ശ്വേതയുടെ ഗര്‍ഭവും മലയാളിയുടെ ഏനക്കേടുകളും

എന്നാല്‍, ഈ പ്രൊഫൈലൊന്നുമല്ല പലര്‍ക്കും ഇപ്പോഴും ശ്വേത. അത് വെറും ‘രതി ചേച്ചി’യും ‘കാമസൂത്ര’ മോഡലും മാത്രമാണ്. അത്തരം ‘മാര്‍ഗഭ്രംശങ്ങ’ളാവട്ടെ അവര്‍ക്ക് നേരെയുള്ള ഏതു തരം അശ്ലീല ആക്രമണങ്ങളെയും സാധൂകരിക്കുകയും ചെയ്യും!

ബ്രിട്ടാസും ആമിര്‍ഖാനും : അഭിമുഖങ്ങളുടെ രാഷ്ട്രീയം

കാര്യം ഒന്നു കൂടി വ്യക്തമാവാന്‍ ഒരുദാഹരണം കൂടി പറയേണ്ടി വരും. കുറച്ചു കാലം മുമ്പുള്ളതാണ് ഈ ഉദാഹരണം. ജോണ്‍ബ്രിട്ടാസ് തന്നെയാണ് അഭിമുഖകാരന്‍. ഏഷ്യാനെറ്റല്ല, കൈരളി ചാനലാണ് തട്ടകം. മുന്നിലിരിക്കുന്നത് മറ്റാരുമല്ല, ആദ്യമായി ജനങ്ങള്‍ക്കുമുന്നില്‍ അവതരിച്ച സാക്ഷാല്‍ ഫാരിസ് അബൂബക്കര്‍. . കാണണമായിരുന്നു, അഭിമുഖകാരന്റെ അന്നേരത്തെ മര്യാദകള്‍. വിട്ടു വീഴ്ചകള്‍. ഉപചാരങ്ങള്‍. ചിരികളികള്‍. കൊഞ്ചിക്കുഴയലുകള്‍.

മനുഷ്യവ്യഥകളുടെ യേശു

ലോക സിനിമയിലെ ആത്മീയ വഴികളെക്കുറിച്ച എം നൌഷാദിന്റെ പംക്തിയില്‍ ഇത്തവണ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്

അന്നപൂര്‍ണാ ദേവി: ഒറ്റമുറിയില്‍ ഒരു സംഗീത നദി

ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ബാബ അല്ലാവുദ്ദീന്‍ ഖാന്റെ ഇളയ മകള്‍. ലോക പ്രശസ്ത സിതാര്‍ വാദകന്‍ അലിഅക്ബര്‍ ഖാന്റെ സഹോദരി, സംഗീത മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ ഭാര്യ. സ്വയമാവട്ടെ, പരിമിതികള്‍ ഭേദിച്ചു തെഴുത്ത പ്രതിഭയുടെ ഒരു വന്‍മരം. എന്നിട്ടും അന്നപൂര്‍ണദേവി പുറംലോകത്തിന് അന്യ.

ഷവര്‍മയല്ല പ്രതി, സര്‍ക്കാര്‍!!

ചത്തു ചീഞ്ഞ കോഴിയെ ചുട്ടുവില്‍ക്കുന്ന കടക്കാരനാണു ഇവിടെ കൊലയാളി. അതിനവസരം കൊടുത്ത ഭരണാധികാരികള്‍ കൊടും കൊലയാളികള്‍ . കാര്യങ്ങള്‍ ഇങ്ങനെയെന്നറിയുന്ന ഉദ്യോഗസ്ഥര്‍ അതിലും വലിയ കുറ്റവാളികള്‍. ഹോട്ടലുകളിലെല്ലാം പെട്ടെന്നിതാ മായം നിറഞ്ഞു എന്ന മട്ടില്‍ നടക്കുന്ന റെയ്ഡുകള്‍ക്ക് കൈയടിക്കുന്ന മാധ്യമങ്ങളും പൊതുസമൂഹവും അതിലുമേറെ വലിയ കുറ്റവാളികള്‍.

കത്തുകളില്‍ ഒരു കാലം

കത്തുകളുടേതായിരുന്നു ആ കാലം. ഒരു പോസ്ററ്മാന്‍ ചുമലിലെ സഞ്ചി നിറയെയും പിന്നെ ഇടം കയ്യിലും കത്തുകളുമായി നടന്നു വരുന്ന ഒരു ചിത്രം മങ്ങാതെ ഇപ്പോഴും ഓര്‍മ്മയിലുണ്ട്.എനിക്കന്ന് ലോകത്ത് ഏറ്റവും ഇഷ്ടമുള്ള വ്യക്തി ഞങ്ങളുടെ പോസ്ററ്മാനായിരുന്നു.വഴിയരികില്‍ വന്നു നിന്ന് ‘മോളേ നിനക്കൊരു കത്തുണ്ട്’ എന്നു വിളിച്ച് ഒരു കത്ത് തരുമ്പോള്‍, ശ്ശൊ,ഒരു കത്തേയുള്ളൂ എന്നു സങ്കടം തോന്നിയിട്ടുണ്ട്…

ഗുവാഹത്തിയിലെ ആണ്‍കൂട്ടം പറയുന്നത്

ഗുവാഹത്തി അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം

പ്രണയം കടല്‍ കടന്ന്, കര കടന്ന്…

അവന്റെ അപ്പനും ഉണ്ടായിരുന്നു നാലാം ക്ളാസില്‍ പഠിക്കുമ്പോഴും എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴും ഓരോ പ്രണയങ്ങള്‍. ഇടയ്ക്ക് ഞങ്ങള്‍ രണ്ടുപേരും ഈ കഥകള്‍ പറഞ്ഞ് ചിരിക്കാറുണ്ട്.

രഞ്ജിത്ത് സിനിമകളില്‍ കേരളം മുഖം നോക്കുമ്പോള്‍

ഹൈവേകളില്‍ പെട്രോളിനിറങ്ങിയ കാര്‍ത്തികേയനും ജഗന്നാഥനും ഇന്ദുചൂഡനും നഗരത്തില്‍ മുതലാളിയും ഗ്രാമത്തില്‍ തമ്പുരാനുമായിരുന്നു. അവരുടെ തുറന്ന ജീപ്പില്‍ കയറിയാണ് എളുപ്പത്തില്‍ നഗരമായിമാറുന്ന മലയാളമണ്ണിലൂടെ ഒരു തലമുറ ചുറ്റിയടിച്ചത്.

ബോള്‍ട്ട്…കളങ്കിതനാവരുത് താങ്കളെങ്കിലും

വേഗപ്പോരാട്ടത്തിലെ കളങ്കിതരുടെ പട്ടികയില്‍ ഉസൈന്‍ ബോള്‍ട്ട് എന്ന ജമൈക്കന്‍ താരത്തിന്റെ പേര് ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് കായികലോകം. ലോകം നാളിതുവരെ കണ്ടതില്‍വെച്ച് ഏറ്റവും മനോഹരവും ഉജ്വലവുമായ ഓട്ടമായിരുന്നു ബോള്‍ട്ടിന്റേത്. ലണ്ടന്‍ ഒളിമ്പിക്സില്‍ വീറും വാശിയുമുയരുമ്പോള്‍ പുതിയൊരു ചരിത്രത്തിലേക്ക് ഉരുണ്ട പേശികളുള്ള ആ കറുത്ത മുത്ത് ഓടിയണയുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍, വിസ്മയാവഹമായ ആ കരിയറില്‍ മരുന്നിനെങ്കിലും ഉത്തേജക വിവാദം കരിനിഴല്‍ വീഴ്ത്തിയാല്‍ അത് അത് ലറ്റി ക് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരിക്കും-കെ. സുരേഷ് കുമാര്‍ എഴുതുന്നു

അവനില്ലാതെ, അവന്റെ പുസ്തകം

പുസ്തകം ഇറക്കണമെന്നത് അവന്റെ വലിയ സ്വപ്നമായിരുന്നു. സ്വന്തം പുസ്തകം. അവന്റെ കൂട്ടുകാരുടെ മുന്‍കൈയില്‍ അത് ഇറങ്ങുമ്പോള്‍ വല്ലാത്തൊരു വികാരമാണ് എന്നില്‍ ഇരമ്പുന്നത്. ഇത് കാണാന്‍, വായിക്കാന്‍ അവന്‍ കൂടെയുണ്ടായിരുന്നെങ്കില്‍…

മരണം ഒരു സൈബര്‍ പ്രതിഭാസമല്ല

പുതിയ മരണം, ശാന്തമല്ല. അതൊരു നീതികേടാണ്. ആ നീതികേടിനെതിരെ പൊരുതാന്‍ ജ്യോനവന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചതിന്റെ നിദര്‍ശനമാണ് ഈ പുസ്തകം.

ദേശാടനത്തിന്റെ ജന്മവാസനകള്‍

സാമൂഹികശാസ്ത്രപരമായും ചരിത്രപരമായും മനുഷ്യരുടെ ദേശാന്തര ജിവിതം വിശകലനം ചെയ്യുമ്പോള്‍ മനുഷ്യസഞ്ചാരവും അതിന്റെ രാഷ്ട്രീയവുമാണ് പ്രഥമവും പ്രധാനവുമായി വരിക.യാത്രകള്‍ക്ക് രാഷ്ട്രീയമുണ്ടോ ? എന്താണ് യാത്രയുടെ രാഷ്ട്രീയം എന്ന് ചോദിച്ചാല്‍ വഴിനടക്കാനുള്ള സ്വാതന്ത്യ്രത്തിനായി നമ്മുടെ ദേശത്ത് നടന്ന പ്രക്ഷോഭങ്ങളോളം ചെന്ന് അത് വിശദീകരിക്കേണ്ടതുണ്ട്. ഇരണ്ടകളും കരീബുകളും തുമ്പികളും ശലഭങ്ങളും തിമിംഗലങ്ങളും സാമനുകളും കടലാമകളുമാണ് പ്രവാസ ചരിത്രത്തിന്റെ ആമുഖം എഴുതിയവര്‍ എന്ന് ദീര്‍ഘമായൊരു അദ്ധ്യായത്തെ സംഗ്രഹിക്കാം- തുമ്പികളിലൂടെ, മീനുകളിലൂടെ, പഴുതാരയിലൂടെ ദേശാടനത്തിന്റെ ജന്‍മവാസനകളിലേക്ക് ഒരു സഞ്ചാരം. ഒ.വി വിജയനും മേതില്‍ രാധകൃഷ്ണനും ഞാനക്കൂത്തനും അസംഖ്യം ജീവജാലങ്ങള്‍ക്കുമിടയിലെ ദേശാടനത്തിന്റെ വിത്തും വേരും തിരയുന്ന യാത്ര. സര്‍ജു എഴുതുന്നു

ന്യൂ ജനറേഷന്‍ സിനിമ ആരുടെ തോന്നലാണ്?

മലയാളത്തിലെ നവതലമുറ സിനിമകളുടെ ഉള്‍വഴികളിലൂടെ ജിനേഷ് കുമാര്‍ എരമം നടത്തുന്ന അന്വേഷണം.

ജ്യോനവന് ഒരു ദിനം

മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ജ്യോനവന്റെ സൃഷ്ടികള്‍ പുസ്തകമാവുകയാണ്. ബ്ലോഗ് ലോകത്തുനിന്നുയിര്‍ത്ത, ജ്യോനവന്റെ കൂട്ടുകാരടങ്ങുന്ന ‘ബുക്ക്റിപ്പബ്ലിക’് എന്ന പ്രസാധന കൂട്ടായ്മയാണ് പുസ്തകം ഒരുക്കുന്നത്. ഈ മാസം 21ന് ശനിയാഴ്ച കോഴിക്കോട് സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളിലാണ് പ്രകാശന ചടങ്ങ്.

ജ്യോനവന്‍: വിഷാദം കൊത്തിയ പറവ

ജ്യോനവന്റെ കവിതകള്‍ നിറയെ സങ്കടങ്ങളാണ്. വിഷാദത്തിന്റെ ഇരുള്‍ വീണ കവിതകളാണ് കൂടുതലും. തൊടാന്‍ പറ്റാത്ത അകലങ്ങളെപ്പറ്റിയുള്ള വിഷമങ്ങള്‍, കൊഴിഞ്ഞുപോയവയെപ്പറ്റിയുള്ള വിഷമങ്ങള്‍, വിഷാദത്തിന്റെ അറ്റമായ നിര്‍മ്മമതയും മരണവും അവന്റെ കവിതകളില്‍ പലപ്പൊഴും കയറിവരുന്നു.

ജ്യോനവന്റെ ഡയറിക്കുറിപ്പുകള്‍

ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ജീവിക്കുന്ന ലോകത്തെക്കുറിച്ചും ആഴമുള്ള നിരീക്ഷണങ്ങളുണ്ടായിരുന്നു ജ്യോനവന്. അതിന്റെ മിന്നല്‍ കാണാം, ഈ ഡയറിക്കുറിപ്പുകള്‍. മരണശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന് ജ്യോനവന്റെ അനുഭവക്കുറിപ്പുകള്‍ എന്ന പേരില്‍ തുടങ്ങിയ ബ്ലോഗില്‍ http://jyonavan.blogspot.in/ പ്രസിദ്ധീകരിച്ചതാണ് ഈ ഡയറിക്കുറിപ്പുകള്‍.

ജ്യോനവന്റെ കവിതകള്‍

പൊട്ടക്കലം എന്ന പേരിട്ട സ്വന്തം ബ്ലോഗില്‍ ജ്യോനവന്‍ എഴുതിയ കവിതകളില്‍ ചിലത്. ഈ ബ്ലോഗിലെ കവിതകളാണ് ശനിയാഴ്ച പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നത്. ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമുള്ള ജ്യോനവന്റെ ആലോചനകളും സന്ദേഹങ്ങളും ആശങ്കകകളും ഈ കവിതകളില്‍ വിതറിക്കിടക്കുന്നു. കവിതയില്‍ കൂടുതല്‍ മൂര്‍ത്തമായി തന്നെ അടയാളപ്പെടുത്താനുള്ള യാത്രയിലായിരുന്നു ജ്യോനവനെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ കവിതകള്‍.

പച്ചയുടെ മതവും രാഷ്ട്രീയവും

ഒഴുക്കുനിലച്ച് കെട്ടിക്കിടക്കുന്നൊരു വെള്ളക്കെട്ട് പോലെ സമൂഹവും അതിലെ തവളകളെ പോലെ നേതാക്കളും മാറിയിരിക്കുന്നു. മാധ്യമങ്ങള്‍ ആ വെള്ളക്കെട്ടുകളില്‍ തുടര്‍ച്ചയായി മാലിന്യം കലര്‍ത്തുമ്പോള്‍ വെള്ളവും തവളകളും ഒരുപോലെ കെട്ടിക്കിടന്ന് ദുഷിച്ച് നാറുകയും ചെയ്യുന്നു.

ഓര്‍ക്കുന്നതെന്തിന്, ഗാബോ

ബി. മുരളി എഴുതുന്നു: ഓര്‍മകള്‍ ഒരു സര്‍ഗസാഹിത്യകാരന്റെ വലിയ കൈമുതല്‍ ഒന്നുമല്ല. ആ ഓര്‍മകള്‍ ഉണ്ടാക്കുന്ന, ഉണ്ടാക്കിയിട്ടുള്ള അനുഭൂതി മാത്രമാണ് കാര്യം. വസ്തുതകള്‍ക്ക് കഥയില്‍ എന്ത് കാര്യം? വസ്തുതകളുടെ ഒരു മണമോ നിറമോ ഒക്കെ മതി. അല്ലെങ്കില്‍ അതുമാത്രമാണ് സത്യം. മാര്‍ക്കേസ് തന്നെ കഥ പറഞ്ഞപ്പോള്‍ പറഞ്ഞതിങ്ങനെയല്ലേ: -ചവര്‍പ്പന്‍ ആല്‍മണ്ടിന്റെ മണം എന്നെ ഓര്‍മിപ്പിക്കുന്നത് നിര്‍ഹേതുകപ്രണയത്തിന്റെ വിധിയെപ്പറ്റിയാണ്, എന്ന്.

നെറ്റ് പരീക്ഷ: ഒറ്റയുത്തരം മതിയാവില്ല സര്‍, ആളെ അളക്കാന്‍

ഭാഷ, മാനവിക, സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ നടത്തുന്ന നെറ്റ് പരീക്ഷയുടെ ഘടന ഇക്കഴിഞ്ഞ ജൂണ്‍ 24 മുതല്‍ സമൂലമായി മാറി. രണ്ട് ഏകോത്തര പരീക്ഷകളും ഒരു വിശകലനാത്മക പരീക്ഷയും ഉണ്ടായിരുന്ന സ്ഥാനത്ത് എല്ലാം ഏകോത്തര പരീക്ഷകളായാണ് മാറിയത്. എന്താണ് ഈ മാറ്റത്തിനു പിന്നില്‍? എന്ത് മാറ്റങ്ങളാണ് അവ സൃഷ്ടിക്കുന്നത്? ഏകോത്തര ചോദ്യങ്ങളുടെ രാഷ്ട്രീയം എന്താണ്? ഗവേഷകനായ രൂപേഷ് ഒ.ബി പരിശോധിക്കുന്നു

സ്പെയ്ന്‍ ഫുട്ബോള്‍ കളിക്കുന്നത് കാണുമ്പോള്‍

ഗോളുകള്‍ മാത്രം ഹൈലൈറ്റ്സ് കണ്ടു കഥ അറിയുന്നവരുടെ ഫുട്ബോള്‍ അനുഭവം അല്ല സ്പെയ്ന്‍ അനുഭവം. അത് കാലില്‍ നിന്നും കാലിലേക്ക് പൊയ്ക്കൊണ്ടെയിരിക്കുന്ന പന്തിന്റെ സഞ്ചാരസൗന്ദര്യം ആണ്‌. ആ കാഴ്ച്ചയുടെ സൌഖ്യത്തിനു വിഘാതങ്ങള്‍ ഉണ്ടാവാത്തിടത്തോളം നേരം സ്പെയ്ന്‍ ഒരു meditative indulgence ആണ്‌. ആ ശൈലിക്ക് ഉണ്ടാകുന്ന തടസ്സങ്ങള്‍ പലപ്പോഴും ഫുട്ബോളിലെ സാധാരണ കാര്യങ്ങള്‍ മാത്രമാണ്. അത് ഒരു ഹെഡ്ഡര്‍ ആവാം. ഒരു ഫൗള്‍ ആവാം. വരയ്ക്കു പുറത്തേക്ക് പോവുകയോ വായുവിലൂടെ സഞ്ചരിക്കുകയോ ചെയ്യേണ്ടിവരുന്ന പന്താവാം. മറ്റൊരു കാലിലേക്ക് ഉള്ള യാത്ര പൂര്‍ണമാക്കാന്‍ പറ്റാതെ പോകുന്ന അലക്ഷ്യങ്ങളും ആവാം. പക്ഷെ, അതെല്ലാം സ്പെയ്ന്റെ ശൈലിയുടെ വിഘാതങ്ങള്‍ ആണ്‌. അവര്‍ പന്ത് കാലില്‍ നിന്ന് കാലിലേക്ക് അതിവേഗം പാസ്‌ ചെയ്യുകയും എതിര്‍ ടീമിന്റെ വാതില്‍പ്പടിയിലെ ശ്വാസത്തിന് തൊട്ടു താഴെ നിന്നുകൊണ്ട് ഫുട്ബോള്‍ കളിക്കുകയും ചെയ്യുന്നു. അതിവേഗം സ്പെയ്സുകള്‍ക്ക് വേണ്ടി അന്വേഷിക്കുന്നു. ആക്രമിച്ചുകൊണ്ടെയിരിക്കുന്നു. എത്ര സങ്കീര്‍ണമാണെങ്കിലും ഏറ്റവും ലളിതം എന്ന് തോന്നിപ്പിക്കുന്നു- കാല്‍പ്പന്തു കളിയിലെ സ്പാനിഷ് വസന്തത്തെക്കുറിച്ച് സുരേഷ് എ.ആര്‍ എഴുതുന്നു

അമേരിക്കയുടെ ഡോളർക്കാടുകൾ

മറുലോകം കണ്ടില്ലെങ്കിലും ഇവിടെയും ഭാഷയുടെ ഒരു വിളക്ക് എരിയുന്നുണ്ട്, കുറെ സാഹിത്യതല്‍പ്പരര്‍ അതിനടുത്തേക്ക് പറന്നടുക്കുന്നുണ്ട്. ഗള്‍ഫിലെപ്പോലെ മലയാളം ലൈബ്രറികള്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളും പുതുതായി പബ്ളിഷ് ചെയ്ത പുസ്തകങ്ങള്‍വായിക്കുമായിരുന്നു. ഇങ്ങനെയുള്ള പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് ‘ആടുജീവിതം’ പോലെ ഒരു ‘അമേരിക്കന്‍ ജീവിതം ഒരു അമേരിക്കന്‍ മലയാളി എഴുതിയെന്നും വരാം. അല്‍പ്പം കൂടി സമയം തരൂ.

കീഴ്ജാതി, പെണ്ണ്, പിന്നെ കവിതയുമോ? അരിയണം ആ വിരലുകള്‍

അതുകൊണ്ട് നമുക്ക് ആ കവിതയിലേക്ക് മടങ്ങിപ്പോയേ മതിയാവൂ. സുഗതകുമാരി ടീച്ചറുടെ മുന്നിലിരുന്ന്, സ്നേഹബഹുമാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്, മീനാ കന്ദസാമിയുടെ ‘മോഹന്‍ദാസ് കരംചന്ദ്’ എന്ന കവിത വായിച്ചേ മതിയാവൂ.

മാര്‍കേസിന് ഇനിയും എഴുതാനുണ്ട്,ദൈവമേ…

ഈ കുറിപ്പില്‍ ആവശ്യത്തിലേറെ തവണ ദൈവമേ , ദൈവമേ എന്ന് വിളിച്ചുവോ ഞാന്‍? ഞാന്‍ മാത്രമല്ല, എത്ര കോടി പേരാകും ഈ മറവിരോഗ വാര്‍ത്തയറിഞ്ഞ് ദൈവത്തെ വിളിച്ചു കാണുക? ദൈവം എന്നൊരാളുണ്ടെങ്കില്‍ ഈ വിളികള്‍ കേട്ട് ഓര്‍മയും യൌവ്വനവും മാര്‍കേസിനും, അദ്ദേഹം പറയാനിരിക്കുന്ന കഥകള്‍ വായനക്കാര്‍ക്കും തിരിച്ചു കൊടുക്കുമോ, ആവോ.
സഹോദരന്‍ ജെയ്മി മാര്‍കേസ് ഇന്നലെ ഇങ്ങനെ കൂടി പറഞ്ഞു കരച്ചിലോടെ…’ലിവിംഗ് ടു ടെല്‍ ദി ടെയ് ലി’ ന്റെ രണ്ടാം ഭാഗം എഴുതാന്‍ അദ്ദേഹത്തിന് കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്, എന്റെ തോന്നല്‍ തെറ്റിപ്പോകട്ടെ എന്ന് . തെറ്റിപ്പോകട്ടെ…, മാര്‍കേസ് ഇനി എഴുതില്ലെന്ന് റിപ്പോര്‍ട്ട് ചെയ്ത സകലമാന മാധ്യമങ്ങള്‍ക്കും… – ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസിനെ മറവി രോഗം പൂര്‍ണമായി വിഴുങ്ങിയെന്ന വാര്‍ത്ത സൃഷ്ടിച്ച കടലിളക്കങ്ങള്‍. ഇ. സനീഷ് എഴുതുന്നു

തട്ടത്തിന്‍ മറയത്തെ തട്ടും മുട്ടും

‘മലര്‍വാടി ആര്‍ട്സ് ക്ലബ്ബി’ല്‍നിന്ന് സിനിമാ രചയിതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും വിനീത് എത്രത്തോളം വളര്‍ന്നുവെന്ന് ചിന്തിക്കുന്ന ഏതൊരാളേയും ‘തട്ടത്തിന്‍ മറയത്ത്’ പാടേ നിരാശപ്പെടുത്തും.

ചരിത്രത്തില്‍നിന്ന് അറ്റുവീണ രണ്ടിടങ്ങള്‍

ഭോജ്പൂരിലെയും വിദിഷയിലെയും പുരാതന വഴികളിലൂടെ ഒരു ക്യാമറയുടെ സഞ്ചാരം. അശ്വതി സേനന്‍ പകര്‍ത്തിയ ചിത്രങ്ങള്‍,യാത്ര കുറിപ്പുകള്‍.

ദലിതനെന്ന രാഷ്ട്രമീമാംസകന്‍

എന്നാല്‍ മറ്റൊരപകടം ദലിതെഴുത്തിനെ കാത്തിരിപ്പുണ്ടെന്ന് കാണാതെ പോകരുത്. അത്, ഉപകരണവാദത്തിന്‍റെ ഭൂതങ്ങള്‍ ദലിതെഴുത്തിനെ ആവേശിക്കാനുള്ള സാധ്യതയാണ്. ദലിതെഴുത്തിനെ ദലിത്രാഷ്ട്രീയത്തിന്റെ ഉപകരണം മാത്രമായി കാണാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ തന്നെ ചെറുത്തുതോല്പ്പിക്കേണ്ടതുണ്ട്.

തുരുമ്പ് പിടിച്ച ഹുക്കുള്ള ഒരു ബ്ലൌസ്

എച്ച്മുക്കുട്ടി എഴുതുന്നു: ഇത് ഒരാളുടെ കഥയാണ്, വേറൊരാളുടെ അനുഭവമാണ്, മറ്റൊരാളുടെ ഓര്‍മ്മയാണ്, ഇനിയുമൊരാളുടെ കുറിപ്പാണ്, ചിലരുടെയെങ്കിലും ജീവിതവുമാണ്. അതുകൊണ്ട് എന്തു പേരിടണമെന്ന് അറിയില്ല. ..