും കഴുകിവെച്ച് സാരിത്തുമ്പ് കൊണ്ട് കൈയും മുഖവും തുടച്ച് ലിസി പറഞ്ഞു’ഒരു പെടച്ചിലാ ചേച്ചീ ഇപ്പഴും. എന്റെ കൊച്ചിനെയൊന്ന് കാണാമ്പറ്റാത്തതിന്റെയൊന്നുമല്ല. മറ്റവനിപ്പോഴും ഒറ്റത്തടിയായി നടക്കുവാ. എന്നെ കാണുമ്പ കാണുമ്പ പേനാക്കത്തീം കാണിച്ച് ഭീഷണീമൊണ്ട്. എന്നാത്തിനായിരുന്നു ചേച്ചീ… അതിന്റെയൊരു ആന്തലാ ചെലപ്പോഴൊക്കെ നെഞ്ചിലേ….’- ഒരു സിദ്ധാന്തത്തിനും ഉള്‍ക്കൊള്ളാനാവാത്ത പച്ച ജീവിതത്തിന്റെ നിശ്ശബ്ദ വിലാപം. ടിസി മറിയം തോമസ് എഴുതുന്നു

മഴമേഘങ്ങള്‍ക്കൊപ്പം തിരുനെല്ലിയിലേക്ക്

മാനന്തവാടിയുടെ തിരക്കുകള്‍ പിന്നിട്ട് പതുക്കെ പതുക്കെ കാടിന്റെ മടിത്തട്ടിലേക്ക്. മഴ പെയ്തുതോര്‍ന്നിരിക്കുന്നു. ഒരു മാന്‍കൂട്ടം നനഞ്ഞ് റോഡരികില്‍ നില്‍ക്കുന്നു. ആദ്യത്തെ പെരുമഴ അവയെ അല്പമൊന്ന് അസ്വസ്ഥരാക്കിയിട്ടുണ്ട് എന്നു തോന്നി. മരം പെയ്യുന്ന ശബ്ദം!

മെഹ്ദി: പ്രണയ-വിരഹങ്ങള്‍ക്ക് ഒരു പുഴ

>ഫൈസ് അഹമ്മദ് ഫൈസിന്റെ പ്രണയവും പ്രതിഷേധവും മിര്‍സാ ഗാലിബിന്‍റെ വിരഹവും മിര്‍ തഖി മീറിന്റെ ഉന്മാദവും…പല ഭാവങ്ങളുണ്ടായിരുന്നു മെഹ്ദിയുടെ പാട്ടിന്. വാക്കുകളെ ആവര്‍ത്തിച്ചും മഥിച്ചും പ്രലോഭിപ്പിച്ചും ചവച്ചും മെഹ്ദി പാടി. മനപ്പൂര്‍വ്വമായ ചില മൌനങ്ങള്‍ ആ ഒഴുക്കിനിടെ ദ്വീപുകളെ പോലെ നില കൊണ്ടു.അപ്പോഴതില്‍ നമുക്ക് അപഥ സഞ്ചാരം നടത്താം. സ്വപ്നം കാണാം..കാല്പനികതയുടെ പല കടലുകള്‍ കാണാം.
അപ്പോഴേക്കും മെഹ്ദി തിരിച്ചു വരും. ഉച്ചസ്ഥായിയുടെ ഒരു തിരമാലയിലേക്ക് നമ്മെ വലിച്ചെറിയും. കസൃതിയോടെ ചിരിക്കും. പൊടുന്നനെ ആകാശത്തെയും ഭൂമിയെയും തകിടം മറിച്ച് ഗര്‍ത്തങ്ങളിലേക്ക് തള്ളിയിടും.എന്നിട്ടൊരു പൂവെറിഞ്ഞു തരും. പാരച്യുട്ട് പോലെ ഗഗനസഞ്ചാരിയാക്കാന്‍- -പ്രണയ വിരഹങ്ങളുടെ ഭാവസാന്ദ്രമായ പാട്ടുനേരങ്ങള്‍ക്കൊടുവില്‍ വിടപറഞ്ഞ, ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസനെക്കുറിച്ച് ഷാജഹാന്‍ എഴുതുന്നു

നിങ്ങള്‍ക്ക് എങ്ങിനെ മരിക്കാനാവും ഖാന്‍ സാഹിബ്?

പ്രണയത്തിലും വിരഹത്തിലും ഒരു പോലെ ചെന്നിറങ്ങാവുന്ന ഒരു കരയാണ് മെഹ്ദി ഹസന്റെ ഗസലുകള്‍. പ്രണയത്തില്‍ നമ്മെയത് മഴമേഘങ്ങളിലേക്ക് വിരുന്നു കൊണ്ടുപോവും. പൂക്കള്‍ വിടരുന്ന നേര്‍ത്ത സ്വരം കേള്‍പ്പിച്ചു തരും. വിഷാദത്തിലോ അത് നമ്മെ ഒരു ദ്വീപിലേക്ക് പറത്തും. ഹൃദയമുറിവുകളില്‍ തീകോരിയിടും.
പുസ്തകതാളുകളില്‍ ഓര്‍മ്മയുടെ ജീവനേറി, വരണ്ടുനില്‍ക്കുന്ന ഉണങ്ങിയ പൂക്കള്‍ പോലെ എന്നും ഉള്ളിലുണ്ടാവും ആ സ്വരം. ഉച്ചരിക്കപ്പെട്ടൊരു വാക്കാണ് മെഹ്ദി. അകമേ ഗാനമായൊരാള്‍. എത്രകേട്ടാലും മതിവരാത്ത ഒരു ഗസലിന് മരണമുണ്ടോ?- പാട്ടിന്റെ പാതിവഴിയില്‍നിന്ന് ഇറങ്ങിപ്പോയ മെഹ്ദി ഹസന് പാട്ടോര്‍മ്മകളാല്‍ ഒരു യാത്രാമൊഴി. സരിത കെ. വേണു എഴുതുന്നു

ബാച്ച്ലര്‍പാര്‍ട്ടിയും പൂവന്‍കോഴികളും

എത്ര വെടിയേറ്റാലും മരിക്കാത്ത കുറച്ചുപേര്‍ രണ്ടു മണിക്കൂര്‍ പത്തുമിനിറ്റ് പല പോസില്‍ പല സ്ലോമോഷനില്‍ നടത്തുന്ന വെടിവെപ്പാണ് ഈ സിനിമയുടെ 90 ശതമാനവും. അസാധാരണ ക്ഷമയുള്ളവര്‍ക്കു മാത്രം കാണാനാവുന്ന ചലചിത്ര പ്രതിഭാസം. ആഭാസമെന്നും പറയാം.

ഈ ബലി വിതുമ്പുന്ന, വിറക്കുന്ന ഇന്ത്യക്കുവേണ്ടി

ഒരാണ്ടു മുന്‍പ് അവരൊരുമിച്ച് ചെയ്ത ഒരു സ്റ്റോറിക്കു വേണ്ടി അവനെടുത്ത, മാഗസിനില്‍ അടിച്ചു വരാതെ പോയ മൊട്ടത്തലയന്‍ കുട്ടിയുടെ ചിത്രം കാണിച്ചാല്‍ അവന്‍ തിരിച്ചറിയുമെന്നും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നും പ്രത്യാശയോടെ തുഷ ഫെയ്സ്ബുക്കിലെഴുതി. ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഏറ്റവുമധികം സന്തോഷിക്കുകയും ഊറ്റം കൊള്ളുകയും ചെയ്ത ചിത്രമായിരുന്നു അത്. ഒരാഴ്ചക്കകം തരുണ്‍ ആശുപത്രി വിടുമെന്ന് അവരെഴുതി.
പൊടുന്നനെ കാര്യങ്ങളെല്ലാം വിപരീതമായി, ഇന്നലെ പുലര്‍ച്ചെ ജൂണിന്റെ മറ്റൊരു മഴച്ചിത്രമായി വിക്ടര്‍ ജോര്‍ജിനു പിന്നാലെ അവനും പോയി.മൂടിവെക്കപ്പെട്ട വിതുമ്പുന്ന, വിറക്കുന്ന ഇന്ത്യയെന്ന നേരിനെ പുറം ലോകത്തെ അറിയിക്കാന്‍ അവന്‍ ആയുധമാക്കിയത് സ്വന്തം ജീവിതം തന്നെയായിരുന്നു. പകരം വെക്കാനാവാത്ത ഈ ബലി പാഴാവാതിരിക്കട്ടെ-മാവോയിസ്റുകളുടെ ആയുധപ്പുരയെന്ന് ഭരണകൂടവും പട്ടാളവും നമ്മളോടു പറഞ്ഞു തന്ന ഛത്തീസ്ഗഢിലെ അബുജ്മാഢ് ദേശത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ നടത്തിയ യാത്രക്കിടെ മലേറിയ ബാധിച്ച് ഇന്നലെ പുലര്‍ച്ചെ ജീവിതത്തോട് വിടപറഞ്ഞ തെഹല്‍ക്ക ഫോട്ടോ ജേണലിസ്റ്റ് തരുണ്‍ സെറാവത്തിന്റെ വിയോഗത്തെക്കുറിച്ച് സവാദ് റഹ്മാന്‍ എഴുതുന്നു

രഞ്ജിത്ത്, കോണ്‍ഡം, ലാല്‍, സ്പിരിറ്റ്….

അന്നമ്മക്കുട്ടി എഴുതുന്നു: കപടബുദ്ധിജീവി നാട്യങ്ങള്‍ക്കുമേല്‍ ചമച്ചിരിക്കുന്ന കഥാപാത്രങ്ങള്‍, ദുര്‍ബലമായ കഥ അഥവാ കഥയില്ലായ്മ, അസഹനീയമായ ഉപദേശ സ്വഭാവം, വിരസമായ സീനുകള്‍, ഇഴയുന്ന എഡിറ്റിംഗ്, അങ്ങനെ സ്പിരിറ്റിന്റെ പോരായ്മകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. മുദ്രാവാക്യങ്ങള്‍ കൊണ്ടോ സന്‍മാര്‍ഗക്ലാസ്കൊണ്ടോ ഒരിക്കലും നല്ല സിനിമ ജനിക്കുന്നില്ല എന്ന് അറിയാത്ത ആളാവില്ല രഞ്ജിത്ത്. പക്ഷേ എന്തുകൊണ്ടോ അത് അദ്ദേഹം മറന്നുപോയിരിക്കുന്നു!

ഉപദേശിയുടെ സ്പിരിറ്റ്; കരക്കാരുടെയും

സഞ്ജീവ് സ്വാമിനാഥന്‍ എഴുതുന്നു: ടി.വി അവതാരകനാകുന്നതൊഴികെയുള്ള രംഗങ്ങളില്‍ അസാമാന്യ പാടവത്തോടെ ലാല്‍ അത് ഭംഗിയാക്കുന്നു. പക്ഷേ, ലാലിനെക്കാളും മറ്റാരെക്കാളും ഈ ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചത് പ്ലബര്‍ മണിയുടെ വേഷമിട്ട നന്ദുവാണ്. എത്രയോ കാലമായി ക്യാമറയ്ക്ക് മുന്നിലും പിന്നിലും നിന്നിട്ടും കിട്ടാത്ത മികച്ച വേഷമാണ് നന്ദുവിന് കിട്ടിയത്.

മാജിദ് മജീദിയുടെ സ്വര്‍ണ മീനുകള്‍ 

സാധാരണ ജീവസന്ധാരണപരമായ സ്വാര്‍ത്ഥ ചിന്തകളോടെ കഴിയുന്ന മനുഷ്യര്‍ കടുത്ത ഇല്ലായ്മകളിലും പ്രകടിപ്പിക്കുന്ന പങ്കുവെയ്ക്കലുകള്‍ വഴി സ്നേഹം ജീവിതത്തിനുണ്ടാക്കിത്തീര്‍ക്കുന്ന സൌന്ദര്യത്തെ കാണിച്ച് അദ്ദേഹം കൊതിപ്പിക്കുന്നു. മനുഷ്യന്റെ ആന്തരിക പരിവര്‍ത്തനങ്ങളുടെ കഥയാണ് മാജിദിയുടെ ഏതാണ്ടെല്ലാ സിനിമകളും. ആ അര്‍ത്ഥത്തിലും അയാള്‍ മൂവി ക്യാമറയേന്തിയ സൂഫിയാണെന്ന് പറയാം.

മതമില്ലാത്ത നിലവിളക്കും ഗംഗയും കുഞ്ഞാമിനയും

കുഞ്ഞാമിന, ബീയാത്തുമ്മ, പാത്തുമ്മ, മൈമൂന എന്നീ പേരുകള്‍ക്ക് എന്താണൊരു കുഴപ്പം എന്നും പിന്നെ, ശവസംസ്കാരം നടത്തിയും അല്ലാതെയും അങ്ങേയറ്റം മലിനമായ വൃത്തികെട്ട നദികളുടെ പേരുകള്‍ തന്നെ മന്ത്രിമന്ദിരത്തിന് വേണമെന്ന് എന്താണിത്ര വാശി എന്നുമുള്ള മതേതരമായ ചോദ്യങ്ങള്‍ മാത്രം തല്‍ക്കാലം ചോദിക്കാം.

കരീന ആയാലെന്ത്? കത്രീന ആയാലെന്ത്?

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, തുണിക്കട ഉദ്ഘാടനം ചെയ്യുന്നത് കരീനയായലെന്ത് കത്രീനയായാലെന്ത് ഇവിടെ ഓരോ പെണ്‍കുട്ടികളുടേയും സ്വപ്നം മനംമയക്കുന്ന മംഗല്യപ്പട്ടല്ല, പച്ചജീവിതമാണ്.

ഇല്ല, ഇ-റീഡര്‍ വായനയെ കൊല്ലില്ല

കടലാസില്‍ അച്ചടിച്ചത് മാത്രം പുസ്തകം എന്ന നെഞ്ചോടടുക്കിപ്പിടിച്ച മാറാപ്പുകളാണ് മാറേണ്ടത്. ഓരോ പ്രസാധകനും മത്സരിച്ചു ഇ-റീഡറുകള്‍ ഉണ്ടാക്കട്ടെ, കുറഞ്ഞ വിലയ്ക്ക് പുസ്തകങ്ങള്‍ ഇറക്കട്ടെ, റീഡറുകളും. വായനക്കാരനും ഒപ്പം തന്റെ കൃതി വായനക്കാരനില്‍ എത്തി എന്ന നിര്‍വൃതിയില്‍ എഴുത്തുകാരനും സന്തോഷിക്കുമ്പോള്‍ വായന ഇനിയും ജീവിക്കുക തന്നെ ചെയ്യും. പ്രസാധകര്‍ മുഖവിലയ്ക്ക് എടുക്കേണ്ടത് ലാഭനഷ്ടങ്ങളെ അല്ല, മറിച്ച് വായനക്കാരനെയും എഴുത്തുകാരനെയും ഒപ്പം മാറുന്ന ലോകത്തെയുമാണ്. ഓരോ പുസ്തകം വിറ്റുപോകുമ്പോഴും ആ പാവം എഴുത്തുകാരന്/കാരിക്ക് അതിന്റെ ഒരു വിഹിതം കൊടുക്കേണ്ടത് തന്നെയാണ്. എഴുത്തുകാരന്‍ എഴുതിയില്ലെങ്കില്‍, വായനക്കാരന്‍ വായിച്ചില്ലെങ്കില്‍, പിന്നെ പ്രസാധകന് എന്ത് നിലനില്‍പ്പ്?

ആള്‍മാറാട്ടക്കാരുടെ ഇ-കമ്മ്യൂണ്‍

ഒറിജിനലിനെ പ്രതിയോ ഓഥന്റിസിറ്റിയെ പ്രതിയോ ഇവിടെ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. അഥവാ എല്ലാത്തരം അപരത്വങ്ങളെയും സ്വാംശീകരിക്കുന്ന ഒരു പലമയില്‍ ഇ-ദൃശ്യലോകം കണ്ണിചേര്‍ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അവിടെ രാജാവോ രാജ്യനീതിയോ ഇല്ല.അഥവാ അരാജകത്വം എന്ന വാക്കിനെ സാമാന്യവല്‍ക്കരിച്ച ഒരു വ്യവസ്ഥ കൂടിയായി ഇ^ലോകം. താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്ന് എന്ന് കുതിരവട്ടം പപ്പുവായി, ഒരോ നെറ്റിസണും.

മാധ്യമ ഭീകരതയല്ല, അര്‍ത്ഥവത്തായ ഇടപെടല്‍

യാഥാര്‍ത്ഥ്യത്തിലേക്ക് ഉണരാനാവാത്ത ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഒരു ബുദ്ധിജീവിക്കും ഒരു സംസ്കാരവിമര്‍ശകനും ജനങ്ങളുടെ മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാനാവില്ല.തങ്ങളുടെ ഗതികേടിന് ഒരു മാധ്യമത്തെയും അവര്‍ പഴിചാരിയിട്ട് ഫലമില്ല.

കൊലപാതകങ്ങളും പിശാചുവേട്ടകളും

ടെലിവിഷന്‍ തിന്നും ടെലിവിഷന്‍ കുടിച്ചും ടെലിവിഷന്‍ വിസര്‍ജ്ജിച്ചും ഭൂതകാലം മറക്കുന്ന ജനതയായി നാം മാറിക്കഴിഞ്ഞിരിക്കുന്നു. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്ന പഴങ്കഥയിലെ കുട്ടി തെരുവില്‍ നിന്ന് ചാനല്‍ മുറിയിലേക്ക് കയറിയോടുമ്പോള്‍ അവനെ അവിശ്വസിക്കാതെ വയ്യ.

രണ്ട് മനുഷ്യര്‍, രണ്ട് ജീവിതങ്ങള്‍, രണ്ട് പുസ്തകങ്ങള്‍

കേരളമറിയുന്ന, ദേശത്തിന് മറക്കാനാവാത്ത രണ്ടു പേര്‍. അറിവിന്റെ തമ്പുരാനെന്നറിയപ്പെടുന്ന പൂമുള്ളി ആറാം തമ്പുരാന്‍. മേളക്കലാകാരന്‍, കവി, നടന്‍ എന്നിങ്ങനെ വ്യക്തിമുദ്ര പതിപ്പിച്ച കലാമണ്ഡലം കേശവന്‍. അവരുടെ ജീവിതങ്ങള്‍ വിഷയമാവുന്ന രണ്ട് പുസ്തകങ്ങള്‍ ഈയിടെ പുറത്തിറങ്ങി. ഒന്നില്‍, അനേകം മനുഷ്യരുടെ ഓര്‍മ്മകള്‍ കൊണ്ട് വി.കെ ശ്രീരാമന്‍ പൂമുള്ളി ആറാം തമ്പുരാനെ വായിക്കുന്നു. രണ്ടാമത്തേത് കലാമണ്ഡലം കേശവന്റെ ആത്മകഥയാണ്. ഓര്‍മ്മകളാല്‍ തനിക്കു ചുറ്റുമുള്ള അനേകം മനുഷ്യരുടെ ജീവിതം വായിച്ചെടുക്കുകയാണ് ഈ പുസ്തകത്തിലൂടെ കേശവന്‍.